സഞ്ചാരി 💙 @sancharikerala Channel on Telegram

സഞ്ചാരി 💙

@sancharikerala


യാത്രകളെ സ്നേഹിക്കുന്നവർക്ക്
വേണ്ടി ഒരു ടെലെഗ്രാം ചാനൽ...
💙🎉
നിങ്ങളുടെ യാത്ര അനുഭവങ്ങൾ ഞങ്ങളും ആയി പങ്ക് വെക്കു.....
ചാനലിൽ പോസ്റ്റ്‌ ചെയ്യാം....
ഡിഎം 👇
@chanduboban

സഞ്ചാരി 💙 (Malayalam)

സഞ്ചാരി 💙 എന്ന് പേരുള്ള ഈ ടെലിഗ്രാം ചാനൽ 'sancharikerala' യാത്രകളെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഉള്ളതാണ്. അവിടെ നിന്ന് നിങ്ങളുടെ യാത്ര അനുഭവങ്ങൾ പോസ്റ്റ് ചെയ്യാം, അതിനാൽ ഞങ്ങളും അവിടെ പങ്ക് വെക്കാം. ടെലിഗ്രാം ഉപയോക്താവിന്റെ യാത്ര അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു സ്വന്തമായ കമ്യൂണിറ്റി ആണ് 'സഞ്ചാരി 💙'. അതിന്റെ സദസ്യരായി ആവുന്നവർക്ക് അന്നും ഇന്നും സഞ്ചാരികൾ ആവശ്യപ്പെട്ട സമയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാൻ സൗകര്യമുണ്ട്. ഒരു പ്രശസ്ത യാത്രാ ചാനൽ ആയി, സഞ്ചാരി 💙 തന്നെ നിങ്ങളുടെ യാത്ര കൂട്ടുകളിൽ ഒരു പ്രതിസന്ധി നൽകുന്നു.

സഞ്ചാരി 💙

07 Aug, 04:22


തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും സമീപ ജില്ലകളിലും ഉള്ളവർക്ക് ഒരു ദിവസം കൊണ്ട് കണ്ട് മടങ്ങിവരാവുന്ന ഒരു സ്ഥലമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

സുന്ദരപാണ്ഡ്യപുരം
കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ നിങ്ങൾക്ക് ഈ കാണുന്ന സുന്ദരപാണ്ഡ്യപുരത്ത് എത്തിച്ചേരാനാകും. പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന സ്ഥലമാണ് ശമിഴ്നാട്ടിലെ തെങ്കാശി അടുത്തുള്ള സുന്ദരപാണ്ഡ്യപുരം.

ഗ്രാമീണ ഭംഗി ഇണചേർന്ന് നിൽക്കുന്ന ഒരു സുന്ദര ഗ്രാമം ആണ് ഇവിടം പഴമയിൽ നമ്മൾ എവിടയോ കണ്ടുമറന്ന കേരളത്തിന്റെ തനി പകർപ്പായ തെങ്ങിൻ തോപ്പുകളും കവുങ്ങിനു തോപ്പിലും നെൽപ്പാടങ്ങളും കൺനിറയെ ഇവിടെ കാണാൻ സാധിക്കും. ഇവിടുത്തെ സൗന്ദര്യം നിരവധി സിനിമകളിൽ കാണാൻ സാധിച്ചിട്ടുണ്ട് ആഗസ്റ്റ് മാസത്തിൽ ശരത്കാലത്തെ വരവേൽക്കാൻ പൊന്നിൽ കുളിച്ചിനിൽക്കുന്ന സൂര്യകാന്തി പാടങ്ങൾ ഈ പ്രദേശത്തെ സ്വർഗമാക്കി മാറ്റുന്നു.

ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവ് ഭരിച്ചിരുന്ന സ്ഥലമാണിവിടം.. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്താണ് ഈ മനോഹര ഗ്രാമം. പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ ഗ്രാമം മുഴുവൻ.

സിനിമകളിൽ കണ്ടുമറന്ന തനിനാടൻ തമിഴ്ഗ്രാമത്തിലേക്ക്;ഞാറിന്റെ പുത്തനുടുപ്പിട്ട നെൽപ്പാടങ്ങൾ, തെങ്ങിൻതോപ്പുകൾ, കാറ്റിൽ കറങ്ങുന്ന കാറ്റാടികൾ, സീസണിലെ സൂര്യകാന്തിപ്പാടങ്ങൾ, വാളേന്തിയ വീരൻ കാവൽ കൊള്ളുന്ന ക്ഷേത്രങ്ങൾ, നിരനിരയായി നിൽക്കുന്ന കൂറ്റൻ കരിമ്പനകൾ, അതിനുമപ്പുറം അങ്ങകലെയായി മനോഹരമായ മലനിരകൾ, കുറ്റിച്ചെടികൾക്കിടയിലൂടെ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടവും കാലിക്കൂട്ടവും, അതിനിടയിലൂടെ പോകുന്ന കാളവണ്ടികൾ..
പുലിയൂർ പാറയെന്ന അന്ന്യൻ പാറ ഇവിടെയാണ് .

തെങ്കാശിയിൽ നിന്നും നാല് കിലോമീറ്റർ അപ്പുറത്തായി റോഡരികിൽ വലതു വശത്ത് ഒരു പാറക്കൂട്ടം കാണാം.. പുലിയൂർപാറ എന്നായിരുന്നു ഇതിന്റെ പഴയ പേര്.. നെൽവയലുകൾക്ക് അഭിമുഖമായി ഒരു പരന്ന പാറപ്പുറവും അതിന്റെ അരികിലായി മതിൽ പോലെ ഉയർന്നു നിൽക്കുന്ന പാറകളും അവയിൽ ഈ പാട്ടുസീനിന് വേണ്ടി വരച്ചു വെച്ച രജനീകാന്തിന്റേയും, കമലഹാസന്റേയും, ശിവാജിഗണേശന്റേയും, എംജിആറിന്റേയും പടുകൂറ്റൻ ചിത്രങ്ങളും.. ഈ പാറപ്പുറവും റോഡുമെല്ലാം അന്ന്യൻ എന്ന സിനിമയ്ക്ക് വേണ്ടി നിറങ്ങൾ പൂശി മനോഹരമാക്കിയിരുന്നു, വർഷങ്ങളിത്ര കഴിഞ്ഞിട്ടും വെയിലും മഴയുമേറ്റിട്ടും മങ്ങൽ ഏറ്റുവെങ്കിലും ആ ഛായക്കൂട്ടുകൾ ഇനിയും പലയിടത്തു നിന്നും ഇളകിത്തുടങ്ങിയിട്ടില്ല..😍

തെങ്കാശി സംഭവർവടകര, സുന്ദര പാണ്ഡ്യപുരം സ്ഥലം മൂഴവനായും സൂര്യകാന്തി പൂത്ത് അതിന്റെ സൂര്യപ്രഭ വിടർത്തി തുടങ്ങി. ഏകദേശം 300 ഏക്കർ ആണ് കൃഷി ഇറക്കിയിരിക്കുന്നത്. വിളവെടുപ്പ് സെപ്റംബർ മാസം അവസാനത്തോടെ നടക്കും.

റൂട്ട് :

കൊല്ലം സിറ്റി ഭാഗത്ത്‌ നിന്നും കൊല്ലം >> കുണ്ടറ >> കൊട്ടാരക്കര >> പുനലൂർ>> ചെങ്കോട്ട വഴി..

കരുനാഗപ്പള്ളി ഭാഗത്ത്‌ നിന്നും >> ഭരണിക്കാവ് >> പുത്തൂർ >> കൊട്ടാരക്കര >> പുനലൂർ >> തെന്മല >> ചെങ്കോട്ട >> സുന്ദരപാണ്ഡ്യപുരം

കോട്ടയം/പത്തനംതിട്ട/തിരുവല്ല /അടൂർ ഭാഗത്തു നിന്നും >>> പത്തനാപുരം >>> പുനലൂർ >>> ചെങ്കോട്ട >>> ആയിക്കുടി >>> സംഭവർവടകര/

സുന്ദരപാണ്ഡ്യപുരം
തിരുവനന്തപുരം/ആറ്റിങ്ങൽ/വർക്കല/ നെടുമങ്ങാട്/ ഭാഗത്തുനിന്നും

>>>കിളിമാനൂർ >> കടയ്ക്കൽ >> മടത്തറ >> കുളത്തുപ്പുഴ >> തെന്മല >>> ചെങ്കോട്ട >>> ആയിക്കുടി >>> സംഭവർവടകര/സുന്ദരപാണ്ഡ്യപുരം

കൊച്ചി/ആലപ്പുഴ /കായംകുളം/ഭാഗത്തുനിന്നും >>> അടൂർ >>> പുനലൂർ >>> ചെങ്കോട്ട >>> ആയിക്കുടി >>> സംഭവർവടകര/സുന്ദരപാണ്ഡ്യപുരം

ശ്രദ്ധിക്കുക 🛑
ഇത് കർഷകരുടെ ഉപജീവന്മാർഗം കൂടി ആണ്. ആരും സൂര്യകാന്തി പൂക്കൾ പറിച്ചെടുക്കരുത്.
പാടങ്ങളിൽ മറ്റു കൃഷി ഇനങ്ങൾ ഉണ്ടാകും. അത് ചവിട്ടി നശിപ്പിക്കരുത്.
ബസ് റൂട്ട് ആണ് ഈ ഭാഗം, എന്നാൽ വീതി കുറവും.

വാഹനങ്ങൾ റോഡരികിൽ ഒതുക്കി പാർക്ക്‌ ചെയ്യുക
നമ്മൾ ആയിട്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് 🙏🏻. അടുത്തവർഷവും ഇതൊക്കെ കാണാൻ വരേണ്ടതാണ് എന്നത് ഓർക്കുക.

സഞ്ചാരി 💙

06 Aug, 03:09


ഇന്നും നമ്മൾ മൂന്നാറെന്നു വിളിച്ച് ചെല്ലുന്നത് പണ്ട് യഥാർത്ഥ നഗരം നിന്നയിടത്തുനിന്നും ഏതാനും കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ആധുനിക നഗരത്തിലേക്കാണ്. എങ്കിലും മുതിരപ്പുഴയാറിൻ്റെ തീരത്തുകൂടൊന്ന് നടന്നാൽ പഴയ നഷ്ടകാലത്തിൻ്റെ സാക്ഷിയായി വിരലിലെണ്ണാവുന്ന ചില നിർമ്മിതികളെങ്കിലും ശേഷിച്ചതു കാണാം.

കടപ്പാട്.@anjana anu my own way

സഞ്ചാരി 💙

06 Aug, 03:09


നൂറു വർഷം മുമ്പ് 1924, ഇതുപോലൊരു ജൂലൈ മാസം -
ഇന്നു നമ്മൾ കാണുന്ന മൂന്നാറായിരുന്നില്ല അത്.. ഏതോ യൂറോപ്യൻ ഗ്രാമത്തിൻ്റെ ചാരുതയുള്ള, അക്കാലത്തെ ഏറ്റവും വരേണ്യവും ആധുനികവുമായ പട്ടണമായിരുന്നു. ഒരു നൂറ്റാണ്ടിനുമുമ്പേ അതിൻ്റെ ചുറ്റുവട്ടത്തുകൂടെ തീവണ്ടി ഓടി.! കുന്നുകളിലൂടെ വലിച്ചുകെട്ടിയ റോപ്‌വേയിൽ തേയില ബണ്ടിലുകൾ നീങ്ങിയ കേബിൾ കാറുകൾ. ആഡംബര ബംഗ്ലാവുകളും കടൽ കടന്നുവന്ന മോട്ടോർ കാറുകളും ആ മലമുകളിൽ നിറയുമ്പോൾ കേരളം അന്നും സാമൂഹികമായി രണ്ടു നൂറ്റാണ്ടെങ്കിലും പിറകിലായിരുന്നു. ബ്രിട്ടീഷുകാരിലെ എലൈറ്റുകൾക്ക് മദ്രാസിലെയും ട്രാവൻകൂറിലെയും ചൂടുനിറഞ്ഞ കാലാവസ്ഥയിൽ നിന്നും രക്ഷപെടാനും, യൂറോപ്പിലെ തങ്ങളുടെ നാടിൻ്റെ ഭംഗിയും തണുപ്പും ഗൃഹാതുരത്വവും അനുഭവിക്കാനും പടുത്തുയർത്തിയ മൂന്നാറിനെ അതിനൊക്കെയും മുകളിൽ അനശ്വരതയിലേക്കുയർത്തുന്ന വേറെയും എന്തൊക്കെയോ ഉണ്ടായിരുന്നു.

'സ്കോട്ലൻ്റിൻ്റെ ഭൂപ്രകൃതിയെ അനുസ്മരിപ്പിക്കുന്ന കുന്നിൻചെരിവുകളായിരുന്നു ഇതെന്ന്' ഡഗ്ലസ് ഹാമിൽട്ടൺ എഴുതി. സംഗീതം പോലെയൊഴുകിവരുന്ന മുതിരപ്പുഴയാർ മറ്റു രണ്ട് നദികളോടു ചേരുന്നിടത്ത് മൂന്നാറെന്ന പേരിന് ഉറവയെടുക്കുന്നു. ഈ താഴ്‌വര ഇംഗ്ലീഷുകാർക്ക് ശരിക്കുമൊരു വെല്ലുവിളിയായിരുന്നിരിക്കണം, പ്രകൃതിയോടും വന്യജീവികളോടും പോരടിച്ചുനേടിയ മണ്ണിൽ വിക്ടോറിയൻ ശൈലിയിലൊരു പട്ടണമുണ്ടാക്കിയെടുക്കാൻ അവർക്കു നേരിട്ട പ്രയാസം ചില്ലറയൊന്നുമല്ല. അതിൻ്റെയൊക്കെ മൂകസാക്ഷിയായി, അറിയപ്പെടാതെ പോയൊരു അനശ്വര പ്രണയത്തിൻ്റെ തണലിൽ ഇളകൊള്ളുന്ന പഴയ പള്ളിയും മേടയും ഇപ്പോഴും ശേഷിക്കുന്നുണ്ട്. ബിർമിങ്ഹാമിലെ ഫാക്ടറികളിൽ നിർമ്മിച്ച് കപ്പലിൽ കൊണ്ടുവന്ന തീവണ്ടി എഞ്ചിനുകളെ ഒരു നൂറ്റാണ്ടുമുമ്പ് ഇരുമ്പുവടത്തിൽ വലിച്ചുകയറ്റി ഈ മലമുകളിലെത്തിച്ച പ്രയത്നം ഇന്നും അത്ഭുതപ്പെടുത്തും. ഹാരി പോട്ടറിലെ മാന്ത്രിക ലോകത്തുനിന്നും ഇറങ്ങിവന്നതു പോലൊരു തീവണ്ടി ചൂളം വിളിച്ച് മൂന്നാർ സ്റ്റേഷനുമുന്നിൽ നിൽക്കുന്ന ഫ്രെയിം എനിക്ക് മനസ്സിൽ സങ്കൽപ്പിക്കാനാവുന്നുണ്ട്. അതെല്ലാം ഒരൊറ്റ രാത്രി കൊണ്ട് മാറിമറിയാൻ പോകുന്ന ചരിത്രമാണെന്ന് അന്നാരറിഞ്ഞു..?!

നൂറുവർഷം മുമ്പ് കാലത്തിൻ്റെ ഫ്രെയ്മിൽ നിന്നും അതിനെയെല്ലാം മായ്ച്ചുകളഞ്ഞ ആ ഒരു രാത്രി, 1924 ജൂലൈ 28... പതിനാറ് ദിവസങ്ങളിലായി നിർത്താതെ പെയ്തുകൊണ്ടിരുന്ന മഴ അന്നായിരുന്നു മൂർധന്യത്തിലെത്തിയത്. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന കല്ലും മണ്ണും മരങ്ങളും ഇന്ന് മാട്ടുപ്പെട്ടിയെന്ന് വിളിക്കുന്ന മലയിടുക്കിൽ അടിഞ്ഞുകൂടിയെന്നോ തനിയേ ഒരണക്കെട്ടായി മാറിയെന്നോ മൂന്നാറിലുള്ള മനുഷ്യരറിഞ്ഞില്ല. അവിടുത്തെ ഏറ്റവും പ്രധാന ഇടം പട്ടണത്തിൻ്റെ സെൻ്റർ പ്ലാസയായിരുന്നു. റെയിൽവേ സ്റ്റേഷൻ ബിൽഡിംഗും ഡിപ്പാർട്മെൻ്റ് സ്‌റ്റോറുകളും ടെലഫോൺ/വയർലെസ് കേന്ദ്രങ്ങളും തേയില കമ്പനികളുടെ ആസ്ഥാനങ്ങളുമൊക്കെയായി എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന നഗരമധ്യം. തുടർന്നുകൊണ്ടേയിരിക്കുന്ന മഴ കൂടുതൽ ശക്തിപ്രാപിക്കുകയാണെന്നും, പട്ടണത്തേക്കും തോട്ടങ്ങളിലേക്കും ഇറങ്ങരുതെന്നുമുള്ള മുന്നറിയിപ്പു സന്ദേശങ്ങൾ പരന്നതോടെ ദിവസങ്ങളായി നഗരം വിജനമാണ്. പേടിച്ചരണ്ട വന്യജീവികൾ ഇതിനോടകം കാടിറങ്ങി തേയിലത്തോട്ടങ്ങളിൽ അഭയം തേടിയിരുന്നു.

ജൂലൈ 28 ൻ്റെ രാത്രിയിൽ പതിവിനേക്കാൾ കനത്ത മഴയാണ് ഹൈറേഞ്ചിലെങ്ങും പെയ്തത്. പുറത്തേക്കൊന്ന് നോക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ മഴയും തണുപ്പും പടര്‍ന്ന അന്ന് ജനങ്ങളെല്ലാം തങ്ങളുടെ വീടുകൾക്കുള്ളിലും മുറികളിലേക്കും ഒതുങ്ങി. ഒരണുബോംബ് പോലെ പ്രകൃതിയുണ്ടാക്കിയ അണക്കെട്ടും അതിൽ ഭീമൻ തടാകം കണക്കെ കെട്ടിനിർത്തിയ വെള്ളവും തലയ്ക്കുമീതെ നിൽക്കുന്നതറിയാതെയായിരുന്നു ആ മനുഷ്യജീവനുകൾ ഉറങ്ങിയത്, ഇനിയൊരിക്കലും ഉണരാത്ത നിത്യനിദ്രയിലേക്ക്.... അർധരാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് വെള്ളം താങ്ങാനാവാതെ ആ അണക്കെട്ട് പൊട്ടി, കുത്തിയൊലിച്ചു വന്ന വെള്ളത്തിന് മൂന്നാറിൻ്റെ അസ്ഥിവാരം വരെ ഒഴുക്കിക്കൊണ്ടു പോകാനുള്ള കരുത്തുണ്ടായിരുന്നു. ഭൂമി കുലുങ്ങി, പാലങ്ങൾ കടപുഴകി വീണു, ബംഗ്ലാവുകളും ഫാക്ടറികളും റെയിൽവേ സ്റ്റേഷനും മുങ്ങി, ഒഴുക്കിൻ്റെ ശക്തിയിൽ തീവണ്ടി എഞ്ചിനുകൾ വരെ ഒലിച്ചുപോയി..! ഉയർന്നയിടത്ത് കഴിഞ്ഞവർക്കു മാത്രമായിരുന്നു ജീവൻ ബാക്കിയായത്. വഴികളും ഗതാഗതവും വീടും നഷ്ടപ്പെട്ട് പുറംലോകവുമായി ബന്ധം തന്നെ അറ്റുപോയ അവരെ വീണ്ടും പട്ടിണിയും രോഗവും കൂടെ വലച്ചു. ഒടുവിൽ ആഴ്ചകൾക്കുശേഷം വെള്ളമിറങ്ങിയപ്പോൾ ശരിക്കുമൊരു പ്രേതനഗരമായി മൂന്നാർ മാറിക്കഴിഞ്ഞിരുന്നു....

അന്ന് കൊല്ലപ്പെട്ടവർക്കോ കാണാതായവർക്കോ ഇപ്പോഴും കൃത്യമായ എണ്ണമില്ല. ആ തകർച്ചയിൽ നിന്നും മൂന്നാർ കരകയറിയതുമില്ല. ഇച്ഛാശക്തരായിരുന്ന ഒരുപറ്റം മനുഷ്യർ തങ്ങളുണ്ടാക്കിയെടുത്ത സ്വപ്നലോകത്തെയും കൊണ്ടായിരുന്നു മണ്ണിനടിയിലേക്കു പോയത്.! അവിടെ നഷ്ടപ്പെട്ടതൊന്നും പുനർസൃഷ്ടിക്കാനോ മൂന്നാറിനെ തിരിച്ചുകൊണ്ടുവരാനോ ആർക്കും കഴിഞ്ഞില്ല.

സഞ്ചാരി 💙

02 Aug, 10:06


അങ്കോളയിലെ mumuila എന്ന് ട്രൈബിലെ ആളുകളെയാണ് ഈ കാണുന്നത്. ഇവരുടെ വസ്ത്രധാരണ ഇങ്ങനെയാണ് മുകൾ വസ്ത്രം ധരിക്കാറില്ല ഇവർ. ഇപ്പോൾ വളരെ തണുത്ത കാലാവസ്ഥയാണ് എന്നാലും ഇവർ ഇങ്ങനെ തന്നെയാണ് ഇവിടെ ജീവിക്കുന്നത്. അവരുടെ മുടിയിൽ പാലിന്റെ പാടയും മരത്തിൽ നിന്ന് ലഭിക്കുന്ന എന്തോ ഒരു സാധനങ്ങളെല്ലാം വെച്ച് ഉണ്ടാക്കുന്ന ഒരു പേസ്റ്റ് ആണ് തലയിൽ തേക്കുന്നത്. അതിന് വല്ലാത്തൊരു ദുർഗന്ധമാണ്. അടുത്ത് നിൽക്കുന്ന സമയത്ത് എനിക്ക് ആരോചകമായി തോന്നി. ഈ ലോകത്ത് വളരെ വ്യത്യസ്തമായ രീതിയിൽ ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. അതിനാൽ നമുക്ക് ആരെയും കുറ്റം പറയാൻ സാധിക്കില്ല ഓരോ രാജ്യത്തുള്ള ആളുകൾക്കും അവരവരുടേതായ വസ്ത്ര രീതികൾ ഉണ്ട്. അതിനെ ബഹുമാനിക്കാൻ പഠിക്കണം. ഈ ലോകത്ത് ജീവിക്കുന്ന എല്ലാ ആളുകളും വ്യത്യസ്തരാണ് നമ്മൾ വിചാരിക്കുന്ന പോലെ മറ്റൊരാൾ വസ്ത്രം ധരിക്കണം ജീവിക്കണം എന്ന് വിചാരിക്കുന്നത് തെറ്റാണ് എന്നാണ് എൻറെ അഭിപ്രായം. ഞാൻ വസ്ത്രം ധരിക്കുന്നതെല്ലാം എനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള രീതിയിലായിരിക്കും അത് ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും വ്യത്യസ്തമായിരിക്കും. ഈ ആളുകൾ ജീവിക്കുന്നത് കാടിൻറെ നടുവിലാണ്.അങ്ങോട്ട് എത്തിച്ചേരാൻ തന്നെ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. റോഡുകളോ ഒന്നുമില്ല ചുറ്റും കാട്. ഈ ആളുകൾ എന്നെപ്പോലെയുള്ള ആളുകളെ കാണുമ്പോൾ തന്നെ അവരുടെ ഉള്ളിൽ ഭയം ആണ്, നമ്മളോട് വളരെ സൗഹൃദത്തിൽ ഒന്നുമല്ല പെരുമാറുക. ഇവരും മനുഷ്യരാണ് എല്ലാ ആളുകളും ഒരുപോലെ അല്ലല്ലോ. ഇനിയും എന്റെ യാത്രയിൽ വളരെ വ്യത്യസ്തമായ രീതിയിൽ ജീവിക്കുന്ന ഒരുപാട് ആളുകളെ കണ്ടുമുട്ടും

Credit :: Intsagram @backpacker_arunima

സഞ്ചാരി 💙

12 Jun, 06:32


💙

സഞ്ചാരി 💙

12 Jun, 06:31


https://www.instagram.com/reel/C8GwA49PcZf/?igsh=eTE0MmlpbjJtdzIx

സഞ്ചാരി 💙

17 Apr, 09:47


Beemapally is a region within the city of Thiruvananthapuram in the state of Kerala, India. Beemapally is famous for its mosque, Beemapally Dargah Shareef, which houses the tomb of Syedunnisa Beema Beevi, a woman believed to have divine powers, and her son Syedu Shuhada Maheen Abubacker

സഞ്ചാരി 💙

31 Jan, 09:43


കുടജാദ്രി🔰 പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ മനോഹരമായ പശ്ചാത്തലം സൃഷ്ടിക്കുന്ന പ്രകൃതിദത്ത പൈതൃക സ്ഥലമാണ് കുടജാദ്രി more 👇


മനോഹരമായ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും പേരുകേട്ട ഈ മലനിരകൾ മൂകാംബിക ക്ഷേത്ര പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണ്.

കുടജാദ്രി കൊടുമുടിയിൽ (സമുദ്രനിരപ്പിൽ നിന്ന് 1343 മീറ്റർ ഉയരത്തിൽ) അഞ്ച് മണിക്കൂർ യാത്ര ചെയ്താൽ എത്തിച്ചേരാം.

കുടജാദ്രി മലയിൽ സുഹൃത്തുക്കളോടൊപ്പമോ ഒരു കൂട്ടം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരോ ആയി ട്രെക്കിംഗ് നടത്തുന്നത് സാഹസികവും ആത്മീയവുമായ അനുഭവമായിരിക്കും.

പടിഞ്ഞാറ് ഭാഗത്ത്, ഉഡുപ്പി ജില്ലയിലെ വനങ്ങളുമായി സംഗമിക്കുന്ന കുന്ന് ഏകദേശം 1220 മീറ്റർ കുത്തനെ താഴുന്നു.

ഈ സ്ഥലത്തുനിന്നും പുരാതന ക്ഷേത്രത്തിലേക്കുള്ള ട്രെക്കിംഗ് കട്ടിയുള്ള കാടിന്റെ പാതകളിലൂടെ 4 കിലോമീറ്റർ കയറ്റം ഉണ്ട്.

കുന്നുകളുടെ മുല്ലപ്പൂ എന്നർത്ഥം വരുന്ന കുതജ എന്ന സംസ്‌കൃത ഭാഷയിൽ നിന്നാണ് കുടജാദ്രി എന്ന പേര് ഉരുത്തിരിഞ്ഞത്.

⚠️ പ്രകൃതി പൈതൃക സൈറ്റായ കുടജാദ്രി ഹിൽസിൽ ചെയ്യേണ്ട കാര്യങ്ങൾ:

  സന്യാസി ആദിശങ്കരാചാര്യർ ധ്യാനിച്ചതായി പറയപ്പെടുന്ന കൊടുമുടിയുടെ മുകളിലുള്ള ഗണേശ ഗുഹയും സർവഞ്ജപീഠവും സന്ദർശിക്കുക.

ഗണേശ ഗുഹ ട്രക്കർ പാതകളിലേക്കുള്ള ഒരു നിഗൂഢ ഗുഹയാണ്, ഗുഹയ്ക്കുള്ളിൽ ഒരു പുരാതന ഗണപതി വിഗ്രഹം കാണാം.

കുടജാദ്രിയിൽ നിന്ന് 5km അകലെയുള്ള ഹിഡ്‌ലുമാൻ വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിംഗ്.

  റിസർവ് വനത്തിനുള്ളിൽ ദൂരെയായി, ഹിഡ്‌ലുമാൻ വെള്ളച്ചാട്ടത്തിലേക്കുള്ള ഒരു സാഹസിക ട്രെക്കിംഗ് പ്രകൃതിയുടെ സമൃദ്ധിയുമായി വീണ്ടും ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കും.

ട്രെക്കിംഗും സൂര്യാസ്തമയവും ആസ്വദിക്കൂകയും .  വ്യക്തമായ ഒരു ദിവസത്തിൽ നിങ്ങൾക്ക് അകലെ അറബിക്കടലും കൊല്ലൂർ പട്ടണവും കാണാൻ കഴിയും

സഞ്ചാരി 💙

09 Aug, 04:46


ഞങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ്

കൂടുതൽ പോസ്റ്റുകൾക്ക് ആയി ഫോളോ ചെയ്ത് സപ്പോർട്ട് ചെയ്യുക ☝️☝️

സഞ്ചാരി 💙

09 Aug, 04:45


https://instagram.com/travel__buddies___?igshid=MzRlODBiNWFlZA==

സഞ്ചാരി 💙

09 Aug, 03:26


കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്. കോതമംഗലം പട്ടണത്തിൽ നിന്ന് 12 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് തട്ടേക്കാട്. ഇവിടെയാണ് ഡോ. സാലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്.

തട്ടേക്കാടിന്റെ രണ്ട് വശങ്ങളിലൂടെയാണ് പെരിയാറിന്റെ രണ്ട് കൈവഴികൾ ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന വനപ്രദേശത്തോടുകൂടിയ ഒരു മുനമ്പാണ് തട്ടേക്കാട്. പക്ഷി നിരീക്ഷകരേയും സഞ്ചാരികളേയും ആകർഷിക്കുന്ന തട്ടേക്കാട് ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധിയാകർഷിച്ചിട്ടുണ്ട്.

കൊച്ചിയിൽ നിന്നും തട്ടേക്കാട് - പൂയംകുട്ടി - മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. മലയോരമേഖലയിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. 1924-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ രാജപാതയിലെ കരിന്തിരി മലയിടിഞ്ഞ് റോഡ് നമാവശേഷമായി. പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പാത വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞു. തന്മൂലം മൂന്നാറിന് കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന് രാജഭരണകാലത്ത് തന്നെ ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമ്മിക്കാൻ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു. 1935 ൽ നേര്യമംഗലം പാലം പണിതതിനുശേഷം തട്ടേക്കാട് വഴി മൂന്നാറിലേക്കുള്ള പാതയെ അവഗണിക്കുകയായിരുന്നു.

2005 ൽ പെരിയാറിൽ ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണ വെള്ളത്തിന്റെ മുകളിലൂടെ തട്ടേക്കാട് പാലം പണി പണിതതിനുശേഷം തട്ടേക്കാട് വഴിയുള്ള കൊച്ചി-മൂന്നാർ പാത പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്




പ്ലാസ്റ്റിക്, ബോട്ടിലുകൾ, മറ്റ് ഗാർബേജ് എന്നിവ വലിച്ചെറിയരുത്. പ്രകൃതി ശുദ്ധവുമായി നിലനിർത്താൻ ശ്രമിക്കുക

@SanchariKerala

സഞ്ചാരി 💙

23 Jul, 15:34


ഇടുക്കി ജില്ലയിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ കുറച്ച് അടിപൊളി സ്പോട്ടുകൾ പറഞ്ഞു തരാം.. More 👇

🔹 മൂന്നാർ
🔹 കാന്തല്ലൂർ
🔹മറയൂർ
🔹 മാട്ടുപെട്ടി
🔹വട്ടവട
🔹 ദേവികുളം,
🔹 ആനയിറങ്കൽ ഡാം
🔹 സൂര്യനെല്ലി
🔹 തൊടുപുഴ
🔹 തൊമ്മൻകുത്ത്
🔹 ആനയാടികുത്ത് .
🔹 കാറ്റാടിക്കടവ്
🔹മീനുളിയൻപാറ .
🔹 കുടയത്തൂർ
🔹 പൂഞ്ചിറ
🔹 വൈശാലി വ്യൂ പോയിന്റ്
🔹 ഇടുക്കി ആർച്ച് ഡാം
🔹 അഞ്ചുരളി
🔹 രാമക്കല്മേട്
🔹 തേക്കടി
🔹 കുട്ടിക്കാനം
🔹 വാഗമൺ

ഇടുക്കിയിലെ വളരെ കുറച്ച സ്ഥലങ്ങളും റൂട്ടുകളും മാത്രമാണിവ. ഇതിലും എത്രെയോ സ്ഥലങ്ങളും ഡാമുകളും വെള്ളച്ചാട്ടങ്ങളും കാണാവുന്ന നാടാണ് ഇടുക്കി. ഇടുക്കിയെ സുന്ദരി ആക്കുന്നതും ഇതു തന്നെയാണ് 🥰


@SanchariKerala

2,077

subscribers

233

photos

38

videos