ഗസലുകൾ പൂക്കുന്ന രാത്രി @malayalamgasal Channel on Telegram

ഗസലുകൾ പൂക്കുന്ന രാത്രി

@malayalamgasal


ഗസല്‍ കവിതയും
സംഗീതവുമാണ്.
ഒരാള്‍ തനിക്കേറ്റവും ഇഷ്ടമുള്ളത് സ്‌നേഹപാത്രത്തിലര്‍പ്പിക്കുന്ന ഹൃദയനൈവേദ്യം.
ഉള്ളിലെ ആഴങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കു കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനങ്ങളിലൊന്ന് ഗസലുകളാണ്.

https://t.me/faris_ka

ഗസലുകൾ പൂക്കുന്ന രാത്രി (Malayalam)

മലയാളം ഭാഷയിൽ 'ഗസലുകൾ പൂക്കുന്ന രാത്രി' എന്ന ടെലിഗ്രാം ചാനൽ ഒരു മികച്ച സ്‌നേഹപാത്രമായിരിക്കുന്നു. ഇത് ഗസല്‍ കവിതയും സംഗീതവുമാണ്. ഒരാള്‍ തനിക്കേറ്റവും ഇഷ്ടമുള്ളത് സ്‌നേഹപാത്രത്തിലര്‍പ്പിക്കുന്ന 'ഹൃദയനൈവേദ്യം'. ഉള്ളിലെ ആഴങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കു കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനങ്ങളിലൊന്ന് ഗസലുകളാണ്. അതിനാൽ, 'ഗസലുകൾ പൂക്കുന്ന രാത്രി' ചാനൽ സ്‌നേഹിക്കുന്നവരുടെ ഹൃദയത്തിലെ ആത്മാനുകാരുണ്യം ഏറെക്കുറേ നാമുകൾ കൊണ്ടുള്ളതാണ്. ചാനൽലിംക്: https://t.me/faris_ka

ഗസലുകൾ പൂക്കുന്ന രാത്രി

12 Sep, 00:31


വെറുതെയാണെന്റെ കണ്ണുകൾ...

ആൽബം:
മുഹമ്മദുറസൂലുല്ലാഹ് (സ) 
നാത്ത് ഗസലുകൾ

ആലാപനം: 
സമീർ ബിൻസി
രചന: ജമീൽ അഹ്മദ്

വെറുതെയാണെൻറെ കണ്ണുകൾ 
മുത്ത് റസൂലിനെ കാണാൻ കഴിഞ്ഞില്ലല്ലോ...

വെറുതെയാവില്ലെന്റെ കാഴ്ച 
ഉൾക്കണ്ണിനാൽ  അവിടുത്തെ തിരുമുഖം കണ്ടുവല്ലോ...

വെറുതെയാണെന്റെ ചുണ്ട് 
ആ കവിളിൽ മുത്താൻ കഴിഞ്ഞില്ലല്ലോ...

വെറുതെയാവില്ലെന്റെ മൊഴികൾ 
റസൂലേ ...
വെറുതെയാവില്ലെന്റെ മൊഴികൾ 
റസൂലിനായ് 
ഏറെ സ്വലാത്ത് ഞാൻ ചൊല്ലിയല്ലോ...

വെറുതെയാണെന്റെയീ നെഞ്ച് 
അങ്ങെന്നെയാ മാറോട് ചേർത്ത് പുണർന്നില്ലല്ലോ...

വെറുതെയാവില്ലെന്റെ നെഞ്ചകം 
അവിടെയെൻ തിരുനബിക്കായൊരു മുറിയുണ്ടല്ലോ...

വെറുതെയാണെന്റെ  കൈകൾ 
ആ തിരുമുടി തഴുകാൻ കഴിഞ്ഞില്ലല്ലോ...

വെറുതെയാവില്ലെന്റെ
കൈപ്പട
ഈ കവിത ഞാൻ തിരുനബിക്കായ് 
കുറിച്ചുവല്ലോ...

ഗസലുകൾ പൂക്കുന്ന രാത്രി

19 Jul, 14:46


ഒരിക്കൽ കൂടി നമുക്കൊന്ന് നടക്കാം, ഇന്നലെകളിലേക്ക്..
മനോഹര ജീവിതത്തിന്റെ ഇലകൊഴിയുന്നതിന് മുമ്പുള്ള കാലത്തിലേക്ക്..

ഉസ് മൂഡ് സെ ശുറൂ കരേ
ഫിർ യെ സിന്ദഗി..

വിരസമായ ഈ ജീവിത ചിത്രങ്ങളൊക്കെയും നിറം മാറ്റിവരക്കാം, പുതിയൊരു തുടക്കത്തിന്റെ വാതിലുകൾ തുറക്കാം..

നമ്മളന്ന് തമ്മിലറിയാത്തവരായിരുന്നു, അപരിചിതത്വത്തിൽ നിന്ന് വീണ്ടുമൊരു യാത്ര തുടങ്ങാമിനി..
ഹം, തും തെ അജ്നബീ..

ലേകർ ചലേ തെ, ഹം ജിനേ..
ജന്നത് കെ, ഖാബ് തെ.

സ്വർഗ്ഗസുന്ദരമായ സ്വപ്നങ്ങളെയും കൊണ്ടാണ് അന്ന് നമ്മളത്രയും നടന്നിരുന്നത്..

ഫൂലോൻ കി ഖാബ് തേ, വോ മൊഹബ്ബത് കി ഖാബ് തേ..

പ്രണയവും പൂക്കളും നിറഞ്ഞ സ്വപ്നങ്ങളുണ്ടായിരുന്നുവന്ന്..

കാണുന്നതിലെല്ലാം
നിറവും നിലാവുമുള്ള നേരം..

ലേകിൻ, കഹാ ഹേ, ഇൻ മേ ഹോ
പെഹ്‌ലെ സെ ദിൽകശി..

പക്ഷെ പറഞ്ഞിട്ടെന്ത്.
അവയെല്ലാം മാഞ്ഞുമറഞ്ഞില്ലാതെയായി..

അതുകൊണ്ട്,
നമുക്കിനി പിറകിലേക്ക് നടക്കാം,
വീണ്ടുമൊരു യാത്ര തുടങ്ങാൻ വേണ്ടി.

അന്ന്, മധുര സ്വപ്ങ്ങൾക്കിടയിലായിരുന്നു നമ്മൾ പാർത്തിരുന്നത്..
രഹ്‌തേതെ, ഹം ഹസീൻ
ഖയാലോന് കി ബീഡ് മേ..
ഇന്ന്, കൂർത്ത മുനയുള്ള ചോദ്യങ്ങളാണുള്ളത് നമുക്ക് ചുറ്റും.
ഉൽജെ ഹുവേ ഹേ ആജ്,
സവാലോൻ കി ബീഡ് മേ..

ആനെ ലഗേ ഹേ യാദ് വൊ
ഫുർസത്ത് കി ഹർ ഗഡി..

ആ നല്ല കാലത്തിന്റെ ഓർമ്മകൾ എന്നെ വിടാതെ പിന്തുടരുന്നത് പോലെ..

വരൂ, ഇതെല്ലം മറന്ന്,
നമുക്കൊരു യാത്രയാരംഭിക്കാമിനി..

അഷ്കോന് കി ചാന്ദിനി സെ തി,
ഭെഹ്തർ വോ ഡൂപ് ഹി,

കണ്ണീരണിഞ്ഞ നിലാരാവിനേക്കാൾ സുന്ദരം, സ്വസ്ഥമായ വെയില് തന്നെയാണെന്ന്..

നമുക്കീ ജീവിതം, വീണ്ടുമൊന്നാരംഭിക്കാമല്ലേ ?

[ ജഗ്ജിത് സിംഗിന്റെ 19 ഗാനങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം #ഫർമാഇശ് ഉടൻ പുറത്തിറങ്ങുന്നു ]

മുർഷിദ് മോളൂർ.
9072980119

ഗസലുകൾ പൂക്കുന്ന രാത്രി

18 Jul, 02:33


@malayalamgasal

ഗസലുകൾ പൂക്കുന്ന രാത്രി

01 Jul, 00:57


കരയൂ കരയൂ
മിഴിനീർ നിന്നെ കഴുകും 
മിഴിനീർ നിന്നെ കഴുകും

മിഴികളിൽ ബാഷ്‌പ ധാര 
ഹൃദയത്തിൽ
ഒരു മിന്നൽ
മിന്നൽ മിന്നൽ മിന്നൽ 
മിന്നൽ മിന്നൽ മിന്നൽ 
മിന്നൽ മിന്നൽ മിന്നൽ മിന്നൽ

ഈമാൻ എൻ്റെ ഈമാൻ 
എന്റെ ഈമാൻ ദൈവാനുരാഗത്താൽ ജ്വലിക്കുന്നു 
അത് സുബർക്കത്തിനായല്ല..
സുബർക്കത്തിനായല്ല സുബർക്കത്തിനാണെങ്കിൽ 
എനിക്കു നരകം തന്നേക്കൂ, 
എനിക്ക് നരകം തന്നേക്കൂ ... 
കലാമേ റാബിയ.. 
കലാമേ റാബിയ.. 
കലാമേ റാബിയ ..

ഒരു മരത്തെ നോക്കൂ.. 
ഒരു മരത്തെ നോക്കൂ.. 
വേരുകൾ മണ്ണിന്നടിയിൽ അടിയിൽ..അടിയിൽ.അടിയിൽ..
പക്ഷെ കാണാം അതിന്റെ അടയാളം ഇലയിൽ..ഇലയിൽ..ഇലയിൽ !

മഴ പെയ്തിടാതെ 
മണ്ണിൽ മരങ്ങളുണ്ടാകില്ല - 
അതിൽ പൂക്കളുണ്ടാകില്ല 
അതിൽ തേനുണ്ടാകില്ല 
പ്രേമമുണ്ടാകില്ല നീയുണ്ടാകില്ല...
ഞാനുണ്ടാകില്ല 

മഴ പെയ്യാതെ 
കോപാഗ്നി ശമിക്കുകില്ല 
കോപാഗ്നി ശമിക്കുകില്ല! 

കരയൂ കരയൂ മിഴിനീർ നിന്നെ കഴുകും... മിഴിനീർ നിന്നെ കഴിയും മിഴിനീർ നിന്നെ കഴുകും... 
മിഴിനീർ നിന്നെ കഴിയും

@malaylamgasal

ഗസലുകൾ പൂക്കുന്ന രാത്രി

01 Jul, 00:43


@malayalamgasal

ഗസലുകൾ പൂക്കുന്ന രാത്രി

01 Jul, 00:20


പേർഷ്യയിലെ ശീസ്താനിൽ നിന്ന് റഹ്മത്തുൽലിൽ ആലമീന്റെ കുടുംബ പരമ്പയിൽ നിന്ന് അവിടുത്തെ ശിഷ്യനായ ഹസ്രത്ത് ഇമാം അലിയുടെ ശിഷ്യൻ ആയ ഹസൻ അൽ ബസ്രയുടെ ശിഷ്യൻ ആയ അബ്ദുൽ വാഹിദിന്റെ ശിഷ്യൻ ആയ ഫുദൈലിന്റെ ശിഷ്യൻ ആയ ഇബ്രാഹീം ഇബ്നു അദ്'ഹമിന്റെ ശിഷ്യൻ ആയ ഹുദൈഫയുടെ ശിഷ്യൻ ആയ അബൂ ഹുബൈറയുടെ ശിഷ്യൻ ആയ ഖാജാ മുംഷദിന്റെ ശിഷ്യൻ ആയ അബൂ ഇസ്ഹാഖിന്റെ ശിഷ്യൻ ആയ അബൂ അഹ്‌മദിന്റെ ശിഷ്യൻ ആയ അബൂ മുഹമ്മദിന്റെ ശിഷ്യൻ ആയ അബൂ യൂസഫിന്റെ ശിഷ്യൻ ആയ മൗദൂദ് ചിഷ്തിയുടെ ശിഷ്യൻ ആയ ശരീഫ് സന്ധാനിയുടെ ശിഷ്യൻ ആയ ഉസ്മാൻ
ഹാറൂനിയുടെ ശിഷ്യൻ ആയ ഖാജ എന്ന മൊയ്‌നുദ്ധീൻ ചിഷ്തി എന്ന സുൽത്താനുൽ ഹിന്ദ് എന്ന ഗരീബ് നവാസ് എന്ന റഹ്മത്ത് വന്നത് രാജസ്ഥാനിലെ അജ്മീറിലേക്കാണ്. സ്വീകരിച്ച് ഇന്ത്യയിൽ കുടിയിരുത്തിയത് പൃഥ്വിരാജ് ചൗഹാൻ എന്ന രാജപുത്ര രാജാവ് ആണ്.
കുടുംബ പരമ്പര മാത്രമല്ല ഗുരു പരമ്പരയും അങ്ങേയറ്റം പരിശുദ്ധമായ ഖാജാ ഹഖ്ഖ് മുഈൻ ഹഖ്ഖ് നമ്മുടെ അനുഗ്രഹം ആണ്.

രാജാ മഖാമിലെ 
ശാഹ് ബഗ്ദാദിലെ 
അലിഫിലെ മീമിലെ 
ഉസ്മാനി റൂഹിലെ 
ഖാജാ മുഈനുദ്ദീൻ 
ഖാജാ മുഈനുദ്ദീൻ

ഹസനുൽ ഹുസൈനിലെ 
ഇസ്ഹാഖ് ശാമിലെ 
റാദിയാ ചിശ്‌തിലെ 
അനാദമാം നാളിലെ 
സമാ സമർഖന്ദിലെ 
ബലാ ബഗ്ദാദിലെ 
ഹൈറ് ഹർവാനിലെ 
ആരിഫൻസാരിലെ 
ഖാജാ മുഈനുദ്ദീൻ 

അബൂ തബ്‌രിസിലെ 
ഹൈറ് മേഹാനിലെ 
ഹസൻ ഖർഖാനിലെ 
നൂറസ‌റാബിലെ
ഗസ്നയിൽ ബൽഖിലും 
ശൈഖ് സൻജാനിലും 
അലി ഹുജ് വീരിതൻ 
സ്നേഹ ദർഗാവിലും 
ഖാജാ മുഈനുദ്ദീൻ 

ഖുറാസാബി നൂറിലെ 
ദിവിയത്തോപ്പിലെ 
ഇബ്റാഹീമോ വരെ 
ഫലം ബുജിത്തോവരെ

ഇഖ്ലാസ് കൂടിയെ 
റൂഹാനി കൂടിയെ 
ജീലാനി കൂടിയെ 
ബഗ്ദ‌ാദിൽ കൂടിയെ 
ഖാജാ മുഈനുദ്ദീൻ 

മക്കാ മദീനയിൽ 
എത്തി മഖാമതിൽ 
ശക്ത‌ീ ജലാലതിൽ 
മുഖ്തീ മുഹമ്മദിൽ

ചോമഞ്ഞ നൂലിലെ 
തൂമഞ്ഞുനീരിലെ 
പൂ പനിനീരിലെ 
റൂഹജ്‌മീരിലെ 
ഖാജാ മുഈനുദ്ദീൻ

1,489

subscribers

388

photos

1

videos