🔜🔜🔜🔜🔜🔜🔜🔜🔜
https://chat.whatsapp.com/HZyUIW3GLXB54mqeGH6GrN
🔝🔝🔝🔝🔝🔝🔝🔝🔝
വിദേശ രാജ്യത്ത് ജോലി സ്വപ്നം കാണുന്നവർക്കായി മികച്ച അവസരമൊരുക്കി സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക്.അധ്യാപക തസ്തികയിലാണ് ഒഴിവുകൾ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർ അപേക്ഷിക്കാം. മറ്റ് യോഗ്യത, ശമ്പളം, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിവരങ്ങൾ അറിയാം
ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളിലാണ് അധ്യാപകരെ വശ്യം. ഇംഗ്ലീഷിൽ പ്രൈമറി വിഭാഗത്തിലും സീനിയർ ക്ലാസിലും അവസരമുണ്ട്. പ്രൈമറി വിഭാഗത്തിൽ (1 മുതൽ നാല് വരെ) ഇംഗ്ലീഷ് ബിരുദവും ബിഎഡും അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും ബിഎഡുമാണ് ആവശ്യം. സിബിഎസ്ഇ അല്ലെങ്കിൽ ഐസിഎസ്സി സ്കൂളിൽ കുറഞ്ഞത് 2 വർഷമെങ്കിലും പ്രവൃത്തിപരിചയം ആവശ്യമാണ്.
സീനിയർ ക്ലാസിലേക്ക് ഇംഗ്ലീഷ് ബിരുദവും ബിഎഡും അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും ബിഎഡും കൂടാതെ സിബിഎസ്ഇ അല്ലെങ്കിൽ ഐസിഎസ്സി സ്കൂളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയമാണ് ആവശ്യം
ടീമിൽ നിന്നും പുറത്താക്കുമോ സഞ്ജു ? ഇനി ഡക്ക് ആകരുത്ടീമിൽ നിന്നും പുറത്താക്കുമോ സഞ്ജു ? ഇനി ഡക്ക് ആകരുത്
സയൻസ് ടീച്ചർ തസ്തികയിൽ പ്രൈമറി വിഭാഗത്തിൽ സയൻസ് വിഷയത്തിലുള്ള ബിരുദവും ബിഎഡും ഇല്ലെങ്കൽ ബിരുദാനന്തര ബിരുദവും ബിഎഡുമാണ് ആവശ്യം. സിബിഎസ്ഇ അല്ലെങ്കിൽ ഐസിഎസ്സി സ്കൂളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയമാണ് ആവശ്യം. 9ാം ക്ലാസ് മുതൽ ഉയർന്ന ക്ലാസുകളിലേക്ക് സയൻസ് പഠിപ്പിക്കാനും അധ്യാപകരെ വേണം. ബോട്ടണി അല്ലെങ്കിൽ സുവോളജിയിൽ ബിരുദവും ബിഎഡും അല്ലെങ്കിൽ ബിരുദാനന്ത ബിരുദവും ബിഎഡുമാണ് യോഗ്യത.സിബിഎസ്ഇ അല്ലെങ്കിൽ ഐസിഎസ്സി സ്കൂളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയമാണ് ആവശ്യം
അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാണ്. അടിസ്ഥാന ശമ്പളം 300 ഒഎംആർ ആണ്. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം കൂടുതൽ ലഭിച്ചേക്കും. താമസവും സൗജന്യ വിസയും വിമാനടിക്കറ്റും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മേൽവിലാസത്തിൽ സിവി അയക്കണം. സബ്ജക്ടിൽ 'ടീച്ചേഴ്സ് ടു ഒമാൻ' എന്ന് പ്രത്യേകം പരാമർശിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 18 ആണ്.
✅
WhatsApp Channel - https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E
✅Telegram - https://telegram.me/keralapsconlinegroup