ഇതളെഴുത്തുകൾ🥀 @ithalezhuthukalvasanthamavatte Channel on Telegram

ഇതളെഴുത്തുകൾ🥀

@ithalezhuthukalvasanthamavatte


𝕾𝖙𝖔𝖗𝖞 𝖔𝖋 𝖆 𝖕𝖔𝖊𝖒 📜

ഇതളെഴുത്തുകൾ🥀 (Malayalam)

ഇതളെഴുത്തുകൾ🥀 എന്ന ടെലിഗ്രാമ് ചാനൽ സ്വന്തമായി നിരൂപണം ചെയ്യാനായി സംഗീതം, പ്രണയം, സാഹിത്യം, ഭാവാക്കളും ഇതര കലാപരമായ പ്രത്യേകതകളുമുള്ള കൃതികളുടെ സമര്u200dഥനത്തോടെ നിറഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ അമേരിക്കന്u200d ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ചൈനീസ് ഓട്ടോമേഷനും ലിപിപ്രതിഗാമികളുടെ സഹായം ലഭിക്കുന്നു. മുൻപ് കൊണ്ട് പുഖ്തം ലേഖകൻ 'സ്വന്തം പെണ്ണുങ്ങൾ' നില പ്രവൃത്തിചെയ്തുവെന്ന വിശദാംശം പോലും അറിയില്ല. ലേഖകരും കുടുംബത്തിലെ ആധുനികവിദ്യാലയവും വായിക്കുന്ന പ്രവാസികളായ വായനക്കാരും ഇവിടെ തങ്ങളുടെ ഹൃദയത്തിലേക്ക് കൈവിട്ടു കുഴയുകയും ചെയ്യുന്നു. ഇന്ന് സ്വന്തം പെണ്ണുങ്ങൾ പ്രമാണിച്ച പൂർവ്വാഭിന്നം, മാത്രം യഥാസ്ഥിതിയിൽ ഒരേസമയം 'സ്വന്തമായി' അഭിവൃദ്ധിച്ചാലും. ഇതളെഴുത്തുകൾ🥀 ചാനൽ നേരിടാൻ ഇതാണ് ഒരു അവസരം. അതിനാൽ, നിങ്ങൾ വീണ്ടും ലേഖനം നൽകാനും, അഭിപ്രായം പങ്കുവെയ്ക്കാനും ഇതളെഴുത്തുകൾ🥀 ചാനൽ ഞങ്ങളെ സംപർക്കിക്കൂ. ആത്മനിവേശികളും ലേഖകരും ഒരുപാട് രഹസ്യം തന്നില്ലാത്ത നേരത്തെഴുത്തുകൾ ചാനൽ സ്വീകരിക്കുന്നു. ഇതരരുടെ അഭിപ്രായങ്ങളെ വിശദീകരിക്കഥ്യമായി പ്രവർത്തിക്കുന്നു. ഇതായിരിക്കണമെന്ന കാര്യം ഇതളെഴുത്തുകൾ🥀 ചാനൽ ആവിഷ്കാരിക്കുന്നു.

ഇതളെഴുത്തുകൾ🥀

11 Jan, 18:18


കുറച്ചു നാൾ മെസ്സേജിനൊന്നും റിപ്ലൈ കാണാതാവുമ്പോൾ.. വിളിക്കുന്ന കാളുകൾ ഒന്നും എടുക്കാതാവുമ്പോൾ അവർ കരുതുമായിരിക്കും നമ്മൾ എന്തെങ്കിലും തിരക്കിൽ ആവുമെന്ന്... പിന്നെ പിന്നെ കരുതും അവഗണിക്കയാണെന്ന് 🫠

എത്ര നോക്കിയിട്ടും ഓൺലൈനിൽ കാണാൻ ഇല്ലാതെ.. നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്ന അക്കൗണ്ട് മാസങ്ങളോളം ഒരു സ്റ്റോറി പോലുമില്ലാതെ അനാഥമായി കിടക്കുമ്പോൾ അക്കൗണ്ട് ഡിലീറ്റ് ആക്കി കാണും എന്നല്ലാതെ..മരിച്ചു പോയി എന്നൊക്കെ ചിന്തിക്കാൻ അവർ മുതിരുമോ?? 🥲

അറിയില്ല.. എന്നാലപ്പോഴും നമുക്കറിയാത്ത,, നെറ്റും മൊബൈലുമില്ലാത്ത മറ്റേതോ ലോകത്തിരുന്ന് അവരോട് മിണ്ടുവാൻ ഞാൻ ശ്രമിക്കുന്നുണ്ടാവും 🫠🤍

ഇതളെഴുത്തുകൾ🥀

10 Jan, 18:27


അടുത്ത മാത്രയിൽ ശ്വാസമുണ്ടാവുമോ എന്നറിയാത്ത ഈ ലോകത്ത് എന്ത് മാത്രം കിനാക്കളാണ് നാം നെയ്തു കൂട്ടുന്നത്!! 🫠

ഇതളെഴുത്തുകൾ🥀

08 Jan, 16:14


😔💔

ഇതളെഴുത്തുകൾ🥀

07 Jan, 05:42


ന്റെ എഴുത്ത് ഇവിടുന്ന് എടുത്തോണ്ട് പോണവരെ ഉറുമ്പ് കടിക്കും. നോക്കിക്കോ 😏😏

മോഡിഫൈ ചെയ്ത് സ്വന്തായിട്ട് പോസ്റ്റുന്നോരെ കട്ടുറുമ്പും 😒

ഇതളെഴുത്തുകൾ🥀

06 Jan, 18:09


നിനക്ക് വേണ്ടി മാത്രമുദിക്കുന്ന
ചന്ദ്രനാകുന്നു ഞാൻ....
എത്രയോ കാതം അകലെയാണെങ്കിലും
നിന്നെ മൂടുവാൻ മാത്രം പോന്ന
സ്നേഹ നിലാവു പൊഴിച്ചിങ്ങനെ............

ഇതളെഴുത്തുകൾ🥀

31 Dec, 19:57


പ്രിയപ്പെട്ട 2024,,
നന്ദി..
നീ നൽകിയ മധുര നിമിഷങ്ങൾക്ക്..
വേദനിപ്പിച്ചെങ്കിലും കൂടെ പഠിപ്പിച്ച
വലിയ പാഠങ്ങൾക്ക്..
വീണു പോയെങ്കിലും
താങ്ങായി കൂടെ നിന്നവർക്ക്..
വീഴാതെ ചേർത്തു പിടിക്കാൻ
ചാരെ വന്നവർക്ക്..

നന്ദി... ❤️

നാളെയുടെ പുലരിയിൽ
നന്മകൾ മാത്രം പുനർജനിക്കട്ടെ!!

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 💞

ഇതളെഴുത്തുകൾ🥀

30 Dec, 18:33


അനു.. നീയെന്തു പറഞ്ഞാലും ഇതു നടക്കില്ല. എനിക്കത്രയേ പറയാനുള്ളു
അടുത്തേക്ക് വന്ന് കൈ പിടിക്കാനാഞ്ഞ അൻസയെ വകഞ്ഞു മാറ്റി അവൻ തിരിഞ്ഞു നടന്നു. പിന്നിൽ ഒന്നും പറയാനാവാതെ നിസ്സഹായയായി നിൽക്കുന്ന അവളുടെ മുഖം തിരിഞ്ഞു നോക്കാതെ തന്നെ അവന് കാണാമായിരുന്നു.വേണ്ട നോക്കണ്ട.. ഒരു പക്ഷെ നോക്കിപ്പോയാൽ താനായിരിക്കും പൊട്ടിക്കരഞ്ഞു കൊണ്ട് അവിടേക്ക് വീണ്ടും ഓടിച്ചെല്ലുക.
ദീപക്കിന്റെ കാലുകൾ അതിവേഗം ആ മണൽത്തരികളെ ചവിട്ടി മെതിച്ചു നടന്നകന്നു..
അൻസയുടെ കണ്ണിൽ പെടില്ലെന്നുറപ്പുള്ളൊരിടത്തെത്തിയപ്പോൾ അവൻ നിന്നു. കടലിലേക്ക് നീണ്ടു കിടക്കുന്ന കരിങ്കൽ കൂട്ടങ്ങളിലൊന്നിൽ പോയിരുന്നു.

സൂര്യന്റെ അവസാന ചുവപ്പു കണവും കടലിൽ അലിഞ്ഞു കൊണ്ടിരിക്കയാണ്.. ചുവന്ന ചക്രവാളം കറുത്തിരുളാൻ തുടങ്ങുന്നു..
ദീപക്കിന്റെ മനസും ആകെ ഇരുളുകയായിരുന്നു അന്നേരം. അവളുടെ കണ്ണുനീര് തന്റെ നെഞ്ചിലാണോ ഈ കനത്തു വിങ്ങുന്നത്..

ഈ കടൽക്കരയിൽ വച്ചാണ് അൻസയെ ആദ്യമായി കാണുന്നത്. ഇവിടെത്തെ കടൽകാറ്റെറ്റാണ് പരസ്പരം കഥകൾ പറഞ്ഞത്... പ്രണയം കൈമാറിയത്... ഒടുക്കം ഈ കടലിനെ തന്നെ സാക്ഷിയാക്കിക്കൊണ്ട്..............

ഓർക്കുന്തോറും ദീപക്കിന് കരച്ചിൽ നിയന്ത്രിക്കാനായില്ല.. മുഖം പൊത്തിക്കൊണ്ട് അവൻ ഉറക്കെ അലറിക്കരഞ്ഞു. ഒരിക്കലും താൻ കാരണം അനു കരയരുതെന്നു കരുതിയിരുന്നു. എന്നാൽ ഇന്ന്....

വേണ്ട..പിന്നീട് കൂടുതൽ വിഷമിപ്പിക്കുന്നതിനേക്കാൾ നല്ലത് ഇപ്പൊഴെ പിരിയുന്നതാണ്. എന്തൊക്കെയോ ചിന്തിച്ചുറപ്പിച്ച മട്ടിൽ അവൻ മുഖം തുടച്ചു. പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് പുറത്തെടുത്തു. അവനെക്കുറിച്ച് അവൾക്കറിയാത്ത.. അവളൊരിക്കലും അറിയരുതെന്ന് അവനേറെ ആഗ്രഹിക്കുന്ന ഏക രഹസ്യം..
ഇടയ്ക്കിടെ വയ്യാതായി ഡോക്ടറെ കാണിച്ചപ്പോഴും ഇന്ന് ബയോപ്സി റിപ്പോർട്ട് കിട്ടുന്നതിന്റെ തൊട്ട് മുന്നെ വരെയും അത് മറ്റെന്തെങ്കിലും ആവുമെന്ന് അവനു പ്രതീക്ഷയുണ്ടായിരുന്നു.. എന്നാൽ....

സോറി ഡിയർ, ഇത് കുറച്ചു വൈകിപ്പോയി എന്ന് കൂടെ വന്ന സുഹൃത്തിനോട് ഡോക്ടർ പറയുന്നത് ദൂരെ നിന്നു കേട്ടപ്പോൾ.... ഉള്ളിലേക്കോടി വന്നത് അമ്മയുടെയും അനുവിന്റെയും മുഖങ്ങളാണ്..

അവനാ കടലാസ് പിച്ചി ചീന്തി കടലിലേക്കെറിഞ്ഞു.. വേണ്ട.. വേറാരുമറിയേണ്ട.. വെറുക്കട്ടെ എന്നെ.. എന്നിട്ട്.. മരിക്കുമ്പോ പോലും ആരും വിഷമിക്കരുത്... അലറി വന്ന തിരമാലകൾ അവനെ ആശ്വസിപ്പിക്കാനെന്നോണം കാലിനെ തഴുകി നനച്ചു കൊണ്ടിരുന്നു.

മാനം പൂർണ്ണമായും ഇരുട്ടി കഴിഞ്ഞിരുന്നു. തെരുവു വിളക്കുകൾ തെളിഞ്ഞു കത്തുന്നുണ്ട്. ദീപക് അവിടെ നിന്നും തിരിച്ചു നടന്നു. നേരത്തെ കണ്ട ബംഗാളി പെൺകുട്ടി ഇപ്പോഴും അവിടെയുണ്ട്. ആരോ ഉപേക്ഷിച്ച ഐസ്ക്രീം കപ്പുകളിൽ മണലു നിറച്ചു കളിക്കുകയാണ്.
അവളുടെ അമ്മയാണെന്നു തോന്നുന്നു, കുറച്ചപ്പുറത്തു ബലൂൺ വിൽക്കുന്നു.

അവനവളുടെ പാറിപ്പറക്കുന്ന ചെമ്പൻ മുടിയിഴകളിലും തിളങ്ങുന്ന കുഞ്ഞികണ്ണുകളിലും മാറി മാറി നോക്കി. ഉപ്പിലിട്ടത് വേണോ.. അവന്റെ ചോദ്യത്തിന്, ഭാഷ മനസിലായില്ലെങ്കിലും വല്ലാത്തൊരു ചിരിയോടെ അവൾ തലയാട്ടി. എന്തെന്നറിയാത്ത പുതിയൊരു സന്തോഷത്തോടെ അവൻ അടുത്തു കണ്ട കട ലക്ഷ്യം വച്ചു നടന്നു....

ഇതളെഴുത്തുകൾ🥀

29 Dec, 18:55


എടാ തമാശ കളിക്കല്ലേ.. മതി നിർത്ത്..നീ എന്നെ പ്രാങ്കാൻ നോക്കണ്ട. കേട്ടത് കളവാവുമെന്ന പ്രതീക്ഷയിൽ അവളൊന്നു ചിരിക്കാൻ ശ്രമിച്ചു.
ഞാൻ കാര്യായിട്ടാ പറഞ്ഞത്. ദീപക്കിന്റെ മുഖത്ത് എല്ലാം മുൻകൂട്ടി തീരുമാനിച്ച ഒരുവന്റെ ഗൗരവമായിരുന്നു.

ഞാൻ... ഞാനെന്താ ചെയ്തേ.. വിറക്കുന്ന ചുണ്ടുകളോടെ അവൾ ചോദിച്ചു. ഇന്നലെയും നമ്മൾ കണ്ടതല്ലേ. ചിരിച്ചു സംസാരിച്ചതല്ലേ.. ഇന്ന് പിന്നെന്താ പറ്റിയെ?? വാക്കുകൾ തൊണ്ടയിൽ തടഞ്ഞ് അവൾ വിതുമ്പാൻ തുടങ്ങി. കണ്ണുകൾ ഇപ്പോൾ പെയ്യുമെന്ന മട്ടിൽ നിറഞ്ഞു തുളുമ്പി.

നീയൊന്നും ചെയ്തിട്ടില്ല. പക്ഷേ...
ഇത് ശരിയാവില്ല അൻസാ.. ശബ്ദം അൽപ്പം ഉയർന്നു പോയോ എന്ന സംശയത്തിൽ ദീപക് ചുറ്റും നോക്കി. ഇല്ല ആരും തങ്ങളെ ശ്രദ്ധിക്കുന്നേ ഇല്ല. എല്ലാവരും അവരവരുടെ ലോകത്താണ്
പട്ടം വിൽക്കുന്ന രണ്ടു പേർ, ഉപ്പിലിട്ടതു കൊതിയോടെ നോക്കി നിൽക്കുന്ന ഒരു ചെറിയ ബംഗാളി പെൺകുട്ടി തിരയിൽ കാൽ നനയ്ക്കാൻ ഓടിക്കൂടുന്നവർ, മണലിൽ ഓടി നടക്കുന്ന കുട്ടികൾ, വീട്ടുകാരോടൊപ്പം വന്നവർ.. വീട്ടുകാരറിയാതെ വന്നവർ.. അങ്ങനെയങ്ങനെ. ഓരോരുത്തരുടെ ലോകവും എത്ര വ്യത്യസ്തമാണല്ലേ.. ഓരോരുത്തർക്കും ഈ ഒരേ കടൽ എത്ര വ്യത്യസ്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്!!

പറ.. പിന്നെന്താ പ്രശ്നം?? നിനക്കെന്നെ മടുത്തോ? അൻസയുടെ ഇടറിയ ശബ്ദം ദീപുവിനെ ചിന്തകളിൽ നിന്നുണർത്തി.എന്താണ് താൻ ഇവളോട് പറയുക.. അവനാകെ വല്ലാതായി. പിരിയുന്ന കാര്യം പറയണമെന്ന് ഉറച്ചപ്പോഴൊക്കെ ഇതാവും അവളുടെ പ്രതികരണമെന്ന് ഉറപ്പുണ്ടായിരുന്നു. അവളൊരു പാവമാണ്. താൻ മാത്രമാണ് ലോകമെന്ന് കരുതിയിരിക്കുന്ന ഒരു സാധു. പക്ഷെ......

അനൂ.. നോക്ക്.. നമ്മള് രണ്ടാളും രണ്ട് മതം ആണ്. ഇത് ശരിയാവുന്ന് നിനക്ക് തോന്നുന്നുണ്ടോ??

അതൊന്നും പ്രേമിക്കണ സമയത്ത് നിനക്ക് അറിയൂലായിരുന്നോ. ജാതീം മതോം ഒന്നുമല്ല.. മ്മളൊക്കെ മൻഷ്യരല്ലേ ന്ന് നീ തന്നല്ലേ ന്നോട് പറഞ്ഞത്.. എത്ര കരഞ്ഞു പറഞ്ഞിട്ടാ വീട്ടുകാര് പോലും അവസാനം സമ്മതിച്ചു കൂടെ നിന്നത്.. ന്നിട്ടിപ്പോ.. എല്ലാം ശരിയായി വന്നപ്പോ നീ തന്നെ ഇങ്ങനെ..

ഉത്തരം പറയാനാവാതെ ദീപു നിന്നു വിയർക്കാൻ തുടങ്ങി. അവൾ മറ്റൊരു കടലായി മുന്നിൽ നിന്നലറുന്ന പോലെ..

ഇതളെഴുത്തുകൾ🥀

29 Dec, 18:30


അസ്‌തമിക്കാനെന്നോണം കടലിലേക്ക് ചാഞ്ഞു നിന്ന കുങ്കുമ സൂര്യനെ വല്ലാത്തൊരു നിർവികാരതയോടെയാണ് അവൾ നോക്കി നിന്നത്. ചുവന്ന മാനത്തെ അതേ പടി ഒപ്പിയെടുത്ത കടലലകൾ പോലെ, പലവിധ ചിന്തകളാൽ കലുഷിതമായിരുന്നു അന്നേരം അവളുടെ മനസ്സ്. അത്രയും കൗതുകത്തോടെയും സന്തോഷത്തോടെയും അല്ലാതെ മുമ്പെങ്ങും ഈ കടല് കണ്ടിട്ടില്ല.. എന്നാൽ ഇന്ന് മാത്രം...

ദീപു.. നിനക്കെന്താ പറയാനുണ്ടെന്ന് പറഞ്ഞത്? കുറച്ചകലെ മാറി വിദൂരതയിലേക്ക് നോക്കി നിന്ന ദീപക്കിനോട് അവൾ ചോദിച്ചു.അവനൊന്നും മിണ്ടിയില്ല.
"വാ.. നമുക്ക് കുറച്ചു നടന്നിട്ട് വരാം "ഏത് പിണക്കത്തിനൊടുവിലും അവസാനം പരിഭവം നടിച്ചു മിണ്ടുന്ന പോലെ അവളവന്റെ കൈ കടന്നു പിടിച്ചു. എന്നാൽ അവനാ കൈകളെ നിഷ്കരുണം തട്ടി മാറ്റുകയാണുണ്ടായത്."അൻസാ ആളുകൾ ശ്രദ്ധിക്കുന്നു "അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
അവളൊന്നും മനസിലാവാതെ ദീപക്കിന്റെ മുഖത്തു തന്നെ ഉറ്റു നോക്കികൊണ്ടിരുന്നു. ദേഷ്യമാണോ സങ്കടമാണോ എന്ന് വായിച്ചെടുക്കാൻ ആവാത്ത വിധമായിരുന്നു അവിടമന്നേരം.
സൂര്യൻ കടലിൽ മുങ്ങിതുടങ്ങിയിരിക്കുന്നു.


മുമ്പ് അവനോടൊപ്പമാണ് ഓരോ അസ്തമയവും അവൾ കണ്ടിരുന്നത്.അവന്റെ കൈ കോർത്തു പിടിച്ചാണ് ഈ മണൽപ്പാത മുഴുവൻ നടന്നു തീർത്തത്.. ഐസ്ക്രീം നുണഞ്ഞത്..പട്ടം പറത്തിയത്..അവനോടൊപ്പമുള്ള ഓർമ്മകൾ മറ്റൊരു കടൽ പോലെ അവളുടെയുള്ളിൽ അലയടിച്ചു കൊണ്ടേയിരുന്നു..

"നമുക്ക് പിരിയാം.".ഉപ്പു മണക്കുന്ന കാറ്റിന്റെയും തിരമാലകളുടെയും അലർച്ചക്കിടയിലും അവന്റെ ആ പതിഞ്ഞ ശബ്ദം വളരെ വ്യക്തമായും അവൾ കേട്ടു. വല്ലാത്തൊരു നടുക്കത്തോടെ ഒരു കടലിരമ്പം അവളിലും അലയടിക്കാൻ തുടങ്ങി......

ഇതളെഴുത്തുകൾ🥀

28 Dec, 19:26


ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം....🎶

ആരും കൊതിക്കുന്ന ഒരാൾ ആണോ..? ശരിക്കും നമ്മളെ കൊതിക്കുന്ന ആരെങ്കിലും അല്ലെ വരേണ്ടേ??
🙂🤌

#justpathirathoughts

ഇതളെഴുത്തുകൾ🥀

27 Dec, 07:36


Vertheyirnnappo oru phone case nte karyathil theerumanam aakkittond 🥲💔🦋

ഇതളെഴുത്തുകൾ🥀

26 Dec, 12:29


എനിക്ക് നിങ്ങളെ ഇഷ്ടമാണ് . കാരണമൊന്നുമില്ല."

"ഓ, പരിഭ്രമിക്കാനൊന്നുമില്ല. വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നുംചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ... വെറുതെ...
എനിക്കു നിങ്ങളെ ഇഷ്ടമാണ്...


-മഞ്ഞ്

ഇതളെഴുത്തുകൾ🥀

25 Dec, 16:57


ആദരാജ്ഞലികൾ 💔

ഇതളെഴുത്തുകൾ🥀

24 Dec, 18:03


Happy Christmas to all ❤️

ഇതളെഴുത്തുകൾ🥀

23 Dec, 16:43


Hey Jezebel ❤️🦋

ഇതളെഴുത്തുകൾ🥀

22 Dec, 17:14


Guess the place 😌

ഇതളെഴുത്തുകൾ🥀

17 Dec, 13:34


അങ്ങനെയിരിക്കെ പെട്ടെന്നൊരൂസം ഞാനങ്ങു മരിച്ചു പോയി.
""ഏറ്റോം പ്രിയപ്പെട്ട ഒരാൾ എനിക്കു മുന്നേ പോയതോണ്ട്, മരിക്കാൻ എനിക്ക് മടിയില്ല..പേടിയില്ല.. അത്രയും വേദന ഞാനും സഹിച്ചോളാം..പെട്ടെന്ന് ഒന്ന് മരിച്ചു കിട്ടിയാൽ മാത്രം മതി ""
എന്നൊക്കെ എപ്പഴും ആലോചിക്കുന്നേ ആയിരുന്നെങ്കിലും.. സത്യം പറഞ്ഞാ, ആ ചീറിപ്പാഞ്ഞു വന്ന ലോറി കണ്ണിന്റെ തൊട്ട് നേരെ എത്തിയപ്പോ...ജീവിച്ചിരിക്കുന്ന ആരുടെയൊക്കെയോ മുഖങ്ങൾ ഉള്ളിലൂടെ കൊള്ളിയാൻ കണക്ക് പെട്ടെന്നങ്ങ് മിന്നി മാഞ്ഞു പോയി. ഒരു നഷ്ടം കൂടി അവർ എങ്ങനെ സഹിക്കും!!

റോഡരികിൽ ചോരയൊലിപ്പിച്ചു കിടക്കവേ പാതി ബോധത്തിൽ ആണെങ്കിലും അമ്മേ ഞാൻ ദാ അങ്ങോട്ട് വരുവാ ന്നും.. അച്ഛാ ഞാൻ പോവാ ന്നും ഉള്ളിലിരുന്നു മറ്റാരോ പറയുന്ന പോലെ... ചുറ്റും ആളുകൾ ഓടിക്കൂടുന്നതും എന്നെ എടുത്തോണ്ട് പോവുന്നതും.. ഹോസ്പിറ്റലിൽ എനിക്കു ചുറ്റും ഡോക്ടർമാരുടെ വെപ്രാളവും ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു... എവിടൊക്കെയോ വേദനിക്കുന്നു.. ഐ സി യു വിലെ തണുപ്പ് കുത്തി നോവിക്കുന്നു.. അല്ലെങ്കിലേ ചൂടത്തു പോലും പുതച്ചു കിടക്കണ ഞാനാണ്...നിന്നേം കൊണ്ട് ഞങ്ങളെങ്ങനാ കാശ്മീർക്ക് ട്രിപ്പ്‌ പോവാ.. നീ വല്ല മരുഭൂമിലും ജനിക്കണ്ടേ ആയിരുന്നു "ന്നൊക്കെ കൂട്ടുകാർ എപ്പഴും കളിയാക്കാറുണ്ടായിരുന്നു..

പക്ഷെ കുറച്ചു നേരം കഴിഞ്ഞപ്പോ അവരെന്റെ തണുപ്പ് കണ്ടിട്ടാണോ അറിഞ്ഞുട.. ഒരു പുതപ്പിട്ടു മൂടി. ഡോക്ടറുടെ നേരിയ ശബ്ദം എനിക്കു കേൾക്കാമായിരുന്നു. ഇവിടത്തെ സ്റ്റുഡന്റാ ലെ.. ഹാ അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോളൂ...
ആ തണുപ്പിനെക്കാൾ കൂടുതൽ മരവിച്ചു പോയി ഞാനതു കേട്ടപ്പോ..അപ്പൊ ഞാൻ മരിച്ചോ??
എന്ത് ചെറിയ കാര്യത്തിനും കരയുന്ന ഞാനാണ്.. ഇപ്പൊ ഒരു തുള്ളി കണ്ണുനീർ പോലും കണ്ണ് നനക്കുന്നില്ല... ഉറക്കെ അലറി കരയാൻ തോന്നുന്നുണ്ടെങ്കിലും ശബ്ദം ഒന്നും പുറത്തു വരുന്നില്ല..

ഇനിയിപ്പോ ആക്‌സിഡന്റ് ആയതോണ്ട് പോസ്റ്റ്മോർട്ടം വേണ്ടി വരും.. എന്റെ ശരീരം ഇവർ ആകെ കീറി മുറിക്കും. ആലോചിക്കുന്തോറും ഉടലാകെ വേവുന്ന പോലെ.. അല്ല ഉടലല്ല.. അതുമായി എനിക്കിപ്പോ ബന്ധമില്ലല്ലോ.. മനസായിരിക്കും..

എന്നെ അറിയുന്നവരൊക്കെ ഇപ്പൊ അറിഞ്ഞു കാണും.. കരയുന്നുണ്ടാവും. കരയണ്ടിരിക്കാൻ മാത്രം ഞാനാർക്കും ഉപദ്രവം ഒന്നും ചെയ്തിട്ടില്ലല്ലോ.. ഇനി ഉണ്ടോ?? അറിയില്ല..

എന്നെ ഇത് വരെ കാണാത്ത ഓൺലൈൻ സൗഹൃദങ്ങൾ?? രണ്ട് ദിവസം കാണാണ്ടിരിക്കുമ്പോ ഫോണിലെ നെറ്റ് തീർന്നു കാണുമെന്നു കരുതുമായിരിക്കും.. പിന്നേം കണ്ടില്ലെങ്കി ഞാനെപ്പഴും ബ്രേക്ക്‌ എടുത്തു പോണ പോലെ പഠിക്കാൻ പോയതാവുമെന്ന് കരുതും.. പിന്നേം കണ്ടില്ലെങ്കി പതിയെ പതിയെ എന്നെ പാടേ മറക്കും..
വീട്ടുകാരും പതുക്കെ സത്യവുമായി പൊരുത്തപ്പെട്ടു വരും.. ഹോസ്റ്റൽ റൂമിൽ എന്റെ കട്ടിൽ മാത്രം ഒഴിഞ്ഞു കിടക്കും.. ബാക്കിയുള്ളവർ അത് നോക്കി സങ്കടപ്പെട്ടേക്കാം.. പക്ഷെ കുറച്ചു നാളുകൾക്ക് ശേഷം അവിടേക്ക് പുതിയ താമസക്കാരി എത്തും.
കോളേജിലെ പരിപാടികൾ എല്ലാം നിർത്തി വച്ചേക്കാം.. പക്ഷെ ദിവസങ്ങൾ പോകെ അതും പഴയ പടി ആവും.. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം വീണ്ടും വരും.. ഋതുക്കൾ വീണ്ടും മാറി മാറി വരും.. ഞാനില്ലെന്നൊഴിച്ച് ഒരു മാറ്റവും വേറെയുണ്ടാവില്ല...
അല്ലേലും ഇത്രയൊക്കെ ഉള്ളു ലെ ഒരു മനുഷ്യൻ!! 🙂

ഇതളെഴുത്തുകൾ🥀

15 Dec, 17:05


Ok beii😌💃💃

ഇതളെഴുത്തുകൾ🥀

14 Dec, 15:35


എല്ലാരും പുറത്തിറങ്ങി ചന്ദ്രേട്ടന്റെ പിക് എടുക്കൂ ഗയ്‌സ് 🌕🤍

ഇതളെഴുത്തുകൾ🥀

13 Dec, 09:11


എന്നെ പോലെ ഒരാളെ സുഹൃത്ത് ആയി കിട്ടാൻ മാത്രം എന്തു പുണ്യമാണ് നിങ്ങൾ ചെയ്തത്?? 🥹😌

ഇതളെഴുത്തുകൾ🥀

10 Dec, 14:31


നമുക്കൊത്തിരി ഇഷ്ടമുള്ളൊരാള് ഇല്ലാതാവുമ്പോ നമ്മളെ പൊതിയുന്ന ഒരു ടൈപ്പ് സങ്കടമുണ്ട്...

ഒരു ആറു മാസം കഴിഞ്ഞാൽ നമുക്കത് ശീലമാവും.
We used to it.. നമ്മളെ ബുദ്ധിമുട്ടിക്കാതെ ആ സങ്കടമിങ്ങനെ ഉള്ളിൽ തന്നെ കിടക്കും 😊
പക്ഷെ... പോവില്ല!!!

-പാച്ചുവും അത്ഭുതവിളക്കും

ഇതളെഴുത്തുകൾ🥀

08 Dec, 15:30


ഒരു ബൂസ്റ്റ്‌ ലവർ ആയതുകൊണ്ട്, ആൾ ഒഴിഞ്ഞ ഒരു വഴിവക്കിലെ കടയിൽ ഞാൻ വണ്ടി നിർത്തി...

നിർത്തി എന്ന് അല്ല നിർത്തിച്ചു എന്ന് പറയുന്നത് ആവും കൂടുതൽ ശെരി, ആ മനുഷ്യന്റെ രൂപവും ഭാവവും എല്ലാം എന്റെ അച്ഛന്റെന്നു തോന്നുന്ന സാമീപ്യമായിരുന്നു...


അതുകൊണ്ടാവും ഞാൻ വണ്ടി നിർത്തിയതും...

ഞാൻ ഒരു ബൂസ്റ്റ്‌ പറഞ്ഞു..
എന്നെ ആ അച്ഛൻ ഒന്ന് അടിമുടി നോക്കി, ഒന്നും സംസാരിച്ചില്ല...

ഞാൻ കടയും പരിസരവും മൊത്തം ഒന്ന് നോക്കി പിന്നെ ആ അച്ഛനെയും നോക്കി എനിക്ക് ഒരു കാര്യം ബോധ്യം ആയി കടയിൽ വേണ്ട രീതിയിൽ കച്ചവടം ഇല്ല...

എനിക്ക് ബൂസ്റ്റ്‌ കയ്യിൽ തന്നു,

ഞാൻ അത് പതിയെ പതിയെ കുടിക്കുന്ന നേരം ആ അച്ഛൻ എന്നോട് വന്ന് ഒരു ചോദ്യം ചോദിച്ചു.

പ്രണയിച്ചിട്ടുണ്ടോ?

ഞാൻ ആ ഉണ്ട് എന്ന് മറുപടി പറഞ്ഞു..!

പിന്നെ കൊറച്ചു നേരത്തേക്ക് അദ്ദേഹം എന്നോട് ഒന്നും ചോദിച്ചില്ല...

പിന്നീട് എപ്പഴാരുന്നു ആ പ്രണയം എന്ന് ചോദിച്ചു.

ഞാൻ എന്റെ ഇന്ന പ്രായത്തിൽ ആണ് എന്ന് മറുപടി പറഞ്ഞു... അദ്ദേഹത്തിന്റെ മുഖത്തു ഒരു പുഞ്ചിരി പടർന്നു..

ഞാൻ ആ അച്ഛനോട് ഇറങ്ങട്ടെ എന്ന് പറഞ്ഞു കാശ് കൊടുത്തു പോവാൻ നേരം.

അദ്ദേഹം എന്റെ ബൈക്കിൽ അദ്ദേഹത്തിന്റെ കടയിൽ ഉണ്ടായിരുന്ന ഒരു ചെറിയ തുണി കഷ്ണം എന്റെ ബൈക്ക് ന്റെ കണ്ണാടിയിൽ കെട്ടിയിട്ട്,ഒരു ചോദ്യം ചോദിച്ചു.


ഇപ്പോഴും ആ പ്രണയം കൂടെ ഉണ്ടോ?

ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ഇല്ല എന്ന് മറുപടി പറഞ്ഞു..!

ആ അച്ഛൻ എന്നോട് പറഞ്ഞു.

പ്രണയിച്ച ആളെ അല്ല....

ആ പ്രണയം കൂടെ ഉണ്ടോ എന്ന്...!

ഞാൻ ഒരു നിമിഷത്തേക്ക് മിണ്ടാതെ നിന്ന് പോയി...!

ആ അച്ഛൻ തിരിഞ്ഞു നടന്നു പോയി....


പിന്നീട് ആ രാത്രി മൊത്തം...


എന്റെ മനസ്സിൽ ആ അച്ഛൻ കെട്ടിയിട്ട ചോദ്യം മാത്രം ബാക്കി.....


✍️ @Prasad_Parameswaran

ഇതളെഴുത്തുകൾ🥀

08 Dec, 13:08


വിടരും മുന്നേ.. കൊഴിയുന്ന ഇതളുള്ള
പൂജക്കെടുക്കാത്ത കാട്ടുപൂവാണു ഞാൻ... 💔

ഇതളെഴുത്തുകൾ🥀

06 Dec, 11:09


എങ്കിലേ എന്നോട് പറ.. 😌😌

ഇതളെഴുത്തുകൾ🥀

13 Nov, 14:32


ചിരിയ്ക്ക് പര്യായമായി ഓടിനടന്നവൾ
പെട്ടന്ന് മൂകയാകുന്നു
ചുറ്റും കൺക്കെട്ടി സ്വയം
ഇരുട്ടാക്കുന്നു,
തളയ്ക്കപ്പെടുന്നു.
ചന്ദനം തൻ നെറ്റിമേ -
- ലാകെ പുരണ്ടിരുന്നു
കൺകളോ കരികളാൽ
ആകെ പുരണ്ടിരുന്നു.
തളർന്നിരുന്നു.
മുഴുവിക്കാത്ത വരികളും കഥകളും
ഇന്ന് തൻ ജീവിതത്തിൽ
പ്രതിഫലിച്ചീടുന്നു.
കാരണങ്ങൾ പലതായി
കാരണവന്മാർ
കണ്ണായി വളർത്തിയവർക്ക്
നേരെ എയ്യുന്നു.

ദിനരാത്രങ്ങൾ കടന്നേ പോയി !

കണ്ണുകൾ തുടച്ച്
കുങ്കുമ പൊട്ട് തൊട്ട്
ചെമ്പട്ടുടുത്തവൾ
വാളേന്തി നിന്നവൾ
വിനയായി നിന്നവരെ
വേരോടെ അറുത്തവൾ
കരിമഷിയും പനിനീരും
പുരണ്ട കൺകളിൽ
ചെഞ്ചോര തുള്ളികളാൽ
കണ്ണെഴുതുന്നു.
ആരും ഭയപ്പെടുമാർ ആ
രൂപം പൂണ്ട് നിന്നവൾ.

രുദ്ര താണ്ഡവമാടി
പ്രതികാര ദാഹം തീർക്കാൻ
ആണൊരുത്തന്റെ കാൽ കേഴേണ്ടെന്ന്
വിളിച്ചോതിയവൾ

ഇതു വരികളായി
കവിതയായി
മാറ്റിയെഴുതുവാൻ
ഇത്രയും നാളിന്നെ-
-ന്തിനു
വൈകിയെന്നറിയില്ല !

✒️sugreevan

ഇതളെഴുത്തുകൾ🥀

10 Nov, 11:51


അവരവളെ കൊന്നു കളഞ്ഞത്രേ!!
ഹിമാലയ പർവ്വതത്തോളം
ഉയർന്നു നിന്നിരുന്ന
അവളുടെ സ്വപ്നങ്ങളെ
ഇടിച്ചു നിരത്തിയത്രേ..

ഗംഗയോളം വിശാലമായ
ഹൃദയത്തെ പിച്ചിയെറിഞ്ഞുവത്രേ..
താർ മരുഭൂമി പോലെ
മനസിനെ ചുട്ടു പൊള്ളിച്ചത്രേ..
രാജ്യത്തെ കാക്കുവോന്റെ
കുടുംബത്തെ കാക്കാൻ
നമുക്ക് കഴിഞ്ഞില്ലത്രേ!!

അവളുടെ കണ്ണുനീരാവാം
ഈ ഇംഫാൽ നദി നീളെ
നിറഞ്ഞു കവിയുന്നത്..
അവളുടെ രക്തമാവാം
ഇന്നീ ആകാശമാകെ
ചുവന്നു നിൽക്കുന്നത്..

നാളെയും പ്രതിജ്ഞ ചൊല്ലണം
ഇന്ത്യയെന്റെ രാജ്യമാണ്
ഇന്ത്യക്കാരെൻ സോദരീ സോദരരും..
നുണകളുടെ അതിരു കെട്ടി
ഇനി നമുക്കിന്ത്യയെ കാക്കാം..

ഇതളെഴുത്തുകൾ🥀

08 Nov, 06:28


അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും... 🦋

ഇതളെഴുത്തുകൾ🥀

07 Nov, 11:03


https://pratilipi.page.link/6d7DDf1hP2oZWv9C7

ഇതളെഴുത്തുകൾ🥀

06 Nov, 16:24


കണ്ണീരു മാത്രം ബാക്കി വച്ച്,
കടന്നു കളയാനായിരുന്നെങ്കിൽ..
എന്തിനായിരുന്നു
എന്റെ മിന്നാമിനുങ്ങേ..
നിന്റെ കുഞ്ഞുവെട്ടം പോലും
നീയീ നിലാവിനു തന്നത്!! 😊

ഇതളെഴുത്തുകൾ🥀

04 Nov, 15:30


Hey Lilly.. Say thanks to my pencil nd eraser.they made you🌚

ഇതളെഴുത്തുകൾ🥀

02 Nov, 15:04


ഇതളെഴുത്തുകൾ🥀 pinned «മഞ്ഞ മന്ദാരം - part 1 "ചാരൂ... എടീ മണി 5 കഴിഞ്ഞൂട്ടോ.. നീയിനി എണീറ്റ് കുളീം തേവാരോം ഒക്കെ കഴിഞ്ഞ് പുറപ്പെട്ടു വരുമ്പോഴേക്കും ട്രെയിൻ അങ്ങ് പോവും..നിന്നേം കാത്തു നിക്കൊന്നുല്ല...." അമ്മയുടെ ശബ്ദം ഏതോ മായിക ലോകത്തു നിന്നുള്ള അശരീരി പോലെ അവൾക്കു തോന്നി.നിറയെ…»

ഇതളെഴുത്തുകൾ🥀

02 Nov, 14:25


നിന്നിലേക്കുള്ളതായിരുന്നു
ഇന്നോളം എനിക്കു തെറ്റിയ
വഴികളെല്ലാം.....

- ടി പി രാജീവൻ


ഇന്ന് ടിപി രാജീവൻ ഓർമ്മദിനം 💔

ഇതളെഴുത്തുകൾ🥀

31 Oct, 18:13


🪔

ഇതളെഴുത്തുകൾ🥀

30 Oct, 15:57


ഇന്നലെയും ഞാനവനെ കണ്ടിരുന്നു..
എന്നത്തേയും പോലെ
ഒരുപാട് സംസാരിച്ചിരുന്നു
ചെമ്പകം വീണ വഴിയിലൂടെ
ഒരുമിച്ചു കൈ കോർത്തു നടന്നിരുന്നു..
ഒടുവിൽ യാത്ര പോലും പറയാൻ
ഇട തരാതെ...
സ്വപ്നത്തിൽ നിന്നും അറിയാതെ കണ്ണ് തുറന്നു 🫠

ഇതളെഴുത്തുകൾ🥀

28 Oct, 16:31


വേരറുത്തിട്ടും വസന്തത്തെ കാത്തു മാത്രം
വാടാതിരിക്കുന്ന ചില പൂക്കളുണ്ട്..
ഒരൊറ്റ വെയിലിനും തളർത്താനാവാത്തവ..
ഒരൊറ്റ മഴക്കും കൊഴിക്കാനാവാത്തവ.. 🤍🌼

ഇതളെഴുത്തുകൾ🥀

25 Oct, 18:09


എന്തു വികൃതി കാണിച്ചാലും

നോക്ക് ടോട്ടോ ചാൻ,

"നേരായിട്ടും നീ നല്ലൊരു കുട്ട്യാ" അവളുടെ റ്റോമോ ജീവിതത്തിലുടനീളം കൊബായാഷി മാസ്‌റ്റർ അത് ആവർത്തിച്ചു കൊണ്ടിരുന്നു. ടോട്ടോചാൻ്റെ വരുംകാല വർഷങ്ങളുടെയാകെ ഗതി നിർണയിച്ച മർമസ്‌പർശിയായ വാക്കുകൾ...


കുഞ്ഞുങ്ങളുടെ സഹജമായ ഇച്ഛകളെ തുരങ്കം വെയ്ക്കാതിരിക്കുക,അവരുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടേതിനേക്കാള്‍ മഹത്തരമാണ്... ❤️


(ടോട്ടോ-ചാൻ - ജനാലയ്ക്കരികിലെ വികൃതിക്കുട്ടി)

തെത്സുകോ കുറോയാനഗി ✍️

കൊബായാഷി മാസ്റ്ററെ പോലൊരു മാഷിനെ കിട്ടാനും റ്റോമോ പോലെ, നിരത്തിയിട്ട ഒരു തീവണ്ടി സ്കൂളിൽ പഠിക്കാനും.. കടലിലെയും മലമുകളിലെയും പങ്ക് കൂട്ടി ഉച്ചഭക്ഷണം കഴിക്കാനും ഒരുപാട് കൊതിച്ചതാണ്.. വർഷങ്ങൾക്കു മുമ്പ് ഈ പുസ്തകം വായിക്കുമ്പോൾ... 🥹🥹
ഇപ്പോഴും one of my fav book ❤️

ഇതളെഴുത്തുകൾ🥀

24 Oct, 11:20


ജനലിനപ്പുറം ജീവിതം പോലെയീ
പകൽ വെളിച്ചം പതുക്കെ മായുന്നതും 🫠🤍

ഇതളെഴുത്തുകൾ🥀

22 Oct, 03:00


ഇന്ന്‌ രക്തസാക്ഷിയായത്
ഇന്നലെ വരെ കൊടി പിടിച്ചും
ജയ് വിളിച്ചും നടന്നവനാണ്!!
അവന്റെ കൂരക്കകത്തും പുറത്തും
ഇപ്പോഴും ചോര്‍ന്നൊലിക്കുന്നത്
കണ്ണീര്‍ പെരുമഴയാണ്..!

എന്നാലപ്പോഴും വോട്ടിന്റെയും
നോട്ടിന്റെയും ബലത്തിൽ
കൂറ്റൻ മണിമാളികയിൽ..
പട്ടുമെത്തയിൽ.. നാളേക്ക് വേണ്ടി
പുതിയ കരു നീക്കുകയാണ്
ഇന്നത്തെ നേതാവ്..

കറുപ്പും വെളുപ്പും
നിറമണിഞ്ഞ ലോകം..
പുതിയ കാലാളുകളെ
വെട്ടി മാറ്റും തോറുമാണ്
ചുവന്നു കൊണ്ടിരിക്കുന്നത്....

-ꪖꪀꪖꪑ𝓲𝘬ꪖ

ഇതളെഴുത്തുകൾ🥀

19 Oct, 15:28


നിള പോലെയാണിന്നു ഞാൻ
ഒഴുകാനാവുന്നില്ല
ആരോ എന്നെ കോരിയെടുക്കുന്നു

നിശ പോലെയാണിന്നു ഞാൻ
ഉറങ്ങാനാവുന്നില്ല
ഒരു നിലാവ്‌ എന്‍റെ മിഴികളിൽ
അണയാതെ നിൽക്കുന്നു

ചതിയനാണിന്നെന്‍റെ ദൈവം
അതിരാവിലെ
ഒരു കഠിന വേദന കരളിൽ തന്നു
മൊത്തിക്കുടിക്കേണ്ട
തൊട്ടുകൂട്ടാൻപോലും അല്പം
വിഷം തന്നില്ലയൊപ്പം

ഹേ, ബാംസുരി
നിന്റെ ഇടറിയ ജപശ്രുതി
ഇനിയുമെന്‍റെ കാതിൽ പകരരുത്‌ .
വസന്തം ഇങ്ങനെ ആണെങ്കില്‍ പൂക്കളോടുപോലും ഞാന്‍ കലഹിച്ചു പോകും....

- ലൂയിസ് പീറ്റർ

ഇതളെഴുത്തുകൾ🥀

17 Oct, 17:16


Today🥹🌕

ഇതളെഴുത്തുകൾ🥀

17 Oct, 16:20


അടർത്തി മാറ്റാൻ ആവാത്ത വിധം
അടുത്തു പോവുമോ എന്ന ഭയത്താൽ
എത്ര മനോഹരമായാണ്
നിങ്ങൾ അയാളോട് അകലം പാലിച്ചത്!! 🙃💔

ഇതളെഴുത്തുകൾ🥀

16 Oct, 14:09


നീല ശലഭമേ ഇന്നണയു നീ ഒന്നരുമയായ് എന്നരികിൽ 🥹🦋

ഇതളെഴുത്തുകൾ🥀

14 Oct, 10:53


ഇതളടർന്ന് മണ്ണിൽ വീണൊടുങ്ങിയാലും അടുത്ത മഴയിൽ തളിർത്തു വരുന്ന ചില പൂക്കളുണ്ട്....
കാലം , കുറച്ച് നാളേക്ക് അകറ്റിയാലും
കരുതലോടെ തിരിച്ചണയുന്ന ചില സൗഹൃങ്ങളെ പോലെ!! 🌼❤️‍🔥

ഇതളെഴുത്തുകൾ🥀

13 Oct, 17:09


സായാഹ്നങ്ങൾ 💗

ഇതളെഴുത്തുകൾ🥀

12 Oct, 14:31


ബൾബിൽ വിരിഞ്ഞ പൂവേ...😌🌸

ഇതളെഴുത്തുകൾ🥀

05 Oct, 16:34


കുറെയൊക്കെ എല്ലാം നമ്മുടെ തോന്നലുകളാ..
ചിലപ്പോ അതൊന്നും അവർ
മനസ്സിൽ പോലും വിചാരിച്ചു കാണില്ലെന്നേ 😊😛

ഇതളെഴുത്തുകൾ🥀

04 Oct, 06:34


Aww..that sight 🥹❤️

ഇതളെഴുത്തുകൾ🥀

02 Oct, 14:47


മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ❤️

4,877

subscribers

179

photos

11

videos