Malayalam Quotes @malayalam_quotes Channel on Telegram

Malayalam Quotes

@malayalam_quotes


നിങ്ങളുടെ എല്ലാ സാഹചര്യങ്ങളിലും നിങ്ങളെ മനോഹരമായി കാണുന്ന മനസിലാക്കുന്ന വ്യക്തിയ്‌ക്കൊപ്പം നിൽക്കുക!



Group
T.me/MalayalamQuotesandchat

Malayalam Quotes (Malayalam)

മലയാളം ഉദ്ധിപുസ്തകം ചാനൽ നിങ്ങളുടെ ദിവസചര്യങ്ങളിലും നിങ്ങളെ മനോഹരമായി കാണുന്ന ഉദ്ധികളുടെ ഒരു കൂട്ടം ആണ്. ഇത് മലയാളം ഭാഷയിലുള്ള അല്ലെങ്കിൽ അല്ലെങ്കിൽ ഇതിന്റെ പ്രതിബിംബം രചനകൾ, ഉദ്ധികളും പോസ്റ്റുകൾ ഒന്നിൽ ചെറുകുത്ത ലഭ്യമാകുകയും ചെയ്യുന്നു. ഇത് ഉദ്ധികളുടെ വിളിവാണ് എന്നാൽ അതിനു കൂടുതൽ വിശേഷണം അല്ല. നിങ്ങളും എങ്കിലും ഇതരരുമായി ഉദ്ധിപുസ്തകങ്ങളിൽ സംഭാഷണം ചെയ്യാൻ ഇടപഴകിച്ച കൂട്ടം നിൽക്കുക. ചാനൽലിലെ നിയമങ്ങൾക്കും നിയോഗപത്രം മാനവികവും സാഹചര്യങ്ങളിലുമായാണ് പ്രത്യാശിക്കപ്പെടുന്നത്. കൂട്ടിക്കൂട്ടായ്മ ഉദ്ധികളും സംഭാഷണങ്ങളും എന്നിവ സമൃദ്ധമായി നിറഞ്ഞ ഉദ്ധിപുസ്തകത്തിന്റെ അടിസ്ഥാനമാണ്. ചാനൽ ജോഇൻ ചെയ്ത് കൂട്ടായ്മയിലേക്ക് എങ്കിലും നന്നായി സംഭാഷണം നടത്താൻ അനുവാദമുണ്ട്.

Malayalam Quotes

07 Jan, 11:57


നല്ലത് മാത്രം പ്രദാനം ചെയ്യുന്നതും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതുമായ സൗഹൃദത്തിൻറെ കാഴ്ചകൾ മാത്രമുള്ള പ്രഭാതം.

ഓർക്കുക എല്ലാ പാഠങ്ങളും പുസ്തകങ്ങളില്‍ നിന്നും തന്നെ ലഭിക്കണമെന്നില്ല. ചില പാഠങ്ങള്‍ ജീവിതവും, ചില പാഠങ്ങൾ അനുഭവവും, ചില പാഠങ്ങള്‍ ബന്ധങ്ങളും പഠിപ്പിച്ചു തരുന്നു...
                 
ശുഭദിനം

മാനസ

Malayalam Quotes

05 Jan, 07:15


പലപ്പോഴും ആൾക്കാരുടെ കൂട്ടത്തിൽ നിൽക്കുമ്പോഴാണ് ഞാനേറ്റവും കൂടുതൽ ഒറ്റപ്പെട്ടതായി എനിക്ക് തോന്നിയിട്ടുള്ളത്.

- സാലിഹ് 🖋️

Malayalam Quotes

31 Dec, 15:21


അത്രമേൽ ഒരാൾക്ക് നിൻ്റെ മനസ്സിനെ  മുറിവേൽപ്പിക്കാൻ സാധിച്ചിട്ടുണ്ടേൽ  അതിന് പിന്നിൽ ഒരൊറ്റ കാരണമേ ഉള്ളൂ..... നീ അയാളെ അന്തമായി വിശ്വസിച്ചിരുന്നു....!


                                  Zid🦋🕊

Malayalam Quotes

26 Dec, 15:40


അസ്തമയ വാനം മാറ്റത്തിന് വിധേയപ്പെട്ട് കൂരിരുട്ടായി മാറും എന്നും. അത്‌ വീണ്ടും പ്രകാശിക്കും എന്ന് ഉറപ്പുള്ള വിശ്വാസത്തിൽ നിർഭയം നാം.

ഒരു അസ്തമയവും ഒരു പരാജയവും ശാശ്വതം അല്ല.എല്ലാം മാറും ഒരിക്കൽ.

ശുഭ സായാഹ്നം

മാനസ

Malayalam Quotes

17 Dec, 17:45


ദിവസം അവസാനിച്ച് മനസ്സ് വിശ്രമം തേടുന്ന നേരം.
ഓർമ്മകളെയും സ്വപ്നങ്ങളെയും താലോലിച്ച് നല്ലൊരു പുതിയ ആരംഭത്തിനായുള്ള പ്രാർത്ഥനയും പ്രതീക്ഷയും നിറഞ്ഞ ഒരു നിമിഷം.


ശുഭരാത്രി

നിധിൻ

Malayalam Quotes

07 Dec, 15:51


തനിച്ചാക്കി ചിറകു വിരിച്ചു ഞാൻ പറന്നു പോയപ്പോൾ ഞാൻ കണ്ട സൗഭാഗ്യങ്ങളുടെ തുറന്നയാകാശം ഒരു മായയാണെന്ന് ഞാനറിഞ്ഞില്ല.

ഇനിയും പിരിയാത്ത നിൻ മുറിവേറ്റ ഹൃദയത്തെ എന്നിലെവിടെ ഒളിപ്പിച്ചു എന്നും ഞാൻ മറന്നു പോയി.

ആഴത്തിൽ പതിഞ്ഞതൊന്നും അടർത്തിയെറിയാൻ കഴിയില്ലെന്ന സത്യം വേദന ചേർത്ത് ഞാനറിഞ്ഞ നിമിഷം. ഞാൻ കൊടുത്ത വേദനകളോടെ, വേദനയറിയാത്ത ലോകത്തേക്ക് എന്റെ പ്രണയവുമായി അയാൾ പോയിരുന്നു.🥹🥹❤️


മാനസ

Malayalam Quotes

06 Dec, 18:11


ഹൃദയത്തിലേറ്റിയ സ്നേഹബന്ധങ്ങൾ നിലനിർത്തുക..
പിടിവാശികൾ ജയിക്കുമ്പോൾ ബന്ധങ്ങൾ അകലുന്നു.. എന്നാൽ വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ മനസ്സുകൾ അടുക്കുന്നു..
അതായിരിക്കണം..  അങ്ങനെയായിരിക്കണം ഹൃദയത്തോട് ചേർത്ത് നിർത്തുന്ന സ്നേഹബന്ധങ്ങൾ.                             

ശുഭരാത്രി


നിധിൻ
    

Malayalam Quotes

05 Dec, 02:59


ഓർക്കുക വല്ലപ്പോഴും


നിങ്ങൾക്കായ് നേരം കണ്ടെത്തിയവരെ
ഒറ്റയ്ക്കായസമയത്ത് ഓടി വന്നു
ഒപ്പം ചേർന്നവരെ.
പരിഭവങ്ങൾ ഉണ്ടായിട്ടും
പിണങ്ങി പ്പോവാതിരുന്നവരെ
തളർന്നു വീഴാ റായപ്പോൾ
താങ്ങായി നിന്നവരെ. മറുപടി
ഉണ്ടാവില്ലന്നറിഞ്ഞിട്ടും
മുടങ്ങാതെ തേടി വന്നവരെ
ഓർക്കുക.
നിങ്ങൾ മറന്ന. നിങ്ങളെ ഓർക്കുന്നവരെ.


ശുഭദിനം 😊


നിധിൻ

Malayalam Quotes

05 Dec, 02:59


സന്തോഷം പങ്ക് വെയ്ക്കാൻ
പറ്റുന്നവരെ ക്കാൾ
നമ്മുടെ ചെറിയ സങ്കടങ്ങൾ
പോലും വിശ്വസിച്ചു
പറയാൻ തോന്നുന്നത്
ആരോടാണെന്നോ
അവരാണ് നമ്മുടെ

ബെസ്റ്റ് ഫ്രണ്ട്സ്


ശുഭരാത്രി



നിധിൻ

Malayalam Quotes

04 Dec, 03:13


രാത്രികളെ സ്നേഹിക്കാൻ പഠിപ്പിച്ച ജീവിതം പരാതികളും പരിഭവങ്ങളും പകലുകള കവർന്നെടുക്കുമ്പോൾ...                              ആർക്കാണ് രാത്രിയെ വെറുക്കാൻ കഴിയുക.                              സ്വപ്നങ്ങൾ സങ്കൽപ്പങ്ങളെക്കാൾ                                    മധുരമുള്ളതാവുമ്പോൾ                                     രാത്രിയെ എങ്ങനെ പ്രണയിക്കാതിരിക്കും                               ഈ രാത്രി പുലരാതിരുന്നെങ്കിലെന്ന്                        ഒരു രാത്രിയെങ്കിലും ഓർക്കാതിരുന്നവരുണ്ടോ........                             ശുഭരാത്രി                              




നിധിൻ

Malayalam Quotes

02 Dec, 15:29


നമ്മൾ ആഗ്രഹിക്കുന്ന പോലെ മറ്റൊരാൾ നമ്മെ സ്നേഹിക്കുമെന്നോ അംഗീകരിക്കുമെന്നോ കരുതുന്നതിൽ ഒരു അർത്ഥവുമില്ല. നമ്മൾ കടന്നു വന്ന വേദനകളിലൂടെ അത് ഏല്പിച്ച മുറിവുകളിലൂടെ നടക്കാനോ അതിനെ മനസ്സിലാക്കി ചേർത്തു നിർത്താനോ മറ്റൊരാൾക്ക്‌ കഴിഞ്ഞെന്ന് വരില്ല.
അതു കൊണ്ട് മറ്റാരെക്കാളും നാം സ്വയം മനസ്സിലാക്കുകയും സ്നേഹിക്കുകയും വേണം.
നിങ്ങളുടെ ഇഷ്ടങ്ങളെ അനിഷ്ടങ്ങളെ ആഗ്രഹങ്ങളെ അറിയാൻ നിങ്ങൾക്കല്ലാതെ മാറ്റാർക്കാണ് സാധിക്കുന്നത്.


നിധിൻ

Malayalam Quotes

28 Nov, 04:50


എൻ്റെ ദൈവം


എന്റെ ദൈവമേ ......

എല്ലാവരും ഒരിക്കലെങ്കിലും ഉരുവിട്ടിട്ടുള്ള  വാക്ക്. ചിലത് അധരത്തിലൂടെ പുറത്തേക്ക് വരും ചിലത് മനസ്സിൽ തന്നെ പൊലിഞ്ഞു പോകും.  മനുഷ്യൻ ഉണ്ടായ കാലം അവന് അവൻ മാത്രമായിരുന്നു ജാതി. പിന്നീട് എപ്പോഴോ വേർതിരിവിന്റെ മതിലുകൾ പണിയപ്പെട്ടു. എല്ലാത്തിനും വ്യാഖ്യാനങ്ങൾ. വിശകലനങ്ങൾ. എല്ലാം നിന്റെ നന്മയ്ക്കാണ് എന്ന് പറഞ്ഞു പഠിപ്പിക്കപ്പെട്ടു. മതിലുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ഇന്നത് വിശ്വേക കുടുംബം എന്ന സംഹിതക്ക് സങ്കൽപ്പിക്കാൻ പറ്റാത്തതിലും അപ്പുറത്താണ് .ഇനി ഒരിക്കലും ആ ഏക മനുഷ്യൻ എന്ന നിരയിലേക്ക് പോകാൻ നമുക്ക് ആകില്ല എന്ന സത്യം ദുഃഖത്തോടെ ഓർക്കുക.

ഇന്നു ഞാൻ ആയിരിക്കുന്ന അവസ്ഥ, അല്ലെങ്കിൽ എന്റെ ദൈവിക സങ്കല്പം ഞാൻ ജനിച്ച വീടും എന്റെ ചുറ്റുപാടുകളും കൊണ്ട് ഉണ്ടായതാണ് എന്ന് എത്ര പേർ മനസ്സിലാക്കുന്നു. എന്റെ മഹത്ത്വമല്ല ഞാൻ ഈ വിശ്വാസം ഉള്ള വീട്ടിൽ ജനിച്ചത്. അതുകൊണ്ട് എന്റെ ദൈവീക സങ്കല്പം എനിക്ക് കിട്ടിയ ദാനമാണ്.  ഞാൻ വേറൊരു വിശ്വാസത്തിൽ ജനിച്ചിരുന്നെങ്കിൽ അങ്ങനെ ജീവിക്കേണ്ടി വരില്ലായിരുന്നോ ?

എത്രപേർ ഇങ്ങനെ ചിന്തിക്കും എന്ന് എനിക്കറിയില്ല.

തന്റെ സഹോദരനെ താനായി കാണുന്നതാണ് ഞാൻ മനസ്സിലാക്കുന്ന ഏറ്റവും മികച്ച പ്രവർത്തി . ഈ പ്രവർത്തിയാണ് എല്ലാ നന്മകൾക്കും നമ്മെ പ്രാപ്തരാക്കുന്നത്. ദൈവം നിന്നിൽ തന്നെയാണ്.നിന്റെ ഹൃദയത്തിലാണ്.

കാണപ്പെടാത്ത ദൈവം.നിന്റെ നന്മകളിൽ നിന്നോടുകൂടെയും തിന്മകളിൽ നിന്നെ പിൻവലിക്കുന്നവനായും നിലകൊള്ളുന്നു. നിന്റെ കർമ്മമാണ് എല്ലാത്തിലും മുഖ്യം.നല്ലതു വിതയ്ക്കുക നല്ലത് കൊയ്യുക. 


നിന്നിലുള്ള ദൈവത്തെ നീ തിരഞ്ഞു പോകേണ്ട ആവശ്യമില്ല...  കണ്ടെത്തിയാൽ മതി,  നിന്റെ പ്രവർത്തിയിലൂടെ .

(ഇവിടെ പറഞ്ഞിരിക്കുന്നത് എന്റെ മാത്രം അഭിപ്രായമാണ്)


മാനസ

ശുഭരാത്രി 😍

Malayalam Quotes

26 Nov, 16:21


നിനക്കായ്‌ എൻ ഹൃദയം ഞാൻ പകുത്തെടുത്തു.... എന്നാൽ നീ പറയുന്നതോ വെറും ചെമ്പരത്തിയെന്ന്...

ചെമ്പരത്തിയും ചുവപ്പാണ്... പിന്നെന്തിന് അതിനെ ഭ്രാന്തിന്റേതെന്ന് പറയുന്നു...

ഒന്ന് നോക്കിയാൽ ശെരിയാണ് നിന്നോടുള്ള എന്റെ ഭ്രാന്താണ് ഇതെല്ലാം...

"ചുവന്ന ചെമ്പനീർപൂവിനെക്കാൾ എനിക്കിഷ്ടം എന്നുമെൻ ചെമ്പരത്തി തന്നെ...🌺"

~Lofii...!!🥀

Malayalam Quotes

26 Nov, 06:34


ആകാശത്തിലേക്ക് ആ പുക ഉയരുമ്പോൾ കൂടെ നിന്നവരെല്ലാം പിരിഞ്ഞു പോകും... അവസാനം നീയും ഞാനും നമ്മുടെ ഓർമകളും മാത്രം ബാക്കിയാവും...

ആ നേരം എനിക്കായി ആകാശം നിന്നിലേക്ക് മഴയെ അയക്കും...
ഓർമ്മകളെല്ലാം നിറഞ്ഞവിടം തരളിതമാവും... 😌


~Lofii...🥀

Malayalam Quotes

25 Nov, 17:59


രാവ് കൗമാരത്തിലേക്ക് . ഇരുട്ടിലെ ദൃശ്യങ്ങളല്ലാ, മറിച്ച് നാളെയുടെ പ്രകാശത്തിലെ നന്മകളാണ് ഈ രാത്രിയിൽ നമ്മുടെ ചിന്തയിൽ വരേണ്ടത്.

പുഞ്ചിരിക്കുന്ന ചന്ദ്രനും നാണത്താൽ തല കുമ്പിട്ട് നിൽക്കുന്ന ആമ്പൽ പൂവും
ഒരുമിച്ച് ചൊല്ലുന്നു

ശുഭരാത്രി

മാനസ

Malayalam Quotes

24 Nov, 14:30


അഗാധ ഗർത്ഥത്തിലേക്ക് വീഴുന്നതിനു മുൻപ് ആ നക്ഷത്രം തന്നിൽ നിന്നകലുന്ന ഓരോ പ്രകാശകിരണത്തെയും അത്രയും സ്നേഹത്തോടെ, പ്രണയത്തോടെ നോക്കി...🤍🌸

ഒരുപക്ഷെ ഇതിനുമുൻപ് ഇല്ലാത്ത അത്രയും പ്രണയത്തോടെ...🥀

ആലോചനയ്ക്കൊടുവിൽ എവിടെയോ ആ പ്രകാശകിരണം മങ്ങി തുടങ്ങി...🍂

ഒടുവിൽ ഏതോ യാമത്തിലെ ഇരുട്ടിലേക്ക് പോയി മറഞ്ഞു...🍃

മറഞ്ഞത് ആരെന്ന് മാത്രം ഇന്നും ഉത്തരമില്ല...നീലവാനിൻ രാവിലെ താരകമോ...??🍁🌙
പ്രകാശകിരണമോ...??🍂🥀

~Lofii... 🥀

Malayalam Quotes

21 Nov, 13:29


ഇനി ഒരിക്കലും തമ്മിൽ കാണാതെ ഇരിക്കട്ടെ...
  ഒന്ന് മാത്രം അവസാനമായ് കൂടെ കൊണ്ട് പോകുകയാണ് നിന്റെ പ്രണയം ഒളിപ്പിച്ച
  ഹൃദയത്തെ
        മാത്രം.... 💫🖋️





വാമിക.... 💫🖋️

Malayalam Quotes

14 Nov, 05:56


പച്ച പരവതാനി വിരിച്ച താഴ്‌വരയിലെ പുൽ നാമ്പുകളിൽ ജലകണങ്ങൾ കാണപ്പെടുന്നു , മുത്തുകൾ വാരി വിതറിയ പോലെ.  അതിൽ ഓരോന്നിലും  സൂര്യകിരണങ്ങൾ കഥപറയുന്നു.  സ്നേഹം മാത്രം ഉള്ള കൊച്ചു കഥ.❤️

സുപ്രഭാതം

മാനസ

Malayalam Quotes

07 Nov, 17:53


നീലാകാശം മറഞ്ഞു പോയി.നിനവുകൾ നിറഞ്ഞ നിശ വന്നു എന്നോട് ചേരാൻ.അടരാത്ത കിനാവിൽ മുങ്ങി ഓർമ്മയുടെ മാണിക്യം തേടി പായുന്നവർ ചുറ്റും. ഇന്നു ഞാൻ കുറിക്കുന്നു ആരും കാണാത്ത കവിതകൾ ഈ അദൃശ്യസ്വപ്നപദങ്ങളാൽ.നിദ്ര വരും വരെ എൻ്റെയുള്ളിൽ.

ശുഭസായാഹ്നം

മാനസ

Malayalam Quotes

04 Nov, 15:08


വെളിച്ചവുമായിചന്ദ്രബിംബം ഉയർന്നു നിൽക്കുന്നു.
പറവകൾ  കൂടണഞ്ഞു മൗനമായി.
ചാറ്റൽ മഴ സംഗീതം പൊഴിച്ചു
വിരഹത്തിന്റെ ശോകമായ സന്ദേശമല്ല . പ്രതീക്ഷയുടെ ഉണർവിലേക്കുള്ള യാത്ര .

രാവിൽ തെളിയുന്ന വിശ്രമത്തിലേക്കുള്ള യാത്ര. നന്മകൾ മാത്രം കോയ്യുവാൻ  ഒരു പുതിയ പുലരി പ്രതീക്ഷിച്ചുകൊണ്ടുള്ള യാത്ര......

ശുഭസായാഹ്നം

മാനസ

Malayalam Quotes

03 Nov, 06:31


സ്നേഹത്തി്ന് ❤️മരണമില്ല. സ്നേഹിക്കുന്നവരും മരണം അഭിനയിക്കുകയല്ലേ ശരിക്കും?

എത്ര മാറ്റി നിർത്തിയാലും ഓർമ്മയുടെ ഒരു കണിക അവശേഷിക്കും വരെ മറക്കാത്ത സത്യത്തെ മനുഷ്യൻ ഒറ്റവാക്കിൽ കൊല്ലാൻ ശ്രമിക്കുന്നു എന്നതല്ലേ സത്യം.

മാനസ

Malayalam Quotes

03 Nov, 06:31


ഏവർക്കും എന്നും പ്രിയരായിരിക്കുവാൻ സാധ്യമല്ല .പൂർണ്ണതയിലേക്ക് നടന്നടുക്കുവാനും സാധ്യമല്ല. എന്നാൽഎല്ലാവരുടെയും പരിമിതികൾ മനസ്സിലാക്കി അവരെ സ്നേഹിക്കാനും വേദനിപ്പിക്കാതിരിക്കാനും നമുക്ക് കഴിയും.

മാനസ

Malayalam Quotes

30 Oct, 14:57


വാനിൽ തൂകുന്ന മഴത്തുള്ളികൾ സ്നേഹമായ് എന്നിൽ ചേർന്നു നിന്നു.

ഉഷ്ണത്തിന്റെ ചിതറിപ്പോയ പകലുകളിൽ നിന്നും സ്നേഹാശ്വാസത്തിന്റെ ആ തണുത്ത ജലകണങ്ങളിൽ ഞാൻ പുനർജീവിക്കുകയായിരുന്നു.

ശൂന്യതയിൽ എന്നെ തഴുകിയ നീർത്തുള്ളികളെ ഞാൻ നിങ്ങളെ പ്രണയമെന്ന് വിളിച്ചോട്ടെ?

ഇന്നിതെന്റെ കണ്ണീരല്ല. സ്നേഹത്തിന്റെ തേൻ മഴയാണ്.


മാനസ

Malayalam Quotes

25 Oct, 18:06


നിങ്ങൾക്ക് സുഖമാണോ? വല്ലാത്തൊരു ചോദ്യം തന്നെയാണിത്.

നാം പറയാതെ പറയുന്ന ചിലതുണ്ടതിൽ.എവിടെയെങ്കിലും എവിടെ  ആയിരുന്നാലും ജീവിതവും മനസ്സും സുഖമായിരിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് കടന്നു പോകുന്നവർ.

എല്ലായ്പ്പോഴും കണ്ടില്ല എങ്കിലും കാണാമറയത്ത് എന്നും സൗഖ്യമായിരിക്കട്ടെ എന്ന പ്രാർത്ഥനയാൽ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരാളെങ്കിലും  എല്ലാവർക്കും കാണും.....#

ശുഭരാത്രി

മാനസ

Malayalam Quotes

21 Oct, 09:57


ദിശമാറി ഒഴുകിയ പുഴയായിരുന്നവൾ......!!!!!•••🩷

ഒഴുകി അകലുവാനല്ല........!!!!!•••🩷

ഒടുവിലവരൊരുമിച്ചൊരു കടലായി മാറുവാൻ......!!!!!•••🩷


‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‌‎ ‎ ‎ ‎ ‎ ‎  ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ᴍᴜʙ..°☝️

Malayalam Quotes

13 Oct, 14:20


എല്ലാവരുടെ ഉള്ളിലും കാണും
ആരും കാണാതെ പോയ ആഗ്രഹങ്ങളും സ്വപ്നങ്ങളും ...,.


Appu

Malayalam Quotes

13 Oct, 14:17


അടർന്നു തുടങ്ങിയ
ബങ്കറിന് താഴെ
മുതുക് വളച്ച് ടീച്ചർ
ക്ലാസ് തുടങ്ങി...

" സ്വാതന്ത്ര്യം "
തെളിമാനം നോക്കി
ഉറക്കെ കരയലാണത്..

"അവകാശം"
മനസ്സുനിറയെ
മുലയൂട്ടലാണത്...

" സമാധാനം "
കണ്ണിറുക്കാതെ
സ്വപ്നം കാണലാണത്

"പോപ്പി ചെടികൾ "
ഈ മണ്ണിലെ അവസാന
രക്ത സാക്ഷിയാണവർ

" വെള്ളരിപ്രാവുകൾ "
ചിറക് മുറിയാത്ത
പ്രതീക്ഷകളാണവർ

"ഒലിവുമരങ്ങൾ"
ഈ മണ്ണിൽ
ഉറക്കാത്ത
വേരുകളാണവ

ചരിത്ര ബുക്ക് തുറന്ന്
ഒരു നെടുവീർപ്പോടെ
ടീച്ചർ തുടർന്നു...
" ഇസ്രായേൽ "
ഈ തുരുത്തിലെ നമ്മുടെ
വിരുന്നുകാർ
" ഫലസ്തീൻ  "
അവരെ വിരുന്നൂട്ടിയ
ആതിഥേയർ

©️shafi_vilayil

Malayalam Quotes

12 Oct, 18:25


നീ ഇല്ലാതെ പറ്റില്ല
എന്നു പറയാൻ
ഒരാളുണ്ടെങ്കിൽ
അതൊരു
ഭാഗ്യമാണ്...

Appu

Malayalam Quotes

04 Oct, 17:42


വിമർശനങ്ങളെയും പ്രശംസകളെയും ഒരേ മനസ്സോടെ  ഉൾകൊണ്ട് സ്വീകരിക്കുന്നവർക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കുന്നു.

വിമർശനത്തിൽ തളരാതെയും പ്രശംസയിൽ അമിതമായി ആഹ്ലാദിക്കാതെയും ഇരിക്കാൻ ശ്രമിക്കണം.

ഒരവസ്ഥയും മനുഷ്യന് ശാശ്വതമല്ല👍

മാനസ

Malayalam Quotes

27 Sep, 17:51


_☺️ച᭄ര᭄ച്ച⫰ ൭കꫂണ്ടᤨ ചത᭄ക്കꫂൻ മന⫰ഷ᳡ලനꫂളം കഴ᭄വ് മറ്റꫂർക്ക⫰മ᭄ല്ല....!!💯🙂_



    🤍ത𝆹𝅥ല ᭄͢கൕ𝆹𝅥ടെ രാജക𝆹𝅥ൔരൻ

Malayalam Quotes

24 Sep, 05:33


മനസ്സ് നിറച്ച ചിന്താശകലങ്ങൾ ഞെട്ടറ്റു വീണു പോയി എന്ന് നിനച്ചു .

ഭയഭീതി നിറച്ച മിന്നലിൽ
എന്നിലെ പ്രണയക്കാറ്റ്
എങ്ങോ പറന്നു പോയി.
നിന്നിൽ നിന്നൊഴുകിയ അരുവികൾ ഒരു പുഴയായ് ഒരേ ഓളത്തിൽ
എന്നിലെ മഴപ്പെയ്ത്തിൽ
താളം തുള്ളി നിറയുന്നു ഇന്നും.
അങ്ങനെ ഈഒഴുകുന്ന ചഞ്ചല മനസ്സിനെ നിനക്ക് മാറ്റിനിർത്താനാകുമോ ?
കാറ്റിൻ ഗതി മാറും വരെ കാലം ചേർത്ത ചിന്തകളെ
പിന്നിട്ട് അതങ്ങനെ
ഒഴുകിക്കൊണ്ടിരിക്കും.

സുപ്രഭാതം

മാനസ

Malayalam Quotes

19 Sep, 18:11


സ്വന്തം ആഗ്രഹങ്ങൾ മാത്രം ജീവിതത്തിൽ സംഭവിപ്പിക്കാനുള്ള മായാജാലം ഇന്നേവരെ ആർക്കുമറിയില്ല.

ചില സംഭവങ്ങൾ നമുക്ക് സന്തോഷം വാരിക്കോരി തരുമ്പോൾ ചിലതിൽ നിന്ന് സന്തോഷം നാം ചികഞ്ഞു കണ്ടെത്തണം...

ഓർമ്മിക്കുക, നമ്മുടെ സന്തോഷത്തിന്റെ കാരണക്കാർ നമ്മൾ തന്നെയാണ്

ശുഭരാത്രി

മാനസ

Malayalam Quotes

18 Sep, 18:03


അറിയുന്നു ഞാൻ എന്നിലെ എരിയുന്ന നാളങ്ങളിൽ പൂത്ത നീയെന്ന മഞ്ഞിൻ കണം ..

മാനസ

Malayalam Quotes

04 Sep, 17:25


ആണിൻ്റെ സ്നേഹത്തിനു ഒരു പ്രത്യേകതയുണ്ട്...
അവർ അവരുടെ ദേഷ്യത്തിലൂടെയാണ്
പലപ്പോഴും സ്നേഹം കാണിക്കുക..
അവരുടെ അമ്മ കഴിഞ്ഞാൽ അവർ അധികാരത്തോടെ
ദേഷ്യം കാണിക്കുക അവരുടെ പെണ്ണിനോട് ആയിരിക്കും...

അതാണവരുടെ സ്നേഹവും..

അതാണ് ഏറ്റവും വലിയ സത്യവും..


Appu 🍂

Malayalam Quotes

04 Sep, 11:07


ചുട്ടു പൊള്ളുന്ന കോപത്തിന്റെ പകലുകൾ ഇരുട്ടിൽ  കറുത്ത കാർമേഘങ്ങളായി പരിണമിക്കുമ്പോൾ  ....!!!!!!!!  🩷

വൈകി വന്ന മഴയുടെ നനവ്  എത്ര ശ്രമിച്ചിട്ടും കണ്ണുകൾക്ക്‌ മറച്ചു പിടിക്കുവാൻ ആവുന്നില്ല... 💔😉

‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‌‎ ‎ ‎ ‎ ‎ ‎  ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ᴍᴜʙ..°🫵

Malayalam Quotes

03 Sep, 18:18


പ്രാണാനായ് കരുതിയ ചിലരുടെ വാശിക്കുമുന്നിൽ...🦋 കുത്തോഴുകിപ്പോകുന്ന ചില ജീവിതങ്ങൾ ഉണ്ട്....🦋
ഇന്ന് വഴിയതാരം ആയവരും....🦋
നാളെത്തെ പുലരി പോലും അന്ന്യമായിതോന്നുന്നവരും.....🦋
എല്ലാം കൊണ്ടും ഒറ്റപ്പെട്ട് പുതിയൊരു മനുഷ്യനായി മാറുന്നവരും ഉണ്ട്....🦋

അതെ...!
ജിവിതം എന്തെന്ന് പഠിപ്പിച്ച ചിലർ.....🦋


zOrO🦋

Malayalam Quotes

02 Sep, 05:52


*🍁ഒᲚᩤച്ചგ ᤌᩤຮᲚꫂ᥋ᦾꫂ ഒლᩤച്ചᩤᘠგᲚꫂ᥋ᦾꫂ  ഒლꫂᤌᩤ൭ല്ലᲚ᥋ꫤꫂർമ്മ ᥋ꪏ𑇥๏*

*ഒლꫂകുവാ൭Ოങ്കിൽ  ഉള്ളᩤ൭ᦾന്തꫂ൭𑇥Ლ៌៌  ഒლറᩤꧡგꪏꫂᲝგള്ള  പꫂᤌ๏ ൔതി😊*



@ʟᴜᴛᴛᴀᴩᴩɪ ᴍᴇᴅɪᴀ

Malayalam Quotes

29 Aug, 18:24


നിന്നെ മറക്കാനും വെറുക്കാനും കഴിയാത്ത കാലത്തോളം നീ എന്നിലും ഞാൻ നിന്നിലും...
  അർത്ഥപൂർണമായ ചിത്രങ്ങളായി ജീവിക്കും....

 
      വാമിക... 💫🖋️

Malayalam Quotes

29 Aug, 15:19


പറയാതെ പോയ തിരസ്‌കരണത്തിന് കരുതലെന്നവൻ പേര് നൽകി. പറഞ്ഞിട്ട് പോയ സ്നേഹത്തിന് അർഹതയില്ല എന്ന് പറഞ്ഞവൻ ഒഴിഞ്ഞുമാറി.

ഒഴിഞ്ഞ മൂലയിൽ വെളിച്ചം വന്നാലും പോയാലും ശൂന്യതക്കെന്ത്  ഗുണം.

മാനസ

Malayalam Quotes

28 Aug, 18:13


സായഹ്നന്മേഘങ്ങൾ ചായം പൂശിയ പ്രശാന്തമായ ആകാശം. പൊട്ടുപോലെ പാടിയടുക്കുന്ന കുഞ്ഞിക്കിളികളുടെ കലപിലാരവം.

നാളെ വീണ്ടും കാണാം എന്ന് മൗനമായി പറഞ്ഞു കൊണ്ട് സൂര്യഭഗവാൻ ചക്രവാളത്തിലേക്ക് ലയിച്ചു

ഈ മനോഹര സന്ദർഭത്തിൽ കൂട്ടുകാർക്കെല്ലാം ശുഭസായാഹ്നം നേരുന്നു🥰

Malayalam Quotes

28 Aug, 04:59


എന്റെ ഓരോ കാൽച്ചുവടുകളും നിന്നിലേക്ക് ആയിരുന്നു. ഞാൻ നിന്നിലേക്ക് അടുക്കും തോറും നീ എന്നിൽ നിന്നും അകന്നു തുടങ്ങി വളരെ വൈകിയ തിരിച്ചറിവായിരുന്നു നീ എന്നിൽ ഉളവാക്കിയത്
ഈ വൈകിയ വേളയിലും ഞാൻ നിന്നിലേക്ക് നടക്കുന്നുണ്ട്..അല്ല....നമ്മുടേതെന്നു ഞാൻ മാത്രം വിശ്വസിച്ച നമ്മുടെ മാത്രമായ ആ പഴയ ഓർമകളിലേക്ക്

safa kondotty

Malayalam Quotes

28 Aug, 04:58


പ്രണയം സുന്ദരമായൊരു കഥ പറഞ്ഞപ്പോൾ പ്രണയ നിമിഷങ്ങൾ അവയിലെ അക്ഷരങ്ങളായി... 🦋💙
ചെറിയ ചെറിയ ചുംബനങ്ങൾ അവയ്ക്ക് നിറം നൽകി... 🥀
ഇണങ്ങിയും പിണങ്ങിയും ആ വരികൾ പൂർത്തിയാക്കി...
അടുത്ത വരിയിൽ പ്രണയം കാത്തിരിപ്പിനെ വർണ്ണിച്ചു..... കാത്തിരിപ്പിന്റെ സുഖമുള്ള വേദനയെ തൂലിക മനോഹരമായി എഴുതി തീർത്തു...
പിന്നീട് എപ്പോഴോ ആ പ്രണയം വിരഹമെന്ന വാക്കുകളിൽ അവസാനിക്കാൻ കൊതിച്ചപ്പോഴും എവിടേയോ ബാക്കിയായി നിന്നും പോയ അവളുടെ പ്രണയത്തെ അവൾ എഴുതി എഴുതി പ്രണയിച്ചുകൊണ്ടേ ഇരുന്നു..... 🥀💙

     വാമിക... 💫🖋️

Malayalam Quotes

25 Aug, 17:44


തൃപ്തനാണോ നീ .....?(കവിത)

അസ്ത്രം കണക്കെ പായുന്നിതാ ജനം
ശാസ്ത്രലോകത്തിന്നതിരുകൾ താണ്ടുവാൻ
വസ്ത്രമോ ചിത്രമായി മേനിയതിൻ മേലെയും
ശാസ്ത്രമേ  നിനക്കിതിനെന്താണു മറുപടി ?


പണ്ടു നീ കാനനേ വിരാജിച്ച വേളയിൽ
കണ്ടു ഞാൻ നിന്നിലെ നന്മയും സ്നേഹവും
വീണ്ടുവിചാരങ്ങൾ വറ്റിയ ചിന്തയോ
നീണ്ടു നിൽക്കില്ല നിൻ കൂടെ ഗമിക്കുവാൻ

പിന്നെയും കാലം തിരിഞ്ഞങ്ങു പോകവേ
എന്നെയും എന്നുടെ ഫലവും മറന്നുനീ
തന്നെ നയിക്കുന്ന  ശാസ്ത്രീയ ചിന്തയെ
പൊന്നെന്ന് കരുതി നീ പിൻപേ ചരിച്ചതും.


വിശപ്പിൻ ശമനമോ നിന്നുടെ പാതയിൽ
നിശയുടെ കൂരിരുൾ തീർത്തൊരാ നാളതിൽ
ആശകൾ വറ്റിയ മസ്തിഷ്ക മരുവിങ്കൽ
നാശമായ് തീർന്നു നിൻ  ശാസ്ത്രജയഭേരികൾ


മാനസ

Malayalam Quotes

25 Aug, 17:43


നിന്നിൽ നിന്നും തിരികെ എടുക്കാൻ മറന്നു പോയൊരു പുസ്തകമുണ്ട്...
      ഇനി ഒരിക്കലും തിരികെ എടുക്കാൻ കഴിയാത്ത നമ്മുടെ മനോഹര പ്രണയഗാഥ.....
     ആ പുസ്തകത്തിലെ ഓരോ താളുകളിലും ....
ഞാനും നീയും നമ്മുടെ പ്രണയവും മാത്രമായിരുന്നു...
      ഇന്നാ പുസ്തകവും വരികളുമില്ലാതെ 
ഏകാന്തതയുടെ  തീരത്ത് തനിച്ചാണ് ഞാൻ

     വാമിക.... 💫🖋️

8,685

subscribers

389

photos

106

videos