നീയുമ്മ വെച്ച നാളുകൾ
ഞാൻ നൽകിയ കരിവളകൾ കിലുക്കി കാണിച്ച ഇന്നലെകൾ
കൊലുസിൻ ചെത്തം മെല്ലെയാക്കി പമ്മി വന്ന രാവുകൾ
വഴിയരുകിൽ കാത്തുനിന്ന മഞ്ഞു പെയ്ത പുലരികൾ
പാടെ മാഞ്ഞു പോയില്ല
ഇനിയും മറവി എടുത്തില്ല ..
വിരലുകോർത്തു നടന്നു നീങ്ങിയ.പാടവരമ്പുകൾ പുറകിലുണ്ട് ....
വെയിൽ മറച്ചു കൂട്ടുനിന്ന ഇടവഴികൾ ഇന്നുമവിടെയുണ്ട് ..
നടവഴിയിൽ പൂത്തുനിന്ന മൈലാഞ്ചി കാടുകൾ ..
വഴിയരികിൽ കളിയാക്കി
ചിരിച്ചു കാട്ടിയ ചില മുഖങ്ങൾ
നമുക്കായി കൂട്ടുവന്ന കുളിരുള്ള
കാറ്റുകൾ
നാണിച്ച മിഴിയത്രയും തെളിച്ചുകാട്ടിയ പൂനിലാവ്
ഒന്നെന്നു വരച്ചുകാട്ടിയ നമ്മുടെ
നിഴലും
ആദ്യമായി ഞാൻ നൽകിയ
ചൂടുള്ള ചുംബനവും
പാടെ മരിച്ചിട്ടും
ഞാനെന്ന ജീവനിൽ നീ
പാതിപോലും മരിച്ചില്ല ..
__ മുല്ല ==