#الحجاب
•┈┈•◈❐ *الردود السلفية* ❐◈•┈┈•
*📝നിഖാബ് വിരോധികളുടെ പിഴച്ച ജല്പനങ്ങൾക്ക് സലഫി ഉലമാക്കളുടെ തിരുത്ത് -5*
✍🏻 അനസ് നദീരി
https://chat.whatsapp.com/KkkHkX9dWlQHl8uw8Y3rl4
••┈•┈••✦✿✦••┈•┈••
*ഹിജാബ് നിയമമാക്കിയത് മുതൽ എക്കാലത്തും മുസ്‌ലിം നാടുകളിലെ സ്ത്രീകളുടെ വസ്ത്ര രീതിയായിരുന്നു നിഖാബ്.*
◉ ശൈഖ് ഹമൂദ് അത്തുവൈജിരി رحمه الله പറയുന്നു:
وهكذا كان العمل باحتجاب النساء عن الرجال الأجانب مستمرا في المسلمين إلى أن استولت الأعاجم من الإفرنج وغيرهم على أكثر الأقطار الإسلامية.
“അന്യ സ്ത്രീകളിൽ നിന്നും പൂർണമായ ഹിജാബ് സ്വീകരിക്കുന്ന ഈ രീതിയായിരുന്നു മുസ്‌ലിംകൾ തുടർന്നു പോന്നത്, അനറബികളായ പാശ്ചാത്യർ മിക്ക ഇസ്‌ലാമിക നാടുകളുടെയും മേൽ ആധിപത്യം നേടുന്നത് വരെ ഈ രീതി തുടർന്നു.”(1)
◉ ശൈഖ് ബക്ർ അബൂ സൈദ് رحمه الله പറയുന്നു:
“ഇസ്‌ലാമിക നാടുകളിൽ നാശം വിതച്ച രണ്ട് പാശ്ചാത്യ കാഴ്ചപ്പാടുകൾ ആയിരുന്നു ‘സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീപുരുഷ സമത്വവാദം’ എന്നീ ചിന്താഗതികൾ. ഈ ചിന്താധാരകളുടെ ചുവടുവെച്ചുകൊണ്ടാണ് വിശ്വാസി വനിതകളുടെ മതബോധത്തെ അവർ തകർക്കുകയും വിശ്വാസിനികൾക്കിടയിൽ മ്ലേച്ഛതകൾ വ്യാപിപ്പിക്കുകയും ചെയ്തത്. അതിൻ്റെ തുടക്കമായിരുന്നു; മുസ്‌ലിം സ്ത്രീയുടെ മുഖത്ത് നിന്ന് ഹിജാബ് അഴിച്ചുവെപ്പിക്കുക എന്നത്.”
ശേഷം ശൈഖ് പറഞ്ഞു:
إن نساء المؤمنات كن متحجبات غير سافرات الوجوه، ولا حاسرات الأبدان ولا كاشفات عن زينة منذ عصر النبي إلى منتصف القرن الرابع عشر الهجري
“മുഅ്മിനാത്തുകളായ സ്ത്രീകൾ ഹിജാബ് പാലിക്കുന്നവരായിരുന്നു, അവർ മുഖം വെളിവാക്കാത്തവരായിരുന്നു, ശരീരം മറച്ച് നടക്കുന്നവരായിരുന്നു, അലങ്കാരം പ്രദർശിപ്പിക്കാത്തവരായിരുന്നു, നബി ﷺ യുടെ കാലം മുതൽ ഹിജ്റ പതിനാലാം നൂറ്റാണ്ടിന്റെ പകുതി വരെ ഇത് തുടർന്നു.”(2)
◉ ഇന്ത്യൻ പണ്ഡിതനായ ശൈഖ് സ്വഫിയ്യുർറഹ്‌മാൻ അൽ മുബാറക്ഫൂരി رحمه الله പറയുന്നു:
“അല്ലാഹുവിന്റെ റസൂലിന് ഹിജാബിന്റെ ആയത്ത് അവതരിക്കുകയും അവിടുന്ന് അതിന്റെ വിവരണവും അതിലടങ്ങിയ യുക്തിയുമടക്കം ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുകയും, സ്വഹാബികൾ ഒന്നടങ്കം -മുഹാജിറുകളും അൻസ്വാറുകളും- ആ ആയത്തുകളുടെ ആശയം ഗ്രഹിക്കുകയും ചെയ്യുന്നു. പിന്നീട് അവർ അവരുടെ വീടുകളിലേക്ക് മടങ്ങി ചെന്ന് ഭാര്യമാർക്കും മക്കൾക്കും സഹോദരിമാർക്കും വീട്ടിലുള്ള മറ്റു സ്ത്രീകൾക്കും അവർ പഠിച്ചത് പകർന്നു നൽകുന്നു. അങ്ങനെ നബിയിൽ നിന്ന് നേരിട്ടോ, അല്ലാതെയോ ഈ ആയത്ത് കേൾക്കുകയും ഉൾക്കൊള്ളുകയും ചെയ്ത പരിശുദ്ധരായ സഹാബാ വനിതകൾ അവരുടെ വസ്ത്രത്തിന്റെ മിച്ചമുള്ള ഭാഗം കീറിക്കൊണ്ട് മുഖം മറക്കുകയും, മറ്റു വസ്ത്രങ്ങൾക്ക് പുറമേ നിഖാബും അവരുടെ വസ്ത്രമാക്കുകയും ചെയ്യുന്നു. അത് അറബി സ്ത്രീകളും മുഴുവൻ മുസ്‌ലിം സ്ത്രീകളും പതിവാക്കുന്നു. അല്ലാഹുവിന്റെ റസൂലിന്റെയും സ്വഹാബികളുടെയും താബിഈങ്ങളുടെയും കാലത്ത് മാത്രമല്ല, മറിച്ച് മുഖം തുറന്നിട്ടു കൊണ്ട് സ്ത്രീകൾ പുറത്തിറങ്ങുന്നത് വിലക്കപ്പെട്ടതാണെന്ന കാര്യത്തിൽ മുസ്‌ലിംകൾക്കിടയിൽ ഏകാഭിപ്രായമുണ്ടെന്ന് ഇബ്നു റസ്‌ലാൻ പറഞ്ഞതായി ശൗകാനി ഉദ്ധരിച്ചിട്ടുണ്ട്. തെമ്മാടികളായ ആളുകൾ വർദ്ധിച്ച കാലത്ത് അത് പ്രത്യേകിച്ചും തടയപ്പെടേണ്ടതാണ്.”(3)
(തുടരും)
•┈┈•◈◉❒ ❒◉◈•┈┈•
(1) الصادم المشهور (١٠٦)
(2) حراسة الفضيلة (١٦٦٫١٦٧)
(3) إبراز الحق والصواب (٥٤)
•┈┈┈┈•✿❁✿•┈┈┈┈•
*📖 بصائر 📖*
*قناة سلفية للعلوم الشرعية*