ഇസ്ലാമിക വിധികൾ @islamikavidhikal Channel on Telegram

ഇസ്ലാമിക വിധികൾ

@islamikavidhikal


ഇസ്‌ലാമിക വിധികൾ അറിയുന്നതിനായി പണ്ഡിതന്മാരോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കൊണ്ട് പ്രചരിപ്പിക്കലാണ് ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
وفق الله الجميع لمرضاته
https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ (Malayalam)

ഇസ്‌ലാമിക വിധികൾ എന്ന ചാനൽ ഇസ്‌ലാമിക വിധികൾ അറിയുന്നതിനായി പണ്ഡിതന്മാരോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കൊണ്ട് പ്രചരിപ്പിക്കുന്നതാണ്. ഈ ചാനൽ ഇസ്‌ലാമിക വിധികൾ അറിയുന്നവർക്ക് അദ്ദേഹം കുടുംബത്തിലേക്ക് പോകാൻ സഹായകരമായ വിധികൾ നൽകുന്നു. ചാനലിൽ ഇസ്‌ലാമിക പഠനങ്ങളും മാര്‍ഗ്ഗങ്ങളും എങ്ങനെ പാലിക്കണം എന്നിവയ്ക്കും ചോദ്യങ്ങള്‍ക്കും അവരുടെ ഉത്തരങ്ങള്‍ക്കും സമൃദ്ധമായ വ്യാഖ്യാനങ്ങളും കണ്ടെത്താം. ചാനലിൽ നിന്നും പ്രാപിക്കാനായി ലിങ്ക് ക്ലിക്ക് ചെയ്യുക: https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ

15 Nov, 07:38




*ജുമുഅ മുബാറക*

_അശ്ശെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ'നോട് -حفظه الله - ചോദിക്കപ്പെട്ടു:_

═════🌺🍃 ════ 🌺🍃════

*📄ചോദ്യം📄*

എല്ലാ വെള്ളിയാഴ്ചകളിലും മൊബൈലില്‍ "ജുമുഅ മുബാറക" എന്ന് അവസാനിപ്പിച്ചു കൊണ്ട് മേസേജുകൾ അയക്കുന്നതിന്റെ വിധിയെന്താണ്?

══════════════════════

*📩ഉത്തരം📩*

സച്ചരിതരായ മുൻഗാമികൾ വെള്ളിയാഴ്ചകളിൽ പരസ്പരം ആശംസകള്‍ അർപ്പിച്ചിരുന്നില്ല. അവർ ചെയ്യാത്ത ഒരു കാര്യവും നമ്മള്‍ ദീനിൽ പുതുതായി ഉണ്ടാക്കുകയില്ല

#jumua
#innovation

https://t.me/islamikavidhikal

📃അറബിയിലുള്ള ഫത്‌വ:
http://www.alfawzan.ws/AlFawzan/MyNews/tabid/87/Default.aspx?more=454&new_id=94

═════🌺🍃 ════ 🌺🍃════

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ

03 Sep, 12:13




*നബിദിനാഘോഷം കൊണ്ടുവന്നവർ*

അശ്ശൈഖ് മുഖ്ബിൽ ബ്നുൽ ഹാദി അൽ വാദിഈ - رَحِمَـﮧُ اللَّـﮧُ - ;

═════🌺🍃 ════ 🌺🍃══════

നബിദിനാഘോഷം കൊണ്ടുവന്നത് മഗ്'രിബിലുണ്ടായിരുന്ന ഉബൈദികളാണ്. അവർ യഥാര്‍ത്ഥത്തിൽ ജൂതന്മാരായിരുന്നു. പിന്നീടവർ തങ്ങൾ നബികുടുംബത്തിൽ പെട്ടവരാണെന്ന അവകാശവാദവുമായി വന്നു. ഇസ്മാഈൽ ഇബ്നു ജഅ്ഫറിലേക്ക് സ്വയം ചേർത്തിപ്പറയുകയുമുണ്ടായി. ശേഷം മുസ്ലീങ്ങളിൽപ്പെട്ട മൂഡന്മാർ ഈ പുത്തനാചാരത്തിൽ അവരെ പിൻപറ്റുകയാണുണ്ടായത്.

"إجابة السائل" (271)

#Innovation_البدعة

═════🌺🍃 ════ 🌺🍃══════

📄ആശയവിവർത്തനം : അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് - وَفَّقَـﮧُ اللَّـﮧُ -

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ

24 Aug, 15:49




*നിസ്കാരം കഴിഞ്ഞ ഉടനെ ഹസ്തദാനം ചെയ്യുന്നതിന്റെ വിധി*

ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ - رَحِمَـﮧُ اللَّـﮧُ - യോട് ചോദിക്കപ്പെട്ടു:

═════🌺🍃 ════ 🌺🍃══════

*📄ചോദ്യം📄*

നിസ്കാരത്തിൽ നിന്നും സലാം വീട്ടിയ ശേഷം ഹസ്തദാനം ചെയ്യുന്നതിന്റെ വിധിയെന്താണ്? അത് സുന്നത്താണോ അല്ലേ?

═════════════════════════

*📩ഉത്തരം📩*

അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. നിസ്കാരം ശേഷം ഹസ്തദാനം ചെയ്യൽ സുന്നത്ത് അല്ല. മറിച്ച് അതൊരു ബിദ്അത്താണ്. അല്ലാഹുവാകുന്നു ഏറ്റവും നന്നായി അറിയുന്നവൻ

مجموع الفتاوى ٣٣٩/٢٣
#Innovation_البدعة
#prayer_الصلاة
#masjid_المسجد

═════🌺🍃 ════ 🌺🍃══════

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ - وَفَّقَـﮧُ اللَّـﮧُ -

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ

04 Aug, 08:30




*ഖുർആൻ മനപ്പാഠമോ അതോ തജ്'വീദ് പഠനമോ ആദ്യം*

അശ്ശെയ്ഖ് അബൂ റവാഹ ഖാലിദ് അശ്ശാരിഹീ - حَفِظَـﮧُ اللَّـﮧُ - യോട് ചോദിച്ചു :

═════🌺🍃 ════ 🌺🍃══════

*📄ചോദ്യം📄*

السلام عليكم ورحمة الله وبركاته

ഒരു ഇന്ത്യക്കാരൻ ചോദിക്കുന്നു :

ബാറക്കല്ലാഹു ഫീക്

ഏത് കൊണ്ടാണ് തുടങ്ങേണ്ടത്, ഖുർആൻ മനപ്പാഠമോ അതോ തജ്'വീദ് പഠനമോ?

═════════════════════════

*📩ഉത്തരം📩*


وعليكم السلام ورحمة الله وبركاته.

രണ്ടും കൂടി ഒരുമിപ്പിക്കുക

🗒️3/1/1446

#India
#Quran

═════🌺🍃 ════ 🌺🍃══════

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ - وَفَّقَـﮧُ اللَّـﮧُ -

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ

19 Jul, 03:48




●‌┅━•٠٠٠٠٠٠٠٠٠٠━┅●‌

🍃 ജുമുഅ ദിവസം കുളിക്കുന്നതിന്റെ വിധി - അഭിപ്രായവ്യത്യാസങ്ങൾ

🍃 ജുമുഅ ദിവസത്തിനു വേണ്ടിയാണോ ജുമുഅ നിസ്കാരത്തിന് വേണ്ടിയാണോ കുളി?

🍃 ജുമുഅ ദിവസത്തിലെ കുളി ആരംഭിക്കുന്ന സമയം

🍃 ജുമുഅ ദിവസം കുളിക്കാതെ ജുമുഅ നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ?

(സ്വിഫതു വുദൂഇന്നബിയ്യ് ﷺ - ദർസിൽ നിന്നും ഒരു ഭാഗം)

#jumua

●‌┅━•٠٠٠٠٠٠٠٠٠٠━┅●‌

🌐https://t.me/sifathulvudhoo/42

🎙️ദർസ് എടുക്കുന്നത് സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ

14 Jul, 02:30




ആശൂറാ (മുഹറം പത്തും) മുഹറം ഒമ്പതും നോമ്പ് നോൽക്കൽ നിയമമാക്കപ്പെട്ടതാകുന്നു

അശ്ശെയ്ഖ് യഹ്'യ ബ്നു അലി അൽ ഹജൂരിയോട് -حفظه الله- ചോദിക്കപ്പെട്ടു :

═════🌺🍃 ════ 🌺🍃══════

*📄ചോദ്യം📄*

"ആശൂറാ നോമ്പിന്റെ മുമ്പുളള ദിവസമോ ശേഷമുള്ള ദിവസമോ നിങ്ങള്‍ നോമ്പ് നോൽക്കുക"

എന്ന് ആശൂറാ നോമ്പിന്റെ വിഷയത്തില്‍ ഹദീസ് വന്നിട്ടുണ്ടോ?

═════════════════════════

*📩ഉത്തരം📩*

ഇങ്ങനെ പ്രത്യേകമായി സ്ഥിരപ്പെട്ട ഹദീസ് (ഉള്ളതായി) എനിക്കറിയില്ല¹

[لئن بقيتُ إلى قابل لأصومن التاسع]

"ഞാന്‍ അടുത്ത വർഷം ജീവിച്ചിരിക്കുമെങ്കിൽ ഞാന്‍ മുഹറം ഒമ്പതിന് നോമ്പ് നോൽക്കുക തന്നെ ചെയ്യുന്നതാണ്"²

എന്ന് മാത്രമാണ് റസൂൽ ﷺ പറഞ്ഞത്. ആശൂറാക്ക് മുമ്പ് മുഹറം ഒമ്പതിന് നോമ്പ് നോൽക്കാൻ റസൂൽ ﷺ തീരുമാനിച്ചു. എന്നാല്‍ മുഹറം പതിനൊന്നിനു പ്രത്യേകമായി നോമ്പെടുക്കൽ സുന്നത്തിൽ പെട്ടതല്ല³

https://t.me/islamikavidhikal

#Fasting_الصيام

📕أسئلة أهل السنة بتاربة بسيئون، بتاريخ: ليلة السبت 3 جمادى الأولى 1423ه‍.. دماج - دار الحديث

═════════════════════════

(1) ദുർബലമായ ഹദീസാണ് വന്നിട്ടുള്ളത്. അശ്ശെയ്ഖ് അൽബാനി رحمه الله യുടെ അദ്ദഈഫ (4297) നോക്കുക

(2) മുസ്ലിം 1134

(3) അശ്ശെയ്ഖ് യാസിർ അൽ അദനി حفظه الله പറഞ്ഞത് (https://t.me/uloomussunnah/1168) സംശയം ഉണ്ടെങ്കിലുള്ള അവസ്ഥയിലാണ് എന്ന് പ്രത്യേകം മനസ്സിലാക്കുക

═════🌺🍃 ════ 🌺🍃══════

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ

07 Jul, 13:19




"ഈ കമ്പനിയുടെ ലോഗോ ആത്മാവുള്ളയുടെ ചിത്രങ്ങളില്‍ പരിഗണിക്കുമോ" എന്ന് അശ്ശെയ്ഖ് അബൂ അബ്ദില്ല മുഹമ്മദ് അല്‍ അൻസി- حَفِظَـﮧُ اللَّـﮧُ - യോട് ചോദിച്ചു :

═════🌺🍃 ════ 🌺🍃══════

*📩ഉത്തരം📩*

അതെ. പരിഗണിക്കും

(١٤٤٥/١٠/٣)

═════🌺🍃 ════ 🌺🍃══════

📄ആശയവിവർത്തനം : സഅ്ദ് ബ്നു ഉമർ - وَفَّقَـﮧُ اللَّـﮧ

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal/337

ഇസ്ലാമിക വിധികൾ

15 Jun, 16:03


﷽ 

*പെരുന്നാളുമായി ബന്ധപ്പെട്ട ചില ഇസ്‌ലാമിക വിധികൾ*


പെരുന്നാൾ ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിവസം

https://t.me/islamikavidhikal/216

പെരുന്നാള്‍ നിസ്കാരത്തിന്റെ വിധി

https://t.me/islamikavidhikal/214

പെരുന്നാള്‍ നിസ്കാരത്തിന് ബാങ്കും ഇഖാമത്തും കൊടുക്കുന്നതിന്റെ വിധി

https://t.me/islamikavidhikal/170

എവിടെ വെച്ചായിരിക്കണം പെരുന്നാള്‍ നിസ്കാരം

https://t.me/islamikavidhikal/213

ക്യാമറയുള്ള പള്ളികളിലും ഈദ് മുസല്ലകളിലും നിസ്കരിക്കാമോ

https://t.me/islamikavidhikal/275

ഈദ് ദിവസം "തഖബ്ബലള്ളാഹു മിന്നാ വ മിൻക" എന്ന് ആശംസയർപ്പിക്കുന്നതിന്റെ വിധിയെന്താണ്?

https://t.me/islamikavidhikal/217

പെരുന്നാള്‍ പൈസ കൊടുക്കുന്നതിന്റെ വിധി

https://t.me/islamikavidhikal/218

അയ്യാമുൽ ബീദ്'ന്റെ നോമ്പ് അയ്യാമുത്തശ്രീഖ്'ൽ അനുഷ്ഠിക്കാമോ

https://t.me/islamikavidhikal/219

*പെരുന്നാൾ നിസ്കാരത്തിനു മുമ്പ് പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുന്നതിന്റെ വിധി*

https://t.me/islamikavidhikal/294

❁✿❁🌸❁✿❁

🌐അൽ മുൻതഖാ
https://t.me/almunthaqa

ഇസ്ലാമിക വിധികൾ

07 Jun, 09:57




*ദുൽ ഹിജ്ജ ആദ്യത്തെ പത്തിൽ നോമ്പ് നോൽക്കൽ*

അശ്ശെയ്ഖ് ഹുസൈന്‍ അൽ ഹത്ത്വീബി -حفظه الله- പറഞ്ഞു :

═════🌺🍃 ════ 🌺🍃══════

അറഫ ദിവസം നോമ്പ് നോൽക്കുന്ന വിഷയത്തില്‍ (നോൽക്കാം എന്നതിൽ) ഏകാഭിപ്രായമാണ്. അത് ദുൽ ഹിജ്ജ ഒമ്പതിന് ആകുന്നു

അബൂ സഈദ് അൽ ഖുദ്'രി رضي الله عنه വിന്റെ ഹദീഥ് പ്രകാരം പെരുന്നാള്‍ ദിവസം നോമ്പ് നോൽക്കൽ ഹറാം ആകുന്നു.

അദ്ദേഹം പറഞ്ഞു :
"ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും നോമ്പ് നോൽക്കുന്നതിനെ നബി ﷺ വിലക്കിയിരിക്കുന്നു"¹

ഒരു കൂട്ടം സ്വഹാബികളെ തൊട്ടും ഈ വിലക്ക് വന്നിട്ടുണ്ട്

ഈ രണ്ടു ദിവസമല്ലാത്ത മറ്റു ദിവസങ്ങളില്‍ നോമ്പ് നോൽക്കുന്നതിനെ സംബന്ധിച്ചാണെങ്കിൽ,
നോമ്പ് എന്ന് പറയുന്നത് സൽകർമ്മങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് ആരെങ്കിലും നോമ്പ് നോക്കുകയാണെങ്കിൽ അവനെ എതിർക്കാവുന്നതല്ല. എന്ന് മാത്രമല്ല ഭൂരിപക്ഷം പണ്ഡിതന്മാരും ആ ദിവസങ്ങളില്‍ നോമ്പ് നോൽക്കുന്നതിനെ സുന്നത്തായായാണ് കാണുന്നത്

പക്ഷെ റസൂൽ ﷺ ഈ ദിവസങ്ങളില്‍ മുഴുവനും നോമ്പ് എടുത്തതായി സ്ഥിരപ്പെടാത്തതിനാൽ ചില ദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിക്കുകയാണെങ്കിൽ അതാണ് നല്ലത്. ഈ അഭിപ്രായമാണ് നമ്മുടെ ഷെയ്ഖ് മുഖ്ബിൽ رحمه الله തിരഞ്ഞെടുക്കാറുണ്ടായിരുന്നത്

#DulHijja
#Fasting_الصيام

📓سير الدلجة في مختصر فضائل عشر ذي الحجة (ص ٢٤، ٢٨، ٣٢)

═════════════════════════

(1) ബുഖാരി 1991, മുസ്ലിം 1140

═════🌺🍃 ════ 🌺🍃══════

📝ആശയവിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ

03 Jun, 07:59


ഇസ്ലാമിക വിധികൾ pinned «﷽ *🥩ഉദ്ഹിയ്യത്ത് സംബന്ധമായ ഇസ്ലാമിക വിധികൾ🔪* ഉദ്ഹിയ്യത്തിന്റെ ഇസ്ലാമിക വിധി https://t.me/islamikavidhikal/73 🔸🔹•••✦✿✦•••🔹🔸 ഏറ്റവും ഉത്തമമായ ഉദ്ഹിയ്യത്ത് https://t.me/islamikavidhikal/201 🔸🔹•••✦✿✦•••🔹🔸 കടം വാങ്ങി ഉദ്ഹിയ്യത്ത് അറുക്കാമോ http…»

ഇസ്ലാമിക വിധികൾ

01 Jun, 14:39




*🥩ഉദ്ഹിയ്യത്ത് സംബന്ധമായ ഇസ്ലാമിക വിധികൾ🔪*

ഉദ്ഹിയ്യത്തിന്റെ ഇസ്ലാമിക വിധി

https://t.me/islamikavidhikal/73

🔸🔹•••✦✿✦•••🔹🔸

ഏറ്റവും ഉത്തമമായ ഉദ്ഹിയ്യത്ത്

https://t.me/islamikavidhikal/201

🔸🔹•••✦✿✦•••🔹🔸

കടം വാങ്ങി ഉദ്ഹിയ്യത്ത് അറുക്കാമോ

https://t.me/islamikavidhikal/72

🔸🔹•••✦✿✦•••🔹🔸

കടബാദ്ധ്യതകൾ ഉള്ളവര്‍ക്ക് ഉദ്ഹിയ്യത്ത് അറുക്കാമോ

https://t.me/islamikavidhikal/289

🔸🔹•••✦✿✦•••🔹🔸

എപ്പോഴാണ് ഉദ്ഹിയ്യത്ത് നിയമമാക്കപ്പെട്ടത്

https://t.me/islamikavidhikal/206

🔸🔹•••✦✿✦•••🔹🔸

ഒരേ വീട്ടിൽ താമസിക്കുന്ന സഹോദരന്മാരുടെ മേലുള്ള ഉദ്ഹിയ്യത്ത് എങ്ങനെ

https://t.me/islamikavidhikal/74

🔸🔹•••✦✿✦•••🔹🔸

ഉദ്ഹിയ്യത്തിന് സാധിക്കാത്തവൻ അതിനു പകരമായി മുടിയും നഖവും വെട്ടാതിരിക്കണോ?

https://t.me/islamikavidhikal/75

🔸🔹•••✦✿✦•••🔹🔸

ഒറ്റയ്ക്ക് ഒരു ആട് അറുക്കുന്നതാണോ അതോ പശുവിലും ഒട്ടകത്തിലും ഷെയർ ഇടുന്നതാണോ ഉത്തമം

https://t.me/islamikavidhikal/202

🔸🔹•••✦✿✦•••🔹🔸

ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിച്ചയാൾ നഖത്തിൽ നിന്നും മുടിയില്‍ നിന്നും എടുത്താല്‍

https://t.me/islamikavidhikal/208

🔸🔹•••✦✿✦•••🔹🔸

ദുൽ ഹിജ്ജ ആദ്യത്തെ പത്തിന്റെ ഇടയില്‍ വെച്ച് ഒരാൾ ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിച്ചാൽ

https://t.me/islamikavidhikal/210

🔸🔹•••✦✿✦•••🔹🔸

നിസ്കരിക്കാത്ത ഒരു അറവുകാരനെ ഉദ്ഹിയ്യത്ത് അറുക്കാൻ ഏൽപ്പിക്കുമ്പോൾ

https://t.me/islamikavidhikal/212..

🔸🔹•••✦✿✦•••🔹🔸

ഉദ്ഹിയ്യത്തും അഖീഖയും ഒരേ അറവിൽ പറ്റുമോ

https://t.me/islamikavidhikal/291

🔸🔹•••✦✿✦•••🔹🔸

അറക്കുമ്പോൾ ബിസ്മി ചൊല്ലാന്‍ മറന്നാൽ അറക്കപ്പെട്ടതിന്റെ ഇറച്ചി കഴിക്കുന്നതിന്റെ വിധി

https://t.me/islamikavidhikal/293

#الأضحية

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal/332

ഇസ്ലാമിക വിധികൾ

10 May, 08:47




*വിത്ർ നിസ്കരിച്ചു കൊണ്ടിരിക്കവെ ഫജ്ർ ബാങ്ക് കൊടുത്താൽ*

അശ്ശെയ്ഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥയ്മീൻ - رَحِمَـﮧُ اللَّـﮧُ - യോട് ചോദിക്കപ്പെട്ടു:

═════🌺🍃 ════ 🌺🍃══════

*📄ചോദ്യം📄*

ഒരുവൻ വിത്ർ നിസ്കരിച്ചു കൊണ്ടിരിക്കവെ മുഅദ്ദിൻ ഫജ്ർ ബാങ്ക് കൊടുത്തു. അവന് അവന്റെ വിത്ർ നിസ്കാരം പൂർത്തിയാക്കാമോ?

═════════════════════════

*📩ഉത്തരം📩*

അതെ. അവൻ വിത്ർ നിസ്കരിക്കുന്നതിനിടയിൽ ബാങ്ക് വിളിച്ചാല്‍ അവൻ അവന്റെ നിസ്കാരം പൂർത്തിയാക്കട്ടെ. അവന്റെ മേല്‍ ഒരു കുറ്റവുമില്ല

📕فتاوى ابن عثيمين (١١٥/١٤)

#prayer_الصلاة

═════🌺🍃 ════ 🌺🍃══════

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ

14 Apr, 02:09




മുശ്'രിക്കീങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും അവയ്ക്ക് ആശംസകൾ നേരലും അനുവദനീയമല്ല

അശ്ശെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ -حفظه الله- യോട് ചോദിക്കപ്പെട്ടു :

═════🌺🍃 ════ 🌺🍃══════

📄ചോദ്യം📄

മുശ്'രിക്കീങ്ങളുടെ ആഘോഷങ്ങൾക്ക് ഒരു മുശ്'രിക്ക് ഒരു മുസ്ലിമിനോട് ആശംസ അർപ്പിച്ചാലുള്ള വിധിയെന്താണ്?, അതിന് ആ മുസ്ലിം മറുപടിയർപ്പിക്കണോ അതോ വേണ്ടയോ?

═════════════════════════

📩ഉത്തരം📩

പാടില്ല,
മുശ്'രികീങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസകള്‍ അര്‍പ്പിക്കലും അനുവദനീയമല്ല. ആശംസകള്‍ അര്‍പ്പിച്ചവന് തിരിച്ചു ആശംസകള്‍ പറയലും അനുവദനീയമല്ല. മറിച്ച് അവനത് എതിർത്തു കൊണ്ട് "നമുക്കിത് അനുവദനീയമല്ല. നമ്മള്‍ മുസ്ലീങ്ങളാണ്. ഇത് കുഫ്റിന്റെ ആഘോഷങ്ങളാണ്. നമ്മള്‍ അത് ഇഷ്ടപ്പെടുന്നില്ല നമ്മള്‍ അതിനെ വെറുക്കുകയും ചെയ്യുന്നു" എന്ന് അവൻ പറയട്ടെ

കാഫിറുകൾക്ക് അവരുടെ ആഘോഷങ്ങളിൽ ആശംസ നേരൽ അനുവദനീയമല്ല, അവയ്ക്ക് ആശംസ നേരപ്പെട്ടാൽ ഒരു മുസ്ലിം അവർക്ക് മറുപടിയർപ്പിക്കലും അനുവദനീയമല്ല, കാരണം അവ മുസ്ലീങ്ങളുടെ ആഘോഷങ്ങളല്ല, അവ കൊണ്ട് ഒരു മുസ്ലിം സന്തോഷിക്കാൻ പാടില്ല,

അപ്രകാരം തന്നെ പുത്തനാചാരങ്ങളായ (ബിദ്അത്ത്) ആഘോഷങ്ങളും

മൗലിദ് ആഘോഷം, പുത്തനാചാരക്കാർ അനുഷ്ഠിക്കുന്ന ആഘോഷങ്ങൾ പൊലുള്ള പുത്തനാചാരങ്ങളായ ആഘോഷങ്ങൾ

അപ്രകാരം തന്നെ ഇവയിലും പങ്കെടുക്കപ്പെടരുത് അവയ്ക്ക് ആശംസകളും നേരപ്പെടരുത്.

കാരണം അവ ഇസ്ലാമിന്റെ ആഘോഷങ്ങളിൽ പെട്ടതല്ല, അവ പുത്തനാചാരങ്ങളായ ആഘോഷങ്ങളാണ്

https://t.me/islamikavidhikal

📄അറബിയിലുള്ള ഫത്‌വ:
https://t.me/g4448/6526

#Shirk_الشرك
#Innovation_البدعة

═════🌺🍃 ════ 🌺🍃══════

📄വിവർത്തനം : അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് وفقه الله

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ

11 Apr, 06:14




*🎆ശവ്വാലിലെ ആറ് നോമ്പിന്റെ വിധികൾ🎆*

റമദാനിലെ നോമ്പ് ഖദാഅ് വീട്ടാൻ ബാക്കിയിരിക്കെ ശവ്വാലിലെ ആറുനോമ്പ് നോൽക്കാമോ

https://t.me/islamikavidhikal/172

🔸🔹•••✦✿✦•••🔹🔸

ആറു നോമ്പ് ഖദാഅ് വീട്ടാമോ

https://t.me/islamikavidhikal/179

🔸🔹•••✦✿✦•••🔹🔸

ആറു നോമ്പ് ഒരു പ്രാവശ്യം നോറ്റാല്‍ വരും വര്‍ഷങ്ങളില്‍ നിർബന്ധമാകുമോ

https://t.me/islamikavidhikal/177

🔸🔹•••✦✿✦•••🔹🔸

ശവ്വാൽ മാസത്തിൽ എപ്പോഴാണ് ആറു നോമ്പ് നോൽക്കേണ്ടത്

https://t.me/islamikavidhikal/176

🔸🔹•••✦✿✦•••🔹🔸

ശവ്വാലിലെ ആറുനോമ്പിന് പിൻതുടർച്ച നിബന്ധനയല്ല

https://t.me/islamikavidhikal/175

🔸🔹•••✦✿✦•••🔹🔸

ശവ്വാലിലെ ആറു നോമ്പിന്റെ ശ്രേഷ്ഠത

https://t.me/islamikavidhikal/174

🔸🔹•••✦✿✦•••🔹🔸

റമദാൻ മാസത്തിൽ നിന്ന് നോമ്പ് നോറ്റുവീട്ടാൻ ബാക്കിയിരിക്കെ മരണപ്പെട്ടാൽ

https://t.me/islamikavidhikal/51

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ

09 Apr, 00:31


﷽ 

*പെരുന്നാളുമായി ബന്ധപ്പെട്ട ചില ഇസ്‌ലാമിക വിധികൾ*


പെരുന്നാൾ ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിവസം

https://t.me/islamikavidhikal/216

പെരുന്നാള്‍ നിസ്കാരത്തിന്റെ വിധി

https://t.me/islamikavidhikal/214

പെരുന്നാള്‍ നിസ്കാരത്തിന് ബാങ്കും ഇഖാമത്തും കൊടുക്കുന്നതിന്റെ വിധി

https://t.me/islamikavidhikal/170

എവിടെ വെച്ചായിരിക്കണം പെരുന്നാള്‍ നിസ്കാരം

https://t.me/islamikavidhikal/213

ക്യാമറയുള്ള പള്ളികളിലും ഈദ് മുസല്ലകളിലും നിസ്കരിക്കാമോ

https://t.me/islamikavidhikal/275

ഈദ് ദിവസം "തഖബ്ബലള്ളാഹു മിന്നാ വ മിൻക" എന്ന് ആശംസയർപ്പിക്കുന്നതിന്റെ വിധിയെന്താണ്?

https://t.me/islamikavidhikal/217

പെരുന്നാള്‍ പൈസ കൊടുക്കുന്നതിന്റെ വിധി

https://t.me/islamikavidhikal/218

അയ്യാമുൽ ബീദ്'ന്റെ നോമ്പ് അയ്യാമുത്തശ്രീഖ്'ൽ അനുഷ്ഠിക്കാമോ

https://t.me/islamikavidhikal/219

*പെരുന്നാൾ നിസ്കാരത്തിനു മുമ്പ് പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുന്നതിന്റെ വിധി*

https://t.me/islamikavidhikal/294

❁✿❁🌸❁✿❁

🌐അൽ മുൻതഖാ
https://t.me/almunthaqa

ഇസ്ലാമിക വിധികൾ

04 Apr, 11:39




*ഖുര്‍ആന്‍ ഖത്'മ് തീർത്തതിനു ശേഷം ചെയ്യുന്ന ദുആ ന്റെ വിധി*

═════🌺🍃 ════ 🌺🍃══════

🎙️ സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧ

#Quran
#Innovation_البدعة
#prayer_الصلاة

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal/326

ഇസ്ലാമിക വിധികൾ

25 Mar, 11:18




* തറാവീഹ് നിസ്കാരം സ്ത്രീകൾക്ക് എവിടെയാണ് ഉത്തമം*

അശ്ശെയ്ഖ് മുഖ്ബിൽ رَحِمَـﮧُ اللَّـﮧُ യോട് ചോദിക്കപ്പെട്ടു:

═════🌺🍃 ════ 🌺🍃══════

*📄ചോദ്യം📄*

തറാവീഹ് നിസ്കാരത്തിൽ സ്ത്രീകൾക്ക് ഏതാണ് കൂടുതൽ ഉത്തമമായിട്ടുളളത്. പളളിയിൽ നിസ്കാരത്തിനായി ഒത്തുചേരുന്നതാണോ അതോ സ്ത്രീകളിൽ ഒരാളുടെ വീട്ടിൽ ഒത്തുചേരുന്നതാണോ അതോ ഓരോരുത്തരും അവരവരുടെ വീട്ടിൽ ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണോ?

═════════════════════════

*📩ഉത്തരം📩*

ഇതിന്റെ ഉത്തരം മുമ്പ് കടന്നു പോയിട്ടുളളതാണ്. തീർച്ചയായും അവൾക്ക് കൂടുതൽ ഉത്തമമായിട്ടുളളത് അവളുടെ വീട്ടിൽ നിന്നും അവൾക്കെന്താണോ കണക്കാക്കപ്പെട്ടത് അതു നിസ്കരിക്കലാണ്.
ഇനി അവളുടെ കുട്ടികൾ അവളെ തിരക്കിലാക്കുമെന്നോ അതോ അവൾക്ക് ഉറക്കം തൂങ്ങുമെന്നോ അവൾ ഭയപ്പെടുന്നുണ്ടെങ്കിൽ, (കാരണം) ചില ആളുകൾക്ക് അവർ ഒറ്റയ്ക്കാകുമ്പോൾ ചിലപ്പോൾ ഉറക്കം തൂങ്ങുകയും മടി വരുകയും ചെയ്യും, ആളുകളുടെ ഒപ്പമാകുമ്പോൾ അവർക്ക് ഉത്സാഹമുണ്ടായേക്കാം. അതു കൊണ്ട് അവളുടെ കുട്ടികൾ അവളെ തിരക്കിലാക്കുമെന്നോ അല്ലെങ്കിൽ റമദാനിലെ രാത്രി നിസ്കാരത്തോട് താൽപ്പര്യമില്ലാത്ത അവളുടെ ഭർത്താവ് അവളെ തിരക്കിലാക്കുമെന്നോ എന്നവൾ ഭയപ്പെടുന്നുണ്ട് എങ്കിൽ മസ്ജിദിലോ സ്ത്രീകളിൽ ഒരാളുടെ വീട്ടിലോ പോകുന്നതിൽ കുഴപ്പമില്ല. ഇനി അവൾ ഉത്സാഹമുളളവളും നിശ്ചയദാർഢ്യമുള്ളവളും, അവൾക്ക് വീട്ടിൽ ഒറ്റയ്ക്ക് നിസ്കരിക്കാൻ സാധിക്കും എന്നുമുണ്ടെങ്കിൽ അതാണവൾക്ക് കൂടുതൽ ഉത്തമമായിട്ടുളളത്, അല്ലെങ്കിൽ വീട്ടിലുളള അവളുടെ കുടുംബത്തിലെ മറ്റു സ്ത്രീകളുമൊന്നിച്ച് നിസ്കരിക്കുന്നത്


═════🌺🍃 ════ 🌺🍃══════

1) സ്ത്രീകൾ പള്ളിയിലോ മറ്റു സ്ഥലങ്ങളിലോ പോകുന്നതിന് നിബന്ധനയായി പണ്ഡിതന്മാർ പറയുന്ന കാര്യമാണ് അവൾ പൂർണ്ണ ഹിജാബ് ധരിച്ചായിരിക്കണം പുറത്ത് പോകുന്നത് എന്നത്. അതില്ലാതെ പുറത്തു പോകൽ അവൾക്കനുവദനീയമല്ല

#prayer_الصلاة
#masjid_المسجد
#women

https://t.me/islamikavidhikal

🎧അറബിയിലുള്ള ഫത്‌വ :
http://www.muqbel.net/fatwa.php?fatwa_id=298

═════🌺🍃 ════ 🌺🍃══════

📄ആശയവിവർത്തനം : അബൂ അബ്ബാദ് ബസ്സാം- وَفَّقَـﮧُ اللَّـﮧُ -

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal

ഇസ്ലാമിക വിധികൾ

07 Mar, 09:21


ഇസ്ലാമിക വിധികൾ pinned «﷽  *🌌നോമ്പുമായി ബന്ധപ്പെട്ട് ഇതുവരെ പോസ്റ്റ് ചെയ്ത ഇസ്‌ലാമിക വിധികൾ🌌* https://t.me/islamikavidhikal ഈ ഉമ്മത്തിന് നോമ്പനുഷ്ഠാനം നിർബന്ധമായി നിശ്ചയിക്കപ്പെട്ടതെങ്ങനെ? https://t.me/islamikavidhikal/146 🔸🔹•••✦✿✦•••🔹🔸 റമളാൻ നോമ്പ് ദീനിലുള്ളതായി നി…»

ഇസ്ലാമിക വിധികൾ

16 Feb, 13:27




*ഏഴാം ദിവസം നവജാത ശിശുവിന്റെ മുടി കളയുന്നതിന്റേയും, മുടിയുടെ തൂക്കത്തിനനുസരിച്ച് വെള്ളി ദാനം ചെയ്യുന്നതിന്റേയും വിധി*

അശ്ശെയ്ഖ് യഹ്‌യ ബ്നു അലി അൽ ഹജൂരി - حَفِظَـﮧُ اللَّـﮧُ - യോട് ചോദിക്കപ്പെട്ടു:

═════🌺🍃 ════ 🌺🍃══════

*📄ചോദ്യം📄*

നവജാത ശിശുവിന്റെ തലമുടി വടിക്കുന്നതിന്റേയും, മുടിയുടെ തൂക്കത്തിനനുസരിച്ച് വെള്ളി ദാനം ചെയ്യുന്നതിന്റേയും വിധിയെന്താണ്?

═════════════════════════

*📩ഉത്തരം📩*

നവജാത ശിശുവിന്റെ തലമുടി വടിക്കുന്നത് നിയമമാക്കപ്പെട്ടതാണ്. സമുറ رَضِيَ اللَّــہُ عَنْــہُ വിന്റെ ഹദീസാണ് അതിനുള്ള തെളിവ് (അബൂ ദാവൂദ് (2837), അന്നസാഈ (4220), ഇബ്നു മാജ (3165), അഹ്മദ് (20083)). അത് പോലെ സൽമാൻ ബ്നു ആമിർ رَضِيَ اللَّــہُ عَنْــہُ വിന്റെ ഹദീസും (ബുഖാരി (5154))

എന്നാൽ മുടിയുടെ തൂക്കത്തിനനുസരിച്ച് വെള്ളി ദാനം ചെയ്യുന്നതിനെ പറ്റി പറയുന്ന ഹദീസ് സ്ഥിരപ്പെട്ടിട്ടില്ല. ആ ഹദീസിന്റെ പരമ്പരയില്‍ അബ്ദുള്ളാ ബ്നു മുഹമ്മദ് ബ്നി അഖീൽ എന്ന വ്യക്തിയുണ്ട്. അദ്ദേഹത്തിൽ ദുർബലതയുണ്ട്. മുടിയുടെ തൂക്കത്തിനനുസരിച്ച് വെള്ളി ദാനം ചെയ്യുന്നത് നിയമമാക്കപ്പെട്ടിട്ടില്ല

شذرات من أوائل دروس فضيلة الشيخ يحيى بن علي الحجوري حفظه الله تعالى

═════🌺🍃 ════ 🌺🍃══════

📄ആശയവിവർത്തനം : സഅ്ദ് ബ്നു ഉമർ - وَفَّقَـﮧُ اللَّـﮧُ -

📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal/323

1,653

subscribers

1

photos

267

videos