അല്‍-ഇഹ്സാൻ @ihsaanchnl Channel on Telegram

അല്‍-ഇഹ്സാൻ

@ihsaanchnl


കിതാബും സുന്നത്തും സലഫുകളുടെ പാതയിൽ .

അഡ്മിനുമായി ബന്ധപ്പെടാൻ (യാസിർ ബിൻ അയ്യൂബ് عفا الله عنه) : https://wa.me/qr/MPKPISLPFQQPP1

അല്‍-ഇഹ്സാൻ (Malayalam)

അല്‍-ഇഹ്സാൻ ചാനൽ സുന്നത്തും സലഫുകളുടെ പാതയിൽ നിന്ന് കിതാബും സുന്നത്തും സലഫുകളുടെ ശിഷ്യര്u200dക്ക് സേവനം നല്u200dകുന്നു. അല്u200d-ഇഹ്സാൻ ചാനൽ മലയാളികള്u200dക്ക് സലഫുകളുടെ പാതയില്u200d നിന്നു സന്തുഷ്ടിയും ജ്ഞാനവുമുള്ള സാധനയായി പ്രത്യേകിച്ചും പ്രാമുഖ്യം നേടിയിരിക്കുന്നു. ചാനൽ ഏത് ജീവിത രംഗത്തെന്നും പറയുന്നത് നിങ്ങള്u200dക്ക് പറഞ്ഞ് തരുന്നുണ്ട്. ചാനൽ അട്മിനും ആയി ബന്ധപ്പെടാൻ യാസിർ ബിൻ അയ്യൂബ് റഹിമാഹുല്ലാഹ് അലഹി ഈസാലാമിൻറെ യൂൺനൈറ്റും ഏത്. ചാനൽ ജോഇന്u200c ചെയ്യാൻ താലുക്കിപോലുള്ള ഈ കണ്ണൂരനുമായപ്പോലും നിങ്ങള്u200dക്ക് സന്തുഷ്ടിയും പ്രയോജനങ്ങളും നേടിയിരിക്കുന്നു.

അല്‍-ഇഹ്സാൻ

08 Nov, 07:56




═════════════════════

ഇമാം ഇബ്നുൽ ജൗസീ رَحِمَـﮧُ اللَّـﮧُ പറഞ്ഞു :

"ബലവത്തായ ഈമാൻ : പരീക്ഷണങ്ങൾ കട്ടിപ്പെടുമ്പോൾ അതിന്റെ അടയാളങ്ങൾ വെളിവാകും"

📕صيد الخاطر [ص٥٩۰].

വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه
════════════════════

https://t.me/ihsaanchnl

#maslak #aqeeda #poster

അല്‍-ഇഹ്സാൻ

28 Oct, 03:01


#poster https://t.me/ihsaanchnl/310

അല്‍-ഇഹ്സാൻ

26 Oct, 12:18




🕯സലഫുകളുടെ ജീവിതത്തിൽ നിന്നും (𝟜𝟘).



നിഷ്കളങ്കമായ തൗബ

═════════════════════════════════

ഹസൻ അൽ-ബസരി رَحِمَـﮧُ اللَّـﮧُ പറഞ്ഞു :

"നിഷ്കളങ്കമായ തൗബ എന്നാൽ : നീ ആ തിന്മയെ ഇഷ്ടപ്പെട്ടത് പോലെ അതിനെ വെറുക്കുകയും, അത്‌ ഓർക്കുമ്പോഴെല്ലാം പൊറുക്കലിനെ തേടലുമാണ്."

تفسير ابن كثير (١٦٩/٨).

വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════

https://t.me/ihsaanchnl

#maslak #salafukalude_jeevitham

അല്‍-ഇഹ്സാൻ

21 Oct, 15:01




🕯സലഫുകളുടെ ജീവിതത്തിൽ നിന്നും (𝟛𝟡).



അല്ലാഹുവിലേക്ക് മടക്കുക, അവനിനാലല്ലാതെ നിനക്ക് ഒരില പോലും ഇളക്കാനാവില്ല, ഒരു തസ്ബീഹ് പോലും ചൊല്ലാനാകില്ല, അവനിലാലല്ലാതെ നിനക്ക് യാതൊരു ശക്തിയുമില്ല - നിരുപാധികം !

═════════════════════════════════

മാലിക് ബ്നു ദീനാർ رَحِمَـﮧُ اللَّـﮧُ പറഞ്ഞു :

"اللهم أنت أصْلَحْتَ الصالِحينَ، فأَصْلِحْنَا حتى نَكُونَ صالحين."

"അല്ലാഹുവേ, നീ ആണ് സ്വാലിഹീങ്ങളെ നല്ലവരാക്കിയത്, നമ്മളും സ്വാലിഹീങ്ങൾ ആയിത്തീരാൻ വേണ്ടി നമ്മെയും നീ നന്നാക്കണേ."

التوبة لابن أبي الدنيا (ص٧٥)

വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════

https://t.me/ihsaanchnl

#maslak #aqeeda #salafukalude_jeevitham

അല്‍-ഇഹ്സാൻ

17 Oct, 08:54


മുകളിൽ അപ്‌ലോഡ് ചെയ്ത് കൊണ്ട് വന്നിരുന്ന ദർസ്സുകളുടെ ഓഡിയോകൾ ചില സാങ്കേതിക കാരണവശാൽ നഷ്ടപ്പെട്ടു.

പിന്നീട് അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഒരിക്കൽ കൂടെ ഈ കിതാബ് പഠിപ്പിക്കാൻ പറ്റിയിരുന്നു, അതിന്റെ ഓഡിയോസ് പൂർണമായും ഈ മെസ്സേജിന് താഴെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

അല്ലാഹുവിന്നാകുന്നു സർവ്വ സ്തുതിയും.

https://t.me/ImlaaMalayalam

അല്‍-ഇഹ്സാൻ

14 Sep, 12:33




തലവേദനക്ക് ഒരു മരുന്ന്.
════════════════════════════════
ഷെയ്ഖ് യഹ്‌യ حفظه الله പറഞ്ഞു :

"തലവേദനക്ക് ഏറ്റവും ഉത്തമമായ ചികിത്സയിൽ പെട്ടതാണ് : ഗ്രാമ്പൂ (clove).
നല്ലവണ്ണം പൊടിക്കുക എന്നിട്ട് ഒരിത്തിരി -രണ്ട് വിരലുകൾക്കൊണ്ട് എടുക്കുമ്പോൾ കിട്ടുന്നത്ര- ഒരു കപ്പ്‌ ചായയിൽ ചേർത്ത് കുടിക്കുക.
ചിലർ അതിന്റെ പൂവിന്റെ ഭാഗം മാത്രം എടുത്ത് പൊടിച്ചിട്ട് അതിന്റെ നീളത്തിൽ ഉള്ള തണ്ട് ഭാഗം ഒഴിവാക്കും, പക്ഷെ യഥാർത്ഥത്തിൽ അതും കൂടെ പൊടിക്കുന്നത് കൂടുതൽ ഗുണം ചെയ്യുന്നതാണ്".

സഹീഹ് ബുഖാരിയിൽ നിന്ന് ചികിത്സയുടെ അദ്ധ്യായം (كتاب الطب) നമുക്ക് പഠിപ്പിച്ച് നൽകവേ പറഞ്ഞത്.

വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════
https://t.me/ihsaanchnl

#sh_yahya #health

അല്‍-ഇഹ്സാൻ

06 Sep, 13:14




"പാത്രത്തിലുള്ളത് മാത്രമേ കവിഞ്ഞൊഴുകുകയുള്ളൂ".

═════════════════════════════════

ഷെയ്ഖുൽ ഇസ്‌ലാം ഇബ്നു തയ്മിയ്യ പറഞ്ഞു :

മനസ്സുകൾ ഒളിപ്പിച്ച് വെച്ചത്, പരീക്ഷണങ്ങളുടെ സമയത്ത് വെളിവാകുന്നതാണ്.

مجموع الفتاوى (20/9)

വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════

https://t.me/ihsaanchnl

#maslak #manhaj #poster

അല്‍-ഇഹ്സാൻ

16 Aug, 06:52




നിസ്കാരം

═════════════════════════════════

ഇമാം ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ പറഞ്ഞു :

ദുനിയാവിലെയും ആഖിറത്തിലെയും നന്മകൾ നേടിയെടുക്കാനും, ഇരുഭവനത്തിലെയും ദോഷങ്ങളെ തട്ടിനീക്കാനും സഹായിക്കുന്ന ഏറ്റവും വലിയ കാരണമാകുന്നു : നിസ്കാരം.

📕[زاد المعاد (٢٠٩/٤)]

വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════

https://t.me/ihsaanchnl

#maslak #swalah

അല്‍-ഇഹ്സാൻ

11 Aug, 15:08




"അൽ-ഉസൂലുസ്സിത്ത" (الأصول الستة)

═════════════════════════════════
ജനങ്ങളുടെ ദീനിൽ നിന്നുള്ള അകൽച്ച കാരണം പലർക്കും മറഞ്ഞിരിക്കുന്ന ദീനിലെ ആറ് അടിസ്ഥാനങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്ന "അൽ-ഉസൂലുസ്സിത്ത" (الأصول الستة) എന്ന കിതാബിന്റെ നടന്ന് കൊണ്ടിരിക്കുന്ന ദർസ്സുകൾ :

https://t.me/usoolussitha_malayalam

ദർസുകൾ എടുക്കുന്നത് : യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════

https://t.me/ihsaanchnl

#maslak #audios #darss

അല്‍-ഇഹ്സാൻ

31 Jul, 16:24




മഗ്‌രിബ് നിസ്കാരത്തിൽ സ്ഥിരമായി ചെറിയ സൂറത്തുകൾ പാരായണം ചെയ്യുക എന്ന നാട്ടിലെ പല പള്ളികളിലും ചെയ്ത് വരുന്ന രീതി റസൂൽ ﷺ യുടെ രീതിയല്ല .!

═════════════════════════════════
ഇമാം ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ പറഞ്ഞു :

"മഗ്‌രിബ് നിസ്കാരത്തിൽ റസൂൽ ﷺ യുടെ രീതി ഇന്നിപ്പോൾ ജനങ്ങൾ നിലകൊള്ളുന്ന രീതി പോലെ ആയിരുന്നില്ല.
അവിടുന്ന് മഗ്‌രിബ് നിസ്കാരത്തിൽ അൽ-അഅ്‌റാഫ്
അത്തൂർ
അൽ-മുർസലാത്
എന്നീ സൂറത്തുകൾ ഓതിയിരുന്നതായി സ്ഥിരപ്പെട്ട് വന്നിട്ടുണ്ട് ,

ഇമാം ഇബ്നു അബ്ദുൽ ബർ رَحِمَـﮧُ اللَّـﮧُ പറഞ്ഞു :

"റസൂൽ ﷺ മഗ്‌രിബ് നിസ്കാരത്തിൽ അൽ-അഅ്‌റാഫ് ഓതിയിട്ടുണ്ട്,
അസ്സ്വാഫാത്ത് ഓതിയിട്ടുണ്ട്,
അദ്ദുഖാൻ ഓതിയിട്ടുണ്ട്,
അൽ-അഅ്‌ലാ ഓതിയിട്ടുണ്ട് ,
അത്തീൻ ഓതിയിട്ടുണ്ട്,
അന്നാസ്, അൽഫലഖ്‌ എന്നിവയും ഓതിയിട്ടുണ്ട്, അൽ-മുർസലാത് ഓതിയിട്ടുണ്ട്,
മഗ്‌രിബിൽ അവിടുന്ന് ﷺ ഖിസാർ അൽ-മുഫസ്സൽ ആയ സൂറത്തുകൾ ഓതാറുണ്ടായിരുന്നു (വിവ : ഖിസാർ അൽ-മുഫസ്സൽ എന്നാൽ സൂറത്തു-ദുഹാ മുതൽ സൂറത്തു-ന്നാസ് വരെയുള്ള സൂറത്തുകൾ ആണെന്നതാണ് ഷെയ്ഖ് ഉതൈമീൻ رَحِمَـﮧُ اللَّـﮧُ യെ പോലെയുള്ള പണ്ഡിതന്മാരുടെ പ്രസിദ്ധമായ അഭിപ്രായം). ഇവ തെളിയിക്കുന്ന നിവേദനങ്ങളെല്ലാം സ്വീകാര്യയോഗ്യമായതും പ്രസിദ്ധവുമാണ്. " (ഇബ്നു അബ്ദുൽ ബർറിന്റെ സംസാരം അവസാനിച്ചു.).

(ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ തുടർന്ന് പറയുന്നു :) എന്നാൽ സ്ഥിരമായി മഗ്‌രിബ് നിസ്കാരത്തിൽ ഖിസാർ അൽ-മുഫസ്സലിൽ പെട്ട സൂറത്തുകൾ ഓതുക എന്നത് മർവാൻ ബ്നു ഹകം رَحِمَـﮧُ اللَّـﮧُ യുടെ പ്രവർത്തിയാണ് (അല്ലാതെ റസൂൽ ﷺ യുടെ പ്രവർത്തി അല്ല !) ,അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഈ ഒരു പ്രവർത്തി സൈദ് ബ്നു സാബിത് رَضِيَ اللَّــہُ عَنْــہُ എതിർത്ത്കൊണ്ട് പറഞ്ഞത് : "നിങ്ങളെന്താ മഗ്‌രിബ് നിസ്കാരത്തിൽ ഖിസാർ അൽ-മുഫസ്സലിൽ നിന്ന് മാത്രം പാരായണം ചെയ്യുന്നത് ?!, ഖുർആനിലെ ഏറ്റവും നീണ്ട രണ്ട് സൂറത്തുകളിൽ വെച്ച് നീണ്ട സൂറത്ത് മഗ്‌രിബ് നിസ്കാരത്തിൽ റസൂൽ ﷺ പാരായണം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്"
അദ്ദേഹത്തോട് ചോദിക്കപ്പെട്ടു "ഏതാണ് ഏറ്റവും നീണ്ട രണ്ട് സൂറത്തുകളിൽ വെച്ച് നീണ്ട സൂറത്ത് ?"
അദ്ദേഹം പറഞ്ഞു :"അൽ-അഅ്‌റാഫ്".
ഈ ഹദീസ് സ്വീകാര്യയോഗ്യമാണ്.
📚 زاد المعاد ١/٢٠٤

(വിവ : ഏറ്റവും നീണ്ട രണ്ട് സൂറത്തുകളിൽ വെച്ച് നീണ്ട സൂറത്ത് സൂറത്തുൽ അഅ്‌റാഫ് ആണ് എന്നത്‌ ഏകാഭിപ്രായമാണ് , മറ്റേ സൂറത്ത് ഏതാണെന്നതിൽ മൂന്ന് അഭിപ്രായമുണ്ടെന്ന് ഇമാം ഇബ്‌നു ഹജ്ർ رَحِمَـﮧُ اللَّـﮧُ ഉദ്ധരിച്ചു : സൂറത്തുൽ-മാഇദ , അൻആം, യൂനുസ്.
എന്നിരുന്നാലും സ്ഥിരപ്പെട്ട് വന്നത് സൂറത്തുൽ-അൻആം ആണെന്നും അദ്ദേഹം കുറിച്ചു.
ഖുർആനിലെ ഏറ്റവും നീളമുള്ള സൂറത്ത് സൂറത്തുൽ-ബഖറയാണ്, അതിന് ശേഷം ഏറ്റവും നീണ്ടത് അഅ്‌റാഫ് ആണ്, എന്നിരുന്നാലും ഈ ഹദീസിൽ സൈദ് ബ്നു സാബിത് رَضِيَ اللَّــہُ عَنْــہُ വ്യക്തമാക്കിയത് പോലെ "ഏറ്റവും നീണ്ട രണ്ട് സൂറത്തുകളിൽ വെച്ച് നീണ്ട സൂറത്ത്" എന്നത് സൂറത്തുൽ-അഅ്‌റാഫിനെ വിളിക്കപ്പെടുന്നതാണ്.
ആയത്തുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആണ് ബഖറ കഴിഞ്ഞാൽ ഏറ്റവും നീണ്ടത് അഅ്‌റാഫ് ആണെന്ന് പണ്ഡിതന്മാർ പറയുന്നത് , വാക്കുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ സൂറത്തു-ന്നിസാ അഅ്‌റാഫിനേക്കാളും ഇരുന്നൂറ് വാക്കുകൾ നീളമുള്ളതാണ്‌)

‌വിവർത്തനം: യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════

https://t.me/ihsaanchnl

#manhaj #fiqh #hadees

അല്‍-ഇഹ്സാൻ

22 Jul, 05:37




സർഫ് ലിൽ മുബ്ദതിഈൻ (സർഫ് 1) :
═════════════════════════════════
അറബി ഭാഷാ പ്രതിപാദ്യങ്ങളിൽ ഒന്നായ "സർഫ്" പഠിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ആദ്യ ചുവടുവെപ്പുകൾ : https://t.me/sarf_first_malayalam

(🗓1446, മുഹർറം മാസത്തിൽ പൂർത്തിയായത്)

🎙ദർസുകൾ എടുക്കുന്നത് : യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════
https://t.me/ihsaanchnl
#audios #darss

അല്‍-ഇഹ്സാൻ

18 Jul, 08:52




🕯സലഫുകളുടെ ജീവിതത്തിൽ നിന്നും (𝟛𝟠).

═══════════════════════
അബ്ദുല്ലാഹ് ബ്നു മസ്ഊദ് رضي الله عنه പറഞ്ഞു :

"ആരാധനക്കർഹനായി മറ്റാരുമില്ലാത്ത അല്ലാഹുവാണെ സത്യം , നാവിനേക്കാൾ ദീർഘകാലം തടങ്കലിൽ അടക്കപ്പെടേണ്ട മറ്റൊന്നും ഈ ഭൂമുഖത്ത് ഇല്ല."

📚 حلية الأولياء ١٣٤/١.

വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه
═══════════════════════

ചേർത്ത് വായിക്കുക : https://t.me/ihsaanchnl/132

https://t.me/ihsaanchnl

#salafukalude_jeevitham #maslak

അല്‍-ഇഹ്സാൻ

02 Jul, 03:36




🕯സലഫുകളുടെ ജീവിതത്തിൽ നിന്നും (𝟛𝟟).

ഒന്നല്ല ഒരായിരം ജമാഅത്ത് നഷ്ടപ്പെട്ടാലും നമ്മളിൽ പലരുടെയും അവസ്ഥ ഒരു അറബി ചൊല്ല് പോലെയാണ് "ചത്ത് കിടക്കുന്ന ശവത്തിനുണ്ടോ വേദനിക്കുന്നു?!"


═══════════════════════
സഈദ് ബ്നു മുസയ്യബ് رحمه الله തനിക്ക് ജമാഅത്ത് നിസ്കാരം നഷ്ടപ്പെട്ടാൽ , തന്റെ താടി പിടിച്ച് കരയുമായിരുന്നു.

📚 الحلية ٦/١٢٦.

വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه
═══════════════════════

https://t.me/ihsaanchnl

#salafukalude_jeevitham #maslak #swalah

അല്‍-ഇഹ്സാൻ

30 Jun, 11:03




🕯സലഫുകളുടെ ജീവിതത്തിൽ നിന്നും (𝟛𝟞).

═══════════════════════
സുഫ്‌യാൻ അസ്സൗരി رحمه الله യുടെ സഹോദരന്മാരിൽ ഒരാൾ അദ്ദേഹത്തിന് ഒരു എഴുത്ത് എഴുതി : 'എനിക്ക് ഒരു ഉൽബോധനം നല്കുവിൻ , അധികരിപ്പിക്കുകയും അരുത്.'

അദ്ദേഹം തിരിച്ചെഴുതി :

'അല്ലാഹു എന്നെയും നിങ്ങളെയും എല്ലാ തിന്മയിൽ നിന്നും കാക്കട്ടെ ,
അഖീ , നിശ്ചയമായും ദുനിയാവിലെ പ്രതിസന്ധികൾ ഒരിക്കലും അവസാനിക്കില്ല !
ദുനിയാവിലെ സന്തോഷങ്ങൾ നിലനിൽക്കുകയുമില്ല !
അതിനെക്കുറിച്ചുള്ള ചിന്തകൾ വറ്റിപ്പോവുകയില്ല !

അതിനാൽ നീ നിന്റെ സ്വന്തത്തിന് വേണ്ടി പ്രവർത്തിക്കുക , നീ രക്ഷപ്പെടാൻ വേണ്ടിയത്രെ അത്‌ !
(ഖൈർ ആയ കാര്യങ്ങൾ) നീ വൈകിപ്പിക്കരുത് ; (കാരണം , വൈകിപ്പിച്ച പ്രവർത്തി ചെയ്യുന്നതിന്റെ മുന്നേ) നിനക്ക് വല്ല വിപത്തും സംഭവിച്ചേക്കാം.

വസ്സലാം.'


📚 حلية الأولياء (٥/٧).

വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه
═══════════════════════

https://t.me/ihsaanchnl

#salafukalude_jeevitham #maslak

അല്‍-ഇഹ്സാൻ

28 Jun, 18:33




═════════════════════════════════
ഏറ്റവും പൂർണ്ണമായ വിശ്വാസി ഏറ്റവും നല്ല സ്വഭാവഗുണങ്ങൾ ഉള്ളവനാണെന്ന് പഠിപ്പിച്ച സമ്പൂർണ്ണ മതമാണ് ഇസ്ലാം.

മറ്റൊരു ഹദീസിൽ സ്വർഗ്ഗത്തിൽ ഏറ്റവും ഉയർന്ന സ്ഥാനവും, റസൂൽ ﷺ യോട് ഏറ്റവും അടുത്ത ഇരുപ്പിടവും ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമക്കാണ് എന്നും റസൂൽ ﷺ പഠിപ്പിച്ചു.

സൽസ്വഭാവത്തിന്റെ വ്യത്യസ്ത മേഖലകളെ കുറിച്ചും, അതിന്റെ പ്രാധാന്യത്തെ കുറിച്ചും, ഏറ്റവും നല്ല സ്വഭാവത്തിനുടമയായ റസൂൽ ﷺ യുടെ ജീവതത്തിൽ നിന്നുള്ള ചില സൽസ്വഭാവത്തിന്റെ മാതൃകാ പാഠങ്ങളെ കുറിച്ചുമെല്ലാം പരാമർശിക്കപ്പെട്ട മനോഹരമായ ഒരു ലേഖനമാണ് ഷെയ്ഖ് ഉതയ്മീൻ رحمه الله യുടെ "مكارم الأخلاق".

പ്രസ്തുത ലേഖനത്തിന്റെ ദർസുകൾ കേൾക്കാൻ ഈ ലിങ്ക് ഉപയോഗപ്പെടുത്തുക : https://t.me/makaaremulakhlaq

മുഴുവൻ എട്ട് ദർസുകൾ ആണ്.

ദർസുകൾ എടുക്കുന്നത് സഹോദരൻ : യാസിർ ബിൻ അയ്യൂബ് عفا الله عنه.
═════════════════════════════════

https://t.me/ihsaanchnl

#audios #darss

അല്‍-ഇഹ്സാൻ

26 Jun, 14:49




ഫിത്'നകൾ സംഭവിക്കുമ്പോൾ, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ, നിന്റെ സ്വന്തത്തെയോ കഴിവിനെയോ അറിവിനെയോ പരിചയക്കൂടുതലിനെയോ നീ ആശ്രയിക്കരുത് ! പകരം അല്ലാഹുവിലേക്ക് മടങ്ങുക , അവനോട് കേണപേക്ഷിക്കുക, അവൻ മാത്രമാണ് നിന്നെ നേർമാർഗ്ഗത്തിലേക്ക് നയിക്കാൻ കഴിവുള്ളവൻ !
═════════════════════════════════

ഷെയ്ഖുൽ ഇസ്‌ലാം ഇബ്നു തയ്മിയ്യ رحمه الله പറഞ്ഞു :

"ഒരുപക്ഷേ ഒരുവൻ ജനങ്ങളിൽ ഏറ്റവും ബുദ്ധിയുള്ളവരുടെയും, കാര്യങ്ങൾ സൂക്ഷമമായി വീക്ഷിക്കുന്നവരുടെയും കൂട്ടത്തിൽ പെട്ടവനായിരിക്കും, എന്നിട്ടും അല്ലാഹു ഏറ്റവും പ്രത്യക്ഷ്യമായ കാര്യങ്ങളെ തൊട്ട് അവനെ അന്ധതയിൽ ആക്കിക്കളയും.

(അതേസമയം,) ഒരുപക്ഷേ ഒരുവൻ ഏറ്റവും വലിയ വിഡ്ഢികളിൽ പെട്ടവനും, കാര്യങ്ങൾ വീക്ഷണം ചെയ്യുന്നതിൽ ഏറ്റവും ദുർബലതയുള്ളവരിൽ പെട്ടവനും ആയിരിക്കും, എന്നാലും ജനങ്ങൾ സത്യത്തെ തൊട്ട് ഭിന്നിച്ച വിഷയത്തിൽ അള്ളാഹു തന്റെ അനുമതിപ്രകാരം അവനെ നേർമാർഗ്ഗത്തിലേക്ക് നയിക്കും,

നമുക്ക് ദോഷം ഉണ്ടാക്കുന്ന കാര്യങ്ങളെ നമ്മളിൽ നിന്ന് അകറ്റാനോ, നമുക്ക് ഉപകാരമുണ്ടാക്കുന്ന കാര്യങ്ങളിലേക്ക് മുന്നിടാണോ നമുക്ക് സാധ്യമല്ല , അല്ലാഹുവിന്റെ സഹായത്തോട് കൂടിയല്ലാതെ !

ഏതൊരുവൻ തന്റെ വീക്ഷണാശക്തിയെയോ, തെളിവെടുപ്പിനെയോ, ബുദ്ധിയെയോ, അറിവിനെയോ ആശ്രയിച്ചുവോ അവൻ നിസ്സഹായനായിത്തീരും."

📚 درء تعارض العقل والنقل ٣٤/٩.

‌വിവർത്തനം: യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════

https://t.me/ihsaanchnl

#maslak #naseeha

അല്‍-ഇഹ്സാൻ

23 Jun, 20:48




ദഅ്‌വത്തിന് വേണ്ടിയെന്ന് പറഞ്ഞ് ഫോട്ടോവും വീഡിയോയും എടുക്കുന്നവർ ഇങ്ങനെയൊന്ന് ചിന്തിച്ചിരുന്നണെങ്കിൽ !

═════════════════════════════════
അബുൽ ഖാസിം അൽ-റാഫിഈ رحمه الله പറഞ്ഞു :

ചിലർ പറയുന്നതായി ഞാൻ കേട്ടു : ഇമാമുൽ ഹറമൈൻ അബുൽ മആലീ رحمه الله ഒരിക്കൽ തന്റെ വീട്ടിൽ പ്രവേശിച്ച് ഇരുന്ന് കരയാനും അല്ലാഹുവിനോട് കേണപേക്ഷിക്കാനും തുടങ്ങി, അപ്പോൾ അദ്ദേഹത്തോട് എന്താണ് കാരണം എന്ന് ചോദിക്കപ്പെട്ടു,
അവിടുന്ന് പറഞ്ഞു : "ഞാൻ അങ്ങാടിയിലൂടെ നടക്കുകയായിരുന്നു അപ്പോൾ ഒരാൾ മറ്റൊരാളോട് പറയുന്നത് ഞാൻ കേട്ടു : "നിന്റെ വീട്ടിൽ രൂപങ്ങൾ ഉണ്ട്, അവ ഹറാം ആക്കപ്പെട്ടതാണ്"
അയാൾ തിരിച്ചു പറഞ്ഞു : "അബുൽ മആലീയുടെ വീട്ടിൽ ഞാൻ രൂപങ്ങൾ കണ്ടിട്ടുണ്ട്, ഇന്നയിന്ന ദിവസം നമ്മൾ അവിടെ പ്രവേശിച്ചിട്ടുണ്ടായി, അവ ഹറാം ആക്കപ്പെട്ടതായിരുന്നെങ്കിൽ അദ്ദേഹം ആ രൂപങ്ങളെ സ്വീകരിക്കില്ലായിരുന്നു"
ഇതിനെനിക്ക് അല്ലാഹുവിന്റെയടുക്കൽ എന്ത്‌ ഒഴിവുകഴിവാണുള്ളത്.!"

📚[التدوين في أخبار قزوين: أبو القاسم الرافعي القزويني ١/ ٣٩٧، ط: دار الكُتب العلمية]

‌വിവർത്തനം: യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════

https://t.me/ihsaanchnl

#maslak #manhaj #fiqh

അല്‍-ഇഹ്സാൻ

22 Jun, 19:43




നിനക്ക് പ്രിയപ്പെട്ടത് തുടർന്ന് നിലനിൽക്കണമെങ്കിൽ
═════════════════════════════════
ഇമാം അഹ്‌മദ്‌ رحمه الله പറഞ്ഞു :

"നിനക്ക് ഇഷ്ടപ്പെട്ട കാര്യം അല്ലാഹു سبحانه وتعالى നിനക്ക് തുടർന്ന് നിലനിർത്തി തരണം എന്ന് നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവൻ ഇഷ്ടപ്പെടുന്നതിൽ നീ തുടർന്ന് നിലനിൽക്കുക".

📚البداية والنهاية (١٠/ ٣٣٠)

വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════

https://t.me/ihsaanchnl

#maslak #poster

അല്‍-ഇഹ്സാൻ

18 Jun, 13:10




സൗദി (ജുദ്ദ) യിലുള്ള സഹോദരങ്ങൾക്ക് വേണ്ടി ഇന്ന് സൗദി സമയം 5pm (ഇന്ത്യൻ സമയം 7:30pm) നസീഹത്ത് ഉണ്ടായിരിക്കുന്നതാണ് إن شاء الله.

▣ വിഷയം: ഈമാന്റെ ദുർബലത - ദുഷ്ഫലങ്ങൾ - കാരണങ്ങൾ - ചികിത്സ

ഈ ചാനലിൽ ലൈവ് ആയിട്ട് കേൾക്കാവുന്നതാണ്

ലിങ്ക് :

https://t.me/almunthaqa?livestream=02824cb6ab89c29595

وفق الله الجميع لما يحب ويرضى

https://t.me/almunthaqa

അല്‍-ഇഹ്സാൻ

15 Jun, 03:25




═════════════════════════════════
"നിന്റെ റബ്ബാരാണ് , നബി ആരാണ്, ദീൻ എന്താണ് " ഖബറിൽ ചോദിക്കപ്പെടുന്ന മൂന്ന് ചോദ്യങ്ങൾ ആണിവ.
ഈ മൂന്ന് കാര്യങ്ങൾ പഠിച്ച് ജീവിതത്തിൽ പകർത്തുകയും ചെയ്തയാളുകൾക്ക് മാത്രമായിരിക്കും , ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവുക.

ഈ മൂന്ന് ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഷെയ്ഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ് രചിച്ച ചെറുലേഖനമാണ് "മൂന്ന് അടിസ്ഥാന തത്വങ്ങൾ" എന്നർത്ഥം വരുന്ന ثلاثة الأصول.

അല്ലാഹുവിനെ കുറിച്ചും, അവന്റെ നാമവിശേഷണങ്ങളെ കുറിച്ചും, അവന്റെ അവകാശങ്ങളെ കുറിച്ചും ,
മുസ്ലിം നാമധാരികളിൽ പലരും അല്ലാഹുവിന് പങ്കുകാരെ നിശ്ചയിച്ച് കൊടുത്ത നേർച്ച, ഭരമേൽപ്പിക്കൽ എന്നിങ്ങനെ ചില ഇബാദത്തുകളെ കുറിച്ചും,
ദീനുൽ ഇസ്‌ലാമിനെ കുറിച്ചും, അതിന്റെ നെടുംതൂണുകളെ കുറിച്ചും,
ഈമാനിനെ കുറിച്ചും, അതിന്റെ നെടുംതൂണുകളെ കുറിച്ചും , ഇഹ്‌സാനിനെ കുറിച്ചും,
നബി യുടെ ജനനം മുതൽ മരണം വരെയുള്ള ചുരുങ്ങിയ ജീവിത ചരിത്രവും ,
ഹിജ്‌റയെ കുറിച്ചും, കാഫിറുകളോട് സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചുമെല്ലാം ഈ ലേഖനത്തിന്റെ ദർസ്സുകളിൽ പ്രമാണസഹിതവും പണ്ഡിതന്മാരുടെ വിശദീകരണത്തിന്റെ വെളിച്ചത്തിലും ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ്.

ദർസുകൾ ഈ ലിങ്കിൽ ലഭ്യമാണ് : (https://t.me/+onAJX2GzKV05NTg1)

ഒരല്പം വിശദമായി എടുക്കപ്പെട്ട ദർസ്സുകൾ ആയത്കൊണ്ട് , ഈ ലേഖനത്തിന്റെ മുമ്പ് പണ്ഡിതന്മാർ പഠിക്കാൻ ഉപദേശിക്കാറുള്ള "നാല്‌ അടിസ്ഥാന തത്വങ്ങൾ" എന്നർത്ഥം വരുന്ന قواعد الأربع എന്ന ലേഖനം ഉൾകൊള്ളുന്ന കാര്യങ്ങൾ മനസ്സിലാക്കിയതിന് ശേഷം ഈ ദുറൂസികളിലേക്ക് കടക്കാൻ ആണ് ഉപദേശിക്കുന്നത്. പ്രസ്തുത ലേഖനത്തിന്റെ ദർസുകൾ നമ്മുടെ വിശിഷ്ട സഹോദരങ്ങൾ എടുത്തതോ ഈയുള്ളവൻ എടുത്തതോ ലഭ്യമാണ് (https://t.me/qawaidularbaa), അത് ഉപയോഗപ്പെടുത്തുക.

✒️ യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════
https://t.me/ihsaanchnl
#maslak #audios #darss

അല്‍-ഇഹ്സാൻ

12 Jun, 18:53




വുദുവിന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം.

═════════════════════════════════
അബൂ ഹുറൈറ رضي الله عنه നിവേദനം : റസൂൽ ﷺ ബിലാൽ رضي الله عنه വിനോട് പറഞ്ഞു : "ഇസ്‌ലാമിൽ പ്രവേശിച്ച ശേഷം അല്ലാഹുവിന്റെ അടുക്കൽ ഏറ്റവുമധികം നീ പ്രതിഫലം പ്രതീക്ഷിക്കുന്ന നിന്റെ പ്രവർത്തിയെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ , കാരണം സ്വർഗ്ഗത്തിൽ നിന്റെ ചെരുപ്പടി ശബ്ദം എന്റെ മുന്നിൽ ഞാൻ കേൾക്കുകയുണ്ടായി"
ബിലാൽ رضي الله عنه പറഞ്ഞു : "ഇസ്‌ലാമിൽ പ്രവേശിച്ച ശേഷം അല്ലാഹുവിന്റെ അടുക്കൽ ഏറ്റവുമധികം ഞാൻ പ്രതിഫലം പ്രതീക്ഷിക്കുന്നതായിട്ടുള്ള എന്റെ പ്രവർത്തി : ഞാൻ രാവിലെയോ രാത്രിയിലെയോ ഏത് സമയത്ത്‌ വുദു എടുത്താലും അള്ളാഹു എനിക്ക് കണക്കാക്കിയ അത്രയും ഞാൻ നിസ്കരിക്കും എന്നതാണ് ". (ബുഖാരി 1149, മുസ്ലിം 108/2458)

ഉണർത്തൽ : ഷെയ്ഖ് ഉതൈമീൻ رحمه الله വ്യക്തമാക്കുന്നത് പോലെ നിസ്കാരം നിഷിദ്ധമാക്കപ്പെട്ട സമയങ്ങളിൽ വുദു എടുത്താലും ഈ രണ്ട് റക്അത്ത് നിസ്കരിക്കൽ സുന്നത്ത് ആണ്, അസ്ർ നിസ്കാര ശേഷമാണെങ്കിലും ഫജ്ർ നിസ്കാര ശേഷമാണെങ്കിലും , രാത്രിയിലാണെങ്കിലും പകലിലാണെങ്കിലും ,ഏത് സമയത്താണെങ്കിലും വുദു എടുത്താൽ രണ്ട് റക്അത്ത് നിസ്കരിക്കൽ പ്രോത്സാഹിക്കപ്പെട്ടതാണ്.
📚 شرح رياض الصالحين ١٣/٥

‌വിവർത്തനം: യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════════════════

https://t.me/ihsaanchnl

#maslak #hadees #swalah

1,169

subscribers

41

photos

2

videos