ഫവാഇദ്‌ - Benefits - فوائد @fawaid_malayalam Channel on Telegram

ഫവാഇദ്‌ - Benefits - فوائد

@fawaid_malayalam



ദുനിയാവിനെയും ആഖിറത്തെയും കുറിച്ചുള്ള സലഫുകളുടെയും സലഫീ ഉലമാക്കളുടെയും ഉപകാരപ്രദമായ വാക്കുകൾ

അബൂ ഇബ്‌റാഹീം സുഹൈൽ
- غفر الله له ولوالديه ولأهله ولمشايخه -

അഡ്മിനുനായി ബന്ധപ്പെടാൻ
@maktaba_dammaj_bot

ഫവാഇദ്‌ - Benefits - فوائد (Malayalam)

ഫവാഇദ് - Benefits - فوائد എന്ന ടെലിഗ്രാം ചാനൽ ഒരു അത്ഭുതകരമായ സ്ഥലമാണ്. ഇത് ദുനിയാക്കള്ളുടെയും ആഖിറത്തെയും കുറിച്ചുള്ള സലഫുകളുടെയും സലഫീ ഉലമാക്കളുടെയും ഉപകാരപ്രദമായ വാക്കുകൾ നേടുന്നതുവരെ ലഭ്യമായിരുന്നു. ഇതിന്റെ ആദരണീയ അഡ്‌മിന് അബൂ ഇബ്‌റാഹീം സുഹൈൽ മാലയാളം ഭാഷയിൽ പ്രസിദ്ധീകരിച്ച അവതരണവും സമർഥനവും ആണ്. അവയും അതിപൂർവ്വമായി വ്യാഖ്യാനങ്ങൾ നൽകുന്നു. ചാനലിലെ മുങ്ങിപ്പറഞ്ഞ വെളിച്ചമുള്ള അറിയാൻ ഞങ്ങൾക്കുള്ള അവസരമാണ്. അതിനാൽ, ഈ ടെലിഗ്രാം ചാനൽ സക്രിയമാക്കാൻ ഞങ്ങൾക്ക് ഉത്തേജിതമാണ്. അതിനാൽ, ചാനൽനു കൂടി ചേർന്ന് നിങ്ങൾ അറിയാൻ വേണ്ടിയ വിവരങ്ങൾ വേറെയില്ല. അതുവഴി, വായിക്കാം, പങ്കിട്ട് അറിയുക, മറ്റൊരുകാലം ഉണ്ടാക്കും എന്നതും അതിലേക്കുള്ള റിസ്പോൺസും നിങ്ങൾക്കു ലഭിക്കും.

ഫവാഇദ്‌ - Benefits - فوائد

19 Jun, 13:44


⏏️⏏️⏏️

നമ്മുടെ സഹോദരൻ ദാവൂദ്‌ ബ്നു സൽമാൻ കഴിഞ്ഞ ദിവസം " ഈ സമുദായത്തിന്റെ ശ്രേഷ്ഠതകൾ " എന്ന വിഷയത്തിൽ ഫുഖും എന്ന സ്ഥലത്തുള്ള മസ്ജിദിൽ നടത്തിയ കലിമ

ഫവാഇദ്‌ - Benefits - فوائد

19 Jun, 13:37


بسم الله الرحمن الرحيم

🎙 كلمة مختصرة بعنوان : (( فضل هذه الأمة ))
لأخينا الفاضل داود بن سلمان الهندي حفظه الله

🕌 ألقيت هذه الكلمة في مسجد علي بن أبي طالب ، قرية بئر فقم ، عدن

🗓 ليلة الأربعاء 13 من شهر ذي الحجة 1445 هـ / الموافق 19 يونيو 2024 م

🔗https://t.me/fawaid_malayalam/645

ഫവാഇദ്‌ - Benefits - فوائد

30 May, 08:11


⏏️⏏️⏏️

നമ്മുടെ സഹോദരൻ ദാവൂദ്‌ ബ്നു സൽമാൻ കഴിഞ്ഞ ദിവസം " സ്വിദ്ഖ്‌ (സത്യസന്ധത)" എന്ന വിഷയത്തിൽ ഷെയ്ഖുനാ അബൂ ബൿർ അസ്സഈദിയുടെ അദെനിലെ മസ്ജിദിൽ വെച്ച്‌ നടത്തിയ കലിമ

ഫവാഇദ്‌ - Benefits - فوائد

30 May, 08:01


بسم الله الرحمن الرحيم

🎙 كلمة مختصرة بعنوان : (( الصدق ))
لأخينا الفاضل داود بن سلمان الهندي حفظه الله

🕌 ألقيت هذه الكلمة في مسجد الرسالة (القائم عليه شيخنا أبو بكر السعيدي حفظه الله) بالعريش ، بمدينة عدن

🗓 عصر يوم الثلاثاء 20 من شهر ذي القعدة 1445 هـ / الموافق 28 مايو 2024 م

🔗https://t.me/fawaid_malayalam/645

ഫവാഇദ്‌ - Benefits - فوائد

10 Nov, 08:22


ഡോക്ടർ തഖിയുദ്ധീൻ അൽ ഹിലാലി ഖുബൂരിസം വെടിയാൻ കാരണമായ, ആധുനിക സൂഫികൾ വെച്ച്‌ പുലർത്തുന്ന വികല വിശ്വാസങ്ങളുടെ അടിവേരറുക്കുന്ന ഒരു സംവാദം

അലവി മാലികിയുമായി കണ്ടു മുട്ടുന്നു

ഹിലാലി തുടരുന്നു ::

കുറച്ച്‌ ദിവസങ്ങൾക്ക്‌ ശേഷം പുസ്തക വിൽപ്പനക്കാരനായ ഷെയ്ഖ്‌ മുഹമ്മദ്‌ അൽ ഖയ്യാത്വിന്റെ അടുക്കൽ ഇരിക്കുമ്പോൾ അദ്ധേഹം എന്നോട്‌ ചോദിച്ചു :: നീ മുഹമ്മദ്‌ ബ്നുൽ അറബി അൽ അലവി ഉസ്താദുമായി സംഗമിച്ചിട്ടുണ്ടോ?
ഞാൻ പറഞ്ഞു :: ഇല്ല.

അദ്ധേഹം പറഞ്ഞു :: ഈ മനുഷ്യൻ ഫാസിലെ ഏറ്റവും നല്ല പണ്ഢിതനാണ്‌, മറ്റാരുടെ അടുക്കലുമില്ലാത്ത നിലക്കുള്ള ഗ്രന്ഥ ശേഖരം അദ്ധേഹത്തിന്റെയടുക്കലുണ്ട്‌. എന്നിങ്ങനെ പറഞ്ഞ്‌ അദ്ധേഹത്തെ അങ്ങേയറ്റം പ്രശംസിച്ചു.

ഞാൻ പറഞ്ഞു :: അയാളുമായി കണ്ടു മുട്ടാൻ എനിക്ക്‌ താത്പര്യമില്ല. കാരണം അയാൾ തീജാനി ത്വരീഖത്തിന്റെ ഷെയ്ഖായ അഹ്മദ്‌ തീജാനിയെ കുറ്റം പറയുന്നയാളാണ്‌, അത്തരക്കാരോട്‌ എനിക്ക്‌ വെറുപ്പാണ്‌.

അപ്പോൾ അദ്ധേഹം പറഞ്ഞു :: ഒരു മത വിദ്ധ്യാർത്ഥി വിശാലമായ ചിന്തയുടെ ഉടമയായിരിക്കുകയും, എല്ലാവരുമായും കൂടിച്ചേരാവുന്ന നിലക്ക്‌ നല്ല സ്വഭാവത്തിന്റെ ഉടമയായിരിക്കുകയും വേണം. അപ്പോഴാണ്‌ അവന്റെ അറിവ്‌ വർദ്ധിക്കുക. പണ്ഢിതന്മാർ പറയുന്ന എല്ലാം അത്‌ പോലെ തഖ്‌ലീദ്‌ ചെയ്യൽ അവന്റെ മേൽ നിർബന്ധമല്ല. നേരെ മറിച്ച്‌ ശുദ്ധമായവ സ്വീകരിക്കുകയും, മലിനമായവ ഒഴിവാക്കുകയും വേണം.
അത്‌ കൊണ്ട്‌ ഈ വ്യക്തിയുമായി നീ കണ്ട്‌ മുട്ടിയില്ലെങ്കിൽ നിനക്ക്‌ വലിയ അറിവാണ്‌ നഷ്ടപ്പെടുക.

അങ്ങനെ അദ്ധേഹവുമായി കണ്ട്‌ മുട്ടാൻ ഞാൻ തീരുമാനിച്ചു. അദ്ധേഹത്തെ കണ്ട്‌ മുട്ടുന്ന സമയത്ത്‌ പറയാനുള്ള നാല്‌ വരി കവിതകൾ ഞാൻ എഴുതി വെക്കുകയും ചെയ്തു. ഫാസിലെ കോടതിയിലെ ജഡ്ജിയായിരുന്ന അദ്ധേഹം കോടതിയിൽ നിന്ന് പുറത്ത്‌ വന്ന് തന്റെ മൃഗവാഹനത്തിൽ കയറുന്നതിന്‌ മുമ്പായി ഞാൻ എഴുതിയ വരികൾ അദ്ധേഹത്തെ കാണിച്ചു. അപ്പോൾ അദ്ധേഹം എന്റെ കൂടെയുള്ള ആളോട്‌ നിനക്ക്‌ എന്റെ വീട്‌ അറിയാമെങ്കിൽ ഇദ്ധേഹത്തെയും കൊണ്ട്‌ രാവിലെ ഒമ്പതിന്‌ വീട്ടിലേക്ക്‌ വാ എന്ന് പറഞ്ഞു.

അന്ന് റബീഉൽ അവ്വൽ 12 ആയിരുന്നു. മൊറോക്കോയിലും മറ്റ്‌ പല നാടുകളിലും അന്ന് ആഘോഷ ദിവസമാണ്‌. മൊറോക്കോയിലെ ഈാസാവികൾ എന്ന് പറയുന്ന വിഭാഗക്കാർ എല്ലാ വർഷത്തിലും ആ ദിവസം ഒരിടത്ത്‌ ഒരുമിച്ച്‌ കൂടി പാട്ട്‌ പാടിക്കൊണ്ടും, ചെണ്ട കൊട്ടിക്കൊണ്ടും ആഘോഷങ്ങൾ നിർവ്വഹിക്കുകയും, ഒടുവിൽ ഒരു തരം ഭ്രാന്ത്‌ പിടിച്ച അവസ്ഥ എത്തിയാൽ ആടിനെയും, കോഴിയെയും അറവ്‌ നടത്താതെ അതിന്റെ പച്ചയിറച്ചി ഭക്ഷിക്കുകയും ചെയ്യും. ഈ ആഘോഷങ്ങൾ കാരണം രണ്ടര മണിക്കൂർ കഴിഞ്ഞാണ്‌ ഞങ്ങൾ നിശ്ചിത സ്ഥലത്ത്‌ എത്തിപ്പെട്ടത്‌.
അദ്ധേഹത്തിന്റെ വീടിന്റെ പാറാവുകാരനോട്‌ കാര്യമറിയിക്കുകയും അദ്ധേഹം അകത്ത്‌ പോയി തിരിച്ച്‌ വന്ന് കൊണ്ട്‌ പറഞ്ഞു :: നിങ്ങൾ പറഞ്ഞ സമയത്ത്‌ വന്നില്ല. ഇപ്പോൾ അദ്ധേഹം ഫ്രാൻസിലെ ചില ഭരണാധികാരികളുമായുള്ള ചർച്ചയുടെ തിരക്കിലാണ്‌. തിരിച്ച്‌ പോയി അസർ നമസ്കാരം കഴിഞ്ഞ്‌ വരൂ

അങ്ങനെ ഞങ്ങൾ മടങ്ങി.

ഞാൻ എന്റെ കൂട്ടുകാരനോട്‌ പറഞ്ഞു :: നമുക്ക്‌ ഇനി അയാളെ കാണാൻ വരണ്ട. അയാളുമായുള്ള കൂടിക്കാഴ്ച്ചയിൽ നിന്ന് അല്ലാഹു നമ്മെ കാത്തു. കാരണം അയാൾ നമ്മുടെ ഷെയ്ഖിനോടും, ത്വരീഖത്തിനോടും വെറുപ്പ്‌ വെച്ച്‌ പുലർത്തുന്നവനാണ്‌. അല്ലാഹു നമുക്ക്‌ തെരഞ്ഞെടുത്തതിലാണ്‌ ഖൈറുള്ളത്‌.

അപ്പോൾ കൂട്ടുകാരൻ പറഞ്ഞു :: ഷെയ്ഖല്ല കുറ്റക്കാരൻ, അദ്ധേഹം വാസ്തവമായ ഒരു ഒഴിവ്‌ കഴിവാണ്‌ പറഞ്ഞിട്ടുള്ളത്‌. ശരിയായ രീതി നാം അദ്ധേഹത്തെ കാണാൻ വരണം എന്നതാണ്‌.

അങ്ങനെ അസറിന്‌ ശേഷം അദ്ധേഹത്തിന്റെയടുക്കൽ ഞങ്ങളെത്തി.

ഷെയ്ഖ്‌ കത്താനിയുടെയും, ഫാസിലെ മറ്റ്‌ പണ്ഢിതന്മാരുടെയടുക്കലും കാണാത്ത നല്ല സ്വഭാവങ്ങളും അദ്ധേഹത്തിൽ ഞാൻ കണ്ടു. പുസ്തക വിൽപ്പനക്കാരൻ എന്നോട്‌ ആദ്യം പറഞ്ഞ പോലെ തന്നെ നല്ല ഒരു മനുഷ്യനെ അയാളിൽ ഞാൻ കണ്ടു.

(⋯)

#الصوفية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam

ഫവാഇദ്‌ - Benefits - فوائد

08 Nov, 03:38


ഫോട്ടോഗ്രഫി വിഷയത്തിൽ തമ്മിലടിക്കുന്ന ഐദീദും കൂട്ടരും..

⇛ചില വിഷയങ്ങൾ

✦ ഫോട്ടോഗ്രഫി വിഷയം നിസാരമായ വിഷയമാണോ?
✦ ഷെയ്ഖ്‌ ഉഥൈമീന്റെ ഫത്‌വയുമായി ബന്ധപ്പെട്ട്‌
✦ ഫോട്ടോഗ്രഫി വിഷയത്തിൽ ഓരോരുത്തർക്ക്‌ തോന്നിയ നിലപാടെടുക്കാമോ?
✦ മഷായിഖുമാർ ഫോട്ടോയെടുക്കുന്നുണ്ടല്ലോ എന്നതിന്‌ ഷെയ്ഖ്‌ ഫൗസാന്റെ മറുപടി
✦ സലഫി പണ്ഢിതന്മാർക്കിടയിലുള്ള അഭിപ്രായ വ്യത്യാസത്തിലെ ശരിയായ നിലപാട്‌
✦ ഫോട്ടോഗ്രഫി വിഷയവും, അഹ്‌ലുസ്സുന്നയിൽ നിന്ന് പുറത്താക്കലും
✦ ഫോട്ടോഗ്രഫി വിഷയം ഇജ്തിഹാദിയാണെന്നതിൽ ഇജ്മാഅ് ഉണ്ടോ?
✦ ഫോട്ടോഗ്രഫി വിഷയത്തിൽ ഇൻകാർ നടത്തിയതിന്റെ പേരിൽ " നീ മുതശദ്ദിദ്‌ ആണ്‌ " എന്ന് വിമർശിക്കപ്പെടുന്ന സലഫികളോട്‌ ഷെയ്ഖ്‌ ഫൗസാന്റെ നസ്വീഹ

⇛ഇതിൽ നൽകിയിട്ടുള്ള ക്ലിപ്പുകൾ

✧ അല്ലാമ സ്വാലിഹ്‌ അൽ ഫൗസാൻ
✧ അഖൂനാ അബൂ മുഫ്‌ലിഹ്‌ ഉഥ്മാൻ

⊘ ഐദീദ്‌
⊘ സാജിദ്‌ ബ്നു ഷെരീഫ്‌
⊘ ആഷിഖ്‌
⊘ നിയാഫ്‌

ഇനിയും ബാക്കിയുള്ള ക്ലിപ്പുകളും ഈ വിഷയത്തിൽ ഉലമാക്കളുടെ നിലപാടെന്താണെന്ന് വ്യക്തമാക്കുന്ന അവരുടെ ശബ്ദങ്ങളുമടക്കം വിശദീകരണ സഹിതം അധികം വൈകാതെ...

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam

WhatsApp : https://shorturl.at/kvDVX

ഫവാഇദ്‌ - Benefits - فوائد

03 Nov, 13:19


ദുആയുടെ പ്രാധാന്യം ➋

ഇമാം മുഖ്ബിൽ ബ്നു ഹാദി അൽ വാദിഈ رحمه الله പറഞ്ഞു ::

❝ നമ്മെ ഉപദ്രവിക്കുന്നതും മറ്റും യഥാർത്ഥത്തിൽ അമേരിക്കയാണ്‌. അത്‌ കൊണ്ട്‌ അതിനെ കുലുക്കി കളയാനും, അതിൽ നാശമുണ്ടാക്കാനും നിങ്ങൾ ദുആ ചെയ്യുക. നിങ്ങളുടെ ദുആകൾ വെറുതെയായിപ്പോകുമെന്ന് നിങ്ങൾ വിചാരിക്കുകയേ ചെയ്യരുത്‌

📚 كما في السلسلة الأديبية ؛ ص١٣٥

#فلسطين
#درر_العلامة_مقبل
𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam

WhatsApp : https://shorturl.at/kvDVX

ഫവാഇദ്‌ - Benefits - فوائد

02 Nov, 05:17


യഹൂദികളുടെ നിന്ദ്യതയും ഭീരുത്വവും : ഫലസ്തീൻ ഉദാഹരണം ➋

ഷെയ്ഖുനാ ഹുസൈൻ അൽ ഹത്വീബി حفظه الله പറഞ്ഞു ::

❝ യഹൂദികൾ ഭീരുക്കളാണ്‌. യഹൂദികൾ അവർ കൈവശപ്പെടുത്തുന്ന ന്യൂക്ലിയാർ ആയുധ ശേഖരങ്ങളുടെയും, മാരകമായ ആയുധങ്ങളുടെയും, വിമാനങ്ങളുടെയുമൊക്കെ കൂടെ തന്നെ; കേവലം ചെറിയ ഒരു സ്ഥലത്ത്‌ താമസിക്കുന്ന, ഉപരോധിക്കപ്പെട്ടിട്ടുള്ള, കാര്യപ്പെട്ട ആയുധങ്ങളും കൈവശമില്ലാത്ത കുറച്ച്‌ ആളുകൾക്കെതിരെ അവർ നസ്വാറാക്കളുടെയും, ലോക യഹൂദികളുടെയും സഹായം തേടുന്നു.
ഇത്‌ അവർ ഭീരുക്കളാണെന്നതിന്റെ തെളിവാണ്‌.

അത്‌ കൊണ്ടാണ്‌ ഷെയ്ഖുൽ ഇസ്‌ലാം رحمه الله പറഞ്ഞത്‌ :: ചരിത്രത്തിലുടനീളം നോക്കിയാൽ യഹൂദികൾ ഒറ്റക്ക്‌ വിജയം നേടിയെടുത്തതായി കാണുകയില്ല. അവർ മറ്റുള്ളവരിൽ നിന്ന് തീർച്ചയായും സഹായം തേടിയിരിക്കും. കാരണം അവർ ഭീരുക്കളാണ്‌. ❞

🎙 من درس البخاري بتاريخ 3 ربيع الآخر 1445 هجري

#فلسطين

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam

WhatsApp : https://shorturl.at/kvDVX

ഫവാഇദ്‌ - Benefits - فوائد

28 Oct, 11:29


ദുആയുടെ പ്രാധാന്യം ➊ ✧

അൽ ഇമാം മുഖ്ബിൽ ബ്നു ഹാദി അൽ വാദിഈ رحمه الله പറഞ്ഞു ::

നീ പരാജയപ്പെടുത്തപ്പെട്ടാൽ നീ ദുആ മുറുകെ പിടിക്കുക. ഒരൊറ്റ ദുആ ഒരുപക്ഷേ ഒരു നാടിനെ തന്നെ വീഴ്ത്തിയേക്കാം. ❞

كما في البشائر في السماع المباشر؛ ص١٩

#فلسطين
#درر_العلامة_مقبل

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam

WhatsApp : https://shorturl.at/kvDVX

ഫവാഇദ്‌ - Benefits - فوائد

28 Oct, 07:00


ഗസ്സയിലെ നമ്മുടെ സഹോദരന്മാർക്ക്‌ വേണ്ടി പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സാധ്യതയുള്ളതും, അല്ലാത്തതുമായ സമയങ്ങളിൽ ദുആ വർദ്ധിപ്പിക്കുക ➋ ✦

അൽ ഇമാം മുഹമ്മദ്‌ ബ്നു സ്വാലിഹ്‌ അൽ ഉഥൈമീൻ رحمه الله പറഞ്ഞു :

❝ ബോസ്നെയിലാവട്ടെ, ഹെർസ്സെകിലാവട്ടെ ഫലസ്തീനിലാവട്ടെ മറ്റ്‌ എല്ലാ നാട്ടിലുമുള്ള അക്രമിക്കപ്പെടുന്ന മുജാഹിദുകളായ നമ്മുടെ സഹോദരങ്ങൾക്ക്‌ വേണ്ടി ദുആ ചെയ്യേണ്ടതുണ്ട്‌. നമ്മുടെ മേൽ നിർബന്ധമായിട്ടുള്ളത്‌ അതാണ്‌. നമ്മുടെ മേൽ അനിവാര്യമായിട്ടുള്ള ഏറ്റവും ചെറിയ കാര്യം അവർക്ക്‌ വേണ്ടി ദുആ ചെയ്യുക എന്നതാണ്‌. സമ്പത്ത്‌ കൊണ്ടും, നമ്മുടെ ശരീരം കൊണ്ടും നമ്മൾ അവരോട്‌ കൂടെ കൂടിയിട്ടില്ലെങ്കിലും ഏറ്റവും ചെറിയതായി നമുക്ക്‌ ചെയ്യാൻ കഴിയുന്നത്‌ അവർക്ക്‌ വേണ്ടി ദുആ ചെയ്യുക എന്നതാണ്‌. ❞

🎙 الشريط الثاني والعشرون من " اللقاء الشهري "

#فلسطين
#درر_العلامة_العثيمين

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam

WhatsApp : https://shorturl.at/kvDVX

ഫവാഇദ്‌ - Benefits - فوائد

21 Oct, 15:53


ഡോക്ടർ തഖിയുദ്ധീൻ അൽ ഹിലാലി ഖുബൂരിസം വെടിയാൻ കാരണമായ, ആധുനിക സൂഫികൾ വെച്ച്‌ പുലർത്തുന്ന വികല വിശ്വാസങ്ങളുടെ അടിവേരറുക്കുന്ന ഒരു സംവാദം ➋ ✧

ത്വരീഖത്തുകൾ ജനങ്ങളുടെ പണം അന്യായമായി കവർച്ച ചെയ്യാനുള്ള മാർഗ്ഗം

തീജാനി ത്വരീഖത്തിന്റെ മുരീദായിരിക്കുമ്പോൾ തന്നെ മറ്റൊരു ത്വരീഖത്തുകാരുടെ ദിൿർ മജ്‌ലിസിൽ പങ്കെടുത്തതിനെ കുറിച്ച്‌ അൽ ഹിലാലി رحمه الله പറയുന്നു ::

❝ അവരുടെ വായിൽ നിന്ന് ഒരു ഭാഷയിലും അർത്ഥമില്ലാത്ത തരത്തിലുള്ള വാക്കുകൾ പുറത്ത്‌ വരാൻ തുടങ്ങി.
ചിലർ " ആ ആ ആ "
മറ്റ്‌ ചിലർ " ആഹ്‌ ആഹ്‌ ആഹ്‌ "
എന്നിങ്ങനെ ഉള്ള ' ദിൿറുകൾ '

ഞാൻ എന്റെ മനസ്സിൽ പറഞ്ഞു :: ഇങ്ങനെ മോശമായി തോന്നുന്ന ഈ സംഗതി തനിക്കുള്ള ഇബാദത്തായി അല്ലാഹു തൃപ്തിപ്പെടുമോ ?

പിന്നീട്‌ അത്തരമൊരു ചിന്തയുടെ പേരിൽ ഞാൻ അങ്ങേയറ്റം ഖേദിച്ചു.
ഞാൻ എന്റെ മനസ്സിൽ പറഞ്ഞു : ഔലിയാക്കളുടെ അവസാനക്കാരനായ, ലോകത്തിന്റെ അച്ചുതണ്ടായ എന്റെ നേതാവ്‌ അഹ്മദ്‌ തീജാനി പങ്കെടുത്തിട്ടുള്ളത്‌ പോലെയുള്ള ഒരു മജ്‌ലിസിനെ കുറിച്ച്‌ മോശമായി ചിന്തിക്കാൻ എനിക്കെങ്ങനെ ധൈര്യം വന്നു. അങ്ങനെ ആ ചിന്തയിൽ നിന്ന് ഞാൻ മടങ്ങി.

പക്ഷേ അപ്പോൾ മറ്റൊരു പരീക്ഷണം എന്റെ മുന്നിൽ വന്നു. അതെന്തെന്നാൽ അവിടെയുണ്ടായിരുന്ന ഷെയ്ഖ്‌ അബ്ദുൽ ഹയ്യ്‌ അൽ കത്താനി എന്നെ വിമർശ്ശിച്ച്‌ കൊണ്ട്‌ എന്നോട്‌ പറഞ്ഞു :: തീജാനി ത്വരീഖത്ത്‌ നാശത്തിന്റെ വക്കിലുള്ള ഒരു ത്വരീഖത്താണ്‌. ബുദ്ധിയുള്ള ഒരാൾ അതിനെ പിന്തുണക്കുകയില്ല.

ഞാൻ ചോദിച്ചു :: അപ്പോൾ നിങ്ങൾ ഷെയ്ഖായ കത്താനി ത്വരീഖത്തോ?

അയാൾ പറഞ്ഞു :: എല്ലാ ത്വരീഖത്തുകളും ബാത്വിലാണ്‌. ജനങ്ങളുടെ സമ്പത്ത്‌ അന്യായമായി പിടിച്ച്‌ മറിക്കാൻ ഉണ്ടാക്കപ്പെട്ട മാർഗ്ഗങ്ങളാണ്‌ ഇതൊക്കെ.

ഞാൻ പറഞ്ഞു ::
അപ്പോൾ നിങ്ങൾ ജനങ്ങളുടെ സമ്പത്ത്‌ അന്യായമായി പിടിച്ച്‌ പറിക്കുന്ന ആളാണല്ലെ?

അയാൾ പറഞ്ഞു :: ഈ ത്വരീഖത്ത്‌ സ്ഥാപിച്ചത്‌ ഞാനല്ല. മറ്റുള്ളവരാണ്‌. എന്ന് മാത്രമല്ല ഞാൻ ഈ സമ്പത്ത്‌ ഒക്കെ നല്ല കാര്യങ്ങളിലാണ്‌ ചെലവഴിക്കുന്നത്‌, അവരുടെ കയ്യിൽ കിട്ടിയാൽ അത്‌ മോശമായ കാര്യങ്ങളിലാണ്‌ ചെലവഴിക്കുക എന്നെനിക്കറിയാം.

ഞാൻ ചോദിച്ചു :: ത്വരീഖത്തുകളെ ഒന്നടങ്കം കുറ്റം പറയാൻ നിങ്ങളുടെ തെളിവെന്താണ്‌?

അയാൾ പറഞ്ഞു :: നബി ﷺ നേരിട്ട്‌ തങ്ങളുടെ മുന്നിൽ ഹാജരാകും എന്ന രണ്ട്‌ ത്വരീഖത്തിന്റെയും ഷെയ്ഖുമാരുടെ അവകാശ വാദം തന്നെ അതിന്‌ മതിയായതാണ്‌. കാരണം നബി ﷺ യെ അവർ ബഹുമാനിക്കുന്നില്ല എന്നതിന്റെയും, അവരുടെ ലജ്ജയില്ലായ്മയുടെയും തെളിവാണത്‌. കാരണം അവരുടെ മുന്നിൽ ഹാജരാകാൻ വേണ്ടി നബി ﷺ ഖബറിൽ നിന്ന് പുറത്ത്‌ വന്ന് കരയും കടലും താണ്ടി ഇങ്ങോട്ട്‌ വരുത്തിക്കുന്നത്‌ ബഹുമാനക്കേടല്ലെങ്കിൽ പിന്നെയെന്താണത്‌.

ഞാൻ ചോദിച്ചു :അപ്പോൾ നിങ്ങളുടെ ത്വരീഖത്ത്‌ ശരിയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ല?

അയാൾ പറഞ്ഞു : ഒരിക്കലുമില്ല. ഇത്‌ ജനങ്ങളുടെ സമ്പത്ത്‌ കൈപറ്റാനുള്ള മാർഗ്ഗം മാത്രമാണെന്ന് നേരത്തെ ഞാൻ പറഞ്ഞു.
അതോടൊപ്പം ഞാൻ പറയാം : നിങ്ങളുടെ ഷെയ്ഖായ അഹ്മദ്‌ തീജാനി രചിച്ചതായി അവകാശപ്പെടുന്ന ജവാഹിറുൽ മആനീ എന്ന ഗ്രന്ഥം കവർച്ച ചെയ്യപ്പെട്ടതാണ്‌. അത്‌ ഫാസിൽ ഇന്ന സ്ഥലത്ത്‌ മറവ്‌ ചെയ്യപ്പെട്ട മുഹമ്മദ്‌ അബ്ദുല്ല എന്ന ആൾ രചിച്ചതാണ്‌ യഥാർത്ഥത്തിൽ. ഈ രണ്ട്‌ കിതാബുകളും ഞാൻ ഒത്തു നോക്കിയിട്ടുണ്ട്‌. തീജാനിയുടെ കിതാബ്‌ മുഴുവനായി മറ്റ്‌ കിതാബിൽ നിന്ന് കവർന്നെടുത്തതാണെന്ന് എനിക്ക്‌ അപ്പോൾ മനസ്സിലായി.

അങ്ങനെ ഞാൻ അയാളിൽ നിന്ന് പിരിഞ്ഞു. ❞

(⋯)

#الصوفية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam

ഫവാഇദ്‌ - Benefits - فوائد

20 Oct, 12:10


قَــالَــ الإمَـام ابْن القَـيّم -رَحِمـهُ الله- :
فيوم الجمعة يوم عبادة ، وهو في الأيام كشهر رمضان فـي الشهور ، وساعة الإجابة فيه كليلة القدر في رمضان
📚 زاد الـمعاد : (١/٣٩٨)
ഇമാം ഇബ്നുൽ ഖയ്യിം -رَحِمـهُ الله- പറഞ്ഞു : " വെള്ളിയാഴ്ച്ച ദിവസം ഇബാദത്തിന്റെ ദിവസമാണു , മാസങ്ങളിൽ റമദാൻ മാസമുള്ളത്‌ പോലെ ആണു ദിവസങ്ങളിൽ അത്‌ , അതിലെ ഉത്തരം നൽകപ്പെടുന്ന മണിക്കൂർ റമദാനിലെ ലെയ്‌ലത്തുൽ ഖദ്‌ർ പോലെയാണു "

#اغتنام_الفرص #رمضان

https://t.me/fawaid_malayalam

ഫവാഇദ്‌ - Benefits - فوائد

20 Oct, 12:05


ഗസ്സയിലെ നമ്മുടെ സഹോദരന്മാർക്ക്‌ വേണ്ടി പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സാധ്യതയുള്ളതും, അല്ലാത്തതുമായ സമയങ്ങളിൽ ദുആ വർദ്ധിപ്പിക്കുക ➊ ✦

ഷെയ്ഖുനാ ഹുസൈൻ അൽ ഹത്വീബി حفظه الله പറഞ്ഞു ::

❝ മുസ്‌ലിംകളിൽ ചിലർ ചെയ്യുന്ന ഒരു ഉപകാരവുമില്ലാത്ത മുദ്രാവാക്യ വിളികൾ കൊണ്ടോ, യഹൂദികളിൽ നിന്ന് ഇപ്പോഴും വിധൂരത്തുള്ള നാടുകളിലെ സുരക്ഷിതത്വത്തിന്‌ കോട്ടം വരുത്തുന്ന നിലക്കുള്ള ഇസ്‌ലാമിന്റെ ശത്രുക്കൾ ആഗ്രഹിക്കുന്ന പ്രക്ഷോഭങ്ങൾ കൊണ്ടോ കൊണ്ട്‌ മതിയാവുന്നതല്ല അവർക്ക്‌ നൽകാവുന്ന നമ്മുടെ  സഹായം.
എന്നാൽ സമ്പത്ത്‌ കൊണ്ടോ, സ്വന്തത്തെ കൊണ്ടോ, അല്ലെങ്കിൽ ദുആ കൊണ്ടോ അവർക്ക്‌ ഉപകാരം ചെയ്യാവുന്നവർ അത്‌ ചെയ്യട്ടെ. അതാണ്‌ നാം ഇപ്പോൾ ദുർബ്ബലരായ ആ ആളുകൾക്ക്‌ വേണ്ടി ഉടമപ്പെടുത്തുന്നത്‌. എല്ലാ സമയങ്ങളിലും നാം അവർക്ക്‌ വേണ്ടി ദുആ ചെയ്യുക ..  ❞

അവർക്ക്‌ വേണ്ടി ദുആ ചെയ്തതിന്‌ ശേഷം അദ്ധേഹം തുടരുന്നു ::

❝ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്‌ പോലെ മുസ്‌ലിംകളുടെ ആഘോഷത്തിന്റെ ദിവസമാണ്‌ വെള്ളിയാഴ്ച്ച ദിവസം, അത്‌ കൊണ്ട്‌ തന്നെ ജുമുഅയുടെ കൂടെ ഖുനൂത്ത്‌ ഇല്ല. എന്നാൽ ഖുത്ബയിലെ ദുആ കൊണ്ട്‌ മതിയാക്കുകയും, മറ്റ്‌ നമസ്കാരങ്ങളിൽ ഖുനൂത്ത്‌ ചൊല്ലുകയും ചെയ്യപ്പെടാം. അത്‌ കൊണ്ട്‌ അവർക്ക്‌ വേണ്ടിയുള്ള ദുആയിൽ കഠിനമായി പരിശ്രമിക്കുക.  ❞

🎙 من الخطبة المعنونة : " النصيحة المليحة لإخواننا في فلسطين الجريحة " - 5 ربيع الآخر 1445 هجري

🔗https://t.me/fawaid_malayalam/635

#فلسطين

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam

ഫവാഇദ്‌ - Benefits - فوائد

19 Oct, 16:00


ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് കുടിയേറി യഹൂദികൾ ഫലസ്തീനിൽ തമ്പടിച്ചിരിക്കുന്നതിന്റെ ലക്ഷ്യം

അൽ അല്ലാമ അൽ ഫൗസാൻ حفظه الله പറഞ്ഞു ::

❝ എല്ലാ നബിമാരും തങ്ങളുടെ സമൂഹത്തെ മസീഹുദ്ദജ്ജാലിന്റെ ഫിത്നയെ തൊട്ട്‌ താക്കീത്‌ നൽകിയിട്ടുണ്ട്‌. അവരിൽ ഏറ്റവുമധികം അതിനെ തൊട്ട്‌ താക്കീത്‌ നൽകിയത്‌ നമ്മുടെ നബിയായ മുഹമ്മദ്‌ ﷺ ആണ്‌. കാരണം ദജ്ജാലിന്റെ പുറപ്പെടലിനോട്‌ ഏറ്റവും അടുത്ത നബി താനാണ്‌ എന്നത്‌ കൊണ്ടാണത്‌. അവസാന കാലത്ത്‌ അവൻ പുറപ്പെട്ട്‌ വരും. യഹൂദികളിലായിരിക്കും അവൻ പുറപ്പെടുക. ഈ കാലത്ത്‌ യഹൂദികൾ ഫലസ്തീനിൽ ഒരുമിച്ച്‌ കൂടുന്നതിന്റെ ലക്ഷ്യം ദജ്ജാലിന്റെ പുറപ്പെടലിന്‌ മുന്നൊരുക്കം എന്ന നിലക്കാണ്‌. കാരണം അവൻ യഹൂദികളിൽ ആണ്‌ പുറപ്പെടുക. ❞

📚 شرح عقيدة الإمام محمد بن عبد الوهاب ؛ ص١٢٤

#فلسطين

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam

ഫവാഇദ്‌ - Benefits - فوائد

18 Oct, 11:37


യഹൂദികളുടെ നിന്ദ്യതയും ഭീരുത്വവും : ഫലസ്തീൻ ഉദാഹരണം

യഹൂദികളെ കുറിച്ച്‌ അല്ലാഹു പറയുന്നു ::

ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓا۟ إِلَّا بِحَبْلٍ مِّنَ ٱللَّهِ وَحَبْلٍ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍ مِّنَ ٱللَّهِ وَضُرِبَتْ عَلَيْهِمُ ٱلْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ

{ അവർ എവിടെത്തന്നെ കാണപ്പെട്ടാലും ശരി അവരുടെ മേൽ നിന്ദ്യത അടിക്കപ്പെട്ടിരിക്കുന്നു; അല്ലാഹുവിങ്കൽ നിന്നുള്ള വല്ല കയറും (സഹായവും) ജനങ്ങളിൽ നിന്നുള്ള വല്ല കയറും സഹിതമല്ലാതെ (അവർക്കതിൽ നിന്ന് രക്ഷയില്ല). അല്ലാഹുവിങ്കൽ നിന്നുള്ള കോപവും കൊണ്ട് അവർ മടങ്ങുകയും ചെയ്തിരിക്കുന്നു. അപമാനവും അവരുടെ മേൽ അടിക്കപ്പെട്ടിരിക്കുന്നു. അത്, അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളിൽ അവർ അവിശ്വസിക്കുകയും, ഒരു ന്യായവും കൂടാതെ പ്രവാചകന്‍മാരെ അവർ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നത് നിമി ത്തമാകുന്നു. അത് അവർ അനുസരണക്കേട് ചെയ്തതും, അവർ അതിക്രമം പ്രവര്‍ത്തിച്ചിരുന്നതും നിമിത്തമത്രെ. }

ഇതിനെ വിശദീകരിക്കവേ ഇമാം അബ്ദുറഹ്മാൻ അസ്സഅദി رحمه الله പറയുന്നു ::
യഹൂദികൾ നിന്ദ്യരാക്കപ്പെട്ടിരിക്കുന്നു എന്ന അല്ലാഹുവിങ്കൽ നിന്നുള്ള അറിയിപ്പാണിത്‌. അവർ എവിടെയായിരുന്നാലും അവർ ഭയത്തിന്റെ ആളുകളാണ്‌. ഉടമ്പടിയുണ്ടാക്കുക, ഇസ്‌ലാമിക വിധികൾക്ക്‌ കീഴൊതുങ്ങുക, കരം കൊടുക്കാൻ തയ്യാറാവുക പോലെയുള്ള അവർക്ക്‌ സുരക്ഷിതത്വം നൽകുന്ന മാർഗ്ഗങ്ങളിലൂടെയല്ലാതെ അവർക്ക്‌ സുരക്ഷിതത്വം ലഭിക്കുകയില്ല.

وَحَبْلٍ مِّنَ ٱلنَّاسِ
{ ജനങ്ങളിൽ നിന്നുള്ള ചിലരുടെ കയർ (സഹായം) കൊണ്ടോ ( അല്ലാതെ അവർക്ക്‌ ആ നിന്ദ്യതയിൽ നിന്ന് രക്ഷപ്പെടുകയില്ല) }

എന്ന് പറഞ്ഞതിന്റെ വിവക്ഷ; മറ്റുള്ളവരുടെ മേൽനോട്ടത്തിലോ, കൈകാര്യ കർതൃത്വത്തിന്‌ കീഴിലോ ആണെങ്കിൽ അല്ലാതെ (അവർക്ക്‌ സുരക്ഷിതത്വം ലഭിക്കുകയില്ല).
മുൻ കാലഘട്ടങ്ങളിലും, പിൽക്കാല ഘട്ടങ്ങളിലും അവരുടെ അവസ്ഥയിൽ നിന്ന് വീക്ഷിക്കപ്പെട്ടത്‌ പോലെ തന്നെ, ഈ കാലഘട്ടങ്ങളിൽ താത്ക്കാലികമായി അവർ ഫലസ്തീനിൽ സ്വാധീനം നേടിയത്‌ വൻ രാഷ്ട്രങ്ങളുടെ സഹായത്തോടെയും, അവർ അതിന്‌ വേണ്ടിയുള്ള എല്ലാം മുന്നൊരുക്കങ്ങളും ചെയ്ത്‌ കൊടുത്തതിന്റെ ഫലമായല്ലാതെയല്ല.

📚 تفسير السعدي ؛ ص972 الشاملة

✎ അദ്ധേഹം തന്റെ തഫ്സീർ ഈ പ്രശ്നങ്ങൾക്ക്‌ മുമ്പ്‌ രചിച്ചതാണെങ്കിലും ഈ വാക്കുകൾ അദ്ധേഹത്തിന്റെ കയ്യെഴുത്ത്‌ പ്രതിയുടെ അടിക്കുറിപ്പിൽ പിന്നീട്‌ കാണപ്പെട്ടതാണ്‌. الله أعلم

#فلسطين

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam

ഫവാഇദ്‌ - Benefits - فوائد

18 Oct, 11:30


🌴 بسم الله الرحمن الرحيم 🌴

الحمد لله رب العالمين، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدا عبده ورسوله، صلى الله عليه وعلى آله وصحبه ومن تبعهم بإحسان إلى يوم الدين.
أما بعد:

പോസ്റ്റുകൾ വാട്സപ്പിൽ ലഭ്യമാവാൻ വേണ്ടി വാട്സപ്പിലെ ചാനെലിൽ ജോയിൻ ചെയ്യാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക്‌ ചെയ്യുക.

جزاكم الله خيرا ووفقني الله وإياكم لما يحب ويرضى

ഫവാഇദ്‌ - Benefits - فوائد

18 Oct, 07:24


📌‏ قال الإمام محمد ناصر الدين ‎الألباني رحمه الله :-

" إن أراد المسلمون عودة ‎القدس فليغيروا : عقائدهم الفاسدة وأخلاقهم السيئة ..

📚 " حاشية صحيح الترغيب والترهيب (١/ ١٨٧)

അൽ ഇമാം മുഹമ്മദ്‌ നാസ്വിറുദ്ദീൻ അൽ അൽബാനി -رَحِمـهُ الله- പറഞ്ഞു : " ഖുദ്‌സിന്റെ മടങ്ങി വരവ്‌ മുസ്ലിംകൾ ഉദ്ധേശിക്കുന്നുവെങ്കിൽ അവരുടെ ദുഷിച്ച വിശ്വാസങ്ങളും (അഖീദകളും), മോശം സ്വഭാവങ്ങളും (പെരുമാറ്റങ്ങളും) അവർ മാറ്റട്ടെ ... "

#نصائح
#فلسطين

https://t.me/fawaid_malayalam

ഫവാഇദ്‌ - Benefits - فوائد

15 Oct, 04:21


اللهُمَّ إنّا نستودِعُك المَسجِدَ الأقصَىٰ، اللهُمَّ ردّهُ إلى رِحَابِ المُسلمِين، اللهُمَّ طهّره من [نجس اليهود ]و [رفث الروافض المجوس] و [مكر الخوَّان المفلسين] . . .

اللهُمَّ عليك باليهود ومن معهم
اللهُمَّ أهلكهم وعجل بزوالهم
اللهُمَّ انصر إخواننا المسلمين في فلسطين
اللهُمَّ انصرهم بنصرك وأيدهم بتأييدك


#الدعاء #فلسطين

ഫവാഇദ്‌ - Benefits - فوائد

04 Oct, 04:25


ഡോക്ടർ തഖിയുദ്ധീൻ അൽ ഹിലാലി ഖുബൂരിസം വെടിയാൻ കാരണമായ, ആധുനിക സൂഫികൾ വെച്ച്‌ പുലർത്തുന്ന വികല വിശ്വാസങ്ങളുടെ അടിവേരറുക്കുന്ന ഒരു സംവാദം

മൊറോക്കോയിലെ ഫാസിൽ മറവ്‌ ചെയ്യപ്പെട്ട അഹ്മദ്‌ തീജാനി എന്ന വ്യക്തി രൂപീകരിച്ച ലോകത്താകമാനം ധാരാളം പ്രചാരകരുള്ള ത്വരീഖത്തിന്‌ നമ്മുടെ നാട്ടിലും പ്രചാരകർ കുറച്ചൊന്നുമല്ലയുള്ളത്‌.  അതിന്റെ ശക്തനായ പ്രചാരകനും, അതിലെ ഷെയ്ഖുമാരോട്‌ അടുത്തിടപഴകിയിരുന്ന വ്യക്തിയുമായിരുന്നു മൊറോക്കോകാരൻ തന്നെയായ ഡോക്ടർ തഖിയുദ്ധീൻ അൽ ഹിലാലി. നമ്മുടെ നാട്ടിലും മറ്റ്‌ പലയിടങ്ങളിലും സൂഫികൾക്കിടയിൽ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള പല അന്ധവിശ്വാസങ്ങളും വ്യതിയാനങ്ങളും അത്‌ പോലെ  നിലനിർത്തുന്ന ഒരു ത്വരീഖത്താണ്‌ ഇതും. എന്ന് മാത്രമല്ല, മരണപ്പെട്ടവരോട്‌ തേടലും, അവരിൽ നിന്ന് ഉപകാര- ഉപദ്രവം പ്രതീക്ഷിക്കലുമായി ബന്ധപ്പെട്ട ഖുബൂരികളുടെ വ്യതിയാന വാദങ്ങളും ആശയക്കുഴപ്പങ്ങളും ചില ഏറ്റക്കുറച്ചിലുകളോടെ തന്നെ എല്ലാ ത്വരീഖത്തുകളിലും ഒരുപോലെ നില കൊള്ളുന്നുമുണ്ട്‌. അത്തരത്തിലുള്ള ധാരാളം ആശയക്കുഴപ്പങ്ങൾ മനസ്സിൽ കൊണ്ട്‌ നടക്കവേ ഒരു കണ്ടു മുട്ടലിനിടെ  മൊറോക്കോയിലെ അക്കാലഘട്ടത്തിലെ സലഫി ആലിമായിരുന്ന മുഹമ്മദ്‌ അലവി അൽ മാലികിയുമായി, മനസ്സില്ലാമനസ്സോടെ അൽ ഹിലാലി നടത്തി സംസാരം അദ്ധേഹത്തിന്‌ ഹഖിലേക്കുള്ള വഴി തുറക്കപ്പെടാൻ കാരണമായി.  ബുദ്ധി കൊടുത്ത്‌ ചിന്തിക്കുന്നവർക്ക്‌ ഹ്രസ്വമായ ഈ സംസാരം ഉപകാരപ്പെടും.
ഈ സംസാരത്തിൽ പരാമർശ്ശിക്കപ്പെടുന്ന, മുൻ കാല സൂഫികളിൽ നിന്ന് വ്യത്യസ്ഥമായി ആധുനിക സൂഫികൾ വെച്ച്‌ പുലർത്തുന്ന ചില വികല വാദങ്ങൾ

◈ ഔലിയാക്കളായി തങ്ങൾ ജൽപ്പിക്കുന്നവരുടെയടുക്കൽ മുത്ത്‌ നബി ﷺ നേരിട്ട്‌ പ്രത്യക്ഷപ്പെടും
◈ അത്തരത്തിൽ പ്രത്യക്ഷപ്പെട്ട്‌ ചില പ്രത്യേക ഇബാദത്തുകളും , അദ്കാറുകളും അവർക്ക്‌ പഠിപ്പിച്ച്‌ കൊടുക്കും
◈ മരണപ്പെട്ട 'ഔലിയാക്കൾ' ദുനിയാവിലെ നമ്മുടെ ബുദ്ധിമുട്ടുകളെ കുറിച്ച്‌ അറിയും
◈ അത്തരം ബുദ്ധിമുട്ടുകൾ ധൂരീകരിച്ച്‌ തരാൻ അത്‌ മുഖേന അവർക്ക്‌ സാധിക്കും.

ഇത്തരം ആശയക്കുഴപ്പങ്ങളുടെ നിരർത്ഥകതയെ കുറിച്ച്‌ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ടനായ നമ്മുടെ നബി ﷺ യുടെ ജീവിതത്തിൽ നിന്നുള്ള, സ്വഹീഹായ ഹദീഥുകളിൽ വന്ന ചില സംഭവങ്ങൾ ഉദ്ധരിച്ച്‌ കൊണ്ടാണ്‌ അലവി മാലികി, തഖിയുദ്ധീൻ അൽ ഹിലാലിയോട്‌ സംവദിക്കുന്നത്‌.

അത്‌ കൊണ്ട്‌ തന്നെ സംസാരത്തിന്റെ തുടക്കത്തിൽ തന്റെ മനസ്സിൽ തളം കെട്ടി നിന്നിരുന്ന തന്റെ ത്വരീഖത്തിനെയും അതിന്റെ ഷെയ്ഖിനെയും കുറ്റപ്പെടുത്തുന്ന ഓഹാബിയുമായുള്ള സംസാരത്തെ കുറിച്ചുള്ള ആശങ്കകൾ, നബി ﷺ യുടെ ജീവിതത്തിൽ നിന്നുള്ള യാഥാർത്ഥ്യങ്ങൾക്ക്‌ മുമ്പിൽ ഹിലാലിക്ക്‌ അടിയറ വെക്കേണ്ടി വന്നു...

(⋯)

#الصوفية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam

1,512

subscribers

11

photos

5

videos