ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة @altadhkira Channel on Telegram

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

@altadhkira




📖 ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ 📖

{മലയാളത്തിൽ}

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة (Malayalam)

അല്‍താധ്‌കിറ ടെലിഗ്രാം ചാനല്‍ ഒരു സമൃദ്ധമായ സാമൂഹിക മാധ്യമം ആണ്. ഇത് ഖുര്‍ആനും സുന്നത്തും സലഫുകളും ശേഖരിച്ചുകൊണ്ട് മനസ്സിലാക്കിയിരിക്കുന്നു. അതിന്റെ പേരില്‍ 'തദ്കിറ' എന്ന അല്‍താധ്‌കിറ ചാനല്‍ പ്രഖ്യാപിതമാണ്. ഇത് മലയാളം ഭാഷയില്‍ ലഭ്യമാണ്.

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

12 Jan, 17:40


#Posters@Altadhkira
#Hadeeth@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

12 Jan, 10:43


#Posters@Altadhkira
#Hadeeth@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

11 Jan, 19:34


#Posters@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

11 Jan, 06:28




▶️ ജനങ്ങളേ നിങ്ങൾ അറിയുക, ചിന്തിക്കുക🔥

🎙അബൂ ഹൂദ് ആഷിഫ് ബ്നു അബ്ദിൽ മജീദ് حفظهم الله

Length: 5 :19

[
🗓 9 റജബ് 1446 (11 ജനുവരി 2025)]

🕌 ഇമാം ഷാഫി മസ്ജിദ് കാസർകോട് حرسه الله

📱 https://t.me/imamshaafi/2409

📱 WhatsApp Community:
https://chat.whatsapp.com/LewPBrhDU1uCjrdXeRD9Gq

📞 WhatsApp Channel
https://whatsapp.com/channel/0029VatL2z0CsU9WwiYcXS3l

#Videos@imamshaafi

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

10 Jan, 19:36


#Posters@Altadhkira
#Hadeeth@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

08 Jan, 20:38


#Posters@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

08 Jan, 15:21




💬 جَزَى اللَّهُ الشَّدائِدَ كُلَّ خَيْرٍ *** أَبانَتْ لي عَدُوِّي مِنْ صَديقِي

💬 ❝ പ്രയാസങ്ങൾക്ക് അല്ലാഹു എല്ലാ നന്മയും നൽകട്ടെ

(കാരണം) അവ എനിക്ക് എന്റെ ശത്രുവിനെയും മിത്രത്തെയും വേർതിരിച്ചു കാണിച്ചു തന്നു ❞
¹

#Poeticlines@Altadhkira

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

¹ ഈ വരികൾ നമ്മുടെ ശെയ്ഖ് അബൂ ഹംസ ഹസ്സൻ ബാശുഐബ് حَفِظَهُ اللّـہُ ഇടയ്ക്കിടെ ചൊല്ലുമായിരുന്നു.

ശെയ്ഖിൽ നിന്ന് നമ്മുടെ പ്രിയ സഹോദരൻ അബൂ ഇബ്രാഹീം അബ്ദുല്ലാഹ് അശ്ശിൻഗാനി وَفَّقَهُ اللّـہُ ഒരുമിച്ച്കൂട്ടി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത ചില പദ്യവരികൾ ഇവിടെ വായിക്കാവുന്നതാണ്:

📱 https://t.me/bashuaiben
[#Words_of_poetry@bashuaiben]

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

✏️അബൂ റയ്യാൻ അബ്ദുല്ലാഹ്
غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ

🖥 https://t.me/Altadhkira

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

08 Jan, 02:52




📸 നിന്റെ കാലുകൾക്ക് നിന്നെ ഒരു നിസ്കാരപ്പായയിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അവ നിന്നെ സ്വർഗ്ഗത്തിലേക്ക് എത്തിക്കും എന്ന് നീ പ്രതീക്ഷിക്കുന്നത്⁉️  ❞

#Reality

🖥 https://t.me/Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

07 Jan, 19:03


#Posters@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

06 Jan, 18:24


#Posters@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

06 Jan, 07:05




💬 ❞ اخْتَلَطَ الحابِل بِالنَّابِل ❝

💬 ❝ ഹാബിലും നാബിലും തമ്മിൽ കൂടിക്കലർന്നിരിക്കുന്നു ❞

അറബികൾക്കിടയിൽ വിഷയങ്ങൾ തമ്മിൽ കൂടിക്കലരുമ്പോഴും, പരസ്‌പരം മാറി മനസ്സിലാക്കപ്പെടുമ്പോഴും, വ്യത്യസ്തപ്പെട്ട ചില കാര്യങ്ങൾ തമ്മിൽ ശരിയായി വേർതിരിക്കപ്പെടാത്തപ്പോഴും എല്ലാം ഉപയോഗിക്കപ്പെടുന്ന ഒരു ചൊല്ലാണിത്.

📁 ഈ ചൊല്ലിന് പുറകെയുള്ള കഥകൾ ഒന്നിലധികമായി പറയപ്പെട്ടിരിക്കുന്നു, അതിൽ പെട്ടതാണ്:

🔠ആടുകൾ ഇണചേർന്നു കഴിഞ്ഞാൽ ആട്ടിടയന്മാർ അവയുടെ തരങ്ങളെ തമ്മിൽ ധാരാളം പാൽ ഉള്ളവയും അല്ലാത്തവയും ആയിക്കൊണ്ട് വേർതിരിക്കുന്നതാണ്, ഇതിൽ ആദ്യത്തേതിനെ ഹാബിൽ (حابِل) എന്നും, രണ്ടാമത്തേതിനെ നാബിൽ (نابِل) എന്നുമാണ് വിശേഷിപ്പിച്ചി രുന്നത്. ധാരാളം പാലുള്ള ആടുകളെ അവയുടെ പാലിൽ നിന്ന്‌ ഗുണമെടുക്കുവാനായും, മറ്റു സാധാരണ ആടുകളെ വിറ്റ് കാശാക്കുവാനായുമാണ് ഈ വേർതിരിവ്.

അതിനിടയിൽ ഇവ രണ്ടും തമ്മിൽ കൂടിക്കലരുകയൊ തമ്മിൽ മാറി പോവുകയോ ചെയ്താൽ അവർ പറയുമായിരുന്നു:

❞ اخْتَلَطَ الحابِل بِالنَّابِل ❝

❝ ഹാബിലും നാബിലും തമ്മിൽ കൂടിക്കലർന്നിരിക്കുന്നു ❞


📁 മറ്റൊരു കഥയിൽ പറയപ്പെടുന്നത് പ്രകാരം:

🔠ഹാബിൽ (حابِل) എന്നാൽ യുദ്ധത്തിൽ കുതിരകളുടെയും, ഒട്ടകങ്ങളുടെയും കയറുകളിൽ പിടിച്ചു അവയെ നിയന്ത്രിക്കുന്നവരും,നാബിൽ (نابِل) എന്നാൽ യുദ്ധത്തിലെ അമ്പെയ്ത്ത്കാരുമാണ്.

അങ്ങനെ യുദ്ധത്തിലെ ഏറ്റുമുട്ടലിനിടയിൽ ഈ രണ്ടു കൂട്ടരും തമ്മിൽ കൂടിക്കലർന്നാൽ അവർ പറയുമായിരുന്നു:

❞ اخْتَلَطَ الحابِل بِالنَّابِل ❝

❝ ഹാബിലും നാബിലും തമ്മിൽ കൂടിക്കലർന്നിരിക്കുന്നു ❞


📌 ഈ ചൊല്ല് എങ്ങനെ പ്രയോഗിക്കപ്പെടും എന്നതിന് ഒരു ഉദാഹരണം:

തങ്ങൾ നടത്തിയ ഒരു പ്രഭാഷണത്തിനിടയിൽ നമ്മുടെ ശെയ്ഖ് ഹസ്സൻ ബാ ശുഐബ് حَفِظَهُ اللّـہُ പറഞ്ഞു:

ഉൽബോധനം നൽകുന്ന പ്രബോധകരോട് ജനങ്ങൾ വളരെ അധികം ആവശ്യക്കാരാണ്, ഇക്കാലത്ത് ദീനിന്റെ പല മേഖലകളിലും, പല വിഷയങ്ങളിലും ജനങ്ങളിൽ ഒരുപാട് പേരുടെയും അടുക്കൽ:

❞ اخْتَلَطَ الحابِل بِالنَّابِل ❝

❝ ഹാബിലും നാബിലും തമ്മിൽ കൂടിക്കലർന്നിരിക്കുന്നു ❞


(വിഷയങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരിക്കുന്നു, അഥവാ അവർ അവയെ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു എന്ന് സാരം) "

#Sayings@Altadhkira
#Arabiclanguage@Altadhkira

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

✏️അബൂ റയ്യാൻ അബ്ദുല്ലാഹ്
غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ

🖥 https://t.me/Altadhkira

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

04 Jan, 11:24


#Posters@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

02 Jan, 16:43


#Posters@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

02 Jan, 05:19


🆕 🆕 🆕

🖥 https://t.me/alqawaidulfiqhiyya

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

01 Jan, 15:06


#Posters@Altadhkira
#Hadeeth@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

28 Dec, 18:41


⬆️⬆️⬆️



📚📚📚

🎇 അനിസ്ലാമിക ആഘോഷങ്ങളിൽ പങ്കുചേരുന്നതിനെ കുറിച്ചും, ന്യൂ ഇയർ ആഘോഷത്തെ കുറിച്ചും ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട ചിലത്...

അറിവില്ലായ്‌മയുടെയോ ദേഹേഛകളുടെയോ
ഫലമായിക്കൊണ്ട്, ഇന്ന് മുസ്ലിമീങ്ങളിൽ പലരും നിസ്സാരമാക്കികാണുന്ന ഒന്നാണ് അനിസ്‌ലാമിക ആഘോഷങ്ങളിൽ പങ്കുചേരുക എന്നത്. രണ്ടു ദിവസം മുൻപ്, ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന ന്യൂ ഇയർ ആഘോഷത്തിലും ഒട്ടയേറെ മുസ്ലിമീങ്ങൾ പങ്കുചേർന്നതായി അറിയാൻ കഴിഞ്ഞു. ഗൗരവമേറിയ ഈ വിഷയത്തെക്കുറിച് ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട ചിലതാണ് ഈ ലേഖനത്തിൽ അടങ്ങിയിട്ടുള്ളത്.

അല്ലാഹു നമ്മെ ഏവരെയും അവന്റെ തൃപ്തിയിലേക്ക് നയിക്കുകയും, അവൻ വെറുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ നമ്മുക്ക് ഏവർക്കും തൗഫീഖ് നൽകുകയും ചെയ്യട്ടെ.

#Islam_الإسلام
#Refutations_الردود
#Books_الكتب
#Celebrations

••••••┈┈┈┈┈┈┈┈┈┈••••••

✏️ വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ്
(അല്ലാഹു അവന് പൊറുത്തു കൊടുക്കുകയും അവന്റെ മാതാപിതാക്കളെ ഇസ്ലാമിലേക്ക് നയിക്കുകയും ചെയ്യട്ടെ)

🖥 https://t.me/Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

24 Dec, 16:41




▶️ ▶️ ▶️

🎉 കുഫ്‌ഫാറുകളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്റെ വിധി

🎙ശെയ്ഖ് ഇബ്നു ബാസ് رَحِمَـﮧُ اللَّـﮧُ

#Videos@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

24 Dec, 08:30


🌐 Follow this link to join Follow the ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة WhatsApp community:
https://chat.whatsapp.com/JOEL6dEFbxG0adDKo8SXcZ

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

24 Dec, 08:29


📱 Follow the ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة channel on WhatsApp:
https://whatsapp.com/channel/0029VaESvNZATRSxADo9Tb06

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

23 Dec, 18:41


#Posters@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

23 Dec, 15:57




▶️ ▶️ ▶️

🎁 ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്റെ വിധി എന്താണ്

🎙ശെയ്ഖ് സ്വാലിഹ്‌ അൽ ഫൗസാൻ حَفِظَهُ اللّـہُ

#Videos@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

17 Dec, 14:42




▶️ അല്ലെയോ യാത്രക്കാരാ, താങ്കൾ തയ്യാറെടുത്തുവോ?

#Videos@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

16 Dec, 18:36


#Posters@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

16 Dec, 06:15




▶️ ബശ്ശാർ അൽ അസദ്‌ യഥാർഥത്തിൽ ആരാണ്?

#Videos@Altadhkira

🖥https://t.me/Altadhkira/697

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

11 Dec, 18:46


#Posters@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

10 Dec, 19:16


#Posters@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

09 Dec, 19:03


#Posters@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

06 Dec, 18:45


#Posters@Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

29 Nov, 08:02


⚠️ ശ്രദ്ധയ്ക്ക്:

ഈ ഓടിയോയുടെ അവസാനത്തിൽ " ...അല്ലാഹു سبحانه وتعالى നമുക്ക് പറഞ്ഞു തരാൻ ശ്രമിക്കുന്നത്‌..." എന്നൊരു വാചകം ഈ ഉള്ളവനിൽ നിന്ന് അറിയാതെ വന്നു പോയിട്ടുണ്ട്, അതിൽ "ശ്രമിക്കുന്നത്‌" എന്ന പ്രയോഗം അല്ലാഹുവിലേക്ക് ചേർക്കപ്പെടേണ്ടതല്ല. അതിനാൽ ആ ഭാഗം തിരുത്തി മനസ്സിലാക്കുക.

അല്ലാഹു ഈ ഉള്ളവന് പൊറുത്തു തരുകയും, ഈ തെറ്റ് ശ്രദ്ധയിൽ പെടുത്തിയവർക്ക് ഉത്തമമായ പ്രതിഫലം നൽകുകയും ചെയ്യട്ടെ.

والله أعلم.

#Corrections

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

✏️ അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -

🖥 https://t.me/Altadhkira

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

27 Nov, 12:46


#Posters@Altadhkira
#Creed_العقيدة
#Tawheed

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

13 Nov, 10:53


ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة pinned «💭 ഫോണുകൾക്ക് മുന്നിൽ കുത്തിയിരിക്കുന്നവരോട് നമ്മുടെ ശെയ്ഖ് അബുൽ മുന്ദിർ അമ്മാർ അൽ-ഹൗബാനി حَفِظَهُ اللّـہُ തന്റെ വാട്‌സ്ആപ്പ് സ്റ്റേറ്റസിൽ പറഞ്ഞു : ഖുർതുബി رَحِمَـﮧُ اللَّـﮧُ തന്റെ തഫ്‌സീരിൽ ഇബ്നു അബ്ബാസ് رَضِيَ اللَّــہُ عَنْـهما യുടെ ഒരു വാചകം ഉദ്…»

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

13 Nov, 10:51




💭 ഫോണുകൾക്ക് മുന്നിൽ കുത്തിയിരിക്കുന്നവരോട്

നമ്മുടെ ശെയ്ഖ് അബുൽ മുന്ദിർ അമ്മാർ അൽ-ഹൗബാനി حَفِظَهُ اللّـہُ തന്റെ വാട്‌സ്ആപ്പ് സ്റ്റേറ്റസിൽ പറഞ്ഞു :

ഖുർതുബി رَحِمَـﮧُ اللَّـﮧُ തന്റെ തഫ്‌സീരിൽ ഇബ്നു അബ്ബാസ് رَضِيَ اللَّــہُ عَنْـهما യുടെ ഒരു വാചകം ഉദ്ധരിക്കുകയുണ്ടായി, അദ്ദേഹം പറഞ്ഞു:

❝ തീർച്ചയായും എന്റെ ഭാര്യ എനിക്കു വേണ്ടി ഒരുങ്ങി ഭംഗിയാവുന്നത് പോലെ ഞാൻ അവൾക്ക് വേണ്ടിയും ഒരുങ്ങുന്നു, അവളുടെ മേൽ എനിക്കുള്ള എല്ലാ അവകാശങ്ങളും വാങ്ങിയെടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അത് അവൾക്ക് എൻ്റെ മേൽ ഉള്ള എല്ലാ അവകാശങ്ങളും നൽകാൻ എന്നെ ബാധ്യസ്ഥനാക്കുന്നതാണ്, കാരണം അല്ലാഹു ﷻ പറഞ്ഞു:

وَلَهُنَّ مِثۡلُ ٱلَّذِی عَلَیۡهِنَّ بِٱلۡمَعۡرُوفِۚ

സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. ❞

ഞാൻ (ശെയ്ഖ് അമ്മാർ) പറഞ്ഞു:

❝ ഇസ്‌ലാമിക നിയമപ്രകാരവും നാട്ടുനടപ്പ് പ്രകാരവും ജനങ്ങളിൽ ഏറ്റവും മോശം അവസ്ഥയിൽ ഉള്ളവൻ ആരെന്നാൽ; തന്റെ ഭാര്യ താനുമായുള്ള സംഭാഷണവും, തന്നിൽ നിന്നുള്ള വാത്സല്യവും ആഗ്രഹിച്ചുകൊണ്ട്, ദാമ്പത്യ വികാരങ്ങളാൽ നിറഞ്ഞുകൊണ്ട് തന്റെ തൊട്ട് അടുത്ത് ഉണ്ടായിരിക്കെ കൂടി, അവളെ ശ്രദ്ദിക്കാതെ സോഷ്യൽ മീഡിയകളിലും മറ്റുമായിക്കൊണ്ട് മണിക്കൂറുകൾ തന്റെ ഫോണിന് മുന്നിൽ കുത്തിയിരിക്കുന്നവരാണ്. ചിലപ്പോൾ അവൾ അവന് വേണ്ടി ഒരുങ്ങി ഭംഗിയായ അവസ്‌ഥയിൽ, അവസാനം നിർജീവ ശവത്തോട് സാമ്യപ്പെടുന്ന തന്റെ ഈ ഭർത്താവിനൊട്‌ നിരസതയിൽ ആയിക്കൊണ്ട് കിടന്ന് ഉറങ്ങിപോയിട്ടുണ്ടാവും, അല്ലാഹുവിൽ ആകുന്നു അഭയം തേടപ്പെടുന്നത്. അതിനാൽ ആരാണോ ഈ അവസ്‌ഥയിൽ ഉള്ളത്, അവൻ അല്ലാഹുവിനെ ഭയന്നുകൊണ്ട്‌ തന്റെ മാർഗ്ഗം ശെരിപ്പെടുത്തരുതോ?!
ഹദീഥിൽ ഇപ്രകാരം വരുകയുമുണ്ടായി:

اسْتَوْصُوا بِالنِّسَاءِ خَيْرًا

" നിങ്ങൾ സ്‌ത്രീകളോട് നന്നായി സഹവര്‍ത്തിക്കുക " ❞

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

📖 ഇതുമായി ബന്ധപ്പെട്ട്‌ മറ്റൊരു പോസ്റ്റ്:

https://t.me/Altadhkira/625

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

📝 ⁩വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ്
-غفر الله له وهدى والديه-

▫️ https://t.me/Altadhkira

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

13 Sep, 04:09


📸 ❝ നിസ്കാരമില്ലാതെ രാത്രി കഴിഞ്ഞു പോകുന്നു,

നോമ്പുകൾ ഇല്ലാതെ തിങ്കളും വ്യാഴവും കടന്നുപോകുന്നു,

അവർ ഉറങ്ങി കിടക്കെ ഫജ്ർ നഷ്ടപ്പെടുന്നു,

യാതൊരു ലജ്ജയുമില്ലാതെ അവർ മൗലിദ് ആഘോഷിക്കുന്നു,

സൃഷ്ടികളിൽ ഏറ്റവും ഉത്തമനായ (റസൂലുള്ളാഹ് ﷺ) ഇങ്ങനെ ചെയ്യുകയില്ലായിരുന്നു,

അതോ ഈ പച്ച നിറം തിരക്കേറിയ ദിവസം (ഖിയാമത്ത് നാളിൽ) നിങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുവോ?! ❞


#Mawlid
#Innovation_البدعة
#Reality

🖥 https://t.me/Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

07 Sep, 01:50


#Reality
#Mawlid

🖥 https://t.me/Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

06 Sep, 09:51


#Posters
#Mawlid

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

06 Sep, 09:51


#Posters
#Mawlid

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

28 Aug, 14:24


#Posters
#Hadeeth

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

23 Aug, 11:21


#Posters
#Hadeeth

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

22 Aug, 14:28


#Posters
#Hadeeth

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

20 Aug, 14:24


#Posters
#Hadeeth

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

16 Aug, 19:32




▶️ ❝ യഥാർത്ഥത്തിൽ ഉപജീവനം നൽകപ്പെട്ടവൻ ❞

#Videos

🖥 https://t.me/Altadhkira/678

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

13 Aug, 12:06




📸 ❝ മിത്രത്തിന്റെ വേഷത്തിൽ വരുന്ന ശത്രുവാൽ നീ വഞ്ചിതനാകരുത്! ❞

#Reality

🖥 https://t.me/Altadhkira

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

13 Aug, 05:01




ഇൽമിന്റെ വിദ്യാർത്ഥികൾ നന്മയിൽനിന്നും അറിവിൽ നിന്നും തിരിഞ്ഞു പോകുവാനും അവർക്ക് ഞെരുക്കം സംഭവിക്കുവാനും ഇടയാകുന്ന ചില കാരണങ്ങൾ

1️⃣പാപങ്ങളും തിന്മകളും; പ്രത്യേകിച്ചു ഒറ്റപ്പെടുമ്പോൾ ഉണ്ടാകുന്നവ. അവയിൽ ഏറ്റവും വലിയ ഒന്നാണ് സ്മാർട്ട് ഫോണുകളിലൂടെയുള്ള തിന്മകൾ.

2️⃣ നിർബന്ധമായതും സുന്നത്തായതുമായ നിസ്കാരങ്ങളിൽ ഉണ്ടാകുന്ന വീഴ്ച.

3️⃣ ദിക്റുകൾ ചൊല്ലാതിരിക്കുന്നതും, അതിനെ നിസ്സാരമായി കാണുന്നതും. ഇതിൽ ഖുർആൻ പാരായണവും ഉൾപ്പെടുന്നതാണ്.

4️⃣മോശമായ ആളുകളോടൊപ്പമുള്ള ഇരുത്തം.

5️⃣ ഒരുപാടായി വസ്‌വാസുകൾ ഉണ്ടാകൽ.

6️⃣ തമാശകളും, തനിക്ക് ഗുണമില്ലാത്ത കാര്യങ്ങളിലുള്ള സംസാരവും അധികരിപ്പിക്കൽ.

7️⃣ അറിവ് നേടുന്നതിൽ ഉൾക്കാഴ്ചയില്ലാതെ പോകൽ.

8️⃣മറ്റൊരു വ്യക്തിയുടെ താല്പര്യങ്ങളെ ആസ്പദമാക്കി അറിവ് നേടൽ; അതായത് അവൻ അറിവ് നേടിയാൽ ഇവനും അറിവ് നേടും, അവൻ അത് ഉപേക്ഷിച്ചാൽ ഇവനും ഉപേക്ഷിക്കും

9️⃣ പിശാച് ഇട്ടുതരുന്ന ശുബ്‌ഹത്തുകൾ

1️⃣0️⃣ അനുഗ്രഹങ്ങളെ തിരിച്ചറിയാതിരിക്കലും അവയെ തൊട്ട് നിരാശയിൽ ആകുന്നതും

📆 4 സഫർ 1446

[🎙ഡോക്ടർ ഫൈസൽ അൽ-വാദി'ഈ حَفِظَهُ اللّـہُ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പരാമർശിച്ചത് ]

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ ⁩വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -

🖥 https://t.me/Altadhkira

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

12 Aug, 08:10




ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ പറഞ്ഞു:

❝സമയം പാഴാക്കുന്നത് മരണത്തേക്കാൾ കഠിനമാണ്, കാരണം അത് നിന്നെ അല്ലാഹുവിൽ നിന്നും പരലോകത്തിൽ നിന്നും മുറിച്ച് കളയുന്നു, മരണമാകട്ടെ, അത് നിന്നെ ദുനിയാവിൽ നിന്നും അതിലെ ആളുകളിൽ നിന്നും മുറിച്ച്‌ കളയുന്നു ❞

[
📚 الفوائد (31)]

#Reality

•••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ ⁩വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -

🖥 https://t.me/Altadhkira

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

11 Aug, 20:07




▶️ ❝ നീ പറയുക:

قَدَرُ اللَّهِ وَمَا شَاءَ فَعَلَ

(അത്) അല്ലാഹുവിന്റെ വിധിയാണ്, അവൻ ഉദ്ദേശിച്ചത് അവൻ പ്രവർത്തിച്ചിരിക്കുന്നു  ❞


#Videos

🖥 https://t.me/Altadhkira/674

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

07 Aug, 13:08




📊 ജനങ്ങളെ അവരുടെ അവസ്ഥകളുടെ അടിസ്ഥാനത്തിൽ മൂന്ന് രീതികളിലായാണ് ദീനിലേക്ക് ക്ഷണിക്കപ്പെടുക

അല്ലാഹു ﷻ പറഞ്ഞു:

ٱدۡعُ إِلَىٰ سَبِیلِ رَبِّكَ بِٱلۡحِكۡمَةِ وَٱلۡمَوۡعِظَةِ ٱلۡحَسَنَةِۖ وَجَـٰدِلۡهُم بِٱلَّتِی هِیَ أَحۡسَنُۚ

യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക.

💬 ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ പറഞ്ഞു:

❝ സത്യം മനസ്സിലാക്കി ക്ഷണത്തിന് ഉത്തരം നൽകുന്ന കൂട്ടരെയാണ് ഹിക്മത്തോടെ (യുക്തിദീക്ഷയോടെ) അല്ലാഹുവിലേക്ക്‌ ക്ഷണിക്കപ്പെടുക, തിരിഞ്ഞുകളയുന്ന, അശ്രദ്ധയിൽ അകപ്പെട്ടിട്ടുള്ള കൂട്ടരെ സദുപദേശം മുഖേനയും, സത്യത്തെ എതിർക്കുന്ന ശാഠ്യ സ്വഭാവമുള്ളവരെ ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തികൊണ്ടുമാണ് അല്ലാഹുവിലേക്ക്‌ ക്ഷണിക്കപ്പെടുക.❞

[📚مفتاح دار السعادة (1/216)]

📝 നമ്മുടെ പ്രിയ അധ്യാപകൻ അബൂ മശ്കൂർ അബ്‍ദുശ്ശകൂർ അൽ ഇസ്രാഫീലി حَفِظَهُ اللّـہُ അദ്ദേഹത്തിന്റെ അൽ-അഖീദത്തു അത്ത്വഹാവിയ്യയുടെ ദർസുകളിൽ ഈ ആശയത്തെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു:

1️⃣ ഒരുവൻ നീ പറഞ്ഞുകൊടുക്കുന്നത്‌ മനസ്സിലാക്കുകയും, അത് സ്വീകരിക്കുകയും ചെയ്യുന്ന കൂട്ടത്തിൽ ആണെങ്കിൽ നീ അവനെ ഹിക്മത്തോടെ സത്യത്തിലേക്ക് ക്ഷണിക്കുക, അവനോട് കാഠിന്യം പ്രകടിപ്പിക്കരുത്, സൗമ്യമായ നിലയിൽ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുക, കാരണം അവൻ അത് സ്വീകരിക്കുന്ന കൂട്ടത്തിൽ ആണെന്ന് നിനക്കറിയാം.

2️⃣ അതുപോലെ അശ്രദ്ധയിൽ ആയിട്ടുള്ളതോ സത്യത്തിൽ നിന്ന് അൽപ്പം തിരിഞ്ഞുകളയുകയോ ചെയ്യുന്നവനെ നീ ഉൽബോധനം നൽകിക്കൊണ്ടും അല്ലാഹുവിന്റെ പ്രതിഫലത്തിലേക്ക് പ്രോത്സാഹിപ്പിച്ചുകൊണ്ടും, ശിക്ഷയെ കുറിച്ചു ഭയപ്പെടുത്തിക്കൊണ്ടും സത്യത്തിലേക്ക് ക്ഷണിക്കുക.

3️⃣ എന്നാൽ സത്യനിഷേധിയായ, നിന്റെ ദഅ്‌വത്തിനെ എതിർക്കുന്ന ഒരുവനോട് നല്ല രീതിയില്‍ സംവാദം നടത്തിക്കൊണ്ടും, ചർച്ചകളിലൂടെ അവനിലുള്ള ശുബ്‌ഹത്തുകൾ മനസ്സിലാക്കിക്കൊണ്ടും, അവയ്ക്ക് മറുപടി നൽകിക്കൊണ്ടും അവനെ നീ സത്യത്തിലേക്ക് ക്ഷണിച്ചുകൊള്ളുക.

•••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ ആശയ വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -

🖥 https://t.me/Altadhkira

•••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

06 Aug, 15:16


🧻 വിസർജനത്തിന് ശേഷം വെള്ളത്തെ കൂടാതെയുള്ള (മാലിന്യം പറ്റാത്ത) ശുദ്ധിയായിട്ടുള്ള കല്ല്, ടിശ്യു പേപ്പർ തുടങ്ങിയവയെ കൊണ്ട് ശുദ്ധീകരിക്കുന്നത് നിയമമാക്കപ്പെട്ടിട്ടുണ്ട് എന്നതിൽ ഏകാഭിപ്രായം ഉണ്ട് ( ഈ ശൈലിയിലുള്ള ശുദ്ധീകരണത്തിന് അറബിയിൽ ഇസ്തിജ്മാർ എന്ന് പറയും).

📌കല്ലുകൾ ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഏറ്റവും കുറഞ്ഞത് മൂന്ന് കല്ലുകൾ കൊണ്ടാണ് ശുദ്ധീകരിക്കേണ്ടത്, അതിൽ കൂടുതൽ കല്ലുകൾ ഉപയോഗിച്ചാൽ അവയുടെ എണ്ണം (5,7,9,11 പോലെ) ഒറ്റയായിരിക്കണം താനും.

🧻 ടിശ്യു പേപ്പർ പോലുള്ളവയുടെ കാര്യത്തിൽ മേൽപറഞ്ഞ രണ്ട് വിധികൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു.

🪨 മൂന്നു കല്ലുകൾക്ക് പകരം മൂന്ന് വശങ്ങൾ ഉള്ള ഒരു വലിയ കല്ല് ഉപയോഗിച്ചാലും മതിയാകുന്നതാണ് എന്നും ഭൂരിപക്ഷം പണ്ഡിതന്മാർ സൂചിപ്പിച്ചു.

🦴 കാഷ്ടമോ, എല്ലോ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഒരുവൻ അപ്രകാരം ചെയ്യുന്ന പക്ഷം അവൻ കുറ്റക്കാരൻ ആവുമെങ്കിലും, ശുദ്ധിയായതായാണ് പരിഗണിക്കപ്പെടുക. കാരണം അവയാലുള്ള ശുദ്ധീകരണം ശെരിയാവുകയില്ല എന്ന് സ്ഥാപിക്കുന്ന ഹദീഥിൽ ന്യൂനതയുണ്ട്‌.
എല്ലുകളെ കൊണ്ടുള്ള ശുദ്ധീകരണം വിലക്കപ്പെടുവാൻ ഉള്ള കാരണം അത് ജിന്നിന്റെ ഭക്ഷണം ആണെന്നതാണ് എന്നും, അതിനാൽ മനുഷ്യരുടെ ഭക്ഷണം ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നത്   വിലക്കപ്പെടുവാനായി കൂടുതൽ അർഹമായതാണെന്നും പണ്ഡിതന്മാർ സൂചിപ്പിച്ചു.

💧 വെള്ളത്തെകൊണ്ടുള്ള ശുദ്ധീകരണം കൂടുതൽ വൃത്തിയാക്കാൻ  സഹായിക്കുന്നതിനാൽ, ഒരുവൻ കല്ലുകൾ കൊണ്ടുള്ള ശുദ്ധീകരണം ശരിയാകുന്നതും മതിയാകുന്നതും ആണെന്ന് വിശ്വസിക്കുന്നതിനോടൊപ്പം വെള്ളത്താൽ ശുദ്ധീകരിക്കുന്നതിന് മുൻതൂക്കം നൽകുന്നതിൽ പ്രശ്നമില്ല.

📌 കല്ലുകളെ കൊണ്ടുള്ള ശുദ്ധീകരണം പുരിഷന്മാർക്കും സ്ത്രീകൾക്കും പൊതുവായുള്ള ഒന്നാണെന്നതാണ് തെളിവുകൾ തെളിയിക്കുന്നത്.

📸 ടോയ്‌ലെറ്റിൽ പ്രവേശിക്കുന്നതിന് മുൻപായി

" اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ "

അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ ഖുബുഥി വൽ ഖബാഇഥ്‌

( അല്ലാഹുവേ, എല്ലാ ആണ്‍ പെണ്‍ പിശാചില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു) എന്ന പ്രാര്‍ത്ഥന പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിൽ ഏകാഭിപ്രായമുണ്ട്.
എന്നാൽ അതിനു മുന്പായിക്കൊണ്ട് "ബിസ്മില്ലാഹ്‌" പറയൽ സ്ഥിരപ്പെട്ടിട്ടില്ല.

💬 ടോയ്‌ലെറ്റിൽനിന്ന് പുറത്തിറങ്ങുമ്പോൾ "ഗുഫ്രാനക്" എന്ന് പ്രാർത്ഥിക്കൽ; ഈ പ്രാർത്ഥന പരാമർശിക്കപ്പെട്ടിട്ടുള്ള ഹദീഥിൽ ന്യൂനതയുണ്ടെങ്കിലും ടോയ്‌ലെറ്റിൽനിന്ന് പുറത്തിറങ്ങുമ്പോൾ പറയപ്പെടുന്ന പ്രാർത്ഥനകളിൽ ഏറ്റവും ശരിയായത് ഇതാണെന്ന് ചില പണ്ഡിതന്മാർ സൂചിപ്പിച്ചിട്ടുണ്ട്.

📌 മൂത്രവിസർജനം നടത്തുമ്പോൾ തങ്ങളുടെ വലത്കൈകൊണ്ട് ഗുഹ്യാവയത്തെ സ്പർശിക്കുന്നതോ വലത്കൈകൊണ്ട് ശുദ്ധീകരിക്കുന്നതോ വിലക്കപ്പെട്ടിരിക്കുന്നു. ഇവ രണ്ടും പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ബാധകമാണ്.

📌 തന്റെ ഔറത്ത് മറ്റൊരാൾക്ക് വെളിപ്പെടുകയോ, തന്റെ വസ്ത്രത്തിലേക്കോ ശരീരത്തിലേക്കോ മൂത്രം തെറിക്കുകയോ ഇല്ലെങ്കിൽ നിന്ന്കൊണ്ട് മൂത്രവിസർജനം നടത്തുന്നത് അനുവദനീയമാണ്.

മൂത്രവിസർജനത്തിന് ശേഷം തന്റെ ലിംഗം പിടിച്ചുവലിച്ചുകൊണ്ട് വറ്റിക്കുന്നതോ, തൊണ്ട ശെരിയാക്കുന്നതോ,  അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതോ, പടിയോ കോണിയോ കയറിയിറങ്ങുന്നതോ ഒന്നും തന്നെ സ്ഥിരപ്പെട്ടിട്ടില്ല, മറിച്ച്‌  അവയെല്ലാം ബിദ്അത്താണ് എന്ന് ചിലർ സൂചിപ്പിച്ചിട്ടുണ്ട്.

🏜 മൂത്രം തെറിക്കാതിരിക്കാനായി കട്ടിയില്ലാത്ത, മണ്ണോ മണലോ പോലെയുള്ള ഇടങ്ങൾ തിരഞ്ഞെടുക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു.

📌 വിസർജന സ്ഥലത്തു തുപ്പുന്നതിനെതിരെ യാതൊരു വിലക്കുമില്ല.

📌 ടോയ്‌ലെറ്റിനുള്ളിൽനിന്ന് വുദൂഅ്‌  എടുക്കുമ്പോൾ തസ്മിയ്യ ("ബിസ്മില്ലാഹ്‌" ചൊല്ലൽ) ഒഴിവാക്കുക.

😀 ടോയ്‌ലെറ്റിൽ ഇരുന്നു ഭക്ഷിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്, അത് ഒരുവൻ പിശാചുക്കളെ വിരുന്നിന് ക്ഷണിക്കുന്നത് പോലെയാണ്, കാരണം അത് അവരുടെ പാർപ്പിടമാണ്.

[📚നമ്മുടെ ശെയ്ഖ് ഹസ്സൻ ബാ ശുഐബ് حَفِظَهُ اللّـہُ യുടെ ദർസുകളിൽ നിന്ന്]

#Fiqh

•••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ ആശയ വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -

🖥 https://t.me/Altadhkira/670

•••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

06 Aug, 15:16




🚽 വിസർജന മര്യാദകൾ


📌 ഒരുവൻ ടോയ്‌ലെറ്റ് പോലെ മറയുള്ള സ്ഥലത്തല്ല വിസർജിക്കുന്നതെങ്കിൽ, ഔറത്ത് മറ്റാരെങ്കിലും കണ്ടേക്കാം എന്നു ഭയപ്പെടുന്ന സാഹചര്യത്തിൽ, ഇരുന്ന ശേഷമേ തന്റെ തുണി ഉയർത്താൻ പാടുള്ളൂ, ഇത് ഔറത്ത് മറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള പൊതുവായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്. എന്നാൽ ഈ വിഷയത്തിൽ പ്രത്യേകമായി വന്നിട്ടുള്ള ഹദീഥുകൾ സ്ഥിരപ്പെട്ടിട്ടില്ല, അതിനാൽ തന്റെ ഔറത്ത് വെളിപ്പെടുന്ന അവസ്ഥ ഭയപ്പെടുന്നില്ലെങ്കിൽ അവന് നിന്നുകൊണ്ട് തന്നെ തന്റെ തുണി ഉയർത്താകുന്നതാണ്.

🏜 മലവിസർജനം നടത്തുവാൻ ഉദ്ദേശിക്കുന്നയാൾ ദൂരത്തോട്ട് പോകുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതാണ്, ഇതിൽ ഏകാഭിപ്രായം ഉണ്ട്, എന്നാൽ മൂത്രവിസർജനം നടത്തുവാൻ ഉദ്ദേശിക്കുന്നവൻ ഇപ്രകാരം ചെയ്യേണ്ടതില്ല എന്നാണ് ചില ഹദീഥുകൾ തെളിയിക്കുന്നത്. ടോയ്‌ലറ്റിൽ കയറുന്ന ആൾ അതിന് ചുറ്റും ആളുകൾ ഉണ്ടെങ്കിലും ദൂരത്തേക്ക് പോകേണ്ടതില്ല എന്നും പണ്ഡിതന്മാർ സൂചിപ്പിച്ചിട്ടുണ്ട്.

🚪 ഒറ്റപ്പെട്ട അവസ്ഥയിൽ ഒരുവൻ നഗ്നനായി കുളിക്കുന്നതിൽ തെറ്റില്ല, കാരണം ഈ വിഷയത്തിൽ വന്നിട്ടുള്ള ഹദീഥുകൾ യാതൊന്നും നബി ﷺ യിലേക്ക് സ്ഥിരപ്പെട്ടിട്ടില്ല, എങ്കിലും കൂടുതൽ ഉത്തമമായത് തന്റെ ഔറത്ത് മറയ്ക്കുന്നതാണ്, അല്ലാഹുവിനാകുന്നു ഏറ്റവും നന്നായി അറിയാവുന്നത്.

💬 വിസർജിക്കുന്നതിനിടയിൽ സംസാരിക്കുന്നത് വെറുക്കപ്പെട്ടതും, മൗനം പാലിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടതുമാണ്. എന്നാൽ സംസാരം വിലക്കിയിട്ടുള്ള ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല.

⛔️ വിസർജിക്കുന്നതിനിടയിൽ അല്ലാഹുവിനെ സ്മരിക്കുന്നതും വെറുക്കപ്പെട്ടതാണ്.

📌 ടോയ്‌ലെറ്റിൽ പ്രവേശിക്കുന്നതിന് മുൻപ് അല്ലാഹുവിന്റെ നാമം അടങ്ങിയിട്ടുള്ള വസ്‌തുക്കൾ (ഉദ: മോതിരം പോലുള്ളവ) പുറത്ത് ഉപേക്ഷിക്കൽ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതിൽ ഏകാഭിപ്രായമുണ്ട്. എന്നാൽ അത് വെളിവാകാത്തവണ്ണം എന്തിലെങ്കിലും സൂക്ഷിച്ചാൽ വലിയ പ്രശ്നമില്ല. അതുപോലെ അത് പുറത്ത് ഉപേക്ഷിച്ചാൽ മോഷ്ടിക്കപ്പെടുമെന്നോ മറ്റോ ഭയക്കുന്നെങ്കിലും അകത്തേക്ക് എടുക്കുന്നതിൽ പ്രശ്നമില്ല, ആ സാഹചര്യത്തിയിൽ അത് വെറുക്കപ്പെടുകയില്ല.

📚 മുസ്ഹഫ് (ഖുർആൻ) മേൽപറഞ്ഞ പ്രകാരമുള്ള ഒരു കാരണമില്ലാതെ ടോയ്‌ലെറ്റിൽ പ്രവേശിപ്പിക്കൽ ഹറാം ആണ്.
എന്നാൽ ഖുർആൻ പാരായണം റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള കാസറ്റുകളും ഫോണുകളും പ്രവേശിപ്പിക്കുന്നതിൽ കുഴപ്പമില്ല എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം.

⛔️ ഇസ്ലാമികനിയമമോ നാട്ടുനടപ്പോ മലമൂത്രവിസർജനം നടത്തുന്നത് വിലക്കിയിട്ടുള്ള (പൊതുവഴി, ബസ് സ്റ്റോപ്പുകൾ, ആളുകൾ കൂടിയിരിക്കുന്ന ഇടങ്ങൾ, പുഴകളുടെ തീരങ്ങൾ, പഴങ്ങൾ തരുന്ന വൃക്ഷങ്ങൾക്കു കീഴിൽ, എന്നിങ്ങനെ) ജനങ്ങൾ ഗുണമെടുക്കുന്ന ഇടങ്ങൾ അതിനായി സ്വീകരിക്കാൻ പാടുള്ളതല്ല, അത് ഹറാം ആക്കപ്പെട്ടിരിക്കുന്നു.

🚫 മാളങ്ങളിലേക്ക് മൂത്രവിസർജനം നടത്തുന്നത് വിലക്കപ്പെട്ടിരിക്കുന്നു.

🕋 ഖിബ്‌ലയ്ക്ക് നേരയോ അതിനോട് എതിരയോ ഉള്ള നിലയിൽ ഇരുന്നു വിസർജിക്കുന്നത് വെറുക്കപ്പെട്ടിരിക്കുന്നു. ഇത് കഅബയ്ക്ക് പ്രത്യേകമായുള്ളതാണ്, ബൈത്തുൽ മഖ്ദസിന് ബാധകമല്ല.

🌇 എന്നാൽ സൂര്യനെയോ ചന്ദ്രനെയോ ചില പ്രത്യേക നക്ഷത്രങ്ങളെയോ നേരിടരുത് എന്നോ, അവയോട് എതിരായി ഇരിക്കരുതെന്നോ പറയപ്പെടുന്നത് തികച്ചും ഒരു വിചിത്രവാദമാണ്.

📌 വിസർജനത്തിന് ശേഷം ശുദ്ധീകരണത്തിന്റെ സമയത്തു മേൽപറഞ്ഞ പ്രകാരം ഇരിക്കുന്നതിൽ പ്രശ്നമില്ല. അതുപോലെ ഒരുവൻ ബന്ധപ്പെടുന്ന സമയത്തും ഖിബ്‌ലയോട് മുന്നിടുന്നതിൽ പ്രശ്നമില്ല.

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

03 Aug, 13:42




ദുര്‍മാര്‍ഗികളുടെ അവസ്ഥ❗️

അല്ലാഹു ﷻ പറഞ്ഞു:

{ كَذَّبَتۡ قَوۡمُ لُوطٍ ٱلۡمُرۡسَلِینَ (١٦٠) إِذۡ قَالَ لَهُمۡ أَخُوهُمۡ لُوطٌ أَلَا تَتَّقُونَ (١٦١) إِنِّی لَكُمۡ رَسُولٌ أَمِینࣱ (١٦٢) فَٱتَّقُوا۟ ٱللَّهَ وَأَطِیعُونِ (١٦٣) وَمَاۤ أَسۡـَٔلُكُمۡ عَلَیۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِیَ إِلَّا عَلَىٰ رَبِّ ٱلۡعَـٰلَمِینَ (١٦٤) أَتَأۡتُونَ ٱلذُّكۡرَانَ مِنَ ٱلۡعَـٰلَمِینَ (١٦٥) وَتَذَرُونَ مَا خَلَقَ لَكُمۡ رَبُّكُم مِّنۡ أَزۡوَ ٰ⁠جِكُمۚ بَلۡ أَنتُمۡ قَوۡمٌ عَادُونَ (١٦٦) قَالُوا۟ لَىِٕن لَّمۡ تَنتَهِ یَـٰلُوطُ لَتَكُونَنَّ مِنَ ٱلۡمُخۡرَجِینَ (١٦٧) }

ലൂത്വിന്‍റെ ജനത (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചു തള്ളി.

അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.
അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.

ഇതിന്‍റെ പേരില്‍ ‍നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകത്തിന്റെ റബ്ബിൽനിന്ന് മാത്രമാകുന്നു.

നിങ്ങള്‍ ലോകരില്‍ ‍നിന്ന് ആണുങ്ങളുടെ അടുക്കല്‍ ‍ചെല്ലുകയാണോ?

നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ.

അവര്‍ പറഞ്ഞു: ലൂത്വേ, നീ (ഇതില്‍നിന്ന്‌) വിരമിച്ചില്ലെങ്കില്‍ ‍തീര്‍ച്ചയായും നീ (നാട്ടില്‍നിന്ന്‌) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.

[സൂറത്തു അശ്ലുഅറാഅ്‌: 160-167]


💬 ഷെയ്ഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَـﮧُ اللَّـﮧُ പറഞ്ഞു:

❝ ഇതാകുന്നു ദുര്‍മാര്‍ഗികളുടെ അവസ്ഥ, തങ്ങളെ തിന്മകളിൽനിന്ന് വിലക്കുന്ന ഒരുവൻ അവർക്കിടയിൽ ഉണ്ടെങ്കിൽ, അവർ അദ്ദേഹത്തെ ബഹിഷ്കരിക്കുവാനും പുറത്താക്കുവാനും ആവിശ്യപ്പെടുന്നതാണ്! ❞

[ الفتاوى (334/15) ]

•••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ ⁩വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -

🖥 https://t.me/Altadhkira

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

02 Aug, 13:20


ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة pinned «﷽ ആരാണ് ശീ'ആക്കൾ ¹ ഷെയ്ഖ് മുഹമ്മദ് അമാൻ അൽ ജാമീ رَحِمَـﮧُ اللَّـﮧُ തന്റെ [ഇസ്ലാമിക വിശ്വാസവും അതിന്റെ ചരിത്രവും] എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: ശീ'ആക്കൾ: സ്വഹാബികളുടെ അവസാന നാളുകളിൽ, കൃത്യമായി പറഞ്ഞാൽ ഇമാം അലീ رَضِيَ اللَّــہُ عَنْــہُ വിന്റെ കാലഘട്ടത്തിൽ …»

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

02 Aug, 12:51




📸 ❝ ഉമർ ഫലസ്തീനിനെ മോചിപ്പിക്കുകയുണ്ടായി, എന്നാൽ ഇന്ന് ഉമറിനെ - رَضِيَ اللَّــہُ عَنْــہُ - അധിക്ഷേപിക്കുന്നവരോ
അദ്ദേഹത്തെ അധിക്ഷേപിക്കുന്നവരെ അനുകൂലിക്കുന്നവരോ അതിനെ ഒരിക്കലും മോചിപ്പിക്കുകയില്ല! ❞

#Reality

🖥 https://t.me/Altadhkira

1,808

subscribers

181

photos

15

videos