തൂവൽ @thoowal Channel on Telegram

തൂവൽ

@thoowal


ഇത് നമ്മുടെ ലോകം 🌙
സ്വയം ഒരു ഓർമപ്പെടുത്തൽ....

തൂവൽ (Malayalam)

തൂവൽ ചാനൽ ഒരു സമൃദ്ധ ഭാഷയാണ്, എല്ലാ ആകർഷണീയതകളും ഉൾപ്പെടെ. അതിനാൽ തൂവൽ ചാനൽ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പ്രചോദനം നേടുന്നു. ചാനൽസ് പരസ്യമായ അനേകം രഹസ്യങ്ങൾ, കഥകൾ, ചിത്രങ്ങൾ, വീഡിയോകൾ, സമൃദ്ധ സാഹിത്യ കൃതികൾ എന്നിവയിലൂടെ ആണ് നമ്മുടെ പ്രധാനനാട്. തൂവൽ ചാനൽ സംസാരം അവശ്യം ചേർത്തുകൊള്ളുക, നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതുക, നിങ്ങളുടെ ആലോചനകൾ പങ്കുവയ്ക്കുക. ഇത് നമ്മുടെ ലോകം 🌙 സ്വയം ഒരു ഓർമപ്പെടുത്തൽ....

തൂവൽ

27 Jan, 01:46


✍️

ഭർത്താവിനെ അനുസരിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്.

ഭർത്താവ് പറയുന്നത് അതേപോലെ അനുസരിച്ച്, ഭർത്താവിന് ഒപ്പിച്ച് വീട്ടിലും വീടിന്റെ പുറത്തും നിൽക്കുന്ന, നല്ല സ്ത്രീകളെന്നു പറയുന്ന സ്ത്രീകളുണ്ട്.

അവർ യഥാർത്ഥത്തിൽ ഒരു ടെസ്റ്റു നടത്തണം. ഭർത്താവ് പള്ളിയിൽ പോകാൻ പറഞ്ഞാൽ പള്ളിയിൽ പോകും. ക്ലാസ്സിന് പോകാൻ പറഞ്ഞാൽ ക്ലാസ്സിന് പോകും. ഭർത്താവിനെ സ്നേഹിക്കാൻ വേണ്ടി , ഭർത്താവിന്റെ സ്നേഹത്തിനു വേണ്ടിയുള്ളതിന്റെ ഭാഗമായിട്ടാണോ നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നത് ?

അതല്ല മറിച്ച് ഭർത്താവിനെ സ്നേഹിക്കുന്നത് അല്ലാഹുവിനെ സ്നേഹിക്കുന്നതുകൊണ്ടും അനുസരിക്കുന്നതുകൊണ്ടുമാണോ... ?

രണ്ടാമതു പറഞ്ഞതാണ് ശരിക്കും വേണ്ടത്. മഹബ്ബത്തിന്റെ ഈ ദറജയിലേക്ക് നമ്മൾ എത്തിയാൽ ഒരു പ്രശ്നവും കുടുംബത്തിലുണ്ടാകില്ല. ഒരു മനശ്ശാസ്ത്രജ്ഞനും വേണ്ട, അല്ലാത്തോരും വേണ്ട , ഒരാളും വേണ്ട.

ഞാൻ എന്റെ ഭർത്താവിനെ സ്നേഹിക്കുന്നത് അല്ലാഹുവിനു വേണ്ടിയാണ്.

അല്ലാഹു എന്നോട് പറഞ്ഞിട്ടുണ്ട് ഭർത്താവിനെ അനുസരിക്കണമെന്ന് അതുകൊണ്ട് ഞാൻ അനുസരിക്കുന്നു.

ഭർത്താവിനെ സ്നേഹിക്കണമെന്ന് അല്ലാഹു എന്നോട് പറഞ്ഞിട്ടുണ്ട് , അതുകൊണ്ട് ഞാൻ ഭർത്താവിനെ സ്നേഹിക്കുന്നു എന്ന നിലവാരത്തിൽ ഭാര്യ എത്തണം.

അപ്പോൾ ആ കുടുംബം സമാധാനമുള്ള, പ്രശ്നങ്ങൾ സ്വയം പരിഹൃതമാകുന്ന ഒരു കുടുംബമായിത്തീരും.

തൂവൽ

25 Jan, 00:17


✍️

കുടുംബക്കാരും, ബന്ധുക്കളും
നാട്ടുകാരും, കൂട്ടുകാരും
പിണങ്ങി പിരിഞ്ഞവരും കൂടെ നടന്നവരും ഒരു നോക്ക് കാണാൻ വരുന്നൊരു ദിനമുണ്ട് നമുക്ക്...!!!

ശത്രുക്കൾ പോലും നമ്മെക്കുറിച്ചു നല്ലത് പറയുന്നൊരു ദിനം..!!!

നാം പുഞ്ചിരിച്ചാൽ തിരിച്ചു
മറു ചിരി തരാത്തവരും
നെഞ്ചിൽ തീരാ മുറിവ് തീർത്തവരും നമുക്ക് വേണ്ടി വെറുതെ കണ്ണു നിറയ്ക്കുന്ന ഒരു ദിനം...!!!

ഓർക്കുക മനുഷ്യാ...
ഈ ദുനിയാവിൽ എല്ലാം നേടിയെന്ന് സ്വയം അഹങ്കരിക്കുമ്പോൾ
നേടിയതൊന്നും കൊണ്ട് പോവാൻ കഴിയില്ല എന്നുള്ളതും മണ്ണോടു അലിഞ്ഞ് ചേരാനുള്ളത്
നമ്മുടെ ശരീരമല്ലാതെ മറ്റൊന്നുമില്ലെന്നും...

എത്ര വലിയ കൊട്ടാരത്തിലും പട്ട് മെത്തയിൽ കഴിഞ്ഞാലും ആറടി മണ്ണിന്റെ തറയാണ് നമ്മേ അവസാനം വരവേൽക്കുന്നത്..

തൂവൽ

24 Jan, 07:35


🕰️🌻✉️

തൂവൽ

20 Jan, 04:04


۞ وَعَنَتِ ٱلۡوُجُوهُ لِلۡحَیِّ ٱلۡقَیُّومِۖ وَقَدۡ خَابَ مَنۡ حَمَلَ ظُلۡمࣰا ۝١١١ وَمَن یَعۡمَلۡ مِنَ ٱلصَّـٰلِحَـٰتِ وَهُوَ مُؤۡمِنࣱ فَلَا یَخَافُ ظُلۡمࣰا وَلَا هَضۡمࣰا ۝١١٢﴾ [طه ١١١-١١٢]


🎧ᶠᵉᵉˡ

തൂവൽ

19 Jan, 16:02


✍️

നമ്മുടെ പ്രവൃത്തിയുടെയും സ്വഭാവത്തിന്റെയും ചില വശങ്ങള്‍ മാത്രമേ മറ്റുള്ളവര്‍ കാണുകയുള്ളൂ.

അതില്‍നിന്ന് അവര്‍ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങള്‍ നാം വകവെക്കേണ്ടതില്ല...

മറ്റുള്ളവരുടെ പ്രശംസയല്ല,
അല്ലാഹുവിന്റെ തൃപ്തിയാണ്, പ്രവൃത്തിയുടെ ഫലം എന്നറിയുമ്പോള്‍ അത് നമുക്ക് ആശ്വാസമുണ്ടാക്കാതിരിക്കയില്ല...

നാം ആശിക്കുന്നതെല്ലാം നമുക്ക് സാധിച്ചു എന്ന് വരില്ല. എന്നാല്‍ കൈയില്‍ വരുന്നത് സംതൃപ്തിയോടെ
ആസ്വദിക്കുവാന്‍ നാം ശീലിക്കണം...

നിറഞ്ഞുകവിയുന്ന ആത്മവിശ്വാസം, പ്രതിബന്ധങ്ങളോടു മല്ലിടുവാനുള്ള നെഞ്ചുറപ്പ്, നേട്ടത്തിനുള്ള അളവറ്റ മോഹം, ആത്മാര്‍ത്ഥത നിറഞ്ഞ ആര്‍ദ്രത ഇതെല്ലാമുള്ള മനുഷ്യനെ നൈരാശ്യം സമീപിക്കുകയില്ല...

തൂവൽ

17 Jan, 07:56


🕰️🌻✉️

തൂവൽ

16 Jan, 17:28


✍️

@thoowal 🪶

തൂവൽ

16 Jan, 03:55


✍️

നല്ല മനസ്സുള്ളവർക്ക് ആരെയും വേദനിപ്പിക്കാനാവുകയില്ല. എന്നാലവർ മറ്റുള്ളവർക്ക് വേണ്ടി
പലപ്പോഴും സ്വയം വേദനിക്കുന്നു...!!

പ്രതികാരം ചെയ്യാൻ
കണ്ണുനീർ മാത്രം ബാക്കി നിൽക്കുന്ന ആളുകളെ വേദനിപിക്കുന്നതിനെ നീ ഭയപ്പെടുക....


@thoowal 🪶

തൂവൽ

14 Jan, 14:25


✍️

കുട്ടികളെ എങ്ങനെയാണ് തർബിയ്യത് ചെയ്യേണ്ടത്..??
ഒരിക്കലും ഏതേലും സ്ഥാപനത്തിൽ വിട്ടത് കൊണ്ടൊ, പ്രഭാഷണങ്ങൾ കേൾപ്പിച്ചത് കൊണ്ടോ ശാസിച്ചത് കൊണ്ടോ അവർ നന്നാവണമെന്നില്ല

വളർച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കൾ ചെയ്യുന്നത് കുട്ടികൾ നിരീക്ഷിക്കുന്നുണ്ട്. അവരെ കണ്ടും കേട്ടുമാണ് അവർ വളരുന്നത്. കുട്ടികൾ ആദ്യം അനുകരിക്കുന്നതും അവരെയാണ്..

അത്കൊണ്ട് തന്നെ മക്കൾക്ക് നല്ല സ്വഭാവ ശീലങ്ങൾ കിട്ടണമെങ്കിൽ, മാതാപിതാകൾ അതിന് മാതൃകയാകട്ടെ...
കാര്യങ്ങൾ അങ്ങോട്ട് പകർന്നു കൊടുക്കുന്നതിനേക്കാളും
അവർ സ്വയം ഒപ്പിയെടുക്കുമ്പോഴാണ് കൂടുതൽ എളുപ്പവും മനോഹരവുമാകുന്നത്...

@thoowal 🪶

തൂവൽ

11 Jan, 10:47


✍️

മറ്റുള്ളവർക്ക് ഒരിക്കലും മുഷിപ്പോ പ്രയാസമോ തോന്നാത്ത വിധം ബന്ധത്തിന്റെ മനോഹാരിത നീ നിലനിർത്തുക.

വേർപെടുത്താൻ കഴിയാത്തത്ര അടുത്തല്ല, കൂട്ടുകെട്ടിനായി കൊതിക്കേണ്ടിവരുന്നത്ര അകലത്തിലുമല്ല.


@thoowal 🪶

തൂവൽ

10 Jan, 10:25


✍️

ആടുകൾ മനുഷ്യരെക്കാൾ അറിവുള്ളവയാണ്. കാരണം അവ ഇടയന്റെ ശബ്ദം കേട്ട് മേയുന്നത് പോലും നിർത്തുന്നു,
അയാളെ അനുസരിക്കുന്നു.

എന്നാൽ സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി മനുഷ്യർ അല്ലാഹുവിന്റെ കല്പനകൾ, വിധിവിലക്കുകൾ ശ്രദ്ധിക്കുന്നതേ ഇല്ല..


@thoowal 🪶

തൂവൽ

10 Jan, 00:52


🎧 ᶠᵉᵉˡ

إدريس أبكر 🎤
والباقيات الصالحات خير 💎


@thoowal 🪶

തൂവൽ

09 Jan, 10:52


✍️

പരിശുദ്ധനായ അല്ലാഹുവിലേക്ക് തിരിയുന്നതലല്ലാതെ ഒരു വ്യക്തിക്ക് മനസ്സമാധാനമോ, ആശ്വാസമോ, ആനന്ദമോ കണ്ടെത്താനാകുന്ന ഒന്നും തന്നെ ഈ പ്രപഞ്ചത്തിലില്ല...

مجموع الفتاوى ابن تيمية

ᶜʳʸ ˡⁱᵏᵉ ᵃ ᵏⁱᵈ ⁱⁿ ᶠʳᵒⁿᵗ ᵒᶠ ᵃˡˡᵃʰ 🧊


@thoowal 🪶

തൂവൽ

04 Jan, 18:04


✍️

ജീവിതയാത്ര പ്രയാസമുള്ളതായേക്കാം , പക്ഷെ അനുഭവമാണ് നമ്മെ അനുകമ്പയുള്ള,
ദയയുള്ള, വിവേകമുള്ള മനുഷ്യരായി മാറ്റുന്നത്...

നഷ്ടം, പരാജയം,
വേദന, കഷ്ടപ്പാടുകൾ എന്നിവയിലൂടെ കടന്നുപോകുമ്പോൾ- സർവ്വശക്തനായ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാനും കഴിഞ്ഞ
നാളുകളിലെ പോരായ്മകൾ
മനസ്സിലാക്കി മാറാനും
അവസരമുണ്ട്.

അത് പാഴാക്കരുത്..!!

@thoowal 🪶

തൂവൽ

02 Jan, 18:51


✍️

ജീവിതത്തിൽ നമ്മൾ പലപ്പോഴും ഒറ്റപ്പെടാറുണ്ട്. നമുക്ക് ചുറ്റും ആരൊക്കെ ഉണ്ടായാലും നമ്മെ കേൾക്കുവാനും മനസ്സിലാക്കാനും ആരുമില്ലാത്ത അവസ്ഥ..

ഒരു ചെറിയ തെറ്റ് മതി ആളുകൾ നമ്മളിൽ നിന്നും അകന്നു പോകാൻ..

എന്നാൽ ഒരു സുജൂദ് കൊണ്ട് അല്ലാഹുവിലേക്ക് നമുക്ക് ഒരുപാട് അടുക്കാൻ സാധിക്കും..

ആശ്വാസത്തിനായി നമ്മൾ ആളുകളെ കൊതിക്കുവെങ്കിലും
"ദുഃഖവും പ്രശ്നങ്ങളും അകറ്റാൻ ഒരേയൊരു മാർഗ്ഗമേ നമുക്കുള്ളൂ; അത്: അല്ലാഹുവിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ്.

അല്ലാത്തതെല്ലാം വ്യാമോഹവും വ്യർത്ഥവുമാണ്
!

@thoowal🪶

തൂവൽ

01 Jan, 13:31


✍️

ദീനില്ലാതെ ദാമ്പത്യത്തിൽ കൺകുളിർമ ഉണ്ടാകില്ല ശരീരം ജീവനോടെ ഉണ്ടെങ്കിലും ആ ജീവിതം വെറും ചത്ത ശവം പോലെയാണ്...

تكون الزوجة قرة عين لزوجها والزوج قرة عين لزوجته إذا قاما بما يجب عليهما في دين الله.


ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:

ഭാര്യ ഭർത്താവിന് കൺകുളിർമയായിത്തീരും, ഭർത്താവ് ഭാര്യക്കും കൺകുളിർമയായിത്തീരും;അവർ ഇരുവരും അല്ലാഹുവിന്റെ ദീനിൽ അവർക്ക് ബാധ്യതയായ കാര്യങ്ങൾ നിർവഹിക്കുകയാണെങ്കിൽ..

[📚اللقاء الشهري للشيخ العثيمين(٥/٤٠)]

തൂവൽ

01 Jan, 04:59


✍️

ന്യായവിധി നാളിൽ, നാവ് മുദ്രവെക്കപ്പെടുകയും വിരലുകൾക്ക് സംസാരിക്കാൻ അവസരം ലഭിക്കുകയും ചെയ്യുമ്പോൾ, - പലർക്കും റബ്ബിന്റെ മുന്നിൽ മാനവും ആദരവും നഷ്ടപ്പെടും.. 🥀

അതിനാൽ ഈ ഹ്രസ്വ ജീവിതത്തിൽ ജാഗ്രത പാലിക്കുകയും രാസ്യങ്ങൾ മറ നീക്കി പുറത്തു വരുന്ന ഒരു നാളിനെ ഭയക്കുകയും ചെയ്യുക...

ഒരു വർഷം പിന്നിട്ടത് പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും അശ്രദ്ധയുടെ ആളുകൾ ആഘോഷിക്കുമ്പോൾ തന്റെ മരണത്തിലേക്ക് ഒരു വർഷം ദൂരം കുറഞ്ഞു എന്ന യാഥാർഥ്യം മനസ്സിലാക്കി നീ നന്മയിലേക് മുന്നേറുക....


@thoowal 🪶

തൂവൽ

30 Dec, 13:36


✍️
#thoowal 🪶

തൂവൽ

30 Dec, 04:24


✍️

തട്ടി പറിച്ചതിലും പിടിച്ചു വാങ്ങിയതിലും സമാധാനം കിട്ടാറില്ല എന്നത് പോലെ തന്നെയാണ് പിടിച്ചുവാങ്ങുന്ന സ്നേഹവും..

സ്‌നേഹം ആസ്വദിക്കണമെങ്കിൽ അത് കൊടുത്ത് തന്നെ ലഭിക്കണം,

മനസ്സിലാക്കുക - പിടിച്ചു വാങ്ങുന്നതെന്തും ഖൽബിന് ഒരു ഭാരമായിരിക്കും....


@thoowal 🪶

തൂവൽ

29 Dec, 14:07


مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِى ٱلدُّنۡيَا وَٱلۡأٓخِرَةِ فَلۡيَمۡدُدۡ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لۡيَقۡطَعۡ فَلۡيَنظُرۡ هَلۡ يُذۡهِبَنَّ كَيۡدُهُۥ مَا يَغِيظُ


🥀 ഇഹലോകത്തും പരലോകത്തും അദ്ദേഹത്തെ (നബിയെ) അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന് വല്ലവനും വിചാരിക്കുന്നുവെങ്കില്‍ അവന്‍ ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് (നബിക്ക് കിട്ടുന്ന സഹായം) വിച്ഛേദിച്ചുകൊള്ളട്ടെ.[1] എന്നിട്ട് തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ (നബിയുടെ വിജയത്തെ) തന്‍റെ തന്ത്രം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് അവന്‍ നോക്കട്ടെ.

തൂവൽ

29 Dec, 02:54


✍️

@thoowal🪶

തൂവൽ

29 Dec, 02:43


✍️

ഇമാം ഇബ്നുല്‍ഖയ്യിം - رحمه الله - അദ്ദേഹം പറഞ്ഞതായ് കാണാം

ആരെങ്കിലും തന്‍റെ ഹൃദയത്തില്‍ അല്ലാഹുവിന്‍റെ വിധിയിലുള്ള തൃപ്തിയെ നിറച്ചാല്‍ അല്ലാഹു അവന്‍റെ ഹൃദയത്തില്‍ സംതൃപ്തിയും, നിര്‍ഭയത്വവും, ഐശ്വര്യവും നിറക്കുമെന്നാണ്. ❞

📚മദാരിജുസ്സാലികീന്‍ - 2/202

@thoowal 🪶

തൂവൽ

26 Dec, 01:37


എന്തുത്തരമാണ് നമ്മുടെ ഇത്തരം ക്രൂരമായ നടപടികളെ സംബന്ധിച്ചു വിധി നിര്‍ണ്ണയ നാളില്‍ അല്ലാഹുﷻവിനോട് പറയുക? ഭാര്യമാരോടുള്ള കടുത്ത പെരുമാറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍..?

എത്ര മാത്രം നിസ്കരിച്ചിട്ടും നോമ്പ് നോറ്റിട്ടും ദാന ധര്‍മ്മങ്ങള്‍ നടത്തിയിട്ടും അവസാന നാളില്‍ നഷ്ടത്തില്‍ പെട്ട് പോകുന്ന ചിലരുണ്ട്. മറ്റുള്ളവരെ ദ്രോഹിച്ചവര്‍, അവര്‍ ചെയ്ത നന്മകളുടെ പ്രതിഫലമെല്ലാം അന്ന് അയാള്‍ ദ്രോഹിച്ച, അടിച്ചമര്‍ത്തിയ മര്‍ദ്ദിതരായ ആളുകള്‍ക്ക് നല്‍കപ്പെടും. അങ്ങനെ നരകത്തീയില്‍ അകപ്പെടും.

സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തെപ്പറ്റി നാം അല്ലാഹുﷻവിനെ തീര്‍ച്ചയായും ഭയപ്പെടണം. നമ്മുടെ കിടപ്പറയില്‍ ആരും കാണുന്നില്ലെന്ന് കരുതി ഒരുപക്ഷേ ഭാര്യയെ പീഡിപ്പിക്കുമ്പോള്‍ ഓര്‍ക്കണം... ആരും കാണുന്നില്ലെങ്കിലും.., അല്ലാഹു ﷻ എല്ലാം കാണുന്നുണ്ട്..!!

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ...

🤲 ആമീൻ....

1,158

subscribers

740

photos

35

videos