പ്ലാൻ ബി ആണ് ലാസറസ് ദൌത്യത്തിന്റെ യഥാർത്ഥ ദൗത്യം എന്നറിയാവുന്ന ഡോക്ടർ മൻ തന്റെ വ്യാജ ഡേറ്റ വിവരം വെളിവാകാതിരിക്കാൻ കൂപ്പറെ വക വരുത്താൻ ശ്രമിക്കുകയും റോമിലിയെ ബോംബ് സ്ഫോടനമൊരുക്കി കൊല്ലുകയും ചെയ്യുന്നു.മന്നിന്റെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കൂപ്പർ അമേലിയയുമൊത്ത് റെയ്‌ഞ്ചറിൽ ഡോക്ടർ മന്നിനെ പിന്തുടരുന്നു. എൻഡുറൻസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്ന ഡോക്ടർ മൻ ഒരു വമ്പൻ പൊട്ടിത്തെറിയിൽ കൊല്ലപ്പെടുകയും അത് വഴി എൻഡുറൻസ് പേടകത്തിന് വമ്പിച്ച കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
എൻഡുറൻസ് പേടകത്തിന്റെ നിയന്ത്രണം എങ്ങനെയൊക്കെയോ കൂപ്പർ വരുതിയിലാക്കിയെങ്കിലും പൊട്ടിത്തെറിയിൽ പേടകത്തിന് സംഭവിച്ച കേടുപാടുകൾ കാരണം ഭൂമിയിലേക്കുള്ള മടക്ക യാത്ര അസാധ്യമായി തീർന്നു. ഇന്ധന കുറവ് കാരണം എഡ്മുണ്ട് ഗ്രഹത്തിലേക്കുള്ള യാത്രയും സാധ്യമല്ല എന്ന് അമേലിയ അനുമാനിക്കുന്നെങ്കിലും ഗർഗാന്റുവ ബ്ലാക്ക് ഹോളിന്റെ കടുത്ത ഗുരുത്വാകർഷണ ശക്തി വഴി റെയ്‌ഞ്ചറിനെ മാക്സിമം സ്പീഡിൽ എത്തിക്കാമെന്നും അത് വഴി എഡ്മുണ്ടിൽ എത്തിച്ചേരാമെന്നും കൂപ്പർ നിർദ്ദേശിക്കുന്നു.
ഈ യാത്രക്കിടയിൽ ഭൂമിയിലെ 51 വർഷങ്ങൾ കഴിഞ്ഞു പോകുമെന്ന് കൂപ്പർ കണ്ടെത്തുന്നെങ്കിലും യാത്രയിൽ നിന്നും പിന്മാറാൻ അവർ തയ്യാറാകുന്നില്ല.എഡ്‌മണ്ട്സിലേക്കുള്ള യാത്രക്കിടയിൽ റോമിലി മരിക്കുന്നതിനു തൊട്ടു മുമ്പ് പ്ലാൻ ചെയ്തത് പ്രകാരം ബ്ലാക്ക് ഹോളിൽ നിന്നും ക്വാണ്ടം ഡാറ്റ കണ്ടെത്തുക എന്ന ലക്‌ഷ്യം പൂർത്തിയാക്കാനായി ടാർസ് റോബോട്ടിനെ ഗർഗാന്റുവയുടെ അഗാധതയിലേക്കയക്കുന്നു .
തൊട്ടു പിന്നാലെ അമേലിയയുടെ എതിർപ്പ് വക വയ്ക്കാതെ എൻഡുറൻസിൽ നിന്നും വേർപെട്ടു കൂപ്പറും റെയ്‌ഞ്ചറിൽ ബ്ലാക്ക് ഹോളിന്റെ അഗാധതയിലേക്ക് കൂപ്പു കുത്തി. ബ്ലാക്ക് ഹോളിലെ അതിതീവ്രമായ ഗുരുത്വാകർഷണ ശക്തി കാരണം റെയ്‌ഞ്ചറിൽ നിന്നും വേർപെട്ടു കൂപ്പർ ഒരു ഫൈവ് ഡൈമൻഷനൽ സ്പേസിൽ എത്തി ചേരുന്നു. ഈ സ്ഥലത്ത് സമയം എന്നത് ഒരു physical quantity ആയി കൂപ്പർക്ക് അനുഭവപ്പെടുന്നു.
യഥാർത്ഥത്തിൽ മർഫ് കുട്ടിയായിരിക്കുമ്പോൾ തന്റെ മുറിയിലെ ബുക്ക് ഷെല്ഫിനു പുറകിലായി പ്രേതം എന്ന് മർഫ് തെറ്റിദ്ധരിച്ച ആൾ, അത് കൂപ്പർ തന്നെയായിരുന്നു എന്ന സത്യം അവിടെ വെളിവാകുന്നു. ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഫൈവ് dimensional സ്പേസിൽ നിന്നും ഗ്രാവിറ്റിയുടെ സഹായത്തോടെ കൂപ്പർ മർഫുമായി ആശയ വിനിമയം നടത്തുകയായിരുന്നു. ഈ ഗ്രാവിറ്റിയാണ് മർഫിന്റെ ഷെല്ഫ് പിടിച്ചു കുലുക്കിയതും പുസ്തകങ്ങൾ താഴെ വീഴ്ത്തിയതുമൊക്കെ. ടാർസ് ബ്ലാക്ക് ഹോളിൽ നിന്നും വീണ്ടെടുത്ത ക്വാണ്ടം ഡാറ്റ കൂപ്പർ മോർസ് കോഡ് ആയി മർഫിന്റെ ബുക്ക് ഷെല്ഫിനു മുകളിൽ വച്ച വാച്ചിൽ നിക്ഷേപിക്കുന്നു.
വർഷങ്ങൾക്ക് ശേഷം മർഫ് ഈ വാച്ചിലെ കോഡ് കണ്ടെത്തുകയും പ്രൊഫസർ ബ്രാൻഡിനു കഴിയാത്ത ഗ്രാവിറ്റി സമവാക്യം പൂർത്തിയാക്കുകയും പ്ലാൻ എ വിജയകരമായി നടപ്പിലാക്കുകയും ചെയ്യുന്നു.ക്വാണ്ടം ഡാറ്റ പൂർണമായും അയച്ചു കഴിഞ്ഞതിനു ശേഷം five dimensional space ഇല്ലാതാകുകയും കൂപ്പർ മറ്റൊരു സ്ഥലത്ത് എത്തുകയും ചെയ്യുന്നു. കണ്ണ് തുറന്ന കൂപ്പറിന് ഭൂമിയിൽ നിന്നും പ്ലാൻ എ യുടെ ഭാഗമായി സ്പെസിലേക്ക് പുറപ്പെട്ട “കൂപ്പർ സ്റ്റെഷൻ “എന്ന പേടകത്തിലാണ് താനെന്നു മനസ്സിലാകുന്നു. അവിടെ വച്ച് കൂപ്പർ മർഫിനെ കാണുന്നു. മർഫിനിപ്പോൾ ഏതാണ്ട് നൂറു വയസ്സിനടുത്ത് പ്രായമുണ്ട്.
മരണശയ്യയിൽ കിടക്കുന്ന മർഫ് കൂപ്പറോട് തന്നെ വിട്ടു പോകണമെന്നും അമേലിയയെ പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. അമേലിയ ആകട്ടെ പ്ലാൻ ബി വിജയിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇപ്പോൾ എഡ്‌മണ്ട് ഗ്രഹത്തിൽ എത്തി ചേർന്നിരിക്കുകയാണ്. അമേലിയയെ തേടി കൂപ്പർ എഡ്‌മണ്ട് ഗ്രഹത്തിലേക്ക് യാത്ര ആരംഭിക്കുന്ന ഘട്ടത്തിൽ ചിത്രത്തിന് തിരശീല വീഴുന്നു.