ഓൺലൈൻ നികാഹിന്റെ ഇസ്‌ലാമിക വിധിയെന്താണ്?
ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് حَفِظَهُ اللَّهُ പറയുന്നു:
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിവാഹകരാർ അനുവദനീയമാണ്, പ്രശ്നമില്ല.
പക്ഷേ, ഒരു നിബന്ധനയുണ്ട്. അവിടെയാണ് പ്രശ്നം വരുന്നത്.
കരാറിൽ ഏർപ്പെടുന്ന വ്യക്തി വധുവിന്റെ വലിയ്യാണെന്ന് ഉറപ്പു വരുത്തൽ അനിവാര്യമാണ്.
കരാറിൽ ഏർപ്പെടുന്ന വ്യക്തി അടുത്ത ബന്ധം കൊണ്ടോ അറിയപ്പെടൽ കൊണ്ടോ അല്ലെങ്കിൽ ബന്ധപ്പെടാവുന്ന മാർഗങ്ങൾ ഉപയോഗിച്ചോ വധുവിന്റെ വലിയ്യാണെന്ന് വരൻ ഉറപ്പ് വരുത്തണം.
http://T.me/Salafisunni
അതുപോലെ, 2 സാക്ഷികളുമുണ്ടെന്ന് ഉറപ്പാക്കണം.
ഇങ്ങനെയൊക്കെയാണെങ്കിൽ ആ നികാഹ് സ്വീകാര്യമാണെതിൽ ആശങ്കയില്ല.
വലിയ്യ് വേറെ നാട്ടിലോ രാജ്യത്തോ ആണെങ്കിൽ, ഇതെന്റെ വലിയ്യാണെന്ന് വധു പറഞ്ഞാലോ അല്ലെങ്കിൽ ഞാൻ അവളുടെ വലിയ്യാണെന്ന് ഒരു വ്യക്തി വാദിച്ചാലോ മതിയാകില്ല.
അങ്ങനെ മതിയെന്ന് കരുതുന്നവരുണ്ട്. അത് തെറ്റാണ്.
ആ വ്യക്തി അവളുടെ വലിയ്യാണെന്ന് അറിയുകയും ഉറപ്പ് വരുത്തുകയും ചെയ്യൽ അനിവാര്യമാണ്.
ആ വ്യക്തി വധുവിന്റെ വലിയ്യാണെന്നത് അറിയപ്പെട്ട കാര്യമാകണം, അല്ലെങ്കിൽ അതറിയു൬ ആരെങ്കിലും സാക്ഷി പറയണം അതുമല്ലെങ്കിൽ മറ്റേതെങ്കിലും മാർഗങ്ങളിലൂടെ അറിയണം.
വലിയ്യിലാതെ നികാഹില്ലയെന്ന് നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്.
വലിയ്യും വിശ്വസ്തരായ 2 സാക്ഷികളും നികാഹിന് അനിവാര്യമാണെന്ന് സ്വഹാബിമാർ ഫത്‌വ നൽകിയിട്ടുമുണ്ട്.
വലിയ്യ് നികാഹിന്റെ നിബന്ധനകളിലൊന്നാണ്. അതിനാൽ വലിയ്യിനെ അറിയൽ നിർബന്ധമാണ്.
അപ്പോൾ, നികാഹിന്റെ നിബന്ധനകൾ പൂർത്തിയായാൽ ഇന്റെർനെറ്റ് വഴിയുള്ള നിക്കാഹ് സ്വീകാര്യമാണ്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
https://youtu.be/FFkBYjCl2ao