നേർമൊഴി~nermozhi @nermozhi Channel on Telegram

നേർമൊഴി~nermozhi

@nermozhi


Official നേർമൊഴി Telegram Channel

നേർമൊഴി~nermozhi (Malayalam)

നേർമൊഴി~nermozhi എന്ന തെലിഗ്രാം ചാനൽ ഒരു സംസ്ഥാനപര മലയാളം ഭാഷാ ചാനൽ ആണ്. ഇത് 'നേർമൊഴി' എന്ന ആധികാരിക മലയാള ഭാഷ ഉപയോഗിച്ച് നടക്കുന്ന ഒരു തെലിഗ്രാം ചാനൽ ആകുന്നു. ഇതിന്റെ ലക്ഷ്യം മലയാളം ഭാഷ സാഹിത്യത്തിലേക്ക് ആദരണാത്മക അടിസ്ഥാനമാക്കി മലയാളം ഭാഷാ പ്രണലിയെ പ്രവര്‍ ത്തിക്കുക. നേർമൊഴി തെലിഗ്രാം ചാനൽ നേരിയ മലയാളി ഭാഷാ പ്രണയങ്ങളെ ഒപ്പം യോഗം ചെയ്യുന്ന ചാനലാണ്. നിങ്ങൾ 'നേർമൊഴി~nermozhi' എന്ന തെലിഗ്രാം ചാനൽ കാണാൻ തയ്യാറാണോ? അപ്പോൾ നിങ്ങള് 'നേർമൊഴി~nermozhi' എന്ന തെലിഗ്രാം ചാനൽ ജോയിൻ ചെയ്യാം ലഭിക്കുന്ന അവസാന മലയാള അപ്‌ഡേറ്റുകൾ, കവിതകൾ, കഥകൾ, വ്യാഖ്യാനങ്ങൾ, സംശയങ്ങൾ എന്നിവ നേർമൊഴി~nermozhi ചാനൽ ഉള്ളതാണ്. മലയാളം ഭാഷയിൽ പ്രണയം, സാഹിത്യം എന്നിവ പ്രവർത്തികൾക്ക് സഹായമാകുന്ന നേർമൊഴി~nermozhi ചാനൽ ജോയിൻ ചെയ്യുക ഇതിന് മാധ്യമങ്ങൾ ലഭിക്കുമായി. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടുണ്ടോ? നേർമൊഴി~nermozhi ചാനൽ നേരിയ പ്രണയങ്ങളെ അപ്‌ഡേറ്റ് ചെയ്യും അവസരമുണ്ട്. അപ്പോൾ 'നേർമൊഴി~nermozhi' എന്ന തെലിഗ്രാം ചാനൽ ജോയിൻ ചെയ്യുക നിങ്ങളുടെ പ്രണയം അപ്‌ഡേറ്റ് ചെയ്യുക.

നേർമൊഴി~nermozhi

28 Dec, 18:42


Video from Soldier Of ALLAH

നേർമൊഴി~nermozhi

28 Dec, 12:09


*Feeling Lonely?* _ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്നുണ്ടോ? റബ്ബിന്റെ ഈ മനോഹരമായ വചനം നോക്കൂ..._

നേർമൊഴി~nermozhi

27 Dec, 07:36


*മനുഷ്യരേ,നിങ്ങള്‍ ചെയ്യുന്ന അതിക്രമം നിങ്ങള്‍ക്കെതിരില്‍ തന്നെയായിരിക്കും| Quran Reminder |Nermozhi*

📱https://youtube.com/shorts/WyLhrWb4ekk?si=ASUgvjJIgMj9oJum

നേർമൊഴി~nermozhi

25 Dec, 04:11


*🎧Nermozhi Quran Reminder📖*
*---------------------------------------*
▪️ *ജീസസും മേരിയും ഖുർആനിൽ | Jesus & Mary in Quran | Surah Maryam | Nermozhi!*
🔖 _മർയം(അ)യെ കുറിച്ചും ഈസാ(അ) നബിയുടെ ഉത്ഭവത്തെ കുറിച്ചും, തൊട്ടിലിൽ വെച്ച് അദ്ദേഹം സംസാരിച്ചതിനെ കുറിച്ചും വ്യക്തമാക്കുന്ന മനോഹരമായ ഖുർആനിക വിവരണം._
📚 _*Surah Mariyam 16-40*_
*---------------------------------------*
*💝 സുഹൃത്തേ...*
🎞️ വീഡിയോ കാണുക
📬ഷെയർ ചെയ്യുക
📲https://youtu.be/Ax2wcc0PhCw

നേർമൊഴി~nermozhi

23 Dec, 06:00


Surah An Nahl Posters _ Nermozhi.pdf

നേർമൊഴി~nermozhi

23 Dec, 05:58


*Surah An Nahl Posters | Nermozhi*

നേർമൊഴി~nermozhi

22 Dec, 12:48


*📖Nermozhi Hadees Reminder🎧*
*---------------------------------------*
*📕ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | Al-Nawawi's Forty Hadith*

*Hadees -* 2️⃣5️⃣
🤏 *_“പ്രതിഫലങ്ങളെല്ലാം ധനികർ കരസ്ഥമാക്കി"_*

👈 _عَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ أَيْضًا، "أَنَّ نَاسًا مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه و سلم قَالُوا لِلنَّبِيِّ صلى الله عليه و سلم يَا رَسُولَ اللَّهِ ذَهَبَ أَهْلُ الدُّثُورِ بِالْأُجُورِ؛ يُصَلُّونَ كَمَا نُصَلِّي، وَيَصُومُونَ كَمَا نَصُومُ، وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ. قَالَ: أَوَلَيْسَ قَدْ جَعَلَ اللَّهُ لَكُمْ مَا تَصَّدَّقُونَ؟ إنَّ بِكُلِّ تَسْبِيحَةٍ صَدَقَةً، وَكُلِّ تَكْبِيرَةٍ صَدَقَةً، وَكُلِّ تَحْمِيدَةٍ صَدَقَةً، وَكُلِّ تَهْلِيلَةٍ صَدَقَةً، وَأَمْرٌ بِمَعْرُوفٍ صَدَقَةٌ، وَنَهْيٌ عَنْ مُنْكَرٍ صَدَقَةٌ، وَفِي بُضْعِ أَحَدِكُمْ صَدَقَةٌ. قَالُوا: يَا رَسُولَ اللَّهِ أَيَأْتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ؟ قَالَ: أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ وِزْرٌ؟ فَكَذَلِكَ إذَا وَضَعَهَا فِي الْحَلَالِ، كَانَ لَهُ أَجْرٌ". [رَوَاهُ مُسْلِمٌ].

👉 _അബൂദർറ് (റവിൽ നിന്ന് നിവേദനം, പ്രവാചകൻ (സ)യോട് അദ്ദേഹത്തിന്റെ ചില അനുയായികൾ ഇപ്രകാരം പറയുകയുണ്ടായി:_

🪙 _*അല്ലയോ പ്രവാചകരെ, പ്രതിഫലങ്ങളെല്ലാം ധനികർ കരസ്‌ഥമാക്കിയിരിക്കുന്നു.*_

🌟 _*അവർ ഞങ്ങൾ നമസ്ക്കരിക്കുന്നത്പോലെ, നോമ്പനുഷ്‌ഠിക്കുന്നത്പോലെ നമസ്‌കരിക്കുകയും, നോമ്പനുഷ്‌ഠിക്കുകയും ചെയ്യുന്നു. മാത്രമല്ല അവരുടെ സമ്പത്ത് കൊണ്ട് അവർ ദാനധർമ്മങ്ങൾ ചെയ്യുന്നു.*_

_*പ്രവാചകൻ(സ) അരുളി. "ധർമ്മം ചെയ്യുവാൻ അല്ലാഹു നിങ്ങൾക്കൊന്നും നൽകിയിട്ടില്ലേ?*_

☝️ _*എല്ലാ തസ്‌ബീഹും ധർമ്മമാകുന്നു. എല്ലാ തക്ബീറുകളും ധർമ്മമാകുന്നു. എല്ലാ തഹ്മീദുകളും സ്വദഖയാകുന്നു. എല്ലാ തഹ്ലീലുകളും ധർമ്മമാകുന്നു. നന്മ കൽപിക്കലും, തിന്മ വിരോധിക്കലും ധർമ്മമാകുന്നു. മാത്രമല്ല നിങ്ങളിൽ ഒരാളുടെ ലൈഗികവേഴ്‌ചയിൽ പോലും ധർമ്മമുണ്ട്*_

⁉️ _*അവർ ചോദിച്ചു. അല്ലയോ പ്രവാചകരെ, ഒരാൾ തന്റെ ലൈഗികമായ ദാഹം തീർക്കുന്നതിനും അവന്ന് പുണ്യമോ? അവിടുന്ന് അരുളുകയുണ്ടായി: “അയാൾ അത് ശമിപ്പിക്കുന്നത് നിഷിദ്ധമാ ക്കിയ മാർഗ്ഗത്തിലാണ് എങ്കിൽ അവനതിന്ന് ശിക്ഷ ലഭി ക്കുകയില്ലെ, എന്താണ് നിങ്ങളുടെ അഭിപ്രായം?*_

🔖 _*അപ്രകാരം അത് അനുവദനീയ മാർഗത്തിലായാൽ അവന്നതിന് പ്രതിഫലവും ലഭിക്കുന്നതാണ്'*_

📚 _(മുസ്‌ലിം)_
*--------------------------------------*
*💝 സുഹൃത്തേ...*
🎞️ വീഡിയോ കാണുക
📬ഷെയർ ചെയ്യുക
🎥https://youtu.be/rA2V5BSjp3I

നേർമൊഴി~nermozhi

05 Nov, 02:16


*📖Nermozhi Hadees Reminder🎧*
*---------------------------------------*
*📕ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | Al-Nawawi's Forty Hadith*

*Hadees -* 2️⃣4️⃣
🤏 *_“അല്ലാഹു പറയുന്നു..."_*

👈 _عَنْ أَبِي ذَرٍّ الْغِفَارِيِّ رَضِيَ اللهُ عَنْهُ عَنْ النَّبِيِّ صلى الله عليه و سلم فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعَالَى، أَنَّهُ قَالَ: "يَا عِبَادِي: إنِّي حَرَّمْت الظُّلْمَ عَلَى نَفْسِي، وَجَعَلْته بَيْنَكُمْ مُحَرَّمًا؛ فَلَا تَظَالَمُوا. يَا عِبَادِي! كُلُّكُمْ ضَالٌّ إلَّا مَنْ هَدَيْته، فَاسْتَهْدُونِي أَهْدِكُمْ. يَا عِبَادِي! كُلُّكُمْ جَائِعٌ إلَّا مَنْ أَطْعَمْته، فَاسْتَطْعِمُونِي أُطْعِمْكُمْ. يَا عِبَادِي! كُلُّكُمْ عَارٍ إلَّا مَنْ كَسَوْته، فَاسْتَكْسُونِي أَكْسُكُمْ. يَا عِبَادِي! إنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ، وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا؛ فَاسْتَغْفِرُونِي أَغْفِرْ لَكُمْ. يَا عِبَادِي! إنَّكُمْ لَنْ تَبْلُغُوا ضُرِّي فَتَضُرُّونِي، وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي. يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ، مَا زَادَ ذَلِكَ فِي مُلْكِي شَيْئًا. يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ مِنْكُمْ، مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا. يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ، فَسَأَلُونِي، فَأَعْطَيْت كُلَّ وَاحِدٍ مَسْأَلَته، مَا نَقَصَ ذَلِكَ مِمَّا عِنْدِي إلَّا كَمَا يَنْقُصُ الْمِخْيَطُ إذَا أُدْخِلَ الْبَحْرَ. يَا عِبَادِي! إنَّمَا هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ، ثُمَّ أُوَفِّيكُمْ إيَّاهَا؛ فَمَنْ وَجَدَ خَيْرًا فَلْيَحْمَدْ اللَّهَ، وَمَنْ وَجَدَ غَيْرَ ذَلِكَ فَلَا يَلُومَن إلَّا نَفْسَهُ". [رَوَاهُ مُسْلِمٌ]._

👉 _അബൂദർറുൽ ഹിഫാരി (റ) പ്രവാചകനായിൽ നിന്ന് ഉദ്ദരിക്കുന്നു. “ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറഞ്ഞതായി പ്രവാചകൻ(സ) ഇപ്രകാരം പറയുന്നു._

🚫 *_അല്ലയോ അടിമകളെ, അക്രമം ഞാൻ എനിക്ക് തന്നെ സ്വയം നിഷിദ്ധമാക്കിയിരിക്കുന്നു. അതുപോലെ നിങ്ങൾക്കുമത് നിഷിദ്ധമാക്കിയിരിക്കുന്നു. ആയതിനാൽ നിങ്ങൾ പരസ്‌പരം അക്രമം കാണിക്കരുത്._*


🤲 _*സന്മാർഗത്തിലാകാത്തവർ മുഴുവനും വഴികേടിലാകുന്നു. ആയതിനാൽ നിങ്ങളെന്നോട് സന്മാർഗം ചോദിക്കുക. ഞാൻ നിങ്ങളെ സന്മാർഗത്തിലാക്കാം.*_


🥗 *_അല്ലയോ എന്റെ ദാസന്മാരെ, ഞാൻ ഭക്ഷണം നൽകാത്തവരെല്ലാം തന്നെ വിശക്കുന്നവരാകുന്നു. ആയതിനാൽ നിങ്ങൾ എന്നോട് ഭക്ഷണത്തിന് വേണ്ടി ആവശ്യപ്പെടുക. ഞാൻ നിങ്ങൾക്ക് ഭക്ഷണം നൽകാം._*


👕 *_അല്ലയോ അടിമകളെ ഞാൻ വസത്രം നൽകാത്തവരെല്ലാം തന്നെ നഗ് നരാകുന്നു ആയതിനാൽ നിങ്ങൾ എന്നോട് വസ്ത്രം ആവശ്യപ്പെടുക, നിങ്ങൾക്ക് ഞാൻ വസ്ത്രം നൽകാം._*

🥺 _*അല്ലയോ അടിമകളെ, നിങ്ങൾ രാപകലിൽ തെറ്റു ചെയ്യുന്നവരാകുന്നു. ഞാൻ നിങ്ങളുടെ മുഴുവൻ പാപങ്ങളും പൊറുക്കുന്നവനാകുന്നു. ആയതിനാൽ നിങ്ങളെന്നോട് പാപമോചനം തേടുക, ഞാൻ നിങ്ങൾക്ക് പൊറുത്ത് തരാം.*_


📌 _*അല്ലയോ അടിമകളെ നിങ്ങൾക്കെന്നെ ഉപദ്രവിക്കുവാൻ സാധ്യമല്ല, എങ്കിലല്ലെ നിങ്ങളെന്നെ ഉപദ്രവിക്കുകയൊള്ളു. അതുപോലെ നിങ്ങൾക്കെനിക്ക് ഉപകാരം നൽകുവാനും സാധ്യമല്ല. എങ്കിലല്ലെ നിങ്ങളെനിക്ക് ഉപകാരം ചെയ്യുകയൊള്ളു.*_


☝️ *_അല്ലയോ എന്റെ അടിമകളെ നിങ്ങളിലെ മുൻഗാമികളും പിൻഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം തന്നെ നിങ്ങളിൽ ഏറ്റവും ഭയഭക്തിയുള്ളവന്റെ ഹൃദയത്തെ പോലെ നിങ്ങൾ ആയിരുന്നാലും അതെന്റെ അധികാരത്തിൽ യാതൊന്നും വർദ്ധിപ്പിക്കുകയില്ല തന്നെ, അതുപോലെ നിങ്ങളിലെ മുൻഗാമികളും, പിൻഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം തന്നെ ഏറ്റവും തെമ്മാടിയുടെ ഹൃദയത്തിലുള്ളത് പോലെ അധർമ്മം കാണിച്ചാലും അതെന്റെ അധികാരത്തിൽ യാതൊന്നും കുറവ് വരുത്തുകയില്ല തന്നെ._*

🧵 _*അതുപോലെ എന്റെ അടിമകളെ, നിങ്ങളിലെ നിങ്ങളിലെ മുൻഗാമികളും, പിൻഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം ഒരു സ്ഥലത്ത് നിന്ന് ഓരോ ആവിശ്യങ്ങൾ ഉന്നയിച്ചിട്ട് അവർക്കെല്ലാം തന്നെ അത് നൽകിയാലും എന്റെ അധികാരത്തിൽനിന്ന് കടലിൽ മുക്കിയ ഒരു സൂചിയുടെ അറ്റത്ത് പറ്റിപിടിക്കുന്ന വെള്ളതുള്ളിയുടെ കുറവ് മാത്രമേ വരുത്തുകയൊള്ളൂ.*_


🔖 *_അല്ലയോ അടിമകളെ, നിങ്ങളുടെ കർമ്മങ്ങൾ നിങ്ങൾക്ക് വേണ്ടി ഞാൻ രേഖപ്പെടുത്തുന്നു. അതിന് ശേഷം നിങ്ങളുടെ കർമ്മങ്ങൾക്ക് ഫലം പൂർത്തികരിച്ച് തരികയും ചെയ്യുന്നതാണ്. ആയതിനാൽ നന്മ ലഭിച്ചവർ അല്ലാഹുവിനെ വാഴ്ത്തി പറയട്ടെ, മറ്റെന്തെങ്കിലുമാണ് നിങ്ങൾക്ക് ലഭിക്കുന്നതെങ്കിൽ അവൻ സ്വന്തത്തെയല്ലാതെ ആരെയും ആക്ഷേപിക്കാതിരിക്കട്ടെ_*

📚 _(മുസ്‌ലിം)_
*--------------------------------------*
*💝 സുഹൃത്തേ...*
🎞️ വീഡിയോ കാണുക
📬ഷെയർ ചെയ്യുക
🎥 https://youtu.be/1qdiGY2jY40?si=cYuDe9W2g5GfdTR0

നേർമൊഴി~nermozhi

04 Oct, 07:42


Audio from Soldier Of ALLAH

നേർമൊഴി~nermozhi

04 Oct, 07:34


*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
  *•┈•✿❁🎤നേർമൊഴി🎤❁✿•┈•*

*📜വിഷയം:അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ 15 അടയാളങ്ങൾ:(9) [തുടർച്ച]*

*📕ഗ്രന്ഥംأعمال القلوبഹൃദയത്തിന്റെ കർമ്മങ്ങൾ3️⃣8️⃣*

0️⃣8️⃣മിനുട്ട്1️⃣1️⃣ സെക്കന്റ്‌

••••••┈┈┈┈•✿❁✿•┈┈┈┈••••••
📝ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത്📝

അല്ലാഹുവിനെ ഇഷ്ടപെടുന്നവർ തന്റെ റബ്ബിനെ ഒഴിഞ്ഞിരുന്നു ഓർക്കുന്നവരാണ് അത് കൊണ്ട് അവരുടെ ഹൃദയങ്ങൾ പ്രകമ്പനം കൊള്ളുന്നതാണ് മാത്രമല്ല അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുക്കുന്നതായിരിക്കും, റബ്ബിനോടുള്ള ഭയത്താൽ.
-അന്‍ഫാല്‍ - 8:2

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَـٰتُهُۥ زَادَتْهُمْ إِيمَـٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

നിശ്ചയമായും സത്യവിശ്വാസികള്‍ യാതൊരു കൂട്ടര്‍ മാത്രമാകുന്നു: അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടാല്‍ (അഥവാ ഓര്‍മ്മവന്നാല്‍) അവരുടെ ഹൃദയങ്ങള്‍ പേടിച്ചു (നടുങ്ങി) പോകുന്നതാണു; അവരില്‍ അവന്റെ ആയത്തു[ലക്‌ഷ്യം]കള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അതവര്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും; തങ്ങളുടെ റബ്ബിന്റെ മേല്‍ അവര്‍ ഭരമേല്‍പ്പിക്കുകയും ചെയ്യും.-
-അല്ലാഹുവിനോടുള്ള യഥാർത്ഥ സ്നേഹം ഉൾക്കൊണ്ട്‌ ജീവിക്കുന്ന സത്വിശ്വസിക്കൾക്കുള്ള സ്വഭാവ ഗുണങ്ങളാണ് മേൽ ആയത്തിൽ പരാമർശിച്ചത്.
അല്ലാഹുവിന്റെ അനുസരിച്ചിന്റെ പേരിൽ നഷ്ടമുണ്ടായാൽ അതിന്റെ പേരിൽ ദുഖമുണ്ടാവാകയില്ല നേരെമറിച്ചു അല്ലാഹുവിനു വേണ്ടി കർമ്മങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടാൽ സത്യാവിശ്വാസികൾ അവർക്കുള്ള തീരാ നഷ്ടമായി അവർ കരുതിയിരുന്നു. അത് തിരിച്ചു പിടിക്കാനുള്ള എല്ലാ വിധ പരിശ്രമവും നടത്തുകയും അവർ ചെയ്യും.
നമ്മൾ അല്ലാഹുവിനു വേണ്ടി എത്ര ഇബാദത്തുകൾ ചെയ്താലും അതൊന്നും അല്ലാഹുവിനോടുള്ള ബാധ്യതകളിൽ എവിടെയും എത്തിയിട്ടില്ല എന്നുള്ള മാനസിക അവസ്ഥ റബ്ബിനോടുള്ള ഇഷ്ടത്തിന്റെ അടയാളമാണ്.
അല്ലാഹുവിനോടുള്ള അനുസരണത്തിന്റെ പേരിൽ എത്രയോയൊക്കെ കഷ്ടപ്പെട്ടാലും എല്ലാം റബ്ബിന് തൃപ്തി അടയുന്നവരാണ്.
അല്‍ മുഅ്മിനൂന്‍ - 23:60

وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ

തങ്ങള്‍ (വല്ലവര്‍ക്കും) കൊടുക്കുന്നതിനെ - അവര്‍ തങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവരാണ് എന്നതിനാല്‍ - ഹൃദയങ്ങള്‍ നടുങ്ങുന്നവരായിക്കൊണ്ട് കൊടുക്കുന്നവരും;-
ആര്‍ക്കെങ്കിലും, വല്ലതും കൊടുക്കുമ്പോള്‍, തങ്ങളുടെ പക്കല്‍ വല്ലതരത്തിലുള്ള വീഴ്ചയോ കുറവോ വന്നു പോയിട്ടുണ്ടോ, അല്ലാഹുവിങ്കല്‍ അതു സ്വീകരിക്കപ്പെടാതിരിക്കുവാന്‍ കാരണമാക്കുന്ന വല്ല ന്യൂനതയും വന്നുപോയിട്ടുണ്ടോ എന്നിങ്ങിനെയുള്ള നടുക്കവും പേടിയുമാണ് ‘ഹൃദയങ്ങള്‍ നടുങ്ങിയവരായിക്കൊണ്ട് കൊടുക്കുക’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം. മേല്‍കണ്ട ഗുണങ്ങളോടു കൂടിയവര്‍, സല്‍ക്കാര്യങ്ങളില്‍ വളരെ ഉല്‍സാഹപൂര്‍വ്വം പരിശ്രമിക്കുകയും, കിട്ടിയ അവസരമെല്ലാം അതിനായി ഉപയോഗപ്പെടുത്തുവാന്‍ ധൃതിപ്പെടുകയും ചെയ്യുന്നവരായിരിക്കും.
അബൂഹൂറൈറ നിന്ന് നിവേദനം നബി(സ) പറഞ്ഞു: അല്ലാഹുവിങ്കലുള്ള ശിക്ഷയെ കുറിച്ച് ഒരു വിശ്വാസി മനസിലാക്കുകയാണെങ്കിൽ അവന്റെ സ്വർഗ്ഗത്തെകുറിച്ച് ആരും തന്നെ വ്യാമോഹിക്കുകയില്ല.ഒരു സത്യ നിഷേധി അല്ലാഹുവിന്റെ കാരുണ്യത്തെകുറിച്ചറിയുകയാണെങ്കിൽ അവന്റെ സ്വാർഗ്ഗത്തെകുറിച്ച് ഒരിക്കലും നിരാശപ്പെടുകയുമില്ല.(മുസ്‌ലിം)
അബൂ ഉമാമ അൽ ബാഹിലി(റ)നിവേദനം: നബി (സ)പറഞ്ഞു: രണ്ട് തുള്ളികളേക്കാളും രണ്ട് കാൽപാടുകളേക്കാളും അല്ലാഹുവിന് ഏറെ പ്രിയമുള്ള മറ്റൊന്നില്ല. ഒന്ന് അല്ലാഹുവിനെ ഭയന്ന് കൊണ്ടുണ്ടാകുന്ന കണ്ണു നീ ർതുള്ളിയാണ്. രണ്ട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിന്തപ്പെടുന്ന രക്ത തുള്ളിയാണ്. രണ്ടു കാൽപാടുകൾ എന്നാൽ ഒന്ന് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പുറപ്പെടുമ്പോഴുളളത്. രണ്ട് ഫർള്ളായ ഒരു കാര്യം നിർവ്വഹിക്കാ ൻ (നമസ്‌കാരം) പുറപ്പെടുമ്പോഴുള്ളത്. (തുർമുദി)
ഇബ്‌നു ഉമർ(റ) നിവേദനം: നബി(സ)രോഗം മൂർഛിച്ച് ഗുരുതരാവസ്ഥയിലെത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: അബൂ ബക്കറിനോട്(റ) ജനങ്ങൾക്ക് ഇമാമായി നിന്നു നമസ്‌കരിക്കാൻ പറയൂ അപ്പോൾ ആയിശാ(റ) പറഞ്ഞു അബൂബക്കർ(റ) വളരെ ലോലഹൃദയനണ്ടാണ് ഖുർആൻ പാരായണം ചെയ്യുമ്പോൾ അധികമായി കരഞ്ഞുകൊണ്ടിരിക്കും. അപ്പോഴും പ്രവാചകൻ(സ) ആവർത്തിച്ചു: അദ്ദേഹത്തോട് തന്നെ നമസ്‌കരിക്കാൻ കൽപന നൽകൂ. മറ്റൊരു റിപ്പോർട്ടിലുള്ളത് ആയിശാ(റ)പറഞ്ഞത് പ്രവാചകരേ താങ്കളുടെ സ്ഥാനത്ത് അബൂബക്കർ നിന്നാൽ കരച്ചിൽകൊണ്ട് ജനങ്ങൾക്കൊന്നും കേൾക്കില്ലെന്നാണ് എന്റെ അഭിപ്രായം എന്നാണ്.(മുത്തഫഖുൻഅ ലൈഹി)

-*രാവിലെ പതിവാക്കേണ്ട ദു‌ആ‌ക‌ളും ദി‌ക്‌‌റു‌ക‌ളും*

اللَّهُمَّ إِنِّـي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلاً مُتَقَبَّلاً 

അ‌ല്ലാ‌ഹു‌വേ! ഉപകാരപ്രദമായ അറിവും വിശിഷ്ടമായ ഉപജീവനവും സ്വീകാര്യമായ കർമവും നി‌ന്നോ‌ട്‌ ഞാൻ ചോ‌ദി‌ക്കു‌ന്നു.

صححه الألباني في سنن ابن ماجة: ٩٢٥

നേർമൊഴി~nermozhi

04 Oct, 07:34


_🤝അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ_
_🤲റബ്ബ് നമ്മൾ കേട്ട നല്ല കാര്യങ്ങൾ ജീവിതത്തിലേക്ക് പകർത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ_
_👉To join nermozhi_
https://chat.whatsapp.com/IJHWWloolnVB11F9fpqwdC
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬https://t.me/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••

നേർമൊഴി~nermozhi

03 Oct, 09:56


*സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ SAYYIDUL ISTHIGHFAR*

ഇസ്തിഗ്ഫാറിന്റെ നേതാവായി നബി ﷺ പഠിപ്പിച്ചിട്ടുള്ള പ്രാര്‍ത്ഥനയാണ് സയ്യിദുല്‍ ഇസ്തിഗ്ഫാര്‍. ‘പാപമോചന പ്രാര്‍ത്ഥനയുടെ നേതാവ് ‘ എന്നാണ് ‘സയ്യിദുല്‍ ഇസ്തിഗ്ഫാര്‍’ എന്നതിന്റെ സാരം.

وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهْوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهْوَ مِنْ أَهْلِ الْجَنَّةِ

നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ദൃഢമായ വിശ്വാസത്തോട് കൂടി (അര്‍ത്ഥവും ആശയവും മനസ്സിലാക്കിക്കൊണ്ടും ഇതിനെ സത്യപ്പെടുത്തിയും ഇതില്‍ വിശ്വസിച്ചും ) പകല്‍ സമയത്ത് ഇത് ചൊല്ലുകയും വൈകുന്നേരമാകുന്നതിന്ന് മുമ്പ് മരണപ്പെടുകയും ചെയ്‌താല്‍ അയാള്‍ സ്വര്‍ഗ്ഗവാസികളില്‍ ഉള്‍പ്പെടുന്നതാണ്. ആരെങ്കിലും ദൃഢമായ വിശ്വാസത്തോട് കൂടി രാത്രിയില്‍ ഇത് ചൊല്ലുകയും പ്രഭാതത്തിനു മുമ്പായി മരണപ്പെടുകയും ചെയ്‌താല്‍ അവന്‍ സ്വര്‍ഗാവകാശിയാകുന്നതാണ്

സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ പതിവാക്കുന്ന സത്യവിശ്വാസി ഏത് സമയത്ത് മരിച്ചാലും സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന് ഈ നബിവചനം സൂചിപ്പിക്കുന്നു.


*اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ أَنْت*َ
അല്ലാഹുവേ! നീയാണ് എന്‍റെ നാഥൻ നീയല്ലാതെ ആരാധ്യനില്ല.

*خَلَقْتَنـي وَأَنا عَبْـدُك وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت*
നീ എന്നെ സൃഷ്ടിച്ചു , നിന്‍റെ ദാസനാണ് ഞാൻ, എനിക്ക് സാധ്യമാവുന്നെടുത്തോളംനിന്നോടുള്ള കരാറും ഉടമ്പടിയും പാലിക്കുന്നതാണ്.

*أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي*
ഞാൻ പ്രവർത്തിച്ചതിന്റെ തിന്മകളെ തൊട്ട് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.
നീ എനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളും ഞാൻ ചെയ്ത പാപങ്ങളും ഞാൻ നിന്നോട് സമ്മതിക്കുന്നു.

*فَاغْفـِرْ لي فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ*
അതിനാല്‍ എനിക്ക് നീ പൊറുത്തു തരേണമേ! നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനില്ല.”
(ബുഖാരി:6306)

*NERMOZHI HADITH REMINDER*

🔍https://youtu.be/g8bt_DIpK1w?si=fUXBvwlR_bEub7rK

നേർമൊഴി~nermozhi

02 Oct, 03:29


*🎞️Nermozhi Documentary🎧*
*--------------------------------------*
🤔 *ഈ വായ്പ ശരിക്കും വിലമതിക്കുന്നുണ്ടോ | Is This Loan Really Worth It !? | Documentary | Nermozhi*
🎥https://youtu.be/OSa1VjKiTo0

😳 _ഹറാമായതിനാൽ മദ്യവും പന്നി മാംസവുമെല്ലാം സന്തോഷത്തോടെ ഉപേക്ഷിക്കുവാൻ താങ്കൾ തയ്യാറാകുന്നു...എന്നാൽ *അതിനേക്കാൾ അപകടകരമായ പലിശ ജീവിതകാലം മുഴുവൻ നിങ്ങൾ തിന്നുകയും ചെയ്യുന്നു!*_

⁉️ _*താങ്കൾക്ക് അറിയില്ലേ..?* താങ്കളുടെ പ്രാർത്ഥനകൾക്കും നമസ്കാരങ്ങൾക്കും അല്ലാഹു ഉത്തരം നൽകാതിരിക്കാൻ *ഒരു വലിയ കാരണം പലിശ ഭക്ഷിക്കുന്നതാണെന്ന്!!!*_

🥺 _അല്ലാഹുവിൻറെ കാരുണ്യം ലഭിക്കാത്തവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ *താങ്കൾ ആഗ്രഹിക്കുന്നുവോ?*_

⚠️ _ഒരുപക്ഷേ ഈ തിന്മയുടെ *ഗുരുതരാവസ്ഥ താങ്കൾ മനസ്സിലാക്കിയിട്ടുണ്ടാകില്ല!!!*_

👉 *പലിശയുടെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്ന വളരെയധികം ചിന്തിനീയമായ വീഡിയോ...*

😊 *കാണുക... ജീവിതത്തിൽ പകർത്തുക...എല്ലാവരിലേക്കും പ്രചരിപ്പിക്കുക...*
*--------------------------------------*
*💝 സുഹൃത്തേ...*
🎞️ വീഡിയോ കാണുക
📬ഷെയർ ചെയ്യുക

നേർമൊഴി~nermozhi

23 Sep, 14:58


*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
  *•┈•✿❁🎤നേർമൊഴി🎤❁✿•┈•*

*💕'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ'*
*#Nermozhi Series*

_അദ്ധ്യായം :1️⃣3️⃣_
*❤‍🩹സത്യം ഞാൻ ഖേദിച്ചിരിക്കുന്നു*

_📘ശൈഖ് സുൽത്താൻ ബിൻ അബ്ദില്ല അൽ അംരിയുടെ *ഇലൈക യാ സൗജി'* എന്ന അറബി കൃതിയുടെ പരിഭാഷയാണ് *'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ'*_

_💌ദാമ്പത്യജീവിതത്തിൽ ദീനി ചിട്ടകൾ കൊതിക്കുന്ന നിഷ്കളങ്കമായ ഒരു ഭാര്യ തന്റെ പ്രിയതമന് നൽകുന്ന ഹൃദയഹാരിയായ കുറിപ്പുകളാണ് ഇത്.._


https://youtu.be/i73ZzVa5RUw?si=SfKoOsPtmZkiaInj
••••••┈┈┈┈•✿❁✿•┈┈┈┈•••••

നേർമൊഴി~nermozhi

22 Sep, 23:10


*📖Nermozhi Hadees Reminder🎧*
*---------------------------------------*
*📕ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | Al-Nawawi's Forty Hadith*

*Hadees -* 2️⃣2️⃣
🤏 *_“ഇസ്ലാം എളുപ്പമാണ്"_*

👈 _عَنْ أَبِي عَبْدِ اللَّهِ جَابِرِ بْنِ عَبْدِ اللَّهِ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُمَا: "أَنَّ رَجُلًا سَأَلَ رَسُولَ اللَّهِ صلى الله عليه و سلم فَقَالَ: أَرَأَيْت إذَا صَلَّيْت الْمَكْتُوبَاتِ، وَصُمْت رَمَضَانَ، وَأَحْلَلْت الْحَلَالَ، وَحَرَّمْت الْحَرَامَ، وَلَمْ أَزِدْ عَلَى ذَلِكَ شَيْئًا؛ أَأَدْخُلُ الْجَنَّةَ؟ قَالَ: نَعَمْ"._

👉 _അബൂ അബ്ദില്ല ജാബിറുബ്നു‌ അബ്‌ദില്ല അൽ അൻസാരി (റ)വിൽ നിന്ന് നിവേദനം: ഒരാൾ പ്രവാചകൻ (സ)യോട് ചോദിച്ചു:_
🏮 _*"ഞാൻ നിർബന്ധ നമസ്കാരം നിലനിർത്തുകയും, റമളാനിൽ നോമ്പനുഷ്‌ഠിക്കുകയും, അനുവദിക്കപ്പെട്ടതിനെ അനുവദനീയമായും, നിഷിദ്ധമാക്കിയതിനെ നിഷിദ്ധമാക്കുകയും ചെയ്‌ത് കൊണ്ട് ഇതിൽ ഒന്നും വർദ്ധിപ്പിക്കാതിരിക്കുകയും ചെയ്‌താൽ ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ? താങ്കളുടെ അഭിപ്രായമെന്താകുന്നു? അവിടുന്നരുളി, അതെ.. "*_

📚 _(മുസ്‌ലിം)_
*--------------------------------------*
*💝 സുഹൃത്തേ...*
🎞️ വീഡിയോ കാണുക
📬ഷെയർ ചെയ്യുക
🎥https://youtu.be/IpjRhgvrLA8?si=H7HeEtU0H6jGkL2l

നേർമൊഴി~nermozhi

22 Sep, 23:09


*📖Nermozhi Hadees Reminder🎧*
*---------------------------------------*
*📕ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | Al-Nawawi's Forty Hadith*

*Hadees -* 2️⃣3️⃣
🤏 *_“കർമ്മങ്ങളുടെ മഹത്വം"_*

👈 _عَنْ أَبِي مَالِكٍ الْحَارِثِ بْنِ عَاصِمٍ الْأَشْعَرِيِّ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم "الطَّهُورُ شَطْرُ الْإِيمَانِ، وَالْحَمْدُ لِلَّهِ تَمْلَأُ الْمِيزَانَ، وَسُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ تَمْلَآنِ -أَوْ: تَمْلَأُ- مَا بَيْنَ السَّمَاءِ وَالْأَرْضِ، وَالصَّلَاةُ نُورٌ، وَالصَّدَقَةُ بُرْهَانٌ، وَالصَّبْرُ ضِيَاءٌ، وَالْقُرْآنُ حُجَّةٌ لَك أَوْ عَلَيْك، كُلُّ النَّاسِ يَغْدُو، فَبَائِعٌ نَفْسَهُ فَمُعْتِقُهَا أَوْ مُوبِقُهَا"._

👉 _അബുമാലിക് അൽ ഹാരിഥിബ്‌നു ആസ്വിമിൽ അശ്ഹരി(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ (സ) പറഞ്ഞു:_
🏮 _*"ശുദ്ധി വിശ്വാസത്തിന്റെ പകുതിയാകുന്നു. 'അൽഹംദുലില്ലാഹ് എന്നത് തൂലാസ് നിറക്കുന്നതാണ്. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്' ആകാശ ഭൂമികൾക്കിടയിലുള്ളതിനെ നിറക്കുന്നതാകുന്നു. നമസ്കാരം പ്രകാശവും, ദാനധർമ്മങ്ങൾ തെളിവും, ക്ഷമ വെളിച്ചവും, ഖുർആൻ നിനക്ക് അനുകൂലമായോ, പ്രതികൂലമായോ തെളിവുമാകുന്നു. എല്ലാവരും പ്രഭാതത്തിൽ ജീവിതമാരംഭിക്കുകയും സ്വന്തത്തെ സ്വയംതന്നെ വിൽക്കുകയും ചെയ്യുന്നു. ചിലരതിനെ മോചിപ്പിക്കുന്നു. മറ്റുചിലരതിനെ നാശത്തിലാക്കുകയും ചെയ്യുന്നു"*_

📚 _(മുസ്‌ലിം)_
*--------------------------------------*
*💝 സുഹൃത്തേ...*
🎞️ വീഡിയോ കാണുക
📬ഷെയർ ചെയ്യുക
🎥https://youtu.be/fozLInXoZqc?si=90rHIC_yRblHVipg

നേർമൊഴി~nermozhi

18 Sep, 22:04


*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
  *•┈•✿❁🎤നേർമൊഴി🎤❁✿•┈•*

*💕'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ'*
*#Nermozhi Series*

_അദ്ധ്യായം :1️⃣2️⃣_
*🛍️💰വേണോ ഈ ധൂർത്ത്*

_📘ശൈഖ് സുൽത്താൻ ബിൻ അബ്ദില്ല അൽ അംരിയുടെ *ഇലൈക യാ സൗജി'* എന്ന അറബി കൃതിയുടെ പരിഭാഷയാണ് *'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ'*_

_💌ദാമ്പത്യജീവിതത്തിൽ ദീനി ചിട്ടകൾ കൊതിക്കുന്ന നിഷ്കളങ്കമായ ഒരു ഭാര്യ തന്റെ പ്രിയതമന് നൽകുന്ന ഹൃദയഹാരിയായ കുറിപ്പുകളാണ് ഇത്.._

https://youtu.be/StOKJsUoBKs?si=gUDg_xC9ak25OiwR

••••••┈┈┈┈•✿❁✿•┈┈┈┈•••••

നേർമൊഴി~nermozhi

18 Sep, 14:49


*📖Nermozhi Hadees Reminder🎧*
*---------------------------------------*
*📕ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | Al-Nawawi's Forty Hadith*

*Hadees -* 2️⃣1️⃣
🤏 *_“ഒരു മഹത് വചനം"_*

👈 _عَنْ أَبِي عَمْرٍو وَقِيلَ: أَبِي عَمْرَةَ سُفْيَانَ بْنِ عَبْدِ اللَّهِ رَضِيَ اللهُ عَنْهُ قَالَ: "قُلْت: يَا رَسُولَ اللَّهِ! قُلْ لِي فِي الْإِسْلَامِ قَوْلًا لَا أَسْأَلُ عَنْهُ أَحَدًا غَيْرَك؛ قَالَ: قُلْ: آمَنْت بِاَللَّهِ ثُمَّ اسْتَقِمْ" . [رَوَاهُ مُسْلِمٌ]_

👉 _അബി അംറ് സുഫ്‌യാനുബ്നു‌ അബ്‌ദില്ലാ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:_
🏮 _*"അല്ലയോ പ്രവാചകരെ, ഇസ്‌ലാമിലെ ഒരു വാക്യം എനിക്ക് പറഞ്ഞ് തരൂ താങ്കളോടല്ലാതെ മറ്റാരോടും ഞാനതിനെപ്പറ്റി ചോദിക്കുകയില്ല. പ്രവാചകൻ (സ) പറഞ്ഞു: "നീ പറയുക, ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നുവെന്ന്, എന്നിട്ട് അത് ശരിയായ രൂപത്തിൽ നിലനിർത്തുകയും ചെയ്യുക"*_

📚 _(മുസ്‌ലിം)_
*--------------------------------------*
*💝 സുഹൃത്തേ...*
🎞️ വീഡിയോ കാണുക
📬ഷെയർ ചെയ്യുക
🎥https://youtu.be/C1_sdR4FZ_g?si=RPlnz9f4H4PDYakJ

നേർമൊഴി~nermozhi

17 Sep, 15:44


😍 _കേൾവി, കാഴ്ച, സംസാരശേഷി അങ്ങനെയങ്ങനെ സൃഷ്ട്ടാവിന്റെ *എണ്ണിയാലൊടുങ്ങാത്ത അനുഗ്രങ്ങളാൽ അനുഹ്രഹീതരാണ് നാം...*_

😔 _*എന്നിട്ടും നാം റബ്ബിന്റെ കലാം "വിശുദ്ധ ഖുർആൻ" പഠിക്കാൻ ശ്രമം നടത്താറുണ്ടോ*_

_*സമയമില്ലയെന്ന* ഒറ്റവാക്കുത്തരത്തിൽ നാം ഈ ചോദ്യത്തിനുത്തരം കണ്ടെത്തിയേക്കാം_

⁉️ _*പക്ഷെ ആ ഉത്തരത്തിന് യഥാർത്ഥ്യവുമായി എത്ര ബന്ധമുണ്ടെന്ന് നാം സ്വന്തത്തോട് തന്നെ ചോദിക്കുക!!*_


❤‍🩹 _ഈ വീഡിയോ നമ്മെ ഇരുത്തി ചിന്തിപ്പിക്കും... *സ്രഷ്ട്ടാവ് അവർക്ക് സംസാരശേഷിയും കേൾവിശക്തിയും നൽകിയിട്ടില്ല*... പക്ഷെ അവർ ആത്മാർത്ഥമായി *വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ അതിയായി ആഗ്രഹിക്കുന്നു അതിനായി അങ്ങേയറ്റം പരിശ്രമിക്കുന്നു*..._

😢 _*ഞാനും നിങ്ങളും എത്ര ശ്രമിച്ചു???*.. തീർച്ചയായും നമ്മുടെ അനുഗ്രഹങ്ങളെ പറ്റി നാം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും..._

💯 *_അതെ, ആരോഗ്യവും യുവത്വവും ഒഴിവുസമയവും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും..._*

*അപ്പോൾ നമുക്ക് അതിനുള്ള മറുപടിയില്ലെങ്കിൽ* ...................🥺

Full video
https://youtu.be/DZ2_fBMGk1o?si=nUNPrIaFkACPmeq4