ഇരയായ 60 കാരനായ റായിക്ക് 2024 നവംബറിൽ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഒരു വാട്ട്‌സ്ആപ്പ് കോൾ ലഭിച്ചു.റായിയുടെ പേരിൽ ഒരു ക്രെഡിറ്റ് കാർഡ് അപ്പ്രൂവ് ആയിട്ടുണ്ട് എന്നും കൂടുതൽ പ്രോസസ്സിംഗിനായി തൻ്റെ നിലവിലെ ഫോൺ നമ്പർ എയർടെല്ലിൽ നിന്ന് മറ്റോന്നാക്കി മാറ്റണമെന്നും തട്ടിപ്പുകാരൻ അവകാശപ്പെട്ടു..റായി അവരുടെ നിർദ്ദേശങ്ങൾ പാലിച്ചു.
ഡിസംബർ ഒന്നിന് റായിയുടെ വൈറ്റ്ഫീൽഡ് വിലാസത്തിലേക്ക് തട്ടിപ്പുകാർ 10,000 രൂപ വിലയുള്ള റെഡ്മി മൊബൈൽ ഫോൺ അയച്ചു. അവർ വീണ്ടും ബന്ധപ്പെടുകയും അവർ അയച്ച മൊബൈൽ ഫോണിലേക്ക് സിം മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. സിം കാർഡ് അതേ ദിവസം അവർ അയച്ച മൊബൈൽ ഫോണിലേക്ക് മാറ്റി.മെസേജ് ഒന്നും വന്നില്ല എങ്കിലും ബാങ്ക് അക്കൗണ്ട് നോക്കിയപ്പോൾ 2.8 കോടി രൂപ പോയി എന്ന് കണ്ടു.
ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം വൈറ്റ്ഫീൽഡ് CEN പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
കേസ് അന്വേഷിച്ചുവരികയാണെന്നും പ്രഥമദൃഷ്ട്യാ ഡേറ്റ മോഷ്ടിക്കാൻ തട്ടിപ്പുകാർ മൊബൈൽ ഫോൺ ക്ലോൺ ചെയ്തതാണെന്നും തെളിഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വൈറ്റ്ഫീൽഡ്) ശിവകുമാർ ഗുണാരെ പറഞ്ഞു.