അല്ലാഹു ﷻ പറയുന്നു:
یَعۡلَمُونَ ظَـٰهِرࣰا مِّنَ ٱلۡحَیَوٰةِ ٱلدُّنۡیَا وَهُمۡ عَنِ ٱلۡـَٔاخِرَةِ هُمۡ غَـٰفِلُونَ
*ഐഹിക ജീവിതത്തില്‍ നിന്നുള്ള ഒരു ബാഹ്യവശം മാത്രം അവര്‍ അറിയുന്നു, പരലോകത്തെ സംബന്ധിച്ചാകട്ടെ അവർ അശ്രദ്ധരാണ് താനും.*
【الروم - ٧】
💬 ഇമാം ഇബ്നു കഥീർ رَحِمَهُ اللَّهُ പറയുന്നു:
❝ *അധികമാളുകൾക്കും ദുനിയാവിനേയും, അതിൻ്റെ സമ്പാദ്യ മാർഗ്ഗങ്ങളേയും, അതുമായി ബന്ധപ്പെട്ട കാര്യങ്ങളേയും കുറിച്ച് മാത്രമേ അറിവുണ്ടായിരിക്കുകയുള്ളൂ.*
*ദുനിയാവ് വാരിക്കൂട്ടുന്ന കാര്യത്തിലും, അതിലുള്ള സമ്പാദ്യമാർഗങ്ങളെ കുറിച്ചുമെല്ലാം അവർ അങ്ങേയറ്റത്തെ ബുദ്ധി സാമർത്ഥ്യമുള്ളവരും നിപുണന്മാരുമായിരിക്കും.*
*അതേ സമയം, പരലോകത്ത് അവർക്കുപകാരപ്പെടുന്ന കാര്യങ്ങളെ കുറിച്ച് അശ്രദ്ധരായിരിക്കും.*
*അവരിൽ ചിലർ യാതൊരു ചിന്തയും ബുദ്ധിയുമില്ലാത്ത മണ്ടന്മാരെപ്പോലെയുമായിരിക്കും.*
💬 താബിഈയായ ഇമാം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറഞ്ഞു:
❝ *അല്ലാഹുവാണേ സത്യം, അവരിൽ ചിലർ വെള്ളി നാണയം തൻ്റെ വിരൽ തുമ്പിലിട്ട് മറിച്ച് നോക്കി അതിൻ്റെ തൂക്കം പറയും. അത്ര മാത്രം ദുനിയാവിൻ്റെ കാര്യത്തിൽ അവൻ വളർന്നിട്ടുണ്ടാകും. എന്നാൽ, അവന് നിസ്ക്കരിക്കാനറിയുന്നുണ്ടാകില്ല!.*
📚 تفسير ابن كثير
•┈┈┈┈•✿❁✿•┈┈┈┈•
*✆ WhatsApp community group:*
https://chat.whatsapp.com/GkFv9ZSCfHn26qfPTSfyaN
*⌲ Telegram Channel:*
https://t.me/tholobulilm
https://t.me/quranmalayalamfm
•┈┈┈┈•✿❁✿•┈┈┈┈•