▶️Info_track @info_track Channel on Telegram

▶️Info_track

@info_track


വിജ്ഞാനപ്രദമായ (knowledge) അറിവുകൾ പങ്കുവെക്കുവാൻ വേണ്ടിയുള്ളതാണ് ഇൗ ചാനൽ ..
അതാത് ദിവസത്തെ പ്രത്യേകതകൾ,
മൽസരപരീക്ഷകൾക്ക് ആവശ്യകമായ ചോദ്യോത്തരങ്ങൾ,Current Affairs,General knowledge, PDFs, തുടങ്ങി ഉപകാരപ്രദമായ അറിവുകളുടെ കേന്ദ്രമാണ് Info_track.

Info_track (Malayalam)

Info_track എന്ന ചാനൽ വിജ്ഞാനപ്രദമായ (knowledge) അറിവുകൾ പങ്കുവെക്കുവാൻ വേണ്ടിയുള്ളതാണ്. അതാത് ദിവസത്തെ പ്രത്യേകതകൾ, മൽസരപരീക്ഷകൾക്ക് ആവശ്യകമായ ചോദ്യോത്തരങ്ങൾ, Current Affairs, General knowledge, PDFs എന്നിവയിലൂടെ ഉപകാരപ്രദമായ അറിവുകളുടെ കേന്ദ്രമാണ് Info_track. ചാനലിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാനും അറിയേണ്ടതെല്ലാം പ്രകടമായ വിവരങ്ങൾ ഉണ്ടാക്കാനും നടത്തപ്പെടുന്ന പ്രോഗ്രാമുകൾ എന്നിവ അതിന്റെ പ്രധാനകാര്യങ്ങളാണ്. Info_track ചാനൽ നിങ്ങളുടെ ജീവിതത്തിന് ഒരു പുതിയ താളാണ്. നിങ്ങൾക്ക് സമൃദ്ധമായ അറിവും നല്ലതുമായ മാര്ഗദർശനവും ലഭിക്കാനുള്ള ഒരു സ്ഥലമാണ് Info_track.

▶️Info_track

15 Nov, 01:59


*⚜️Today's Thought⚜️*
_______


*_"More smiling, less worrying. More compassion, less judgment. More blessed, less stressed. More love, less hate."_*

_~ Roy T. Bennett | 'The Light in the Heart'_ ....

കൂടുതൽ പുഞ്ചിരി, കുറവ് ആശങ്ക
....
കൂടുതൽ അനുകമ്പ, കുറവ് വിധിക്കൽ...
കൂടുതൽ അനുഗ്രഹങ്ങൾ കുറവ് സമ്മർദ്ദം....
കൂടുതൽ സ്നേഹം, കുറവ് വെറുപ്പ്...

ജീവിതത്തിലെ പോസിറ്റീവുകളെ എടുത്ത്‌ കാട്ടുന്ന റോയ്‌ ടി ബെന്നെറ്റിന്റെ ഹൃദയത്തിലെ പ്രകാശം എന്ന ഗ്രന്ഥത്തിലെ ഉദ്ദരണിയാണിത്‌ .
മനുഷ്യരായ നമ്മൾ ജീവിതത്തിൽ നമുക്കുള്ളതോ നേടിയതോ ആയ കാര്യങ്ങളിൽ ഒരിക്കലും തൃപ്തരല്ല. മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് നാം എപ്പോഴും ആശങ്കാകുലരാണ്, ഞങ്ങൾക്ക് ലഭിക്കാത്ത കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടുന്നു.എന്നാൽ നാം കണ്ണ്‌ തുറന്ന് ചുറ്റിനും ഒന്ന് കണ്ണോടിക്കണം..
ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർ ഇവിടെ ഉണ്ട്‌... താമസിക്കാൻ കിടപ്പാടമില്ലാത്തവരുണ്ട്. മറക്കാൻ പോലും വസ്ത്രം വാങ്ങാൻ കഴിയാത്തവരുണ്ട്. ചിലപ്പോൾ ജീവിതം നമുക്ക്‌ അൽപ്പം കഠിനമായേക്കാം, കാര്യങ്ങൾ മോശമായേക്കാം, നിങ്ങൾ പ്രതീക്ഷിക്കുന്നത് നിങ്ങൾക്ക് ലഭിച്ചേക്കില്ല, ആ സമയത്ത് നിങ്ങൾക്ക് മുകളിലല്ല, നിങ്ങൾക്ക് താഴെയുള്ള ആളുകളെക്കുറിച്ച് ചിന്തിക്കുക. എല്ലാ ആഡംബരങ്ങളും ഉള്ളവരെ കാണുമ്പോൾ നിങ്ങൾ എപ്പോഴും വിഷമിക്കുകയും പരാതിപ്പെടുകയും ചെയ്യും, എന്നാൽ താമസിക്കാൻ നല്ലൊരു വീടും മൂന്ന് നേരം ഭക്ഷണവും വസ്ത്രവും നിങ്ങൾക്ക്‌ ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാനാണെന്ന് കരുതണം...കാരണം അത്‌ പോലും ഇല്ലാത്ത ലക്ഷങ്ങൾ നമുക്ക്‌ ചുറ്റിനും ഉണ്ട്‌...

നമ്മിൽ എല്ലാവരിലും എന്തെങ്കിലുമൊക്കെ ഗുണങ്ങൾ , അനുഗ്രഹങ്ങൾ ഉണ്ട്‌ . മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തുക. നിങ്ങൾ മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിച്ചാൽ പിന്നെ നിങ്ങളും അവരും തമ്മിൽ എന്താണ് വ്യത്യാസം. നിങ്ങളുടേതായ രീതിയിൽ നിങ്ങൾ അതുല്യനാണ്.

മനുഷ്യർക്ക് എപ്പോഴും സന്തോഷമായിരിക്കുക എന്നത് അസാധ്യമാണ്, മാത്രമല്ല നമുക്ക് ദിവസേന നിരവധി വികാരങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നു. ആരുടെയെങ്കിലും മാനസികാവസ്ഥ മാറ്റാൻ ഒരു മില്ലി സെക്കൻഡ് പോലും മതിയാകും, അതിനാൽ സന്തോഷത്തിന്റെ പിന്നാലെ ഓടുന്നത് വ്യർത്ഥമാണ്. എന്നാൽ വിഷാദത്തിലേക്ക് വീഴുന്നതിൽ നിന്ന് എന്നെ എപ്പോഴും തടയുന്ന ഒരു ഉദ്ധരണിയുണ്ട്‌... അതിതാണ്‌..
"ഇതും കടന്നു പോകും".

സാഹചര്യം എന്തു തന്നെയായാലും ഈ ഉദ്ധരണി എനിക്ക് ആശ്വാസം നൽകുന്നു. ഞാൻ എന്നെന്നേക്കുമായി ഇതേ അവസ്ഥയിൽ അകപ്പെടാൻ പോകുന്നില്ല, എന്ന് ഞാൻ മനസ്സിൽ ഉറപ്പിക്കുന്നു...

സ്നേഹം ക്ഷമ ആണ് സ്നേഹം ദയ ആണ്. അത് അസൂയപ്പെടുന്നില്ല, അഭിമാനിക്കുന്നില്ല, അഭിമാനിക്കുന്നില്ല. അത് മറ്റുള്ളവരെ അപമാനിക്കുന്നില്ല, അത് സ്വയം അന്വേഷിക്കുന്നില്ല, അത് എളുപ്പത്തിൽ കോപിക്കുന്നില്ല, തെറ്റുകളുടെ ഒരു രേഖയും സൂക്ഷിക്കുന്നില്ല. സ്നേഹം തിന്മയിൽ സന്തോഷിക്കുന്നില്ല, മറിച്ച് സത്യത്തിൽ സന്തോഷിക്കുന്നു. അത് എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രതീക്ഷിക്കുന്നു, എപ്പോഴും സഹിച്ചു നിൽക്കുന്നു.
സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല. എന്നാൽ പ്രവചനങ്ങൾ ഉള്ളിടത്ത് അവ അവസാനിക്കും; നാവുള്ളേടത്തു അവ നിശ്ചലമാകും; അറിവുള്ളേടത്തു അതു കടന്നു പോകും.


*Tuesday, 15-12-2022*

__
_____

▶️Info_track

14 Nov, 18:02


*📚 _Daily G.K (Q&A)_📖*
▶️ Info_track©️
〰️〰️〰️〰️〰️〰️〰️〰️〰️


*1 )* 2021-22 ലെ കാലയളവിൽ പഴങ്ങൾ ഉൽപാദിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
*☑️ആന്ധ്രാപ്രദേശ്*

*2)* 022 ഏപ്രിലിൽ ആന്ധ്രാപ്രദേശിൽ പുതിയതായി ആരംഭിച്ച ജില്ലകൾ?
*☑️13 (നിലവിൽ ആകെ 26 ജില്ലകൾ)*

*3 )* 2022 ഏപ്രിലിൽ ലോകാരോഗ്യ സംഘടന താൽക്കാലികമായി വിതരണം നിർത്തിയ ഭാരത് ബയോടെക് വാക്സിൻ?
*☑️കോവാക്സിൻ*
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*4)* 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ കബഡി ടീമിന്റെ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട മലയാളി?
*☑️ഇ. ഭാസ്കരൻ*

*5 )* 2022 ഏപ്രിലിൽ ഫെഡറേഷൻ കപ്പ് പുരുഷ ലോങ്ജംപിൽ ദേശീയ റെക്കോർഡ് നേടിയ മലയാളി താരം?
*☑️എം. ശ്രീശങ്കർ*

*6 )* 2022- ലെ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ വനിതകളുടെ ലോങ്ജംപിൽ സ്വർണം നേടി ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയ മലയാളി താരം?
*☑️നയന ജയിംസ്*
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*7 )* 12-ാമത് ഹോക്കി ഇന്ത്യ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
*☑️ഹരിയാന*

*8 )* യുദ്ധവീര്യത്തിന്റെ കെടാവിളക്കായി ഡൽഹിയിലെ ഇന്ത്യാഗേറ്റിൽ അരനൂറ്റാണ്ട് ജ്വ ലിച്ചുനിന്ന അമർ ജവാൻ ജ്യോതിയിലെ ദീപം എവിടത്തെ കെടാവിളക്കിലേക്കാണ് പകർന്നത്?
*☑️ദേശീയ യുദ്ധസ്മാരകത്തിൽ (National War Memorial)*

*9 )* 2022 ജനുവരി 17- ന് അന്തരിച്ച ബിർജു മഹാരാജ് (84) ഏത് നൃത്തരൂപത്തെ പ്രശസ്തമാക്കിയ നർത്തകനാണ്?
*☑️കഥക്*
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*10)* കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എ.ടി. എം. പ്രവർത്തനമാരംഭിച്ചത് എവിടെയാണ്?
*☑️എറണാകുളം ജനറൽ ആശുപത്രിയിൽ*


കടപ്പാട്: അനൂപ് വേലൂർ

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲
*Informations എല്ലാദിവസവും കൃത്യമായി ലഭിക്കുവൻ ▶️Info_track ഗ്രൂപ്പിൽ join ചെയ്യൂ...*

*🪀WhatsApp👇🏻*
https://chat.whatsapp.com/Kt71OWx2PwR4iQn3Tt8eHh

*➡️Telegram👇*
https://t.me/Info_track

*Admin panel*
*©️Info_track*


▶️Info_track©️

      
█║▌█║▌█║▌█|█║
_An Informative virtual network_
✿❁════❁❁════❁❁════❁✿

▶️Info_track

14 Nov, 18:02


🔲🔲🔲🔲🔲🔲🔲🔲🔲🔲🔲
*Informations എല്ലാദിവസവും കൃത്യമായി ലഭിക്കുവൻ ▶️Info_track ഗ്രൂപ്പിൽ join ചെയ്യൂ...*

*🪀WhatsApp👇🏻*
https://chat.whatsapp.com/Kt71OWx2PwR4iQn3Tt8eHh

*➡️Telegram👇*
https://t.me/Info_track

*Admin panel*
*©️Info_track*


▶️Info_track©️

      
█║▌█║▌█║▌█|█║
_An Informative virtual network_
✿❁════❁❁════❁❁════❁✿

▶️Info_track

14 Nov, 18:02


*4️⃣1️⃣2️⃣"Interesting Fact"*
(ഒരു ദിനം ഒരുപുതിയ അറിവ്)
🤔📚📖📡🌎🗒📱🖥🆕
▶️Info_track©️
_______


*സ്വന്തമായി ഒരു 'എയർപോർട്ടും', വിമാനവും, പട്ടണവുമുള്ളൊരാൾ*

*<><><><><><><><><><><><><>*
*▶️Info_track©️*
_"An Informative Network"_
*🗓️ 14-11-2022*
*<><><><><><><><><><><><><>*

`സ്വന്തമായി ഒരു 'എയർപോർട്ടും', വിമാനവും, പട്ടണവുമുള്ളൊരാൾ; ആ പ്രേതനഗരത്തിലെ ഏക മനുഷ്യന്‍

ഒരു വീട്ടിൽ തന്നെ തനിച്ചു കഴിയാൻ പലർക്കും പ്രയാസമാണ്. അപ്പോൾ ഒരു പട്ടണത്തിൽ ഒറ്റയ്ക്ക് കഴിയേണ്ടി വന്നാലോ? ഒരുപക്ഷേ ഒന്നോരണ്ടോ ദിവസം നമ്മൾ ഒരു കൗതുകത്തിന്റെ പേരിൽ അവിടെ താമസിച്ചെന്നിരിക്കും. എന്നാൽ, പതുക്കെ നമുക്ക് ആ ജീവിതത്തോട് മടുപ്പ് തോന്നിയേക്കാം. എന്ത് സഹായത്തിനും നമുക്ക് കൂടെയുണ്ടാകാറുള്ള സുഹൃത്തുക്കളെയും, അയൽക്കാരെയും എല്ലാം നമ്മൾ അറിയാതെ ഓർത്തുപോകാം.

എന്നാൽ, ഏകാന്തതയെ പ്രണയിച്ച ഒരാളുണ്ട്, ഇവോ സെഡാർസ്കൈ. അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്തെ ഒരു പ്രേതനഗരമായ ലുസിനിലെ ഏക താമസക്കാരനാണ് അദ്ദേഹം. അവിടെ എണ്ണപ്പെട്ട കുറച്ചു മരങ്ങളും, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയുമാണുള്ളത്. ഏകാന്തതയും, കാറ്റുംചൂടും മാത്രമാണ് അദ്ദേഹത്തിന് അവിടെ കൂട്ട്. എന്നാൽ, സഡാർസ്‌കിയെ സംബന്ധിച്ചിടത്തോളം, അതാണ് തന്റെ വീട്.
പട്ടണത്തിലെ മൂന്ന് റൺ‌വേകളാൽ ചുറ്റപ്പെട്ട ഒരു വിമാന ഹാംഗറിലാണ് പുള്ളിക്കാരന്റെ താമസം.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വിമാന പ്രൊപെല്ലെർസ് നിർമ്മിക്കുന്ന അദ്ദേഹം തന്റെ വീടിനെ ലുസിൻ ഇന്റർനാഷണൽ എയർപ്പോർട്ട് എന്നാണ് വിളിക്കുന്നത്. എന്നാൽ, ആ എയർപോർട്ടിൽ വന്നിറങ്ങുന്ന ഒരേയൊരു വിമാനം അദ്ദേഹത്തിന്റേതാണ് എന്ന് മാത്രം. അദ്ദേഹത്തിന്റെ വീട് രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ഒന്ന് അദ്ദേഹത്തിന്റെ വിമാനങ്ങൾക്കുള്ളതാണ്, മറ്റൊന്ന് അദ്ദേഹത്തിന്റെ താമസസ്ഥലവും. അതും ഒരു ബാത്ത്റൂമും, വിശാലമായ ഒരു മുറി എന്നിവ മാത്രമാണ് അതിലുള്ളത്. “എന്റെ മുറിയേക്കാൾ ചെറുതാണ് പലരുടെയും വീടെന്ന് എനിക്ക് തോന്നാറുണ്ട്.

ഈ വീടിനുള്ളിൽ ചുവരുകളില്ല. കിടപ്പുമുറി, സ്വീകരണമുറി എന്നിങ്ങനെയുള്ള വേർതിരിവില്ല. ആ ഒരു മുറിയിൽ ഇരുന്ന് എനിക്ക് ടിവി കാണാം, കമ്പ്യൂട്ടർ ഉപയോഗിക്കാം, കഴിക്കാം" അദ്ദേഹം പറഞ്ഞു. വീട്ടിനുള്ളിൽ 90 ഇഞ്ച് ഫ്ലാറ്റ് സ്ക്രീൻ ടിവി, നാലടി ഉയരമുള്ള സ്പീക്കറുകൾ, ഒരു കമ്പ്യൂട്ടർ, രണ്ട് കട്ടിൽ, തലകീഴായി തിരിക്കാന്‍ കഴിയുന്ന ഒരു ഹോട്ട് ടബ് സോഫ എന്നിവ ഉൾപ്പെടുന്നു.

എന്നാൽ, ഇത്തരമൊരു ജീവിതം നയിക്കുന്നതിന് മുൻപ്, ഒരുപാട് ദൂരം താണ്ടിയൊരാളാണ് അദ്ദേഹം.
ഐവോ സഡാർസ്‌കി തന്റെ ജീവിതം ആരംഭിച്ചത് കമ്മ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യയിലാണ്. സോവിയറ്റ് യൂണിയൻ ഭരണകാലത്ത് വളർന്ന സഡാർസ്‌കി, കടുത്ത നിയന്ത്രങ്ങളിലാണ് ജീവിച്ചു പോന്നത്. എല്ലാം സർക്കാർ നിയന്ത്രിക്കുന്ന ഒരു ലോകമായിരുന്നു അത്. ഒടുവിൽ 24 -ാം വയസ്സിൽ ഒരു എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹം തന്റെ രാജ്യം വിട്ടു.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
1984 ഓഗസ്റ്റ് 4 -ന്, അർദ്ധരാത്രിയിൽ സ്വയം നിർമ്മിച്ച ഗ്ലൈഡറിൽ അദ്ദേഹം ഒളിച്ചോടുകയായിരുന്നു. വീട്ടുകാരോട് പോലും ഒന്നും പറയാതെ അദ്ദേഹം പറന്നു. വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം ചെന്നിറങ്ങിയത്. കാലഹരണപ്പെട്ട പാസ്‌പോർട്ട് കാണിച്ച് അവിടെ അഭയം തേടി അദ്ദേഹം. ഓസ്ട്രിയയ്ക്ക് ശേഷം, സഡാർസ്കി ലോസ് ഏഞ്ചൽസിലേയ്ക്ക് പോയി. അവിടെ അദ്ദേഹം വിമാന പ്രൊപ്പല്ലർ ബിസിനസ്സിൽ ഏർപ്പെട്ടു. 1986 -ൽ ഇവൊപ്രോപ് എന്ന കമ്പനി ആരംഭിച്ചതിനുശേഷം, അദ്ദേഹം ഏകദേശം 20,000 പ്രൊപ്പല്ലറുകളോളം വിറ്റു. അവയെല്ലാം യു‌എസ്‌എസ്‌ആറിലേക്ക് രക്ഷപ്പെടാനായി 1984 ൽ അദ്ദേഹം നിർമ്മിച്ച ആദ്യത്തെ പ്രൊപ്പല്ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചവയായിരുന്നു.

1997 -ലാണ് ലൂസിന എന്ന പട്ടണം വിൽക്കാനിട്ടിരിക്കുന്ന വാർത്ത സഡാർസ്‌കി കണ്ടത്. ലൂസിന ഒരു മുൻ റെയിൽ‌വേ കമ്മ്യൂണിറ്റിയായിരുന്നു. 1970 -കൾ വരെ കുറച്ചു റെയിൽ‌വേ തൊഴിലാളികൾ അവിടെ താമസിച്ചിരുന്നു. എന്നാൽ, അതിനുശേഷം 50 വർഷത്തോളം അത് പൂർണ്ണമായും ഒഴിഞ്ഞുകിടന്നു. അത് വിൽക്കുന്ന വാർത്ത കണ്ടപ്പോൾ തന്നെ, രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം കമ്പനിയും മറ്റെല്ലാം ഉപേക്ഷിച്ചു ആ പട്ടണം സ്വന്തമാക്കി.

2008 മുതൽ, പ്രേതനഗരത്തിലെ ഏക താമസക്കാരനായി അദ്ദേഹം. തീർത്തും ഒറ്റപ്പെട്ട അവിടെ അടുത്തൊരു പലച്ചരക്ക് കടയിൽ പോകണമെങ്കിൽ 160 മൈൽ ദൂരം സഞ്ചരിക്കണം. എന്നാൽ, അദ്ദേഹം ഈ പ്രേതനഗരം വാങ്ങാൻ ഒരു കാരണമുണ്ട്. പുതിയ കണ്ടുപിടിത്തങ്ങൾ പരീക്ഷിക്കാൻ വിശാലമായ ഒരു ഇടം അദ്ദേഹത്തിന് ആവശ്യമായിരുന്നു. ഒരു പുതിയ പ്രൊപ്പല്ലർ വിമാനമാണ് ആ കണ്ടുപിടുത്തങ്ങളിലൊന്ന്. വിമാനങ്ങൾ മാത്രമല്ല, തോക്കുകളും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളില്‍ ഉൾപ്പെടുന്നു.


കടപ്പാട്: അനൂപ് വേലൂർ