Learn with Prasanth @learnwithpp Channel on Telegram

Learn with Prasanth

@learnwithpp


Learn with Prasanth (English)

Are you looking to expand your knowledge and learn new skills? Look no further than 'Learn with Prasanth'! This Telegram channel, managed by the knowledgeable and experienced Prasanth, offers a wide range of educational content to help you grow and develop. Whether you're interested in learning a new language, improving your coding skills, or mastering a new hobby, 'Learn with Prasanth' has you covered. Prasanth is dedicated to providing valuable and engaging lessons that are easy to follow and understand, making learning a fun and rewarding experience. Join 'Learn with Prasanth' today and embark on a journey of self-improvement and discovery. Who is it? 'Learn with Prasanth' is a Telegram channel curated by Prasanth to provide educational content and resources to help individuals learn new skills and broaden their knowledge. What is it? It is a platform where users can access lessons, tutorials, and tips on various subjects, all presented in an engaging and accessible manner to facilitate learning and growth.

Learn with Prasanth

20 Feb, 17:10


കേരളത്തിലെ നദികൾ

1. കേരളത്തിൽ എറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി
പെരിയാർ

2. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി
പള്ളിവാസൽ

3. നിളയുടെ കവി എന്നറിയപ്പെടുന്ന കവി
പി.കുഞ്ഞിരാമൻ നായർ

4. പാത്രക്കടവ് പദ്ധതിയുമായി ബന്ധപെട്ട നദി
കുന്തിപ്പുഴ

5. കേരളത്തിൽ നീളം കൂടിയ മൂന്നാമത്തെ നദി
പമ്പ

6. ചിറ്റൂർപുഴ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ പോഷകനദി
കണ്ണാടിപ്പുഴ

7. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്
മലമ്പുഴ ഡാം

8. പമ്പാനദിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടം ഏത്
പെരുന്തേനരുവി

9. നിലമ്പൂർ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി
ചാലിയാർ

10. കേരളത്തിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി
കബനി

11. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത്
കുറ്റ്യാടിപുഴ

12. ഇടുക്കി ജില്ലയിലൂടെ ഒഴുകുന്ന കാവേരിയുടെ പോഷകനദി
പാമ്പാർ

13. കോട്ടയം പട്ടണം സ്ഥിതി ചെയ്യുന്ന നദീതീരം
മീനച്ചിലാർ

14. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ നദി
മഞ്ചേശ്വരം പുഴ

15. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി
ശിരുവാണി

16. തമിഴ്നാട്ടിലെ ആന മലയിൽ നിന്നുത്ഭവിക്കുന്ന നദി
ഭാരതപ്പുഴ

17. കേരളത്തിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി
കുന്തിപ്പുഴ

18. പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്തീയ തീർത്ഥാടന കേന്ദ്രം
മലയാറ്റൂർ

19. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്
കുട്ടനാട്

20. മഞ്ചേശ്വരം പുഴയുടെ പതനസ്ഥാനം എവിടെയാണ്
ഉപ്പള കായൽ

21. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
കബനി

22. കാസർഗോഡ് പട്ടണത്തെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി
ചന്ദ്രഗിരിപ്പുഴ

23. ജൈവ വൈവിദ്ധ്യത്തിൽ സമ്പുഷ്ടമായ നദി ഏത്
ചാലക്കുടിപ്പുഴ

24. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി
നെയ്യാർ

25. ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി
മയ്യഴിപ്പുഴ

Learn with Prasanth

20 Feb, 10:12


സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള Degree Prelims പരീക്ഷകളുടെ കൺഫർമേഷൻ ചെയ്യാനുള്ള സമയം ആയിട്ടുണ്ട്. മാർച്ച്‌ 11 വരെ കൺഫർമേഷൻ കൊടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

Learn with Prasanth

20 Feb, 02:50


കേരളത്തിലെ ജലോത്സവങ്ങളും വേദികളും

🛶 ഉത്തര മലബാർ ജലോത്സവം
: തേജസ്വിനിപ്പുഴ

🛶 കുഞ്ഞാലി മരയ്ക്കാർ ട്രോഫി
: ചാലിയാർ

🛶 നെഹ്‌റു ട്രോഫി
: പുന്നമടക്കയാൽ

🛶 പ്രെസിഡന്റ്സ് ട്രോഫി
: അഷ്ടമുടിക്കായൽ

🛶 ആറന്മുള വള്ളം കളി
: പമ്പ നദി

🛶 ശ്രീനാരായണ ട്രോഫി വള്ളം കളി
: കന്നേറ്റി കായൽ

🛶 ശ്രീനാരായണ ജയന്തി വള്ളം കളി
: കുമരകം കായൽ

🛶 രാജീവ് ഗാന്ധി വള്ളം കളി
: പുളിങ്കുന്ന് കായൽ

🛶 മദർ തെരേസ വള്ളം കളി
: അച്ചന്കോവിലാർ

🛶 ചമ്പക്കുളം മൂലം വള്ളം കളി
: പമ്പാനദി

Learn with Prasanth

19 Feb, 09:58


Drainage Systems of India

Learn with Prasanth

19 Feb, 09:57


Use one of the best PDF Reader. Download free now! http://bit.ly/PDFReader_alldocumentreader

Learn with Prasanth

18 Feb, 17:39


കണ്ടൽക്കാടുകൾ (MANGROVES)


🍀കടൽ തീരത്തെ ഉഷ്ണമേഖലാ വനങ്ങളെ മാന്ഗ്രൂവുകൾ എന്ന് വിളിക്കുന്നു.

🍀കേരളത്തിൽ കല്ലേൻ പൊക്കുടൻ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച ഒരു പരിസ്ഥിതി പ്രവർത്തകനാണ്.

🍀 ജൂലൈ 26 ന് അന്താരാഷ്ട്ര കണ്ടൽ ആവാസവ്യവസ്ഥ സംരക്ഷണദിനമായി യുനെസ്കൊ (UNESCO) ആചരിക്കുന്നു.

🍀PNEUMATOPHORE ( ന്യൂമാറ്റോഫോറുകൾ ): പ്രത്യേക ഉയരമുള്ള വേരുകളാണ്, ചതുപ്പുനിലങ്ങളിൽ വളരുന്ന സസ്യങ്ങളിൽ വാതകങ്ങൾ കൈമാറാൻ സഹായിക്കുന്ന ഒരു തരം റൂട്ട്. ഇത് ജലത്തിൽ നിന്നും ഉയർന്നു കാണപ്പെടുന്നു. ഈ വേരുകൾക്ക് ശ്വസന വേരുകൾ എന്നും അറിയപ്പെടുന്നു.
ഇത് സാധാരണയായി ഉപ്പുവെള്ളമുള്ള ചെളി നിറഞ്ഞ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.

🍀റംസാർ  കൺവെൻഷനിൽ കണ്ടൽക്കാടുകളുടെയും  സംരക്ഷണം പ്രതിപാദിക്കപ്പെടുന്നു.

🍀പ്രത്യേകതകൾ :

1. ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ.
2. വേരുകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു.
3. കടൽ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ.
4. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് സംരക്ഷണം നൽകുന്നു.

🍀പ്രാധാന്യം:

1. കടൽ തീരത്തെ സംരക്ഷണം.
2. മത്സ്യസമ്പത്തിന്റെ സംരക്ഷണം.
3. കാലാവസ്ഥാ വ്യതിയാന പ്രതിരോധം.
4. ടൂറിസം വികസനം.

🍀ഭീഷണികൾ:

1. വനനശീകരണം.
2. കടൽ മലിനീകരണം.
3. കാലാവസ്ഥാ വ്യതിയാനം.
4. അമിത മത്സ്യബന്ധനം.

🍀സംരക്ഷണ നടപടികൾ*
1. മാന്ഗ്രൂവ് വനങ്ങളുടെ സംരക്ഷണം.
2. കടൽ മലിനീകരണ നിയന്ത്രണം.

Learn with Prasanth

18 Feb, 14:05


Election Commissioner Gyanesh Kumar has been appointed Chief Election Commissioner after a meeting of a three-member committee headed by Prime Minister Narendra Modi in New Delhi on Monday.

Learn with Prasanth

17 Feb, 15:30


MAJOR GRASSLANDS OF THE WORLD

Learn with Prasanth

16 Feb, 09:15


🎯പദവികൾ

🔰 കേരള ഗവർണർ :
*രാജേന്ദ്ര വിശ്വനാഥ് അർലേകർ*

🔰 ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ :
*ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ*

🔰 കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ :
*അലക്സാണ്ടർ തോമസ്* 

🔰 ദേശീയ മുഖ്യ വിവരാവകാശ കമ്മീഷണർ :
*ഹീരലാൽ സമരിയ* 

🔰 നിലവിലെ കേരള സംസ്ഥാന വിവരവകാശ കമ്മീഷണർ :
*വി. ഹരി നായർ* 

🔰 സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ :
*എ.എ. റഷീദ്*

🔰 കേരള പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്റെ ചെയർമാൻ:
*ശ്രീ. ബി.എസ്. മാവോജി*

🔰 നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് :
*സഞ്ജീവ് ഖന്ന*

🔰 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് :
*നിതിൻ മധുകർ ജംദാർ* 

🔰 കേരള ഒളിമ്പിക് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ് :
*വി. സുനിൽകുമാർ* 

🔰 കേരള ഫോക്ലോർ അക്കാദമിയുടെ നിലവിലെ ചെയർമാൻ :
*ഒ.എസ്. ഉണ്ണികൃഷ്ണൻ*

🔰 കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാൻ :
*പി.ഡി. രാജൻ*

🔰 കേരളത്തിലെ ആറാമത് ലോകയുക്ത ചുമതലയേറ്റത് :
*ജസ്റ്റിസ് എൻ. അനിൽകുമാർ*

🔰 യുവജനകാര്യ കമ്മീഷൻ ചെയർമാൻ : *ശ്രീ.എം. ഷാജർ* 

🔰 നിലവിലെ സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ :
*കെ. എൻ. ഹരിലാൽ*

🔰 സംസ്ഥാനത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ :
*ഡോ. രത്തൻ യു. ഖേൽക്കർ*

🔰 സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ :
*എ. ഷാജഹാൻ*

🔰 സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. :
*മനോജ് എബ്രഹാം*

🔰 പുതിയ ഗതാഗത കമ്മീഷണർ :
*സി.എച്ച്. നാഗരാജു* 

🔰 ഇന്ത്യയുടെ പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) : *കെ സഞ്ജയ് മൂർത്തി*

🔰 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26 മത് ഗവർണർ :
*സഞ്ജയ് മൽഹോത്ര*

🔰 ജി.എസ്.ടി.അപ്പലേറ്റ്  ട്രൈബ്യൂണലിന്‍റെ   ചെയർമാൻ :
*സഞ്ജയ് കുമാർ മിശ്ര*

🔰 രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ :
*ഹരിവംശ് നാരായണൻ സിംഗ്*

🔰 ദേശീയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ :
*രാജീവ് കുമാർ*

🔰 നിലവിലെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ :
*വിജയ കിഷോർ രഹത്കർ*

🔰 ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാൻ : *ഹാൻസ്രാജ് ഗംഗാറാം അഹിർ*

🔰 ഇന്ത്യയുടെ അറ്റോണി ജനറൽ :
*ആർ. വെങ്കിട്ടരമണി*

🔰 ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ :
*അന്തർ സിംഗ് ആര്യ*

🔰 യു.ജി.സി ചെയർമാൻ :
*എം. ജഗദീഷ് കുമാർ*

🔰 ഇന്ത്യയുടെ പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ :
*അരവിന്ദ് പനഗരിയ*

🔰 ഇന്ത്യയിലെ സെൻസസ് കമ്മീഷണർ : *മൃതിഞ്ജയ് കുമാർ നാരായണൻ*

🔰 യു.പി.എസ്.സി.
ചെയർമാൻ :
*പ്രീതി സുധൻ*

🔰 നീതി ആയോഗിന്റെ  ചെയർമാൻ :
*നരേന്ദ്രമോദി*

🔰 നീതി ആയോഗിന്റെ വൈസ് ചെയർമാൻ :
*സുമൻ ബെറി* 

🔰 ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ചെയർമാൻ :
*രഘുവേന്ദ്ര തൻവാർ*

🔰 ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ : *ഇഖ്ബാൽ സിംഗ് ലാൽപുര*

🔰 കേന്ദ്ര പ്രതിരോധ സെക്രട്ടറി :
*രാജേഷ് കുമാർ സിംഗ്*

🔰 കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് :
*വി. അനന്ത നാഗേശ്വരൻ*

🔰 ഇന്ത്യയുടെ നാവികസേന മേധാവി : *ദിനേശ് കെ. ത്രിപാഠി*

🔰 ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി : *വിക്രം മിശ്രി*

🔰 വ്യോമസേന മേധാവി : *അമർപ്രീത് സിംഗ്*

🔰 കരസേന മേധാവി : *ഉപേന്ദ്ര ദ്വിവേദി* 

🔰എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി : *രാഹുൽ നവീൻ*

🔰 ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി :
*അനിൽ ചൗഹാൻ*

🔰 ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ :
*ശ്രീ കിഷോർ മക്വന*

Learn with Prasanth

10 Feb, 10:15


The United Nations General Assembly has designated 10 February as World Pulses Day.

The day is celebrated in recognition of pulses and their role in human nutrition, environmental well-being and sustainable agriculture.

Learn with Prasanth

04 Feb, 15:12


Tropic of Cancer lies at 23.50 degree North in India passes through 8 states and nearest cities to it are.

1. Gandhinagar (Gujarat)
2. Jaipur (Rajasthan)
3. Bhopal (M.P)
4. Raipur (Chhattisgarh)
5. Ranchi (Jharkhand)
6. Kolkata (W.B)
7. Agartala (Tripura)
8. Aizawl (Mizoram)

Learn with Prasanth

02 Feb, 03:57


SCERT TIPS

ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി

🍂 വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി - ഗ്രാമസഭ

🍂 നഗരങ്ങളിൽ ഗ്രാമസഭ - വാർഡ് സഭ
      🍂 നഗരങ്ങളിൽ വാർഡ് മെമ്പർ - കൗൺസിലർ

🍂 ജനാധിപത്യ ഭരണം ജനങ്ങളുടെ അഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം - മഹാത്മ ഗാന്ധി

🍂 ഒരോ പൗരനും ഭരണത്തിൽ പങ്കാളി ആവാൻ കഴിയുന്ന സംവിധാനം - ജനാധിപത്യം

🍂 Democracy - Greek Word - Democratia - Demos ജനം Cratos - ശക്തി

🍂 ജനങ്ങൾ നേരിട്ടോ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന - ജനാധിപത്യം

🍂 ജനാധിപത്യത്തിൽ പ്രാധന തീരുമാനങ്ങൾ ജനങ്ങൾ നേരിട്ട് - പ്രത്യക്ഷ ജനാധിപത്യം

🍂 ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ തീരുമാനം എടുക്കുന്നത് - പരോക്ഷ ജനാധിപത്യം

🍂 ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടത്തുന്ന രീതി - സാർവത്രിക പ്രായപൂർത്തി വോട്ടവകാശം (326 ആർട്ടിക്കിൾ) 18 വയസ്സ് തികന്നാൽ

🍂 ആഗോള ആദരവ് പിടിച്ചു പറ്റുന്ന എക ഭരണ സംവിധാനമാണ് ജനാധിപത്യം - അമർത്യസെൻ ( നോബൽ - 1998, ഭാരത രത്ന - 1999 )

🍂 തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ
      🍂 വിജ്ഞാപനം പുറപ്പെടുവിക്കും
      🍂 നാമനിർദേശ പത്രിക സമർപ്പിക്കൽ
      🍂 നാമനിർദേശ പത്രികളുടെ സുക്ഷ്മ പരിശോന
      🍂 നാമനിർദേശ പത്രിക പിൻവലിക്കൽ
      🍂 വോട്ടെടുപ്പ്
      🍂 വോട്ടെണ്ണൽ , ഫല പ്രഖ്യാപനം

🍂 ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ
🍂 നിയമവാഴ്ച
🍂 അവകാശങ്ങൾ
🍂 സാമുഹിക സാമ്പത്തിക നീതി
🍂 മാധ്യമങ്ങൾ
🍂 പ്രതിപക്ഷം

🍂 എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ് എല്ലാരും നിയമം അനുസരക്കണം, നിയമത്തിന് ആരും അതീതരല്ല - നിയമവാഴ്ച

🍂 ആറ് മുതൽ പതിന്നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ നിർബന്ധിത വിദ്യാഭ്യാസം - വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം

Learn with Prasanth

01 Feb, 17:15


💚 WORLD WETLANDS DAY 💚
2 FEBRUARY 2025

This year’s theme is "Protecting Wetlands for Our Common Future."

It underscores the urgency of bold action to protect these natural habitats for the welfare of all people.

Learn with Prasanth

01 Feb, 16:45


പുതിയ 4 Ramsar Sites കൂടെ ഇന്ത്യയിൽ പ്രഖ്യാപിച്ചു.

Sakkarakottai Bird Sanctuary - Tamil Nadu
Therthangal Bird Sanctuary - Tamil Nadu
Khecheopalri wetland - Sikkim
Udhwa Lake - Jharkhand

ഇന്ത്യയിലെ മൊത്തം Ramsar Sites 89 ആയി.

Learn with Prasanth

29 Jan, 15:20


നവോത്ഥാനം

"നവോത്ഥാനം" ആരംഭിച്ചത് ഇറ്റലിയിലാണ്

"നവോത്ഥാനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ഇറ്റാലിയൻ സാഹിത്യകാരനായ പെട്രാർക്ക് ആണ്.

"ഡിവൈൻ കോമഡി" എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിലൂടെ പഴഞ്ചൻ വീക്ഷണങ്ങളെ വിമർശിച്ച ദാന്തെ നവോത്ഥാനത്തിന്റെ ആഹ്വാനമുതിർത്ത ആദ്യത്തെ സാഹിത്യകാരനാണ്.

"ഡോൺ ക്വിക്സോട്ട്" രചിച്ച സെർവാൻറസ് ആണ് സ്പെയിനിൽ നവോത്ഥാന സാഹിത്യത്തിന്റെ സംരംഭകൻ.

നവീകൃതമായ ഒരു സഭയുടെയും സമൂഹത്തിന്റെയും ചിത്രമാണ് സർ തോമസ് മൂർ 'ഉട്ടോപ്യ’യിൽ അവതരിപ്പിച്ചത്, മാക്യവെല്ലിയുടെ ‘പ്രിൻസ്’ ഈ കാലഘട്ടത്തിലെ ഒരു ഉത്തമ സൃഷ്ടിയാണ്.

ജ്യോഫ്രി ചോസർ, മാർലോ, ഷേക്സ്പിയർ, മിൽട്ടൺ എന്നിവരായിരുന്നു ഇംഗ്ലണ്ടിലെ മഹാന്മാരായ നവോത്ഥാന സാഹിത്യകാരന്മാർ.

ജോർജ്പുണ്യവാളനും ഡ്രാഗണും, ഡിസ്പ്യട്ട, ആതൻസിലെ വിദ്യാലയം എന്നിവ മഹാനായ റാഫേലിന്റെ വിഖ്യാതചിത്രങ്ങളാണ്.

ഏറ്റവും മഹാനും ഏറ്റവും ശോകാകുലനുമായ കലാകാരൻ എന്നു വിശേഷിപ്പിക്കുന്ന മൈക്കലാഞ്ജലോയുടെ പ്രസിദ്ധമായ ചിത്രമാണ് വത്തിക്കാനിലെ സിസ്റ്റെയ്ൻ പള്ളിയുടെ മച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ‘അവസാന വിധി’ (Last Judgement).

ആധുനിക തത്ത്വശാസ്ത്രത്തിൽ വൻ വിപ്ലവത്തിന് തിരികൊളുത്തിയ ഫ്രഞ്ച് ദാർശനികനായ ദെക്കാർത്തെയുടെ ചിന്തകൾ കാർട്ടീഷ്യൻ ഫിലോസഫി എന്ന പേരിൽ അറിയപ്പെടുന്നു.

"ഞാൻ, സംശയിക്കുന്നു, അതിനാൽ ഞാൻ ഉണ്ട്" എന്ന തത്ത്വം ദെക്കാർത്തെയുടെതാണ്.

Learn with Prasanth

27 Jan, 00:36


Election Commission of India

The Election Commission celebrates 75 years of its dedicated service to the nation.

🟣 Autonomous Constitutional Authority - Oversees elections for the Union and State legislatures, as well as the offices of the President and Vice President.
🟣 Established - 25th January 1950 (National Voters' Day).
🟣 Constitutional Provisions - Part XV (Article 324 to 329) of the Indian Constitution.
🟣 Composition - 1 Chief Election Commissioner and 2 Election Commissioners, appointed by the President of India.
🟣 Tenure - 6 years, or until the age of 65 years, whichever comes first.
🟣 Retirement - Retiring Election Commissioners are eligible for reappointment by the government.
🟣 Removal of CEC- Resolution on the ground of proven misbehaviour or incapacity, with majority of 2/3rd members present and voting, supported by more than 50% of the total strength of the house.

➡️ Responsibilities:
🟣 Determining electoral constituencies.
🟣 Preparing and revising electoral rolls.
🟣 Notifying schedules and dates for elections.
🟣 Registering political parties and granting national or state party status.
🟣 Issuing the Model Code of Conduct (MCC) for political parties.
🟣 Advising the President on matters related to the disqualification of Members of Parliament.

Learn with Prasanth

25 Jan, 16:40


2025 ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. എം.ടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി എം ടി ക്ക് പത്മവിഭൂഷണ്‍ നൽകും. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പി ആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐ എം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും.

Learn with Prasanth

25 Jan, 16:36


PADMA AWARDS 2025 OFFICIAL PDF

Learn with Prasanth

25 Jan, 16:36


Use one of the best PDF Reader. Download free now! http://bit.ly/PDFReader_alldocumentreader

Learn with Prasanth

19 Jan, 16:14


Bhargavastra

🔹 India’s first indigenous micro-missile system designed to counter swarm drones
🔹 It was developed by Economic Explosives Ltd.
🔹 The system operates in all terrains, including high-altitude areas.

Learn with Prasanth

17 Jan, 02:11


Indian Standard Meridian

Learn with Prasanth

16 Jan, 04:10


സോനാമാർഗ് തുരങ്കം ബന്ധിപ്പിക്കുന്നത് : ശ്രീനഗർ - സോനാമാർഗ്

Learn with Prasanth

14 Jan, 04:17


യു എസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡന്റിന്റെ വിശിഷ്ട ഫ്രീഡം മെഡൽ ലഭിച്ചത്:

ഫ്രാൻസിസ് മാർപാപ്പ.

Learn with Prasanth

14 Jan, 04:08


ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത് :

ഇൻഡോനേഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന്തോ.

Learn with Prasanth

10 Jan, 16:58


നാളെ രണ്ടാം ഘട്ട പ്രീലിംസ് പരീക്ഷ എഴുതുന്നവർക്കെല്ലാം വിജയാശംസകൾ. 💚💚💚

Learn with Prasanth

09 Jan, 14:52


ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

ആദരാഞ്ജലികൾ
🙏🙏🙏

Learn with Prasanth

09 Jan, 10:17


പ്രവാസി ഭാരതീയ ദിവസ് - ജനുവരി 9

Learn with Prasanth

08 Jan, 11:52


രണ്ടാം സ്ഥാനം - പാലക്കാട്
മൂന്നാം സ്ഥാനം - കണ്ണൂർ

വേദി - തിരുവനന്തപുരം

Learn with Prasanth

08 Jan, 11:14


63 മത് സംസ്ഥാന സ്കൂൾ കലോത്സവ കിരീടം സ്വന്തമാക്കിയത്

തൃശ്ശൂർ

Learn with Prasanth

03 Jan, 01:24


🌟 *കേരള പി‌എസ്‌സി പരീക്ഷകൾ 2025*

📚 *ഡിഗ്രി ലെവൽ പരീക്ഷകൾ*

👨‍💼 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിമിനറി
2025 മെയ് - ജൂലൈ

📊 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻസ്
2025 ഓഗസ്റ്റ് - ഒക്ടോബർ

👮‍♂️ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് പ്രിലിമിനറി
2025 മെയ് - ജൂലൈ

🚓 സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് മെയിൻസ്
2025 ഓഗസ്റ്റ് - ഒക്ടോബർ

🧪 ലബോറട്ടറി അസിസ്റ്റന്റ് മെയിൻസ്
   2025 മാർച്ച് - മെയ്

━━━━━━━━━━━━━━━━━━━━━
🚔 *പ്ലസ് ടു ലെവൽ പരീക്ഷകൾ:*

⚖️ സിവിൽ എക്സൈസ് ഓഫീസർ
2025 മെയ് - ജൂലൈ

👮‍♀️ സിവിൽ പൊലീസ് ഓഫീസർ
2025 ജൂൺ - ഓഗസ്റ്റ്

🚒 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
2025 ജൂൺ - ഓഗസ്റ്റ്

👩‍🚒 ഫയർ വുമൺ
2025 ജൂൺ - ഓഗസ്റ്റ്

━━━━━━━━━━━━━━━━━━━━━

📚 *10th ലെവൽ പരീക്ഷകൾ:*

📖 10th ലെവൽ പ്രിലിമിനറി 2025
2025 ഒക്ടോബർ - ഡിസംബർ

🎓 10th ലെവൽ മെയിൻസ് 2025
2026 മെയ് - ജൂലൈ

📝 സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റ് (SEC OA) മെയിൻസ്
   2025 മാർച്ച് - മെയ്

🎖 പൊലീസ് (IRB റെഗുലർ വിംഗ്)
2025 ജൂൺ - ഓഗസ്റ്റ്
━━━━━━━━━━━━━━━━━━━━━

💼 *മറ്റു പരീക്ഷകൾ:*

🛍 അസിസ്റ്റന്റ് സെയിൽസ്മാൻ
2025 ഓഗസ്റ്റ് - ഒക്ടോബർ

📈 ഡിവിഷണൽ അക്കൗണ്ടന്റ് പ്രിലിമിനറി
2025 മെയ് - ജൂലൈ

📊 ഡിവിഷണൽ അക്കൗണ്ടന്റ് മെയിൻസ്
2025 ഓഗസ്റ്റ് - ഒക്ടോബർ

Learn with Prasanth

02 Jan, 10:48


ഖേൽ രത്ന പുരസ്കാര ജേതാക്കൾ

Learn with Prasanth

01 Jan, 01:47


പ്രിയപ്പെട്ടവർക്കെല്ലാം സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ 🎉🎉🎉

Learn with Prasanth

27 Dec, 16:02


നാളെ 10th Prelims ഒന്നാം ഘട്ട പരീക്ഷ എഴുതുന്നവർക്കെല്ലാം വിജയാശംസകൾ

Learn with Prasanth

25 Dec, 16:42


ആദരാഞ്ജലികൾ 💔💔

Learn with Prasanth

25 Dec, 00:32


പ്രിയരവരേവർക്കും ഹൃദയംനിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🌹🌹🌹

Learn with Prasanth

24 Dec, 16:08


കേരള ഗവർണർ മാറി.

രാജേന്ദ്ര വിശ്വനാഥ ആർലെകർ പുതിയ ഗവർണർ.

ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണർ
.

Learn with Prasanth

23 Dec, 03:43


🔺 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബർ 31 ന്
🔺 വിശദമായ പാഠ്യപദ്ധതിയും പരീക്ഷാ പദ്ധതിയും വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും

Learn with Prasanth

12 Dec, 13:14


ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യൻഷിപ്പ് കീരീടം.

വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്.

Learn with Prasanth

10 Dec, 02:17


🔴 റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുതിയ ഗവർണറായി നിയമിതനായത് ?

💠 സഞ്ജയ് മൽഹോത്ര

മൂന്ന് വർഷത്തേക്കാണ് നിയമനം.

റെവന്യൂ സെക്രട്ടറി ആയിരുന്നു.

Learn with Prasanth

09 Dec, 15:19


2023 ലെ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്

Learn with Prasanth

25 Nov, 01:45


ജെസിബി സാഹിത്യ പുരസ്കാരം - ഉപമന്യു ചാറ്റർജി

'ലോറൻസോ സേർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ്' എന്ന നോവലിൻ്റെ രചയിതാവ് ഉപമന്യു ചാറ്റർജിക്ക് ഇത്തവണത്തെ ജെ.സി.ബി. സാഹിത്യ സമ്മാനം.

Learn with Prasanth

23 Nov, 03:22


ഇന്ന് മലപ്പുറം കണ്ണൂർ ഇടുക്കി പത്തനംതിട്ട ജില്ലകളിൽ LGS പരീക്ഷ എഴുതുന്ന കൂട്ടുകാർക്ക് വിജയാശംസകൾ ❤️

Learn with Prasanth

16 Nov, 03:09


🍁 ബാങ്കിംഗ് മേഖലയുടെ വളർച്ചയെ 3 ആയി തിരിക്കാം
- 1st 1770 - 1969
- 2nd 1969 - 1990
- 3rd 1991

🍁 ബാങ്ക് ദേശസാത്കരണത്തിന് കാരണം
സാമൂഹിക പുരോഗതി

🍁 1-)o ഘട്ട ദേശസാത്കരണം
- 1969 ജൂലൈ 19
- 14 ബാങ്ക് ദേശസാത്കരിച്ചു
- 50 കോടി മൂല്യമുള്ള ബാങ്ക് ദേശസാത്കരിച്ചു
- ഒന്നാം ബാങ്ക് ദേശസാത്കാരണ സമയത്തെ പ്രധാനമന്ത്രി - ഇന്ദിര ഗാന്ധി
- ഒന്നാം ബാങ്ക് ദേശസാത്കാരണ സമയത്തെ RBI ഗവർണർ - ലക്ഷ്മി കാന്ത്

🍁 2nd ബാങ്ക് ദേശസാത്കരണം
- 1980 April 15
- 6 ബാങ്ക് ദേശസാത്കരിച്ചു
- 200 കോടി മൂല്യമുള്ള ബാങ്ക് ദേശസാത്കരിച്ചു
- രണ്ടാം ബാങ്ക് ദേശസാത്കാരണ സമയത്തെ പ്രധാനമന്ത്രി - ഇന്ദിര ഗാന്ധി
- ധനകാര്യമന്ത്രി - വെങ്കിട്ടരാമൻ

🍁 ഇന്ത്യയുടെ ആധുനിക രീതിയിലുള്ള ആദ്യത്തെ ബാങ്ക് - Bank of hindusthan (1770)

🍁 1770 - 1969 ഈ സമയം
Bank of Bengal
Bank of Bombay
Bank of Madras

🍁 1993 ൽ New bank of India - Punjab bank ൽ ലയിച്ചു (ആദ്യ ബാങ്ക് ലയനം)

🍁 3rd ബാങ്ക് ദേശസാത്കരണ സമയത്ത് atm, cradit card, net banking ആരംഭിച്ചു

🍁 2nd ബാങ്ക് ലയനം - 2017 april 1

Sbi ൽ ലയിപ്പിച്ച ബാങ്കുകൾ
- State Bank of Travancore
- State Bank of mysor
- State Bank of Hyderabad
- State Bank of Pattyala
- മഹിളാ ബാങ്ക്

🍁 3rd ലയനം
- 2019 ഏപ്രിൽ 1
- Bank of baroda ൽ വിജയ ബാങ്ക്, Dena bank ലയിപ്പിച്ചു.

🍁 2020 ഏപ്രിൽ 1 ന് ബാങ്ക് ലയനം
- അലഹബാദ് ബാങ്ക് - ഇന്ത്യൻ ബാങ്കിൽ ലയിപ്പിച്ചു
- സിൻഡിക്കേറ്റ് ബാങ്ക് - കനറാ ബാങ്കിൽ ലയിപ്പിച്ചു
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ - ആന്ധ്രാ ബാങ്ക്,കോപ്പറേഷൻ ബാങ്ക് ലയിപ്പിച്ചു
- ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ- PNB ൽ ലയിച്ചു
🍁 12 പൊതുമേഖല ബാങ്കുകൾ
വലുത് - SBI
2nd - PNB
3rd - Bank of Baroda

RBI (Reserve Bank of India)

🍁 1935 ഏപ്രിൽ 1 ന് RBI പ്രവർത്തനം ആരംഭിച്ചു
🍁 ആസ്ഥാനം -മുംബൈ
🍁 1982 നബാർഡ്
🍁 1949 ജനുവരി 1 ദേശസാത്കരിച്ചു
🍁 എല്ലാ ബാങ്കുകളുടെയും അമരക്കാരൻ
🍁 1980 ൽ 6 സ്വകാര്യ ബാങ്കുകൾ ദേശസാത്കരിച്ചു
🍁 ഇന്ത്യയിയുടെ കേന്ദ്ര ബാങ്ക്
🍁 Hilton Young Commission പ്രകാരം RBI ൽ നിലവിൽ വന്നു.
🍁 RBI രൂപീകൃതമാകാൻ കാരണമായ ആക്ട് - RBI ACT 1934
🍁 RBI സ്ഥാപിത മൂലധനം - 5 കോടി
🍁 Bank regulation ആക്ട് പ്രകാരം ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നടക്കുന്നു.
🍁 RBI യുടെ ആസ്ഥാനം കൊൽക്കത്തയിൽ നിന്നും മുംബൈ യിലേക്ക് മാറ്റിയത് -1937
🍁 RBI ചിഹ്നത്തിലുള്ള
മൃഗം - കടുവ
വൃക്ഷം - എണ്ണപന
🍁 ബാങ്കുകളുടെ ബാങ്ക്
🍁 സർക്കാറിന്റെ ബാങ്ക്
🍁 പണസംബന്ധമായ എല്ലാ കാര്യങ്ങളും സർക്കാരിന് ഉപദേശിക്കുന്നു.
🍁 പ്രധാന ധർമം
-നോട്ട് അച്ചടിച്ചിറക്കൽ
-വായ്പ നിയന്ത്രണം

Learn with Prasanth

10 Nov, 18:08


പ്രഥമ Super League Kerala കിരീടം കാലിക്കറ്റ്‌ എഫ് സി ക്ക്

Learn with Prasanth

09 Nov, 02:15


ഇന്ന് LSGS മെയിൻസ് പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ✌️

Learn with Prasanth

06 Nov, 14:39


SCERT - ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി

🍂 വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി - ഗ്രാമസഭ

🍂 നഗരങ്ങളിൽ ഗ്രാമസഭ - വാർഡ് സഭ
      🍂 നഗരങ്ങളിൽ വാർഡ് മെമ്പർ - കൗൺസിലർ

🍂 ജനാധിപത്യ ഭരണം ജനങ്ങളുടെ അഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം - മഹാത്മ ഗാന്ധി

🍂 ഒരോ പൗരനും ഭരണത്തിൽ പങ്കാളി ആവാൻ കഴിയുന്ന സംവിധാനം - ജനാധിപത്യം

🍂 Democracy - Greek Word - Democratia - Demos ജനം Cratos - ശക്തി

🍂 ജനങ്ങൾ നേരിട്ടോ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന - ജനാധിപത്യം

🍂 ജനാധിപത്യത്തിൽ പ്രാധന തീരുമാനങ്ങൾ ജനങ്ങൾ നേരിട്ട് - പ്രത്യക്ഷ ജനാധിപത്യം

🍂 ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ തീരുമാനം എടുക്കുന്നത് - പരോക്ഷ ജനാധിപത്യം

🍂 ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടത്തുന്ന രീതി - സാർവത്രിക പ്രായപൂർത്തി വോട്ടവകാശം (326 ആർട്ടിക്കിൾ) 18 വയസ്സ് തികന്നാൽ

🍂 ആഗോള ആദരവ് പിടിച്ചു പറ്റുന്ന എക ഭരണ സംവിധാനമാണ് ജനാധിപത്യം - അമർത്യസെൻ (നോബൽ 1998, ഭാരത രത്ന - 1999)

🍂 തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ
      🍂 വിജ്ഞാപനം പുറപ്പെടുവിക്കും
      🍂 നാമനിർദേശ പത്രിക സമർപ്പിക്കൽ
      🍂 നാമനിർദേശ പത്രികളുടെ സുക്ഷ്മ പരിശോന
      🍂 നാമനിർദേശ പത്രിക പിൻവലിക്കൽ
      🍂 വോട്ടെടുപ്പ്
      🍂 വോട്ടെണ്ണൽ , ഫല പ്രഖ്യാപനം

🍂 ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ
🍂 നിയമവാഴ്ച
🍂 അവകാശങ്ങൾ
🍂 സാമുഹിക സാമ്പത്തിക നീതി
🍂 മാധ്യമങ്ങൾ
🍂 പ്രതിപക്ഷം

🍂 എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ് എല്ലാരും നിയമം അനുസരക്കണം ,നിയമത്തിന് ആരും അതീതരല്ല - നിയമവാഴ്ച

🍂 ആറ് മുതൽ പതിന്നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ നിർബന്ധിത വിദ്യാഭ്യാസം - വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം

Learn with Prasanth

05 Nov, 16:58


ഇന്ന് (05.11.2024) നടന്ന MARKETING ORGANISER
(പരീക്ഷയിലെ ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും)


🔵 കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർഷെഡ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (IWDM-K) എവിടെയാണ് സ്ഥിതിചെയ്യുന്നത്?
🔺 ചടയമംഗലം (കൊല്ലം)

🔵 വിവരമുള്ളവരും സ്വതന്ത്രരുമായ പൗരന്മാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എട്ട് ജില്ലകളിലെ തീരദേശ,ആദിവാസി ആധിപത്യ പ്രദേശങ്ങളിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ (KSLM) സംഘടിപ്പിച്ച പരിപാടി?
🔺 പൗരധ്വനി

🔵 37-ാമത് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ച സംസ്ഥാനം?
🔺 ഗോവ

🔵 'ബിഫോർ മെമ്മറി ഫേഡ്സ്: ആൻ ഓട്ടോബയോഗ്രഫി' എഴുതിയത് ആരാണ്?
🔺 ഫാലി എസ്.നരിമാൻ

🔵 108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി?
🔺 നാഗ്പൂർ

🔵 Which Union Ministry organised the Technology and Bharatiya Basha Summit?
🔺 Ministry of Education
◾️ Union Minister for Education and Skill Development & Entrepreneurship

🔵 2024 മാർച്ച് 11-ന് ഇന്ത്യയുമായി ഒരു സുപ്രധാന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചത്?
🔺 EFTA
◾️ European Free Trade Association (EFTA)

🔵 സമ്പൂർണ്ണ ഗ്രാമീണ ബ്രോഡ്‌ബാൻഡ് കവറേജുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല കേരളത്തിലാണ്.ആ ജില്ലഏതാണ്?
🔺 ഇടുക്കി

🔵 ഓട്ടിസം ബാധിച്ചവർക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതിയുടെ പേര്?
🔺 സ്പെക്ട്രം

🔵 കുമാരനാശന്റെ ഏത് കവിതയാണ് 2023-ൽ അതിന്റെ ശതാബ്ദി ആഘോഷിച്ചത്?
🔺 കരുണ

🔵 ആരാച്ചർ എന്ന നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
🔺 ജെ.ദേവിക

🔵 ഇന്ത്യൻ ആർമിയിൽ സുബേദാർ പദവി നേടിയ ആദ്യ വനിത?
🔺 പ്രീതി രജക്

🔵 ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്?
🔺 ഐരാവത്

🔵 സർക്കാരിന്റെ എല്ലാ നികുതികളും മറ്റ് സാമ്പത്തിക കുടിശ്ശികകളും അടയ്ക്കാൻ പൗരന്മാർക്ക് അവസരം നൽകുന്ന കേരളത്തിന്റെ ഇ-ഗവേണൻസ് സംവിധാനം?
🔺 FRIENDS
(Fast,Reliable,Instant, Efficient Network for the Disbursement of Services)

🔵 "ലിമിറ്റ്സ് ടു കേരള മോഡൽ ഓഫ് ഡെവലപ്മെന്റ്" എന്ന പുസ്തകം എഴുതിയത്?
🔺 കെ.കെ.ജോർജ്ജ്

Learn with Prasanth

28 Oct, 13:31


സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് വിജ്ഞാപനം 2024 ഡിസംബറിൽ

Learn with Prasanth

15 Oct, 04:45


ഓടക്കുഴൽ അവാർഡ്

🏆 2023 ലെ 53 മത് ഓടക്കുഴൽ അവാർഡ് ജേതാവ് - പി എൻ ഗോപീകൃഷ്ണൻ

📌 കൃതി - "കവിത മാംസഭോജിയാണ്"
(കാവ്യ സമാഹാരം)

🌸 പ്രധാന കൃതികൾ
🔹 ഇടിക്കാലൂരി പനമ്പട്ടടി
🔹 അതിരപിള്ളിക്കാട്ടിൽ
🔹 മടിയരുടെ മാനിഫെസ്റ്റോ
🔹 ദൈവത്തെ മാറ്റിയെഴുതുമ്പോൾ

🌸 2014 - കേരള സാഹിത്യ അക്കാദമി പുരസ്കാരം (ഇടിക്കാലൂരി പനമ്പട്ടടി)

G ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്ക് ഗുരുവായൂരപ്പൻ ട്രസ്റ്റ് ആണ് പുരസ്കാരം നൽകുന്നത്

സമ്മാനത്തുക - 30,000 രൂപയും പ്രശസ്തി പത്രവും

♦️ 2022 - അംബികാസുതൻ മാങ്ങാട് (പ്രാണവായു)

♦️ ആദ്യ അവാർഡ് - വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969 - തുളസീദാസ രാമായണ വിവർത്തനം)

Learn with Prasanth

14 Oct, 11:47


🌟 അന്താരാഷ്ട്ര ട്വന്റി-20 യിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറും മലയാളിയും എന്ന ഇരട്ട നേട്ടം സ്വന്തമാക്കിയത്

സഞ്ജു സാംസൺ

Learn with Prasanth

11 Oct, 10:19


NOBEL 2024

സമാധാന നൊബേൽ

💙 ജാപ്പനീസ് സന്നദ്ധ സംഘടന
നിഹോൻ ഹിഡാൻക്യോയ്ക്ക്

💙 ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്. ഹിബാകുഷ എന്നും അറിയപ്പെടുന്നു.

ആണവായുധ വിമുക്തലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.

Learn with Prasanth

10 Oct, 11:19


Nobel Prize in Literature 2024🎖
━━━━━━━━━━━━━━━━━
🔴 HAN KANG (South Korea)

Learn with Prasanth

10 Oct, 02:59


രത്തന്‍ ടാറ്റ അന്തരിച്ചു

ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്റെ അന്ത്യം 86–ാം വയസില്‍.
രാജ്യത്ത് കാര്‍ നിര്‍മാണത്തില്‍ വിപ്ലവം സൃഷ്ടിച്ച വ്യവസായിയാണ് വിടവാങ്ങിയത്.

Learn with Prasanth

09 Oct, 13:06


പസഫിക് സമുദ്രം

ആകെ വിസ്തീർണം 165.2 ലക്ഷം ച.കി.മീ.

ശരാശരി ആഴം 4280 മീറ്ററും ഏറ്റവും കൂടിയ ആഴം 11,034 മീറ്ററുമാണ്.

ഏറ്റവും ആഴം കൂടിയ ഭാഗം ചലഞ്ചർ ഗർത്തം എന്നറിയപ്പെടുന്നു.

അറ്റ്ലാന്റിക് സമുദ്രം

ആകെ വിസ്തൃതി 82.4 ലക്ഷം ച.കി.മീ.

ശരാശരി ആഴം 3700 മീറ്ററും കൂടിയ ആഴം 8618 മീറ്ററുമാണ്.

ഏറ്റവും ആഴം കൂടിയ ഭാഗമാണ് പ്യൂറിട്ടോറിക്കോ ഗർത്തം (Puerto Rico Trench).

നീണ്ട ആകൃതിയിലാണ് ഈ സമുദ്രം.

സമുദ്രത്തിന്റെ മധ്യഭാഗത്തായി ഏകദേശം 14000 കി.മീ. നീളത്തിൽ ഒരു പർവതനിരയുണ്ട്. ഇത് മധ്യ-അറ്റ്ലാന്റിക് പർവ തനിര എന്നറിയപ്പെടുന്നു.

ഇന്ത്യൻ സമുദ്രം

ആകെ വിസ്തൃതി 73.4 ലക്ഷം ച.കി.മീ.

ശരാശരി ആഴം 3960 മീറ്റർ.

ഏറ്റവും ആഴം കൂടിയ ഭാഗമായ വാർട്ടൺ ഗർത്തത്തിന് 7725 മീറ്റർ ആഴമുണ്ട്.

ആർട്ടിക് സമുദ്രം

സമുദ്രങ്ങളിൽ വച്ച് ഏറ്റവും ചെറുത്.

വിസ്തൃതി 14.09 ലക്ഷം ച.കി.മീ.

ഏറ്റവും കൂടിയ ആഴം 5180 മീറ്റർ.

അന്റാർട്ടിക്ക് സമുദ്രം

സമുദ്രോപരിതലം മഞ്ഞുകട്ടകളാൽ മൂടപ്പെട്ടിരിക്കുന്നു.

"ദക്ഷിണ സമുദ്രം" എന്നും അറിയപ്പെടുന്നു.

ആകെ വിസ്തൃതി 32 ലക്ഷം ച.കി.മീ.

Learn with Prasanth

09 Oct, 10:25


Nobel Prize in Chemistry 2024🎖
━━━━━━━━━━━━━━━━━
🔴 DAVID BAKER (USA)
For Computational protein design

&

🔴 DEMIS HASSABIS

(Born: 27 July 1976, London, United Kingdom. Affiliation at the time of the award: Google Deep Mind, London, UK)

🔴 JOHN M JUMPER

(Born: 1985, Little Rock, AR, USA. Affiliation at the time of the award: Google DeepMind, London, UK)

For protein structure prediction

Learn with Prasanth

08 Oct, 11:00


Nobel Prize in Physics 2024🎖
━━━━━━━━━━━━━━━━━
JOHN J HOPFIELD(USA) & GEOFFREY E HINTON (UK)

For the discoveries and inventions that enavle machine learning with artificial neutral networks

Learn with Prasanth

07 Oct, 10:25


Nobel Prize In Physiology or Medicine 2024 🎖
━━━━━━━━━━━━━━━━━
Victor Ambros (USA) & Gary Ruvkun (USA)

For the discovery of microRNA and its role in post-transcriptional gene regulation 😖🧬

Learn with Prasanth

07 Oct, 10:23


ഇന്ത്യയിലെ അഞ്ച് ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷാ പദവി.

ഇതോടെ ഇന്ത്യയിലെ ശ്രേഷ്ഠഭാഷകളുടെ എണ്ണം 6 ൽ നിന്ന് 11 ആയി.

മറാഠി, പാലി, പ്രാകൃത്, ബംഗാളി, അസമീസ് എന്നിവയാണവ.

Learn with Prasanth

06 Oct, 10:25


🔹 ഹെലൻ ചുഴലിക്കാറ്റ് വൻ നാശം വിതച്ച രാജ്യം :

👉 അമേരിക്ക

🔹 ക്രാത്തോൺ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം :

👉 തായ്‌വാൻ

Learn with Prasanth

04 Oct, 16:48


നാളെ എറണാകുളം, വയനാട് ജില്ലകളിൽ എൽഡിസി പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ

Learn with Prasanth

03 Oct, 10:33


🎞 77-ാമത് കാൻസ് ചലച്ചിത്ര മേള (2024)

🎖 മൂന്നു പ്രധാന പുരസ്കാരങ്ങൾ നേടി ഇന്ത്യ.

📌 ഗ്രാൻഡ് പ്രിക്സ് പുരസ്കാരം : ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

📌 അനസൂയ സെൻ ഗുപ്ത : അൺ സേർട്ടൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി.

📌 സന്തോഷ് ശിവൻ : പിയര്‍ ആഞ്ജിനോ എക്സലെൻസ് ഇൻ സിനിമാറ്റോഗ്രഫി പുരസ്കാരം, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ/ഏഷ്യക്കാരൻ.

Learn with Prasanth

24 Sep, 12:02


Various LGS Exam Dates

നവംബർ 2 - കൊല്ലം, പാലക്കാട്, കാസർഗോഡ്, വയനാട്

നവംബർ 23 - കണ്ണൂർ, മലപ്പുറം, പത്തനംതിട്ട, ഇടുക്കി

നവംബർ 30 - തിരുവനന്തപുരം, തൃശൂർ, കോട്ടയം

ഡിസംബർ 7 - ആലപ്പുഴ, എറണാകുളം, കോഴിക്കോട്

Learn with Prasanth

23 Sep, 10:16


പുതിയ ശ്രീലങ്കൻ പ്രസിഡന്റ്- അനുര കുമാര ദിസനായകെ