أمطِر بغيث العفو والغفران...
يا ربنا في النِّصْفِ من شَعْبانِ 🌻🌻
അളളാഹു നൽകുന്ന ചില ആനുകൂല്യങ്ങൾ നോക്കൂ,,ആർക്കും ചോദിക്കാം, എന്തും,,
തന്റെ അടിമക്ക് എന്തിനും ഞാനുണ്ടെന്ന വാഗ്ദാനം,,ഈ രാത്രിയും നമുക്ക് ഒന്നും ചോദിക്കാനില്ലെങ്കിൽ,,,ചോദിക്കാൻ തയ്യാറല്ലെങ്കിൽ...
കഷ്ടം,,,നമ്മുടെ ഒരഹങ്കാരം
ما كل ما يتمنى المرء يدركه...
تجري الرياح بما لا تشتهي السفن 🌻🌻
ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുകയാണെങ്കിൽ പിന്നെ അദ്ധ്വാനത്തിന് എന്തർത്ഥം,,കാത്തിരിപ്പുകളും ആശങ്കകളൂം പിന്നെ അസ്ഥാനത്തായിരിക്കും,,,
കൊളംബസിന്റെ കപ്പൽ നേരെ സഞ്ചരിച്ചിരുന്നെങ്കിൽ ഇന്ന് അമേരിക്കക്കാരുടെ ശല്ല്യം ഉണ്ടാകുമായിരുന്നില്ല
يا أيها الرجل الْمُعَلِّمُ غَيْرَهُ...
هَلَّا لِنَفْسِك كَانَ ذَا التَّعْلِيمُ 🌻🌻
ഇന്ന് ഏറ്റവും നല്ല അദ്ധ്യാപകൻ ഏറ്റവും നന്നായി ക്ലാസെടുക്കാൻ കഴിവുളളനെത്രെ,,
വിദ്യാർത്ഥിക്ക് പകർന്ന് കൊടുക്കുന്നത് തനിക്ക് ആവശ്യമില്ലെന്ന് എന്ന് തോന്നിത്തുടങ്ങിയോ അന്ന് മുതലായിരിക്കാം അധഃപതനം തുടങ്ങിയത്,,അദ്ധ്യാപകന്റേയും വിദ്യഭാസത്തിന്റേയും
لا خير في ود امرىء متملق....
حلو اللسان وقلبه يتلهب🌻🌻
വെറും പഞ്ചാര വാക്കുകൾ കൊണ്ട് മനം നിറക്കുന്ന കൂട്ടുകാരെ ആർക്ക് വേണം,,,
അവന്റെ ഏക ഭയം നീ വല്ല സഹായവും ചോദിക്കുമോ എന്നാണ്,,
അവരെ അവരുടെ വഴിക്ക് വിടുക, അല്ലാ പിന്നെ
تعارجت لا رغبة في العرج ...
ولكن لأقرع باب الفرج🌻🌻
കാര്യം
കാണാൻ ഏത് കഴുതയുടെ കാലും പിടിക്കുക
എന്നത് രാഷ്ടീയത്തിൽ പോലും അയിത്തമാണെന്ന് തോന്നുന്നു,,
ലക്ഷ്യം മാത്രം നന്നായാൽ പോര,, മാർഗ്ഗവും ശരിയാവണം എന്നതാണ് മതം,,
അങ്ങിനെയല്ലെങ്കിൽ പള്ളികളുണ്ടാക്കുന്നതിനെ എന്തിന് എതിർക്കപ്പെടണം
عشْ ألفَ عامٍ للوفاءِِ وقلما...
سادَ امرؤٌ إِلا بحفظِ وفائهِ 🌻🌻
വാക്കിലും പ്രവർത്തിയിലും മാത്രമല്ല,,പെരുമാറ്റത്തിലും, ചിന്തയിൽ വരെ സത്യസന്ധനും വിശ്വസ്ഥനുമാവുക,,
അതിന് എട്ട് വർഷമല്ല,,എൺപത് വർഷം കാത്തിരിക്കേണ്ടി വന്നാലും
كن للأمانة راعيا لاللخيانة تستكين...
حتى ولو سرا فكن للسر حافظه الأمين🌻🌻
`തന്നെ അപരൻ വഞ്ചിക്കില്ല' എന്നുളള വിശ്വാസത്തിലാണ് ഭൂരിപക്ഷവും,, ആ വിശ്വാസം ചൂഷണം ചെയ്ത് മനുഷ്യാരോഗ്യത്തെ വഞ്ചിക്കുന്നവർ തങ്ങളുടെ വിശ്വസ്ഥത കളഞ്ഞ് കുളിക്കുകയാണ്,,മാഗി ഒരുദാഹരണം മാത്രം
في الجوّ مكتوبٌ على صحف الهوى
من يعمل المعروف يجزى بمثله🌻🌻
നന്മ ചെയ്ത് ജനങ്ങളെ സേവിക്കുന്നതിനേക്കാളും ചെയ്ത നന്മകൾ ജനങ്ങളിലേക്ക് പെരുമ്പറ കൊട്ടി എത്തിക്കുന്നതിലാണ് തിരക്കും ശ്രദ്ധയും,,
വ്യക്തികൾക്കും പാർട്ടികൾക്കും,,
നല്ല സേവകൻ പ്രതിഫലത്തിന് ധൃതി കാണിക്കാത്തവരായിരിക്കും
عَلَيْكَ بِأَوْسَاطِ الأُمُورِ فَإِنَّهَا ....
نَجَاةٌ وَلا تَرْكَبْ ذَلُولا وَلا صَعْباَ🌻🌻
മിതത്വം തന്നെയാണ് സ്തുത്യർഹം,
പിശുക്കനും ദുർവ്യയിക്കുമിടയിൽ,,,
എല്ലാ കാര്യത്തിലും,,നടപ്പിലും ഇരുപ്പിലും ഭാര്യാ സ്നേഹത്തിലും,,,ചിന്തയിൽ വരെ, നിലപാടുകളിലും,,ഫെയ്സ്ബുക്കിലൂം വാട്ട്സപ്പിലും
أخو البشرِ محبوبٌ على حسنِ بشرهِ . . . .
ولن يعدمَ البغضاءَ من كان عابساً🌻🌻
വെട്ടാൻ വരുന്ന പോത്തിന് മുന്നിൽ വേദമല്ല,പുഞ്ചിരിയാണ് അഭികാമ്യം,,ഒരു പുഞ്ചിരി കൊണ്ട് ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാവും,,
ഗൗരക്കാരനാണെങ്കിലോ,,,കുഞ്ഞാടുകൾ
ഓടി ഒളിക്കും,,വെറുതെ ഒരു സീനുണ്ടാക്കണ്ടല്ലോ
مَن رَاقَبَ الله رَجَع....
عن سوء ما كان صنع 🌻🌻
ഒരു ക്യാമറയുടെ നിരീക്ഷണം നമ്മെ മാന്യന്മാരാക്കുന്നു,,
അളളാഹുവിന്റെ നിരീക്ഷണം നമ്മെ കൂടുതൽ മാന്യന്മാരാക്കേണ്ടതുണ്ട്,,ആ ചിന്ത നമ്മെ ഭരിക്കുന്നെങ്കിൽ നാം തന്നെയാവും നല്ല അടിമകൾ
عَلى قَدرِ أَهلِ العَزمِ تَأتي العَزائِمُ
وَتَأتي عَلى قَدرِ الكِرامِ المَكارِمُ 🌻🌻
ഈ റമളാൻ എന്ത് കൊണ്ട് പ്രതേകമാക്കാം,,
തീരുമാനങ്ങളെടുക്കുക, പാലിക്കാൻ കഴിയാത്ത ഒരുപാടെണ്ണത്തിന് പകരം പാലിക്കുന്ന ഒന്നോ രണ്ടോ,,,ഈ റമളാനിൽ എല്ലാ വക്തും ജമാഅത്തായി നിസ്കരിക്കുമെന്ന് തീരുമാനിക്കുക,,ഉദാഹരണം 🌻🌻🌹