👉അത്തിപ്പഴം അല്ലെങ്കിൽ അഞ്ജീർ അഥവാ ഫിഗ്സ് ഇന്ത്യയിൽ പലപ്പോഴും ഉണങ്ങിയ രൂപത്തിൽ കഴിക്കുന്ന വളരെ ആരോഗ്യകര മായി കണക്കാക്കപ്പെടുന്ന ഒരു പഴമാണ് . പണ്ടുകാലം തൊട്ടേ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് ധാരാളമായി കൃഷി ചെയ്തു വരുന്നു. ഉണക്കിയ അത്തിപ്പഴം ബേക്കറിക്ക ടകളില്‍ സുലഭമായി കിട്ടും. കൊഴുപ്പും പ്രോട്ടീ നും വളരെ കുറഞ്ഞ അത്തിപ്പഴത്തില്‍ കാർബോ ഹൈഡ്രേറ്റ്സ്, ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നീ പഞ്ചസാരകള്‍, ഡയറ്ററി ഫൈബർ എന്നിവയുടെ അളവ് കൂടുതലാണ്. മാംഗനീസി ൻ്റെ സമ്പന്നമായ ഉറവിടമായ അത്തിപ്പഴത്തില്‍, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ കെ എന്നിവയും മിതമായ അളവിൽ ഉണ്ട്.
എന്നിരുന്നാലും, ഈ ‘പഴം’ നോൺ വെജിറ്റേറി യൻ ആയാണ് അറിയപ്പെടുന്നത്. വിചിത്രമായി തോന്നുന്നു, അല്ലേ. മരങ്ങളിൽ വളരുന്ന പഴം എങ്ങനെ സസ്യേതരമാകും. അത്തിപ്പഴത്തിന്റെ രൂപീകരണത്തിനുപിന്നിലെ അതുല്യമായ പ്രക്രിയയിൽനിന്നാണ് ഈ ആശയക്കുഴപ്പം ഉണ്ടാകുന്നത്.
അത്തിപ്പഴത്തിന്റേത് ഒരു അടഞ്ഞ പുഷ്പമാ ണ്. ഈ രൂപം, കാറ്റ് അല്ലെങ്കിൽ തേനീച്ച മുതലാ യ സാധാരണ രീതിയിൽ പരാഗണം നടത്തുന്ന തിനെ തടയുന്നു. ഇവിടെയാണ് പൂക്കളെ പഴങ്ങളാക്കിമാറ്റാൻ കടന്നലുകൾ അത്തിമര ത്തെ പരാഗണം നടത്തി സഹായിക്കുന്നത്.ഒരു പെൺകടന്നൽ അത്തിപ്പൂവിന്റെ ചെറിയ ദ്വാര ത്തിലൂടെ മുട്ടയിടാൻ കേറുന്നു. ഈ പ്രക്രിയയ് ക്കിടയിൽ, കടന്നലിന്റെ ആന്റിനകളും ചിറകുക ളും ഒടിഞ്ഞുപോകുന്നു. അതോടെ പുറത്തു കടക്കാൻ കഴിയാതെ ആ പെൺകടന്നൽ പൂവിനുള്ളിൽവച്ച് ചത്തുപോകുന്നു. ഫിസിൻ എന്ന എൻസൈം ഉപയോഗിച്ച് അത്തിപ്പഴം ഈ കടന്നലിന്റെ ശരീരത്തെ ദ്രവിപ്പിച്ച് പ്രോട്ടീനാക്കി മാറ്റുന്നു. അങ്ങനെ മുട്ടകൾ വിരിയുകയും ലാർവകൾ ഇണചേരുകയും തുടർന്ന് അത്തി പ്പഴത്തിൽനിന്ന് പുറത്തേക്കു പോകുകയും ചെയ്യുന്നു.
നാം കഴിക്കുന്ന ഓരോ അത്തിപ്പഴത്തിലും അത് കായ്ക്കാൻ സഹായിക്കുന്ന ഒരു കടന്നൽ ചത്തിരിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, അത്തിപ്പഴം ദ്രവിച്ച കടന്നലിനെ ആഗിരണം ചെയ്യുന്നതിനാൽ പഴങ്ങൾ കടിക്കുമ്പോൾ പ്രാണികളുടെ ശരീരം നമ്മൾ കഴിക്കുകയില്ല. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തു കയും വിൽക്കുകയും ചെയ്യുന്ന അത്തിപ്പഴങ്ങൾ സാധാരണയായി പാർഥെനോകാർപിക് രീതിയിൽ ഉൽപാദിപ്പിക്കുന്നതോ, ഭക്ഷ്യയോഗ്യ മായതോ ആയ അത്തിപ്പഴങ്ങളാണ്. അതായ ത്, അത്തിപ്പഴം നിർമിക്കുന്നത് പരാഗണത്തി ന്റെ സഹായമില്ലാതെ തന്നെ.അത്തിപ്പഴത്തിന്റെ രൂപീകരണപ്രക്രിയ കാരണം പലരും അത്തി പ്പഴം നോൺ-വെജിറ്റേറിയനാണെന്നു കണ്ടെ ത്തിയേക്കാം.
ചില സസ്യാഹാരികൾ അത്തിപ്പഴം ഇപ്പോഴും ഉപയോഗത്തിന് അനുയോജ്യമാണെന്നു വാദിക്കുന്നു. കാരണം, സസ്യാഹാരം മൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരായ ഒരു പ്രസ്ഥാന മാണ്. അതേസമയം വാഷ്-ഫിഗ് പരാഗണം മനുഷ്യനാൽ പ്രേരിതമല്ലാത്ത മൃഗങ്ങളെ ചൂഷണം ചെയ്യാത്ത ഒരു സ്വാഭാവിക പ്രക്രിയ യാണ്. അത്തിപ്പഴം വീഗന്‍ ഭക്ഷണരീതി പിന്തുട രുന്നവര്‍ക്കും അനുയോജ്യമല്ലെന്നു വിശ്വസിക്ക പ്പെടുന്നു.
കടന്നലുകളുടെ സഹായത്തോടെയല്ലാതെ ആധുനിക കൃഷി രീതികൾ ഉപയോഗിച്ച് പരാഗണം നടത്തിയ അത്തിപ്പഴങ്ങളാണ് ഇന്ന് കൂടുതലും വിപണികളില്‍ എത്തുന്നത്. വ്യാപകമായി ലഭിക്കുന്ന 'ഫിക്കസ് കാരിക്ക' എന്നയിനം അത്തിപ്പഴം ഇങ്ങനെ കടന്നലു കളുടെ സഹായമില്ലാതെ ഉണ്ടാകുന്ന ഒന്നാണ്.
ബുദ്ധമതത്തിലും , ക്രിസ്തുമതത്തിലും , യഹൂദ മതത്തിലും , ഇസ്ലാം മതത്തിലുമെല്ലാം അത്തി ഒരു പുണ്യവൃക്ഷമായാണ് ചിത്രീകരിക്കുന്നത്. മിഡിൽ ഈസ്റ്റിലും പടിഞ്ഞാറൻ ഏഷ്യയിലു മാണ് അത്തിവൃക്ഷത്തിൻ്റെ ജന്മദേശം. ഈജിപ്തുകാർ, ഗ്രീക്കുകാർ, റോമാക്കാർ എന്നിവരുൾപ്പെടെ വിവിധ പുരാതന നാഗരികത കളുടെ ഭക്ഷണത്തിൽ അത്തിപ്പഴം പ്രധാന ഘടകമായിരുന്നു. തുർക്കി, ഈജിപ്ത്, ഗ്രീസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ ഇത് വ്യാപകമായി കൃഷിചെയ്യുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢