*
📢55000 രൂപ സ്‌റ്റൈപ്പൻഡ്; Biotechnology, Life Sciences ഗവേഷണത്തിന് DBT റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ്*
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ബയോടെക്നോളജി (ഡി.ബി.ടി.) വകുപ്പ് നല്‍കുന്ന റിസർച്ച് അസോസിയേറ്റ്ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
യുവഗവേഷകർക്കും ശാസ്ത്രജ്ഞർക്കും പരിശീലനം നല്‍കി ബയോളജി, ബയോടെക്നോളജി മേഖലകളില്‍ മികച്ച മനുഷ്യവിഭവശേഷി രൂപപ്പെടുത്താൻ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
സ്റ്റൈപ്പൻഡ്
രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനങ്ങള്‍, സർവകലാശാലകള്‍, നോണ്‍പ്രോഫിറ്റ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് സ്ഥാപനങ്ങള്‍ എന്നിവ വഴിയാകും പദ്ധതി നടപ്പാക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷം പദ്ധതിയില്‍ തുടരാം. ആദ്യവർഷം കഴിയുമ്ബോള്‍ ഗവേഷണപുരോഗതിയുടെ വിലയിരുത്തലുണ്ടാകും. അസാധാരണ ഗവേഷണമികവും പുരോഗതിയും പ്രകടിപ്പിച്ചാല്‍ കാലാവധി നാലുവർഷംവരെ നീട്ടാം.
പ്രതിമാസ സ്റ്റൈപ്പൻഡ് 55,000 രൂപയാണ്. പ്രതിവർഷ റിസർച്ച് കണ്ടിജൻസി ഗ്രാന്റ് 50,000 രൂപയും. മൈനർ എക്വിപ്മെന്റ്,
കണ്‍സ്യൂമബിള്‍സ്, കണ്ടിജൻസീസ്, ഡൊമസ്റ്റിക് ട്രാവല്‍ എന്നിവയ്ക്ക് ഗ്രാന്റ് ഉപയോഗിക്കാം. എച്ച്.ആർ.എ.യും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ സീനിയർ ശാസ്ത്രജ്ഞരുടെ മെന്ററിങ് ലഭിക്കാനും അവരുടെ ആധുനിക ഗവേഷണസജ്ജീകരണങ്ങള്‍ ഉപയോഗിക്കാനും അവസരം ലഭിക്കാം.
യോഗ്യത
അപേക്ഷകർക്ക് സയൻസ്/എൻജിനിയറിങ് മേഖലയിലെ പിഎച്ച്.ഡി. ബിരുദമോ, മെഡിസിനിലെ ഏതെങ്കിലും മേഖലയിലെ എം.ഡി./എം.എസ്. ബിരുദമോ വേണം. ബയോടെക്നോളജി, ലൈഫ് സയൻസസ് മേഖലകളില്‍ ഗവേഷണതാത്പര്യം, മികച്ച അക്കാദമിക് ചരിത്രം എന്നിവയും വേണം.
പിഎച്ച്.ഡി./എം.ഡി./എം.എസ്. തിസീസ് നല്‍കിയവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം ഉയർന്ന പ്രായപരിധി 3.1.2025ന് പുരുഷൻമാർക്ക് 40ഉം വനിതകള്‍ക്ക് 45ഉം ആയിരിക്കും.
അപേക്ഷ നല്‍കുമ്ബോള്‍ ജോലിയുള്ളവർക്കും (സ്ഥിരം, കരാർ) അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫെലോഷിപ്പ് ലഭിക്കാൻ ജോലി ഉപേക്ഷിക്കേണ്ടിവരും.
തിരഞ്ഞെടുക്കുന്ന ഹോസ്റ്റ് സ്ഥാപനം അഡ്മിനിസ്ട്രേറ്റീവ്, ഇൻഫ്രാസ്ട്രക്ചറല്‍ സൗകര്യങ്ങള്‍ അസോസിയേറ്റിന് നല്‍കണം.
പിഎച്ച്.ഡി. ഗൈഡ്/കോഗൈഡിനൊപ്പം ഗവേഷണം നടത്താനോ പിഎച്ച്.ഡി./എം.ഡി./എം.എസ്. നേടിയ സ്ഥാപനം പദ്ധതിക്ക് തിരഞ്ഞെടുക്കാനോ പറ്റില്ല. മെന്റർ, ഇന്ത്യയിലെ അംഗീകൃതസ്ഥാപനത്തില്‍ ഒരു റഗുലർ അക്കാദമിക്/റിസർച്ച് സ്ഥാനം വഹിക്കുന്നുണ്ടായിരിക്കണം; സയൻസ്/എൻജിനിയറിങ് പിഎച്ച്.ഡി./എം.ഡി./എം.എസ്. ബിരുദം ഉണ്ടായിരിക്കണം. ഓണററി പ്രൊഫസർമാർ, എമിററ്റസ് പ്രൊഫസർമാർ/ശാസ്ത്രജ്ഞർ, ഡി.ബി.ടി. ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസർമാർ തുടങ്ങിയവർക്കും റിസോഴ്സസ് ലബോറട്ടറി സൗകര്യങ്ങള്‍ എന്നിവ അവർക്ക് ലഭ്യമാണെങ്കില്‍ മെന്റർ ആകാം.
ഒരുസമയത്ത് ഒരു മെന്റർക്ക് രണ്ടില്‍ക്കൂടുതല്‍ റിസർച്ച് അസോസിയേറ്റുകള്‍ പാടില്ല.
അപേക്ഷ
വിശദമായ വിജ്ഞാപനം dbtindia.gov.in - ല്‍ ലഭ്യമാണ് (ലേറ്റസ്റ്റ് അനൗണ്‍സ്മെന്റ്). അപേക്ഷ, വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴി ജനുവരി മൂന്നുവരെ നല്‍കാം. സഹായങ്ങള്‍ക്ക്:
[email protected] | 0129 2848531
വിശദാംശങ്ങള്‍ക്ക്: www.myscheme.gov.in/schemes/ra
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE
®One Point Solution
Date :06-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ
👇https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂