1. വേലുത്തമ്പി ദളവയെ പിടികൂടാൻ കൽപ്പന പുറപ്പെടുവിച്ച തിരുവിതാംകൂർ ദളവ ആരായിരുന്നു :
A. ഉമ്മിണിത്തമ്പി
B. രാജാ കേശവദാസൻ
C. ടി മാധവറാവു
D. രാമയ്യൻ ദളവ
2. ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് :
A. 1800 ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബ്രിട്ടീഷ് റസിഡന്റായി കേണൽ മൺറോയെ നിയമിച്ചു
B. 1805 ൽ ബ്രിട്ടീഷുകാർ തിരുവിതാംകൂറിലെ ഭരണാധികാരിയുമായി സ്ഥായിയായ സൗഹൃദത്തിന്റെയും ആശ്രയത്വത്തിന്റെയും ഒരു സന്ധിയിൽ ഒപ്പുവച്ചു
C. കപ്പം അടച്ചു തീർക്കാൻ റസിഡണ്ട് നിർബന്ധം ചെലുത്തി
D. വേലുത്തമ്പി ദളവയും പാലിയത്തച്ചനും സാമൂതിരിയുമായും മൗറീഷ്യസിലുള്ള ഫ്രഞ്ചുകാരുമായും ബ്രിട്ടീഷുകാർക്കെതിരെ രഹസ്യമായി ആശയവിനിമയം നടത്തി
3. വേതനമില്ലാത്ത നിർബന്ധിത അധ്വാനമാണ്.................
A. തലവരിക്കരം B. കാണം
C. ഊഴിയം D. കണ്ടെഴുത്ത്
4. ചേരുംപടി ചേർക്കുക.
(1) വി ടി ഭട്ടതിരിപ്പാട്
(2) ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്
(3) വാഗ്ഭടാനന്ദൻ
(4) വൈകുണ്ഠസ്വാമികൾ
a. അഭിനവ കേരളം
b. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്
c. അരുൾനൂൽ
d. ഒന്നേകാൽ കോടി മലയാളികൾ
A. 1-b, 2-d, 3-c, 4-a
B. 1-c, 2-d, 3-a, 4-b
C. 1-b, 2-d, 3-a, 4-c
D. 1-c, 2-a, 3-d, 4-b
5. ഉത്തരവാദഭരണം നേടുന്നതിനായി പട്ടം താണുപിള്ള ആദ്യ പ്രസിഡണ്ടായി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം :
A. 1934 B. 1936 C. 1938 D. 1939
6. ചേരുംപടി ചേർക്കുക.
(1) മാറു മറക്കൽ
(2) മന്നത്ത് പത്മനാഭൻ
(3) എ ജി വേലായുധൻ
(4) ശ്രീ ചിത്തിര തിരുനാൾ
a. സവർണ്ണ ജാഥ
b. പാലിയം സത്യാഗ്രഹം
c. ക്ഷേത്രപ്രവേശന വിളംബരം
d. ചാന്നാർ ലഹള
A. 1-a, 2-d, 3-b, 4-c
B. 1-b, 2-c, 3-a, 4-d
C. 1-c, 2-d, 3-b, 4-a
D. 1-d, 2-a, 3-b, 4-c
7. മലയാളി മെമ്മോറിയലിൽ ഒപ്പു വച്ചവരുടെ എണ്ണമെത്ര :
A. 10298 B. 10094 C. 10028 D. 10074
8. താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമായിരുന്നു ഒന്നാം പഴശ്ശി കലാപത്തിന്റെ പ്രാഥമിക കാരണം
(2) കുറിച്യ കലാപം ഒരു ഗോത്ര കലാപമായിരുന്നെങ്കിലും കൊളോണിയൽ ചൂഷണത്തിന്റെ ദുരിതമനുഭവിച്ച സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇതിനെ പിന്തുണച്ചു
(3) രാമൻ നമ്പിയായിരുന്നു കുറിച്യ കലാപകാരികളുടെ നേതാവ്
A. (1), (3) എന്നിവ
B. (3) മാത്രം
C. (1), (2) എന്നിവ
D. (1), (2), (3) എന്നിവ
9. പട്ടിണി ജാഥ നടന്നത് ചുവടെ തന്നിരിക്കുന്നവയിൽ ആരുടെ നേതൃത്വത്തിലാണ് :
A. എ കെ ഗോപാലൻ
B. മന്നത്ത് പത്മനാഭൻ
C. വാഗ്ഭടാനന്ദൻ
D. കെ ബി മേനോൻ
10. ഗാന്ധിയൻ സമരമാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ' ഗാന്ധിയും അരാജകത്വവും ' എന്ന പുസ്തകം രചിച്ചത് ആരാണ്.
A. സി ശങ്കരൻ നായർ
B. ജി പി പിള്ള
C. എ കെ ഗോപാലൻ
D. ടി കെ മാധവൻ
11. 1792 ലെ ശ്രീരംഗപട്ടണം സന്ധി പ്രകാരം ചുവടെ പറയുന്നവയിൽ ഏത് പ്രദേശമാണ് ബ്രിട്ടീഷുകാർക്ക് ലഭിച്ചത്.
A. തിരുവിതാംകൂർ
B. കൊച്ചി
C. വേണാട്
D. മലബാർ
12. കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ബന്ധിപ്പിച്ചിരുന്നത് :
A. ഷൊർണൂർ - തൃശ്ശൂർ
B. എറണാകുളം - തൃശ്ശൂർ
C. ബേപ്പൂർ - തിരൂർ
D. നിലമ്പൂർ - ഷൊർണൂർ
13. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ബ്രിട്ടീഷുകാർ കേരളത്തിൽ വിഴിഞ്ഞം, അഞ്ചുതെങ്ങ്, കൊടുങ്ങല്ലൂർ, തലശ്ശേരി എന്നിവിടങ്ങളിൽ പാണ്ടികശാലകൾ സ്ഥാപിച്ചു
(2) മൈസൂരിലെ ഭരണാധികാരികളും ബ്രിട്ടീഷുകാരും തമ്മിൽ 1792 ൽ ഒപ്പുവച്ച ശ്രീരംഗപട്ടണം സന്ധി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചു
(3) 1792 ൽ കൊച്ചി രാജാവ് ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ച് കപ്പം കൊടുക്കാൻ നിർബന്ധിതനായി
(4) 1798 ലെ ഉടമ്പടി പ്രകാരം തിരുവിതാംകൂർ ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചു
A. (1), (2), (4) എന്നിവ
B. (1), (3) എന്നിവ
C. (2), (3) എന്നിവ
D. (3), (4) എന്നിവ
14. പണ്ടാരപ്പാട്ട വിളംബരം നടന്ന വർഷം :
A. 1865 B. 1859
C. 1854 D. 1855
15. വിദ്യാഭ്യാസരംഗത്തെ വിദേശ മിഷണറിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകങ്ങൾ തിരഞ്ഞെടുക്കുക.
(1) ബേസൽ ഇവാഞ്ചലിക്കൽ മിഷൻ സൊസൈറ്റിയിലെ അംഗമായ ബെഞ്ചമിൻ ബെയ്ലി 1846 ൽ ഇംഗ്ലീഷ് - മലയാളം നിഘണ്ടു പ്രസിദ്ധീകരിച്ചു
(2) ഹെർമൻ ഗുണ്ടർട്ട് 1847 ൽ രാജ്യസമാചാരം പശ്ചിമോദയം എന്നീ പേരുകളിൽ രണ്ട് മലയാളം വർത്തമാന പത്രങ്ങൾ ആരംഭിച്ചു
(3) മലബാറിൽ വിദ്യാഭ്യാസ പ്രചാരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ബേസൽ ഇവാഞ്ചലിക്കൽ മിഷൻ ആയിരുന്നു
A. (1), (2) എന്നിവ
B. (1), (2), (3) എന്നിവ
C. (1), (3) എന്നിവ
D. (2), (3) എന്നിവ