ഉത്തരം: നിങ്ങൾ അറിയണം സിദ്ദീഖിൽ, അല്ല എല്ലാ സിദ്ദീഖിലും അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ള ഉറപ്പുള്ള വഹ്‌യ് മുഖേനയുള്ള അറിവിന്റെ രൂപത്തിൽ അദ്ദേഹത്തിലേക്ക് ഒഴുകിയ വ്യക്തമായ വിജ്ഞാനം ഉണ്ട്, അതിലൂടെ ആണ് അവൻ ഹഖായിഖുകളെ അറിഞ്ഞത്, ഇത് ഹഖ് (سبحانه وتعالى) ഇങ്ങനെ (അദ്ദേഹത്തോട്) പറയുന്നത് പോലെയാണ്: “ഞാൻ ഏകനാണ്, സത്യമാണ്, ഞാനില്ലാതെ ഒന്നുമില്ല, ഓരോ മർത്തബയിലും ഞാൻ ഉദ്ദേശിക്കുന്ന രൂപത്തിൽ ഞാൻ വെളിവാകും, അത് ലക്ഷ്യത്തിനോട് യോജിച്ചാലും അതിന് എതിരായാലും ശരി”,
(അത് പോലെ തന്നെ) ഹഖ് (سبحانه وتعالى) ഇങ്ങനെ (അദ്ദേഹത്തോട്) പറയുന്നത് പോലെ ആണ്: “ഇന്നാലിന്ന വ്യക്തിയിലൂടെ എന്റെ സ്നേഹത്തിന്റെയും എന്നിൽ നിന്നുള്ള നന്മയുടെ പ്രവാഹവത്തിന്റെയും നിങ്ങളുടെ മുകളിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തത്തിന്റെയും രൂപത്തിൽ ഞാനാണ് നിങ്ങൾക്ക് മുകളിൽ വെളിവായത്, അത് പോലെ തന്നെ ഇന്നാലിന്ന വ്യക്തിയുടെ മകനിലൂടെയും എന്റെ സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും നന്മ നല്കുന്നതിന്റെയും രൂപത്തിൽ ഞാനാണ് നിങ്ങൾക്ക് മുമ്പിൽ വെളിവായത്, അത് പോലെ തന്നെ ഇന്നാലിന്ന നാട്ടിലും അവരിലേക്കുള്ള എന്റെ സ്നേഹത്തിന്റെയും ആദരവിന്റെയും ബഹുമാനത്തിന്റെയും രൂപത്തിൽ ഞാനാണ് നിങ്ങൾക്ക് മുമ്പിൽ വെളിവായത്, അവിടെ ഞാൻ അല്ലാതെ ഒന്നും ഇല്ല തന്നെ, അവ രൂപങ്ങൾ മാത്രമാണ് അതിൽ (ഞാൻ അല്ലാതെ) ഒന്നും തന്നെ ഇല്ല, അത് കൊണ്ട് എന്നെ സ്തുതിക്കുകയും എനിക്ക് നന്ദി കാണിക്കുകയും ചെയ്യുക.
അത് പോലെ തന്നെ ഇന്നാലിന്ന വ്യക്തിയുടെ കലർപ്പില്ലാത്ത ശത്രുതയുടെയും കുഴുപ്പങ്ങളുടെയും അതിക്രമങ്ങളുടെയും കൊലപാതകളുടെയും രൂപത്തിൽ നിങ്ങളിലേക്ക് വെളിവായത് ഞാനാണ്, അത് കൊണ്ട് എന്നെ പേടിക്കുകയും അദ്ദേഹത്തിൽ എന്നെ സൂക്ഷിക്കുകയും ചെയ്യുക, അദ്ദേഹിലൂടെയുള്ള എന്റെ തന്ത്രത്തെ തൊട്ട് നിങ്ങൾ ഒരിക്കലും സുരക്ഷിതരാവരുത്, ആ രൂപത്തിലൂടെ ദ്രോഹം മാത്രമേ ഞാൻ നിങ്ങൾക്ക് മുകളിൽ പ്രവർത്തിക്കുകയുള്ളൂ, അത് കൊണ്ട് അതിൽ എന്നിൽ നിന്നുള്ള ദ്രോഹം അല്ലാതെ ഒന്നും നിങ്ങൾ കാണരുത്.
അത് പോലെ തന്നെയാണ് ഇന്നാലിന്ന വ്യക്തിയുടെ മകന്റെ അവസ്ഥയും, അദ്ദേഹത്തിലൂടെ എന്നിൽ നിന്നുള്ള ദ്രോഹവും നാശവും ഉപദ്രവവും അല്ലാതെ ഒന്നും നിങ്ങൾ കാണുകയില്ല, അത് പോലെ തന്നെയാണ് ഇന്നാലിന്ന നാട്ടിലും, അവിടെ എന്നിൽ നിന്നുള്ള അപമാനവും അവഹേളനവും അടിച്ചമർത്തലും കയ്യൊഴിയലും അല്ലാതെ ഒന്നും നിങ്ങൾക്ക് കാണാൻ സാധിക്കുകയില്ല. അവരുടെ രൂപങ്ങളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒന്നും എന്നിൽ നിന്നും ലഭിക്കുകയില്ല. അത് കൊണ്ട് എന്നെ പേടിക്കുകയും അവരിലൂടെ എന്നെ സൂക്ഷിക്കുകയും ചെയ്യുക. (അവരിലൂടെയുള്ള) എന്റെ തന്ത്രത്തെ തൊട്ട് നിങ്ങൾ ഒരിക്കലും സുരക്ഷിതരാവരുത്, അവരിലൂടെ എന്റെ വിഷയത്തിൽ ശക്തമായ മുൻകരുതൽ സ്വീകരിക്കുക. പക്ഷെ (നിങ്ങൾ അറിയണം) അവരിലൂടെ ഞാൻ അല്ലാതെ ഒന്നും തന്നെയില്ല. അവരുടെ പ്രവർത്തനങ്ങളിൽ ഞാൻ ആണ് അവരിൽ വെളിവാകുന്നത്, അവരിലൂടെ എന്റെ തന്ത്രത്തിൽ നിന്നും സുരക്ഷിതരാണെന്ന് നിങ്ങൾക്ക് തോന്നിയാൽ ഞാൻ നിങ്ങളെ (അവരിലൂടെ) നശിപ്പിച്ചു കളയും,
(അത് കൊണ്ട്) എന്റെ അധികാരത്തിലുള്ള കാര്യനിർവഹണത്തിൽ നിങ്ങൾ എനിക്ക് കീഴ്‌പെടുക, എന്റെ ഇച്ഛ നടപ്പിൽ വരുത്തുന്നതിൽ നിങ്ങൾ എനിക്ക് കീഴ്‌പെടുക, കാരണം, നിങ്ങൾ ഒരു അടിമ മാത്രമാണ്, എന്റെ തീരുമാനത്തിന്റെയും ആഗ്രഹത്തിന്റെയും കീഴിൽ അധീനപ്പെടുത്തപ്പെട്ട ഒരു അടിമ. എന്നിൽ നിന്നും എന്ത് വലിയ ബഹുമതികൾ നിങ്ങൾ നേടിയാലും നിങ്ങൾ എന്റെ അടിമ തന്നെ ആയിരിക്കും, അടിമത്വത്തിൽ നിന്നും നിങ്ങൾക്ക് ഒരിക്കലും പുറത്ത് പോവാൻ സാധിക്കുകയില്ല. ഞാൻ പരിപൂർണ്ണനായ ഇലാഹ് ആയത് പോലെ, ഉലൂഹിയത്തിന്റെ മർത്തബയിൽ ഒരാൾക്കും എന്നോട് മത്സരിക്കാനാവില്ല.
അത് കൊണ്ട് സിദ്ദീഖേ.. “ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്റെ കല്പനകളെ അനുസരിക്കുന്നു, പിന്നെ എന്തിനാണ് സൃഷ്ടികളുടെ രൂപത്തിലൂടെ എന്നെ നീ ഉപദ്രവിക്കുന്നത്?” എന്ന് നിനക്ക് പറയാൻ അവകാശമില്ല. ഞാൻ ഇലാഹാണ്, ഞാൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുകയും ആഗ്രഹിക്കുന്നത് വിധിക്കുകയും ചെയ്യും, അത് അടിമക്ക് തൃപ്തിപ്പെട്ടാലും ശരി അവരെ ദേഷ്യം പിടിപ്പിച്ചാലും ശരി. അത് കൊണ്ട് അടിമകളേ … നിങ്ങൾക്ക് തൃപ്തിപ്പെടാനും കീഴ്പെടാനും മാത്രമേ അവകാശമുള്ളൂ, സൃഷ്ടിയിലുള്ള എന്റെ തജല്ലി തടയാനോ നിങ്ങളുടെ ലക്ഷ്യങ്ങളോട് അവയെ യോജിപ്പിക്കാനോ നിങ്ങൾക്ക് അവകാശമില്ല.
ഇതാണ് സിദ്ദീഖീങ്ങൾ സാക്ഷ്യം വഹിക്കുന്നത്. അവർ എന്ത് തന്നെ സൃഷ്ടിയിൽ കണ്ടാലും അവരുടെ ആന്തരികമായ ബോധനം അവയെ ഹഖിന്റെ പ്രവർത്തി ആയിട്ടും അവന്റെ തജല്ലി ആയിട്ടും കാണാനാണ് പ്രയരിപ്പിക്കുക. സൃഷ്ടിയിലുള്ള ബാഹ്യമായും ആന്തരികമായും ആയ എല്ലാ മർത്തബകളിലൂടെയും അവർ അല്ലാഹുവിന്റെ അറിവ് സ്വീകരിക്കും. ഇതാണ് സിദ്ദീഖീങ്ങൾ ആത്മീയ പാനം ചെയ്യുന്ന ഇടം എന്ന് നിങ്ങൾ മനസ്സിലാക്കിയെങ്കിൽ റസൂൽ (ﷺ) തങ്ങൾ ആ സാഗരത്തിൽ മുങ്ങിയവരാണ്, റസൂൽ (ﷺ) തങ്ങൾ അല്ലാത്ത മുഴുവൻ നബിമാർക്കും സിദ്ദീഖീങ്ങൾക്കും ആ സാഗരത്തിൽ നിന്നും ഒരു തുള്ളി അല്ലാതെ ഒന്നും ലഭിച്ചിട്ടില്ല.