ENGLISH4PSC @english4kpsc Channel on Telegram

ENGLISH4PSC

@english4kpsc


ENGLISH4PSC will provide you with POLL QUESTIONS and other material for improving your English for PSC examinations.

ENGLISH4PSC (English)

Welcome to ENGLISH4PSC, the ultimate resource for anyone looking to improve their English language skills for PSC examinations. With our channel, @english4kpsc, you will have access to a wide variety of poll questions and other valuable materials designed to help you succeed in your PSC exams. Whether you are a beginner looking to build a strong foundation in English or an advanced learner aiming to refine your language proficiency, ENGLISH4PSC has something for everyone. Our expertly crafted content covers grammar, vocabulary, comprehension, and more, all tailored to the specific requirements of PSC exams. Join our channel today and take your English skills to the next level with ENGLISH4PSC!

ENGLISH4PSC

21 Nov, 11:40


നിങ്ങള്‍ കോളജില്‍ വെച്ചോ PSC Coaching Centre-ല്‍വെച്ചോ Online classes-ല്‍ വെച്ചോ പഠിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത ചോദ്യങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച ഞാന്‍ ഇവിടെ നല്‍കിയത്. ഇപ്പോള്‍ ഇവയെക്കുറിച്ചുള്ള നിയമങ്ങളൊക്കെ പഠിച്ചുവല്ലോ.

സാധാരണ ചോദ്യങ്ങള്‍ എല്ലാ ചാനലുകളും നല്‍കുന്നതാണല്ലോ. അതുകൊണ്ടാണ് മറ്റു ചാനലുകളില്‍ പ്രതീക്ഷിക്കേണ്ടതില്ലാത്ത ഇത്തരം tough questions ഇവിടെ നല്‍കിയത്.

ഇനിയും ഇത്തരം ചോദ്യങ്ങള്‍ post ചെയ്യുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിച്ചാല്‍ ഉപകാരം. നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍ post ചെയ്യാതിരിക്കാമല്ലോ.

ENGLISH4PSC

21 Nov, 11:32


https://t.me/english4kpsc/6747
നമ്മളൊക്കെ പഠിച്ചത് would rather-നുശേഷം ഒരു sentence വരികയാണെങ്കില്‍ അത് simple past tense-ല്‍ ആയിരിക്കണം എന്നാണ്.
I would rather you danced.
എന്നാല്‍ would rather-നുശേഷം comparative sentence വന്നാല്‍ അതിലെ രണ്ടു verbs-ഉം simple past tense-ല്‍ വേണമോ വേണ്ടയോ എന്ന് പഠിച്ചിരുന്നില്ല. നമ്മള്‍ പഠിച്ച പുസ്തകങ്ങളില്‍ ഒന്നിലും ഇക്കാര്യം പറയുന്നുമില്ലായിരുന്നു.
ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരമൊരു ചോദ്യം PSC പരീക്ഷയില്‍ വന്നപ്പോഴാണ് ഇതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ആ ചോദ്യം ഇങ്ങനെയായിരുന്നു:
I would rather you ..................
(a) danced than sing a song
(b) danced than sang a song
Would rather-നുശേഷം വരുന്ന വാക്യം simple past tense-ല്‍ ആയിരിക്കണം എന്ന് പഠിച്ചതിനാല്‍ (b) danced than sang a song തന്നെയാവണം right answer എന്ന നിഗമനത്തില്‍ ഞാനെത്തിച്ചേര്‍ന്നു. അതിനുള്ള കാരണം I would rather you danced; I would rather you sang a song എന്നീ രണ്ടു വാക്യങ്ങളെ യോജിപ്പിക്കുമ്പോഴാണ് I would rather you danced than sang a song എന്ന complex sentence വരുന്നതെന്നതാണ്. എന്നാല്‍ PSC നല്‍കിയ ഉത്തരം (a) danced than sing a song ആയിരുന്നു. ഇവിടെ tenses തമ്മില്‍ പൊരുത്തക്കേട് വരുന്നതിനാല്‍ ഇത് തെറ്റുതന്നെയെന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചു. Danced, past-ഉം sing, present tense-ഉം ആവുമ്പോള്‍ പൊരുത്തക്കേട് വന്നല്ലോ.
ഇതുമായി ബന്ധപ്പെട്ട reference-ന് അന്വേഷിക്കുന്നതിനിടയിലാണ് കണ്ണൂര്‍ പിണറായിയിലുള്ള ഒരു WhatsApp group member ഇന്ന് ലഭ്യമല്ലാത്ത ഒരു പുസ്തകത്തിന്റെ would rather പരാമര്‍ശമുള്ള ഭാഗത്തിന്റെ image എടുത്ത് അയച്ചുതന്നത്. നാല് പ്രമുഖ ഇംഗ്ലിഷ് പ്രഫസര്‍മാര്‍ ചേര്‍ന്നെഴുതിയ പുസ്തകം എന്റെ നിഗമനമാണ് ശരിയെന്ന് തെളിയിച്ചു. അതിനാല്‍ I would rather you danced than sing a song എന്ന PSC ഉത്തരം തെറ്റാണെന്ന് മനസ്സിലായി.
എന്നാല്‍ അടുത്ത കാലത്ത് Cambridge Dictionary-യിലെ ഒരു example sentence കണ്ടപ്പോള്‍ രണ്ടാമത്തെ സംശയം വന്നു. പ്രസ്തുത വാക്യത്തില്‍ would rather-നുശേഷമുള്ള comparative sentence-ല്‍ simple past tense-നുപകരം simple present tense ഉപയോഗിച്ചിരിക്കുന്നു!
Euphemism എന്ന വാക്കിനു നല്‍കിയ example sentence-ലാണ് ഇത് കണ്ടത്. അതിവിടെ നല്‍കാം:
I would rather you say what you mean than resort to euphemism.
നമ്മള്‍ പഠിച്ചതുപ്രകാരം ഇത് തെറ്റും I would rather you said what you meant than resorted to euphemism ആണ് ശരി.
പക്ഷേ Cambridge Dictionary-ക്ക് ഇത്തരമൊരു തെറ്റ് പറ്റാന്‍ ഇടയില്ലല്ലോ എന്ന വിശ്വാസത്തില്‍ ഇതിനെപ്പറ്റി കൂടുതലായി refer ചെയ്തപ്പോഴാണ് ഒരു British Usage Book, would rather-നുശേഷമുള്ള sentence-ല്‍ simple present tense ഉപയോഗിക്കാമെന്നും എന്നാല്‍ സാധാരണ simple past tense ആണ് ഉപയോഗിക്കുകയെന്നും പറഞ്ഞുതന്നത്.
ഇവിടെ sequence of tense വന്നതും ശ്രദ്ധിക്കുക. Present tense ഉപയോഗിക്കുമ്പോള്‍ എല്ലാ verbs-ഉം present-ല്‍ വരണം; Past tense ഉപയോഗിക്കുമ്പോള്‍ എല്ലാ verbs-ഉം past-ല്‍ വരണം. Past-ഉം present-ഉം കലര്‍ന്നുവന്നാല്‍ sequence of tense നഷ്ടപ്പെടും. അപ്പോള്‍ grammatical error വരും.
ഈ നിയമപ്രകാരം PSC ഉത്തരം തീര്‍ത്തും തെറ്റാണെന്ന് തറപ്പിച്ചുപറയാം.

ENGLISH4PSC

21 Nov, 11:00


https://t.me/english4kpsc/6743
Few, negative word (ശരിക്കും പറഞ്ഞാല്‍ semi-negative) ആണെങ്കിലും every few years എന്ന് പറഞ്ഞാല്‍ അത് positive phrase ആയി മാറും. അതിനാല്‍ negative tag ഉപയോഗിക്കണം.

ENGLISH4PSC

21 Nov, 10:57


https://t.me/english4kpsc/6738
Let's-ന് shall we? ആണുപയോഗിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം.
Let me വന്നാല്‍ will you?, shall I? എന്നിവ രണ്ടും ഉപയോഗിക്കാറുണ്ട്.
Let us വന്നാല്‍ ശരിക്കും ഉപയോഗിക്കേണ്ടത് will you? ആണെങ്കിലും shall we? ആണ് PSC പരീക്ഷകളില്‍ ഉപയോഗിക്കുന്നത്.
Let you എന്നൊരിക്കലും വരില്ല.
Let him, Let her, Let them എന്നിവ വന്നാല്‍ will you? ഉപയോഗിക്കണം.
കുറേ പേര്‍ shall you? ഉപയോഗിച്ചതായി കണ്ടു. You-ന്റെ കൂടെ സാധാരണ shall ഉപയോഗിക്കാറില്ല എന്നോര്‍ക്കുക. I, we എന്നിവയുടെ കൂടെയാണ് shall ഉപയോഗിക്കുന്നത്.

ENGLISH4PSC

21 Nov, 10:51


https://t.me/english4kpsc/6736
Unable അടങ്ങുന്ന വാക്യത്തില്‍ positive & negative tags ഉപയോഗിക്കുന്നതില്‍ തെറ്റില്ലെങ്കിലും സാധാരണ negative tag ആണ് ഉപയോഗിക്കാറുള്ളത്.

ENGLISH4PSC

21 Nov, 10:30


https://t.me/english4kpsc/6735
വാക്യത്തില്‍ only ഉണ്ടെങ്കില്‍ negative tag-ഉം positive tag-ഉം ഉപയോഗിക്കാം.

ENGLISH4PSC

21 Nov, 10:26


https://t.me/english4kpsc/6734
One of the students എന്ന subject-ന്റെ അര്‍ത്ഥം one student എന്നാണ്. Student, male ആണോ female ആണോ എന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റില്ലല്ലോ. അതിനാല്‍ ഇപ്പോള്‍ they എന്ന plural pronoun ആണ് പകരം ഉപയോഗിക്കുന്നത്. എന്നാല്‍ traditional grammar പ്രകാരം ആണിനെയും പെണ്ണിനെയും ഒരുപോലെ സൂചിപ്പിക്കുന്നതിന് he ആണ് ഉപയോഗിക്കേണ്ടത്. അതിനാല്‍ doesn't he എന്ന tag, right answer ആവേണ്ടതാണ്. പക്ഷേ ഇവിടെ doesn't he എന്നും doesn't she എന്നും ഒപ്ഷനില്‍ ഉള്ളതിനാല്‍ ഇവയിലേത് എടുക്കും. Student പെണ്ണാണെന്ന് നമുക്കെങ്ങനെ അറിയാനാവും. അങ്ങനെ അറിയാമെങ്കില്‍ doesn't she ഉപയോഗിക്കാം. Student ആണോ എന്നും അറിയില്ല. അതിനാല്‍ they തന്നെ എടുക്കേണ്ടിവരും.
നേരത്തെ പറഞ്ഞ നിയമം ഓര്‍ക്കുക. Singular pronoun-ന് singular verb-ഉം plural pronoun-ന് plural verb-ഉം ഉപയോഗിക്കണം. Comes-ന്റെ auxiliary verb ആയി ഉപയോഗിക്കേണ്ടത് does എന്ന singular auxiliary verb ആണ്. എന്നാല്‍ they, plural pronoun ആയതിനാല്‍ does ഉപയോഗിക്കാനാവില്ല. പകരം do ഉപയോഗിക്കണം. അതിനാല്‍ don't they ശരിയുത്തരമായി തെരഞ്ഞെടുക്കാം.
ഒരു കാര്യം ഓര്‍ക്കുക. ഇത്തരം സന്ദര്‍ഭത്തില്‍ doesn't he, don't they എന്നിവ ഉപയോഗിക്കാം. Doesn't he എന്നത് traditional grammar ആണെങ്കില്‍ don't they എന്നത് modern grammar ആണ് എ്ന്ന വ്യത്യാസമേയുള്ളൂ.

ENGLISH4PSC

21 Nov, 08:45


https://t.me/english4kpsc/6732
One of you എന്ന subject-ന്റെ pronoun ആയി tag-ല്‍ ഉപയോഗിക്കേണ്ടത് you ആണ്. ഇതൊരു plural pronoun ആയതിനാല്‍ knows എന്ന singular verb-നുപയോഗിക്കുന്ന auxiliary verb ആയ does ഉപയോഗിക്കാനാവില്ല. പകരം plural pronoun-നുപയോഗിക്കുന്ന do തന്നെ ഉപയോഗിക്കണം.
ഇക്കാര്യം ഇംഗ്ലിഷില്‍ പഠിക്കേണ്ട ബാലപാഠങ്ങളിലൊന്നായിരിക്കേ ധാരാളം പേര്‍ ഇക്കാര്യം മനസ്സിലാക്കിയിട്ടില്ല എന്ന് നിങ്ങള്‍ നല്‍കിയ ഉത്തരം വ്യക്തമാക്കുന്നു. 35% പേര്‍ don't you എന്ന right answer തെരഞ്ഞെടുത്തപ്പോള്‍ 36% ശതമാനം പേര്‍ തെരഞ്ഞെടുത്തത് doesn't you എന്ന തെറ്റായ ഉത്തരമാണ്.
Singular noun/pronoun + singular verb [-s ല്‍ അവസാനിക്കുന്ന verb അഥവാ V1 + -s ആണ് singular verb: studies, reads, writes, talks, helps (She/Ramani reads the Hindu newspaper every Sunday.)]
Plural noun/pronoun + plural verb [-s ല്‍ അവസാനിക്കാത്ത verb അഥവാ V1 ആണ് plural verb: study, read, write, talk, help (They/Ramani and her sister read the Hindu newspaper every Sunday.)]

ENGLISH4PSC

21 Nov, 08:44


https://t.me/english4kpsc/6731
They spent a not unpleasant time at my place.
ഈ വാക്യത്തില്‍ not എന്ന negative word ഉണ്ടെങ്കിലും meaning, negative അല്ല.
They spent a pleasant time at my place എന്നാണര്‍ത്ഥം വരുന്നത്. അതിനാല്‍ negative tag ഉപയോഗിക്കണം.

ENGLISH4PSC

21 Nov, 08:43


https://t.me/english4kpsc/6730
I was greeted by none other than the mayor.
ഈ വാക്യത്തില്‍ none എന്ന negative word ഉണ്ടെങ്കിലും meaning വരുന്നത് positive-ല്‍ ആണ്:
I was greeted by the mayor himself.
അതിനാല്‍ ഈ വാക്യത്തിന് ഉപയോഗിക്കേണ്ടത് negative tag ആണ്.

ENGLISH4PSC

21 Nov, 08:42


https://t.me/english4kpsc/6729
ഇത് ജൂൺ 6 ന് നടന്ന highschool teacher- english ചോദിച്ച ചോദ്യം ആണ്. English subject ആയത് കൊണ്ട് ആയിരിക്കും ഇത്ര ആഴത്തിൽ ചോദിച്ചത്. സാദാ psc exam ന് ചോദിച്ചു കണ്ടിട്ടില്ല
positive sentence ന്റെ തുടക്കത്തിൽ so ഉണ്ടെങ്കിൽ അതിന് positive tag ഉപയോഗിക്കാം.
ഒരാൾ പറഞ്ഞ കാര്യത്തിൽ നിന്നും ആ സമയത്ത് മനസ്സിലാക്കുന്ന ഒരു പുതിയ കാര്യം പറയുമ്പോൾ positive sentence ന് positive tag ഉപയോഗിക്കുന്നു. Surprise, concern, interest മുതലായവ പ്രകടിപ്പിക്കാനാണ് ഇങ്ങനെ ഉപയോഗിക്കുന്നത്.
A: my brother has gone out in his new car.
B: Oh, he has bought a car, has he?
ഇവിടെ കാർ വാങ്ങിയ വിവരം B അറിയുന്നത് A പറഞ്ഞപ്പോഴാണ്. ഈ അറിവിനുള്ള പ്രതികരണം തൽസമയം തന്നെ നടത്തുമ്പോഴാണ് B, positive response ന് positive tag എന്നെ ഉപയോഗിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് surprise ആണ്.

ENGLISH4PSC

16 Nov, 14:30


നമ്മള്‍ പഠിക്കുന്ന പല നിയമങ്ങള്‍ക്കും exceptions ഉണ്ടെന്നതാണ് വസ്തുത. എന്നാല്‍ കോച്ചിങ് സെന്ററുകളില്‍ ഇത്തരം കാര്യങ്ങള്‍ പൊതുവെ പഠിപ്പിക്കാറുമില്ല. പൊതുവായ നിയമത്തില്‍നിന്ന് വ്യത്യസ്തമായ നിയമങ്ങള്‍ പഠിപ്പിക്കാത്തതിന് കാരണം അത്തരത്തില്‍പ്പെടുന്ന ചോദ്യങ്ങള്‍ പരീക്ഷകളില്‍ സാധാരണ വരാറില്ല എന്നതാണ്. അതിനാല്‍ത്തന്നെ ഈ വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും ചോദ്യം വന്നാല്‍ നിങ്ങള്‍ തെറ്റായ ഉത്തരം നല്‍കുകയും ചെയ്യാം. Question tags എന്ന topicല്‍ നിങ്ങള്‍ പഠിച്ച നിയമങ്ങളില്‍നിന്ന് വ്യത്യസ്തമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് മുകളില്‍ കൊടുത്തത്. ഇവയില്‍ ആദ്യത്തേതൊഴികെ മറ്റൊന്നും PSC പരീക്ഷകളില്‍ വന്നിട്ടുമില്ല. ഇപ്പോള്‍ വ്യത്യസ്ത ചോദ്യങ്ങള്‍ പരീക്ഷകളില്‍ വരുന്നതിനാല്‍ അത്തരം ചോദ്യങ്ങള്‍ ഇനി വരികയില്ലെന്നൊന്നും നമുക്ക് ഉറപ്പിച്ചു പറയാനുമാവില്ല.