അക്ഷരമുത്തുകൾ✨ @malayalambooks_ezhuth Channel on Telegram

അക്ഷരമുത്തുകൾ

@malayalambooks_ezhuth


വെറുതെ വായിക്കാൻ ഒരിടം

അക്ഷരമുത്തുകൾ (Malayalam)

അക്ഷരങ്ങൾ വീണ്ടും മുത്തിന് അടുത്ത തവണ കുറച്ചിടാനാകും! 'അക്ഷരമുത്തുകൾ' എന്ന തൊഴിൽ ചാനൽ നിർമ്മിതമായിരിക്കുന്നു. ഇത് ഒരു ഗരിമളത്തിൽ ഒപ്പം ഹെല്പേഴ്‌പ്പിനൊപ്പം പഠനത്തിന് ലഭ്യമാണ്. 'അക്ഷരമുത്തുകൾ' ചാനൽ കൂട്ടായ്മയുമായി ഒരു അടിപൊളി അന്താരാഷ്ട്ര സമൂഹത്തിനു ചേർത്തു. ഇവിടെ പുതിയ മലയാള പുസ്തകങ്ങൾ, ചിത്രകഥകൾ, കവിതകൾ എന്നിവയെല്ലാം ലഭ്യമാകുന്നു. 'അക്ഷരമുത്തുകൾ' ചാനൽ നിങ്ങൾക്ക് ചിതറിക്കുന്ന നിശ്ചിത സൂചനകൾ സഹായിച്ച് അവയ്ക്ക് പ്രവർത്തിക്കാനും അനുവാദമാണ്. 'അക്ഷരമുത്തുകൾ' ചാനൽ ഏറ്റവും ജനപ്രിയമായ മലയാളം പുസ്തകങ്ങൾ നിങ്ങളുടെ കൈകളിലേക്ക് എളുപ്പത്തിൽ കൊണ്ടുവരുന്നു. അതുവഴി നിങ്ങൾക്ക് പഠനത്തിലേക്ക് ഒരു നവോത്താന അനുഭവവുമായിരിക്കും! ഉചിതമായി 'അക്ഷരമുത്തുകൾ' ചാനൽലേക്ക് സേവനം ചെയ്യുക ആരംഭിക്കുന്നതിനു വേഗം!

അക്ഷരമുത്തുകൾ

17 Nov, 13:43


https://youtu.be/lCgD7s9GzVc?si=bGMAkeT_EiU-_S1E

അക്ഷരമുത്തുകൾ

15 Nov, 14:30


https://docs.google.com/forms/d/e/1FAIpQLScebP0llVxIXUDnRmhICTO3pMLYhEXgdAzPRhA-Yneh9P7Abw/viewform?pli=1

അക്ഷരമുത്തുകൾ

14 Nov, 07:29


💫How to keep a relationship:

Be honest.

Build trusts.

leave the past.

Communicate.

Appreciate flaws.

Become best friends.

Be there for one another.

Talk about good and bad.

Make time for one another.

You won't always be happy.

Having arguments are normal.

Love each other unconditionally.
❤️

അക്ഷരമുത്തുകൾ

09 Nov, 15:45


🍃

അക്ഷരമുത്തുകൾ

09 Nov, 08:14


ഇന്ന് നീയെന്റെ ഖബ്ർ കണ്ട് ഞെട്ടെണ്ട....
നീ നിന്ന അതെ സ്ഥലത്ത് ഞാനൊരു ഖബ്ർ കണ്ട് ഞെട്ടിയിരുന്നു...
നാളെ നിന്റെ ഖബർ കണ്ട് മറ്റൊരാൾ ഞെട്ടുന്നതാണ്...

🪻🪻🪻🪻🪻🪻🪻🪻🪻🪻🪻
ഈ ജീവിതം അനശ്വരമല്ല..
മരണം വിദൂരവുമല്ല...

അക്ഷരമുത്തുകൾ

04 Nov, 14:38


സെലിബ്രിറ്റികളുടെ ആത്മഹത്യകൾ; നമ്മോട് പറയുന്നത്...

പണവും സൗന്ദര്യവും പ്രശസ്‌തിയുമെല്ലാമുണ്ട്. എന്നിട്ടും ആത്മഹത്യ ചെയ്യുന്നവർക്ക് ഇല്ലാതെ പോയതെന്താണ്…?

സ്രഷ്ടാവായ അല്ലാഹുവിനെ അറിയാത്ത ജീവിതം. അവൻ്റെ തൃപ്തി നേടാനല്ലാത്ത പ്രവർത്തനങ്ങൾ. ആളുകളുടെ ഇഷ്ടവും സ്നേഹവും സമ്പാദിക്കാനുള്ള കാട്ടിക്കൂട്ടലുകൾ… അതിനെക്കാൾ അർത്ഥമില്ലാത്ത ജീവിതമേതുണ്ട്?

ഈ ലോകം ഒരിക്കലും പൂർണതൃപ്തി തരികയില്ല. ഇവിടെയുള്ള എത്ര വലിയ സുഖത്തിനിടയിലും കല്ലുകടിയുണ്ടാകുമെന്ന് തീർച്ചയാണ്. ഇഷ്ടമുള്ള വീടും ആഗ്രഹിച്ച വാഹനവും മറ്റുള്ളവർ അസൂയയോടെ നോക്കുന്ന ജീവിതവുമെല്ലാമുണ്ട്. പക്ഷെ വിട്ടുമാറാത്ത വിഷാദം ജനങ്ങളുടെ കണ്ണിൽ ‘ഭാഗ്യവാന്മാർ’ ആയിരുന്നവരെ അലട്ടിയിരുന്നെങ്കിൽ എന്തു പാഠമാണ് നാം അതിൽ നിന്ന് മനസിലാക്കേണ്ടത്?

അല്ലാഹുവിനെക്കുറിച്ചറിയുക. അവനെ അങ്ങേയറ്റം സ്നേഹിക്കുക. ജീവിതവും മരണവും ചലനവും നിശ്ചലതയുമെല്ലാം അവനു വേണ്ടിയുള്ളതാവുക. സംസാരിക്കുന്നെങ്കിൽ റബ്ബിന്റെ പ്രീതിക്കുവേണ്ടി. മിണ്ടാതിരിക്കുന്നെങ്കിൽ അതും അവനുവേണ്ടി. അങ്ങനെ ജീവിക്കുന്നവനെക്കാൾ സ്വസ്ഥതയുള്ളവൻ മറ്റാരുമില്ല. അല്ലാഹുവല്ലാത്തവരുടെ തൃപ്തി സമ്പാദിക്കാൻ നടന്നാൽ തളർന്നുപോവുകയല്ലാതെ ഫലമില്ല. ആളുകളെയെല്ലാം വെറുപ്പിക്കണമെന്ന് ഇപ്പറഞ്ഞതിന് അർത്ഥമില്ല. പക്ഷെ, അവരുമായുള്ള പെരുമാറ്റവും റബ്ബിന്റെ പ്രീതിക്ക് വേണ്ടിയാവുക. അവൻ പഠിപ്പിച്ചതുപോലെയാക്കുക.

സ്വർഗം സമാധാനത്തിന്റെ ഭവനമാണ്. അതിനുവേണ്ടി ജീവിക്കുന്നവർ ഈ ലോകത്തെ സ്വർഗത്തിലാണുള്ളത്. ഏത് പോരായ്മയിലും സ്വർഗം നമുക്ക് കുളിരേകുന്ന ചിന്തയാണ്. ഈ ലോകം തുടങ്ങിയത് മുതൽ അവസാനിക്കുന്നതുവരെ ഇവിടെയുള്ള മുഴുവൻ സുഖങ്ങളും കൂട്ടിവെച്ചാലും സ്വർഗത്തിലെ ഒരു കാറ്റിനു പോലും അത് പകരമാവുകയില്ല. ഭൂമി മുഴുവൻ അടക്കിഭരിച്ച രാജാക്കന്മാർ പോലും സ്വർഗത്തിലെ ഏറ്റവും താഴ്ന്ന പദവിയിലുള്ളയാളുടെ സമീപത്തു പോലുമെത്തുകയില്ല.

അല്ലാഹുവിനുവേണ്ടിയുള്ള ജീവിതം… സ്വർഗത്തിനായുള്ള അധ്വാനം. സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ജീവിതം അതുമാത്രമാണ്. ആത്മാവിന്റെ ദാഹം അതിലൂടെയല്ലാതെ ശമിക്കുകയില്ല.

റബ്ബ് തന്നെ സത്യം, ഈ ലോകത്തെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇഖ്‌ലാസാണ്. റബ്ബിനു വേണ്ടി ജീവിക്കുക. അവൻ നിയോഗിച്ച ദൂതനായ മുഹമ്മദ് നബിﷺയെ പിൻപറ്റുക. അതുമാത്രമാണ് പോംവഴി

ഇഹലോകത്തെ ‘ഉയരങ്ങൾ’ കീഴടക്കിയെന്ന് ജനങ്ങൾ പറയുന്ന പലരുമുണ്ട്. ആരാധകരേറെയുള്ള താരങ്ങളും, അധികാരക്കസേരകളിലെ നേതാക്കന്മാരും, സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത കച്ചവടക്കാരുമെല്ലാം… പ്രശസ്തിയുടെ കൊടുമുടി കയറിയവർ… പക്ഷെ, അല്ലാഹുവല്ലാത്തവർക്കുവേണ്ടിയാണ് ജീവിതമെങ്കിൽ ഈ പളപളപ്പുകൾക്കെല്ലാമുള്ളിൽ നീറുന്ന ഹൃദയവുമായാണ് അവർ കഴിഞ്ഞുപോകുന്നത്. എന്നാൽ പുറമേക്ക് നിന്ന് വീക്ഷിക്കുന്ന ചിന്തയില്ലാത്ത മനുഷ്യർ അവരെ നോക്കി അസൂയപ്പെടുകയാണ്. തന്റെ സ്ഥിതിയാലോചിച്ച് നെടുവീർപ്പിടുകയാണ്.


കൊട്ടാരസമാനമായ വീടുകളിൽ കഴിയുന്നവരും, മോഹിപ്പിക്കുന്ന സൗന്ദര്യമുള്ളവരും, സ്വപ്നസമാനമായ കാറുകളിൽ സഞ്ചരിക്കുന്നവരും, ഭംഗിയുള്ള ഇണകൾ കൂടെയുള്ളവരുമെല്ലാം ആത്മഹത്യ ചെയ്യുന്നുവെങ്കിൽ, അതൊന്നും അവർക്ക് പ്രയോജനം ചെയ്തില്ല എന്നത് വ്യക്തമാണ്. ഈ ലോകത്ത് തന്നെ പലപ്പോഴും ഉപയോഗശൂന്യമാകുന്ന ഈ സൗകര്യങ്ങൾ പരലോകത്ത് ഒട്ടും പ്രയോജനം ചെയ്യില്ല.

നമുക്കുചുറ്റും കാണുന്ന എണ്ണമറ്റ മരങ്ങളും സസ്യങ്ങളും ഏറ്റവും നല്ല പാഠങ്ങളാണ്. പച്ചപ്പിൽ തുടുത്ത ചെടികൾ… എന്നാൽ അതിശീഘ്രം അവ ഉണങ്ങിപ്പോവുകയും കൊഴിഞ്ഞുവീഴുകയുംചെയ്യുന്നു. ഇതിനു സമാനമാണ് മനുഷ്യജീവിതം. കൂടാതെ അല്ലാഹുവിലും അവൻ പഠിപ്പിച്ച സന്മാർഗത്തിലും വിശ്വാസമില്ലാത്തവരെ പരലോകത്ത് നരകം കാത്തിരിക്കുന്നു. സൗന്ദര്യമോ ആരാധകവൃന്ദമോ സ്തുതിപാടകരോ പണമോ അധികാരമോ നരകാവകാശികളെ സഹായിക്കാനെത്തുകയില്ല.

അല്ലാഹു പറയുന്നു
"اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ "
(الحديد: 20)

നിങ്ങൾ അറിയുക! ഐഹിക ജീവിതമെന്നാൽ കളിയും വിനോദവും അലങ്കാരവും നിങ്ങൾക്കിടയുള്ള പൊങ്ങച്ചവും, സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാകുന്നു. ഒരു മഴ പോലെ. അത് മുഖേനയുണ്ടായ സസ്യങ്ങൾ കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീട് അത് ഉണങ്ങിപ്പോകുന്നു. അങ്ങനെ അത് മഞ്ഞനിറമായതായി നിനക്കു കാണാം. പിന്നീടത് നുരുമ്പിപ്പോകുന്നു. പരലോകത്താകട്ടെ, കഠിനമായശിക്ഷയും അല്ലാഹുവിൽനിന്നുള്ള പാപമോചനവും തൃപ്തിയുമുണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.”
(ഹദീദ് 57:20)

അക്ഷരമുത്തുകൾ

28 Oct, 04:47


✍️

ദാമ്പത്യത്തിലെ ഇണക്കവും പിണക്കവും

✍️ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം നടക്കുകയാണ്.
പറയാന്‍ പാടില്ലാത്തതും മറക്കാന്‍ പറ്റാത്തതുമൊക്കെ വിളിച്ചു പറഞ്ഞിട്ടൊടുവില്‍ ഭാര്യ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു:

''നിങ്ങളോടൊപ്പം ഇനി എനിക്ക് വയ്യ.
ഞാന്‍ എന്റെ വീട്ടിലേക്കു പോകുകയാ.. എന്റെ തല വിധി...
എത്ര നല്ല അന്വേഷണങ്ങള്‍ വന്നതാ...''

മൂക്കൊലിപ്പിച്ചും തേങ്ങിക്കരഞ്ഞും അവള്‍ തന്റെ കീറിയ ബാഗിലേക്ക് സാരിയും മാക്സിയുമൊക്കെ വാരിവലിച്ചു വെക്കുകയാണ്.
പുറത്ത് ഒന്നും സംഭവിക്കാത്ത മട്ടില്‍ പത്രംവായിച്ചിരിപ്പാണ് അയാള്‍.
ഒന്നും മിണ്ടുന്നില്ല..

അവസാനം അവള്‍ ബാഗും തോളിലിട്ട്‌ ഇറങ്ങി.
ഇടയ്ക്കിടെ അവള്‍ അയാളെ തിരിഞ്ഞു നോക്കുന്നുണ്ട്.
ഇപ്പോള്‍ തിരിച്ചു വിളിക്കും എന്ന പ്രതീക്ഷയിലാണ് നോട്ടം..!
അയാള്‍ക്കുണ്ടോ വല്ല കുലുക്കവും...

അയാള്‍ കൂടുതല്‍ സീരിയസായി പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്...

ഒടുവില്‍ സഹികെട്ട് അവള്‍ പറഞ്ഞു:

'ങ്ങള് വിളിക്ക് ണ് ണ്ടങ്കി അങ്ങട്ട് വിളിക്യാ.. അല്ലെങ്കി ഞാനങ്ങ്ട്ട് കേറി വരും..'

ഇത് കേട്ടപ്പോള്‍ അയാള്‍ക്ക്‌ ചിരി പൊട്ടി...

"ന്നാ ന്റെ മോള് ങ്ങട്ട് പോര്.."

ഏറ്റവും കൂടുതൽ പിണക്കവും ഇണക്കവും നടക്കുന്നത് ദാമ്പത്യ ജിവിതത്തിൽ ആണെന്ന് തോന്നുന്നു.

പിണങ്ങിയാൽ വേഗം ഇണങ്ങുന്നതും ഇവിടെ തന്നെയാവണം...

പിണക്കം കഴിഞ്ഞുള്ള ഇണക്കത്തിനു ഇരട്ടി മധുരം അനുഭവപ്പെടുന്നതും ഇവിടെ മാത്രം...

ബന്ധം നിലനിൽക്കാൻ ഏറെ ത്യാഗം സഹിക്കുന്നതും പല വിട്ടുവീഴ്ചക്കും തയ്യാറാവുന്നതും ഇവിടെ തന്നെ...

വേദനിപ്പിച്ചാൽ വലിയ അളവിൽ വേദനിക്കുന്നതും, സന്തോഷിപ്പിച്ചാൽ വല്ലാതെ സന്തോഷിക്കുന്നതും ഇവിടെ തന്നെ...

ഇണയുമായി അങ്ങോട്ട്‌ ഒരു ചാണ്‍ അടുത്താൽ ഒരു മുഴം ഇങ്ങോട്ട് അടുക്കുന്നതും, ഒരു മുഴം അങ്ങോട്ട്‌ അടുത്താൽ ഒരു മീറ്റർ ഇങ്ങോട്ട് അടുക്കുന്നതും ഭൗതിക ജീവിതത്തിൽ മറ്റു ബന്ധങ്ങളെ അപേക്ഷിച്ച് ഇവിടെ തന്നെ...

ഒരു ബന്ധത്തിലെ പിണക്കത്തിനും സൗന്ദര്യമില്ല...
പക്ഷേ ഇവിടെ മാത്രം "സൗന്ദര്യ പ്പിണക്കം" ഉണ്ട് ...

കണ്ണകന്നാൽ ഖൽബ് അകലാത്തതും മറ്റേതൊരു ബന്ധത്തേക്കാളും ഇവിടെ ആവണം...

മറ്റൊരാളുടെ വേദന സ്വന്തം വേദനയായി തോന്നുന്നതും മറ്റെവിടുത്തെക്കാളും ഉപരി ഇവിടെ തന്നെ...

മറ്റൊരാളുടെ സന്തോഷം സ്വന്തം സന്തോഷമായി അനുഭവപ്പെടുന്നതും മറ്റു ബന്ധങ്ങളെ അപേക്ഷിച്ച് ഇവിടെയായിരിക്കും...

അത് കൊണ്ടാക്കെയാവണം വഞ്ചനയും വിശ്വാസ ലംഘനവും ഏറ്റവും കൂടുതൽ അസഹ്യമായി അനുഭവപ്പെടുന്നതും ഇവിടെ തന്നെ..!

ആ നിലക്ക് ഏറ്റവും ആത്മാർത്ഥതയും സത്യസന്ധതയും പരസ്പര വിശ്വാസവും വിശുദ്ധിയും പാലിക്കേണ്ടതും ഇവിടെ തന്നെ...

അകന്നാൽ ഒരു പാട് അകലുകയും
അടുത്താൽ ഇനി അടുക്കാൻ ഇടമില്ലാത്ത വിധം അടുക്കുന്നതും ഇവിടെ തന്നെ...

നമ്മൾ ഏവരുടെയും ദാമ്പത്യജീവിതം റഹ്‌മാനായ റബ്ബിന്റെ പൊരുത്തത്തിൽ ഉള്ളതാവാൻ അവൻ അനുഗ്രഹിക്കട്ടെ....

ആമീൻ യാ റബ്ബൽ ആലമീൻ

🖊.....

അക്ഷരമുത്തുകൾ

27 Oct, 13:17


എന്ത് കൊണ്ട് സ്വതന്ത്രചിന്തകർ ഇസ്ലാം വിമർശകർ മാത്രമാകുന്നു..?

എന്ത് കൊണ്ട് എക്സ് മുസ്‌ലിം പോലെ എക്സ് ഹിന്ദു! എക്സ് ക്രിസ്ത്യൻ തുടങ്ങിയ കൂട്ടായ്മ പിറവി കൊള്ളുന്നില്ല?

എന്ത് കൊണ്ട് മുഹമ്മദ്‌ നബിയെ പരിഹസിക്കുമ്പോലെ രാമനെയോ? കൃഷ്ണനെയോ പരിഹാസ കഥാപത്രമാകുന്നില്ല?

അപ്പോൾ തിരിച്ചാകും
ചോദ്യം നിങ്ങൾക്ക് അത് ചെയ്തുകൂടെ..?!

ഇല്ലാ.മുസ്‌ലിമിന് അത് .ചെയ്തുകൂടാ..

ഖുർആൻ വിലക്കിയതാണ്.. സങ്കികൾ പരിഹസിക്കുമ്പോളും കൃസങ്കികൾ പരിഹസിക്കുമ്പോളും അതേ പോലെ തിരിച്ചടിക്കാത്തത് കണിഷമായ വിലക്ക് ഉള്ളത് കൊണ്ടാണ്..
അല്ലാതെ പേടിച്ചിട്ടല്ല.

ഇനിയും പറയട്ടെ എക്‌സ് മുസ്‌ലിം എന്നത് എന്താണ്?

തന്റെ നിലവിലുള്ള ഐഡന്റിറ്റിയേക്കാളും ആളുകളോട് പറയാൻ കൊള്ളാവുന്നതാണ് പഴയ ഐഡന്റിറ്റി എങ്കിൽ അത് എക്‌സ് വെച്ച് പരിചയപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്.

എക്‌സ് എംഎൽഎ, എക്‌സ് മിനിസ്റ്റർ, എക്‌സ് ഡിജിപി, എക്‌സ് കലക്ടർ...
തന്റെ പൂർവകാലത്തിൽ അഭിമാനിക്കുന്നവരാണ് എക്‌സ് എന്ന അഭിസംബോധന സ്വയം ഉപയോഗിക്കാറ്.

തന്റെ പൂർവ കാലം മോശം ആയവർ ആ ഐഡന്റിറ്റി ഒരു അലങ്കാരമായി കൊണ്ടു നടക്കാറില്ല.

എക്‌സ് കള്ളൻ, എക്‌സ് വ്യപിചാരി, എക്‌സ് ഗുണ്ട... എന്നൊക്കെ നമ്മൾ കേൾക്കാറുണ്ടോ?

അപ്പൊ പിന്നെ എക്‌സ് മുസ്‌ലിം എന്നത്, താൻ ഇപ്പോൾ എത്തിപ്പെട്ട ജബ്‌റായിസം എന്ന ചാണകക്കുഴിയേക്കാൾ എനിക്ക് അഭിമാനിക്കാവുന്നത് മുസ്‌ലിം എന്ന പൂർവ ഐഡന്റിറ്റി ആണെന്ന് ഒരാൾ പറയുമ്പോൾ അതൊരു അങ്ങേ അറ്റത്തെ ഗതികേടിൻ്റെയും, വയറ്റു പിഴപ്പിൻ്റെയും വിഷയമാണെന്ന് അന്നം കഴിക്കുന്നവർ തിരിച്ചറിയുന്നുണ്ട് !!

(കടപ്പാട്)

അക്ഷരമുത്തുകൾ

25 Oct, 03:23


തന്റെ രക്ഷിതാവിനെ അറിയുകയും, മരണവും ജീവിതവും പരീക്ഷണങ്ങൾക്ക് വിധേയമാണെന്നറിഞ്ഞ് ഏറ്റവും മികച്ച നിലയിൽ ക്ഷമ കൈകൊള്ളുന്നവർക്കാണ് സ്വർഗം എന്നറിഞ്ഞ മനുഷ്യർക്ക് മംഗളങ്ങൾ...

അവർക്ക് റബ്ബ് സുബ്ഹാൻ സ്വർഗം വാഗ്ദാനം ചെയ്തിരിക്കുന്നു....


ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...

അക്ഷരമുത്തുകൾ

13 Oct, 01:06


✍️

നേടിയതൊന്നും
നമ്മൾ കൊണ്ട് പോകുന്നില്ല
ഇത്രമേൽ സന്തോഷിക്കാൻ

നഷ്ടപ്പെട്ടതൊന്നും
നമ്മൾ കൊണ്ട് വന്നതുമല്ല
ഇത്ര കണ്ട് ദുഃഖിക്കാൻ....

അക്ഷരമുത്തുകൾ

10 Oct, 03:01


കോടികളുടെ മനുഷ്യത്വത്തിന് വിട...

അക്ഷരമുത്തുകൾ

06 Oct, 13:22


രോഗം കൊണ്ട് പരീക്ഷിക്കുന്നത് വരെയും മനുഷ്യൻ അശ്രദ്ധയിലായിരിക്കും....






https://www.manoramanews.com/kerala/spotlight/2024/10/05/viral-facebook-post-about-girl-death.html

അക്ഷരമുത്തുകൾ

06 Oct, 03:02


ജീവിതത്തിൽ എത്രയെത്ര മരണവീടുകൾ നാം കയറി ഇറങ്ങിയിരിക്കുന്നു. ചില മരണങ്ങള്‍ നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു. ചിലരുടെ മരണങ്ങൾ നമ്മെ സന്തോഷിപ്പിക്കുന്നു. ചില മരണ വീടുകൾ നമ്മുടെ മരണത്തെയും ഓർമ്മിപ്പിക്കുന്നു. മരണം ജീവിതം നൽകുന്ന അവസാനത്തെ സമ്മാനമാണ്. നാം മരണത്തെ സ്വന്തമാക്കിയെന്നു കരുതി നമ്മുടെ ശത്രുക്കളെ പോലും അസൂയപ്പെടുത്താത്ത നിധിയാണ് മരണം. പരാജയപെടുത്താനാവാത്ത ശത്രുവാണു മരണം. മനുഷ്യന്‍റെ എല്ലാ അഹംഭാവത്തെയും ചിതറിപ്പിക്കുന്ന മരുന്നാണ് മരണം. നമ്മുടെ കൂടെ നടന്നവരും നമ്മുടെ കൂടു വിട്ടു നടന്നവരും നമ്മുടെ മരണത്തിൽ നമ്മെ കാണാൻ ഒന്നിച്ചു വരുന്ന വേദിയാണ് മരണം.

മറുപടിയില്ലാത്ത ചോദ്യമാണ് മരണം..!!!

1,390

subscribers

34

photos

13

videos