We Edu PSC @we_edu Channel on Telegram

We Edu PSC

@we_edu


SCERT notes, Previous Year Questions, current affairs notes എന്നിവ തികച്ചും സൗജന്യമായി ലഭിക്കാൻ ജോയിൻ ചെയ്യൂ

YouTube Channel : https://youtube.com/@We_Edu?si=2bMe--VAQDh8ODJF

We Edu PSC (Malayalam)

വീ എഡ്യു പി.എസ്.സി ചാനൽ തിരുത്തിയെഴുതുക, മാധ്യമങ്ങളെയും സാമഗ്രികങ്ങളെയും കൂടുതൽ ഉപയോഗപ്പെടുത്തുക! വീ എഡ്യു ചാനൽ ഒരു മലയാളം മനോരമ ചാനൽആയിരിക്കുന്നു, എല്ലാവർക്കും സർക്കാർ ജോലിക്ക് സംസ്ഥാപിക്കുന്നതിനും അവസരങ്ങൾ അറിയുന്നതിനും അത്തരം അപ്ഡേറ്റുകൾ സ്ഥിരമായി ലഭ്യമാക്കുന്നതിനും ഇതെല്ലാം ബാധ്യതാപരമായി നമ്മൾ വൈറസായിരിക്കുന്നു. ചാനൽ എഡിറ്റർമാർ സി.ടി.എസ്, പി.എസ്.സി, അംബൽസ്, ഇട്ട്. ഇക്ക. സീറ്റുകൾ, ലോക അംബൽസ് കോളേജുകളുടെ പ്രിവിയസ് ഇയർ ചോദ്യങ്ങൾ, നിയമം എന്നിവ തിരുത്തികളും അപ്ഡേറ്റുകളും ലഭിയ്ക്കാൻ സാധിക്കുന്നതാണ്.

We Edu PSC

05 Jan, 09:05


ഇഞ്ചുവിറ്റി ഹെലികോപ്റ്ററിൻ്റെ പിൻഗാമിയായി രൂപകല്പന ചെയ്ത പുതിയ ഡ്രോണായ മാർസ് ചോപ്പർ അടുത്തിടെ പുറത്തിറക്കിയത്
: നാസ

We Edu PSC

04 Jan, 10:40


തമിഴ്‌നാട്ടിൽ സ്‌ക്രബ് ടൈഫസ് ബാധ

ബുഷ് ടൈഫസ് എന്നും അറിയപ്പെടുന്ന സ്‌ക്രബ് ടൈഫസ്, ഓറിയൻ്റിയ സുസുഗമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ് .
ഈ ബാക്‌ടീരിയ പകരുന്നത് രോഗബാധയുള്ള ലാർവ കാശിൽ നിന്നുള്ള കടിയിലൂടെയാണ്, ഇതിനെ സാധാരണയായി ചിഗ്ഗറുകൾ എന്ന് വിളിക്കുന്നു. ഇത് സാധാരണയായി കുറ്റിച്ചെടികളും വനപ്രദേശങ്ങളിലും കാണപ്പെടുന്നു. ഈ രോഗം എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കും, പ്രത്യേകിച്ച് ഇടതൂർന്ന സസ്യജാലങ്ങളിൽ ജോലി ചെയ്യുന്നവരോ താമസിക്കുന്നവരോ.

പനി, തലവേദന, ക്ഷീണം, തിണർപ്പ് എന്നിവയാണ് സ്‌ക്രബ് ടൈഫസിൻ്റെ സാധാരണ ലക്ഷണങ്ങൾ.

സ്‌ക്രബ് ടൈഫസ് നേരത്തേ കണ്ടുപിടിക്കുന്നതും ചികിത്സിക്കുന്നതും പ്രധാനമാണ്. ELISA രക്തപരിശോധനയിലൂടെയും തന്മാത്രാ പരിശോധനയിലൂടെയും രോഗനിർണയം സ്ഥിരീകരിക്കാം. ചികിത്സയിൽ സാധാരണയായി അസിത്രോമൈസിൻ, ഡോക്സിസൈക്ലിൻ തുടങ്ങിയ ആൻറിബയോട്ടിക്കുകൾ ഉൾപ്പെടുന്നു

We Edu PSC

04 Jan, 09:56


ISRO PSLV-C60 POEM-4 ദൗത്യത്തിൽ മൈക്രോ ഗ്രാവിറ്റിയിൽ കൗപയർ വിത്തുകൾ വിജയകരമായി മുളപ്പിച്ചത്.

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രമാണ് CROPS പേലോഡ് വികസിപ്പിച്ചെടുത്തത്.

വിത്ത് മുളയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഓട്ടോമേറ്റഡ് സംവിധാനമാണിത്.

എട്ട് ഗോവണി വിത്തുകൾ നിയന്ത്രിത അടച്ച പെട്ടി പരിതസ്ഥിതിയിൽ സ്ഥാപിച്ചു.

അന്യഗ്രഹ പരിതസ്ഥിതികൾക്കായി സുസ്ഥിരമായ കാർഷിക രീതികൾ വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു മൾട്ടി-ഫേസ് പ്ലാറ്റ്ഫോമായാണ് CROPS പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

We Edu PSC

04 Jan, 09:45


അവാർഡുകൾ

1975 - പത്മശ്രീ

1991 - ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ വിശിഷ്ട പൂർവ്വ വിദ്യാർത്ഥി അവാർഡ്

1992- ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ രണ്ടാം ജവഹർലാൽ നെഹ്‌റു ജന്മശതാബ്ദി ഇൻ്റർനാഷണൽ വിസിറ്റിംഗ് ഫെല്ലോഷിപ്പ്

1998 - ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ്റെ സി വി രാമൻ ജന്മശതാബ്ദി അവാർഡ്

1998 - ലോകമാന്യ തിലക് അവാർഡ്

1999 - വീർ സവർക്കർ അവാർഡ്

1999 - ദാദാഭായ് നവറോജി മില്ലേനിയം അവാർഡ്

1999 - പത്മവിഭൂഷൺ

2002 - ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മേഘനാദ് സാഹ മെഡൽ

2003 - ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി നാഷണൽ എമിനൻസ് അവാർഡ്

2006 - ഇന്ത്യൻ ന്യൂക്ലിയർ സൊസൈറ്റിയുടെ ഹോമി ഭാഭ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്

2009 - ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എഞ്ചിനീയറിംഗിലെ ആജീവനാന്ത സംഭാവനയ്ക്കുള്ള അവാർഡ്

2013 - ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിൽ നിന്ന് സി വി രാമൻ മെഡൽ

2014 - കൗൺസിൽ ഓഫ് പവർ യൂട്ടിലിറ്റീസിൻ്റെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്

We Edu PSC

04 Jan, 09:38


പൊഖ്‌റാൻ-1(1974), പൊഖ്‌റാൻ-II (1998) ആണവപരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രശസ്ത ആണവ ശാസ്ത്രജ്ഞനും ക്രിസ്റ്റലോഗ്രാഫറുമായ ഡോ.ആർ.ചിദംബരം അന്തരിച്ചു.

ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ (BARC), ആണവോർജ്ജ കമ്മീഷൻ (AEC) ചെയർമാൻ, ആറ്റോമിക് എനർജി ഡിപ്പാർട്ട്‌മെൻ്റ് (DAE) സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

We Edu PSC

04 Jan, 08:53


പോയെം ( പിഎസ്എൽവി ഓർബിറ്റൽ എക്സിപിരിമെന്റൽ മൊഡ്യൂൾ) എന്നാണ് റോക്കറ്റിന് ശേഷിക്കുന്ന ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. ഇതിലാണ് പരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിലാണ് യന്ത്രക്കൈ സ്ഥാപിച്ചിരുന്നത്. പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള ക്യാമറ, സെൻസറുകൾ, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വേർ എന്നിവയൊക്കെ ഈ യന്ത്രക്കൈയ്ക്കുണ്ട്. ബഹിരാകാശത്ത് വളരെ വേഗത്തിലാണ് വസ്തുക്കൾ സഞ്ചരിക്കുന്നത്. അതിനാൽ അവയെ പിടിച്ചുനിർത്തി സുരക്ഷിതമായി പേടകത്തോട് അടുപ്പിക്കാൻ ഇത്തരം സംവിധാനം നിർണായകമാണ്.

We Edu PSC

04 Jan, 08:51


ബഹിരാകാശത്ത് നിർണായക നേട്ടം സ്വന്തമാക്കി ഐഎസ്ആർഒ. ബഹിരാകാശത്ത് യന്ത്രക്കൈ പ്രവർത്തിപ്പിച്ച് പരീക്ഷിച്ചാണ് ഐഎസ്ആർഒ നേട്ടം കരസ്ഥമാക്കിയത്. റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ ടെക്നോളജി ഡെമോൺസ്ട്രേറ്റർ ( Relocatable Robotic Manipulator-Technology Demonstrator (RRM-TD) ) പരീക്ഷണമാണ് ഐഎസ്ആർഒ വിജയകരമായി നടത്തിയത്. തിരുവനന്തപുരത്തെ ഐഎസ്ആർഒയുടെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ് (IISU) വിൽ ആണ് ഈ യന്ത്രക്കൈ വികസിപ്പിച്ചത്. ഈ സാങ്കേതികവിദ്യ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണുള്ളത്.

ഒരു ബഹിരാകാശ പേടകം അതിന്റെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വിവിധ ആവശ്യങ്ങൾക്ക് സുരക്ഷിതമായി ഉപയോഗിക്കുന്നതിനുദ്ദേശിച്ചുള്ളതാണ് ഇത്തരം യന്ത്രക്കൈകൾ.

സ്പെഡെക്സ് പരീക്ഷണത്തിന് വേണ്ടിയുള്ള ഉപഗ്രഹവിക്ഷേപണത്തിന് ശേഷം ബാക്കിവന്ന പിഎസ്എൽവി റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തിലാണ് ഈ യന്ത്രക്കൈ ഘടിപ്പിച്ചിരുന്നത്. സാധാരണ ഗതിയിൽ റോക്കറ്റിന്റെ നാലാമത്തെ ഘട്ടം ബഹിരാകാശത്ത് ഉപയോഗശൂന്യമായി അലയുകയാണ് പതിവ്. ബഹിരാകാശ മാലിന്യങ്ങൾ വർധിക്കുന്നതിന് തടയിടുന്നതിനും റോക്കറ്റിനെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

We Edu PSC

04 Jan, 08:39


കർണാടകയിലെ കുടക് ജില്ലയിൽ ടാപിനോമ ഒണേലെ എന്ന പുതിയ ഉറുമ്പിനെ കണ്ടെത്തി.

കന്നഡയിൽ 'Onaele' എന്ന പേര് 'ഉണങ്ങിയ ഇലകൾ' എന്ന് വിവർത്തനം ചെയ്യുന്നു

We Edu PSC

25 Dec, 16:40


ആദരാഞ്ജലികൾ 💐

We Edu PSC

24 Dec, 17:09


ബിഹാർ ഗവർണറായിരിന്നു ആർലെകർ.
ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത നിയമസഭയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ആർലെകറാണ്

ആഭ്യന്തര സെക്രട്ടറിയായിരുന്ന അജയ് കുമാർ ഭല്ലയെ മണിപ്പൂർ ഗവർണറായി നിയമിച്ചു.

മുൻ കേന്ദ്ര സഹമന്ത്രി ജനറൽ വി.കെ.സിങ് മിസോറാം ഗവർണറാകും.

മിസോറാം ഗവർണർ ഡോ ഹരി ബാബു കമ്പംപതിയെ ഒഡീഷ ഗവർണറായി നിയമിച്ചു.

@We_Edu

We Edu PSC

24 Dec, 17:09


ആരിഫ് മുഹമ്മദ്‌ ഖാൻ : ബീഹാർ ഗവർണർ
@We_Edu

We Edu PSC

24 Dec, 13:56


Daily CA
24/12/2024

We Edu PSC

23 Dec, 19:01


സംവിധായകൻ‌ ശ്യാം ബെനഗൽ അന്തരിച്ചു.

ജനനം : 1934 ഡിസംബർ 14-ന് ഹൈദരാബാദിൽ

പത്മശ്രീ (1976), പത്മഭൂഷൺ (1991)
ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 2005 ൽ‌ ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി 17 വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് എഴുത്തവണ നേടി

നേതാജി സുഭാഷ് ചന്ദ്ര ബോസ് : ദി ഫോർഗട്ടൻ ഹീറോ സംവിധാനം ചെയ്തു

ദക്ഷിണാഫ്രിക്കയിലെ 21 വർഷത്തെ ജീവിതത്തെ കുറിച്ച് ശ്യാം ബെനഗൽ സംവിധാനം ചെയ്ത 1996- ൽ പുറത്തിറങ്ങിയ ജീവചരിത്ര സിനിമയാണ് മേക്കിംഗ് ഓഫ് മഹാത്മാ

2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു.

We Edu PSC

08 Nov, 04:43


സാമൂഹികമാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസ്സാക്കാൻ തീരുമാനിച്ച രാജ്യം?
ഓസ്ട്രേലിയ

We Edu PSC

07 Nov, 03:29


ആർ.ശങ്കറിന്റെ 52-മത് ചരമവാർഷികം

We Edu PSC

01 Nov, 13:09


എൻ എസ് മാധവൻ

1948 ൽ എറണാകുളത്ത് ജനിച്ചു.

1975 ൽ ഐ എ എസ് ലഭിച്ചു.കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970ലെ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി.
മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾക്ക് പുറമേ ദില്ലിയിലെ കഥപ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കഥാസമാഹാരമായ ഹ്വിഗ്വിറ്റ കേരള സാഹിത്യ അക്കാഡമി അവാർഡ്, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി പുരസ്‌കാരം എന്നിവ നേടി.

ഹ്വിഗ്വിറ്റയ്‌ക്ക് പുറമേ ചൂളേമേടിലെ ശവങ്ങൾ, തിരുത്ത്, പഞ്ചകന്യകകൾ, പര്യായ കഥകൾ, ഭീമച്ചൻ എന്നീ കഥാസമാഹാരങ്ങളും ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലുമടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.

We Edu PSC

01 Nov, 12:56


2024 എഴുത്തച്ഛൻ പുരസ്‌കാരം :
എൻ എസ് മാധവൻ


2023: S.K. വസന്തൻ

We Edu PSC

01 Nov, 04:55


മലയാളത്തിൽ ആദ്യ എഐ എൻസൈക്ലോപീഡിയ പ്രസിദ്ധീകരിക്കുന്നത്: സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിയ പബ്ലിക്കേഷൻസ്

We Edu PSC

01 Nov, 04:53


കേരളത്തിലെ ആദ്യ കണ്ടക്ടർ നിർമ്മാണ കമ്പനി ട്രാൻസ( അയർലൻഡ് ആസ്ഥാനമായ) പ്രവർത്തനമാരംഭിച്ചത് : തിരുവനന്തപുരം

We Edu PSC

01 Nov, 04:52


കുടുംബശ്രീയുടെ ദേശീയ സരസ് മേള 2025 വേദി : ചെങ്ങന്നൂർ

We Edu PSC

01 Nov, 04:51


സവർണ്ണ ജാഥ : 1924 നവംബർ ഒന്നിന്
(വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക്)

We Edu PSC

01 Nov, 04:04


കേരള ജ്യോതി : എം കെ സാനു
കേരള പ്രഭ : എസ് സോമനാഥ്, ഭുവനേശ്വരി ( ജൈവ കർഷക )

കേരള ശ്രീ : കലാമണ്ഡലം വിമല മേനോൻ ( മോഹിനിയാട്ടം), ടി കെ ജയകുമാർ( ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി), സഞ്ജു സാംസൺ, ഷൈജ ബേബി (ആശാവർക്കർ ), വികെ മാത്യൂസ് (വ്യവസായം)

We Edu PSC

01 Nov, 04:00


ഡോ.പി. പൽപ്പുവിന്റെ 161ാം ജന്മദിനം

We Edu PSC

01 Nov, 03:58


36 മത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് : അബ്ദുള്ള അബൂബക്കർ( ട്രിപ്പിൾ ജമ്പ് താരം )

We Edu PSC

01 Nov, 03:57


പത്തനംതിട്ട ജില്ല രൂപീകരിച്ചത് :
1982 നവംബർ 1