﷽
📝 പാപ പരിഹാര മാർഗ്ഗങ്ങൾ; വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും..!
ഭാഗം - 3
6️⃣ വൻപാപങ്ങൾ ഉപേക്ഷിക്കൽ
∎ ദുൻയാവിൽ നിർണ്ണിതമായ ശിക്ഷാ നടപടിയോ, ആഖിറത്തിൽ പ്രത്യേക ശിക്ഷയോ, അല്ലഹുവോ, റസൂലോ ശപിച്ചതായോ വന്നിട്ടുള്ള, തൗബയിലൂടെയല്ലാതെ പൊറുക്കപ്പെടാത്ത പാപങ്ങളാണ് വൻപാപങ്ങൾ.
വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തിൽ ഇത്തരം വൻപാപങ്ങൾ ധാരാളം ഉള്ളതായി പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ് ശിർക്ക് (അല്ലാഹുവിൽ പങ്കു ചേർക്കൽ) മാരണം ചെയ്യൽ, മാതാപിതാക്കളെ ദ്രോഹിക്കൽ, മദ്യപാനം , വ്യഭിചാരം പോലുള്ളവയെല്ലാം.
ഇത്തരം വൻപാപങ്ങൾ വർജിക്കൽ നമ്മുടെ പാപങ്ങൾ പൊറുത്തു കിട്ടാനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ്. അല്ലാഹു അവന്റെ അടിമകൾക്ക് നൽകുന്ന മഹത്തായ ഒരു ഔദാര്യം കൂടിയാണത്.
❐ അല്ലാഹു سبحانه وتعالى പറഞ്ഞു:
إِن تَجۡتَنِبُوا۟ كَبَاۤىِٕرَ مَا تُنۡهَوۡنَ عَنۡهُ نُكَفِّرۡ عَنكُمۡ سَیِّـَٔاتِكُمۡ وَنُدۡخِلۡكُم مُّدۡخَلࣰا كَرِیمࣰا 📌النساء ٣١
"നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം, നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്”
✺അല്ലാഹു അവന്റെ അടിമകളോട് കാണിക്കുന്ന നന്മയുടെ ഭാഗമാണ് അവർ വൻപാപങ്ങൾ ഉപേക്ഷിച്ചാൽ അവർക്ക് പാപമോചനം നൽകുക എന്നതും, ഒരു കണ്ണും കാണാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സിനും വിഭാവനം ചെയ്യാൻ സാധിക്കാത്ത സ്വർഗ്ഗപ്പൂങ്കാവനത്തിലേക്ക് അവരെ പ്രവേശിപ്പിക്കുക എന്നതും.
❐ മറ്റൊരു ആയത്തിൽ കാണാം:
ٱلَّذِینَ یَجۡتَنِبُونَ كَبَـٰۤىِٕرَ ٱلۡإِثۡمِ وَٱلۡفَوَ ٰحِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَ ٰسِعُ ٱلۡمَغۡفِرَةِۚ...
📌النجم ٣٢
“വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്. തീര്‍ച്ചയായും നിന്‍റെ റബ്ബ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു.”
📌അത് കൊണ്ട് അപകടകാരികളായ വൻപാപങ്ങളിൽ നിന്ന് വിട്ടു നിൽക്കുക...!
7️⃣ ഇസ്തിഗ്ഫാർ
∎ പാപങ്ങൾ പൊറുത്ത് കിട്ടുവാനുള്ള തേട്ടമാണ് ഇസ്തിഗ്ഫാർ.
ഒരു മുഅ്മിനിന്റെ നാവ് എപ്പോഴും ഇസ്തിഗ്ഫാറുകൊണ്ട് നനവുള്ളതായി കൊണ്ടേയിരിക്കണം. അതായിരുന്നു നമ്മുടെ മുൻഗാമികളുടെ ചര്യ.
❐ അല്ലാഹു سبحانه وتعالى പറയുന്നു:
وَٱلَّذِینَ إِذَا فَعَلُوا۟ فَـٰحِشَةً أَوۡ ظَلَمُوۤا۟ أَنفُسَهُمۡ ذَكَرُوا۟ ٱللَّهَ فَٱسۡتَغۡفَرُوا۟ لِذُنُوبِهِمۡ وَمَن یَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ یُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمۡ یَعۡلَمُونَ أُو۟لَـٰۤىِٕكَ جَزَاۤؤُهُم مَّغۡفِرَةࣱ مِّن رَّبِّهِمۡ وَجَنَّـٰتࣱ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۚ وَنِعۡمَ أَجۡرُ ٱلۡعَـٰمِلِینَ
📌 آل عمران ١٣٥,١٣٦
"വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍, അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍
അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു!
∎ ആര് തിന്മയിൽ അകപ്പെടുകയും, പിന്നീട് അതിൽ നിന്നും പൂർണ്ണമായി പിന്മാറി കൊണ്ട് പാപമോചനം തേടുകയും ചെയ്തുവോ, അവന് ഒരിക്കലും വാഗ്ദത്തം ലംഘിക്കാത്തവനായ അല്ലാഹു ഉറപ്പ് നൽകുന്നത് പാപമോചനവും സ്വർഗ്ഗവുമാകുന്നു.
وَمَن یَعۡمَلۡ سُوۤءًا أَوۡ یَظۡلِمۡ نَفۡسَهُۥ ثُمَّ یَسۡتَغۡفِرِ ٱللَّهَ یَجِدِ ٱللَّهَ غَفُورࣰا رَّحِیمࣰا
📌النساء ١١٠
"ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം അല്ലാഹുവിനെ അവന്‍ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമായി കണ്ടെത്തുന്നതാണ്"
8️⃣ കളങ്കമില്ലാത്ത തൗബ
∎ തിന്മ ചെയ്താൽ മനസ്സിലുണ്ടാകുന്ന വേദനയും, കുറ്റബോധവും, ആ തിന്മ ഉപേക്ഷിക്കലും, അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങലുമാണ് യാഥാർത്ഥത്തിൽ തൗബ എന്നുള്ളത്. മാത്രവുമല്ല, ഒരുവന്റെ തൗബ എത്രത്തോളം സത്യസന്ധമാകുന്നുവോ അതിനനുസരിച്ച് അവന്റെ പാപങ്ങൾ പൊറുത്തു ലഭിക്കുമെന്നതിനുമപ്പുറം, അവന്റെ തിന്മകൾ അല്ലാഹു നന്മകളാക്കി മാറ്റുന്നതാണ്.
❐ അല്ലാഹു سبحانه وتعالى പറയുന്നത് കാണുക:
إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلࣰا صَـٰلِحࣰا فَأُو۟لَـٰۤىِٕكَ یُبَدِّلُ ٱللَّهُ سَیِّـَٔاتِهِمۡ حَسَنَـٰتࣲۗ وَكَانَ ٱللَّهُ غَفُورࣰا رَّحِیمࣰا
*وَمَن تَابَ وَعَمِلَ صَـٰلِحࣰا فَإِنَّهُۥ یَتُوبُ إِلَى ٱللَّهِ مَتَابࣰا
📌الفرقان ٧٠,٧١