ഡിയർ പാരഡൈസിയൻസ് ,
ഒരു വർഷത്തിൽ മലയാളത്തിൽ ഇറങ്ങിയ മികച്ച ചലച്ചിത്രസൃഷ്ടികളേയും സുപ്രധാന മേഘലകളിലെ മികച്ച പ്രകടനങ്ങളെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന CPC CINE AWARDS അതിന്റെ ആറാമത്തെ പതിപ്പിൽ എത്തി നിൽക്കുകയാണ്.
CPC CINE AWARDS 2024 ഇവിടെ തുടക്കം കുറിക്കുകയാണ്. മുൻവര്ഷങ്ങളിലേത് പോലെ Member Votes ഉം നിരൂപകവിശകലനവും (Jury) സമന്വയിപ്പിച്ചുകൊണ്ടാണ് അവാർഡ് പ്രഖ്യാപനം സംഘടിപ്പിക്കുക.
പരിപാടിയുടെ പ്രധാനഘടകമായ Member Voting, Google Form വഴി ആണ് നടക്കുക. ഗൂഗിൾ ലോഗിന്‍ വഴി സി പി സി അംഗങ്ങൾക്ക് തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.
കഴിഞ്ഞ തവണ അവാര്‍ഡിനായി പരിഗണിച്ച മികച്ച സിനിമ, സംവിധായകന്‍, തിരക്കഥ, നടൻ,നടി,സ്വഭാവനടൻ, സ്വഭാവനടി, ഛായാഗ്രാഹകൻ, ചിത്രസംയോജകൻ, പശ്ചാത്തല സംഗീതം, ഗാനം, വസ്ത്രാലങ്കാരം, Production Design, Sound Design എന്നി 14 വിഭാഗങ്ങൾക്ക് ഒപ്പം "മികച്ച മലയാളം വെബ് സീരീസ്/ Best Malayalam Web Series " എന്നൊരു വിഭാഗവും കൂടി ഇത്തവണ സീ പി സി സിനി അവാര്‍ഡ്സിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Production Design, Costume, Best Sound Design, ചിത്രസംയോജകൻ എന്നി വിഭാഗങ്ങളുടെ വിധിനിര്‍ണയം പൂര്‍ണമായും ജൂറി പാനലായിരിക്കും കൈകാര്യം ചെയ്യുക.
മേല്പറഞ്ഞ 4 വിഭാഗങ്ങൾ ഒഴിച്ചുള്ള 11 വിഭാഗങ്ങളില്‍ ഇന്നുമുതല്‍ വോട്ടുകള്‍ രേഖപ്പെടുത്താം.
ഈ പോസ്റ്റിന്റെ അവസാനം കൊടുത്തിരിക്കുന്ന Google Form Link വഴി ഒരു വിഭാഗത്തിൽ നിങ്ങളുടെ ചോയിസ് സെലക്ട് ചെയ്തതിന് ശേഷം "Next" ൽ ക്ലിക്ക് ചെയ്ത് അടുത്ത വിഭാഗത്തിലേക്ക് നീങ്ങി നിങ്ങൾക്ക് വോട്ട് ചെയ്യാം.
എല്ലാ വിഭാഗത്തിലും Vote നിര്ബന്ധമായതിനാൽ, നിങ്ങൾ ഉദ്ദേശിച്ച ഓപ്‌ഷൻ ഇല്ലാ എങ്കിൽ "No Option" എന്ന് സെലക്ട് ചെയ്യേണ്ടതാണ്
കഴിഞ്ഞ തവണത്തേത്തിനു സമാനമായി രണ്ടു ഘട്ടങ്ങളായി ആണ് ഈ തവണയും തിരഞ്ഞെടുപ്പുകള്‍ നടത്തുക.ആദ്യപാദത്തില്‍ Members Vote ലൂടെ ഓരോ വിഭാഗത്തിലെയും നോമിനേഷനുകള്‍ തീരുമാനിക്കും.
തുടര്‍ന്ന് ഈ നോമിനേഷനുകളെ തിരഞ്ഞെടുക്കപ്പെട്ട ജൂറി പാനലിന്റെ വിശകലനത്തിനായി വിട്ടുകൊടുക്കും ഓടിയന്‍സ് പോളില്‍ ലഭിക്കുന്ന ശതമാനവും ജൂറി നല്‍കുന്ന മാര്‍ക്കും ചേര്‍ന്നതായിരിക്കും അന്തിമഫലം.
ജനുവരി 31 ,രാത്രി 12 മണിവരെയാണ് വോട്ടു രേഖപ്പെടുത്തുവാനുള്ള സമയം.
Voting Time until 12:00 PM, 31st January
അപ്പൊ നമ്മൾ ഈ വർഷത്തെ CPC Cine Awards 2024 തുടങ്ങുകയാണ്.
Cast Your Votes in below Link :
https://forms.gle/ezRNcaswR83wwSGc6
സ്നേഹപൂർവ്വം
Cinema Paradiso Club