Virtual Library @tgvirtuallibrary Channel on Telegram

Virtual Library

@tgvirtuallibrary


ചരിത്രം, ശാസ്ത്രം, പൊതുവിജ്ഞാനം

@harithakeralam ( കൃഷി, ആരോഗ്യസംരക്ഷണം,സസ്യപരിചയം )

Group link : @Vijnanakeralam_Arivukal

Music channels : @musictreasure

@musiclinkscollection (music links)

Virtual Library (Malayalam)

വർച്ച്വൽ ലൈബ്രറി - വിദ്യാകേംദ്രംnn'വർച്ച്വൽ ലൈബ്രറി' എന്ന ചാനൽ നിങ്ങൾക്ക് വിവിധ വിഷയങ്ങളിൽ പുതിയ അറിവുകൾ ലഭിക്കാൻ സുഹൃത്ത് ആകും. ചരിത്രം, ശാസ്ത്രം, പൊതുവിജ്ഞാനം എന്നിവയിലും വർച്ച്വൽ ലൈബ്രറി നിങ്ങൾക്ക് സഹായപെടും. ഇതിൽ നിന്ന് നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്? അതാണ് ഉച്ചഭരണം, പുരാതന കൃഷി പ്രവൃത്തികൾ, ആരോഗ്യസംരക്ഷണം, സസ്യപരിചയം എന്നിവ. ഇതിനെയാണ് 'വർച്ച്വൽ ലൈബ്രറി' നിങ്ങൾക്ക് സമർപ്പിച്ചിരിക്കുന്നത്.nnഇതിനുള്ള മറ്റു ചാനലുകൾക്കും യൂട്യൂബ് ചാനൽകൾക്കും കണ്ണീരുമായി സന്ധർഷിച്ച് നിങ്ങൾക്ക് ജ്ഞാന ജീവിതം ലഭിക്കാം. ഇതിൽ ചരിത്രം, വിജ്ഞാനം, പരിചയമുള്ള വിഷയങ്ങൾ നിറഞ്ഞ വീഡിയോകൾ ഉൾപ്പെടെ, നിങ്ങൾക്ക് ഏറ്റവും തിരകളും ലഭിക്കും. ഇതിൽ നിന്ന് നിങ്ങളുടെ അധ്യയനത്തിന് സഹായം ലഭിക്കും.nnവർച്ച്വൽ ലൈബ്രറി ചാനലിൽ നിന്നുള്ള പഠനം ലഭിക്കാനും അവിടെ നിന്നുള്ള അറിവുകൾ കൈമാറാനും നിങ്ങൾക്ക് അവകാശമുണ്ട്. ഏതു ചാനലിലൂടെയാണ് നിങ്ങൾ ആറുകാലം പഠിക്കാനും, ഏറ്റവും വേഗത്തിൽ പ്രയോഗം പരീക്ഷിക്കാനും സാധിക്കുക. വർച്ച്വൽ ലൈബ്രറി ചാനൽകൾ, വായന ലേഖനങ്ങൾ, ബുക്ക് റിവ്യൂകൾ എന്നിവയിലും നിങ്ങൾക്ക് അഭിരുചിക്കും. ഒരു വിദ്യാര്‍ത്ഥിയായാലാണ് ഇതുവഴി നേരിട്ടതും പ്രയോഗത്തിലെടുക്കാനും സൗകര്യങ്ങൾ ലഭിക്കുമെന്ന് അവിടെ ചാനലിൽ പരിചയപ്പെടാം.nnസന്തോഷവും ജ്ഞാനം ദാനവും അവിടെ നിന്നും നീക്കം ലഭിക്കുന്ന 'വർച്ച്വൽ ലൈബ്രറി' ചാനൽ സന്ദർശിച്ച് നിങ്ങൾക്ക് അറിവ് ലഭിക്കാൻ താൽപ്പര്യമുണ്ടാകൂ. ആരാണ് നിരവധി ജനങ്ങൾ 'വർച്ച്വൽ ലൈബ്രറി' ചാനൽ സ്ഥാപിച്ചത്? അവർക്ക് ഉച്ചമായ അധ്യയന ആവശ്യം ഉണ്ടായിരുക്കുകയും, അന്ധവിശ്വാസങ്ങൾ നീക്കം ലഭിച്ചുകൊണ്ട് നിങ്ങൾക്ക് വിദ്യാഭ്യാസ ലഭ്യമായിരുക്കുകയും ചെയ്യും. നിങ്ങളുടെ ജീവനത്തെ തുറന്ന് സുഖാന്വേഷണം ചെയ്യുന്ന ഉദ്യമകൾ ലഭിക്കാൻ 'വർച്ച്വൽ ലൈബ്രറി' ചാനൽ ഒരു സന്ദേശം നൽകാം.

Virtual Library

21 Nov, 15:08


https://www.manoramaonline.com/global-malayali/gulf/2024/11/21/rare-sand-cat-spotted-in-saudi-arabia-northern-borders-region.html?pfrom=fbcard&fbclid=IwZXh0bgNhZW0CMTEAAR2bSRzSY8ej1t2RpwNVirI0_TFzkyTb3dGmXMd8vUjFD4Sy4-mtDbm9giA_aem_QDlAC8k43jhx0kfSXbj6-g

Virtual Library

17 Nov, 08:51


https://www.manoramaonline.com/environment/environment-news/2024/11/14/largest-terror-bird-discovered-south-america.html?pfrom=fbcard&fbclid=IwZXh0bgNhZW0CMTEAAR1Y8gCO9xh9yewrZ8rvihnPlgYeLrRfair_DL83CQchrqJdQ7Bs8p_jUts_aem_O3ggdkOlwEjWlhNSk_IyOA

Virtual Library

15 Nov, 09:36


https://youtu.be/ax4p-701bFc?si=e1cR1trUYdalrLHp

Virtual Library

11 Nov, 05:53


https://www.manoramaonline.com/environment/environment-news/2024/11/09/zealandia-submerged-eighth-continent.html?fbclid=IwZXh0bgNhZW0CMTEAAR1vEzGM2t874ww_t9F1hvC62u6J5M7323SiYubKTLxJa89lMD9qbOgDJLc_aem_ytHK0VZ-9EccD9VoN2hiVA

Virtual Library

10 Nov, 15:14


https://youtu.be/WMi0vWx3f-k?si=cxA5tMXye0HU0vZn

Virtual Library

07 Nov, 12:35


https://youtu.be/5PhnY7mmyCU?si=fpVAuR0jKVwCoIj4

Virtual Library

27 Oct, 17:08


എന്നാൽ കുറച്ചു സമയത്തിനു ശേഷം ഹിറ്റൈറ്റ് സൈന്യം ഈജിപ്ഷ്യൻ സൈന്യത്തിനെ പിന്നിൽക്കൂടി ആക്രമിച്ചു. റാംസെസ് ഈ ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആകെ കുറച്ച് പടയാളികളും സൈന്യാധിപൻമാരുമായിരുന്നു റാംസെസിനൊപ്പം ഉണ്ടായിരുന്നത്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
എന്നാൽ അവർ ധീരമായി ചെറുത്തു നിന്നു.ഒടുവിൽ ഹിറ്റൈറ്റുകൾ റാംസെസിനെയും കൂട്ടരെയും നശിപ്പിക്കുമെന്ന നിലവന്നു.അപ്പോൾ റാംെസസ് തന്റെ ഈജിപ്ഷ്യൻ ദേവനായ അമുനെ വിളിച്ചു പ്രാർഥിക്കുകയും ആകസ്മികമെന്ന രീതിയിൽ ബാക്കി പട അവിടെയെത്തി റാംസെസിനൊപ്പം ചേർന്നുമെന്നുമാണ് ഐതിഹ്യം. യുദ്ധശേഷം റാംസെസ് ഈജിപ്തിലേക്കു മടങ്ങിയത് അമുനിന്റെ വലിയ ഭക്തനായിട്ടാണ്.

ഹിറ്റൈറ്റുകളെ പൂർണമായി പരാജയപ്പെടുത്താൻ റാംസെസിനു കഴിഞ്ഞില്ലെങ്കിലും തിരിച്ചെത്തിയ അദ്ദേഹത്തിനു വലിയ നായകപരിവേഷമാണ് ലഭിച്ചത്. ആ പരിവേഷം നിലനിർത്താൻ അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു.മികച്ച ഭരണാധികാരിയും നയതന്ത്രജ്ഞനുമായിരുന്നു റാംസെസ്. ഹിറ്റൈറ്റുകളുമായി ഒരു സമാധാന ഉടമ്പടിക്കരാർ അദ്ദേഹം ഒപ്പുവച്ചു. ലോകത്ത് രേഖപ്പെടുത്തിയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സമാധാനക്കരാർ ഒപ്പുവയ്ക്കപ്പെടുന്നത്. ഹീറോഗ്ലിഫിക്സിലുള്ള ഇതിന്റെ പകർപ്പ് ഇന്നും ഐക്യരാഷ്ട്ര സഭയുടെ ഓഫിസിലുണ്ട്.

യുദ്ധവിജയങ്ങളും നേട്ടങ്ങളും മാത്രം പോരാ, അവ ജനഹൃദയങ്ങളിൽ എത്തിയാലേ ചക്രവർത്തിയെന്നുള്ള തന്റെ സ്ഥാനം സുസ്ഥിരപ്പെടുകയുള്ളുവെന്ന് റാംസെസിന് അറിയാമായിരുന്നു. ഈജിപ്തിൽ മറ്റു പലയിടങ്ങളിലുമുള്ള ക്ഷേത്രങ്ങളിൽ തന്റെ യുദ്ധവിജയം പെയ്ന്റിങ്ങുകളാക്കി അദ്ദേഹം പരസ്യപ്പെടുത്തി. ഹിറ്റൈറ്റുകളെ ഒറ്റയ്ക്ക് തുരത്തിയോടിച്ചെന്ന രീതിയിലായിരുന്നു ചിത്രങ്ങൾ പലതും. പിൽക്കാലത്തെ പബ്ലിക്ക് റിലേഷൻസ് രീതികളുടെ ആദിമരൂപമായിരുന്നു ഇത്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഇതു മാത്രമല്ല, തന്റെ കാലത്തു നിർമിച്ചതും പണ്ടുള്ളവർ നിർമിച്ചതുമായ എല്ലാ ക്ഷേത്രങ്ങളിലും മറ്റു ചരിത്രനിർമിതിയിലും തന്റെ പേര് ആലേഖനം ചെയ്തു വയ്ക്കാനും റാംസെസ് മറന്നില്ല. റാംസെസിന്റെ പേരില്ലാത്ത, ഒരു ഈജിപ്ഷ്യൻ നിർമിതിയും ഇല്ലെന്നു തന്നെ പറയാം. എട്ടു പ്രധാനഭാര്യമാരും ഒട്ടേറെ അല്ലാത്ത ഭാര്യമാരും റാംസെസിനുണ്ടായിരുന്നു. ഇവരിൽ നിന്നെല്ലാമായി നൂറുകണക്കിനു മക്കളും അദ്ദേഹത്തിനു പിറന്നു. ഹിറ്റൈറ്റ് രാജകുമാരിയായിരുന്ന നെഫർട്ടാറിയായിരുന്നു അദ്ദേഹത്തിന്റെ മഹാറാണിമാരിൽ ഏറ്റവും പ്രശസ്ത.

തന്റെ അപരിമിതമായ സമ്പത്ത് ലോകത്തിനു മുൻപാകെ കാട്ടാനായി ഒട്ടേറെ കെട്ടിടങ്ങളും അദ്ദേഹം പണിതു. ആബിദോസ് കൂടാകെ കർണാക്കിലും അബുസിംബലിലും ലോകപ്രശസ്തമായ വമ്പൻ ക്ഷേത്രങ്ങൾ അദ്ദേഹം പണിതു. ഇവയിൽ പലയിടങ്ങളിലും തന്റെ വമ്പൻ പൂർണകായ പ്രതിമകളും സ്ഥാപിച്ചു. റാംസെസിന്റെ കല്ലറ കുടികൊള്ളുന്ന കെട്ടിടമായ റാമീസിയം വാസ്തുശിൽപകലയിലെ ഒരദ്ഭുതമാണ്.

പതിനായിരക്കണക്കിന് പാപ്പിറസ് ചുരുളുകൾ സ്ഥിതി ചെയ്യുന്ന ഒരു ലൈബ്രറിയുൾപ്പെടെ ഇതിലുണ്ടായിരുന്നു. 96ാം വയസ്സിലാണ് റാംസെസ് അന്തരിച്ചത്. ഇദ്ദേഹത്തിന്റെ മമ്മി റാമീസിയത്തിലാണ് ആദ്യം സ്ഥാപിച്ചതെങ്കിലും കൊള്ളക്കാരിൽ നിന്നു രക്ഷിക്കാനായി ഈജിപ്ഷ്യൻ പുരോഹിതൻമാർ ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് പൗരാണിക കാലത്തു തന്നെ മാറ്റിയിരുന്നു. ഒട്ടേറെ പര്യവേക്ഷണങ്ങൾക്കു ശേഷം 1881ലാണു മമ്മി വീണ്ടും കണ്ടെത്തിയത്.`

കടപ്പാട്: ഓൺലൈൻ

*🦋അനൂപ് വേലൂർ🦋*

Virtual Library

27 Oct, 17:08


🎭🎭🎭🎭🎭🎭🎭🎭
*👁️‍🗨️കാണാകാഴ്ചകൾ 👁️‍🗨️*
*▫️Date : 27-10-2024▫️*
🎭🎭🎭🎭🎭🎭🎭🎭

*⚜️2000 ചെമ്മരിയാട്ടിൻ തലകൾ മമ്മി രൂപത്തിൽ⚜️*


`തെക്കൻ ഈജിപ്തിലെ പ്രാചീന നഗരമായ അബിഡോസിൽ സ്ഥിതി ചെയ്യുന്ന റാംസീസ് രണ്ടാമൻ ഫറവോയുടെ ആരാധനാലയത്തിൽ 2000 ആൺ ചെമ്മരിയാടുകളുടെ തലകൾ മമ്മിരൂപത്തിൽ കണ്ടെത്തി. ഇവ നേർച്ച നൽകിയതാണെന്നാണു ഗവേഷകരുടെ അനുമാനം. 1279 മുതൽ 1213 ബിസി വരെ ഈജിപ്തിൽ അധികാരത്തിലിരുന്ന ഫറവോയാണ് റാംസീസ് രണ്ടാമൻ. പാതാളലോകത്തിന്റെ ദേവനായ ഒസിരിസിനായാണ് ഫറവോ ഈ ആരാധനാലയം നിർമിച്ചത്.

ചെമ്മരിയാട്ടിൻ തലകൾക്കൊപ്പം നായകൾ, ആടുകൾ, പശുക്കൾ, മാനുകൾ, കീരികൾ തുടങ്ങിയവയുടെ മമ്മിരൂപങ്ങളും കണ്ടെടുത്തു. ബിസി 30 കാലഘട്ടം വരെ അധികാരത്തിലിരുന്ന ടോളമി രാജവംശത്തിന്റെ കാലത്താണ് ഇവ ആരാധനാലയത്തിൽ അടക്കം ചെയ്തതെന്നു കരുതുന്നു. ഈജിപ്ത് തലസ്ഥാനമായ കയ്റോയിൽനിന്ന് 435 കിലോമീറ്റർ അകലെയാണ് അബിഡോസ്. ഈജിപ്തിന്റെ പത്തൊൻപതാം രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവാണ് റാംസെസ് രണ്ടാമൻ. ചരിത്രകാരൻമാർക്ക് ഇദ്ദേഹത്തിന്റെ ജീവിതകഥ പഠിക്കാൻ വളരെ താൽപര്യമാണ്.

റാംസെസ് രണ്ടാമന്റെ പേരിനർഥം സൂര്യപുത്രനെന്നാണ്. രാജകീയമായ പാരമ്പര്യമുള്ളവരായിരുന്നില്ല ഇദ്ദേഹത്തിന്റെ പൂർവികർ. രാംസെസിന്റെ മുത്തശ്ശനായ റാംസെസ് ഒന്നാമനായിരുന്നു 19ാം സാമ്രാജ്യത്തിനു തുടക്കമിട്ടത്. ഒരു സാധാരണ സൈനികനായിരുന്ന ഇദ്ദേഹം തന്റെ യുദ്ധനൈപുണ്യവും ബുദ്ധിയും കൈമുതലാക്കി ഈ സ്ഥാനത്തെത്തുകയായിരുന്നു.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
റാംസെസ് ഒന്നാമന്റെ പുത്രനായ സേറ്റിയുടെയും ടുയയുടെയും മകനായി ബിസി 1303 ൽ ആണ് റാംസെസ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും മകനെ ഏൽപ്പിച്ച് അവന്റെ ഭരണനൈപുണ്യം വളർത്താൻ സേറ്റി ശ്രദ്ധാലുവായിരുന്നു. പത്താം വയസ്സി‍ൽ സൈന്യാധിപനും 14ാം വയസ്സിൽ ഈജിപ്തിന്റെ കിരീടാവകാശിയുമായി റാംസെസ് മാറി.ഗ്രീക്കുകാർ റാംസെസിനെ ഒസിമാൻഡിയാസ് എന്നു വിളിച്ചു.

1279 ബിസിയിൽ സേറ്റി അന്തരിച്ചതോടെ റാംസെസ് ഈജിപ്തിന്റെ പരമോന്നത പദവിയായ ഫറവോയായി മാറി. പരമ്പരാഗത തലസ്ഥാനവും പൗരാണിക നഗരവുമായ തീബ്സിൽ നിന്ന് ഈജിപ്തിന്റെ ഭരണകേന്ദ്രം റാംസെസ് പുതിയൊരു നഗരത്തിലേക്കു മാറ്റി. പിറാമിസസ് എന്നായിരുന്നു ആ നഗരത്തിനു റാംസെസ് കൊടുത്ത പേര്. 67 വർഷമായിരുന്നു റാംസെസിന്റെ ഭരണകാലം. ഇത്ര ദൈർഘ്യമേറിയ ഭരണകാലം ഈജിപ്ഷ്യൻ ചരിത്രത്തിൽ തന്നെ അപൂർവമാണ്.

റാംസെസിനും പൂർവികർക്കും മുൻപ് ഈജിപ്തിന്റെ ഭരണം കൈയാളിയിരുന്ന പതിനെട്ടാം രാജവംശം പലപ്പോഴും സാമ്രാജ്യം കാത്തു സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. പ്രശസ്തനായ തൂത്തൻഖാമൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ പിതാവ് അഖേനാടനുമൊക്കെ പതിനെട്ടാം രാജവംശത്തിൽ പെട്ടവരായിരുന്നു. ഈജിപ്തിന്റെ സാമന്തരാജവംശമായ ഹിറ്റൈറ്റുകൾ അഖേനാടന്റെ കാലത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ഈജിപ്തിനെതിരെ തിരിയുകയും ചെയ്തു.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഇന്നത്തെ ഏഷ്യാമൈനർ മേഖലയിലുള്ള ഹിറ്റൈറ്റുകളും ഈജിപ്തിലെ പത്തൊൻപതാം രാജവംശവും തമ്മിൽ ഉരസലുകൾ നിലനിന്നിരുന്നു.സിറിയയിലും കാനാനിലുമുള്ള ഒട്ടേറെ വ്യാപാരകേന്ദ്രങ്ങൾ ഹിറ്റൈറ്റ് സാമ്രാജ്യം ഇതിനിടെ കരസ്ഥമാക്കി. അതിൽ ഏറ്റവും പ്രശസ്തമായിരുന്നു കാദേഷ്. ഒരിക്കൽ സേറ്റിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ പട കാദേഷ് പിടിച്ചടക്കിയിരുന്നെങ്കിലും പിന്നീട് ഹിറ്റൈറ്റ് രാജാവായ മുവത്താലി അതു തിരികെപ്പിടിച്ചു.

എങ്ങനെയും കാദേഷ് തിരിച്ചുപിടിക്കുക എന്നത് റാംസെസിന്റെ ഉള്ളിലുറച്ച ഒരു തീരുമാനമായി മാറി. അതിനുവേണ്ടി ആദ്യം ചെയ്തത് നൈൽ നദീതീരത്തു താമസിച്ചിരുന്ന ഷെർദാൻ എന്ന ഗോത്രത്തെ കീഴ്പ്പെടുത്തുകയാണ്. ഹിറ്റൈറ്റുകളുടെ സഖ്യകക്ഷികളായിരുന്നു ഷെർദാൻ ഗോത്രം.

ഇവരെ കീഴടക്കിയ ശേഷം ഇവരിൽ അവശേഷിച്ചവരെ തന്റെ സൈന്യത്തിൽ ചേർക്കുകയും ചെയ്തു റാംസെസ്. കാദേഷ് പിടിക്കാനുള്ള മുന്നൊരുക്കങ്ങൾക്ക് ഇതോടെ റാംസെസ് തുടക്കമിട്ടു. ഇതിന്റെ ആദ്യ പടിയായി കാനാൻ ദേശം ആക്രമിച്ചു. ആ യുദ്ധത്തിൽ നേടിയ വിജയം റാംസെസിന്റെയും സൈന്യത്തിന്റെയും ആത്മവിശ്വാസം ആകാശത്തോളമുയർത്തി.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
അടുത്ത പടിയായി കാദേഷിലേക്കു റാംസെസിന്റെ ഈജിപ്ഷ്യൻ പട മാർച്ചു ചെയ്തു രണ്ടുമാസത്തോളമെടുത്താണ് മണലാരണ്യത്തിലൂടെയുള്ള ഈ യാത്ര. ഇതിനിടയിൽ കാദേഷിലെത്തുന്നതിനു തൊട്ടുമുൻപ് ഹിറ്റൈറ്റ് പടയിലെ രണ്ടു സൈനികരെ ഈജിപ്ഷ്യൻ പട പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോൾ ഹിറ്റൈറ്റ് പട ഏറെ അകലെയാണെന്നു വിവരം ലഭിച്ചു.

എന്നാൽ കൊടുംചതിയായിരുന്നു അത്. വന്നവർ മുവത്താലിയുടെ ചാരൻമാരായിരുന്നു. റാംസെസിന്റെയും പടയാളികളുടെയും ശ്രദ്ധ തെറ്റിച്ച് അവരെ ട്രാപ്പിൽ പെടുത്തുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ചാരന്മാരുടെ വാക്കുകൾ വിശ്വസിച്ച റാംസെസ് തന്റെ ബാക്കി സേനാവിഭാഗങ്ങൾ വരുന്നതു വരെ കാത്തിരിക്കാനും അത‌ുവരെ കാദേഷിനു സമീപം ക്യാംപ് ചെയ്യാനും തീരുമാനിച്ചു.

Virtual Library

20 Oct, 14:01


റൂഹാനി, കൂളി, കണ്ണേര്‍, മാട്ടം, പിശാചുബാധ, കുട്ടിച്ചാത്തന്‍, മാരണം, ഒടിയന്‍, കൊതികൂടല്‍, ജിന്ന്ബാധ, തുടങ്ങിയവയുടെ ഉപദ്രവം മൂലം വീട്ടുകാരെ 'ബാധിക്കുന്ന' സകലമാന പ്രയാസ ങ്ങള്‍ക്കും ആത്മീയ ചികില്‍സ വാഗ്ദാനം നല്‍കുന്ന കലീബമാർ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേരളീയ മുസ്ലിം സമൂഹത്തിന്റെ ഒരു നേര്‍ക്കാ ഴ്ച തന്നെയായിരുന്നു. റൂഹാനിയും, ഒടിയനും, മാരണക്കാരും, കുട്ടിച്ചാത്തനും സമൂഹത്തില്‍ നിറഞ്ഞു നിന്നിരുന്ന പഴയ കാലത്തെ സാമൂഹി കാവസ്ഥയെ എളുപ്പം ചൂഷണം ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. റൂഹാനികളില്‍ നിന്നും രക്ഷ കിട്ടാന്‍ വേണ്ടി ചെമ്പ് തകിടില്‍ എഴുതി കുപ്പിയിലടച്ച് വീടിന്റെ നാലു മൂലയില്‍ കെട്ടി ത്തൂക്കാനും, മാരണം ബാധിക്കാതി രിക്കാന്‍ പിഞ്ഞാണമെഴുതി കുടിക്കാനും നിര്‍ദ്ദേശി ക്കുന്ന വിദഗ്ദ്ധരായ കലീബമാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു.

അയല്‍പക്കത്തെ ആള്‍ താമസമില്ലാത്ത വീട്ടുവളപ്പില്‍ കൂട്ടുകാരോടോത്ത് കുട്ടികൾ കളിക്കാന്‍ പോകുമ്പോള്‍ മുതിർന്നവർ ഒടി കെട്ടിയ മരത്തിന്റെ ചുവട്ടില്‍ കളിക്കുകയോ ഫലങ്ങൾ പറിച്ചു തിന്നുകയോ ചെയ്യരുത് എന്ന് താക്കീത് ചെയ്യുമായിരുന്നു. പടര്‍ന്നു പന്തലിച്ചു കിടന്നിരുന്ന പുളി മരത്തിന്റെ തടിയില്‍ തെങ്ങോല കൊണ്ട് അരപ്പട്ട പോലെ ചുറ്റി കെട്ടിയ ഒരു പച്ച പട്ട് കാണും . ഒടിയന്മാര്‍ രാത്രിയില്‍ പല രൂപത്തില്‍ വന്നു ആളുകളെ ഉപദ്രവിക്കുമത്രേ. ഇതിനെ 'മാട്ടുക' എന്നാണ് അന്ന് പറഞ്ഞിരുന്നത്. രോഗങ്ങളും , പ്രയാസ ങ്ങളും ആപത്തുകളും നേരിടുമ്പോള്‍ ആരോ നമുക്കിട്ട് 'മാട്ടം' ചെയ്തു എന്ന് പണ്ടുള്ളവർ പറയും .

അക്കാലത്ത് കൃഷിയും കാര്‍ഷിക വൃത്തിയും ഇന്നത്തെതിനെക്കാള്‍ സജീവമായിരുന്നു. സാധാരണ മിക്ക വീടുകളോടും ചേര്‍ന്നു വീട്ടുവളപ്പില്‍ തന്നെ ചെറിയ രീതിയില്‍ നെല്‍കൃഷി കാണും. വയലുകള്‍ കേന്ദ്രീകരിച്ചും നല്ല നിലയില്‍ കൃഷി നടന്നിരുന്നു. വിളവെടു പ്പിനു ശേഷം നാട് സമൃദ്ധി നേടുന്നതോടെയാണ് കലീബയുടെ വരവിനു വേഗത കൂടുന്നത്. ചാണകം തേച്ചു മിനുക്കിയ മുറ്റം നിറയെ നെല്ലി ന്‍ കറ്റകളും, പറമ്പില്‍ അങ്ങിങ്ങായി വൈക്കോ ല്‍ കൂനകളും കാണാം. അവയ്ക്ക് മുകളില്‍ കയറി ഊളിയിടുകയും, ഒളിച്ചു കളി ക്കുകയും ചെയ്യുന്ന കൊച്ചു കുട്ടികളുടെ ആരവം. കൃഷിയുള്ള വീടുകളില്‍ നിന്ന് നാഴി നെല്ല് ചോദിച്ചു വാങ്ങാന്‍ കലീബ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.

വീട്ടിനകത്ത് നിന്ന് കൊച്ചു കുട്ടികളുടെ കരച്ചില്‍ കേട്ടാല്‍ പിന്നെ അവരിലായിരിക്കും കലീബ യുടെ ശ്രദ്ധ.കുട്ടികള്‍ക്ക് കണ്ണേര്‍ ബാധിക്കാതി രിക്കാനും, അംഗ വൈകല്യം സംഭവിക്കാതി രിക്കാനും, വെള്ളിയിലോ ചെമ്പിലോ തീര്‍ത്ത അവയവത്തിന്റെ രൂപം നേര്‍ച്ച നല്‍കാന്‍ വീട്ടുകാരിയോട്­ നിര്‍ദ്ദേശിക്കുന്നു. തന്റെ മാറാ പ്പില്‍ നിന്നും കണ്ണ്, വിരല്‍, മൂക്ക് പോലുള്ള അവയവങ്ങളുടെ രൂപം പുറത്തെടുത്ത് അതി ല്‍ മന്ത്രിച്ച് കാണിക്ക പെട്ടിയില്‍ നിക്ഷേപി ക്കുന്നു. അതിനുള്ള പണം കൂടി വീട്ടുകാരില്‍ നിന്നും കണക്ക് പറഞ്ഞു വാങ്ങും. കുട്ടികളുടെ അരയില്‍ കെട്ടാനുള്ള കറുത്ത അരഞ്ഞ കയര്‍ കൂടി മന്ത്രിച്ചു നല്‍കി അടുത്ത വീട്ടിനെ ലക്ഷ്യമാക്കി കലീബ യാത്ര തുടരുന്നു. രാത്രി കാലങ്ങളില്‍ പള്ളി വരാന്തകളിലായിരിക്കും കലീബയുടെ വിശ്രമം.

ഇന്ന് കലീബയുടെ വരവ് പാടെ നിലച്ചിരിക്കുന്നു. നാട്ടിന്‍ പുറത്തെ ജീവിത ചുറ്റുപാടുകള്‍ മാറിയതിനാലും മത വിശ്വാസങ്ങളെ കുറിച്ച് കൂടുതല്‍ അവബോധം സമൂഹത്തില്‍ ഉണ്ടായതിനാലും ഇവരുടെ പ്രവര്‍ത്തന മേഖല ഇല്ലാതായി എന്ന് പറയാം. എങ്കിലും അന്ധ വിശ്വാസങ്ങള്‍ പഴയ കോലം മാറി പുതിയ രൂപം സ്വീകരിപ്പോള്‍ കലീബയില്‍ നിന്നും സിദ്ധന്മാ രിലേക്ക് എത്തി നില്‍ക്കുന്നു എന്നതാണ് യാഥാര്‍­ത്ഥ്യം.

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

💐പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി

💢ശുഭം💢

Virtual Library

20 Oct, 14:01


ആരാണ് കലീബ ?

👉വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ, പ്രത്യേ കിച്ച് മലബാര്‍ മേഖലയിലെ മുസ്‌ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭാഗം സഞ്ചാരികളായിരുന്നു കലീബമാര്‍.
നീട്ടി വളര്‍ത്തിയ താടിയും, പച്ച തലേകെട്ടും, തോളില്‍ മാറാപ്പും, കയ്യില്‍ ചുരുട്ടിപിടിച്ച കൊടി യുമായി എത്തിയിരുന്ന കലീബ ഇന്നത്തെ തല മുറക്ക്­ അന്യം നിന്നുപോയ ഒരു കാഴ്ചയാണ്.

മരിച്ചുപോയ മഹാന്മാരുടെയും, ഔലിയാക്കളു ടെയും മദ്ഹുകള്‍ പാടിയും പറഞ്ഞും വീടുകള്‍ കയറിയിറങ്ങിയിരുന്ന കലീബ എന്നത് മിക്കവ രുടെയും കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മായാ തെ തങ്ങി നില്‍ക്കുന്നുണ്ടാകും. കുട്ടികളെ ഒരേ സമയം അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തു കയും ചെയ്തിരുന്ന ഈ 'മുസാഫിറിനു ' കലീബ എന്ന പേര് ലഭിച്ചത് എങ്ങിനെ എന്നറിയില്ല.

ഒറ്റയ്ക്കും, കൂട്ടായും ചിലപ്പോള്‍ കുഞ്ഞുകുട്ടി പരിവാരവുമായിട്ടാണ് കലീബയുടെ വരവ്. കയ്യില്‍ ദഫോ, അറവനയോ കൊണ്ട് നടക്കു മായിരുന്നു. വീടുകളില്‍ കോളിംഗ് ബെല്ലുകള്‍ അത്രയൊന്നും സജീവമല്ലാതിരുന്ന പഴയ കാലം. വീട്ടുമുറ്റത്തെത്തുന്ന കലീബ തന്റെ ആഗമനം അറിയിക്കാന്‍ കയ്യിലെ അറവനയില്‍ മുട്ടി ശബ്ദമുണ്ടാക്കി ബൈത്തുകള്‍ പാടും. വീട്ടുകാ ര്‍ വാതില്‍ തുറക്കുന്നതോടെ കയ്യില്‍ ചുരുട്ടി വെച്ചിരുന്ന കൊടി താഴോട്ട് നിവര്‍ത്തി ബദരീങ്ങ ളെയും, ശുഹദാക്കളെയും പ്രകീര്‍ത്തിച്ചു അവ താനങ്ങള്‍ ഉരുവിടും. താഴോട്ടു നിവര്‍ന്നിറങ്ങു ന്ന പച്ച കൊടിയില്‍ അജ്മീര്‍ പള്ളിയുടെയോ, നാഗൂര്‍ ദർഗ്ഗയുടെയോ ചിത്രവും, 786 എന്ന ബിസ്മിയുടെ ചുരുക്കെഴുത്തും, ചന്ദ്രക്കലയും, നക്ഷത്രവും കാണാം. ദീര്‍ഘ ചതുരാകൃതിയിലു ള്ളതും നീളം കൂടിയതുമായ കൊടിയുടെ താഴത്തെ അറ്റം രണ്ട് ത്രികോണങ്ങള്‍ ചേര്‍ത്ത് വെച്ചത് പോലെ ഇരിക്കും. ത്രീകോണത്തിന്റെ മൂലയില്‍ ഓരോ പൂച്ചെണ്ടുകള്‍ തൂങ്ങി നില്‍ക്കു ന്നുണ്ടാകും. കൊടി നിവരുന്നതിനനുസരിച്ചു ബദരീങ്ങളെ കുറിച്ചും , ഔലിയാക്കളെ കുറിച്ചും ഉള്ള അവതാനങ്ങള്‍ ഉച്ചത്തിലാകുന്നു. പിന്നെ തോളില്‍ തൂക്കിയിട്ട മാറാപ്പില്‍ നിന്നും മുറുക്കാ ന്‍ പെട്ടി പോലുള്ള കാണിക്കപെട്ടി പുറത്തെടു ത്തു വീടിന്റെ ഉമ്മറപ്പടിയില്‍ തുറന്നു വെക്കും. കാണിക്കപെട്ടിയില്‍ നാണയ തുട്ടുകളും, ഏല സ്സുകളും, മന്ത്രിച്ചു തയ്യാറാക്കി വെച്ച നൂലുക ളും, ഏലസ്സുകളില്‍ എഴുതി വെക്കാനുള്ള ചെമ്പ് തകിടുകളും കാണാം.

ഒരു ചെറിയ നാണയ തുട്ട് കാണിക്ക പെട്ടിയില്‍ നിക്ഷേപിച്ച് കലീബയെ പറഞ്ഞു വിടാന്‍ വീട്ടു കാര്‍ ശ്രമിക്കുബോഴേക്കും അയാള്‍ പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കുകയായി.പുരുഷന്മാര്‍ ഇല്ലാത്ത വീടുകളിലാണ് ഇവരുടെ അടവുകള്‍ എളുപ്പം ചിലവാകുന്നത്. വീട്ടുകാര്‍ക്ക് വലിയൊ രു ആപത്ത് സംഭവിക്കാന്‍ പോകുന്നുവെന്നും, അതില്‍ നിന്ന് രക്ഷ കിട്ടാന്‍ ദര്‍ഗ്ഗകളിലേക്ക് ഒരു തുക നേര്‍ച്ച നല്‍കണമെന്നും സ്ത്രീകളെ പറഞ്ഞു ഫലിപ്പിക്കും. നേര്‍ച്ചക്കാരുടെ ബര്‍ക്ക ത്ത് കൊണ്ട് ആപത്ത് ഒഴിഞ്ഞു പോകുമെന്ന വാഗ്ദാനം സ്ത്രീകള്‍ക്ക് ആശ്വാസമാകുന്നു. അറിവില്ലായ്മയും, അജ്ഞതയും, ഭയവും വീട്ടുകാരിയെ ധര്‍മ്മ സങ്കടത്തിലാക്കും. പെട്ടിയിലോ , തട്ടിന്‍ പുറത്തോ കരുതി വെച്ച സമ്പാദ്യത്തില്‍ നിന്നും ഒരു തുക എടുത്തു കാണിക്ക പെട്ടിയില്‍ നിക്ഷേപിക്കുന്നു. പണം കിട്ടിയതിനു പകരം ദോഷ മുക്തിക്കായി കൈ മേലോട്ട് ഉയര്‍ത്തി പ്രാര്‍ത്ഥന നടത്തുന്നു. ചുമലില്‍ തൂക്കിയിട്ട മാറാപ്പില്‍ നിന്നും അല്‍പ്പം ഉണങ്ങിയ പനിനീര്‍ പൂവിതളുകള്‍ എടുത്തു 'ചീരണി '(ഒജീനം )ആയി വീട്ടുകാര്‍ക്ക് നല്‍കു ന്നു. പിന്നെ അടുത്ത വീടിനെ ലക്ഷ്യമാക്കി യാത്ര തുടരുന്നു.

അടുത്തടുത്ത വീടുകളെ തമ്മില്‍ വേര്‍തിരിക്കാ നായി ഉയരത്തില്‍ പണിതുയര്‍ത്തിയ ചുറ്റു മതിലുകളും, ഇരുമ്പ് ഗേറ്റുകളും, കാവല്‍ ക്കാരും ഇല്ലാതിരുന്ന കാലം. ഒരു വീട്ടില്‍ നിന്നും അടുത്തതിലേക്കു വെറുമൊരു മണ്‍ വരമ്പി ന്റെയൊ, മരക്കമ്പുകള്‍ കൊണ്ടുള്ള വേലിയു ടെയോ തടസ്സമെ ഉണ്ടായിരുന്നുള്ളൂ. എങ്കിലും അയല്‍ പക്കങ്ങളിലെ നായ കൂട്ടങ്ങള്‍ കുരച്ചും, മോങ്ങിയും കലീബയോടുള്ള അവരുടെ പ്രതി ഷേധം അറിയിക്കും. ഭയപ്പെടുത്തിയിരുന്നെ ങ്കിലും കുട്ടികള്‍ കൂട്ടം കൂടി കലീബയെ ദൂരെ മാറി നിന്ന് പിന്തുടരും.

അജ്മീര്‍, നാഗൂര്‍, ഏര്‍വാടി, തുടങ്ങിയ അറിയ പ്പെടുന്ന ജാറങ്ങളിലേക്കും മഖ്ബറകളിലേക്കും, ദര്‍ഗ്ഗകളിലേക്കും കാണിക്കയും, നേര്‍ച്ചയും സംഭാവനകളും വിശ്വാസികളില്‍ നിന്നും ശേഖ രിച്ചു എത്തിച്ചു കൊടുക്കുന്ന മദ്ധ്യവര്‍ത്തിക ളായിരുന്നു ഈ കലീബമാര്‍. ജാറങ്ങളിലും, പള്ളികളിലും നടക്കുന്ന ഉറൂസ്, നേർച്ച തുടങ്ങി യ വിശേഷ ചടങ്ങുകളിലേക്ക് തേങ്ങയും, അരിയും, ഗോതമ്പും, പണവും മറ്റു കാണി ക്കകളും 'വിശ്വാസികളില്‍' നിന്നും ശേഖരിച്ചു ലക്ഷ്യത്തില്‍ എത്തിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്താണ് ഇവര്‍ വരുന്നത്. മഖ്ബറകള്‍ മൂടാനുള്ള പച്ചപട്ടു നേര്‍ച്ചയാക്കാന്‍ പ്രേരിപ്പിച്ചു അതിന്റെ പണം വാങ്ങുന്ന കലീബമാരും കൂട്ട ത്തില്‍ ഉണ്ടായിരുന്നു.

Virtual Library

20 Oct, 13:55


*അറിവിന്റെ ലോകം 📚*

*ഭൂമിയിലെ ചോരപ്പുഴ; മീൻ പോയിട്ട് ഒരു ചെടി പോലുമില്ല; വിഷം നിറഞ്ഞ നദി…*

ലോകത്തിലെ ഏറ്റവും വലിയ നദികൾ ഏതാണെന്ന് ചോദിച്ചാൽ ഒരുപക്ഷേ മിക്കവരും നൈൽ, ആമസോൺ, യാങ്‌സി, മിസിസിപ്പി, യെനിസെ എന്നിങ്ങനെ ഉത്തരം നൽകും. ഏറ്റവും അപകടം നിറഞ്ഞ നദി ഏതെന്ന് ചോദിച്ചാൽ ആമസോൺ എന്നും പറയും. ലോകത്തിലെ പല നദികളും സൗന്ദര്യം കൊണ്ടും വലിപ്പം കൊണ്ടും വിസ്മയിപ്പിക്കാറുണ്ട്. ചില നദികൾ കാഴ്ചയിൽ തന്നെ ഭയപ്പെടുത്തുകയും ചെയ്യും. കാഴ്ചയിൽ വിസ്മയിപ്പിക്കുന്ന, എന്നാൽ ഏറ്റവും അപകടകരമായ ചില നദികൾ ഉണ്ട്. അതിൽ ഒന്നാണ് റിയോ ടിൻ്റോ.

ചുവന്ന നദി എന്നും അറിയപ്പെടുന്ന ടിൻ്റോ നദി തെക്കുപടിഞ്ഞാറൻ സ്‌പെയിനിലെ , ആൻഡലൂഷ്യയിലെ സിയറ മൊറേന പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്നു. എന്താണ് മറ്റു നദികളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് എന്ന് ചോദിച്ചാൽ, വളരെ വിഷലിപ്തമായ ജലമാണ് ഈ നദിയിലേത് എന്നത് തന്നെ കാരണം.

തെക്കുപടിഞ്ഞാറായി ഒഴുകി, ഹ്യൂൽവയിലെ കാഡിസ് ഉൾക്കടലിൽ വിന്റോ നദി എത്തിച്ചേരുന്നു . റിയോ ടിൻ്റോ നദിക്ക് ചുവപ്പും ഓറഞ്ചും കലർന്ന നിറമാണ്. രാസഘടനയിൽ നിന്ന് ഉരുത്തിരിഞ്ഞ വന്നതാണ് ഇതിന്റെ നിറം. അത് അത്യധികം അസിഡിറ്റി ഉള്ളതും ഉയർന്ന അളവിൽ ഇരുമ്പിന്റെയും ഘനലോഹങ്ങളുടെയും അളവ് ഉള്ളതുമാണ്.

ഏകദേശം 50 കിലോമീറ്റർ നീളത്തിൽ നദി അതിന്റെ നിറം നിലനിർത്തുന്നു. 50 കിലോമീറ്ററിന് ശേഷം, റിയോ ടിൻ്റോ നദിയെ അദ്വിതീയമാക്കുന്ന രസതന്ത്രം സാവധാനം കുറയുന്നതായി കാണപ്പെടുന്നു. അതുപോലെ തന്നെ വിചിത്രമായ നിറവും. നദിയുടെ രസതന്ത്രത്തിൽ മാറ്റം വരുത്തിയ സ്ഥലം നീബ്ല നഗരത്തിനടുത്താണ് . റിയോ ടിൻ്റോ അറ്റ്ലാൻ്റിക് സമുദ്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റ് അരുവികളുമായി ലയിക്കുന്നതിനാൽ നീബ്ല പട്ടണത്തെ തുടർന്ന് നദിയുടെ രസതന്ത്രം ഗണ്യമായി മാറാൻ തുടങ്ങുന്നു . ഏകദേശം 100 കിലോമീറ്റർ (62 മൈൽ) നീളമുള്ള ഈ നദി ഐബീരിയൻ പൈറൈറ്റ് ബെൽറ്റിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് വലിയ അളവിൽ അയിര് , സൾഫൈഡ് നിക്ഷേപമുണ്ട്.

റിയോ ടിൻ്റോ പ്രദേശം ഏകദേശം 5,000 വർഷത്തെ അയിര് ഖനനത്തിന്റെ സ്ഥലമാണ്. ചെമ്പ് , വെള്ളി , സ്വർണ്ണം , മറ്റ് ധാതുക്കൾ എന്നിവയുൾപ്പെടെ , നദീതീരങ്ങളിൽ നിന്ന് 20 കിലോമീറ്റർ വരെ വേർതിരിച്ചെടുത്തത്. ഖനനത്തിന്റെ ഫലമായി, റിയോ ടിൻ്റോ വളരെ അസിഡിറ്റി ( pH 2) ഉള്ളതാണ്. കൂടാതെ അതിന്റെ കടുത്ത ചുവപ്പ് നിറം വെള്ളത്തിൽ ലയിച്ച ഇരുമ്പ് മൂലമാണ് . ഖനികളിൽ നിന്നുള്ള ആസിഡ് ഖനനം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

നദിയുടെ പിഎച്ച് 1.7-2.5 ആണ്. കൂടാതെ ധാരാളം ഇരുമ്പും കൊബാൾട്ട്, മാംഗനീസ്, കാഡ്മിയം എന്നിവയും അടങ്ങിയിരിക്കുന്നു. ചെടികളോ മത്സ്യങ്ങളോ ഉഭയജീവികളോ പ്രാണികളോ ഈ ജലവുമായി സമ്പർക്കം പുലർത്തിയാൽ വളരെ വേഗം മരിക്കും. നീന്താൻ കഴിയുന്ന നദിയല്ല റിയോ ടിന്റോ. വെള്ളത്തിൽ ഇടുന്ന മത്സ്യത്തെ കൊല്ലാൻ തക്ക ശക്തിയുള്ളതുമാണ്. മിക്കവാറും, മനുഷ്യർക്കും അങ്ങനെ തന്നെ
(കടപ്പാട് ഗൂഗിൾ)

*അജയ്മല്ലശ്ശേരി ✍️*

Virtual Library

20 Oct, 13:53


വി എസു് അച്ചുതാനന്ദൻ പയ്യന്നൂരിൽ തീവണ്ടി കാത്തിരിക്കുന്നു
മുഖ്യമന്ത്രി ആയിരിക്കെ ബന്ധുവായ വിമുക്ത ഭടന് ഭൂമി അനർഹമായി അനുവദിച്ചു കൊടുത്തു എന്ന ആരോപണത്തിന്റെ പേരിൽ ഒന്നാം പ്രതിയായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് 2012 ജനുവരി 12-ന് വിജിലൻസ് കമ്മീഷണർ ശുപാർശ ചെയ്യുകയുണ്ടായി.

പാർട്ടിയിലെയും പൊതുരംഗത്തെയും കർക്കശ നിലപാടുകൾത്തന്നെയാണ് എതിരാളികൾ അച്യുതാനന്ദനെതിരെ പ്രചാരണായുധമാക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന നേതാവെന്ന നിലയിലാണ് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് അദ്ദേഹത്തെ നേരിട്ടത്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നുവരെ എതിർചേരിയിലെ ഏതാനും നേതാക്കൾ പറഞ്ഞുവച്ചു.

ലാവലിൻ, ഐസ്‌ക്രീം, ലോട്ടറി കേസുകൾക്കായി അഭിഭാഷകരെ പുറത്തുനിന്നും കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് 3 കോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

പ്രതിപക്ഷനേതാവെന്ന നിലയിലും അല്ലാതെയും അച്യുതാനന്ദൻ ഏറ്റെടുത്തു നടത്തിയ ചില സമരങ്ങളാണ് അദ്ദേഹത്തെ വിമർശിക്കാൻ എതിരാളികൾ ആയുധമാക്കുന്നത്. 1990കളിൽ ആലപ്പുഴ ജില്ലയിലും പരിസര പ്രദേശങ്ങളിലും സി.പി.എം. ഏറ്റെടുത്തു നടത്തിയ കർഷകത്തൊഴിലാളി സമരമാണ് ഇതിൽ പ്രധാനം. നെൽപ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകൾ തിരിയുന്നതിനെതിരെയായിരുന്നു ഈ സമരം. ഈ പ്രവണതമൂലം നിരവധി കർഷകത്തൊഴിലാളികൾ ജോലിയില്ലാതാവുന്നു എന്നതായിരുന്നു സി.പി.എം. ഉയർത്തിയ വാദം. കേരളത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയെ ഈ പ്രവണത ബാധിക്കുമെന്നും അച്യുതാനന്ദനടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. നെൽ‌കൃഷി ഒഴിവാക്കി ഇതര കൃഷികളിലേക്കു തിരിഞ്ഞ കൃഷിഭൂമികൾ കയ്യേറി വെട്ടിനിരത്തുകയായിരുന്നു ഈ സമരത്തിന്റെ ശൈലി. ഇതുമൂലം വെട്ടിനിരത്തൽ സമരം എന്ന വിളിപ്പേരുണ്ടായി ഈ പ്രക്ഷോഭത്തിന്. ഈ സമരത്തിനു നേതൃത്വം നൽ‌കിയ നേതാവെന്ന നിലയിൽ അച്യുതാനന്ദൻ ഏതാനും മാധ്യമങ്ങളുടെയും ഭൂവുടമകളുടെയും എതിർപ്പു ക്ഷണിച്ചുവരുത്തി.

പാർട്ടിക്കുള്ളിൽ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന നേതാവെന്ന വിമർശനവും അച്യുതാനന്ദനെതിരായി ഉന്നയിക്കപ്പെടാറുണ്ട്. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന ആരോപണം. സി.പി.എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം.വി.രാഘവൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയവരെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ വി.എസാണ് ചുക്കാൻ പിടിച്ചതെന്നും ആരോപിക്കപ്പെടുന്നു.

1996-ൽ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും വി.എസ്. ഇതുപോലെ വെട്ടിനിരത്തി എന്നാണ് മറ്റൊരാരോപണം.

പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ്‌ പൊതുജനങ്ങൾക്ക്‌ അഭിമതനാകുന്നത്‌ 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ ആയതോടുകൂടിയാണ്‌. ഇക്കാലത്ത്‌ ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്‌, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക്‌ പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു,. മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി.

Virtual Library

20 Oct, 13:53


തെരഞ്ഞേടുപ്പിൽ അനാരോഗ്യം മൂലം മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം അണികളെ വികാരഭരിതരാക്കുകയും അവർ തെരുവിലിറങ്ങുകയും ചെയ്തു. 2006 ന്റെ തനിയാവർത്തനത്തോടെ പോളിറ്റ് ബ്യൂറോ അദ്ദേഹത്തിന് സീറ്റ് നൽകാൻ അനുവദിച്ചു. പൊതുജനമദ്ധ്യത്തിൽ ഏറ്റവും സ്വീകാര്യനായാണ് അദ്ദേഹം ഇപ്പോൾ നിൽക്കുന്നത്. അദ്ദേഹം ഉയർത്തിയ ധാർമ്മികപ്രശ്നങ്ങളിൽ ഊന്നി നിന്നുകൊണ്ട് വീണ്ടും കേരളത്തിൽ ജനങ്ങൾക്കുവേണ്ടി ക്രിയാത്മകപ്രതിപക്ഷമായി പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചുകഴിഞ്ഞു.

*പ്രവർത്തനശൈലി*

വി.എസ്. ഒരു സമ്മേളനത്തിൽ
1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആൾ ആയ വി.എസ് പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ ഏറെക്കാലം പാർട്ടിയിൽ തന്റെ മേൽക്കോയ്മ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദൻ.

വി.എസ്. മറ്റൊരു സമ്മേളനത്തിൽ
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ പ്രവർത്തനാരംഭം മുതൽ തിരുത്തൽ ശക്തിയായാണ് വി.എസ്. അറിയപ്പെടുന്നത്. 1980കളിൽ പാർട്ടിയിലെ ഒരു വിഭാഗം മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താൻ ശ്രമം നടത്തിയപ്പോൾ അതിനെ ഉൾപ്പാർട്ടിവേദികളിൽ അതിനിശിതമായി എതിർത്തവരിലൊരാളാണ് അച്യുതാനന്ദനെന്നു കരുതപ്പെടുന്നു. ബദൽ രേഖ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നയവ്യതിയാനത്തിനു രൂപം നൽകിയവരെ പിന്നീട് പാർട്ടിയിൽ നിന്നു പുറത്താക്കി. 2006-ൽ സി.പി.എംന്റെ എക്കാലത്തെയും എതിരാളിയായിരുന്ന കെ.കരുണാകരൻ കോൺഗ്രസ് വിട്ട് രൂപവത്കരിച്ച് ഡി.ഐ.സിയുമായി ധാരണയുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെയും അച്യുതാനന്ദൻ ശക്തിയുക്തം എതിർത്തു. രൂക്ഷമായ എതിർപ്പിനെത്തുടർന്ന് പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ ഇടപെട്ട് ഈ സഖ്യം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

എസ്.എൻ.സി. ലാവ്‌ലിൻ കേസിലും 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ സി.പി.എം. പി.ഡി.പിയുമായി ഉണ്ടാക്കിയ സഖ്യത്തിൻറെ കാര്യത്തിലും പാർട്ടിയുടെ ഔദ്യോഗികനിലപാടിന് കടകവിരുദ്ധമായ നിലപാടാണ് വി.എസ്. അച്യുതാനന്ദൻ എടുത്തത്. ഇതിനെതിരെ പാർട്ടി സംസ്ഥാനകമ്മിറ്റി ദേശീയനേതൃത്വത്തിന് പരാതി നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ ജുലൈ 11, 12 തീയതികളിൽ നടന്ന കേന്ദ്ര കമ്മിറ്റി വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്തു. എങ്കിലും കേന്ദ്ര കമ്മിറ്റിയിൽ അംഗമായും കേരള മുഖ്യമന്ത്രിയും ആയി തുടരാൻ അദ്ദേഹത്തിന് അനുമതി നൽകി.

അച്ചടക്ക നടപടികൾ
പാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വി.എസിന്റേത്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ്‌ വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർട്ടിയിൽ ചേർന്ന കാലം മുതൽക്കേ ഈ ആരോപണം അദ്ദേഹത്തെ പിന്തുടരുന്നു.പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി.എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി. 1985ൽ പി.ബി അംഗമായ വി. എസിനെ വിഭാഗീയതയുടെ പേരിൽ അച്ചടക്കനടപടിയുടെ ഭാഗമായി 2009ൽ പി.ബിയിൽ നിന്നൊഴിവാക്കി. പിന്നീട് നടന്ന കോഴിക്കോട്ടെ പാർട്ടി കോൺഗ്രസിൽ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തുടരുകയാണ്. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ തലമുതിർന്നയാളായ വി.എസ്. അടുത്ത കാലത്ത് തുടരെ തുടരെ പാർട്ടിയിൽനിന്ന് ശാസന ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് എ കെ ആന്റണി സി പി എം നെറികെട്ട പാർട്ടിയെന്ന് പരിഹസിച്ചപ്പോൾ "ചില തന്തയില്ലാത്തവർ അങ്ങനെയും പറയും"എന്നായിരുന്നു മറുപടി. പ്രതിഷേധം ഉയർന്നെങ്കിലും വി.എസ്.പ്രസ്താവന പിൻവലിച്ചില്ല. വിശ്വാസ്യത ഇല്ലാത്തതിന് തന്തയില്ലായ്മ എന്നാണ് പറയുക എന്നായിരുന്നു വി.എസിന്റെ വിധിന്യായം. പല തവണ പാർട്ടിശാസനക്ക് വിധേയനായിട്ടും സ്വന്തം നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്നും ഇത് വരെ വി.എസിനെ മാറ്റിയെടുക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നു.പാർട്ടി സസ്‌പൻഡ് ചെയ്തെങ്കിലും കൂടുതൽ ശിക്ഷ വേണമെന്നാണ് വി.എസിന്റെ നിലപാട്.

*വിമർശനങ്ങളും അനുകൂലഘടകങ്ങളും*

Virtual Library

20 Oct, 13:53


ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദൻ ഇതുവരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 67-ൽ കന്നിക്കാരനായിരുന്നതിനാൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ൽ സി.പി.എംന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോൽ‌വിയോടെ അതു നടക്കാതെപോയി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ സി.പി.എം. മത്സരരംഗത്തിറക്കുകതന്നെ ചെയ്തു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക്
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. എന്നാൽ പാർട്ടിയിൽ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ ആശങ്കയുയർത്തിയിരുന്നു. 2006 മേയ് 13-നു ഡൽ‌ഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തിൽ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാൻ മാറ്റിവയ്ക്കുകയായിരുന്നു. മേയ് 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാർട്ടി നേതൃത്വം പുറത്തിറക്കി. മുഖ്യമന്ത്രിയായ വി.എസ്.അഴിമതിക്കാരെയും കയ്യേറ്റക്കാരെയും ക്രിമിനലുകളെയും നിർദ്ദയം അമർച്ച ചെയ്തു. ഉദ്യോഗസ്ഥ ദുർഭരണം, കൈക്കൂലി എല്ലാം അവസാനിപ്പിച്ചു.

*വിഭാഗീയ പ്രവർത്തനങ്ങൾ*

പാർട്ടിയിൽ പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി ആയ ശേഷം ആണ് വിഭാഗീയപ്രവർത്തനങ്ങൾ രൂക്ഷമായത്. കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി. എസും വിരുദ്ധ ചേരികളിലായി. അവിടെ വെച്ച് പിണറായി പക്ഷവും വി.എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി ആധിപത്യം ഉറപ്പിച്ചു. പിന്നീട് നടന്ന കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിൽ അതാവർത്തിച്ചു. വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടി.

*ജനകീയത*

പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ്‌ വി. എസ്. പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു ശൈലി അദ്ദേഹത്തിനുണ്ട്.അനീതിയെയും അഴിമതികളെയും എതിർക്കുന്ന സാധാരണ ജനങ്ങളുടെ സംരക്ഷകനായി വി.എസിനെ നെഞ്ചിലേറ്റുന്നവരുണ്ട്. കോട്ടയം സംസ്ഥാന സമ്മേളനത്തിൽ വി.എസിന്റെ പേര് മൈക്കിൽ പറയുമ്പോൾ വലിയ കരലോഷം ഉയർന്നു. ജനകീയതയുടെ പേരിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ പല്ലപ്പോഴും വി. എസിനനുകൂലമായി മാറ്റിയിട്ടുണ്ട്. വ്യാജ സി.ഡി റെയ്ഡ്ഡ് നടത്തിയ സത്യസന്ധനായ ഋഷിരാജ് സിംഗിനെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ സസ്പെപെന്റ് ചെയ്തപ്പോൾ വി.എസ്.കേന്ദ്ര നേതൃത്വത്തോട്സ ർക്കാർ രാജിവയ്ക്കുകയാണെന്നു പറഞ്ഞു. സസ്പെൻഷൻ പിൻവലിച്ചു. കോടിയേരിക്ക് ഇളിഭ്യനാകേണ്ടി വന്നു.2006ലെ തെരഞ്ഞെടുപ്പിൽ വി.എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം കേരള പാർട്ടി തീരുമാനിച്ചത്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായി പാർട്ടി ജനകീയ പ്രതിഷേധങ്ങൾക്ക് മുമ്പിൽ പാർട്ടി നിലപാട് മാറ്റി. 2011ലും വി.എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാർട്ടി തീരുമാനിച്ചു. പിന്നീട് പാർട്ടി നിലപാട് മാറ്റി.

*2011 നിയമസഭാതെരഞ്ഞെടുപ്പുവിജയം*

2011 മേയ് 13 ന് നടന്ന വോട്ടെണ്ണലോടെ മലമ്പുഴ മണ്ഡലത്തിൽ നിന്നും 23440 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുക എന്ന കേരളത്തിന്റെ പൊതുസ്ഥിതിക്ക് വ്യാത്യാസം വന്നില്ലെങ്കിലും കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണിയ്ക്ക് മികച്ച വിജയം നൽകി നിയമസഭയിൽ ഉയർന്ന പ്രാതിനിധ്യം നൽകാൻ വി. എസ്. അച്യുതാനന്ദന്റെ പ്രകടനം സഹായകമായി. തെരഞ്ഞെടുപ്പിൽ വി. എസ് ഫാക്ടർ ആഞ്ഞടിച്ചു എന്ന് പൊതുവെ വിലയിരുത്തപ്പെട്ടു. സ്ഥാനാർത്ഥികൾക്കൊപ്പം വി.എസ്സിന്റെ ചിത്രവും നൽകി, പെൺവാണിഭക്കാരെയും അഴിമതിക്കാരെയും തുറുങ്കലിലടയ്ക്കുമെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയതാരമൂല്യത്തോടെ മുന്നേറാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഴിമതിവിരുദ്ധപോരാട്ടത്തിൽ നീക്കുപോക്കുകളില്ലാത്ത സഖാവിന്റെ സമീപനം പൊതുസമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ വാക്കുകൾക്കായി തെരഞ്ഞെടുപ്പുപ്രചരണയോഗങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒഴുകിയെത്തി.

Virtual Library

20 Oct, 13:53


പുന്നപ്രയിൽ നിരവധി ക്യാമ്പുകൾക്ക് വി.എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വളണ്ടിയർ ക്യാമ്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ അടക്കം നിരവധി പൊലീസുകാർ മരിച്ചതും ദിവാൻ സി.പിയുടെ ഉറക്കംകെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറിൽ നിന്ന് വി. എസ് അറസ്റ്റിലായത്. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി. എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി.

*പാർട്ടി പ്രവർത്തനം*

1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻ‌പതു പേരിൽ ഒരാളാണ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രം. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി.തുടർന്നു 2008 ൽ നടന്ന പാർടി കോൺഗ്രസ്സിൽ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പാർലമെന്ററി ജീവിതം
സംഘടനാ രംഗത്ത് പടവുകൾ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദന്റെ പാർലമെന്ററി ജീവിതം ഒട്ടേറെ തിരിച്ചടികൾ നേരിട്ടുണ്ട്. 1965-ൽ സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ തോൽ‌വിയായിരുന്നു ഫലം. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കായിരുന്നു തോൽവി. 1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ൽ ആർ‍.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോൽപ്പിച്ചത്. എന്നാൽ 1977-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാർട്ടി ഭാരവാഹിത്വത്തിൽ ഒതുങ്ങിക്കഴിഞ്ഞു.

1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്കു തോല്പിച്ചു. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽ‌വിയറിഞ്ഞു. പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽ‌വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർട്ടിതല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി.

2001-ൽ ആലപ്പുഴ ജില്ല വിട്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽ‌പിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി.

*പാർലമെന്ററി പ്രവർത്തന രംഗത്ത്*