أحدث المنشورات من സർക്കാർ ഫാമിലി (@sarkkarfamily) على Telegram

منشورات സർക്കാർ ഫാമിലി على Telegram

സർക്കാർ ഫാമിലി
സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...
40,597 مشترك
3,420 صورة
338 فيديو
آخر تحديث 28.02.2025 23:00

قنوات مشابهة

SCIENCE HACKERS 🧪
32,353 مشترك
Xylem Teaching Exams
17,715 مشترك

أحدث المحتوى الذي تم مشاركته بواسطة സർക്കാർ ഫാമിലി على Telegram


മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ


ജസ്റ്റിസ് കെ. ഹേമ കമ്മീഷൻ


🔰 മുൻ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ഹേമയാണ് കമ്മീഷന്റെ അധ്യക്ഷ

🔰 കമ്മീഷൻ രൂപീകരിച്ചത്

2017 ജൂലൈ

🔰 കമ്മീഷൻ സംസ്ഥാന സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചത്

2019 ഡിസംബർ 31

🔰 കമ്മീഷൻ റിപ്പോർട്ട്‌ വ്യക്തിവിവരങ്ങൾ ഒഴിവാക്കി വിവരാവകാശനിയമപ്രകാരം പുറത്ത് വിട്ടത്

2024 ഓഗസ്റ്റ് 19

🔰 കമ്മീഷൻ അംഗങ്ങൾ

🔺 മുൻ നടി ശാരദ, Rtd. IAS ഓഫീസർ വത്സലകുമാരി

ചെയർപേഴ്സൺ അടക്കം മൂന്ന് അംഗങ്ങളാണ് കമ്മീഷനിലുള്ളത്

#Hema_committee #cinema

♦️രക്തസമ്മർദം (Blood pressure)

▫️ ഹൃദയം സങ്കോചിക്കുമ്പോഴും പൂർവസ്ഥിതി പ്രാപിക്കുമ്പോഴും ധമനികളിലനുഭവപ്പെടുന്ന മർദമാണ് രക്തസമ്മർദം.

▫️ആരോഗ്യവാനായ ഒരാളുടെ സാധാരണ രക്തസമ്മർദം 120/80 mmHg എന്നാണ് രേഖപ്പെടുത്തുന്നത്.

▫️ രക്തസമ്മർദം ഈ അളവിൽനിന്നും കൂടുന്നത് ഹൈപ്പർടെൻഷൻ എന്നും കുറയുന്നത് ഹൈപ്പോടെൻഷൻ എന്നും അറിയപ്പെടുന്നു.

🔰 സൂപ്പർമൂൺ

ചന്ദ്രൻ പൂർണമായിരിക്കുന്ന അതേസമയത്ത് ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനെയാണ് സൂപ്പർമൂൺ എന്ന് വിശേഷിപ്പിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ, അത് ഒരു സാധാരണ പൗർണ്ണമിയെക്കാൾ അൽപ്പം തെളിച്ചമുള്ളതും വലുതുമായി കാണപ്പെടും.

🔰 ബ്ലൂ മൂൺ

ഒരു മാസത്തില്‍ തന്നെ രണ്ടാം തവണ കാണുന്ന പൂര്‍ണചന്ദ്രനെയാണ് ബ്ലുമൂണ്‍ എന്നു വിളിക്കുന്നത്. ഒരു മാസം രണ്ട് പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ രണ്ടാമത്തെ പൂർണചന്ദ്രൻ ബ്ലൂ മൂൺ ആയിരിക്കും.

ബഹിരാകാശ ഏജൻസിയുടെ കണക്കനുസരിച്ച്, ശരാശരി രണ്ടര വർഷത്തിലൊരിക്കൽ ഇത് സംഭവിക്കുന്നു. യഥാർത്ഥത്തിൽ രണ്ട് തരം ബ്ലൂ സൂപ്പർമൂൺ ഉണ്ട്. ആദ്യത്തേത് പ്രതിമാസ ബ്ലൂ മൂൺ ആണ്. എല്ലാ രണ്ടാമത്തെ ആഴ്‌ചയിലും പൂർണ്ണചന്ദ്രൻ ദൃശ്യമാകും. രണ്ടാമത്തേത് സീസണൽ ബ്ലൂ മൂൺ ആണ്, ഒരു സീസണിൽ കാണുന്ന നാല് പൗർണ്ണമികളിൽ മൂന്നാമത്തേത്
.

തന്നിരിക്കുന്നവയിൽ ഇന്ത്യയുടെ തെക്കെയേറ്റത്തു സ്ഥിതിചെയ്യുന്ന രാജ്യാന്തര തുറമുഖം ഏത്

A.വിഴിഞ്ഞം

B.തൂത്തുകുടി

C. കൊച്ചി

D.പോർട്ട് ബ്ലെയർ


💕ഇന്ത്യയിലെ ഏക മദർ പോർട്ടും ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖവും വിഴിഞ്ഞം ആണ്

💕സ്വാതന്ത്ര്യഇന്ത്യയിൽ നിർമിച്ച ആദ്യ തുറമുഖം ഇന്ത്യയിലെ വേലിയേറ്റത്തുറമുഖം ഗുജറാത്തിലെ ദീൻദയൽ ഉപദ്യ തുറമുഖം

💕ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം പിപാവാവ് വലിയ സ്വകാര്യ തുറമുഖം മുന്ദ്ര

💕 ഇരുമ്പയിര് കയറ്റുമതി ഏറ്റവും മുന്നിൽ നില്കുന്നത് മർമ്മഗോവ തുറമുഖം ഗോവ

💕ഉപ്പ് കയറ്റുമതി മുന്നിൽ നില്കുന്നത് തൂത്തുകൂടി തുറമുഖം തമിഴ്നാട്

💕ഇന്ത്യയിലെ ഏക നദീത്തുറമുഖം കൊൽക്കത്ത ഹുഗ്ലിനദിയിൽ ശ്യാമപ്രസാദ് മുഖർജി തുറമുഖം

💕 ഇന്ത്യയിലെ ഏക തടാകതുറ മുഖം കൊച്ചി തുറമുഖം

💕കൃത്രിമ ലഗൂണുകൾ സ്ഥിതി ചെയ്യുന്ന തുറമുഖം ഒഡീഷ്യയിലെ പാരാദീപ് തുറമുഖം

💕ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം മുംബൈ നവഷേവാ ജവഹർലാൽ നെഹ്റു തുറമുഖവും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം ചെന്നൈ തുറമുഖം



#sarkkarfamily

ഇന്ന് കുറച്ചു CA ആയാലോ....

🌿

🍀END🍀

19. തെറ്റായ പ്രസ്താവന കണ്ടെത്തുക

(a) ഉഷ്ണമേഖലയിൽ നിന്നോ ഉപോഷ്ണ മേഖലയിൽ നിന്നോ സഞ്ചരിച്ച് ധ്രുവീയ ഉപധ്രുവീയ മേഖലകളിലേക്ക് ഒഴുകുന്ന സമുദ്രജലപ്രവാഹങ്ങൾ ആണ് ഉഷ്ണജലപ്രവാഹങ്ങൾ.

(b) ധ്രുവീയ ഉപധ്രുവീയ മേഖലകളിൽ നിന്ന് ഉഷ്ണമേഖലയിലേക്കോ ഉപോഷ്ണ മേഖലയിലേക്കോ ഒഴുകുന്ന സമുദ്രജലപ്രവാഹങ്ങൾ ആണ് ശീതജലപ്രവാഹങ്ങൾ.

(c) ഉഷ്ണ-ശീത ജലപ്രവാഹങ്ങൾ സന്ധിക്കുന്ന പ്രദേശങ്ങളിൽ ശക്തമായ മഴ ഉണ്ടാവുന്നു.

(d) ഉഷ്ണ-ശീത ജലപ്രവാഹങ്ങൾ സന്ധിക്കുന്ന പ്രദേശങ്ങളിൽ മത്സ്യങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്നു.

14. ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

1) കാറ്റുകൾ സമുദ്ര ജലോപരിതലത്തിൽ ഏൽപ്പിക്കുന്ന ഘർഷണമാണ് തിരകൾക്ക് കാരണം

2) കാറ്റിന്റെ ശക്തിക്കനുസരിച്ച് തിരമാലകളുടെ ശക്തിയും കൂടി വരുന്നു.

3) ശക്തമായ കാറ്റുകളുടെ യോ കൊടുങ്കാറ്റുകളുടെ യോ ഫലമായി ഉണ്ടാകുന്ന ശക്തികൂടിയ തിരമാലകൾ കടലാക്രമണത്തിന് കാരണമാകുന്നു.

4) കടൽത്തറകളിലു ണ്ടാകുന്ന അഗ്നിപർവതങ്ങളും ഭൂകമ്പങ്ങളും വിനാശകാരികളായ വൻ തിരമാലകൾക്ക് കാരണമാകാറുണ്ട്.



🔹തെരഞ്ഞെടുപ്പ് കമ്മീഷൻ ആർട്ടിക്കിൾ - 324

🔹തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായത്
1950 ജനുവരി 25

🔹ചീഫ് ഇലക്ഷൻ കമ്മീഷണർ ആയ ആദ്യ മലയാളി
ടി എൻ ശേഷൻ

🔹ചീഫ് ഇലക്ഷൻ കമ്മീഷണർ ആയ ആദ്യ വനിത
വിഎസ് രമാദേവി

🔹ഏറ്റവും കൂടുതൽ കാലം ചീഫ് ഇലക്ഷൻ കമ്മീഷണർ ആയിരുന്നത്
കെ വി കെ സുന്ദരം

🔹 ഏറ്റവും കുറച്ചു കാലം ചീഫ് ഇലക്ഷൻ കമ്മീഷണർ ആയിരുന്നത്
വിഎസ് രമാദേവി

🔹നിലവിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ
സുശീൽ ചന്ദ്ര


@missionrankmaker2022
🔥🔥🔥🔥🔥🔥🔥🔥


#constitution