Angst (1983)
ആങ്സ്റ്റ് (1983)
“ആങ്സ്റ്റ്” (മലയാളം: “ഭയം“) 1983-ൽ റിലീസ് ചെയ്ത ഒരു ഓസ്ട്രിയൻ ഹൊറർ ത്രില്ലർ ചിത്രമാണ്.
ജെറാൾഡ് കാർഗൽ സംവിധാനം ചെയ്ത ഈ ചിത്രം ജയിലിൽ മോചിതനായ ഒരു മനോരോഗിയുടെ കഥയാണ് പറയുന്നത്. യഥാർത്ഥ ജീവിതത്തിലെ മാസ് മർഡറർ വെർണർ നീസെക്കിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കഥാപാത്രം സൃഷ്ടിച്ചിരിക്കുന്നത്. വയലൻസ് കൂടുതലുള്ളതുകൊണ്ട് യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ ഈ സിനിമ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ചെറുപ്പത്തിൽ അച്ഛനും അമ്മയും വേണ്ടവിധം ശ്രദ്ധിക്കാതെ സ്നേഹമെന്തന്നറിയാതെ വളർന്ന നായകൻ ഒരു സാഡിസ്റ്റായി മാറുകയും പിന്നീട് ഒരു കാരണവുമില്ലാതെ ആളുകളെ കൊല്ലുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
വയലൻസ് ധാരാളം ഉള്ളതുകൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക.
Categories : #Drama #German #Horror #Thriller@msone