CPIM Kerala @cpimkerala Channel on Telegram

CPIM Kerala

@cpimkerala


Official Channel of the Communist Party of India (Marxist) Kerala State Committee

CPIM Kerala (English)

Welcome to CPIM Kerala, the official Telegram channel of the Communist Party of India (Marxist) Kerala State Committee. This channel is dedicated to providing you with the latest updates, news, and information about the activities and initiatives of the CPIM in Kerala. Whether you are a party member, a supporter, or simply someone interested in politics and social issues, this channel is the perfect place for you to stay informed and engaged. From party announcements to policy discussions, from event invitations to campaign updates, CPIM Kerala has it all. Join us today and be a part of the progressive movement for a better Kerala!

CPIM Kerala

13 Jan, 15:54


സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സി ഇ ഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സി ഒ ഒ ഹൃഷികേശ് നായരും ഒപ്പുവച്ചു. ബ്രിഗേഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ എം. ആർ. ജയ്ശങ്കർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ബിസിനസ് ക്ലാസ് ഹോട്ടല്‍, പ്രീമിയം ഐടി സ്പെയ്സ് എന്നിവയോടു കൂടിയ പുതിയ സെന്‍റര്‍ ടെക്നോപാര്‍ക്കിന്റെ നിലവിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കുതിപ്പേകും. കൂടുതല്‍ ഗ്രേഡ് എ ഓഫീസുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി ഐ ടി കമ്പനികളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കന്‍ ടെക്നോപാര്‍ക്കിന് കഴിയും. അന്താരാഷ്ട്ര ഭൂപടത്തില്‍ മികച്ച ഐടി കേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരത്തെ അടയാളപ്പെടുത്താനും ഇത് കാരണമാകും.

ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ബ്രിഗേഡ് സ്ക്വയര്‍ ടെക്നോപാര്‍ക്ക് ഫേസ്-1ല്‍ പൂര്‍ത്തിയാവുകയാണ്. പുതിയ വേള്‍ഡ് ട്രെയ്ഡ് സെന്ററും സജ്ജമാകുന്നതോടെ ലോകോത്തരനിലവാരം ഉറപ്പുതരുന്ന ഐടി ഹബ്ബായി കേരളം അംഗീകരിക്കപ്പെടും.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

CPIM Kerala

13 Jan, 07:35


ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന് സിപിഐ എമ്മിന്റെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകി. ഡിസിസി ട്രഷറർ എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ മുൻ ഡിസിസി പ്രസിഡന്റും ഇപ്പോൾ എംഎൽഎയുമായ ഐ സി ബാലകൃഷ്ണന്റെയും ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചന്റെയും പേരുണ്ട്. ഈ നേതാക്കൾ തട്ടിയെടുത്ത പണത്തിന്റെയും പാർടിക്ക് വേണ്ടി ഏറ്റെടുക്കേണ്ടി വന്ന ലക്ഷങ്ങളുടെയും ബാധ്യതയുള്ളതിനാലാണ് ജില്ലാ ട്രഷറർക്കും മകനും ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്നാണ് പുറത്തുവന്ന ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നത്.
കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് നിയമനങ്ങൾക്കായി കോഴവാങ്ങിയത് ഐ സി ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണ് എന്നാണ് വെളിപ്പെടുന്നത്. പാർടി തലയിൽ കെട്ടിയേൽപ്പിച്ച ബാധ്യത തീർക്കാൻ വഴി കാണാതെയാണ് ജീവനൊടുക്കിയതെന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഈ പശ്ചാത്തലത്തിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. രണ്ട് വ്യക്തികളെ മരണത്തിലേക്ക് നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസിയും യുഡിഎഫും എന്തേ നടപടിയെടുക്കാത്തത്. മാധ്യമങ്ങൾ ഇതേക്കുറിച്ച് മൗനം പാലിക്കുന്നത് കൊലയാളികൾക്കുള്ള പിന്തുണയാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

CPIM Kerala

13 Jan, 07:34


സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.

CPIM Kerala

13 Jan, 07:33


https://www.facebook.com/share/v/1BNtXEXXHJ/ 2025 ജനുവരി 25, 26, 27 തീയതികളിൽ CPIM #എറണാകുളം_ജില്ലാ_സമ്മേളനം അനുബന്ധിച്ച് നടത്തുന്ന ഒമ്പതാമത്തെ സെമിനാർ "സ്ത്രീപക്ഷ രാഷ്ട്രീയം ഇന്ന്" 2025 ജനുവരി 13ന് രാവിലെ 10 മണിക്ക് കൊച്ചിയിൽ വച്ച് നടക്കും. ശൈലജ ടീച്ചർ, Adv. പുഷ്പദാസ് എന്നിവർ പങ്കെടുക്കും

CPIM Kerala

13 Jan, 07:10


സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളെ കാണുന്നു.

CPIM Kerala

13 Jan, 06:04


https://www.facebook.com/share/v/19fKWShw9L/ ഡിസിസി ട്രഷറർ ശ്രീ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിന് ഉത്തരവാദിയായി കേസിൽ പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ എം സങ്കടിപ്പിക്കുന്ന പ്രതിഷേധ സദസ്സ് ബത്തേരിയിൽ പാർടി സംസ്ഥാന സെക്രട്ടറി സ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

CPIM Kerala

12 Jan, 14:32


*സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ*

CPIM Kerala

12 Jan, 08:35


"ലോകത്താകമാനം വലതുപക്ഷത്തിന്റെ രാഷ്ട്രീയ മൂലധനം അസത്യമാണ്"

CPIM Kerala

12 Jan, 07:23


സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം
ജില്ലാ സെക്രട്ടറിയായി സ. ആർ നാസറിനെ തെരഞ്ഞെടുത്തു.

CPIM Kerala

12 Jan, 06:44


1966 ഫെബ്രുവരിയിൽ രക്തരൂക്ഷിതമായ വിപ്ലവത്തിലൂടെ ഒരുവിഭാഗം യുവാക്കളായ സൈനിക മേധാവികളുടെ നേതൃത്വത്തിൽ ഭരണം പിടിച്ചു. സിറിയയിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഖാലദ് ബക്ദാഷ് പ്രവാസജീവിതം മതിയാക്കി സിറിയയിലെത്തി. ദേശസാൽക്കരണമടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ഈജിപ്തുമായുള്ള ഐക്യം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്‌തു. ഇതിനിടെ 1967-ൽ ആറ് ദിവസത്തെ യുദ്ധത്തിൽ സിറിയക്ക് ഗോലാൻ കുന്നുകൾ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഭരണഘടനയുണ്ടാക്കുകയും ഏകകക്ഷി ഭരണത്തിലേക്ക് സിറിയ എത്തുകയും ചെയ്തു.
1970-ൽ സൈനിക മേധാവിയായ ഹാവിസ് അൽ അഷദ് അധികാരം പിടിച്ചെടുത്തു. രാജ്യത്ത് ഒരു ദീർഘമായ ഭരണസംവിധാനം തുടർച്ചയായി മുന്നോട്ടുകൊണ്ടുപോയി. 1971ൽ അംഗീകരിച്ച പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ അഷദ് സിറിയയുടെ പ്രസിഡന്റായി. ഈജിപ്ത്, ലിബിയ, സിറിയ എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഫെഡറേഷൻ ഓഫ് അറബ് റിപ്പബ്ലിക്കിന്റെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു.
1973-ൽ നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ പ്രോഗ്രസീവ് ഫ്രണ്ടിന്റെ ബാനറിൽ ബാത്തിസ്റ്റ് പാർടി വിവിധ പുരോഗമന പ്രസ്ഥാനങ്ങളുമായും കമ്യൂണിസ്റ്റ് പാർടികളുമായും ഐക്യമുന്നണിയുണ്ടാക്കി മത്സരിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടി. 1973-ൽ നടന്ന യുദ്ധത്തിൽ ഗോലാൻ കുന്നുകളുടെ ഒരുഭാഗം തിരിച്ചുപിടിക്കാൻ അവർക്ക് കഴിഞ്ഞു. ഇത്തരത്തിൽ സുശക്തമായ ഒരു ഭരണസംവിധാനത്തെ പ്രദാനം ചെയ്യുന്നതിന് അസദിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് കഴിഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ തുടരുകയും മതനിരപേക്ഷ നയങ്ങൾ മുന്നോട്ടുവയ്‌ക്കുകയും ചെയ്തു. പ്രസിഡന്റായിരുന്ന ഹാവിസ് അൽ അഷദിന്റെ മരണശേഷം മകൻ ബഷാർ അൽ അസദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അസദ് ഭരണം ചെയ്തുവച്ച ഗുണപരമായൊരു കാര്യം അതുവരെ അസ്ഥിരമായ ഭരണവ്യവസ്ഥ നിലനിന്നിരുന്ന സിറിയയിൽ ഉറച്ച സർക്കാർ ഉണ്ടായി എന്നതാണ്. മാത്രമല്ല മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് സിറിയയെ സാമ്രാജ്യത്വവിരുദ്ധ പാതയിൽ ഉറപ്പിച്ച് നിർത്താനുമായി.
ഇസ്രയേലിന്റെ അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ച ഇറാന്റെ നേതൃത്വത്തിലുള്ള പ്രതിരോധത്തിന്റെ ഭാഗമായിരുന്നു സിറിയ. റഷ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അത്തരത്തിൽ അമേരിക്കയുടെ ഏകലോക ക്രമത്തെ പ്രതിരോധിക്കുന്ന നിലപാടിലേക്കാണ് സിറിയ വന്നത്. അതിനാൽ സിറിയയെ തകർക്കാനുള്ള പദ്ധതികൾ അമേരിക്ക ആവിഷ്കരിച്ചു. അഫ്ഗാനിസ്ഥാനിൽ നടത്തിയതുപോലെ ഇസ്ലാമിക തീവ്രവാദത്തെ ഉപയോഗപ്പെടുത്താനാണ് അമേരിക്ക ശ്രമിച്ചത്. എന്നാൽ, ഇതിനെ റഷ്യയുടെയും ഇറാന്റെയും സഹായത്തോടുകൂടി സിറിയയിൽ അധികാരത്തിലുണ്ടായിരുന്ന അസദ് സർക്കാർ പ്രതിരോധിച്ച് നിന്നു.
സിറിയക്ക് നേരെ തുടർച്ചയായി ഇസ്രയേൽ ആക്രമണം നടത്തിയും അസദ് സർക്കാരിന് പിന്തുണ നൽകിയ ഹിസ്ബുള്ളയെ ദുർബലപ്പെടുത്തിയും നടത്തിയ ഇടപെടലുകളാണ് അസദ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചത്. സഹായിയായ ഇറാനെതിരായുള്ള ആക്രമണങ്ങളും സിറിയൻ പ്രതിരോധത്തെ ബാധിച്ചു. ഉക്രയ്‌ൻ യുദ്ധത്തിൽ മുഴുകിയ റഷ്യക്കും സഹായമെത്തിക്കുന്നതിൽ പരിമിതിയുണ്ടായി. ഈ അന്താരാഷ്ട്ര സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയാണ് മധ്യേഷ്യയിലെ ഈ മതനിരപേക്ഷ സർക്കാരിനെ തകർത്തത്.
2012–-13 കാലത്ത് സിറിയൻ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയുണ്ടാക്കിയ ഓപ്പറേഷന്റെ ഭാഗമായാണ് ഇപ്പോൾ സിറിയയിൽ അധികാരത്തിലിരിക്കുന്ന എച്ച്ടിസിയുടെ ഭരണം ഉണ്ടായത്. അതിന്റെ നേതാവ് ജൊലാനിയാണ്. ബിൻലാദനെപ്പോലെ വളർത്തിയെടുത്തശേഷം ഇദ്ദേഹത്തിന്റെ തലയ്‌ക്ക് 10 ലക്ഷം ഡോളർ അമേരിക്ക പ്രഖ്യാപിച്ചു. കഴിഞ്ഞ 10 വർഷമാകട്ടെ ഈ സംഘടന അധികാരത്തിലിരിക്കുന്ന ഇദ്ലിബ് പ്രവിശ്യയിൽ താലിബാൻ മോഡൽ ഭരണമാണ്. വ്യത്യസ്തമായ ജനങ്ങളും സംസ്കാരങ്ങളുമുള്ള സിറിയയെ ഇസ്ലാമിക സ്റ്റേറ്റിന്റെ വഴികളിലേക്ക് നയിക്കുമെന്ന സമീപനമാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്ന എച്ച്ടിസിക്കുള്ളത്. ഇത് കണക്കിലെടുത്താണ്‌ ജമാഅത്തെ ഇസ്ലാമിയും അവരുടെ മാധ്യമങ്ങളും സിറിയൻ അട്ടിമറിയെ പിന്തുണയ്ക്കുന്നത്.
സോഷ്യലിസ്റ്റ് ആശയങ്ങളെ പ്രതിരോധിക്കുകയെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഇസ്ലാമിക ഭീകരവാദത്തെ അമേരിക്ക ലോകത്ത് രൂപപ്പെടുത്തിയത്. അത്തരം ഇടപെടലിന്റെ തുടർച്ചയാണ് സിറിയയിലെ അധികാരം പിടിച്ചെടുക്കൽ. പുരോഗമന ശക്തികളും പിന്തിരിപ്പന്മാരും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രത്തിന്റെ തുടർച്ചയാണ് ഇപ്പോൾ അവിടെ നടക്കുന്ന സംഭവവികാസങ്ങൾ. പലപ്പോഴും അധികാരത്തിലേറിയ പിന്തിരിപ്പൻ ശക്തികളെ വകഞ്ഞുമാറ്റിയാണ് മതനിരപേക്ഷതയുടെ പാരമ്പര്യം സിറിയ നിലനിർത്തിയത്. ആ വഴിയിൽ ബഹുസ്വരതയുടെ നാടായ സിറിയ മുന്നേറുമെന്ന് നമുക്ക് തീർച്ചയായും പ്രതീക്ഷിക്കാം.
സ. പുത്തലത്ത് ദിനേശൻ
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

CPIM Kerala

12 Jan, 06:44


മധ്യേഷ്യയിൽ മതനിരപേക്ഷ നിലപാട് സ്വീകരിച്ച സർക്കാരുകളെ അട്ടിമറിക്കുകയെന്നതാണ് അമേരിക്കൻ നയം. അഫ്ഗാനിസ്ഥാനിൽ തുടങ്ങി ഇറാഖിലേക്കും ലിബിയയിലേക്കുമെത്തിയ ആ ഇടപെടൽ സിറിയയിലേക്കും വ്യാപിച്ചിരിക്കുകയാണ്. അസദ് സർക്കാരിന്റെ പതനവും ജൊലാനിയുടെ എച്ച്ടിഎസ്‌ അധികാരത്തിലേറിയതും അതിലേക്കാണ് വിരൽചൂണ്ടുന്നത്.
85 ശതമാനത്തോളം മുസ്ലിങ്ങളും ക്രൈസ്‌തവസഭകളുടെ ആസ്ഥാനങ്ങളും സ്ഥാപനങ്ങളും ജനങ്ങളും ഉൾക്കൊള്ളുന്ന പ്രദേശമാണിത്. സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള കുർദ്‌ ജനതയും സിറിയയുടെ സവിശേഷതകളാണ്. തദ്ദേശ നിവാസികളായ ബുദ്ധുക്കളും ഇവിടെയുണ്ട്. വിവിധ മതങ്ങളിൽ വിശ്വസിക്കുമ്പോഴും അറബ് ഭാഷ ഉയർത്തുന്ന ദേശീയബോധത്തിന്റെ അടിസ്ഥാനത്തിൽ യോജിച്ചുനിന്ന് മുന്നോട്ടുപോകുന്ന രീതിയാണവർ സ്വീകരിച്ചിരുന്നത്. ദമാസ്കസും അലെപ്പോയും ജസീറയുമെല്ലാം അടങ്ങുന്ന വ്യത്യസ്ത പ്രവിശ്യകളും സിറിയയുടെ സവിശേഷതയാണ്.
1831-ൽ ഇബ്രാഹിം സിറിയയിൽ അധികാരമേറ്റതോടെ സിറിയൻ ദേശീയത വളർത്തിക്കൊണ്ടുവരാനുള്ള നിലപാടുകൾ ശക്തമാക്കി. ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച് സിറിയൻമേഖല അറബ് ദേശീയ പ്രസ്ഥാനങ്ങളുടെയും സാഹിത്യങ്ങളുടെയും സംഗമഭൂമിയാക്കി വളർത്തിയെടുത്തു. ഒന്നാം ലോക യുദ്ധത്തിനുശേഷമുണ്ടായ വേഴ്സായ് സമാധാന സന്ദേശത്തിൽ അറബ് ജനതയ്ക്കുവേണ്ടി സംസാരിച്ചത് സിറിയയിലെ ഭരണാധികാരികളായിരുന്നു. അങ്ങനെ അറബ് ജനതയുടെ ദേശീയബോധത്തിന്റെ കേന്ദ്രമായിരുന്നു സിറിയ.
ഒന്നാംലോക യുദ്ധത്തോടെ ഫ്രാൻസിന്റെ അധികാരത്തിലേക്ക് ഈ നാട് എത്തിച്ചേർന്നു. തദ്ദേശീയരായ അറബികളുടെ ശക്തമായ ചെറുത്തുനിൽപ്പ് ഫ്രാൻസിന് നേരിടേണ്ടിവന്നു. ഇതിനെ മറികടക്കാൻ വംശീയവും പ്രാദേശികവുമായ ഭിന്നതകൾ വളർത്തിയെടുക്കാനുള്ള ഇടപെടലാണ് ഫ്രാൻസ് നടത്തിയത്. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് സിറിയയിലെ സ്വാതന്ത്ര്യ പോരാട്ടങ്ങൾ മുന്നോട്ടുവന്നു. 1946-ൽ സിറിയ പ്രത്യേക രാജ്യമായി മാറി.
ഒന്നാം ലോക യുദ്ധത്തിനുശേഷം നാഷണൽ ബ്ലോക്കെന്ന ഭൂപ്രഭുക്കളുടെ പാർടി അധികാരത്തിലെത്തി. ഷുക്കൂരി അൽക്വത്തലി സ്വതന്ത്ര സിറിയയിലെ ആദ്യത്തെ പ്രസിഡന്റായി. 1949-ൽ പ്രസിഡന്റായിരുന്ന അൽക്വത്തലിയെ പുറത്താക്കി കേണൽ ഹുഡ്നി അധികാരം പിടിച്ചു. അഞ്ചു മാസത്തിനുശേഷം മറ്റൊരു സൈനിക മേധാവിയുടെ വെടിയേറ്റ് അദ്ദേഹം മരിച്ചു. പിന്നീട് അധികാരത്തിൽ വന്നത് കേണൽ ഹിന്നാവിയാണ്. ഇറാഖുമായി ഗൂഢാലോചന നടത്തുന്നുവെന്നതിന്റെ പേരിൽ ഹിന്നാവി സ്ഥാനഭ്രഷ്ടനായി. പകരം റിപ്പബ്ലിക്കൻ ബ്ലോക്കിന്റെ നേതാവായ ഹൗറാണി അധികാരത്തിൽ വന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജനകീയ ഭരണഘടന നിലവിൽ വന്നു. ഈ നയങ്ങളോട് യോജിക്കാത്ത സ്ഥാപിത താൽപ്പര്യക്കാരുടെ ഇടപെടലിന്റെ ഫലമായി ഹൗറാണി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു.
1953-ൽ ശിഷ്ഖലി പ്രസിഡന്റായി അധികാരത്തിൽ വന്നു. ഏകാധിപത്യ സ്വഭാവമുള്ള അദ്ദേഹത്തിന്റെ ഭരണത്തിനെതിരെ 1954-ൽ ഇടതു പക്ഷ പാർടികളും വിദ്യാർഥികളും സംയുക്തമായി പോരാട്ടം സംഘടിപ്പിച്ചു. ഇത്തരം പോരാട്ടങ്ങളിലൂടെ ബാത്തിസ്റ്റ്പാർടി അധികാരത്തിലെത്തി. ദേശസാൽക്കരണവും ഭൂപരിഷ്കരണവും പ്രധാനപ്പെട്ട മുദ്രാവാക്യമായി ബാത്തിസ്റ്റ്‌ പാർടി അവതരിപ്പിച്ചു. ബാത്തിസ്റ്റ് പാർടിയുടെ നേതാക്കൾ കമ്യൂണിസ്റ്റ് പാർടി നേതാക്കളുമായി യോജിച്ച് മുന്നോട്ടുപോയി. ഈജിപ്തിലെ പുരോഗമനവാദിയായ നാസറുമായി ഐക്യപ്പെട്ട് സാമ്രാജ്യത്വ നയങ്ങൾക്കെതിരെ ശക്തമായി പോരാട്ടം ആരംഭിക്കുകയും ചെയ്തു.
മതന്യൂനപക്ഷങ്ങളും മർദിത ജനവിഭാഗങ്ങളുമായിരുന്നു പ്രധാനമായും കമ്യൂണിസ്റ്റ് പാർടിയെ പിന്തുണച്ചത്. അമേരിക്കൻ സാമ്രാജ്യത്വത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 1956-ൽ യുണൈറ്റഡ് അറബ് റിപ്പബ്ലിക്കിന്റെ രൂപീകരണം ബാത്തിസ്റ്റ്‌ പാർടി പ്രഖ്യാപിച്ചു. ഈജിപ്തിലെ നാസർ മുന്നോട്ടുവച്ച പൊതുമേഖലയ്ക്ക് ഊന്നൽ നൽകിയ രീതിയാണ് സിറിയ സ്വീകരിച്ചത്. സിറിയയിലെ വ്യവസായികൾക്കും ഭൂപ്രഭുക്കൾക്കും ഇത് അംഗീകരിക്കാനായില്ല. ഇവരുടെ ശക്തമായ സമ്മർദത്തെ തുടർന്ന് അറബ് സഖ്യത്തിൽനിന്ന് പിന്മാറി സ്വതന്ത്ര രാഷ്ട്രമായി സിറിയ മാറി. മൻസൂർ അൽഖസ്വാരി അധികാരത്തിൽ വന്നു. അതോടെ കമ്പോളാധിഷ്ഠിതമായ നയത്തിലേക്ക് സിറിയ മാറി.
1961-ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്ന് അധികാരത്തിലേറിയ സർക്കാരിനെ സൈനികനേതാക്കളുടെ നേതൃത്വത്തിൽ അട്ടിമറിച്ചു. കമ്പോളവൽക്കരണത്തിന്റെ അസംതൃപ്തിയുടെ പശ്ചാത്തലത്തിലുണ്ടായ രാഷ്ട്രീയ കലക്കത്തിനെ തുടർന്ന്, ദേശസാൽക്കരണ നടപടികളും ഭൂപരിഷ്കരണ നയങ്ങളുമെല്ലാം നടപ്പാക്കാൻ തുടങ്ങി. നിരോധിക്കപ്പെട്ടിരുന്നെങ്കിലും മുസ്ലിം ബ്രദർഹുഡ് ഇതിനെതിരെ നിലപാടെടുത്തു. കമ്യൂണിസ്റ്റ് ആശയങ്ങളെ പിഴുതെറിയാനുള്ള പദ്ധതികളിലേക്കും അവർ നീങ്ങി.
1963-ൽ ബാത്തിസ്റ്റുകളുടെ നേതൃത്വത്തിൽ സൈനികവിഭാഗം അധികാരമേറ്റു. അവർ ഈജിപ്ത്, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി യുണൈറ്റഡ് അറബ് റിപ്പബ്ലിക് രൂപീകരിക്കാൻ ശ്രമിച്ചു. എന്നാൽ, ബാത്തിസ്റ്റ്‌ പാർടിയിലെ ഒരു വിഭാഗം ഈജിപ്തിലെ പുരോഗമനവാദിയായ നാസറിന്റെ നേതൃത്വത്തെ അംഗീകരിച്ചില്ല. ഇതെല്ലാം ബാത്തിസ്റ്റ്‌ പാർടിയിൽ വലിയ സംഘർഷമുണ്ടാക്കി. യോജിപ്പിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.

CPIM Kerala

11 Jan, 10:59


ഭാവിയുടെ പദാർത്ഥമായ ഗ്രഫീൻ ഉൾപ്പെടെയുള്ള മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയാണ് കേരളം. 94.85 കോടി രൂപ ചിലവിൽ നടപ്പിലാക്കുന്ന 'ഗ്രാഫീന്‍ അറോറ' പദ്ധതി നിര്‍വ്വഹണത്തിന് ഭരണാനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ മുൻകൈയിൽ കേന്ദ്ര ഇലക്ട്രോണിക്‌സും വിവര സാങ്കേതികവിദ്യയും മന്ത്രാലയത്തിന്റെയും വ്യവസായ പങ്കാളികളുടെയും പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുക. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ സംസ്ഥാന സര്‍ക്കാര്‍ 47.22 കോടി രൂപയും കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതികവിദ്യാ മന്ത്രാലയം 37.63 കോടി രൂപയും വ്യവസായ പങ്കാളികള്‍ 10 കോടി രൂപയും ചിലവഴിക്കും. ഇതിനോടകം ഗ്രഫീൻ സാങ്കേതിക വിദ്യാ മേഖലയിൽ മുന്നേറ്റം കൈവരിച്ചിട്ടുള്ള കേരളത്തിന് ലോകത്തിനൊപ്പവും ഇന്ത്യക്ക് മുന്നിലും സഞ്ചരിക്കുന്നതിനും രാജ്യത്തിന് മാതൃകയാകുന്നതിനും അവസരമൊരുക്കുക കൂടിയാണ് ഈ പദ്ധതി.
സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി

CPIM Kerala

11 Jan, 10:58


"മുടങ്ങിക്കിടന്നിരുന്ന വെങ്ങളം മുതല്‍ രാമനാട്ടുകര വരെ 28.4 കിലോമീറ്റര്‍ നീളുന്ന കോഴിക്കോട് ബൈപാസിന്റെ പൂര്‍ത്തീകരണം പ്രധാന ദൗത്യങ്ങളിലൊന്നായിരുന്നു. നിര്‍മ്മാണ പ്രവൃത്തി അനന്തമായി നീണ്ടുപോയതോടെ നിരവധി അപകടങ്ങളുമുണ്ടായി. ഗതാഗതക്കുരുക്ക് നിത്യസംഭവമായി. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ നിരവധി ചർച്ചകളും അടിയന്തിരമായ ഇടപെടലും കാരണം ആണ് ബൈപാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ സാധിച്ചത്. കര്‍ക്കശമായി എടുത്ത ഈ തീരുമാനങ്ങള്‍ക്ക് ഫലമായി ഇപ്പോള്‍ സര്‍വ്വീസ് റോഡ് ഉള്‍പ്പെടെ 8 വരി പാത നാടിനായി ഒരുങ്ങിയിരിക്കുകയാണ്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മണിക്കൂറുകളുടെ സമയലാഭം ജനങ്ങൾക്കുണ്ടാകും"

CPIM Kerala

11 Jan, 10:57


"അക്കാദമിക ഗുണമേന്മ ഉറപ്പാക്കി പരമാവധി കുട്ടികളെ കേരളത്തില്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്"

CPIM Kerala

11 Jan, 06:29


തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍, ഐസിഎംആര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഡല്‍ഹി എയിംസ്, ഡല്‍ഹി സഫ്ദര്‍ജംഗ്, പുതുച്ചേരി ജിപ്മര്‍, പിജിഐ ചണ്ടിഗഢ് തുടങ്ങിയ രാജ്യത്തെ പ്രശസ്തങ്ങളായ 8 മെഡിക്കല്‍ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കേരളത്തിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ഉള്‍പ്പെട്ടത് എന്നത് അഭിമാനിക്കാവുന്ന ഒന്നാണ്. ട്രോമ, ബേണ്‍സ് പരിചരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ തന്നെ ഇടം പിടിക്കാന്‍ കേരളത്തിനായി. സംസ്ഥാനത്തെ ട്രോമ, ബേണ്‍സ് ചികിത്സാ സംവിധാനങ്ങള്‍ വിപുലപ്പെടുത്താന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലൂടെ സാധിക്കും. എമര്‍ജന്‍സി കെയറിന്റേയും ബേണ്‍സ് കെയറിന്റേയും സ്റ്റേറ്റ് അപെക്‌സ് സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കും.
സ. വീണ ജോർജ്
ആരോഗ്യ വകുപ്പ് മന്ത്രി

CPIM Kerala

10 Jan, 16:02


"ജനുവരി 10 സ. ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം"

CPIM Kerala

10 Jan, 15:03


https://www.facebook.com/share/v/17aGXFeQrv/
സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാർ "ഇന്ത്യന്‍ ജനാധിപത്യം ഇന്നലെ, ഇന്ന്, നാളെ"
പാര്‍ടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

CPIM Kerala

10 Jan, 12:18


"പോരാളികളുടെ സംഗമം"

CPIM Kerala

10 Jan, 12:13


"സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ വളര്‍ച്ച ലോകത്ത് പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചു"

CPIM Kerala

10 Jan, 12:11


സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് രചിച്ച “കോരന് കഞ്ഞി കുമ്പിളിൽ തന്നെ - നിയോലിബറൽ കാലത്തെ നീതി” എന്ന പുസ്തകം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽവച്ച് പാർടി പോളിറ്റ് ബ്യുറോ അംഗം സ. ബൃന്ദാ കാരാട്ട് പ്രകാശനം ചെയ്തു.

CPIM Kerala

10 Jan, 12:10


"ഗാന്ധിജിയെ ആര് കൊന്നു, എന്തിന് കൊന്നു എന്നത് മറച്ചു വെക്കുന്നത് അജണ്ടയുടെ ഭാഗം"

CPIM Kerala

10 Jan, 12:08


ലോകോത്തര കമ്പനിയായ ഏൺസ്റ്റ് ആൻ്റ് യങ്ങ് കേരളത്തിൽ പുതിയ ഓഫീസ് കൂടി ആരംഭിച്ചിരിക്കുന്നുവെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. കൊച്ചിയിലെ സൈബർ ഗ്രീൻ ടവറിൽ നാല് നിലകളിലായി ആയിരക്കണക്കിന് ജീവനക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഈ ഗ്ലോബൽ ഡെലിവറി ക്യാമ്പസ് സമീപഭാവിയിൽ തന്നെ വിപുലീകരിക്കാനുള്ള സാധ്യതയും കമ്പനി അധികൃതർ സംസാരിച്ചു. രാവിലെ ഉദ്ഘാടന ചടങ്ങിനിടെ കേരളത്തെക്കുറിച്ചും കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും അഭിമാനകരമായ വാക്കുകളാണ് കമ്പനിയുടെ ഗ്ലോബൽ വൈസ് ചെയർമാൻ കൂടിയായ അജയ് ആനന്ദ് പങ്കുവെച്ചത്. 130ലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏൺസ്റ്റ് ആൻ്റ് യങ്ങിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലുൾപ്പെടെ കൊച്ചിയിലുള്ള കേന്ദ്രം മുഖ്യപങ്ക് വഹിക്കുമെന്ന് പറഞ്ഞ അദ്ദേഹം കേരളം ഏറ്റവും മികച്ച ടാലൻ്റുകളെ നൽകുന്നതിലുള്ള സന്തോഷവും ഈ ചടങ്ങിൽ പ്രകടിപ്പിച്ചു. നൂതന സാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്യുന്നതിൽ കേരളത്തിലെ വർക്ക് ഫോഴ്സ് ഏറെ മുന്നിൽ നിൽക്കുന്നുവെന്നും കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പിന്നിൽ ഇതൊരു പ്രധാനഘടകമാണെന്നും അദ്ദേഹം പറയുകയുണ്ടായി. പതിനായിരത്തിലധികം ജീവനക്കാർ കേരളത്തിൽ മാത്രം ഇപ്പോൾ ഏൺസ്റ്റ് ആൻ്റ് യങ്ങിൻ്റെ ഭാഗമാണെന്നും സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയിൽ സംതൃപ്തരാണെന്നും പറഞ്ഞ അജയ് കേരളത്തിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നും ഉറപ്പ് നൽകി. മറ്റൊരു അഭിമാനകരമായ ദിവസം. അഡ്വാൻസ് ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകോത്തര കമ്പനികളുടെ ലക്ഷ്യസ്ഥാനമായി ഓരോ ദിവസം കഴിയുന്തോറും കേരളം മാറിക്കൊണ്ടിരിക്കുന്ന കാലം. തുടരാം ഈ കുതിപ്പ്.
സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി

CPIM Kerala

10 Jan, 06:51


"വൃത്തിയുടെ ഉത്സവമായി മാറിയ കലോത്സവം"

CPIM Kerala

10 Jan, 06:50


"ബ്രഹ്മപുരത്തിന് പിന്നാലെ കളമശ്ശേരിയിലും 2 ഏക്കറോളം ഭൂമിയിൽ കിടക്കുന്ന മാലിന്യക്കൂന നീക്കം ചെയ്യുന്നു. കേരള ഖരമാലിന്യ പദ്ധതിയുടെ ഭാഗമായി ബയോമൈനിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മാലിന്യക്കൂന നീക്കം ചെയ്യുന്നത്. 44742.304 മെട്രിക് ടൺ മാലിന്യം ഇതിലൂടെ ശാസ്ത്രീയമായി സംസ്കരിച്ച് നീക്കം ചെയ്യും. മാലിന്യക്കൂനകളില്ലാത്ത കേരളത്തിലേക്ക്, ക്ലീൻ കേരളത്തിലേക്കൊരു പുത്തൻ ചുവട് കൂടി"

CPIM Kerala

10 Jan, 06:48


"ജനുവരി 10 സ. ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം"

CPIM Kerala

10 Jan, 06:36


"വീട് വെക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളില്‍ അതിവേഗം തീരുമാനമുണ്ടാകണം"

CPIM Kerala

10 Jan, 06:33


"കേരളത്തിൽ ആരംഭിച്ച 260 കമ്പനികൾ പങ്കെടുക്കുന്ന Mission 1000 കോൺക്ലേവ്. മിഷൻ 1000 പദ്ധതിയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത് ശരാശരി 100 കോടി വിറ്റുവരവുള്ള 1000 കമ്പനികൾ കേരളത്തിൽ സൃഷ്ടിക്കാനാണ്. അതിൽ 260 എണ്ണം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 1000 എണ്ണവും യാഥാർത്ഥ്യമാകുമ്പോൾ 1,00,000 കോടി വിറ്റുവരവ് കേരളത്തിന് നൽകുന്ന ബൃഹത്തായ ഒരു പദ്ധതിയായിത് മാറും"

CPIM Kerala

10 Jan, 06:30


https://www.facebook.com/share/v/1C7UVL433M/ 2025 ജനുവരി 25, 26, 27 തീയതികളിൽ CPIM #എറണാകുളം_ജില്ലാ_സമ്മേളനം അനുബന്ധിച്ച് നടത്തുന്ന അഞ്ചാമത്തെ സെമിനാർ "മലയോരമേഖല : ആദിവാസി ഭൂപ്രശ്നങ്ങളും വന്യമൃഗ ഭീഷണിയും" കോതമംഗലം കുട്ടമ്പുഴയിൽ. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു, ജോയ്സ് ജോർജ്, വിദ്യാധരൻ കാണി എന്നിവർ പങ്കെടുക്കുന്നു

CPIM Kerala

10 Jan, 06:28


https://www.facebook.com/share/v/189sm6Pdj8/ സിപിഐ എം എറണാകുളം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാർ "മലയോരമേഖല:ആദിവാസി ഭൂപ്രശ്നങ്ങളും വന്യമൃഗ ഭീഷണിയും" പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു, ജോയ്സ് ജോർജ്, വിദ്യാധരൻ കാണി എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നു.

CPIM Kerala

10 Jan, 05:16


https://www.facebook.com/share/v/1MThUSshQ3/ സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളനം സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

CPIM Kerala

09 Jan, 04:46


ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.

സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ക്രൗഡ് മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്നതിനായി രണ്ട് ഓപ്പണ്‍ പ്ലാസകളും ലേഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് ഉതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയിലൂന്നിയാണ് ട്രക്ക്‌റൂട്ട് ലേഔട്ട് പ്ലാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഒരു എമര്‍ജന്‍സി വാഹന പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പുനസ്ഥാപനത്തെ പിന്‍തുണയ്ക്കുന്നതിനായി ട്രക്ക്‌റൂട്ടിന്റെ ഇരുവശത്തും ബഫര്‍സോണും പ്ലാന്‍ പ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. ട്രക്ക്‌റൂട്ടിന്റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടിരൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. പമ്പയുടെയും ട്രക്ക്‌റൂട്ടിന്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചിലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്.

CPIM Kerala

09 Jan, 04:10


"ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ ഉത്തരവാദിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കുക, കുറ്റക്കാരായ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബത്തേരിയിൽ എൽഡിഎഫ് നൈറ്റ്‌ മാർച്ച്"

CPIM Kerala

08 Jan, 11:57


"കോൺഗ്രസും ബിജെപിയും വർഗ്ഗപരമായി ഒരേ നിലപാട് സ്വീകരിക്കുന്ന പാർടികളാണ്"

CPIM Kerala

08 Jan, 11:55


"ഭരണഘടനാ സ്ഥാപനങ്ങളെ കാവിവത്കരിക്കാൻ ശ്രമം നടക്കുന്നു"

CPIM Kerala

08 Jan, 11:53


യുജിസി കരട് ചട്ടങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണം. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നതാണ് യുജിസി കരട് ചട്ടങ്ങൾ. വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണർമാർക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കരട് അധികാരം നൽകുന്നു. 2025-ലെ ഡ്രാഫ്റ്റ് യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ റെഗുലേഷൻസിലെ വ്യവസ്ഥകളിൽ ഒന്ന് സർക്കാരിന് കീഴിലുള്ള സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. മൂന്നംഗ സെലക്ഷൻ കമ്മിറ്റിയും അതിൽ തന്നെ ചാൻസലറുടെ നോമിനി ചെയർപേഴ്സണെയും നിയമിക്കാനുള്ള അധികാരം ചാൻസലർക്ക് മാർഗരേഖ നൽകുന്നു. പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണർമാർ ഏകപക്ഷീയമായി പെരുമാറുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത് സംഭവിക്കുന്നത്.
സെലക്ഷൻ കമ്മിറ്റിയിൽ ആരെയാണ് നിയമിക്കുന്നത് എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് യാതൊരു അഭിപ്രായവും ഉണ്ടാകില്ല. ഒറ്റയടിക്ക്, ഈ മാർഗ്ഗനിർദ്ദേശങ്ങൾ വഴി ഗവർണർമാർക്ക് ചാൻസിലർ എന്ന പദവി ഉപയോഗിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ സർവകലാശാലകളിലും കേന്ദ്രത്തിന് ഇഷ്ടമുള്ള വൈസ് ചാൻസലർമാരെ നിയമിക്കാം. ഈ കരട് ചട്ടങ്ങൾ ഭരണഘടനാപരമായ നിലപാടിനെ ലംഘിക്കുന്നു. ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ എല്ലാ ജനാധിപത്യ വിഭാഗങ്ങളും ഈ അപകടകരമായ വ്യവസ്ഥയെ ഒറ്റക്കെട്ടായി എതിർക്കണം.

CPIM Kerala

08 Jan, 11:52


സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കാറ്റിൽ പറത്തുകയും അക്കാദമിക യോഗ്യത അടിസ്ഥാനമാക്കാതെ ആരേയും വൈസ്‌ ചാൻസലറാക്കാൻ അവസരം നൽകുകയും ചെയ്യുന്ന യുജിസിയുടെ പുതിയ കരട്‌ ചട്ടം സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്കമാണ്. യുജിസി കരട് നിർദ്ദേശത്തിനെതിരെ സംസ്ഥാനം എതിർപ്പ് അറിയിക്കുകയും നിയമപരമായി നേരിടാനുള്ള വഴികൾ തേടുകയും ചെയ്യും.

വൈസ്‌ ചാൻസലർ (വിസി) നിയമനത്തിൽ ഗവർണർമാർക്ക്‌ വലിയ അധികാരം നൽകുന്നതും അധ്യാപക നിയമനങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കുന്നതും കരാർവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതുമായ വ്യവസ്ഥകൾ അടങ്ങിയ ചട്ടഭേദഗതിക്കാണ്‌ യുജിസി രൂപം കൊടുത്തത്‌. സർവകലാശാല വിസിമാരായി അക്കാദമിക്ക്‌ വിദഗ്‌ധരെതന്നെ നിയമിക്കണമെന്ന്‌ നിർബന്ധമില്ലെന്നാണ്‌ യുജിസിയുടെ പുതിയ ചട്ടഭേദഗതി കരടിൽപറയുന്നത്‌. വ്യവസായം, പൊതുഭരണം, പൊതുനയ രൂപീകരണം, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ വൈദഗ്‌ധ്യം തെളിയിച്ചവരെയും വിസിമാരായി നിയമിക്കാമെന്നാണ്‌ പുതിയ നിലപാട്‌.

വിസി നിയമനത്തിൽ ചാൻസലർ കൂടിയായ ഗവർണർക്ക്‌ വിശാലമായ അധികാരങ്ങളാണ്‌ പുതിയ വ്യവസ്ഥയിലുള്ളത്‌. വിസിമാരെ നിയമിക്കാനുള്ള മൂന്നംഗ സെർച്ച്‌ കം സെലക്‍ഷൻ കമ്മിറ്റിയിൽ ഒരംഗത്തെ ഗവർണർ നാമനിർദേശം ചെയ്യും. രണ്ടാമത്തെ അംഗത്തെ യുജിസി ചെയർമാന്‌ നിർദേശിക്കാം. സർവകലാശാല സെനറ്റ്‌, സിൻഡിക്കേറ്റ്‌, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി, എക്‌സിക്യൂട്ടീവ്‌ കൗൺസിൽ എന്നിങ്ങനെയുള്ള സമിതികൾക്ക്‌ ഒരാളെ നാമനിർദേശം ചെയ്യാം. കമ്മിറ്റി നൽകുന്ന അഞ്ചംഗ ചുരുക്കപ്പട്ടികയിൽനിന്ന്‌ ഒരാളെ വിസിയായി ചാൻസലർ നിയമിക്കണം. ഇത്‌ ലംഘിച്ചുള്ള വിസി നിയമനങ്ങൾ അസാധുവായിരിക്കുമെന്നും യുജിസി പറയുന്നു.

വിദഗ്‌ധർ അംഗങ്ങളായ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കണമെന്നും അവർ ശുപാർശ ചെയ്യുന്ന പാനലിൽനിന്നും ഒരാളെ വിസിയായി ചാൻസലർ നിയമിക്കണമെന്നുമാണ്‌ 2018ലെ യുജിസി മാർഗനിർദേശത്തിലെ വ്യവസ്ഥ. എന്നാൽ, പുതിയ മാർഗനിർദേശത്തിൽ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കുന്നത്‌ തന്നെ ഗവർണറുടെ അധികാരമാക്കി മാറ്റി. അതിൽ ഒരംഗത്തെ ഗവർണറുടെയും രണ്ടാമനെ യുജിസി ചെയർമാന്റെയും പ്രതിനിധികളുമാക്കി. ഇതുവഴി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘപരിവാർ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ മാത്രം വിസിമാരായി പ്രതിഷ്‌ഠിക്കുകയെന്ന അജണ്ട നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ നീക്കം.

സ. ആർ ബിന്ദു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

CPIM Kerala

08 Jan, 11:51


കേന്ദ്രസർക്കാരും അവരുടെ ആജ്ഞാനുവർത്തികളായ പൊലീസും ഇന്ത്യയിലുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബുൾഡോസർ രാജ്‌ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്കാണ്‌ ഭരണപക്ഷത്തിന്റെ ബുൾഡോസറുകൾ പായുന്നത്‌. ഒരു പ്രത്യേക സമുദായത്തെയാണ്‌ ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നതെന്ന്‌ വ്യക്തം. ജഹാംഗീർപുരിയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും അതുകണ്ടു. ബിജെപിയുടെയും ആർഎസ്‌എസിന്റെയും രൂപമായി ബുൾഡോസർ മാറിക്കഴിഞ്ഞു. ദരിദ്രരെ ആക്രമിക്കുകയും കോർപറേറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്‌ ബുൾഡോസർ രാഷ്ട്രീയം.
ഇന്ത്യൻ ചരിത്രവും പാഠപുസ്‌തകങ്ങളും പ്രത്യേക ലക്ഷ്യത്തോടെ വളച്ചൊടിക്കുകയാണ്‌. പുതിയതരം ജാതിരാഷ്ട്രീയമാണ്‌ ഇപ്പോൾ നടപ്പാക്കുന്നത്‌. തൊട്ടുകൂടായ്‌മയെ പലതരത്തിലും തിരിച്ചുകൊണ്ടുവരാനാണ്‌ ബിജെപിയും ആർഎസ്‌എസും ശ്രമിക്കുന്നത്‌. ഇന്ത്യയുടെ ഫെഡറൽ തത്വങ്ങളും ആർഎസ്‌എസ്‌ അട്ടിമറിക്കുകയാണ്‌. കേന്ദ്രസർക്കാരിനാൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഇവിടത്തെ വികസനവും വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം ഉൾപ്പെടെയുള്ള മേഖലകളിലെ നേട്ടങ്ങളും കേന്ദ്രസർക്കാരിനും ബിജെപിക്കും ഇഷ്ടപ്പെടുന്നില്ല എന്നതാണ്‌ കാരണം.
സ. ബൃന്ദ കാരാട്ട്
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം

CPIM Kerala

08 Jan, 10:01


https://www.facebook.com/CPIMKerala/videos/1294479635227452/ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ എഴുതിയ നാല് പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കുന്നു. പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കുന്നു.

CPIM Kerala

08 Jan, 09:59


സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളെ കാണുന്നു.

CPIM Kerala

08 Jan, 08:24


ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ. ആർ ബിന്ദു മാധ്യമങ്ങളെ കാണുന്നു.

CPIM Kerala

08 Jan, 08:22


"അന്‍വര്‍ മുൻപേ യുഡിഎഫിന്റെ ഭാഗം, ഇക്കാര്യത്തിൽ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ല"

CPIM Kerala

08 Jan, 06:40


https://www.facebook.com/share/p/15jg1uDBpo/

അഞ്ചുനാൾ നീണ്ട കലയുടെ ആരവത്തിന് ഇന്ന് കൊടിയിറങ്ങുകയാണ്. കൗമാര കേരളം അവിസ്മരണീയമാക്കിയ സർഗ്ഗശേഷിയുടെ ദിനരാത്രങ്ങളാണ് കടന്നുപോയത്. തിരുവനന്തപുരം നഗരത്തിലെ 25 വേദികളിൽ 249 ഇനങ്ങളിലായി നടന്ന കലാമേളയിൽ പതിനയ്യായിരത്തോളം വിദ്യാർത്ഥികളാണ് പങ്കാളികളായത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന നമ്മുടെ സ്‌കൂൾ കലോത്സവം ഓരോ വർഷവും വളരുകയാണ്. ഇത്തവണത്തെ കലോത്സവത്തിൽ ഗോത്രനൃത്ത വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയതും ശ്രദ്ധേയമായി. കലയിൽ വിജയികളെന്നും പരാജിതരെന്നുമുള്ള വിഭജനമില്ല. അത് മാനവികതയുടെ മഹത്തായ പ്രകടനമാണ്. 63–ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ.

CPIM Kerala

08 Jan, 06:35


https://www.facebook.com/share/v/19zaSwSyid/

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ രണ്ടാം അധ്യായത്തിന് തുടക്കമാവുകയാണ്. ജനുവരി 9 മുതൽ 12 വരെ ഫോർട്ട് കൊച്ചിയിൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ പുതിയ കാലത്തെ അഭിസംബോധന ചെയ്ത് 'Gen-Z കാലവും ലോകവും' എന്ന ആശയമാണ് പങ്കുവെക്കുന്നത്. കലാസാഹിത്യ രാഷ്ട്രീയ മേഖലകളിലെ നൂതനമായ ചലനങ്ങളും ആശയങ്ങളും പങ്കുവച്ചുകൊണ്ട് സമൂഹത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള വ്യക്തിത്വങ്ങൾ ഒത്തുകൂടുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന് ആശംസകൾ നേരുന്നു. ലിറ്ററേച്ചർ ഫെസ്റ്റിവൽ സിഗ്നേച്ചർ ഫിലിം സന്തോഷപൂർവ്വം പങ്കുവെക്കുന്നു.

CPIM Kerala

07 Jan, 07:12


കണ്ണപുരം ചുണ്ടയിലെ സിപിഐ എം ബ്രാഞ്ച് അംഗമായിരുന്ന സഖാവ് റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2025 ജനുവരി 4ന് റിജിത്ത് വധക്കേസിൽ ഒമ്പത്‌ ആർഎസ്‌എസ്‌–ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത്‌ പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാംപ്രതി അജേഷ്‌ വാഹനാപകടത്തിൽ മരിച്ചു.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ(57), കൊത്തില താഴെവീട്ടിൽ ജയേഷ്‌(41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്‌(44), പുതിയപുരയിൽ അജീന്ദ്രൻ(51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ(52), പുതിയപുരയിൽ രാജേഷ്‌(46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്‌(47), സഹോദരൻ ശ്രീജിത്ത്‌(43), തെക്കേവീട്ടിൽ ഭാസ്‌കരൻ(67) എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം(302), വധശ്രമം(307), അന്യായമായി സംഘംചേരൽ(143), സംഘം ചേർന്ന്‌ ലഹളയുണ്ടാക്കൽ(147), തടഞ്ഞുവയ്‌ക്കൽ(341), ആയുധം ഉപയോഗിച്ച്‌ പരിക്കേൽപ്പിക്കൽ(324) വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി.
സുഹൃത്തുക്കൾക്കൊപ്പം രാത്രി വീട്ടിലേക്ക്‌ നടന്നുപോയ റിജിത്തിനെ ആർഎസ്‌എസ്‌– ബിജെപി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2005 ഒക്‌ടോബർ മൂന്നിന്‌ രാത്രി 7.45ന്‌ തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്തായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ കെ വി നികേഷ്‌, ആർ എസ്‌ വികാസ്‌, കെ എൻ വിമൽ എന്നിവർക്കും പരിക്കേറ്റിരുന്നു. വെട്ടേറ്റ റിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാക്കത്തി, കഠാര, വടിവാൾ, വലിയ കഠാര, സ്റ്റീൽപൈപ്പ്‌, ഉറയോടുകൂടിയ വടിവാൾ എന്നിവയാണ്‌ കൊലയ്‌ക്ക്‌ ഉപയോഗിച്ചത്‌. യുവാക്കളെ ആർഎസ്‌എസ്‌ അക്രമികളാക്കുന്നതിനെതിരെ പ്രവർത്തിച്ചതിന്റെ വിരോധമാണ്‌ കൊലയ്‌ക്ക്‌ കാരണം.

CPIM Kerala

07 Jan, 07:11


കോൺഗ്രസ് നേതാവായ അച്ഛനും മകനുംആത്മഹത്യചെയ്തതിന്റെ കാരണം കത്തിലൂടെ എഴുതി അറിയിച്ചിട്ടും ആ കത്ത് തുറന്നു പോലും നോക്കിയില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരിക്കുകയാണ്. ഇതിലും വലിയ നിരുത്തരവാദിത്വം വേറെ എന്തുണ്ട് ?കണ്ണൂർ മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾ നൽകുന്ന നിവേദനങ്ങളുടെ സ്ഥിതിയും ഇതു തന്നെയായിരിക്കില്ലേ? 2021 ൽ കോൺഗ്രസ് നേതാവായ എൻ എൻ വിജയൻ അയച്ച കത്ത് വായിച്ച് കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ നിസ്സഹായരായ ആ അച്ഛനും മകനും ജീവനൊടുക്കുന്നതിൽ നിന്ന് അവരെ രക്ഷിക്കാമായിരുന്നില്ലേ. വിജയൻ എഴുതിവെച്ച കത്തിൽ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണന്റെ പേരിലും ആരോപണമുന്നയിച്ചിരിക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യം എംഎൽഎയുൾപ്പടെ നടത്തിയിരിക്കുന്നു എന്ന് എഴുതിവെച്ച് മകനെയും കൂട്ടി ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവിൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഒറ്റ കോൺഗ്രസ് നേതാവുമില്ലെന്നോ?
സിപിഐ എമ്മിന് നേരെ പടവാളുയർത്തിയ ചില മാധ്യമ വിശാരദന്മാരുടെ വിചാരണകൾ നടക്കാത്തതെന്ത് ? നിരാലംബരും ദുഃഖാർത്തരുമായ വിജയൻ്റെ കുടുംബത്തെ ആശ്വസിച്ചിക്കാൻ വീട്ടിലെത്തേണ്ട എംപി പ്രിയങ്കാ ഗാന്ധി അവിടെ എത്തിയിട്ടില്ല. എംപിയെ അങ്ങനെയിങ്ങനെയൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. വയനാട്ടിലെ ജനങ്ങളുടെ ദുർവിധി എന്നല്ലാതെ എന്തു പറയാൻ. എംഎൽഎക്ക് ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല എത്രയും വേഗത്തിൽ രാജിവെക്കുക എന്നതാണ് മാന്യത. എംപിക്കും കുടുംബം കത്ത് നൽകിയിട്ടുണ്ട് എന്ന് അറിയുന്നു. എന്താണവരുടെ ജനങ്ങളോടുള്ള പ്രതിബദ്ധത? സ്വന്തം സഹപ്രവർത്തകരോട് പോലും ഈ സമീപനമാണെങ്കിൽ സാധാരണജനത്തോട് എന്തായിരിക്കും മനോഭാവം? രണ്ടു വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒന്ന് സാന്ത്വനിപ്പിക്കാൻ പോലും വരാത്ത ഒരു ജനപ്രതിനിധിക്ക് ആസ്ഥാനത്ത് തുടരാൻ ധാർമ്മികമായി ഒരു അവകാശവുമില്ല.
സ. പി കെ ശ്രീമതി ടീച്ചർ
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

CPIM Kerala

07 Jan, 07:10


"എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പിലെ വെളിപ്പെടുത്തലുകളിൽ പ്രതികളായി വരുന്ന എല്ലാവരും ശിക്ഷിക്കപ്പെടണം"

CPIM Kerala

07 Jan, 07:08


"ലോകത്തിന് മുമ്പിൽ വിസ്മയം തീർക്കുകയാണ് സംസ്ഥാന സ്‌കൂൾ കലോത്സവം"

CPIM Kerala

07 Jan, 07:06


പറയാതെ വയ്യ. കോൺഗ്രസ് നേതാക്കൻമാർക്ക് അഴിമതി ആയാലും കൊലപാതകം ആയാലും എന്തൊരു പ്രിവിലേജാണ് കേരളത്തിലെ മാധ്യമങ്ങൾ നൽകുന്നത്! അവരുടെ ചെയ്തികൾവച്ച് മറ്റാരുടെയും തെറ്റായ പ്രവർത്തനങ്ങളെ ന്യായീകരിക്കാനോ ഗൗരവം കുറച്ചുകാണാനോ ഞാൻ തുനിയില്ല. പക്ഷേ, ഇപ്പോൾ വയനാടിലെ കോൺഗ്രസ്സ് ജില്ലാ ട്രഷററും മകനും ആത്മഹത്യ സംബന്ധിച്ച വിവരങ്ങൾ ഏതൊരാളെയും ഞെട്ടിക്കേണ്ടതാണ്. പക്ഷേ, കോൺഗ്രസ് നേതാക്കൾക്ക് ഞെട്ടലില്ല, മാധ്യമങ്ങൾക്കുമില്ല. ഇരട്ട ആത്മഹത്യയ്ക്ക് പ്രത്യക്ഷ കാരണക്കാരായ എംഎൽഎയെയും ഡിസിസി പ്രസിഡന്റിനെയും കോൺഗ്രസും മാധ്യമങ്ങളും ചേർത്തു നിർത്തുകയായിരുന്നു.
ഇപ്പോളിതാ ആ നിർഭാഗ്യവാനായ മനുഷ്യന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരിക്കുന്നു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റും കൂടി നടത്തിയ ബാങ്ക് നിയമന തട്ടിപ്പിൽ ഒടുവിൽ കുടുങ്ങിയത് ഡിസിസി ട്രഷറർ. എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് പലതവണ അദ്ദേഹം കോൺഗ്രസ്സ് നേതാക്കന്മാർക്ക് പിന്നാലെ നടന്നു. കെപിസിസി പ്രസിഡന്റിനോടും സഹായത്തിനായി കരഞ്ഞപേക്ഷിച്ചു. ആരും സഹായിച്ചില്ല, ഗത്യന്തരമില്ലാതെ അദ്ദേഹവും മകനും ആത്മഹത്യ ചെയ്തു. കോൺഗ്രസ്സിന്റെ ഒരു നേതാവും ആ ആത്മഹത്യ പോലും ഗൗരവത്തിലെടുത്തില്ല. പ്രതിയായ എംഎൽഎയോടൊപ്പം നിൽക്കും എന്നവർ പറയുകയും ചെയ്തു.
മനുഷ്യത്വം എന്നത് അയലത്തുകൂടി പോയിട്ടുള്ള ഒരാൾക്കും സാധിക്കാത്ത വിധം ആത്മഹത്യ കുറിപ്പിനെപോലും അവർ തള്ളിപ്പറഞ്ഞു. ‘ഇത് ആത്മഹത്യ കുറിപ്പാണോയെന്ന് ആർക്കറിയാം” എന്നാണ് ഒരു നേതാവ് പറഞ്ഞത്. അച്ചനും മകനും നഷ്ടപ്പെട്ട കോൺഗ്രസ്സ് നേതാവിന്റെ കുടുംബത്തെ ഇങ്ങനെ ആക്ഷേപിക്കാൻ എങ്ങനെയാണ് മനസുവരുന്നത്?
ആത്മഹത്യ കുറിപ്പ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവർക്ക് അയച്ചു കൊടുത്തു. പത്തു ദിവസം കാത്തിരിക്കണമെന്നും എന്നിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മാത്രം പോലീസിനും മാധ്യമങ്ങൾക്കും നൽകണമെന്നുമാണ് ആത്മഹത്യ ചെയ്ത എൻ.എം. വിജയൻ ബന്ധുക്കളോട് നിർദ്ദേശിച്ചിരുന്നത്. കോൺഗ്രസിനോട് മേൽപ്പറഞ്ഞ നേതാക്കൾക്കൊന്നും ഇല്ലാത്ത കൂറ് ആ മനുഷ്യന് ഉണ്ടായിരുന്നു എന്നുവേണം കരുതാൻ.
കത്തുകിട്ടി പത്തുദിവസം കഴിഞ്ഞിട്ടും ഒരു കോൺഗ്രസ്സ് നേതാവും പ്രശ്നത്തിൽ ഇടപെടുകയോ ഫോണിൽ പോലും ബന്ധപ്പെടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അവർ കുറിപ്പ് പ്രസിദ്ധീകരണത്തിന് നൽകുന്നതെന്ന് മകൾ അറിയിച്ചു. ഒരു നേതാവും തിരിഞ്ഞുനോക്കിയില്ല. കത്ത് പുറത്തുവരും എന്ന് അറിഞ്ഞിട്ടുപോലും അനങ്ങിയില്ല. വന്നാലും ഞങ്ങൾക്കൊരു ചുക്കുമില്ലെന്ന ധാർഷ്ട്യം, മാധ്യമങ്ങൾ കയ്യിലുണ്ടെന്ന അഹങ്കാരം!
സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

CPIM Kerala

07 Jan, 07:05


കൊച്ചി വിമാനത്താവളം തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. ഈ വർഷവും ഒരു കോടി യാത്രക്കാരെ വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്യാൻ സിയാലിന് സാധിച്ചു എന്ന നേട്ടം സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുകയാണ്. തുടർച്ചയായ രണ്ട് വർഷവും നേട്ടം കൈവരിച്ചതിന് പുറമെ സിയാലിൻ്റെ ചരിത്രത്തിലാദ്യമായി ഒരു മാസം 10 ലക്ഷം യാത്രക്കാരെന്ന നേട്ടവും 2024 ഡിസംബർ മാസത്തിൽ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആഭ്യന്തര - അന്താരാഷ്ട്ര സർവീസുകളിൽ കൂടുതൽ സർവീസ് തുടങ്ങാനും ഇതിലൂടെ 1.25 കോടി യാത്രക്കാരെ ഈ വർഷം വിമാനത്താവളത്തിൽ സ്വീകരിക്കാനും സാധിക്കുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്. ഇതിനായി പഞ്ച നക്ഷത്ര ഹോട്ടലും അത്യാധുനിക ലോഞ്ച് സൗകര്യങ്ങളുമുൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുമുണ്ട്.
സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി

CPIM Kerala

07 Jan, 07:04


ആരുടെ അഴിമതിമൂലമാണ് മോദിജി താങ്കൾ അധികാരത്തിൽ വന്നപ്പോൾ ഒരു ഡോളറിന് 58.88 രൂപ മൂല്യം ഉണ്ടായിരുന്ന രൂപയ്ക്ക് ഇന്ന് വിദേശവിനിമയ കമ്പോളത്തിൽ ഒരു ഡോളറിന് 85.77 രൂപ ആയത്?
എന്തേ ഇങ്ങനെ ചോദിക്കാൻ കാരണം എന്നായിരിക്കും നിങ്ങൾ ആലോചിക്കുക. മോദി ഭരണംപോലെ അഴിമതി നിറഞ്ഞൊരു ഭരണം ഇന്ത്യാ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. എങ്കിലും ഈ അഴിമതികൊണ്ടല്ല രൂപയുടെ മൂല്യം ഇടിഞ്ഞത്. എന്നാൽ 2013-ൽ രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസിന്റെ അഴിമതിമൂലമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത് എന്നതായിരുന്നു.
പിന്നെ, എന്താണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം?
വിദേശ വിനിമയ കമ്പോളത്തിൽ ഒരു രാജ്യത്തിന്റെ നാണയത്തിന്റെ മൂല്യം നിശ്ചയിക്കപ്പെടുന്നത് ആ നാണയത്തിന്റെ ഡോളറിനെ അപേക്ഷിച്ചുള്ള ഡിമാന്റും സപ്ലൈയും അനുസരിച്ചാണ്.
മൂന്ന് കാര്യങ്ങളാണ് മുഖ്യമായും സംഭവിച്ചിരിക്കുന്നത്.
ഒന്ന്, ഇന്ത്യയിൽ ഡോളറിന്റെ ഡിമാന്റ് കൂടി. ഇതിനു മുഖ്യകാരണം വിദേശനിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് അവരുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം പിൻവലിക്കാൻ തുടങ്ങിയതുകൊണ്ടാണ്. ഇന്ത്യയുടെ വിദേശനാണയ ശേഖരം 2024 സെപ്തംബറിൽ 70,000 കോടി ഡോളർ ആയിരുന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ വിദേശനാണയ ശേഖരം ഇന്ത്യയുടേതായിരുന്നു. പക്ഷേ, ചൈനയിലെ വിദേശനാണയ ശേഖരം വിദേശ വ്യാപാരത്തിലെ മിച്ചംകൊണ്ട് അവർ നേടിയതാണ്. ഇന്ത്യയ്ക്കാവട്ടെ, വിദേശ വ്യാപാരം എന്നും കമ്മിയാണ്. എന്നിട്ടും ഇത്ര വലിയ വിദേശനാണയ ശേഖരം എങ്ങനെ ഇന്ത്യയ്ക്ക് സമാഹരിക്കാൻ കഴിഞ്ഞു?
കയറ്റുമതി ചെയ്യുമ്പോൾ മാത്രമല്ല, വിദേശനിക്ഷേപം വരുമ്പോഴും നമുക്ക് വിദേശനാണയം കിട്ടും. ഈ വിദേശനാണയം റിസർവ്വ് ബാങ്കിന് കൊടുത്ത് രൂപയായി മാറ്റിയിട്ടാണ് വിദേശനിക്ഷേപകർ സ്റ്റോക്ക് മാർക്കറ്റിലും മറ്റും നിക്ഷേപം നടത്തുന്നത്. ഇത്തരത്തിൽ നിക്ഷേപം ആകർഷിക്കാൻ ഒട്ടേറെ നടപടികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഇതാണ് ഇന്ത്യാ സർക്കാരിന്റെ ധനനയത്തിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷ്യം. ഇതിൽ നമ്മൾ വിജയിക്കുകയും ചെയ്തു.
പക്ഷേ, ഇപ്പോൾ അമേരിക്ക പ്രതീക്ഷിച്ചതുപോലെ അവരുടെ പലിശനിരക്ക് താഴ്ത്തിയില്ല. ഇതുമൂലം അമേരിക്കൻ പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ച് ഇന്ത്യയിലേക്കുവന്ന മൂലധനം തിരിച്ച് അമേരിക്കയിലേക്ക് പോവുകയാണ്. വിദേശമൂലധനം തിരിച്ചുപോകുമ്പോൾ അവരുടെ കൈയിലുള്ള രൂപ ഡോളറായി മാറ്റും. നമ്മുടെ വിദേശനാണയ ശേഖരം കുറയും. സെപ്തംബറിൽ 70,000 കോടി ഡോളർ ഉണ്ടായിരുന്ന ഇന്ത്യയുടെ വിദേശനാണയം ഇന്ന് 64,000 കോടി ഡോളറായി കുറഞ്ഞു.
രണ്ടാമതൊരു കാരണം ഇന്ത്യയുടെ കയറ്റുമതി വർദ്ധിക്കുന്നില്ലായെന്നുള്ളതാണ്. ഇന്ത്യയുടെ കയറ്റുമതി ഒക്ടോബർ മാസത്തിൽ 3920 കോടി ഡോളർ ആയിരുന്നത് നവംബറിൽ 3211 കോടി ഡോളറായി ഇടിഞ്ഞു. ഡിസംബറിലും സ്ഥിതി ഇതുതന്നെയാണെന്ന് കരുതപ്പെടുന്നു. എന്നുവച്ചാൽ ഇന്ത്യയുടെ വ്യാപാരകമ്മി നികത്താൻ കൂടുതൽ ഡോളർ വേണ്ടിവരും.
മൂന്നാമതൊരു കാരണമുണ്ട്. ഇന്ത്യയിലെ വിലക്കയറ്റം അമേരിക്കയെ അപേക്ഷിച്ച് ഉയർന്നതാണ്. വിലക്കയറ്റം ഉണ്ടാകുമ്പോൾ നാണയത്തിന്റെ മൂല്യം ഇടിയും. നാണയംകൊണ്ട് പഴയ അത്ര സാധനങ്ങൾ വാങ്ങാൻ കഴിയില്ല. അത് വിദേശ കൈമാറ്റത്തിനും ബാധകമാണ്.
അങ്ങനെ 2024 അവസാനിക്കുന്നത് ഒരു മുന്നറിയിപ്പോടെയാണ്. കാര്യങ്ങൾ അത്ര പന്തിയല്ല. സമ്പദ്ഘടനയുടെ സ്ഥിതി പരിങ്ങലിലാണ്. അതിന്റെ നിലനിൽപ്പ് വിദേശമൂലധന വരവിനെ ആശ്രയിച്ചിരിക്കുന്നു. തീവ്രദേശീയതയൊക്കെ പറയുമെങ്കിലും മോദിയുടെ നിലനിൽപ്പ് വിദേശമൂലധനത്തിനുള്ള പാദസേവയിലാണ്.
സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

CPIM Kerala

07 Jan, 06:15


"മാലിന്യമുക്ത കേരളത്തിനായി ഒന്നിക്കാം"

CPIM Kerala

07 Jan, 06:14


"കേരളത്തിലേക്ക് മാരിടൈം ആൻ്റ് ലോജിസ്റ്റിക്സ് മേഖലയിലേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി പ്രത്യേകമായി സംഘടിപ്പിക്കുന്ന വിഴിഞ്ഞം കോൺക്ലേവ് 2025 ഈ മാസം 28, 29 തീയതികളിൽ തിരുവനന്തപുരത്ത്"

CPIM Kerala

07 Jan, 06:09


സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ "കേരളത്തിന്റെ തീരദേശ മേഖല - പാരിസ്ഥിതിക, സാമ്പത്തിക പ്രശ്നങ്ങൾ" പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

CPIM Kerala

07 Jan, 06:08


നിർമ്മിതബുദ്ധിയാണ് താരം. പല കാര്യങ്ങൾക്കും മനുഷ്യൻ വേണ്ട. എഐ മതി. പുതിയ ശാസ്ത്രസാങ്കേതിക വിപ്ലവം ഇത്തരത്തിൽ ഐറ്റിയിൽ മാത്രമല്ല ബയോടെക്നോളജിയിലും നാനോടെക്നോളജിയിലും ന്യൂമെറ്റീരിയിൽ സയൻസിലുമെല്ലാം വിസ്മയകരമായ സാങ്കേതികവിദ്യകൾ ആവാഹിച്ചുകൊണ്ടുവന്നിരിക്കുകയാണ്. ഇവയുടെ ഉല്പാദനക്ഷമത വർദ്ധന സാധ്യത നമ്മെ അമ്പരപ്പിക്കും. പക്ഷേ, ലോക സാമ്പത്തിക വളർച്ച നോക്കിയാൽ ഇതിന്റെയൊരു ലാഞ്ചനയേ കാണാനാകില്ല.
1961-1973 കാലത്ത് ലോക സമ്പദ്ഘടന 5.4 ശതമാനം വീതമാണ് വളർന്നത്. തുടർന്ന് 2007 വരെയുള്ള ശരാശരിയെടുത്താൽ ലോക സമ്പദ്ഘടനയുടെ വളർച്ച 3.2 - 3.3 ശതമാനമേ വരൂ. 2007-2018 കാലത്ത് സാമ്പത്തിക വളർച്ച 2.7 ശതമാനമാണ്. കോവിഡും അതിനുശേഷവുമുള്ള കാലമെടുത്താൽ സാമ്പത്തിക വളർച്ച 2.1 ശതമാനമാണ്. എന്തുകൊണ്ട് പുതിയ സാങ്കേതികവിദ്യകളുടെ അത്ഭുതകരമായ ഉല്പാദന സാധ്യതകൾ വളർച്ചയിൽ പ്രതിഫലിക്കുന്നില്ല?
പുതിയ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിൽ ഉല്പാദനം വർദ്ധിച്ചാൽ അത് വാങ്ങാനുള്ള ക്രയശേഷി ജനങ്ങൾക്ക് ഇല്ലായെന്നതാണ് അടിസ്ഥാനപരമായ വൈരുദ്ധ്യം. 2024-ൽ World Inequality Database പ്രകാരം ലോകത്തെ ഏറ്റവും പാവപ്പെട്ട 50 ശതമാനം ജനങ്ങൾക്ക് ലോകവരുമാനത്തിന്റെ 8 ശതമാനമേ ലഭിക്കുന്നുള്ളൂ. അതേസമയം ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളുടെ കൈയിലാണ് ലോകവരുമാനത്തിന്റെ 52 ശതമാനം. ഈ അസമത്വം നാൾക്കുനാൾ വർദ്ധിക്കുകയാണ്.
പുതിയ ശാസ്ത്രസാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന വരുമാനത്തിലെ കുതിപ്പ് കൈക്കലാക്കുന്നത് ഫിനാഷ്യൽ വ്യവസായ കുത്തക കോർപ്പറേറ്റുകളാണ്. വർദ്ധിക്കുന്ന ഉല്പാദക്ഷമതയനുസരിച്ച് തൊഴിലാളികളുടെ കൂലി ഉയരുന്നില്ല. ദേശീയവരുമാനത്തിൽ തൊഴിലാളികളുടെ വിഹിതം 2004-ലെ നിലയിൽ തന്നെ നിന്നിരുന്നെങ്കിൽ തൊഴിലാളികൾക്ക് 2024-ൽ 2.4 ലക്ഷം കോടി ഡോളർ (purchasing power parity നിരക്കിൽ) കൂടുതൽ ലഭിച്ചേനേ.
ഇതുമൂലം സാങ്കേതികവിദ്യകളുടെ സാധ്യതയ്ക്കനുസരിച്ച് മൊത്തം ഉല്പാദനം ഉയർന്നാൽ അത് മുഴുവൻ വാങ്ങാനുള്ള ക്രയശേഷി ജനങ്ങൾക്ക് ഉണ്ടാവില്ല. ചരക്കുകൾ വിറ്റഴിക്കാൻ കഴിയാതെ കെട്ടിക്കിടക്കും. അതുകൊണ്ടാണ് ശാസ്ത്രസാങ്കേതിക വിസ്ഫോടന കാലത്തും ഉല്പാദനം മുരടിച്ചു നിൽക്കുന്നത്.
പണ്ട് മാർക്സ് പറഞ്ഞ സത്യം ഇപ്പോഴാണ് ഫലത്തിൽ വരുന്നത്. പുതിയ ഉല്പാദനശക്തികളെ വളർച്ചയെ ഉൾക്കൊള്ളാൻ നിയോലിബറൽ ഉല്പാദനബന്ധങ്ങൾക്ക് കഴിയാതെ വന്നിരിക്കുന്നു.
സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

CPIM Kerala

07 Jan, 05:39


തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ശ്രീകാര്യം. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി സ.പിണറായി വിജയൻ നിർവ്വഹിച്ചു. 177 കോടി രൂപയാണ് ആകെ നിർമ്മാണ ചെലവ്. കിഫ്ബിയാണ് ഇതിനായുള്ള ഫണ്ട് ലഭ്യമാക്കുന്നത്. കൊച്ചി മെട്രോ റെയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഭാവിയിൽ തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകാൻ പോകുന്ന ലൈറ്റ് മെട്രോ കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ശ്രീകാര്യം മേൽപ്പാലത്തിന് അടിത്തറയിടുന്നത്. ലൈറ്റ് മെട്രോ പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കിവരികയാണ്. പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി സുപ്രധാന ചുവടുവെയ്പുകളാണ് ഈ കാലയളവിൽ നാം നടത്തിയത്. സമഗ്രമായ വികസന കാഴ്ചപ്പാടോടെ മികച്ച ജീവിത സൗകര്യങ്ങൾ ഉറപ്പാക്കി മുന്നോട്ട് കുതിക്കുകയാണ് സർക്കാർ. അതിന്റെ ദൃഷ്ടാന്തമാവുകയാണ് ശ്രീകാര്യത്ത് യഥാർഥ്യമാവുന്ന മേൽപ്പാലം.

CPIM Kerala

07 Jan, 05:38


"ഇനിയില്ല കുപ്പക്കാട്"

CPIM Kerala

07 Jan, 05:30


https://www.facebook.com/share/v/19sXKWAXJH/ കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

CPIM Kerala

30 Dec, 12:11


https://www.facebook.com/share/v/1N6zPupKBq/ സിപിഐ എം പത്തനംതിട്ട ജില്ലാസമ്മേളനം:
പൊതു സമ്മേളനം സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

CPIM Kerala

30 Dec, 12:01


https://www.facebook.com/share/v/14yZqqvq89/ സിപിഐ(എം) പത്തനംതിട്ട പൊതു സമ്മേളനം സ: പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു...

CPIM Kerala

30 Dec, 06:53


സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം
ജില്ലാ സെക്രട്ടറിയായി സ. രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു.

CPIM Kerala

30 Dec, 06:16


"ചുരുങ്ങിയത് 310 ഏക്കർ ഭൂമി വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി പുതുതായി സൃഷ്ടിച്ച പദ്ധതിയാണ് സ്വകാര്യ വ്യവസായ പാർക്ക് പദ്ധതി‌. റോബോട്ടിക്സ് പോലുള്ള അഡ്വാൻസ് ടെക്നോളജി പാർക്ക് മുതൽ പ്ലൈവുഡ്, മാട്രസ് മാനുഫാക്ചറിങ്ങ് പോലെ മാനുഫാക്ചറിങ്ങ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാർക്കുകൾ വരെ കേരളത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പ്രൊജക്റ്റുകളിലൊന്ന്"

CPIM Kerala

30 Dec, 06:14


സിപിഐ എം എടക്കര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച റെഡ് വളണ്ടിയർ മാർച്ചിനും പൊതുജനറാലിയ്ക്കും സമാപനം കുറിച്ച് കാരപ്പുറത്ത് നടന്ന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

CPIM Kerala

30 Dec, 06:12


സിപിഐ എം കർണാടക സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തെ അഭിവാദ്യം ചെയ്ത് പാർടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ സ. എം എ ബേബി, സ. എ വിജയരാഘവൻ എന്നിവർ സംസാരിച്ചു.

CPIM Kerala

30 Dec, 05:15


"ചീമേനിയില്‍ അഞ്ച് പേരെ ചുട്ടുകൊന്നവരാണ് കോണ്‍ഗ്രസുകാര്‍, പെരിയയില്‍ നിന്ന് അധികം അകലെയല്ല ചീമേനി"

CPIM Kerala

29 Dec, 09:35


https://www.facebook.com/share/p/19pGtY37qz/
കുഞ്ഞുകൂട്ടുകാരെ നേരിന്റെ പാതയിലൂടെ നയിക്കുന്ന, നാളെയെ നിർണ്ണയിക്കാൻ അവരെ പ്രാപ്തമാക്കുന്ന ബാലസംഘത്തിന്റെ പ്രയാണങ്ങൾക്ക് 86 വയസ്സാവുകയാണ്.
ലോകത്തെവിടെയുമുള്ള കുഞ്ഞുങ്ങളുടെ നിലവിളി നമ്മളെയാകെ പൊള്ളിക്കുന്നത് പോലെ, ലോകത്തെവിടെയുമുള്ള കുഞ്ഞുങ്ങളുടെ പ്രതിരോധം നമ്മളെ ആവേശഭരിതരുമാക്കുന്നു. കല്യാശേരിയിൽ എട്ടരപ്പതിറ്റാണ്ടുകൾക്ക് മുമ്പ്, സ്വാതന്ത്ര്യ സമരകാലത്തിന്റെ വീറുറ്റ പോരാട്ടഭൂമികയിൽ പിറന്നുവീണ ഈ വലിയ പ്രസ്ഥാനം മുമ്പ് എന്നെത്തെക്കാളും പ്രസക്തമാകുന്ന സമയമാണിത്. ഇതരമത വിദ്വേഷത്തിന്റെയും വർഗീയതയുടെയും ശാസ്ത്രവിരുദ്ധതയുടെയും കെട്ടകാലം നമ്മുടെ കുഞ്ഞുങ്ങളെയാണ് ആദ്യം ലക്ഷ്യമിടുന്നത്. അതിന് തടയിടാൻ പുതുതലമുറയിൽ ശാസ്ത്രബോധവും ചരിത്രബോധവും സാഹോദര്യവും വളർത്തുന്ന സമാനതകളില്ലാത്ത പോരാട്ടങ്ങൾക്ക് ചുക്കാൻപിടിക്കുന്ന സംഘടനയെന്ന നിലയിൽ കൂടുതൽ കൂടുതൽ ഊർജസ്വലമായി കൂട്ടുകാർ മുന്നേറണം. മനുഷ്യരായിത്തീരുക എന്ന മഹത്തായ സാംസ്കാരിക മുദ്രാവാക്യത്തെ ഉയർത്തിപ്പിടിക്കുവാൻ പ്രിയ കൂട്ടുകാരെ നിങ്ങളെപ്പോലെ മറ്റാർക്കാണ് സാധിക്കുക.

CPIM Kerala

29 Dec, 08:21


"മണിപ്പൂര്‍ കലാപം ആളിക്കത്തിക്കാനാണ് വര്‍ഗീയ കക്ഷികള്‍ ശ്രമിക്കുന്നത്"

CPIM Kerala

29 Dec, 08:19


"ജനാധിപത്യമൂല്യങ്ങളെ ഇല്ലാതാക്കാനാണ് അംബേദ്ക്കറെ അപമാനിക്കുന്നവര്‍ ശ്രമിക്കുന്നത്"

CPIM Kerala

29 Dec, 08:18


"ഭരണഘടന ശില്‍പിയെ പോലും അപമാനിക്കാൻ മടിയില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നത്"

CPIM Kerala

29 Dec, 08:16


"സിപിഐ എം നേതാക്കളെയും സഖാക്കളെയും കൊന്ന പാരമ്പര്യം കോണ്‍ഗ്രസിനാണ്, ആളുകളെ നിഷ്ഠൂരമായി കൊല ചെയ്ത കോണ്‍ഗ്രസിന് എന്ത് ധാര്‍മ്മികതയാണുള്ളത്?"

CPIM Kerala

29 Dec, 07:16


രാജ്യത്ത്‌ കർഷകർക്കിടയിൽ വ്യാപകമായ ആശങ്കയും അശാന്തിയും നിലനിൽക്കുകയാണ്. കർഷകർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് എല്ലാ കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഉടൻ ചർച്ചയ്ക്ക് തയ്യാറാകണം. നവംബർ 26 മുതൽ നിരാഹാര സമരം തുടരുന്ന മുതിർന്ന കർഷകനേതാവ്‌ ജഗ്‌ജിത്‌ സിങ്‌ ദല്ലേവാളിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. എംഎസ്പിക്ക് നിയമപരമായ പിന്തുണ നൽകാനും വായ്പ എഴുതിത്തള്ളാനുമുള്ള ന്യായമായ ആവശ്യത്തിനായാണ് കർഷകരുടെ പ്രതിഷേധം. ഈ ആവശ്യങ്ങൾ പരിഹരിക്കേണ്ടത്‌ കേന്ദ്ര സർക്കാരാണ്‌. എന്നാൽ ഈ വിഷയങ്ങളിൽ കേന്ദ്രം ഇടപെടാൻ വിസമ്മതിക്കുന്നതിലൂടെ ഇന്ത്യയിലെ കർഷകരുടെ നിലവിലെ അവസ്ഥയ്ക്ക്‌ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്.
സിപിഐ എം പോളിറ്റ് ബ്യൂറോ

CPIM Kerala

29 Dec, 07:15


സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211കോടി രൂപ കൂടി അനുവദിച്ചു. പൊതുആവശ്യങ്ങൾക്ക്‌ വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ്‌ ഫണ്ടിന്റെ ഒരു ഗഡുവാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടിയും ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും, കോർപറേഷനുകൾക്ക്‌ 18 കോടിയുമാണ് ലഭിക്കുക .
കേന്ദ്ര സർക്കാർ നയങ്ങൾ മുലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 10,011 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ അനുവദിച്ചത്.
സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

CPIM Kerala

25 Dec, 17:07


https://www.facebook.com/share/p/1BPC3sBpZr/

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.

ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എം ടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ - അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എം ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്.

ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.

എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു എം ടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം ടിയുടെ പല കഥാപാത്രങ്ങളും. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്‌കാരിക മാതൃകയായിരുന്നു എം ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്.

എം ടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സർക്കാരിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

CPIM Kerala

25 Dec, 17:07


https://www.facebook.com/share/p/1GYNourwu5/

മലയാളഭാഷയെ ലോകത്തിന്റെ നെറുകയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എം ടി വാസുദേവൻ നായർ. എഴുതിയാലും തീരാത്ത കഥയായി, വായിച്ചാലും തീരാത്ത പുസ്തകമായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കും.
മലയാളക്കരയുടെ നന്മയും ഉന്മേഷവും വിളിച്ചോതിയ എംടിയുടെ എഴുത്തുകൾ ഭാഷയും സാഹിത്യവുമുള്ളിടത്തോളം നിലനിൽക്കും. ഹൃദയത്തിൽ നിന്നൊഴുകിയ കവിതകളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും വാക്കും. ആനന്ദവും ദുഃഖവും പ്രണയവും വിരഹവും മോഹവും മോഹഭംഗവും തുടങ്ങി മനുഷ്യമനസിന്റെ വികാരങ്ങളെല്ലാം എംടി അക്ഷരങ്ങളിൽ ചാലിച്ചു. മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എംടിയെന്ന രണ്ടക്ഷരം.
പത്രപ്രവർത്തകൻ, കഥാകാരൻ, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്ര സംവിധായകൻ, നാടകകൃത്ത്‌ തുടങ്ങി കൈവെച്ച മേഖലയിലൂടെയെല്ലാം മാനവികതയുടെ സന്ദേശമായിരുന്നു എം ടി കൈരളിക്ക്‌ പകർന്നുനൽകിയത്‌. വള്ളുവനാടൻ ഭാഷയെ സാഹിത്യത്തിൽ ഫലപ്രദമായി അവതരിപ്പിക്കാൻ എംടിയുടെ സൃഷ്ടികൾക്കായി. കൂടല്ലൂരും നിളയും കണ്ണാന്തളിപ്പൂക്കളും വള്ളുവനാട്ടിലെ മനുഷ്യരുമെല്ലാം എംടി മലയാളിയെ പരിചയപ്പെടുത്തി.
കേരളത്തിന്റെ പുരോഗമന രാഷ്ട്രീയത്തിനും വികസന പ്രവർത്തനങ്ങൾക്കും എക്കാലവും എംടിയുടെ ആശീർവാദമുണ്ടായിരുന്നു. മലയാളിയുടെയും മലയാളക്കരുടെയും മുന്നോട്ടുള്ള കുതിപ്പിൽ അദ്ദേഹത്തിന്റെ ഓർമകൾ എക്കാലവും മാർഗദീപമായി ജ്വലിക്കും.

പ്രിയപ്പെട്ട എംടിയുടെ ഓർമകൾക്ക്‌ മുന്നിൽ തലകുനിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും എംടിയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും വേദനയിൽ ഒപ്പം ചേരുന്നു.
ആദരാഞ്ജലികൾ.

CPIM Kerala

25 Dec, 05:33


സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 56 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്. ചെങ്കൊടിയുടെ തണലിൽ അവകാശപോരാട്ടം നടത്തി രക്തസാക്ഷികളായവരുടെ അമരത്വത്തിന്റെ പേരുകൂടിയാണ് കീഴ്‌‌‌വെണ്‍മണി.

കീഴ്‌വെണ്‍മണിയില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ 1968ല്‍ നടന്ന ഐതിഹാസികമായ ആ ഭൂസമരത്തിനെതിരെ ഭൂവുടമകളായ സവര്‍ണ മേലാളര്‍ പ്രതികരിച്ചത് 44 ദളിത് കര്‍ഷകത്തൊഴിലാളികളെ ചുട്ടുകൊന്നുകൊണ്ടായിരുന്നു. ഡിസംബര്‍ 25ന് അര്‍ധരാത്രിയിലായിരുന്നു സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മൃഗീയമായ കൂട്ടക്കൊലകളിൽ ഒന്നായി മാറിയ സംഭവം. തമിഴ്നാടിന്റെ നെല്ലറയായ തഞ്ചാവൂരിലാകെ സിപിഐ എം നേതൃത്വത്തിൽ കർഷക തൊഴിലാളികൾ മാന്യമായ ജീവിതത്തിനും കൂലി വർധനവിനും വേണ്ടി സമര രംഗത്തിറങ്ങിയ കാലം. തീർത്തും ദയനീയമായ അവസ്ഥയിൽ കഴിയുന്ന തൊഴിലാളികൾ, സ്വന്തമായി ഭൂമിയില്ലാത്ത കൂരകളിൽ താമസിക്കുന്ന ദളിതർ, അപ്പുറത്ത് ആയിരക്കണക്കിന് ഏക്കർഭൂമി സ്വന്തമായുള്ള ജന്മിമാർ (എന്തിനും അധികാരമുള്ള പണ്ണയാർമാർ) ഏതൊരു സ്വാതന്ത്ര്യവുമില്ലാത്ത അടിമകളായിരുന്നു അക്കാലത്ത് കർഷക തൊഴിലാളികൾ.

കീഴ്‌വെണ്‍മണിയില്‍ കൂലി വര്‍ദ്ധനവാവശ്യപ്പെട്ടുകൊണ്ട് ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സമരരംഗത്തിറങ്ങിയത് സവര്‍ണ ഭൂവുടമകളെയും ഭരണ നേതൃത്വത്തെയും ഒരുപോലെ ചൊടിപ്പിച്ചു. ഭൂസമരവും ശക്തിപ്പെട്ടതോടെ കീഴ്‌വെണ്‍മണിയിലാകെ ചെങ്കൊടി ഉയര്‍ന്നു. അവകാശങ്ങള്‍ നേടാതെ പിന്നോട്ടില്ലെന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട കര്‍ഷകത്തൊഴിലാളികള്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ദുരിതങ്ങൾക്കെതിരായ അവകാശ സമരത്തിന്റെ ഒരു ഘട്ടത്തിലാണ് ജന്മി ഗോപാലകൃഷ്ണ നായിഡുവിന്റെ നേതൃത്വത്തിൽ സംഘടന രൂപീകരിച്ച് പൊലീസ് സഹായത്തോടെ അക്രമങ്ങൾ അഴിച്ചുവിട്ടത്. കൂലി വർദ്ധനവ് വേണമെങ്കിൽ കീഴ്‌വെണ്‍മണിയിലെ ചെങ്കൊടികൾ അഴിച്ചു മാറ്റണമെന്ന ആവശ്യം തൊഴിലാളികൾ തള്ളി.1968 ഡിസംബർ 25ന് പുറത്തുള്ള ആളുകളെ ഇറക്കി പണിയെടുപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു. അന്ന് രാത്രി നായിഡുവിന്റെ നേതൃത്വത്തിൽ തോക്കുധാരികളായ ഗുണ്ടകൾ ഗ്രാമം വളഞ്ഞു. നിരായുധരായ തൊഴിലാളികൾ പ്രാണരക്ഷാർത്ഥം വെറും 8 അടി നീളവും 5 അടി വീതിയിയുമുള്ള രാമയ്യന്റെ കുടിലിൽ അഭയം പ്രാപിച്ചു. ചുറ്റും തീയിട്ട ഗുണ്ടകൾ രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ തീയിലേക്ക് വലിച്ചെറിഞ്ഞു. 44 പേർ മൃഗീയമായി കൊല്ലപ്പെട്ടു. പാതിവെന്ത ശരീരവുമായി പുറത്തേക്കുചാടിയ കുഞ്ഞുങ്ങളെപ്പോലും അവര്‍ വീണ്ടും തിരിച്ചു തീയിലേക്ക് എടുത്തെറിഞ്ഞതായി അക്കാലത്തെ പത്രവാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കും തൊഴിലാളി സമരങ്ങള്‍ക്കും കെടാത്ത കരുത്താണ് കീഴ്‌വെണ്‍മണി. പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം.

CPIM Kerala

24 Dec, 14:06


"എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ"

CPIM Kerala

24 Dec, 11:37


https://www.facebook.com/share/p/15PX1BNa27/

CPIM Kerala

24 Dec, 09:27


തെരഞ്ഞെടുപ്പ്‌ പ്രക്രിയയുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക്‌ രേഖകൾ രാഷ്ട്രീയ പാർടികൾക്കും സ്ഥാനാർഥികൾക്കും ലഭ്യമാകുന്നത്‌ തടയാനുള്ള തെരഞ്ഞെടുപ്പ്‌ ചട്ട ദേഭഗതിനീക്കം കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണം. തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കാൻ രാഷ്‌ട്രീയ പാർടികളുമായി കൂടിയാലോചിച്ചശേഷം തെരഞ്ഞെടുപ്പ്‌ കമീഷൻ അവതരിപ്പിച്ചതാണ്‌ വീഡിയോ ചിത്രീകരണമടക്കമുള്ള ഡിജിറ്റൽ മാർഗങ്ങൾ.
ചട്ടഭേദഗതിക്കായി കമീഷനുമായി കേന്ദ്രസർക്കാർ കൂടിയാലോചന നടത്തിയെന്നാണ്‌ മാധ്യമ റിപ്പോർട്ട്‌. എന്നാൽ കീഴ്‌വഴക്കങ്ങൾക്ക്‌ ലംഘിച്ച്‌, രാഷ്‌ട്രീയ പാർടികളുമായി ചർച്ച നടത്താതെയാണ്‌ കമീഷൻ യോജിപ്പറിയിച്ചിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രക്രിയയെ ചോദ്യം ചെയ്യാൻ പരാതിക്കാരന്‌ അവകാശമില്ലെന്ന കേന്ദ്രവാദം ദുരൂഹമാണ്‌. നടപടിക്രമങ്ങളിൽ രാഷ്ട്രീയ പാർടികൾക്കുള്ള പങ്കാളിത്തം പൂർണമായും ഇല്ലാതാക്കുന്നതാണ്‌ ഈ സമീപനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഉയർന്ന തെരഞ്ഞെടുപ്പ്‌ അട്ടിമറി ആരോപണം പോളിങ്‌ ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുന്നതിലേക്കും തുടർന്ന്‌ രണ്ടു മണ്ഡലങ്ങളിലെയും പകുതിയോളം ബൂത്തുകളിലെ റീപോളിങ്ങിലേക്കും നയിച്ചതാണ്‌ സിപിഐ എമ്മിന്റെ അനുഭവം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സാങ്കേതികവിദ്യ അവിഭാജ്യ ഘടകമായി മാറിയ ഈ കാലഘട്ടത്തിലുള്ള സർക്കാരിന്റെ നടപടി പിന്തിരിപ്പനാണ്‌. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിർദേശം ഉടൻ പിൻവലിക്കണം.
സിപിഐ എം പോളിറ്റ്‌ ബ്യൂറോ

CPIM Kerala

24 Dec, 09:25


സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻ്റ് ഇൻ്റസ്ട്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡിന് ജനീവ ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസേർച്ചിൽ നിന്ന് പുതിയ ഓർഡർ ലഭിച്ച സന്തോഷം പങ്കുവെക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ അംഗമായിട്ടുള്ള യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസേർച്ചിൽ നിന്ന് ആദ്യമായാണ് കേരളത്തിൽ നിന്നുള്ള സ്ഥാപനത്തിന് ന്യൂക്ലിയർ പ്രൊജക്റ്റിനാവശ്യമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഓർഡർ ലഭിക്കുന്നത്. ഭാഭ ആറ്റോമിക് റിസർച്ച് സെൻ്ററിനും ഇന്ത്യൻ നേവിയുടെ അന്തർവാഹിനിക്കും ആവശ്യമായ വിവിധ ഫോർജിങ്ങുകൾ സ്ഥാപനം വികസിപ്പിച്ചുനൽകിവരുന്നതിനെ അടിസ്ഥാനമാക്കിയാണ് പുതിയ വെണ്ടർ അപ്രൂവൽ ലഭിച്ചത്. നിലവിൽ അമേരിക്ക, ഖത്തർ, തുർക്കി, സൗദി അറേബ്യ, പോളണ്ട്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന എസ്.ഐ.എഫ്.എലിന് കൂടുതൽ ഓർഡറുകൾ ലഭിക്കാനും ഈ നേട്ടം സഹായകമാകും.
സ. പി രാജീവ്‌
വ്യവസായ വകുപ്പ് മന്ത്രി

CPIM Kerala

07 Dec, 06:06


കേരളത്തിന്റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനുതകുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്’ 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ വച്ച് നടക്കുകയാണ്.
എല്ലാ മേഖലകളിലുമുള്ള നവീകരണത്തിനും സുസ്ഥിരതയ്ക്കും ഉള്‍ച്ചേര്‍ക്കലിനും മുന്‍ഗണന നല്‍കി 2027-ഓടെ കേരളത്തിൽ ഒരു വ്യവസായ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് സര്‍ക്കാരിനുള്ളത്. ബയോടെക്‌നോളജിയും ലൈഫ് സയന്‍സസും മുതല്‍ എയ്‌റോസ്‌പേസ്, പ്രതിരോധം, പുനരുപയോഗിക്കാവുന്ന ഊര്‍ജം വരെയുള്ള 22 മുന്‍ഗണനാ മേഖലകളിലൂന്നിക്കൊണ്ട് സുസ്ഥിര വികസനം ഉറപ്പാക്കാനും കേരളത്തെ
ഇന്ത്യയുടെ ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറ്റാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനു മുന്നോടിയായി 32 രാജ്യങ്ങളില്‍നിന്നുള്ള അംബാസിഡര്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയരുടെ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഡൽഹിയിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

CPIM Kerala

07 Dec, 06:05


ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി സ. പിണറായി വിജയൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി സ. പി എ മുഹമ്മദ്‌ റിയാസ്‌ എന്നിവർ കൂടിക്കാഴ്ച നടത്തി.

CPIM Kerala

06 Dec, 09:31


കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. രണ്ട് ഉരുൾപൊട്ടലുകളിലായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും പുഞ്ചിരിമട്ടത്തെയും ജനവാസകേന്ദ്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായി. ഇവിടെയുണ്ടായ ദുരന്ത ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി സിപിഐ എം എംപിമാരായ സഖാക്കൾ കെ രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹീം എന്നിവർ 25 ലക്ഷം രൂപ വീതം നൽകി. എന്നാൽ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ദുരന്തമുഖത്ത്, അതിൽ പെട്ടവർക്ക് ആശ്വാസം നൽകാത്ത കേന്ദ്രസർക്കാരിനെയാണ് ഇവിടെ കാണുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം പോലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. വയനാട് ദുരന്തത്തെ കേന്ദ്രം ലെവൽ 3 ദുരന്തമായി പ്രഖ്യാപിച്ചാൽ രാജ്യത്തെ എല്ലാ എംപിമാർക്കും വയനാടിനായി ഒരു കോടി രൂപ വരെ നൽകാൻ കഴിയും. എന്നാൽ ഈ ദുരന്തമുഖത്തും കേന്ദ്രം കേരളത്തോടുള്ള അനീതി തുടരുകയാണ്.
#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

06 Dec, 08:34


കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് രാമക്ഷേത്രമായിരുന്നു. രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബാബ്‌റി മസ്ജിദിന്റെ പൂട്ട് തുറന്നുകൊടുത്ത രാജീവ് ഗാന്ധിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു കമൽനാഥിന്റെ അവകാശവാദം. രാമക്ഷേത്ര നിർമാണത്തിനായി അയോധ്യയിൽ ഭൂമിപൂജ നടന്നപ്പോൾ സ്വന്തം വീട്ടിൽ സന്യാസിമാരെ വിളിച്ചുവരുത്തി കമൽനാഥ് റാം ദർബാർ സംഘടിപ്പിച്ചു. രാമക്ഷേത്ര നിർമാണത്തിനായി വെള്ളി ഇഷ്ടികകൾ അയോധ്യയിലേക്ക്‌ അയച്ചു. കമൽനാഥിന്റെ ചുവടുപിടിച്ചാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ഇരുവരും ക്ഷേത്രങ്ങൾ കയറിയിറങ്ങി. ചന്ദനം പൂശിയും കുങ്കുമം തൊട്ടും കാവി പുതച്ചുമാണ് ജനങ്ങൾക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ബീഫിന്റെ പേരിൽ രണ്ട് ചെറുപ്പക്കാരെ കൊലപ്പെടുത്തിയ വിഷയത്തിൽ ശക്തമായി ഇടപെടാൻ രാജസ്ഥാൻ ഭരിച്ചിരുന്ന അശോക് ഗെലോട്ട് സർക്കാർ തയ്യാറായിരുന്നില്ല. ഛത്തീസ്ഗഢിലെ ഭൂപേഷ് ബാഗേൽ സർക്കാരാകട്ടെ പശുസംരക്ഷണത്തിനും ചാണക ഗവേഷണത്തിനും ഊന്നൽ നൽകിക്കൊണ്ടായിരുന്നു ഭരണം നടത്തിയിരുന്നത്. മസ്ജിദ് തകർത്തതിനുശേഷം ബിജെപി ആസൂത്രിതമായി നടപ്പിലാക്കിയ ഹിന്ദുത്വ രാഷ്ട്രീയത്തെ മൃദുഹിന്ദുത്വകൊണ്ട് നേരിടാനാകില്ലെന്ന യാഥാർഥ്യം ഇന്നും കോൺഗ്രസിന് മനസ്സിലായിട്ടില്ല.
മതവിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ അപകടങ്ങൾ മനസ്സിലാക്കുന്നതിൽ ബാബറി മസ്ജിദിന്റെ ചരിത്രത്തിനേക്കാൾ നല്ലൊരു ഉദാഹരണം വേറെയില്ല. വിഭജനത്തിന് ശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ വർഗീയ ചേരിതിരിവിന് വഴിമരുന്നിട്ട ചരിത്രത്തിലെ ഏറ്റവും നൃശംസമായ സംഭവമായിരുന്നു ബാബറി മസ്ജിദ് തകർക്കൽ. ന്യൂനപക്ഷങ്ങളെ ഉത്കണ്ഠയുടെയും ഭീതിയുടെയും നിഴലിൽ നിർത്താനാണ് ഇത് കാരണമായത്. ഇന്ത്യയുടെ മതേതരത്വത്തിന് അന്നേറ്റ മുറിവിൽ നിന്നും ഇന്നും രക്തം ഒഴുകുന്നുണ്ട്. കൂടുതൽ മതപരമായ ചേരിതിരിവുകൾ സൃഷ്ടിക്കാനും മനുഷ്യർക്കിടയിൽ വെറുപ്പ് പടർത്തി പരസ്പരം ശത്രുക്കളാക്കാനും അങ്ങനെ അധികാരം നിലനിർത്താനുമുള്ള സംഘപരിവാർ ശ്രമം വിജയം കണ്ട കാലമാണിത്. തീവ്രവർഗീയതയിലധിഷ്ഠിതമായ ഒരു ഹിന്ദുത്വ രാഷ്ട്രം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘപരിവാർ. ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാനോ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച മനുഷ്യരെയാകെ ഒരുമിച്ചുചേർത്ത് മുന്നോട്ട് പോകാനോ കോൺഗ്രസിന് താത്പര്യവുമില്ല. ബിജെപിയുടെ ബി ടീമായി ഹിന്ദുത്വ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന തിരക്കിലാണ് കോൺഗ്രസ്.
വർഗീയതയെ ശക്തമായി ചെറുക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കുന്നതിനായുള്ള നൂതന പദ്ധതികളും സംഘപരിവാർ ആവിഷ്‌കരിക്കുന്നുണ്ട്. രാജ്ഭവനുകൾ കേന്ദ്രീകരിച്ച് സമാന്തര ഭരണം നടത്തുന്നു. ബിജെപിയെ ചെറുക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുക എന്നതാണ്‌ മറ്റൊരു തന്ത്രം. ഇതിന്റെ ഏറ്റവും വലിയ ഇര കേരളമാണ്. വർഗീയതയെ പ്രതിരോധിക്കുന്നതിന് കേരളം ശിക്ഷിക്കപ്പെടുന്നു. കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. എന്നാൽ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ദുരന്തമുഖത്ത് മുറിവിൽ മുളകു പുരട്ടുന്ന കേന്ദ്രസർക്കാരിനെയാണ് ഇവിടെ കാണുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഈ കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. സഹജീവി സ്നേഹമില്ലാത്ത, വിദ്വേഷത്തിന്റെ വിത്തുമാത്രം പാകുന്ന ഈ കേരളവിരുദ്ധ ശക്തികളെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സർവോപരി മനുഷ്യത്വത്തിന്റെയും കൊടി ഉയർത്തി പുരോഗമന ജനാധിപത്യ മതനിരപേക്ഷ കേരളം അതിജീവിക്കും.

CPIM Kerala

06 Dec, 08:34


മതേതര ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതിയ ബാബറി മസ്ജിദ് തകർക്കലിന് ഇന്ന് 32 വർഷം തികയുന്നു. 1992 ഡിസംബർ 6ന് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഇരച്ചെത്തിയ കർസേവകർ മിനാരങ്ങളും ചുറ്റുമതിലുമടക്കം തകർത്ത് പള്ളിക്ക് സാരമായ കേടുപാടുകൾ വരുത്തി. ആർഎസ്സ്എസും ഹിന്ദുമഹാസഭയും നേതൃത്വം നൽകിയ തീവ്ര ഹിന്ദുത്വവാദികൾ 1949ൽ തുടങ്ങിയ ശ്രമങ്ങളാണ് അന്ന് ഫലപ്രാപ്തിയിലെത്തിയത്. ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുന്നോടിയായിട്ടും അതിന് പിന്നാലെയും നടന്ന വർഗീയ സംഘർഷങ്ങളിൽ അനേകായിരങ്ങൾ കൊല്ലപ്പെട്ടു. രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടിയുള്ള സംഘപരിവാർ സമരപരിപാടിയുടെ ഫലമായിട്ടായിരുന്നു കുപ്രസിദ്ധമായ ബോംബെ കലാപങ്ങൾ ഉൾപ്പെടെയുള്ള നിരവധി കൂട്ടക്കൊലകൾ നടന്നത്. ഇന്ത്യയുടെ മതേതര സ്വഭാവം തുടർച്ചയായി തകർക്കുന്നതിൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾക്ക് നിർണ്ണായക പങ്കുണ്ട്.
കേന്ദ്രസർക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലമാണ് ബാബറി മസ്ജിദിന് അന്ന് വേണ്ട രീതിയിൽ സംരക്ഷണം ലഭിക്കാഞ്ഞതും കർസേവകർക്ക് പള്ളി പൊളിക്കാനുമായത്. വേണ്ട വിധത്തിൽ കേസന്വേഷിച്ച് ബാബറി മസ്ജിദ് തകർത്ത മുതിർന്ന ബിജെപി നേതാക്കളുൾപ്പെടെയുള്ള അക്രമിസംഘത്തിന് ശിക്ഷ വാങ്ങി കൊടുക്കുന്നതിലും കേന്ദ്രസർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു. മസ്ജിദ് തകർത്തതിനുശേഷമുള്ള മൂന്ന് പതിറ്റാണ്ടിനിടയിൽ ഇന്ത്യൻ രാഷ്‌ട്രീയത്തോടൊപ്പം സാമൂഹ്യാവസ്ഥയിലും അടിസ്ഥാന മാറ്റങ്ങൾ ഉണ്ടായി. മാധ്യമം, സിനിമ, വ്യവസായം, വാണിജ്യം, സൈന്യം, ക്രമസമാധാനം, ജുഡീഷ്യറി, വിദേശനയം എന്നുതുടങ്ങി കായിക മേഖലയെവരെ സംഘപരിവാർ രാഷ്ട്രീയം വി‍ഴുങ്ങി. ശ്രീകൃഷ്ണ ജയന്തി, രാമനവമി, വിനായക ചതുർഥി ആഘോഷ ദിനങ്ങളിലെല്ലാം രാജ്യത്ത് ആസൂത്രിത കലാപങ്ങൾ നടന്നു.
മതം നോക്കി ഒരു വിദ്യാർഥിയെ സഹാപാഠികളെക്കൊണ്ട് അടിപ്പിച്ച യുപിയിലെ അധ്യാപിക വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന്റെ തീക്ഷ്ണതയുടെ പ്രതീകമാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമാണം, കശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കൽ എന്നീ ലക്ഷ്യങ്ങൾ പൂർത്തിയാക്കി ക‍ഴിഞ്ഞു. മഥുരയിലും കാശിയിലും പള്ളികൾ തകർത്ത് ക്ഷേത്രങ്ങൾ നിർമിക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്ന നടപടികളും ദ്രുതഗതിയിൽ നീങ്ങുന്നു. ഇതോടൊപ്പം മറ്റുചിലതും സംഭവിക്കുന്നുണ്ട്. രാജ്യം അടിസ്ഥാന വികസന മേഖലയിൽ അതിവേഗം താ‍ഴോട്ടുപോവുകയാണ്. ആഗോള വിശപ്പ് സൂചികയിൽ ഇന്ന് ഇന്ത്യയുടെ സ്ഥാനം 125ൽ 111 ആണ്.
ബാബറി മസ്ജിദ് പൊളിക്കുന്നതിലും രാമക്ഷേത്ര നിർമ്മാണം പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ അജണ്ടയായി മാറ്റിയതിലുമുള്ള കോൺഗ്രസ്സിന്റെ പങ്ക് നാം മറന്നുകൂടാത്തതാണ്. ഒരു പ്രാദേശിക പ്രശ്നമായി തുടങ്ങിയ ബാബറി മസ്ജിദ് തർക്കത്തെ പല തവണ രാഷ്ട്രീയ നേട്ടങ്ങൾക്കായി കോൺഗ്രസ് ഉപയോഗപ്പെടുത്തി. 1949ൽ പള്ളി സംരക്ഷിക്കണമെന്ന് നിർദ്ദേശിച്ച പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവിനെ അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ഗോബിന്ദ് വല്ലഭ് പന്ത് അവഗണിച്ചു. 1989ൽ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള കല്ലിടലിന്‌ അനുവാദം കൊടുത്ത പ്രധാനമന്ത്രി രാജീവ് ഗാന്ധി, ദേശീയ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ പ്രചാരണപരിപാടി അയോദ്ധ്യയിൽ വച്ച് ഉദ്ഘാടനം ചെയ്തു. 1992ൽ ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് കേന്ദ്രസേനയെ പള്ളി പരിസരത്ത് വിന്യസിക്കാതെ കർസേവകർക്ക് ഒത്താശ ചെയ്ത കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവുവും ഇപ്പോൾ അയോദ്ധ്യയിൽ തുടങ്ങിവച്ച രാമക്ഷേത്ര നിർമ്മാണത്തിനായി സകലവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്ന രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ് ഉൾപ്പെടെയുള്ള നേതാക്കളും വർഗീയ രാഷ്ട്രീയത്തിന് കുട പിടിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തിന്റെ തുടർച്ചക്കാരാണ്.

CPIM Kerala

06 Dec, 08:27


"പെട്രോൾ വില കുത്തനെ ഉയർത്തി മോദി സർക്കാർ"

CPIM Kerala

06 Dec, 08:25


"ദേശീയപാത നിർമ്മാണത്തിൽ അടിയന്തര ശ്രദ്ധ നൽകേണ്ട വിഷയങ്ങൾ"

CPIM Kerala

06 Dec, 08:23


സംസ്ഥാനത്തെ എല്ലാ കെ എസ് ആർ ടി സി ബസുകളിലും മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിന്നുകളും, മാലിന്യം വലിച്ചെറിയരുത് എന്ന ബോർഡും സ്ഥാപിക്കാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ഉന്നതയോഗത്തിലാണ് തീരുമാനമെടുത്തത്. ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കെ എസ് ആർ ടി സി യെ മാലിന്യമുക്തമാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എല്ലാ സ്രോതസുകളും പ്രയോജനപ്പെടുത്തും. ക്യാമ്പയിന് കെഎസ്ആർടിസിയിൽ നിന്ന് മികച്ച സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ ഇടിപികൾ (എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും. മൊബൈൽ ഇടിപിയുടെ ലഭ്യതയും തേടും. വാഹനം കഴുകുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സാധ്യത തേടാനും നിർദേശിച്ചിട്ടുണ്ട്. കെഎസ്ആർടിസി ഡിപ്പോകളിലെ ടോയ്ലറ്റ് സംവിധാനങ്ങളുടെ നിലവിലുള്ള സ്ഥിതിയും യോഗം വിശദമായി ചർച്ച ചെയ്തു. കെഎസ്ആർടിസി നിർദേശിക്കുന്ന യോജ്യമായ സ്ഥലത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മിച്ചുനൽകും. കെഎസ്ആർടിസി ഡിപ്പോകളിൽ ഉത്പാദിപ്പിക്കുന്ന മലിനജലം ശുദ്ധീകരിക്കാൻ അണ്ടർഗ്രൌണ്ട് എസ്ടിപികളും മൊബൈൽ എസ്ടിപികളും ലഭ്യമാക്കും. ഇതോടൊപ്പം കെഎസ്ആർടിസിയിൽ ഉത്പാദിപ്പിക്കുന്ന മാലിന്യം കൈകാര്യം ചെയ്യാനാവശ്യമായ എംസിഎഫുകൾ, ആർആർഎഫുകൾ, ആർഡിഎഫ് പ്ലാന്റ്, തുമ്പൂർമൊഴി തുടങ്ങിയ സാധ്യതകളും പ്രത്യേകമായി പരിശോധിച്ച്, സാധ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാത്തരം മാലിന്യവും നീക്കം ചെയ്യുന്നുവെന്ന് ക്ലീൻ കേരളാ കമ്പനി ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ഡിപ്പോകൾക്ക് മാലിന്യ സംസ്കരണ സൌകര്യങ്ങളുടെ അടിസ്ഥാനത്തിൽ ശുചിത്വമിഷൻ ഗ്രീൻ ലീഫ് റേറ്റിംഗ് നൽകും. സംസ്ഥാനത്തെ 93 ഡിപ്പോകളിൽ 69 ഇടത്ത് കെ എസ് ആർ ടി സി യും ശുചിത്വമിഷനും ചേർന്ന് നടത്തിയ ഗ്യാപ്പ് അനാലിസിസിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. ബാക്കി ഡിപ്പോകളിലും പഠനം ഉടൻ പൂർത്തിയാക്കും. ഡിസംബർ 20നകം ഓരോ ഡിപ്പോയിലും നടപ്പിലാക്കാനാവുന്ന പദ്ധതികളുടെ വിശദമായ രൂപരേഖ തയ്യാറാക്കാൻ കെ എസ് ആർ ടി സിയെയും ശുചിത്വമിഷനെയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്. നമ്മുടെ കെ എസ് ആർ ടി സി യെ മാലിന്യമുക്തമാക്കാൻ നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.
സ. എം ബി രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

CPIM Kerala

06 Dec, 08:22


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുള്ള കണ്ടെയ്നർ നീക്കങ്ങൾക്ക് ഷിപ്പ് ടു ഷോർ ക്രെയിനുകളും, യാർഡ് ക്രെയിനുകളും ആണ് ഉപയോഗിക്കുന്നത്. യാർഡിന് പുറത്തേക്കുള്ള നീക്കങ്ങൾ ഇവയെ കൊണ്ട് സാധ്യമല്ലാത്തതിനാൽ ഇതിനായി റീച് സ്റ്റാക്കർ എന്ന പുതിയ തരം മൊബൈൽ ക്രെയിനുകൾ വിഴിഞ്ഞത്ത് എത്തിച്ചിട്ടുണ്ട്. ഇതുവഴി കണ്ടെയ്നറുകൾ യാർഡിന് പുറത്തുള്ള നിശ്ചിത സ്ഥാനത്തേക്ക് എത്തിക്കാൻ കഴിയും. മികച്ച ചലനക്ഷമതയും ഉയർന്ന ഭാരം വഹിക്കാനുള്ള ശേഷിയും ഇവയുടെ പ്രത്യേകതയാണ്.
4 റീച് സ്റ്റാക്കറുകളാണ് വിഴിഞ്ഞത്തിന്റെ ആദ്യഘട്ടത്തെ പ്രവർത്തനത്തിന് ആവശ്യമായിട്ടുള്ളത്. ഇതിൽ രണ്ടെണ്ണമാണ് ഇപ്പോൾ ഇവിടെ എത്തിച്ചേർന്നത്. ആധുനിക രീതിയിലുള്ള ഈ റീച് സ്റ്റാക്കർ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ബാക്കിയുള്ള രണ്ടെണ്ണം വരും ദിവസങ്ങളിൽ എത്തിച്ചേരും.
സ. വി എൻ വാസവൻ
തുറമുഖ വകുപ്പ് മന്ത്രി

CPIM Kerala

06 Dec, 08:22


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുള്ള കണ്ടെയ്നർ നീക്കങ്ങൾക്ക് ഷിപ്പ് ടു ഷോർ ക്രെയിനുകളും, യാർഡ് ക്രെയിനുകളും ആണ് ഉപയോഗിക്കുന്നത്. യാർഡിന് പുറത്തേക്കുള്ള നീക്കങ്ങൾ ഇവയെ കൊണ്ട് സാധ്യമല്ലാത്തതിനാൽ ഇതിനായി റീച് സ്റ്റാക്കർ എന്ന പുതിയ തരം മൊബൈൽ ക്രെയിനുകൾ വിഴിഞ്ഞത്ത് എത്തിച്ചിട്ടുണ്ട്. ഇതുവഴി കണ്ടെയ്നറുകൾ യാർഡിന് പുറത്തുള്ള നിശ്ചിത സ്ഥാനത്തേക്ക് എത്തിക്കാൻ കഴിയും. മികച്ച ചലനക്ഷമതയും ഉയർന്ന ഭാരം വഹിക്കാനുള്ള ശേഷിയും ഇവയുടെ പ്രത്യേകതയാണ്.
4 റീച് സ്റ്റാക്കറുകളാണ് വിഴിഞ്ഞത്തിന്റെ ആദ്യഘട്ടത്തെ പ്രവർത്തനത്തിന് ആവശ്യമായിട്ടുള്ളത്. ഇതിൽ രണ്ടെണ്ണമാണ് ഇപ്പോൾ ഇവിടെ എത്തിച്ചേർന്നത്. ആധുനിക രീതിയിലുള്ള ഈ റീച് സ്റ്റാക്കർ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ബാക്കിയുള്ള രണ്ടെണ്ണം വരും ദിവസങ്ങളിൽ എത്തിച്ചേരും.
സ. വി എൻ വാസവൻ
തുറമുഖ വകുപ്പ് മന്ത്രി

CPIM Kerala

04 Dec, 15:42


#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

04 Dec, 15:42


#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

04 Dec, 15:41


#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

04 Dec, 15:41


#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

04 Dec, 15:41


#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

04 Dec, 15:40


വയനാടിനോടുള്ള കേന്ദ്ര അനീതിക്കെതിരെ കേരളം സമരമുഖത്ത്
ഡിസംബർ 05 ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് പ്രതിഷേധം
#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

04 Dec, 15:40


#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

04 Dec, 12:16


2024 നവംബർ 27 മുതൽ ഡിസംബർ 2 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1301 ഗുണഭോക്താകൾക്ക് വിതരണം ചെയ്തത് 4,70,34,150 രൂപ.
ജില്ലതിരിച്ചുള്ള വിവരങ്ങൾ,
തിരുവനന്തപുരം 26 പേർക്ക് 7,09,000 രൂപ
കൊല്ലം 167 പേർക്ക് 47,30,000 രൂപ
പത്തനംതിട്ട 12 പേർക്ക് 2,67,000 രൂപ
ആലപ്പുഴ 14 പേർക്ക് 6,35,000 രൂപ
കോട്ടയം 4 പേർക്ക് 3,93,000 രൂപ
ഇടുക്കി 11 പേർക്ക് 2,04,000 രൂപ
എറണാകുളം 19 പേർക്ക് 9,66,000 രൂപ
തൃശ്ശൂർ 302 പേർക്ക് 1,04,29,450 രൂപ
പാലക്കാട് 271 പേർക്ക് 1,06,94,600 രൂപ
മലപ്പുറം 102 പേർക്ക് 48,13,000 രൂപ
കോഴിക്കോട് 296 പേർക്ക് 92,78,000 രൂപ
വയനാട് 50 പേർക്ക് 28,49,100 രൂപ
കണ്ണൂർ 23 പേർക്ക് 9,69,000 രൂപ
കാസർകോട് 4 പേർക്ക് 97,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

CPIM Kerala

04 Dec, 12:07


വയനാടിനോടുള്ള കേന്ദ്ര അനീതിക്കെതിരെ കേരളം സമരമുഖത്ത്
ഡിസംബർ 05 ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് പ്രതിഷേധം
#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

04 Dec, 12:06


ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റെടുത്ത വകയിൽ കേരളം മുടക്കിയ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം കേന്ദ്രധനമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്ന കേന്ദ്രമന്ത്രി സ. ജോൺ ബ്രിട്ടാസ് എംപിയുടെ അനുബന്ധചോദ്യത്തിന് മറുപടിയായാണ് ഈ ഉറപ്പ് നല്കിയത്.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 6000 കോടി രൂപയോളം കേരളം ഇതുവരെ ചെലവഴിച്ചിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുകകളൊന്നും സംഭാവന ചെയ്യാത്തപ്പോഴാണ് കേരളം ഇത്തരത്തിൽ ഭീമമായ തുക കടമെടുത്ത് കേന്ദ്രത്തിന് നല്കിയിട്ടുള്ളത്. അതിനാൽ ഈ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ കേരളത്തിന് കൂടുതൽ പണം വിനിയോഗിക്കാൻ കഴിയുമെന്ന് സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞു.
സ. ജോൺ ബ്രിട്ടാസ് എംപിയുടെ ആവശ്യം തന്റെ വകുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന കാര്യമല്ലെങ്കിലും ഒരു നല്ല ആശയം എന്ന നിലയ്ക്ക് വിഷയം കേന്ദ്രധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച ചെയ്യാമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നല്കി. ദേശീയപാത വികസനത്തിനും അനുബന്ധ ഭൂമി ഏറ്റെടുക്കലുമായും ബന്ധപ്പെട്ട് കേരള സർക്കാരിന്റെയും മുഖ്യമന്ത്രി സ. പിണറായി വിജയന്റെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

CPIM Kerala

04 Dec, 11:58


കേരളത്തിന് എയിംസ് നിലവിൽ കേരളത്തെ പരിഗണിച്ചിട്ടില്ലെന്ന സ്ഥിരം പല്ലവിയുമായി കേന്ദ്ര സർക്കാർ. വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് എയിംസ് അനുവദിക്കുക എന്നുള്ളത്. എന്നാൽ കേരളത്തിന് എയിംസ് അനുവദിക്കുമോ എന്ന സ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് നിലവിലെ ഘട്ടത്തിൽ പരിഗണിച്ചിട്ടില്ലെന്ന സ്ഥിരം മറുപടിയാണ് ഇത്തവണയും കേന്ദ്രസർക്കാർ രാജ്യസഭയിൽ നല്കിയത്.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ (PMSSY) കീഴിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിന് കേരളം സജീവ പരിഗണനയിലാണെന്ന് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നദ്ദ രാജ്യസഭയിൽ ഉറപ്പ് നൽകിയിരുന്നതാണ്. എന്നിട്ടും കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് PMSSY യുടെ നിലവിലെ ഘട്ടത്തിൽ അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് ഡോ. ജോൺ ബ്രിട്ടാസ് എംപി ഇന്ന് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി മറുപടി നല്കിയത്. കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് നാല് സ്ഥലങ്ങൾ കേരള ഗവൺമെന്റ് കണ്ടെത്തിയിരുന്നെങ്കിലും അതിൽ കോഴിക്കോട് ജില്ലയിലെ കിനാലൂർ ആണ് അടിസ്ഥാന സൗകര്യങ്ങളും മറ്റും പരിഗണിച്ച് എയിംസിന് അനുയോജ്യമായ സ്ഥലം എന്ന് സംസ്ഥാന സർക്കാർ 2017-ൽ തന്നെ നിർദ്ദേശിച്ചിട്ടുള്ളതാണ്.
എയിംസ് ഇല്ലാത്ത പ്രധാന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലെങ്കിലും കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ വ്യക്തത തേടി അനുബന്ധ ചോദ്യം ഉന്നയിച്ചെങ്കിലും വ്യക്തമായി പ്രതികരിക്കാതെ മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.
ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) എംബിബിഎസ് സീറ്റുകൾക്ക് പരിധി നിശ്ചയിക്കുന്ന മാർഗനിർദേശങ്ങളെക്കുറിച്ചുള്ള ആശങ്കയും സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ചു. 10 ലക്ഷം പേർക്ക് പരമാവധി 100 എംബിബിഎസ് സീറ്റുകൾ എന്ന പരിധി നിശ്ചയിക്കുന്നതാണ് എൻഎംസിയുടെ മാർഗനിർദേശം. ഈ നയം കേരളം പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. പ്രസ്തുത നിർദ്ദേശം ഒരു വർഷത്തേക്ക് താൽക്കാലികമായി മരവിപ്പിച്ചെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മറുപടി പറയാൻ മന്ത്രി തയ്യാറായില്ല.

CPIM Kerala

04 Dec, 11:37


https://twibbo.nz/ldftvm
എൽഡിഎഫ് പ്രതിഷേധം
പ്രൊഫൈൽ പിക്ച്ചർ ക്യാമ്പയിൻ

CPIM Kerala

04 Dec, 11:22


മന്ത്രിസഭായോഗ തീരുമാനങ്ങള്‍
മുഖ്യമന്ത്രിയുടെ ഓഫീസ്
തീയതി: 04.12.2024
_______
ഹെലി ടൂറിസം നയം അംഗീകരിച്ചു
കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗത്തിന്റെ തത്വത്തിലുള്ള അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണര്‍വ്വേകുവാന്‍ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതല്‍ സംരംഭകര്‍ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും.
ആരോഗ്യ വകുപ്പിൽ 44 തസ്തികകൾ
ആരോഗ്യവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ ജില്ലകളിലായി 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കും.
ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴിലെ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 അധിക തസ്തികകള്‍ സൃഷ്ടിക്കും.
എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തിക
ഏരിയാ ഇന്‍സെന്റീവ് പ്രോഗ്രാം പ്രകാരം ആരംഭിച്ച വയനാട്, പനമരം, ക്രസന്റ് പബ്ലിക്ക് സ്‌കൂളില്‍ രണ്ട് എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകള്‍ സൃഷ്ടിക്കും. ഷൗക്കത്ത്, ഷാനിജ എന്നിവര്‍ക്ക് 17.02.2017 മുതല്‍ നിയമന അംഗീകാരം നല്‍കും.
കാലാവധി ദീര്‍ഘിപ്പിച്ചു
കേരള നഗര നയ കമ്മീഷന്റെ കാലാവധി 2025 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കും.
സ്ഥിരപ്പെടുത്തും
സംസ്ഥാനത്തെ ദാരിദ്ര്യ ലഘൂകരണ വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 5 കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തും. കോടതി നിർദേശപ്രകാരമാണിത്.
സ്മാര്‍ട്ട്‌സിറ്റി; ശിപാര്‍ശ അംഗീകരിച്ചു
സ്മാര്‍ട്ട്‌സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ സമിതിയുടെ ശിപാര്‍ശ അംഗീകരിച്ചു. ടീകോമുമായി ചര്‍ച്ചകള്‍ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപകല്‍പ്പന ചെയ്യും. ടീകോമിനു നല്‍കേണ്ട നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് ഇന്റിപെന്‍ഡന്റ് ഇവാല്യുവേറ്ററെ നിയോഗിക്കും. ഇതുസംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതിന് ഐ.ടി.മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ, ഒ.കെ.ഐ.എച്ച് (ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ്) എം.ഡി ഡോ. ബാജൂ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം
2024 നവംബർ 27 മുതൽ ഡിസംബർ 2 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 4,70,34,150 രൂപയാണ് വിതരണം ചെയ്തത്. 1301 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.
ജില്ലതിരിച്ചുള്ള വിവരങ്ങൾ,
തിരുവനന്തപുരം 26 പേർക്ക് 7,09,000 രൂപ
കൊല്ലം 167 പേർക്ക് 47,30,000 രൂപ
പത്തനംതിട്ട 12 പേർക്ക് 2,67,000 രൂപ
ആലപ്പുഴ 14 പേർക്ക് 6,35,000 രൂപ
കോട്ടയം 4 പേർക്ക് 3,93,000 രൂപ
ഇടുക്കി 11 പേർക്ക് 2,04,000 രൂപ
എറണാകുളം 19 പേർക്ക് 9,66,000 രൂപ
തൃശ്ശൂർ 302 പേർക്ക് 1,04,29,450 രൂപ
പാലക്കാട് 271 പേർക്ക് 1,06,94,600 രൂപ
മലപ്പുറം 102 പേർക്ക് 48,13,000 രൂപ
കോഴിക്കോട് 296 പേർക്ക് 92,78,000 രൂപ
വയനാട് 50 പേർക്ക് 28,49,100 രൂപ
കണ്ണൂർ 23 പേർക്ക് 9,69,000 രൂപ
കാസർകോട് 4 പേർക്ക് 97,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

CPIM Kerala

04 Dec, 09:39


#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

04 Dec, 09:38


#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

04 Dec, 09:09


#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

04 Dec, 08:07


ചേലക്കര നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച സ. യു ആര്‍ പ്രദീപ് എംഎൽഎയായി പ്രതിജ്ഞ ചെയ്യുന്നു.

CPIM Kerala

04 Dec, 07:58


#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

CPIM Kerala

20 Nov, 12:45


സിപിഐ എം ദക്ഷിണ കന്നഡ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം മംഗലാപുരത്ത് പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

CPIM Kerala

20 Nov, 12:12


ഉദ്ഘാടനം ചെയ്യാൻ ഒന്നുമില്ലാത്തതുകൊണ്ട് കേരളത്തിലെ വ്യവസായമന്ത്രി യു-ടേൺ ഉദ്ഘാടനം ചെയ്യുന്നുവെന്ന് കളമശ്ശേരിയിൽ നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്കാരങ്ങളെക്കുറിച്ച് ചിലർ ലോകത്തെല്ലായിടത്തും വീഡിയോ പ്രചരിപ്പിച്ചിരുന്നു. യഥാർത്ഥത്തിൽ ഐബിഎം, നാഷണൽ ഓയിൽ വെൽസ്(NOV) തുടങ്ങിയ ആഗോള കമ്പനികളുടെ കേരളത്തിലെ യൂണിറ്റുകളുടെ ഉദ്ഘാടനങ്ങൾ സമൂഹമാധ്യമങ്ങളിലെല്ലാം നൽകുന്ന ഘട്ടത്തിലാണ് ഫേസ്ബുക്കിൽ പോലും നൽകാതിരുന്ന ഒരു ചെറിയ പരിപാടിയെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രചരിപ്പിച്ചത്. എന്നാൽ കളമശ്ശേരിയിലൂടെ സഞ്ചരിക്കുന്ന എല്ലാവർക്കും ഈ ട്രാഫിക് പരിഷ്കാരങ്ങൾ വലിയ സന്തോഷമാണ് നൽകുന്നത്. ശാശ്വതമായ പരിഹാരം സീ പോർട്ട്-എയർ പോർട്ട് റോഡ് പോലുള്ള കാര്യങ്ങളാണ്. അതുവരെയുള്ള ഘട്ടത്തിൽ നിലവിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ എല്ലാവരും അഭിനന്ദിക്കുകയാണ്. ഇന്ധനലാഭവും സമയലാഭവും ഒപ്പം അന്തരീക്ഷമലിനീകരണത്തിലുള്ള കുറവുമെല്ലാമാണ് ഈ പരിഷ്കാരത്തിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊണ്ടുവന്നിട്ടുള്ള പരിഷ്കാരങ്ങളിലൂടെ മണിക്കൂറുകൾ ട്രാഫിക് ജാമുണ്ടാവാറുണ്ടായിരുന്ന ഇടങ്ങളിലെല്ലാം കുരുക്കഴിഞ്ഞു. ഇനിയും ട്രാഫിക് സുഗമമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ തുടരുകയാണ്. ഇടപ്പള്ളി ഫ്ലൈ ഓവറിന് സമീപമാണ് പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്.
സ. പി രാജീവ്‌
വ്യവസായ വകുപ്പ് മന്ത്രി

CPIM Kerala

20 Nov, 12:09


സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരളാ ഓട്ടോമോബൈൽ ലിമിറ്റഡ് നിർമ്മിച്ച ഇലക്ട്രിക് കാർട്ട് കൊച്ചി നഗരസഭക്ക് വ്യവസായ വകുപ്പ് മന്ത്രി സ. പു രാജീവ്‌ കൈമാറി. മാലിന്യശേഖരണത്തിനും നിർമ്മാർജനത്തിനുമായി പ്രത്യേകമായി ഗാർബേജ് ബോക്സും ടിപ്പിങ്ങ് മെക്കാനിസവുമുള്ളതാണ് പുതിയ കാർട്ട്. ഇലക്ട്രിക് വെഹിക്കിൾ ആണെന്നതിനാൽ പരിസ്ഥിതി മലിനീകരണമോ ഇന്ധന ചിലവോ ഉണ്ടാകില്ല. ഒരു തവണ തന്നെ മുന്നൂറിലധികം കിലോ ഭാരം ചുമക്കാൻ പറ്റുന്ന വാഹനത്തിനായി കൂടുതൽ ഓർഡറുകൾ ലഭിക്കുന്നുണ്ട്. കെ.എ.എല്ലിൻ്റെ വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്കും കയറ്റുമതി ചെയ്യാൻ സാധിക്കുന്നുണ്ട്.

CPIM Kerala

20 Nov, 12:08


ലോകത്തിലെ തന്നെ ഐബിഎമ്മിന്റെ ഏറ്റവും വലിയ ജെൻ എ.ഐ ഇന്നൊവേഷൻ സെന്റർ നമ്മുടെ കേരളത്തിൽ ആരംഭിച്ചു.

CPIM Kerala

20 Nov, 12:07


"അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലേക്ക്. മെസി അടക്കമുള്ള പ്രമുഖതാരങ്ങള്‍ കേരളത്തില്‍ കളിക്കും"

CPIM Kerala

20 Nov, 10:29


ഫുട്ബോളിനെ ഹൃദയത്തോടു ചേർത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്നേഹമാണ് നമുക്ക് ഫുട്ബോളിനോടുള്ളത്. ലോകം അദ്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വർഷം ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദർശനം. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്പോർട്സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടു മാത്രമാണ്. സാമ്പത്തികച്ചെലവുകൾ വഹിക്കാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടക്കം മുതലേ അനുകൂല നിലപാട് സ്വീകരിച്ച അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക സ്പോർട്സ് ഭൂപടത്തിൽ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേൾക്കുന്ന ഒരു നിമിഷമായിരിക്കുമത്. കേരളത്തിന്റെ കായിക സംസ്കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണർവ്വു പകരാൻ അർജന്റീന ടീമിന്റെ സന്ദർശനത്തിനു സാധിക്കും. മെസ്സിക്കും കൂട്ടർക്കും ഊഷ്മളമായ വരവേൽപ്പു സമ്മാനിക്കാൻ നാടാകെ ആവേശപൂർവ്വം ഒരുമിക്കാം.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി

CPIM Kerala

20 Nov, 08:47


സിപിഐ എം കൂത്തുപറമ്പ് ഏരിയ സമ്മേളനം സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

CPIM Kerala

20 Nov, 06:36


കേരളം വീണ്ടും രാജ്യത്തിന്‌ മാതൃകയാവുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനമായി കേരളവും മികച്ച മറൈന്‍ ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സമുദ്ര മത്സ്യ ഉത്പാദനത്തിലെ വര്‍ധനവ്, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്.
തീരദേശത്തെ സാമൂഹ്യവികസനത്തിന്റെ കാര്യത്തിലും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിക്കാനും സര്‍ക്കാര്‍ നടത്തിയ നടപടികളുടെ പ്രതിഫലനമാണ് ഈ പുരസ്കാരങ്ങള്‍. കടൽ സമ്പത്തിന്റെ സംരക്ഷണവും സുസ്ഥിര വികസനവും, മത്സ്യത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും അവകാശ സംരക്ഷണവും പുരോഗതിയും, മത്സ്യത്തൊഴിലാളികളുടെ ജീവനും സമ്പത്തിനുമുള്ള സംരക്ഷണം, ശുദ്ധമായ മത്സ്യം ലഭിക്കുന്നതിനുള്ള സാധാരണക്കാരായ ഉപഭോക്താക്കളുടെ അവകാശം എന്നിങ്ങനെ മത്സ്യബന്ധന മേഖലയിലെ വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് സമഗ്രമായ ഒരു മാറ്റം സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിന് ഏറെ പ്രചോദനമാണ് ഈ പുരസ്കാരലബ്ധി. ഈ നേട്ടത്തിനായി കൂട്ടായ പരിശ്രമം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളി സംഘടനകളെയും അഭിനന്ദിക്കുന്നു.
സ. സജി ചെറിയാൻ
ഫിഷറീസ് വകുപ്പ് മന്ത്രി

CPIM Kerala

19 Nov, 07:08


സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ മാധ്യമങ്ങളെ കാണുന്നു.

CPIM Kerala

19 Nov, 05:48


https://www.facebook.com/share/v/1F8gkLoyC8/ "കിഫ്ബി പദ്ധതികളുടെ പ്രഖ്യാപനം"
ധനകാര്യ വകുപ്പ് മന്ത്രി സ. കെ എൻ ബാലഗോപാൽ മാധ്യമങ്ങളെ കാണുന്നു.

CPIM Kerala

19 Nov, 05:47


"സന്ദീപ് വാര്യർ ആർഎസ്എസുകാരനായിത്തന്നെ നിലനിൽക്കുന്നു, അദ്ദേഹത്തെയാണ് കോൺഗ്രസ് സ്വീകരിച്ചത്"

CPIM Kerala

19 Nov, 05:34


"പാലക്കാട്‌ ഡോക്ടർ സരിൻ തരംഗം"

CPIM Kerala

19 Nov, 05:33


"പാലക്കാട് വട്ടിയൂർക്കാവ് ആവർത്തിക്കും, ബിജെപി ദയനീയാവസ്ഥയിലേക്ക് പോകും"

CPIM Kerala

18 Nov, 11:54


"പാലക്കാട് ജയിക്കും
സരിൻ നയിക്കും"

CPIM Kerala

18 Nov, 11:53


"രാഷ്ട്രീയത്തിൽ മതം കലർത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം, വർഗീയ പരാമർശം നടത്തിയ വ്യക്തിക്ക് കോൺഗ്രസ് സർട്ടിഫിക്കറ്റ് നൽകുന്നു"

CPIM Kerala

18 Nov, 11:51


മണിപ്പൂർ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണം. മണിപ്പൂരിൽ അടിയന്തരമായി സമാധാനം പുനഃസ്ഥാപിച്ച് ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണം. മണിപ്പൂരില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത് മുഖ്യമന്ത്രി ബീരേന്‍ സിംഗ് ആണ്. എന്നിട്ടും കേന്ദ്രസര്‍ക്കാരും ബിജെപിയും ബീരേന്‍ സിംഗിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുകയാണ്. നവംബര്‍ ഏഴിന് ശേഷം മണിപ്പൂരില്‍ 20 പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരില്‍ ഗുരുതരമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
സിപിഐ എം പോളിറ്റ് ബ്യൂറോ

CPIM Kerala

18 Nov, 11:28


https://www.facebook.com/share/v/14Ywi9qFP8/ കൊട്ടിക്കലാശം
"പാലക്കാട്‌ സരിൻ തരംഗം"

CPIM Kerala

18 Nov, 11:19


"സരിൻ തരംഗമാണ് പാലക്കാട് ഉണ്ടാകാൻ പോകുന്നത്. പാലക്കാട് മണ്ഡലത്തിലെ ജനങ്ങൾ ഇനി വികസനം എന്താണെന്ന് അറിയാൻ പോകുന്നു. യുഡിഎഫ് ഇതു പോലെ പരിഭ്രാന്തിയിലായ ഒരു ഘട്ടം നേരത്തെ ഉണ്ടായിട്ടില്ല"

CPIM Kerala

18 Nov, 11:14


https://www.facebook.com/share/v/17jgR4AedG/ "പാലക്കാട്‌ സരിൻ തരംഗം"

CPIM Kerala

18 Nov, 11:13


"രാഷ്ട്രീയ പാർടി നേതാക്കൾ വിമർശനത്തിന് അധീതമാണ് എന്ന നിലപാട് അപകടകരം"

CPIM Kerala

18 Nov, 11:11


"എ ഐ സഹായത്തോടെ അഭിരുചിക്കനുസരിച്ച വിദ്യാഭ്യാസം"
നിങ്ങളൊപ്പമുണ്ടെങ്കിൽ നമ്മളൊരുക്കും പുതിയ പാലക്കാടിനെ

CPIM Kerala

18 Nov, 11:10


"പുഴയുത്സവം"
നിങ്ങളൊപ്പമുണ്ടെങ്കിൽ നമ്മളൊരുക്കും പുതിയ പാലക്കാടിനെ

CPIM Kerala

18 Nov, 11:08


"ആര്‍എസ്‌എസിനെ മുഖ്യമന്ത്രി ശക്തമായി എതിര്‍ക്കുന്നതാണ് കോൺഗ്രസിന്റെ പ്രശ്‌നം"

CPIM Kerala

18 Nov, 11:07


"സന്ദീപ് വാര്യരുടേത് ആര്‍എസ്‌എസ് നിലപാട്"

CPIM Kerala

18 Nov, 11:05


"ഇൻഫോപാർക്കിൽ ഒരാഴ്ചക്കുള്ളിൽ നാലാമത്തെ ഇന്റർനാഷണൽ കമ്പനിയാണ് ഉദ്ഘാടനം ചെയ്യുന്നത്"

CPIM Kerala

18 Nov, 11:03


"പച്ചയായി വര്‍ഗീയത പറയുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും, ഇക്കൂട്ടരുടെ ആശയ തടവറയിലാണ് മുസ്‌ലിം ലീഗും കോണ്‍ഗ്രസും"

CPIM Kerala

18 Nov, 11:03


"പച്ചയായി വര്‍ഗീയത പറയുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും, ഇക്കൂട്ടരുടെ ആശയ തടവറയിലാണ് മുസ്‌ലിം ലീഗും കോണ്‍ഗ്രസും"

CPIM Kerala

18 Nov, 11:02


"പാലക്കാട് കോൺഗ്രസ് ചേർത്ത കള്ളവോട്ടുകളിൽ പലതും ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു"

CPIM Kerala

17 Nov, 05:39


https://www.facebook.com/share/v/15HHeDPHr2/

ഡോക്ടർ പി സരിന്റെ തിരഞ്ഞെടുപ്പ് റാലി കണ്ണാടിയിൽ
ഉദ്ഘാടനം: മുഖ്യമന്ത്രി സ. പിണറായി വിജയൻ

CPIM Kerala

16 Nov, 03:21


ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെയും ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്രസർക്കാർ വഞ്ചനക്കെതിരെയും വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിൽ എൽഡിഎഫ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

CPIM Kerala

16 Nov, 02:50


പാലക്കാട്‌ നമ്മുടെ ചിഹ്നം സ്റ്റെതസ്കോപ്പ് 🩺

CPIM Kerala

16 Nov, 02:46


"പാലക്കാടിന്റെ സമഗ്ര വികസനത്തിന് ഡോക്ടർ പി സരിനെ വിജയിപ്പിക്കുക"

CPIM Kerala

16 Nov, 02:37


ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെയും ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്രസർക്കാർ വഞ്ചനക്കെതിരെയും നവംബർ 19 ചൊവ്വാഴ്ച വയനാട് ജില്ലയിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

CPIM Kerala

15 Nov, 16:59


"നിങ്ങളൊപ്പമുണ്ടെങ്കിൽ നമ്മളൊരുക്കും പുതിയ പാലക്കാടിനെ"

CPIM Kerala

15 Nov, 16:53


വയനാട് ദുരന്ത സഹായത്തിൽ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. മുണ്ടക്കൈ- ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം ദുരിതബാധിതർക്കുള്ള സഹായങ്ങളുടെ കാര്യത്തിൽ കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഇതിലും ദുരന്ത വ്യാപ്തിയില്ലാത്ത സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ കേന്ദ്ര സർക്കാർ മുമ്പ് തയാറായിട്ടുണ്ട്. നേരത്തെ പ്രളയ സമയത്ത് വിവിധ രാജ്യങ്ങൾ സഹായമറിയിച്ചപ്പോഴും കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് നിഷേധാത്മകമാണ്. ഇത്തരം കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തോടൊപ്പം കേന്ദ്ര സർക്കാർ നിൽക്കുന്നില്ല. കേന്ദ്രത്തിന് വിപരീത നിലപാടാണുള്ളത്. ഇത് ഗൗരവതരമാണ്.

പ്രളയ കാലത്ത് സാലറി ചലഞ്ചിനെ എതിർത്ത കോൺഗ്രസ് ഈ കാര്യത്തിലും വിപരീത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന നിലയാണ്. കള്ളപ്പണം പിരിച്ചെടുത്ത് ജനങ്ങൾക്ക് നൽകുമെന്ന പ്രഖ്യാപനത്തിലൂടെയാണ് ബിജെപി അധികാരത്തിൽ വരുന്നത്.എന്നാൽ ഇപ്പോൾ അവർതന്നെ കള്ളപ്പണത്തിൽ കുളിച്ച് നിൽക്കുകയാണ് . കുഴൽപ്പണവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര ഏജൻസികൾക്ക് ഒരു നിലപാടുമെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫും തയാറാകുന്നില്ല. കള്ളപ്പണക്കേസിൽ എൽഡിഎഫിനെ കുറ്റപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്.

പാലക്കാടും വടകരയും തൃശൂരും ചേർന്നുള്ള ഒരു ഡീൽ നടന്നിട്ടുണ്ടെന്നുള്ള വ്യക്തമായ തെളിവുകൾ പുറത്തുവന്നു. ഷാഫി പറമ്പിലിന് 4 കോടി രൂപ നൽകിയെന്ന് കെ സുരേന്ദ്രൻ വെളിപ്പെടുത്തിയത് ഇവർ തമ്മിലുള്ള കൂട്ടകെട്ടിന്റെ തെളിവാണ്. പണം മാത്രമല്ല വോട്ടും നൽകാമെന്ന ഡീലാണുള്ളത്. കള്ളപ്പണ ഇടപാടിൽ ബിജെപിയെക്കാളുെം കൊൺഗ്രസ് ഒട്ടും പിന്നിലല്ലെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞതാണ്. പ്രമുഖരായ നിരവധിയാളുകൾ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് പാർടി വിട്ടു. കോൺഗ്രസിന് ബിജെപിയുമായി പരസ്യമായ സഖ്യമുണ്ടായിരുന്നതായി കോൺഗ്രസിൽ നിന്ന രാജി വെച്ച ഒപി കൃഷ്ണകുമാരി വെളിപ്പെടുത്തിയിരുന്നു.

പാലക്കാട് തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ് നടക്കുക. എൽഡിഎഫ് സീറ്റ് പിടിച്ചെടുക്കും. മുനമ്പം പ്രശ്നത്തിലൂടെ കേരളത്തിന്റെ സാമുദായിക സൗഹാർദം തകർക്കാനും അതിന്റെ ഭാഗമായി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. പ്രകോപനപരമായ നിലപാടുകൾ കേരളത്തിന്റെ സാമുദായിക അന്തരീക്ഷം തകർക്കും. ഇക്കാര്യത്തിൽ പരസ്പരം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുകയെന്നതാണ് സംസ്ഥാന സർക്കാരിന്റ നിലപാട്.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

CPIM Kerala

15 Nov, 16:43


സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപകൂടി അനുവദിച്ചു. ഉപാധിരഹിത ബേസിക്‌ ഗ്രാന്റാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 187 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 40 കോടി രൂപ വീതവും അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 6517 കോടി രുപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയത്‌.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

CPIM Kerala

14 Nov, 12:18


https://www.facebook.com/share/v/1B499fC8hb/ പാലക്കാട് എൽഡിഎഫ് പൊതുയോഗത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. ഇ പി ജയരാജൻ സംസാരിക്കുന്നു.

CPIM Kerala

14 Nov, 08:51


https://www.facebook.com/share/v/14ojiqhNyy/ സ. ഇ പി ജയരാജൻ മാധ്യമങ്ങളോട് സംസാരിക്കുന്നു.

CPIM Kerala

14 Nov, 07:14


108 ആംബുലൻസ്‌ പദ്ധതിക്ക്‌ 40 കോടി രൂപ അനുവദിച്ചു. സർക്കാരിന്റെ മുൻഗണനാ പദ്ധതി എന്നനിലയിൽ ചെലവ്‌ നിയന്ത്രണ നിർദേശങ്ങളെല്ലാം ഒഴിവാക്കിയാണ്‌ തുക അനുവദിച്ചത്‌. അപകടങ്ങൾ അടക്കം അത്യാഹിതങ്ങളിൽ രോഗികൾക്കും ആശുപത്രികൾക്കും താങ്ങാവുന്നതാണ്‌ 108 ആംബുലൻസ്‌ പദ്ധതി.
സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

CPIM Kerala

14 Nov, 05:03


"പാലക്കാടിന്റെ സമഗ്ര വികസനത്തിന് ഡോ. പി സരിൻ"

CPIM Kerala

14 Nov, 05:02


സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചു. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്‌. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 900 കോടി രൂപ കുടിശികയാണ്‌. 2017 മുതലുള്ള കുടിശിക തുകയാണിത്‌.
കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ്‌ കർഷകന്‌ നെൽവില ലഭിക്കുന്നത്‌.
കേരളത്തിൽ പിആർഎസ്‌ വായ്‌പാ പദ്ധതിയിൽ കർഷകന്‌ നെൽവില ബാങ്കിൽനിന്ന്‌ ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ്‌ സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകന്‌ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നത്‌. ഇതിലൂടെ നെല്ല്‌ ഏറ്റെടുത്താൽ ഉടൻ കർഷകന്‌ വില ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത കർഷകന്‌ ഏറ്റെടുക്കേണ്ടി വരുന്നതുമില്ല. കേരളത്തിൽ മാത്രമാണ്‌ നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്‌.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

CPIM Kerala

14 Nov, 05:01


ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. വിധി കുറച്ച് നേരത്തെ വന്നില്ല എന്നത് മാത്രമാണ് നിരാശ. അതുണ്ടായിരുന്നുവെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി പേർ ബുൾഡോസർ രാജിന് ഇരകളാക്കപ്പെടില്ലായിരുന്നു. വിധി വന്നതോടെ ബിജെപി ആക്രമണങ്ങൾക്ക് ഇരയാകുപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കും പാവപ്പെട്ടവർക്കും നീതിലഭിച്ചു.

സ. ബൃന്ദ കാരാട്ട്
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം

CPIM Kerala

14 Nov, 04:57


ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി. കേസകളിലുൾപ്പെട്ട പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരുടെ വീടുകൾ തകർക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. ഏതെങ്കിലും കാരണത്താൽ വീടുകൾ ഒഴിപ്പിക്കണമെങ്കിൽ നിയമപരമായി നോട്ടീസ് നൽകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഒരു വ്യക്തി കുറ്റക്കാരനാണോ എന്നു കണ്ടെത്താനുള്ള അധികാരം കോടതികൾക്കാണ്. സർക്കാരുകൾക്ക് ശിക്ഷ വിധിക്കാൻ അധികാരമില്ല. കോടതികളുടെ അധികാരത്തിലേക്കാണ് സർക്കാർ കടന്നു കയറുന്നത്. കോടതി പറയാത്ത വിധി നടപ്പാൻ സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനമായ വിധിയിൽ പറയുന്നു.
പാർപ്പിടം ഒരാളുടെ മൗലിക ആവകാശമാണ്. ഒരു വ്യക്തി കേസിൽ പെട്ട് ശിക്ഷിക്കപ്പെട്ടാൽ പോലും അയാളുടെ വീട് പൊളിച്ചുമാറ്റുന്ന നടപടി ഭരണഘടനാ വിരുദ്ധമാണ്. വീടുകളോ കെട്ടിടങ്ങളോ പൊളിക്കുന്നതിന് നിയമവും നടപടിക്രമങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്. കൃത്യമായ നോട്ടീസ് നൽകുകയും വീട്ടുടമയുടെ വിശദീകരണം കേൾക്കുകയും വേണം. അധികാര ദുർവിനിയോഗം അനുവദിക്കാൻ ആകില്ലെന്നും ജനാധിപത്യത്തിന്റെ വളർച്ചക്ക് വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നത് പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതർക്കും ചില അവകാശങ്ങളും സംരക്ഷണങ്ങളും ഉണ്ട്. നിയമപരമായ അവകാശങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാരുകൾക്ക് നിർദേശം നൽകുമെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലേതടക്കമുള്ള ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി.

CPIM Kerala

13 Nov, 14:40


ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം നിർമ്മിക്കുന്ന "സ്വാമി ചാറ്റ് ബോട്ട്”എന്ന എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ അനാവരണം നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുന്നു.

നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി ബസ് സമയം, എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് ഇതിലൂടെ ലഭ്യമാകും. പോലീസ്, ഫോറെസ്റ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താനാകും. ആധുനികമായ ഈ ഡിജിറ്റൽ സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങൾ ഭക്തർക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സ്വാമി ചാറ്റ് ബോട്ട് സംവിധാനം ഒരുക്കിയത്.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

CPIM Kerala

13 Nov, 09:53


എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്‌ണൻ മാധ്യമങ്ങളെ കാണുന്നു.

CPIM Kerala

13 Nov, 07:55


സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളെ കാണുന്നു.

CPIM Kerala

13 Nov, 07:54


സ. ഇ പി ജയരാജൻ മാധ്യമങ്ങളെ കാണുന്നു.

CPIM Kerala

13 Nov, 07:51


സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

CPIM Kerala

13 Nov, 06:22


"എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറും, ചേലക്കരയിൽ ഇടതുമുന്നണി വലിയ വിജയം നേടും"

CPIM Kerala

13 Nov, 04:53


സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

CPIM Kerala

12 Nov, 14:58


"ജനഹൃദയങ്ങളിലെ ഒന്നാമൻ ബാലറ്റിലും ഒന്നാമത്"

CPIM Kerala

12 Nov, 14:58


ഐബിഎമ്മിൻ്റെ കേരളത്തിലെ പുതിയ ജെനറേറ്റീവ് എ.ഐ ഇന്നൊവേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തതിന് ശേഷം സ. പി രാജീവ് മാധ്യമങ്ങളെ കാണുന്നു.

CPIM Kerala

12 Nov, 14:57


"ഇന്ത്യയുടെ 1.18% മാത്രം ഭൂവിസ്തൃതിയുള്ള കേരളത്തിന്റെ കണക്റ്റിവിറ്റി സൗകര്യങ്ങൾ വളരെ മെച്ചപ്പെട്ടതാണ്. എന്തുകൊണ്ട് കേരളത്തിലെ ഗ്രാമങ്ങളിലുൾപ്പെടെ വിദേശ കമ്പനികൾ നിക്ഷേപം നടത്തുന്നു എന്നതിനുള്ള ഒരു കാരണം കൂടിയാണീ കണക്റ്റിവിറ്റി"

CPIM Kerala

12 Nov, 13:45


"മതവർഗീയതക്ക് എതിരായ പോരാട്ടത്തിൽ ജീവൻ നൽകാനും ഇടതുപക്ഷം തയ്യാർ"

CPIM Kerala

12 Nov, 13:36


"മുനമ്പത്തെ ഭൂമി വഖഫ് ആക്കി ഉത്തരവ് ഇറക്കിയത് മുസ്‌ലീം ലീഗ് നേതാവ്"

CPIM Kerala

12 Nov, 12:06


സ. പി എ മുഹമ്മദ് റിയാസ് മാധ്യമങ്ങളെ കാണുന്നു.

CPIM Kerala

12 Nov, 06:25


"പാലക്കാട് ഡോക്ടർ സരിൻ മികച്ച വിജയം നേടും"

CPIM Kerala

12 Nov, 06:24


"കെ മുരളീധരനെ വി ഡി സതീശൻ തള്ളിയില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ"

CPIM Kerala

10 Nov, 12:24


"ശബരിമലയിൽ ഭക്തർക്കായി വിപുലമായ വികസന പദ്ധതികൾ"

CPIM Kerala

10 Nov, 12:24


"ശബരിമലയിൽ ഭക്തർക്കായി വിപുലമായ വികസന പദ്ധതികൾ"

CPIM Kerala

10 Nov, 12:22


"ദേശീയപാത വികസനം ഉറപ്പാക്കി എൽഡിഎഫ് സർക്കാർ"

CPIM Kerala

10 Nov, 12:21


"ഭവനരഹിതർ ഇല്ലാത്ത ആദ്യ സംസ്ഥാനമാകാൻ കേരളം"

CPIM Kerala

10 Nov, 12:19


"കർഷകരോടൊപ്പം എന്നും എൽഡിഎഫ് സർക്കാർ"

CPIM Kerala

10 Nov, 12:18


"ശബരിമലയിൽ സമഗ്രമായ സൗകര്യങ്ങൾ"

CPIM Kerala

10 Nov, 12:17


"എന്റെ ഭൂമി പോർട്ടൽ"

CPIM Kerala

10 Nov, 12:15


"ഐടി ആഗോള കേന്ദ്രമായി കേരളം"

CPIM Kerala

10 Nov, 12:14


"വനം വന്യജീവി വകുപ്പിനെ ജനസൗഹൃദമാക്കി എൽഡിഎഫ് സർക്കാർ"

CPIM Kerala

10 Nov, 12:13


"ആരോഗ്യ രംഗത്ത് കേരളം രാജ്യത്ത് ഒന്നാമത്"

CPIM Kerala

10 Nov, 12:11


"ജനക്ഷേമം ഉറപ്പിച്ച് വിജയവീഥിയിൽ എൽഡിഎഫ് സർക്കാർ"

CPIM Kerala

10 Nov, 12:08


https://www.facebook.com/share/v/15C8UzBeZc/ സ. പിണറായി വിജയൻ പഴയന്നൂരിൽ സ. യു ആർ പ്രദീപിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുന്നു.

CPIM Kerala

10 Nov, 11:44


"ചേലക്കരയുടെ വികസന തുടർച്ചയ്ക്ക് സ. യു ആർ പ്രദീപ്"

CPIM Kerala

10 Nov, 11:43


"സ. സത്യൻ മൊകേരി എന്നും വയനാടിനൊപ്പം"

CPIM Kerala

10 Nov, 11:41


"പാലക്കാടിന്റെ സമഗ്ര വികസനത്തിന് ഡോക്ടർ പി സരിൻ"

CPIM Kerala

08 Nov, 11:59


*വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു*

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും
അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി
അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

CPIM Kerala

08 Nov, 10:55


"നിർമ്മാണം പുരോഗമിക്കുന്ന ആലപ്പുഴ ബൈപാസ്"

CPIM Kerala

08 Nov, 10:53


"മതനിരപേക്ഷതക്കൊപ്പമോ വർഗീയതക്കൊപ്പമോ എന്ന ചോദ്യത്തിന് വർഗീയതക്കൊപ്പമെന്ന് പാർലമെൻ്റിൽ വോട്ട് ചെയ്ത പാർടിയാണ് കോൺഗ്രസ്"

CPIM Kerala

08 Nov, 10:50


https://www.facebook.com/share/v/14p7cwcKK1/ചേലക്കരയിൽ ഇടതുപക്ഷ ജനാധിപത്യ യുവജന ഫെഡറേഷൻ സ. യു ആർ പ്രദീപിൻ്റെ വിജയത്തിനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. പി രാജീവ് സംസാരിക്കുന്നു.

CPIM Kerala

08 Nov, 10:47


"കേരളത്തിലെ ജനങ്ങൾക്ക് മാസങ്ങളായി പെൻഷൻ കിട്ടുന്നില്ലെന്നാണ് കോൺഗ്രസിന്റെ ഒരു സ്ഥാനാർത്ഥി പറയുന്നത്. ജനങ്ങളുമായി ഒരു ബന്ധവും ഈ സ്ഥാനാർത്ഥിക്കോ കോൺഗ്രസ് പാർടിക്കോ ഇല്ലെന്ന് തെളിയിക്കാൻ മറ്റെന്ത് തെളിവാണ് വേണ്ടത്. ഏത് മാസമാണ് ഈയടുത്ത് പെൻഷൻ മുടങ്ങിയിട്ടുള്ളത്.? അടിമുടി വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഉപതെരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണോ കോൺഗ്രസ് കരുതുന്നത്?"

CPIM Kerala

08 Nov, 09:36


ക്ഷേമപെൻഷനുകൾ ഇടതുപക്ഷത്തിന്റെ വലിയ നേട്ടമാണ്. 2021-ലെ തെരഞ്ഞെടുപ്പിൽ ക്ഷേമപെൻഷനുകൾ ലഭിക്കുന്നവർ ഇടതുപക്ഷത്തിന് വലിയ പിന്തുണ നൽകി. അതുകൊണ്ട് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ക്ഷേമപെൻഷനുകൾ സംബന്ധിച്ച് വലിയ ദുഷ്പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. മാസംതോറും പെൻഷൻ നൽകുന്നതിന് കഴിഞ്ഞില്ല. ഇത് ഇടതുപക്ഷ സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന ദുഷ്പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. ചട്ടിക്കലവുമായി ഇടങ്ങിയ മറിയച്ചേടത്തി ആയിരുന്നു യുഡിഎഫ് പ്രചാരണത്തിന്റെ മുഖ്യചിഹ്നം.
ക്ഷേമപെൻഷൻ ജനങ്ങളുടെ അവകാശമാണ്. അത് മാസംതോറും ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് കരുതുന്നതിൽ ഇടതുപക്ഷത്തിന് അഭിമാനമേയുള്ളൂ. കാരണം ഞങ്ങളാണ് ആ അഭിമാനം സൃഷ്ടിച്ചത്. ഇടതുപക്ഷ സർക്കാരുകളാണ് 28 മാസവും 18 മാസവും പെൻഷൻ കുടിശികയാക്കിയ യുഡിഎഫിന്റെ പാരമ്പര്യം ഇല്ലാതാക്കിയത്.
കോവിഡിനു മുൻപുവരെയും പെൻഷൻ വർഷത്തിൽ 3-4 തവണകളായിട്ടാണ് നൽകിവന്നത്. യുഡിഎഫ് ഇക്കാര്യത്തിലും കുടിശിക വരുത്തിയെന്നതാണ് അനുഭവം. 2016-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വാഗ്ദാനമായിരുന്നു പെൻഷൻ വീട്ടിൽ എത്തിച്ചുതരുമെന്നുള്ളത്. ആവശ്യപ്പെട്ട എല്ലാവർക്കും സഹകരണ ബാങ്കുകൾ വഴി പെൻഷൻ ഇപ്പോൾ വീട്ടിലാണ് എത്തിക്കുന്നത്.
എന്നാൽ മാസംതോറും പെൻഷൻ വീട്ടിൽ എത്തിക്കുന്നതിന് ഒരു വലിയ വൈതരണി ഉണ്ടായിരുന്നു. പെൻഷൻ എല്ലാ മാസവും കൃത്യദിവസം നൽകാൻ പണം ട്രഷറിയിൽ ഉണ്ടായെന്നു വരില്ല. ഇത് മറികടക്കാൻ കോവിഡ് കാലത്ത് പെൻഷൻ കമ്പനി രൂപീകരിച്ചു. തല്ക്കാലമായി കൈവായ്പയെടുത്ത് പെൻഷൻ മുടങ്ങാതെ മാസംതോറും പെൻഷൻ കമ്പനി നൽകും. സർക്കാരിന്റെ കൈയിൽ പണം എത്തുമ്പോൾ കമ്പനിക്ക് തിരിച്ചുനൽകും.
എന്നാൽ യുഡിഎഫിന്റെ പിന്തുണയോടെ കേന്ദ്ര ബിജെപി സർക്കാർ പ്രതിമാസ പെൻഷൻ പൊളിച്ചു. അവർ ഇതിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പെൻഷൻ കമ്പനി പൊളിഞ്ഞതോടെ പ്രതിമാസ പെൻഷൻ വിതരണം താറുമാറായി. പണ്ടത്തെപ്പോലെ 3-4 മാസം കുടിശികയായി.
മറ്റൊരാക്ഷേപം രണ്ടാം പിണറായി സർക്കാർ ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ചിട്ടില്ലായെന്നതാണ്. ക്ഷേമ പെൻഷനുകൾ 2500 രൂപയായി വർദ്ധിപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. പക്ഷേ, കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം അതിന് സർക്കാരിന് ഇപ്പോൾ കഴിയുന്നില്ല.
ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. 2016-ലെ തെരഞ്ഞെടുപ്പിൽ പെൻഷൻ 1000 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ 1600 രൂപയായിട്ടല്ലേ വർദ്ധിപ്പിച്ചത്. കാശ് ഉണ്ടെങ്കിൽ പാവങ്ങൾക്ക് നൽകാൻ യാതൊരു മടിയുമില്ല. അതാണ് ഇടതുപക്ഷം.
പെൻഷൻ കമ്പനി പലതവണകളായി 12000 കോടി രൂപ കടം വാങ്ങി. അതിൽ 8000 കോടിയും തിരിച്ചു നൽകി. എന്നാൽ 12000 കോടി രൂപ കടം വാങ്ങിയെന്നു പറഞ്ഞ് അത്രയും തുക സംസ്ഥാന സർക്കാരിന്റെ സാധാരണഗതിയിൽ നിന്നുള്ള വായ്പയിൽ നിന്ന് വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര സർക്കാർ.
റോഡും പാലവുമെല്ലാം പണിയുന്നതിനുവേണ്ടി കിഫ്ബി 2016 മുതൽ എടുത്തിട്ടുള്ള വായ്പകളും ഇതുപോലെ മുൻകാല പ്രാബല്യത്തോടെ വെട്ടിച്ചുരുക്കി. കേന്ദ്ര സർക്കാരിന്റെ ദേശീയപാത നിർമ്മാണ അതോറിറ്റിയും മറ്റും ഇതുപോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. അവരുടെ കടം കേന്ദ്ര സർക്കാരിന്റെ കടമായിട്ട് കൂട്ടിയിട്ടില്ല. പക്ഷേ, കിഫ്ബിയുടെ കാര്യം വന്നപ്പോൾ ചട്ടം മാറ്റി. അങ്ങനെ കേരള സർക്കാരിന്റെ വായ്പാ വരുമാനത്തിൽ പ്രതിവർഷം 12,000-15,000 കോടി രൂപയുടെ കുറവുവന്നു.
ഇതൊന്നും പോരാഞ്ഞിട്ട് നമുക്ക് തരാനുള്ള മറ്റു പല ഗ്രാന്റുകളും കുടിശികയാക്കി. 13000 കോടി രൂപ കേരളത്തിന് കുടിശികയായി നൽകാനുണ്ടെന്ന കാര്യം സുപ്രിംകോടതിയിൽ കേന്ദ്ര സർക്കാരിനു സമ്മതിക്കേണ്ടിവന്നു. കേന്ദ്ര സർക്കാർ സമ്മതിക്കാത്ത തുകകൾ വേറെ. പക്ഷേ, ഈ കേന്ദ്ര വിവേചനത്തിനെതിരെ ഒരക്ഷരം ഉരിയാടാൻ യുഡിഎഫ് തയ്യാറല്ല. പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ അവരും ബിജെപിക്കൊപ്പമാണ്.
പെൻഷൻ പ്രതിസന്ധി സൃഷ്ടിച്ചത് കേന്ദ്ര ബിജെപി സർക്കാരും കോൺഗ്രസുംകൂടിയാണ്. അവരുടെ ലക്ഷ്യം പാവങ്ങളെ ബുദ്ധിമുട്ടിപ്പിച്ച് അവരെ സർക്കാരിനെതിരെ തിരിക്കുകയെന്നതാണ്. ഇതിനെതിരായിട്ടുവേണം ഇത്തവണത്തെ വോട്ട്.
ധനപ്രതിസന്ധി പരിഹരിച്ചശേഷം പെൻഷനുകൾ കൃത്യമായി നൽകാൻ കഴിയൂവെന്നല്ല എൽഡിഎഫ് തീരുമാനിച്ചിട്ടുള്ളത്. എന്തെല്ലാം പ്രതിസന്ധി ഉണ്ടായാലും പാവങ്ങളുടെ പെൻഷൻ നൽകിയിട്ട് ബാക്കി കാര്യം. ഇതാണ് കേരളത്തിന്റെ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്. അതുകൊണ്ട് പെൻഷൻ ഇനിമേൽ മാസംതോറും ലഭിക്കുമെന്ന് ഉറപ്പ്.
സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

CPIM Kerala

08 Nov, 06:18


"ട്രോളി വിവാദത്തിൽ കോൺഗ്രസ് കള്ളങ്ങൾ ആവർത്തിച്ചുകൊണ്ടേ ഇരിക്കുകയാണ്"

CPIM Kerala

08 Nov, 06:17


"ക്രിമിനൽ സംഘങ്ങളെ കോൺഗ്രസ് ഒപ്പം ചേർത്ത് നിർത്തുകയാണ്. നിഖിൽ പൈലി ഉൾപ്പെടെയുള്ള കൊലപാതകികൾ പോലും കോൺഗ്രസിന് കുട്ടികളാണ്"

CPIM Kerala

08 Nov, 06:16


"വി ഡി സതീശന്റേത് ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ശൈലി, അദ്ദേഹം പ്രശ്നത്തെ സമചിത്തതയോടെയല്ല സമീപിക്കുന്നത്"

CPIM Kerala

08 Nov, 06:15


"പാലക്കാട് കള്ളപ്പണ വിഷയത്തിൽ കോൺഗ്രസിന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞു, കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നുള്ള ഡിലിന്റെ വിവരങ്ങള്‍ പുറത്തുവരും"

CPIM Kerala

08 Nov, 06:13


"തെരഞ്ഞെടുപ്പ് പോരാട്ടം ഇടതുപക്ഷവും കോണ്‍ഗ്രസ്സും തമ്മില്‍"

CPIM Kerala

08 Nov, 06:11


"തൃശൂരിലെ ബിജെപി വിജയം കോൺഗ്രസ് സംഭാവന"

CPIM Kerala

08 Nov, 00:50


"പാലക്കാടിന്റെ മണ്ണിൽ എൽഡിഎഫ്
തിരിച്ചുവരിക തന്നെ ചെയ്യും"

CPIM Kerala

08 Nov, 00:50


"പാലക്കാടിനെ ഹൃദയത്തോട് ചേർത്ത് ഡോക്ടർ സരിൻ"

CPIM Kerala

08 Nov, 00:42


ഉറപ്പാണ് ഇടതുപക്ഷം
ഉറപ്പാണ് ചേലക്കര

CPIM Kerala

08 Nov, 00:37


"ചേലക്കരയുടെ വികസനം തുടരാൻ യു ആർ പ്രദീപ് തുടരട്ടെ"

CPIM Kerala

08 Nov, 00:30


വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയെ വിജയിപ്പിക്കുക

CPIM Kerala

07 Nov, 17:14


https://www.facebook.com/CPIMKerala/videos/541306781871444/ ചേലക്കര നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സ.യു ആർ പ്രദീപിന്റെ തിരഞ്ഞെടുപ്പ് റാലി പെരുങ്കുളത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

CPIM Kerala

25 Oct, 15:34


https://www.facebook.com/CPIMKerala/videos/8267536960035732/?mibextid=uT6JvTttxrnoxgmR
"ഭൂരഹിതരായ പട്ടികവർഗക്കാരില്ലാത്ത ആദ്യ ജില്ലയായി തിരുവനന്തപുരം ജില്ല മാറി"

CPIM Kerala

25 Oct, 15:33


https://www.facebook.com/CPIMKerala/videos/948943687046886/?mibextid=uT6JvTttxrnoxgmR
"ടൂറിസം വികസനം ലക്ഷ്യമിട്ട് പുതിയ എയർ സ്ട്രിപ്പുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു"

CPIM Kerala

25 Oct, 15:32


https://www.facebook.com/CPIMKerala/videos/2407422852941186/?mibextid=uT6JvTttxrnoxgmR

"നാടിന്റെ പുരോഗതി ആഗ്രഹിക്കുന്ന എൽഡിഎഫ് ഒരു ഭാഗത്ത്, എന്നാൽ നാടിന്റെ അധോഗതി ആഗ്രഹിക്കുന്നവർ മറുഭാഗത്ത് എന്നതാണ് അവസ്ഥ"

CPIM Kerala

25 Oct, 15:31


https://www.facebook.com/CPIMKerala/videos/1087020926114052/?mibextid=uT6JvTttxrnoxgmR
"ലോക ഭൂപടത്തിൽ വലിയ പോർട്ടുകളുടെ കൂട്ടത്തിൽ ഇന്ത്യയും ഉൾപ്പെടുന്നു, അതിന് ഇടയാക്കിയത് നമ്മുടെ വിഴിഞ്ഞമാണ്"

CPIM Kerala

25 Oct, 15:30


https://www.facebook.com/CPIMKerala/videos/560288509852775/?mibextid=uT6JvTttxrnoxgmR "മലപ്പുറത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് സംഘപരിവാറും കോൺഗ്രസും"

CPIM Kerala

25 Oct, 11:57


https://www.facebook.com/CPIMKerala/videos/1954751641720884/ "സ്വർണവും ഹവാല പണവും വരുന്നത് തടയുക സർക്കാർ ചുമതല, ഇത്തരം നിയമവിരുദ്ധ നീക്കങ്ങൾ തടയും"

CPIM Kerala

25 Oct, 11:38


https://www.facebook.com/share/v/qXU3vFx1a1VLjWYd/ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളെ കാണുന്നു.

CPIM Kerala

25 Oct, 11:27


https://www.facebook.com/CPIMKerala/videos/576948054864532/ ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലക്കാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

CPIM Kerala

25 Oct, 11:24


രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച നൂറുദിന പരിപാടിയിൽ 954 പദ്ധതി പൂർത്തിയാക്കി. 47 വകുപ്പുകളിലായി 1081 പദ്ധതികളാണ്‌ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്‌. ഇതിൽ 88 ശതമാനം പദ്ധതികളും പൂർത്തിയായി. ബാക്കിയുള്ളവ പൂർത്തീകരണ ഘട്ടത്തിൽ. 879 പശ്ചാത്തല വികസനപദ്ധതികളിൽ 780 എണ്ണവും 202 ഉപജീവന മാർഗപദ്ധതികളിൽ 174 എണ്ണവും പൂർത്തിയായി. പദ്ധതികളുടെ ഭാഗമായ 2115 പദ്ധതി ഘടകങ്ങളിൽ 1935 എണ്ണം പൂർത്തിയാക്കി. ജൂലൈ 15 മുതൽ ഒക്ടോബർ 22 വരെയായിരുന്നു നൂറുദിന പരിപാടി.
25 വകുപ്പുകൾ ലക്ഷ്യമിട്ട എല്ലാ പദ്ധതികളും പൂർത്തിയാക്കി. ആയുഷ്‌, ആരോഗ്യ കുടുംബ ക്ഷേമം, അസൂത്രണ സാമ്പത്തികകാര്യം, കെ ഡിസ്‌ക്‌, കെ സ്രെക്‌, കയർ, ക്ഷീരവികസനം, തുറമുഖം, തൊഴിൽ, ദേവസ്വം, ധനകാര്യം, നികുതി, എസ്‌സി, എസ്‌ടി, പിന്നാക്ക ക്ഷേമം, പൊതുവിദ്യാഭ്യാസം, മത്സ്യബന്ധനം, മൃഗസംരക്ഷണം, വനം വന്യജീവി, വനിതാ ശിശുവികസനം, വൈദ്യുതി, വ്യവസായം, ശാസ്‌ത്ര സാങ്കേതികം, സഹകരണം എന്നീ വകുപ്പുകളാണ്‌ എല്ലാ പദ്ധതികളും പൂർത്തിയാക്കിയത്‌.
ആഭ്യന്തര വകുപ്പിൽ 232.94 കോടി രൂപയുടെ 85 പദ്ധതികൾ ലക്ഷ്യമിട്ടതിൽ 73 എണ്ണം പൂർത്തിയാക്കി. ഐടി വകുപ്പിൽ 1028.82 കോടിയുടെ 36 പദ്ധതികൾ ലക്ഷ്യമിട്ടതിൽ 24 എണ്ണം പൂർത്തിയാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 40 ഉം ജലവിഭവത്തിൽ 42 ഉം തദ്ദേശത്തിൽ 55ഉം പൊതുമരാമത്തിൽ 66ഉം ടൂറിസത്തിൽ 27 ഉം സാംസ്‌കാരികത്തിൽ 43 ഉം റവന്യൂവിൽ 24 ഉം പദ്ധതികളാണ്‌ പൂർത്തിയാക്കിയത്‌.

CPIM Kerala

25 Oct, 10:25


https://www.facebook.com/share/r/7Xht673UdtsPuDh5/ ചേലക്കരയിൽ സ. യു ആർ പ്രദീപിനെ വിജയിപ്പിക്കുക

CPIM Kerala

25 Oct, 09:55


https://www.facebook.com/CPIMKerala/videos/872574284965007/ "കേരളം നശിക്കട്ടെ എന്നാണ് കേന്ദ്ര സമീപനം, വയനാടിന് ഒരു സഹായവും നൽകിയില്ല, എന്നാൽ ദുരന്തമുഖങ്ങളിൽ തലയിൽ കൈവെച്ചിരിക്കുകയല്ല നാം ചെയ്തത്"

CPIM Kerala

25 Oct, 09:46


https://www.facebook.com/CPIMKerala/videos/3317237115078850/ "എൽഡിഎഫിന് വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം, എന്നാൽ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും എതിർക്കാൻ യുഡിഎഫിന് കഴിയുന്നില്ല"

CPIM Kerala

25 Oct, 09:44


https://www.facebook.com/CPIMKerala/videos/1307282407307453/ "ഇഎംഎസിനെ പരാജയപ്പെടുത്താൻ പട്ടാമ്പിയിൽ കോൺഗ്രസിന് ജനസംഘം പിന്തുണ നൽകി"

CPIM Kerala

25 Oct, 09:43


https://www.facebook.com/CPIMKerala/videos/1625548045010700/ "കോൺഗ്രസിലെ ഒരു നേതാവ് ശാഖയ്ക്ക് കാവൽ നിൽക്കുന്നു, മറ്റൊരു നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ തിരി കത്തിക്കുന്നു"

CPIM Kerala

25 Oct, 09:42


https://www.facebook.com/share/v/Tv7Q25Pqym9HNY8y/ "വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല"

CPIM Kerala

25 Oct, 09:37


വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ അത്യന്തം അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്. മുൻപ് വിസിമാരുടെ പുനര്‍നിയമനം സംബന്ധിച്ച വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കി നിര്‍ത്തിയ ചാന്‍സലര്‍ ഇപ്പോള്‍ തൻ്റെ ഇംഗിതത്തിന് അനുസരിച്ച് നില്‍ക്കുന്ന വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കി. ഒരിക്കല്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കുന്ന ഈ സ്ഥിതിയാണ് ചാന്‍സലറില്‍ നിന്ന് നിരന്തരം കാണാനാകുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മാ വര്‍ദ്ധനവിനും പൊതുവായ മുന്നേറ്റത്തിനും കാര്യമായ പരിശ്രമങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട് ചാന്‍സലറുടെ ഇടപെടല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് അത്യന്തം ഖേദകരമാണ്.
ഭരണഘടനയുടെ 246 (3) അനുച്ഛേദ പ്രകാരം സംസ്ഥാന സർവ്വകലാശാലകൾ സംബന്ധിച്ച് നിയമനിർമ്മാണം നടത്തുന്നതിന് സംസ്ഥാന നിയമസഭയ്ക്കുള്ള അധികാരം വരെ ചോദ്യം ചെയ്യുകയും ബില്ലുകൾ തടഞ്ഞുവയ്ക്കുകയും ചെയ്ത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന ചാൻസലർ തന്നിഷ്ടപ്രകാരം നടത്തുന്ന നിയമനങ്ങൾ മര്യാദകളുടെ ലംഘനമാണ്.

സ. ആർ ബിന്ദു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

CPIM Kerala

25 Oct, 09:35


https://www.facebook.com/CPIMKerala/videos/1098262088531603/ "സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നടക്കുന്നത് വലിയതോതിലുള്ള കടന്നാക്രമണം"

CPIM Kerala

25 Oct, 09:32


https://www.facebook.com/share/v/wynSwWLML9BdZd67/ "എല്ലായിടത്തും ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം, വട്ടിയൂർക്കാവിന്റെ വേർഷൻ ടു ആയിരിക്കും പാലക്കാട്"