മസ്അല ഗ്രൂപ്പ് (പുല്ലാര) @alfiqhufilmadahib Channel on Telegram

മസ്അല ഗ്രൂപ്പ് (പുല്ലാര)

@alfiqhufilmadahib

കർമ്മശാസ്ത്രത്തിൻ്റെ പ്ലാറ്റ്ഫോമിലിരുന്ന് മസ്അലകൾ പ്രാമാണികമായി വിവരിക്കുന്ന ചാനൽ.

മസ്അല ഗ്രൂപ്പ് (പുല്ലാര) (Malayalam)

മസ്അല ഗ്രൂപ്പ് (പുല്ലാര) ചാനൽ ഒരു പ്രാമാണികമായ മസ്അലകൾ വിവരിക്കുന്നു, കർമ്മശാസ്ത്രത്തിൻ്റെ ചെലവുകൾ അറിയാൻ സഹായിക്കുന്നു. നിങ്ങൾക്ക് യാത്രാവിഷയങ്ങൾ, ആരാധനാവിധികൾ, ആചാരങ്ങൾ എന്നിവയിലേക്ക് ആസ്വദിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, ഈ ചാനൽ നിങ്ങളുടെ ആവശ്യങ്ങൾ പൂർത്തിയാക്കും. മസ്അല ഗ്രൂപ്പ് (പുല്ലാര) ചാനൽ കർമ്മശാസ്ത്ര ബാധ്യതകളുടെ അഭിപ്രായങ്ങൾ അറിയിക്കുന്നു അല്ലെങ്കിൽ വിഷയങ്ങളിലെ ചിത്രികൾ, വീഡിയോകൾ എന്നിവ പങ്കുവെയിക്കുന്നു. നിങ്ങൾക്ക് സ്വന്തമായ സംശയങ്ങൾ ഉണ്ടെങ്കിൽ, മസ്അല ഗ്രൂപ്പ് (പുല്ലാര) ചാനൽ എളുപ്പം ഉത്തരങ്ങളും പ്രാമാണികതയും നൽകും. അതുപോലെ, പുല്ലാര ചാനൽയുടെ വിശ്വാസാർഹമായ സൂചനകൾ ലഭ്യമാക്കുന്നതിലൂടെ, നിങ്ങളുടെ സംശയങ്ങൾ മാറ്റാൻ സാധ്യതയുണ്ട്.

മസ്അല ഗ്രൂപ്പ് (പുല്ലാര)

13 Nov, 13:50

മസ്അല ഗ്രൂപ്പ് (പുല്ലാര):
6️⃣8️⃣7️⃣9️⃣
.........................................
*സമയം പ്രവേശിക്കലും നിസ്കരിക്കുമെന്ന് ഉദ്ദേശിക്കലും*
🕰️🕰️🕰️🕰️🕰️🕰️🕰️

  ഫർളു
നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചു ,എന്നാൽ അല്പസമയം  പിന്തിക്കാൻ ഉദ്ദേശിച്ചു.  അങ്ങനെ ഉദ്ദേശിക്കുന്നവൻ  സമയം പ്രവേശിച്ച ഉടനെ , ''സമയം തീരുംമുമ്പ് നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ'' നിർബന്ധമുണ്ടോ?

നമ്മുടെ ഇമാമുകൾക്കിടയിൽ ഭിന്നതയുള്ള മസ്അലയാണിത്. ഇമാം നവവി(റ) തൻ്റെ ശർഹുൽ മുഹദ്ദബിൽ വിവരിക്കുന്നത് ഇങ്ങനെ:
ഒരു നിസ്കാരത്തിൻ്റെ സമയം പ്രവേശിക്കുകയും സമയത്തിൻ്റെ ഇടയിലോ അവസാന സമയത്തോ നിസ്കരിക്കാൻ വേണ്ടി പിന്തിക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ , സമയം പ്രവേശിച്ച ഉടനെ
'' സമയത്തിൽ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ '' നിർബന്ധമുണ്ടോ ഇല്ലയോ എന്നതിൽ പ്രസിദ്ധമായ രണ്ടു അഭിപ്രായമുണ്ട്.
*ഒന്ന്* അങ്ങനെ ഉദ്ദേശിക്കൽ നിർബന്ധമില്ല .
*രണ്ട്* അങ്ങനെ ഉദ്ദേശിക്കൽ നിർബന്ധമാണ്. ഈ വീക്ഷണപ്രകാരം ഉദ്ദേശിക്കാത്തവൻ സമയത്തിനുള്ളിൽ നിസ്കരിച്ചാലും കുറ്റക്കാരനാകും. എന്നാൽ നിസ്കാരം അദാഅ് തന്നെ.
    ഈ വിവരിച്ച രണ്ടു വീക്ഷണം നിസ്കാരത്തിൽ മാത്രമുള്ളതല്ല. സമയം വിശാലമായ എല്ലാ ഫർളിലും ഉള്ളതാണ്.
    ഇമാം ഗസാലീ (റ) തൻ്റെ മുസ്തസ്ഫാ എന്ന (ഉസൂലുൽ ഫിഖ്ഹിൻ്റ ) ഗ്രന്ഥത്തിൽ
സമയം പ്രവേശിച്ച ഉടനെ '''സമയത്തിൽ തന്നെ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ'' നിർബന്ധമാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അതാണ് അസ്വഹായ( ഏറ്റവും സ്വഹീഹായ) വീക്ഷണം.
(ശർഹുൽ മുഹദ്ദബ് :3/49)
   ഇവിടെ عزم എന്നതിൻ്റെ വിവക്ഷ قصد എന്നാണ്.(സമയത്തിനുള്ളിൽ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ - തീരുമാനിക്കൽ - ) ഇക്കാര്യം ഈ മസ്അല വിവരിച്ച് ഇമാം ബാജുരീ (റ) പ്രസ്താവിച്ചിട്ടുണ്ട് (ബാജൂരീ :1/182)
*ولا يخفى أن العزم هو القصد والتصميم على الفعل* (حاشبة الباجوري علي ابن قاسم)
   പണ്ഡിത ഭിന്നത നമുക്കൊരു അനുഗ്രഹമാണ് . ഇക്കാര്യം തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
*(ﻓﺮﻉ)*
*ﺇﺫا ﺩﺧﻞ ﻭﻗﺖ اﻟﺼﻼﺓ ﻭﺃﺭاﺩ ﺗﺄﺧﻴﺮﻫﺎ ﺇﻟﻰ ﺃﺛﻨﺎء اﻟﻮﻗﺖ ﺃﻭ ﺁﺧﺮﻩ ﻫﻞ ﻳﻠﺰﻣﻪ اﻟﻌﺰﻡ ﻋﻠﻲ ﻓﻌﻠﻬﺎ ﻓﻴﻪ ﻭﺟﻬﺎﻥ ﻣﺸﻬﻮﺭاﻥ ﻷﺻﺤﺎﺑﻨﺎ ﻓﻲ ﻛﺘﺐ اﻷﺻﻮﻝ ﻭﻣﻤﻦ ﺫﻛﺮﻫﻤﺎ اﻟﻤﺼﻨﻒ ﻓﻲ اﻟﻠﻤﻊ ﻭﻣﻤﻦ ﺫﻛﺮﻫﻤﺎ ﻓﻲ ﻛﺘﺐ اﻟﻤﺬﻫﺐ ﺻﺎﺣﺐ اﻟﺤﺎﻭﻱ ﺃﺣﺪﻫﻤﺎ ﻻ ﻳﻠﺰﻣﻪ اﻟﻌﺰﻡ ﻭاﻟﺜﺎﻧﻲ ﻳﻠﺰﻣﻪ ﻓﺈﻥ ﺃﺧﺮﻫﺎ ﺑﻼ ﻋﺰﻡ ﻭﺻﻼﻫﺎ ﻓﻲ اﻟﻮﻗﺖ ﺃﺛﻢ ﻭﻛﺎﻧﺖ ﺃﺩاء ﻭاﻟﻮﺟﻬﺎﻥ ﺟﺎﺭﻳﺎﻥ ﻓﻲ ﻛﻞ ﻭاﺟﺐ ﻣﻮﺳﻊ ﻭﺟﺰﻡ اﻟﻐﺰاﻟﻲ ﻓﻲ اﻟﻤﺴﺘﺼﻔﻰ ﺑﻮﺟﻮﺏ اﻟﻌﺰﻡ ﻭﻫﻮ اﻷﺻﺢ*
(مجموع : ٤٩ / ٣)

✏️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

https://t.me/alfiqhufilmadahib

മസ്അല ഗ്രൂപ്പ് (പുല്ലാര)

13 Nov, 13:49

https://t.me/alfiqhufilmadahib

മസ്അല ഗ്രൂപ്പ് (പുല്ലാര)

13 Nov, 13:43

1445 റബീഉൽ ആഖിർ 28
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

13 Nov, 13:42

6️⃣8️⃣8️⃣0️⃣
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
*ഖുത്ബിയ്യത്തിൻ്റെ അകപ്പൊരുൾ*
(ഭാഗം ഇരുപത്തി എട്ട്)
💧💧💧💧💧💧💧

ഖുത്ബിയ്യത്ത് കർമം സുന്നത്തോ ബിദ്അത്തോ ?

തിരുനബി(സ്വ)യുടെ കാലത്തില്ലാത്തത് മുഴുവനും ഭാഷാപരമായ ബിദ്അത്താണ്.
ഒന്നാം ഖലീഫ : സിദ്ദീഖ് (റ)വിൻ്റെ കാലത്ത് വിശുദ്ധ ഖുർആൻ ഗ്രന്ഥരൂപത്തിലാക്കിയതും രണ്ടാം ഖലീഫ : ഉമർ (റ)ൻ്റെ കാലത്ത് തറാവീഹ് ഇരുപത് റക്അത്ത് ജമാഅത്തായി പതിവാക്കി നിസ്കരിച്ചതും മൂന്നാം ഖലീഫ : ഉസ്മാൻ(റ)വിൻ്റെ കാലത്ത് ജുമുഅക്ക് രണ്ടു ബാങ്ക് ഉണ്ടാക്കിയതും ഭാഷാപരമായ ബിദ്അത്താണ്.
അതോടൊപ്പം സിദ്ദീഖ് (റ) ചെയ്തത് ശർഇൽ നിർബന്ധവും മറ്റു രണ്ടു ഖലീഫമാർ ചെയ്തത് സുന്നത്തുമാണ്.
അതുപോലെ ഖുത്ബിയ്യത്ത് കർമം ഭാഷാപരമായ ബിദ്അത്തും ശർഇൽ സുന്നത്തുമാണ്.
ഒരു കർമം ബിദ്അത്ത് ആകുമ്പോൾ തന്നെ സുന്നത്തുമാകും. അതായത് ഭാഷാപരമായ ബിദ്അത്തും പഞ്ച വിധിയിൽ പെട്ട സുന്നത്തും

🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 28
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

13 Nov, 00:36

6️⃣8️⃣7️⃣6️⃣
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
*ഖുത്ബിയ്യത്തിൻ്റെ അകപ്പൊരുൾ*
(ഭാഗം ഇരുപത്തിയാറ്)
💧💧💧💧💧💧💧

അൽ ഖസ്വീദത്തുൽ ഖുത്ബിയ്യ:യിൽ
*يا سلطان محيي الدين أنصرنا*
എന്നാണോ?
യാ സുൽത്വാൻ എന്നും
ബിസ്സുൽത്വാൻ എന്നും ചില ഏടുകളിൽ കാണുന്നുണ്ട്.
يا سلطان
എന്നോ
بالسلطان
എന്നോ ശരി ?

രണ്ടും ശരിയാണ്.
ബിസ്സുൽത്വാൻ എന്നത് തവസ്സുലാണ്.
യാ സുൽത്വാൻ എന്നത് തവസ്സുലിൻ്റെ വകഭേദമായ ഇസ്തിഗാസയാണ്.
ചില കോപ്പികളിൽ
يا سلطان
എന്ന സ്ഥലത്ത്
*لعله بالسلطان*
അതു ബിസ്സുൽത്വാൻ എന്നായേക്കാം. എന്നു എഴുതിക്കൊടിത്തിട്ടുണ്ട്
(അദ്ദഖീറ: 85)
*يا سلطان محيي الدين انصرنا*
*يا الله عجلنا بالفتح يا الله يا الله*

......
*بالسلطان محيي الدين انصرنا يا الله*
🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 26
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

13 Nov, 00:36

6️⃣8️⃣7️⃣7️⃣
--------------------------------------
*മയ്യിത്തിൻ്റെ മേൽ മൂന്നും ഏഴും പതിനാലും പിന്നെ ആണ്ടു ദിനവും* ⁉️
🟢🟢🟢🟢🟢🟢🟢

മരണപ്പെട്ടവരുടെ ആണ്ടു ദിനത്തിൻ്റെ പ്രാർത്ഥന , അന്നദാനം എന്നിവയ്ക്ക് പ്രത്യേക പ്രതിഫലമുണ്ടോ? ഇന്നു എൻ്റെ പിതാവിൻ്റെ ആണ്ടു ദിനമാണ്. ഒരു ഫാതിഹയെങ്കിലും ഓതുക . എന്നിങ്ങനെയുള്ള അറിയിപ്പ് വാട്സാപിൽ കാണാറുണ്ട്.
= സുലൈമാൻ ദുബായ്

ഈ വിഷയത്തിൽ പ്രദമമായി നാം മനസ്സിലാക്കേണ്ട ഒരു കാര്യം ആദ്യം വിവരിക്കാം.
മരണപ്പെട്ടവരുടെ പേരിൽ ആണ്ടു നടത്തുകയെന്നതിനാൽ ഉദ്ദേശിക്കപ്പെടുന്നത് അവർക്ക് വേണ്ടി ഖുർആൻ പാരായണം ,മൗലിദ് പാരായണം നിർവ്വഹിക്കുക , ഭക്ഷണം സ്വദഖ ചെയ്യുക പോലെയുള്ള നല്ല കാര്യങ്ങളാണ്. വർഷം തികഞ്ഞിട്ടാകുമ്പോൾ ആണ്ട് എന്നു പറയുന്നുവെന്ന് മാത്രം.
മയ്യിത്തിനു വേണ്ടി ചെയ്യുന്ന പ്രസ്തുത നല്ല കാര്യങ്ങൾ എന്നുമാവാം. എല്ലാം പ്രതിഫലാർഹമാണ്.
മരിച്ചതിൻ്റെ മൂന്ന് , ഏഴ് , പതിനാല് , നാൽപ്പത് , ആണ്ട് എന്നീ ദിവസങ്ങൾ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കൽ നാട്ടാചാരമാണ്. അന്നത്തെ ചടങ്ങുകൾക്ക് പ്രതിഫലമുണ്ട്. എന്നാൽ പ്രത്യേക ഫതിഫലമില്ല. എന്നു പറഞ്ഞാൽ അതിൻ്റെ മുമ്പും ശേഷവും നടത്തിയാൽ പ്രതിഫലം കുറവ് അന്നു നടത്തിയാൽ പ്രതിഫലം കൂടുതൽ എന്നത് ഇല്ല, എന്നും ഒരു പോലെ പ്രതിഫലാർഹം തന്നെ .
ഇവ്വിഷയത്തിൽ ഇമാം മുഹമ്മദ് നവവിൽ ജാവി (റ) വിവരിക്കുന്നത് ഇങ്ങനെ:

*ﻭاﻟﺘﺼﺪﻕ ﻋﻦ اﻟﻤﻴﺖ ﺑﻮﺟﻪ ﺷﺮﻋﻲ ﻣﻄﻠﻮﺏ ﻭﻻ ﻳﺘﻘﻴﺪ ﺑﻜﻮﻧﻪ ﻓﻲ ﺳﺒﻌﺔ ﺃﻳﺎﻡ ﺃﻭ ﺃﻛﺜﺮ ﺃﻭ ﺃﻗﻞ ﻭﺗﻘﻴﻴﺪﻩ ﺑﺒﻌﺾ اﻷﻳﺎﻡ ﻣﻦ اﻟﻌﻮاﺋﺪ ﻓﻘﻂ ﻛﻤﺎ ﺃﻓﺘﻰ ﺑﺬﻟﻚ اﻟﺴﻴﺪ ﺃﺣﻤﺪ ﺩﺣﻼﻥ ﻭﻗﺪ ﺟﺮﺕ ﻋﺎﺩﺓ اﻟﻨﺎﺱ ﺑﺎﻟﺘﺼﺪﻕ ﻋﻦ اﻟﻤﻴﺖ ﻓﻲ ﺛﺎﻟﺚ ﻣﻦ ﻣﻮﺗﻪ ﻭﻓﻲ ﺳﺎﺑﻊ ﻭﻓﻲ ﺗﻤﺎﻡ اﻟﻌﺸﺮﻳﻦ ﻭﻓﻲ اﻷﺭﺑﻌﻴﻦ ﻭﻓﻲ اﻟﻤﺎﺋﺔ ﻭﺑﻌﺪ ﺫﻟﻚ ﻳﻔﻌﻞ ﻛﻞ ﺳﻨﺔ ﺣﻮﻻ ﻓﻲ ﻳﻮﻡ اﻟﻤﻮﺕ ﻛﻤﺎ ﺃﻓﺎﺩﻩ ﺷﻴﺨﻨﺎ ﻳﻮﺳﻒ اﻟﺴﻨﺒﻼﻭﻳﻨﻲ*

മയ്യിത്തിനു പാരത്രിക നന്മ ലഭിക്കാൻ വേണ്ടി ശർഅ് അംഗീകരിച്ച നിലയിൽ സ്വദഖ നൽകൽ നിർദ്ദേശിക്കപ്പെട്ടതാണ്. അതിനു ഏഴു ദിവസം , അല്ലെങ്കിൽ അതിൽ കൂടുതൽ ദിവസം , അല്ലെങ്കിൽ അതിലും കുറഞ്ഞ ദിവസം എന്നൊന്നും ദിവസങ്ങളുടെ എണ്ണത്തിൻ്റെ പരിഗണനയില്ല. അങ്ങനെ ഉപാധിയില്ല. ചില ദിവസങ്ങൾ പ്രത്യേകം പരിഗണിക്കപ്പെടുന്നത് നാടുകളിലെ പതിവ് മാത്രമാണ്. - നാട്ടാചാരമാണ് - ഇക്കാര്യം സയ്യിദ് അഹ്മദ് ദഹ് ലാൻ (റ) ഫത് വ നൽകിയിട്ടുണ്ട്.
മരിച്ച ദിവസത്തിൻ്റെ മൂന്നാം നാൾ , ഏഴാം നാൾ ,ഇരുപതാം നാൾ , നാൽപ്പതാം നാൾ , നൂറാം നാൾ , പിന്നെ മരിച്ചതിൻ്റെ ഓരോ കൊല്ലവും പൂർത്തിയാവുന്ന ദിവസങ്ങൾ സ്വദഖ ചെയ്യുന്ന ഒരു പതിവ് ജനങ്ങൾക്കിടയിലുണ്ട്. ഇക്കാര്യം ശൈഖുനാ യൂസുഫ് സൻബുലാവീനീ (റ) വ്യക്തമാക്കിയിട്ടുണ്ട് (നിഹായത്തുസൈൻ: 1/281)
അന്നത്തെ പതിവാണിത്. ഇരുപതാം ദിവസം , നൂറാം ദിവസം എന്ന പതിവ് നമ്മുടെ നാട്ടിലില്ല.

*സംഗ്രഹം*

1) മയ്യിത്തിനു വേണ്ടി സ്വദഖ: ചെയ്യൽ പുണ്യ കർമമാണ്.

2) മതം അംഗീകരിച്ച രീതിയിലാവണം. അതായത് , മയ്യിത്തിൻ്റെ അവകാശികളിൽ കുട്ടി , ഭ്രാന്തൻ എന്നിവരുടെണ്ടെങ്കിൽ അവർക്കവകാശപ്പെട്ട സമ്പത്ത് കൊണ്ട് സ്വദഖ ചെയ്യരുത്.

3) മയ്യിത്തിനു വേണ്ടി ഏതു ദിവസവും സ്വദഖ ചെയ്യാം. അതു പ്രതിഫലാർഹവും മയ്യിത്തിനു ഉപകരിക്കുന്നതുമാണ്.

4) മൂന്ന് , ഏഴ് ,പതിനാല് , നാൽപ്പത് , ആണ്ടുതികയുന്ന ദിവസം എന്നിങ്ങനെ ദിവസം തിരഞ്ഞെടുക്കുന്നത് നാട്ടാചാരമാണ്. പ്രസ്തുത ദിവസങ്ങളിൽ സ്വദഖക്ക് പ്രത്യേക പ്രതിഫലമില്ല. മറ്റുള്ള ദിവസങ്ങളിലുള്ള പ്രതിഫലമാണ് ആ ദിവസങ്ങളിലുമുള്ളത്.

5) പ്രസ്തുത ദിവസങ്ങളിൽ നടത്തുന്ന സ്വദഖ പരിപാടിക്ക് പ്രത്യേക കൂലിയുണ്ടെന്ന വിശ്വാസം പാടില്ല .

*പ്രത്യേക ശ്രദ്ധയ്ക്ക്*

മയ്യിത്തിനു ഉപകരിക്കുന്ന കാര്യങ്ങൾ നാം കൂടുതലായി ചെയ്യാൻ ശ്രമിക്കണം. എങ്കിൽ നമുക്ക് വേണ്ടി ചെയ്യാനും ആളുണ്ടാകും.

ഖുർആൻ പാരായണം ,മൗലിദ് പരായണം . സ്വദഖ ,വഖ്ഫ് എന്നിങ്ങനെയുള്ള കാര്യങ്ങൾ മയ്യിത്തിനു പ്രതിഫലം ലഭിക്കാൻ വേണ്ടി നാം ചെയ്യണം. അതു കൊണ്ട് മയ്യിത്തിനും നമുക്കും പ്രതിഫലം ലഭിക്കും.
*മരണമോ മറവ് ചെയ്തതോ പരിഗണന?*
മൂന്നും ഏഴും ... ആണ്ടുമെല്ലാം പരിഗണിക്കുന്നത് മരണദിവസം നോക്കിയോ മയ്യിത്തിനെ മറവ് ചെയ്ത ദിവസം നോക്കിയോ എങ്ങന്നെയാണ് വേണ്ടതെന്ന് ചിലർ ചോദിക്കാറുണ്ട്.
'' മരണ ദിവസം പരിഗണിച്ചാണ് പതിവുള്ളതെന്ന് '' നിഹായത്തു സൈനിൻ്റെ ഉദ്ധരണിയിൽ നിന്നു വളരെ വ്യക്തമാണ് .

🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 27
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

13 Nov, 00:36

6️⃣8️⃣7️⃣8️⃣
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
*ഖുത്ബിയ്യത്തിൻ്റെ അകപ്പൊരുൾ*
(ഭാഗം ഇരുപത്തി ഏഴ്)
💧💧💧💧💧💧💧

അൽ ഖസ്വീദത്തുൽ ഖുത്ബിയ്യ:യിൽ
*يا سلطان محيي الدين أنصرنا يا الله*
എന്നു പാടുമ്പോൾ ياالله എന്നത് അവിടെ എങ്ങനെ പറ്റും?

യാ സുൽത്വാൻ എന്നാകുമ്പോൾ ഉൻസുർനാ എന്നതോടെ ആ വാക്യം പൂർത്തിയായി.
*يا سلطان محيي الدين انصرنا*

പിന്നീട് يا الله എന്നത് തായെയുള്ള വാക്കിനോട് ബന്ധിച്ചതാണ്.
*يا الله عجلنا بالفتح يا الله يا الله*

🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 27
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

13 Nov, 00:35

6️⃣8️⃣7️⃣9️⃣
.........................................
*സമയം പ്രവേശിക്കലും നിസ്കരിക്കുമെന്ന് ഉദ്ദേശിക്കലും*
🕰️🕰️🕰️🕰️🕰️🕰️🕰️

ഫർളു
നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചു ,എന്നാൽ അല്പസമയം പിന്തിക്കാൻ ഉദ്ദേശിച്ചു. അങ്ങനെ ഉദ്ദേശിക്കുന്നവൻ സമയം പ്രവേശിച്ച ഉടനെ , ''സമയം തീരുംമുമ്പ് നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ'' നിർബന്ധമുണ്ടോ?

നമ്മുടെ ഇമാമുകൾക്കിടയിൽ ഭിന്നതയുള്ള മസ്അലയാണിത്. ഇമാം നവവി(റ) തൻ്റെ ശർഹുൽ മുഹദ്ദബിൽ വിവരിക്കുന്നത് ഇങ്ങനെ:
ഒരു നിസ്കാരത്തിൻ്റെ സമയം പ്രവേശിക്കുകയും സമയത്തിൻ്റെ ഇടയിലോ അവസാന സമയത്തോ നിസ്കരിക്കാൻ വേണ്ടി പിന്തിക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ , സമയം പ്രവേശിച്ച ഉടനെ
'' സമയത്തിൽ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ '' നിർബന്ധമുണ്ടോ ഇല്ലയോ എന്നതിൽ പ്രസിദ്ധമായ രണ്ടു അഭിപ്രായമുണ്ട്.
*ഒന്ന്* അങ്ങനെ ഉദ്ദേശിക്കൽ നിർബന്ധമില്ല .
*രണ്ട്* അങ്ങനെ ഉദ്ദേശിക്കൽ നിർബന്ധമാണ്. ഈ വീക്ഷണപ്രകാരം ഉദ്ദേശിക്കാത്തവൻ സമയത്തിനുള്ളിൽ നിസ്കരിച്ചാലും കുറ്റക്കാരനാകും. എന്നാൽ നിസ്കാരം അദാഅ് തന്നെ.
ഈ വിവരിച്ച രണ്ടു വീക്ഷണം നിസ്കാരത്തിൽ മാത്രമുള്ളതല്ല. സമയം വിശാലമായ എല്ലാ ഫർളിലും ഉള്ളതാണ്.
ഇമാം ഗസാലീ (റ) തൻ്റെ മുസ്തസ്ഫാ എന്ന (ഉസൂലുൽ ഫിഖ്ഹിൻ്റ ) ഗ്രന്ഥത്തിൽ
സമയം പ്രവേശിച്ച ഉടനെ '''സമയത്തിൽ തന്നെ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ'' നിർബന്ധമാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അതാണ് അസ്വഹായ( ഏറ്റവും സ്വഹീഹായ) വീക്ഷണം.
(ശർഹുൽ മുഹദ്ദബ് :3/49)
ഇവിടെ عزم എന്നതിൻ്റെ വിവക്ഷ قصد എന്നാണ്.(സമയത്തിനുള്ളിൽ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ - തീരുമാനിക്കൽ - ) ഇക്കാര്യം ഈ മസ്അല വിവരിച്ച് ഇമാം ബാജുരീ (റ) പ്രസ്താവിച്ചിട്ടുണ്ട് (ബാജൂരീ :1/182)
*ولا يخفى أن العزم هو القصد والتصميم على الفعل* (حاشبة الباجوري علي ابن قاسم)
പണ്ഡിത ഭിന്നത നമുക്കൊരു അനുഗ്രഹമാണ് . ഇക്കാര്യം തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
*(ﻓﺮﻉ)*
*ﺇﺫا ﺩﺧﻞ ﻭﻗﺖ اﻟﺼﻼﺓ ﻭﺃﺭاﺩ ﺗﺄﺧﻴﺮﻫﺎ ﺇﻟﻰ ﺃﺛﻨﺎء اﻟﻮﻗﺖ ﺃﻭ ﺁﺧﺮﻩ ﻫﻞ ﻳﻠﺰﻣﻪ اﻟﻌﺰﻡ ﻋﻠﻲ ﻓﻌﻠﻬﺎ ﻓﻴﻪ ﻭﺟﻬﺎﻥ ﻣﺸﻬﻮﺭاﻥ ﻷﺻﺤﺎﺑﻨﺎ ﻓﻲ ﻛﺘﺐ اﻷﺻﻮﻝ ﻭﻣﻤﻦ ﺫﻛﺮﻫﻤﺎ اﻟﻤﺼﻨﻒ ﻓﻲ اﻟﻠﻤﻊ ﻭﻣﻤﻦ ﺫﻛﺮﻫﻤﺎ ﻓﻲ ﻛﺘﺐ اﻟﻤﺬﻫﺐ ﺻﺎﺣﺐ اﻟﺤﺎﻭﻱ ﺃﺣﺪﻫﻤﺎ ﻻ ﻳﻠﺰﻣﻪ اﻟﻌﺰﻡ ﻭاﻟﺜﺎﻧﻲ ﻳﻠﺰﻣﻪ ﻓﺈﻥ ﺃﺧﺮﻫﺎ ﺑﻼ ﻋﺰﻡ ﻭﺻﻼﻫﺎ ﻓﻲ اﻟﻮﻗﺖ ﺃﺛﻢ ﻭﻛﺎﻧﺖ ﺃﺩاء ﻭاﻟﻮﺟﻬﺎﻥ ﺟﺎﺭﻳﺎﻥ ﻓﻲ ﻛﻞ ﻭاﺟﺐ ﻣﻮﺳﻊ ﻭﺟﺰﻡ اﻟﻐﺰاﻟﻲ ﻓﻲ اﻟﻤﺴﺘﺼﻔﻰ ﺑﻮﺟﻮﺏ اﻟﻌﺰﻡ ﻭﻫﻮ اﻷﺻﺢ*
(مجموع : ٤٩ / ٣)

✏️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 28
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

11 Nov, 00:27

6️⃣8️⃣7️⃣5️⃣
........................................
*സ്ത്രീകളുടെ മയ്യിത്തു നിസ്കാരം: ശാഫിഈ മദ്ഹബ് എന്തു പറയുന്നു* ⁉️
📿📿📿📿📿📿📿
സ്ത്രീകൾക്ക് മയ്യിത്ത് നിസ്കരിക്കാമോ.?

നിസ്കരിക്കാം. ആ നിസ്കാരം സുന്നത്തായി സംഭവിക്കും.
പുരുഷൻ - ഒരു കുട്ടിയാണെങ്കിൽ പോലും - ഉണ്ടെങ്കിൽ സ്ത്രീ മാത്രം മയ്യിത്ത് നിസ്കരിച്ചാൽ ഫർളിൻ്റെ ബാധ്യത വീടുകയില്ല എന്നാണ് പ്രബലം.
പുരുഷനുണ്ടായിരിക്കേ സ്ത്രീ മാത്രം മയ്യിത്ത് നിസ്കരിച്ചു മറവ് ചെയ്താലും ഫർളിൻ്റെ ബാധ്യത വീടുമെന്നാണ് അപ്രബലമായ വീക്ഷണം.
ഇക്കാര്യം ഇമാം മഹല്ലി (റ) പറയുന്നത് കാണുക.
ولا يسقط فرضها بالنساء وهناك رجال في الأصح لأن دعاءهم أقرب إلى الإجابة
പുരുഷൻമാർ ഉണ്ടായിരിക്കേ സ്ത്രീകളെ കൊണ്ട് ഫർളു വീടുകയില്ല എന്നതാണ് ഏറ്റവും സ്വഹീഹായ - في الأصح - വീക്ഷണം. കാരണം , അവരുടെ പ്രാർത്ഥനയാണ് ഉത്തരം ലഭിക്കാൻ ഏറ്റവും അടുത്തത്.
ഈ أصح ൻ്റെ എതിർ വീക്ഷണം ''പുരുഷനുണ്ടായിരിക്കേ സ്ത്രീ നിസ്കരിച്ചാലും ഫർള് വീടുമെന്നാണ് '' അതിനവർ പറയുന്ന ന്യായം ഇങ്ങനെ:
والثاني إستند إلى صحة صلاتهن وجماعتهن كالرجال
പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കുന്നതും അതു ജമാഅത്തായി നിർവ്വഹിക്കുന്നതും സ്വഹീഹാണല്ലോ. (മഹല്ലി: 1/335)
ഈ ന്യായത്തെ അസ്വഹിൻ്റെ വീക്ഷണക്കാർ വിമർശിക്കുന്നില്ലന്നത് ശ്രദ്ധേയമാണ്.
*ശ്രദ്ധിക്കുക*
പുരുഷൻ്റെ മുമ്പ് സ്ത്രീകൾ മയ്യിത്തു നിസ്കാരം നിർവ്വഹിച്ചാൽ ആ നിസ്കാരം സ്വഹീഹാണ് എന്നതിൽ ശാഫിഈ അസ്വ് ഹാബിനു തർക്കമില്ല. ഫർളു വീടുമോ ഇല്ലയോ എന്നതിൽ മാത്രമാണ് തർക്കമുള്ളത്. ഇക്കാര്യം ഇമാം മഹല്ലി (റ) വിശദീകരിച്ചതാണ് ഇവിടെ വെക്തമാക്കിയത്.
സ്ത്രീകൾ മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുന്നത് പ്രതിഫലാർഹമാണ്.
സ്ത്രീകൾ പുരുഷൻ്റെ മുമ്പോ പുരുഷൻ്റെ കൂടെയോ പുരുഷൻ്റെ ശേഷമോ മയ്യിത്ത് നിസ്കരിച്ചാൽ അവർക്കത് സുന്നത്തായി സംഭവിക്കും.
ഇമാം ഇബ്നു ഹജർ(റ) വിവരിക്കുന്നു:
هذه الصلاة ( صلاة الجنازة) لا يتطوع بها. قد يرد عليه صلاة النساء مع وجود الرجال فإنها محض تطوع
പുരുഷനുണ്ടായിരിക്കേ സ്ത്രീ മയ്യിത്ത് നിസ്കാരം നിർവഹിച്ചാൽ അവർക്കത് തനിച്ച സുന്നത്താണ്. (തുഹ്ഫ: 3/151)
തുഹ്ഫ: യിൽ مع وجود الرجال എന്നാണ് ഇബാറത്ത് . അതായത് മയ്യിത്ത് നിസ്കാരത്തിൻ്റെ പ്രദേശത്ത് പുരുഷൻ ഉണ്ടായിരിക്കേ അവൻ്റെ മുമ്പ് സ്ത്രീ നിസ്കരിച്ചാൽ അതവൾ കേവലം സുന്നത്തെടുക്കലാണെന്നാണ് തുഹ്ഫ: വിവരിച്ചത്.
مع وجود الرجال
എന്നതിനു പുരുഷൻ്റെ മുമ്പ് എന്നർത്ഥം തുഹ്ഫയിൽ നിന്നു തന്നെ ഏവർക്കും ബോധ്യമാകുന്ന മറ്റൊരു ഇബാറത്ത് ഇങ്ങനെ:
ويسقط فرضها بواحد ولو صبيا مع وجود رجل
പുരുഷൻ ഉണ്ടായിരിക്കേ കുട്ടി നിസ്കരിച്ചാലും ഫർള് വീടും (തുഹ്ഫ: 3/147)
ഇവിടെ പുരുഷൻ്റെ മുമ്പ് എന്നാണല്ലോ
مع وجود رجل
ൻ്റെ അർത്ഥം. അതേ അർത്ഥം തന്നെ
صلاة النساء مع وجود
الرجال
എന്നതിനു മെന്ന് വ്യക്തം.
.........
പുരുഷൻ്റെ കൂടെയോ ശേഷമോ സ്ത്രീ നിസ്കരിച്ചാലും സുന്നത്തായി സംഭവിക്കും. (ജമൽ: 2/181)
സുന്നത്തായി സംഭവിക്കുന്നത് ചെയ്താൽ പ്രതിഫലാർഹമാണെന്ന് ഇമാം റംലി (റ) വ്യക്തമാക്കിയിട്ടുണ്ട്
(ഫതാവാ റംലി: 2/41)
*ദുർബല വീക്ഷണം*
സ്ത്രീകളുടെ മയ്യിത്തു നിസ്കാര വിഷയത്തിൽ അല്ലാമ: ശിർബീനി (റ)വും (ഈ ശിർബീനി (റ) മുഗ്നിയുടെ രചയിതാവായ ഖത്വീബുശ്ശിർബീനിയല്ല ) ശിർബീനി (റ) യുടെ ഗുരു മുസ്ത്വഫ ദഹബി (റ)വും പറഞ്ഞത് വളരെ ദുർബലമാണ്, കാരണം ശാഫിഈ അസ്ഹാബ് പറഞ്ഞതിനു എതിരാണവർ പറഞ്ഞത്.
*സംഗ്രഹം*
1) സ്ത്രീകൾ പുരുഷൻ്റെ മുമ്പ് മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുന്നതിന് വിരോധമില്ല .അതവർക്ക് സുന്നത്തായി സംഭവിക്കും . പ്രതിഫലം ലഭിക്കും.
2) സ്ത്രീകൾ മാത്രം നിസ്കരിച്ചാൽ ഫർള് വീടുകയില്ലന്നതാണ് പ്രബലം
3) സത്രീകൾ മാത്രം നിസ്കരിച്ചാലും ഫർളു വീടുമെന്ന് ശാഫിഈ അസ്ഹാബിലെ ഒരു സംഘം പ്രസ്താവിച്ചിട്ടുണ്ട്.
4) അത് الأصح ൻ്റെ مقابلയാണ്. مقابل കൊണ്ട് അമൽ ചെയ്യാം. ഫത് വ നൽകാം.
5) ഹിജ്റ: 1280 ൽ വഫാതായ ഇമാം മുസ്തഫ ദഹബി (റ)വും തൻ്റെ ശിഷ്യൻ ഇമാം ശിർബീനി (റ)വും (മരണം: 1326) പറഞ്ഞ ന്യായം അവരുടെ മുമ്പുള്ള പന്ത്രണ്ട് നൂറ്റാണ്ടിൽ ജീവിച്ച ഒരു ഇമാമും പറയാത്തതാണ്.
അവർ പറയുന്നത് കാണുക
الراجح امتناع صلاتهن قبل الرجال، إذ لا وجه للصحة مع بقاء الفرض:(حاشية الشربيني على البهجة: ١١٥/٢)
ദഹബി (റ)വിൻ്റെ രിസാലയിലും ഇങ്ങനെ കാണാം.
പുരുഷന്മാർക്ക് മുമ്പ് സ്ത്രീകൾ നിസ്കരിക്കാൻ പാടില്ല എന്നതാണ് റാജിഹ് .കാരണം ഫർള് വീടാതെ നിസ്കാരം സാധുവാകാൻ യാതൊരു ന്യായവുമില്ല.(ഹാശിയത്തുശ്ശിർബീനി: 2/115)
إذ لاوجه للصحة مع بقاء الفرض
എന്ന പുതിയ നിയമം
ഇവരുടെ മുമ്പ് ജീവിച്ച പന്ത്രണ്ട് നൂറ്റാണ്ടിലെ ഒരു ഇമാമും പറയാത്തതാണ്.
ഇവരുടെ ഇബാറത്തിൽ കാണുന്ന الراجح ഇവരുടെ അടുത്ത് റാജിഹ് എന്നർത്ഥമേയുള്ളൂ. കാരണം ശാഫിഈ മദ്ഹബിൽ അങ്ങനെയൊരു രാജിഹ് ഇല്ല.
🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ. ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 26
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

10 Nov, 03:59

6️⃣8️⃣7️⃣4️⃣
.........................................
*ഖുത്വ് ബിയ്യത്തിൻ്റെ അകപ്പൊരുൾ*
(ഭാഗം ഇരുപത്തി അഞ്ച്)
🕹️🕹️🕹️🕹️🕹️🕹️🕹️
*ശൈഖ് ജീലാനി(റ) തർബിയ്യത്തിൻ്റെ ശൈഖ് തന്നെ. അതോടൊപ്പം മുഖല്ലിദുമാണ്*

ഈ പക്തിയിൽ ഇന്നലെ ശൈഖ് ജീലാനീ (റ) മുജ്തഹിദല്ലന്നും മദ്ഹബ് അനുകരിച്ചവരായിരുന്നുവെന്നും വിവരിച്ചല്ലോ.
എന്നാൽ മുഹ് യിദ്ദീൻ മാലയുടെ വ്യാഖ്യാനത്തിൽ ഇങ്ങനെ കണ്ടു
'' ശൈഖ് ജീലാനി അവർകൾ മദ്ഹബ് തഖ്ലീദ് ചെയ്തത് തർബിയത്തിൻ്റെ ശൈഖ് എന്ന പദവി കിട്ടുന്നതിന് മുമ്പാകാം .കിട്ടിയതിനു ശേഷം തഖ്ലീദ് ചെയ്തിട്ടുണ്ടാകണമെന്നില്ല''
ഇതിനെക്കുറിച്ചെന്തു പറയുന്നു?

= സൈനുൽ ആബിദീൻ മംഗലാപുരം

എന്തു പറയാൻ !
കേവലം തെറ്റിദ്ധാരണയുടെ പേരിൽ സ്വയം നിർമിത വ്യാഖ്യാനമാണത്. അതിനെന്തിനു മറുപടി?
തർബിയത്തിൻ്റെ ശൈഖിന് മദ്ഹബ് തഖ്ലീദ് ചെയ്യാൻ പാടില്ലന്ന തെറ്റിദ്ധാരണ ആദ്യം തിരുത്തണം.
നാലു മദ്ഹബിനു ശേഷമുള്ള എല്ലാ തർബിയത്തിൻ്റെ ശൈഖുമാരും നാലാലൊരു മദ്ഹബ് അനുകരിച്ചവരായിരുന്നു എന്ന പരമ സത്യം മറക്കരുത്.
ശൈഖ് ജീലാനി(റ) മദ്ഹബ് തഖ്ലീദ് ചെയ്തവരായിരുന്നുവെന്ന് തൻ്റെ താരീഖ് വിവരിച്ച ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി വിവരിച്ചതാണ് ഇന്നലെ മസ്അല ഗ്രൂപ്പിൽ എഴുതിയത്.
നാലു മദ്ഹബിൻ്റെ ഇമാമുകൾക്ക് ശേഷം നിരുപാധിക മുജ്തഹിദില്ല. നിരവധി ഇമാമുകൾ ഇക്കാര്യം വിവരിച്ചതാണ്.
ഹിജ്റ: ഏഴാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഇസ് ലാമിക വൈജ്ഞാനിക രംഗത്ത് നിറഞ്ഞു നിന്ന ഇമാം നവവി(റ)വും ( 631 - 678) ഇമാം ഇബ്നു സ്വലാഹ് (റ) (577 - 643 )വും പ്രസ്താവിക്കുന്നത് ശ്രദ്ധിക്കുക
'' മുന്നൂറ് വർഷത്തേക്കാൾ കവിഞ്ഞു നിൽക്കുന്ന സുദീർഘ കാലമായി സ്വതന്ത്ര ചിന്തകരായ ഒരു മുജ്തഹിദ് സമൂഹത്തിലുണ്ടായിട്ടില്ല.
കൂടുതൽ പoനത്തിന് ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ അൽ ഫതാവൽ കുബ്റ: 4/302 നോക്കുക)
ശൈഖ് ജീലാനീ ''തഖ്ലീദ് ചെയ്തിട്ടുണ്ടാകണമെന്നില്ല'' എന്ന പ്രയോഗം തെറ്റും വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണ്
*ﻭﻗﺪ ﻗﺎﻝ اﻟﻨﻮﻭﻱ ﻛﺎﺑﻦ اﻟﺼﻼﺡ ﺭﺣﻤﻬﻤﺎ اﻟﻠﻪ ﺗﻌﺎﻟﻰ ﻭﻣﻦ ﺩﻫﺮ ﻃﻮﻳﻞ ﻳﺰﻳﺪ ﻋﻠﻰ ﺛﻼﺛﻤﺎﺋﺔ ﺳﻨﺔ ﻋﺪﻡ اﻟﻤﺠﺘﻬﺪ اﻟﻤﺴﺘﻘﻞ*
.................
*الشَّافِعِيَّ فَصِرْتَ الْحَنْبِلِيَّ بِلَا*
*هَجْرٍ لِتَحْتَاطَ بِالْخَيْرَيْنِ مُعْتَدِلًا*
🖌️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 26
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

09 Nov, 10:39

6️⃣8️⃣7️⃣3️⃣
..........................................
*മയ്യിത്തു നിസ്കാരം ആവർത്തിക്കൽ*
🪵🪵🪵🪵🪵🪵🪵

ഒരു മയ്യിത്തിൻ്റെ മേൽ ഹാളിറായ മയ്യിത്തു നിസ്കാരം ഞാൻ ഒരു തവണ നിസ്കരിച്ചു . പിന്നെയും അവിടെ ജമാഅത്തായ മയ്യിത്തു നിസ്കാരങ്ങൾ നടക്കുന്നുണ്ട്. എനിക്കതിൽ വീണ്ടും പങ്കെടുക്കാമോ? അങ്ങനെ മയ്യിത്തു നിസ്കാരം പല തവണ ആവർത്തിക്കാമോ ? ആവർത്തിക്കൽ സുന്നത്തുണ്ടോ ? ആവർത്തിക്കുന്നതിൻ്റെ വിധിയെന്താണ്. ആവർത്തിച്ചാൽ പ്രതിഫലം ലഭിക്കുമോ?
= സൈതലവി മഞ്ചേരി

ഒരു മയ്യിത്തിൻ്റെ മേൽ എത്ര പ്രാവശ്യവും നിസ്കരിക്കാം. ജമാഅത്തായിട്ടും തനിച്ചും ആവർത്തിക്കാം . അവർത്തിക്കൽ മുബാഹാണ്. സുന്നത്തില്ല. എന്നാൽ ആവർത്തന നിസ്കാരങ്ങൾ സുന്നത്തായി സംഭവിക്കും. സുന്നത്തായി സംഭവിക്കുന്നതിനാൽ പ്രതിഫലം ലഭിക്കും. (ഫതാവാ റംലി: 2/41 , ഇആനത്ത്: 2/150 , ഹാശിയത്തുൽ ബുജൈരിമി അലൽ ഖത്വീബ്: 2/127)
*ﺳﺌﻞ) ﻫﻞ ﻳﺜﺎﺏ ﻋﻠﻰ ﺇﻋﺎﺩﺓ ﺻﻼﺓ اﻟﺠﻨﺎﺯﺓ ﻟﻘﻮﻟﻬﻢ ﺃﻧﻬﺎ ﺗﻘﻊ ﻧﻔﻼ ﺃﻡ ﻻ ﻷﻧﻬﺎ ﻏﻴﺮ ﻣﺴﺘﺤﺒﺔ؟*
*(ﻓﺄﺟﺎﺏ) ﺑﺄﻧﻪ ﻳﺜﺎﺏ ﻋﻠﻴﻬﺎ ﻟﻮﻗﻮﻋﻬﺎ ﻧﻔﻼ ﻭﻗﺪ ﻳﻜﻮﻥ اﻟﺸﻲء ﻏﻴﺮ ﻣﻄﻠﻮﺏ ﻭﺇﺫا ﻓﻌﻠﻪ ﺃﺛﻴﺐ ﻋﻠﻴﻪ*
فتاوى الرملي 2/41)

ﻭﺧﺮﺝ ﺻﻼﺓ اﻟﺠﻨﺎﺯﺓ ﻷﻧﻪ ﻻ ﻳﺘﻨﻔﻞ ﺑﻬﺎ، ﻓﺈﻥ ﺃﻋﺎﺩﻫﺎ ﻭﻟﻮ ﻣﺮاﺕ ﻛﺜﻴﺮﺓ ﺻﺤﺖ ﻭﻭﻗﻌﺖ ﻧﻔﻼ ﻣﻄﻠﻘﺎ ( حاشية البجيرمي 2/127
ﻗﻮﻟﻪ: ﻭﻻ ﻳﻨﺪﺏ اﻟﺦ) ﻗﺎﻝ ﻋ ﺷ: ﻓﺗﻜﻮﻥ ﻣﺒﺎﺣﺔ. ( إعانة 2/150 )

✏️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 24
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

08 Nov, 05:55

6️⃣8️⃣7️⃣1️⃣
........................................
*ഖുത്ബിയ്യത്തിൻ്റെ അകപ്പൊരുൾ*
(ഭാഗം ഇരുപത്തിമൂന്ന്)
🌷🌷🌷🌷🌷🌷🌷

ഖുത്ബിയ്യത്തിൽ മലക്കുകൾക്ക് ഫാതിഹ ഓതുന്നുണ്ടല്ലോ. അവർ മരിച്ചിട്ടില്ലല്ലോ. അതിനെക്കുറിച്ചെന്തു പറയുന്നു?

ഖുത്ബിയ്യത്ത് കർമത്തിൽ
ثم إلى أرواح ملئكة الله....
എന്നു പറഞ്ഞു മലക്കുകൾക്ക് ഫാതിഹ ഓതുന്നുണ്ട്.
ഫാതിഹ ഓതി ഹദ് യ ചെയ്യാൻ മരിക്കണമെന്നില്ല. മരിച്ചവർക്കു വേണ്ടി ഓതുമ്പോലെ ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയും ഓതാം.
*يصح للمرأ أن يجعل مثل ثواب أعماله لغيره حيا كان أو ميتا* (الذخيرة الصفية)
കൂടുതൽ പoനത്തിന് ഫതാവൽ കുബ്റാ , ബിഗ് യ : നോക്കുക
നാം വിശുദ്ധ ഖുർആൻ ഓതി ഹദ് യ ചെയ്യുമ്പോൾ ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടവർക്കും ഹദ് യ ചെയ്യാം.
*وفي فتاوى شيخنا سعيد سنبل; من عمل لنفسه ثم قال اللهم اجعل ثوابه لفلان وصل له الثواب سواء كان حيا أو ميتا*
(بغية)
🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 23
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

08 Nov, 02:04

6️⃣8️⃣7️⃣0️⃣
..........................................
*മുല കുടി ബന്ധം ഇസ് ലാമിൽ*
(ഭാഗം രണ്ട് )
🔰🔰🔰🔰🔰🔰🔰
* മുലപ്പാലിനോടുകൂടെ മറ്റെന്തെങ്കിലും കലർത്തിക്കൊടുത്താലോ?*
ഉ: മറ്റെന്തെങ്കിലും കലർത്തിക്കൊടുത്താലും പരിഗണിക്കും. പാൽ കൊണ്ട് പാൽകട്ടിയോ മറ്റു ആഹാരങ്ങളോ ഉണ്ടാക്കി കുട്ടിക്കു നൽകിയാലും മുലകുടി ബന്ധമുണ്ടാകും. പക്ഷേ, പാൽ നൽകുന്നതിനുള്ള നിയമങ്ങൾ ഇവിടെയും പാലിക്കണം. മുലയിൽ നിന്നു തന്നെ കുടിക്കണമെന്നില്ല. കറന്നെടുത്തതു കൊടുത്താലും മതി. ഒരു സമയത്ത് സ്ത്രീയിൽ നിന്നു പാൽ കറന്നെടുത്ത് അഞ്ചു പ്രാവശ്യം അതു കുട്ടിയെ കുടിപ്പിക്കുകയോ അഞ്ചു തവണ കറന്നെടുത്ത പാൽ ഒരു പ്രാവശ്യം കുടിപ്പിക്കുകയോ ചെയ്താലും ഒരു പ്രാവശ്യമായാണു പരിഗണിക്കുക (തുഹ്ഫ: 8/290).

* കുട്ടി സ്തനം വായിൽ നിന്നു ഒഴിവാക്കി പിന്തിരിഞ്ഞശേഷം വീണ്ടും മുലപ്പാൽ കുടിച്ചു. എങ്കിൽ എത്ര തവണയായി പരിഗണിക്കും?*
ഉ: രണ്ടു തവണയായി പരിഗണിക്കും. അതുപോലെത്തന്നെ മുലയൂട്ടുന്നവൾ പിന്തിരിപ്പിക്കുകയും സ്തനം തന്നെ വീണ്ടും മുലപ്പാൽ കൊടുത്താലും രണ്ടു തവണയായി പരിഗണിക്കും. നേരിയ ഉറക്കം, കളി മുതലായവ നിമിത്തം ശിശു മുലകുടി മുറിച്ചു ഉടനെത്തന്നെ അതിലേക്ക് മടങ്ങുക, സ്തനം വായിൽ നിന്നൊഴിവാക്കാതെ ദീർഘനേരം ഉറങ്ങുകയോ കളിക്കുകയോ ചെയ്യുക, ഒരു മുല വിട്ട് മറ്റേ മുലയിലേക്ക് അവൾ മാറ്റുക, നേരിയ ജോലി നിർവഹണത്തിനുവേണ്ടി അവൾ ഹ്രസ്വനേരം മുലകുടി മുറിച്ചു വീണ്ടും കൊടുക്കുക എന്നീ രൂപങ്ങളിൽ ഒന്നിലധികം പ്രാവശ്യം കുടിച്ചതായി പരിഗണിക്കില്ല (തുഹ്ഫ: 8/289).

*മുൻദ്വാരം, ചെവി തുടങ്ങിയവയിലൂടെ പാൽ പ്രവേശിപ്പിച്ചാലോ?*
ഉ :അതു പരിഗണിക്കില്ല. അതുപോലെത്തന്നെ സിറിഞ്ച് പോലെയുള്ളതുകൊണ്ട് പിൻദ്വാരത്തിലൂടെ പാൽ കടത്തിവിട്ടാലും മുലകുടി ബന്ധമുണ്ടാകില്ല. ഇവിടെയൊന്നും ഉള്ളിലേക്ക് പാൽ എത്തിയതായി പരിഗണിക്കില്ല. ഈ പറഞ്ഞതിൽ നിന്നുതന്നെ നോമ്പു മുറിയുന്ന ഉള്ള് ഇവിടെ ഉദ്ദേശ്യമല്ലെന്നു ബോധ്യപ്പെട്ടു (തുഹ്ഫ: 8/287).

* മൂക്കിലൂടെ പാൽ ഉറ്റിച്ചാലോ?*
ഉ: മൂക്കിലൂടെ ഒഴിച്ച പാൽ മസ്തിഷ്കത്തിലെത്തിയാൽ മുലകുടി ബന്ധം സ്ഥിരപ്പെടും (തുഹ്ഫ: 8/287).

* അഞ്ചു പ്രാവശ്യമായി രണ്ടു സ്ത്രീകളിൽ നിന്നെടുത്ത പാൽ കലർത്തി അഞ്ചു പ്രാവശ്യം ഒരു കുട്ടിക്കു നൽകിയാലോ?*
ഉ: ആ രണ്ടു സ്ത്രീകളും കുട്ടിയുടെ മാതാവാകും. ഒരു സ്ത്രീയിൽ നിന്നു നാലു പ്രാവശ്യം കറന്നെടുത്ത പാലും മറ്റൊരു സ്ത്രീയിൽ നിന്നു അഞ്ചു പ്രാവശ്യം കറന്നെടുത്ത പാലും തമ്മിൽ കലർത്തി അഞ്ചു പ്രാവശ്യം ഒരു കുട്ടിക്കു നൽകിയാൽ ആ കുട്ടിയുടെ മാതാവ് അഞ്ചു പ്രാവശ്യം പാൽ കറന്നെടുക്കപ്പെട്ടവൾ മാത്രമാണ്. അഞ്ചു പ്രാവശ്യം മുലയിൽ നിന്നു പാൽ കറന്നെടുത്തതും അഞ്ചു തവണ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിയുടെ ഉള്ളിൽ അതു പ്രവേശിച്ചതും സംശയാതീതമായിരിക്കണം (തുഹ്ഫ: 8/290).

* തങ്ങൾ രണ്ടാളുടെ ഇടയിൽ മുലകുടി മുഖേന സഹോദര ബന്ധമുണ്ടെന്നു വിവാഹം നടക്കുംമുമ്പ് ഒരു സ്ത്രീയും പുരുഷനും സമ്മതിച്ചു, ശേഷം ആ വാദത്തിൽ നിന്നു പിൻമാറിയാലോ?*
ഉ:അവർ സമ്മതിച്ചതിനു സാധ്യതയുണ്ടെങ്കിൽ അവർ തമ്മിൽ വിവാഹം നിഷിദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 350).

* വിവാഹത്തിനു ശേഷമാണ് ഇപ്രകാരം സമ്മതിച്ചതെങ്കിലോ?*
ഉ: നികാഹ് ബാത്വിലാകും. അതിനാൽ അവരെ ഉടനടി വേർപ്പെടുത്തേണ്ടതാണ് (ഫത്ഹുൽ മുഈൻ, പേജ്: 355).

*പുരുഷൻ സമ്മതിക്കുകയും സ്ത്രീ നിഷേധിക്കുകയും ചെയ്താലോ?*
ഉ: അവന്റെ കാര്യത്തിൽ അവന്റെ വാക്ക് വാസ്തവമാക്കി രണ്ടാളെയും വേർപ്പെടുത്തണം (ഫത്ഹുൽ മുഈൻ, പേജ്: 350).

* ഇനി സ്ത്രീ സമ്മതിക്കുകയും പുരുഷൻ നിഷേധിക്കുകയും ചെയ്താലോ?*
ഉ: അവനെ തന്റെ വരനായി നിജപ്പെടുത്തിക്കൊണ്ട് വിവാഹത്തിനു അവൾ അനുവാദം നൽകുകയോ സംയോഗത്തിനു അവൾ അവനു വഴങ്ങിക്കൊടുക്കുകയോ ചെയ്തതിനു ശേഷമാണ് അവൾ പ്രസ്തുത വാദം സമ്മതിച്ചതെങ്കിൽ സ്വീകരിക്കില്ല. ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ലെങ്കിൽ അവളെ സത്യം ചെയ്യിപ്പിച്ച് വാസ്തവമാക്കണം (ഫത്ഹുൽ മുഈൻ, പേജ്: 350).

* സാക്ഷി മുഖേന മുലകുടി ബന്ധം സ്ഥിരപ്പെടുമോ?*
ഉ: അതെ, ഒരു പുരുഷനും രണ്ടു സ്ത്രീകളും സാക്ഷി നിന്നാൽ മതി. അല്ലെങ്കിൽ നാലു സ്ത്രീകൾ സാക്ഷി നിൽക്കണം. സാക്ഷിമൊഴിയിൽ ഏതു പ്രായത്തിൽ മുലകൊടുത്തുവെന്നും എത്ര തവണ കൊടുത്തുവെന്നും തവണകൾ വിട്ടുപിരിഞ്ഞതായിരുന്നുവെന്നും ഓരോ തവണയിലും പാൽ കുട്ടിയുടെ വയറ്റിലെത്തിയിട്ടുണ്ടെന്നും പറയൽ നിർബന്ധമാണ്. കുട്ടിയുടെ വായിൽ പാൽ ചുരക്കുന്നതും അവനതു വിഴുങ്ങുന്നതും കീഴ്പോട്ടിറക്കുന്നതും കാണൽ കൊണ്ടും കുട്ടി മുല ഈമ്പുക, തൊണ്ട അനക്കുക മുതലായ സൂചനകൾ കാണൽ കൊണ്ടും പാൽ കുട്ടിയുടെ വയറ്റിലെത്തിയിട്ടുണ്ടെന്നു മനസ്സിലാക്കാം (ഫത്ഹുൽ മുഈൻ, പേജ്: 350).

🖊️ *ദുആ വസ്വിയ്യത്തോടെ*
*എം.എ.ജലീൽ സഖാഫി പുല്ലാര*
(ഈയുള്ളവൻ്റെ വിവാഹം ചോദ്യോത്തരങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്)
1445 റബീഉൽ ആഖിർ 23
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

07 Nov, 08:19

6️⃣8️⃣6️⃣9️⃣
...........................................
*കൗതുക മസ്അലകൾ*
_ഭാഗം രണ്ട്_
🖌️🖌️🖌️🖌️🖌️🖌️🖌️
*അശുദ്ധികൊണ്ട് മുറിയാത്ത വുളൂഅ്*

_വുളൂഅ് മുറിയുന്ന കാരണമുണ്ടായാൽ അതു മുറിയുമല്ലോ. എന്നാൽ മുറിയാത്ത വുളൂഅ് ഉണ്ട്._
_വലിയ അശുദ്ധിയുള്ളവർ കുളിക്കും മുമ്പ് വുളൂഅ് ചെയ്യൽ സുന്നത്തുണ്ട്._
_ഈ വുളൂഅ് ചെറിയ അശുദ്ധി മൂലം മുറിയുകയില്ല. സംയോഗം കൊണ്ട് മാത്രമാണ് ഈ വുളൂഅ് മുറിയുക .പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം റംലി (റ) ഈ മസ്അല വിവരിച്ചിട്ടുണ്ട്._ (ഹാശിയത്തുൽ ബുജൈരിമി: 1/243)
وبه يلغز فيقال *لنا وضوء لا يبطله الحدث*
_അശുദ്ധി ബാത്വിലാക്കാത്ത വുളൂഅ് നമുക്കുണ്ടന്ന് കടംങ്കഥ പറയാം_

🖌️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 22
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

07 Nov, 01:13

6️⃣8️⃣6️⃣6️⃣
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
*ഖുത്ബിയ്യത്തിൻ്റെ അകപ്പൊരുൾ*
(ഭാഗം ഇരുപത്തി ഒന്ന് )

ഖുത്ബിയ്യത്ത് കർമം നേർച്ചയാക്കാമോ?

അതേ , നേർച്ചയാക്കാം. സുന്നത്തായ കർമം നേർച്ചയാക്കാമല്ലോ.
ഖുത്ബിയ്യത്ത് കർമം സുന്നത്താണ്.
നേർച്ചയാക്കുന്ന രീതി പതിവുള്ളതുമാണ്.

രോഗമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോൾ ഖുത്ബിയ്യത്ത് നേർച്ചയാക്കുകയും ബുദ്ധിമുട്ടിൽ നിന്നു രക്ഷ ലഭിച്ച ശേഷം ഖുത്ബിയ്യത്ത് ചൊല്ലുകയും ചെയ്യുന്ന പതിവുണ്ടല്ലോ. ബുദ്ധിമുട്ടിൽ നിന്നു രക്ഷ ലഭിച്ചിട്ടു ഖുത്ബിയ്യത്ത് ചൊല്ലുന്നത് കൊണ്ട് എന്തു പ്രയോജനമാണുള്ളത്?

നേർച്ച വീട്ടുകയെന്ന പ്രയോജനം ഉണ്ടല്ലോ.
ദഖീറ: യിൽ പറയുന്നു: പ്രസ്തുത മുസ്വീബത്തും അതുപോലെയുള്ളതും ഇനി വരാതിരിക്കാനും ഖുത്ബിയ്യത്ത് ഉപകരിക്കുമല്ലോ. നമ്മുടെ മശാഇഖുകൾ ഈ രീതി അംഗീകരിച്ചതാണ് .
( الذخيرة الصفية :صفحة ٦٥)

🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 21
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

07 Nov, 01:13

6️⃣8️⃣6️⃣7️⃣
..........................................
*മുല കുടി ബന്ധം ഇസ് ലാമിൽ*
▪️▪️▪️▪️▪️▪️▪️

* മുലകുടി ബന്ധം ഉണ്ടെന്നു സമ്മതിക്കൽ സ്ഥിരപ്പെടാൻ എത്ര സാക്ഷികൾ വേണം?*

ഉ: മുലകുടി ബന്ധത്തെ കുറിച്ചുള്ള സ്വയം സമ്മതിക്കൽ, നീതിമാന്മാരായ രണ്ടു പുരുഷന്മാർ മൂലം സ്ഥിരപ്പെടും (ഫത്ഹുൽ മുഈൻ, പേജ്: 351).

* രണ്ടു പേർ തമ്മിൽ മുലകുടി ബന്ധമുണ്ടെന്നു ഒരു സ്ത്രീ മാത്രം സാക്ഷി നിന്നാലോ?*

ഉ: അത് സ്വീകാര്യമല്ല . അതേ സമയം അവൾ പറയുന്നത് സത്യമാണെന്നു വിശ്വസിക്കുന്നുവെങ്കിൽ അവളുടെ വാക്ക് സ്വീകരിക്കൽ അവനു നിർബന്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 351).

*മുല കൊടുത്ത സ്ത്രീയുടെ ഭർത്താവിനു മറ്റു ഭാര്യയിൽ ജനിച്ച സന്താനങ്ങളും മുല കുടിച്ച കുട്ടിയും തമ്മിൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?*

ഉ: സ്ഥിരപ്പെടും. അവർ സഹോദരങ്ങളായി മാറുമല്ലോ.

* അമുസ്‌ലിം സ്ത്രീയുടെ മുലപ്പാൽ മുസ്‌ലിം കുട്ടിക്ക് കുടിപ്പിക്കാൻ പാടുണ്ടോ? പിന്നീട് ആ അമുസ്‌ലിം സ്ത്രീ മുസ്‌ലിമായാൽ അവരുമായുള്ള വിവാഹബന്ധം പാടുണ്ടോ?*

ഉ: അമുസ്‌ലിം സ്ത്രീയുടെ മുലപ്പാൽ മുസ്‌ലിം കുട്ടിക്ക് കുടിപ്പിക്കുന്നതിൽ വിരോധമൊന്നുമില്ലെങ്കിലും കഴിയുന്നതും സ്വാലിഹത്തായ സ്ത്രീകളുടെ മുലപ്പാലാണ് കുടിപ്പിക്കേണ്ടത്. ആ സ്ത്രീയുമായി മുലകുടി ബന്ധമുള്ളതുകൊണ്ട് അവളെയും അവളുടെ മുല കുടിച്ചതു കാരണം മുലകുടി ബന്ധം സിദ്ധിച്ച മറ്റു സ്ത്രീകളെയും അവർ മുസ്‌ലിമായാലും അവനു വിവാഹം ചെയ്യാൻ പാടില്ല.

*ഒരു അന്യ സ്ത്രീ ഒരു ആൺകുട്ടിക്ക് മുല കൊടുത്തു. ആ സ്ത്രീ തന്നെ മറ്റൊരു പെൺകുട്ടിക്കും മുല കൊടുത്തു. എന്നാൽ ആ പെൺകുട്ടിയുടെ അനുജത്തിയെ മേൽ പറഞ്ഞ ആൺകുട്ടിക്ക് വിവാഹം കഴിക്കാൻ പറ്റുമോ?*

ഉ: വിവാഹം കഴിക്കുന്നതിനു വിരോധമില്ല.

*ഭാര്യയുടെ മുലപ്പാൽ ഭർത്താവിന്റെ വായയിലായാൽ എന്തു ചെയ്യും?*

ഉ: അവനു തുപ്പുകയോ ഇറക്കുകയോ ചെയ്യാം. ഭാര്യയുടെ മുലപ്പാൽ മനഃപൂർവം കുടിക്കാൻ പറ്റും.

*ഒരാളുടെ ആദ്യഭാര്യ അവന്റെ ചെറിയ രണ്ടാം ഭാര്യക്ക് മുല കൊടുത്തു. എന്നാൽ അവരുടെ നികാഹിന്റെ സ്ഥിതി എന്ത്?*

ഉ: മുലകുടി ബന്ധം സ്ഥിരപ്പെടുന്നവിധം രണ്ടാം ഭാര്യ ആദ്യ ഭാര്യയുടെ മുല കുടിക്കുന്നത് ആദ്യഭാര്യയുമായി ഭർത്താവ് സംയോഗത്തിലേർപ്പെട്ട ശേഷമാണെങ്കിൽ രണ്ടു ഭാര്യമാരുടെയും വിവാഹബന്ധം മുറിഞ്ഞുപോകുന്നതും സംയോഗത്തിനു മുമ്പാകുമ്പോൾ ആദ്യ ഭാര്യയുടെ മുലപ്പാൽ പ്രസ്തുത ഭർത്താവിലേക്ക് ചേർക്കപ്പെടുന്നതല്ലെങ്കിൽ ആദ്യഭാര്യയുമായുള്ള വിവാഹബന്ധം മാത്രം മുറിയുന്നതാണ്. ഭർത്താവിലേക്കു തന്നെ ചേർക്കപ്പെടുന്നതാണെങ്കിൽ സംയോഗത്തിനു ശേഷമെന്ന പോലെ രണ്ടുപേരുടെയും വിവാഹബന്ധം മുറിയുന്നതാണ് (തുഹ്ഫ, 8/294).

*ഒരു സ്ത്രീയുടെ സ്തനങ്ങൾക്കു ‘നീർവീക്കം’ വന്നപ്പോൾ അവളുടെ കുട്ടിക്ക് മറ്റൊരു സ്ത്രീയുടെ മുലപ്പാൽ കറന്നെടുത്തു ഒരാഴ്ചക്കാലം കൊടുത്തു. ഇതുകൊണ്ടു അവർ തമ്മിൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?*

ഉ: സ്ഥിരപ്പെടും. അഞ്ചു പ്രാവശ്യം ഇപ്രകാരം മുലയൂട്ടപ്പെട്ടാൽ കുട്ടിയും പ്രസ്തുത സ്ത്രീയും തമ്മിൽ മാതൃബന്ധം സ്ഥിരപ്പെടും (തുഹ്ഫ: 8/284, 285).

*ഒരാൾ ഒരു സ്ത്രീയുടെ മുല കുടിച്ചാൽ ആ സ്ത്രീയും മുല കുടിച്ച ആളിന്റെ മക്കളും തമ്മിൽ തൊട്ടാൽ വുളൂ മുറിയുമോ? മുല കൊടുത്ത സ്ത്രീയുടെ മക്കളും മുല കുടിച്ചയാളിന്റെ മക്കളും വിവാഹബന്ധത്തിലേർപ്പെടാമോ?*

ഉ:മുലകുടി ബന്ധം സ്ഥിരപ്പെടുംവിധം ഒരു സ്ത്രീയുടെ മുല കുടിച്ചയാളുടെ മക്കൾ ആ സ്ത്രീയുടെ മകന്റെ മക്കളാണല്ലോ. അവർ ആ സ്ത്രീയെ (പിതാവിന്റെ ഉമ്മയെ) തൊട്ടാൽ വുളൂ മുറിയുകയില്ല. മുല കൊടുത്ത സ്ത്രീയുടെ മക്കൾ കുടിച്ചയാളുടെ മക്കൾക്കു പിതൃസഹോദരന്മാരും പിതൃസഹോദരിമാരുമായിരിക്കും. അതിനാൽ അവരുമായി നികാഹു ബന്ധത്തിൽ ഏർപെടാവുന്നതല്ല (ഫത്ഹുൽ മുഈൻ, പേജ്: 349).

*മുസ്‌ലിമും അമുസ്‌ലിമും പരസ്പരം കുടുബബന്ധം സ്ഥിരപ്പെടുമ്പോലെ മുലകുടിബന്ധം സ്ഥിരപ്പെടുമോ?*

ഉ: സ്ഥിരപ്പെടും (ശർഹു ബാഫള്ൽ: 1/72).

*ഒരാൾ ഒരു സ്ത്രീയെ വിവാഹം ചെയ്തതിൽ ഒരാൺകുട്ടി ജനിച്ചു. പിന്നീട് വിവാഹമോചനം ചെയ്യപ്പെട്ട ആ സ്ത്രീക്ക് അവിഹിത ബന്ധത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. എന്നാൽ ആ ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധം എങ്ങനെ?*

ഉ: പ്രസ്തുത ആൺകുട്ടിയും പെൺകുട്ടിയും ഉമ്മയൊത്ത സഹോദരനും സഹോദരിയുമാണ്. അവർ തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടൽ പാടില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫിഖ്ഹിന്റെ മിക്ക ഗ്രന്ഥങ്ങളിൽ നിന്നും ഇതു ഗ്രഹിക്കാം.

*മുലകുടി ബന്ധം എങ്ങനെ സ്ഥിരപ്പെടും?*

ഉ: ചുരുങ്ങിയതു ഒമ്പതു വയസു പ്രായമുള്ള സ്ത്രീ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിക്ക് ഇടവിട്ട് അഞ്ചു പ്രാവശ്യം മുലപ്പാൽ നൽകുമ്പോഴാണ് മുലകുടി ബന്ധമുണ്ടാകുന്നത്. പുരുഷ ബന്ധം കൂടാതെത്തന്നെ ഒമ്പതു വയസ്സ് പ്രായമുള്ള സ്ത്രീക്ക് പാൽ ഉണ്ടായാലും ഇതേ വിധിയാണുള്ളത്. മുല കുടിക്കുന്ന കുട്ടിയുടെ ഉള്ളിൽ ഓരോ തവണയും പാൽ എത്തിച്ചേരൽ നിർബന്ധമാണ് (തുഹ്ഫ: 8/288).

🖊️ *ദുആ വസ്വിയ്യത്തോടെ*
*എം.എ.ജലീൽ സഖാഫി പുല്ലാര*
(ഈയുള്ളവൻ്റെ വിവാഹം ചോദ്യോത്തരങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്)
1445 റബീഉൽ ആഖിർ 21
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

07 Nov, 01:12

6️⃣8️⃣6️⃣8️⃣
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
*ഖുത്ബിയ്യത്തിൻ്റെ അകപ്പൊരുൾ*
(ഭാഗം ഇരുപത്തി രണ്ട്)
🕳️🕳️🕳️🕳️🕳️🕳️🕳️

ഖസ്വീദത്തുൽ ഖുത്ബിയ്യ:യിൽ ശൈഖ് ജീലാനി(റ)വിനെ ക്കുറിച്ച് خليفة الله (അല്ലാഹുവിൻ്റെ പ്രതിനിധി) എന്ന് ഒരിടത്തും മറ്റൊരിടത്ത്
*انت الخليفة لي*
( നബി(സ്വ)യുടെ പ്രതിനിധി) എന്നും പറയുന്നുണ്ടല്ലോ. അതു എന്തുകൊണ്ട്?

അല്ലാഹുവിൻ്റെയും അല്ലാഹുവിൻ്റെ റസൂലിൻ്റെയും പ്രതിനിധിയായത് കൊണ്ട് രണ്ടും പറഞ്ഞു.
അല്ലാഹു വിൻ്റെ പരിശുദ്ധദീൻ തിരുനബി(സ്വ) പ്രചരിപ്പിച്ചു. പിന്നീട് പലരും പ്രചരിപ്പിച്ചു. അവിടുത്തെ പൗത്രൻ ശൈഖ് ജീലാനി(റ)വും പ്രചരിപ്പിച്ചു. അതാണ് രണ്ടു പേരുടെയും ഖലീഫ എന്നു പറഞ്ഞത് .

ഖസ്വീദയിലെ
يا سيدي سندي .... بالمدد
مجيرعرضي ..محيي الدين
എന്നീ രണ്ടു വരികൾ ചിലർ മൂന്നു പ്രാവശ്യം ചൊല്ലുന്നത് കേൾക്കാം. അതിൻ്റെ ആവശ്യമുണ്ടോ?

ഒരു പ്രാവശ്യം ചൊല്ലിയാലും മതി. എന്നാൽ ചില പണ്ഡിതർ മൂന്നു പ്രാവശ്യം ആവർത്തിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അഞ്ച് തവണ , ഏഴു തവണ എന്നു പറഞ്ഞവരും ഉണ്ട്
( الذخيرة الصفية)

🖊️ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 22
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

06 Nov, 00:38

6️⃣8️⃣6️⃣6️⃣
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
*ഖുത്ബിയ്യത്തിൻ്റെ അകപ്പൊരുൾ*
(ഭാഗം ഇരുപത്തി ഒന്ന് )

ഖുത്ബിയ്യത്ത് കർമം നേർച്ചയാക്കാമോ?

അതേ , നേർച്ചയാക്കാം. സുന്നത്തായ കർമം നേർച്ചയാക്കാമല്ലോ.
ഖുത്ബിയ്യത്ത് കർമം സുന്നത്താണ്.
നേർച്ചയാക്കുന്ന രീതി പതിവുള്ളതുമാണ്.

രോഗമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോൾ ഖുത്ബിയ്യത്ത് നേർച്ചയാക്കുകയും ബുദ്ധിമുട്ടിൽ നിന്നു രക്ഷ ലഭിച്ച ശേഷം ഖുത്ബിയ്യത്ത് ചൊല്ലുകയും ചെയ്യുന്ന പതിവുണ്ടല്ലോ. ബുദ്ധിമുട്ടിൽ നിന്നു രക്ഷ ലഭിച്ചിട്ടു ഖുത്ബിയ്യത്ത് ചൊല്ലുന്നത് കൊണ്ട് എന്തു പ്രയോജനമാണുള്ളത്?

നേർച്ച വീട്ടുകയെന്ന പ്രയോജനം ഉണ്ടല്ലോ.
ദഖീറ: യിൽ പറയുന്നു: പ്രസ്തുത മുസ്വീബത്തും അതുപോലെയുള്ളതും ഇനി വരാതിരിക്കാനും ഖുത്ബിയ്യത്ത് ഉപകരിക്കുമല്ലോ. നമ്മുടെ മശാഇഖുകൾ ഈ രീതി അംഗീകരിച്ചതാണ് .
( الذخيرة الصفية :صفحة ٦٥)

🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 21
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

05 Nov, 13:35

6️⃣8️⃣6️⃣5️⃣
............... .........................
*ദർസു കിതാബുകളും രചയിതാക്കളും*
(ഭാഗം പതിനാറ്)
🧳🧳🧳🧳🧳🧳🧳

*കിതാബുൽ മുതഫർരിദ്*
*المتفرد*
(തുടർച്ച 04)
.........................................
*മുതഫർരിദിൽ മാത്രം കണ്ട മസ്അലകൾ*

കേവലം പന്ത്രണ്ട് പേജ് മാത്രമുള്ള ഒരു ചെറു ഗ്രന്ഥമാണ് മുതഫർരിദ് എങ്കിലും നിരവധി മസ്അലകൾ അതിലുണ്ട്. നമ്മുടെ കേരളത്തിൽ വലിയ സ്വാധീനം ഉണ്ടാക്കിയ ഗ്രന്ഥമാണത്.
മുതഫർരിദിൽ മാത്രം കണ്ട ചില മസ്അലകൾ വിവരിക്കുകയാണിവിടെ. ഒന്നും രണ്ടും മസ്അലകൾ കഴിഞ്ഞ ലക്കങ്ങളിൽ വിവരിച്ചല്ലോ.

*മസ്അല മൂന്ന്*

നിസ്കാരത്തിൽ നിന്നു സലാം വീട്ടിയ ശേഷം ചൊല്ലൽ സുന്നത്തുള്ള ദിക്ർ വിവരിച്ചുകൊണ്ട് മുതഫർരിദിൽ ഇങ്ങനെ കാണാം

اللهم لا مانع لما أعطيت ولا معطي لما منعت ولا راد لما قضيت ولا مبدل لما حكمت ولا ينفع ذا الجد منك الجد
ഇവ ചൊല്ലൽ സുന്നത്താണ് (മുതഫർരിദ്)
ഈ ദിക്റിലെ
*ولا مبدل لما حكمت*
എന്ന വാചകം നിസ്കാര ശേഷം ചൊല്ലൽ സുന്നത്തുള്ളതായി ഹദീസിലോ നമ്മുടെ ഫിഖ്ഹീ ഗ്രന്ഥങ്ങളിലോ കാണുന്നില്ല.
*പ്രത്യേക ശ്രദ്ധയ്ക്ക്*
_ഈയുള്ളവൻ കണ്ടിട്ടില്ലന്നു പറഞ്ഞത് കണ്ടവരുണ്ടെങ്കിൽ അറിയിക്കണമെന്നഭ്യർത്ഥിക്കുന്നു_
(തുടരും)

🖌️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 20
https://chat.whatsapp.com/H305io8YIGlJen3ub0er3l

മസ്അല ഗ്രൂപ്പ് (പുല്ലാര)

05 Nov, 06:43

6️⃣8️⃣6️⃣4️⃣
.................................... .'...
*ഖുത്ബിയ്യത്തിൻ്റെ അകപ്പൊരുൾ*
(ഭാഗം ഇരുപത് )
👝👝👝👝👝👝👝

🕹️ *ആരാണു രചയിതാവ്*

👉 ഖസ്വീദത്തിൽ ഖുത്ബിയ്യത്തിലെ അവസാന പ്രാർത്ഥനയിലുള്ള നാരിയത്ത് സ്വലാത്ത് ആരാണു ക്രോസീകരിച്ചത് ?

പ്രസ്തുത സ്വലാത്തിൻ്റെ പദം രചിച്ചതാരാണെന്നതിന്നു തെളിവു കാണുന്നില്ല.
അതേ സമയം പ്രസ്തുത സ്വലാത്ത് തിരുനബി(സ്വ)യുടെ പൗത്രൻ ഹുസൈൻ (റ) വിൻ്റെ മകൻ സൈനുൽ ആബിദീൻ പതിവാക്കിയിരുന്നുവെന്ന് ഖസ്വീനത്തുൽ അസ്റാറിൽ ഉണ്ട് .
അപ്പോൾ താബിഉകളുടെ കാലത്ത് തന്നെ നാരിയത്തു സ്വലാത്ത് മുസ് ലിം ലോകത്ത് നിലവിലുണ്ടെന്ന് വ്യക്തം.
(കൂടുതൽ പoനത്തിനു ഈയുള്ളവൻ്റെ *'' നാരിയത്തു സ്വലാത്തിൻ്റെ അകപ്പൊരുൾ ''* എന്ന ഗ്രന്ഥം നോക്കുക)

🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റബീഉൽ ആഖിർ 20
https://chat.whatsapp.com/H305io8YIGlJen3ub0er3l

1,707

subscribers

140

photos

10

videos