Current affairs malayalam @currentaffairsmalayalam Channel on Telegram

Current affairs malayalam

@currentaffairsmalayalam


Its for daily current affairs

Current Affairs Malayalam (Malayalam)

നിലവിൽ കാണുന്നത് നിയമനം മലയാളം ആണ്. ഇത് ദിനചര്യകൾക്കായി ആണ്. കൂടുതൽ സമാചാരം ആവശ്യമുള്ളവർക്ക് ഒരു മികച്ച സ്ഥലമായി ഇതു പുരസ്കരിക്കുന്നു. 'നിലവിൽ കാണുന്നത്' ഏത്? 'നിലവിൽ കാണുന്നത്' ലേഖകൻ കാരണം ഒരു നിയമം പോലും സമയസ്ഥിതിയിലാണ്. ഇതു ഇന്ന് നിലവിലുള്ള വർത്തമാനം. എന്താണ് അത്? വർത്തമാനം ആയി കൂടുതൽ അറിയാനും അറയുക. മലയാളം ഭാഷയിലുള്ള താഴെക്കൂടം ഇത് 'നിലവിൽ കാണുന്നത്' ചാനൽ.

Current affairs malayalam

08 Dec, 14:27


▪️ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ONGC) ചെയർമാൻ ആയി നിയമിതനായത്:-
✅️ അരുൺകുമാർ സിംഗ്

▪️ 2022 ഡിസംബറിൽ എട്ടു കോടിയോളം ടെലി കൺസൾട്ടേഷൻസ് കടന്ന കേന്ദ്രസർക്കാറിന്റെ ടെലി മെഡിസിൻ സേവനം:-
✅️ഇ - സഞ്ജീവനി
➡️ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം നടത്തുന്ന പദ്ധതി ആരംഭിച്ചത്:-2019

▪️ കൊളംബിയയിൽ നടന്ന ലോക വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയത്:-
✅️ മീരാഭായ് ചാനു

▪️ ഡിസംബർ ആറിന് അന്തരിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുൻ കേന്ദ്രമന്ത്രിയുമായ വ്യക്തി :-
✅️യോഗീന്ദർ കെ. അലഗ്

▪️രാജ്യത്ത് ആദ്യമായി സ്വർണ്ണം വാങ്ങുന്നതിന് എടിഎം നിലവിൽ വന്നത്:-
✅️ഹൈദരാബാദ്
▪️ കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയുടെ ചാൻസിലർ ആയി നിയമിതയായ പ്രശസ്ത നർത്തകി:-
✅️ മല്ലിക സാരാഭായ്

▪️ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഇന്ത്യയിലെ ആദ്യ ഡ്രോൺ സ്കിൽ ട്രെയിനിങ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തത് എവിടെ?
✅️ ചെന്നൈ

▪️ ഡിസംബർ 7:-
✅️ സായുധ സേനാ പതാക ദിനം

▪️ ഓക്സ്ഫോർഡ് നിഘണ്ടുവിന്റെ ഈ വർഷത്തെ വാക്കായി ഒന്നാമത് എത്തിയത്:-
✅️ ഗ്ലോബിൻ മോഡ്

▪️ ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി നിയമിതനായത്:-
✅️ ഋഷികേശ് കനിത്കർ

▪️ സാംസങ്ങിന്റെ ആദ്യ വനിത മേധാവിയായി ചുമതല ഏൽക്കുന്നത്:-
✅️ലീ യങ് ഹീ


▪️ നവംബർ 28 മുതൽ ഡിസംബർ 6 വരെ നടന്ന കാർത്തിഗൈ ദീപം രഥോത്സവത്തിന്റെ വേദി:-
✅️ മധുരൈ

▪️ മാരിടൈം എയർ ഓപ്പറേഷൻസ് കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിങ് ആയി ചുമതലയേറ്റത്:-
✅️ രജത് മോഹൻ

▪️ ഇന്ത്യയുടെ 77 മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആയ 16 കാരൻ :-
✅️ആദിത്യ മിത്തൽ

▪️ ടൈം മാഗസിന്റെ 2022ലെ " പേഴ്സൺ ഓഫ് ദി ഇയർ" ആയ് തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ ഉക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി

: ▪️ 2022 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്:-
✅️ മാൻഡൂസ്
➡️ നിധി പെട്ടി എന്ന അർത്ഥമുള്ള പേര് നൽകിയത്:-യു. എ. ഇ

▪️ ഡിസംബർ 18ന് നടക്കുന്ന FIFA ലോകകപ്പ് ഫൈനൽ മാചിൽ FIFA ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്യുന്ന ഇന്ത്യൻ അഭിനയത്രി:-
✅️ ദീപിക പദുക്കോൺ

▪️ മദ്രാസ് IIT യിലെ ഗവേഷകർ വികസിപ്പിച്ച,കടൽ തിരമാലകളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന ഒരു " ഓഷ്യൻ വേവ് എനർജി കൺവർട്ടർ":-
✅️സിന്ധുജ -1

Current affairs malayalam

05 Dec, 15:52


▪️ ഊർജ്ജ പ്രതിസന്ധിയെ തുടർന്നു 2022 ഡിസംബറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ രാജ്യം:-
✅️ സ്വിറ്റ്സർലാൻഡ്

▪️ ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് അവസരം നൽകുന്ന പദ്ധതി:-
✅️ ഡിജി യാത്ര

▪️ 2022 ഡിസംബറിൽ കരിയറിലെ 1000 മത്തെ മത്സരം എന്ന റെക്കോർഡ് പൂർത്തീകരിച്ച ഫുട്ബോൾ താരം:-
✅️ ലയണൽ മെസ്സി

: ▪️ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് നേടിയത്:-
✅️ഒലിവിയർ ജിറൂഡ്

▪️പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്റെ(എൻ. സി. ബി. സി ) അധ്യക്ഷനായി ചുമതലയേറ്റത്:-
✅️ഹൻസ് രാജ് അഹിർ

▪️ പൊതുസ്വകാര്യ മേഖലകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് വർക്ക് ഫ്രം ഹോം അവസരം നൽകുമെന്ന് പ്രഖ്യാപനം നടത്തിയ സംസ്ഥാനം:-
✅️ തമിഴ്നാട്

▪️64 മത് സംസ്ഥാന സ്കൂൾ കായികമേള വേദി:-
✅️ തിരുവനന്തപുരം

: ▪️ തായ്‌ലാൻഡിൽ നടന്ന ലോക "പ്രോ വുഷു സാൻഡ ഫൈറ്റ് 2022 " ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ മലയാളി:-
✅️മിഥുൻ

▪️ധനമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര റവന്യൂ വകുപ്പിൽ പുതിയ സെക്രട്ടറി ആയി ചുമതല ഏറ്റത്:-
✅️ സഞ്ജയ് മൽഹോത്ര

Current affairs malayalam

04 Dec, 13:53


▪️ കേരളത്തിലെ ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ:-
✅️ഡോ. ജി. വി ഹേമലത ദേവി

▪️" പരിസ്ഥിതി ഓസ്കാർ" എന്നറിയപ്പെടുന്ന "എർത്ത് ഷോട്ട് " പുരസ്കാരത്തിന് 2022ൽ അർഹരായ തെലങ്കാനയിലെ സ്റ്റാർട്ടപ്പ് കമ്പനി:-
✅️ഖേയ്‌തി

▪️സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കാൻ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ കേരളത്തിൽ കുടുംബശ്രീ സംഘടിപ്പിക്കുന്ന പ്രചരണ പരിപാടി:-
✅️നയി ചേത്ന

▪️രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടക്കുന്ന ഇന്ത്യൻ ആർമിയും ഓസ്ട്രേലിയൻ ആർമിയും തമ്മിലുള്ള പരിശീലന അഭ്യാസം:-
✅️AUSTRA HIND 22

▪️ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന്റെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ:-
✅️എസ് എസ് രാജമൗലി

▪️ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുറന്ന ബഹിരാകാശ ഗവേഷണ സ്റ്റാർട്ടപ്പ്:-
✅️അഗ്നികുൽ കോസ്മോസ്

▪️മെന്റൽ ഹെൽത്ത് & സോഷ്യൽ കെയർ പോളിസി പാസാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സംസ്ഥാനം:-
✅️ മേഘാലയ
➡️ കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളാണ് ഇത്തരം ഒരു നയം പാസാക്കിയ മറ്റ് സംസ്ഥാനങ്ങൾ

▪️ 2022 ഡിസംബർ മൂന്നിന് അന്തരിച്ച പ്രമുഖ മലയാള ചലച്ചിത്ര നടൻ:-
✅️ കൊച്ചു പ്രേമൻ
➡️ ആദ്യ സിനിമ:- ഏഴു നിറങ്ങൾ(1979)

▪️മികച്ച വെബ്സൈറ്റിനുള്ള 2019-21 ലെ സംസ്ഥാന സർക്കാരിന്റെ ഇ- ഗവേണൻസ് അവാർഡ് നേടിയത്:-
✅️ കുടുംബശ്രീ

▪️2022 ൽ വിവാഹേതര ലൈംഗിക ബന്ധം ശിക്ഷാർഹമാക്കാൻ തീരുമാനിച്ച രാജ്യം:-
✅️ ഇന്തോനേഷ്യ

▪️സർക്കാർ മേഖലയിലെ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി നിലവിൽ വരുന്നത്:-
✅️ കോഴിക്കോട്

Current affairs malayalam

03 Dec, 16:20


▪️2023 ൽ ഇന്ത്യയിൽ നടക്കുന്ന 18 മത് G20 ഉച്ചകോടിയുടെ മോട്ടോ:-
✅️ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി(One Earth, One Family, One Future )

▪️ കൃത്യമായ രേഖകളില്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധിക്കാൻ ഇ - ഡിറ്റക്ഷൻ പോർട്ടൽ വികസിപ്പിച്ച സംസ്ഥാനം:-
✅️ ഒഡീഷ

▪️ 2022ലെ എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്:-
✅️ സിംഗപ്പൂർ, ന്യൂയോർക്ക്

▪️ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന ഗിന്നസ് റെക്കോർഡ് നേടിയത്:-
✅️ ഫ്ലോസി (26 വയസ്സ് )

▪️ 2022ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച മലയാളികൾ:-
✅️ സദനം കൃഷ്ണൻകുട്ടി( കഥകളി)
✅️ടി. വി ഗോപാലകൃഷ്ണൻ( സംഗീതജ്ഞൻ)

▪️ ഡിസംബർ 3:-
✅️ അന്താരാഷ്ട്ര ഭിന്നശേഷി ദിനം

▪️ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ പാർപ്പിക്കാൻ സംസ്ഥാനത്ത് തടങ്കൽ കേന്ദ്രം( ട്രാൻസിസ്റ്റ് ഹോം) പ്രവർത്തനം ആരംഭിച്ചത്:-
✅️ കൊല്ലം

▪️ 2022 അബ്ദുൽ കലാം സേവാ പുരസ്കാരത്തിന് അർഹനായത്:-
✅️ രവികുമാർ സാഗർ

▪️ കേരള സർക്കാരിന്റെ ഈ വർഷത്തെ ഇ - ഗവർണൻസ് അവാർഡ് നേടിയത്:-
✅️ മലയാളം മിഷൻ

▪️ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി വീണ്ടും ചുമതലയേറ്റത്:-
✅️ വിനയ് മോഹൻ ക്വാത്ര

▪️ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ സ്പേസ് വെഹിക്കിൾ ലോഞ്ച് പാഡ് നിലവിൽ വന്നത്:-
✅️ ശ്രീഹരിക്കോട്ട

Current affairs malayalam

02 Dec, 15:10


▪️ റിസർവ് ബാങ്ക് പുറത്തിറക്കിയ വാർഷിക ഹാൻഡ് ബുക്കിലെ കണക്കുകൾ പ്രകാരം ദേശീയതലത്തിൽ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം:-
✅️ കേരളം

▪️ 2022 ൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആരംഭിച്ച അനീമിയ നിർമാർജന പദ്ധതി :-
✅️AMLAN( അനീമിയ മുക്ത ലക്ഷ്യ അഭിയാൻ)

▪️ഗവേഷണ സ്ഥാപനമായ പീപ്പിൾ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ എക്കണോമി( പ്രൈസ്) രാജ്യവ്യാപകമായി നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് മധ്യവർഗ്ഗ കുടുംബങ്ങളുടെ വളർച്ചയിൽ മുന്നിൽ നിൽക്കുന്നത്:-
✅️ മലപ്പുറം

▪️ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും പ്രായം കൂടിയ പട്ടി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്:-
✅️ ജിനോ വുൾഫ്( 22 വയസ്സ്), കാലിഫോർണിയ

▪️ മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി:-
✅️ അൻവർ ഇബ്രാഹിം

▪️53 മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണമയൂരം നേടിയ സ്പാനിഷ് ചിത്രം:-
✅️ ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്( സംവിധായിക:-വലന്റീന മോറെൽ )
➡️ മികച്ച നടൻ:- വാഹിദ് മൊബഷേരി
➡️നടി :- ഡാനിയേലാ മരീൻ നവാരോ
➡️ സംവിധായകൻ:-നാദെർ സേവർ
➡️ പ്രത്യേക ജൂറി പരാമർശത്തിന് അർഹമായ തെലുഗു ചിത്രം:-സിനിമ ബണ്ടി

▪️ പശ്ചിമബംഗാളിന്റെ ഗവർണറായി ചുമതലയേറ്റ മലയാളി:-
✅️സി. വി. ആനന്ദബോസ്

▪️FICCI യുടെ (Federation of Indian Chambers of Commerce ) 2022ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ച വ്യക്തി:-
✅️ രാജേന്ദ്ര സിംഗ് പവാർ

▪️ ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ജീവിതം പറയുന്ന" അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ" എന്ന പുസ്തകം രചിച്ചത്:-
✅️ ശ്രീകാന്ത് കോട്ടയ്ക്കൽ

▪️സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർപേഴ്സൺ ആയി ചുമതലയേറ്റത്:-
✅️ടി. കെ ജോസ്

▪️ 2022 ൽ സി. അച്യുതമേനോൻ ഫൗണ്ടേഷന്റെ കെ വി സുരേന്ദ്രനാഥ് അവാർഡ് ലഭിച്ച അംബികാസുതൻ മാങ്ങാടിന്റെ കൃതി:-
✅️ എൻഡോസൾഫാൻ നിലവിളികൾ അവസാനിക്കുന്നില്ല
➡️ സമ്മാനത്തുക:-10000 രൂപ

▪️ റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം:-
✅️ കേരളം

Current affairs malayalam

30 Nov, 15:48


ഇന്ത്യയിലെ ആദ്യ പ്രൈവറ്റ് റോക്കറ്റ് ലോഞ്ച് പാഡ് സ്ഥാപിച്ച കമ്പനി - അഗ്നികുൽ കോസ്മോസ് .
(ശ്രീഹരിക്കോട്ട )

ഇന്ത്യ -മലേഷ്യ സംയുക്ത സേന അഭ്യാസം - harimaou shakthi .

ICHR പുറത്തിറക്കിയ - ഇന്ത്യ :മദർ ഓഫ് ഡെമോക്രസി എന്ന പുസ്തകം പ്രകാശനം ചെയ്തതാണ് - ധർമേന്ദ്ര പ്രധാന ..

UNESCO കൾച്ചറൽ ഹെറിറ്റേജ് അവാർഡ് 2022 നേടിയ സ്മാരകം - ഛത്രപതി ശിവാജി മഹാരാജ് വസ്തു സംഗ്രഹാലയ (മഹാരാഷ്ട്ര )

ഡേവിസ് കപ് ടെന്നിസ് ടൂർണമെന്റ് നേടിയ രാജ്യം - കാനഡ

Current affairs malayalam

28 Nov, 15:26


1.ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അധ്യക്ഷ പദവി ലഭിച്ച രാജ്യം - ഇന്ത്യ .

2.കേന്ദ്ര സർക്കാർ 2022 നവംബറിൽ essential മെഡിക്കൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് -
കൊറോണറി സ്റ്റെന്റ് .

3.രണ്ടാം ഘട്ടവും ഖസാക്കിസ്ഥാൻ പ്രെസിഡന്റായി തെരെഞ്ഞെടുത്തത് - ജോമാർട് ടോകയെവ് .

4. sangai ഉത്സവം ആരംഭിച്ച സംസ്ഥാനം - മണിപ്പൂർ .
5. മുഖ്യ മന്ത്രി - biren singh .
6. 2023 ൽ ഷാൻഹായി സഹകരണ ഓർഗാനിസെഷൻ കോൺഫറൻസ് നടക്കുന്നത് - ഇന്ത്യ .

7.ഗോവയിൽ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഫിലിം പേഴ്സണാലിറ്റി ആയി തിരഞ്ഞെടുത്തത് - ചിരഞ്ജീവി .

8..UNDP ചാമ്പ്യൻസ് ഓൺ എ ർ ത്ത് അവാർഡ് നേടിയ ഇന്ത്യൻ വനിതാ - പൂർണിമ ദേവി ബർമൻ .

9. .ഇൻഡോ പസഫിക് റീജിയണൽ ഡയലോഗ് സങ്കടിപ്പിക്കുന്നതു - ഇന്ത്യൻ നേവി .

10.ഓഷ്യനോ സ്റ്റേറ്റ് 3 അടക്കം എട്ടു ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതെന്നു - 2022 നവംബര് 26 .


11.ഇന്ത്യ ഇൻഡോനേഷ്യ സംയുക്ത പ്രതിരോധ പ്രകടനം - ഗരുഡ ശക്തി .

12.അടുത്തിടെ അന്തരിച്ച ബാബു മണി ഏത് കായിക ഇനത്തിലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയിരുന്നു - ഫുട്ബാൾ .

13.മലേഷ്യൻ പ്രധാനമന്ത്രി - അൻവർ ഇബ്രാഹിം .

14.ഇന്ത്യ - ഒമാൻ സംയുക്ത നാവിക അഭ്യാസം - നസീം -അൽ -ബഹ്ർ ,

15.ഭരണഘടനാ ദിനം - നവംബര് 26 .
16. ദേശീയ ക്ഷീര ദിനം - നവംബര് 26

Current affairs malayalam

21 Nov, 16:01


November 21


🛑ഗാന്ധി മണ്ടേല അവാർഡ് നേടിയത് - ദലൈ ലാമ.

🛑അമ്മ ലോക ശിശുദിനം നവംബർ 20.

🛑ലോകകപ്പ് ഫുട്ബോൾ ആരംഭിച്ചത് -2022 നവംബർ 20.

ആകെ ടീമുകൾ 32.
വേദി -ഖത്തർ.
ഫിഫ ആസ്ഥാനം- സൂറിച്ച്.

🛑 സംസ്ഥാന സ്കൂൾ കലോത്സവവേദി -കോഴിക്കോട്.


🛑 ലോക ടെലിവിഷൻ ദിനം -നവംബർ 21.

വാർത്ത വിതരണ പ്രക്ഷോഭന മന്ത്രി-അനുരാഗ് ടാക്കൂർ.

🛑ലോക അകൗണ്ടന്റ്സ് കോൺഫറൻസ് വേദി -മുംബൈ.

വാണിജ്യ വ്യവസായ മന്ത്രി -പീയുഷ് ഗോയാൽ.

🛑ഏഷ്യൻ ടേബിൾ ടെന്നിസ് ടൂർണമെന്റിൽ മഡൽ നേടിയ ആദ്യ വനിതാ -മണിക ബാത്ര.

🛑 ജെ സി ബി പുരസ്‌കാരം നേടിയത് -ഖാലിദ് ജവാദ്.
The paradise of food-

Current affairs malayalam

19 Nov, 14:30


2022 november 19

▪️ നവംബർ 15ന് അന്തരിച്ച ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ താരം:-
✅️ ഗുലാം അബ്ബാസ് മൊണ്ടസിർ
➡️ പുസ്തകം:- പ്രിൻസിപ്പൽസ് ഓഫ് ബാസ്ക്കറ്റ്ബോൾ

▪️ കാലാവസ്ഥാ ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി G7 രാജ്യങ്ങൾ ആരംഭിച്ച സംരംഭം:-
✅️ ഗ്ലോബൽ ഷീൽഡ്

▪️ ഭീകരതക്ക് പണം നൽകുന്നതിനെതിരെ ന്യൂഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം:-
✅️ നോ മണി ഫോർ ടെറർ( ഭീകരതയ്ക്ക് ധനസഹായം ഇല്ല )(3 മത് പതിപ്പ് )
➡️ ദേശീയ അന്വേഷണ ഏജൻസി(NIA ) ഡയറക്ടർ ജനറൽ :-ദിനകർ ഗുപ്ത

▪️ വിരമിച്ച സൈനികരുടെ പെൻഷൻ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിൽ വന്ന സംവിധാനം:-
✅️ സ്പർശ് ( സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ രക്ഷ)

▪️ 2022 ൽ അന്തർ- യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ ഏറ്റവും ഉയർന്ന കായിക പ്രകടനം കാഴ്ചവയ്ക്കുന്ന സർവകലാശാലകൾക്ക് നൽകുന്ന പുരസ്കാരമായ മൗലാനാ അബ്ദുൽ കലാം ആസാദ് ട്രോഫി നേടിയത്:-
✅️ ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റി, അമൃത്സർ

▪️ ലോസ് ആഞ്ചലസിന്റെ ആദ്യ ആഫ്രിക്കൻ വംശജയായ മേയർ ആകുന്നത്:-
✅️കാരൻ ബാസ്

▪️ മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ:-
✅️ ഗോൾ ചലഞ്ച്

▪️ ഫിഫ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്:-
✅️ജിയാനി ഇൻഫന്റിനോ

▪️ എൻജിനീയറിങ് തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം ഉയർത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന പദ്ധതി:-
✅️ഷീ ( സ്കീം ഫോർ ഹെർ എംപവർമെന്റ് ഇൻ എൻജിനീയറിങ്)

▪️ പ്രാഥമിക ഗണിതശേഷി എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിന് കെ - ഡിസ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നൂതന പദ്ധതി:-
✅️ മഞ്ചാടി

▪️ രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ ഫാക്ടറി നിലവിൽ വരുന്നത് എവിടെ?
✅️ഹൊസൂർ, തമിഴ്നാട്

▪️ നവംബർ 29ന് ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ:-
✅️കഴക്കൂട്ടം, തിരുവനന്തപുരം

Current affairs malayalam

18 Nov, 13:22


▪️നവംബർ 16ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച നാസയുടെ ചാന്ദ്രദൗത്യം :-
✅️ ആർട്ടെമിസ് -1

▪️ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉള്ള സാമൂഹ്യനീതി വകുപ്പിന്റെ 2022ലെ പുരസ്കാരങ്ങൾ:-
✅️ മികച്ച ജില്ലാ പഞ്ചായത്ത്:- കണ്ണൂർ
✅️ മികച്ച ജില്ലാ ഭരണകൂടം:- കോഴിക്കോട്
✅️ കോർപ്പറേഷൻ:- തിരുവനന്തപുരം
✅️ ബ്ലോക്ക് പഞ്ചായത്ത്:- നിലമ്പൂർ
✅️ ഗ്രാമപഞ്ചായത്ത്:-അരിമ്പൂർ, തൃശ്ശൂർ

▪️ ഉത്തരാഖണ്ഡ് ഹൈക്കോടതി നൈനിറ്റാളിൽ നിന്നും എങ്ങോട്ടാണ് മാറ്റുന്നത്?
✅️ഹൽദ്വാനി

▪️കേരളത്തിൽ സ്വകാര്യ ജെറ്റുകൾക്കായി ടെർമിനൽ നിലവിൽ വരുന്നത് :-
✅️ കൊച്ചി

▪️ ഫെയ്സ്ബുക്കിന്റെ മാതൃക കമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ പുതിയ മേധാവിയും വൈസ് പ്രസിഡന്റുമായി നിയമിതയായത്:-
✅️ സന്ധ്യ ദേവനാഥൻ

▪️ നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ അരവിന്ദ് വീർമണി
➡️NITI ആയോഗ് സിഇഒ :- പരമേശ്വരൻ അയ്യർ

▪️ ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക അഭ്യാസമായ 18 മത് " യുദ്ധ് അഭ്യാസ് " ആരംഭിച്ചത് എവിടെ?
✅️ ഉത്തരാഖണ്ഡ്

▪️ പശ്ചിമബംഗാളിന്റെ ഇരുപത്തിരണ്ടാമത് ഗവർണറായി നിയമിതനായ മലയാളി:-
✅️സി. വി. ആനന്ദ ബോസ്

6▪️ അന്താരാഷ്ട്ര ടേബിൾ ടെന്നീസ് ഫെഡറേഷന്റെ അത്ലറ്റ്സ് കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ കായികതാരം:-
✅️അചന്ത ശരത് കമൽ

▪️2021-22 ലെ സാമ്പത്തിക- സ്ഥിതി വിവരവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സ്ഥിര വിലയിൽ കേരളത്തിന്റെ വളർച്ച:-
✅️12.01%

▪️ സ്ത്രീകളെയും പെൺകുട്ടികളെയും ഡിജിറ്റലി ശാക്തീകരിക്കാനായി ദേശീയ വനിതാ കമ്മീഷൻ ആരംഭിച്ച പാൻ ഇന്ത്യൻ പദ്ധതി:-
✅️ ഡിജിറ്റൽ ശക്തി ക്യാമ്പയിൻ 4.0( ആദ്യഘട്ടം ആരംഭിച്ചത് 2018)

▪️ ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൽ ഇവന്റിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം:-
✅️ ശിവ നർവാൾ

Current affairs malayalam

18 Nov, 03:35


2022 november 17

▪️ 2022 നവംബറിൽ ആർമി കമാൻഡേഴ്‌സ് കോൺഫറൻസിന് വേദിയാകുന്നത്:-
✅️ ന്യൂഡൽഹി

▪️ മാതാപിതാക്കളിൽ ഒരാളോ ഇരുവരുമോ മരണമടഞ്ഞതും നിർധനരുമായ കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതി:-
✅️ സ്നേഹപൂർവ്വം

▪️ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്ലറ്റ്സ് കമ്മീഷൻ ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടത്:-
✅️ മേരി കോം

: ▪️ ഓൾ ഇന്ത്യ റബ്ബർ ഇൻഡസ്ട്രീസ് അസോസിയേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ രമേശ് കെജ്രിവാൾ

▪️ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ ജയേഷ് ജോർജ്

▪️നവംബർ 15ന് അന്തരിച്ച പ്രശസ്ത തെലുങ്ക് സിനിമ നടൻ:-
✅️ കൃഷ്ണ
➡️2009 ൽ പത്മഭൂഷൻ ലഭിച്ചിട്ടുണ്ട്

: ▪️2023 സീസണിലേക്കുള്ള IPL താര ലേലത്തിന് വേദിയാകുന്നത്:-
✅️ കൊച്ചി

▪️2022 നവംബർ 15 നു ലോക ജനസംഖ്യ 800 കോടി തികച്ച പെൺകുഞ്ഞ്:-
✅️ വിനിസ് മെബൻസാഗ്
➡️ ലോക ജനസംഖ്യയിൽ ഏറ്റവും കൂടുതൽ സംഭാവന:- ഇന്ത്യ
➡️ ഇന്ത്യയിൽ കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം:- ഉത്തർപ്രദേശ്

▪️ തപസ്യ കലാസാഹിത്യ വേദിയുടെ അക്കിത്തം പുരസ്കാര ജേതാവ്:-
✅️ ശ്രീകുമാരൻ തമ്പി

▪️Terra viva:My Life In A Biodiversity of Movements എന്ന പുസ്തകത്തിന്റെ രചയിതാവ്:-
✅️ വന്ദന ശിവ

▪️ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായത്:-
✅️ മട്ടന്നൂർ ശങ്കരൻകുട്ടി
➡️ സെക്രട്ടറി:- കരുവെള്ളൂർ മുരളി

▪️നടൻ എം. ജി സോമന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ എം. ജി സോമൻ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിക്കുന്ന നടൻ:-
✅️ കമൽഹാസൻ
➡️ 5 ലക്ഷം രൂപയാണ് പുരസ്കാരതുക

Current affairs malayalam

16 Nov, 14:37


2022 നവംബർ 16

▪️26 മത് മലബാർ നാവികാഭ്യാസത്തിന്റെ വേദി:-
✅️ ജപ്പാൻ

▪️ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പ്-2022 ൽ 10m എയർ റൈഫിൽ മിക്സഡ് ടീം ഈവന്റിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ:-
✅️ അർജുൻ ബാബുതാ,മെഹുലി ഘോഷ്

▪️ കുട്ടികളിലെ മാനസിക പ്രശ്നം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച ഹെൽപ്പ് ലൈൻ സംവിധാനം:-
✅️ ചിരി

▪️2022 ൽ ഇന്ത്യ അഗ്രിബിസിനസ് " ബെസ്റ്റ് സ്റ്റേറ്റ്" വിഭാഗത്തിൽ അവാർഡ് ലഭിച്ച സംസ്ഥാനം:-
✅️ ഹരിയാന

▪️ 2022 നവംബറിൽ കൊച്ചി സന്ദർശിച്ച
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ ബോട്ട്:-
✅️ എനർജി ഒബ്സർവർ( ഫ്രഞ്ച് നിർമ്മിതം)
➡️ ബോട്ട് ഇന്ത്യയിൽ സന്ദർശിച്ച ഏക നഗരമാണ് കൊച്ചി

▪️ 2024ൽ നടക്കുന്ന പാരീസ് ഒളിമ്പിക്സിന്റെയും പാരാലിംബിക്സിന്റെയും ഭാഗ്യചിഹ്നം:-
✅️ ചുവന്ന ഫ്രീജിയൻ തോപ്പികൾ
➡️ ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമ്മ പുതുക്കാൻ ആണ് അക്കാലത്ത് പടയാളികൾ ധരിച്ചിരുന്ന ചുവന്ന ഫ്രിജിയൻ തൊപ്പികൾ ഭാഗ്യചിഹ്നം ആക്കിയത്

▪️2023 ലെ 13 മത് വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ വേദി:-
✅️ ഇന്ത്യ

▪️ 2022ലെ ഇന്ത്യയുടെ " ഡൂഡിൽ ഫോർ ഗൂഗിൾ" മത്സരത്തിൽ ജേതാവായ ബാലൻ:-
✅️ശ്ലോക് മുഖർജി( കൊൽക്കത്ത)

▪️ 2022 നവംബറിൽ അന്തരിച്ച ആധുനിക തിരഞ്ഞെടുപ്പ് ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി:-
✅️സർ. ഡേവിഡ് ബട്ലർ

▪️2022 ലെ ICC ഹാൾ ഓഫ് ഫെയിം പുരസ്കാരം നേടിയവർ:-
✅️ അബ്ദുൽ ഖാദർ( പാക്കിസ്ഥാൻ)
✅️ ശിവനാരായൺ ചന്ദർപോൾ( വെസ്റ്റിൻഡീസ്)
✅️ ഷാർലറ്റ് എഡ്വേർഡ്സ് ( ഇംഗ്ലണ്ട്)

▪️ നവംബർ 14 മുതൽ 27 വരെ നീണ്ടുനിൽക്കുന്ന 41 മത് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ(IITF)ന്റെ വേദി:-
✅️ പ്രഗതി മൈതാൻ, ന്യൂഡൽഹി
➡️ 2022ലെ പ്രമേയം:-"Vocal for Local :Local to Global "
➡️ ഉദ്ഘാടനം ചെയ്യുന്നത്:-കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ

▪️സൈനികരുടെ ഭാര്യമാരുടെ ക്ഷേമത്തിനും പരാതികൾ പരിഹരിക്കുന്നതിനും ആയി ഇന്ത്യൻ സൈന്യം ആരംഭിച്ച ഏകജാലക സംവിധാനം:-
✅️വീരാംഗന സേവ കേന്ദ്ര

Current affairs malayalam

15 Nov, 15:19


▪️ പ്രസാർ ഭാരതിയുടെ പുതിയ സിഇഒ:-
✅️ ഗൗരവ് ദ്വിവേദി

▪️ സ്ലോവേനിയയുടെ പ്രഥമ വനിതാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ നടാഷ പിർക് മുസാർ

▪️ പരമ്പരാഗത കലകളെ പുനരുജ്ജീവിപ്പിക്കാൻ 2022 ൽ കരകൗശല നയം ആരംഭിച്ച സംസ്ഥാനം:-
✅️ രാജസ്ഥാ

▪️2022ലെ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം നേടിയത്:-
✅️ അചന്ത ശരത് കമൽ( ടേബിൾ ടെന്നീസ്)

▪️"winning the inner battle :Bringing the Best version of you,to cricket" എന്ന പുസ്തകം രചിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ:-
✅️ ഷെയിൻ വാട്സൺ

▪️ ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ തയ്യാറാക്കിയ 75 വനിതാ സംരംഭകരുടെ പട്ടികയിൽ ഇടം നേടിയ മലയാളി:-
✅️ അശ്വതി വേണുഗോപാൽ

▪️ 2022ലെ അർജുന പുരസ്കാരം ലഭിച്ചത് എത്രപേർക്ക്?
✅️25
➡️ അർജുന അവാർഡ് ലഭിച്ച മലയാളികൾ:-
എച്ച്. എസ് പ്രണോയ്( ബാഡ്മിന്റൺ)
എൽദോസ് പോൾ( ട്രിപ്പിൾ ജമ്പ്)

▪️" മുഖ്യമന്ത്രി ദേവദർശൻ യാത്ര യോജന" എന്ന പേരിൽ സൗജന്യ തീർത്ഥാടന പദ്ധതി ആരംഭിച്ച സംസ്ഥാനം:-
✅️ ഗോവ

1▪️ നവംബർ 11ന് അന്തരിച്ച ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ:-
✅️ആർ എൽ കശ്യപ്


✅️1922 ൽ ശിവഗിരി മഠത്തിൽ വച്ച് രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണഗുരുവും കണ്ടുമുട്ടിയതിന്റെ 100 മത് വാർഷികം - 2022 നവംബർ 15

➡️ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭഷി ആയിരുന്നത്:- കുമാരനാശാൻ
➡️ "ശ്രീനാരായണഗുരുവിനെക്കാൾ മികച്ചതോ,അദ്ദേഹത്തിന് തുല്യനോ ആയ മറ്റൊരു മഹാത്മാവിനെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല" എന്ന് പറഞ്ഞത്:- ടാഗോർ
✅️ ലോക ജനസംഖ്യ 800 കോടി തികയുന്നു

▪️ ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ റെസ്പോൺസിബിൾ ഗ്ലോബൽ അവാർഡ് നേടിയ കേരള ടൂറിസം പദ്ധതി:-
✅️ സ്ട്രീറ്റ് ടൂറിസം പ്രോജക്ട്

▪️ലോക ചലച്ചിത്ര മേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്കാരം നേടുന്ന സ്പാനിഷ് സംവിധായകൻ:-
✅️കാർലോസ് സൗറ

Current affairs malayalam

14 Nov, 13:24


▪️ കുട്ടികൾക്കായി ഇന്ത്യയിലെ എട്ട് ക്ലാസിക്കൽ രൂപങ്ങളെ പറ്റിയുള്ള ചിത്രങ്ങൾ അടങ്ങിയ"നൃത്ത കഥ : ഇന്ത്യൻ ഡാൻസ് സ്റ്റോറീസ് ഫോർ ചിൽഡ്രൻ" എന്ന പുസ്തകം രചിച്ചത്:-
✅️ ജയ മെഹ്ത( ഒഡീസി നർത്തകി)

▪️ കലാരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് ബർമിങ്ഹാം സിറ്റി സർവകലാശാല നൽകുന്ന ഓണററി ഡോക്ടറേറ്റ് ലഭിക്കുന്ന ഇന്ത്യൻ ഗായകൻ:-
✅️ ശങ്കർ മഹാദേവൻ

▪️ ആഗോളതലത്തിലുള്ള മീഥേൻ വാതകത്തിന്റെ ഉദ്വമനം കണ്ടെത്താനും സർക്കാറുകൾക്ക് അവബോധം നൽകുന്നതിനുമായി യു എൻ തയ്യാറാക്കുന്ന ഉപഗ്രഹ അധിഷ്ഠിത സംവിധാനം:-
✅️MARS( മീഥേൻ അലർട്ട് ആൻഡ് റസ്പോൺസ് സിസ്റ്റം)

▪️ ബെയ്ജിങ് ക്വീർ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമ:-
✅️ കിസ്സ്( സംവിധാനം:- വരുൺ ഗ്രോവർ)

▪️ കേരള ബധിര സ്പോർട്സ് കൗൺസിൽ നടത്തിയ സംസ്ഥാന ബധിര കായികമേളയിൽ ചാമ്പ്യന്മാരായത്:-
✅️ എറണാകുളം

▪️ ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാനായി ചൈന വിക്ഷേപിച്ച പേടകം:-
✅️ടിയാൻഷൂ -5
➡️ നിക്ഷേപണ വാഹനം:- ലോങ്ങ് മാർച്ച്-7വൈ 6

▪️2022ലെ G20 ഉച്ചകോടി വേദി:-
✅️ ബാലി,ഇന്തോനേഷ്യ

▪️ ഫോബ്സ് ഏഷ്യയുടെ 2022ലെ ഏറ്റവും ശക്തരായ വനിതാ ബിസിനസ് മേധാവികളുടെ പട്ടികയിൽ പിടിച്ച ഇന്ത്യൻ വനിതകൾ:-
✅️ഗസൽ അലഗ്,സോമ മണ്ഡൽ,നമിത താപ്പർ

▪️19 മത് ആസിയാൻ- ഇന്ത്യ ഉച്ചകോടിയുടെ വേദി:-
✅️നോംപെൻ,കമ്

▪️ 2022ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത്:-
✅️ ഇംഗ്ലണ്ട്
➡️ റണ്ണറപ്പ്:- പാകിസ്ഥാൻ
➡️ ഫൈനലിലെ യും ടൂർണമെന്റിലെയും താരം ആയത്:-സാം കറൻ

▪️ കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിപദത്തിൽ ഇരുന്നതിന്റെ റെക്കോർഡ്നേടിയത് :-
✅️ പിണറായി വിജയൻ
➡️ ഇതോടെ 2364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ റെക്കോർഡ് അദ്ദേഹം മറികടന്നു

▪️ നവംബർ 14:-
✅️ ശിശുദിനം
➡️ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം
✅️ ലോക പ്രമേഹ ദിനം

Current affairs malayalam

10 Nov, 15:40


⭕️ അമേരിക്കയിൽ ഒരു സംസ്ഥാനത്ത് ലഫ്റ്റനന്റ് ഗവർണർ ആകുന്ന ആദ്യ ഇന്ത്യൻ വംശജ:-
✅️ അരുണ മില്ലർ( മേരി ലാൻഡ്)

6▪️ 2022ലെ അവസാന ചന്ദ്രഗ്രഹണം ദൃശ്യമായത്:-
✅️ നവംബർ 8

⭕️ അമേരിക്കയിൽ ഗവർണറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ലെസ്ബിയൻ:-
✅️മൗര ഹീലി

5▪️ ലോകത്ത് ആദ്യമായി ലാബിൽ നിർമ്മിച്ച രക്തം മനുഷ്യനിൽ കുത്തിവെച്ച രാജ്യം:-
✅️ ബ്രിട്ടൻ

▪️ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ ജി20 പ്രസിഡൻസിയുടെ പുതിയ വെബ്സൈറ്റ്:-
✅️www.g20. ഇൻ

➡️ താമരയും വസുധൈവ കുടുംബകമെന്ന ആശയവും ചേരുന്നതാണ് ലോഗോ
➡️ 2023 ലെ g20 ഉച്ചകോടിയുടെ വേദി:-അമൃത്സർ, പഞ്ചാബ്

⭕️ 2022 ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ലോകകപ്പ് മുദ്രകൾ പതിച്ച നാണയങ്ങളും കറൻസികളും പുറത്തിറക്കിയ രാജ്യം:-
✅️ ഖത്തർ

Current affairs malayalam

09 Nov, 13:39


2022 november 9


▪️ 2022 നവംബറിൽ അന്തരിച്ച മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആർട്ടിസ്റ്റും നടിയും ഗായികയുമായ വ്യക്തി:-
✅️ കൊച്ചിൻ അമ്മിണി( മേരി ജോൺ)
➡️1951 ൽ പുറത്തിറങ്ങിയ "ജീവിതനൗക"യിലാണ് ആദ്യമായി ഡബ്ബ് ചെയ്തത്

▪️ സർക്കാർ ജോലികളിലും പ്രവേശനങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക്(EWS)10% സംവരണം നൽകുന്ന ഭരണഘടന ഭേദഗതി:-
✅️103

▪️53 മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉദ്ഘാടനചിത്രമായി പ്രദർശിപ്പിക്കുന്ന ഓസ്ട്രിയൻ ചിത്രം:-
✅️ അൽമ ആൻഡ് ഓസ്കർ
[11/9, 19:01] Silsila New: ▪️ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (FIH) പുതിയ പ്രസിഡന്റ് ആയി നിയമിതനായത്:-
✅️ മുഹമ്മദ് തയ്യബ് ഇക്രം( ഏഷ്യൻ ഹോക്കി ഫെഡറേഷൻ സിഇഒ)

▪️ നഴ്സിംഗ് പ്രൊഫഷനലുകൾക്കുള്ള 2021 ലെ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ലഭിച്ച മലയാളികൾ:-
✅️ഷീലാ റാണി, സൂസൻ ചാക്കോ
➡️ ആകെ 51 പേർക്ക് അവാർഡുകൾ ലഭിച്ചു
➡️ 1973 ലാണ് ഇന്ത്യ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നാഷണൽ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡുകൾ ഏർപ്പെടുത്തിയത്

▪️ ലണ്ടൻ വേൾഡ് ട്രാവൽ മാർട്ടിന്റെ പുരസ്കാരം ലഭിച്ച കേരളത്തിലെ ടൂറിസം പദ്ധതി:-
✅️ വാട്ടർ സ്ട്രീറ്റ് ടൂറിസം

▪️ 2022 നവംബറിൽ ആദ്യ വിമാനയാത്ര നടത്തിയ ലോകത്തെ ഏറ്റവും ഉയരമുള്ള വനിത:-
✅️റുമെയ്സ ഗെൽഗി ( തുർക്കി)

▪️ 2022 നവംബറിൽ പ്രഖ്യാപിച്ച തമിഴ്നാട്ടിലെ പതിനേഴാമത് വന്യജീവി സങ്കേതത്തിന്റെ പേര്:-
✅️ കാവേരി സൗത്ത് വന്യജീവി സങ്കേതം

▪️ ലോകത്തിലെ ആദ്യ വേദിക് ക്ലോക്ക് സ്ഥാപിതമാകാൻ ഒരുങ്ങുന്നത് എവിടെ?
✅️ഉജ്ജയിനി, മധ്യപ്രദേശ്

▪️നവംബർ 12നും 16നും ഇടയിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യമായി വികസിപ്പിച്ച റോക്കറ്റ്:-
✅️ വിക്രം-എസ്

Current affairs malayalam

07 Nov, 13:33


2022 November 7

▪️ കൈത്തറി മേഖലയിലെ കേരളത്തിലെ ആദ്യത്തെ ഉത്പാദക കമ്പനി:-
✅️ ബാലരാമപുരം ഹാൻഡ്ലൂം നിർമ്മാണ കമ്പനി

▪️ പാലക്കാടൻ മലനിരകളിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ,അമരാന്തേസിയെ സസ്യ കുടുംബത്തിൽപ്പെട്ട അപൂർവയിനം സസ്യം:-
✅️ അൾമാനിയ മൾട്ടിഫ്ലോറ

▪️ നവംബർ 25 മുതൽ 28 വരെ നടക്കുന്ന ട്രാക്ക് ഏഷ്യ കപ്പ് -2022 സൈക്ലിംഗ് ടൂർണമെന്റിന് വേദിയാകുന്നത്:-
✅️ കേരളം

▪️ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ ബഹുമതി നേടിയ കർണാടക സംഗീതജ്ഞ:
✅️ അരുണ സായിറാം

▪️ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗ്രേറ്റർ നോയിഡയിൽ ഉദ്ഘാടനം ചെയ്ത,ഉത്തരേന്ത്യയിലെ ആദ്യ ഹൈപ്പർ സ്കെയിൽ ഡാറ്റ സെന്റർ:-
✅️Yotta D-1

▪️ 2022 നവംബറിൽ കണ്ടെത്തിയ,ഭൂമിയിൽ നിന്ന് 1600 പ്രകാശവർഷം അകലെയുള്ളതും സൂര്യന്റെ പിണ്ഡത്തിന്റെ 10 മടങ്ങ് ഭാരം ഉള്ളതുമായ തമോകർത്തം:-
✅️ഗിയ ബിഎച് 1

▪️" ആത്മാക്കളുടെ ഭവനം" എന്ന നോവൽ എഴുതിയത്-
✅️ ആർ. നന്ദകുമാർ

▪️ സൗദി മലയാളം സമാജത്തിന്റെ 2022ലെ പ്രവാസി മുദ്ര പുരസ്കാരം ലഭിച്ചതാർക്ക്?
✅️ എം മുകുന്ദൻ

▪️ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശിനെ തോൽപ്പിച് ജേതാക്കൾ ആയത്:-
✅️ മുംബൈ

▪️ട്വന്റി 20 യിൽ ഒരു കലണ്ടർ വർഷം ആയിരം റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരം/ ആദ്യത്തെ ഇന്ത്യൻ താരം ബഹുമതി നേടിയത്:-
✅️ സൂര്യകുമാർ യാദവ്

▪️" മണിച്ചപ്പ് വീണ്ടും തുറന്നപ്പോൾ" എന്ന പുസ്തകത്തിന്റെ രചയിതാവ്:-
✅️ ബാലചന്ദ്രമേനോൻ

▪️ പതിനഞ്ചാമത് അർബൻ മൊബിലിറ്റി കോൺഫറൻസ് വേദി:-
✅️ കൊച്ചി
➡️ ഉദ്ഘാടനം ചെയ്തത്:- കേന്ദ്ര നഗര കാര്യമന്ത്രി ഹർദീപ് സിംഗ് പുരി

Current affairs malayalam

05 Nov, 14:05


▪️ ഇരുന്നൂറോളം വർഷത്തെ ഇടവേളയ്ക്ക് ശേഷം പശ്ചിമഘട്ട ജൈവവൈവിധ്യ മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തേനീച്ച:-
✅️എപിസ് കരിഞ്ഞൊടിയൻ
➡️ ഇന്ത്യയിൽ നിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച:-എപിസ് ഇൻഡിക്ക(1798)
➡️ ഇതോടെ ലോകത്ത് ഇതുവരെ കണ്ടുപിടിച്ച തേനീച്ച ഇനങ്ങളുടെ എണ്ണം 118 ആയി

▪️ കേരള സർക്കാർ പ്രഖ്യാപിച്ച കേരള ശ്രീ പുരസ്കാരം നിരസിച്ചത്:-
✅️ കാനായി കുഞ്ഞിരാമൻ

▪️ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഒൿടോബർ 28 മുതൽ നവംബർ 10 വരെ ഡൽഹിയിൽ നടത്തുന്ന പരിപാടി:-
✅️ സാറാസ് ഫുഡ് ഫെസ്റ്റിവൽ-2022
➡️ 150 ഓളം വനിതാ സംരംഭകരും 17 സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വയം സഹായ സംഘങ്ങളിലെ വനിതകളും പങ്കെടുക്കും
[11/5, 18:12] Silsila New: ▪️എംവിആർ സ്മാരക ട്രസ്റ്റിന്റെ എം വി ആർ പുരസ്കാരം നേടുന്ന ഇന്ത്യ ടുഡേ കൺസൾറ്റിംഗ് എഡിറ്റർ:-
✅️രാജ്ദീപ് സർദേശായി

▪️UNESCO യുടെ ശാസ്ത്ര സംഘടനകളിൽ ഒന്നായ ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസസ്(IUGS) ഇന്ത്യയിലെ ആദ്യത്തെ ജിയോ ഹെറിറ്റേജ് സൈറ്റ് ആയി അംഗീകരിച്ച മേഘാലയയിലെ ഗുഹ:-
✅️മൗമ്ലുഹ് ഗുഹ(Krem Mawmluh)
➡️ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നാലാമത്തെ നീളം കൂടിയ ഗുഹ ആണിത്
➡️IUGS സ്ഥാപിതമായത്:-1961

▪️ നവംബർ 5:-
✅️ ലോക സുനാമി ബോധവൽക്കരണ ദിനം

▪️ ആരോഗ്യ സംരക്ഷണ മേഖലയിലെ കേന്ദ്രസർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരത്- പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന നന്നായി വിനിയോഗിച്ച സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയത് :-
✅️ തമിഴ്നാട്
➡️ രണ്ടാം സ്ഥാനം:- കേരളം
➡️ ഏറ്റവും പിറകിലുള്ളത്:- സിക്കിം, അരുണാചൽ പ്രദേശ്
➡️ ഏറ്റവും കുറവ് ക്ലേയിമുകൾ നടത്തിയ കേന്ദ്രഭരണ പ്രദേശം:- ലക്ഷദ്വീപ്

▪️ ഇന്ത്യയും യുഎഇ യും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴിൽ 25 കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ റിടെയ്ൽ ജ്വല്ലറി:-
✅️ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

▪️ ഒഡീഷ തീരത്ത് എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്നും വിജയകരമായി പരീക്ഷിച്ച,വ്യത്യസ്ത ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഇന്ത്യയുടെ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ :-
✅️എഡി -1

▪️ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ പ്രകടന സൂചികയിൽ ഒന്നാം സ്ഥാനം:-
✅️ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്
➡️ ഏറ്റവും പിറകിലുള്ളത്:- അരുണാചൽ പ്രദേശ്

▪️ ഇന്ത്യയുടെ രണ്ടാമത്തെ ദേശീയ മാതൃക വേദ പാഠശാല(Rashtriya Adarsh Vedha vidyalaya ) ഉദ്ഘാടനം ചെയ്തത് എവിടെ?
✅️പുരി, ഒഡീഷ
➡️ ഉദ്ഘാടനം ചെയ്തത്:- കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രദാൻ
➡️ ആദ്യത്തെ ദേശീയ മാതൃക വേദ പാഠശാല സ്ഥിതി ചെയ്യുന്നത്:- ഉജ്ജയിനി,മധ്യപ്രദേശ്

▪️ കേന്ദ്ര റിസർവ് പോലീസ് സേനയുടെ(CRPF) ഐജിമാരാകുന്ന ആദ്യ വനിതകൾ:-
✅️ ആനി എബ്രഹാം( ആലപ്പുഴ)
✅️സീമ ധുൻഡിയ ( ബീഹാർ)

Current affairs malayalam

04 Nov, 13:14


2022 നവംബർ 4

▪️ ലോകത്ത് ആദ്യമായി ശ്വസിക്കാൻ കഴിയുന്ന കോവിഡ്-19 വാക്സിൻ നൽകി തുടങ്ങിയ രാജ്യം:-
✅️ ചൈന

▪️നവംബർ 3:-
✅️ ലോക സാൻഡ്വിച്ച് ദിനം
✅️ ലോക ജല്ലിഫിഷ് ദിനം

▪️പട്ടിക വിഭാഗങ്ങളിലെ അതിദരിദ്രരുടെ ഉന്നമനത്തിനായി ആരംഭിച്ച കുടുംബാധിഷ്ഠിത ശാക്തീകരണ സൂക്ഷ്മതല ആസൂത്രണ പദ്ധതി:-
✅️ഹോം

▪️ ഇന്ത്യയുടെ ആദ്യ നെറ്റ് സീറോ എനർജി കമ്മ്യൂണിറ്റിയായി മാറിയ ഗ്രാമം:-
✅️മൊധേര

▪️ ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ആധുനിക സി -295 ചരക്ക് വിമാനങ്ങൾ നിർമ്മിക്കാൻ രാജ്യത്ത് ആദ്യമായി സ്വകാര്യമേഖലയിൽ നിർമ്മിക്കുന്ന പ്ലാന്റിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത് എവിടെ?
✅️വഡോധര, ഗുജറാത്ത്

▪️12 മത് എൻ. എൻ പിള്ള സ്മാരക പുരസ്കാര ജേതാവ്:-
ഡോ. സുനിൽ പി ഇളയിടം

▪️ ഈയിടെ പാലക്കാട് നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം:-
✅️ അൾമാനിയ മൾട്ടിഫ്ലോറ

▪️ രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ ആരംഭിക്കുന്നത് എവിടെ?
✅️ കളമശ്ശേരി

▪️കേരള ജയിൽ വകുപ്പ് മേധാവിയായി നിയമിതനായത്:-
✅️ ബൽറാം കുമാർ ഉപാധ്യായ

▪️ലോക സുസ്ഥിരത ദിനത്തിന്റെ ഭാഗമായി IIT മദ്രാസ് ആരംഭിച്ച ക്യാമ്പയിൻ:-
✅️Punch the Plastic

▪️ ⭕️പ്രഥമ കേരളശ്രീ പുരസ്കാരം നേടിയവർ:-
✅️ ഗോപിനാഥ് മുതുകാട്( സാമൂഹ്യ സേവനം, കല)
✅️ കാനായി കുഞ്ഞിരാമൻ( കല)
✅️ വൈക്കം വിജയലക്ഷ്മി( കല )
✅️കൊചൗസേഫ് ചിറ്റിലപ്പള്ളി(സാമൂഹ്യ സേവനം, വ്യവസായം)
✅️എംപി പരമേശ്വരൻ ( ശാസ്ത്രം, സാമൂഹ്യ സേവനം)
✅️ഡോ.സത്യഭാമ ദാസ് ബിജു ( ശാസ്ത്രം)
⭕️ പ്രഥമ കേരള പ്രഭ പുരസ്കാരം
✅️ ഓം ചേരി എൻ.എൻ പിള്ള
✅️( കലാ,നാടകം, സാമൂഹ്യ സേവനം)
✅️മമ്മൂട്ടി (കല )

▪️ 2022ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിക്കുന്നത് ആർക്ക്?
✅️ സേതു( സമഗ്ര സംഭാവന)
➡️ അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

▪️ കേരള രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചു നൽകുന്ന സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ലഭിക്കുന്ന ഇറാനിയൻ സംവിധായിക:-
✅️ മഹനാസ് മൊഹമ്മദി

▪️ ഫോർമുല വൺ കാറോട്ട മത്സര ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം നേടിയ താരം:-
✅️ മാക്സ് വെസ്തപ്പൻ

▪️ ബൈജൂസ് അംബാസഡർ ആകുന്ന കായികതാരം:-
✅️ മെസ്സി

▪️ 2022 നവംബറിൽ അന്തരിച്ച പ്രശസ്ത സാമൂഹ്യപ്രവർത്തകയും സെൽഫ് എംപ്ലോയിഡ് വിമൻസ് അസോസിയേഷൻ(സേവ ) സ്ഥാപകയുമായ വനിത:-
✅️ഇള ഭട്ട്

▪️ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം:-
✅️ വിരാട് കോലി

▪️ മലേഷ്യയിൽ നടന്ന 2022 ലെ സുൽത്താൻ ഓഫ് ജോഹർ കപ്പ് ജേതാക്കൾ:-
✅️ ഇന്ത്യ
➡️ റണ്ണറപ്പ്:- ഓസ്ട്രേലിയ

▪️ 2022 നവംബറിൽ അന്തരിച്ച ഇന്ത്യയുടെ സ്റ്റീൽമാൻ എന്നറിയപ്പെട്ട വ്യക്തി:-
✅️ ജംഷെഡ്.ജെ. ഇറാനി

▪️ നവംബർ 11ന് റിലീസ് ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ" വനിതകളുടെ സിനിമ പദ്ധതിയിൽ" കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച ആദ്യ സിനിമ:-
✅️ നിഷിദ്ധോ

▪️ കർണാടക സർക്കാരിന്റെ രണ്ടാമത്തെ പരമോന്നത പുരസ്കാരമായ" രാജ്യോത്സവ പുരസ്കാരം" നേടിയ മുൻ ISRO ചെയർമാൻ:-
✅️കെ. ശിവൻ

▪️2020-21 ലെ മികച്ച പോലീസ് പരിശീലന സ്ഥാപനങ്ങൾക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്രോഫി നേടിയത്:-
✅️NISA( നാഷണൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അക്കാദമി)

▪️ സംസ്ഥാനത്തെ വൈദ്യുതി വിതരണ രംഗത്തെ ആധുനികവൽക്കരണ പദ്ധതി:-
✅️ ദ്യുതി

▪️ വടക്ക് കിഴക്കൻ പ്രദേശത്തെ ആദ്യ മത്സ്യ മ്യൂസിയം നിലവിൽ വരുന്നത് എവിടെ?
✅️ടാറിൻ, അരുണാചൽ പ്രദേശ്

Current affairs malayalam

31 Oct, 14:07


ഒക്ടോബർ 31

▪️ നവംബർ 15 മുതൽ ഡിസംബർ 2 വരെ ഉത്തരാഖണ്ഡിൽ നടക്കുന്ന ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക അഭ്യാസം:-
✅️ യുദ്ധ് അഭ്യാസ്

▪️ 2022 ഒക്ടോബറിൽ കേന്ദ്രം അംഗീകാരം നൽകിയ ടെറായി ആന സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം:-
✅️ ഉത്തർപ്രദേശ്

▪️ സർക്കാർ ഡോക്ടർമാർക്ക് മേൽ GPS ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം:-
✅️ കർണാടക

: ▪️ ഒക്ടോബർ 26 മുതൽ 30 വരെ വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള നാവികാഭ്യാസം:-
✅️SIMBEX

▪️ ജർമ്മനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ്:-
✅️ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം
➡️ രണ്ടാം സ്ഥാനം:- അമേരിക്കൻ പ്രതിരോധ മന്ത്രാലയം
➡️ ലോകത്ത് ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനി:-വാൾമാർട്ട്

▪️ ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന റെക്കോർഡ് ലഭിച്ച പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ തിരുവനന്തപുരം ശംഖുമുഖത്ത് സ്ഥിതി ചെയ്യുന്ന ശില്പം:-
✅️ സാഗരകന്യക

▪️ 2022 ഒക്ടോബർ 26 മുതൽ നവംബർ 12 വരെ ജോധ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ നടക്കുന്ന ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യോമാഭ്യാസം:-
✅️ ഗരുഡ VII

▪️ കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം വനംവകുപ്പിന്റെയും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കണക്കെടുപ്പുകൾ പ്രകാരം 2022ൽ ഹിമപ്പുലികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ സംസ്ഥാനം:-
✅️ ഉത്തരാഖണ്ഡ്(121 ഹിമപ്പുലികൾ)
➡️ ലോകത്ത് എത്ര രാജ്യങ്ങളിലാണ് ഹിമപ്പുലികൾ ഉള്ളത്?12

▪️ഒൿടോബർ 30:-
✅️ ലോക സമ്പാദ്യദിനം

▪️2023 ൽ നടക്കുന്ന 91 മത് INTERPOL ജനറൽ അസംബ്ലിക്ക് വേദിയാകുന്നത്:-
✅️വിയന്ന,ഓസ്ട്രിയ
➡️2022 ലെ 90 മത് INTERPOL ജനറൽ അസംബ്ലിയുടെ വേദി:- ന്യൂഡൽഹി

▪️ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഫംഗസ് അണുബാധകളുടെ ആദ്യ പട്ടിക പ്രകാരം ഫംഗൽ മുൻഗണന രോഗകാരികളുടെ പട്ടികയിൽ മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാകുന്ന ഫംഗസുകളുടെ എണ്ണം:-
✅️19

▪️ 2022 ഒക്ടോബറിൽ 100%"ഹർ ഘർ ജൽ " സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്:-
✅️ ഗുജറാത്ത്
➡️ ഗ്രാമപ്രദേശങ്ങളിൽ ഉള്ള എല്ലാ വീടുകൾക്കും പൈപ്പുകളിലൂടെ ശുദ്ധമായ കുടിവെള്ളം ലഭ്യമാകും