EKASREE @ekasreecreations Channel on Telegram

EKASREE

@ekasreecreations


ഗ്രൂപ്പിൽ എല്ലാ തരത്തിലും ഉള്ള വീഡിയോയും അപ്‌ലോഡ് ചെയുന്നതായിരിക്കും.. രാഷ്ട്രീയ പോസ്റ്റുകൾ മാത്രം അല്ല... എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു

EKASREE (Malayalam)

എകശ്രീ - ആദ്യം വീഡിയോ, പിൻവലിക്കലുകൾ, സൗഹൃദങ്ങൾ! എകശ്രീ ക്രിയേഷന്റെ സ്വന്തമായ ടെലിഗ്രാം ചാനൽ 'എകശ്രീ' ഇതുവരെ നിങ്ങൾ കാണാത്തതായിരുന്നതു കാണാനുണ്ട്! ഗ്രൂപ്പിൽ എല്ലാ തരത്തിലും ഉള്ള വീഡിയോയും അപ്‌ലോഡ് ചെയുന്നതായിരിക്കും. രാഷ്ട്രീയ പോസ്റ്റുകൾ മാത്രം അല്ല, േഎകശ്രീ എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു. അവിടെ നിങ്ങൾക്ക് പടങ്ങൾ, വീഡിയോകൾ, പോസ്റ്റുകൾ എല്ലാം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് '@ekasreecreations' എന്ന വാട്സാപ്പ് നമ്പറുകൾ ഉപയോഗിക്കുക.

EKASREE

15 Jul, 19:08


Ram🧡

EKASREE

10 Dec, 17:56


Radhekrishna🧡

EKASREE

11 Nov, 17:54


ദീപാവലി ആശംസകൾ

EKASREE

11 Nov, 16:59


ദീപാവലി ആശംസകൾ

EKASREE

31 Oct, 17:57


കേരളപ്പിറവി ആശംസകൾ

EKASREE

31 Oct, 17:57


കേരളപ്പിറവി ആശംസകൾ

EKASREE

23 Oct, 16:51


വിദ്യാരംഭം ആശംസകൾ

EKASREE

23 Oct, 16:49


വിജയദശമി ആശംസകൾ

EKASREE

23 Oct, 13:11


ദേവി നാരായണ

EKASREE

22 Oct, 17:46


മഹാനവമി

EKASREE

22 Oct, 17:46


മഹാനവമി ആശംസകൾ

EKASREE

22 Oct, 17:44


സിദ്ധഗന്ഡർവ്വ യക്ഷാദ്യൈ-
രസുരൈമരൈരപി
സെവ്യമാനാ സദാ ഭുയാദ്
സിദ്ധിതാ സിദ്ധിദായിനി

EKASREE

21 Oct, 17:51


നവരാത്രി എട്ടാം ദിവസം – മഹാഗൗരീ

നവരാത്രിയുടെ എട്ടാം ദിവസം നാം ആരാധിക്കുന്നത് ശ്രീ മഹാഗൌരിയെയാണ്. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ദേവിയുടെ നിറം പൂര്‍ണ്ണമായ്യും തൂവെള്ളയാണ്. ഈ വെള്ളനിറം പൂര്‍ണ്ണ ചന്ദ്രന്റെ കുളിര്‍മ്മയുള്ള വെള്ള നിറത്തിനോടും, ശംഖ്, മുല്ലപ്പൂവ്വ് തുടങ്ങിയവയോടാണ് ഉപമിക്കാറ്. ദേവിയുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, തുടങ്ങിയവ എല്ലാം ശ്വേത വര്‍ണ്ണത്തിലാണ്. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ദേവിയെ ശ്വേതാംഭര എന്നും വിളിക്കാറുണ്ട്.

പാര്‍വ്വതി ദേവിയുടെ സ്വരൂപമായ ദേവിക്ക് നാല്ല് കൈകളാണ് ഉള്ളത്. വലത്തു ഭാഗത്തെ മുകളിലെ കൈയ്യില്‍ അഭയ മുദ്രയ്യും, താഴത്തെ കൈയ്യില്‍ വെളുത്ത നിറത്തിലുള്ള ത്രിശൂലവുമാണ് ഉള്ളത്. ഇടത്തു ഭാഗത്തെ മുകളിലെ കൈയ്യില്‍ ഡമരുവും, താഴത്തെ കൈയ്യില്‍ വര മുദ്രയുമാണ് ഉള്ളത്. ദേവിയുടെ വാഹനം വെളുത്ത നിറത്തിലുള്ള ഋഷഭമാണ്.

പരമ ശിവന്റെ ആദ്യ പത്നിയായ സതീ ദേവി യക്ഷയാഗത്തില്‍ ദേഹാഹുതി നടത്തിയതിനു ശേഷം ദേവി അടുത്ത ജന്മത്തില്‍ ഹിമാവാന്റെ പുത്രിയായി ജനിച്ചു.

EKASREE

20 Oct, 19:55


കാലരാത്രി

കാലരാത്രി എന്ന ദേവീ അവതാരത്തെയാണ് നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്നത്. കാലരാത്രി എന്ന രൂപം ധരിച്ചാണ് ദുർഗ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. കറുപ്പ് നിറത്തോടു കൂടിയ കാളരാത്രി മാതാ ദേവി ദുർഗയുടെ രൗദ്ര രൂപമാണ്. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം കഴുതയാണ്.
ദേവി ശക്തിരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ദേവിയുടെ ഈ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു.

ഏഴാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം

“ഏകവേണീ ജപാകര്‍ണപൂര നഗ്നാ ഖരസ്ഥിതാ

ലംബോഷ്ടി കര്‍ണികാകര്‍ണ്ണി തൈലാഭ്യക്ത ശരീരിണീ
വാമപാദോല്ലസല്ലോഹ
ലതാകണ്ഠകഭൂഷണാ
വർധനമൂര്‍ധ്വജാ കൃഷ്ണാ കാലരാത്രി ഭയങ്കരി

EKASREE

19 Oct, 17:38


കാർത്യായനി

ദുർഗയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാർത്യായനി. നവരാത്രിയിലെ ആറാം നാളാണ് ദേവിയെ കാർത്യായനി രൂപത്തിൽ ആരാധിക്കുന്നത്. സിംഹമാണ് കാർത്യായനി ദേവിയുടെ വാഹനം. നാലുകൈകളുള്ള ദേവി ഖഡ്ഗവും പദ്മവും കൈകളിലേന്തിയിരിക്കുന്നു. കതൻ എന്ന മഹാ ഋഷിയുടെ പുത്രനായിരുന്നു കാത്യൻ. പുത്രിമാർ ഇല്ലാതിരുന്ന അദ്ദേഹം ദുർഗ ദേവിയെ പുത്രിയായി ലഭിക്കുന്നതിന് മഹാതപം അനുഷ്ഠിച്ചു. കാത്യന്റെ പ്രാർത്ഥനയിൽ സംപ്രീതയായ ദേവി കാത്യന്റെ പുത്രിയായ് ജനിക്കുമെന്ന് അനുഗ്രഹിച്ചു. കാത്യന്റെ പുത്രിയായതിനാൽ ദേവിക്ക് കാർത്യായനി എന്ന നാമം ലഭിച്ചുവെന്നാണ് ഐതിഹ്യം.
അതിനുശേഷം മഹിഷാസുരനെ വധിച്ച് ദേവന്മാര്‍ക്ക് ആശ്വാസമരുളിയെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത് .


ആറാം ദിവസം ദേവീ ഉപാസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം

"ചന്ദ്രഹാസോജ്ജ്വലകരാ
ശാര്‍ദ്ദൂല വരവാഹനാ
കാർത്യായനീ ശുഭം ദദ്യാ
ദേവീ ദാനവഘാതിനീ"

EKASREE

18 Oct, 16:18


സ്കന്ദമാത
നവരാത്രിയിൽ അഞ്ചാം ദിവസമായ പഞ്ചമിയില്‍ ദേവിയെ സ്കന്ദമാത ഭാവത്തിലാണ് പൂജിക്കുന്നത്. കുമാരൻ കാർത്തികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. സ്കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. നാലുകൈകളാണ് ദേവിക്കുളളത്. വലതുകൈകളിലൊന്നിൽ ആറു ശിരസോടുകൂടിയ ബാലമുരുകനും മറ്റേതിൽ താമരപൂവുമാണ്. ഇടതുകൈകളില്‍ വരമുദ്രയും താമരപൂവുമാണ്. സിംഹമാണ് വാഹനം.


അഞ്ചാമത് ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം

“സിംഹാസനഗതാ നിത്യം
പദ്മാശ്രിത കരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ “