Islamonweb @theislamonweb Channel on Telegram

Islamonweb

@theislamonweb


Official Telegram Channel of Islamonweb.net, contents in English, Malayalam, Urdu, Telugu, Bangla and Kannada

Promotional Article for Islamonweb Telegram Channel (English)

Are you looking for a reliable source of Islamic knowledge and inspiration in multiple languages? Look no further than Islamonweb! Islamonweb is the official Telegram channel of islamonweb.net, offering a wide range of content in English, Malayalam, Urdu, Telugu, Bangla, and Kannada. Whether you are a native speaker of one of these languages or looking to expand your understanding of Islam through a new language, Islamonweb has something for everyone. nnWho is Islamonweb? Islamonweb is a reputable online platform dedicated to spreading the teachings of Islam and providing valuable resources to Muslims around the world. With a team of knowledgeable scholars and experts, Islamonweb ensures that the content shared on their Telegram channel is reliable, authentic, and in accordance with Islamic teachings.nnWhat is Islamonweb? Islamonweb's Telegram channel serves as a hub for Islamic content in multiple languages. From daily reminders and inspirational quotes to informative articles and videos, Islamonweb covers a wide range of topics related to Islam, spirituality, and daily life as a Muslim. Whether you are looking to deepen your knowledge of the Quran, learn about the life of the Prophet Muhammad, or seek guidance on contemporary issues facing Muslims, Islamonweb has you covered.nnJoin Islamonweb today to connect with like-minded individuals, engage with thought-provoking content, and enhance your understanding of Islam in the language of your choice. Subscribe to Islamonweb's Telegram channel (@theislamonweb) and start your journey towards spiritual growth and enlightenment today!

Islamonweb

24 Nov, 06:12


ഈ ജീവിതം എന്തിനെന്ന ചോദ്യത്തിന്റെ ഉത്തരം തേടി, ജെഫ്രി ലാംഗ് നടത്തിയ അന്വേഷണം അവസാനം എത്തിപ്പെട്ടത് ഇസ്‍ലാമിന്റെ ശാദ്വല തീരത്തായിരുന്നു. അമേരിക്കക്കാരനായ അദ്ദേഹം താന്‍ എത്തിപ്പെട്ട ഏറ്റവും ശരിയായ ഉത്തരമെന്ന ആ സൗഭാഗ്യം മറ്റുള്ളവര്‍ക്ക് കൂടി ലഭ്യമാവട്ടെ എന്ന ആഗ്രഹത്തില്‍ ആ അന്വേഷണം ഒരു പുസ്തകമാക്കി, Struggling to Surrender എന്ന പേരില്‍ അത് പുറത്തിറക്കി. ആ കൃതി പരിചയപ്പെടാം.

ശാകിദ് മുണ്ടക്കുളം എഴുതുന്നു...

'പോരാട്ടവും കീഴടങ്ങലും': ഇസ്‍ലാമിന്റെ അമേരിക്കന്‍ വ്യാഖ്യാനം

https://islamonweb.net/ml/Fight-and-Surrender-The-American-Interpretation-of-Islam

Islamonweb

23 Nov, 12:36


സുകൃതങ്ങളുടെ കൈവെള്ളയില്‍ ജീവിതം ചെലവഴിക്കുന്നവരാണ് ഹള്റമി സാദാത്തീങ്ങള്‍. അത്തരത്തില്‍, നന്മയുടെ വിത്തുകള്‍ വിതറി സുകൃതങ്ങളെന്തെന്ന് ബോധിപ്പിച്ചുതന്ന മഹാമനീഷിയായിരുന്നു സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍. ആ മഹദ് ജീവിതം പരിചയപ്പെടാം.

മുഹമ്മദ് ഫർഹാൻ പട്ടാമ്പി എഴുതുന്നു...

സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങൾ: വിനയം പൂത്തുലഞ്ഞ പാണ്ഡിത്യം

https://islamonweb.net/ml/Syed-Hashim-Kunjikoya-Thangal-Humility-Blooms-Erudition

Islamonweb

23 Nov, 08:08


മനുഷ്യന്റെ മനസ്സ് മാറാന്‍ നിമിഷങ്ങള്‍ മതി. അല്ലാഹുവിന്റെ വചനമോ മഹാന്‍മാരുടെ ഉപദേശങ്ങളോ അവരുടെ തിരുനോട്ടമോ ആവും ജീവിതം മാറ്റി മറിക്കുന്നത്. കൊള്ളക്കാരനില്‍നിന്ന് ഇരുഹറമുകളിലെയും ഇമാം ആയി വരെ വളര്‍ന്ന ഫുളൈലുബ്നു ഇയാള്(അ) ന്റെ ജീവിതവും അത്തരം ഒരു ഗതിമാറ്റമായിരുന്നു. ആ ചരിത്രം വായിക്കാം.

അബൂഅഹ്മദ് വാളക്കുളം എഴുതുന്നു...

ഭയപ്പെടാന്‍ ഇനിയും സമയം ആയില്ലയോ

https://islamonweb.net/ml/Isnt-it-time-to-be-afraid

Islamonweb

19 Nov, 15:15


നിഗൂഢതകള്‍ നിറഞ്ഞതും അത്യന്തികം പ്രശ്‌നപരിസരങ്ങളുള്ളതുമായ ഒരു മണ്ഡലമാണ്, മനുഷ്യന്റെ ബോധമെന്ന പ്രതിഭാസം. ഇന്നും ബോധത്തെയും അതിന്റെ അനുഭവവ്യത്യാസങ്ങളെയും വിശദീകരിക്കാന്‍ ശാസ്ത്രത്തിന് ആയിട്ടില്ല. അഥവാ, ദൈവം ഉണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നായി നമുക്ക് അതിനെ കാണാം.

നാജില്‍ മുഹമ്മദ് തയ്യാറാക്കിയ പ്രത്യേക പഠനം

ഫിനോമിനൽ കോൺഷ്യസ്നെസ്: ദൈവാസ്തിക്യത്തിൻ്റെ ഏറ്റവും വലിയ തെളിവ്

https://islamonweb.net/ml/Phenomenal-Consciousness-The-greatest-evidence-of-theism

Islamonweb

19 Nov, 12:17


ഇസ്‌ലാമിക പഠന മേഖലകളിൽ, പ്രത്യേകിച്ച് ഖുർആന്‍ വ്യാഖ്യാനത്തിൽ (തഫ്സീർ) സ്ത്രീകളുടെ പ്രാതിനിധ്യം ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഈ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിച്ച അനേകം വനിതാ പണ്ഡിതകളുണ്ടെന്ന് മാത്രമല്ല, ആനുകാലിക അക്കാദമിക് മേഖലകളില്‍ അത്തരം വനിതാസാന്നിധ്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം ചില പണ്ഡിത വനിതകളെയും അവരുടെ കൃതികളെയും പരിചയപ്പെടാം.

മുഹമ്മദ് അദ്‍നാന്‍ കാവനൂര്‍ എഴുതുന്നു...

ഖുർആൻ വ്യാഖ്യാനത്തിൽ വനിതകളുടെ പങ്ക്

https://islamonweb.net/ml/The-role-of-women-in-Quran-interpretation

Islamonweb

17 Nov, 14:44


ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെയും പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് അമേരിക്കൻ തിരഞ്ഞെടുപ്പിൽ വീണ്ടുമൊരു വിജയം നേടിയിരിക്കുകയാണ് ഡൊണൾഡ് ട്രംപ്. ഈ തിരിച്ച് വരവ് അമേരിക്കന്‍ മുസ്‍ലിംകളെയും ഫലസ്തീന്‍ അടക്കമുള്ള ലോക മുസ്‍ലിം സമസ്യകളെയും എങ്ങനെ ബാധിക്കുമെന്ന അവലോകനം വായിക്കാം.

ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തുമ്പോള്‍

തയ്യാറാക്കിയത്: നാസിം വേങ്ങര

https://islamonweb.net/ml/When-Trump-returns-to-the-White-House

Islamonweb

14 Nov, 15:12


ദിവ്യാല്‍ഭുതങ്ങളെ പലപ്പോഴും സംശയത്തോടെയാണ് ചിലരെങ്കിലും നോക്കിക്കാണാറുള്ളത്. യുക്തിവാദികള്‍ അവയെ നിഷേധിക്കുന്നവരുമാണ്. എന്നാല്‍ ദിവ്യാല്‍ഭുതങ്ങളുടെ സംഭവ്യതയും സാധുതയും നമുക്കൊന്ന് പരിശോധിക്കാം..

നജാഹ് അഹമ്മദ്‌ എഴുതുന്നു...

ദിവ്യാത്ഭുതങ്ങള്‍: സംഭവ്യതയും ചരിത്രക്ഷമതയും
https://islamonweb.net/ml/Miracles:-Occurrence-and-Historicity

Islamonweb

13 Nov, 09:41


റോഡ് ദ്രിഹര്‍ ആമുഖം എഴുതി കാള്‍ ട്രൂമാന്‍ രചിച്ച പുസ്തകമാണ് ദി ട്രിയംഫ് ഓഫ് മോഡേണ്‍ സെല്‍ഫ് എന്ന സമഗ്ര കൃതി. കേവലം ഒരു പഠനം എന്നതിലുപരി, ധര്‍മ്മബോധം നഷ്ടപ്പെട്ട് പണത്തിനായി എന്തും ചെയ്യുന്ന മുതലാളിത്ത മനസ്ഥിതിക്കെതിരെയുള്ള ബോധവല്‍ക്കരണം കൂടിയാണെന്ന് വേണം പറയാന്‍. ആ കൃതിയെ പരിചയപ്പെടാം.

നാജിൽ മുഹമ്മദ്‌ എഴുതുന്നു...

ദി ട്രിയംഫ് ഓഫ് മോഡേൺ സെൽഫ്: കാൾ ട്രൂമാന്‍റെ താത്വിക ചാരിത്രാന്വേഷണം

https://islamonweb.net/ml/The-Triumph-of-the-Modern-Self-A-Philosophical-Biography-of-Carl-Truman

Islamonweb

11 Nov, 13:37


ഇന്നത്തെ കാലത്ത് അധികം അറിയപ്പെടുന്നില്ലെങ്കിലും പഴമക്കാര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒരു ബദര്‍ മാലയുണ്ടായിരുന്നു, അതാണ് ചാക്കീരി ബദര്‍ മാല. മാപ്പിള കവിയും സാഹിത്യക്കാരനുമായ ചാക്കീരി മൊയ്തീന്‍കുട്ടിയുടെ രചനയായിരുന്നു അത്. ആ സാഹിത്യകൃതിയെയും കര്‍ത്താവിനെയും പരിചയപ്പെടാം.

ബാസിൽ ചാപ്പനങ്ങാടി എഴുതുന്നു...

ചാക്കീരി മൊയ്തീന്‍കുട്ടി: ബദര്‍ കാവ്യവും മാപ്പിള സാഹിത്യത്തിലെ സംഭാവനകളും

https://islamonweb.net/ml/Chakiri-Mohideenkutty-Badar-Poetry-and-Contributions-to-Mappila-Literature

Islamonweb

06 Nov, 15:45


_എന്റെ ശരീരത്തില്‍ വാളിന്റെ വെട്ടോ കുന്തത്തിന്റെ ഏറോ ഏല്ക്കാത്ത ഭാഗങ്ങളില്ലെന്ന് തന്നെ പറയാം. എന്നിട്ടും ഞാനിതാ ഇങ്ങനെ വിരിപ്പില്‍കിടന്നാണ് മരിക്കുന്നത്. ആയതിനാല്‍ മരണത്തെ ഭയന്ന് യുദ്ധമുഖത്തേക്ക് പോകാത്ത ഭീരുക്കളുടെ കണ്ണുകള്‍ ഉറങ്ങാതിരിക്കട്ടെ_.

മരണശയ്യയില്‍ കിടക്കെ ഖാലിദുബ്നുല്‍വലീദ്(റ) പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഇന്നും സമുദായത്തോട് ഒട്ടേറെ കാര്യങ്ങള്‍ വിളിച്ച് പറയുന്നുണ്ട് ആ വാക്കുകള്‍. ആ മഹദ് ജീവിതം പരിചയപ്പെടാം..

അൽസാബിത്ത് കരേക്കാട് എഴുതുന്നു...

ഖാലിദ് ബിൻ വലീദ്(റ): അവസാനമായി നമ്മോട് പറഞ്ഞത്
https://islamonweb.net/ml/Khalid-Bin-Waleed-RA-The-last-thing-we-were-told

Islamonweb

03 Nov, 13:27


ഒരു കല്യാണത്തെ കുറിച്ചുള്ള ചര്‍ച്ചാരംഗം. തലേന്ന് രാത്രി എന്തെല്ലാമാണ് വേണ്ടതെന്നതിലാണ് ചര്‍ച്ച എത്തിനില്ക്കുന്നത്. ഗാനമേള, ഡാന്‍സ്, ചാട്ടം, ആട്ടം അങ്ങനെ ചര്‍ച്ച പോകുന്നതിനിടെയാണ്, അല്‍പം ധര്‍മ്മബോധമുള്ള ഒരാള്‍ പറഞ്ഞത്, നമുക്ക് മദ്ഹ് പാട്ടുകളാക്കിയാലോ. ഉടനെ മറുപുറത്ത്നിന്ന് കമന്റ് വന്നു, തന്ത വൈബ്.

സാമൂഹ്യമാധ്യമങ്ങളാണ് ഇന്ന് ട്രെന്റുകള്‍ സെറ്റ് ചെയ്യുന്നത്. അവയില്‍ പലതും നമ്മുടെ സംസ്കാരത്തെയും മൂല്യങ്ങളെയും വരെ മാറ്റിമറിക്കുന്നവയാണ്. അത്തരത്തിലെ പുതിയൊരു പ്രയോഗമായി മാറുകയാണ് തന്തവൈബ്. അവലോകനം വായിക്കാം..

അസ്‍ലഹ് അരൂർ എഴുതുന്നു....

തന്തവൈബ്: പുതുതലമുറ പറയാതെ പറയുന്നത്

https://islamonweb.net/ml/Tanta-Vibe-What-the-New-Generation-Says-Without-Saying

Islamonweb

03 Nov, 06:26


ഇസ്‍ലാമിക സൂഫീ ശ്രേണിയിലെ അജയ്യമായ സാന്നിധ്യമാണ് മധ്യേഷ്യന്‍ സുഫീ ചിന്തകനായ ശംസുദ്ദീന്‍ മുഹമ്മദ് ഹാഫിളുശ്ശീറാസി. പതിനഞ്ചാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനുമിടയില്‍ ലോക മുസ്‍ലിം സാമൂഹികതയുടെ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹത്തിന്റെ ഗസല്‍ സമാഹാരമായ ദീവാന്‍ പരിചയപ്പെടാം.

സഹല്‍ സകരിയ്യ എഴുതുന്നു...

പ്രണയവും ദൈവികതയും: ശീറാസിയന്‍ ഗസലുകളുടെ ആഖ്യാനസൗന്ദര്യം

https://islamonweb.net/ml/Love-and-Divinity-Narrative-beauty-of-Shirazian-ghazals

Islamonweb

30 Oct, 08:31


പതിനാറാം നൂറ്റാണ്ടിൽ ഈജിപ്തിൽ ജീവിച്ചിരുന്ന കർമ്മശാസ്ത്ര പണ്ഡിതനും വലിയ സൂഫിയുമായിരുന്നു അബ്ദുൽവഹാബ് അശഅ്റാനി. ആ മഹദ്ജീവിതം പരിചയപ്പെടാം

മുഹമ്മദ് ത്വാഹിർ മണ്ണാർക്കാട് എഴുതുന്നു...

ഇമാം ശഅ്റാനിയും അൽമീസാനുൽകുബ്റയും

https://islamonweb.net/ml/Imam-Shatani-and-Almeezanul-Kubra

Islamonweb

29 Oct, 09:40


സ്വഹാബിവര്യന്മാരിൽ ഉന്നതൻ, ഖുർആൻ പാരായണത്തിന് പ്രവാചകന്റെ പ്രത്യേകപ്രശംസ ലഭിച്ച മഹാൻ, കര്‍മശാസ്ത്രത്തിലെ അതീവജ്ഞാനി, നീതി ന്യായങ്ങളിൽ വ്യതിരിക്ത പാടവത്തിനുടമ, ഇങ്ങനെ ഒട്ടേറെ അതുല്യവിശേഷണങ്ങളുടെ ഉടമയാണ് അബൂമൂസാ അൽഅശ്അരി(റ). സംഭവബഹുലമായ ആ ജീവിതം പരിചയപ്പെടാം.

മശ്ഹൂദ് പൂക്കോട്ടൂർ എഴുതുന്നു...

അബൂമൂസാ അൽഅശ്അരി(റ): പ്രവാചകര്‍ പ്രശംസിച്ച പാരായണം

https://islamonweb.net/ml/Abu-Musa-AlAshari-RA-Recitation-praised-by-the-Prophet

Islamonweb

28 Oct, 09:08


കേരളീയ മുസ്‍ലിം സമൂഹത്തിന് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വിധം പ്രശസ്തമാണ് ശൈഖ് ഹസന്‍ ഹസ്‍റത് എന്ന നാമം. അറിവിനോടുള്ള അടങ്ങാത്ത ദാഹം ശമിപ്പിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചതോടൊപ്പം തന്നെ, തന്റെ ചുറ്റുമുള്ള സമൂഹത്തിന് വേണ്ടി ഒട്ടേറെ ജീവകാരുണ്യസംരംഭങ്ങള്‍ കൂടി സംഭാവന ചെയ്ത ആ മഹദ് ജീവിതം പരിചയപ്പെടാം.

ജുനൈദ് ചെമ്മാട് എഴുതുന്നു...

ശൈഖ് ഹസൻ ഹസ്രത്ത്: ഭക്തിയുടെയും ഔദാര്യത്തിന്റെയും ജീവിതം

https://islamonweb.net/ml/Shaikh-Hasan-Hazrat-A-Life-of-Piety-and-Generosity

Islamonweb

25 Oct, 13:35


ഫത്ഹുല്ലാഹ് ഗുലന്‍ ചതിയനും വഞ്ചകനുമായിരുന്നോ, അതോ, ഭരണാധികാരികളുടെ അന്യായങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ നേരിടേണ്ടിവന്ന കേവലം ഒരു ആരോപണമായിരുന്നോ. വിശദാംശങ്ങളറിയാം.

മൻസൂർ പൊന്നെച്ചെത്തി എഴുതുന്നു...

ഫത്ഹുല്ലാഹ് ഗുലന്‍ വിടവാങ്ങുമ്പോഴും ബാക്കിയാവുന്ന വിവാദങ്ങള്‍
https://islamonweb.net/ml/Controversies-that-may-remain-even-after-Fathullah-Gulen-leaves

Islamonweb

24 Oct, 11:24


മതപണ്ഡിതൻ, ചരിത്രകാരൻ, കവി, ദാർശനികൻ, മുഹദ്ദിസ് എന്നീ നിലകളിൽ പ്രസിദ്ധനായ ഇബ്നു ഹസ്ം മുസ്‌ലിം സ്പെയിൻ സംഭാവന ചെയ്ത അതുല്യപ്രതിഭകളിലൊരാളായിരുന്നു. രാഷ്ട്രീയഗതിമാറ്റങ്ങളുടെ ഇരയായി പല തവണ ജയിലിലടക്കപ്പെടുക പോലും ചെയ്തു അദ്ദേഹം. ആ മഹദ് ജീവിതം പരിചയപ്പെടാം.

മുഹമ്മദ് മിൻഹാജ്.പി എഴുതുന്നു...

ഇബ്നു ഹസ്ം: വിജ്ഞാന വീഥിയിലെ പ്രോജ്ജ്വല നാമം
https://islamonweb.net/ml/Ibn-Hazm-An-Illustrious-Name-on-the-Path-of-Knowledge

Islamonweb

21 Oct, 08:19


മുസ്‍ലിം ലോകത്ത് ഏറെ പ്രശസ്തമാണ്, ഇബ്നുഅത്വാഇല്ലാഹിസികന്ദരിയുടെ അല്‍ഹികം. അനവധി വ്യാഖ്യാനങ്ങളും ഉപാഖ്യാനങ്ങളും നടന്നിട്ടുള്ള ഈ കൃതി അനേകാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന തത്വസംഹിതക്ക് ഉത്തമോദാഹരണമാണ്. ആ കൃതിയെയും കര്‍ത്താവിനെയും പരിചയപ്പെടാം.

മുഹമ്മദ് മുഫീദ് എഴുതുന്നു...

ഇബ്നു അത്വാഇല്ലാഹ് അസ്സികന്ദരിയും അല്‍ഹികമും

https://islamonweb.net/ml/Ibn-Atwaillah-Aziqandari-and-Alhikam

Islamonweb

16 Oct, 13:21


ഇസ്‍ലാമിക ആത്മീയ ആചാരങ്ങളുടെ ഭാഗമാണ് മൗലിദ്. അതോടൊപ്പം പദ്യങ്ങളും ഗദ്യങ്ങളും സങ്കരമായി ചേർന്ന, ഏറെ സമ്പന്നമായ ഒരു സാഹിത്യ രൂപം കൂടിയാണ് മൗലിദ്. ശൈശവ ദശയിൽ തന്നെ അത്ഭുതകരമായ വളർച്ചയും വ്യാപനവും പ്രാപിച്ച സാഹിത്യശാഖ എന്നതും ഇതിന്റെ പ്രത്യേകതയാണ്. അറബ് ലോകത്ത് നിന്ന് മലബാര്‍ തീരത്തെത്തിയ മൗലിദ് സാഹിത്യത്തിന്റെ വിശദമായ ചരിത്രം വായിക്കാം.

സൽമാനുൽ ഫാരിസി ഹുദവി എഴുതുന്നു...

മൗലിദ് സാഹിത്യങ്ങൾ : അറബ് ലോകത്തു നിന്ന് മലബാർ തീരങ്ങളിലേക്കുള്ള യാത്രാപഥങ്ങൾ

https://islamonweb.net/ml/Maulid-Literatures-Itineraries-from-the-Arab-World-to-the-Malabar-Coasts

Islamonweb

16 Oct, 06:51


ഖുർആൻ പാരായണ ശാസ്ത്രമായ തജ്‌വീദിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്, കാവ്യശകലങ്ങളിലൂടെ തജ്‌വീദ് പാഠങ്ങളെ ഹൃദ്യമാക്കിയ അതുല്യ പ്രതിഭയാണ് മഹാനായ ഇമാം ഇബ്നുൽ ജസരീ. ആ പണ്ഡിതജീവിതം പരിചയപ്പെടാം.

അബ്ദുന്നാഫിഹ് പാണക്കാട് എഴുതുന്നു...

ഇമാം ഇബ്നുൽജസരീ: തജ്‌വീദ് പാഠങ്ങളെ ജനകീയമാക്കിയ പണ്ഡിതപ്രതിഭ

https://islamonweb.net/ml/Imam-Ibn-alJasari-The-Scholar-who-Popularized-the-Lessons-of-Tajweed