Psc Brains @pscbrains Channel on Telegram

Psc Brains

@pscbrains


Kerala PSC Exams Preparation
Anvarsha Palode

Psc Brains (English)

Are you preparing for the Kerala PSC exams and looking for a reliable source of study materials and guidance? Look no further than the 'Psc Brains' Telegram channel, created by Anvarsha Palode. This channel is dedicated to helping aspiring candidates crack the Kerala PSC exams with ease. With a focus on providing quality study materials, tips, and tricks for exam preparation, 'Psc Brains' is a one-stop destination for all your Kerala PSC exam needs. Anvarsha Palode, the brain behind this channel, is an experienced professional in the field of competitive exams and has helped numerous students achieve success in their PSC exams. Join 'Psc Brains' today and take your Kerala PSC exam preparation to the next level. Get access to valuable resources, expert guidance, and a supportive community of fellow aspirants. Don't miss out on this opportunity to boost your chances of success in the Kerala PSC exams. Join 'Psc Brains' today and ace your exams with confidence!

Psc Brains

09 Nov, 09:40


ഉടൻ പുറത്തിറങ്ങും 🥰

Psc Brains

25 Oct, 08:06


അങ്ങനെ 3 വർഷത്തെ എന്റെ സ്വപ്നത്തിനു വിരാമമിട്ടു DC ബുക്ക്സ് എന്റെ പുസ്തകത്തിന്റെ കവർ ഫോട്ടോ പുറത്തിറക്കി .... ബുക്ക് ഉടൻ പുറത്തിറങ്ങും...

എല്ലാ പ്രിയ പെട്ട ഉദ്യോഗാര്ഥികളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു ....

Psc Brains

15 Sep, 09:42


Happy Onam to All

Psc Brains

22 Aug, 07:49


My first book will be published in November

Book Name : Indian Constitution And System of Governance

Psc Brains

15 Aug, 05:25


Happy Independence Day 🇮🇳

Psc Brains

11 Aug, 18:22


🏆2024 ലെ പാരിസ് ഒളിമ്പിക്സിൽ (33 rd edition) ഏറ്റവും കൂടുതൽ മെഡലുകളോടെ ഒന്നാം സ്ഥാനം നേടിയത് - USA🇺🇸

🇨🇳2 nd - China

🇯🇵3 rd - Japan

🇦🇺4 th - Australia

🇮🇳ഇന്ത്യയുടെ സ്ഥാനം - 71

🇮🇳പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം - 6 (1 വെള്ളിയും 5 വെങ്കലവും)

🇮🇳ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2020 ലെ ടോക്യോ ഒളിമ്പിക്സിൽ ആയിരുന്നു (1 സ്വർണം ഉൾപ്പെടെ 7 മെഡൽ )

Psc Brains

30 Jul, 05:50


Khadi ldc main qn. Paper
Code :- A

Psc Brains

12 Jul, 12:47


Psc Conformation Date

Psc Brains

07 Jul, 08:59


7) അറസ്റ്റിലാകുന്ന വ്യക്തിക്ക് അവരുടെ സാഹചര്യത്തെക്കുറിച്ച് ഒരു വ്യക്തിയെ അറിയിക്കാന്‍ അവകാശമുണ്ട്. അതുവഴി അയാള്‍ക്ക് ഉടന്‍ തന്നെ സഹായം ലഭിക്കും. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പെട്ടെന്ന് തന്നെ അയാളുമായി ബന്ധപ്പെടുന്നതിന് പോലീസ് സ്‌റ്റേഷനുകളിലും ജില്ലാ ആസ്ഥാനങ്ങളിലും അറസ്റ്റിന്റെ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കും.


8) ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ഫൊറന്‍സിക് വിദഗ്ധര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യണം.


9) ‘ലിംഗം’ എന്നതിന്റെ നിര്‍വചനത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ചില കുറ്റകൃത്യങ്ങളില്‍ ഇരയുടെ മൊഴികള്‍ വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണം.

Psc Brains

07 Jul, 08:58


പഴയ ഇന്ത്യന്‍ പീനല്‍ കോഡ്, കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് തുടങ്ങിയവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങള്‍ ജൂലായ് 1 തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വന്നു

1) ക്രിമിനല്‍ കേസുകളില്‍ വിചാരണ അവസാനിച്ച് 45 ദിവസത്തിനുള്ളില്‍ വിധികള്‍ പുറപ്പെടുവിക്കണം. ആദ്യവാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തണം. സാക്ഷികളുടെ സുരക്ഷയും സഹകരണവും ഉറപ്പാക്കുന്നതിനായി എല്ലാ സംസ്ഥാന സര്‍ക്കാരുകളും സാക്ഷി സംരക്ഷണ പദ്ധതികള്‍ നടപ്പാക്കണം.

2) ബലാത്സംഗക്കേസുകളില്‍ ഇരകളുടെ മൊഴികള്‍ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ വേണം രേഖപ്പെടുത്താന്‍. ഏഴുദിവസത്തിനകം മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്.

3) നിയമത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളെ പുതിയൊരു അധ്യായത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നു. ഒരു കുട്ടിയെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത് ഹീനമായ കുറ്റകൃത്യമായി കണക്കാക്കുന്നു. ഈ കുറ്റത്തിന് കഠിനമായ ശിക്ഷകള്‍ ഉറപ്പുവരുത്തുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ വിധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം

4 ) വിവാഹവാഗ്ദാനം നല്‍കി തെറ്റിദ്ധരിപ്പിച്ചശേഷം സ്ത്രീകളെ ഉപേക്ഷിക്കുന്ന കേസുകളില്‍ പുതിയ നിയമത്തില്‍ ശിക്ഷ ഉറപ്പുവരുത്തുന്നു.

5 ) സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഇരകള്‍ക്ക് 90 ദിവസത്തിനുള്ളില്‍ കേസുകളിലെ പുതിയ വിവരങ്ങൾ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എല്ലാ ആശുപത്രികളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ ഇരയായവര്‍ക്ക് സൗജന്യ പ്രഥമ ശുശ്രൂഷയോ ചികിത്സയോ നല്‍കണം.

6) എഫ്‌ഐആര്‍, പോലീസ് റിപ്പോര്‍ട്ട്, കുറ്റപത്രം, മൊഴികള്‍, കുറ്റസമ്മതം, മറ്റ് രേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ 14 ദിവസത്തിനകം ലഭിക്കാന്‍ പ്രതിക്കും ഇരയ്ക്കും അര്‍ഹതയുണ്ട്. കേസ് വാദം കേള്‍ക്കലില്‍ അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ കോടതികള്‍ക്ക് പരമാവധി രണ്ട് തവണ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കാന്‍ അനുവദിക്കും