Latest Posts from مَوْقِعُ خِدْمَةِ السُّنَّةِ (@khidmathussunnah) on Telegram

مَوْقِعُ خِدْمَةِ السُّنَّةِ Telegram Posts

مَوْقِعُ خِدْمَةِ السُّنَّةِ
ഖുർആനും, സുന്നത്തും, -സലഫുകൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ- പ്രചരിപ്പിക്കാനുള്ള എളിയ പരിശ്രമം. കേൾക്കുക, വായിക്കുക, പ്രചരിപ്പിക്കുക.
ജസാക്കുമുല്ലാഹു ഖൈറൻ

https://youtube.com/@saeedbinabdussalam?si=yQKaeuKwxtrjhGpR
1,335 Subscribers
177 Photos
19 Videos
Last Updated 06.03.2025 05:20

The latest content shared by مَوْقِعُ خِدْمَةِ السُّنَّةِ on Telegram

مَوْقِعُ خِدْمَةِ السُّنَّةِ

04 Mar, 12:09

66

💡ന്യൂനതകൾ പരിഹരിക്കുവാനും നന്മകളിൽ മുന്നേറുവാനുമുള്ള അവസരമാണ് റമദാൻ.

- തക്ബീറത്തുൽ ഇഹ്റാം മുതൽക്കേ ജമാഅത്തിൽ പങ്കെടുക്കൽ.

- ഒന്നാമത്തെ സ്വഫ്ഫിൽ നിസ്കരിക്കൽ.

- ഖുർആൻ പാരായണം.

- റവാത്തിബ് സുന്നത്ത്.

- ദ്വുഹാ നിസ്കാരം.

- ധാനധർമ്മം.

- ദിക്റുകൾ.

- അനാവശ്യമായ നോട്ടവും കേൾവിയും സംസാരവും ഉപേക്ഷിക്കൽ.

(ശൈഖ് സ്വാലിഹ് അസ്സിന്ദി ഹഫിദ്വഹുല്ലയുടെ ട്വിറ്ററിൽ നിന്നും..)

സഈദ് ബിൻ അബ്ദിസ്സലാം.

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah
مَوْقِعُ خِدْمَةِ السُّنَّةِ

04 Mar, 06:59

82

നോമ്പിന്റെ ലക്ഷ്യം!

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: “ദേഹേച്ഛയിൽ നിന്ന് ശരീരത്തെ പിടിച്ച് നിർത്തുക, അതിന്റെ മോഹങ്ങളും ആഗ്രഹങ്ങളും വിച്ഛേദിച്ച് കളയുക, ശരീരത്തിലെ ദേഹേച്ഛയുടെ കാഠിന്യം ക്രമീകരിക്കുക.

ഒരിക്കലും അവസാനിക്കാത്ത പരലോകജീവിതത്തിലെ അങ്ങേയറ്റത്തെ സുഖങ്ങൾക്കും, സൗഭാഗ്യങ്ങൾക്കും, വേണ്ടി നോമ്പ് മുഖേന ശരീരത്തെ ശുദ്ധീകരിച്ചെടുക്കുക.

വിശപ്പിന്റെയും, ദാഹത്തിന്റെയും കാഠിന്യവും മൂർച്ചയും അനുഭവിച്ചറിയുക,

വിശന്നു വയറൊട്ടിയ സാധുക്കളുടെ അവസ്ഥയെക്കുറിച്ച് ചിന്തിപ്പിക്കുക.

നോമ്പിന്റെ സമയത്ത് ഭക്ഷണപാനീയങ്ങൾ ചുരുങ്ങുന്നത് കാരണത്താൽ ഒരടിമയുടെ ശരീരത്തിൽ ശൈത്വാന്റെ സഞ്ചാരത്തെ ഞെരുക്കിക്കളയുക.

ഈ ലോകത്തും പരലോകത്തും ഉപദ്രവമുണ്ടാക്കുന്ന അവയവങ്ങളുടെ പ്രകൃതിപരമായ അഭിനിവേശങ്ങളെ പിടിച്ച് കെട്ടുക.

അവയവങ്ങൾ അതിന്റെ മുഴുവൻ ശക്തി കൈവരിച്ചാലും ചലിക്കാൻ സാധിക്കാതെ മൂക്ക് കയറിൽ ബന്ധിപ്പിക്കപ്പെട്ടത് പോലെ അടങ്ങിയൊതുങ്ങുക, എന്നിവയാണ് നോമ്പ് കൊണ്ടുള്ള ലക്ഷ്യം.“

(زاد المعاد: ٢/٢٧)

സഈദ് ബിൻ അബ്ദിസ്സലാം.

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah
مَوْقِعُ خِدْمَةِ السُّنَّةِ

02 Mar, 07:45

110

മജ്ലിസുൽ ഇൽമ്
(15/02/2024)

നോമ്പിന്റെ വിധി വിലക്കുകൾ (3)

(كتاب الصيام من عمدة الأحكام للحافظ عبد الغني المقدسي رحمه الله)

https://youtu.be/zVXTPY2QmLI?si=DHpYx1bAtYxIRt5H

- ⁠മറന്നു കൊണ്ട് നോമ്പ് മുറിയുന്ന വല്ലതും ചെയ്തു പോയാൽ.

- ⁠റമദാനിന്റെ പകലിൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലുള്ള 3 കഠിനമായ പ്രായശ്ചിത്തം.

- ⁠യാത്രക്കാരുടെ നോമ്പും വിധിവിലക്കുകളും.

🎙 സഈദ് ബിൻ അബ്‌ദിസ്സലാം

പഴയ നിരത്ത്, കൂത്തുപറമ്പ്

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah
مَوْقِعُ خِدْمَةِ السُّنَّةِ

02 Mar, 01:31

110

പരിശുദ്ധ റമദാൻ സമാഗതമായിരിക്കുന്നു..

അല്ലാഹുവിന്റെ റസൂൽ ﷺ അവിടുത്തെ സ്വഹാബത്തിനെ പരിശുദ്ധ റമദാനിന്റെ ആഗമനത്തെക്കുറിച്ച് സന്തോഷ വാർത്ത അറിയിക്കാറുണ്ടായിരുന്നു.

സൽക്കർമ്മങ്ങളിൽപ്പെട്ട നിർബന്ധവും ഐച്ഛികവുമായ നിസ്കാരം കൊണ്ടും, സ്വദഖ കൊണ്ടും, പുണ്യപ്രവർത്തനങ്ങൾ കൊണ്ടും, ഇബാദത്തുകളിൽ ഉറപ്പിച്ചു നിർത്തുന്ന ക്ഷമ കൊണ്ടും, അതിന്റെ പകലുകൾ നോമ്പ് കൊണ്ടും രാത്രികൾ ഖിയാമുല്ലൈൽ കൊണ്ടും, അതിലെ അനുഗ്രഹീതമായ സമയങ്ങൾ ദിക്റുകൾ കൊണ്ടും, നന്ദിപ്രകടനങ്ങൾ കൊണ്ടും, തക്ബീറും, തസ്ബീഹും ഖുർആൻ പാരായണം കൊണ്ടും ധാരാളമായി സജീവമാക്കാൻ അവിടുന്ന് ﷺ സ്വഹാബത്തിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ ﷺ: "إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ، وَمَرَدَةُ الْجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِي مُنَادٍ : يَا بَاغِيَ الْخَيْرِ، أَقْبِلْ، وَيَا بَاغِيَ الشَّرِّ، أَقْصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ، وَذَلكَ كُلُّ لَيْلَةٍ."

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “റമദാനിലെ ആദ്യത്തെ രാവായാൽ ശൈത്വാൻമാരിലെ കഠിനന്മാർ ചങ്ങലയിൽ ബന്ധിക്കപ്പെടും. നരകത്തിന്റെ വാതിലുകൾ കൊട്ടിയടക്കപ്പെടും, പിന്നെ അത് തുറക്കപ്പെടുകയില്ല. സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കപ്പെടും, പിന്നെ അത് അടക്കപ്പെടുകയില്ല. വിളിച്ച് പറയുന്ന ഒരാൾ വിളിച്ച് പറയും: നന്മ ഉദ്ദേശിക്കുന്നവനേ, നീ മുന്നേറുക. തിന്മ ഉദ്ദേശിക്കുന്നവനേ നീ ചുരുക്കുക. അല്ലാഹുവിന് നരകത്തിൽ നിന്നും മോചിപ്പിക്കുന്ന ചില ആളുകളുണ്ട്. ഇത് അതിന്റെ എല്ലാ രാത്രികളിലും ഇങ്ങനെ തന്നെയായിരിക്കും.“ (തിർമിദി: 682)

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ ﷺ: "أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ، فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ، وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ."

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: (റമദാൻ സമാഗതമായപ്പോൾ) നബി ﷺ പറഞ്ഞു: “നിങ്ങളിലേക്കിതാ റമദാൻ സമാഗതമായിരിക്കുന്നു. അനുഗ്രഹീതമായ മാസമാണത്. (ഈ മാസത്തിൽ) അല്ലാഹു നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു. സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയും, കത്തിയെരിയുന്ന നരകത്തിന്റെ വാതിലുകൾ കൊട്ടിയടക്കപ്പെടുകയും, ശൈത്വാന്മാർ ബന്ധിക്കപ്പെടുകയും ചെയ്യും. ആ മാസത്തിൽ ഒരു രാത്രിയുണ്ട്; ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള മാസമാണ്. ആർക്കെങ്കിലും അതിലെ നന്മകൾ തടയപ്പെട്ടുവോ അവന് എല്ലാ നന്മകളും തടയപ്പെട്ടിരിക്കുന്നു."
(നസാഈ:2106).

അല്ലാഹുവിന്റെ റസൂൽ ﷺ റമദാൻ മാസത്തെ അനുഗ്രഹീതമായ മാസം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ അത് അനുഗ്രഹീത മാസം തന്നെയാണ്. ഈ മാസത്തിലെ ഓരോ നിമിഷവും അനുഗ്രഹത്തിന്റെ നിമിഷങ്ങളാണ് എന്ന് വിശേഷിപ്പിക്കപ്പെടാവുന്നതാണ്. കാരണം; ഈ മാസത്തിലെ സമയത്തിലും, പ്രവർത്തനത്തിലും, പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലത്തിലും ബറകത്ത് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അല്ലാഹുവേ, ഈ പുണ്യ ദിനങ്ങളിൽ എല്ലാ നന്മകൾക്കുമുള്ള തൗഫീഖ് നൽകണേ എന്ന പ്രാർഥനയോടെ റമദാനിലേക്ക് പ്രവേശിക്കാം!

സഈദ് ബിൻ അബ്ദിസ്സലാം.

https://saeedbinabdussalam.in/welcoming-the-blessings-of-ramadan/

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah
مَوْقِعُ خِدْمَةِ السُّنَّةِ

01 Mar, 10:34

114

⬆️⬆️⬆️
ജുമുഅ ഖുത്വ്'ബ
(28/02/2025)

പരിശുദ്ധ റമദാൻ; പുണ്യങ്ങളുടെ പൂക്കാലം

28, ശഅ്ബാൻ, 1446
ദാറുസ്സുന്ന മസ്ജിദ്
കട്ടുപ്പാറ, പട്ടാമ്പി റോഡ്

🎙സഈദ് ബിൻ അബ്ദിസ്സലാം
(وَفَّقَهُ اللَّهُ)

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah
مَوْقِعُ خِدْمَةِ السُّنَّةِ

26 Feb, 14:31


Live stream finished (58 minutes)
مَوْقِعُ خِدْمَةِ السُّنَّةِ

26 Feb, 13:33


Live stream started
مَوْقِعُ خِدْمَةِ السُّنَّةِ

26 Feb, 12:02

175

📢 Live കേൾക്കാൻ:
⬇️⬇️⬇️⬇️

https://t.me/khidmathussunnah?livestream=1f0d9beb66defa8134
مَوْقِعُ خِدْمَةِ السُّنَّةِ

25 Feb, 17:12

176

⬆️⬆️⬆️
മജ്ലിസുൽ ഇൽമ്
(05/02/2025)
                                                       
അൽ കബാഇർ (വൻപാപങ്ങൾ) 

(പാർട്ട്‌ -7)

- ഉജ്ബ് (സ്വന്തത്തോടുള്ള അത്ഭുതം).

- അഹങ്കാരത്തിലേക്കുള്ള കവാടമാണ്; ഒരാൾക്ക് അയാളെ കുറിച്ച് ഞാൻ മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ടവനാണ് എന്ന് തോന്നൽ.

- സത്യവശ്വാസിയുടെ ഹൃദയത്തിൽ ഒരിക്കലും ഉജ്ബ് ഉണ്ടാവുകയില്ല.

- മനുഷ്യനെ നശിപ്പിക്കുന്ന രണ്ട് കാര്യങ്ങൾ: നിരാശയും ഉജ്ബും.

- ഒരാളെ കുറിച്ച് പ്രശംസിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.

- ഉമർ റദ്വിയല്ലാഹു അൻഹുവിന്റെ ഉപദേശം.

🎙സഈദ് ബിൻ അബ്ദിസ്സലാം
‎وَفَّقَهُ اللَّهُ

കിതാബിന്റെ Pdf: https://t.me/khidmathussunnah/1895

മസ്ജിദുൽ മുജാഹിദീൻ
നാരങ്ങാപുറം, തലശ്ശേരി

എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്,
ഇൻശാ അല്ലാഹ്..

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah

#vanpapangal #AlKabair
مَوْقِعُ خِدْمَةِ السُّنَّةِ

24 Feb, 04:22

179

https://youtube.com/shorts/GUBlKFu_V7Q?si=c2IDkNCpIy94qJzd