ഇസ്ലാമിക പഠനങ്ങൾ @isl73 Channel on Telegram

ഇസ്ലാമിക പഠനങ്ങൾ

@isl73


ഇസ്ലാമിക പഠനങ്ങൾ (Malayalam)

ഇസ്ലാമിക പഠനങ്ങൾ ചാനൽ ഒരു അദ്ധ്യാപകന്റെ കാഴ്ചയും പ്രവര്‍ത്തനവുമാണ്. സൂക്ഷ്മമായ അറിവിനു തുല്യമായ നല്ല വ്യാഖ്യാനം ഉള്ള ഇസ്ലാമിക വിഷയങ്ങളെ ആശയപ്പെടുത്തുന്ന ചാനൽ അലക്സിസ് താരതമ്യവും നന്യാശക്തിയും വരും. ഇത് ഇസ്ലാമിക പ്രവൃത്തികൾ, സഹീഹ് ഹദീസ്, കുര്‍ആനിലെ പുരാതന പ്രമാണങ്ങൾ എന്നിവയിൽ പഠിക്കാൻ സഹായകമാകും. ഇത് ന്യൂസിലൻഡില്‍ നിന്ന് പ്രസാരമാക്കിയിരിക്കുന്ന ആശിയൻ എടക്കാടിന്റെ ഇസ്ലാമിക പഠനങ്ങളെ കുറിച്ചുള്ള ഒരു ചാനലാണ്. അതിലൂടെ വിവിധ ഇസ്ലാമിക പരിപാടികൾ, പ്രസ്താവനകൾ, വാര്ത്തകൾ, വിശേഷങ്ങൾ എന്നിവയുടെ അറിയിലുമായി ഇത് നിലവിലിരിക്കുന്നു. ഇസ്ലാമിക വിഷയങ്ങളെ പ്രശ്നിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന സംവാദരൂപത്തിലും ലഭ്യമാണ്.

ഇസ്ലാമിക പഠനങ്ങൾ

31 Dec, 02:14


*‌‎അവിഹിത ബന്ധത്തിന്റെ കാണാപ്പുറങ്ങൾ*
••••••┈•✿﷽✿•┈••••••

_നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_

https://chat.whatsapp.com/JQO7LbBJh8KFCldoRkyDBN

_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_

https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••

നമ്മുടെ പെൺകുട്ടികളെ, സഹോദരിമാരെ, ഇണകളെ നിർബന്ധമായും പഠിപ്പിച്ചു കൊടുക്കേണ്ടത്. നമ്മളും മനസ്സിലാക്കിയിരിക്കേണ്ടത്...
മനസ്സിലാക്കുക..!! ചിന്തിക്കുക...!!!
ജീവിതത്തിൽ പ്രാവർത്തികമാക്കുക...

സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല.
ചില സാഹചര്യങ്ങളിലൂടെ കടന്നു പോവുമ്പോൾ പലപ്പോഴും നമ്മളറിയാതെ സംഭവിക്കുന്നതാണ്. അതിൽ പ്രധാനപ്പെട്ട ഘട്ടങ്ങൾ ഇവിടെ വിശദീകരിക്കാം...

ഇവയോരോന്നും സാവധാനം വായിച്ചു ഗ്രഹിക്കാൻ ശ്രമിക്കുക. അതോടൊപ്പം നമ്മൾ കടന്നു പോയതും നമുക്ക് പരിചയമുള്ളതുമായ ജീവിതസാഹചര്യങ്ങളുമായി ചേർത്ത് വായിക്കാൻ ശ്രമിക്കുക...

*1. ഫിസിക്കൽ അട്രാക്ഷൻ*
*2. പ്രോക്സിമിറ്റി*
*3. സിമിലാരിറ്റി*
*4. റെസിപ്രോസിറ്റി*
*5. ഇന്‍റിമസി*

📍 *_ഫിസിക്കൽ അട്രാക്ഷൻ_*

ഒന്നാമത്തെ ഘട്ടം: പരസ്പരമുള്ള ആകർഷണം...
എതിർ ലിംഗത്തിലുള്ള ഒരു വ്യക്തിയുടെ സൗന്ദര്യം, ആകാരം, ശബ്ദം, ബുദ്ധിശക്തി, സംസാരം, മറ്റു കഴിവുകൾ തുടങ്ങി നമ്മെ ആ വ്യക്തിയിലേക്ക് ആകർഷിക്കുന്ന ഭൗതികമായ എന്തും ഫിസിക്കൽ അട്രാക്ഷന് കാരണമായിത്തീരുന്നു.

📍 *_പ്രോക്സിമിറ്റി_*

അടുത്ത ഘട്ടം: പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ...
നമ്മെ ആകർഷിച്ച വ്യക്തിയുമായി തുടർന്നും ഇടപെടാനുള്ള സാഹചര്യമാണ് പ്രോക്സിമിറ്റി. സ്കൂൾ/കോളേജ് ക്യാമ്പസ്, ഓഫീസ്, വീട് (ജോലിക്കാർ), ബസ്/ഓട്ടോറിക്ഷ തുടങ്ങിയ പബ്ലിക് വാഹനങ്ങൾ, ഫോൺ, വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് മറ്റു സോഷ്യൽ മീഡിയ ഇതൊക്കെ പ്രോക്സിമിറ്റിക്കു കാരണങ്ങളാണ്.

📍 *_സിമിലാരിറ്റി_*

മൂന്നാമത്തെ ഘട്ടം: പരസ്പരം ഒന്നാകാനുള്ള പ്രവണത...
പരസ്പരം ആശയ വിനിമയം നടത്തുന്നതിലൂടെ, നമ്മെ ആകർഷിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള സാദൃശ്യങ്ങൾ കണ്ടെത്തുന്നതാണ് സിമിലാരിറ്റി. ഒരേ ഭക്ഷണം, നിറം, യാത്ര, ചർച്ച ചെയ്യാനിഷ്ടപ്പെടുന്ന വിഷയങ്ങൾ തുടങ്ങി എന്തും സിമിലാരിറ്റിക്കു കാരണമാവുന്നു.

📍 *_റെസിപ്രോസിറ്റി_*

നാലാമത്തെ ഘട്ടം: പരസ്പരം ത്യാഗം ചെയ്യാനുള്ള സന്നദ്ധത...
പരസ്പരം വസ്തുക്കൾ കൈമാറുന്ന ഘട്ടമാണ് ഇത്. പുസ്തകങ്ങൾ, മറ്റു പഠന സഹായികൾ, വസ്ത്രം, ഇഷ്ടപ്പെട്ട ഭക്ഷണം, ആഭരണം, മൊബൈൽ, പണം തുടങ്ങി തങ്ങൾക്കു വിലപ്പെട്ട പലതും ഈ ഘട്ടത്തിൽ കൈമാറ്റം ചെയ്യാൻ തുടങ്ങുന്നു.

📍 *_ഇന്റിമസി_*

സ്ത്രീ-പുരുഷ ബന്ധത്തിന്റെ ക്ലൈമാക്സ് ഇവിടെ തുടങ്ങുന്നു...
ഇതാണ് ബന്ധം വേർപിരിക്കാനാകാത്ത വിധം മുറുകിക്കൊണ്ടിരിക്കുന്ന ഘട്ടം. ഇൻറ്റിമസി എന്ന അവസ്ഥയിൽ എത്തുന്നതോടെ ആണിന്റെയും പെണ്ണിന്റെയും ശരീരത്തിൽ ഡോപ്പാമിൻ എന്ന ഒരു ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ശക്തമായ ഒരു ഹോർമോൺ ആണ് ഇത്. ഇത് ഉണ്ടാവുന്നതോടെ മതം, ജാതി, പ്രായ വ്യത്യാസം, ജോലി, സമ്പത്ത്, വിവാഹം, കുട്ടികൾ, മാതാ പിതാക്കൾ തുടങ്ങിയ ഒന്നിനും ബന്ധം വേർപെടുത്താൻ സാധിക്കാതെ വരുന്നു.
ഒളിച്ചോട്ടം, ആത്മഹത്യാ തുടങ്ങി എന്ത് ത്യാഗത്തിനും ഈ ഹോർമോൺ പ്രേരിപ്പിക്കുന്നു.

📍 *_ആന്റി ക്ലൈമാക്സ്_*

നമ്മുടെ പെൺകുട്ടികൾ, സ്ത്രീകൾ നിർബന്ധമായും മനസ്സിലാക്കേണ്ട ഘട്ടമാണിത്...
ഡോപ്പാമിൻ ഹോർമോണിനു ഒരു കാലാവധിയുണ്ട്. ഏകദേശം ആറു മാസം മുതൽ ഒരു വർഷം വരെയാണിത്.
ഫിസിക്കൽ അട്രാക്ഷനിൽ തുടങ്ങി പ്രോക്സിമിറ്റി, സിമിലാരിറ്റി, റെസിപ്രോസിറ്റി എന്നീ ഘട്ടങ്ങളിലൂടെ ഇന്റിമസിയിൽ എത്തിയ ശേഷം ഉണ്ടായ ഡോപ്പാമിൻ ഹോർമോണിന്‍റെ പ്രവർത്തനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിർവീര്യമായി തുടങ്ങുന്നു.

ഡോപ്പാമിൻ നിർവീര്യമാവുന്നതോടെ ബന്ധത്തിൽ ഉലച്ചിലുകൾ തട്ടാൻ ആരംഭിക്കുന്നു. പരസ്പര കലഹത്തിൽ തുടങ്ങി ബന്ധം വേർപിരിയുന്ന ഘട്ടത്തിലേക്ക് നയിക്കുന്നു.

*പുരുഷനിൽ നിന്നുള്ള ലാളനകളാണ് സ്ത്രീയെ അവനിലേക്ക്‌ ആകർഷിക്കുന്നത്*

സ്ത്രീ ഒരിക്കലും പുരുഷനെ പോലെ ലൈംഗികത ലക്ഷ്യമാക്കുന്നില്ല.
പുരുഷനോടൊപ്പം കൂടുതൽ സമയം കൊഞ്ചി രസിച്ചിരിക്കാൻ അവൾ ഇഷ്ടപ്പെടുന്നു.

തനിക്കു വേണ്ടി സമയം ചിലവഴിക്കുന്ന പുരുഷനെ അവൾ സ്വഭാവികമായും ഏറെ ഇഷ്ടപ്പെടുന്നു. അവനിലേക്ക്‌ പതുക്കെ ചായാൻ തുടങ്ങുകയും തനിക്കു വിലപ്പെട്ടതെല്ലാം പകരം നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.

പുരുഷന് സ്ത്രീയിൽ താല്പര്യം കുറയുന്നതോടെ പഞ്ചാര വർത്തമാനങ്ങളും ലാളനകളും പതുക്കെ ഇല്ലാതാവുന്നു. പുരുഷൻ സ്ത്രീയോട് പരുക്കനായി തുടങ്ങുന്നു.

ലാളനകൾ നഷ്ടപ്പെടുന്ന പെണ്ണ് ആദ്യത്തിൽ ക്ഷമിക്കുമെങ്കിലും, പിന്നീട് പുരുഷനോട് അകലാൻ തുടങ്ങുന്നു. അപ്പോഴേക്കും തിരിച്ചെടുക്കാൻ കഴിയാത്ത വിധം പെണ്ണിന് എല്ലാം നഷ്ടപ്പെട്ടിരിക്കും. അത് വീണ്ടും മറ്റു കടും കൈകൾ ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു.

ഇസ്ലാമിക പഠനങ്ങൾ

31 Dec, 02:14


*_അവിഹിത ബന്ധങ്ങൾ വഴിയുള്ള ചെറിയ സുഖാനന്ദങ്ങൾക്കു വേണ്ടി വലിയ വിലയാണ്. ചിലപ്പോൾ സ്വന്തം ജീവിതം തന്നെയാണ് പലർക്കും ബലി കഴിക്കേണ്ടി വരുന്നത്_* . പരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇതിനു ഇരകളാവുന്നത്.

📍 *_മുൻകരുതൽ_*

അവിഹിത ബന്ധങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ഡോപ്പാമിൻ ഉല്പാദനത്തിലേക്ക് നയിക്കുന്ന ആദ്യ രണ്ടു ഘട്ടങ്ങളായ ഫിസിക്കൽ അട്രാക്ഷൻ, പ്രോക്സിമിറ്റി എന്നീ സാഹചര്യങ്ങളെ പരമാവധി ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കലാണ്...

*"നിങ്ങള്‍ വ്യഭിചാരത്തോടടുക്കുക പോലുമരുത്. അത് നീചമാണ്. ഹീനമായ മാര്‍ഗവും.” വിശുദ്ധ ഖുർആൻ 17:32*

അന്യ പുരുഷന്മാർക്ക് മുൻപിൽ ശരീര സൗന്ദര്യം പ്രദർശിപ്പിക്കൽ സ്ത്രീകൾക്കും, അന്യ സ്ത്രീകളുടെ ശരീര സൗന്ദര്യം ആസ്വദിക്കൽ പരുഷന്മാർക്കും നൈസർഗ്ഗികമായുള്ള ത്വരയാണ്. പ്രപഞ്ച സ്രഷ്ടാവിനോടുള്ള അങ്ങേ അറ്റത്തെ സ്നേഹവും അത് മൂലമുള്ള അനുസരണയും ഈ ഇഷ്ടങ്ങളെ ബലി കഴിക്കാൻ ആണിനേയും പെണ്ണിനേയും പ്രേരിപ്പിക്കേണ്ടതുണ്ട്. സമ്പത്തിനോട് ഇഷ്ടമുണ്ടായിട്ടും അത് ആവശ്യക്കാർക്കിടയിൽ ചിലവഴിച്ചു സ്രഷ്ടാവിന്റെ കല്പനയെ അനുസരിക്കുന്നത് പോലെ...

*അന്യ പുരുഷന്മാർക്ക് മുന്നിൽ തൻ്റെ ശരീര സൗന്ദര്യം കഴിയാവുന്നിടത്തോളം മറച്ചു വെച്ച് സ്ത്രീയും, അന്യ സ്ത്രീ സൗന്ദര്യത്തിനു നേരെ കണ്ണുകൾ താഴ്ത്തി പുരുഷനും* സ്രഷ്ടാവിനോടുള്ള സ്നേഹവും അനുസരണയും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് .

📍 *_വിരസമായ വൈവാഹിക ജീവിതം_*

വൈവാഹിക ജീവിതത്തിലും ഡോപ്പാമിന്റെ സ്വാധീനം കാണാവുന്നതാണ്.
മധുവിധു നാളുകൾ തീരുന്നതോടെ മിക്കയാളുകളുടെയും ദാമ്പത്യം വിരസമായി മാറുന്നു. സാമൂഹ്യ വ്യവസ്ഥയെ ഭയന്നു വൈവാഹിക ബന്ധം തള്ളി നീക്കി മുന്നോട്ടു കൊണ്ട് പോവുന്നവരാണ് അധികവും. ചിലർ അവിഹിത ബന്ധങ്ങളിൽ ആനന്ദം അന്വേഷിക്കുന്നു.

താൻ വിവാഹം ചെയ്ത സ്ത്രീയുമായി, ഒരു സ്ഫടിക പാത്രം കൈകാര്യം ചെയ്യുന്നത് പോലെ, വളരെ സോഫ്റ്റ് ആയി പെരുമാറണമെന്നും, അവരെ ഏറെ മാനിക്കണമെന്നും ലാളിക്കണമെന്നുമുള്ള സ്രഷ്ടാവിന്റെ കല്പനയെ അനുസരിക്കുക മാത്രമാണ് ഡോപ്പാമിൻ നിർവീര്യമായാലും വൈവാഹിക ബന്ധം ഊഷ്മളമായി നില നിർത്താനുള്ള ഏക പോംവഴി.
എന്നാൽ, ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര പരുക്കനായാണ് മിക്ക പുരുഷന്മാരും അവരുടെ സ്ത്രീകളോട് പെരുമാറുന്നത്.

തന്റെ ശരീരം മോടി പിടിപ്പിച്ചു സുന്ദരിയായി സുഗന്ധം പൂശി പരമാവധി ആകർഷിക്കത്തക്ക രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തി വേണം പുരുഷനെ എന്നും വരവേൽക്കാൻ എന്ന് സ്ത്രീകളോടും സ്രഷ്ടാവ് കല്പിച്ചിരിക്കുന്നു.

എന്നാൽ, അന്യ പുരുഷന്മാർക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടി തന്റെ ശരീരസൗന്ദര്യം മോടി പിടിപ്പിക്കാൻ മണിക്കൂറുകൾ ചിലവഴിക്കുന്ന സ്ത്രീകൾ, സ്വന്തം പുരുഷന് മുന്നിൽ വായ്നാറ്റവും വിയർപ്പു മണവും മുഷിഞ്ഞ വസ്ത്രങ്ങളുമാണ് കാഴ്ച വെക്കുന്നത്.

നാം ജീവിക്കുന്ന ഈ ലോകത്തു അതിരുകളില്ലാത്ത ആനന്ദം തേടുന്നതും അതിനു വേണ്ടി പരിശ്രമിക്കുന്നതും ശുദ്ധ വിവരക്കേടാണെന്നു അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
പ്രപഞ്ച സ്രഷ്ടാവിന്റെ കല്പനകൾ കഴിവിന്റെ പരമാവധി അനുസരിച്ച്‌, അതിരുകളില്ലാത്ത ആനന്ദം ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു ലോകത്തെ അനശ്വരമായ ജീവിതത്തിനു വേണ്ടി പരിശ്രമിക്കലാണ് യഥാർത്ഥത്തിൽ ബുദ്ധി.

ചില വ്യക്തികളുടെ അവിഹിത ബന്ധങ്ങൾ കുടുംബത്തിലും സമൂഹത്തിലും പരിഹരിക്കാനാവാത്ത കുഴപ്പങ്ങൾക്ക് കാരണമായിത്തീരുന്നു. ചിലപ്പോൾ വരും തലമുറകളിലേക്ക് പോലും അത് വ്യാപിക്കുന്നു. അതുകൊണ്ടു സമാധാന ജീവിതം ആഗ്രഹിക്കുന്ന എല്ലാവരും ഈ പോസ്റ്റ് പരമാവധി പേരിലേക്ക് ഷെയർ ചെയ്യുക.

✪ ✪ ✪ ✪ ✪ ✪ ✪

* ഈയടുത്ത കാലങ്ങളിലായി നമ്മൾ കണ്ടും കേട്ടും ചർച്ചാ വിഷയമാക്കി സംസാരിച്ചുകൊണ്ടിരിക്കുന്നതുമായ അവിഹിത ബന്ധങ്ങൾക്കും ഒളിച്ചോട്ടങ്ങൾക്കും തട്ടിക്കൊണ്ടുപോകലുമൊക്കെ ഇല്ലാതാക്കാനുള്ള കാര്യങ്ങളാണ് മേലെ വിവരിച്ചിട്ടുള്ളത്. ഇത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നിർബന്ധമായും പരിശ്രമിച്ചേ പറ്റൂ...*
*അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
•••••••••••••••••••••••••°•••••••
അടുത്ത വിഷയം :
*പൊറുക്കാൻ ഇഷ്ടപ്പെടുന്ന രാജാവ്*

ഇസ്ലാമിക പഠനങ്ങൾ

31 Dec, 02:14


*കഅബക്കകത്തിറങ്ങിയ ഒരേ ഒരു ആയത്ത്, അതും ഒരു അമുസ്ലിമിന് വേണ്ടി!*
••••••┈•✿﷽✿•┈••••••

_നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_

https://chat.whatsapp.com/KZYtBVvtEEYGTQ0N9QC3Sp

_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_

https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••

_ഹിജ്‌റ എട്ടാംവര്‍ഷം റമദാൻ മാസം, നബി (സ) അനുയായികളോടൊപ്പം മക്കയിലേക്ക് പുറപ്പെട്ടു. രക്തച്ചൊരിച്ചിലില്ലാതെ മക്കയും പ്രാന്ത പ്രദേശങ്ങളും കീഴടക്കി._

_വിജയശ്രീലാളിതനായി നബി (സ) മക്കയില്‍ പ്രവേശിച്ചു. കഅബക്കരികിലെത്തിയ നബി (സ)ക്ക് അതിനകത്ത് പ്രവേശിക്കണമായിരുന്നു. പക്ഷെ അതിന്റെ കവാടങ്ങൾ പൂട്ടിക്കിടക്കുകയാണ്. താക്കോൽ കഅബയുടെ മുകളിൽ ഒളിച്ചരിക്കുന്ന ഉസ്മാൻ ബിൻ ത്വൽഹയുടെ കൈവശമുണ്ടെന്ന് ജനക്കൂട്ടത്തിൽ നിന്ന് ആരോ നബി (സ) യോട് പറഞ്ഞു. അങ്ങനെ പ്രവാചകൻ അത്‌ കൈപ്പറ്റാൻ വേണ്ടി അലി (റ) നെ അയച്ചു. അലി (റ) ഉസ്മാൻ ബിൻ ത്വൽഹയോട് താക്കോൽ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അതിന് വിസമ്മതിച്ചതിന്റെ കാരണത്താൽ അലി (റ) അദ്ദേഹത്തിൽ നിന്ന് താക്കോൽ തട്ടിയെടുത്ത് കഅബയുടെ കവാടം തുറന്നു._

_നബി (സ) അതിൽ പ്രവേശിക്കുകയും നിസ്കരിക്കുകയും ചെയ്തു. കഅബയുടെ അകത്ത് ഇരിക്കുകയായിരുന്ന നബിയോട് അമ്മാവന്‍ അബ്ബാസ് (റ) പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേ, കഅബയുടെ താക്കോല്‍ എനിക്ക് നൽകിയാലും, അത് നമ്മുടെ കുടുംബത്തിന് ഒരു ബഹുമതി കൂടിയാണ്.”_

_നബി (സ) ഒന്നും ഉരുവിട്ടില്ല. പെട്ടന്ന് നബി (സ) യുടെ ശബ്ദം മാറി, നെറ്റി വിയർത്തു. വഹിയ് ഇറങ്ങുന്നതിന്റെ അടയാളമാണിത്. വഹിയ് ഇറങ്ങുമ്പോൾ നബി (സ) ക്ക് ഇങ്ങനെ ശാരീരിക മാറ്റങ്ങൾ അനുഭവപ്പെടാറുണ്ട്. ശേഷം നബി (സ) ഇപ്രകാരം അർതഥം വരുന്ന ആയത് ഓതി:_

_വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക്‌ നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട്‌ കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ്‌ അവന്‍ നിങ്ങള്‍ക്ക്‌ നല്‍കുന്നത്‌. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു._
[വിശുദ്ധ ഖുർആൻ 04:58]

_എന്നിട്ട് ഉസ്മാൻ ബ്നു ത്വൽഹയെ അന്വേഷിക്കുകയും അലി (റ) ന്റെ കയ്യിൽ താക്കോൽ ഏല്പിച്ച്‌ അത്‌ ഉസ്മാൻ ബ്നു ത്വൽഹക്ക് തിരിച്ചേൽപ്പിക്കാൻ കൽപ്പിച്ചു._

_അലി (റ) അദ്ദേഹത്തിനടുത്ത് ചെന്ന് താക്കോൽ നൽകിയിട്ട് പറഞ്ഞു: "ഞങ്ങൾക്ക് തെറ്റ് പറ്റിയതാണ്. ഞങ്ങളോട് ക്ഷമിക്കണം." ഉസ്മാൻ ബ്നു ത്വൽഹ തെല്ലൊന്നത്ഭുതോടെ അലി (റ) ചോദിച്ചു: "അലി, ഏതാനും സമയത്തിനും മുമ്പ് താങ്കളല്ലേ എന്നോട് പൗരുഷമായി പെരുമാറുകയും താക്കോൽ തട്ടിയെടുക്കുകയും ചെയ്തത്, ഇപ്പൊ എന്ത് കൊണ്ടിങ്ങനെ സൗമ്യതയിൽ പെരുമാറുന്നു?" അലി (റ) പറഞ്ഞു: "ഉസ്മാനെ അല്ലാഹുവിൽ സത്യം, നിങ്ങൾക്ക് വേണ്ടി (നിങ്ങളുടെ അവകാശത്തിന്) അല്ലാഹു ഖുർആൻ ഇറക്കിയിരിക്കുന്നു. കഅബയുടെ താക്കോൽ അതിന്റെ അവകാശികൾക്ക് തിരിച്ചേൽപ്പിക്കാൻ അല്ലാഹു മുഹമ്മദ് നബി (സ) യോട് നിർദേശിക്കുകയുണ്ടായി. അത്‌ കാരണത്താലാണ് ഞാൻ നിങ്ങൾക്ക് ഇത് തിരിച്ചേൽപ്പിച്ചത്." ഇത് കേൾക്കണ്ട താമസം ശഹാദത്ത് കലിമ ചൊല്ലി ഉസ്മാൻ ബിൻ ത്വൽഹ ഇസ്‌ലാം സ്വീകരിച്ചു. അങ്ങനെ ജിബ്‌രീൽ (അ) വീണ്ടും ഇറങ്ങി, ഖുർആൻ ആയത്ത് ആയിട്ടല്ല മറിച്ച് നബി (സ)ക്കുള്ള നിർദ്ദേശമായിട്ടാണ്._

_എന്നിട്ട് പറഞ്ഞു: "മുഹമ്മദേ, എണീക്കുക. എന്നിട്ട് ഉസ്മാനെ അറിയിക്കുക കഅബയുടെ താക്കോൽ അന്ത്യ നാൾ വരേക്കും താങ്കളുടെ തലമുറകളുടെ കയ്യിൽ സുരക്ഷിതവുമായിരിക്കുമെന്ന്." ഇതാണ് ഇസ്‌ലാം_

_ഉസ്മാൻ ബ്‌നു ത്വൽഹക്കും കുടുംബത്തിനും അതൊരു മഹത്തായ പദവിതന്നെയായിരുന്നു._ _അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആ പദവി തലമുറകളായി ഇപ്പോഴും തുടർന്നു വരുകയാണ്. അദ്ദേഹത്തിന്റെ 108മത്തെ പൗത്രൻ ശെയ്ഖ് സലാഹ് അൽ ശൈബയുടെ കൈവശമാണ് ഇന്ന് കഅബയുടെ താക്കോൽ‌. കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരനെ 'സാദിൻ' എന്ന് പറയുന്നു. വിശുദ്ധ ഗേഹത്തിന്റെ പരിപാലനത്തിനുള്ള പൂര്‍ണ അവകാശം സാദിനില്‍ നിക്ഷിപ്തമാണ്._

_ഇതാണ് ഇസ്‌ലാമിലെ നീതി, മറ്റെന്തിനാണ് ഇതിനോട് കിടപിടിക്കാനാകുക?_
•••••••••••••••••••••••••••••
അടുത്ത വിഷയം :
*_അവിഹിത ബന്ധത്തിന്റെ കാണാപ്പുറങ്ങൾ_*

ഇസ്ലാമിക പഠനങ്ങൾ

29 Dec, 01:56


*ഇണയെ തെരഞ്ഞെടുക്കേണ്ടതെങ്ങനെ എന്ന് അറിയുക.*
••••••┈•✿﷽✿•┈••••••

_നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_

https://chat.whatsapp.com/KZYtBVvtEEYGTQ0N9QC3Sp

_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_

https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••

ഏതൊരാളുടെയും ജീവിതത്തില്‍ ഒരേസമയം വലിയ പ്രതീക്ഷകളും ആവേശവും അതോടൊപ്പം ആശങ്കകളും ഉയര്‍ത്തുന്ന സന്ദര്‍ഭമാണ് ജീവിതപങ്കാളിയെത്തേടുന്ന ഘട്ടം.

തന്റെ ജീവിതത്തിലേക്ക് താനതുവരെ കാണാത്ത പരിചയപ്പെടാത്ത ഒരാള്‍ കടന്നുവരുന്നതിനാല്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് പരമ പ്രധാനമായ ഒരു സംഗതിയാണ്.

പക്ഷേ , ഇക്കാലത്ത് വ്യത്യസ്ത സാംസ്‌കാരിക പരിസരങ്ങളില്‍ ജീവിക്കുന്ന സമൂഹങ്ങളിലെ വ്യക്തികളെ സംബന്ധിച്ചിടത്തോളം വിവാഹാലോചനയുടെ നടപടി ക്രമങ്ങളില്‍ പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ വെച്ചു പുലര്‍ത്തുന്നതായി മനസ്സിലാകുന്നു.

വിവാഹ ആലോചനയ്ക്കായി തയ്യാറെടുക്കുമ്പോള്‍ എന്തൊക്കെ ആവാം എന്തൊക്കെ ആയിരിക്കരുത് എന്നതാണ് ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നത്.

അനസ് (റ)ല്‍ നിന്ന് , മുഹമ്മദ് നബി(സ) പറഞ്ഞു: ഒരാള്‍ വിവാഹിതനാകുന്നതോടെ തന്റെ ദീനിന്റെ പാതി അവന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബാക്കിയുള്ള പാതിയില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ.(ബൈഹഖി)

1. കൃത്യമായ കാഴ്ചപ്പാടുണ്ടായിരിക്കുക
നബി (സ) നമ്മെ പഠിപ്പിക്കുന്നത് എല്ലാ കര്‍മങ്ങളും അതിന്റെ ഉദ്ദേശ്യ ശുദ്ധിയനുസരിച്ചാണ് എന്നാണ്.

വിവാഹം ഒരു കര്‍മമെന്ന നിലക്ക് അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ ആശ്രയിച്ചാണ് പ്രതിഫലാര്‍ഹമാകുന്നത്. വിവാഹം ഒരു കളി തമാശയല്ല. അത് ജീവിതത്തിലെ നിര്‍ണായക ഘട്ടത്തിന്റെ ഒരുതുടക്കമാണ്.

രണ്ടു വിഭിന്ന തലത്തില്‍നിന്നുള്ള വ്യക്തികള്‍ കൂടുതല്‍ ഉത്തമമായതിലേക്ക് പരസ്പരം സ്‌നേഹം പങ്കുവെച്ച് മുന്നേറുന്നവരും പരിശ്രമിക്കുന്നവരുമാണ്.

2. അന്യോന്യം ആശയവിനിമയം ചെയ്യുന്നതില്‍ ദീനീകല്‍പന ലംഘിക്കരുത്
അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചത്. അവന് നമ്മുടെ പ്രകൃതത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവനാണ്.

അതിനാല്‍ മറ്റുള്ളവരുമായി ആശയവിനിമയംനടത്തുന്നതില്‍ പ്രത്യേകിച്ചും വിവാഹാലോചനയില്‍ ഇസ്‌ലാമിക മര്യാദ പാലിക്കേണ്ടതുണ്ട്.

അവ്വിധം ചെയ്യുമ്പോള്‍ അതില്‍ അല്ലാഹുവിന്റെ അനുഗ്രഹവും ബര്‍കത്തും നമുക്കുറപ്പാക്കാം.

കല്യാണാലോചനയുടെ ഭാഗമായി പെണ്‍കുട്ടിയുമായുള്ള കൂടിക്കാഴ്ച പെണ്ണിന്റെ രക്ഷിതാവിന്റെ സാന്നിധ്യത്തിലായിരിക്കണം നടത്തേണ്ടത്.

അതൊരിക്കലും ചെക്കനും പെണ്ണും തനിച്ചുള്ളപ്പോഴോ ഉത്തരവാദിത്തപ്പെട്ടവരുടെ അസാന്നിധ്യത്തിലോ നടത്താന്‍ പാടുള്ളതല്ല.

3. താങ്കളുടെ തനിമയെ വ്യക്തമാക്കുക
കല്യാണാലോചനയുമായി ചെല്ലുമ്പോള്‍ ഏറ്റവുംനന്നായി എന്നാല്‍ തനിമ നിലനിര്‍ത്തി നിങ്ങളെ അവതരിപ്പിക്കുക.

നിങ്ങളാരാണെന്നും താല്‍പര്യങ്ങളെന്തെന്നും വെളിപ്പെടുത്തും വിധം സംസാരിക്കുക. കൃത്രിമത്വം വരുത്താതിരിക്കുക. മേക്കപ്പുകള്‍ ഒഴിവാക്കുക.

4. വഞ്ചനാത്മകമായി കാര്യങ്ങളെ അവതരിപ്പിക്കരുത്
വിവാഹാലോചനയില്‍ പലപ്പോഴും നടക്കുന്ന വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിവാഹാനന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്.

അതിനാല്‍ നിങ്ങളുടെ സാമ്പത്തികനില, കുടുംബബന്ധം, ആരോഗ്യം, ജോലി, വിദ്യാഭ്യാസയോഗ്യത തുടങ്ങി അടിസ്ഥാനവിഷയങ്ങളില്‍ ഒരിക്കലും നുണപറയാതിരിക്കുക.

നിങ്ങള്‍ പറയുന്നതിലും ചെയ്യുന്നതിലും തഖ്‌വ പുലര്‍ത്തുക. വിവാഹാലോചന നടത്തുന്ന കക്ഷികളെ തെറ്റുധരിപ്പിക്കാതെയും ചതിക്കാതെയും കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.

5. വിവാഹാന്വേഷണം ഇന്റര്‍വ്യൂ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.
ചോദ്യങ്ങള്‍ ചോദിക്കാം പക്ഷേ അത് ഇന്റര്‍വ്യൂ ആകരുത്.

ചോദ്യാവലികള്‍ ആരുടെയും വ്യക്തിത്വത്തെ മുഴുവനായി വെളിപ്പെടുത്തുമെന്ന് കരുതുന്നത് മൗഢ്യമാണ്.

കുറേ വിവരങ്ങളുടെ ശേഖരമല്ല വ്യക്തിത്വം. ഓര്‍ക്കുക! ബന്ധുക്കളുടെ കൂട്ടത്തിലായിരിക്കെ സംസാരിക്കുകയാണെങ്കില്‍ വ്യക്തിത്വം എളുപ്പം പിടികിട്ടും.

6. ഭാവി പങ്കാളിയെപ്പറ്റി അമിത സങ്കല്‍പങ്ങള്‍ നെയ്തുകൂട്ടരുത്
നിങ്ങളുടെ സങ്കല്‍പത്തിലെ പങ്കാളിയുമായി സാമ്യം തോന്നുന്നില്ലെന്ന് വിചാരിച്ച്,

വിവാഹാലോചനയുമായി വന്ന കൂട്ടരോട് സംസാരിക്കാന്‍ വിസമ്മതം കാണിക്കരുത്. എല്ലാം തികഞ്ഞ പങ്കാളിയെന്നൊന്നില്ല. ശരിയായ പങ്കാളിയാണ് പ്രായോഗികമാവുന്നത്.

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ശരിയായ പങ്കാളിയെ ലഭിക്കാനാണ് നമ്മുടെ മനസ്സിനെ സജ്ജമാക്കേണ്ടത്.

അതിനാല്‍ പൊക്കമുള്ളതോ, കുറിയതോ, മെലിഞ്ഞതോ, ഇരുണ്ടതോ എന്നിങ്ങനെ പങ്കാളിയെപ്പറ്റി ആലോചനക്കുള്ള മാനദണ്ഡം നിശ്ചയിക്കാതിരിക്കുക.
ഇവയെ പറ്റെ അവഗണിക്കുക എന്നുമല്ല പറഞ്ഞതിനര്‍ഥം.

മറിച്ച് എല്ലാറ്റിനുമുപരി ആകര്‍ഷകമായ സ്വഭാവ വൈശിഷ്ട്യത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടതെന്നുചുരുക്കും. നമ്മിലാരുംതന്നെ എല്ലാംതികഞ്ഞവരില്ലെന്ന യാഥാര്‍ഥ്യം മറക്കാതിരിക്കുക.

ഇസ്ലാമിക പഠനങ്ങൾ

29 Dec, 01:56


7. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെ ആലോചിച്ച് വിവാഹമുറപ്പിക്കുക
ഒരൊറ്റ കൂടിക്കാഴ്ചയില്‍തന്നെ പങ്കാളിയുമായി വിവാഹമുറപ്പിക്കാനായി സമ്മതം മൂളരുത്.

അതേപോലെ തീരുമാനം അറിയിക്കാന്‍ ആഴ്ചകളെടുക്കരുത്. വളരെ ആലോചിച്ച് പങ്കാളിയുടെ ചുറ്റുപാടുകളും അവസ്ഥകളും എല്ലാം കൂട്ടിക്കിഴിച്ച് അനുയോജ്യമെന്ന് ഉറപ്പുവന്നാല്‍ മറുപടി
കൊടുക്കുക.

8. ഇസ്തിഖാറത്തിന്റെ നമസ്‌കാരം നിര്‍വഹിക്കുക. വിശ്വാസിക്ക് ഏത്‌ നിര്‍ണായകവിഷയത്തിലും തീരുമാനമെടുക്കുംമുമ്പ്.

ശരിയായ വഴികാണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നമസ്‌കാരത്തിലൂടെ അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടതുണ്ട്.

അല്ലാഹുവിനു മാത്രമേ നമ്മുടെ നന്‍മയും തിന്‍മയും ആത്യന്തികമായി അറിയാനാകുകയുള്ളൂ. അതിനാല്‍ അവന്റെ ആശ്രയത്തെ എല്ലായ്‌പോഴും അവലംബമാക്കുക.

9. പ്രാര്‍ഥന അധികരിപ്പിക്കുക
തനിക്ക് പരിചിതമായ ഒരു സാഹചര്യത്തില്‍നിന്ന് എന്നെന്നേക്കുമായി തന്റെ ഭാവിജീവിതത്തെ രൂപപ്പെടുത്താന്‍ ഒരാള്‍ വരികയാണ്.

അതിനാല്‍ വളരെ ആകാംക്ഷയുണ്ടാക്കുന്ന വിവാഹാലോചന സംരംഭം ആരംഭിക്കുന്നതിനുമുന്നോടിയായി പ്രാര്‍ഥന അധികരിപ്പിക്കുക.

പടച്ചവനേ.. ഈ വിവാഹം നടക്കുന്നത് എനിക്ക് നന്‍മ വരുത്തുമെങ്കില്‍ അത് നടക്കാന്‍ തൗഫീഖ്‌ ചെയ്യേണമേ...
•••••••••••••••••••••••••••
അടുത്ത വിഷയം :
*_കഅബക്കകത്തിറങ്ങിയ ഒരേ ഒരു ആയത്ത്, അതും ഒരു അമുസ്ലിമിന് വേണ്ടി!_*

ഇസ്ലാമിക പഠനങ്ങൾ

29 Dec, 01:56


‘ഉമ്മാ, ഒരു ഗെയിം കൂടി കഴിഞ്ഞിട്ട് ഉറങ്ങാ’മെന്നു പറഞ്ഞു കുട്ടി രാത്രി മുഴുവൻ ഫോണുമായി ഇരിക്കും. ഒരുപാടുസമയം ഇങ്ങനെ ചെയ്യുമ്പോൾ ഉറക്കം പതുക്കെ അകലും. ഉറക്കാൻ കിടത്തിയാലും പ്ലേ മോഡിൽ തന്നെയായിരിക്കും കുട്ടികൾ. വളരെ ശ്രദ്ധയോടെ ഒരു പ്രവൃത്തി ചെയ്തു കൊണ്ടിരുന്നതിനാൽ വേഗം റിലാക്സ് ചെയ്യാൻ കഴിയില്ല.

ടിവി, കംപ്യൂട്ടർ, മൊബൈൽ സ്ക്രീനുകൾ ഇവ പുറപ്പെടുവിക്കുന്ന വെളിച്ചം തലച്ചോറിനെ ഉറങ്ങാൻ പ്രചോദിപ്പിക്കുന്ന മെലാടോണിൻ എന്ന ഹോര്‍മോണിന്റെ ഉൽപാദനത്തെ മന്ദഗതിയിലാക്കും.

ഡിജിറ്റൽ ഗെയിം കളിക്കുമ്പോഴും കാർട്ടൂൺ കാണുമ്പോഴും കുട്ടി ആസ്വദിക്കുകയാണെന്ന് കരുതരുത്. താങ്ങാവുന്നതിലുമപ്പുറം സമ്മർദം നൽകിയാകും ഓരോ കളിയും അവസാനിക്കുന്നത്. ജയിക്കുമോ എന്ന ടെൻഷനും സങ്കടവുമൊക്കെ ഉറക്കത്തെ ദോഷകരമായി ബാധിക്കും.

ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് ഡിജിറ്റൽ ഗെയിമും ടിവിയും ഓഫ് ചെയ്യണം. പകൽ ഇവ ഉപയോഗിക്കുന്നതിന് നിയന്ത്രണം വയ്ക്കുകയും വേണം.

ഇലക്ട്രോണിക് മാധ്യമങ്ങൾ കുട്ടിയുടെ മുറിയിൽ വയ്ക്കാതിരിക്കുക. കിടപ്പുമുറി ഉറങ്ങാനുള്ള ഇടമാണെന്ന് ചെറുപ്പത്തിലേ പഠിപ്പിക്കുക.

*📍ഉറങ്ങേണ്ടതിന്റെ ആവശ്യം :*

ഉറക്കം പ്രധാനമായും രണ്ടു ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുക. റാപ്പിഡ് ഐ മൂവ്മെന്റ് (REM) സ്ലീപ്, നോൺ റാപ്പിഡ് ഐ മൂവ്മെന്റ് (NREM) സ്ലീപ്.

ആദ്യത്തെ ഘട്ടത്തിലാണ് തലച്ചോർ നമ്മൾ കണ്ട കാഴ്ചകളെല്ലാം തരംതിരിച്ച് സൂക്ഷിക്കുന്നത്. ഈ സമയത്താണ് സ്വപ്നം കാണുന്നതും. ശരീരം പൂർണമായി റിലാക്സ് ചെയ്യുന്നത് രണ്ടാമത്തെ ഘട്ടത്തിലാണ്. ആന്റിഓക്സിഡൻസ് രക്തത്തെ ശുദ്ധീകരിക്കുന്ന സമയമാണിത്.

ഈ രണ്ടു ഘട്ടവും ചേർന്നാലേ ഉറക്കം പൂർണമാകൂ. പഠിക്കുന്ന കുട്ടികൾക്ക് ഒന്നാം ഘട്ടത്തിലെ ഉറക്കം അസ്വസ്ഥമായാൽ പഠിച്ച കാര്യങ്ങൾ വേണ്ട വിധത്തിൽ തലച്ചോറിൽ സൂക്ഷിക്കാൻ കഴിയാതെ വരും.

പ്രായമേറിയവരേക്കാൾ ഉന്മേഷം കൂടുതൽ വേണ്ടവരാണ് കുട്ടികൾ. നല്ല വിശ്രമം കിട്ടിയില്ലെങ്കിൽ ഉന്മേഷവും ഉണ്ടാകില്ല.

ഉറക്കം ശരിയല്ലാത്ത കുട്ടികൾക്ക് സ്വഭാവ വൈകല്യങ്ങൾ, ഏകാഗ്രത കുറവ്, പഠന വൈകല്യം, അമിത ക്ഷീണം എന്നിവയും ഉണ്ടാകാം.
••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*_ഇണയെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്നറിയുക_*

ഇസ്ലാമിക പഠനങ്ങൾ

29 Dec, 01:56


*കുഞ്ഞുങ്ങളുടെ ഉറക്ക പ്രശ്നങ്ങൾ; കാരണങ്ങളും പരിഹാരങ്ങളും...*
••••••┈•✿﷽✿•┈••••••

_നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_

https://chat.whatsapp.com/KZYtBVvtEEYGTQ0N9QC3Sp

_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_

https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••

രാവിലെ ഉറക്കം തൂങ്ങിയ കണ്ണുകളുമായി ഓഫിസിലെത്തുമ്പോഴേ കൂട്ടുകാർ ചോദിക്കാൻ തുടങ്ങും. മകൾ രാത്രി ഉറങ്ങാൻ സമ്മതിച്ചില്ലേ എന്ന്. കുഞ്ഞുവാവയുടെ രാത്രിക്കരച്ചിലുകൾക്ക് പലപ്പോഴും കാരണം തിരിച്ചറിയാൻ കഴി‍യാതെ വരാം. ഞെട്ടിയുണർന്നും നിലവിളിച്ചും രാത്രി മുഴുവൻ ഉണർന്നിരിക്കുന്ന കുഞ്ഞ് അമ്മമാർക്കാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുക.

കുഞ്ഞുവാവ സുഖമായുറങ്ങുന്നില്ലെങ്കിൽ അതിനു കാരണം, രാത്രിപ്പേടി മാത്രമാകില്ല. ആരോഗ്യപ്രശ്നങ്ങൾ മുതൽ ഹൈപ്പർ ആക്ടിവിറ്റി വരെ കുട്ടിയുടെ ഉറക്കം നഷ്ടപ്പെടുത്താം. ഉറക്കക്കുറവിന്റെ കാരണങ്ങൾ മനസ്സിലാക്കാം. ഇനി കുട്ടി സ്വസ്ഥമായി ഉറങ്ങിക്കോളും, ഉറപ്പ്...

*📍അകാരണമായ പേടി :*

രാത്രിയിൽ സ്വപ്നം കണ്ട് മക്കൾ ഉണർന്ന് കരയാറുണ്ടോ..?
ഉണർന്നാലും ഒരു സ്ഥലത്തു തന്നെ ദൃഷ്ടിയുറപ്പിച്ച് പേടിച്ചിരിക്കാറുണ്ടോ..?
അമിതമായി വിയർക്കുകയും ശ്വാസഗതി വേഗത്തിലാവുകയും ചെയ്യുന്നുണ്ടോ..?
ഭയംകൊണ്ടുള്ള ഉറക്കപ്രശ്നത്തിന്റെ ലക്ഷണങ്ങളാണ് ഇതൊക്കെ...

ദുഃസ്വപ്നങ്ങളും (നൈറ്റ്മേർ), രാത്രി ഭീതികളും (നൈറ്റ് ടെറർ) ആണ് കുട്ടികളുടെ ഉറക്കം കെടുത്തുന്ന രണ്ടു വില്ലന്മാർ. കൺമുന്നിൽ കണ്ട പേടിപ്പെടുത്തുന്ന കാര്യങ്ങളുടെ ഓർമകളോ ഇരുട്ടിനോടുള്ള പേടിയോ ആകാം കുട്ടിയുടെ ഉറക്കം കെടുത്തുന്നത്. നൈറ്റ് ടെറർ കുട്ടി ഓർത്തിരിക്കാറില്ല. പക്ഷേ, ദുഃസ്വപ്നങ്ങൾ അടുത്ത ദിവസവും മനസ്സിൽ നിൽക്കും.

ഭീകരസ്വപ്നങ്ങൾ കുട്ടികളെയും രക്ഷിതാക്കളെയും ഒരു പോലെ വിഷമിപ്പിക്കും. അലറിക്കരഞ്ഞ് ഉണർന്ന കുട്ടി അസ്വസ്ഥനാകും. കണ്ണുമിഴിച്ച് ഭയന്നു കിടക്കും. ചിലർ എണീറ്റിരുന്ന് കരയും. കണ്ണുകൾ തുറന്നാലും സ്വപ്നം വിട്ട് ഉണർന്നിട്ടുണ്ടാകില്ല. പല തവണ കുലുക്കി വിളിച്ചാലേ കുട്ടിയെ ഉണർത്താൻ സാധിക്കൂ.

പേക്കിനാവുകൾ ഉറക്കിത്തിനിടയിൽ വന്നുപോകുന്നത് രക്ഷിതാക്കൾക്ക് തന്നെ നിരീക്ഷിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ. കൺപോളയ്ക്കുള്ളിലൂടെ കൃഷ്ണമണി വേഗത്തിൽ അനങ്ങും. ഉറക്കത്തിൽ കരയുകയോ അരുത്, വേണ്ട, എനിക്ക് പേടിയാ എന്നൊക്കെ പറയുകയോ ചെയ്യും.

ഗാഢനിദ്രയിലേക്കു കടക്കുന്നതിനു മുമ്പുള്ള സമയത്താണ് പേടികൾ അലട്ടുക. ഉറങ്ങിയ ശേഷമുള്ള ഏതാണ്ട് നാലു മണിക്കൂറിനുള്ളിൽ. മിക്കപ്പോഴും ഉണർന്നാൽ അൽപ സമത്തിനകം തനിയേ കുട്ടി ഉറങ്ങിക്കോളും.

ഉറങ്ങുന്നതിനു മുമ്പ് നല്ല കഥകളോ പോസിറ്റീവ് കാര്യങ്ങളോ പറഞ്ഞുകൊടുക്കാം. നിറയേ താമരപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന പുഴയുടെ തീരത്ത് മരങ്ങൾ തണൽ വിടർത്തിയ സുന്ദര നാടുണ്ടായിരുന്നു എന്നു കഥ പറയാം. ഈ കാഴ്ചകൾ മനസ്സിൽ കണ്ടുറങ്ങുമ്പോൾ പതിയെ പേടി സ്വപ്നങ്ങളൾ അകന്നു കൊള്ളും.

കുട്ടിക്ക് എന്തിനോടെങ്കിലും ഭയമുണ്ടെങ്കിൽ, അത് മാറ്റിയെടുക്കണം. കടലിനോട് പേടിയാണെങ്കിൽ ഇടയ്ക്കിടെ ബീച്ചിൽ കൊണ്ടുപോകാം. നിങ്ങളുടെ കാലിൽ കുട്ടിയെ നിർത്തി രണ്ടു കൈയിലും പിടിച്ച് മെല്ലെ തിരയിൽ ഇറങ്ങണം. അപകടമോ പേടിപ്പെടുത്തുന്ന കാഴ്ചകളോ കണ്ടിട്ടുണ്ടെങ്കിൽ അവ മെല്ലെ മനസ്സിൽ നിന്നു മായ്ചുകളയാൻ നല്ല കാഴ്ചകൾ മനസ്സിൽ നിറയ്ക്കുക.

പേടിസ്വപ്നം കണ്ട് കുട്ടി ഉണർന്നാൽ, ‘മോൻ എന്തുകണ്ടാ പേടിച്ചേ?’ എന്നു ചോദിക്കാതെ ശ്രദ്ധ മാറ്റുന്ന തരത്തിൽ സംസാരിക്കുക. വീണ്ടും ഉറക്കും മുമ്പ് ബാത്റൂമിലോ മറ്റോ കൊണ്ടുപോകുന്നത് നല്ലതാണ്. ബോധപൂർവമായ ഒരു പ്രവൃത്തിക്കു ശേഷം വീണ്ടും ഉറങ്ങുമ്പോൾ പേടി പൂർണമായി മാറിയിട്ടുണ്ടാകും.

മൂന്നുമുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങൾ സാധാരണയായി കാണാറുണ്ട്. സ്ഥിരമായി ദുഃസ്വപ്നങ്ങൾ അസ്വസ്ഥരാക്കുന്നുവെങ്കിൽ ഡോക്ടറുടെ നിർദേശം തേടണം. കൗൺസിലിങ്ങിലൂടെ മാറ്റി എടുക്കാം.

*📍ശ്വാസതടസ്സം :*

മൂക്കടപ്പും ജലദോഷവുമുള്ളപ്പോൾ കുട്ടികൾ വാ തുറന്നുറങ്ങുന്നതു കണ്ടിട്ടിട്ടില്ലേ..? ശരിയായി ശ്വാസം എടുക്കാൻ കഴിയാത്തതാണിതിനു കാരണം. ശ്വാസം കിട്ടാതെ ഇവർ ഉറക്കത്തിൽ നിന്ന് ഇടയ്ക്ക് ഞെട്ടിയുണരുകയും, സമാനമായ അവസ്ഥ തന്നെയാണ് ശ്വസന പ്രശ്നങ്ങളുള്ള കുട്ടികൾക്കും ഉണ്ടാകുന്നത്.

വാ തുറന്ന് ഉറങ്ങുക, കൂർക്കം വലിക്കുക, ശ്വാസം എടുക്കുന്നത് ഇടയ്ക്കിടെ നിർത്തുക, തൊണ്ടയിൽ എന്തോ തടഞ്ഞതുപോലെ ചുമച്ചുകൊണ്ട് എഴുന്നേൽക്കുക, തല പല ദിശയിൽ വച്ചുറങ്ങുക ഇവയാണ് ലക്ഷണങ്ങൾ...

തൊണ്ടയിലെ തടസ്സങ്ങൾ ശ്വാസഗതിയെ ബാധിക്കുകയും അതുവഴി ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന അവസ്ഥയാണിത്.

ടോൺസിൽസിനും മൂക്കിന് തൊട്ടുപിന്നിലായുള്ള അഡിനോയിഡ് ഗ്രന്ഥിക്കും വീക്കമുള്ള കുട്ടികളിലാണ് ഈ ഉറക്കപ്രശ്നം കണ്ടുവരുന്നത്. അലർജിക് റൈനിറ്റിസ് പോലുള്ള അലർജി രോഗങ്ങളുള്ളവരിലും ഈ പ്രശ്നം കാണാറുണ്ട്.

ഇസ്ലാമിക പഠനങ്ങൾ

29 Dec, 01:56


സ്ലീപ് അപ്നിയയുടെ കാരണം കണ്ടെത്തി ചികിത്സിക്കുക. അപ്പോൾ ഉറക്കവും തിരികെയത്തും.

തണുത്ത വെള്ളത്തിലെ വൈകിയുള്ള കുളിയും തണുത്ത ഭക്ഷണങ്ങളും ഫാൻ നല്ല സ്പീഡിലിട്ട് ഉറങ്ങുന്നതും അലർജി കൂട്ടാം.

രാത്രിസമയത്ത് ശരീരത്തിലെ എല്ലാ പേശികളും അയയും. അപ്പോൾ ശ്വാസനാളത്തിന്റെ ഭാഗത്തെ പേശികൾക്കും അയവ് സംഭവിച്ച് ശ്വസനത്തെ ബാധിക്കാം. അമിതഭാരമുള്ള കുട്ടികളിലാണ് അപ്പർ എയർവേ റെസിസ്റ്റൻസ് സിൻഡ്രോം എന്ന ഈ പ്രശ്നം കൂടുതലായും കാണുന്നത്.

കുട്ടിയുടെ പകൽ സമയത്തെ ഉറക്കം നിരീക്ഷിച്ചാൽ ശ്വസനഗതി മനസ്സിലാക്കാം. ഉറങ്ങാൻ കിടക്കുമ്പോൾ വേഗത്തിലാകും കുട്ടികൾ ശ്വസിക്കുക. ഉറങ്ങിക്കഴിഞ്ഞാൽ വേഗം കുറഞ്ഞ് താളത്തിലാകും. ശ്വസനപ്രശ്നമുള്ളവർ ഇടയ്ക്ക് നിർത്തി കുറച്ചു സെക്കൻഡിനുശേഷം വീണ്ടും ശ്വാസമെടുക്കും.

മൂന്നു മുതൽ പത്തു വയസ്സുള്ള കുട്ടികളിൽ ഈ പ്രശ്നങ്ങൾ കാണാറുണ്ടെങ്കിലും ഇത് കൂടുതൽ കണ്ടുവരുന്നത് ആറു മുതൽ പത്തു വയസ്സുവരെ ഉള്ളവരിലാണ്.

തുടർച്ചയായി രാത്രി ശ്വാസം മുട്ടലുണ്ടെങ്കിലും കൂർക്കംവലി പതിവാണെങ്കിലും ഡോക്ടറെ കാണണം. തലച്ചോറിലേക്കുള്ള ഓക്സിജൻ തടസ്സപ്പെട്ട് കുട്ടിക്ക് മറ്റു പ്രശ്നങ്ങൾ ഉണ്ടായേക്കാം.

*📍മറ്റു പ്രശ്നങ്ങൾ :*

ചില കുട്ടികൾ രാത്രിയിൽ എണീറ്റ് നടക്കും. ചിലർ പിച്ചും പേയും പറയും. നമ്മൾ ചോദിക്കുന്നതിന് ഉത്തരം നൽകുമെങ്കിലും ഒന്നും അറിഞ്ഞുകൊണ്ടായിരിക്കില്ല. അസ്വസ്ഥമായ ഉറക്കമാണ് ഇവയ്ക്കു പിന്നിൽ. വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ മിക്കവരിലും ഈ പ്രശ്നങ്ങൾ തനിയെ മാറിക്കോളും.

ചെറിയ പനി വന്നാൽ പോലും കുട്ടിക്ക് ഉറക്കം നഷ്ടപ്പെടാം. ഉണർന്ന് കരയുന്നുണ്ടെങ്കിലോ വളരെ അസ്വസ്ഥനായി ഉറങ്ങുകയാണെങ്കിലോ മൂത്രത്തിൽ പഴുപ്പ്, ചെവി പഴുപ്പ് പോലുള്ള അസുഖങ്ങൾ ഉണ്ടോ എന്നു സംശയിക്കാം.

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടീവ് ഡിസോർഡർ ഉള്ള കുട്ടികളിലും ഉറക്കപ്രശ്നം കാണാറുണ്ട്. ഏകാഗ്രതക്കുറവാണ് ഈ കുട്ടികളുടെ പ്രശ്നം. ഉറക്കവും ഏകാഗ്രതയും നിയന്ത്രിക്കുന്നത് തലച്ചോറിലെ ഒരേ ഭാഗമാണ്.

ഒന്നോ രണ്ടോ ദിവസം ഉറക്കം കിട്ടിയില്ലെങ്കിലും കുട്ടികൾ പകൽ ഉറങ്ങണമെന്നില്ല. ഉറക്കക്കുറവ് വികൃതിയായാകും കുട്ടി പുറത്തുകാട്ടുക. ദേഷ്യവും വാശിയും കടുംപിടുത്തവും കൂടെയുണ്ടാകും.

രാത്രി വൈകിയിരുത്തി പഠിപ്പിക്കുക, വെളുപ്പിനെ വിളിച്ചുണർത്തി ട്യൂഷൻ എന്നിവ കുട്ടിയുടെ നല്ല ഉറക്കത്തെ ബാധിക്കും. എന്ന ഈ അവസ്ഥ വന്നാൽ കുട്ടിക്ക് നന്നായി ഉറക്കം കിട്ടാതെ പഠനത്തിൽ പിന്നോട്ട് പോവുകയേ ഉള്ളൂ.

രണ്ടുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾ 10 മുതൽ 19 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് കണക്ക്. രണ്ടു മുതൽ 12 മാസം വരെയുള്ള കുഞ്ഞുങ്ങൾ 12–14 മണിക്കൂറും ഒന്നു മുതൽ മൂന്നു വയസ്സുള്ള കുട്ടികൾ 11–13 മണിക്കൂറും മൂന്നു മുതൽ പത്ത് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾ 9–10 മണിക്കൂറും ഉറങ്ങണം.

*📍ദഹന പ്രശ്നങ്ങൾ :*

തിരി‍ഞ്ഞും മറിഞ്ഞും കിടന്നുറങ്ങുന്നതും ഉറങ്ങാൻ മടി കാണിക്കുന്നതു ദഹന പ്രശ്നങ്ങൾ കൊണ്ടാകാം...

അമിത കാലറിയുളള ഭക്ഷണം കുട്ടികളിൽ ഉറക്കക്കുറവുണ്ടാക്കും. ബർഗർ, ഇറച്ചി വിഭവങ്ങൾ, വറുത്തതും പൊരിച്ചതും, ബേക്കറി പലഹാരങ്ങൾ എന്നിവ കുറയ്ക്കുക. സ്കൂൾ ബ്രേക് ടൈമിൽ കഴിക്കാൻ സ്നാക്ക് ബോക്സുകളിൽ പഴങ്ങൾ കരുതുക.

ഉറക്ക സമയത്തിന് ഒരു മണിക്കൂർ മുമ്പ് മക്കളെ ഭക്ഷണം കഴിപ്പിച്ച് ശീലിപ്പിക്കുക. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ഭക്ഷണം നൽകരുത്...

എരിവും പുളിയും എണ്ണമയവുമുള്ള ഭക്ഷണം കഴിവതും കുറയ്ക്കുക. ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണവും അത്താഴത്തിൽ ഒഴിവാക്കണം. ഇവ നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവയുണ്ടാക്കും.

അത്താഴത്തിൽ അമിത മസാലയും എണ്ണമയവും കുറയ്ക്കുക. കാപ്പി, ചായ ഉപയോഗവും രാത്രി വേണ്ട.

പാസീവ് ഫീഡിങും തീരെ ചെറിയ കുഞ്ഞുങ്ങളിൽ പ്രശ്നമാകും. രണ്ടു മണിക്കൂർ കൂടുമ്പോൾ പാൽ കൊടുക്കണമെന്നാണ് രീതിയെങ്കിലും മിക്ക അമ്മമാരും കുഞ്ഞുങ്ങൾ കരയുമ്പോഴെല്ലാം പാൽ കൊടുക്കും. ഇത് പാൽ തികട്ടി വരാനിടയാക്കും.

കുഞ്ഞുങ്ങൾക്ക് എപ്പോൾ പാൽ കൊടുത്താലും കിടത്തും മുമ്പ് ഗ്യാസ് തട്ടികളയണം. രാത്രി ഉറക്കത്തിനിടെ എഴുന്നേറ്റ് കുഞ്ഞിനെ തോളിൽ കിടത്തി ഗ്യാസ് തട്ടിക്കളയാൻ വിട്ടുപോയാൽ കുഞ്ഞിന് അസ്വസ്ഥതയുണ്ടാകും. കുടലിൽ വായു വിലങ്ങിയുണ്ടാകുന്ന ‘കോളിക്’ എന്ന അവസ്ഥ മൂലമാണ് മിക്ക നവജാത ശിശുക്കളും ഉറക്കമില്ലാതെ കരയുന്നത്.

അയൺ കുറവുള്ള കുട്ടികളിലും കാൽസ്യം കുറവുള്ള കുട്ടികളിലും ‘റെസ്റ്റ്‌ലെസ് ലെഗ് സിൻഡ്രോം’ എന്ന ഉറക്കപ്രശ്നം കാണാം. ഉറക്കത്തിനിടയിൽ കാലുകൾ ചലിപ്പിക്കുക, ഇടയ്ക്കിടെ കാലിടറുന്നതു പോലെ തോന്നുക എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

ജങ്ക് ഫുഡ് ശീലവും ഉറക്ക പ്രശ്നവുമുള്ള കുട്ടികൾക്ക് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.

*📍ഉറക്കം കളയുന്ന മൊബൈൽ :*

ഇസ്ലാമിക പഠനങ്ങൾ

29 Dec, 01:56


*സംസാരം കുറയുമ്പോൾ ഇഴയടുപ്പം കുറയുന്നു*
••••••┈•✿﷽✿•┈••••••

_നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_

https://chat.whatsapp.com/KZYtBVvtEEYGTQ0N9QC3Sp

_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_

https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••

ഭാര്യാ ഭര്‍ത്താക്കന്‍മാരില്‍ നിന്നുള്ള പരാതികള്‍ കേള്‍ക്കുമ്പോള്‍ ഒരിക്കലും പരിഹരിക്കാന്‍ സാധിക്കാത്ത ഒരു പ്രശ്‌നത്തെ കുറിച്ചാണ് അവര്‍ പറയുന്നതെന്നാണ് നമുക്ക് ആദ്യം തോന്നുക.

മിക്കപ്പോഴും ഇങ്ങനെ പരാതിയുമായെത്തുന്ന ഭാര്യ/ഭര്‍ത്താവ് ബന്ധം നന്നാക്കാനുള്ള സാധ്യകളെ മറന്നാണ് സംസാരിക്കാറുള്ളത്. അതിനുള്ള ശ്രമങ്ങള്‍ക്ക് ഒരു ഫലമില്ലെന്ന് ആവര്‍ത്തിക്കുന്ന അവര്‍ വേര്‍പിരിയലിനെ ഏറ്റവും നല്ല പരിഹാരമായി കാണുന്നു.

എന്നാല്‍ അവര്‍ക്കിടയിലെ ബന്ധത്തിന്റെ വിശദാംശങ്ങളിലേക്ക് നാം കടന്നാല്‍ മനസ്സിലാവുന്ന കാര്യം രണ്ടേ രണ്ട് പ്രശ്‌നങ്ങള്‍ മാത്രമേ അവര്‍ക്കിടയില്‍ ഉള്ളൂ എന്നതാണ്...

👉🏼 പരസ്പരം സംവദിക്കാത്തതും മനസ്സിലാക്കാത്തതുമാണ് ഒന്നാമത്തെ പ്രശ്‌നം.

👉🏼 വൈകാരിക ബന്ധത്തിലെ കുറവാണ് രണ്ടാമത്തെ പ്രശ്‌നം.

ദമ്പതികള്‍ക്കിടയില്‍ പരസ്പരം മനസ്സിലാക്കുന്നതിലും സംസാരിക്കുന്നതിലും വൈകാരിക ബന്ധത്തിലും ദൗര്‍ബല്യങ്ങളുണ്ടാക്കുന്നത് എന്താണ്..?

അതിനുള്ള മറുപടി, ദാമ്പത്യത്തിന്റെ തുടക്കത്തില്‍ പരസ്പര ബന്ധവും സംസാരവുമെല്ലാം വളരെ ശക്തമായിരിക്കും. കാലക്രമേണെ അതിന്റെ ശക്തി കുറഞ്ഞു വരികയാണ് ചെയ്യുന്നത്. അതിന് ബാഹ്യമായ കാരണങ്ങളോ ജീവിത സമ്മര്‍ദങ്ങളോ കാരണമായിരിക്കാം. അവര്‍ക്കിടയിലെ കെട്ടുറപ്പിനെയും പരസ്പര ബന്ധത്തെയും അത് ബാധിക്കുകയും വിവാഹത്തിന്റെ അടിത്തറ ഇളക്കുന്നതിന് കാരണമാവുകയും ചെയ്യും.

ദാമ്പത്യത്തിന്റെ കെട്ടുറപ്പിനും സുസ്ഥിരതക്കും വെല്ലുവിളിയായി മാറുന്ന പത്ത് സന്ദര്‍ഭങ്ങളും നിലപാടുകളും മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പെട്ടെന്നുള്ള മാറ്റമോ അല്ലെങ്കില്‍ അവര്‍ നേരിട്ട എന്തെങ്കിലും പ്രതിസന്ധിയോ ആയിരുന്നു അവയുടെ കാരണം. പരസ്പരം മനസ്സിലാക്കുന്നതിലും വൈകാരിക ബന്ധത്തിലും വിള്ളലുകള്‍ സൃഷ്ടിക്കാന്‍ അവ കാരണമാവുകയും ചെയ്തു. ക്രമേണ വിവാഹ ബന്ധത്തെ തകര്‍ക്കുന്ന അത്തരം സാഹചര്യങ്ങളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്:

*01)* 💚സന്താനപരിപാലനത്തിന്റെ കാര്യത്തില്‍ ദമ്പതികള്‍ ഒരു യോജിപ്പിലെത്താതെ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ അധികരിക്കല്‍. കുട്ടികളെയത് ആശങ്കയിലകപ്പെടുത്തുകയും ദമ്പതികള്‍ക്കിടയിലുള്ള വിയോജിപ്പ് വര്‍ധിപ്പിക്കുകയും ചെയ്യും.

*02)* ജീവിത സമ്മര്‍ദത്തിനും ജോലിയുടെ ആധിക്യത്തിനും ദമ്പതികള്‍ ഉത്തരം നല്‍കേണ്ടി വരുമ്പോള്‍ അവരോരുത്തരും അവരുടെ ലോകത്ത് വ്യാപൃതരായി മാറുന്നു. കുടുംബത്തെയോ അതിന്റെ ഭാവിയെയോ കുറിച്ചവര്‍ സംസാരിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യുന്നില്ല.

*03)* 💛ദമ്പതികളില്‍ ഒരാള്‍ മറ്റെയാള്‍ക്കെതിരെ മക്കളെ തിരിക്കുന്നതിലൂടെ മാതാപിതാക്കളോടുള്ള ആദരവ് മക്കള്‍ക്ക് നഷ്ടപ്പെടുന്നു. മക്കള്‍ക്ക് പിതാവിനോട് വെറുപ്പുണ്ടാകാന്‍ മാതാവ് കാരണമായതിന്റെയും തിരിച്ചുമുള്ള എത്രയോ സംഭവങ്ങള്‍ നാം കേട്ടിരിക്കുന്നു.

*04)* 💙ഭര്‍ത്താവിന്റെ സഹോദരീ സഹോദരന്‍മാര്‍ക്കൊപ്പം ഒരുമിച്ച് ജീവിക്കുമ്പോള്‍ ഭാര്യയെക്കാള്‍ അവര്‍ക്ക് പ്രാധാന്യം നല്‍കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അഭിപ്രായത്തിലും കൂടിയാലോചനയിലും അവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കപ്പെടുകയും ചെയ്യുന്നു. തെറ്റ് അവളുടെ ഭാഗത്തല്ലെങ്കില്‍ പോലും ഭിന്നതകളുണ്ടാകുമ്പോള്‍ അവളോട് ക്ഷമാപണം നടത്താനാവശ്യപ്പെടുകയും ചെയ്യുന്നു.

*05)* 💜സാമ്പത്തിക വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസം. പ്രത്യേകിച്ചും വീട്ടുചെലവുകളിലും മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും ഭാര്യ കൂടി പങ്കാളിത്തം വഹിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെടുമ്പാള്‍.

*06)* 🖤ജോലിക്കോ പഠനത്തിനോ നടത്തുന്ന ദീര്‍ഘയാത്രകളും അതില്‍ നിന്നുള്ള മടക്കവും. യുക്തിയോടെയും നൈപുണ്യത്തോടെയും കൈകാര്യം ചെയ്തില്ലെങ്കില്‍ സാമൂഹ്യ ബന്ധങ്ങളില്‍ വരുന്ന മാറ്റം ജീവിതത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും.

*07)* 💓 സംസ്‌കാരവും താല്‍പര്യങ്ങളും വ്യത്യസ്തമാകലും പ്രായത്തിലെ അന്തരവും. വിവാഹ ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ ശേഷമാണ് ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ മൂന്ന് കാര്യങ്ങള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ പ്രകടമാവുക.

*08)* 💗നേരത്തെ അകന്ന് നില്‍ക്കുകയോ വിവാഹമോചനം നടത്തുകയോ ചെയ്ത ദമ്പതികളാണെങ്കില്‍ ചിലപ്പോഴെല്ലാം വിവാഹമോചനവും വേര്‍പിരിയലും അവര്‍ക്കിടയില്‍ ഉയര്‍ന്ന് വരാം.

*09)* 💛ചില വിചാരങ്ങള്‍ മനസ്സില്‍ ആരും അറിയാതെ മൂടി വെക്കുകയും കാലക്രമേണ ബന്ധത്തെ തകര്‍ക്കുന്ന വലിയൊരു അഗ്നിപര്‍വതമായി മാറി അത് പൊട്ടിത്തെറിക്കുകയും ചെയ്യാറുണ്ട്.

ഇസ്ലാമിക പഠനങ്ങൾ

29 Dec, 01:56


*10)* 💙ഭാര്യാപിതാവോ ഭര്‍തൃമാതാവോ മരണപ്പെടുന്നത് ചില വിവാഹങ്ങളെയെങ്കിലും സാരമായി ബാധിക്കാറുണ്ട്. അവര്‍ മുഖേനെയായിരുന്നു ഇത്രയും കാലം വിവാഹ ബന്ധം നിലനിന്നിരുന്നത് എന്നതാണതിന് കാരണം.

അടിയന്തിര സാഹചര്യങ്ങള്‍ മറികടക്കാനും കുടുംബത്തിലെ വിയോജിപ്പുകള്‍ പരിഹരിക്കാനും ദമ്പതികള്‍ പഠിച്ചിട്ടില്ലെങ്കിലാണിത് സംഭവിക്കുക. ബന്ധത്തെയത് സ്വാധീനിക്കുകയും അത് തുടരുന്നതിന് വെല്ലുവിളിയായി മാറുകയും ചെയ്യും.

മേല്‍പറഞ്ഞ പത്ത് അവസ്ഥകള്‍ക്കും പരസ്പര മനസ്സിലാക്കലും ബന്ധവും നഷ്ടപ്പെടുന്നതിനും വൈകാരിക ബന്ധം ഇല്ലാതാകുന്നതിനുമുള്ള ചികിത്സ രണ്ട് കാര്യങ്ങളാണ്. ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും ദമ്പതികള്‍ക്ക് തങ്ങളുടെ മനസ്സിലുള്ളതെല്ലാം പങ്കുവെക്കാനുള്ള സ്വകാര്യമായ അവസരം ഉണ്ടാക്കുകയെന്നതാണ് അതില്‍ ഒന്നാമത്തേത്.

രണ്ടാമത്തേത് മനസ്സിലുള്ള വികാരവും പരസ്പരമുള്ള താല്‍പര്യവും പ്രകടിപ്പിക്കുകയെന്നതാണ്. ഏറ്റവും ചുരുങ്ങിയത് ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും കിടപ്പറയിലെ ബന്ധവും നിലനിര്‍ത്തുക.

ഈ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുകളില്‍ പറഞ്ഞ പത്ത് തരത്തിലുള്ള സാഹചര്യങ്ങളുണ്ടായാലും ദാമ്പത്യത്തെ തകരാതെ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും. ഇത് വായിക്കുന്ന ആരെങ്കിലും മുകളില്‍ നാം പറഞ്ഞ അവസ്ഥകളില്‍ ഏതെങ്കിലും ഒന്നിനാല്‍ പ്രയാസപ്പെടുന്നവരാണെങ്കില്‍ സമയം അതിവേഗം മുന്നോട്ട് നീങ്ങുകയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ നടത്തുകയാണ് വേണ്ടത്. അതിന്റെ ഫലം വ്യക്തമായി തന്നെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

അതോടൊപ്പം അല്ലാഹുﷻവോടുള്ള പ്രാര്‍ത്ഥനയും മറക്കരുത്. കാരണം എല്ലാ ബന്ധങ്ങളെയും നിലനിര്‍ത്തുന്നത് റഹ്‌മാനായ റബ്ബാണ്.
•••••••••••••••••••••••••••••••
അടുത്ത വിഷയം:
*_കുഞ്ഞുങ്ങളുടെ ഉറക്ക പ്രശ്നങ്ങൾ കാരണങ്ങളും പരിഹാരങ്ങളും_*

ഇസ്ലാമിക പഠനങ്ങൾ

29 Dec, 01:56


*ആദ്യത്തേത് പെൺ കുഞ്ഞായാൽ ബറക്കത്ത്*
••••••┈•✿﷽✿•┈••••••

_നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_

https://chat.whatsapp.com/KZYtBVvtEEYGTQ0N9QC3Sp

_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_

https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••

നബി(സ്വ) പറയുന്നു:* ​"ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞാവുക എന്നത് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ബറകത്തിൽ പെട്ടതാണ്..

🔰 നീ കേൾക്കുന്നില്ലെയോ? അല്ലാഹു തആല പറയുന്നു: "അവൻ ഉദ്ദേശിച്ചവർക്ക് പെൺമക്കളെ പ്രദാനം ചെയ്യും. അവൻ ഉദ്ദേശിച്ചവർക്ക് ആൺമക്കളെയും നൽകും." ഇവിടെ ആദ്യം പെൺമക്കളെ കൊണ്ടാണ് അല്ലാഹു തആല തുങ്ങിയത്.(അതുകൊണ്ടാണ് ആദ്യം പെൺമക്കളുണ്ടാകുന്നത് ബറകത്താണെന്ന് പറയുന്നത്)

💥 നബി(സ്വ) പറയുന്നു: "ആരെങ്കിലും പെൺമക്കളെ കൊണ്ടു പരീക്ഷിക്കപ്പെട്ടാൽ അതായത് ആർക്കെങ്കിലും പെൺമക്കളെ നൽകുകയും അവർക്ക് വേണ്ടതൊക്ക നൽകി പരിപാലിക്കുകയും ചെയ്താൽ അവർ(പെൺമക്കൾ) നരകത്തെ തൊട്ട് കാവലാകും"

നബി തങ്ങൾ പറയുന്നു:​ " ആരെങ്കിലും തന്റെ കുടുംബത്തിലുള്ള പെൺങ്കുട്ടിയുടെ ഖൽബ് സന്തോഷിക്കുന്ന ഒരു വസ്തു കൊണ്ട് സന്തോഷിപ്പിച്ചാൽ അവന്റെ ശരീരത്തിനെ തൊട്ട് നരകത്തെ അല്ലാഹു ഹറാമാക്കിയിരുന്നു". ഇതിനെ വിശദീകരിച്ച് ​ഇമാമീങ്ങൾ പറയുന്നു:​ "എന്തെങ്കിലും സാധനങ്ങളൊക്ക അങ്ങാടിയിൽ നിന്ന് വാങ്ങികൊടുക്കുമ്പോൾ ആദ്യം പെൺമക്കൾക്ക് കൊടുക്കണം"

നബി(സ്വ) പറയുന്നു:​" ആരെങ്കിലും പെൺമക്കളെ സന്തോഷിപ്പിച്ചാൽ നാളെ ഖിയാമത്ത് നാളിൽ അവനെയും സന്തോഷിപ്പിക്കും"

💥 നബി(സ്വ) പറയുന്നു:​ 🌿"ആരെങ്കിലും സ്ത്രീകളോട് ദയ കാണിച്ചാൽ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവനെ പോലെയാണ്",

"നീ നിന്റെ മകളെ ഒരു നോട്ടം നോക്കുക എന്നത് നിന്റെ നന്മയായി എഴുതപ്പെടും"

​ഇമാമീങ്ങൾ പറയുന്നു:​ "പെൺകുഞ്ഞ് ഉണ്ടാകുമ്പോൾ സന്തോഷിക്കണം. നബിയുടെ കാലത്തുണ്ടായിരുന്ന പെൺങ്കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന നീചകൃത്യത്തിനോട് എതിരാകാനാണിത്. അതു കൊണ്ട് പെൺകുഞ്ഞ് ഉണ്ടായാൽ ദു:ഖം ഉണ്ടാകുന്ന അവസ്ഥയുണ്ടാകരുത്". ഈയൊരു സന്തോഷം നബിയോടുള്ള മഹബ്ബത്തിന്റെ ഭാഗമാണെന്ന് കൂടി നാം മനസ്സിലാക്കുക

🔰. പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തി വേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട്‌ ``പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത്‌ ഒരു പളുങ്കാണ്‌'' എന്നുപദേശിച്ച തിരുനബി(സ) സ്‌ത്രീ സമൂഹത്തിന്റെ എക്കാലത്തെയും വിമോചകനാണ്‌.

``ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും അപമാനിക്കാതിരിക്കുകയും ആണ്‍മക്കള്‍ക്ക്‌ അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.''
*📜(അബൂദാവൂദ്‌). *

ഒരാള്‍ മൂന്ന്‌ പെണ്‍മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട്‌ കാരുണ്യം പുലര്‍ത്തുകയും ചെയ്‌താല്‍ അയാള്‍ക്ക്‌ സ്വര്‍ഗമാണ്‌ ലഭിക്കുക. ഒരാള്‍ ചോദിച്ചു: പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ? അവിടുന്ന്‌ പറഞ്ഞു: രണ്ടു പെണ്‍കുട്ടികളാണെങ്കിലും.''
*📜 (മിശ്‌കാത്ത്‌)*

പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരാള്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട്‌ ആ പെണ്‍കുട്ടികളോട്‌ നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍ പിതാവിന്‌ നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്‌.''
*📜 (ബുഖാരി, മുസ്‌ലിം)*

'നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കിടയില്‍ ദാനത്തില്‍ തുല്യത പുലര്‍ത്തുക. ഞാന്‍ ആര്‍ക്കെങ്കിലും പ്രത്യേകത കല്‍പിക്കുന്നവനായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു''
*📜(ത്വബ്‌റാനി).*

ചുരുക്കത്തിൽ,​ പെൺകുഞ്ഞ് ഉണ്ടായാൽ നീരസം തോന്നാറുള്ള കുടുംബങ്ങൾ പെൺങ്കുട്ടികളുടെ മഹത്തത്തെ കുറിച്ച് ബോധവാമന്മാരാകേണ്ടതുണ്ട്. ഭാര്യമാരൊട് പരുഷമായി ഇടപഴകുന്നവർ ഒന്നോർക്കണം,അല്ലാഹുവും അവന്റെ റസൂലും സവിസ്തരം സ്ത്രീകളുടെ ഔന്നിത്യത്തെ കുറിച്ച് പറയുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നത് മഹാപാതകമാണ്.

💫പെൺമഹാത്മ്യത്തെ ഉൾക്കൊള്ളാനും അതനുസരിച്ച് പ്രവർത്തിക്കാനും നാഥൻ നമുക്ക് തൗഫീഖ് ചെയ്യട്ടേ-ആമീൻ
••••••••••••••••••••••••••••••
അടുത്ത വിഷയം :
*സംസാരം കുറയുമ്പോൾ ഇഴയടുപ്പം കുറയുന്നു*

ഇസ്ലാമിക പഠനങ്ങൾ

29 Dec, 01:55


*ദീനിന്റെ പകുതി കാര്യങ്ങളിൽ സുരക്ഷ ഒരുക്കുന്നത് ഭാര്യയാണ്*
••••••┈•✿﷽✿•┈••••••

_നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_

https://chat.whatsapp.com/KZYtBVvtEEYGTQ0N9QC3Sp

_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_

https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••

ഒരു മനുഷ്യൻ അയാളുടെ ഭാര്യയെ അളവില്ലാതെ സ്നേഹിച്ചിരുന്നു, അവളെ പറ്റി ചോദിക്കുമ്പോൾ അവന് നൂറു നാവാണ്.

കല്യാണം കഴിഞ്ഞ് പത്തിലേറെ വർഷം കഴിഞ്ഞിട്ടും ഭാര്യയോട് ഇത്രയും അഗാധമായ സ്നേഹം പ്രകടിപ്പിക്കുന്നതിന് പിന്നിലെ രഹസ്യം അവന്റെ ചില കൂട്ടുകാർ അവനോടു ചോദിച്ചു.

അവൻ പറഞ്ഞു തുടങ്ങി:
"ഞാൻ നിസ്ക്കാരത്തിൽ തീരെ താൽപ്പര്യം ഇല്ലാത്ത മനുഷ്യനായിരുന്നു. കല്യാണം കഴിഞ്ഞത് മുതൽ എന്നും അവൾ എന്നോട് നിസ്ക്കരിക്കാൻ ആവശ്യപ്പെടും.

അതിന്റെ പേരിൽ ഞാനെന്നും അവളോട്‌ ദേഷ്യപ്പെടുമെങ്കിലും അവളത് കാര്യമാക്കാതെ വിളി തുടർന്നു. ഞാൻ ചെവി കൊടുത്തേയില്ല.

അങ്ങനെ പത്തു വർഷം പിന്നിട്ടു ഞങ്ങളുടെ ജീവിതം. പത്താം വിവാഹ വാർഷിക ദിനത്തിൽ പതിവില്ലാതെ ഞാൻ അവളോട്‌ 'എന്ത് സമ്മാനമാണ് നിനക്ക് വേണ്ടത്' എന്ന് ചോദിച്ചു.

"നിങ്ങൾ നിസ്ക്കരിക്കാൻ തുടങ്ങുന്നതിലേറെ സന്തോഷകരമായ മറ്റൊരു സമ്മാനവും എനിക്ക് ലഭിക്കാനില്ല" എന്നായിരുന്നു അവളുടെ മറുപടി.

എന്റെ മനസ്സ് ഞാനറിയാതെ ഒന്ന് തേങ്ങിപ്പോയി. ഇത്രയും ആത്മാർത്ഥമായുള്ള അവളുടെ ആ ആവശ്യം എനിക്ക് നിരാകരിക്കാൻ കഴിഞ്ഞില്ല.

ഞാനും അവളോടൊപ്പം നിസ്ക്കരിക്കാൻ തുടങ്ങി. ഇന്ന് നിസ്ക്കാരം എനിക്കൊരു ആവേശമാണ്.

എങ്ങനെയാണ് ഇത്രയും കാലം എന്റെ നാഥന്റെ മുന്നിൽ സുജൂദ് ചെയ്യാതെ ഞാൻ ജീവിച്ചത് എന്ന് ഓർത്തപ്പോൾ എനിക്ക് അത്ഭുതം തോന്നാൻ പോലും തുടങ്ങി.

എന്റെ ജീവിതത്തിലെ ഈ സമൂലമായ മാറ്റത്തിന് കാരണക്കാരിയായ എന്റെ ഭാര്യ എനിക്ക് എല്ലാമെല്ലാമാണ്". ഒരിറ്റു കണ്ണുനീർ വീഴ്ത്തിക്കൊണ്ട് അയാൾ പറഞ്ഞു നിർത്തി.

സദ്‌വൃത്തയായ ഒരു ഭാര്യക്ക് തന്റെ ഭർത്താവിനെ നേർവഴിയിലേക്ക് കൊണ്ടുവരാൻ കഴിയുന്നതിന്റെ സാധ്യതകൾ എത്ര അനന്തമാണ്‌.

നബി(സ്വ) പറഞ്ഞു:

"ഒരു സ്ത്രീ നാല് കാര്യങ്ങളുടെ പേരിൽ കല്യാണം ചെയ്യപ്പെടുന്നു.

1) അവളുടെ സമ്പത്ത്

2) അവളുടെ കുടുംബ മഹത്വം

3) അവളുടെ സൗന്ദര്യം

4) അവളുടെ മതഭക്തി

ഇതിൽ മതഭക്തിയെ നിങ്ങൾ മുന്തിക്കുക".

അനസ്(റ) നിവേദനം: ''അല്ലാഹു ഒരാള്‍ക്ക് സദ് വൃത്തയായ സ്ത്രീയെ പ്രദാനം ചെയ്താല്‍ അവന്‍ ദീനിന്റെ പകുതി കാര്യങ്ങളില്‍ സുരക്ഷിതനായിരിക്കുന്നു. ബാക്കി പകുതി ഭാഗത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ. ''(ത്വബ്‌റാനി)

നാഥന്‍ നമ്മുക്ക് ദുനിയാവിലും, ആഹിറത്തിലും ഉപകാരപ്പെടുന്ന സ്വാലിഹത്തായ ഇണയെ തന്നു അനുഗ്രഹിക്കട്ടെ..

ഇണ ഉള്ളവർക്ക് ആ കുടുംബജീവിതത്തിൽ ഖൈറും ബർകത്തും റഹ്മത്തും ചൊരിയട്ടെ... റഹ്മാനായ റബ്ബിന്റെ പൊരുത്തത്തിലുള്ള ദമ്പത്യ ജീവിതമാവാൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീന്‍...
•••••••••••••••••••••••••••••••••
അടുത്ത വിഷയം :
*ആദ്യത്തേത് പെൺകുഞ്ഞായാൽ ബർക്കത്ത്*

ഇസ്ലാമിക പഠനങ്ങൾ

29 Dec, 01:55


*അള്ളാഹുവിന്റെ ശിക്ഷയെ പേടിച്ച്‌ പൊട്ടിക്കരയാത്ത ഉമ്മത്ത്*
••••••┈•✿﷽✿•┈••••••

_നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_

https://chat.whatsapp.com/KZYtBVvtEEYGTQ0N9QC3Sp

_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_

https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••

ജന്മം കൊണ്ട്' മുസ്ലിം ആകാൻ ഭാഗ്യം ലഭിച്ച നാം ഓരോരുത്തരും നിർബന്ധമായും' വായിച്ചിരിക്കേണ്ട ഒരു വിഷയമാണ് ഇന്ന് പറയുന്നത്.

അല്ലാഹുവിനേക്കാളും റസൂലിനേക്കാളും നമ്മുടെ സമുദായത്തിലെ വലിയൊരു വിഭാഗം ആളുകളും സ്നേഹിക്കുന്നത് സിനിമയും സിനിമാ-നടീനടന്മാരെയും ഫുട്ബോൾ താരങ്ങളെയും ആണ്.

ഫുട്ബോൾ കളി കാണാനും, സിനിമക്ക് പോകാന്‍ ക്ഷണിച്ചാല്‍ 'നിരസിക്കാത്തവര്‍' നമസ്ക്കാരത്തിന് പോകാന്‍ ക്ഷണിച്ചാല്‍ നിരസിക്കുന്നു'..

ഒരു ദിവസം 5 നേരത്തെ നിര്‍ബന്ധ 'നമസ്ക്കാരം നമസ്ക്കരിക്കാന്‍ തയ്യറാകാത്തവര്‍' ഫുട്ബോൾ കളി കാണുകയും 2 മണിക്കൂറിലേറെ വരുന്ന '4 സിനിമ വരെ ഒരുദിവസം കാണാന്‍ മടിയില്ലാത്തവര്‍' ആണ്.

എന്നാല്‍ '5 നേരത്തെ നമസ്ക്കാരത്തിന്' സുന്നത്ത് നമസ്ക്കാരം കൂടി ചേര്‍ത്താല്‍ കൂടി ഒരു സിനിമയുടെ ദൈര്ഘ്യം പോലും വരുന്നില്ല..

ഒരു 'സിനിമാ പാട്ട്' കാണുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന സമയം മതി 'ഒരു നേരത്തെ നമസ്ക്കാരത്തിന്.

തന്‍റെ 'ഇഷ്ട നായകന്‍റെ സിനിമ' പ്രചരിപ്പിക്കാന്‍ സമയം കണ്ടെത്തുന്നവര്‍ ഒരിക്കലും 'ഇസ്ലാം പഠിക്കുവാനോ പ്രചരിപ്പിക്കുവാനോ ശ്രമിക്കാറില്ല.

ഒരു പാട്ട് കേട്ടാൽ അത് 'ഏത് സിനിമയിലെ ആണെന്നും ആ പാട്ടിന്റെ പശ്ചാത്തലവും എന്തിനേറെ പറയുന്നു ആ സിനിമയുടെ മുഴുവൻ കഥയും അതിനു പിന്നിൽ പ്രവൃത്തിച്ചവരെ പോലും' നന്നായി അറിയാവുന്ന നമ്മിൽ എത്ര പേർക്ക്.

വിശുദ്ധ ഖുർആനിൽ ഒരു ആയത് പാരായണം ചെയ്യുന്നത് കേട്ടാൽ അത് 'ഏത് സൂറത്തിലെ ആണെന്നോ, ആ ആയത്തിന്റെ അർത്ഥം എന്തെന്നോ, അതിന്റെ പശ്ചാത്തലം' എന്ത് എന്നോ അറിയാം..

സ്വദഖ ചെയ്യാന്‍ മടിക്കുന്നവര്‍ക്ക് സിനിമ ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് കാണാന്‍ ഒരു മടിയുമില്ല..

ഇസ്ലാമിലെ വസ്ത്ര ധാരണം പിന്‍പറ്റാന്‍ തയ്യാറാകാത്തവര്‍ക്ക് സിനിമയിലെ വസ്ത്രധാരണ രീതി പിന്‍പറ്റാന്‍ അത്യന്തം സന്തോഷമാണ്.

ഫുള്‍സ്ലീവ് വസ്ത്രമോ, ഇസ്ലാം പഠിപ്പിച്ച രീതിയിൽ ശരീരം മറക്കാനോ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ 'ഏതെങ്കിലും ഒരു സിനിമാ നടി പുതിയ മോഡൽ വസ്ത്രം ധരിച്ചാല്‍ അത്പോലെ ധരിക്കാന്‍' തയ്യാറാകുന്നു.

ഖുര്‍ആന്‍ പാരായണം ചെയ്യാത്തവരുടെ (അല്ലെങ്കില്‍ വിരളമായി പാരായണം ചെയ്യുന്നവരുടെ) നാവില്‍നിന്നും സിനിമാ പാട്ടുകള്‍ കേള്‍ക്കുന്നത് ധാരാളമാണ്..

പ്രവാചകന്‍ താടി വക്കാന്‍ കല്‍പ്പിച്ചിട്ടും 'അനുസരിക്കാത്തവര്‍' സിനിമാ നടന്‍ താടി വച്ചപ്പോള്‍ അവരെ അനുകരിച്ചു താടി വക്കുന്നു.

സിനിമയിലെ ഡയലോടുകള്‍ മനപ്പാഠമാക്കുന്നവര്‍ക്ക് അല്ലാഹുവിന്‍റെ സംസാരമായ ഖുര്‍ആനിലെ ആയത്തുകളോ, പ്രവാചക വചനങ്ങളോ കാണാതെ അറിയുക തന്നെയില്ല..

ഖുര്‍ആനും, ഹദീസും ഷെയര്‍ ചെയ്യാന്‍ മടിക്കുന്നവര്‍ സിനിമയും- സിനിമാ പാട്ടും Download ചെയ്യാനുള്ള വഴികളും
ഷെയര്‍ ചെയ്യുന്നു.

ഇസ്ലാമീക വിഷയങ്ങളിലുള്ള സിഡികള്‍ വാങ്ങി കാണാനോ/കേള്‍ക്കാനോ/പഠിക്കുവാനോ തയ്യാറാകാത്തവര്‍ സിനിമാ സിഡികളും, സിനിമാ പാട്ട് സിഡികള്‍ വാങ്ങി കുടുംബ സമേതം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു..

നമസ്ക്കാരം ഖളാആക്കിയാലും സിനിമകളും സീരിയലുകളും, മറ്റ് വിനോദങ്ങളും കൃത്യസമയത്ത് തന്നെ കാണുന്നു.

(പക്ഷേ നമസ്കരിക്കാൻ മാത്രം അവന് സമയമില്ല.. താത്പര്യം ഇല്ല എന്ന് പറയുന്നതാകും ശരി..!)

അല്ലാഹുവില്‍ വിശ്വസിക്കുന്ന നമ്മള്‍ അല്ലാഹുവിന്‍റെ കല്‍പ്പനകളില്‍ നിന്നും അകലുന്നു, മുഹമ്മദ്‌ നബി(സ)യെ മറ്റാരെക്കാളും സ്നേഹിക്കേണ്ട/ പിന്തുടരേണ്ട നമ്മള്‍ ഇന്ന് സ്നേഹിക്കുന്നതും പിന്തുടരുന്നതും ആരെ ?..

ഇതൊക്കെ ഞാന്‍ പറയാതെ തന്നെ നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണ് എന്നാലും ഒരു ഓര്‍മ്മപ്പെടുത്തൽ മാത്രം..

ജന്മം കൊണ്ട് മുസ്ലിം ആകാനുള്ള ഭാഗ്യം ലഭിച്ചിട്ടും ഇസ്ലാമിനെ അറിയാനോ പഠിക്കാനോ ശ്രമിക്കാതെ ന്യൂജനറേഷന്റെ ലഹരിയിൽ ജീവിതം ആസ്വദിച്ച് തീർക്കുന്ന ഓരോരുത്തരും ചിന്തിച്ചിരിക്കേണ്ട വാക്കുകൾ..

ഇനിയെങ്കിലും സഹോദരീ സഹോദര ഒരു മാറ്റം ഉണ്ടാകണം. എത്ര പോസ്റ്റ്‌ വായിച്ചിട്ടും ഒരു മാറ്റം ഉണ്ടകുന്നില്ല. എങ്കിൽ നഷ്ടം നിങ്ങൾക്ക്‌ തന്നെ.

അധ്വാനിക്കാതെ സ്വർഗ്ഗത്തിൽ പോകാം എന്ന് ആരും കരുതണ്ട. റസൂലും(ﷺ) സഹാബാക്കളും സഹിച്ച ത്യാഗം എത്രയെന്ന് ചിന്തിക്കുക.

സ്വർഗ്ഗം ഉറപ്പാണെന്ന് റസൂൽ(ﷺ) പറഞ്ഞ ഉമർ (റ)വരെ അള്ളാഹുവിന്റെ ശിക്ഷയെ പേടിച്ച്‌ പൊട്ടി കരഞ്ഞു എന്ന് ചരിത്രം പറയുബോൾ.

നമ്മുക്ക്‌ സ്വർഗ്ഗം ഉറപ്പാണു എന്ന രീതിയിൽ ആണ് നമ്മുടെ ജീവിതം അള്ളാഹു ഈ ഉമ്മത്തിനു ചിന്തിച്ച്‌ മനസ്സിലക്കാൻ ഉള്ള കഴിവ്‌ നൽകട്ടെ...

ഇസ്ലാമിക പഠനങ്ങൾ

29 Dec, 01:55


മരണത്തിന് മുമ്പ് ഇനിയെങ്കിലും ഒരു മാറ്റം നമുക്ക് വേണം എന്ന ചിന്തയോടെ വായിച്ചു മനസ്സിലാക്കുക.. ഉചിതമായ ഒരു തീരുമാനം എടുക്കുക..
••••••••••••••••••••••••••••••••
*ദീനിന്റെ പകുതി കാര്യങ്ങളിൽ സുരക്ഷയൊരുക്കുന്നത് ഭാര്യയാണ്*

ഇസ്ലാമിക പഠനങ്ങൾ

23 Dec, 02:23


*പ്രസവശേഷമുള്ള 15 ടെൻഷനുകളും പരിഹാരവും*
••••••┈•✿﷽✿•┈••••••

_നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_

https://chat.whatsapp.com/KZYtBVvtEEYGTQ0N9QC3Sp

_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_

https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••

ആരോഗ്യമുളള കുഞ്ഞു ജനിച്ചാൽ ഉമ്മാന്റെ മനസ്സിന് സമാധാനമായി. ഇനി ടെൻഷൻ സ്വന്തം ആരോഗ്യത്തെയും സൗന്ദര്യത്തെയും കുറിച്ചായിരിക്കും. ദിവസങ്ങളോളം രക്തസ്രാവം, വയറിനു മേലേ വീണ സ്ട്രെച്ച് മാർക്കുകൾ, മുടി കൊഴിച്ചിൽ, വയറു ചാടുമോ എന്ന ഭയം... ഉറക്കം കെടുത്തുന്ന പതിനഞ്ചു സംശയങ്ങളും അവയ്ക്കുളള വിദഗ്ധരുടെ മറുപടികളുമിതാ...

*01പ്രസവശേഷം എത്ര നാൾ വരെ രക്തസ്രാവം ഉണ്ടാകും? എന്തൊക്കെ കരുതൽ എടുക്കണം..?*

🅰️ പ്രസവം കഴിഞ്ഞ് 20 മുതൽ 40 ദിവസം വരെയുളള രക്തസ്രാവം സ്വാഭാവികമാണ്. പ്രസവശേഷം ആദ്യ ദിവസങ്ങളിൽ ആർത്തവത്തിന്റെ ആദ്യ ദിനങ്ങളിൽ ഉണ്ടാകാറുളളതുപോലെ അല്പം കൂടുതൽ രക്തം നഷ്ടപ്പെടുന്നു. ക്രമേണ അളവ് കുറഞ്ഞ് വരികയും നിലയ്ക്കുകയും ചെയ്യുന്നു. ഈ കാലയളവ് എല്ലാവരിലും ഒരു പോലെ ആയിരിക്കില്ല. ഇതിനായി പ്രത്യേകം തയാറാക്കിയ നാപ്കിനുകൾ ഉപയോഗിക്കാം. തുണിയാണ് ഉപയോഗിക്കുന്നതെങ്കിൽ വൃത്തിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അണുനാശിനി സോപ്പു കൊണ്ട് കഴുകി വെയിലത്ത് ഉണക്കുക.

*02പ്രസവശേഷം എത്ര നാളുകൾക്കകം ശാരീരിക ബന്ധം ആകാം..?*

🅰️ പ്രസവത്തോടനുബന്ധിച്ച് യോനിയിൽ ഉണ്ടാകാനിടയുളള മുറിവിലെ സ്റ്റിച്ച് പൂർണമായി ഉണങ്ങിയ ശേഷം സെക്സിൽ ഏർപ്പെടുന്നതാണു ഉചിതം. സ്റ്റിച്ച് ഉണങ്ങുന്നതിനു മുമ്പുളള ശാരീരിക ബന്ധം അണുബാധയ്ക്കും വേദനയ്ക്കും കാരണമാവാം. ഒന്നര മാസം കരുതലുണ്ടാവണം. മുലയൂട്ടുന്ന കാലഘട്ടം സേഫ് പീരിയഡ് ആണെന്ന ധാരണ വേണ്ട. ഗർഭധാരണത്തിന് ഈ കാലഘട്ടത്തിൽ സാധ്യതയുണ്ടെന്നു മറക്കരുത്. സുരക്ഷിത മാർഗങ്ങൾ അവലംബിക്കുന്നതു ഗർഭധാരണത്തെ ചെറുക്കും.

*03പ്രസവശേഷം എല്ലാവർക്കും വയറു ചാടുമോ..?*

🅰️ ഗർഭധാരണത്തിനു ശേഷമുളള ആഹാരക്രമം ശരീരഭാരം കൂട്ടും. ഇത് ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരാൻ കഴിയും. ശിശുവിനെ ഉൾക്കൊളളാനായി അടിവയറിലെ പേശികൾ അയഞ്ഞു പോകുന്നതാണ് വയർ ചാടാൻ കാരണം. പ്രസവ ശേഷം ആറാഴ്ച മുതൽ ചെറിയ തോതിലുളള വ്യായാമം ആരംഭിക്കാം. വയറു കുറയ്ക്കുക മാത്രമല്ല കാലുകളിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനും കഴിയും. നടത്തം, യോഗാസനങ്ങൾ ഇവ ശീലിക്കാം. കൊഴുപ്പ് കൂടുതൽ അടങ്ങിയ ആഹാരം, നെയ്യ് അടങ്ങിയ മരുന്നുകൾ ഇവ അമിത വണ്ണത്തിനു കാരണമായേക്കാം.

ബെൽറ്റ് ഉപയോഗിച്ചാൽ താൽക്കാലികമായി അഭംഗി അകറ്റാം. ശാശ്വത പരിഹാരത്തിന് വ്യായാമം തന്നെ വേണം. അടിവയർ പേശികളെ ബലപ്പെടുത്താനുളള ഒരു വ്യായാമം ഇതാ...

നിവർന്ന് കിടക്കുക. കൈകളും നിവർത്തി വയ്ക്കുക. രണ്ട് കാലും പതിയെ 45 ഡിഗ്രി ഉയർത്തുക. കാൽമുട്ട് മടക്കാതെ സാവധാനം താഴ്ത്തുക. വ്യായാമം കൊണ്ട് പരിഹാരം ലഭിച്ചില്ലെങ്കിൽ ടമ്മി ടക്ക് പോലുളള വയർ കുറയ്ക്കാനുളള ശസ്ത്രക്രിയകളെ ആശ്രയിക്കുകയും ചെയ്യാം.

*04വയറു കുറയാൻ പഴയ രീതിയിൽ ഒറ്റ ഉപയോഗിക്കുന്നത് ഫലപ്രദമാണോ..?*

🅰️ കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഗർഭാശയം വികസിക്കുന്നു. പ്രസവശേഷം ഗർഭാശയം പൂർവസ്ഥിതിയിലേക്കു മടങ്ങാൻ ഒന്നരമാസം ആവശ്യമാണ്. ഇതിനു ശേഷം വ്യായാമം ക്രമീകരിച്ച്‌ വയറിലെ പേശികൾ ബലവത്താക്കാം. ഒറ്റയോ ബെൽറ്റോ ഉപയോഗിച്ചാൽ വയറു കുറയില്ല. പകരം വയറു പുറത്തേക്കു തളളി നിൽക്കാതെ കാഴ്ചയിലെ അഭംഗി ഒഴിവാക്കുക മാത്രമാണ് ചെയ്യുക.

*05പ്രസവശേഷം അമ്മയുടെ ആഹാരക്രമത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം..?*

🅰️ ഗർഭധാരണ സമയത്തും പ്രസവശേഷവും അമ്മയുടെ ആഹാരത്തിൽ ശ്രദ്ധ വേണം. അമ്മ കഴിക്കുന്ന ആഹാരമാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും അടിസ്ഥാനം. പ്രസവശേഷം ആദ്യ ആറു മാസം വരെ നിർബന്ധമായും മുലയൂട്ടണം. ഈ കാലയളവിൽ അമ്മയ്ക്കു രക്തക്കുറവ് വരാം. കാത്സ്യവും ഇരുമ്പും കൂടുതൽ അടങ്ങിയ ആഹാരം കഴിക്കണം. സപ്ലിമെന്റ് ടാബ്‌ലറ്റുകൾ കഴിക്കുന്നതു നല്ലതാണ്. ഇവയ്ക്കു പാർശ്വഫലങ്ങളില്ല. ധാരാളം വെളളം കുടിക്കാൻ മറക്കരുത്. ഇതു മുലപ്പാൽ കൂടാൻ സഹായിക്കും. കൈതച്ചക്ക, പേരയ്ക്ക, ഓമയ്ക്ക എന്നിവ കഴിക്കരുത് എന്നു പറയുന്നതിൽ ഒരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല.
കാത്സ്യവും ഇരുമ്പും കൂടുതൽ അടങ്ങിയ ആഹാരം കഴിക്കണം.

*06പ്രസവശേഷം വയറുവേദന, നടുവേദന ഇവയെല്ലാം സ്ഥിരമായി ഉണ്ടാവുമോ..?*

🅰️ പ്രസവശേഷം ചിലരിൽ വയറുവേദനയും നടുവേദനയും കാണപ്പെടാറുണ്ട്. സിസേറിയൻ ചെയ്തവരിൽ സ്റ്റിച്ചുണങ്ങാൻ ഒന്നരമാസം വേണ്ടി വരും. ഈ കാലയളവിൽ വയറു വേദനയുണ്ടാകാം. സുഖപ്രസവത്തിലൂടെ ഭാരം കൂടുതൽ ഉളള കുഞ്ഞുങ്ങൾക്കു ജന്മം നലൽകുന്നവരിൽ നടു‌വേദനയ്ക്കുളള സാധ്യതയുണ്ട്. പക്ഷേ, ഇതും അധികകാലം നീണ്ടു നിൽക്കില്ല. രണ്ടു മാസത്തിനുളളിൽ മാറും. വേദനയില്ലാതെ പ്രസവിക്കാൻ നട്ടെല്ലിന് എടുക്കുന്ന കുത്തിവയ്പ് നടുവേദനയ്ക്ക് കാരണമാകണമെന്നില്ല. എന്നാൽ ആവശ്യത്തിനു വിശ്രമം ഇല്ലാത്തത് നടുവേദനയ്ക്ക് കാരണമായിത്തീരാം.

ഇസ്ലാമിക പഠനങ്ങൾ

23 Dec, 02:23


🅰️ ഗർഭിണിയായിരിക്കെ ശരീരഘടനയിൽ വരുന്ന മാറ്റത്തിന്റെ ഭാഗമായും, ശരീരഭാരം കൂടുന്നതുകൊണ്ടും സ്തനങ്ങളുടെ വലുപ്പത്തിൽ അൽപം വ്യാത്യാസം വരാം. ഇത് സ്വാഭാവികമാണ്. പ്രസവശേഷം സ്തനങ്ങൾ ഇടിഞ്ഞ് തൂങ്ങി രൂപഭംഗി നിലനിർത്താൻ കസേരയിൽ നിവർന്നിരുന്ന് കുഞ്ഞിന് മുലയൂട്ടാം. അനുയോജ്യമായ അളവിലുളള ബ്രാ ധരിക്കുന്നതും സ്തനങ്ങളെ താങ്ങുന്ന പേശികളെ ശക്തിപ്പെടുത്തുന്ന എക്സർസൈസ് ചെയ്യുന്നതും നല്ലതാണ്.
(ഡോ: എൻ. എസ്. ശ്രീദേവി)
•••••••••••••••••••••••••••••••
അടുത്ത വിഷയം:
*അല്ലാഹുവിന്റെ ശിക്ഷയെ പേടിച്ച് പൊട്ടിക്കരയാത്ത ഉമ്മത്ത്*

ഇസ്ലാമിക പഠനങ്ങൾ

23 Dec, 02:23


അൽപം നടക്കുകയും കുഞ്ഞിന്റെ ശുശ്രൂഷകൾ ചെയ്യുകയുമാവാം. ഇരിക്കുമ്പോൾ നടുവിന് സപ്പോർട്ട് നൽകാൻ ശ്രദ്ധിക്കണം. നേരെ താഴേക്ക് കുനിയാതെ, മുട്ടു മടക്കി ഇരുന്നു മാത്രമേ സാധനങ്ങൾ എടുക്കാവൂ. ഭാരമുളള സാധനങ്ങൾ എടുക്കുന്നതും കുത്തനെയുളള പടികൾ കയറി ഇറങ്ങുന്നതും ഒഴിവാക്കാം.

*07പ്രസവശേഷം ഉണ്ടാക്കുന്ന നിരാശ, അകാരണമായ മാനസിക സംഘർഷങ്ങൾ എന്നിവ എത്രകാലം നീണ്ടു നിൽക്കാം? ഇതിന് മരുന്ന് ആവശ്യമാണോ..?*

🅰️ ഹോർമോണുകളുടെ വ്യതിയാനഫലമായി ചിലരിൽ നിരാശ കാണപ്പെടും. അകാരണമായി കരയുക, ഭർത്താവിനോട് അകൽച്ച കാണിക്കുക, കുഞ്ഞിനെ മുലയൂട്ടാനുളള വൈമുഖ്യം എന്നിവ ഇതിന്റെ ഭാഗമാണ്. വൈദ്യ സഹായം കൂടാതെ തന്നെ രണ്ടു മാസങ്ങൾക്കുളളിൽ സാധാരണ രീതിയിലേക്കു തിരിച്ചെത്തും. കൗൺസിലിങ്ങിലൂടെ ഇതു സ്വാഭാവികമാണെന്നുളള തിരിച്ചറിവ് നൽകണം. ആതമഹത്യാ പ്രവണത, കുഞ്ഞിനോടുളള അവഗണന തുടങ്ങിയവയ്ക്കു മരുന്ന് ആവശ്യമായി വരാം. സ്വന്തം അമ്മയുടെ സാമീപ്യം, ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും സ്നേഹപൂർണമായ പരിപാലനം ഇവർക്ക് ആവശ്യമാണ്.

*08പ്രസവശേഷമുളള മുടികൊഴിച്ചിൽ പിന്നീട് മുടിയില്ലാത്ത അവസ്ഥയിലേക്ക് നയിക്കുമോ..?*

🅰️ പ്രസവശേഷം ചിലരിൽ കുറച്ചു കാലത്തേക്കു മുടികൊഴിച്ചിൽ കാണപ്പെടാറുണ്ട്. കുഞ്ഞിനു പാലു കൊടുക്കുമ്പോൾ അമ്മക്കുണ്ടാകുന്ന ക്ഷീണം, പോഷകക്കുറവ് എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. പോഷകാഹാരം കഴിക്കുക. വൈറ്റമിൻ സപ്ലിമെന്റ് ടാബ്‌ലറ്റുകൾ കഴിക്കുക ഇവ മുടി കൊഴിച്ചിൽ തടയും. പ്രസവശേഷം മുടിയിൽ തേങ്ങാപ്പാൽ തേച്ചു കുളിക്കുകയും മരുന്നുകൾ ഇട്ടു കാച്ചിയ എണ്ണ ഉപയോഗിക്കുകയും ചെയ്യുന്നത് ഫലം നൽകാം.

*09സിസേറിയനു ശേഷം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്റ്റിച്ച് പൊട്ടാനുളള സാധ്യത ഉണ്ടോ..?*

🅰️ പ്രസവം കഴിഞ്ഞുളള ആദ്യ ആറാഴ്ചകളിൽ വരുന്ന ചുമ, തുമ്മൽ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. സിസേറിയൻ കഴിഞ്ഞവർ ചുമയ്ക്കുമ്പോൾ ഇരു കൈകളും കൊണ്ട് വയറിനു താങ്ങു കൊടുക്കുന്നതു നന്നായിരിക്കും. അധികമായ വയറു വേദനയോ രക്തസ്രാവമോ ശ്രദ്ധയിൽ പെട്ടാൽ വൈദ്യ സഹായം തേടണം.

*10പ്രസവരക്ഷ, എണ്ണ തേച്ചുളള കുളി, ലേഹ്യങ്ങൾ എന്നിവ ആവശ്യമാണോ..?*

🅰️ പരമ്പരാഗത രീതിയിൽ നമ്മുടെ നാട്ടിൽ സ്ത്രീകൾ പ്രസവ ശേഷം മൂന്നു മാസം വിശ്രമം എടുക്കാറുണ്ട്. ഒപ്പം പ്രസവ രക്ഷകൾ പലതും ചെയ്യും. ഇതിൽ തെറ്റൊന്നുമില്ല. എന്നാൽ സാധാരണ ജീവിത രീതികൾ തന്നെ പ്രസവശേഷവും പിന്തുടരുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടാവും എന്നു കരുതുന്നതു തെറ്റാണ്.

*11ഗർഭകാലത്ത് കഴുത്തിലും ദേഹത്തും ഉണ്ടാകുന്ന കറുത്ത പാടുകൾ പ്രസവശേഷം മാറുമോ? സ്ട്രെച്ച് മാർക്സ് എങ്ങനെ ഒഴിവാക്കാം..?*

🅰️ ഗർഭാവസ്ഥയിൽ ശരീരത്തിൽ കറുത്ത പാടുകൾ വരുന്നതു സ്വാഭാവികമാണ്. ഹോർമോണുകളുടെ പ്രവർത്തന ഫലമാണിത്. അമിതവണ്ണമുളളവരിലാണ് ഇത് കൂടുതൽ. മറുപിളളയിൽ നിന്നാണ് ഈ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നത്. പ്രസവശേഷം കറുത്ത നിറം അപ്രത്യക്ഷമാകും. ആർത്തവ ചക്രം പുനരാരംഭിക്കുന്നത് ഈ ഹോർമോണുകൾ ശരീരത്തിൽനിന്ന് അപ്രത്യക്ഷമായതിന്റെ ലക്ഷണമാണ്. അയൺ ഗുളികകളുടെ ഉപയോഗ ഫലമായാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നത് എന്നത് തെറ്റായ ധാരണയാണ്.
ഇരിക്കുമ്പോൾ നടുവിന് സപ്പോർട്ട് നൽകാൻ ശ്രദ്ധിക്കണം.

സ്ത്രീകളെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് വയറിലെ സ്ട്രെച്ച് മാർക്കുകൾ. ഗർഭം ഓരോ മാസം പിന്നിടുമ്പോഴും ചർമം വികസിക്കുന്നു. ഇതു വഴി ചർമത്തിനടിയിലെ ഇലാസ്റ്റിക് ഫൈബർ പൊട്ടിപ്പോവുന്നു. ഗർഭാശയം പൂർവസ്ഥിതിയിലേക്കു മടങ്ങിയാലും ഈ ഫൈബറുകൾ കൂടി ചേരുകയില്ല. അതുകൊണ്ടാണ് സ്ട്രെച്ച് മാർക്കുകൾ അവശേഷിക്കുന്നത്.

*12പ്രസവശേഷം പ്രമേഹം വരാൻ സാധ്യതയുണ്ടോ..?*

🅰️ പാരമ്പര്യമായി പ്രമേഹം ഉളളവർക്ക് ഗർഭാവസ്ഥയിൽ പ്രമേഹം വരാം. ഭാരം കൂടിയ കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നവരിൽ, അവർക്കു പാരമ്പര്യഘടകങ്ങൾ പ്രതികൂലമാണെങ്കിൽ പ്രമേഹം വരാനുളള സാധ്യത ഏറെയാണ്. കൃത്യമായ ഇടവേളകളിൽ ചെക്കപ്പുകൾ നടത്തുക.

*13മൂത്രതടസം, മലബന്ധം എന്നിവ പ്രസവം കഴിഞ്ഞു കാണപ്പെടുന്നത് എന്തുകൊണ്ടാണ്..?*

🅰️ സാധാരണ പ്രസവത്തിനു ശേഷം ചിലരിൽ മൂത്രതടസ്സം അനുഭവപ്പെടാറുണ്ട്. മൂത്രസഞ്ചിയുടെ നാഡികൾക്ക് പ്രസവ സമയത്തുണ്ടാകുന്ന ക്ഷതവും ഗർഭാശയത്തിന്റെ താഴേക്കുളള സ്ഥാന മാറ്റവും ഹോർമോൺ വ്യതിയാനവും ഇതിനു കാരണമാണ്. പ്രസവശേഷം മലബന്ധവും അനുഭവപ്പെടാം. 15–20 ഗ്ലാസ് വരെ വെളളം കുടിക്കുക, നാരുകൾ കൂടുതലായി അടങ്ങിയ പഴവർഗങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. ഇവ വഴി മലബന്ധം മറികടക്കാം.

*14കസേരയിൽ ഇരിക്കരുത്, പുസ്തകം വായിക്കരുത് എന്നെല്ലാം പറയുന്നതിൽ കാര്യമുണ്ടോ..?*

🅰️ നട്ടെല്ലിനു സപ്പോർട്ട് നൽകി ഇരിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. ആറാഴ്ചകൾക്കു ശേഷം മാത്രം കണ്ണിനു സ്ട്രെയിൻ നൽകുന്ന കാര്യങ്ങൾ ചെയ്യുക. ടിവി, കംപ്യൂട്ടർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

*15പ്രസവശേഷം സ്തനങ്ങൾ ഇടിഞ്ഞു തൂങ്ങുമോ? ഇതെങ്ങനെ പരിഹരിക്കും..?*

ഇസ്ലാമിക പഠനങ്ങൾ

23 Dec, 02:23


പ്രിയ സഹോദരീ,
ഹിജാബ്
"വിശ്വാസമാണ്.."
"വിശുദ്ധിയാണ്.."
"വ്യക്തിത്വമാണ്.."
"ശാലീനതയാണ്.."
"കുലീനതയാണ്‌.."
•••••••••••••••••••••••••••••
അടുത്ത വിഷയം :
*പ്രസവശേഷമുള്ള 15 ടെൻഷനുകളും പരിഹാരവും*

ഇസ്ലാമിക പഠനങ്ങൾ

23 Dec, 02:23


*എന്തിനാണ് ഇങ്ങനെ മൂടിപ്പുതച്ച് നടക്കുന്നത്*
••••••┈•✿﷽✿•┈••••••

_നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_

https://chat.whatsapp.com/KVK2VGRrzTQCE3FlTyisKJ

_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_

https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••

ഹിജാബണിഞ്ഞ് പൊതുവേദികളില്‍ സജീവമാകുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം ആഗോളാടിസ്ഥാനത്തില്‍ വര്‍ദ്ധിതമായിട്ടുണ്ട്.

എന്തുകൊണ്ടാണ് സമൂഹത്തിലെ സത്രീകള്‍ക്കിടയില്‍ ഹിജാബിന്ന് സ്വീകാര്യത കൂടി വരുന്നത്?

വിശിഷ്യാ മുസ്‌ലിം സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ പ്രാധാന്യപൂര്‍വം ഹിജാബിനെ എടുത്തണിയുന്നത്?

അതിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകളെ മനസ്സിലാക്കിയാല്‍ ഹിജാബിനെ സംബന്ധിച്ചുള്ള തെറ്റുധാരണകളും അതിനോടുള്ള ഭീതിയും നീങ്ങിക്കിട്ടും.

ഹിജാബണിയുന്നതിന്റെ പ്രാധാന്യവും അതിലൂടെ ലഭ്യമാകുന്ന ഗുണവും ആദ്യമായി മനസ്സിലാകേണ്ടത്മുസ്‌ലിം സഹോദരിക്കു തന്നെയാണ്. അവരാണ് അതിന്റെ ഗുണവശത്തെ സംബന്ധിച്ച് സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത്.

മുസ്‌ലിം സ്ത്രീകള്‍ എന്തു കൊണ്ട് ഹിജാബ് അണിയുന്നു?

ഹിജാബണിഞ്ഞ മുസ്‌ലിം സ്ത്രീയെ കാണുമ്പോള്‍ “എന്തുകൊണ്ടാണിങ്ങനെ മൂടിപ്പുതച്ച്” എന്ന്, സഹോദരീ നീ അത്ഭുതപ്പെടുന്നുണ്ടോ?

ഒരു മുസ്‌ലിംസ്ത്രീയെന്ന നിലക്ക് ഹിജാബണിയുന്നതിന്റെ ഗുണങ്ങളെന്തൊക്കെയാണ് എന്നറിയാന്‍ നിനക്ക് ആഗ്രഹമുണ്ടൊ?

സഹോദരീ,
ഹിജാബണിഞ്ഞു നടക്കുമ്പോഴും, ഹിജാബിലൂടെ ലഭ്യമാകുന്ന ഗുണങ്ങളെന്തൊക്കായാണ് എന്നറിയാന്‍ നീ കൊതിക്കുന്നുണ്ടൊ?

ഇതാ ലളിതമായ ചില ഉത്തരങ്ങള്‍.

ഹിജാബ് ഒരു സുരക്ഷാ കവചമാണ്‌
അല്ലാഹു സൗന്ദര്യം നല്‍കിയാണ് സ്ത്രീകളെ സൃഷ്ടിച്ചിട്ടുള്ളത്. സ്ത്രീ സൗന്ദര്യം സുരക്ഷിതമായി മറച്ചുവെക്കപ്പെടണം എന്നത് ആ സ്രഷ്ടാവിന്റെ നിയമമാണ്.

ലൈംഗികമായി പീഢിപ്പിക്കപ്പെടാതിരിക്കുവാനും, പൊതു സമൂഹത്തില്‍ അപമാനിക്കപ്പെടാതിരിക്കുവാനും, പരസ്യപ്പലകകളില്‍ പ്രദര്‍ശിപ്പിക്കപ്പെടാതിരിക്കുവാനും മുസ്‌ലിം സ്ത്രീകള്‍ അവരുടെ ശാരീരിക സൗന്ദര്യം ഹിജാബിലൂടെ സുരക്ഷിതമായി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്കാണ് സമൂഹത്തില്‍ നിന്ന് ആദരവുകളും ബഹുമാനങ്ങളും ലഭിക്കുന്നത്.

സ്വഭാവം, വ്യക്തിത്വം, ധിഷണ, ശാലീനത എല്ലാം ഒരു മുസ്‌ലിം സ്ത്രീയില്‍ പ്രകടമാകുന്നത് അവള്‍ ധരിക്കുന്ന ഹിജാബിലൂടെയാണ്.
ഹിജാബ് അല്ലാഹുവിനോടുള്ള വിധേയത്വമാണ്‌
ഒരു മുസ്‌ലിം പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതോടെ ഇസ്‌ലാമിക വസ്ത്രധാരണം സ്വീകരിക്കണം എന്നത് അല്ലാഹുവിന്റെ കണിശമായ നിര്‍ദ്ദേശമാണ്.

ഒരു സ്ത്രീ ഹിജാബണിയുമ്പോള്‍ അല്ലാഹുവിന്റെ പ്രസ്തുത നിര്‍ദ്ദേശമാണ് വിനയപൂര്‍വം നടപ്പിലാക്കുന്നത്. തന്റെ സ്രഷ്ടാവിനോടുള്ള വിധേയത്വം ജീവിതത്തില്‍ എല്ലായിടത്തും പ്രകടിപ്പിക്കുന്നതില്‍ ഒരു മുസ്‌ലിം സ്ത്രീക്ക് എപ്പോഴും സന്തോഷമേ ഉണ്ടാകൂ.

അതെ, മുസ്‌ലിം സ്ത്രീയുടെ മതവിശ്വാസത്തിന്റെ പ്രത്യക്ഷ സിംബലാണ് ഹിജാബ്.

ഹിജാബ് ലജ്ജയുടെ ഭാഗമാണ്‌
ഹിജാബ് മുസ്‌ലിം സ്ത്രീയുടെ നിലപാടാണ്. ഹിജാബണിയുക എന്നാല്‍ തന്റെ ശാലീനത കാത്തുസൂക്ഷിക്കുക എന്നതുമാണ്. അല്ലാഹുവിലേക്ക് അടുക്കാന്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ ആചരിക്കണമൊ അവ മുഴുവനും കഴിയുന്നത്ര പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുസ്‌ലിം സഹോദരിയുടെ ഹിജാബ്. ലജ്ജാശീലം വിശ്വാസത്തിന്റെ ഭാഗമാണ്. അതെ, ശാലീനത മുസ്‌ലിം സ്ത്രീയുടെ കുലീനതയാണ്.

ഹിജാബ് ഹൃദയ വിശുദ്ധി നല്‍കുന്നതാണ്‌
മനസ്സിന് പവിത്രത പകരുന്നതും ശാന്തിയേകുന്നതുമാണ് ഇസ്‌ലാമിക വസ്തധാരണം. അല്ലാഹുവിന്നിഷ്ടമുള്ള വസ്ത്രം ധരിക്കുന്നൂ എന്ന ബോധം സത്യവിശ്വാസിനികളില്‍ കൂടുതല്‍ ആത്മബേധമുണ്ടാക്കും. ഹിജാബണിയുന്നവള്‍ എന്നതു കൊണ്ടു തന്നെ ജീവിതത്തില്‍ കുടൂതല്‍ സൂക്ഷ്മത കൈവരുകയും ചെയ്യും.

ഹിജാബ് ജീവിത വിശുദ്ധിക്കും നന്മക്കുമുതകുന്ന കര്‍മ്മമാണ്‌
മുസ്‌ലിം സ്ത്രീയുടെ ജീവിത മാതൃകകളില്‍ പ്രവാചക പത്‌നിമാരും സ്വഹാബാ വനിതകളുമാണ് മുന്‍പന്തിയില്‍നില്‍ക്കുന്നത്. പൂര്‍വികരായ മഹതികളെല്ലാം അവരുടെ ജീവിത വിശുദ്ധിയുടെ ഭാഗമായി ഉള്‍ക്കൊണ്ട നിലപാടാണ് ഹിജാബ്.

തങ്ങളുടെ സൗന്ദര്യം പ്രദര്‍ശന വസ്തുവല്ലെന്നും അത് അന്യരില്‍ നിന്ന് മറച്ചു പിടിക്കേണ്ടത് ജീവിത സുരക്ഷക്കും സമാധാന ജീവിതത്തിനും സര്‍വോപരി ദൈവപ്രീതിക്കും അനിവാര്യമാണെന്നും അറിവുള്ള ഒരു വിശ്വാസിനി ബോധപൂര്‍വമാണ് തന്നില്‍ ഹിജാബ് സ്വീകരിക്കുന്നത്‌
ഹിജാബ് സ്വര്‍ഗ്ഗത്തില്‍ നിന്ന് പ്രതിഫലം ലഭ്യമാകുന്നതാണ്‌
സത്യവിശ്വാസിനികള്‍ക്ക് അവരുടെ സല്‍കര്‍മ്മങ്ങള്‍ക്കനുസൃമായ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ നല്‍കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.

ഒരു മുസ്‌ലിം സ്ത്രീ ഇസ്‌ലാമിക വസ്ത്രധാരണം സ്വീകരിക്കുന്നത് അവളുടെ ജീവിതത്തിലെ സല്‍കര്‍മ്മമാണ്. തന്റെ വിശ്വാസത്തിന്റെപ്രകടനവുമാണത്. അവള്‍ക്കതിന് അര്‍ഹമായ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുക തന്നെ ചെയ്യും.

ഇസ്ലാമിക പഠനങ്ങൾ

23 Dec, 02:23


*വ്യാഴാഴ്ചയിലെ നോമ്പ് വിശേഷങ്ങൾ*
••••••┈•✿﷽✿•┈••••••

_നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_

https://chat.whatsapp.com/KZYtBVvtEEYGTQ0N9QC3Sp

_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_

https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••

എന്താണ് വ്യാഴാഴ്ച ദിവസത്തിലെ ശ്രേഷ്ഠത..
അല്ലാഹുവിന്റെ റസൂൽ, നമ്മുടെ നബി ﷺ അറിയിച്ചു തന്ന വ്യാഴാഴ്ച സുന്നത്ത് നോമ്പ് എടുക്കുന്നവരിൽ പെട്ടവരാണോ നാം..

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും പ്രവ൪ത്തനങ്ങള്‍ (അല്ലാഹുവിന്) പ്രദ൪ശിപ്പിക്കപ്പെടുന്നു. ഞാന്‍ നോമ്പുകാരനായ രൂപത്തില്‍ എന്റെ പ്രവ൪ത്തനങ്ങള്‍ പ്രദ൪ശിപ്പിക്കപ്പെടുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (തി൪മിദി:747)

നമുക്ക് സുന്നത്ത് നോമ്പ് എടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തല്ലേ..
വ്യാഴാഴ്ച കഴിയുന്ന എല്ലാവരും സുന്നത്ത് നോമ്പ് എടുക്കുകയും മറ്റുള്ളവരോട് നോമ്പ് എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമല്ലോ

*നോമ്പിന്റെ ചില ശ്രേഷ്ഠതകൾ*

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺപറഞ്ഞു: അല്ലാഹു പറയുന്നു: മനുഷ്യരുടെ എല്ലാ നന്മകള്‍ക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹു പറയുന്നു, നോമ്പിന് ഒഴികെ, അതിന് ഞാന്‍ (കണക്കല്ലാത്ത) പ്രതിഫലം നല്‍കുന്നതാണ്. (മുസ്ലിം:1151)

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ യോട് ചോദിച്ചു:ഏറ്റവും ശ്രേഷ്ടകരമായ ക൪മ്മം ഏതാണ്? നബി(സ്വ) പറഞ്ഞു: നീ നോമ്പ് അനുഷ്ടിക്കുക. അതിന് തുല്യമായി മറ്റൊന്നുമില്ല. (നസാഇ:2222)

അബൂ സഈദ് അല്‍ ഖുദ്’രിയില്‍ (റ) നിന്നും നിവേദനം:നബി ﷺപറഞ്ഞു: ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ എഴുപത് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും. (മുസ് ലിം: 1153)

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: :ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അവനും നരകത്തിനും ഇടയില്‍ ആകാശഭൂമികള്‍ക്കിടയിലെ അകലത്തോളം വിശാലമായ ഒരു കിടങ്ങ് അല്ലാഹു തീ൪ക്കുന്നതാണ്. (തി൪മിദി:1624)

നബി ﷺപറഞ്ഞു: നോമ്പ് ഒരു പരിചയാണ്. നോമ്പുകാരൻ അതുപയോഗിച്ച് നരകത്തിൽ നിന്നും പരിരക്ഷ തേടുന്നു.(അഹ്മദ് 3/241 3/296 )
•••••••••••••••••••••••••••••••
അടുത്ത വിഷയം :
*_എന്തിനാണ് ഇങ്ങനെ മൂടിപ്പുതച്ച് നടക്കുന്നത്..?_*

1,924

subscribers

49

photos

3

videos