DoolNews @thedoolnews Channel on Telegram

DoolNews

@thedoolnews


Stay connected with DoolNews

DoolNews (English)

Are you searching for a reliable source of news and information to stay connected with the world? Look no further than DoolNews! With our Telegram channel @thedoolnews, you can access a wide range of news articles, updates, and insights on various topics. From politics to entertainment, sports to technology, we cover it all. DoolNews is your go-to destination for staying informed and up-to-date. Who is DoolNews? We are a dedicated team of journalists and news enthusiasts who are passionate about delivering accurate and timely news to our audience. Our goal is to provide you with the latest happenings around the globe in a clear and concise manner. What is DoolNews? DoolNews is a Telegram channel that aims to keep you informed about the world around you. Whether you're interested in current events, trending topics, or in-depth analysis, we have something for everyone. By joining our channel, you can receive news updates directly on your device, making it convenient and easy to stay informed. Stay connected with DoolNews and never miss out on important news again. Join our Telegram channel @thedoolnews today and be a part of our growing community of news enthusiasts. Stay informed, stay connected with DoolNews!

DoolNews

21 Nov, 20:22


ആദ്യസിനിമയില്‍ തന്നെ തന്നിഷ്ടം കാണിക്കുകയാണോ എന്ന് മമ്മൂക്ക അന്ന് എന്നോട് ചോദിച്ചു: ലാല്‍ ജോസ്
https://www.doolnews.com/lal-jose-explains-how-he-convinced-mammootty-for-the-getup-in-oru-maravathoor-kanavu-movie-144-64.html

കമലിന്റെ സംവിധാനസഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് ലാല്‍ ജോസ്. ശ്രീനിവാസന്റെ രചനയില്‍ ലാല്‍ ജോസ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. 1998 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്. ഒരു മറവത്തൂര്‍ കനവില്‍ ഉണ്ണി, ബിജു മേനോന്‍, മോഹിനി, ശ്രീനിവാസന്‍, നെടുമുടി വേണു, കലാഭവന്‍ മണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ചാണ്ടി എന്ന കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. അതുവരെ കണ്ടതില്‍ വെച്ച് വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടി ചാണ്ടിയെ […]

DoolNews

21 Nov, 16:46


എന്തോന്നാ ഇത് മമ്മീ??? | Hello Mummy Movie Review
https://www.doolnews.com/hello-mummy-personal-opinion-144-94.html

കേന്ദ്രകഥാപാത്രമായി എത്തിയ ഷറഫുദ്ദീന്‍ തന്നാലാവും വിധം ബോണി എന്ന കഥാപാത്രത്തെ നന്നാക്കിയിട്ടുണ്ട്. സ്റ്റെഫിയായെത്തിയ ഐശ്വര്യ ലക്ഷമി ചില സീനില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചെങ്കിലും ചില സീനുകള്‍ വെറുപ്പിച്ചു. ഇമോഷണല്‍ സീനുകളിലെ പ്രകടനം നന്നായിരുന്നു. ജഗദീഷിന്റെ കഥാപാത്രത്തെ കോമഡിയാക്കണോ സീരിയസാക്കണോ എന്ന കണ്‍ഫ്യൂഷന്‍ എഴുത്തുകാരനുണ്ടായിരുന്നു എന്ന് തോന്നുന്നു. ആ ക്യാരക്ടറിനെ എങ്ങനെയാണ് പ്രസന്റ് ചെയ്യേണ്ടതെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് പോലും പിടിയില്ലായിരുന്നെന്ന് തോന്നുന്നു.   Content Highlight: Hello Mummy personal opinion

DoolNews

21 Nov, 16:45


വിജയ് സാര്‍ ആ ഡയലോഗ് കൈയില്‍ നിന്നിട്ടതായിരുന്നു: ശിവകാര്‍ത്തികേയന്‍
https://www.doolnews.com/sivakarthikeyan-shares-his-experience-about-his-cameo-role-in-the-greatest-of-all-time-144-64.html

തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് അവതരിച്ചത്. രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററിലെത്തിയ വിജയ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 400 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി. ചിത്രത്തില്‍ തമിഴ്‌ലെ പുത്തന്‍ താരദോയമായ ശിവകാര്‍ത്തികേയന്‍ അതിഥിവേഷത്തിലെത്തിയിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്ന വിജയ് തന്റെ പിന്മുറക്കാരനെ പ്രഖ്യാപിക്കുന്ന സീനായിട്ടാണ് വിജയ്-ശിവകാര്‍ത്തികേയന്‍ എന്നിവരുള്ള സീനിനെ പലരും വ്യാഖ്യാനിച്ചത്. ആ സീനിനെക്കുറിച്ചുള്ള […]

DoolNews

21 Nov, 16:44


അദാനിക്കെതിരെയുള്ള യു.എസ് നടപടി കോണ്‍ഗ്രസ് ഉന്നയിച്ച ജെ.പി.സി അന്വേഷണം ശരിവെക്കുന്നത്: ജയറാം രമേശ്
https://www.doolnews.com/jpc-inquiry-raised-by-congress-on-us-action-against-adani-upheld-jairam-ramesh-62-152.html

ന്യൂദല്‍ഹി: അദാനിക്കെതിരെ അമേരിക്ക ശതകോടികളുടെ വഞ്ചനാക്കേസെടുത്തതിനു പിന്നാലെ, അദാനിയുടെ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ അഴിമതികളെ കുറിച്ചും സംയുക്ത പാര്‍ലമെന്ററി അന്വേഷണം (ജെ.പി.സി) ആവശ്യമാണെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ശരിവെക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. അദാനി നടത്തിയ മെഗാ അഴിമതി സംബന്ധിച്ച് സുരക്ഷാ നിയമ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അന്വേഷണത്തിന് പുതിയതും വിശ്വസ്തതയുമുള്ള സെബി മേധാവിയെ നിയമിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ‘ഗൗതം അദാനിക്കും മറ്റുള്ളവര്‍ക്കുമെതിരെ യു.എസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പല മോദാനി അഴിമതികളെ കുറിച്ച് […]

DoolNews

21 Nov, 16:43


നെതന്യാഹുവിനെതിരേയും മുന്‍ പ്രതിരോധ മന്ത്രിക്കെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി
https://www.doolnews.com/arrest-warrant-issued-against-netanyahu-yoav-gallant-by-international-criminal-court-150-63.html

ഹേഗ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യൊവ് ഗാലന്റ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി). കോടതിയുടെ അധികാര പരിധിയെ സംബന്ധിച്ചുള്ള ഇസ്രഈലിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ കോടതി അറസ്റ്റ് വാറണ്ട് സംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കുകയായിരുന്നു. നെതനന്യാഹുവിനും ഗാലന്റിനും പുറമെ അന്തരിച്ച മുന്‍ ഹമാസ് മിലിട്ടറി കമാന്‍ഡറായ മുഹമ്മദ് ദെയ്ഫിനെതിരേയും അറസ്റ്റ് വാറണ്ടുണ്ട്. ഇസ്രഈലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായി നടത്തിയ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചത്. യുദ്ധക്കുറ്റം ആരോപിച്ച് […]

DoolNews

21 Nov, 16:42


ബാറോസില്‍ ഞാനും ലാലും ആ ഒരു കാര്യത്തില്‍ എപ്പോഴും വഴക്കിടും: സന്തോഷ് ശിവന്‍
https://www.doolnews.com/santosh-sivan-shares-his-experience-of-worked-in-barroz-144-64.html

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാറോസ്. 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്നു എന്നതാണ് ബാറോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് ബാറോസ്. ബാറോസിന്റെ മുന്നണിയിലും പിന്നണിയിലും ഒരുപിടി മികച്ച ടെക്‌നീഷ്യന്മാരാണ് അണിനിരന്നിരിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന സംവിധായകനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സന്തോഷ് […]

DoolNews

21 Nov, 16:41


എന്താണ് ഗൗതം അദാനിക്കെതിരെ അമേരിക്ക ചുമത്തിയ കേസ്? വിശദാംശങ്ങൾ
https://www.doolnews.com/us-charges-adani-in-alleged-265-million-bribery-fraud-case-92-148.html

സോളാർ വൈദ്യുതി കരാറുകൾ നേടിയെടുക്കുന്നതിന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 2,029 കോടി രൂപ കൈക്കൂലി നൽകിയെന്നാരോപിച്ച് ഗൗതം അദാനിക്കും മറ്റ് 7 പേർക്കുമെതിരെ യുഎസ് പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തി. എന്താണ് കേസ്?   Content Highlight: US charges  Adani in alleged $265 million bribery, fraud case

DoolNews

21 Nov, 16:40


സമൂഹമാധ്യമങ്ങളില്‍ നിന്ന് 16 വയസില്‍ താഴെയുള്ളവരെ വിലക്കാന്‍ ഓസ്‌ട്രേലിയ; നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 32 മില്യണ്‍ പിഴ
https://www.doolnews.com/australia-to-ban-under-16s-from-social-media-32-million-fine-for-companies-violating-the-law-150-63.html

മെല്‍ബണ്‍: 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിലക്കുന്ന ലാന്‍ഡ്മാര്‍ക്ക് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ബില്‍ പ്രകാരം വിലക്ക് ലംഘിച്ച് 16 വയസില്‍ താഴെയുള്ള കുട്ടികളെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ടെക് കമ്പനികള്‍ക്ക് 32.5 മില്യണ്‍ പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം കുട്ടികളേക്കാളും മാതാപിതാക്കളേക്കാളും കൂടുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കാണെന്നാണ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മിഷേല്‍ ഗ്രൗണ്ട് ബില്‍ അവതരിപ്പിക്കവെ പറഞ്ഞത്. ‘വളരെയധികം ഓസ്ട്രേലിയന്‍ യുവാക്കള്‍ക്ക്, സോഷ്യല്‍ […]

DoolNews

21 Nov, 16:39


സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി ഹൈക്കോടതിയില്‍
https://www.doolnews.com/wcc-in-high-court-seeking-code-of-conduct-to-regulate-film-industry-61-152.html

കൊച്ചി: സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യൂ.സി.സി ഹൈക്കോടതിയില്‍. സര്‍ക്കാര്‍ നിയമം വരുന്നത് വരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാകണമെന്നും ഡബ്ല്യൂ.സി.സി ഹരജിയില്‍ ആവശ്യപ്പെട്ടു. ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ ബെഞ്ച് സിറ്റിങ് നടന്നതിന് പിന്നാലെയാണ് ഡബ്ല്യൂ.സി.സിയുടെ ആവശ്യം. പോഷ് നിയമവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഏര്‍പ്പാടാക്കാനും കോടതിയുടെ ഇടപെടല്‍ വേണമെന്നും ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അടുത്ത ബുധനാഴ്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സിനിമാനയ […]

DoolNews

21 Nov, 11:33


സെക്രട്ടറിയേറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് പരിക്ക്
https://www.doolnews.com/the-secretary-s-closet-fell-and-the-employee-was-injured-61-152.html

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് സെക്രട്ടറിയേറ്റ് ജീവനക്കാരിക്ക് പരിക്കേറ്റു. ജീവനക്കാരിയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്രട്ടറിയേറ്റിലെ അനക്‌സ് ഒന്നിലെ ശുചിമുറിയിലാണ് അപടകമുണ്ടായത്. തദ്ദേശഭരണ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റത്. അനക്‌സ് ഒന്നിലെ ഒന്നാം നിലയിലെ ശുചിമുറിയില്‍ ബാത്ത്‌റൂമില്‍ പോയ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ക്ലോസറ്റ് പൊട്ടിവീണ് കാലിന്റെ ഭാഗത്ത് മുറിവേല്‍ക്കുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നേരത്തെ സെക്രട്ടേറിയേറ്റിലെ സീലിങ്ങ് ഇളകി വീണ് മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. പിന്നാലെയാണ് ശുചിമുറിയില്‍ വെച്ച് ഉദ്യോഗസ്ഥയ്ക്ക് […]

DoolNews

21 Nov, 11:32


എന്തോന്നാ ഇത് മമ്മീ???
https://www.doolnews.com/hello-mummy-movie-review-144-64.html

മലയാളത്തില്‍ അധികം വന്നിട്ടില്ലാത്ത ഒരു ഴോണറാണ് ഹൊറര്‍ കോമഡി. ഒരേസമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും അതോടൊപ്പം പേടിപ്പിക്കുകയും ചെയ്യുക എന്നത് നിസ്സാരകാര്യമല്ല. ഏതെങ്കിലും ഒരു ഭാഗം പാളിയാല്‍ മുഴുവനും കൈയില്‍ നിന്ന് പോകുമെന്ന് ഉറപ്പാണ്. ഹൊറര്‍ കോമഡി ഴോണറില്‍ മലയാളത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹലോ മമ്മി. മരിച്ച് 22 വര്‍ഷം കഴിഞ്ഞിട്ടും മകളോടുള്ള സ്‌നേഹം കാരണം ഈ ലോകം വിട്ടുപോകാത്ത ഒരു ആത്മാവ്. മകളുടെ എല്ലാ കാര്യത്തിലും നിയന്ത്രണങ്ങള്‍ വെക്കുന്ന ആത്മാവ് കാരണം പ്രശ്‌നത്തിലാകുന്ന ഒരുകൂട്ടം ആളുകളുട […]

DoolNews

21 Nov, 11:31


അന്ധവിശ്വാസത്തിനും കേട്ടുകേള്‍വിക്കും ലോജിക്കല്‍ കണക്ഷന്‍ കൊടുത്ത സിനിമ; അതുപോലെ ഒരു ചിത്രം ലോകത്ത് വേറെയില്ല: എസ്.എന്‍. സ്വാമി
https://www.doolnews.com/s-n-swamy-talks-about-secret-movie-151-64.html

മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 40 വര്‍ഷമായി മലയാളസിനിമയുടെ ഭാഗമായി നില്‍ക്കുന്ന എസ്.എന്‍. സ്വാമി 40ലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സീക്രട്ട്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്ര മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരും അഭിനയിച്ചിരുന്നു. സീക്രെട്ട് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍ സ്വാമി. സീക്രെട്ട് […]

DoolNews

21 Nov, 11:30


‘കരിങ്കൊടി പ്രതിഷേധം അപമാനകരമല്ല’; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസ് റദ്ദാക്കി ഹൈക്കോടതി
https://www.doolnews.com/black-flag-protest-not-disgraceful-hc-139-61.html

കൊച്ചി: കരിങ്കൊടി പ്രതിഷേധം അപമാനകരമല്ലെന്ന് ഹൈക്കോടതി. കരിങ്കൊടി ഉപയോഗിച്ച പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നാണ് കോടതി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസിലാണ് കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് കരിങ്കൊടി പ്രതിഷേധത്തിനെതിരായ കേസ് കോടതി റദ്ദാക്കുകയും ചെയ്തു. കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കരിങ്കൊടിയില്‍ അപമാനിക്കാന്‍ ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും കോടതി പറഞ്ഞു. 2017ല്‍ പറവൂരില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയതിനെതിരായ കേസാണ് കോടതി റദ്ദാക്കിയത്. […]

DoolNews

21 Nov, 11:29


‘കടുവായേ കിടുവ പിടിക്കുന്നേ’ എന്ന പാട്ടിന് പകരം ആദ്യം തീരുമാനിച്ചത് മറ്റൊന്ന്; അത് വേണ്ടെന്നുവെക്കാന്‍ കാരണമുണ്ട്: ഇന്ദ്രജിത്ത്
https://www.doolnews.com/indrajith-sukumaran-talks-about-amar-akbar-anthony-and-kaduvaye-kiduva-pidikkunne-song-138-64.html

നടനും ഗായകനുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘അമര്‍ അക്ബര്‍ അന്തോണി’. ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ എന്നിവര്‍ ഒന്നിച്ചെത്തിയ സിനിമ വന്‍ ഹിറ്റായിരുന്നു. സിനിമയില്‍ ഏറെ ചിരിപ്പിച്ച ഒരു സീനായിരുന്നു ഇന്ദ്രജിത്തിന്റെ ‘കടുവായേ കിടുവ പിടിക്കുന്നേ’ എന്ന പാട്ട് പാടുന്ന സീന്‍. എന്നാല്‍ അതില്‍ ആദ്യം മറ്റൊരു പാട്ടായിരുന്നു തീരുമാനിച്ചതെന്ന് പറയുകയാണ് ഇന്ദ്രജിത്ത്. ആദ്യം തീരുമാനിച്ച പാട്ട് മറ്റൊരു സിനിമയില്‍ ഉപയോഗിച്ചത് […]

DoolNews

21 Nov, 11:28


ഒടുവില്‍ സഹായം; ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ ഡി.എം.കെ അഫ്‌സലിന് ആശ്വാസം
https://www.doolnews.com/telangana-sports-council-hands-over-medical-aid-to-dmk-afzal-139-65.html

ഹൈദരാബാദ്: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ ഡി.എം.കെ അഫ്‌സലിന് ചികിത്സയ്ക്കുള്ള ധനസഹായം കൈമാറി തെലങ്കാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍. ഡി.എം.കെ അഫ്‌സലിന് മൂന്ന് ലക്ഷം രൂപയാണ് ധനസഹായം നല്‍കിയത്. തെലങ്കാന സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ശിവസേന റെഡിയും വൈസ് ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ എ. സോണിബാല ദേവിയും ചേര്‍ന്നാണ് ധനസഹായം കൈമാറിയത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഫ്സല്‍ (ദോസ്ത് മുഹമ്മദ് ഖാന്‍ അഫ്സല്‍) ഓള്‍ഡ് ഹൈദരാബാദിലെ മെഹദിപ്പട്ടണത്ത് ചികിത്സക്ക് പോലും പണമില്ലാതെ പ്രയാസപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രതിസന്ധികള്‍ […]

DoolNews

21 Nov, 11:27


സഞ്ജയ് മഞ്ജരേക്കര്‍ക്കെതിരെ ആഞ്ഞടിച്ച് ഷമി; ചോദിച്ച് വാങ്ങിയതാണ്!
https://www.doolnews.com/mohammad-shami-react-against-sanjay-manjrekar-65-141.html

2025 ഐ.പി.എല്ലിനോടനുബന്ധിച്ച മെഗാ താരലേലം നവംബര്‍ 22ന് നടക്കാനിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ മെഗാ ഇവന്റിന് വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. താരലേലത്തിന് മുന്നോടിയായി മുഹമ്മദ് ഷമിയെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍ സംസാരിച്ചിരുന്നു. എന്നാല്‍ സഞ്ജയ്ക്ക് മറുപടിയുമായി തന്റെ ഇന്‍സ്റ്റ ഗ്രാമില്‍ ഷമി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയേക്കാള്‍ വിലമതിക്കുന്ന താരമാകാന്‍ അര്‍ഷ്ദീപ് സിങ്ങിന് സാധിക്കുമെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്. പരിക്ക് മൂലം ഷമിക്ക് മൂല്യം കുറയുമെന്ന് ഫ്രാഞ്ചൈസികള്‍ ആശങ്കയിലാണെന്നും മുന്‍ […]

DoolNews

21 Nov, 11:26


ചെറുപ്പം മുതല്‍ക്കേ ഞാന്‍ മമ്മൂട്ടി ഫാന്‍, മോഹന്‍ലാല്‍ ഫാന്‍സുമായി തര്‍ക്കിച്ചു; പക്വത വന്നപ്പോള്‍ ഒരു കാര്യം ബോധ്യമായി: ലുക്മാന്‍
https://www.doolnews.com/lukman-avaran-talks-about-mohanlal-and-mammootty-138-64.html

ചെറുപ്പം മുതല്‍ക്കേ താന്‍ മമ്മൂട്ടിയുടെ ഒരു ആരാധകനായിരുന്നുവെന്ന് പറയുകയാണ് നടന്‍ ലുക്മാന്‍ അവറാന്‍. താന്‍ പണ്ട് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാറുണ്ടായിരുന്നെന്നും മോഹന്‍ലാല്‍ ഫാന്‍സുമായി തര്‍ക്കിച്ചിരുന്നുവെന്നും നടന്‍ പറയുന്നു. എന്നാല്‍ പിന്നീട് പക്വത എത്തിയപ്പോഴാണ് മോഹന്‍ലാലും മമ്മൂട്ടിയും അഭിനയത്തിന്റെ കാര്യത്തില്‍ ലെജന്‍ഡുകളാണെന്ന ബോധ്യം തനിക്ക് ഉണ്ടാകുന്നതെന്നും ലുക്മാന്‍ പറഞ്ഞു. ഒന്നോ രണ്ടോ സിനിമകളില്‍ നായകനാവുകയെന്നത് അത്ര വലിയ കാര്യമല്ലെന്നും മലയാള സിനിമയില്‍ നായക പദവി ഇത്രകാലമായി നിലനിര്‍ത്തുന്നത് മമ്മൂട്ടിയും മോഹന്‍ലാലും ലെജന്‍ഡുകള്‍ ആയത് കൊണ്ടാണെന്നും നടന്‍ […]

DoolNews

21 Nov, 11:25


ഓസ്‌ട്രേലിയയില്‍ അവന്‍ പരാജയപ്പെടില്ല, അവിടെ അവന് മികച്ച റെക്കോഡുകള്‍ ഉണ്ട്; സ്റ്റാര്‍ ബാറ്ററെക്കുറിച്ച് ബ്രറ്റ് ലീ
https://www.doolnews.com/brett-lee-talking-about-virat-kohli-ahead-of-border-gavasker-trophy-65-141.html

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് ബാക്കിയുള്ളത്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവം മൂലം ഇന്ത്യയെ നയിക്കുന്നത് ജസ്പ്രീത് ബുംറയാണ്. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുകയാണ് ഓസീസ് ഇതിഹാസ താരം ബ്രറ്റ് ലീ. ന്യൂസിലാന്‍ഡിനെതിരെ 90 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും ഓസ്‌ട്രേലിയയില്‍ വിരാട് തളരില്ലെന്നും വലിയ ആത്മവിശ്വാസവും റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള മനോഭാവവുമുണ്ടെന്ന് ലീ അഭിപ്രായപ്പെട്ടു. […]

DoolNews

21 Nov, 11:24


ശബരിമല വിദ്വേഷ പ്രസംഗം; പി.എസ്. ശ്രീധരൻ പിള്ളക്കെതിരായ കേസ് റദ്ദാക്കി
https://www.doolnews.com/sabarimala-hate-speech-the-case-against-sreedharan-pillai-was-quashed-61-148.html

തിരുവനന്തപുരം: ശബരിമല നട അടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പി.എസ്. ശ്രീധരപ്പിള്ളക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. ശ്രീധരപ്പിള്ള സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി. ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടു നടത്തിയ വിവാദപ്രസംഗത്തില്‍ ബി.ജെ.പി നേതാവായ പി. എസ്. ശ്രീധരന്‍ പിള്ളക്കെതിരായ കേസിലാണിപ്പോൾ വിധി വന്നിരിക്കുന്നത്. ഒക്ടോബര്‍ 11 മുതൽ 17 വരെ ശബരിമലയിൽ നടന്ന പ്രതിഷേധപരിപാടികള്‍ ബി.ജെ.പിയാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം. ശബരിമല തങ്ങളെ സംബന്ധിച്ച് സുവര്‍ണാവസരമാണെന്നും തങ്ങൾ മുന്നോട്ടു […]

DoolNews

21 Nov, 11:23


സായ് പല്ലവിയെ നൈസായങ്ങ് ഒഴിവാക്കിയല്ലേ; തെന്നിന്ത്യയിലെ മികച്ച നടി, എന്നാല്‍ പോസ്റ്ററുകളില്‍ എവിടെ? വിമര്‍ശിച്ച് ഗായിക ചിന്മയി
https://www.doolnews.com/chinmayi-sripaada-calls-out-absence-of-sai-pallavi-dhee-from-success-posters-of-amaran-rowdy-baby-151-64.html

സായ് പല്ലവിയും ശിവകാര്‍ത്തികേയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് അമരന്‍. ഒക്ടോബര്‍ 31ന് റിലീസായ ചിത്രം ഇതിനോടകം 300 കോടിയോളം തിയേറ്ററുകളില്‍ നിന്ന് നേടിയിട്ടുണ്ട് ധനുഷും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തിയ മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം യൂട്യൂബില്‍ ഒരു ബില്യണ്‍ കാഴ്ചക്കാരെ നേടിയിരുന്നു. രണ്ടിന്റെയും പോസ്റ്ററുകള്‍ വലിയ ആഘോഷമാക്കി ഇറക്കിയെങ്കിലും ഇരു പോസ്റ്ററുകളിലും നായികയായ സായ് പല്ലവിയെ കാണാനില്ല. ഇതേ തുടര്‍ന്ന് അമരന്‍ ബോക്സോഫീസില്‍ മുന്നൂറ് കോടി […]