TEAM GOAT മലയാളം പരിഭാഷകൾ @teamgoatsubtitles Channel on Telegram

TEAM GOAT മലയാളം പരിഭാഷകൾ

@teamgoatsubtitles


TEAM GOAT മലയാളം പരിഭാഷകൾ (Malayalam)

ടീം ഗോട്ട് മലയാളം പരിഭാഷകൾ ചാനൽ അവതരിപ്പിക്കുന്നു, മലയാളം ഭാഷയിലുള്ള പുതിയ സിനിമകഥകൾ, ടെലിവിഷൻ പരിഭാഷകൾ, ഡോക്യുമെന്ററിസുകൾ എന്നിവയിൽ അടിസ്ഥാനമാക്കി പരിഭാഷകൾ നല്ല ശബ്ദപൂർവ്വം ലഭിക്കാൻ ഉത്തമമായ ആവശ്യമുണ്ട്. ഇത് പുതിയ സിനിമകഥകളും ടെലിവിഷൻ പ്രോഗ്രാമുകളും ആക്കിയിട്ടുള്ള അപഡേറ്റുകൾ അറിയുന്ന ഒരു ചാനൽ ആയി ലഭ്യമാകുന്നു. ടീമ് ഗോട്ട് മലയാളം പരിഭാഷകൾ ചാനൽ സംപ്രദായം പുതിയ സിനിമകഥകൾ പരിഭാഷിക്കുന്നു, അവ ഉദാഹരണങ്ങൾ മംഗലി, കാപ്പാധി, ചുട്ടാന്റെ പാതയിലെ പോരാളിയും മുതലായവ ഉൾപ്പെടെ അവതരിപ്പിക്കുന്നു. ചാനൽ നിറഞ്ഞിരിക്കുന്ന അംഗങ്ങൾ ചിത്രങ്ങൾ, ഭാഷാപരം, ശബ്ദസുന്ദരത എന്നിങ്ങനെ സൃഷ്ടിക്കുന്ന പുതിയ വിഷയങ്ങൾ ചാനൽ ലേഖകരുടെ എല്ലാ പരിമിതികൾ അനുഭവപ്പെടുന്നതിനും അവർക്കിടയിലെ അന്വേഷണം നൂറിനും അനൂപുണ്യമുണ്ടാക്കാനും അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. ആദ്യം സബ്‌സ്ക്രൈബ് ചെയ്യുക, പുതിയ സിനിമകഥകൾ, ടെലിവിഷൻ പരിഭാഷകൾ, ഡോക്യുമെന്ററിസുകൾ എന്നിവയിൽ മലയാളം പരിഭാഷ ലഭിക്കുന്ന പ്രോഗ്രാമുകൾക്ക് നിങ്ങൾക്ക് അവസരം ലഭിക്കുകയും ചെയ്യും.

TEAM GOAT മലയാളം പരിഭാഷകൾ

07 Feb, 11:45


INSTAGRAM PAGE LINK
https://www.instagram.com/teamgoat__official/profilecard/?igsh=MTA5bGt0dWJmaTNrbA==

TEAM GOAT മലയാളം പരിഭാഷകൾ

07 Feb, 11:45


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

07 Feb, 11:44


ടീം GOAT മലയാളം റിലീസ് നമ്പർ:380

▪️WE LIVE IN TIME [2024]
▪️ വീ ലിവ് ഇൻ ടൈം [2024]
▪️IMDB🌟 : 7/ 10
▪️ 🍅 79% 🍿83%
▪️ജോണർ : ഡ്രാമ, റൊമാൻസ്
▪️പരിഭാഷ : ശ്രീകേഷ് പി എം
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ ഭാഷ     : ഇംഗ്ലീഷ്

          
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️


ചില ബന്ധങ്ങള്‍ ഉണ്ടാകാന്‍ ചില കാരണങ്ങള്‍ ഉണ്ടാകും. പക്ഷെ ആ ബന്ധങ്ങള്‍ നമുക്കുവേണ്ടി ഉള്ളതായിരിക്കും. സ്നേഹം പ്രകടിപ്പിക്കാന്‍ മാത്രമുള്ളതല്ല, മറിച്ച് സ്നേഹിക്കുന്നവള്‍/ സ്നേഹിക്കുന്നവന്‍ എന്താണ് ആഗ്രഹിക്കുന്നത് എന്നുള്ള മനസ്സിലാക്കല്‍ കൂടിയാണ്. ദുഃഖത്തിലും സുഖത്തിലും കൂടെ നില്‍ക്കുമ്പോള്‍ പ്രണയത്തിന് അര്‍ത്ഥമുണ്ടാകുന്നു. പ്രണയത്തിന്‍റെ തീവ്രത അനുഭവിച്ചവര്‍ക്കും ഇനി അനുഭവിക്കാന്‍ പോകുന്നവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു മൂവി തന്നെയാണ് ഇത്.

Nonlinear ആയി കഥപറഞ്ഞു പോകുന്ന ഈ സിനിമയിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അഭിനേതാക്കളായ Andrew ന്റെയും Florence ന്റെയും Chemistry ആണ്

Benedict Cumberbatch ന്റെ production കമ്പനിയായ SunnyMarch Ltd. ഉം 𝘈24 ഉം ചേർന്നാണ് ഈ ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്..


ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.
https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

30 Jan, 12:12


ടീം GOAT മലയാളം റിലീസ് നമ്പർ:379

▪️ PARTNER [2007]
▪️പാർട്ണർ [2007]
▪️IMDB🌟 : 5.8/ 10
▪️ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
▪️പരിഭാഷ : അശ്വിൻ കൃഷ്ണ ബി ആർ
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ ഭാഷ     : ഹിന്ദി


          
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️


ഡേവിഡ് ധവാൻ സംവിധാനം ചെയ്ത് സൊഹൈൽ ഖാനും പരാഗ് സാംഘ്വിയും ചേർന്ന് നിർമ്മിച്ച 2007-ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാൻ്റിക് കോമഡി ചിത്രമാണ് "പാർട്ട്ണർ". 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ സിനിമയായ ഹിച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിൻ്റെ കഥ. ഗോവിന്ദ, സൽമാൻ ഖാൻ, ലാറ ദത്ത, കത്രീന കൈഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

സിനിമയിലേക്ക് വന്നാൽ ഭാസ്കറും പ്രേമുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഭാസ്‌ക്കർ ഒരു പൊട്ടനാണ്, ഒരു വലിയ കമ്പനിയിലെ ജോലിക്കാരൻ ആയിരുന്നിട്ട് കൂടി കമ്പനിയിലെ ഓണറിനെ വളക്കാൻ ശ്രമിക്കുന്നു. ആത്മാർത്ഥ പ്രണയമായതുകൊണ്ട് തന്നെ അവളെ തനിക്ക് കിട്ടില്ലെന്ന് ആരെല്ലാം പറഞ്ഞിട്ടും അയാൾ വിട്ടുപിടിക്കാൻ തയ്യാറായില്ല. ഒടുവിൽ അവിടെ പ്രേം ഇടപെടേണ്ടി വന്നു. പ്രേം ഒരു ലവ് ഗുരുവാണ്. എന്നുവച്ചാൽ ഒന്നിക്കാത്തവരെ തമ്മിൽ ഒന്നിപ്പിക്കുന്നതാണ് മൂപ്പരുടെ പണി. ഭാസ്കറിന്റെ ജീവിതത്തിലേക്ക് പ്രേമും കൂടി കടന്നു വന്നപ്പോൾ ഉണ്ടാകുന്ന സാഹസികതകളുമായാണ് കഥ പറഞ്ഞു പോകുന്നത്.

2007 ജൂലൈ 20-ന് പാർട്ണർ പുറത്തിറങ്ങി. കോമഡി രംഗങ്ങൾക്കും ഗോവിന്ദയുടെ പ്രകടനത്തിനും പ്രത്യേക അഭിനന്ദനങ്ങൾക്കൊപ്പം വളരെ നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചത്. സിനിമ ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു, പാർട്ട്ണർ ലോകമെമ്പാടും ₹100.91 കോടി കളക്ഷൻ നേടി, 2007-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഹിന്ദി ചിത്രമായിരുന്നു. ധവാൻ ചിത്രത്തിൻ്റെ അടുത്ത പാർട്ട് എടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു, എന്നാൽ 2022 വരെയും ഒരു തിരക്കഥയും പൂർത്തിയായിട്ടില്ലെന്നും, സിനിമ പൂർണമായി ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.

ശരിക്കും പറഞ്ഞാൽ ഇതൊരു ഭ്രാന്തൻ പടമാണ്. രണ്ടര മണിക്കൂർ നേരം നമുക്ക് ചിരിച്ചു അറിയാൻ പറ്റിയ ഒരു പടം. റോം - കോം കോമഡി എന്റർടൈനർ താല്പര്യമുള്ളവർക്ക് കൂടുതൽ പരിഗണന. അല്ലാത്തവർക്കും കാണാം കേട്ടോ.

TEAM GOAT മലയാളം പരിഭാഷകൾ

30 Jan, 12:12


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

28 Jan, 11:45


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

17 Jan, 12:26


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

17 Jan, 12:26


ടീം GOAT മലയാളം റിലീസ് നമ്പർ:376

▪️EASTERN CONDORS [1987]
▪️ഈസ്റ്റേൺ കോണ്ടോർസ് [1987]
▪️IMDB🌟 : 7.1/ 10
▪️ജോണർ : ആക്ഷൻ, അഡ്വഞ്ചർ, വാർ
▪️പരിഭാഷ : ഷാഫി വെൽഫെയർ
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ ഭാഷ     : ഇംഗ്ലീഷ്, കൻ്റോണീസ്

          
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️


1987ല്‍ പുറത്തിറങ്ങിയ ഒരു ചൈനീസ് ആക്ഷന്‍, വാര്‍ മൂവിയാണ് Eastern Condors.

വര്‍ഷങ്ങള്‍ക്ക് മുന്നേ  അമേരിക്കന്‍ സൈനികര്‍ക്ക് സംഭവിച്ച ഒരു പിഴവ് പരിഹരിക്കാന്‍,  ചൈനീസ് അമേരിക്കന്‍ സൈനിക ഉദ്ദ്യോഗസ്ഥനായ കേണല്‍ ലാമും,  മിടുക്കരായ ഏതാനും ജയില്‍പുള്ളികളും വിയറ്റ്നാമിലേക്ക് പോകുന്നു.
പക്ഷേ അവര്‍ പ്രതീക്ഷിച്ചതുപോലായിരുന്നില്ല കാര്യങ്ങള്‍.
അവര്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികളെയായിരുന്നു.

107 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ സിനിമയിൽ Sammo Hung, Yuen Biao തുടങ്ങിയവരുടെ
ഒന്നാന്തരം ഫൈറ്റിങ്ങും, യുദ്ധരംഗങ്ങളും, അല്‍പ്പം കോമഡിയുമൊക്കെയായി മുന്നോട്ട് പോകുന്ന ചിത്രം  അക്ഷന്‍ സിനിമാ പ്രേമികള്‍ക്ക് ഒരു വിരുന്ന് തന്നെയാണ്.


ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.

https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

12 Jan, 13:05


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

12 Jan, 13:05


ടീം GOAT മലയാളം റിലീസ് നമ്പർ:375

▪️BHOOL BHULAIYYAA 3 [2024]
▪️ഭൂൽ ഭൂലയ്യാ 3 [2024]
▪️IMDB🌟 : 4.8/ 10
▪️🍅 43%    🍿 57%
▪️ജോണർ :  ഹോറർ, കോമഡി
▪️പരിഭാഷ : അനന്തു പ്രസാദ്
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ ഭാഷ     : ഹിന്ദി

          
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ഭൂൽ ഭൂലയ്യാ എന്ന സിനിമാ പതിപ്പിലെ മൂന്നാം ഭാഗമാണിത്. റൂഹ് ബാബയ്ക്ക് പ്രേതങ്ങളെ ഒഴിപ്പിക്കാൻ രക്തഘാട്ട് ഗ്രാമത്തിലെ കൊട്ടാരത്തിലേക്ക് പോകേണ്ടി വരുന്നു.

ആ കൊട്ടാരത്തിനു അകത്തുള്ള മഞ്ജുളിക എന്ന പ്രേതത്തെ ഒഴിപ്പിച്ച് കൊടുക്കണം. പ്രേതത്തെ ഒഴിപ്പിച്ചു കൊടുത്താൽ ഒരു കോടി കിട്ടുമെന്ന് അറിഞ്ഞ്  റൂഹ് ബാബ അവിടെ പോകുന്നതും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുടെ ചുരുളഴിക്കലിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

അവസാന നിമിഷം വരെ ഹോററും കോമഡിക്കും വളരെ പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു തവണ കണ്ടിരിക്കാൻ പറ്റിയ കിടിലൻ ഹൊറർ കോമഡി സിനിമ തന്നെയാണ് ഭൂൽ ഭൂലയ്യാ 3.

ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.

https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

05 Jan, 05:56


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

05 Jan, 05:56


ടീം GOAT മലയാളം റിലീസ് നമ്പർ:374

▪️GLADIATOR [2024]
▪️ഗ്ലാഡിയേറ്റർ [2024]
▪️IMDB🌟 : 6.7/ 10
▪️ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ
▪️പരിഭാഷ : റിധിൻ ഭരതൻ
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ ഭാഷ     : ഇംഗ്ലീഷ്, ലാറ്റിൻ


          
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️




ഇതിഹാസ സംവിധായകൻ Ridley Scott തന്റെ 86 ആം വയസ്സിൽ സംവിധാനം ചെയത ചിത്രമാണ് ഗ്ലാഡിയേറ്റർ 2. ഗ്ലാഡിയേറ്റർ ഒന്നിന്റെ വീര്യം ഒട്ടും കുറഞ്ഞു പോകാതെ തന്നെ സംവിധായകന് ഇത് നിർമ്മിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്നത്.

പഴയ തലമുറയിൽ നിന്നും മാറി പുതിയൊരു തലമുറയുടെ കഥയാണ് ചിത്രത്തിലൂടെ പറഞ്ഞു പോകുന്നത്. തന്റെ മുത്തച്ഛന്റെ റോം എന്ന മഹാ സ്വപ്നം സാക്ഷാത്കരിക്കാൻ ചെറുമകൻ നടത്തുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒട്ടും ബോറടിപ്പിക്കാതെ കണ്ടു നോക്കാവുന്ന ഒരു Ridley Scott സംഭവം.


ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.

https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

03 Jan, 12:04


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

03 Jan, 12:04


ടീം GOAT മലയാളം റിലീസ് നമ്പർ:373

▪️ BORDERLESS FOG [2024]
▪️ ബോർഡർലെസ്സ് ഫോഗ് [2024]
▪️IMDB🌟 : 5.2/10
▪️ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി, ത്രില്ലര്‍
▪️പരിഭാഷ : സാരംഗ് ആർ എൻ
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ ഭാഷ     : ഇന്തോനേഷ്യന്‍


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

2024 നെറ്റ്ഫ്ലിക്സിൽ റിലീസായ ഒരു ഇന്തോനേഷ്യൻ ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലറാണ് ബോർഡർലെസ്സ് ഫോഗ്

ഇന്തോനേഷ്യൻ - മലേഷ്യൻ ബോർഡറിൽ നിന്നും പോലീസിന് മരിച്ച ഒരാളുടെ ബോഡി കിട്ടുന്നു. അന്വേഷണത്തിൽ ആ ബോഡിയുടെ തലയും ഉടലും രണ്ട് ആളുകളുടെ ആണെന്ന് കണ്ടെത്തുന്നു. ഇത് അന്വേഷിക്കാൻ ജക്കാർത്തയിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥ വരുന്നു - സഞ്ജ അരുണിക.

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മരിനോ പുത്രിയുടെ പ്രകടനം ഗംഭീരമായിരുന്നു. വളരെ പതിഞ്ഞ താളത്തിൽ നീങ്ങുന്ന ചിത്രം അവസാനം വരെ സസ്പെൻസ് നിലനിർത്താൻ സാധിക്കുന്നുണ്ട്.

ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ .
https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

03 Jan, 06:42


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

03 Jan, 06:41


ടീം GOAT മലയാളം റിലീസ് നമ്പർ:372

▪️ THE SHEPHERD [2023]
▪️ ദി ഷെഫേർഡ് [2023]
▪️IMDB🌟 : 6.2/ 10
▪️ജോണർ : ഷോർട്ട്,ഡ്രാമ, ഫാന്റെസി
▪️പരിഭാഷ : അനന്തു പ്രസാദ്
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ ഭാഷ     : ഇംഗ്ലീഷ്, ജർമൻ

ഷോർട്ട് സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ഇയാൻ സോഫ്റ്റ്ലിയുടെ സംവിധാനത്തിൽ ഡിസ്നി പ്ലസ് വഴി റിലീസ് ആയാ ഒരു ഷോർട്ട് മൂവിയാണ് THE SHEPHERD


ക്രിസ്മസ് രാത്രി ജെറ്റ് പറപ്പിക്കാനുള്ള പരിപാടിയിൽ ആണ് വാമ്പയർ പൈലറ്റ്. അങ്ങനെ ജെറ്റ് പറപ്പിക്കുന്നു എന്നാൽ ആകാശത്ത് വെച്ച് റേഡിയോയും വൈദ്യുത പവറും വിച്ഛേദിക്കപ്പെടുന്നു, അങ്ങനെ അയാൾ ആകാശത്ത് കുടുങ്ങിപ്പോകുന്നു.
ഇന്ധനവും പതിയെ പതിയെ ഇല്ലാതാകുന്നു
അങ്ങനെ എല്ലാം അവസാനിച്ച് എന്ന് ഉറപ്പിച്ച് ഇരിക്കുകയാണ് വാമ്പയർ പൈലറ്റ്,
എന്നാൽ ആ ക്രിസ്മസ് രാത്രി പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും നടന്നു
.

ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ .
https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

01 Jan, 12:04


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

01 Jan, 12:04


ടീം GOAT മലയാളം റിലീസ് നമ്പർ:371

▪️ WONDERFUL RADIO [2012]
▪️ വണ്ടർഫുൾ റേഡിയോ [2012]
▪️IMDB🌟 : 6/10
▪️ജോണർ : ഡ്രാമ
▪️പരിഭാഷ : സാരംഗ് ആർ എൻ
▪️പോസ്റ്റർ : സാരംഗ് ആർ എൻ, എ ആർ റിഹാൻ
▪️ ഭാഷ     : കൊറിയൻ


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️




2012ൽ സൗത്ത് കൊറിയയിൽ റിലീസായ ഒരു മ്യൂസിക്കൽ റൊമാൻ്റിക്ക് ചിത്രമാണ് വണ്ടർഫുൾ റേഡിയോ aka ലൗ ഓൺ എയർ

വണ്ടർഫുൾ റേഡിയോ എന്ന പരിപാടിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പെണ്ണാണ് ഷിൻ-ജിന. നല്ല രീതിയിൽ പോയികൊണ്ടിരുന്ന ജോലിക്ക് ഇടയിൽ ഒരു പുതിയ പ്രൊഡ്യൂസർ അവരുടെ മേധാവിയായി വരുന്നു. ശേഷം ഇവർക്ക് ഇടയിൽ നടക്കുന്ന രസകരമായ പ്രണയ നിമിഷങ്ങളും, കുറച്ച് അപ്രതീക്ഷിത സംഭവങ്ങളും എല്ലാമാണ് ചിത്രം
.

ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ .
https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

26 Dec, 13:43


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

26 Dec, 13:43


ടീം GOAT മലയാളം റിലീസ് നമ്പർ:369

▪️ Miracle on First Street (2007)
▪️മിറാകിൾ ഓൺ ഫസ്റ്റ് സ്ട്രീറ്റ്
▪️IMDB🌟 : 6.4 / 10
▪️ജോണർ : ആക്ഷൻ, കോമഡി
▪️പരിഭാഷ : മുനവ്വർ കെ എം ആർ
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ ഭാഷ     : കൊറിയൻ

സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

2007ൽ കോമഡി - സ്പോർട്സ് വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മിറാകിൾ ഓൺ ഫസ്റ്റ് സ്ട്രീറ്റ്. കോമെഡിക്ക് നല്ല പ്രാധാന്യം നൽകുകയും ഒപ്പം നല്ലോരും കഥയും പറഞ്ഞു പോകുന്ന ഈ സിനിമ 2007 ൽ  കൊറിയയിൽ ഏറ്റവും പോപ്പുലറായ സിനിമകളിൽ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചു.

നായകനായ പിൽജെ ഒരു കൂട്ടം ഗാങ്സ്റ്റർ വിഭാഗത്തിന്റെ ഉത്തരവോടെ ഒരു ചേരി ഒഴിപ്പിക്കാൻ പോകുന്നതും അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ. കോമഡിയും റൊമാൻസും ഇമോഷണൽ രംഗങ്ങളുമായി കാണുന്നവരെ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിക്കുന്നു.

ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ട് നോക്കുക.

ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.

https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

19 Dec, 12:28


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

19 Dec, 12:28


ടീം GOAT മലയാളം റിലീസ് നമ്പർ:368

▪️ EJDER KAPANI [2010]
▪️ ഏജ്ദാഷ് കപാനി [2010]
▪️IMDB🌟 : 6.5/ 10
▪️ജോണർ : ആക്ഷൻ, ക്രൈം,ത്രില്ലെർ
▪️പരിഭാഷ : റിധിൻ ഭരതൻ
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ ഭാഷ     : ടർക്കിഷ്


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️




ഉഗുർ യുസെൽ അഭിനയച്ച് സംവിധാനവും ചെയ്ത് 2010-ൽ പുറത്ത് ഇറങ്ങി ടർക്കിഷ് സിനിമയാണ്

(ഏജ്ദാഷ് കപാനി)


ദീർഘനാളത്തെ സേവനം കഴിഞ്ഞ് സൈന്യത്തിൽ നിന്ന് മടങ്ങിയെത്തിയ എൻസാർ, താൻ ദൂരെയായിരുന്നപ്പോൾ, തൻ്റെ അനുജത്തി ബലാത്സംഗത്തിനിരയായ ശേഷം ജീവനൊടുക്കിയെന്നും അവിടെയുള്ള നഗരവാസികൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അറിയുന്നു. ഇതിന്റെ സത്യം ഇറങ്ങുകയാണ് നമ്മുടെ നായകൻ


അത്യാവശം കണ്ടിരിക്കാൻ പറ്റിയ ഒരു ത്രില്ലെർ ആക്ഷൻ സിനിമയാണിത്


ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക
.
https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

17 Dec, 12:11


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

17 Dec, 12:11


ടീം GOAT മലയാളം റിലീസ് നമ്പർ:367


▪️ദ മോൺസ്റ്റർ [2016 ]
▪️THE MONSTER [2016]
▪️IMDB🌟 : 5.4 / 10
▪️ജോണർ : ഡ്രാമ, ഫാന്റസി, ഹൊറർ
▪️പരിഭാഷ : അനന്തു പ്രസാദ്
▪️പോസ്റ്റർ : ബ്ലാക്ക് മൂൺ
▪️ഭാഷ : ഇംഗ്ലീഷ്



സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ഒരു അമ്മയും മോളും രാത്രി കാടിന്റെ നടുവിലൂടെയുള്ള പാതയിൽ കാറിൽ യാത്ര ചെയ്യുവായിരുന്നു. നല്ല മഴയുള്ള സമയവും. അങ്ങനെ അവര് പൊയ്ക്കൊണ്ട് ഇരിക്കുമ്പോൾ എന്തിനോയോ അവർ ഇടിക്കുന്നു. ഇടിച്ച ഇടിയിൽ വണ്ടി നിയന്ത്രണം വിട്ട് നിന്ന് പോകുന്നു. പിന്നെ നടക്കുന്നതെല്ലാം അവര്
വിചാരിച്ചതിലും അപ്പുറമായിരുന്നു.

TEAM GOAT മലയാളം പരിഭാഷകൾ

25 Nov, 12:03


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

25 Nov, 12:02


ടീം GOAT മലയാളം റിലീസ് നമ്പർ : 362
▪️The Count of Monte Cristo (2024)
▪️ ദി കൗണ്ട് ഓഫ് മോണ്ടേ ക്രിസ്റ്റോ (2024)
▪️IMDB🌟 : 7.8/10
▪️🍅 100% 🍟 94%
▪️ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ
▪️പരിഭാഷ : റിധിൻ ഭരതൻ
▪️പോസ്റ്റർ : എ ആര്‍ റി ഹാ ന്‍
▪️ ഭാഷ : ഇംഗ്ലീഷ്

സിനിമയുടെ വിവരങ്ങൾ

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

എഡ്മണ്ട് ഡാൻ്റസ് ഒരു ഗൂഢാലോചനയുടെ ലക്ഷ്യമായി മാറുകയും ചെയ്യാത്ത കുറ്റത്തിന് വിവാഹദിനത്തിൽ അറസ്റ്റിലാകുകയും ചെയ്യുന്നു. ചാറ്റോ ഡി ഇഫിലെ ദ്വീപ് ജയിലിൽ 14 വർഷത്തിനുശേഷം, അവൻ രക്ഷപ്പെടുന്നു. ഇപ്പോൾ തൻ്റെ സ്വപ്‌നങ്ങൾക്കപ്പുറമുള്ള സമ്പന്നനായ അദ്ദേഹം, കൌണ്ട് ഓഫ് മോണ്ടെ-ക്രിസ്റ്റോയുടെ വ്യക്തിത്വം ഏറ്റെടുക്കുകയും തന്നെ ഒറ്റിക്കൊടുത്ത മൂന്ന് ആളുകളോട് പ്രതികാരം ചെയ്യുകയും ചെയ്യുന്നു..

ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.

https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

23 Nov, 14:28


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

23 Nov, 14:28


ടീം GOAT മലയാളം റിലീസ് നമ്പർ: 361

▪️ദി സൗണ്ട് ഓഫ് യുവർ ഹാർട്ട്‌
▪️The Sound of Your Heart (2016) (K-drama)
▪️IMDB 🌟          : 8.1/10
▪️ജോണർ       : റൊമാൻസ്, കോമഡി
▪️പരിഭാഷ       : ഷിജിൻ സാം,
                           റെമോ റെമോ
▪️പോസ്റ്റർ        : എ ആർ റിഹാൻ
▪️ഭാഷ              : കൊറിയൻ

ഡ്രാമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️

ഒരു ലോജിക്കും നോക്കാതെ കുറച്ചു നേരം ചിരിച്ചു എൻജോയ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ധൈര്യമായി recommend ചെയ്യാൻ പറ്റുന്ന ഒരു ഡ്രാമയാണ് 2016ൽ പുറത്തിറങ്ങിയ വെറും 10 എപ്പിസോഡ് മാത്രമുള്ള
ദി സൗണ്ട് ഓഫ് യുവർ ഹാർട്ട്‌.

മരമണ്ടനായ ഒരു വെബ്ട്ടൂൺ ആർട്ടിസ്റ്റിന്റെയും കുടുംബത്തിന്റെയും ജീവിതവും അവർക്ക് പറ്റുന്ന മണ്ടത്തരങ്ങളും തിരിച്ചറിവുകളും ഒക്കെയായി ഒരു നിമിഷം പോലും കാണുന്നവരെ ബോറടിപ്പിക്കാതെ ഇരിക്കുന്നതിൽ ഡ്രാമ വിജയിക്കുന്നുണ്ട്.

കൊറിയൻ ഫിലിം ഇൻഡസ്ട്രിയിലെ പ്രശസ്ത നടനായ ലീ ക്വാങ്‌ സു ആൽകമി ഓഫ് സോൾസ് സീസൺ 1(2022) & ലവ് റിസെറ്റ് (2023) എന്നിവയിൽ കൂടി നമ്മുടെ എല്ലാവരുടെയും പ്രിയങ്കരിയായ ജങ് സോ-മിൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

കോമഡി ഡ്രാമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ട് നോക്കാൻ ശ്രമിക്കുക.

ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.

https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

23 Nov, 13:22


🕢 WAIT For 7.30pm💥💥☄️☄️

TEAM GOAT മലയാളം പരിഭാഷകൾ

17 Nov, 12:14


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

17 Nov, 12:14


ടീം GOAT മലയാളം റിലീസ് നമ്പർ:360

▪️RAMBO LAST BLOOD [2019]
▪️ റാമ്പോ ലാസ്റ്റ് ബ്ലഡ്‌ [2019]
▪️IMDB🌟 :6.1/10
▪️ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലെർ
▪️പരിഭാഷ : അനന്തു പ്രസാദ്
▪️ പോസ്റ്റർ : എ ആർ റിഹാൻ
▪️ഭാഷ : ഇംഗ്ലീഷ്, സ്പാനിഷ്



സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️



റാമ്പോ ഫ്രാഞ്ചേയ്സിയിലെ 5-ാമത്തെ സിനിമയാണ് 𝗥𝗔𝗠𝗕𝗢 𝗟𝗔𝗦𝗧 𝗕𝗟𝗢𝗢𝗗.
തന്റെ പഴയകാല യുദ്ധങ്ങളും വേദനകളും എല്ലാം മറന്ന് സന്തോഷത്തോടെ തന്റെ ചെറുമോളുടെ കൂടെ ജീവിക്കുകയാണ് ജോൺ റാമ്പോ. ചെറുമോളായ ഗ്രാബെല്ല തന്റെ അച്ഛനെ കണ്ടുപിടിക്കുകയാണ്. അങ്ങനെ മെക്സിക്കോയിലേക്ക് പോകുന്നു. അവിടെ അവൾ ഒരു സെക്സ് റാക്കറ്റിന്റെ കയ്യിൽ അകപ്പെടുന്നു. തന്റെ ചെറുമോളെ രക്ഷിക്കാൻ റാമ്പോ ഇറങ്ങിത്തിരിയ്ക്കുകയാണ്. ഇമോഷണൽ സീനുകളിൽ കൂടെയും ഈ സിനിമ കടന്ന് പോകുന്നുണ്ട്.

𝗔𝗖𝗧𝗜𝗢𝗡 പ്രേമികൾക്ക് ഒരു വിരുന്നാണ് ഈ സിനിമ.

കൊടൂരവയലൻസ്, തെറിവിളികൾ ഉള്ളതിനാൽ പ്രായമായവർ മാത്രം കാണുക
🔞

ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.
https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

14 Nov, 13:36


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

14 Nov, 13:36


ടീം GOAT മലയാളം റിലീസ് നമ്പർ: 359

▪️ A MAN OF REASONS [2024]
▪️ എ മാൻ ഓഫ് റീസൺസ് [2024]
▪️IMDB🌟 :5.8/10
▪️ജോണർ : ആക്ഷൻ, ഡ്രാമ,
ത്രില്ലെർ

▪️പരിഭാഷ : മുനവ്വർ കെ എം ആർ
▪️ പോസ്റ്റർ : എ ആർ റിഹാൻ
▪️ഭാഷ : കൊറിയൻ



സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️


സു-ഹ്യുക്ക് മുൻപ് ചെയ്ത കുറ്റത്തിന് ജയിലിലാവുകയും പത്തു വർഷത്തിന് ശേഷം ജയിലിൽ നിന്നിറങ്ങുകയും ചെയ്യുന്നു.തന്റെ പഴയ സുഹൃത്തും ഇപ്പോഴത്തെ ചെയർമാനുമായ വ്യക്തിക്ക് സു-ഹ്യുക്കിനെ തിരികെ വേണമെന്നാണ്.

തന്റെ ജയിൽ വാസത്തിനു ശേഷം പ്രിയമതക്കൊപ്പം ജീവിക്കണമെന്ന ആഗ്രഹവുമായാണ് സു-ഹ്യുക്ക് ഇറങ്ങുന്നത്.തന്റെ പ്രിയതമ പറയുമ്പോഴാണ് തനിക്കൊരു മകളുള്ള കാര്യം നായകൻ അറിയുന്നത്.

ചെയർമാന്റെ ശിങ്കിടികളിൽ ഒരുത്തൻ സു-ഹ്യുകിന്റെ മകളെ കടത്തുകയും സു-ഹ്യുക് മകളെ കണ്ടെത്താൻ ശ്രമിക്കുകയുമാണ്.

ഒരു ആക്ഷൻ ലെവൽ നില നിർത്താൻ സിനിമക്ക് സാധിച്ചിട്ടുണ്ട്. ചില രംഗങ്ങൾ അത്രമേൽ ആവേശം കൊള്ളിക്കുന്നതുമാണ്.കോമഡിക്കും ചെറിയ രീതിയിൽ പ്രാധാന്യം നൽകിയിട്ടുള്ള ഈ സിനിമ പ്രേക്ഷകനെ  നിരാശപ്പെടുത്തില്ല.

TEAM GOAT മലയാളം പരിഭാഷകൾ

09 Nov, 13:47


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

09 Nov, 13:46


ടീം GOAT മലയാളം റിലീസ് നമ്പർ:358

▪️
TRANSFORMERS ONE [2024]
▪️ ട്രാൻസ്ഫോർമേഴ്സ് വൺ [2024]
▪️IMDB🌟 :7.7/10
🍅 89% 🍟 98%
▪️ജോണർ: ആക്ഷൻ, സയൻസ് ഫിക്ഷൻ, ഫാമിലി, ഫാന്റസി, ആനിമേഷൻ
▪️പരിഭാഷ : റേമോ റേമോ
▪️ പോസ്റ്റർ : എ ആർ റിഹാൻ
▪️ഭാഷ  : ഇംഗ്ലീഷ്



സിനിമയുടെ  വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️


Cybertron എന്ന വിദൂര ഗ്രഹത്തിലെ സാധാരണ Miners ആയ ഉറ്റ സുഹൃത്തുക്കളാണ് Orion Pax ഉം D-16 ഉം. Transformation ചെയ്യാനാവശ്യമായ transformation cogs ഇല്ലാത്തവരാണ് ആ ഗ്രഹത്തിലെ Miners ന്റെ ജോലി ചെയ്യുന്നവർ. താൻ കുറച്ച് വ്യത്യസ്തൻ ആണെന്ന് തെളിയിക്കാൻ നടക്കുന്ന Orion Pax അങ്ങനെ മേട്രിക്സ് എന്ന പുരാതന വസ്തു അന്വേഷിച്ചു കണ്ടെത്താൻ D-16 ക്ക് ഒപ്പം ഇറങ്ങിത്തിരിക്കുന്നു. ഈ വസ്തു കണ്ടെത്തിയാൽ അവരുടെ നാട്ടിലെ ഊർജ്ജമായ എനെർഗോൺ ഖനനം ചെയ്യുന്നത് അവസാനിപ്പിക്കാൻ ആവും. എന്നാൽ ഈ അന്വേഷണം ചെന്നെത്തുന്നത് cybertron എന്ന ഗ്രഹത്തിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നിലേക്കാണ്. Cybertron എന്ന ഗ്രഹത്തിന്റെ ഉത്ഭവവും transfomers franchise- ലെ പ്രധാന കഥാപാത്രങ്ങളുട ജീവിതാരംഭവുമാണ് ഈ ചിത്രം പറയുന്നത്.

Transformers Franchise ലെ തന്നെ one of the best movie. മികച്ച തിരക്കഥയുടെയും സംഭാഷണങ്ങളുടെയും അകമ്പടിയോടെ വളരെ intresting ആയി തന്നെ അവതരിപ്പിക്കാൻ ഈ സിനിമയുടെ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

NB : Transformers One is a prequel to the Transformers franchise. ഇതുവരെ Transformers ചിത്രങ്ങളൊന്നും കാണാത്ത ഒരാളാണെങ്കിൽ കണ്ടു തുടങ്ങാൻ പറ്റിയ ഒരു ചിത്രം തന്നെയാണ് Transformers One..

ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.

https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

02 Nov, 04:53


ടീം GOAT മലയാളം റിലീസ് നമ്പർ:357


🎂🎂🎉🎉 HAPPY B'DAY SRK🎉🎉🎈🎈🎈
▪️ HAPPY NEW YEAR [ 2014]
▪️ഹാപ്പി ന്യൂ ഇയർ [2014]
▪️IMDB🌟 : 5 / 10
▪️ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ, മ്യൂസിക്, കോമഡി
▪️പരിഭാഷ : അശ്വിൻ കൃഷ്ണ ബി ആർ
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ ഭാഷ     : ഹിന്ദി



സിനിമയുടെ വിവരങ്ങൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


2014- ൽ ഫറാഹ് ഖാനിന്റെ സംവിധാനത്തിൽ പുറത്തുവന്ന ഒരു കോമഡി ത്രില്ലർ ചലച്ചിത്രമാണ് ഹാപ്പി ന്യൂ ഇയർ. ഷാറൂഖാൻ പ്രധാന വേഷത്തിൽ എത്തിയ ഈ സിനിമയിൽ അഭിഷേക് ബച്ചൻ ദീപിക പടുക്കോൺ,സോനു സൂദ്, ബോമൻ ഇറാനി, ജാക്കി ഷോറഫ് എന്നീ വലിയ താരനിരകൾ തന്നെ സിനിമയിൽ അണിനിരന്നിട്ടുണ്ട്. പുറത്തിറങ്ങിയ സമയത്ത് വേണ്ടുവോളം പ്രശംസ ലഭിക്കാത്ത ചലച്ചിത്രത്തിന് പിന്നീട് ടിവിയിലും ഓ ടി ടി യിലും വന്നതിനുശേഷം പ്രേക്ഷകർ ഒരുപാട് പിന്തുണ കൊടുക്കുകയും ചെയ്തു.

ലോകം കണ്ട ഏറ്റവും വലിയ കവർച്ചയാണ് സിനിമയുടെ കേന്ദ്ര ഭാഗം. തന്റെ അച്ഛനെ ചതിച്ച് ജയിലിൽ ആക്കിയ വില്ലനെ പഞ്ഞിക്കിടാൻ ആയിട്ടാണ് നായകൻ ശ്രമിക്കുന്നത്. അങ്ങനെ നായകനും ചങ്ങാതികളും കൂടി ചേർന്ന് വലിയ പദ്ധതിയിട്ട് വില്ലനെ നാണം കെടുത്തുന്നതാണ് കഥാപാശ്ചാത്തലം. വലിയ ലോജിക് ഇല്ലാതെയാണ് എടുത്തു വച്ചിരിക്കുന്നത്. ഒരു നൂറുശതമാനം എന്റർടൈൻമെന്റ് മാത്രം പ്രതീക്ഷിക്കാം. സിനിമയിലെ പാട്ടുകൾ അക്കാലത്ത് വലിയ ഹിറ്റുകൾ ആയിരുന്നു. ഇന്നും അതിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഷാറൂഖാൻ എന്ന നടന്റെ കരിയറിലെ ഫ്ലോപ്പുകളുടെ തുടക്കം എന്ന് വേണമെങ്കിൽ പറയാം ഈ സിനിമയെക്കുറിച്ച്. ഇതിനുശേഷം ഇറങ്ങിയ സീറോ, ഫാൻ, ഡിയർ സിന്ദഗി എന്നീ സിനിമകൾക്ക് കണ്ടന്റ് ഉണ്ടെങ്കിലും പ്രേക്ഷകർ ഏറ്റെടുക്കാതെ പോയി. അത് ഷാറൂഖാൻ എന്ന നടനെ സംബന്ധിച്ച് വലിയൊരു താഴ്ചയായിരുന്നു. പിന്നീട് ഒരു മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം പത്താൻ എന്ന സിനിമയിലൂടെ മൂപ്പര് വീണ്ടും കളത്തിൽ ഇറങ്ങി. അത് എല്ലാവർക്കും ഒന്നൊന്നര അടി ആയിരുന്നു. അതിന്റെ കളക്ഷൻ പൊട്ടിക്കാൻ എത്ര നടന്മാർ കിണങ്ങി ശ്രമിച്ചിട്ടും പുള്ളിയുടെ അടുത്ത പടമായ ജവാൻ തന്നെ വേണ്ടി വന്നു. അങ്ങനെ എല്ലാവർക്കും ഒരു ചുട്ട മറുപടിയായി ഷാറൂഖാൻ വീണ്ടും തന്റെ ജൈത്രയാത്ര തുടങ്ങി.

ഒരു എന്റർടെയ്നർ സിനിമ മാത്രമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ ധൈര്യമായി നിങ്ങൾക്ക് സജസ്റ്റ് ചെയ്യാൻ എനിക്ക് കഴിയുന്ന ഒരു ചിത്രമാണ് ഇത്. ഒരു ഷാറൂഖാൻ ഫാൻ എന്ന നിലയിൽ എനിക്ക് ഇത്രയെങ്കിലും ചെയ്തേ പറ്റൂ.

TEAM GOAT മലയാളം പരിഭാഷകൾ

02 Nov, 04:53


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

28 Oct, 11:37


ടീം GOAT മലയാളം റിലീസ് നമ്പർ : 356
▪️Love Stuck (2024)
▪️ ലവ് സ്റ്റക്ക് (2024)
▪️IMDB🌟 : 6.5/10
▪️ജോണർ : റൊമാന്‍സ്
▪️പരിഭാഷ :റേമോ റേമോ
▪️പോസ്റ്റർ : എ ആര്‍ റി ഹാ ന്‍
▪️ ഭാഷ : തായ്

സിനിമയുടെ വിവരങ്ങൾ

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ടോയ് ഒരു ഉത്സാഹിയായ തമാശക്കാരനായ ചെറുപ്പക്കാരനാണ്. യാദൃശ്ചികമായി അവന്‍ ഒരു ടൈം ലൂപ്പില്‍ കുടുങ്ങുന്നു. അവന്‍ ചെയ്യുന്നതെന്തും അവനെ തുടങ്ങുന്ന ഇടത്ത് തന്നെ എത്തിക്കുന്നു. ഇതേ ലൂപ്പില്‍ കുടുങ്ങിയ വീ എന്ന പെണ്‍കുട്ടിയെ അവന്‍ കണ്ടുമുട്ടുന്നു. ഒരേ അവസ്ഥയില്‍ ആയ അവര്‍ പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ്. സാവധാനം അവര്‍ തമ്മില്‍ അടുക്കുന്നു. എന്നാല്‍ എന്തോ ഒന്ന് വീ ടോയില്‍ നിന്നും മറയ്ക്കുന്നുണ്ട്. അതവരുടെ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കുന്നു. വീ യ്ക്ക് ഈ ലൂപ്പില്‍ നിന്നും പുറത്തു കടക്കാന്‍ താല്‍പ്പര്യമില്ല, ടോയ്ക്ക് നേരെ തിരിച്ചും. പരസ്പരവിരുദ്ധമായ ആഗ്രഹങ്ങൾക്കിടയിൽ ഇരുവരും വലയുകയാണ്. പ്രണയത്തിൻ്റെയും ജീവിതത്തിൻ്റെയും അർത്ഥം തേടിയുള്ള അനന്തമായ സമയ ലൂപ്പിലൂടെ ലവ് സ്റ്റക്ക് നിങ്ങളെ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്നു.

ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.
https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

28 Oct, 11:37


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

24 Oct, 11:38


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

24 Oct, 11:38


ടീം GOAT മലയാളം റിലീസ് നമ്പർ : 355

▪️Silent Love (2024)
▪️സൈലന്റ് ലൗ (2024)
▪️IMDB🌟 : 6.3/10
▪️ജോണർ : റൊമാന്‍സ്
▪️പരിഭാഷ :മുനവ്വര്‍ കെ എം ആര്‍
▪️പോസ്റ്റർ : എ ആര്‍ റി ഹാ ന്‍
▪️ ഭാഷ : ജാപ്പാനീസ്

സിനിമയുടെ വിവരങ്ങൾ

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

സംസാര ശേഷി നഷ്ടപ്പെട്ട ആഓയിക്ക് ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു. അവന്‍ ക്ലീനിംഗ് ജോലികളുമായി ജീവിതത്തില്‍ പൊരുത്തപ്പെട്ട് പോകുവാന്‍ ശ്രമിക്കുകയാണ്. യാദൃശ്ചികമായി മികയെ കണ്ടുമുട്ടുന്നു. മികയും ഏകദേശം ആഓയിയുടെ അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്. പിയാനോ വായന ഒരു ആവേശമായി കാണുന്നവളാണ് മിക. കാഴ്ചാപരിമിതിയുള്ള മികയ്ക്ക് നിശബ്ദനായ ഒരു സേവകനാവുകയാണ് ആഓയി ചെയ്തത്. അവള്‍ പോകുന്നിടത്തെല്ലാം ആഒയിയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നു. ഇത് മനസ്സിലാക്കിയ മിക അവനുമായി അടുക്കുന്നു. മികയെ സന്തോഷിപ്പിക്കാന്‍ വേണ്ടി, അവളെ പിയാനോ വായിച്ച് കേള്‍പ്പിക്കണം എന്ന അവളുടെ ആഗ്രഹത്തെ സാക്ഷാത്കരിക്കാന്‍ ഒരു പിയാനോ വായിക്കുന്നയാളെ ആഓയി പണം നല്‍കി ഏര്‍പ്പാടാക്കുന്നു.
പക്ഷെ അവിടം മുതല്‍ കഥയില്‍ ട്വിസ്റ്റ്‌ വരുകയാണ്. കാണുക...
വളരെ ഹാപ്പി എന്‍ഡിംഗ് ആയ ഒരു ചെറിയ മൂവി.

ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.
https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

20 Oct, 12:46


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

20 Oct, 12:46


ടീം GOAT മലയാളം റിലീസ് നമ്പർ: 354

▪️MARIA [2019]
▪️ മരിയ [2019]
▪️IMDB🌟 : 5.1/10
▪️🍅 - 🍿90%
▪️ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
▪️പരിഭാഷ : അനന്തു പ്രസാദ്
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ഭാഷ : ഇംഗ്ലീഷ്, ഫീനിഷ്, ഫിലിപ്പിനോ



സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️


തന്‍റെ പഴയ ജീവിതം ഉപേക്ഷിച്ച് ഭർത്താവിന്‍റെയും മകളുടേയും കൂടെ ജീവിക്കുകയാണ് മരിയ. പഴയ കാലത്ത് കൊലയാളിയായിരുന്ന മരിയ തന്‍റെ കൂടെയുള്ളവർക്ക് പണിതിട്ട് താൻ മരിച്ചതായ വരുത്തി തീർത്തിട്ടാണ് കുടുംബത്തോടൊപ്പമുള്ള ഇപ്പോഴത്തെ ജീവിതം ജീവിക്കുന്നത്. അങ്ങനെ അവള്‍ പണി കൊടുത്ത അവളുടെ പഴയ കൂട്ടാളികൾ അവളെ തേടി വരുന്നു. തന്റെ കുടുംബത്തെ എങ്ങനെ രക്ഷിക്കും, താൻ എങ്ങനെ രക്ഷപ്പെടും... ഇതാണ് മരിയയുടെ ചിന്ത.

തെറി വിളികൾ, വയലൻസ്, രക്തക്കളികൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ കാണാൻ ശ്രമിക്കുക🔞

TEAM GOAT മലയാളം പരിഭാഷകൾ

16 Oct, 12:31


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

16 Oct, 12:30


ടീം GOAT മലയാളം റിലീസ് നമ്പർ:353

▪️WONDERLAND [2024]
▪️ വണ്ടർലാൻഡ്[2024]
▪️IMDB🌟 :6.2/10
▪️🍅 - 🍿 60%
▪️ജോണർ :ഡ്രാമ, സയൻസ് ഫിക്ഷൻ
▪️പരിഭാഷ : സാരംഗ് ആർ എൻ
▪️ പോസ്റ്റർ : സാരംഗ് ആർ എൻ
▪️ഭാഷ : ഇംഗ്ലീഷ്, കൊറിയൻ, ചൈനീസ്


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

നമ്മൾ ഏറെ ഇഷ്ടപ്പെടുന്നവർ മരിച്ചു പോയി കഴിഞ്ഞാൽ, AI സഹായത്തോടെ വീണ്ടും അവരോട് സംസാരിക്കാൻ സാധിച്ചാലോ ? അതാണ് വണ്ടർലാൻഡ് എന്ന കമ്പനി നൽക്കുന്ന സേവനം. ഈ AI സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചില മനുഷ്യരുടെ കഥയാണ് വണ്ടർലാൻഡ് എന്ന ഈ ചിത്രം പറയുന്നത്.

ഒരേ സമയം AI സാങ്കേതിക വിദ്യയുടെ നല്ല വശങ്ങളും അതോടൊപ്പം നമുക്ക് നഷ്ടമായരെ കുറിച്ചുള്ള വേദനകളും എടുത്ത് കാണിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. വലിയ അവകാശ വാദങ്ങൾ ഒന്നും ഇല്ലാത്ത വളരെ ലളിതമായി കണ്ടിരിക്കാൻ കണ്ട് ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു ചിത്രമാണിത്


ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.
https://t.me/+ArVL2dMqIzBhOTZl

TEAM GOAT മലയാളം പരിഭാഷകൾ

13 Oct, 12:53


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

TEAM GOAT മലയാളം പരിഭാഷകൾ

13 Oct, 12:53


ടീം GOAT മലയാളം റിലീസ് നമ്പർ:352

▪️Parasyte: The Grey [2024]
▪️ പാരാസൈറ്റ്: ദി ഗ്രേ [2024]
▪️IMDB🌟 : 7.1/10
▪️ 🍅 100% 🍿 80%
▪️ജോണർ : ആക്ഷന്‍, ഹൊറര്‍‌, Sci-fi, ത്രില്ലെർ
▪️പരിഭാഷ : റുറോണികെന്‍ഷിന്‍
▪️പോസ്റ്റർ : എ ആർ റിഹാൻ, നൗഫല്‍ കെ എ
▪️ഭാഷ  :  കൊറിയന്‍

സീസണ്‍ - 01
എപ്പിസോഡ് - 01 - 06




സീരിസിന്‍റെ  വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️


2024 ഏപ്രിൽ 5-ന് Netflix-ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലർ ടെലിവിഷൻ സീരിസാണ് പാരസൈറ്റ്: ദി ഗ്രേ. ജാപ്പനീസ് കലാകാരനായ ഹിറ്റോഷി ഇവാക്കിയുടെ പാരസൈറ്റ് എന്ന മാംഗ പരമ്പരയുടെ ലൈവ്-ആക്ഷൻ സ്പിൻ-ഓഫ് ആണ് ഈ സീരീസ്.

മനുഷ്യ മസ്തിഷ്കത്തെ തിന്ന് മനുഷ്യനെ അധീനതയിൽ ആക്കി മനുഷ്യരെ പോലെ ഒരു സംഘടന രൂപീകരിച്ച് സമൂഹത്തിൽ കഴിഞ്ഞു കൂടുന്നവർ ആണ് പാരസൈറ്റുകൾ. 

അവയെ വേട്ടയാടുന്നതിനായി രൂപീകരിച്ച ഒരു രഹസ്യ ടാസ്ക് ഫോഴ്സ് ആണ് ടീം ഗ്രേ. ഇവർ നടത്തുന്ന ഓപ്പറേഷനുകളും, മനുഷ്യരായി കഴിഞ്ഞു കൂടുന്ന പാരസൈറ്റുകളെ ഇവരെ എങ്ങനെ തേടി കണ്ടുപിടിച്ചു കൊല്ലും എന്നൊക്കെ ആണ് 6 എപ്പിസോഡുകളിലായി ഈ സീരീസ് കാഴ്ചവക്കുന്നത്.

ഈ സീരീസ് മികച്ച വിഷ്വൽ ഇഫക്റ്റുകൾ കൊണ്ടും ആക്ഷൻ സീക്വൻസുകൾ കൊണ്ടും ശ്രദ്ധേയമാണ്. വളരെ പെട്ടെന്ന് തന്നെ കഥ പറഞ്ഞു പോകുന്നത് കൊണ്ട് യാതൊരു വിധ ലാഗോ, വലിച്ചിലോ ഫീൽ ചെയ്യില്ല. ഏതൊരു കൊറിയൻ സീരീസ് പ്രേമികൾക്കും കണ്ടിരിക്കാവുന്നതാണ്.


ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.

https://t.me/+ArVL2dMqIzBhOTZl