സഭയെയും വിശ്വാസത്തെയും സാന്മാർഗികപഠനങ്ങളെയും അപഹസിച്ചുകൊണ്ടുള്ള സിനിമകൾ ധാരാളമായി ഇറങ്ങുന്ന കാലമാണല്ലോ ഇത്. ഇത്തരം സിനിമകൾക്ക് മറുപടിയായി നല്ല സിനിമകൾ ഉണ്ടാകണമെന്ന് അതിയായി ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും. പക്ഷേ അപ്പോഴെല്ലാം ആളും പണവും തടസ്സമായി നിൽക്കുകയാണ്. ഇപ്പോഴിതാ എല്ലാ തടസ്സങ്ങളെയും തരണം ചെയ്തുകൊണ്ട് നമ്മുടേതുൾപ്പെടെയുള്ള രൂപതകളിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന 16 പ്രവാസികൾ അവരുടെ അധ്വാനഫലം നമുക്കായി പങ്കുവച്ചുകൊണ്ട് ഗ്ലോബൽ മൂവീസ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകുകയും അതിൻ്റെ ആദ്യ സിനിമയായ " *സ്വർഗ്ഗം* " നിർമ്മിച്ച് റിലീസ് ചെയ്യുകയുമാണ്.
നല്ല മൂല്യങ്ങൾ മുറുകെപ്പിടിച്ച് 2 കുടുംബങ്ങളുടെ, അയൽപ്പക്കങ്ങളുടെ കഥ പറയുന്ന " *സ്വർഗ്ഗം* " സിനിമ വിജയിപ്പിക്കുവാൻ നാം ഒത്തുചേരേണ്ടതുണ്ട്. സിനിമ നിർമ്മിക്കുവാൻ തുക നൽകുവാൻ നമുക്കു പറ്റണമെന്നില്ല. എന്നാൽ, ഒരു ടിക്കറ്റെടുത്ത് സിനിമ കാണുവാനും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുവാനും നമുക്കാകും.
നാളെ റിലീസ് ചെയ്യപ്പെടുന്ന ഈ സിനിമ വിജയിക്കണമെങ്കിൽ ആദ്യ 2 ദിവസങ്ങളിൽ തന്നെ പരമാവധിയാളുകൾ തീയേറ്ററിൽ എത്തണം. നമ്മുടെ സഹോദരങ്ങളുടെ വർഷങ്ങൾ നീണ്ട അധ്വാനവും പണവും നഷ്ടമാകാതിരിക്കാൻ നമ്മുടെ ഇടവകാംഗങ്ങളെയും സമൂഹാംഗങ്ങളെയും സ്ഥാപാനങ്ങളിലുള്ളവരെയും യുവജനങ്ങളെയും വിദ്യാർത്ഥിനീ വിദ്യാർത്ഥികളെയും പരമാവധി പ്രോത്സാഹിപ്പിച്ച് ഈ ദിവസങ്ങളിൽത്തന്നെ ഈ സിനിമ കാണുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുമല്ലോ.
07/11/2024
പാലാ