Últimas Postagens de ✍.......മനസ്സ്✨🍁 (@endae_manassu) no Telegram

Postagens do Canal .......മനസ്സ്🍁

✍.......മനസ്സ്✨🍁
മനസ്സിൽ വിരിഞ്ഞ പനിനീർമൊട്ടുകൾ വിടരാൻ കാത്തു നിന്നു . വിടർന്നപ്പോൾ കൊഴിയല്ലേ എന്ന് ചിന്തിക്കാൻ മനസ്സിനെ പാകപ്പെടുത്തി. എല്ലാം നശ്വരമാണ് എന്ന് ഞാൻ വിസ്മരിച്ചു പോയി. ആ ദളങ്ങളും വീഴാൻ തുടങ്ങി.

അവ വാക്കുകളിലെ അക്ഷരങ്ങളായി എന്നിലെ കവിതയായി ......... ✍️
3,059 Inscritos
585 Fotos
115 Vídeos
Última Atualização 06.03.2025 16:07

O conteúdo mais recente compartilhado por .......മനസ്സ്🍁 no Telegram

.......മനസ്സ്🍁

02 Mar, 08:16

519

കനവായി വന്ന് ഈറനണിഞ്ഞ എൻറെ കുഞ്ഞു മിഴികളെ തലോടുന്ന അമ്മ സ്നേഹം❤️❤️🍁

ഇതിനു പകരം വയ്ക്കാൻ ലോകത്ത് മറ്റൊന്താണുള്ളത്?
.......മനസ്സ്🍁

01 Mar, 16:23

577

പിണങ്ങിയകലുന്ന കാലത്ത് ആദ്യമാദ്യമൊക്കെ സ്വന്തം ഭാഗം അനേകായിരം ന്യായം നിരത്തി ഞാൻ തന്നെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്... പിന്നീടത് ലോപിച്ച് ഇല്ലാതെയായി.

കാലത്തിൻറെ ഒഴുക്കിൽ എനിക്ക് മനസ്സിലാകാൻ തുടങ്ങിയിരുന്നു  ആ സത്യം.

സ്വയം ന്യായീക്കരിക്കുന്നതിനേക്കാൾ നല്ലത്...... നിശബ്ദതയുടെ കൂട്ടാണെന്ന്. "എന്നെങ്കിലും മനസ്സിലാക്കും എന്നൊരു പ്രതീക്ഷയുടെ വെളിച്ചം അതിലുണ്ടല്ലോ ? "


നന്ദു
.......മനസ്സ്🍁

01 Mar, 15:44

498

മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോളാണ് ജീവിതം ഒരു ഭാരമായി നമുക്ക് തോന്നുന്നത്.....

അതേ സമയം നമുക്കു വേണ്ടി ഒന്നു ജീവിച്ചു നോക്കു......

പിന്നേ ജീവിതത്തിൽ കടന്നു വരുന്ന ഒരൊ  ചെറിയ നിമിഷവും ആസ്വദിക്കാനേ സമയം കാണു....

🌷
.......മനസ്സ്🍁

01 Mar, 15:23

466

ഹിമ _himam

വികല്പങ്ങൾ ഘനീഭവിച്ച്, വികാരങ്ങൾ വറ്റിയ കവിളില്ലെ കരിഞ്ഞ വടുക്കൾ തഴുകുമ്പോഴും അയാളുടെ കണ്ണുകൾ യൗവ്വനത്തിലെ സ്പടിക രാശികളെ സ്മൃതിയിൽ ഒളിപ്പിച്ചു.

മാറാത്ത അനന്ത്യത്തിലെ വ്യാകുലതകൾ ഓർമ്മിച്ചതുകൊണ്ടല്ല. മറക്കാത്ത കൗമാരം മരിക്കാതെ നിന്നിൽ  ഇന്നും ദർശിക്കുന്നതിനാലാകാം

Good eves😍
.......മനസ്സ്🍁

01 Mar, 13:06

484

തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ.....
നോവലിഞ്ഞ മിഴിയിൽ ഒരു സ്നേഹനിദ്ര എഴുതാൻ....
ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ......
.......മനസ്സ്🍁

01 Mar, 13:04

270

എനിക്കൊന്നും ഇല്ല എന്ന് ഒരിക്കലും ചിന്തിക്കരുത്.

എനിക്ക് എല്ലാം ഉണ്ട് എന്നും ചിന്തിക്കരുത്.

എന്നിൽ എന്തെങ്കിലും ഒക്കെ ഉണ്ടെന്നും എനിക്ക് എന്തും നേടാൻ കഴിയും എന്നും ചിന്തിക്കുക.

പ്രവി🎖
.......മനസ്സ്🍁

28 Feb, 15:14

374

ഹിമ _himam

ശരി എന്നത് പ്രത്യക്ഷ, ഒരു ഗോള ഭ്രമണമാണ്. വീക്ഷണ കോണുകൾക്ക് ഭ്രംശം വരുന്ന മാത്രയിൽ തകിടം മറിയുന്ന സങ്കല്പ ചാരുതകൾ . മാനുഷിക മസ്തിഷ്ക വിശകലനങ്ങൾക്ക്  ഉറപ്പ് വരാത്ത കാലത്തോളം സത്യത്തിന്റെ  പെൻഡുലം ഭ്രമണത്തിന്റെ വേഗതയെ അനുസരിക്കണമെന്നില്ല. അതെപ്പോഴും വീക്ഷിക്കുന്നവന്റെ യുക്തം പോലെയിരിക്കും.


സായന്തന സായാഹ്നം😍
.......മനസ്സ്🍁

28 Feb, 10:54

377

തനിച്ചായി എന്നാൽ  പേടിച്ചു എന്നാണോ ?

ഓർക്കുന്നില്ല ഒന്നും ഞാൻ .

മധുവൂറും ചിന്തകൾ അവസാനിക്കുന്ന കാലം വരേയും ഞാൻ ഒരുക്കൂട്ടത്തിലായിരുന്നു . സ്നേഹം പങ്കുവച്ചും മിണ്ടാൻ  പഠിപ്പിച്ചും അങ്ങേനെ .....

പിന്നെ എപ്പോൾ എന്നറിയില്ല .
എപ്പോഴാണ് നീ എന്നിൽ നിന്നും നിന്നെ പറിച്ചെടുത്തകന്നത് ?

കൂട്ടങ്ങളിൽ ഒറ്റക്കാകാൻ ഒരേ കളരിയിൽ പഠിച്ചവരല്ലേ നാം .
എന്നിട്ടും അറിഞ്ഞില്ല.
ഏതോ ഒരു മഞ്ഞു കാലകാഴചകൾ എന്നിൽ നിന്നും നിന്നെ  നീക്കി കളഞ്ഞതാണോ ?

ഓടി ഒളിക്കുമ്പോഴും
എന്റെ ദൃഷ്ടികൾ തുറക്കുന്നത് ഈ ഇരുണ്ട വഴിയോരങ്ങളിലേക്ക് തന്നെ ആണ് .

ഒരിക്കലും ഇനി പ്രകാശം കടന്നുവരാൻ സാധ്യതയില്ലാത്ത ഈ മൂകമായ വഴിയിലേക്ക് .

അക്ഷരങ്ങളെ നിങ്ങളെ ഞാൻ അത്രയേറെ പ്രണയിച്ചു പോയി 🥲



                            🖋___സുഷമ🪔
.......മനസ്സ്🍁

28 Feb, 08:41

348

ഹിമ _himam


കുളിരൂറും കാട്ടരുവിയിൽ കുളിച്ചീറനായി ചിറകു  കോന്തുന്ന കിളികളോടൊത്ത് പാട്ടു പാടണം.
പാടുമ്പോൾ എവിടെയും എത്താത്ത സ്വന്തം സംഗീത വൈഭവമോർത്ത് സ്വയംമറന്ന് പൊട്ടിച്ചിരിക്കണം.

വെളിച്ചത്തിലേക്ക് ചായുന്ന ഇരുൾ ചാലിച്ച, മഞ്ഞു വീഴും
പ്രഭാത കുളിരിൽ സ്വയം മറന്ന് ഓർമ്മകളിലുടെ ഒറ്റക്ക് നടക്കണം..

മനുഷ്യൻ ശ്വസിച്ച് ഉച്ചിഷ്ടമാക്കാത്ത കളങ്കമേശാത്ത  ശിശുവാം വായു ശ്വസിക്കാൻ ഭൂമിയുടെ അറ്റം വരെയും ഗമിക്കണം. അവിടെ എൻ്റെ  ഭാരങ്ങളോടൊപ്പം  പ്രകൃതിയിൽ അലിഞ്ഞ് ചേർന്ന് എൻ്റെ കണ്ണീരുറവ എന്നെന്നേക്കുമായ് എന്നിൽ നിന്നടർത്തി കാറ്റിൽ പറത്തണം.

അങ്ങനെ ഭാരമറിയാത്ത ഉയരങ്ങളിൽ ഉറങ്ങണം
.......മനസ്സ്🍁

28 Feb, 04:52

370

ആത്മാർത്ഥമായിട്ട് സ്നേഹിച്ചു പോയി........
അത് ഒരിക്കലും ഒരു തെറ്റല്ല......

ആത്മാർത്ഥമായി സ്നേഹിപ്പിച്ചു പോയി....... അതാണ് തെറ്റ്.

ചെറിയ അവഗണനകൾ പോലും വേദനകൾ ആണ്..... സ്നേഹിച്ച എല്ലാവർക്കും.......

മറ്റുള്ളവരുടെ മനസ്സിനെ സ്നേഹം കൊടുത്ത് കയ്യിലെടുത്ത് അമ്മാനമാടാൻ പാടില്ല ഒരിക്കലും.......

കാലം നമുക്കായി കരുതി വച്ചിരിക്കുന്നത് ഇതേ അവഗണനകൾ തന്നെയായിരിക്കും......

ചിലപ്പോൾ നമുക്കത് താങ്ങാൻ തന്നെ വയ്യാതെ വരും......

ആസ്ഥാനം മറ്റാർക്കും കൊടുക്കാനും പറ്റാതെ വരും.......

ഉരുകുന്ന ഈ അവസ്ഥ , ആർക്കും സമ്മാനിക്കാതിരിക്കുക.......

സ്വയം ഈ അവസ്ഥ ക്ഷണിച്ച് വരുത്താതിരിക്കുക.....


മനസ്സ്