Latest Posts from ✍.......മനസ്സ്✨🍁 (@endae_manassu) on Telegram

.......മനസ്സ്🍁 Telegram Posts

✍.......മനസ്സ്✨🍁
മനസ്സിൽ വിരിഞ്ഞ പനിനീർമൊട്ടുകൾ വിടരാൻ കാത്തു നിന്നു . വിടർന്നപ്പോൾ കൊഴിയല്ലേ എന്ന് ചിന്തിക്കാൻ മനസ്സിനെ പാകപ്പെടുത്തി. എല്ലാം നശ്വരമാണ് എന്ന് ഞാൻ വിസ്മരിച്ചു പോയി. ആ ദളങ്ങളും വീഴാൻ തുടങ്ങി.

അവ വാക്കുകളിലെ അക്ഷരങ്ങളായി എന്നിലെ കവിതയായി ......... ✍️
3,059 Subscribers
585 Photos
115 Videos
Last Updated 06.03.2025 16:07

Similar Channels

malavika menon fans
3,261 Subscribers
Writing📖
2,433 Subscribers

The latest content shared by .......മനസ്സ്🍁 on Telegram

.......മനസ്സ്🍁

06 Mar, 12:34

117

............പക്ഷെ പോകില്ല ..........🍁
.......മനസ്സ്🍁

06 Mar, 01:22

256

സമയം പറയും, ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യണമെന്ന്.

കാലം ചോദിക്കും, എന്തുകൊണ്ട് നീ അത് അന്ന് ചെയ്തില്ല എന്ന്.

പിക്കു
🍁❤️
.......മനസ്സ്🍁

05 Mar, 06:44

376

ഹിമ _himam

നന്മയ്ക്കു നിഷേധിക്കപ്പെട്ടത് തിന്മയ്ക്ക് ലഭിക്കുന്നതല്ലേ അനീതി .

പാരതന്ത്ര്യത്തിൻ്റെ കെട്ടപ്പെട്ട ഇരുളറ തുറന്നു കിട്ടാത്തതല്ലേ അനീതി .

അർഹതയുടെ ശുദ്ധവായു ശ്വസിക്കാൻ ദ്രവ്യത്തിന്റെ പിന്തുണ പറ്റേണ്ടി വരുന്നതല്ലേ അനീതി .

അധികാരത്തിന്റെ ചുവന്ന ചുരുളുകൾ അവശതയുടെയും അടിമത്വത്തിന്റെയും മേലെ ഭാരമായി വിനിയോഗിക്കുന്നതല്ലേ അനീതി .

പറഞ്ഞാലൊടുങ്ങാത്ത അനീതിയുടെ കരാളഹസ്തം ഛേദിക്കുവാൻ ഈ ചങ്ങലയിലെ ഒരു കണ്ണിയാകാം
.

Pledge :
ഞാൻ അനീതി ചെയ്യില്ല.
അതിന് കുട്ട് നിൽക്കില്ല
.......മനസ്സ്🍁

05 Mar, 02:04

368

അച്ഛൻ




സൂര്യനായി ചുമലേറ്റി എന്നെ നയിക്കുന്ന അച്ഛനെയാണെനിക്കിഷ്ടം.

പറയാതെ എന്നിലെ ഇഷ്ടങ്ങളെ എന്നും കനവു പോൽ  നേടിത്തരുന്നതെന്നച്ഛൻ.

ശിക്ഷിക്കും നേരത്ത്  ചെയ്തൊരാ തെറ്റുകൾ മായ്ക്കും മനസ്സിൽ നിന്നച്ഛൻ

ശിക്ഷയിൻ നൊമ്പരം തൻ നെഞ്ചിലേറ്റി , ആരും കാണാതെ വിതുമ്പുമെന്നച്ഛൻ.

സ്നേഹമാണച്ഛൻ
കരുതലാണച്ഛൻ
ഇരുളിൽ നീങ്ങുമെൻ വെളിച്ചമാണച്ഛൻ


പിക്കു🍁😍
.......മനസ്സ്🍁

04 Mar, 13:34

366

ഓർമ്മകൾ വെളിച്ചത്ത് നിർത്തണം.
സ്വപ്നങ്ങൾ ആകാശത്തു നിർത്തണം
വിഷമങ്ങൾ മനസ്സിനുള്ളിൽ നിർത്തണം
സന്തോഷം അന്യനിൽ നിർത്തണം

ഭയം നമ്മിൽ തന്നെ നിർത്തണം.

പിക്കു
.......മനസ്സ്🍁

04 Mar, 10:43

381

ചിലരോട് സംസാരിക്കുമ്പോൾ നമുക്ക് മനസ്സിൽ ഒരു  പുതുമ  തോന്നും.  മനസ്സുകൾ ഒരുമിച്ച് ഒഴുകുന്നത് പോലെ തോന്നും. പലപ്പോഴും രണ്ടു മനസ്സുകളും പറയുന്നത് ഒരേ കാര്യങ്ങൾ ആണെന്ന് തോന്നും.  ഈ പ്രതിഭാസത്തിന് ശാസ്ത്രീയമായി എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്ന് അറിയില്ല.  ഏകാന്തതയിൽ രാത്രിയിൽ ചന്ദ്രനെ നോക്കിയിരുന്നു ആരോടെങ്കിലും ആശയവിനിമയം നടത്തിയാൽ  അത് അയാൾക്ക് അറിയാൻ കഴിയും എന്ന് പറഞ്ഞു കേട്ടതുപോലെ.

സംസാരം തീരാതെ നീളുന്ന നേരം ബന്ധങ്ങളുടെ തലങ്ങൾ മാറി പോകാതെ കരുതുക.  ഇന്നിന്റെ സന്തോഷം നാളെയുടെ ദുഃഖമാക്കരുത്.

മനസ്സിൽ പതിഞ്ഞ നിഷ്കളങ്ക സ്നേഹങ്ങൾ പറിച്ചെറിയാതിരിക്കുക. കാരണം  ഇന്ന് എല്ലാത്തിലും അമൂല്യമാണ് ആത്മാർത്ഥ സ്നേഹം.

പെട്ടെന്ന് കയറി വന്ന് ഇറങ്ങിപ്പോകുന്നവരും  ഒത്തിരി കാലം കൂടെയുണ്ടായിട്ട് ഇറങ്ങിപ്പോകുന്നവരും  കാണാതെപോകുന്നവരും  ഓർക്കാത്ത ഒന്നുണ്ട് .
ഒരുപാട്  സാരാംശങ്ങൾ ഉള്ള  ഒത്തിരി സന്തോഷം നൽകിയ  ചില അധ്യായങ്ങളാണ് കഥയിൽ നിന്നും അടർത്തി മാറ്റപ്പെട്ടത് എന്ന് .

മൂല്യങ്ങൾ മനസ്സിലാണ് മുളക്കുന്നത്


  
.......മനസ്സ്🍁

04 Mar, 04:20

381

അപൂർണ്ണതയാണ് സൗന്ദര്യം,

ഭ്രാന്ത് പ്രതിഭയൂം

വിരസതയേക്കാൾ പരിഹാസ്യമാകുന്നതാകും കൂടുതൽ നല്ലത്.

🍁
.......മനസ്സ്🍁

03 Mar, 14:30

410

പരിശുദ്ധിയുടെ ദിനങ്ങൾ .ആത്മാവിൽ നിറഞ്ഞ ദിവ്യ സ്നേഹമായി പരിണമിക്കട്ടെ.

🍁
.......മനസ്സ്🍁

03 Mar, 09:09

441

ആ ചെമ്പകമരം ഇന്നും പൂക്കാറുണ്ട്
അതിനു ചുവട്ടിൽ ഇന്നും സ്‌നേഹങ്ങൾ തണൽ തേടി എത്താറുണ്ട്....

ഇന്നും പല പ്രണയങ്ങളും ഈ തണലിൽ നിന്ന് കൊഴിഞ്ഞു പോവാറുണ്ട്.....

നമ്മുടെ സൗഹൃദം തളിർത്തതും  മൊട്ടിട്ടതും,
കൊഴിഞ്ഞു വീണതും,
ഇവിടെ യായിരുന്നു....

ഇന്നും  തരുന്നു സുഖമുള്ള തണുപ്പ്. പിന്നെയും മാടി വിളിക്കുന്നു നിന്നെയും എന്നെയും പോലെ ജീവിതങ്ങളെ........

പൊഴിയുന്ന ചെമ്പകപ്പൂക്കൾ ഇന്നും ചോലകളെ സൗഗന്ധികപൂർണ്ണമാക്കാറുണ്ട് ...........


സന്തോഷം പങ്കിടുമ്പോൾ ഇന്നും അത് കരയാറുണ്ട്.....


കൊഴിഞ്ഞു വീഴുന്ന ദളങ്ങൾ നിസ്സഹായതയുടെ പ്രതീകങ്ങളാണ്. അന്നും നിസ്സഹായമായി നോക്കി നിന്നതല്ലേയുള്ളു നമ്മുടെ വിധിയെ.......

ഇനിയും ഓർമ്മകൾ തളിർക്കാൻ എന്നിൽ പ്രണയം ബാക്കിയില്ല ..... ....
തളിർക്കാത്ത ഓർമ്മകളോടൊപ്പം ഈ തണലിൽ ഇത്തിരി നേരം .....


പിക്കു
              
.......മനസ്സ്🍁

02 Mar, 17:49

485

ഇനി നിന്റെ മന്ദസ്മിതം എന്റെ ഇരുട്ട് വീണ ഹൃദയത്തിന്റെ
അരികിലൂടൊഴുകുന്ന തേനരുവിയായി മാറ്റുക..,.

വേനൽ തന്ന താപം നിറഞ്ഞ ഏകാന്തതയിൽ  നിന്റെ ഹൃദയ മന്ത്രങ്ങൾ എനിക്ക് പാഥേയമാക്കുക..,.

മരിച്ച ശിലാ വിളക്കുകൾ ആകുന്ന എന്റെ ഹൃദയത്തിൽ നിന്റെ
മിഴികൾ  ഭദ്രദീപം കൊളുത്തുക..,...


നിന്റെ ലോലമായ  പുഞ്ചിരി എന്റെ  വീണകമ്പികളെ തലോടിയൊഴുകുന്ന മൃദു ഗീതമാക്കുക.......

എന്നെ എന്നും നിന്റെ മുറിവേറ്റ മനസ്റ്റിന്റെ ശാഖിയിൽ
വിലപിച്ചു തീരുനൊരു ക്രൗഞ്ചപക്ഷിയാക്കുക...,

നിന്നിലെപ്രണയം മരിക്കുന്ന രാത്രികളിൽ എന്നെ  നിൻ മിഴിയിലെ  കണ്ണുനീർ തുള്ളികളാക്കുക..,......

എന്നിലെ ഹൃദയരക്തമലിയുന്ന സായം സന്ധ്യയുടെ
ചായം ചാലിച്ച സീമന്തരേഖയിൽ വീണടിയുവാൻ അനുവദിക്കുക..,....

ഇനിയും ജീവനറ്റു പോകാത്ത എന്റെ  വരണ്ട വിരലിൽ പിടിച്ചു  നീ വരാനിരിക്കുന്ന ജന്മങ്ങളിലേക്ക് ഗമിക്കുക........😍 

നിന്റെ നിറത്ത മിഴികൾ നയിച്ച വീഥികളിൽ നമുക്ക് വീണ്ടും നടക്കാം. നഷ്ട സ്വപ്നങ്ങളുടെ കൂമ്പാരങ്ങൾ  തേടി...💥❤️

   
പിക്കു