ബുർദ പഠനം @burdastudy Channel on Telegram

ബുർദ പഠനം

@burdastudy


ബൂസൂരി(റ) ഇമാമിന്റെ പദ്യ രചനകളായ ഖസ്വീദ:ബുർദ, ഖസ്വീദ: മുഹമ്മദിയ്യ, ഖസ്വീദ:മുളരിയ്യ, ഖസ്വീദ: നൂര്‍, ഖസ്വീദ: ബാ,ഖസ്വീദ:ലാം, ഖസ്വീദ:ഹാഇയ്യ, ഖസ്വീദ: ഹംസിയ, ദുഖ്റുല്‍ മആദ്, തഖ്ദീസുല്‍ ഹറം തുടങ്ങിയവ നമുക്ക് പഠിക്കാം
https://wa.me/919744990511

ബുർദ പഠനം (Malayalam)

ബുർദ പഠനം ചാനൽ എന്നത് ബൂസൂരി(റ) ഇമാമിന്റെ പദ്യ രചനകളായ ഖസ്വീദ:ബുർദ, ഖസ്വീദ: മുഹമ്മദിയ്യ, ഖസ്വീദ:മുളരിയ്യ, ഖസ്വീദ: നൂര്‍, ഖസ്വീദ: ബാ,ഖസ്വീദ:ലാം, ഖസ്വീദ:ഹാഇയ്യ, ഖസ്വീദ: ഹംസിയ, ദുഖ്റുല്‍ മആദ്, തഖ്ദീസുല്‍ ഹറം തുടങ്ങിയവ നമുക്ക് പഠിക്കാം. ഇത് ഒരു ചാനൽ ആണ്, അതിനാൽ അതിന്റെ ലക്ഷ്യം വിദ്വാന്‍ ബൂസൂരി(റ) ഇമാമിന്റെ കൃതികൾ അധ്യയനമാക്കുന്നതാണ്. അവിടെ പ്രസിദ്‌ധമായ ചെറുവുകളും പത്തുപുസ്തകങ്ങളും ലഭ്യമാണ്. ഇതുവരെ എന്തെങ്കിലും ആദ്യബാരിയിൽ ഒരു വിഷയത്തിൽ അധ്യയനം ചെയ്തിട്ടുണ്ടോ? ഇത് ഇതിന്റെ വേദികയാണ്. താങ്കളുടെ അന്വേഷണം അതിന്റെ സംപ്രേഷണത്തെ വർദ്ധിപ്പിക്കുകയും നിങ്ങളുടെ ജ്ഞാനവും അനുഭവവും വർദ്ധിപ്പിക്കുകയും ചെയ്യുക.

ബുർദ പഠനം

08 Dec, 06:51


دور قصيدة البردة في إثراء المديح النبوي

✍️ مشهود الحسني

إن الشاعر نسج أخلاق النبي (صلى) وصفاته وأسلوب دعوته وحروبه وطرف عجيب من القرآن ومعجزاته وأفعاله وأسلوبه طوال قصيدة البردة بسلك ذهبي، إنه بدأ القصيدة كما يقوم الشعراء الجاهلية مخاطبا العاشقة،وقام بتصنيفه في أسلوب رائع في بحر البسيط،وفصل القصيدة بعشر فصول

اقرأ المزيد:
https://www.al-iathisam.com/2023/10/mashoodarticle.html


انضم إلى مجموعتنا في الواتساب
https://chat.whatsapp.com/CG2KEm2W8DNKgUgEiVRiml

ബുർദ പഠനം

06 Dec, 03:01


نسخة حاشية الباجوري على البردة كتبت بعد خمس سنوات من وفاة المؤلف رحمه الله ؛ أي: ١٢٨١ه‍ـ ، لعلها أقدم نسخة لهذا الكتاب التي توجد في بلاد مليبار.

من إفادات الأستاذ مصطفى الفناني المليباري وفقه الله

ബുർദ പഠനം

02 Dec, 07:17


#കേരളത്തിലെ_ബൂസൂരി_തിരൂരങ്ങാടി_ബാപ്പു_ഉസ്താദ്

മദീനത്തൂറിൽ എല്ലാ വ്യാഴാഴ്ചയും നടക്കുന്ന സ്വലാത്ത് മജ്ലിസിൽ ചൊല്ലാറുള്ള രണ്ട് ബൈത്തുകളാണ് അൽ അസ്വീദതു റഹ്മാനിയ്യ ഫീ തഹ് മീസിൽഖസീദതിന്നുഅമാനിയ്യയും റൗളാ ശരീഫിൽ എഴുതി വെച്ചിരുന്ന ഒരു ബൈതിന്റെ തഹ്മീസും (ഓൾറെഡി രണ്ടു വരികൾ ഉള്ള കവിതയിലേക്ക് മറ്റൊരാൾ മൂന്ന് വരികൾ കൂട്ടിക്കൊടുക്കുന്നതിനാണ് التخميس എന്ന് പറയുന്നത്). ആദ്യത്തെ മൂന്ന് പാളികൾ (അർദ്ധ വരികൾ ) സദസ്സിന് നേതൃത്വം കൊടുക്കുന്ന ആൾ മാത്രവും പിന്നെയുള്ള രണ്ടു പാളികൾ എല്ലാവരും കൂടിയാണ് ചൊല്ലുക. ആകർഷണീയമായ ആശയവും അതിനനുസൃതമായ പദവിന്യാസവും ഈ കവിതകളെ പ്രിയപ്പെട്ടതാക്കി മാറ്റി. അതിന്റെ രചയിതാവിനെക്കുറിച്ചന്വേഷിച്ചപ്പോഴാണ് തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ വരികളാണ് ഇതെന്നറിയുന്നത്. അന്ന് മുതൽ തന്നെ ഉസ്താദിനെ പോയി കാണണം എന്നാഗ്രഹിച്ചിരുന്നു. പക്ഷേ പലപ്പോഴും സാധിച്ചിരുന്നില്ല. പിന്നീട് പകര ഉസ്താദിന്റെ പ്രസംഗത്തിൽ കേട്ടു, മമ്പുറം തങ്ങളെക്കുറിച്ച് ശാമൻ ശാദ എന്ന് തുടങ്ങുന്ന തവ സ്റ്റുൽ ബൈത് ബാപ്പു ഉസ്താദ് രചിച്ചിട്ടുണ്ടെന്ന്. മമ്പുറത്ത് സിയാറത് ചെയ്യുമ്പോൾ തവസ്സുൽ ബൈത് ഇല്ലാത്തത് റാഹത്ത് കുറവായി തോന്നിയിരുന്നു . ബാപ്പു ഉസ്താദ് എഴുതിയിട്ടുണ്ട് എന്നറിഞ്ഞു പലരോടും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അവസാനം ഉസ്താദിനെത്തന്നെ പോയി കണ്ടു ബൈത്ത് വാങ്ങാൻ തീരുമാനിച്ചു. കഴിയുമെങ്കിൽ അതിന് ഇജാസതും വാങ്ങണമെന്നുണ്ടായിരുന്നു.

ഇജാസത്തുകളെക്കുറിച്ച് പറയുമ്പോൾ അല്ലാമാ സഫാറീനി (റ) തന്റെ ശിഷ്യന് ഇജാസത് നൽകിയപ്പോൾ നൽകിയ ഉപദേശം ഇവിടെ കുറിക്കൽ അത്യാവശ്യമാണെന്ന് തോന്നുന്നു.

"والإجازات لا تفيد علماً، فمن حصل العلوم، وأدرك منطوقها والمفهوم، فقد فاز، وأجيز على الحقيقة لا المجاز، ومن لا فلا, ولو ملأ سَبَتَ أمه إجازات"

"ഇജാസതുകൾ മുഖേനെ അറിവ് ലഭിക്കില്ല,മര്യാദക്ക് ഓതിപ്പഠിച്ചവർ വിജയിച്ചു, യഥാർത്ഥ ഇജാസതും നേടി, അല്ലാത്തവർക്ക് അതുകൊണ്ട് ഉപകാരമില്ല, എത്ര തന്നെ ഇജാസതുകളുണ്ടെന്നാകിലും"

അങ്ങനെ ഒരു ലീവിന്ന് ഉസ്താദിനെ കാണാൻ വേണ്ടി പുറപ്പെട്ടു. മമ്പുറം സിയാറത്ത് കഴിഞ്ഞതിനുശേഷം ഉസ്താദിന് ഹദ്യ കൊടുക്കാനായി അത്തർ വാങ്ങി. ചില ഉസ്താദുമാർ പൈസ കൊടുത്താൽ വാങ്ങുകയില്ല. അത്തർ മിക്ക ഉസ്താദുമാരും സ്വീകരിക്കും. ബാപ്പു ഉസ്താദിന്റെ രീതി എന്താണെന്നറിയില്ലല്ലോ...

വീട്ടിലെത്തി... ഉസ്താദിന്റെ മകൻ മുസ്തഫ കാക്കയാണ് സ്വീകരിച്ചത്. റൂമിൽ കൊണ്ടുപോയി ഇരുത്തിയിട്ട് വെള്ളം കൊണ്ട് വന്നിട്ട് പറഞ്ഞു.. "ഉസ്താദിനെ കുറച്ചുകഴിഞ്ഞു കാണാം.." സമയം വെറുതെ കളയണ്ട എന്ന് കരുതി റൂമിലുള്ള കിതാബുകൾ പരിശോധിക്കാൻ തുടങ്ങി. അൽബിദായതു വന്നിഹായ (11 ഭാഗങ്ങൾ വരുന്ന ചരിത്ര ഗ്രന്ഥം.. ഉസ്താദിന്റെ കവിതകളിൽ നിരവധി ചരിത്ര സംഭവങ്ങൾ കാണാം) ഒരു സൈഡിൽ മുഴുവൻ ഭാഗങ്ങളും നിരത്തി വെച്ചിട്ടുണ്ട്. പഴയ ചട്ടകളുള്ള ഒരുപാട് പഴയ കിതാബുകൾ കണ്ടപ്പോൾ അതെടുത്തു മറിച്ചു നോക്കി. അതിൽ ചിലതൊക്കെ കയ്യെഴുത്തുപ്രതികളാണ്. വൈദ്യശാസ്ത്രത്തിൽ അറബി മലയാളത്തിലുള്ള കയ്യെഴുത്ത് പ്രതികളും അതിലുണ്ട്.

അല്പം കഴിഞ്ഞ് ഞാനും മുസ്തഫ കാക്കയും ഉസ്താദിന്റെ അടുത്തേക്ക് ചെന്നു. നാട്,പഠിക്കുന്ന സ്ഥലം തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞു ഉസ്താദ്.

പുഞ്ചിരിച്ചാണ്‌ ഉസ്താദ് സംസാരിക്കുന്നത്... അത് കാണാൻ നല്ല രസമാണ്. പഠിക്കുന്ന സ്ഥാപനം പറഞ്ഞപ്പോൾ ഉസ്താദ് ചോദിച്ചു: മുതവ്വലാണോ...?

മറുപടി പറഞ്ഞു: "അല്ല... അൽഫിയ, ഫത്ഹുൽ മുഈൻ...."

മറുപടി ഉസ്താദ് കേൾക്കാത്തത് കൊണ്ട് മുസ്തഫകാക്ക്‌ ഉറക്കെ പറഞ്ഞു കൊടുത്തു...ഉസ്താദ് പറഞ്ഞു: "ശരിക്കും ഓതിപ്പഠിക്കണം..."

യാ മൻ ശാദക്ക് സമ്മതം വാങ്ങിത്തരണമെന്ന് മുസ്തഫ കാക്കയോട് നേരത്തെ പറഞ്ഞിരുന്നു. അവർ അത് ഉസ്താദിനോട് പറഞ്ഞു.

ഉസ്താദ് ചൊല്ലാൻ പറഞ്ഞു. ഞാൻ അതു മുഴുവൻ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല... ആദ്യത്തെ രണ്ടുമൂന്നു വരികൾ മാത്രം പകരം ഉസ്താദിന്റെ പ്രസംഗത്തിൽ നിന്നും കേട്ടത് മാത്രമാണ് പരിചയം... ഏതായാലും അതങ്ങ് ചൊല്ലിക്കൊടുത്തു. പക്ഷേ അതിൽ തന്നെ തെറ്റു വന്നു. മൂന്ന് വരി കഴിഞ്ഞപ്പോൾ നിൽക്കുകയും ചെയ്തു.. അപ്പോൾ ഉസ്താദ് ചിരിച്ചുകൊണ്ട് പറഞ്ഞു: "ആ തെറ്റി.. തെറ്റി...കിട്ട്ണ്‌ല്ലാ..."

എന്നിട്ട് ഉസ്താദ് ചോദിച്ചു: ജീലാനി ശൈഖിനെക്കുറിച്ചും എഴുതിയിട്ടുണ്ട് അത് കണ്ടിട്ടുണ്ടോ...? "ഇല്ലാ..."എന്ന് പറഞ്ഞപ്പോൾ ഉസ്താദ് അതും പാടിത്തന്നു..

അത് കഴിഞ്ഞ് നുഅമാനിയ്യയെക്കുറിച്ച് സംസാരിച്ചപ്പോൾ ഉസ്താദ് ചോദിച്ചു: "ചൊല്ലാറുണ്ടോ...?"
ഞങ്ങളുടെ കോളേജിൽ എല്ലാ വ്യാഴാഴ്ചയും ചെല്ലാറുണ്ടെന്ന് പറഞ്ഞു...

അതുകേട്ടപ്പോൾ "ചൊല്ലിക്കോളി..." എന്നു പറഞ്ഞു...

അൽപനേരത്തെ മൗനത്തിനു ശേഷം ഉസ്താദ് ചോദിച്ചു: ഞമ്മളെ ബൈത്തൊക്കെ ഇങ്ങക്ക് പുട്ച്ച്ണോ...?

ഉണ്ടെന്ന് മൂളിയപ്പോൾ പറഞ്ഞു: "ചൊല്ലിക്കോളി.. ഞമ്മളെ ബൈത്തൊക്കെ ചൊല്ലിക്കോളി..."

ഉസ്താദിനെക്കൊണ്ട് മന്ത്രിപ്പിച്ചു, അത്തർ കൊടുത്തു.അത് വാങ്ങി നോക്കിയിട്ട് ചോദിച്ചു: "ഇത് ങ്ങളെ വക ഞമ്മക്കാ...?"
അതേയെന്ന് മറുപടി കൊടുത്ത്
സലാം പറഞ്ഞിറങ്ങി..

ബുർദ പഠനം

02 Dec, 07:17


ഉസ്താദിന് ഒരു ഒരു തവണ പോയി കണ്ടവർക്ക് വീണ്ടും വീണ്ടും കാണാനും സംസാരിക്കാനും ആഗ്രഹം ആകും. അത്രയും നല്ല ഇടപെടലാണ് ഉസ്താദിൻറെ ഏത്. മനസ്സ് തുറന്നുള്ള ചിരി ഏറ്റവും ആകർഷണീയം.

പിന്നെ പലപ്പോഴും ഉസ്താദിന്റെ അടുക്കൽ പോയി. (കിതാബ് ഒതിത്തരുന്ന ഏതെങ്കിലും ഉസ്താദിന്റെ സമ്മതത്തോടെയാണ് ആരെയും കാണാൻ പോകാറുള്ളത്. തിരിച്ച് വന്ന് നടന്ന കാര്യങ്ങൾ പറയുകയും ചെയ്യും.. ഒരു സ്ഥലത്ത് ഒരു മസ്താനുണ്ടെന്ന് കേട്ടപ്പോൾ ഒരു ഉസ്താദിനോട് സമ്മതം ചോദിച്ചു. ഉസ്താദ് തിരിച്ച് ചോദിച്ചു: "നിനക്ക് അല്ലാഹുവിലേക്കാണോ മസ്താനിലേക്കാണോ എത്തേണ്ടത്...?" അല്ലാഹുവിലേക്കെന്ന് പറഞ്ഞപ്പോൾ തീരുമാനം വന്നു: "എന്നാൽ പോകണ്ട..." NB: അവരുടെ അടുക്കൽ പോകൽ തെറ്റാണെന്ന് ഇതിന്നർത്ഥമില്ല..)

കിതാബ് മുതാലഅ ചെയ്യാൻ ഉസ്താദിനോട് സമ്മതം വാങ്ങണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചോദിച്ചാൽ ഉസ്താദിന്റെ പ്രതികരണം എന്താകുമെന്നറിയില്ല. പഠനത്തിൻറെ പ്രാരംഭഘട്ടമാണല്ലോ...

അങ്ങനെ ഒരിക്കൽ പറമ്പിൽ ബസാറിലെ ഫാറൂഖ് നൂറാനി ഉസ്താദും ഞാനും കൂടെ ഉസ്താദിന്റടുത്ത് പോകാൻ തീരുമാനിച്ചു. അദ്ദേഹം കോളേജിൽ നിന്ന് ഇറങ്ങാനായ സമയമാണ്. അദ്ദേഹത്തോട് പറഞ്ഞു: "നിങ്ങൾ ഉസ്താദിനോട് മുതാലഅക്കുള്ള സമ്മതം ചോദിക്കണം.. അപ്പോൾ എനിക്കും കിട്ടുമല്ലോ... എനിക്ക് ചോദിക്കാൻ പേടിയാണ്."

ഓക്കേ പറഞ്ഞു പുറപ്പെട്ടു... കിഴിശ്ശേരി കഴിഞ്ഞു വളപ്പൻകുണ്ട് എത്തിയപ്പോൾ അവിടെ പനനൊങ്ക് (പനന്തേങ്ങ) വിൽക്കുന്നത് കണ്ടു. ഉസ്താദിന് കൊടുക്കാനായി അവിടെനിന്നത് വാങ്ങി.

വീട്ടിലെത്തി ഉസ്താദിനെ കണ്ടു, സംസാരിച്ചു. അദ്ദേഹം ഉമർ ഹാജിയുടെ പേരക്കുട്ടിയാണ് എന്നറിഞ്ഞപ്പോൾ ഉസ്താദിന് വലിയ സന്തോഷമായി.അവർ അൽപനേരം സംസാരിച്ചു.. അദ്ദേഹം മുത്വാലഅക്ക് സമ്മതം ചോദിച്ചു.. അൽഹംദുലില്ലാഹ് അതു ലഭിക്കുകയും ചെയ്തു...

വൈലത്തൂർ ഉസ്താദ് പോലെയുള്ള വലിയ പണ്ഡിതന്മാർ തന്നെ ഉസ്താദിന് ശിഷ്യന്മാരായുണ്ട്. വൈലത്തൂർ ഉസ്താദ് ഗ്രന്ഥങ്ങളിൽ അബൂ അബ്ദുറഹ്മാൻ പറഞ്ഞു എന്നു പറയുന്നത് കാണാം.. ബാപ്പു ഉസ്താദിനെയാണ് ആ പറയുന്നത്..
വൈലത്തൂർ ഉസ്താദിന്റെ കിതാബുകളിൽ ഇങ്ങനെ പറഞ്ഞ ഇടങ്ങൾ മാത്രം ഒരു ഗ്രന്ഥമാക്കാനുണ്ടെന്ന് പകര ഉസ്താദ് പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്.

മറ്റു ഉസ്താദുമാരും വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി ബാപ്പു ഉസ്താദിന്റെ അടുക്കൽ വരാറുണ്ടായിരുന്നു. ഫഖീഹുൽ ഉമ്മ വാളക്കുളം ബീരാൻ കുട്ടി ഉസ്താദ് ഇങ്ങനെ വരാറുണ്ടായിരുന്നെന്ന് മുസ്തഫ കാക്ക പറഞ്ഞതോർക്കുന്നു...

നഖ്ശബന്തി ത്വരീഖത്ത് ആയിരുന്നു ഉസ്താദ് സ്വീകരിച്ചിരുന്നത്. അറബി ഭാഷയിൽ (ലുഗത്) നല്ല കഴിവായിരുന്നു ഉസ്താദിന്.

ഉസ്താദിൻറെ കവിതകൾ വളരെ മനോഹരമാണ്. വളരെ ലളിതമായി കുറഞ്ഞ പദങ്ങളിലൂടെ നല്ല ആശയങ്ങൾ കൈമാറാനുള്ള ഉസ്താദിന്റെ കഴിവ് കവിതകൾ വായിക്കുന്നവർക്ക് കാണാനാകും. മുത്ത് നബിയെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദർസ് നടത്താൻ പറ്റിയ കവിതകളാണ് ഉസ്താദിന്റേത്. നൂറ് മുഹമ്മദ് صلى الله عليه وسلم മുതലുള്ള സംഭവങ്ങൾ അതിൽ അവിടെയുമിവിടെയുമായി വിതറിയത് കാണാം.... വിശാലമായി പറയാനുണ്ട് ആ കവിതകളെ കുറിച്ച്... അതിനു മലയാളത്തിൽ ഒരു പരിഭാഷ ലഭ്യമാണ്. അറബി അറിയുന്നവർക്ക് കൂടുതൽ ആസ്വദിക്കാനാകും

ഉസ്താദിന്റെ ദറജ الله تعالى ഉയർത്തട്ടെ...അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ....

اللهم اجْمَعنا على اهل العلم والمعرفةِ والولاية والخصوصية والِاصْطِفائِيّة بحُسْن الادب والاخلاصِ في القصد والتوفيقِ في المطالب واسْلُكْ بنا طريقَ السنة وجَنِّبْنا طريقَ البدعة ووَفِّقنا للفَهْم عنك وحُسنِ الاعتقاد في الايمان باسمائِك و صفاتِك

ബുർദ പഠനം

01 Dec, 13:26


*വമ്പൻ ഓഫർ....!!!*
📖📖📖📖📖📖📖📖📖
മുസ്തഫൽ ഫാളിലി കരീറ്റിപ്പറമ്പിന്റെ രചനകൾ....!!
🌹🌹🌹🌹🌹🌹🌹🌹
*500* പേജുകളുള്ള; ഇമാം ബൂസ്വീരി(റ)ന്റെ *ഖസീദതുൽ ഹംസിയ്യ വ്യാഖ്യാനം* വെറും *250* രൂപക്ക്.....
50 പേജുകളുള്ള *ശൈഖ് രിഫാഈ* ചരിത്ര പുസ്തകം സൗജന്യമായും നൽകുന്നു....
——————————————
📌 ഓഫർ ആദ്യ 100 കോപ്പികൾക്ക് മാത്രമാണ്...
📌 പിന്നീട് പുസ്തക വില 600 രൂപയാണ്...
ബന്ധപ്പെടുക
9745012374

ബുർദ പഠനം

29 Nov, 09:50


ഖുർആനിന് അനന്തമായ അർത്ഥങ്ങളും വിശാലമായ ആശയങ്ങളുമുണ്ട്. അതിലെ ഓരോ വാക്കുകളിലും അക്ഷരങ്ങളിൽ വരെ വലിയ ആശയങ്ങൾ ഒളിപ്പിച്ചു വെക്കപ്പെട്ടിട്ടുണ്ട്. അത് കൊണ്ടാണ് ഖുർആനിലെ സൂക്തങ്ങൾക്കും വാക്കുകൾക്കും അക്ഷരങ്ങൾക്കും നിരവധി വ്യാഖ്യാനങ്ങൾ നൽകപ്പെട്ടിട്ടുള്ളത്.

മൗനം പോലും വിശാലമായ അർത്ഥ തലങ്ങളോടെ വാചാലമാകുന്ന അത്ഭുത കാഴ്ച ഖുർആനിൽ എത്രയെങ്കിലുമുണ്ട്.
ഖുർആൻ അനവധി സ്ഥലങ്ങളിൽ അർത്ഥ ഗർഭമായ മൗനം പാലിക്കുന്നുണ്ട്. ഖുർആൻ തുടക്കം കുറിക്കുന്നത് തന്നെ വലിയ ഒരു മൗനത്തോട് കൂടിയാണ്. റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ സർവ നാമങ്ങൾ കൊണ്ടും എന്ന് പറഞ്ഞ് ബസ്മലക്ക് അല്ലാഹു വിരാമമിടുകയാണ്. അതിന്റെ മുതഅല്ലഖിനെ പ്രതി അല്ലാഹു ഒന്നും പറയുന്നില്ല. പണ്ഡിതർ വിശദീകരിച്ചു: اقرأ , أؤلف പോലെ പ്രത്യേകമായതോ ابتدأ പോലെ പൊതുവായതോ അവിടെ സാങ്കൽപികമാണ്. എന്നാൽ മറ്റു ചില പണ്ഡിതരുടെ അഭിപ്രായം ഇങ്ങനെയാണ്: بي كان ما كان يكون ما يكون ( ഉണ്ടായതും ഉണ്ടാവാനിരിക്കുന്നും എല്ലാം എന്നെ കൊണ്ട് മാത്രമാണ്) എന്നതിന്റെ ചുരുക്കെഴുത്താണ് ബിസ്മിയിലെ ബാഅ. അഥവാ ഇവിടെ പറഞ്ഞ മുതഅല്ലഖ് ആദ്യം പറഞ്ഞ മുതഅല്ലഖിനെക്കാൾ വിശാലമായ അർത്ഥ തലങ്ങളുള്ളതാണെന്നർത്ഥം. ഉണ്മ പ്രാപിച്ചതും അല്ലാത്തതും ഉണ്മയിൽ വരാനിരിക്കുന്നതുമായ എല്ലാ വസ്തുക്കളും ബിസ്മിയിലെ ബാഇൽ ഉൾചേർന്നിരിക്കുന്നു. ആകാശവും ഭൂമിയും സൂര്യചന്ദ്ര നക്ഷത്ര ഗോളങ്ങളുമടങ്ങുന്ന ചേതനവും അചേതനവുമായ എല്ലാം ബാഇൽ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറയുമ്പോൾ എത്ര വിസ്മയകരമാണ് വിശുദ്ധ ഖുർആനിന്റെ അർത്ഥ തലങ്ങൾ ...!

എന്നെ കൊണ്ടാണ് എല്ലാം ഉണ്ടാകുന്നതെന്ന് പറയുമ്പോൾ എല്ലാറ്റിന്റെയും ദാതാവും സ്രഷ്ടാവും അല്ലാഹുവാണെന്ന തൗഹീദിന്റെ പ്രഖ്യാപനമാണ് ഒന്നാം സൂക്തമായ ബിസ്മി പ്രഘോഷികുന്നത്.

അലി(റ) പറഞ്ഞല്ലോ: "ബിസ്മിയിലെ ബാഇനെ ഞാൻ വിശദീകരിക്കുകയാണെങ്കിൽ എഴുപത് ഒട്ടകങ്ങൾ അത് ചുമക്കാൻ വേണ്ടി വരും"
ഇമാം ബൂസ്വീരി (റ) പറയുന്നു:
لها معان كموج البحر فى مدد*
وفوق جوهره فى الحسن والقيم
ആധിക്യത്തിൽ സമുദ്രത്തിലെ തിരമാലകൾ പോലെ അതിന് അർത്ഥങ്ങളുണ്ട്. ഭംഗിയിലും മൂല്യത്തിലും അതിലെ പവിഴങ്ങളെക്കാൾ മുകളിലുമാണത്.
ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞത് കാണാം. "എല്ലാ ജ്ഞാനങ്ങളും നാല് കിതാബുകളിൽ അന്തർലീനമാണ്. നാല് കിതാബുകളിലെ ജ്ഞാനങ്ങൾ പരിശുദ്ധ ഖുർആനിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. സൂറത്തുൽ ഫാതിഹ പരിശുദ്ധ ഖുർആനിലെ മുഴുവൻ ആശയങ്ങളുടെയും ആകെത്തുകയാണ്. ബിസ്മി ഫാതിഹയുടെ സാരാംശമാണ്. എന്നാൽ ബിസ്മിയുടെ ഉള്ളടക്കമാണ് ബാഅ."
തിരു നബി (സ) പ്രസ്താവിച്ചിരിക്കുന്നു: "ബിസ്മി കൊണ്ട് തുടങ്ങാത്ത എല്ലാ കാര്യവും ബറകത്ത് കുറഞ്ഞതാണ്." ബർക്കത്തില്ലാത്ത കാര്യങ്ങളിലേർപ്പെടുന്നത് വ്യർത്ഥവും നിശ്ഫലവുമത്രെ. ഗ്രന്ഥരചനയിൽ ബർകത്ത് ഇല്ലെങ്കിൽ ഉപകാര ശൂന്യമായിരിക്കും ഫലം. സന്താനങ്ങളിൽ ബർകത്തില്ലെങ്കിൽ അവരെ കൊണ്ട് കൺകുളിർമയുണ്ടാവില്ല. ബർക്കത്തില്ലാത്ത ആഹാരം ആരോഗ്യദായകമാവില്ല. ചുരുക്കത്തിൽ എല്ലാ കാര്യങ്ങളും ഫലപ്രദമാക്കുന്നതും ഉപകാരദായകമാക്കുന്നതും ഖുർആനിന്റെ പൊരുളായ ബിസ്മിയാണ്.
അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളിൽ നിന്ന് ഉന്നത സ്ഥാനം അലങ്കരിക്കുന്ന മൂന്ന് നാമങ്ങളാണ് ബിസ്മിയിലുള്ളത് - അല്ലാഹു, റഹ്മാൻ, റഹീം.
ഇവയിൽ അല്ലാഹു, റഹ്മാൻ എന്നീ നാമങ്ങൾ അല്ലാഹുവിന് മാത്രം പ്രത്യേകമാണ്. അവ മറ്റാർക്കും നാമകരണം ചെയ്യാൻ പറ്റില്ല. എന്നാൽ റഹീം മറ്റുള്ളവർക്കും നാമകരണം ചെയ്യാവുന്നതാണ്‌. തിരുനബി(സ)യെ കുറിച്ച് റഹീം എന്ന് അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്.

ലോകസൃഷ്ടിപ്പിന്റെ ഏറ്റവും വലിയ ഹേതുവാണല്ലോ കാരുണ്യം. ജന്മം ലഭിക്കൽ സ്രഷ്ടാവിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ പെട്ടതാണല്ലോ. അല്ലാഹു കാരുണ്യത്തിന്റെ യഥാർത്ഥ ഉറവിടമാണെങ്കിൽ കാരുണ്യം ഭൂമിയിലേക്ക് പ്രസരണം ചെയ്യാൻ വേണ്ടി അല്ലാഹു സംവിധാനിച്ച ഉറവയാണ് തിരുനബി(സ). "ലോകർക്ക് കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല" - ഖുർആൻ.
അല്ലാഹു വിന് മാത്രം പ്രത്യേകമായ റഹ്മാനും അല്ലാഹു വിന് പുറമെ മുത്ത് നബിയെ കുറിച്ചും വിശേഷിപ്പിക്കപ്പെട്ട റഹീമും ബിസ്മിയിൽ ചേർക്കപ്പെട്ടത് ശ്രദ്ധേയമാണ്.

ബിസ്മിയിലെ മൂന്ന് ഇസ്മുകളിൽ എല്ലാ കാര്യങ്ങളും മേളിച്ചിരിക്കുന്നുവെന്ന് പണ്ഡിതർ വിശദീകരിക്കുന്നു. അല്ലാഹു എന്നത് സ്രഷ്ടാവിനെ പ്രതിനിധികരിക്കുന്നു. റഹ്മാൻ നബി(സ)യെ അടയാളപ്പെടുത്തുന്നുവെങ്കിൽ റഹീം മറ്റെല്ലാ വസ്തുക്കളെയും കുറിക്കുന്നു.
അതെങ്ങനെയെന്ന് വിശദീകരിക്കാം.
വലിയ അനുഗ്രഹം ചെയ്യുന്നവൻ എന്നത് റഹ്മാനിന്റെ ഒരർത്ഥമാണ്. റഹീം എന്നാൽ ചെറിയ അനുഗ്രഹം ചെയ്യുന്നവൻ എന്നും. ഏറ്റവും വലിയ അനുഗ്രഹം മുത്ത് നബിയാണല്ലോ. നബി(സ)യിലേക്ക് ചേർത്തി നോക്കുമ്പോൾ മറ്റെല്ലാം നിസാരമാണല്ലോ.

ബുർദ പഠനം

28 Nov, 18:40


നബി സ്നേഹത്തിൻ്റെ ആസ്വാദനം ഘട്ടം 1 : മഅരിഫത് (തിരിച്ചറിയൽ)

ബുർദ പഠനം

20 Nov, 06:24


മദീനയിലെ കിണറുകൾ

ബുർദ പഠനം

18 Nov, 10:00


https://youtu.be/gghpd2wJlZA?feature=shared

ബുർദ പഠനം

17 Nov, 10:40


#ഫാത്വിമ_ബീവിയുടെ
#വാതിൽ 💚🥰

ഫാത്വിമ ബീവിയുടെ വീട്ടിലേക്കുള്ള കവാടമാണിത്. ഹുജ്റതു ശ്ശരീഫയുടെ കിഴക്കു വശത്തുള്ള വാതിലാണ് باب فاطمة എന്നറിയപ്പെടുന്നത്. ഹുജ്റക്കു ചുറ്റും ഉല്ലേഖനം ചെയ്തിട്ടുള്ള സുൽത്വാൻ അബ്ദുൽ ഹമീദ് ഒന്നാമന്റെ മുബാറകായ കവിതയിലെ
فمدحه لم يزل دأبي مدى عمري
وحبه عند رب العرش مستندي
"എന്റെ ആയുസ്സു മുഴുവനും അവിടത്തെ കുറിച്ചുള്ള പ്രശംസകളത്രെ. അവിടുത്തോടുള്ള അനുരാഗമാണ് അർശിന്റെ നാഥ സമക്ഷം എന്റെ പിടിവള്ളി" എന്ന വരികൾ രേഖപ്പെടുത്തിയതിന്റെ താഴെ കാണുന്നതാണ് ബാബു ഫാത്വിമ.

ഈ വാതിലിന്റെ പൂട്ടിന്റെ രണ്ടു വശത്തും ഇമാം ബൂസ്വീരി തങ്ങളുടെ ഖസ്വീദതുൽ ബുർദയിലെ രണ്ടു വരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്തേക്കു കാണുന്ന വശത്തുള്ളത്
هُوَ الْحَبِيبُ الَّذِى تُرْجَى شَفَاعَتُهُ
لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحِمِ

"തിരുനബി ﷺ അല്ലാഹുവിനും അവിടുത്തെ ഉമ്മത്തിനും ഏറ്റവും പ്രിയപ്പെട്ടവരാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അവിടുത്തെ ശുപാർശ പ്രതീക്ഷിക്കപ്പെടാവുന്നതുമാണ്" എന്ന വരികളാണ്.

ഐഹികമോ പാരത്രികമോ ആയ ആവശ്യങ്ങൾ സഫലമാകാൻ ഈ ബൈത് ആവർത്തിച്ചു ചൊല്ലി ദുആ ചെയ്താൽ മതിയാകുമെന്ന് പല മഹാന്മാരും അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ബൈതും അതിനു തൊട്ടു മുമ്പുള്ള ബൈതും എപ്പോഴും പതിവാക്കുന്നവർ പ്രതിസന്ധികളിൽ അകപ്പെടില്ല. പ്രയാസത്തിൽ അകപ്പെട്ടവർ രാത്രിയിൽ ഇവ ചൊല്ലി തിരുനബിﷺയെ മുൻനിറുത്തി ദുആ ചെയ്താൽ ദുആ സ്വീകരിക്കപ്പെടുന്നതാണ്
(حاشية الباجوري على البردة)

പൂട്ടിന്റെ ഉൾഭാഗത്തെ വശത്തിലുള്ളത്
حَاشَــاهُ أَنْ يَّحْرِمَ الرَّاجِي مَكَارِمَهُ
أَوْ يَرْجِعَ الْجَــارُ مِنْهُ غَيْرَ مُحْـتَرَمِ

"തങ്ങളുടെയടുത്ത് ഔദാര്യം തേടിവരുന്നവരെ വെറും കയ്യോടെ മടക്കുകയില്ല. അതുപോലെ ശരണാർഥികളെയും വെറും കയ്യോടെ മടക്കുകയില്ല" എന്ന വരികൾ. 💚🥰

യാ അല്ലാഹ് 🤲
ബി ജാഹി സയ്യിദിനൽ മുസ്ത്വഫാ 💚
സ്വല്ലാ അലയ്ഹി വ ആലിഹി അഹ്‌ലി സ്സ്വിദ്ഖി വൽ വഫാ 🥰

തിരുഭവനത്തോടു ചേർന്നുള്ള ഫാത്വിമ ബീവിയുടെ ആ കൊച്ചു വീട്ടിലേക്കു ലോകപ്രഭു സയ്യിദുനാ റസൂലുല്ലാഹി ﷺയും അലിയാർ തങ്ങളും ഹസൻ ഹുസയ്നുമാരും ഈ കവാടത്തിലൂടെ അകത്തേക്കും പുറത്തേക്കും പോവുന്നതും വരുന്നതും ഒന്നു മനക്കണ്ണിൽ കണ്ടു നോക്കൂ.... ആ വിചാരത്തിനു പോലും എന്തു മധുരം! എന്തു രസം!! എന്തു ചന്തം!!!

ബുർദ പഠനം

17 Nov, 10:37


https://t.me/burdastudy/1684
https://t.me/burdastudy/1927
https://t.me/burdastudy/2747

ബുർദ പഠനം

17 Nov, 04:35


قصيدة المحمدية


https://t.me/qaseedamuhammadiyya9995593108

ബുർദ പഠനം

15 Nov, 08:57


ذخر المعاد

ഇമാം ബൂസ്വൂരി(റ) വിന്റെ ഖസീദത്തു ദുഹ്റുൽ മആദ്

Class
https://t.me/burdastudy/3325

ബുർദ പഠനം

11 Nov, 07:00


ഖസ്വീദ പഠനം

https://chat.whatsapp.com/H5BGuPGkLqf6uIW6Kvc9To

https://t.me/ashhaar

ഖുർആനും ആധുനിക ശാസ്ത്രവും പഠനം
https://t.me/quranmodern

ബുർദ പഠനം 
https://t.me/burdastudy

അൽഫിയ പഠനം
https://t.me/alfiyyaspiritual

വിത്‌രിയ്യ പഠനം
https://t.me/withriyya

ബാനത്ത് സുആദ പഠനം
https://t.me/banatsuada

റസാനത്ത് പഠനം
https://t.me/rasanathstudy

അദ്കിയാഅ് പഠനം
https://t.me/adkiyastudy

അല്ലഫൽ അലിഫ് പഠനം
https://t.me/allafalalifstudy

സലാഹുദ്ദീൻ പഠനം
https://t.me/salahudheenstudy

സ്വല്ലൽ ഇലാഹു പഠനം
https://t.me/swallalelahu

മൗലിദ് പഠനം
https://t.me/moulidstudy

സൂഫി ഗാന പഠനം
https://t.me/sufisongstudy

മുഹിയദ്ദീൻ മാല പഠനം
https://t.me/muhiyadeenmala

റാത്തിബ് പഠനം
https://t.me/rathibpadhanam

തവസ്സുലുകളും മുനാജാതുകളും
https://t.me/thavassulsmunajaths

അനുശോചന കാവ്യങ്ങൾ المراثي
https://t.me/marsiyya

മിൻഹാജ് പഠനം 
https://t.me/joinchat/AAAAAFUXh0_bSKULSQjskA

ഹദീസ് പഠനം
https://t.me/joinchat/JzqEdpUDyFg0ZTll

ഹികം പഠനം
https://t.me/joinchat/JFJjYtHfxqkyN2Q1

മബാദി പഠനം
https://t.me/joinchat/Tcw9QW94aSc0nUBn

Mathematics പഠനം
https://t.me/joinchat/Sy0f0NxsRsW6jjcQ

ഉർദു പഠനം
https://t.me/urdu_class

English പഠനം
https://t.me/joinchat/AAAAAFieRUfTr1_5P8uS2w

Quotes for life success
https://t.me/joinchat/AAAAAFSPgP5VpOrDvVHicQ

തജ് വീദ് പഠനം
https://t.me/joinchat/AAAAAEY_o3o2d4Gsoaa_VQ

അയ്യുഹൽ വലദ്
https://t.me/+op6L7yvk6sphODJl

ക്വിസ്
https://t.me/joinchat/MQciD0oPqthhZGRl


For more :

Join whatsapp
https://chat.whatsapp.com/2dcrl1vZHkX0ULO2eyCML5

Telegram
https://t.me/+h2Fv89mmRKY5Y2Q9

Contact
https://wa.me/919744990511

https://api.whatsapp.com/send?phone=919744990511&text=Please+add+me+to+GroupLinks+Group

ബുർദ പഠനം

11 Nov, 05:48


......ഇമാം ബുസ്വൂരി رضي اللّٰه عنه......

ശൈഖ് അബുൽ ഹസൻ ശാദുലി رضي اللّٰه عنه വിന്റെ മുരീദായ ശൈഖ് അബുൽ അബ്ബാസിൽ മർസി رضي اللّٰه عنه വിന്റെ മുരീദാണ് ഇമാം മുഹമ്മദ് ബ്നു സഈദുൽ ബൂസ്വൂരി رضي اللّٰه عنه .ഖസ്വീദത്തുൽ ബുർദ എന്ന നബി ﷺ തങ്ങളെ മദ്ഹ് ചെയ്യുന്ന കാവ്യ സമാഹാരത്തിലൂടെ ലോക പ്രസിദ്ധിയാർജ്ജിച്ച സാഹിത്യകാരനും കവിയും ആശിഖുർറസൂലുമാണ് ശാദുലി ത്വരീഖത്തുകാരനായ ഇമാം ബൂസ്വൂരി رضي اللّٰه عنه
ഹിജ്റ - 608 ശവ്വാൽ മാസം ആദ്യത്തെ ബുധനാഴ്ച്ച ഈജിപ്തിലെ ദല്ലാസ്വിലാണ് ഇമാമവർകളുടെ ജനം .പിന്നീട് കൈറോവിലേക്ക് താമസം മാറ്റി .അറബി ഭാഷയും സാഹിത്യവും അവിടെ നിന്ന് പഠിച്ചു .ചെറുപ്രായത്തിൽ തന്നെ വിശുദ്ധ ഖുർആൻ ഹ്യദിസ്ഥമാക്കിയിരുന്നു .അക്കാലത്തെ പ്രമുഖരായ ഉസ്താദുമാരിൽ നിന്ന് ഇൽമ് പഠിച്ചു .അറിയപ്പെട്ട പണ്ഡിതന്മാർ പലരും ഇമാമവർകളുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട് .ഇമാം അബൂ ഹയ്യാൻ رحمة اللّٰه عليه അവരിൽ പ്രധാനിയാണ്

ചെറുപ്രായത്തിൽ തന്നെ കവിതാ രചന തുടങ്ങിയ ഇമാം ധാരാളം ഖസ്വീദകൾ രചിച്ചിട്ടുണ്ട് .ശൈഖ് അബുൽ ഹസൻ ശാദുലി رضي اللّٰه عنه വിനെയും തന്റെ ശൈഖായ ശൈഖ് അബുൽ അബ്ബാസിൽ മർസി رضي اللّٰه عنه വിനെയും മദ്ഹ് ചെയ്ത ഖസ്വീദകളാണ് ഖസ്വീദത്തു ദ്ദാലിയ്യയും ഖസ്വീദത്തു സ്സീനിയ്യയും .ഇമാം ബൂസ്വൂരി رحمة اللّٰه عليه രചിച്ച നബി ﷺ തങ്ങളുടെ മദ്ഹുകൾ ലോക പ്രസിദ്ധമാണ് .ഖസ്വീദത്തുൽ മുഹമ്മദിയ്യ ,ഖസ്വീദത്തു മുളരിയ്യ ,ഖസ്വീദത്തുൽ ഹംസിയ്യ ,ഖസ്വീദത്തുൽ ദുഖ്റുൽ മആദ് ,ഖസ്വീദത്തുൽ ബുർദഃ തുടങ്ങിയവയാണവ .ഖസ്വീദത്തുൽ ബുർദക്ക് ഖസ്വീദത്തുൽ മീമിയ്യ എന്നും പേരുണ്ട്

ഇമാം ബൂസ്വൂരി رحمة اللّٰه عليه ബുർദ രചിക്കാനുണ്ടായ കാരണം തന്നെ ബാധിച്ച രോഗമാണ് .ഇമാമിന്റെ ശരീരത്തിന്റെ പകുതി ഭാഗം തളർന്നുപോയി .വൈദ്യന്മാരെ സമീപിച്ചെങ്കിലും ശമനമുണ്ടായില്ല .അവസാനം ഇമാം തന്റെ സാഹിത്യപാടവം പുറത്തെടുത്ത് ഹബീബായ നബി ﷺ തങ്ങളെ മദ്ഹ് ചെയ്യാൻ തീരുമാനിച്ചു .മദ്ഹ് ഗാനരചന പൂർത്തിയായപ്പോൾ നബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു .നബി ﷺ അവിടത്തെ തൃക്കരം കൊണ്ട് ഇമാമിന്റെ ശരീരത്തിൽ തടവി .ഒരു പുതപ്പിൽ ഇമാമിനെ ചുരുട്ടുകയും ചെയ്തു .ആ സമയത്തു തന്നെ ഇമാമിന്റെ രോഗം ശിഫയായി .ഈ സംഭവം ഇമാം തന്നെ ബുർദയുടെ തഅ്ലീഖിൽ രേഖപ്പെടുത്തിയിട്ടുണ്ട് [ഹാശിയത്തുൽ ബുർദ]
ഇമാം ബൂസ്വൂരി رحمة اللّٰه عليه യുടെ നബവിയ്യ ഖസ്വീദകൾ സാഹിത്യ സമ്പുഷ്ടമാണ് [അൽ ഉംദ ഫീ ശർഹിൽ ബുർദ : 69]

ഇമാം ബൂസ്വൂരി رحمة اللّٰه عليه ശാദുലിയ്യാ ത്വരീഖത്ത് സ്വീകരിക്കുന്നത് ശൈഖ് മർസി رضي اللّٰه عنه വിൽ നിന്നാണ് .ശാദുലിയ്യത്തിലൂടെ ഇമാം വിലായത്തിന്റെ ഉന്നത പദവിയിലെത്തി .ശൈഖുമായുള്ള ആത്മീയ ബന്ധത്തിലൂടെ ഇമാമിന് ധാരാളം നന്മകൾ കൈവന്നു .ധാരാളം പേർ ഇമാമിൽ നിന്ന് ശാദുലിയ്യാ ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട് .ഇമാം അവരെ തർബിയ്യത്ത് ചെയ്യുകയും ചെയ്തിട്ടുണ്ട് [അൽ ഉംദ : 65]
അല്ലാമാ ഹസൻ ശാദുലി رضي اللّٰه عنه എഴുതുന്നു : ഇമാം ബൂസ്വൂരി رحمة اللّٰه عليه യുടെ മഹത്വം മനസ്സിലാക്കാൻ മഹാനവർകളുടെ ബുർദ തന്നെ മതി .അതു പോലോത്തുരു ഖസ്വീദ ഇമാമിന് മുമ്പും പിമ്പും ആരും രചിച്ചിട്ടില്ല .ഇമാം ബൂസ്വൂരി رحمة اللّٰه عليه ഗൗസിന്റെ പദവിയിലെത്തിയിട്ടുണ്ട് .നബി ﷺ തങ്ങളെ സ്വപ്നത്തിലും ഉണർവ്വിലും ഇമാം കണ്ടു കൊണ്ടേയിരുന്നു .വലിയവരും കുട്ടികളും ഇമാമിന്റെ കൈപിടിച്ചു ചുംബിക്കാറുണ്ടായിരുന്നു .ഇമാമിന്റ ശരീരത്തിൽ നിന്ന് സദാ സുഗന്ധം പ്രസരിക്കാറുണ്ടായിരുന്നു [ത്വബഖാത്തു ശ്ശാദുലിയ്യ : 100]
ഹിജ്റ 695 ൽ എൻപത്തി ഏഴാമത്തെ വയസ്സിൽ ഇമാം ബൂസ്വൂരി رحمة اللّٰه عليه വഫാത്തായി .തന്റെ ശൈഖായ അബുൽ അബ്ബാസിൽ മർസി رحمة اللّٰه عليه യുടെ ഖബ്റിന്നരികെ അലക്സാൻഡ്രിയയിൽ ഇമാമിനെ മറവു ചെയ്തു [അൽ ഉംദ : 69]. മഹാനവർകളുടെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മുടെ ആഖിബത്ത് നന്നാക്കി തരട്ടെ ആമീൻ ..

ബുർദ പഠനം

28 Oct, 05:07


{ قُل لَّا یَعۡلَمُ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ ٱلۡغَیۡبَ إِلَّا ٱللَّهُۚ }
[النمل- ٦٥]

{ قُل لَّاۤ أَقُولُ لَكُمۡ عِندِی خَزَاۤىِٕنُ ٱللَّهِ وَلَاۤ أَعۡلَمُ ٱلۡغَیۡبَ }
[الأنعام- ٥٠][الهود- ٣١]

ഖുർആൻ കൊണ്ട് പിഴക്കുന്നവർ, ജനങ്ങളെ കബളിപ്പിക്കുന്നവർ എന്നൊക്കെ പറഞ്ഞത് ഇവരായിരിക്കുമോ ? ഭാഷയിലെ عموم السلب ഉം سلب العموم ഉം തിരിയാത്ത പ്രശ്നമാണ് ഈ സാധുക്കൾക്ക്. 'ആരും വന്നിട്ടില്ല' എന്നതും 'എല്ലാരും വന്നിട്ടില്ല' എന്നതും തമ്മിൽ വ്യത്യാസമില്ലേ. ആ വ്യത്യാസം തിരിയാത്ത അസുഖമാണിവർക്ക്. ചില غيب കൾ തിരുനബി(സ്വ) തങ്ങൾക്ക് الله تعالى അറിയിച്ചു കൊടുക്കും എന്ന് വന്നാൽ പോരെ? ഇതാ:

{ وَمَا هُوَ عَلَى ٱلۡغَیۡبِ بِضَنِینࣲ }
[التكوير- ٢٤]

തിരുനബി(സ്വ) തങ്ങൾ പറയുന്ന غيب ആയ കാര്യങ്ങളിൽ മുഴുവൻ പറഞ്ഞു തരാതെ ചുരുക്കി വെക്കുന്നതല്ല. ഒരു ഖിറാഅതിൽ بظنين എന്നുണ്ട്. അപ്പോൾ 'കളവ് തോന്നിപ്പിക്കുന്നവരല്ല' എന്നാണർത്ഥം.

{ عَـٰلِمُ ٱلۡغَیۡبِ فَلَا یُظۡهِرُ عَلَىٰ غَیۡبِهِۦۤ أَحَدًا 0 إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولࣲ فَإِنَّهُۥ یَسۡلُكُ مِنۢ بَیۡنِ یَدَیۡهِ وَمِنۡ خَلۡفِهِۦ رَصَدࣰا 0 }
[الجن- ٢٦،٢٧]

എല്ലാ غيب ഉം അറിയുന്നവനായ റബ്ബ്, അവൻ തൃപ്തിപ്പെട്ട ദൂതർക്കല്ലാതെ വേറെ ഒരാൾക്കും അറിയിച്ച് കൊടുക്കുന്നില്ല. മറ്റു മഹാന്മാരായ ഔലിയാക്കൾ പറയുന്ന അദൃശ്യ ജ്ഞാനങ്ങൾ ഒരു പക്ഷേ, പിഴച്ചേക്കാം. അത്തരം സാധ്യതയില്ലാത്ത انكشاف تام ആയ غيب അല്ലാഹുവിന് മാത്രമേയുള്ളൂ. അത് തിരുനബി(സ്വ) തങ്ങൾക്കല്ലാതെ വേറെ ആർക്കും അറിയിച്ച് കൊടുക്കില്ല. ഇതിൽ നിന്നെല്ലാം غيب തിരുനബി(സ്വ) തങ്ങൾക്ക് അറിയിച്ചു കൊടുക്കുന്നുണ്ട് എന്ന് വ്യക്തമാണ്.
ഖുർആനിലെ പല ആയതുകളും മറ്റു ആയതുകളെ ചേർത്ത് മനസ്സിലാക്കാതെ പറഞ്ഞാൽ വലിയ അപകടമായിരിക്കും. ഇദ്ദഃയുടെ ആയതിൽ ഒന്ന് മാത്രം പറഞ്ഞാൽ എങ്ങിനെയിരിക്കും? വഫാതിൻ്റെയും ത്വലാഖിൻ്റെയും ഗർഭിണിയുടെയും ഇദ്ദഃകൾ വ്യത്യസ്തമല്ലേ. എല്ലാം ഒരു ആയതിലാണോ? അങ്ങനെ പലതുമുണ്ട്. ഇപ്പോൾ വിസ്തരിക്കുന്നില്ല.
അല്ലെങ്കിലും, വഹാബികളുടെ ആശയ സ്രോതസ്സ് ഇബ്നു തൈമിയ്യഃ തന്നെ اللوح المحفوظ ൽ നോക്കി غيب പറഞ്ഞത് അരുമ ശിഷ്യൻ ഇബ്നു ഖയ്യിം പറയുന്നുണ്ട് (മദാരിജു സ്സാലികീൻ- 3/310).

يا نفس لا تقنطي من زلّة عظمت
إنّ الكبائر في الغفران كاللّمم

റബ്ബിലുള്ള പ്രതീക്ഷയാണ് ഈ വരികളിലുമുള്ളത്. ശരീരമേ, സംഭവിച്ചു പോയ തെറ്റിൻ്റെ പേരിൽ പ്രതീക്ഷ കൈവെടിയണ്ട. കാരണം റബ്ബിൻ്റെ مغفرة ലേക്ക് ചേർത്തി നോക്കിയാൽ എത്ര വലിയ പാപങ്ങളും നിസാരമായ തെറ്റുകളാണ്. ഇവിടെ في എന്നത് مقايسة - മറ്റൊന്നിലേക്ക് ചേർത്തി നോക്കിയിട്ട് / ആപേക്ഷികമായി എന്നർത്ഥത്തിനാണ്.

{ فَمَا مَتَـٰعُ ٱلۡحَیَوٰةِ ٱلدُّنۡیَا فِی ٱلۡآخِرَةِ إِلَّا قَلِیلٌ }
[التوبة-٣٨]

ഈ ആയതിലും, في എന്നത് مقايسة നാണ്. 'ആഖിറതിലേക്ക് ചേർത്തി നോക്കുമ്പോൾ ദുൻയാവിലെ സൗകര്യങ്ങൾ വളരെ തുച്ഛമാണ് '.
ഈ വരികളിലും ഖുർആൻ സൂക്തങ്ങളിലേക്ക് تلويح ഉണ്ട് :

{ قُلۡ یَـٰعِبَادِیَ ٱلَّذِینَ أَسۡرَفُوا۟ عَلَىٰۤ أَنفُسِهِمۡ لَا تَقۡنَطُوا۟ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ یَغۡفِرُ ٱلذُّنُوبَ جَمِیعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِیمُ }
[الزمر: ٥٣]

{ ٱلَّذِینَ یَجۡتَنِبُونَ كَبَـٰۤىِٕرَ ٱلۡإِثۡمِ وَٱلۡفَوَ ٰ⁠حِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَ ٰ⁠سِعُ ٱلۡمَغۡفِرَةِۚ }
[النجم: ٣٢]

لعلّ رحمة ربّي حين يقسمها
تأتي على حسب العصيان في القسم

يا ربّ واجعل رجائي غير منعكس
لديك، واجعل حسابي غير منخرم

എന്തൊക്കെയായാലും, എല്ലാത്തിനും കഴിവുള്ളവനാണ് റബ്ബ്, ആരും ചോദ്യം ചെയ്യാനില്ലാത്ത പരമാധികാരിയാണ്.. എൻ്റെ ഈ പ്രതീക്ഷകളൊന്നും തകിടം മറിക്കരുതേ റബ്ബേ.. എൻ്റെ വിചാരണ, നിൻ്റെ ഔദാര്യമില്ലാത്തത് ആക്കി മാറ്റരുതേ..

والطف بعبدك في الدّارين إنّ له
صبرا، متى تدعه الأهوال ينهزم

നിൻ്റെ പാവപ്പെട്ട ഈ അടിയനോട് കരുണ കാണിക്കണേ, കാരണം, ആപൽ ഘട്ടങ്ങളിൽ നിൻ്റെ قضاء ആണെന്ന നിലക്ക് ക്ഷമിക്കാനുള്ള കഴിവ് വളരെ കുറവാണ്.

وأذن لسحب صلاة منك دائمة
على النّبيّ بمنهلّ ومنسجم

മുത്ത്നബി(സ്വ) തങ്ങളുടെ മേൽ സ്വലാത്തിൻ്റെ പേമാരി വർഷിപ്പിക്കണേ..

ما رنّحت عذبات البان ريح صبا
وأطرب العيس حادي العيس بالنّغم

കിഴക്ക് നിന്നും വീശുന്ന ഇളം തെന്നലിൽ മരച്ചില്ലകൾ മൂളിപ്പാട്ട് പാടുന്ന കാലത്തോളം, ചെഞ്ചായമണിഞ്ഞ ഒട്ടകങ്ങൾ തെളിക്കുന്നവൻ്റെ മൂളിപ്പാട്ടും കേട്ട് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന കാലത്തോളവും, ആ സ്വലാത് വർഷിച്ചു കൊണ്ടിരിക്കണേ...
'എല്ലാ കാലത്തും' എന്നാണ് ഉദ്ദേശം. കാറ്റടിക്കലും ഒട്ടകത്തെ തെളിക്കുന്നതും എന്നുമുണ്ടാവുമല്ലോ. പിന്നെ 'തെളിച്ച് കൊണ്ട് പോവുക' എന്നതിൽ ഈ കവിത ഞാൻ അവസാനിപ്പിച്ച് ഞാനും പോകുന്നു എന്ന് ധ്വനിപ്പിക്കുന്നുണ്ട്. ഇങ്ങനെ കവിതയുടെ വിരാമത്തിലേക്ക് സൂചിപ്പിക്കുന്ന പ്രയോഗങ്ങൾക്ക് براعة المقطع എന്നും അറബി സാഹിത്യത്തിൽ പേരുണ്ട്.

ബുർദ പഠനം

28 Oct, 05:07


മുമ്പ് കവിതകൾ രചിച്ച് മറ്റുള്ളവരുടെ സേവനത്തിൽ അല്ലാഹുവിനെ വേണ്ടത് പോലെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നതാണ് വലിയ തെറ്റായി ഇമാം പറയുന്നത്. ഈ മഹത്തായ മദ്ഹ് രചിച്ച്, തിരുനബി(സ്വ)യുടെ ഒരു സേവകനായി, അതിൻ്റെ ബറകത് കൊണ്ട് ആ തെറ്റിൽ നിന്നും പൂർണ്ണമായും മാറി, കുറ്റിയറുത്ത് പോകുന്നു..

إذ قلّداني ما تخشى عواقبه
كأنّني بهما هدي من النّعم

സാധിക്കുമെങ്കിൽ ഹജ്ജിന് പോകുമ്പോൾ ഒരു ബലിമൃഗത്തെ നാട്ടിൽ നിന്ന് തന്നെ തെളിച്ച് കൊണ്ടുപോകൽ സുന്നതുണ്ട്. ഈ ബലിമൃഗത്തിനാണ് هدي എന്ന് പറയുക. അതിനെ തിരിച്ചറിയാൻ അവയുടെ ശരീരത്തിൽ അടയാളം വെക്കുന്ന പതിവുണ്ട്. ശേഷം അവയെ മക്കഃയിൽ വെച്ച് അറുത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുകയാണ് ഉണ്ടാവുക. എന്നപോലെ, മുമ്പ് പറഞ്ഞ ആ ദോഷങ്ങളെ, എൻ്റെ ശരീരത്തിൽ മാല ചാർത്തപ്പെട്ടിരിക്കുന്നു - മൃഗത്തിന് അടയാളം വെക്കുന്ന പോലെ. ഇനി അതിനെ അറുക്കും പോലെ - ആഖിറതിൽ എന്നെ ശിക്ഷിക്കുമോ എന്ന ഭയത്തിലാണ് ഞാൻ ! അടയാളം വെച്ച മൃഗത്തെ തെളിക്കും പോലെ ശിക്ഷയേറ്റു വാങ്ങാൻ പരലോകത്തേക്കുള്ള യാത്രയിലാണോ ഞാൻ !

فيا خسارة نفس في تجارتها
لم تشتر الدّين بالدّنيا ولم تسم

ഒരു കച്ചവടത്തിൽ ഏർപ്പെട്ട് ലാഭം കൊയ്യാൻ റബ്ബ് നമ്മോട് പറയുന്നുണ്ട്. ഈ നശ്വരമായ ദുൻയാവിനെ വിറ്റിട്ട് അനശ്വരമായ ആഖിറതെ വാങ്ങി ലാഭം നേടാൻ. ഇവിടെ അവസാനിക്കാത്ത ആഖിറതിനെ ഒഴിവാക്കിയിട്ട് അൽപായുസ്സുള്ള ദുൻയാവിലെ സുഖം വാങ്ങുന്നവന് തീരാനഷ്ടമാണ്. ആ നഷ്ടക്കച്ചവടത്തിലാണിപ്പോൾ ഞാൻ, ദുൻയാവിനെ വിറ്റ് ദീനിനെ ഞാൻ വിലക്ക് വാങ്ങിയില്ലല്ലോ! ദുൻയാവിനെ വിൽക്കാൻ, കച്ചവടത്തിന് മുമ്പുള്ള വില പറഞ്ഞുറപ്പിക്കും പോലെ, മനസ്സിനെ നന്നാക്കുന്നതിന് മുമ്പുള്ള ഒരുക്കവും ഉണ്ടായില്ല..
വിശുദ്ധ ഖുർആൻ പറഞ്ഞ കച്ചവടത്തിലേക്ക് സൂചനയാണ് ഈ വരികളിൽ.
{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ هَلۡ أَدُلُّكُمۡ عَلَىٰ تِجَـٰرَةࣲ تُنجِیكُم مِّنۡ عَذَابٍ أَلِیمࣲ }
[الصف- ١٠]

{ إِنَّ ٱللَّهَ ٱشۡتَرَىٰ مِنَ ٱلۡمُؤۡمِنِینَ أَنفُسَهُمۡ وَأَمۡوَ ٰ⁠لَهُم بِأَنَّ لَهُمُ ٱلۡجَنَّةَۚ}
[التوبة- ١١١]

ഇങ്ങനെ സൂചിപ്പിക്കുന്നതിന് تلميح എന്നാണ് പറയുക.

ومن يبع اجلا منه بعاجله
يبن له الغبن في بيع وفي سلم

വല്ലവനും മേൽപറഞ്ഞ, അവസാനമില്ലാത്ത ആഖിറതിനെ വിറ്റിട്ട് അൽപായുസ്സുള്ള ദുൻയാവിന് വാങ്ങുന്ന കച്ചവടം നടത്തിയാൽ അതിൻ്റെ നഷ്ടം അവന് ബോധ്യമാവും. ഇവിടെ പറഞ്ഞ الغبن എന്നത് ഖുർആനിലെ سورة التغابن ഓർമ്മപ്പെടുത്തലായിരിക്കാം. അതിൽ ആഖിറതിൽ വരാൻ പോകുന്ന നഷ്ടത്തെ ഭയപ്പെടുത്തി അറിയിക്കുന്നുണ്ട്. ബിസിനസ് രംഗത്ത് നഷ്ടം വരാതിരിക്കാൻ മോട്ടിവേഷൻ ക്ലാസുകളിൽ പോകാറില്ലേ? ഈ സൂറത് പഠിച്ച് അല്ലാഹു പറഞ്ഞ കച്ചവടത്തിൽ വിജയിക്കാൻ നോക്കൂ, പരിശ്രമിക്കൂ എന്ന് ഉണർത്തും പോലെയുണ്ട്.

സാധാരണ കച്ചവടത്തിന് പുറമെ 'സലമ്' എന്ന ഒരു ഇടപാടിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നുണ്ട്. ചരക്കിൻ്റെ ക്വാളിറ്റിയും അളവും തിട്ടപ്പെടുത്തി അവധി പറഞ്ഞ്, പണം അപ്പോൾ തന്നെ വസ്വൂലാക്കുന്ന രീതിയാണിത്. ഈ കച്ചവടത്തിലും ഇങ്ങനെ വർണ്ണിക്കാം. അതായത്, വിലയാകുന്ന ദുൻയാവിനെ ഇപ്പോൾ തന്നെ വിട്ടുകൊടുക്കുന്നു. വാങ്ങുന്ന ആഖിറം ഇന്നാലിന്ന രൂപത്തിൽ മരണശേഷം ലഭ്യമാക്കും എന്ന് റബ്ബ് നമ്മോട്, 'സലമ്' ഇടപാട് നടത്തുന്ന രൂപം. ദുൻയാവ് ഒഴിവാക്കി ഇപ്പോൾ തന്നെ നന്നായിക്കോ എന്ന സൂചന. കച്ചവടത്തിൻ്റെ ഈ രണ്ട് രൂപങ്ങളിലേക്കും സൂചിപ്പിച്ച് في بيع وفي سلم എന്ന് കവിതയിൽ ചേർക്കുന്നു.
ഈ വരികൾ തൊട്ടുമുമ്പത്തേതിന് കാരണം പറയുകയാണ്. ومن يبع എന്നതിലെ واو കാരണത്തെ പറയാനുള്ള تعليلي ആക്കാം. അങ്ങനെ ചില കവിതകളിൽ വന്നിട്ടുമുണ്ട്.

لئن كان إياه لقد حال بعدنا
عن العهد والإنسان قد يتغير

ഇവിടുത്തെ والإنسان എന്നതിലെ واو നെ പറ്റി, അത് تعليلي ആണെന്ന് عيني യിൽ കാണാം.(അൽഫിയ്യഃയുടെ ശറഹിൽ കൊണ്ടുവരുന്ന شواهد ബൈതുകൾക്ക് വിശദീകരണം എഴുതിയ കിതാബാണിത്. حاشية الصبان ൻ്റെ കൂടെ ഈ കിതാബ് ഉൾക്കൊള്ളിച്ച് പ്രിൻ്റ് ചെയ്തിട്ടുണ്ട്).

إن آت ذنبا فما عهدي بمنتقض
من النبيّ ولا حبلي بمنصرم

فإنّ لي ذمّة منه بتسميتي
محمّدا وهو أوفى الخلق بالذّمم

ആഖിറതിലെ കാര്യത്തിൽ ഭയമുണ്ടാകലോടെ, രക്ഷ കിട്ടുമെന്ന പ്രതീക്ഷയും ഒരു വിശ്വാസിക്ക് വേണം. ആ പ്രതീക്ഷയാണ് മഹാൻ ഇനി പറയുന്നത്:
ആ സ്നേഹനിധിയായ മുത്ത്നബി(സ്വ)യോടുള്ള എൻ്റെ കരാർ - അവിടുത്തെക്കൊണ്ട് വിശ്വസിച്ച് മുസ്‌ലിമായത്, അങ്ങയിൽ നിന്നും أمن - നിർഭയത്വം ലഭിക്കുമെന്ന എൻ്റെ ഉറപ്പ് - അത് പൊളിയൂല. മുൻഗാമികളായ മഹാന്മാരിലൂടെ, മശാഇഖുമാരിലൂടെ അങ്ങയിലേക്ക് എത്തിച്ചേരുന്ന ആത്മീയമായ പിടിവള്ളി - അത് പൊട്ടിപ്പോകൂല, എന്ത് തെറ്റ് വന്നു പോയാലും ശരി. കാരണം, ഈ മദ്ഹ് രചനക്ക് പുറമെ, അവിടുത്തെ പേര് - محمد - തന്നെയാണല്ലോ എനിക്കും, ആ നിലക്ക് എനിക്ക് ഒരു ذمة അവിടെ നിന്നും ലഭിക്കാനുണ്ട്. തിരുനബി(സ്വ)യുടെ പേരുള്ളവർക്ക് അവിടുത്തെ ശഫാഅത് ലഭിക്കുമെന്ന വാഗ്ദാനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബുർദ പഠനം

28 Oct, 05:07


പേര് ഒന്നാവുക എന്ന അവിടത്തോടുള്ള ചെറിയ ഒരു ബന്ധത്തിലൂടെയെങ്കിലും വിജയിക്കാമെന്ന പ്രതീക്ഷയാണ് ഇമാം നൽകുന്നത്. മേൽ പറഞ്ഞ കച്ചവടത്തിൽ ലാഭം കിട്ടുമെന്ന ഒരു ശുഭ പ്രതീക്ഷ!.

إن لم يكن في معادي اخذا بيدي
فضلا، وإلّا فقل يا زلّة القدم

ഞാൻ ചെയ്ത ഇബാദതുകളോ ഈ മദ്ഹ് രചനയോ പകരം നിർത്തിയാലും എൻ്റെ തെറ്റുകൾക്ക് പരിഹാരമാവണമെന്നില്ല. റബ്ബിൻ്റെ നിഅ്മതുകൾക്ക് പകരമാവില്ല. അത്കൊണ്ട്, ആ തിരുനബി(സ്വ) തങ്ങളുടെ فضل - ഔദാര്യം കൊണ്ട് മാത്രം, മഹ്ശറിൽ എൻ്റെ കൈ പിടിക്കണം. അത് മാത്രമാണെൻ്റെ പ്രതീക്ഷ. അതെങ്ങാനും ഇല്ലായെങ്കിൽ, കാലിടറുക തന്നെ ചെയ്യും..

ولم أرد زهرة الدّنيا التي اقتطفت
يدا زهير بما أثنى على هرم

'ഹരിമുബ്നു സിനാൻ' എന്ന ധനികനെ പുകഴ്ത്തിപ്പാടിയിട്ട് കൈ നിറയെ സമ്പാദ്യം വാങ്ങിക്കൂട്ടിയ ആളാണ് زهير എന്ന കവി. അതുപോലെ, കാണാൻ ചന്തവും ഗന്ധവുമുള്ള - പക്ഷേ പെട്ടെന്ന് വാടി വീഴുന്ന അൽപായുസ്സുള്ള പൂവിനെപ്പോലോത്ത ഈ ദുൻയാവ്, കൊയ്തെടുക്കാൻ ഞാനുദ്ദേശിക്കുന്നില്ലാ...

ഇനി മുത്ത്നബി(സ്വ) തങ്ങളെ നേരിട്ട് വിളിക്കുകയാണ്. ഇത്രേം വർണ്ണിച്ച് മനസ്സ് നിറഞ്ഞ് നിൽക്കുന്ന അവിടുത്തെ എങ്ങനെ ഇനി വിളിക്കാതിരിക്കും? നമുക്കും മനസ്സറിഞ്ഞ് വിളിക്കാം, ആ തിരുദൂതരെ, സൃഷ്ടികളിൽ വെച്ചേറ്റവും ഉൽകൃഷ്ടരായ മുത്ത് നബിയേ...

يا أكرم الخلق مالي من ألوذ به
سواك عند حلول الحادث العمم

ഇവിടെ يا എന്ന അവ്യയമാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ദൂരെയുള്ള ആളെ വിളിക്കാനാണ് അറബിയിൽ يا ഉപയോഗിക്കുക. അടുത്തുള്ളവരെ വിളിക്കാൻ همزة പോലോത്ത മറ്റു അവ്യയങ്ങൾ പ്രയോഗിക്കും. ഇവിടെ, ഇത്രയധികം മദ്ഹ് പാടി മനസ്സിൽ നിറച്ച മുത്ത്നബി(സ്വ) തങ്ങൾ, നമ്മുടെ അരികത്തുള്ള പോലെയാണല്ലോ. മനസ്സിൽ ഏതായാലും ഉണ്ട്. എന്നിട്ടും വിദൂരത്തായി മനസ്സിലാക്കിയതെങ്ങനെ?
അപ്പോൾ, ആത്മീയ ബലഹീനത കാരണം നമ്മൾ അവിടത്തോട് അകന്നിരിക്കുന്നു. അപ്പോൾ منادِي -വിളിക്കുന്നയാൾ അകന്നപ്പോൾ മുത്ത്നബി(സ്വ) തങ്ങൾ അകലെയാണെന്ന് വരും. അല്ലെങ്കിൽ, നമ്മുടെ മോശം കാരണം അവിടുന്ന് അകന്ന പോലെ.
ചില വ്യാഖ്യാതാക്കൾ, ഇത്രേം വർണ്ണിച്ചതോടെ തിരുനബി(സ്വ) തങ്ങൾ മനസ്സിനകത്ത് നിറഞ്ഞ് നിൽക്കുന്നു, അതിനാൽ നേരിട്ട് അഭിസംബോധന ചെയ്യാൻ يا ഉപയോഗിച്ചു എന്നും പറഞ്ഞിട്ടുണ്ട്. അഭിസംബോധന ചെയ്യലും ദൂരെയുള്ളതാവലും തമ്മിൽ ഇടയുന്നുമില്ല. പിന്നെ, ഇതെല്ലാം കവിയുടെ സങ്കൽപ്പനങ്ങളായി കരുതുന്നതാണ്. കവിതയുടെ പ്രാസൊപ്പിക്കലും ഈ അവ്യയം തെരെഞ്ഞെടുത്തതിലുണ്ടാകാം എന്നും മനസ്സിലാക്കണം.

തുടർന്ന് ഇമാം പറയുന്നു: "മുത്തുനബിയേ, എല്ലാർക്കും വന്നെത്തുന്ന മഹ്ശറിൽ അങ്ങല്ലാതെ എനിക്ക് അഭയമായി മറ്റൊന്നില്ല.."
ഇവിടെ ബുദ്ധിശൂന്യരായ വഹാബികൾ പറയും പോലെ, അല്ലാഹുവിന് മാത്രം അവകാശപ്പെട്ട - 'രക്ഷ നൽകുക' എന്ന വിശേഷണം - സൃഷ്ടിക്ക് കൽപിക്കൽ വരുന്നില്ല. സ്വഹീഹായ ഹദീസുകളിൽ നിരാക്ഷേപം വന്നതാണല്ലോ മഹ്ശറിൽ മുത്തുനബി(സ്വ) തങ്ങൾ ശഫാഅത് ചെയ്യുമെന്ന്. അതേക്കുറിച്ചാണ് ഇതെന്ന് വെച്ചാൽ പിന്നെന്ത് പ്രശ്നം ? തൊട്ടടുത്ത വരിയിൽ പറയുന്നതും മഹ്ശറിലെ കാര്യമാണല്ലോ.
അല്ലാഹുവിലും അവന്റെ സ്വിഫാതുകളിലും നേരാം വണ്ണം വിശ്വസിക്കുന്ന ഒരു മുഅ്മിൻ ഇത്തരം പ്രയോഗങ്ങൾ ഉപയോഗിച്ചാൽ അതിനെ നിമിത്തങ്ങളായി പറഞ്ഞതാണെന്ന് വെച്ചാൽ മതി. പിന്നെ, ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുക എന്ന ഇവരുടെ പണി നടക്കാൻ ഇങ്ങനെയൊക്കെ പറയണമല്ലോ. അല്ലെങ്കിലും, തിരുഹദീസിൽ മഴയെപ്പറ്റി مغيث - സഹായം നൽകുന്നത് എന്ന് പ്രയോഗിച്ചില്ലേ:

أتتِ النَّبيَّ صلَّى اللَّهُ عليْهِ وسلَّمَ بواكي فقالَ اللَّهمَّ اسقِنا غيثًا مغيثًا
(أخرجه أبو داود -1169)

ഈ ദുആ വാരിദായ ദുആകളുടെ കൂട്ടത്തിൽ എല്ലാ ഇമാമുകളും പഠിപ്പിച്ചതുമാണ്. യഥാർത്ഥത്തിൽ مغيث അല്ലാഹു തആലായാണെങ്കിലും, മഴ കാരണത്തിലൂടെ സഹായിക്കുന്നു എന്ന നിലക്ക് മഴയെ പറ്റി ആ പദം ഉപയോഗിക്കാം. مجاز എന്ന രീതി പരിചയിച്ചവർക്ക് ഇതിലൊന്നും പുതുമയില്ല.

ولن يضيق رسول الله جاهك بي
إذا الكريم تجلّى باسم منتقم

അല്ലഹു തആലാ منتقم എന്ന സ്വിഫതിൽ വെളിപ്പെടും നേരം, അങ്ങയുടെ ഉന്നതമായ സ്ഥാനത്ത് നിന്ന് എന്നെ രക്ഷപ്പെടുത്തുന്ന കാര്യം പ്രയാസമാകില്ലല്ലോ നബിയേ...

فإنّ من جودك الدّنيا وضرّتها
ومن علومك علم اللّوح والقلم

കാരണം, ഈ ദുൻയാവിലെയും ആഖിറതിലെയും ഖൈറുകൾ അങ്ങയിലൂടെ ലഭിക്കുന്നതാണല്ലോ. لوح ലെയും قلم ലെയും علم കൾ അല്ലാഹു അങ്ങേക്ക് നൽകിയിരിക്കുന്നു.. ( അത്രയും ഉന്നത സ്ഥാനം അല്ലാഹു തന്നതിനാൽ എന്നെ ശഫാഅതിലൂടെ രക്ഷപ്പെടുത്താൻ അങ്ങേക്ക് നിഷ്പ്രയാസമാണല്ലോ, കനിഞ്ഞാലും നബിയേ..)
ഒരാൾക്ക് രണ്ട് ഭാര്യമാരുണ്ടായാൽ, ഒരാളെ തൃപ്തിപ്പെടുത്തുന്നത് മറ്റവൾക്ക് ദേഷ്യമുണ്ടാക്കും. ഇരുവരെയും ഒരുമിച്ച് സന്തോഷിപ്പിക്കുന്നത് നടക്കില്ല. എന്നപോലെ ദുൻയാവും ആഖിറവും ഒരുമിച്ച് സമ്പാദിക്കുന്നത് മെനക്കെടുള്ള കാര്യമാണ് എന്നറിയിക്കാനാണ് ضرة എന്ന് പ്രയോഗിച്ചത്.

ഇനി ഇവിടെ മറ്റവന്മാർ വരും, മുത്ത്നബിക്ക് غيب അറിയില്ലെന്നും പറഞ്ഞ്. അവർക്ക് ആയതും തെളിവുണ്ടത്രേ:

ബുർദ പഠനം

28 Oct, 05:07


#ബുർദഃയിലൂടെ

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

തിരുനബി(സ്വ) തങ്ങളെ വർണ്ണിക്കുന്ന സ്നേഹ കാവ്യമാണിത്. രചയിതാവ് ഇമാം ബൂസ്വീരി(റ). ഓറുടെ ഹള്റതിലാണിപ്പോൾ.
ബറകത് മാത്രം പ്രതീക്ഷിച്ച് ചിലത് കുറിക്കാം. അവരുടെ മദദിന് ഇത് കാരണമാക്കണേ റബ്ബേ. - ആമീൻ.

അറബി സാഹിത്യത്തിൽ കവിതകളുടെ ആദ്യ വരികളിൽ തന്നെ, എന്ത് വിഷയത്തിലാണോ കവിതയുള്ളത് - അതിലേക്ക് സൂചിപ്പിച്ചു കൊണ്ടുള്ള പദപ്രയോഗങ്ങൾ കാണാം. ആ വരിയുടെ ഉദ്ദേശ്യാർത്ഥം വേറെയാണെങ്കിലും വിഷയത്തിലേക്കുള്ള സൂചനകൾ നൽകും. ഇത് ഗ്രന്ഥങ്ങളുടെ തുടക്കത്തിലും കാണാം. ഇതിന് براعة الاستهلال എന്നാണ് പറയുക. ബുർദഃയുടെ തുടക്കം സ്നേഹം കൊണ്ട് മനസ്സ് തകർന്ന, പ്രേമഭാജനത്തെ പുൽകാൻ കഴിയാത്ത മനോവിഷമം അനുഭവിക്കുന്ന ഒരു കാമുകനെ അവതരിപ്പിക്കുന്നത് മേൽ പറഞ്ഞ സാഹിത്യരീതിയാണ്. ഒന്നാമത്തെ 'ഫസ്വ് ൽ' മുഴുവൻ ഇതാണ്. പക്ഷേ, ഇവിടുത്തെ സ്നേഹം തിരുസ്നേഹമാണെന്ന് മാത്രം.

മദ്ഹ് കാവ്യങ്ങളിൽ غزل എന്ന ഒരു രീതിയുമുണ്ട്. ആരംഭത്തിൽ കാമുകനെയോ കാമുകിയെയോ രണ്ട് പേർക്കും ഒരുമിച്ചുള്ള വിശേഷണങ്ങളോ മഹബ്ബതിൻ്റെ കാരണങ്ങളോ വർണ്ണിക്കുന്ന നാല് രൂപങ്ങളിൽ ഇതുണ്ടാകും. തിരുമേനി(സ്വ) തങ്ങളും സ്വഹാബതും ചുറ്റി നടന്ന മദീനയിലെ പ്രാന്തപ്രദേശങ്ങളും താഴ്‌വാരങ്ങളുമാണ് 'ദീ സലം' , കാള്വിമഃ' , 'ഇള്വം' എന്നിവ. ഇവയെ, അവിടുത്തെ അയൽവാസികളെ ഓർക്കുമ്പഴേക്ക്, അവിടുന്ന് അടിച്ചു വീശുന്ന മന്ദമാരുതനും ഇടിമിന്നലും കാണുമ്പഴേക്ക് മഹ്ബൂബിനെ ഓർത്ത് കണ്ണുകൾ ഈറനണിയുന്നു, അല്ല കുത്തിയൊഴുകുന്നു, അല്ല, ഒഴുകി കണ്ണീർ വറ്റി രക്തം വരാൻ തുടങ്ങുകയും ഒഴുകിയ സ്ഥലത്ത് ചാലുകൾ രൂപപ്പെടുകയും ചെയ്തിരിക്കുന്നു! ഇങ്ങനെ പോവുന്നു കവിയുടെ മഹ്ബൂബിനെ ഓർത്തു കൊണ്ടുള്ള വർണ്ണനകൾ. ഇതെല്ലാം കാമുകിയെ വിശേഷിപ്പിക്കുന്ന غزل എന്ന സാഹിത്യ രീതിയാണ്.

ആദ്യം പറഞ്ഞ براعة الاستهلال ഉം കാമുകിയുടെ വർണ്ണനയും കഴിഞ്ഞാൽ പിന്നെ, കാമുകിയുടെ അടുത്ത് ചെല്ലാൻ പോകേണ്ട വാഹനത്തെ വർണ്ണിക്കുകയാണ് അറബി കവിതയിലെ പതിവ്. بانت سعاد യിലും معلقة യിലും ഈ രീതി കാണാം. എന്നാൽ, ബൂസ്വീരി ഇമാം(റ) രണ്ടാമതായി സ്വന്തം ശരീരത്തെ പഴിച്ചു തുടങ്ങുകയാണ്. തന്നിഷ്ടങ്ങൾക്ക് വഴിപ്പെട്ട് ജീവിക്കുന്ന മനസ്സിനെ കുറ്റപ്പെടുത്തുന്നു. യഥാർത്ഥത്തിൽ, സ്നേഹ ഭാജനത്തിലേക്കുള്ള വാഹനത്തെ തന്നെയാണ് മഹാൻ പറയുന്നത്. അതായത്, ആ വാഹനം ഈ മനസ്സാണെന്ന്. തിരുനബി(സ്വ) തങ്ങളെ പുൽകേണ്ടത് ഈ മനസ്സ് കൊണ്ടാണല്ലോ. പക്ഷേ, തന്നിഷ്ടങ്ങൾക്ക് അടിമപ്പെട്ട് ആ ദൗത്യത്തിന് മനസ്സ് പാകപ്പെട്ടില്ല എന്നത് മനോവിഷമമായി അവതരിപ്പിച്ചതാണെന്നേയുള്ളൂ.

അതെല്ലാം നമ്മെപ്പോലെ തെറ്റുകളിൽ ആറാടിയ ശരീരമാണെന്ന് ആരും നിനക്കരുതേ... തസ്വവ്വുഫിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പറയുകയാണ് ഇമാം.(അശ്ശൈഖ് ശാദുലീ ഇമാമി(ഖ:സി)ൻ്റെ ഖലീഫഃയായ അബുൽ അബ്ബാസ് മുർസീ(ഖ:സി)യുടെ മുരീദാണ് ഇമാം ബൂസ്വൂരീ(ഖ:സി)). ആ സ്റ്റേജിലെത്തുമ്പോൾ റബ്ബിനെ ഓർക്കാത്ത സന്ദർഭമെല്ലാം കടുത്ത പാപമായിട്ട് കാണും. അങ്ങനെ പല അവസ്ഥകളും അവർക്കുണ്ട്. ആ രീതിയിൽ കണ്ടാൽ മതി ഇതെല്ലാം.
ഇതൊക്കെ പാടുമ്പോൾ നമ്മുടെ തെറ്റുകളെ കുറിച്ചോർക്കാനും ഖേദം പ്രകടിപ്പിക്കാനും തൗബഃയുടെ മനസ്സ് തുറക്കാനും നമുക്കാവണം. ബുർദഃ ആലാപകരോട് പറയട്ടെ, ആ വരികളുടെ അർത്ഥത്തോട് കൂറുപുലർത്തുന്ന ഇശലുകളിൽ പാടാൻ ശ്രമിക്കണം. നിരത്തിലിറങ്ങിയ എല്ലാവിധ ഗാനങ്ങളുടെയും രീതിയിൽ ബുർദഃ ആലാപനം അരങ്ങു തീർക്കുന്നത് കടുത്ത അപരാധമായിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട്. വ്യത്യസ്ത രീതിയിൽ ചൊല്ലുന്നതിനെ എതിർക്കുകയല്ല. തൗബഃയുടെയും ദുആകളുടെയും വരികളിൽ അതിനോട് യോജിക്കുന്ന രീതിയെ സ്വീകരിക്കാവൂ എന്നാണ് ഉദ്ദേശിച്ചത്.

മൂന്നാമതായി, ആ മനസ്സിനെ സംസ്കരിച്ചെടുക്കാൻ തിരുനബി(സ്വ) തങ്ങളെ അനുകരിക്കലും അവിടുത്തോട് അടങ്ങാത്ത ഹുബ്ബ് ഉണ്ടാവലുമാണ് പ്രതിവിധി - ഇത് വിവരിക്കുകയാണ് പിന്നെ. അങ്ങനെ, അവിടുത്തെ മദ്ഹുകൾ പാടിത്തുടങ്ങുന്നു. വ്യക്തിത്വത്തെ തനതായ ശൈലിയിൽ വർണ്ണിക്കുന്നു. മുഅ്ജിസതുകളെക്കുറിച്ചും, ഏറ്റവും വലിയ മുഅ്ജിസതായ ഖുർആനെ സംബന്ധിച്ചും ഇസ്റാഅ് - മിഅ്റാജിനെ പറ്റിയും അവിടുത്തെയും സ്വഹാബതിൻ്റെയും ജിഹാദിനെ സ്മരിക്കലും തുടർന്നുള്ള ഓരോ 'ഫസ്വ് ലു'കളിലായി ഉൾക്കൊള്ളിക്കുന്നു.

അതല്ലൊം കഴിഞ്ഞ്, ഒമ്പതാം 'ഫസ്വ് ലി'ൽ തിരുനബി(സ്വ) തങ്ങളെക്കൊണ്ട് തവസ്സുൽ ചെയ്ത് റബ്ബിനോടുള്ള ഇരവാണ്. ഇതുവരെ മദ്ഹ് പറഞ്ഞത് വളരെ പുണ്യമായ ഇബാദതായി കണ്ട് അതിനെയും തവസ്സുൽ ചെയ്യുന്നു. അവസാന ഭാഗത്തെ ഈ തവസ്സുലിലെ ചില വരികൾ പരിചയിക്കാം:

خدمته بمديح أستقيل به
ذنوب عمر مضى في الشّعر والخدم

കച്ചവടത്തിൽ ഇടപാട് നടത്തിയ ഇരുവർക്കും വേണമെങ്കിൽ പിന്മാറാൻ ശരീഅതിൽ വകുപ്പ് വെച്ചിട്ടുണ്ട്. إقالة എന്നാണ് ഇതിന് ഫിഖ്ഹീ ഭാഷ. പരസ്പര കൈമാറ്റം ചെയ്ത സാധനങ്ങൾ മുഴുവനായും തിരിച്ചു നൽകുന്ന രീതിയാണിത്. എന്നപോലെ കഴിഞ്ഞ കാലത്തെ തെറ്റുകളിൽ നിന്നും - കച്ചവടത്തിലെ إقالة പോലെ - പൂർണ്ണമായി പിന്മാറുന്നു എന്നാണ് أستقيل എന്ന വാക്കിലൂടെ അർത്ഥമാക്കുന്നത്.

ബുർദ പഠനം

22 Oct, 17:12


തെറ്റുകൾ തിരുത്തി ഭംഗിയിൽ പ്രിൻ്റ് ചെയ്ത ബുർദ കിതാബ് ആവശ്യമുള്ളവർ ഉടൻ ബന്ധപ്പെടുക. ഒന്നാം പതിപ്പ് ഇനി കുറഞ്ഞ കോപ്പികൾ മാത്രം ബാക്കി. അഡ്രസ്സ് അയക്കുക. കിതാബ് നിങ്ങളുടെ വീട്ടിലേക്കെത്തും. ബുർദ മജ്ലിസുകളിലേക്കും, സ്ഥാപനങ്ങൾ, പള്ളികളിലേക്കും കിതാബുകൾ വളരെ കുറഞ്ഞ നിരക്കിൽ.

Contact:
+916238595659

ബുർദ പഠനം

22 Oct, 05:13


ദൂരെ നിന്നുമുള്ള നബി ﷺ യുടെ കേൾവി
ഇമാം ഇബ്നു ഹജർ (റ) തങ്ങളുടെ വാക്കുകൾ
ഒരു പ്രാമാണിക പഠനം
ഭാഗം 3
.............................

സയ്യിദുനാ നബി ﷺ തങ്ങൾക്ക് അവിടുത്തെ ഉമ്മത്ത് എത്തിക്കുന്ന സ്വലാത്ത്, സലാം, ഈസ്വാലു സവാബ് എല്ലാ കാര്യങ്ങളും അവിടുന്ന് നേരിട്ട് തന്നെ മലക്കുകൾ മുഖേനയല്ലാതെ കാണുകയും അറിയുകയും ചെയ്യുന്നു എന്നെഴുതിയപ്പോൾ ചിലർ അത് ഇബ്നു ഹജർ ഹൈത്തമീ തങ്ങൾؓ എതിർത്തിട്ടുണ്ട് എന്ന് പറഞ്ഞു വന്നിരുന്നു.

അവർക്കുവേണ്ടി
എഴുതുന്നു

فحططنا الرحال حيث يحط ال*وزر عنا وترفع الجوجاء
وقرأنا السلام اكرم خلق الله*** من حيث يسمع الاقراء
(നബി ﷺ തങ്ങളുടെ പരിശുദ്ധമായ ഖബ്ർ ഷെരീഫിന് അരികിൽ എത്തിക്കഴിഞ്ഞാൽ - പാപഭാരം ഇറക്കപ്പെടുന്ന, ആവശ്യങ്ങൾ സമർപ്പിക്കപ്പെടുന്ന
ആ തിരുമുറ്റത്ത് അവിടുത്തെ കാരുണ്യം പ്രതീക്ഷിച്ച് തെറ്റുകൾ പൊറുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നിൽക്കും.
സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ നബി ﷺ തങ്ങൾക്ക് കേൾക്കാൻ പറ്റുന്നതായ ആ സ്ഥലത്ത് വെച്ച് അവിടുത്തേക്ക്
സലാം ചൊല്ലും )
[قصيدة الهمزية في مدح خير البرية للإمام البوصيري]

ഇമാം ബുസീരി(റ ) യുടെ വരികൾ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നു ഹജർ(റ) പറയുന്നു.

وما اقتضاه كلامه من أن زائره صلى الله عليه وسلم
إذا صلى وسلم عليه عند قبره يسمعه سماعاً حقيقياً ويرد عليه من غير واسطة وأن من صلى أو سلم عليه من بعيد لا يسمعه إلا بواسطة
(ഇമാം ബുസീരിؓ ( റ) പറഞ്ഞതിന്റെ തേട്ടം -
"നബി ﷺ തങ്ങളെ സന്ദർശിക്കുന്നവൻ അവിടുത്തെ ഖബർ ശരീഫിന് അരികിൽ വച്ച് അവിടത്തേക്ക് സ്വലാത്ത് ചൊല്ലിയാൽ നബി ﷺ
തങ്ങൾ അത് നേരിട്ട് കേൾക്കുകയും മടക്കുകയും ചെയ്യും.
എന്നാൽ അവിടുത്തേക്ക് ദൂരെ നിന്ന് സ്വലാത്തും സലാമും ചൊല്ലിയാൽ അവിടുന്ന് മലക്കിന്റെ വാസിത്തയിലൂടെ മാത്രമേ കേൾക്കുകയുള്ളൂ" - എന്നാണ്)
[المِنَح المكية في شرح الهمزية 495]

ഇവിടെ ഇമാം ഇബ്നു ഹജർؓ
(റ) തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇമാം ബുസീരിؓ (റ)പറഞ്ഞതിന്റെ തേട്ടം അങ്ങനെയാണെന്ന് പറയുക മാത്രമാണ് ചെയ്തത്.

ശേഷം ഇമാം ഇബ്നു ഹാജർؓ(റ) വ്യക്തമാക്കുന്നു
تدل عليه أحاديث كثيرة
ഇമാം ബുസീരിؓ (റ)പറഞ്ഞതിന് അറിയിക്കുന്ന ധാരാളം ഹദീസുകൾ ഉണ്ട്.

അതിലേ ചില ഹദീസുകൾ കൊണ്ടുവന്നതിന് ശേഷം പറയുന്നു.
وبقيت أحاديث اخر متعارضة جمعت بينها في الكتاب السابق
അതിന് എതിരായ (പ്രത്യക്ഷത്തിൽ) ഹദീസുകളുമുണ്ട്. ഞാൻ "അദർറുൽ മൻളൂദ്" എന്ന കിതാബിൽ അവയ ഒരുമിച്ചു കൂട്ടിയിട്ടുണ്ട്.

ഇവിടെ ഹദീസുകൾ തമ്മിൽ എതിരാകുന്നതിൻ്റെ (പ്രത്യക്ഷത്തിൽ) രൂപം കൂടി ഇമാം ഇബ്നു ഹജർ(റ) വ്യക്തമാക്കുന്നുണ്ട്.
يبلغ الصلاة والسلام إذا صدرا من بعد ، ويسمعهما إذا كانا عند قبره الشريف ومع سماعه لهما يبلغهما أيضاً
സ്വലാത്ത്, സലാം ചൊല്ലുന്നത് ദൂരെ നിന്നാണെങ്കിൽ നബി ﷺ തങ്ങൾക്ക് മലക്കുകൾ എത്തിച്ചുകൊടുക്കുക,
ഖബർ ശരീഫിന് അരികിൽ നിന്നാണെങ്കിൽ നബി ﷺ തങ്ങൾ കേൾക്കുക,
ഖബർ ശരീഫിന് അരികിൽ ചൊല്ലപ്പെടുന്ന സ്വലാത്ത് സലാം നബി ﷺ തങ്ങൾ കേൾക്കുന്നതോടൊപ്പം മലക്കുകൾ എത്തിച്ചു കൊടുക്കുക.

ഇങ്ങനെ പരസ്പരം എതിരാകുന്ന ( പ്രത്യക്ഷത്തിൽ) മൂന്നു രൂപമാണ് ഇബ്നു ഹജർؓ ( റ)
മിനഹുൽ മക്കിയ്യയിൽ വ്യക്തമാക്കിയത്.

എതിരാകുന്ന(പ്രത്യക്ഷത്തിൽ) നാലാമത്തെ ഒരു രൂപം കൂടിയുണ്ട് അത് ഇബ്നു ഹജർ തങ്ങൾؓ (റ ) വ്യക്തമാക്കിയിട്ടില്ല.
അതായത്
"മലക്കുകൾ എത്തിക്കുന്നതോടൊപ്പം
ദൂരെ നിന്നും നബി തങ്ങൾ കേൾക്കുക"

മനസ്സിലാക്കേണ്ട
പ്രധാനപ്പെട്ട
കാര്യം
*നബി ﷺ തങ്ങൾ ദൂരെ നിന്ന് കേൾക്കില്ല എന്ന് ഇബ്നു ഹജർ തങ്ങൾ(റ) മിനഹുൽ മക്കിയ്യയിൽ പറഞ്ഞിട്ടേ ഇല്ല.

പരസ്പരം എതിരാകുന്ന (പ്രത്യക്ഷത്തിൽ)
ഹദീസുകളുണ്ടെന്നും
"അദ്ദുർറുൽ മൻളൂദ്"
"അൽ ജൗഹറുൽ മുനള്ളം " എന്നീ രണ്ടു കിതാബുകളിൽ അവ ഒരുമിച്ചു കൂട്ടിയിട്ടുണ്ടെന്നും മാത്രമാണ് ഇബ്നു ഹജർ(റ) തങ്ങൾ മിനഹുൽ മക്കിയ്യയിൽ പറഞ്ഞത്.

"അദ്ദുർറുൽ മൻളൂദ്"ൽ ഇബ്നു ഹജർ(റ) തങ്ങൾؓ ധാരാളം ഹദീസുകൾ കൊണ്ടുവന്നതിനു ശേഷം പറയുന്നു.
علم من هذه الأحاديث أنه صلى الله عليه وسلم يبلغ الصلاة والسلام عليه إذا صدرا من بعد ، ويسمعهما إذا
كانا عند قبره الشريف بلا واسطة
(സ്വലാത്ത്, സലാം
ദൂരെ നിന്നാണ് ചൊല്ലപ്പെടുന്നതെങ്കിൽ
അത് നബിﷺ തങ്ങൾക്ക് എത്തിക്കപ്പെടുമെന്നും അടുത്തു നിന്നാണെങ്കിൽ മലക്കുകൾ മുഖേനയല്ലാതെ തന്നെ നബിﷺ തങ്ങൾ അതിനെ കേൾക്കുമെന്നും ഈ ഹദീസുകളിൽ നിന്നും മനസ്സിലാകുന്നു.)
[الدر المنضود في الصلاه والسلام على صاحب المقام المحمود 156 ]

നബിﷺ തങ്ങൾ സ്വലാത്ത് സലാം ദൂരെ നിന്ന് മലക്കുകൾ മുഖേനയല്ലാതെ നേരിട്ട് കേൾക്കുന്നതിന് ഈ ഇബാറത്ത് ഒരിക്കലും എതിരല്ല, കാരണം ഇവിടെ രണ്ടു രൂപമാണ് പറഞ്ഞിട്ടുള്ളത്. മിനഹുൽ മക്കിയ്യയിൽ ഇബ്നു ഹാജർ(റ) തങ്ങൾؓ മൂന്നു രൂപം പറഞ്ഞു.
ഇവിടെ പറഞ്ഞതിൽ നിന്ന് മിനഹുൽ മക്കിയ്യയിൽ പറഞ്ഞ മൂന്നാമത്തെ രൂപം ഇല്ല എന്ന് വരാത്തതുപോലെ നാലാമത്തെ രൂപം ഇല്ല എന്ന് ഈ ഇബാറത്ത് കൊണ്ട് പറയാൻ ഒരിക്കലും കഴിയില്ല.

നാലാമത്തെ രൂപവും
ഇബ്നു ഹജർ(റ)
തങ്ങൾؓ തന്നെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്.

ബുർദ പഠനം

22 Oct, 05:13


അവിടുത്തെ മിശ്കാതിന്റെ ശർഹ് ആയ ഫത്ഹുൽ ഇലാഹിൽ രേഖപ്പെടുത്തുന്നത് കാണാം.

أن روحه القدسية لما تجردت عن العلائق البدنية الدنيوية صار لها قوة العروج والاتصال بالملأ الأعلى، وارتفعت جميع حجبها الحسية، فترى جميع ما يصل إليها من الأمة من صلاة وسلام وغيرهما كالمشاهد وتبليغ الملك مع ذلك، إنما هو لمزيد التشريف والتكريم والإجلال والتعظيم
(നബി ﷺ തങ്ങളുടെ പരിശുദ്ധാത്മാവ് ലൗകിക ശാരീരിക ബന്ധങ്ങളിൽ നിന്ന് ഒഴിവാകുമ്പോൾ അതിന് മലഉൽ അഅ്ലായിലേക്ക് ആരോഹണം ചെയ്ത് എത്തിച്ചേരാനുള്ള ശക്തിയുണ്ടാകും. എല്ലാ മറകൾ നിങ്ങുകയും ചെയ്യും.
അവിടുത്തെ ഉമ്മത്ത് അവിടത്തേക്ക് എത്തിക്കുന്ന സ്വലാത്ത് സലാം മറ്റുള്ള കാര്യങ്ങൾ മുഴുവനും നബി ﷺ തങ്ങൾ നേരിട്ട് കാണും. നബി ﷺതങ്ങൾ നേരിട്ട് കാണുന്നതോടൊപ്പം മലക്കുകൾ എത്തിക്കുന്നത് കൂടുതൽ മഹത്വത്തിനും ബഹുമാനത്തിനും ആദരവിനും വേണ്ടിയാണ്.)
[فتح الاله شرح مشكاة المصابيح 4/120]

മറ്റൊരു സ്ഥലത്ത് ഇമാം സുബ്കി(റ) തങ്ങളിൽؓ നിന്ന് ഉദ്ധരിച്ചുകൊണ്ട് ഇബ്നു ഹജർ(റ) തങ്ങൾؓ പറയുന്നു.
فإذا سلم عليه أقبلت روحه الشريفة على هذا العالم ليدرك سلام من يسلم عليه ويرد عليه، واعترض بأنه يلزم عليه استغراق روحه في الرد لعدم خلو الأرض عن مصل عليه، فأي وقت ذلك الاشتغال بتلك الحضرة وذلك العود إلى هذا العالم، وأجيب بأن أمور الآخرة لا تدرك بالعقل وأحوال البرزخ أشبه بأحوال الآخرة.

(നബി ﷺ തങ്ങൾക്ക് ആരെങ്കിലും സലാം ചൊല്ലിയാൽ സലാം കേൾക്കാനും, മടക്കാനും വേണ്ടി അവിടുത്തെ പരിശുദ്ധ റൂഹ് ഈ ആലമിലേക്ക് മുന്നിടും.
നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലാത്ത ഒരു സമയം പോലും ഭൂമിയിൽ ഉണ്ടാകുന്നില്ല. അതുകൊണ്ട് അവിടത്തെ റൂഹ് മുഴുവൻ സമയവും സലാം മടക്കുന്നതിൽ വ്യാപൃതമാകേണ്ടിവരും എന്ന വിമർശനത്തിനുള്ള മറുപടി
പരലോക കാര്യങ്ങൾ മനസ്സിന് ഗ്രഹിക്കാൻ കഴിയുന്നതല്ല എന്നാണ്.
(ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ല)
ബർസഖിയ്യായ അവസ്ഥകൾ പരലോക അവസ്ഥകളോടാണ് കൂടുതൽ സാദൃശ്യം.)
[فتح الاله شرح مشكاة المصابيح 4/112]

എത്ര ദുരത്ത് നിന്നാണെങ്കിലും നബി ﷺ തങ്ങൾക്ക് കാണാനും, കേൾക്കാനും സാധിക്കും. അതിന് യാതൊരു തടസ്സവുമില്ല എന്നത് ഈ പറഞ്ഞതിൽ വളരെ വ്യക്തം.

[ഫത്ഹുൽ ഇലാഹ് ഇബ്നു ഹാജർؓ (റ)തങ്ങൾക്ക് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല, നിലവിൽ 10 വാല്യങ്ങളിലായി ബൈറൂത്തിലെ DKl ൽ നിന്ന് ഇറങ്ങുന്ന ഫത്ഹുൽ ഇലാഹിൻ്റെ 7 വാല്യങ്ങളിലാണ് ഇബ്നു ഹജർؓ (റ)തങ്ങളുടെ വ്യാഖ്യാനമുള്ളത്. മറ്റു മൂന്നു വാല്യങ്ങളിലുള്ള വ്യാഖ്യാനം അത് തഹ്ഖീഖ് ചെയ്ത അഹ്മദ് ഫരീദ് അൽ മസീദിയുടേതാണ്.]

ഫതാവൽ കുബ്റയിലും ഇബ്നു ഹജർ(റ )തങ്ങൾؓ സമാനമായി പറഞ്ഞതായി കാണാം.

الْمُرَادُ بِالرُّوحِ السَّمْعُ الْخَارِقُ لِلْعَادَةِ بِحَيْثُ يَسْمَعُ الْمُسَلِّمَ عَلَيْهِ مِنْ غَيْرِ وَاسِطَةٍ وَإِنْ بَعُدَ
(നബി ﷺ തങ്ങൾക്ക് റൂഹ് മടക്കി കൊടുക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അസാധാരണമായ കേൾവിയാണ്. അതിലൂടെ നബി ﷺ തങ്ങൾ നേരിട്ട് മലക്കുകൾ മുഖേനയല്ലാതെ അവിടുത്തേക്ക് ചൊല്ലുന്ന സലാം കേൾക്കും അത് എത്ര ദൂരത്ത് നിന്നാണെങ്കിലും ശരി.)
[ الفتاوى الكبرى الفقهية على مذهب الإمام الشافعي 2/114 ]

ഇതു തന്നെയാണല്ലോ ഇബ്നു ഹജർ(റ) തങ്ങൾؓ ഉബാബിൻ്റെ ശർഹിലും രേഖപ്പെടുത്തിയത്.
خوطب صلى الله عليه وسلم كأنه إشارة إلى أنه تعالى يكشف له عن المصلين من أمته حتى يكون كالحاضر معهم، ليشهد لهم بأفضل أعمالهم وليكون تذكر حضوره سببا لمزيد الخشوع والحضور.
( സലാമുകൊണ്ട് നബി ﷺ തങ്ങളെ അഭിസംബോധനം ചെയ്യപ്പെട്ടത് നബി ﷺ തങ്ങൾക്ക് നിസ്കരിക്കുന്നവരായ അവിടുത്തെ ഉമ്മത്തുകളെ വെളിവാക്കി കൊടുക്കും എന്നതിനെ അറിയിക്കാനാണ്.
അങ്ങനെ നബി ﷺ തങ്ങൾ നിസ്കരിക്കുന്നവരോടൊപ്പം തന്നെ ഉള്ളത് പോലെ ആകും.
ഇത് അവരുടെ സൽകർമ്മങ്ങൾക്ക് നബി ﷺ തങ്ങൾ സാക്ഷിയാകാൻ വേണ്ടിയും .
നബി ﷺ തങ്ങളുടെ സാന്നിധ്യം ഉണ്ടെന്ന ചിന്ത അവർക്ക് നിസ്കാരത്തിൽ ഭയഭക്തി വർദ്ധിക്കാൻ വേണ്ടിയുമാണ്.)
[الايعاب شرح العباب مخطوطة 1/612 ]

അഞ്ചാമത്തെ ഒരു രൂപം കൂടിയുണ്ട്. അത് പിന്നീട് വിവരിക്കാം.
ഇൻശാ അല്ലാഹ്
തുടരും.

ഇബ്രാഹീം ഖലീൽ സഖാഫി പെരിയട്ക

ബുർദ പഠനം

20 Oct, 01:58


ഇമാമുനാ ശാഫിഈ رَضِيَ اللهُ عَنْهُ കർബലയെ അനുസ്മരിച്ച് എഴുതിയ നീണ്ട കവിതയിൽ നിന്ന് അൽപ്പം...

تأوّه قلبــي والفؤاد كئيـب وأرّق نومي فالسهاد عجيبُ

'ആഹ്, എന്റെ ഹൃദയം നോവുന്നു,അന്തരംഗം നൊമ്പരം കൊള്ളുന്നു,ഉറക്കം നഷ്ടപ്പെടുന്നു, നിദ്രാരാഹിത്യം ഭീകരം തന്നെ !

تزلزلت الدنيـا لآل محــمــدٍ وكادت لهم صمّ الجبال تذوب

'മുഹമ്മദിന്റെ ﷺ കുടുംബത്തിനു വേണ്ടി ഭൂമി കുലുങ്ങി,ബധിരരായ പർവ്വതങ്ങൾ പോലും ഉരുകിയൊലിക്കാൻ തുടങ്ങി'

وغارت نجوم واقشعـرت كواكــب وهتك أستارٍ وشـُق جيـوب

'നക്ഷത്രങ്ങൾ അസ്തമിച്ചു,ഗ്രഹങ്ങൾ വിറ കൊണ്ടു,യവനികകൾ തകർന്നു,കുപ്പായങ്ങൾ വലിച്ചു കീറപ്പെട്ടു.

يُصلّى على المبعوث مـن آلِ هاشمٍ ويُغزى بنــوه إن ذا لعجيـب

'ഹാശിം കുടുംബത്തിലെ ദൂതനു വേണ്ടി സ്വലാത്തു ചൊല്ലുകയും അതേ സമയം അവിടുത്തെ കിടാങ്ങൾക്കെതിരെ പൊരുതുകയും ചെയ്യുന്നത് അതിശയം തന്നെ !

لئــن كـان ذنـبي حــب آل محمدٍ فذلك ذنب لســت عنه أتـوب

'എന്റെ പാപം മുഹമ്മദിന്റെﷺ കുടുംബത്തോടുള്ള സ്നേഹമാണെങ്കിൽ ഞാൻ ഒരിക്കലും ഖേദിച്ച് മടങ്ങാതിരിക്കുന്ന ഒരു പാപമായിരിക്കും അത് !

هم شُفعائي يوم حشري وموقفـي إذا ما بدت للنـاظرين خطوب

നോക്കി നിൽക്കുന്നവർക്ക് കാര്യം ഗൗരവമായി അനുഭവപ്പെടുന്ന പുനർജന്മ നാളിലും വിചാരണ വേളയിലും അവരാണെന്റെ ശുപാർശകർ !

ഇമാമുനാ ബൂസൂരി رَضِيَ اللهُ عَنْهُ, ഇമാമുനാ ഹുസൈൻ رَضِيَ اللهُ عَنْهُ വിനെയും കർബലയെയും അനുസ്മരിച്ചു ചൊല്ലുന്നു.

وبريحانتين طيبهما منك* *الذي أودعتهما الزهراء

'രണ്ട് റൈഹാൻ പുഷ്പങ്ങൾ,ആ പുഷ്പങ്ങളുടെ സുഗന്ധം നബിയേ അങ്ങയിൽ നിന്നാണ്,അവയെ സഹ്റ رَضِيَ اللهُ عَنْهُا യിൽ നിക്ഷേപിക്കുകയും ചെയ്തു'

كنت تؤويهما إليك كما آوت من الخط نقطتيها الياء

'യ' എന്ന അക്ഷരം അതിന്റെ രണ്ട്‌ പുള്ളികളെ വരയിൽ നിന്നും എപ്രകാരം തന്നിലേക്ക്‌ അഭയമാക്കി കൂട്ടിയോ അപ്രകാരം
തങ്ങൾ അവർ രണ്ട്‌ പേരെയും തങ്ങളിലേക്ക്‌ അഭയമായി കൂട്ടി അണക്കുന്നവരായിരുന്നു'

وقست منهم قلوب على من بكت الارض فقدهم والسماء

'ആർക്കു വേണ്ടിയാണോ ആകാശവും ഭൂമിയും നഷ്ടം കൊണ്ട് വിലപിച്ചത്,അവരോട് അക്രമം ചെയ്തവരുടെ ഹൃദയങ്ങൾ ക്രൂരമായി'

فابكهم ما استطعت إنّ قليلاً في عظيم من المصاب البكاء

'അത് കൊണ്ട് നിങ്ങളുടെ കഴിവിനനുസരിച്ച് പ്രവാചകർ ﷺ തങ്ങളുടെ കുടുംബത്തിന്നു വേണ്ടി വിലപിക്കുക,കാരണം ആപത്തേൽക്കപ്പെട്ട ആളുകൾക്ക്‌ ചെയ്യാവുന്ന കാര്യങ്ങളിൽ നിന്നും ഏറ്റവും ചുരുങ്ങിയ കാര്യം വിലാപമാണ്'

كل يوم وكل أرض لكربي منهم كربلا وعاشوراء

'അവരോടുള്ള എന്റെ ദുഃഖം നിമിത്തം എല്ലാ സ്ഥലങ്ങളും എനിക്ക് കർബലയും എല്ലാ ദിവസങ്ങളും എനിക്ക് ആശൂറാഉം ആണ്‌'

സുൽത്താനുൽ ഹിന്ദ് ഗരീബ് നവാസ് ശൈഖ് അജ്മീർ ഖാജാ رَضِيَ اللهُ عَنْهُ വിൻറെ പ്രസിദ്ധമായ ഒരു പാർസി കവിതയുണ്ട്.

شاہ است حسین، بادشاہ است حسین

'ഹുസൈൻ رَضِيَ اللهُ عَنْهُ വാണ് രാജാവ്,ഹുസൈൻ رَضِيَ اللهُ عَنْهُ വാണ് ചക്രവർത്തി.

دین است حسین،دین پناہ است حسین

ഹുസൈൻ رَضِيَ اللهُ عَنْهُ വാണ് ദീൻ,ദീനിന്റെ പരിചയും ഹുസൈൻ رَضِيَ اللهُ عَنْهُ തന്നെ,

سر داد، نداد دست درِ دست یزید

യസീദിന് തല കൊടുത്തു,പക്ഷെ കൈ കൊടുത്തില്ല.
حقا کہ بنائے لا الہ است حسین

സത്യത്തിന്റെ നിലനിൽപ്പ് ഹുസൈൻ رَضِيَ اللهُ عَنْهُ വിലല്ലാതെയില്ല'

ഇമാമുനാ ശാഫിഈ رَضِيَ اللهُ عَنْهُ ഇത്തരം അഭിശപ്തൻമാർ നബി ﷺ തങ്ങൾക്കും കുടുംബത്തിന്നും സ്വലാത്തുകൾ ചൊല്ലുകയും അധികാരവും സ്ഥാനലബ്ധികളും വരുബോൾ അഹ്ലുൽ ബൈത്തിനെ കല്ലെറിയുകയും ചെയ്യുന്ന വിരോധാഭാസത്തെ പരിഹസിക്കുബോൾ ഒരുപടിയും കൂടി മുന്നിൽ കടന്ന് ഇമാമുനാ ബൂസൂരി رَضِيَ اللهُ عَنْهُ തനിക്ക് എല്ലാ ദിനങ്ങളും ആശൂറാഉം എല്ലാ സ്ഥലങ്ങളും കർബലയുമാണന്ന് പ്രഖ്യാപിക്കുന്നു, തുടർന്ന് ശൈഖ് അജ്മീർ ഖാജാ തങ്ങൾ സത്യത്തിൻറെ നില നിൽപ്പിന്ന് ഹുസൈനിയ്യത്തിനെ സ്വീകരിക്കാൻ ആഹ്വാനം ചെയ്യുന്നു.

ബുർദ പഠനം

18 Oct, 19:04


البردة المديح.pdf

ബുർദ പഠനം

13 Oct, 03:47


#മുത്തുനബിﷺയെ_കണ്ടിട്ടുണ്ടോ?!

وكان قد جاء يوماً من عند أحد السلاطين إلى بيته، فدخل السكة، فصادف شيخاً مليحاً، فقال الشيخ له: أأنت رأيت رسول الله صلى الله تعالى عليه وسلم الليلة في المنام؟ قال البوصيري: إني لم أر النبي في تلك الليلة لكن امتلاً قلبي من ذلك الكلام بعشقه ومحبته عليه الصلاة والسلام فجئت إلى بيتي فنمت، فإذا أنا رأيت رسول الله صلى الله تعالى عليه وسلم مع الأصحاب كالشمس بين النجوم فانتبهت ، وقد ملئ قلبي بالمحبة والسرور، ولم يفارق بعد ذلك من قلبي محبة ذلك النور، أنشدت في مدحه قصائد كثيرة كـ "المضرية والهمزية".
(شرح الخربوطي للبردة:٣٧)

ആദ്യ കാലങ്ങളില്‍ കൊട്ടാരക്കവിയായിരുന്ന ഇമാം ബൂസ്വൂരി(റ) ഒരു ദിവസം പതിവ് പോലെ കൊട്ടാരത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ അങ്ങാടിയിൽ വെച്ച് യാദൃശ്ചികമായി ഒരു മഹാനെ കണ്ടുമുട്ടി.

പ്രസ്തുത മഹാൻ ഇമാം ബൂസ്വൂരി(റ)യോട് ചോദിച്ചു: നിങ്ങൾ രാത്രി സ്വപ്നത്തിൽ മുത്തുനബിﷺയെ കണ്ടിരുന്നോ? ബുസ്വൂരി(റ) പറയുന്നു: ആ രാത്രിയിൽ ഞാൻ തിരുനബിﷺയെ കണ്ടിട്ടില്ല, പക്ഷേ ഈ ചോദ്യം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. പൂങ്കവരോടുള്ള മഹബ്ബത്തും ഇഷ്ഖും കൊണ്ട് എന്റെ ഹൃദയം നിറഞ്ഞു, ഉടനെ ഞാൻ എന്റെ വീട്ടിലേക്ക് ചെന്ന് കിടന്നു, ഉറക്കത്തില്‍ ഞാന്‍ മുത്തുനബിﷺയെ കണ്ടു. അവിടുത്തോടൊപ്പം അനുചരന്മാരുമുണ്ട്. നക്ഷത്രങ്ങള്‍ക്കിടയിൽ സൂര്യനെപ്പോലെ അവിടുന്ന് ജ്വലിക്കുന്നുണ്ടായിരുന്നു. ഞാൻ ഞെട്ടിയുണർന്നു. എന്റെ ഹൃദയത്തിൽ സന്തോഷവും മഹബ്ബത്തും നിറഞ്ഞു. അതിനുശേഷം എന്റെ ഖൽബിൽ നിന്ന് തിരുനൂറിനോടുള്ള ഇഷ്ഖ് വേർപിരിഞ്ഞതേയില്ല. ഞാൻ അവിടുത്തെ പ്രകീർത്തിച്ച് ഖസീദത്തുൽ മുള്റിയ്യ, ഖസീദത്തുൽ ഹംസിയ്യ പോലുള്ള നിരവധി കവിതകൾ എഴുതിത്തുടങ്ങി.
(ഖർബൂത്വി:37)

ബുർദ പഠനം

11 Oct, 06:08


من مفاخر الشاذلية :

الحكم العطائية
وبردة البوصيري
والصلاة المشيشية

https://t.me/burdastudy/1651

ബുർദ പഠനം

11 Oct, 06:03


البوصيري أعلم الشعراء وأشعر العلماء

ذكر أهل العلم من ندرة الجمع بين البراعة في العلم والبراعة في الشعر ، وكذلك ندرة الجمع بين البراعة في النثر والبراعة في الشعر وقد ذكرت تعليل أهل العلم لذلك في دروس كثيرة وإن ممن جمع بين البراعة في العلم والشعر ابن دريد الأزدي والبوصيري وقد وصف كل منهما بأعلم الشعراء وأشعر العلماء

ബുർദ പഠനം

08 Oct, 04:26


ഇത് വരെയുള്ള ദൂസലം വെട്ടങ്ങൾ പുതിയ ടെലഗ്രാം ഗ്രൂപ്പിൽ ലഭ്യമാണ്.

01 മസ്ജിദുൽ ഖിബ്ലതൈനി
02 സൗർ ഗുഹ
03 ചുട്ട കോഴി
04 കോഴ്സ് പൂർത്തിയാക്കിയ സിംഹം
05 മിഅറാജ്

06 അൽ റഫീഖ് അൽ അഅലാ
07 ഹിഡൻ അജണ്ട
08 വാങ്കിൻ്റെ ജവാബ്
09 ഹബീബുള്ളാഹി, ഖലീലുള്ളാഹി, കലീമുള്ളാഹി
10 മദീന

11 രണ്ട് വൃക്ഷങ്ങൾ
12 ജയിൽ വാസം പോര
13 ബാബുന്നിസാഅ'
14 തസ്ബീഹിൻ്റെ അപാര ശക്തി
15 തഹജ്ജുദ്

16 പുഞ്ചിരി
17 മക്ക
18 നബി(സ)യുടെ നൂർ
19 ആവർത്തിച്ചോതുന്ന ഗ്രന്ഥം
20

🟣 ലഭിക്കാൻ ജോയിൻ ചെയ്യുക
https://t.me/+WUMUTYRAE0BkYjI1

ബുർദ പഠനം

06 Oct, 14:11


ബുർദ ശരീഫിന്റെ ചില വ്യാഖ്യാതാക്കൾ :


ഇമാം ഇബ്നു ഹിഷാം (ഹി.761),
ഇമാം തിൽമിസാനി (ഹി.781),
ഇമാം തഫ്താസാനി (ഹി. 792),
ഇമാം സർഖശി (ഹി.795) എന്നിവരാണ് എട്ടാം നൂറ്റാണ്ടിലെ പ്രമുഖ വ്യാഖ്യാതാക്കൾ.

ഒമ്പതാം നൂറ്റാണ്ടിലാവട്ടെ,

ശറഹു ഖവാരിസ്മി (ഹി.802),
അബൂ താഹിർ അൽ ഹനഫി (ഹി.803),
ഇമാം ശിഹാബുദീൻ അഹ്‌മദ് ബിൻ ഇമാദ് (ഹി. 808),
ഇമാം ഇബ്നു ഖൽദൂൻ (ഹി.808),
പ്രസിദ്ധ ഖുർആൻ പാരായണ ശാസ്ത്ര പണ്ഡിതനായ ഇമാം ജസരി (ഹി.833),
ഇമാം ഇബ്നു മർസൂഖ് തിൽമിസാനി (ഹി.842),
ഇമാം ജലാലുദ്ധീൻ അൽമഹല്ലി (ഹി.864) എന്നിവരാണ് പ്രധാനമായും വ്യാഖ്യാനം എഴുതിയത്.

ഇമാം സകരിയ്യൽ അൻസ്വാരി (ഹി.926),
ഇമാം ഇബ്നുൽ ഹാജ് അൽമാലികീ (ഹി.930),
ഇമാം ഇബ്നു ഹജർ അൽഹൈതമി (ഹി.976),
ഇമാം ഇമാം മുഹമ്മദ്‌ ശൈഖ് സാദ (ഹി. 951) പത്താം നൂറ്റാണ്ടിൽ ഈ കാവ്യത്തിന് സേവനം ചെയ്തവരിൽ പ്രധാനികളാണ് ഇവർ.

പതിനൊന്നാം നൂറ്റാണ്ടിലെ പ്രമുഖ വ്യാഖ്യാതാക്കളാണ്
ഇമാം മുല്ലാ അലിയ്യുൽ ഖാരി (ഹി.1014),
ഇമാം നൂറുദ്ധീൻ അൽഹലബീ (ഹി.1044).

പിൽകാലത്ത് പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിൽ
ഇമാം അഹ്‌മദ്‌ ബിൻ അബ്ദുൽ വഹാബ് ഗസാനി (ഹി.1146),
അഹ്‌മദ് ബിൻ അമീനുദ്ദീൻ അൽ ബിസ്ത്വാമീ (ഹി.1157),
ഇമാം അഹ്‌മദ് ബിൻ അജീബ (ഹി.1161),
ഇമാം അംറു ബിൻ അഹ്‌മദ് അൽഖർബൂതി (ഹി. 1229),
ഇമാം ബാജൂരി (ഹി.1278),
ശൈഖ് ഹസനുൽ അദവീ ഹംസാവീ (ഹി.1303)

തുടങ്ങിയ പണ്ഡിത മഹത്തുക്കൾ പ്രസ്തുത കാവ്യത്തെ അധികരിച്ചു കൊണ്ട് എഴുതിയിട്ടുണ്ട്.

ബുർദ പഠനം

06 Oct, 02:33


https://www.facebook.com/share/v/rD3gm9FVHNRMgYRL/?mibextid=WC7FNe

ബുർദ പഠനം

05 Oct, 07:57


ഒലിപ്പുഴ അബൂ ഹന്ന ഇസ്മായിൽ കാമിൽ സഖാഫി

https://youtu.be/mMW9w9eFXSY?si=398QQmLduzJOfSFE

ബുർദ പഠനം

05 Oct, 06:39


ഈ വിഷയം ഇമാം ഖാളി ഇയാളിന്റെ (റ) കിതാബുശ്ശിഫയിൽ നിന്ന് തന്നെ വായിക്കാം. അതായത്, ഇമാം അബുൽ ഹസൻ അൽഖാബിസിയുടെ (റ) ഫത്‌വ ഉദ്ധരിച്ച, മാലിക്കീ പണ്ഡിതൻ തന്നെയായ ഇമാം ഖാളി ഇയാളിന്റെ (റ) ശിഫ!

• فصل الْوَجْه السابع أَنّ يذكر مَا يجوز عَلَى النَّبِيّ ﷺ أَو يختلف فِي جوازه عَلَيْه...
وَكَذَلِك قَد ذَكَر اللَّه يتمه وعيلته عَلَى طريق المنة عَلَيْه والتعريف بكرامته لَه فذكر الذاكر لَهَا عَلَى وجه تعريف حاله والخَبَر عَن مُبْتَدَئِه والتّعجُّب من مَنِح اللَّه قِبَلَه وعَظِيم مِنّتِه عِنْدَه لَيْس فِيه غَضَاضَة بَل فِيه دَلَالَة عَلَى نُبُوَّتِه وصحَّة دَعْوَتِه إِذ أظْهَرَه اللَّه تَعَالَى بَعْد هَذَا عَلَى صَنَادِيد الْعَرَب وَمِن نَاوأَه من أشْرَافِهِم شيئا فشيئا وَنَمى أمْرُه حَتَّى قَهَرَهُم وَتَمَكّن من مِلْك مَقَالِيدِهِم وَاسْتِباحَه مما لك كثير مِن الْأُمَم غَيْرِهِم بإظْهَار اللَّه تَعَالَى لَه وتأييده بنصره وبالمؤمنين وألف بَيْن قُلُوبِهِم وإمْدَادِه بِالْمَلَائِكَة الْمُسَوّمِين...الخ
كتاب الشفا (٣٤٩/٢)

അഥവാ, തിരുനബിയുടെ ﷺ ബഹുമാനം
ലക്ഷ്യം വെച്ചുകൊണ്ട് “യതീം” എന്ന് വിശേഷിപ്പിക്കുന്നത് ഏറെ സ്തുത്യാർഹമാണെന്ന്!

അപ്പോൾ, ഇമാം അബുൽ ഹസൻ അൽഖാബിസി (റ) പറഞ്ഞത് തിരുനബിയെ ﷺ നിന്ദിക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രസ്തുത വാചകങ്ങൾ പ്രയോഗിച്ചയാളെ കുറിച്ചാണെന്ന് മനസ്സിലാക്കണം. ഈ വിഷയം ഇമാം ശിഹാബുദ്ദീൻ അൽഖഫാജി (റ) തന്റെ “നസീമുരിയാളി”ൽ രേഖപ്പെടുത്തുന്നുണ്ട്. (വോ:4, പേ:343). ആകയാൽ, വിശദീകരണത്തിനു വിധേയമാക്കപ്പെടേണ്ട ഈ വിഷയത്തെ സ്വതാല്പര്യങ്ങൾക്ക് വേണ്ടി തെറ്റായ നിലയിൽ അവതരിപ്പിച്ചു കൊടുക്കുന്നവർ വിമർശനത്തിനും ഒരു മാന്യതയുണ്ടെന്നു മനസ്സിലാക്കണം.

🖊️ Nafseer Ahmadh

ബുർദ പഠനം

05 Oct, 06:39


ബുർദത്തുൽ മദീഹും
വിമർശകരുടെ പാഴ് ശ്രമങ്ങളും

മുസ്‌ലിം ലോകത്ത് ഖസ്വീദതുൽ ബുർദയുടെ സ്വീകാര്യതയും, ഖ്യാതിയും അനിഷേധ്യമാണ്. വ്യാഖ്യാനങ്ങൾ നൽകുന്നതിന് പുറമെ പുറമെ പഞ്ച വൽക്കരണം (തഖ്മീസ്), സപ്ത വൽക്കരണം (തസ്ബീഅ്), ആശയങ്ങൾ വ്യത്യാസപ്പെടാതെ സമാന ചുവടിലുള്ള രചന (മുആറള), ഓരോ അർദ്ധ വരികൾക്കിടയിലും മറ്റൊരി വരി ചേർക്കൽ (തഷ്ത്വീർ), തുടങ്ങിയ കവിതാ ലോകത്തെ വ്യത്യസ്ത സമീപനങ്ങളിലൂടെയും ഖസീദത്തുൽ ബുർദക്ക് സേവനം ചെയ്ത പണ്ഡിത മഹത്തുക്കൾ അനേകമാണ്. ആ പണ്ഡിതരാവട്ടെ, ഖസ്വീദതുൽ ബുർദയിൽ “ശിർക്ക്, കുഫ്റ്” എന്നിവയെ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന വിഭാഗങ്ങൾ ഏതെങ്കിലും വിധേന സ്വീകരിക്കപ്പെടുന്നവരുമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ലോകം കണ്ട അനേകം പണ്ഡിത മഹത്തുക്കൾക്ക് തിരിയാത്ത, മനസ്സിലാവാത്ത ശിർക്കിനെയും, കുഫ്റിനെയും അവർ തിരഞ്ഞു കൊണ്ടിരിക്കുന്നു.

ഇമാം ബൂസ്വീരി (റ) വരികൾക്കിടയിൽ തിരുനബിയെ ﷺ “യതീം” എന്ന വിശേഷിപ്പിച്ചതാണ് തല്പര കക്ഷികളുടെ പുതിയ ക്യാപ്സ്യൂൾ. “യതീം” എന്ന് വിശേഷിപ്പിച്ചതിനാൽ ഇമാം സർകശി (റ) ഇമാം ബൂസ്വീരി (റ) ശിക്ഷക്ക് അർഹനാണെന്ന് പറഞ്ഞിട്ടുണ്ടെന്ന കളവും അവർ പ്രചരിപ്പിക്കുന്നുണ്ട്. ഇമാം സർകശിയുടെ (റ) ബുർദക്കുള്ള വ്യാഖ്യാനത്തെ അവലംഭിച്ചു കൊണ്ട് ഈ വാദം ഉന്നയിക്കുന്നത് മഹാനരുടെ പേരിൽ ചെയ്യുന്ന വലിയ അപരാധമാണ്. “യതീം” എന്ന് തിരുനബിയെ ﷺ വിശേഷിപ്പിക്കുന്നതിനെ സംബന്ധിച്ച് മുസ്‌ലിം പണ്ഡിത മഹത്തുക്കൾ എന്താണ് പറഞ്ഞതെന്ന് അറിഞ്ഞോ അറിയാതെയോ വിമർശകർ നിരാകരിക്കുകയാണ്.

ഇമാം ഖാളി ഇയാളിന്റെ (റ) കിതാബു ശ്ശിഫാ, ഇമാം സ്വാലിഹ് ശാമിയുടെ (റ) സുബുലുൽ ഹുദാ വ റശാദ് തുടങ്ങിയ ഗ്രന്ഥങ്ങൾ പരിശോധിക്കാം.

(١) وَأفْتى أَبُو الْحَسَن القابِسيّ فِيمَن قَال فِي النبي ﷺ الْجَمَّال يَتِيم أَبِي طَالِب بالْقَتْل.
من كتاب الشفا (٢/٢١٧)

(٢) وأفتى أبو الحسن القابسيّ فيمن قال في النبي ﷺ: الحمّال يتيم أبي طالب بالقتل.
من كتاب سبل الهدى (٢٤/١٢)

മാലികീ പണ്ഡിതരിൽ പ്രമുഖനായ ഇമാം അബുൽ ഹസൻ അൽഖാബിസിയെ (റ) തൊട്ടുള്ള ഈ പരാമർശം യഥാക്രമം കിതാബു ശ്ശിഫായിലും, സുബുലുൽ ഹുദയിലും കാണാവുന്നതാണ്. الْجَمَّال എന്ന പദം الحمّال എന്നും വന്നിട്ടുണ്ട്. ഇരു ഗ്രന്ഥത്തിലും തിരുനബിയുടെ ﷺ സ്ഥാനത്തിന് കോട്ടം വരുത്തുന്ന പ്രയോഗങ്ങൾ ഏതൊക്കെ, എങ്ങനെയൊക്കെ എന്ന് വിശദീകരിക്കുന്ന ഭാഗത്തിലാണ് ഈ ചർച്ചകൾ കൊണ്ടു വരുന്നതും.

എന്നാൽ, നിരുപാധികം തിരുനബിയെ ﷺ “യതീം” എന്ന് വിശേഷിപ്പിക്കുന്നതിനെ പറ്റിയാണോ പണ്ഡിതർ ഇപ്പറഞ്ഞത്?
ഇമാം സ്വാലിഹ് ശാമി (റ) രേഖപ്പെടുത്തുന്നു:

“قال القاضي رحمه الله: من وصف النبي ﷺ بالأمّية أو نحوها من اليتم وما جرى عليه من الأذى، فإن قصد بذلك مقصده من التعظيم والدلالة على نبوته ﷺ ونحو ذلك كان حسنًا، ومن أراد ذلك على غير وجهه وعلم منه سوء قصده لحق بما تقدم، أي بالسابّ فيقتل أو يؤدّب بحسب حاله.“
سبل الهدى (٤٣٥/١)

അതായത്, തിരുനബിയെ ﷺ ഉമ്മിയ്യ്, യതീം എന്ന് വിശേഷിപ്പിക്കുന്നവന്റെ ലക്ഷ്യം കൂടി പരിഗണിക്കൽ അനിവാര്യമാണെന്ന്. ഇത്തരം വിശേഷണങ്ങളിലൂടെ തിരുനബിയുടെ ﷺ ബഹുമാനം പറയലും, പ്രവാചകത്വത്തിന്റെ തെളിവായി ചേർത്തു വെക്കലുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിൽ അത് സ്വാഗതാർഹമാണ്. മറിച്ച്, ലക്ഷ്യം മോശമാണെങ്കിൽ അർഹമായ ശിക്ഷക്ക് അയാൾ അർഹനാവുകയും ചെയ്യും.

ബുർദ പഠനം

02 Oct, 16:32


https://t.me/burdha_kavyam

ബുർദ പഠനം

02 Oct, 16:31


https://t.me/tahseel_notes/324

ബുർദ പഠനം

01 Oct, 06:29


#MEELADUNNABIﷺ
*അൽ-ഫറദ*
*പ്രേമം നെയ്യുന്ന സംഗീതങ്ങൾ*

> തിരുനബി പ്രകീർത്തന സദസ്സുകളുടെ അനിർവചനീയ താളമാണ് ഖസീദതുൽ ബുർദ. താജുശ്ശരീഅ അഖ്തർ റസാ അൽ ഖാദിരി അൽ അസ്ഹരി എഴുതിയ ഉറുദു ഭാഷയിലെ വിശ്വവിഖ്യാത ബുർദവ്യാഖ്യാനത്തിൻ്റെ മലയാള മൊഴിമാറ്റം.

*Join Us:*
WhatsApp
* https://bit.ly/islamsight

*www.islamsight.org*

ബുർദ പഠനം

28 Sep, 15:00


മുത്ത് നബി(സ്വ)
മദ്ഹിന്റെ പരിധി നിശ്ചയിക്കുന്നു