RUDSET Kannur official channel @rudsetknr Channel on Telegram

RUDSET Kannur official channel

@rudsetknr


RUDSET Kannur official channel (English)

Welcome to the RUDSET Kannur official channel! Are you looking for a platform that offers valuable insights and updates related to skill development and entrepreneurship? Look no further, as this channel is here to provide you with all the information you need to succeed in your career journey. RUDSET, short for Rural Development and Self Employment Training Institute, is a renowned organization that focuses on empowering individuals through skill development programs and entrepreneurship opportunities. By joining our channel, you will have access to a wide range of resources, including job openings, training programs, success stories, and expert advice from industry professionals. Whether you are a student looking to enhance your skills or an aspiring entrepreneur seeking guidance, RUDSET Kannur official channel is the perfect place for you. Stay informed, motivated, and inspired on your path to success with our channel. Join us today and take the first step towards a brighter future!

RUDSET Kannur official channel

21 Nov, 11:04


https://www.facebook.com/share/v/14TZRgrbPT/?mibextid=b753im

RUDSET Kannur official channel

10 Nov, 12:57


പയ്യന്നൂർ റോട്ടറിയും കേന്ദ്ര സർക്കാർ അംഗീകൃത സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് (RUDSET) ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി മൊബൈൽ ഫോൺ സർവ്വീസിംഗിൽ 100% സൗജന്യ പരിശീലനം നൽകുന്നു . ഉടൻ ആരംഭിക്കുന്ന ഈ കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2024 നവംബർ 14 ന് രാവിലെ 10 മണിക്ക് കേളോത്ത് റോട്ടറി ഭവനിൽ എത്തുക . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ , 9447203388,9562548997

RUDSET Kannur official channel

08 Nov, 09:34


സംരംഭകരാകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ *100% സൗജന്യ സംരംഭകത്വ വികസന പരിശീലനം കണ്ണൂരിൽ *
🚩 പരിശീലന സ്ഥാപനം: കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 1985 മുതൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്(RTA ഗ്രൗണ്ടിന് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂർ)
🚩അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2024 ഡിസംബർ 15
🚩പരിശീലന കാലാവധി 13 ദിവസം
🚩ക്‌ളാസ്സുകൾ ആരംഭിക്കുന്നത് ഡിസംബർ 4 ആം വാരം
🚩കേന്ദ്ര സർക്കാർ അംഗീകൃത NCVET സർട്ടിഫിക്കറ്റ് ലഭ്യമാകുന്നു.
🚩പരിശീലനം 100% സൗജന്യം.
🚩PMEGP പോലുള്ള വായ്പ പദ്ധതികളിൽ സബ്‌സിഡിക്ക് സ്വീകരിക്കപ്പെടുന്ന സർട്ടിഫിക്കറ്റ് ലഭ്യമാകുന്നു.

*കേന്ദ്ര-ഗ്രാമവികസനവകുപ്പിന്‍റെ* അംഗീകാരത്തോടെ, 2024 ഡിസംബർ മാസം നാലാമത്തെ ആഴ്ച ആരംഭിക്കുന്ന 13 ദിവസത്തെ സമഗ്രമായ *സൗജന്യ സംരംഭകത്വ വികസന* പരിശീലനത്തിലേക്ക് താല്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

*ബിസിനസ് നടത്തുന്നവർക്കും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്*


➽ഇന്ത്യയിലും, വിദേശത്തും അംഗീകാരമുള്ളതും *കേന്ദ്ര-ഗ്രാമ വികസന മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ്* ലഭ്യമാക്കുന്ന ഈ പരിശീലനത്തിൽ താഴെ പറയുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
ബിസിനസ് മാനേജ്മെന്റ്
മാർക്കറ്റിങ്
ബാങ്കിങ്
കസ്റ്റമർ റീട്ടെൻഷൻ മാനേജ്‌മന്റ്
മാർക്കറ്റ് സർവ്വേ & മാർക്കറ്റ് അനാലിസിസ്
പ്രൊജക്റ്റ് റിപ്പോർട്ട് നിർമ്മാണം
ബിസിനസ് അവസരങ്ങൾ കണ്ടെത്തൽ
റിസ്ക് മാനേജ്‌മെന്റ്
അക്കൗണ്ടിംഗ്
ബിസിനസ് നിയമങ്ങൾ
ഡിജിറ്റൽ ബ്രാൻഡിംഗ്
സംരംഭകത്വ കഴിവുകൾ
സംരംഭകത്വ സഹായ പദ്ധതികൾ
ക്രെഡിറ്റ് സ്‌കോർ & ഫിനാൻഷ്യൽ മാനേജ്മെന്റ്
ബിസിനസ് കമ്മ്യൂണിക്കേഷൻ
വർക്കിങ് ക്യാപിറ്റൽ മാനേജ്‌മന്റ്
GST മുതലായവ
സൗജന്യ പരിശീലനം
സൗജന്യ താമസ സൗകര്യം
സൗജന്യ ഭക്ഷണം

*അപേക്ഷകർ ശ്രദ്ധിക്കുക*
+ കണ്ണൂർ, കാസർഗോഡ്, വയനാട്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.
+മറ്റ് ജില്ലക്കാർക്കും അപേക്ഷിക്കാം.
+ അപേക്ഷകർ 18നും 44 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
+ APL /BPL വ്യത്യാസമില്ലാതെ അപേക്ഷിക്കാം.
*+ ഇനി പറയുന്ന ഏതെങ്കിലും ഒന്നുള്ളവർക്ക് മുൻഗണനക്ക് അർഹത ഉണ്ട് * : BPL റേഷൻ കാർഡിൽ പേരുള്ളവർ അല്ലെങ്കിൽ കുടുംബശ്രീ /SHG അംഗമോ കുടുംബശ്രീ /SHG അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 ദിവസം എങ്കിലും ജോലി ചെയ്തവർ ആയിരിക്കണം
+ അഡ്മിഷൻ സമയത്ത് ജനന തിയ്യതി, മാസം വർഷം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ ആധാർ കാർഡ് ഉണ്ടായിരിക്കണം (ഇല്ലെങ്കിൽ ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുക)
+ താമസിച്ചു പഠിക്കുന്നവർക്ക് മുൻഗണന
+ അവധി ദിവസങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ചയും പ്രവൃത്തി ദിനം ആയിരിക്കും.

*അപേക്ഷ അയക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത അപേക്ഷിക്കുക*.

https://forms.gle/i6uwkadVyMoRLFV39

♦️പ്രസ്തുത വിവരം താങ്കളുടെ വേണ്ടപ്പെട്ടവരുടെ ഇടയിൽ പങ്കു വക്കുമല്ലോ♦️

റുഡ്‌സെറ്റ് നൽകുന്ന സൗജന്യ സേവനങ്ങൾ ബിസിനസ്, ബാങ്കിങ് സംബന്ധമായ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ താങ്കൾക് താഴെ നൽകിയിട്ടുള്ള റുഡ്‌സെറ്റ് whatsapp Community ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകാം.

https://whatsapp.com/channel/0029Va9PgeeDzgTEdM0E9y2x
-------------------------------------------------------------------------------
സംരംഭകത്വ പദ്ധതികൾ എന്നിവയെക്കുറിച്ച് അറിയാൻ

https://www.youtube.com/abhilashnar

പ്രസ്തുത വിവരങ്ങൾ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ഇടയിൽ പങ്കുവെക്കുമല്ലോ
കൂടുതൽ അറിയാൻ വിളിക്കുക (രാവിലെ 9 .45am to 5.45pm ) 04602226573

RUDSET Kannur official channel

06 Nov, 06:58


*ടൂ വീലർ മെക്കാനിക്ക് ആകാം. കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റോടു കൂടി. നേടാം പരിശീലനം 100% സൗജന്യമായി*
🚩 പരിശീലന ഏജൻസി: കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 1985 മുതൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്(RTA ഗ്രൗണ്ടിന് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂർ)
🚩അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2024 ഡിസംബർ 3
🚩പരിശീലന കാലാവധി 30 ദിവസം
🚩ക്‌ളാസ്സുകൾ ആരംഭിക്കുന്നത് ഡിസംബർ 3ആം വാരം
🚩കേന്ദ്ര സർക്കാർ അംഗീകൃത NCVET സർട്ടിഫിക്കറ്റ് ലഭ്യമാകുന്നു.
🚩പരിശീലനം 100% സൗജന്യം.
🚩 കേന്ദ്ര സർക്കാർ അംഗീകൃതം

*പരിശീലനത്തിന്റെ പ്രേത്യേകതകൾ*
🏴100% സൗജന്യ പരിശീലനം
🏴100% സൗജന്യ ഭക്ഷണം
🏴18 നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
🏴 ഇന്ത്യയിലും വിദേശത്തും സ്വീകരിക്കപ്പെടുന്ന കേന്ദ്ര ഗ്രാമ വികസന വകുപ്പിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ്
🏴രണ്ടു വർഷം സൗജന്യ ഫോളോ അപ് സേവനം
🏴 എൻജിൻ വർക്ക് ഉൾപ്പെടെ പഠിപ്പിക്കുന്നു
🏴 ബൈക്ക് & സ്കൂട്ടർ സർവീസിങ്
🏴ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് പ്രൊജക്റ്റ് റിപ്പോർട് & വായ്പാ സഹായങ്ങളും നൽകുന്നു
🏴പ്രസ്തുത മേഖലയിലെ തുടക്കക്കാർക്ക് മുൻഗണന
🏴ബിസിനസ് ക്‌ളാസ്സുകൾ
🏴 അവധി ദിവസങ്ങൾ ഉണ്ടാകില്ല, *ഞായറാഴ്‌ചയും* പരിശീലനം ഉണ്ടാകും
🏴രാവിലെ 9 .15am മുതൽ വൈകുന്നേരം 5 .45pm വരെ ആണ് ക്ലാസ് സമയം
🏴ഗ്രാമ വികസന മന്ത്രാലയത്തിന്റെ അക്രെഡിറ്റേഷൻ ഉള്ള പരിചയ സമ്പന്നരായ അധ്യാപകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.
🏴APL-BPL വ്യത്യാസം ഇല്ലാതെ അപേക്ഷിക്കാം.

*താഴെ പറയുന്ന രേഖകൾ ഉള്ളവർക്ക് മുൻഗണന *
🏴BPL റേഷൻ കാർഡിൽ പേരുള്ളവർ
🏴 കുടുംബശ്രീ അംഗം അല്ലെങ്കിൽ അവരുടെ കുടുംബാംഗം
🏴ഏതെങ്കിലും കുടുംബശ്രീ /അംഗീകൃത സ്വാശ്രയ സംഘത്തിൽ അംഗമായവർ അല്ലെങ്കിൽ അവരുടെ കുടുംബാംഗം
🏴തൊഴിലുറപ്പ് ജോബ് കാർഡിൽ പേര് ഉള്ളതും കുറഞ്ഞത് 30 ജോലി എങ്കിലും ചെയ്തവർ

♦️അപേക്ഷ നൽകാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക. ശ്രദ്ധാപൂർവ്വം അപേക്ഷാഫോം പൂരിപ്പിക്കുമല്ലോ♦️.

https://forms.gle/iBtEjtbfhbpLwrGu9

♦️പ്രസ്തുത വിവരം താങ്കളുടെ വേണ്ടപ്പെട്ടവരുടെ ഇടയിൽ പങ്കു വക്കുമല്ലോ♦️

റുഡ്‌സെറ്റ് നൽകുന്ന സൗജന്യ സേവനങ്ങൾ ബിസിനസ്, ബാങ്കിങ് സംബന്ധമായ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ താങ്കൾക് താഴെ നൽകിയിട്ടുള്ള റുഡ്‌സെറ്റ് whatsapp Community ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകാം.

https://whatsapp.com/channel/0029Va9PgeeDzgTEdM0E9y2x
-------------------------------------------------------------------------------
സംരംഭകത്വ പദ്ധതികൾ എന്നിവയെക്കുറിച്ച് അറിയാൻ

https://www.youtube.com/abhilashnar

പ്രസ്തുത വിവരങ്ങൾ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ഇടയിൽ പങ്കുവെക്കുമല്ലോ
കൂടുതൽ അറിയാൻ വിളിക്കുക (രാവിലെ 9 .45am to 5.45pm ) 04602226573

RUDSET Kannur official channel

02 Nov, 15:38


റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ടെറാക്കോട്ട ശില്പ നിർമ്മാണ  പരിശീലനം ആരംഭിച്ചു.

കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പ്രവർത്തിച്ചു വരുന്ന റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ  കളിമൺ ( ടെറാക്കോട്ട) ശില്പ നിർമ്മാണ സൗജന്യ പരിശീലനം ആരംഭിച്ചു.

പ്രശസ്ത ശില്പിയും ചിത്രകാരനുമായ KKR വേങ്ങര ക്യാമ്പ് ഉൽഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദവും സംസ്‌ക്കാരപരവും ആയ ടെറാക്കോട്ട കലാ മേഖലയ്ക്ക് വിപണിയിൽ വലിയ സാധ്യതകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹോം ഡെക്കോർ, ഇന്റീരിയർ ഡിസൈൻ, ആർക്കിടെക്ചർ, ലാൻഡ്‌സ്‌കേപ്പ് ഡിസൈൻ, ക്രാഫ്റ്റ് ടൂറിസം, വർക്ക്ഷോപ്പുകൾ, ഫാഷൻ, ജ്വല്ലറി, പ്രദർശനങ്ങൾ, ആർട്ട് ഗ്യാലറികൾ, ഡിജിറ്റൽ, സോഷ്യൽ മീഡിയ മാർക്കറ്റ് പ്ലേസുകൾ, വിദ്യാഭ്യാസം, സ്കിൽ ഡെവലപ്പ്മെന്റ്, റസ്റ്റോറേഷൻ, സംരക്ഷണം തുടങ്ങി സംരക്ഷണ പദ്ധതികളിലൂടെ വലിയൊരു മേഖലയിൽ കലയുടെയും പൈതൃകത്തിന്റെയും സംരക്ഷണത്തിനായി അവസരങ്ങൾ നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ കെട്ടിടങ്ങൾ, കലാവസ്തുക്കൾ തുടങ്ങിയവ സംരക്ഷിക്കുന്നതിൽ ടെറാക്കോട്ട ആർട്ടിസ്റ്റുകളെ ആവശ്യമുണ്ട്. ഇവയൊക്കെ പഠിതാക്കൾക്ക് പുതിയ അവസരങ്ങൾ ഒരുക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇദംപ്രഥമമായി നടക്കുന്ന പരിശീല പരിപാടി ഒറീസയിൽ നിന്നും കളിമൺ ശില്പ നിർമ്മാണ രംഗത്ത് പ്രശസ്തനായ ശ്രീ സുബ്രത കുമാർ ദത്ത നേതൃത്വം നൽകും 6 ദിവസത്തെ സൗജന്യ പരിശീലന പരിപാടിയിൽ ഫൈബർ പ്രതിമാ നിർമ്മാണവും പഠിപ്പിക്കുമെന്ന് പരിശീലകൻ സുബ്രതോ കുമാർ പറഞ്ഞു.

ഡയറക്ടർ സി.വി. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉൽഘാടന ചടങ്ങിൽ അഭിലാഷ് . എൻ സ്വാഗതം പറഞ്ഞു. ബാബു .വി.സി.എൻ, സുബ്രതോ കുമാർ, എന്നിവർ സംസാരിച്ചു. അനിൽ മേനാടത്ത് നന്ദി പ്രകാശിപ്പിച്ചു.

RUDSET Kannur official channel

27 Oct, 07:54


"Proud Moment!

RUDSETI Kannur congratulates our talented trainee, Smt. Remya Payyavur, on opening her SECOND outlet at Chundaparamba, Kannur!

Your entrepreneurial spirit and determination inspire us all!

Wishing you continued success and growth in your venture!

RUDSET Kannur official channel

26 Oct, 10:32


ഫാസ്റ്റ് ഫുഡ് നിർമ്മാണ സൗജന്യമായി പഠിച്ചാലോ? അതും സൗജന്യമായി
കേന്ദ്ര സർക്കാർ നക്കുന്ന NCVET സർട്ടിഫിക്കറ്റോടു കൂടി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 2024 നവംബർ 10
ക്‌ളാസ്സുകൾ ആരംഭിക്കുന്നത് 2024 നവംബർ മൂന്നാം വാരം.
പരിശീലന കാലാവധി 10 ദിവസം.
പ്രാക്ടിക്കൽ അധിഷ്ഠിത പരിശീലനം.


കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 1984 മുതൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്(RTA ഗ്രൗണ്ട് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂർ) 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് നിർമ്മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന *അവസാന തിയ്യതി 2024 നവംബർ 10*

പരിശീലിപ്പിക്കുന്ന ഐറ്റംസ്
+ മയണൈസ്
+സാൻഡ് വിച്ച്
+ബർഗർ
+മിക്സ്ചർ
+വ്യത്യസ്തത ഡ്രിങ്കുകൾ
+ഫ്രൈഡ് റൈസ്
+പുലാവ്
+നൂഡിൽസ്
+മഞ്ചൂരിയൻ
+പാനിപൂരി
+പുഡ്ഡിംഗ്
+കട്ട്ലറ്റ്
+സമൂസ
+സ്ക്വാഷുകൾ
+ Curd റൈസ്
+ മോമോസ്
+ കാജാ
+ഭേൽപുരി
+ പിസ്സ
+ ഡോ നട്ട്
+ കുബ്ബൂസ്
+ ഷവർമ
+Bun
+ ബ്രെഡ്
+പപ്സ്
+ ഹൽവ
+കുണാഫ etc

പരിശീലനത്തിന്റെ പ്രേത്യേകതകൾ
+100 % സൗജന്യ പരിശീലനം
+100 % സൗജന്യ ഭക്ഷണം
+100 % സൗജന്യ താമസ സൗകര്യം.
+ ഇന്ത്യയിൽ എവിടെയും സ്വയം തൊഴിൽ ബന്ധപ്പെട്ടു സ്വീകരിക്കപ്പെടുന്ന സർട്ടിഫിക്കറ്റ്
+ അനുഭവ സമ്പത്തുള്ള മികച്ച അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.
+രണ്ടു വർഷം ഫോളോ അപ് സേവനം
+ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കി നൽകുന്നു.
+30% സിലബസ് ബിസിനസുമായി ബന്ധപ്പെട്ടത്
+10 ദിവസത്തെ തുടർച്ചയായ പരിശീലനം
+ അവധി ദിവസങ്ങൾ ഉണ്ടാകില്ല, ഞായറാഴ്‌ചയും പരിശീലനം ഉണ്ടാകും
+രാവിലെ 9 .15am മുതൽ വൈകുന്നേരം 5.45pm വരെ ആണ് ക്ലാസ്
സമയം
+ 18 നും 45 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം
+ലീവോ മറ്റു അവധി ദിവസങ്ങളോ ഉണ്ടാകില്ല. തുടർച്ചയായി 10 ദിവസം പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നവർ ആണെങ്കിൽ മാത്രം അപേക്ഷിക്കുക.
+തളിപ്പറമ്പ് സമീപം കാഞ്ഞിരങ്ങാട് ആണ് പരിശീലന സ്ഥലം.
+ APL BPL വ്യത്യാസമില്ലാതെ അപേക്ഷകൾ നൽകാവുന്നതാണ്
+ മുൻഗണന വിഭാഗം : റേഷൻ കാർഡ് BPL ആയവർ or കുടുംബശ്രീ അംഗമോ കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗമോ ആയവർ or ഏതെങ്കിലും സ്വാശ്രയ സംഘത്തിൽ [SHG ] അംഗമോ അംഗത്തിന്റെ കുടുംബാംഗമോ ആയവർ or തൊഴിലുറപ്പ് പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 വർക്ക് എങ്കിലും എടുത്തവർ
+ കോർപറേഷൻ പരിധിയിൽ അഡ്രസ്സ് പ്രൂഫ് ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
അപേക്ഷ നല്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത അപേക്ഷ സമർപ്പിക്കുക. നവംബർ 10 നു ശേഷം അഭിമുഖത്തിനായി താങ്കളെ ഞങ്ങൾ ബന്ധപ്പെടുന്നതാണ്.

https://forms.gle/snD3QouX2pbt1fEt8

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത്(9.45 AM-5.45 PM) ബന്ധപ്പെടുക : 04602226573

പ്രസ്തുത വിവരം താങ്കളുടെ വേണ്ടപ്പെട്ട്ടവരുടെ ഇടയിൽ പങ്കു വക്കുമല്ലോ

റൂഡ്‌സെറ്റ് നൽകുന്ന സൗജന്യ സേവനങ്ങൾ ബിസിനസ്, ബാങ്കിങ് സംബന്ധമായ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ താങ്കൾക് താഴെ നൽകിയിട്ടുള്ള റുഡ്‌സെറ്റ് സോഷ്യൽ മീഡിയ ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകാം.

WhatsApp ചാനൽ

https://whatsapp.com/channel/0029Va9PgeeDzgTEdM0E9y2x
-------------------------------------------------------------------------------
ടെലിഗ്രാം ചാനൽ

https://t.me/rudsetknr

സംരംഭകത്വ പദ്ധതികൾ എന്നിവയെക്കുറിച്ച് അറിയാൻ

https://www.youtube.com/abhilashnar

പ്രസ്തുത വിവരങ്ങൾ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ഇടയിൽ പങ്കുവെക്കുമല്ലോ
കൂടുതൽ അറിയാൻ വിളിക്കുക (രാവിലെ 9 .45am to 5.45pm ) 04602226573 അല്ലെങ്കില്‍ whatsapp വോയിസ്‌ മെസ്സേജ് അയക്കുക 9496611644

RUDSET Kannur official channel

25 Oct, 10:51


കളിമൺ (ടെറാക്കോട്ട) ശില്പ നിർമ്മാണ സൗജന്യ  പരിശീലനം.

കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്  2024 നവംബർ 1 മുതൽ 6 വരെ *കളിമൺ ( ടെറാക്കോട്ട) ശില്പ നിർമ്മാണത്തിൽ സൗജന്യ പരിശീലനം *സംഘടിപ്പിക്കുന്നു. റുഡ്‌സെറ്റിൽ ഇദംപ്രഥമമായി നടക്കുന്ന പരിശീല പരിപാടി ഒറീസയിൽ നിന്നും കളിമൺ ശില്പ നിർമ്മാണ രംഗത്ത് പ്രശസ്തനായ ശ്രീ സുബ്രത കുമാർ ദത്ത നേതൃത്വം നൽകുന്നു. 6 ദിവസത്തെ ഈ സൗജന്യ പരിശിലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ഒക്ടോബർ 30 ന് മുമ്പായി അപേക്ഷിക്കാം. താല്പര്യമുള്ളവർ 0460 222 6573 എന്ന നമ്പറിൽ ബന്ധപ്പെടുക.

RUDSET INSTITUTE
KANNUR

RUDSET Kannur official channel

21 Oct, 05:44


*വനിതകൾക്ക് ബ്യൂട്ടീഷ്യൻ പരിശീലനം - 100% സൗജന്യമായി* കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നേടാം
*ക്‌ളാസ്സുകൾ ആരംഭിക്കുന്നത് : 2024 ഡിസംബർ ആദ്യ വാരം*
*അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 നവംബർ 15*

കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് പ്രവർത്തിക്കുന്ന RUDSET ഇൻസ്റ്റിറ്റ്യൂട്ട് 2024 ഓഗസ്റ്റ്‌ മാസം അവസാന വാരം ആരംഭിക്കുന്ന *30 ദിവസം* നീണ്ടു നിൽക്കുന്ന ബ്യൂട്ടി പാർലർ മാനേജ്‌മന്റ് (വനിതകൾ ) പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു മികച്ച ബ്യൂട്ടി പാർലർ സംരംഭക ആകാൻ ആഗ്രഹിക്കുന്ന വനിത ആണ് എങ്കിൽ താങ്കൾക്ക് ഏറ്റവും യോജിച്ച ഒരു പരിശീലനം തികച്ചും സൗജന്യമായി ലഭ്യമാകുന്നു അതുംകേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റോടു കൂടി.

*പരിശീലനത്തിൽ മുഖ്യമായും ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ*
+ എല്ലാ തരം ബ്യൂട്ടി പാർലർ വർക്കുകൾ
+ ബിസിനസ് മാനേജ്‌മന്റ്
+ മാർക്കറ്റിംഗ്
+ ബാങ്കിങ് & സാമ്പത്തിക മാനേജ്‌മന്റ്
+ പ്രൊജക്റ്റ് റിപ്പോർട്ട് നിർമ്മാണം.
+ വായ്പ മാർഗ നിർദ്ദേശങ്ങൾ മുതലായവ
+ ഇന്ത്യയിലും വിദേശത്തും സ്വീകരിക്കപ്പെടുന്ന കേന്ദ്ര സർക്കാർ അംഗീകൃത (NCVET) സർട്ടിഫിക്കറ്റ് ലഭ്യമാകുന്നു.
+ സൗജന്യ താമസം
+ സൗജന്യ ഭക്ഷണം
+ രണ്ട് വർഷം നീണ്ടു നിൽക്കുന്ന സൗജന്യ ഫോളോ അപ്പ് സേവനം.

*ആർക്കൊക്കെ അപേക്ഷിക്കാം*
+ 18 നും 44 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം
+ലീവോ മറ്റു അവധി ദിവസങ്ങളോ ഉണ്ടാകില്ല. തുടർച്ചയായി 30 ദിവസം പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നവർ മാത്രം അപേക്ഷിക്കുക.
+തളിപ്പറമ്പിനു സമീപം കാഞ്ഞിരങ്ങാട് ആണ് പരിശീലന സ്ഥലം.
+ *APL / BPL വ്യത്യാസമില്ലാതെ അപേക്ഷിക്കാം*.
+ *ഇനി പറയുന്ന രേഖകൾ ഉള്ളവർക്ക് മുൻഗണന: റേഷൻ കാർഡ് BPL ആയവർ അല്ലെങ്കിൽ കുടുംബശ്രീ അംഗമോ കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗമോ ആയവർ or ഏതെങ്കിലും സ്വാശ്രയ സംഘത്തിൽ [SHG] അംഗമോ അംഗത്തിന്റെ കുടുംബാംഗമോ ആയവർ അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 വർക്ക് എങ്കിലും എടുത്തവർ*
+ അഡ്രസ് പ്രൂഫ് കോർപറേഷൻ പരിധിയിൽ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല.

**
*പരിശീലനത്തിന്റെ പ്രേത്യേകതകൾ*
+ പൂർണമായും സൗജന്യ പരിശീലനം
+പൂർണമായും സൗജന്യ ഭക്ഷണം
+പൂർണമായും സൗജന്യ താമസ സൗകര്യം
+ ഞായറാഴ്ചയും പ്രവൃത്തി ദിവസം ആയിരിക്കും
+ അവധി ദിനങ്ങളോ മറ്റോ ബാധകമായിരിക്കില്ല.
+ രാവിലെ 9 .15 am മുതൽ വൈകിട്ട് 5.45 pm വരെ ആണ് പരിശീലന സമയം
+ 30 ദിവസം പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത (NCVET ) സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതാണ്.
+ RUDSET സർട്ടിഫിക്കറ്റ് ഇന്ത്യയിൽ എവിടെയും സ്വയം തൊഴിൽ സംബന്ധമായി സ്വീകരിക്കപ്പെടുന്ന ഒന്നാണ്.
+ *സംരംഭം തുടങ്ങാന്‍ വേണ്ടിയുള്ള വായ്പകള്‍ സുഗമം ആക്കുന്നതനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ സുരക്ഷ പദ്ധതികള്‍ നേടുന്നതിനും ആയി പങ്കെടുക്കുന്നവര്‍ക്ക് കാനറ ബാങ്കില്‍ സീറോ ബാലന്‍സ് അക്കൌണ്ട് ആരംഭിക്കാന്‍ ഉള്ള സഹായം നല്‍കുന്നതാണ്*

താല്പര്യമുള്ള വ്യക്തികൾക്ക് അപേക്ഷ അയക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത അപേക്ഷിക്കുക.

https://forms.gle/S4sD8hLUVgADYEYFA

പ്രസ്തുത വിവരം താങ്കളുടെ വേണ്ടപ്പെട്ടവരുടെ ഇടയിൽ പങ്കുവെക്കുമല്ലോ

റൂഡ്‌സെറ്റ് നൽകുന്ന സൗജന്യ സേവനങ്ങൾ ബിസിനസ്, ബാങ്കിങ് സംബന്ധമായ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ താങ്കൾക് താഴെ നൽകിയിട്ടുള്ള റുഡ്‌സെറ്റ് സോഷ്യൽ മീഡിയ ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകാം.

WhatsApp ചാനൽ

https://chat.whatsapp.com/I9STaFGgcwLKw9LezQYBNM
-------------------------------------------------------------------------------
ടെലിഗ്രാം ചാനൽ

https://t.me/rudsetknr

സംരംഭകത്വ പദ്ധതികൾ എന്നിവയെക്കുറിച്ച് അറിയാൻ

https://www.youtube.com/abhilashnar

പ്രസ്തുത വിവരങ്ങൾ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ഇടയിൽ പങ്കുവെക്കുമല്ലോ
കൂടുതൽ അറിയാൻ വിളിക്കുക (രാവിലെ 9 .45am to 5.45pm ) 04602226573 അല്ലെങ്കില്‍ whatsapp വോയിസ്‌ മെസ്സേജ് അയക്കുക 9496611644

RUDSET Kannur official channel

16 Oct, 04:59


തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 45 വയസിൽ താഴെ ഉള്ള അംഗങ്ങൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ സ്വയം തൊഴിൽ കണ്ടെത്താനുള്ള പരിശീലന പദ്ധതിയാണ് *ഉന്നതി*. കുടുംബശ്രീ , MGNREGA, റുഡ്സെറ്റ് INSTITUTE എന്നിവർ ചേർന്നാണ് പദ്ധതി നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഫാസ്റ്റ് ഫുഡ് പരിശീലന ബാച്ച് എരമം കുറൂർ ഗ്രാമ പഞ്ചായത്തിലെ KSEB ഹാളിൽ വെച്ച് 15/10/2024 ന് ആരംഭിച്ചു. *32പരിശീലനാർഥികളാണ് പരിശീലനത്തിൽ പങ്കെടുക്കാനെത്തിയത്.ചടങ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ*ശ്രീമതി. സരിത ഉദ്ഘാടനം കർമ്മം നിർവഹിച്ചു. *ശ്രീമതി ആലിസ് [CDS ചെയർ പേഴ്സൺ ] പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. *ജയചന്ദ്രൻ സി വി* ( Director RUDSET INSTITUTE ), *ശ്രീ . അഭിലാഷ്* ( Senior Faculty RUDSET) , *ശ്രീമതി റോഷ്നി* ( Faculty RUDSET), * എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു . ബ്ലോക്ക് കോർഡിനേറ്റർ നിത്യ സ്വാഗതവും നിമിന നന്ദിയും പറഞ്ഞു

RUDSET Kannur official channel

14 Oct, 05:54


*കളിമൺ (ടെറാക്കോട്ട) ശില്പ നിർമ്മാണ പരിശീലനം :100% സൗജന്യമായി*

സംരംഭകത്വ പരിശീലന രംഗത്തെ മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ് റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്. സംരംഭകരെ സൃഷ്ടിക്കുക അവർക്ക് കൃത്യമായ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടു കൂടി കാനറാ ബാങ്ക്, SDME Trust എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ 1985 മുതൽ കേരളത്തിൽ പ്രവർ ത്തിച്ച്‌ വരുന്നതും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ളതുമായ ഒരു സ്ഥാപനം ആണ് റൂഡ്‌സെറ്റ് . തളിപ്പറമ്പിനടുത്ത് കാഞ്ഞിരങ്ങാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം ആണ് സ്ഥാപനം നിലകൊള്ളുന്നത്.

കളിമൺ ശില്പ നിർമ്മാണ രംഗത്തെ ഇന്ത്യയിലെ പ്രശസ്തനായ, *ഒറീസയിൽ നിന്നും ഉള്ള ശ്രീ സുബ്രത കുമാർ ദത്ത* യുടെ നേതൃത്ത്വത്തിൽ 6 ദിവസം* നീണ്ടു നിൽക്കുന്ന സൗജന്യ കളിമൺ ശില്പ നിർമ്മാണ പരിശീലനം നടത്തപ്പെടുന്നു. *അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബർ 25*. *ക്ളാസുകൾ ആരംഭിക്കുന്നത് 2024 നവംബർ ആദ്യ ആഴ്ച*

*പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്തൊക്കെ*

⊕ കളിമൺ ശില്പ നിർമ്മാണം

*പരിശീലനത്തിന്റെ പ്രേത്യേകതകൾ*
⊕ 100 % സൗജന്യ പരിശീലനം
⊕ 100 % സൗജന്യ താമസ സൗകര്യം
⊕ 100 % സൗജന്യ ഭക്ഷണം
⊕ പ്രാക്ടിക്കൽ അധിഷ്ഠിത പരിശീലനം
⊕ വിജയകരാമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നു.

*ശ്രദ്ധിക്കുക*
⊕ അഭിമുഖത്തിന് ശേഷം ആയിരിക്കും സെലെക്ഷൻ ഉണ്ടാകുക
⊕ തുടർച്ചയായി 6 ദിവസം ആണ് പരിശീലനം ഉണ്ടാകുക.
⊕ ബിസിനസ് ക്ളാസുകളും ഉണ്ടാകുന്നതാണ്.
⊕ കണ്ണൂർ, കാസർഗോഡ്, വയനാട്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.
⊕ മറ്റ് ജില്ലക്കാർക്കും അപേക്ഷിക്കാം, കേരളത്തിൽ ആധാർ വിലാസം ഉള്ളവർ ആയിരിക്കണം.
⊕ അപേക്ഷകർ 18നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
⊕ APL /BPL വ്യത്യാസമില്ലാതെ അപേക്ഷിക്കാം.
*⊕ ഇനി പറയുന്ന ഏതെങ്കിലും ഒന്നുള്ളവർക്ക് മുൻഗണനക്ക് അർഹത ഉണ്ട് * : BPL റേഷൻ കാർഡിൽ പേരുള്ളവർ അല്ലെങ്കിൽ കുടുംബശ്രീ /SHG അംഗമോ കുടുംബശ്രീ /SHG അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 ദിവസം എങ്കിലും ജോലി ചെയ്തവർ ആയിരിക്കണം
⊕ അഡ്മിഷൻ സമയത്ത് ജനന തിയ്യതി, മാസം വർഷം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ ആധാർ കാർഡ് ഉണ്ടായിരിക്കണം (ഇല്ലെങ്കിൽ ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുക)
⊕ താമസിച്ചു പഠിക്കുന്നവർക്ക് മുൻഗണന
⊕ അവധി ദിവസങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ചയും പ്രവൃത്തി ദിനം ആയിരിക്കും.

*അപേക്ഷ അയക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത അപേക്ഷിക്കുക*.

https://forms.gle/fWyUGC2y2FKQWCgAA

റൂഡ്‌സെറ്റ് നൽകുന്ന സൗജന്യ സേവനങ്ങൾ ബിസിനസ്, ബാങ്കിങ് സംബന്ധമായ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ താങ്കൾക് താഴെ നൽകിയിട്ടുള്ള റുഡ്‌സെറ്റ് whatsapp ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകാം.

https://whatsapp.com/channel/0029Va9PgeeDzgTEdM0E9y2x
-------------------------------------------------------------------------------
ടെലിഗ്രാം ചാനൽ ലിങ്ക്

https://t.me/rudsetknr
-------------------------------------------------------------------------------
സംരംഭകത്വ പദ്ധതികൾ എന്നിവയെക്കുറിച്ച് അറിയാൻ

https://www.youtube.com/abhilashnar
-------------------------------------------------------------------------------
പ്രസ്തുത വിവരങ്ങൾ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ഇടയിൽ പങ്കുവെക്കുമല്ലോ
കൂടുതൽ അറിയാൻ വിളിക്കുക ( 9 .45am to 5.45pm ) 04602226573

RUDSET Kannur official channel

10 Oct, 02:12


We Salute You sir. Rest in Peace