NASRAAYAN MEDIA @nasraayantekoodeofficial Channel on Telegram

NASRAAYAN MEDIA

@nasraayantekoodeofficial

Nasraayantekoode Media Ministry

NASRAAYAN MEDIA (English)

Welcome to NASRAAYAN MEDIA - the ultimate destination for all things related to Nasraayantekoode! Our Telegram channel, @nasraayantekoodeofficial, is your one-stop-shop for all the latest updates, news, videos, and more about Nasraayantekoode Media Ministry. Who is NASRAAYAN MEDIA? NASRAAYAN MEDIA is a media ministry dedicated to promoting Nasraayantekoode and spreading awareness about its teachings and principles. We strive to bring you the most relevant and insightful content related to Nasraayantekoode, including videos, articles, and updates on workshops and events. What is NASRAAYAN MEDIA? NASRAAYAN MEDIA is a platform where you can connect with like-minded individuals who share a passion for Nasraayantekoode. Whether you are a long-time follower or someone new to Nasraayantekoode, our channel offers something for everyone. Stay informed about upcoming events, get access to exclusive content, and engage with a community of individuals who are dedicated to living out the principles of Nasraayantekoode in their daily lives. Join us on @nasraayantekoodeofficial and become a part of the NASRAAYAN MEDIA community today. Together, we can continue to spread the teachings of Nasraayantekoode and make a positive impact on the world around us. Don't miss out on the latest news and updates - join NASRAAYAN MEDIA now!

NASRAAYAN MEDIA

13 Jan, 08:00

എല്ലാക്കാലത്തുമുള്ള മനുഷ്യര്‍ക്ക് ഉത്തമ മാതൃക യേശുക്രിസ്തു… https://nasraayan.com/jesus-christ-is-the-perfect-example-for-all-people-of-all-times/

NASRAAYAN MEDIA

11 Jan, 15:19

മാർ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി… https://nasraayan.com/mar-joseph-pamplani-metropolitan-vicar-of-the-archdiocese-of-ernakulam-angamaly/

NASRAAYAN MEDIA

09 Jan, 02:29

#ഉണരുംമുൻപേ...
"യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടു കൂടെയുണ്ടായിരിക്കും..."
(മത്തായി 28/20).
ഈശോയേ, അനുനിമിഷം ഞങ്ങളിൽ നിറയുന്ന നവജീവനും ഗാഢമായ സ്നേഹവും നിക്ഷേപിച്ചു കൊണ്ട് ഞങ്ങളുടെ ആത്മശരീരങ്ങളെ പരിപോഷിപ്പിക്കാൻ തിരുവോസ്തിയായി ഞങ്ങളിലണയുന്ന അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു... ഞങ്ങളുടെ സർവ്വസ്വവുമായി ആത്മാവിലും ജീവനിലും സ്നേഹത്തിലും അങ്ങയെ സ്വീകരിക്കുന്നു... തന്നെ തേടുന്നവർക്ക്പൂർണ ഹൃദയത്തോടെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് എല്ലായ്‌പ്പോഴും സമീപസ്ഥനാണല്ലോ..ജീവിതത്തിൽ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും... അലച്ചിലുകളുമൊക്കെ അധികമായി തുടരുമ്പോൾ... രോഗവും ദുരിതങ്ങളും ബാധ്യതകളുമൊക്കെ ഒന്നൊഴിയാതെ ഞങ്ങളെ മാത്രം തിരഞ്ഞു പിടിക്കുന്നു എന്നു തോന്നിപ്പിക്കുന്നതു പോലെ ഞങ്ങളിലേക്ക് കടന്നു വരുമ്പോൾ വിശ്വസിച്ചു ഉറക്കെ വിളിച്ചപേക്ഷിച്ചിട്ടും ദൈവം പോലും തുണയില്ലാത്ത വിധം ഞങ്ങൾ തനിച്ചായി പോയല്ലോ എന്നുള്ള ഭയവും വിപരീതചിന്തകളുമാണ് പലപ്പോഴും ഞങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നതും... മനോധൈര്യത്തെയേറെ തളർത്തി കളയുന്നതും... ദിവ്യകാരുണ്യ ഈശോയേ, ഇന്നേ ദിവസം പരമ പരിശുദ്ധ ബലിയിൽ ഞങ്ങൾ അങ്ങയോടു പങ്കു ചേർന്നണയുമ്പോൾ അങ്ങു കൂടെയുണ്ട് എന്ന വിശ്വാസത്തിനു പകരം വയ്ക്കാൻ കഴിയുന്ന മറ്റൊരു ആശ്വാസവും ഞങ്ങളിൽ നിറഞ്ഞു കവിയാതിരിക്കട്ടെ... അങ്ങയുടെ സ്നേഹത്തിന്റെ തണുപ്പിലും തണലിലും ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ... യുഗാന്ത്യം വരെയും അങ്ങു ഞങ്ങളിലുണ്ടെന്ന... ഞങ്ങളോടൊപ്പമുണ്ടെന്ന... ആത്മീയ ഉണർവിലും ശക്തിയുടെ കൃപയിലും അങ്ങു ഞങ്ങളിൽ ജീവിക്കുകയും വാഴുകയും ചെയ്യണമേ... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!
https://youtu.be/E9ymyBxva4w

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan:
https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

07 Jan, 00:33

#ഉണരുംമുൻപേ...
"നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും..." (ഏശയ്യാ 41/13). ജീവിതം എനിക്കുമുമ്പിലെറിയുന്ന ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഉത്തരം കിട്ടാതെ ഞാനലയുമ്പോൾ, എന്റെ പദ്ധതികൾ പരാജയപ്പെടുകയാണെന്ന തോന്നലെന്നെ അലട്ടുമ്പോൾ, നാഥാ, നിൻ വചനത്താൽ എന്നെ ധൈര്യപ്പെടുത്തണമേ.... നീയറിയാതെയും അനുവദിക്കാതെയും എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ലെന്ന ഉത്തമബോധ്യം എനിക്ക് നൽകണമേ...
നസ്രായാ, ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളുമായി ജീവിതത്തിലെ ഓരോ ദിനവും ക്രമപ്പെടുത്തുമ്പോൾ, എന്റെ പ്രയത്നങ്ങളെ അങ്ങയിൽ ഭരമേൽപ്പിക്കാൻ ഞാൻ മറന്നു പോകുന്നു... പലപ്പോഴും, എന്റെ ജീവിതത്തിൽ പരാജയത്തിന്റെ കയ്പുനീർ കലരുമ്പോൾ അറിയാതെയെങ്കിലും ആദ്യം കുറ്റപ്പെടുത്തുന്നതും നിന്നെയാണല്ലോ നസ്രായാ.... ജീവിതത്തിലെ ഏറ്റവും കുഞ്ഞുകാര്യം പോലും ചെയ്യുന്നതിനു മുൻപേ നസ്രായനോട് പറയണമെന്ന് കുഞ്ഞുനാളിൽ അമ്മച്ചി പറഞ്ഞു തന്നത് പാലിക്കാൻ ഞാൻ പരാജയപ്പെട്ടിടത്താണല്ലോ നസ്രായാ, പലപ്പോഴും പരാജയങ്ങൾ എന്നെ തേടിവന്നത്... നസ്രായാ, നിന്റെ വചനത്തിൽ വിശ്വസിച്ച് എന്റെ ജീവിതത്തെ ക്രമപ്പെടുത്താൻ എന്നെ സഹായിക്കണമേ....ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!
https://youtu.be/E9ymyBxva4w

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan:
https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

06 Jan, 00:14

#ഉണരുംമുൻപേ...
"ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു..."(മത്തായി 3/17).
സ്നേഹപിതാവായ ദൈവമേ, ഓരോ ദിനവും ഞങ്ങൾക്കു വേണ്ടി എല്ലാം ചെയ്തു തരുന്ന അവിടുത്തെ കാരുണ്യത്തിനു നന്ദി പറഞ്ഞു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ അങ്ങയിലേക്ക് ഞങ്ങളുടെ ഹൃദയമുയർത്തുന്നു... അനുദിനമുള്ള ജീവിതത്തിൽ ഞങ്ങളെ അലട്ടുന്ന ചില രോഗങ്ങളോ... സാമ്പത്തിക പ്രയാസങ്ങളോ... കുടുംബത്തിലോ സൗഹൃദ ബന്ധങ്ങളിലോ ഉണ്ടായ ചില അകൽച്ചകളോ... വിശ്വാസത്തകർച്ചകളോ കൊണ്ട് ഞങ്ങൾ വല്ലാതെ ഒറ്റപ്പെട്ടു പോകാറുണ്ട്... ഞങ്ങൾക്കു ചുറ്റുമുള്ളവർ അവരുടെ സന്തോഷവുമായി മുന്നോട്ടു പോകുമ്പോൾ ഉള്ളു തുറന്നു ഒന്നു ചിരിക്കാൻ പോലും കഴിയാത്ത വിധമുള്ള ഏകാന്തതയിലും വിരസതയിലും ജീവിതമാകവേ ക്ഷീണിച്ചു പോകുന്ന ചില നിസ്സഹായതകൾ... കർത്താവേ, കനിവോടെ അങ്ങു ഞങ്ങളെ ആശ്വസിപ്പിക്കണമേ.... അവിടുത്തെ സ്നേഹത്തിലും കാരുണ്യത്തിലും ഞങ്ങളുടെ ഹൃദയശൂന്യതകളെ നിറയ്ക്കുകയും ജീവിതത്തെ ഉജ്ജീവിപ്പിക്കുകയും ചെയ്യണമേ... ഞങ്ങളുടെ എല്ലാ നിരാശകളെയും നെടുവീർപ്പുകളെയും ദൂരെയകറ്റുന്ന സാനിധ്യത്തിലും സഹായത്തിലും അങ്ങ് എപ്പോഴും ഞങ്ങളുടെ അരികിലുണ്ടായിരിക്കുകയും ചെയ്യണമേ... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!
https://youtu.be/E9ymyBxva4w

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan:
https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

05 Jan, 00:02

#ഉണരുംമുൻപേ...
"ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും... അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും...(ഏശയ്യാ 40/31)
സർവ്വശക്തനും കാരുണ്യവാനുമായ ഞങ്ങളുടെ ദൈവപിതാവേ, വീണ്ടുമൊരു പുതിയ പ്രഭാതത്തിലേക്കും അളവുകളും അതിരുകളുമില്ലാത്ത അവിടുത്തെ നവസ്നേഹത്തിലേക്കും ഞങ്ങളെ ഉണർത്തിയ കാരുണ്യാതിരേകത്തിനു നന്ദി പറയുന്നു... ഈ ഭൂമിയിൽ അനേകം തിരസ്കരണങ്ങളിലൂടെയും... അവഹേളനങ്ങളിലൂടെയും... സഹനങ്ങളിലൂടെയുമൊക്കെയാണ് ഞങ്ങളുടെ ജീവിതം കടന്നു പോകുന്നത്... അപ്രതീക്ഷിതമായി കടന്നു വരുന്ന ചെറുതും വലുതുമായ ഓരോ കാര്യങ്ങളും ഞങ്ങളുടെ ഓരോ ദിവസത്തെയും ജീവിതക്രമീകരണങ്ങളെയും പ്രതീക്ഷകളെയും മാറ്റി മറിക്കാറുണ്ട്... പെട്ടെന്നുണ്ടാകുന്ന ചില രോഗങ്ങൾ...ഞങ്ങളായിരിക്കുന്ന ചുറ്റുപാടുകളിലെ വിപരീത സംസാരങ്ങളും ഇടപെടലുകളും... എന്നിങ്ങനെ ഞങ്ങൾക്ക് യാതൊരു നിയന്ത്രണവും വരുത്താൻ പറ്റാത്ത കാര്യങ്ങളും... കാരണങ്ങളും ഞങ്ങളുടെ അനുദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുകയും മാനസിക വ്യാപാരങ്ങളെ ശോകാവൃതമാക്കുകയും ചെയ്യുന്നു.... കർത്താവേ, കരുണയോടെ അങ്ങു ഞങ്ങളുടെ കൂടെയായിരിക്കണേ... ഞങ്ങളുടെ അസ്വസ്ഥതകളിൽ അങ്ങയിൽ സമചിത്തരായിരിക്കാനും ഹൃദയശാന്തതയോടെ വർത്തിക്കാനും ഞങ്ങളിൽ കൃപയേകണേ... അവിടുത്തെ പരിശുദ്ധാത്മ ഫലങ്ങളായ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഗ്രഹവരത്തിൽ ഞങ്ങളുടെ ജീവിതങ്ങളെ അങ്ങയിൽ നിത്യം നിലനിർത്തുകയും ചെയ്യണമേ... ആമേൻ.
സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!
https://youtu.be/E9ymyBxva4w

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan:
https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

04 Jan, 00:34

#ഉണരുംമുൻപേ...
"കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്‌ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും; ശത്രുക്കളുടെ ദേശത്തുനിന്ന്‌ അവര്‍ തിരികെ വരും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. നിന്റെ ഭാവി പ്രത്യാശാഭരിതമാണ്‌..."(ജറെമിയാ 31/16).
https://youtu.be/E9ymyBxva4w
ഇരുൾമൂടിയ രാത്രികൾ പലതും കാലം നമുക്കു സമ്മാനിച്ചാലും...
കണ്ണുനീരുകൊണ്ടു നിന്റെ രാവുകൾ കുതിർന്നിട്ടുണ്ടെങ്കിലും....
അതിനെല്ലാമപ്പുറം സൂര്യപ്രഭയാർന്ന ഒരു പുലരിയും ഉണ്ടാവും...
മിഴിനീർ ചാലുകെട്ടിയ നിന്റെ മുഖത്ത് സന്തോഷത്തിന്റെ തിളക്കമാർന്ന പ്രകാശമുദിക്കും...
ഇരുണ്ട നാളുകളിൽ ഞാനും
നീയും ഒഴുകിയ കണ്ണുനീരിനും...
ദൈവസന്നിധിയിൽ നാം ഉയർത്തിയ പ്രാർത്ഥനകൾക്കും...
തീർച്ചയായും അവൻ ഉത്തരം നൽകും... കാരണം, ദിവ്യകാരുണ്യത്തിൻ മുൻപിൽ മാറാത്ത ദുഃഖങ്ങളില്ല, തോരാത്ത കണ്ണുനീർ ഇല്ല, ഉണങ്ങാത്ത മുറിവുകൾ ഇല്ല... വർഷങ്ങളായി എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന പലവിധ തടസ്സങ്ങളെ എല്ലാം മാറ്റാൻ കഴിവുള്ള എന്റെ ഏക ദൈവമായ നിന്റെ മുന്നിൽ ഞാൻ നല്കുന്നു കർത്താവെ... നീ ഇടപെടണമെ കർത്താവെ... നിനക്ക് അസാധ്യമായി ഒന്നുമില്ലയെന്ന് ഞാൻ വിശ്വസിക്കുന്നു... ഈശോയെ, അത്ഭുതങ്ങൾ എന്റെ ജീവിതത്തിൽ നീ ചൊരിയണമെ... എന്നും നിന്റെ നാമം മഹത്വപ്പെടുത്തുന്ന ഒരു പൈതൽ ആക്കി എന്നെ നീ വളർത്തണമെ... ഈശോയെ എന്റെ ഓരോ പെരുമാറ്റവും നിന്റെത്‌ പോലെ ആകുവാൻ ഞാൻ ആഗ്രഹിക്കുന്നു... ഈശോയെ, നിന്നെ പോലെ സ്നേഹിക്കാനും ക്ഷമിക്കാനും കരുണ കാണിക്കുവാനും സഹായിക്കുവാനും എളിമപ്പെടുവാനും നന്മ ചെയ്യുവാനും എന്നെ പഠിപ്പിക്കണമെ...
ആമേൻ.
സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan:
https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

03 Jan, 15:57

കൂട്ടുകാരെ,
ഏറെ സ്നേഹത്തോടെ

Nasrayan Media Ministry നിങ്ങൾക്കായ് ഒരുക്കുന്ന പുതുവർഷത്തിലെ പുതിയ കുർബാന സ്വീകരണ ഗാനം... https://youtu.be/E9ymyBxva4w
https://youtu.be/E9ymyBxva4w
https://youtu.be/E9ymyBxva4w

Thank you

NASRAAYAN MEDIA

03 Jan, 00:51

#കൂട്ടുകാരെ,
ഏറെ സ്നേഹത്തോടെ Nasrayan Media Ministry നിങ്ങൾക്കായ് ഒരുക്കുന്ന പുതുവർഷത്തിലെ പുതിയ കുർബാന സ്വീകരണ ഗാനം ഉടൻ നിങ്ങളിലേക്ക് എത്തുന്നു.

പാടിയിരിക്കുന്നത് നിങ്ങളുടെ ഇഷ്ടഗായകൻ ബ്രദർ ആൽബിൻ മേലുക്കുന്നേൽ RCJ & റോബിൻ റോയ് എന്നിവർ ചേർന്നാണ്.
ഈ ഗാനം എഴുതിയിരിക്കുന്നത് ഫാദർ ജെറിൻ പൊയ്കയിലും ഈണം നൽകിയത് അനഘ ടോമിയുമാണ്.

Stay tuned to:
https://youtube.com/@nasraayantekoode

നിങ്ങളുടെ വിലയേറിയ പ്രോത്സാഹനം നൽകി ഈ ആൽബത്തിന്റെ വിജയത്തിനായും പ്രാർത്ഥിക്കുമല്ലോ!
#nasraayanmedia #nasraayan #nasraayantekoode #star #gift #viral
#holymass #newyear #jubileeyear
#2025

NASRAAYAN MEDIA

03 Jan, 00:50

#ഉണരുംമുൻപേ
"അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്. എന്റെ കണ്ണീർക്കണങ്ങൾ അങ്ങു കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്..."
(സങ്കീർത്തനം: 56/8)
സ്നേഹപിതാവായ ദൈവമേ, ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു... ഇന്നേ ദിനം അങ്ങു ഞങ്ങൾക്കായി കരുതി വച്ചിരിക്കുന്ന എല്ലാ സഹന സന്തോഷങ്ങളെയും പ്രതി നന്ദി പറയുന്നു... സകല സന്തോഷങ്ങളുടെയും പ്രതീക്ഷകളുടെയും താളം തെറ്റിയ ജീവിതവഴിയിലൂടെ സഞ്ചരിക്കുന്നവരാണു ഞങ്ങൾ... അങ്ങിൽ എത്രത്തോളം പ്രത്യാശയർപ്പിച്ചു മുന്നോട്ടു പോയിട്ടും ഞങ്ങളുടെ അലച്ചിലുകൾ എങ്ങുമെത്താതെ പോകുന്നതും പ്രാർത്ഥിക്കും തോറും കണ്ണുനീരൊഴിയാത്ത വിധം ജീവിതത്തിലെ ദുഃഖദുരിതങ്ങൾ വർദ്ധിച്ചു വരുന്നതും അവിടുന്നറിയുന്നുവല്ലോ... കർത്താവേ, കരുണ തോന്നണമേ... മിഴി നിറഞ്ഞർപ്പിക്കുന്ന ഞങ്ങളുടെ ദുരിതാർത്ഥനകളുടെ മേൽ അവിടുത്തെ കനിവിന്റെ സ്പർശമേകണേ...അവിടുത്തെ നിത്യമായ ആശ്വാസത്തിലും രക്ഷയിലും ഞങ്ങളുടെ ജീവിതങ്ങളെ അനുഗ്രഹിച്ചണയ്ക്കുകയും ചെയ്യണമേ... ആമേൻ.
സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan:
https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

31 Dec, 17:56

"കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌..." (1 യോഹന്നാന്‍ 3/1). നസ്രായാ, ഒരു വർഷക്കാലം, നിന്റെ ഉള്ളം കയ്യിലല്ലേ എന്നെയും എന്റെ പ്രിയപ്പെട്ടവരേയും കൊണ്ടു നടന്നത്... നസ്രായനായ ഈശോയേ, അവിടുന്നു എന്റെ മേൽ ചൊരിഞ്ഞ എണ്ണമില്ലാത്ത അനുഗ്രഹങ്ങൾക്ക് പകരം നൽകാൻ ഒന്നുമില്ല നാഥാ, ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയുമല്ലാതെ.....
യാതൊരു യോഗ്യത ഇല്ലാതിരുന്നിട്ടും അവിടുന്നു എന്നേയും എന്റെ പ്രിയപ്പെട്ടവരേയും കാത്തു പരിപാലിച്ചു... നസ്രായാ, ഒത്തിരി അവസരങ്ങളിൽ ഞാൻ വീണു പോകാമായിരുന്നു, എന്നാലും അവിടുത്തെ വലിയ കരുണയും കൃപയും എന്നെ താങ്ങി നിർത്തി.... നിൻ വിരൽത്തുമ്പിൽ പിടിച്ച്, നിനക്കൊപ്പം നടക്കാനെന്നെ അനുവദിച്ചു.... ഇപ്പോഴിതാ, ഒരു പുതിയ ഒരു വർഷം കൂടി... നസ്രായാ, ഈ 2024 വർഷം ഞാൻ ചെയ്ത എല്ലാ തെറ്റുകൾക്കും മാപ്പു ചോദിക്കുന്നു..... ആരെയെങ്കിലും
അറിഞ്ഞോ അറിയാതെയോ
വേദനിപ്പിക്കുകയോ, വിഷമിപ്പിക്കുകയോ, ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ഇതാ അവരോടും അവിടുത്തോടും ക്ഷമ ചോദിക്കുന്നു... എനിക്കു ചെയ്യാൻ കഴിയുമായിരുന്ന നന്മകൾ ചെയ്യാതെ പോയതിനെയോർത്ത് ക്ഷമ ചോദിക്കുന്നു.... അവിടുത്തെ തിരുരക്തത്താൽ, സർവ തിന്മകളിൽ നിന്നും എന്നെ കഴുകി വിശുദ്ധീകരിച്ച് പുതിയ സൃഷ്ടിയാക്കി, ഈ പുതുവർഷത്തിലേക്ക്‌ നയിക്കണമേ.... ഒരു നിമിഷം പോലും നിന്നെ മറന്നു ജീവിക്കാൻ എന്നെ അനുവദിക്കരുതേ...അവിടുത്തെ ആത്മാവിനാൽ എന്നെ നയിക്കണമേ.... -അനുഗ്രഹംനിറഞ്ഞ #പുതുവർഷം ആശംസിക്കുന്നു! ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan:
https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

31 Dec, 13:18

*എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി!*
`100K views```
*ഒരു ലക്ഷം കാഴ്ചക്കാർ!*
𝙸'𝚖 𝚋𝚎𝚢𝚘𝚗𝚍 𝚐𝚛𝚊𝚝𝚎𝚏𝚞𝚕 𝚏𝚘𝚛 𝚊𝚕𝚕 𝚝h𝚎 𝚕𝚘𝚟𝚎 𝚊𝚗𝚍 𝚜𝚞𝚙𝚙𝚘𝚛𝚝 𝚏𝚘𝚛 𝚘𝚞𝚛 𝚜𝚘𝚗𝚐.
𝚃𝚑𝚊𝚗𝚔𝚢𝚘𝚞 𝚊𝚕𝚕 𝚏𝚘𝚛 𝚕𝚒𝚜𝚝𝚎𝚗𝚒𝚗𝚐 𝚊𝚗𝚍 𝚜𝚑𝚊𝚛𝚒𝚗𝚐♥️🔥🙏
-ഒരിക്കൽ കൂടി നന്ദി പറയുന്നു നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും🫂🥰♥️

*-ഇനിയും കാണാത്തവർക്കായ്:* Christmas #superhit Songs 2024
Orginal Song:
https://youtu.be/HvCUYtpQA2c

CHRISTMAS Viral Dance:
https://youtu.be/T-xjP90wRCA

Karaoke with Lyrics:
https://youtu.be/8G3EkgtfDgg

NASRAAYAN MEDIA

27 Dec, 02:35

#ഉണരുംമുൻപേ...
"എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു.ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്"(സങ്കീർത്തനം 121/2).
സർവ്വശക്തനായ ദൈവമേ, ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ വാഴ്ത്തി സ്തുതിക്കുന്നു... ഇന്നേ ദിനം അവിടുത്തെ തിരുമനസിനൊത്ത വിധം ഞങ്ങളുടെ ജീവിതം വഴി നടത്തപ്പെടാനും പാതകൾ പ്രകാശിതമാകുവാനും അങ്ങേ കൃപ ചൊരിയണേ... കടുത്ത മാനസിക സംഘർഷങ്ങളിലൂടെയും... വിഷാദത്തിലൂടെയും വേദനയിലൂടെയും കടന്നു പോകുന്ന അനേകം ജീവിതാനുഭവങ്ങളെയാണ് ദിനവും ഞങ്ങൾ അഭിമുഖീകരിക്കുന്നത്... ഒരാൾക്കും ദുരവസ്ഥകളിൽ ഞങ്ങളുടെ കരം പിടിക്കാനാവുന്നില്ല... ഒരുപക്ഷേ ഞങ്ങളിലേക്ക് നീട്ടിയ കരങ്ങൾ എന്തെങ്കിലും നഷ്ടമായേക്കുമോ എന്നു പേടിച്ചു പലരും പിൻവലിക്കുന്നുമുണ്ടാവാം... കർത്താവേ, അവിടുത്തെ കരുണയിൽ ഞങ്ങളെ അങ്ങു താങ്ങി നിർത്തണമേ... ജീവിതവ്യഥകളിലും പ്രയാസങ്ങളുടെ അനുഭവങ്ങളിലും ഞങ്ങളുടെ നിരന്തര ശക്തിയായും സഹായമായും അങ്ങു ഞങ്ങളുടെ കൂടെ നിൽക്കണമേ... അവിടുത്തെ രക്ഷയുടെ സമാശ്വാസത്തിലും സമാധാനത്തിന്റെ തികവിലും ഞങ്ങളുടെ ജീവിതങ്ങളെ കാത്തു പാലിക്കുകയും ചെയ്യണമേ...ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Christmas #superhit Songs 2024
Orginal Song:
https://youtu.be/HvCUYtpQA2c

CHRISTMAS Viral Dance:
https://youtu.be/T-xjP90wRCA

Karaoke with Lyrics:
https://youtu.be/8G3EkgtfDgg

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan:
https://www.instagram.com/nasraayanmedia/

#nasraayanmedia #nasraayan #nasraayantekoide #viral #gift #star #christmastime #staytuned2025

NASRAAYAN MEDIA

02 Dec, 00:54

"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!"(ലൂക്കാ 2/14)
ദൈവത്തിന്റെ മാലാഖമാർ മനുഷ്യരെ സമീപിച്ചപോഴൊക്കെ അവർക്കു പറയാനുള്ളത് സമാധാനത്തെകുറിച്ചായിരുന്നു...
സന്തോഷം നിറഞ്ഞ സദ്വാർത്തകൾ ആയിരുന്നു അവർ പങ്കുവെച്ചത് അത്രയും....
അവരുടെ സാനിധ്യം എങ്ങും സമാധാനവും ശാന്തിയും നിറച്ചു... എനിക്കും നിനക്കും നൽകിയിരിക്കുന്ന ചിറകുകൾ ഉപയോഗിച്ച് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വാഹകരാകാൻ ദൈവത്തിന്റെ മാലാഖമാർ നമ്മെ ഓർമിപ്പിക്കുന്നു...
നസ്രായ, നീയാണല്ലോ സമാധാനത്തിന്റെ രാജാവ്...
സന്തോഷത്തിന്റെ ഉറവിടവും നീ തന്നെ....
എന്റെ ജീവിതത്തിലും സമാധാനവും സന്തോഷവും നൽകിയെന്നേ അനുഗ്രഹിക്കണമേ...
എന്നിൽ ആശ്രയിക്കുന്നവർക് സന്തോഷവും സമാധാനവും പകർന്നു നൽകാൻ വേണ്ട കൃപയ്ക്കായി ഞാൻ യാചിക്കുന്നു... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

Nasraayan YT: https://youtu.be/HvCUYtpQA2c

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan: https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

30 Nov, 16:41

https://youtu.be/HvCUYtpQA2c

NASRAAYAN MEDIA

24 Nov, 02:46

#ഉണരുംമുൻപേ...
-ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ ആശംസകൾ...
"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും..." (മത്തായി 11 : 28/29). നല്ല ഈശോയെ, ഞാൻ കടന്നുപോകുന്ന എല്ലാ അവസ്ഥകളും അവിടുത്തെ പദ്ധതിയുടെ ഭാഗമെന്ന് എന്നെ ഓർമ്മപ്പെടുത്തേണമേ...എന്റെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരെ വേദനിപ്പിക്കുന്നത്‌ ആകാതിരിക്കട്ടെ... സ്നേഹത്തിന്‌ എതിരായ ഒന്നും തന്നെ ഞാൻ മൂലം സംഭവിക്കാതിരിക്കട്ടെ... അങ്ങയുടെ മുൻപിൽ എന്ന വിചാരത്തോടെ ഓരോ നിമിഷവും ജീവിക്കുവാൻ എനിക്ക്‌ കൃപ നൽകേണമേ... എന്റെ ആത്മശരീരങ്ങളെ വിശുദ്ധീകരിക്കുവാൻ അതുവഴി അങ്ങേ നാമത്തെ മഹത്വപ്പെടുത്തി ജീവിക്കുവാൻ എന്നെ പ്രാപ്തനാക്കേണമെ... ഈശോയെ ഞാൻ നിന്റെ പക്കൽ എത്തുവോളം നീ എനിക്ക് ഈ ഭൂമിയിൽ കാവലും കരുതലുമായി തന്നിരിക്കുന്നവരെ മനസറിഞ്ഞു സ്നേഹിക്കുവാനും ബഹുമാനിക്കുവാനും എന്നെ പ്രാപ്തനാക്കണേ|പ്രാപ്തയാക്കണേ... അവരിൽ നിന്നും ഉണ്ടാകുന്ന സങ്കടങ്ങൾ നിന്റെ കുരിശോടു ചേർത്ത് വെച്ച് അവരോടു ക്ഷമിക്കുവാൻ എന്നെ സഹായിക്കണമേ... ആമ്മേൻ. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ, ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

https://youtu.be/f4uBzz86jrA?si=V3bPh0IX1GDdqu3l

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan: https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

23 Nov, 13:00

https://youtu.be/f4uBzz86jrA?si=DRRQ09l8tU_GiysA

NASRAAYAN MEDIA

22 Nov, 00:33

#ഉണരുംമുൻപേ...
"തളർന്നവന് അവിടുന്നു ബലം നൽകുന്നു. ദുർബലനു ശക്തി പകരുകയും ചെയ്യുന്നു..." (ഏശയ്യാ 40/29).
കാരുണ്യവാനായ കർത്താവേ, പുതിയൊരു പ്രഭാതം കൂടി നൽകി അനുഗ്രഹിച്ച അവിടുത്തെ അവർണനീയമായ സ്നേഹത്തിനു ഞങ്ങൾ നന്ദി പറയുന്നു... ഈ ദിവസം ഫലപ്രദമായി വിനിയോഗിക്കുന്നതിന് ആവശ്യമായ കൃപകളും വരദാന ഫലങ്ങളും കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ... ഇന്നേ ദിവസം ഞങ്ങളുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചല്ല... അവിടുത്തെ ഇഷ്ടത്തിനനുസൃതമായി എല്ലാ കാര്യങ്ങളെയും അവിടുന്നു ക്രമീകരിച്ചു നൽകണമേ... ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിവസങ്ങളെ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണു ഞങ്ങൾ... എന്നാൽ പലപ്പോഴും ഞങ്ങളിൽ വന്നു ചേരുന്ന ജീവിതത്തിലെ തോൽവികളിലും ദുഃഖദുരിതങ്ങളിലും സർവ്വശക്തിയും നഷ്ടപ്പെട്ടതു പോലെയും... ഇനിയും നല്ലതൊന്നും സംഭവിക്കാനിടയില്ലാത്തതു പോലെയും ഞങ്ങൾ തളർന്നു വീണു പോകുന്നു... കർത്താവേ, ആർദ്രതയോടെ അങ്ങു ഞങ്ങളിലേക്കു തിരിയണമേ... അങ്ങിൽ ആശ്രയിക്കുന്ന ഈ എളിയവർക്ക് അവിടുത്തെ ശക്തിയും ജീവനും നൽകണമേ... അവിടുത്തെ സമൃദ്ധമായ സമാധാനത്തിലും ഭദ്രതയിലും ഞങ്ങളുടെ ജീവിതങ്ങളെ നിത്യമായ അനുഗ്രഹമാക്കിയരുളുകയും ചെയ്യണമേ...ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan: https://www.instagram.com/nasraayanmedia/
https://youtu.be/f4uBzz86jrA?si=V3bPh0IX1GDdqu3l

NASRAAYAN MEDIA

20 Nov, 00:22

#ഉണരുംമുൻപേ...
"കര്‍ത്താവാണ്‌ എന്റെ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാന്‍ കഴിയും?"(ഹെബ്രായര്‍ 13/6).
ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, ഈ മനോഹരമായ പ്രഭാതത്തോടൊപ്പം ഞങ്ങൾക്കാവശ്യമായവയെല്ലാം ഒരുക്കി വച്ചു കൊണ്ട് ഞങ്ങളെ വിളിച്ചുണർത്തിയ കാരുണ്യത്തിനു നന്ദി പറയുന്നു... ഞങ്ങളിൽ പലരും ഞങ്ങൾക്കുള്ളവയിൽ സ്വയം മറന്ന് ആശ്രയിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നവരാണ്... ഞങ്ങളുടെ സ്വന്തബന്ധങ്ങൾ, കഴിവുകൾ, പണം, പ്രശസ്തി, ഇവയൊക്കെയും എല്ലാക്കാലത്തും ഏതൊരവസ്ഥയിലും ഞങ്ങളുടെ കൂടെയുണ്ടാവും എന്നു ഞങ്ങൾ അഭിമാനിക്കുന്നു... എന്നാൽ ജീവിതത്തിലെ ചില നിസ്സഹായതകളിൽ... അരക്ഷിതാവസ്ഥകളിൽ ഇവയൊന്നും ഞങ്ങളെ തുണയ്ക്കാതെ വരുകയും ആരും സഹായമില്ലാതെ ഞങ്ങളുടെ ജീവിതങ്ങൾ ആകെ ദുരിതപൂർണമാകുകയും ചെയ്യുന്നു... കർത്താവേ, അങ്ങല്ലാതെ മറ്റാരും തുണയില്ലാത്ത വിധം ആശയറ്റവരും നിരാശ്രയരുമായ ഞങ്ങളിൽ കനിയണമേ... അവിടുത്തെ ചിറകുകളുടെ തണലിൽ ഞങ്ങളെ അഭയമണയ്ക്കണേ... എല്ലാറ്റിലുമുപരിയായി അങ്ങയിലുള്ള ആശ്രയത്വത്തിൽ ആശ്വസിക്കാനും... നിലനിൽക്കാനും അവിടുത്തെ നിത്യമായ രക്ഷയുടെ സന്തോഷത്തിൽ ഞങ്ങളെ അനുഗ്രഹീതരാക്കുകയും ചെയ്യണമേ... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan: https://www.instagram.com/nasraayanmedia/
https://youtu.be/f4uBzz86jrA?si=V3bPh0IX1GDdqu3l

NASRAAYAN MEDIA

18 Nov, 00:17

#ഉണരുംമുൻപേ...
"കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുന്ന്‌ നിന്നെ സഹായിക്കും. നേരായ മാര്‍ഗത്തില്‍ ചരിക്കുക; കര്‍ത്താവില്‍ പ്രത്യാശ അര്‍പ്പിക്കുക".(പ്രഭാഷകന്‍ 2/6)
സർവ്വശക്തനും കാരുണ്യവാനുമായ കർത്താവേ, അങ്ങയുടെ അനന്തമായ കരുണയിലും അചഞ്ചലമായ സ്നേഹത്തിലും മറ്റൊരു മനോഹരമായ പ്രഭാതം ഒരുക്കി വച്ചു അങ്ങു ഞങ്ങളെ വിളിച്ചുണർത്തിയല്ലോ... നന്ദി നാഥാ, ഇന്നേ ദിവസം ഞങ്ങൾക്കാവശ്യമായവയെല്ലാം ക്രമീകരിച്ചു കൊണ്ട് അങ്ങു തന്നെ ഞങ്ങൾക്കു വഴി തെളിച്ചു നൽകണമേ... ഞങ്ങളുടെ ജീവിതത്തിൽ ഓരോ ദിവസവും അസഹനീയമായ പ്രതിസന്ധികളിലൂടെ ഞങ്ങൾക്കു കടന്നു പോകേണ്ടി വരുന്നു... എല്ലാം നേരെയായെന്നു കരുതി ആശ്വസിക്കുമ്പോഴേക്കും അതിലും വലുതായ പ്രതികൂലങ്ങളും പ്രശ്നങ്ങളും കൊണ്ടു ഞങ്ങൾ ഞെരുക്കപ്പെടുന്നു... അത്രമേൽ പ്രതീക്ഷയർപ്പിച്ചിരുന്ന ജീവിതമേഖലകളിലാകെ നിരാശയും പരാജയഭീതിയും മാത്രം തളം കെട്ടി നിൽക്കുന്നു... ആശ്രയമർപ്പിക്കാൻ ഞങ്ങൾക്കൊരു ദൈവമുണ്ട് എന്നു വിശ്വസിക്കാൻ കഴിയാത്ത വിധം ഭാരപ്പെട്ടും കണ്ണീരൊഴുക്കിയും, ദു:ഖിച്ചും,വാടിത്തളർന്നും ആശയറ്റവരെ പോലെ ഞങ്ങൾ വീണു പോകുന്നു... കർത്താവേ, അലിവോടെ ഞങ്ങളെ കൈക്കൊള്ളണമേ... ഞങ്ങളനുഭവിക്കുന്ന ആത്മസംഘർഷങ്ങളിൽ നിന്നും മാനസികവ്യഥകളിൽ നിന്നും അങ്ങു ഞങ്ങളെ മോചിപ്പിക്കണമേ... അങ്ങയുടെ ശക്തിയുടെയും സമാശ്വാസത്തിന്റെയും തണലിൽ ഞങ്ങളെ അഭയമണയ്ക്കുകയും കൃപയുടെ സമൃദ്ധിയിലും രക്ഷയിലും ഞങ്ങളുടെ ജീവിതങ്ങളെ നിത്യമായി അനുഗ്രഹിച്ചുയർത്തുകയും ചെയ്യണമേ....ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan: https://www.instagram.com/nasraayanmedia/
https://youtu.be/f4uBzz86jrA?si=V3bPh0IX1GDdqu3l

NASRAAYAN MEDIA

13 Nov, 00:11

#ഉണരുംമുൻപേ...
"നിന്നെ രക്ഷിക്കാൻ നിന്നോടു കൂടെ ഞാനുണ്ട്. കർത്താവ് അരുളിച്ചെയ്യുന്നു..." (ജറെമിയാ 30/11).
സർവ്വശക്തനും സ്നേഹപിതാവുമായ ദൈവമേ, അനുഗ്രഹത്തിന്റെ ഈ പ്രഭാതത്തിലും അങ്ങയിലേക്ക് മിഴികളുയർത്തി ഞങ്ങൾ പ്രാർത്ഥിക്കുന്നു... അനുദിനം ഞങ്ങൾക്കു വേണ്ടതെല്ലാം ചെയ്തു തരുന്ന അങ്ങയെ നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ സ്തുതിച്ചാരാധിക്കുന്നു... ഇന്നേ ദിവസത്തെ ഞങ്ങളുടെ അനുഭവങ്ങൾ എന്തുമായിക്കൊള്ളട്ടെ... ഞങ്ങൾക്കു സഹായവും തുണയുമായി അങ്ങ് ഞങ്ങളുടെ കൂടെയുണ്ടായിരിക്കണമേ... യാതൊരു ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുന്നത് അസാധ്യമാണെന്നും... അങ്ങനെ ജീവിക്കുന്നവരായി ആരും തന്നെയില്ലെന്നും ഞങ്ങൾക്കറിയാം... എങ്കിലും അനുദിനമുള്ള ഞങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ..കടഭാരങ്ങളിൽ... രോഗങ്ങളിൽ നിന്നൊക്കെ ആരെങ്കിലും ഞങ്ങളെയൊന്നു രക്ഷിച്ചിരുന്നെങ്കിലെന്ന് നിസ്സഹായതയിൽ പലപ്പോഴും ഞങ്ങളും ആഗ്രഹിച്ചു പോകാറുണ്ട്... കർത്താവേ, ഞങ്ങളോട് കരുണ തോന്നണമേ... ഞങ്ങളുടെ ദുഃഖങ്ങളെയും ഭാരങ്ങളെയും അങ്ങ് ഏറ്റെടുക്കുകയും ഞങ്ങളെ അങ്ങയിൽ ആശ്വസിപ്പിച്ചു നയിക്കുകയും ചെയ്യണമേ... അങ്ങു കൂടെയുള്ള ജീവിതത്തിന്റെ രക്ഷയും അനുഗ്രഹവും പ്രാപിക്കാൻ ഞങ്ങൾക്കവിടുത്തെ കൃപയരുളുകയും ചെയ്യണമേ...ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,

12 Nov, 00:11

#ഉണരുംമുൻപേ...
"മലകൾ അകന്നു പോയേക്കാം, കുന്നുകൾ മാറ്റപ്പെട്ടേക്കാം.എന്നാൽ എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല..."(ഏശയ്യാ 54/10). കരുണാമയനായ ദൈവമേ... അനുഗ്രഹത്തിന്റെ ഈ പുതിയ പ്രഭാതത്തിൽ പ്രാർത്ഥനയോടെ തിരുസന്നിധി തേടി ഞങ്ങളണയുന്നു... അങ്ങു ഞങ്ങൾക്കായി നൽകിയ എല്ലാ നന്മകൾക്കും തിരുഹിത പ്രകാരമുള്ള സഹനങ്ങൾക്കും നന്ദി പറയുന്നു... അനുദിനമുള്ള ജീവിതത്തിൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ വന്നു പോയ ഒരു തെറ്റിന്റെ പേരിൽ അതുവരെയുള്ള എല്ലാ ശരികളെയും മറന്നു കളയുന്നവരാണ് ഞങ്ങളിൽ പലരും... പല പ്രിയപ്പെട്ടവരെയും അങ്ങനെയുള്ള നിസാരമായ ഏതെങ്കിലും കാരണത്താൽ ഞങ്ങൾ തള്ളിപ്പറഞ്ഞിട്ടുണ്ടാവാം... ഒരുപക്ഷേ മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും എന്നേക്കുമായി അകറ്റി കളഞ്ഞു ജീവിക്കാൻ ശീലിച്ചു പോയിട്ടുമുണ്ടാവാം.. കർത്താവേ, അലിവായിരിക്കണമേ... ഒറ്റപ്പെട്ടു പോയവരും... നിരാശ്രയരുമായവരുടെ ദു:സ്ഥിയെ അങ്ങു കരുണയോടെ ഓർക്കണമേ... ചുറ്റുമുള്ളവരെ സ്‌നേഹിക്കുമ്പോൾ അവരുടെ പോരായ്മകളെ പൊറുക്കാനും കുറവുകളിലും അവരെ ചേർത്തു പിടിക്കാനും ഞങ്ങൾക്കവിടുത്തെ കൃപ തരണേ... സർവ്വോപരി സമ്പൂർണമായ ഐക്യത്തിൽ എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന സ്നേഹത്തിൽ പരസ്പരം വർത്തിക്കാനുള്ള അനുഗ്രഹമേകുകയും ചെയ്യണമേ... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

https://youtu.be/f4uBzz86jrA?si=V3bPh0IX1GDdqu3l

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan: https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

11 Nov, 00:21

#ഉണരുംമുൻപേ...
സ്നേഹപിതാവായ ദൈവമേ, അനുഗ്രഹത്തിന്റെ പുതിയൊരു ദിവസം കൂടി ഞങ്ങൾക്കായി നൽകിയ അവിടുത്തെ അളവറ്റ സ്നേഹത്തെയോർത്തു നന്ദി പറയുന്നു... ഇന്നേ ദിനം അവിടുത്തെ കരുണയുടെയും കരുതലിന്റെയും കരത്തിൽ ഞങ്ങളെ കാത്തു കൊള്ളണമേ... ഹൃദയം നുറുങ്ങുന്ന അനേകം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്നവരാണ് ഞങ്ങൾ... ഇതെല്ലാം ഞങ്ങൾ ഒറ്റയ്ക്കു സഹിച്ചോളാം... ആരുടെയും തുണയില്ലെങ്കിലും നേരിട്ടോളാം എന്നൊക്കെ പുറമേ ഭാവിക്കാറുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ചുറ്റുമുള്ള മനുഷ്യരിൽ നിന്നുള്ള ഒരാശ്വാസമോ സ്നേഹത്തിൽ നിന്നുള്ള സാന്ത്വനമോ... അവരൊപ്പമായിരിക്കുന്നതിന്റെ ഒരു ഉൾക്കരുത്തോ ഞങ്ങൾ ആഗ്രഹിച്ചു പോകാറുണ്ട്... എന്നാൽ ആവശ്യത്തിലുമധികമായ തിരക്കുകളെ ജീവിതത്തിൽ പേറുന്നതു കൊണ്ടാവാം അത്രമേൽ പ്രിയപ്പെട്ടവരിൽ നിന്നു പോലും പങ്കുവയ്ക്കപ്പെടാത്ത വിധം ഇവയൊക്കെയും ഞങ്ങൾക്ക് അന്യമായി പോകുന്നത്... കർത്താവേ, ഹൃദയാർദ്രതയോടെ അങ്ങു ഞങ്ങളെ കേൾക്കണമേ... ഈ എളിയവർക്ക് അങ്ങയുടെ കൃപ നൽകണമേ... ഞങ്ങളെ ശക്തിപ്പെടുത്തുന്ന ആശ്വാസവും രക്ഷയരുളുന്ന അഭയസ്ഥാനവുമായി അങ്ങ് എപ്പോഴും ഞങ്ങൾക്കും ഞങ്ങളുടെ ജീവിതങ്ങൾക്കും സമീപസ്ഥനായിരിക്കുകയും ചെയ്യണമേ...ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

https://youtu.be/f4uBzz86jrA?si=V3bPh0IX1GDdqu3l

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan: https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

10 Nov, 05:54

അതിജീവനത്തിനായി പൊരുതുന്ന മുനമ്പത്തോടൊപ്പം.
https://www.facebook.com/share/r/1AJur9j45R/

NASRAAYAN MEDIA

10 Nov, 00:45

#ഉണരുംമുൻപേ...
"നിന്നെ രക്ഷിക്കാൻ നിന്നോടു കൂടെ ഞാനുണ്ട്. കർത്താവ് അരുളിച്ചെയ്യുന്നു..." (ജറെമിയാ 30/11).
സർവ്വശക്തനും സ്നേഹപിതാവുമായ ദൈവമേ, അനുഗ്രഹത്തിന്റെ ഈ പ്രഭാതത്തിലും അങ്ങയിലേക്ക് മിഴികളുയർത്തി ഞങ്ങൾ പ്രാർത്ഥിക്കുന്നു... അനുദിനം ഞങ്ങൾക്കു വേണ്ടതെല്ലാം ചെയ്തു തരുന്ന അങ്ങയെ നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ സ്തുതിച്ചാരാധിക്കുന്നു... ഇന്നേ ദിവസത്തെ ഞങ്ങളുടെ അനുഭവങ്ങൾ എന്തുമായിക്കൊള്ളട്ടെ... ഞങ്ങൾക്കു സഹായവും തുണയുമായി അങ്ങ് ഞങ്ങളുടെ കൂടെയുണ്ടായിരിക്കണമേ... യാതൊരു ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുന്നത് അസാധ്യമാണെന്നും... അങ്ങനെ ജീവിക്കുന്നവരായി ആരും തന്നെയില്ലെന്നും ഞങ്ങൾക്കറിയാം... എങ്കിലും അനുദിനമുള്ള ഞങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ..കടഭാരങ്ങളിൽ... രോഗങ്ങളിൽ നിന്നൊക്കെ ആരെങ്കിലും ഞങ്ങളെയൊന്നു രക്ഷിച്ചിരുന്നെങ്കിലെന്ന് നിസ്സഹായതയിൽ പലപ്പോഴും ഞങ്ങളും ആഗ്രഹിച്ചു പോകാറുണ്ട്... കർത്താവേ, ഞങ്ങളോട് കരുണ തോന്നണമേ... ഞങ്ങളുടെ ദുഃഖങ്ങളെയും ഭാരങ്ങളെയും അങ്ങ് ഏറ്റെടുക്കുകയും ഞങ്ങളെ അങ്ങയിൽ ആശ്വസിപ്പിച്ചു നയിക്കുകയും ചെയ്യണമേ... അങ്ങു കൂടെയുള്ള ജീവിതത്തിന്റെ രക്ഷയും അനുഗ്രഹവും പ്രാപിക്കാൻ ഞങ്ങൾക്കവിടുത്തെ കൃപയരുളുകയും ചെയ്യണമേ...ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

https://youtu.be/f4uBzz86jrA?si=V3bPh0IX1GDdqu3l

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan: https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

09 Nov, 07:27

https://www.facebook.com/share/19VwoSNgiz/

NASRAAYAN MEDIA

07 Nov, 20:48

#ഉണരുംമുൻപേ...
"ഞാൻ നിന്നെ ഒരുവിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല..." (ഹെബ്രായർ 13/5).
സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ... വീഴുന്നവരെ താങ്ങുകയും നിലം പറ്റിയവരെ എഴുന്നേൽപ്പിക്കുകയും ചെയ്യുന്ന അവിടുത്തെ കരുണയിലും നന്മയിലും ആശ്രയിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ തേടിയണയുന്നു... തുടക്കത്തിലുണ്ടായിരുന്ന ആത്മീയ തീഷ്ണതയും സ്നേഹവിശ്വാസവുമൊക്കെ പലപ്പോഴും ഞങ്ങളിൽ നിന്നും കെട്ടുപോയതും... എടുത്ത പല നല്ല തീരുമാനങ്ങളിൽ നിന്നും വ്യതിചലിച്ചു പോയതും.... വേണ്ടത്ര ഭക്തിയിലും ഉപവിയിലും പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും ഞങ്ങൾക്കു കഴിയാതെ പോയതും അവിടുന്നറിഞ്ഞിരുന്നുവല്ലോ... ഞങ്ങൾ എത്രമാത്രം ബലഹീനരും അസ്ഥിരരുമാണെന്ന് അവിടുന്നറിയുന്നു... ഞങ്ങൾ എത്രതവണ വീഴുന്നുവെന്നും വീണ്ടും എഴുന്നേൽക്കാൻ എത്രത്തോളം ക്ലേശിക്കുന്നുവെന്നും ഞങ്ങളിലുള്ള ചില മുറിവുകൾ സൗഖ്യമാക്കാൻ എത്ര പ്രയാസകരമാണെന്നും അവിടുന്നറിയുന്നു... കർത്താവേ, ഞങ്ങളോടു കനിവു കാട്ടണമേ... അറിഞ്ഞും അറിയാതെയും വന്നു പോയ വീഴ്ച്ചകളിലും ഇടർച്ചകളിലും നിന്നും ഞങ്ങളെ വീണ്ടെടുത്തു മോചിപ്പിക്കണമേ... അവിടുത്തെ സ്നേഹത്തിലും വിശ്വസ്ഥതയിലും ഞങ്ങളെ പൊതിഞ്ഞു പിടിക്കുകയും അവിടുത്തെ ശക്തിയിലും കൃപയിലും അചഞ്ചലരായി നിലകൊള്ളാൻ ഞങ്ങളുടെ ജീവിതങ്ങൾക്ക് അങ്ങയിൽ അനുഗ്രഹമേകുകയും ചെയ്യണമേ... ഈശോയുടെ തിരുമുറിവുകളിൽ നിന്നൊഴുകുന്ന ദൈവകാരുണ്യമേ... ഞങ്ങളിലും ലോകം മുഴുവനിലും കരുണയായിരിക്കണമേ... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

https://youtu.be/f4uBzz86jrA?si=V3bPh0IX1GDdqu3l

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan: https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

06 Nov, 00:25

#ഉണരുംമുൻപേ...
"ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തിപ്രാപിക്കും. അവർ കഴുകന്മാരെ പോലെ ചിറകടിച്ചുയരും..." (ഏശയ്യാ 40/31). സർവ്വശക്തനും കാരുണ്യവാനുമായ കർത്താവേ, അങ്ങയുടെ അനന്തമായ കരുണയിലും അചഞ്ചലമായ സ്നേഹത്തിലും മറ്റൊരു മനോഹരമായ പ്രഭാതം ഒരുക്കി വച്ചു അങ്ങു ഞങ്ങളെ വിളിച്ചുണർത്തിയല്ലോ... നന്ദി നാഥാ, ഇന്നേ ദിവസം ഞങ്ങൾക്കാവശ്യമായവയെല്ലാം ക്രമീകരിച്ചു കൊണ്ട് അങ്ങു തന്നെ ഞങ്ങൾക്കു വഴി തെളിച്ചു നൽകണമേ... ഞങ്ങളുടെ ജീവിതത്തിൽ ഓരോ ദിവസവും അസഹനീയമായ പ്രതിസന്ധികളിലൂടെ ഞങ്ങൾക്കു കടന്നു പോകേണ്ടി വരുന്നു... എല്ലാം നേരെയായെന്നു കരുതി ആശ്വസിക്കുമ്പോഴേക്കും അതിലും വലുതായ പ്രതികൂലങ്ങളും പ്രശ്നങ്ങളും കൊണ്ടു ഞങ്ങൾ ഞെരുക്കപ്പെടുന്നു... അത്രമേൽ പ്രതീക്ഷയർപ്പിച്ചിരുന്ന ജീവിതമേഖലകളിലാകെ നിരാശയും പരാജയഭീതിയും മാത്രം തളം കെട്ടി നിൽക്കുന്നു... ആശ്രയമർപ്പിക്കാൻ ഞങ്ങൾക്കൊരു ദൈവമുണ്ട് എന്നു വിശ്വസിക്കാൻ കഴിയാത്ത വിധം ഭാരപ്പെട്ടും കണ്ണീരൊഴുക്കിയും... ദു:ഖിച്ചും വാടിത്തളർന്നും ആശയറ്റവരെ പോലെ ഞങ്ങൾ വീണു പോകുന്നു... കർത്താവേ, അലിവോടെ ഞങ്ങളെ കൈക്കൊള്ളണമേ... ഞങ്ങളനുഭവിക്കുന്ന ആത്മസംഘർഷങ്ങളിൽ നിന്നും മാനസികവ്യഥകളിൽ നിന്നും അങ്ങു ഞങ്ങളെ മോചിപ്പിക്കണമേ... അങ്ങയുടെ ശക്തിയുടെയും സമാശ്വാസത്തിന്റെയും തണലിൽ ഞങ്ങളെ അഭയമണയ്ക്കുകയും കൃപയുടെ സമൃദ്ധിയിലും രക്ഷയിലും ഞങ്ങളുടെ ജീവിതങ്ങളെ നിത്യമായി അനുഗ്രഹിച്ചുയർത്തുകയും ചെയ്യണമേ...ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

https://youtu.be/f4uBzz86jrA?si=V3bPh0IX1GDdqu3l

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan: https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

04 Nov, 00:11

#ഉണരുംമുൻപേ...
"അവിടുന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും...” (മിക്കാ 7/19). കരുണയുള്ള കര്‍ത്താവെ, ഞങ്ങളുടെ പാപങ്ങള്‍ മോചിപ്പിക്കുന്നവനെ, ഈ പ്രഭാതത്തില്‍ അനുതാപം നിറഞ്ഞ മനസുമായി അങ്ങയുടെ സന്നിധിയില്‍ ഞാന്‍ അണയുകയാണ്... ദൈവമേ പലപ്പോഴും ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാത്ത തിന്മയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്... എങ്കിലും നിന്‍റെ കരുതലും സ്നേഹവും എന്‍റെ കൂടെ ഉണ്ടായിരുന്നു എന്ന് ഞാന്‍ അറിയുന്നു... എത്രയോ മനോഹരമായി അങ്ങ് എന്‍റെ ജീവിതത്തെ കൃമപെടുത്തി... ലോകത്തിന്‍റെ നാശ കുഴികളില്‍ നിന്നും അങ്ങ് എന്നെ സംരക്ഷിച്ചു. ഈശോയെ ഞാന്‍ അങ്ങയില്‍ നിന്നും അകന്നപ്പോഴും എന്നില്‍ നിന്നും അകലാത്ത സ്നേഹത്തിനു അങ്ങേയ്ക്ക് നന്ദി.... സ്നേഹ നാഥാ, ഈ ദിവസങ്ങളില്‍ എന്നെ അലട്ടുന്ന എല്ലാ ആകുലതകളും അങ്ങയുടെ സന്നിധിയില്‍ സമര്‍പ്പിക്കുന്നു... കര്‍ത്താവെ അങ്ങ് ഹിതമാകുന്നു എങ്കില്‍ എന്‍റെ ആഗ്രഹങ്ങളെ അങ്ങ് നിറവേറ്റി തരണമേ.... അസ്വസ്ഥതപെടുത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, മറ്റു ചില അവസ്ഥകള്‍ എല്ലാം അങ്ങ് മാറ്റി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു.... കര്‍ത്താവെ ഈ ദിനത്തെ അനുഗ്രഹ പ്രദമാക്കി മാറ്റണമേ. ഞങളുടെ ചുറ്റും നില്‍ക്കുന്നവര്‍ക്കും, ഉപകാരികള്‍ക്കും ഞങ്ങള്‍ ഒരു അനുഗ്രഹമായി മാറട്ടെ.... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Insta Nasraayan: https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

03 Nov, 00:40

#ഉണരുംമുൻപേ...
"കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!എന്റെ നിലവിളി അങ്ങയുടെസന്നിധിയില്‍ എത്തട്ടെ..."
സങ്കീര്‍ത്തനങ്ങള്‍ (102/1).
നസ്രായനായ ഈശോയേ,
എന്റെ ജീവിതത്തിൽ ഞാൻ പ്രതീക്ഷിക്കാത്ത ദുരിതങ്ങളിലൂടെ കടന്നുപോകേണ്ടി വരുമ്പോൾ...
പ്രശ്നങ്ങളിൽ പെട്ടുഴലുമ്പോൾ....
ഈ ലോകത്തിന്റേതായ എല്ലാ വഴികളിലും പരിഹാരമന്വേഷിച്ചു പരാജയമേറ്റുവാങ്ങി പ്രതീക്ഷകൾ എല്ലാം അവസാനിക്കുമ്പോഴാണ് പലപ്പോഴും ഞാൻ നിന്റെ കുരിശിൻ ചുവട്ടിൽ എത്തിച്ചേരാറുള്ളത്....
എങ്കിലും നിനക്ക് പരാതികൾ ഇല്ല... പരിഭവങ്ങൾ ഇല്ല...
എന്റെ സങ്കടങ്ങളെ ഇത്ര ക്ഷമയോടെ കേൾക്കുവാനും എന്നെ ആശ്വസിപ്പിക്കാനും നീയല്ലാതെ മറ്റാരുമില്ല.... സ്നേഹിക്കുന്നവർക്ക് വേണ്ടി സ്വയം എരിഞ്ഞു തീരാനുള്ളത് കൂടിയാണ് എന്റെ ജീവിതം എന്നുള്ള ആഴമായ ബോധ്യം എനിക്ക് നല്കണമേ....
ഞാൻ സ്നേഹിക്കുന്നവരുടെ കുറവുകളെ നിറവുകളാക്കി മാറ്റാൻ സഹായിക്കാൻ തക്ക വിധത്തിൽ എന്റെ ഹൃദയത്തെ ഒരുക്കണമേ.. ഒപ്പം ചേർന്ന് നടക്കുന്നതിനേക്കാൾ ഉപരി സ്നേഹിതർക്കു വേണ്ടി ജീവനും ജീവിതവും മാറ്റി വയ്ക്കാൻ, വഴിയും സത്യവും ജീവനുമായവനെ എന്നെ സഹായിക്കണമേ...
കരുണയായിരിക്കണേ എന്റെ ഈശോയേ.... ആമ്മേൻ! സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Insta Nasraayan: https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

02 Nov, 00:11

#ഉണരുംമുൻപേ...
നവംബര്‍ -02 #സകലമരിച്ചവരുടേയുംതിരുനാൾ!
ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും. (യോഹ: 11/ 25)
ഇന്ന് തിരുസഭ സകല ആത്മാക്കളേയും ഓർമ്മിക്കുന്ന ദിനം...
മരിച്ചു പോയ നമ്മുടെ മാതാപിതാക്കള്‍, പൂര്‍വികര്‍, സഹോദരങ്ങള്‍, അയല്‍ക്കാര്‍,
നമ്മള്‍ പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവര്‍, പ്രാര്‍ത്ഥിക്കാന്‍ ആരുമില്ലാത്തവര്‍ അങ്ങനെ എല്ലാവരേം സമര്‍പ്പിച്ചു നമുക്ക് പ്രാര്‍ത്ഥിക്കാം....
എന്റെ ഈശോയേ, ഇന്നേ ദിനം പ്രത്യേകമായി ഞങ്ങളിൽ നിന്നു വേർപിരിഞ്ഞുപോയ പ്രിയപ്പെട്ടവരെ ഓർക്കുമ്പോൾ, അവർക്കായി പ്രാർത്ഥിക്കുക എന്നതിനപ്പുറം മറ്റൊന്നും എനിക്ക് ചെയ്യാനാകില്ലല്ലോ... അവരുടെ എല്ലാം ആത്മാക്കൾക്ക് നിത്യശാന്തി നൽകണമേ...
എന്റെ ഈശോയെ, ഈ ഭൂമിയിലെ ജീവിതം വിട്ടു ഒരുനാളിൽ ഞാനും ദൈവസന്നിധിയിലേക്ക് കടന്നു വരുമെന്ന ബോധ്യത്തിൽ ഓരോ ദിനവും ജീവിക്കുവാൻ എന്നെയനുഗ്രഹിക്കണമേ....
എനിക്കീ ഭൂമിയിൽ അനുവദിച്ചിരിക്കുന്ന സമയം എത്രയാണെന്നറിയില്ല...
അതെത്ര തന്നെയാണെങ്കിലും ഓരോ ദിനവും വിശുദ്ധമായിരിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ...
കർത്താവേ, ഞങ്ങളുടെ യോഗ്യതയെ പരിഗണിക്കാതെ ഞങ്ങളുടെ പ്രാർത്ഥനകളെ സ്വീകരിക്കണമേ... പിതാവേ, ഞങ്ങൾ ഭൂമിയിൽ ജീവിക്കുമ്പോൾ അറിയാതെ കടന്നു വരുന്ന പാപങ്ങൾക്ക് ക്ഷമ ചോദിക്കുന്നു... ദൈവ സന്നിധിയിൽ വിധിയുടെ ദിനത്തിൽ നല്ലവരായി ജീവിക്കുവാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ അങ്ങ് കണക്കിലെടുക്കണമേ....
#നമുക്കുപ്രാർത്ഥിക്കാം...
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ... നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.. ആമ്മേൻ!സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Insta Nasraayan: https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

01 Nov, 10:24

പൈശാചിക പരത്തുന്ന ഹാലോവിൻ ആഘോഷത്തിനു പകരം ഹോളിവിൻ ആഘോഷിച്ചു കുഞ്ഞു മകൾക്കു ക്രിസ്തീയതയുടെ സന്ദേശം പകർന്നു കൊണ്ട് Stoke on Trentile ക്രിസ്തീയ സമൂഹം. https://www.facebook.com/share/r/15NDwgJUzV/

NASRAAYAN MEDIA

25 Oct, 00:37

#ഉണരുംമുൻപേ…
പരിശുദ്ധ ജപമാല പ്രാർത്ഥനയിലൂടെ ഞങ്ങൾക്കു ലഭിച്ച എല്ലാ ആശ്വാസങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്മ വഴികൾക്കും നന്ദി പറയുന്നു... അവിടുത്തോട് അപേക്ഷിക്കുന്നവരെ ശ്രവിക്കാനും അവിടുത്തോട് അടുക്കുന്നവരെ സഹായിക്കാനും... ഞങ്ങൾ ആഗ്രഹിക്കുന്നതിലുപരി അനുഗ്രഹങ്ങൾ ചൊരിയാനും ഏറ്റവും സന്നദ്ധതയുള്ള അമ്മയാണ് അവിടുന്നെന്ന് ഞങ്ങളറിയുന്നു... ജീവിതത്തിലെ നിരവധിയായ ദു:ഖങ്ങളും പ്രയാസങ്ങളും ദുരിതവേദനകളും ഒറ്റപ്പെടലുകളും സഹിച്ച് ഒരടി പോലും മുന്നോട്ടു നീങ്ങാൻ സാധിക്കാത്ത ഞങ്ങളുടെ ജീവിത വഴികളിൽ താങ്ങായും തുണയായും അമ്മ കൂടെയുണ്ടാവണേ... ഞങ്ങളെ കേൾക്കാൻ സ്വർഗത്തിൽ ഒരമ്മയുണ്ട് എന്ന വിശ്വാസധൈര്യത്തിൽ ഞങ്ങളുടെ സകല സങ്കടങ്ങളെയും പ്രാർത്ഥനയിൽ ഇറക്കി വച്ച് പ്രത്യാശിക്കാൻ ഞങ്ങൾക്ക് അവിടുത്തെ കൃപ തരണേ... ഞങ്ങൾക്കായി നൽകിയ ജപമാല പ്രാർത്ഥനയുടെ സഞ്ചാര വഴികളിലൂടെ ജീവിതത്തിന്റെ സകല വൈതരണികളെയും തരണം ചെയ്യാനും അനുഗ്രഹീതമായ ദൈവകൃപകളെ സ്വന്തമാക്കാനും ഞങ്ങൾക്കവിടുത്തെ മാതൃസംരക്ഷണവും നിരന്തര സ്വർഗ്ഗീയ മാധ്യസ്ഥവുമേകുകയും ചെയ്യണമേ... പരിശുദ്ധ അമ്മേ, ജപമാല രാജ്ഞി, ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!
https://www.instagram.com/nasraayanmedia/

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
ആ ദൈവ പുത്രന് അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്...
നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media WhatsApp Group:
https://chat.whatsapp.com/GGdBDLaxDxSCYTQPLMYCfx

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

NASRAAYAN MEDIA

22 Oct, 00:43

#ഉണരുംമുൻപേ...
പരിശുദ്ധ അമ്മേ, ദൈവപുത്രന് ആദ്യസക്രാരിയായവളേ, ഈ സായാഹ്നത്തിൽ ഞങ്ങളുടെ കുഞ്ഞുങ്ങളെ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു...
ഞങ്ങളുടെ കുഞ്ഞുങ്ങൾ പോകുന്ന വഴികളിൽ, ആയിരിക്കുന്ന ഇടങ്ങളിലെല്ലാം, അമ്മേ, നീ അവർക്കു കൂട്ടായിരിക്കണമേ...
അങ്ങേ നീലമേലങ്കിയുടെ സംരക്ഷണം, ഞങ്ങളുടെ കുഞ്ഞുങ്ങൾകുണ്ടാകേണമേ...
ശരീരത്തേയും ആത്മാവിനേയും നശിപ്പിക്കത്തക്കവണ്ണം പാപവും പാപസാഹചര്യങ്ങളും ചതിക്കുഴികൾ തീർക്കുന്ന ഈ കാലഘട്ടത്തിൽ, വിശ്വാസജീവിതത്തിനും വിശുദ്ധ ജീവിതത്തിനും തടസ്സമായി നിൽക്കുന്ന പാപക്കെണികളിൽ വീഴാതിരിക്കാൻ, പരിശുദ്ധ അമ്മേ, അങ്ങേ പരിശുദ്ധ ജപമാലയുടെ സംരക്ഷണവലയം ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ചുറ്റുമുണ്ടാകേണമേ...
പരിശുദ്ധ അമ്മേ, ഈശോ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റേയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നതുപോലെ, ഞങ്ങളുടെ കുഞ്ഞുങ്ങളും ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുജനങ്ങൾക്കും പ്രിയപ്പെട്ടവരായി വളരുവാൻ...
കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും അഭിമാനഭാജനങ്ങളാകുവാൻ...
ഭാവിയുടെ നല്ല വാഗ്ദാനങ്ങളാകാനുള്ള കൃപയ്ക്കായി അമ്മ പ്രാർത്ഥിക്കണമേ... ആമ്മേൻ.
സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
ആ ദൈവ പുത്രന് അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്...
നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം....

-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media WhatsApp Group:
https://chat.whatsapp.com/GGdBDLaxDxSCYTQPLMYCfx

Nasraayan Media Telegram:
https://t.me/nasraayantekoodeOfficial

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

20 Oct, 00:17

#ഉണരുംമുൻപേ...
അമ്മേ, മാതാവേ, പരിശുദ്ധമായ ജപമാല പ്രാർത്ഥനയുടെ പുണ്യത്തിലും പ്രകാശത്തിലും വിളങ്ങി നിൽക്കുന്ന ഞങ്ങളുടെ ഭവനങ്ങളും ജീവിതങ്ങളും എന്നും വിശുദ്ധിയുടെ പരിമളത്താൽ നിറയപ്പെടാനുള്ള കൃപയ്ക്കായ് ഈ പ്രഭാതത്തിൽ ഞങ്ങളിതാ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മേ, ഈ ഭൂമിയിൽ എനിക്കായി നസ്രായൻ ഈശോയുടെ മുന്നിൽ മാധ്യസ്ഥം വഹിക്കാൻ നിന്നോളം പോന്ന ആരുമില്ലല്ലോ... കാനായിലെ കല്യാണവിരുന്നിൽ വച്ച്, നിറഞ്ഞ സദസ്സിനു മുൻപിൽ അപമാനിതരാകാമായിരുന്ന ആ കുടുംബത്തെ സമയോചിതമായ ഇടപെടൽ കൊണ്ട് അമ്മ സഹായിച്ചു.... രോഗങ്ങളും പീഡകളും അലട്ടിയവർ മുതൽ മരണകവാടം പുൽകിയവർ വരെ അങ്ങേ പ്രിയപുത്രന്റെ കരുണയാൽ സൗഖ്യമുള്ളവരും ജീവനിലേക്ക് തിരിച്ചുനടക്കാനും കാരണമായി... എന്റെ അമ്മേ, ഞാനും പലപ്പോഴും മാനസികവും ശാരീരികവുമായ രോഗങ്ങളാൽ വലയുമ്പോൾ... രോഗമുക്തിക്കായി നടത്തുന്ന ചികിൽസകൾ ഫലം കാണാതെ ഞാൻ ഉഴലുമ്പോൾ... ആർക്കും എന്നെ സുഖപ്പെടുത്താൻ സാധിക്കില്ല എന്ന് ലോകം വിധിയെഴുതുമ്പോൾ... അമ്മേ, മാതാവേ, ഞങ്ങളുടെ ഒറ്റപ്പെടലുകളിലും വേദനിപ്പിക്കുന്ന ജീവിതസാഹചര്യങ്ങളിലും പ്രത്യാശ നൽകി അമ്മ ഞങ്ങളെ ധൈര്യപ്പെടുത്തി ആശ്വസിപ്പിക്കണമേ... സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
ആ ദൈവ പുത്രന് അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്...
നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം....

-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media WhatsApp Group:
https://chat.whatsapp.com/GGdBDLaxDxSCYTQPLMYCfx

Nasraayan Media Telegram:
https://t.me/nasraayantekoodeOfficial

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

https://www.instagram.com/nasraayanmedia/

NASRAAYAN MEDIA

17 Oct, 02:41

#ഉണരുംമുൻപേ...
ഏറ്റവും കരുണയുള്ള അമ്മേ...
മാതാവേ, പരിശുദ്ധ ജപമാല പ്രാർത്ഥനയിലുള്ള ഏറ്റവുമധികമായ ഭക്തിയിലും വിശ്വാസത്തിലും പ്രത്യാശ നിറഞ്ഞ ഹൃദയങ്ങളോടെ ഈ പ്രഭാതത്തിൽ ഞങ്ങൾ അമ്മയുടെ ചാരത്തണയുന്നു... ദാസരുടെ കണ്ണുകൾ യജമാനന്റെ നേർക്കെന്നതു പോലെ ദൈവഹിതത്തിലേക്കു മാത്രം സദാ ദൃഷ്ടിയുറപ്പിച്ചു ഹൃദയമർപ്പിച്ച അമ്മയെപ്പോലെ ഞങ്ങളും സദാ ദൈവഹിതത്തോട് ചേർന്നു വിളങ്ങുന്നവരാകാൻ തുണയായിരിക്കേണമേ... അമ്മയോടൊപ്പം യാത്ര ചെയ്തു തുടങ്ങിയപ്പോഴാണ് ഒരുപാട് അസ്വസ്ഥതകൾക്കു നടുവിലും ഞങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും സമാധാനവും ശാന്തതയുമൊക്കെ അനുഭവിച്ചറിഞ്ഞത്... അമ്മയുടെ സുകൃതപരിപാലനത്തിലാണ് ഞങ്ങളുടെ ജീവിതത്തിലെ വെല്ലുവിളികളെ വിശ്വാസത്തോടും ധൈര്യത്തോടും നേരിടാനുള്ള ആത്മബലവും വിവേകവും ഞങ്ങൾക്കു ലഭിച്ചത്... അമ്മേ മാതാവേ, ദൈവം ദാനമായി നൽകിയ കൃപയും സന്തോഷവും ഞങ്ങളുടെ ജീവിതത്തിന്റെ അഴലിടങ്ങളിൽ ഒരിക്കലും നഷ്ടപ്പെട്ടു പോകാതിരിക്കാൻ അങ്ങയിൽ വിളങ്ങി പ്രശോഭിച്ചിരുന്ന ദൈവീക പുണ്യങ്ങളെ അങ്ങേ മക്കളായ ഞങ്ങളുടെ ജീവിതത്തിലും സദാ പകർത്തിയരുളണമേ... ഞങ്ങളുടെ ദു:സ്വഭാവവും പിടിവാശിയും കൊണ്ട് സകലതും പ്രയോജനശൂന്യവും പ്രത്യാശാരഹിതവുമായി തീരുമ്പോഴും അമ്മ ഞങ്ങൾക്കു വേണ്ടി സുസ്ഥിരമായി പ്രാർത്ഥിക്കുകയും... ആത്യാത്മികവും ഭൗതികവുമായ ജീവിതത്തിൽ ഞങ്ങളുടേമേൽ ദൃഷ്ടിയുറപ്പിച്ചു രക്ഷയുടെ ദിവസത്തിലേക്ക് ഞങ്ങളെ കൈപിടിച്ചു നയിച്ചരുളുകയും ചെയ്യണമേ... ആമ്മേൻ.
സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
ആ ദൈവ പുത്രന് അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്...
നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

NASRAAYAN MEDIA

15 Oct, 00:13

#ഉണരുംമുൻപേ...
"നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്‍െറ ഹൃദയം അങ്ങയെ തേടുന്നു." -എൻ്റെ പ്രിയ ഈശോയെ നിൻ്റെ അപ്രതീക്ഷിതമായുള്ള നിന്റെ കടന്നുവരവാണ്‌ പണ്ടെങ്ങോ എന്റെ ജീവിതത്തിൽ നിന്ന് മാഞ്ഞുപോയ പുഞ്ചിരി, ജീവിതം എനിക്ക് തിരികെ നൽകിയത്...
ആരൊക്കെ സ്നേഹിക്കാൻ ഉണ്ടായാലും നസ്രായൻ ഈശോയെ
നീ എന്നേ സ്‌നേഹിക്കും പോലെ ആർക്കും എന്നേ സ്നേഹിക്കാനാകില്ല,
കാരണം സ്നേഹിതനു വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് സ്വജീവിതത്തിലൂടെ കാട്ടിത്തന്നവനല്ലേ എന്റെയീ നസ്രായൻ... ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ജീവൻ നൽകി സ്നേഹിക്കാൻ തക്കവിധം യാതൊരു യോഗ്യതയും ഇല്ലാതിരുന്നിട്ടും, എന്റെ അയോഗ്യതയെ, പാപം നിറഞ്ഞ എൻ്റെ ജീവിതം കണക്കിലെടുക്കാതെ പകരം വയ്ക്കാനാകാത്ത സ്നേഹം കൊണ്ട് നീയെന്നെ തോൽപിച്ചു... നിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു, നിന്നെ ഒരുനാളും വേദനിപ്പിക്കാൻ ഇടയാക്കാതെ ജീവിക്കുവാൻ എന്നേ അനുവദിക്കണമേ... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് നന്മ, ചെയ്യാൻ എനിക്ക് കഴിവ് നൽകണമേ... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

Nasraayan Media WhatsApp Group:
https://chat.whatsapp.com/GGdBDLaxDxSCYTQPLMYCfx

Facebook Page:
https://www.facebook.com/Nasraayantekoode/

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
ആ ദൈവ പുത്രന് അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്...
നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Insta: https://www.instagram.com/nasraayanmedia/

Nasraayan Media Telegram:
https://t.me/nasraayantekoodeOfficial

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

NASRAAYAN MEDIA

14 Oct, 00:06

#ഉണരുംമുൻപേ...
അമ്മയോടുള്ള പ്രാർത്ഥനയൊന്നും പാഴായിപ്പോകില്ല... എന്തെന്നാൽ നമ്മുടെ കഷ്ടപ്പാടുകളിൽ... നീറുന്ന പ്രശ്നങ്ങളിൽ അമ്മ നമുക്ക്‌ തക്ക തുണയാണ്‌... സങ്കടപ്പെടുന്നവരെ ആശ്വസിപ്പിക്കുവാൻ... മനസ്സ്‌ തകർന്നവരെ ഈശോയിൽ ചേർത്തു നിർത്തി ശക്തിപ്പെടുത്തുവാൻ അമ്മയെപ്പോലെ മറ്റാർക്കും കഴിയില്ലെന്ന് ബോധ്യപ്പെടാം... അലിവുള്ള അമ്മേ ഞങ്ങളെ സഹായിക്കണമേ... ദിനം തോറും പുതിയ പ്രശ്നങ്ങൾ ഞങ്ങൾക്ക്‌ ചുറ്റും വരുന്നു....ധൈര്യം ചോർന്നുപോകുന്ന അവസ്ഥകളിൽ... ഏകാന്തതയുടെ നിമിഷങ്ങളിൽ അമ്മേ ഞങ്ങൾക്ക്‌ കൂട്ടായിരിക്കേണമേ... തളർന്ന മനസ്സും ശരീരവുമായി അങ്ങേ മക്കൾ ജപമാല ചൊല്ലുന്നു... ഞങ്ങൾക്ക്‌ അനുഗ്രഹം തരാൻ ഈശോയോട്‌ പറയണമേ... പ്രാർത്ഥിക്കുന്ന സകലരിലേക്കും തമ്പുരാന്റെ സ്നേഹം അമ്മ പകർന്നു നൽകണമേ....പിതാവായ ദൈവത്തിനു പ്രിയമകളും, ഞങ്ങളുടെ കർത്താവീശോമിശിഹാക്ക്‌ അമ്മയും, പരിശുദ്ധാത്മാവിനെ ഉദരത്തിൽ വഹിച്ചവളുമായ അമ്മയെപ്പോലെ മഹത്വീകരിക്കപ്പെട്ട ഒരുവൾ പോലും ഈ ലോകത്തിൽ ഇനി ജനിക്കുവാനില്ല... അത്രമേൽ വിലപ്പെട്ട അമ്മയുടെ പുണ്യത്തിൽ ഞങ്ങൾ ശരണം വെക്കുന്നു... ഞങ്ങളെ സഹായിക്കണമേ... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

Nasraayan Media WhatsApp Group:
https://chat.whatsapp.com/GGdBDLaxDxSCYTQPLMYCfx

Facebook Page:
https://www.facebook.com/Nasraayantekoode/

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
ആ ദൈവ പുത്രന് അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്...
നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Insta: https://www.instagram.com/nasraayanmedia/

Nasraayan Media Telegram:
https://t.me/nasraayantekoodeOfficial

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

NASRAAYAN MEDIA

13 Oct, 00:36

#ഉണരുംമുൻപേ...
"നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ, ദൈവത്തിൽ വിശ്വസിക്കുവിൻ എന്നിലും വിശ്വസിക്കുവിൻ..."(യോഹന്നാൻ 14/1) ഇന്നീ ലോകത്തിന്റേതായ പലതിന്റെയും പിന്നാലെ പായുമ്പോൾ...
ഞാൻ പോലും അറിയാതെ നഷ്ടപെട്ടുപോകുന്ന എന്റെ മനസിന്റെ നന്മകൾ...
സമാധാനമായി ഉറങ്ങിയിരുന്ന ദിനങ്ങൾ...
ഒരുപാടു സങ്കടങ്ങളുടെയും പ്രശ്നങ്ങളുടെയും ഇടയിലും...
ഞാൻ അനുഭവിച്ചിരുന്ന കൊച്ചു സന്തോഷങ്ങൾ...
എന്റെ പ്രിയപ്പെട്ടവരിലൂടെ നീയെന്നേ ആശ്വസിപ്പിച്ചിരുന്നു...
നിന്റെ വചനങ്ങളിലൂടെ നീയെന്നെ ശക്തിപെടുത്തിയിരുന്നു...
ജപമാലയിലൂടെ നിന്റെ അമ്മയോടൊപ്പം നീയെന്നെ ചേർത്തു നിർത്തിയിരുന്നു... അൾത്താരയിൽ എന്നേ കേൾക്കുമെന്നുറപ്പുള്ള നിന്റെ ബലിക്കല്ലിൽ ഞാൻ എന്റെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവച്ചപ്പോൾ നീയെന്നെ നിന്നെ നെഞ്ചോടു ചേർത്തു നിർത്തി ആശ്വസിപ്പിക്കുമായിരുന്നു...
ഈശോയെ ഇന്ന് ഞാൻ നിന്നിൽ
നിന്നും ഏറെ ദൂരെയാണ്...
എങ്കിലും ഒരു വിളിപ്പാടകലെ നീയെനിക്കു വേണ്ടി കാത്തിരുപ്പില്ലേ...
ഞാൻ നിന്റെ പൊന്നോമന മകനായി /മകളായി തിരിച്ചു വരുന്നതും കാത്ത്...
ഈശോയെ എന്നേ നിന്റെ മാത്രം സ്വന്തമാക്കി മാറ്റണമേ...
അസ്വസ്ഥമായ എന്റെ മനസിനെ നിന്റെ സമാധാനത്തിൽ നിറയ്ക്കണമേ... ആമ്മേന്‍! സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,