Motivation Malayalam @motivatonmalayalam Channel on Telegram

Motivation Malayalam

@motivatonmalayalam


Please follow Instagram

https://www.instagram.com/motivation_malayalam_?r=nametag

Motivation Malayalam (Malayalam)

മോട്ടിവേഷൻ മലയാളം ചാനൽ സ്വന്തമാക്കുക! ഇത് ഒരു ഹൃദയം സ്പർശിക്കുന്ന സുപ്രഭാതം ആണ്, അല്ലെങ്കിൽ ദിവസം തുടരുമ്പോൾ ആയിരിക്കഴിഞ്ഞ ഒരു മോട്ടിവേഷൻ മലയാളം ചാനൽ. ഇതിലെ ഉത്സാഹം നഗരത്തിന്റെ മനോബലം ഉൾക്കൊള്ളുന്നു. മോട്ടിവേഷൻ മലയാളം ചാനൽ തന്റെ യൂസർസിന്റെ ജീവിതം തന്നെ ഒഴിയുന്നു, സംരംഭിക്കുന്നവർക്ക് പ്രചോദനം നൽകുന്നു, തന്നെ ശക്തമാക്കുന്നു. ഇവിടെ, ഒരു പേജിൽ, ഉൾക്കൊള്ളുന്ന മോട്ടിവേറ്റിംഗ് മലയാളം വീഡിയോകൾ ഉണ്ട്, പ്രേമം, നിഷ്ഠയും തുല്യമാകേണ്ട ദൃഷ്ടി വസ്ത്രങ്ങൾ അവിടെ ലഭ്യമാണ്. ഇതു വായനയും പ്രതിദിനവും ഉത്സാഹവും നൽകുന്നു. മോട്ടിവേഷൻ മലയാളം ചാനൽ ഇൻസ്റ്റഗ്രാമിൽ നിന്നും പിന്തുണ ലഭിക്കുന്നതിന്, അവശ്യം ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുക!

https://www.instagram.com/motivation_malayalam_?r=nametag

Motivation Malayalam

15 Aug, 02:22


Happy Independence Day 🇮🇳🇮🇳🇮🇳

Motivation Malayalam

15 Jun, 02:41


ശുഭദിന ചിന്തകൾ.



_*🍃 മുറിവേൽപിക്കുന്നവരോട് നമ്മുക്ക് പൊറുക്കാം.* പകപോക്കാൻ നടക്കുന്നവർക്ക് സ്വയം മനസ്സമാധാനം നഷ്ടപ്പെടും..._

_*🍂 അപരനാശം ജീവിതലക്ഷ്യമാക്കിയവർ ആത്മനാശത്തിലേ അവസാനിക്കൂ,* പ്രതികാരത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുടുങ്ങിയാൽ പിന്നെ പ്രതിയോഗികൾ വലിച്ചിഴയ്ക്കുന്നിടത്തേക്ക് പോകുകയേ മാർഗമുള്ളൂ..._

_*🍃 പൊറുക്കാൻ തയാറാകുന്നവർക്ക് ആരുടെയും പിറകെ നടക്കേണ്ട ആവശ്യമില്ല.* ആരെയും ഒളിഞ്ഞിരുന്ന് ആക്രമിക്കേണ്ടതില്ല. സ്വന്തം വഴികളിലൂടെ മാത്രം സഞ്ചരിച്ചാൽ മതി..._

_*🍂 തുടർച്ചയായി കല്ലെറിയുന്നവന് തുടർച്ചയായി മധുരം നൽകുന്ന പ്രവൃത്തിയുടെ പേരാണ് ക്ഷമ,* ക്ഷമിക്കുന്നതിനൊപ്പം മധുരം പങ്കിടാൻ കഴിയണമെങ്കിൽ ആ ക്ഷമ എത്രത്തോളം ഹൃദയംഗമമായിരിക്കും..._

എല്ലാവർക്കും ശുഭദിനം നേരുന്നു.

Motivation Malayalam

05 Jun, 02:04


ശുഭദിന ചിന്തകൾ.



രണ്ട് കഥകളിൽ നിന്ന് തുടങ്ങാം...

1. നോക്കിയ(Nokia) ആൻഡ്രോയിഡിനെ അവഗണിച്ചു.

2. യാഹൂ (Yahoo) ഗൂഗിളിനെയും.

കഥ തീർന്നു.
വല്ലതും മനസ്സിലായോ?.

*പാഠങ്ങൾ;*

1. റിസ്ക് എടുക്കുക
2. കാലത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തുക.

*സമയാ സമയങ്ങളിൽ മാറ്റങ്ങളും പുതിയ അപ്‌ഡേഷനുകളും വരുത്തിയില്ലെങ്കിൽ എടുത്തെറിയപ്പെടും..*
നോക്കിയാക്കും യാഹുവിനും സംഭവിച്ചത് അതാണ്.

*രണ്ട് കഥകൾ കൂടി;*
1. ഫേസ്‌ബുക്ക് വാട്സാപ്പിനെയും ഇൻസ്റ്റാഗ്രാമിനെയും സ്വപ്ന തുല്യ വിലക്ക് വാങ്ങി.
2.ഫ്ലിപ്കാർട്ട് മിന്ത്ര യെ വാങ്ങി. മിന്ത്ര നേരത്തെ ജബോങ് വാങ്ങിയിരുന്നു.
ഇപ്പോൾ ഫ്ലിപ്കാർട്ടിനെ വാൾമാർട്ടും വാങ്ങി..

*കഥ തീർന്നു.*
എന്താണ് പാഠം..?
1) എത്ര ശക്തരാകുന്നുവോ ഏത് എതിരാളിയും നമ്മുടെ പങ്കാളിയാവും..
2)ഉയരത്തിലെത്തിയാൽ പിന്നെയും മത്സരത്തിന് നിൽക്കരുത്.

*കഥകൾ തുടരട്ടെ.!!*

1) 65 വയസ്സിലാണ് കോളോണൽ സാന്ഡേഴ്സ KFC സ്ഥാപിച്ചത്.
2) KFC യിൽ ജോലി നിഷേധിച്ചപ്പോഴാണ് ജാക്മ അലിബാബ (Alibaba) തുടങ്ങിയത്..

*കഥ തീർന്നു, പക്ഷെ നമുക്കൊരുപാട് പാഠങ്ങൾ തരുന്നു..*
1.വയസ്സ് എന്നത് ഒരു നമ്പർ മാത്രം.
2. അശ്രാന്ത പരിശ്രമം തുടരുന്നവർക്കുള്ളതാണ് വിജയം..

*ഒരു കഥ കൂടി പറയാം.

ഫെറാറി കാർ കമ്പനിയുടെ മുതലാളി എൻസോ ഫെറാരി ഒരു ട്രാക്ടർ ഉടമയെ പരിഹസിച്ചപ്പോൾ ഉദയം ചെയ്തതാണ് ലംബോർഗിനി കാർ..!!

കഥ നിർത്താം..
1. *ഒരാളെയും വില കുറച്ചു കാണരുത്.
2. *വെല്ലുവിളികളാണ് വിജയം സമ്മാനിക്കുന്നത്..*✌🏻

▪️നമുക്ക് പരിശ്രമം തുടരാം
▪️സമയം നമുക്ക് ബുദ്ധിപരമായി ഇൻവെസ്റ്റ്‌ ചെയ്യാം.
▪️സന്തോഷകരമാകാൻ വേണ്ടി പരിശ്രമിക്കാം..
▪️പരാജയ ഭീതി കൈവെടിയാം...മാറ്റത്തിന്റെപുതിയ പുലരി ഉദിക്കട്ടെ.

എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു.

Motivation Malayalam

31 May, 02:12


ശുഭദിന ചിന്തകൾ.



_🍃 നാളെ ചെയ്യേണ്ടത് ഇന്നു ചെയ്യണം, ഇന്ന് ചെയ്യേണ്ടത് ഇപ്പോള്‍ ചെയ്യണം, ഇപ്പോള്‍ ചെയ്യേണ്ടത് ഈ നിമിഷം ചെയ്യണം. അതാണ് വിജയമന്ത്രം..._

_🍂 ഒട്ടും പരിശ്രമിക്കാതെ പരാജയത്തിന്റെ പാതാളങ്ങളില്‍ ജീവിതം ഹോമിക്കുന്നവര്‍ ഉയര്‍ന്ന ചിന്തകളോ, ലക്ഷ്യബോധമോ ഇല്ലാത്ത അലസന്മാരാണ്..._

_🍃 നെല്ലും പതിരും, കളയും വിളയും, നന്മയും തിന്മയും തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ ശരിയായ തീരുമാനങ്ങള്‍ പിറക്കും..._ 

_🍂 നാളെയ്ക്ക് ഒരു കാര്യവും മാറ്റിവെയ്ക്കാത്തവർ കഠിനാധ്വാനം, കര്‍ത്തവ്യബോധം, കൂട്ടായ്മ, ഉത്തരവാദിത്വം, സാമൂഹ്യബോധം തുടങ്ങി എല്ലാം പ്രവർത്തികമാക്കുന്നതിൽ അവസരം കാത്തിരിക്കുന്നവരാണ്...

എല്ലാവർക്കും ശുഭദിനം നേരുന്നു.

Motivation Malayalam

26 Jan, 02:47


ശുഭദിന ചിന്തകൾ.


_*🍃 നൽകലിന്റെയും നഷ്ടപ്പെടുത്തലിന്റെയും* നേട്ടം തിരിച്ചറിയാത്തവർ എല്ലാം വാരിക്കൂട്ടുന്നതിന്റെ തിരക്കിലായിരിക്കും..._

_*🍂 സമ്മാനിക്കുന്നത് പുഞ്ചിരിയാകാം, നോട്ടമാകാം, സ്പർശമാകാം.* പകരംവയ്ക്കാനാകാത്ത മാസ്മരികശക്തി അവയ്ക്കുണ്ട്..._

_*🍃 മറ്റുള്ളവരുടെ ഹൃദയങ്ങളിലും പ്രാർത്ഥനകളിലും സ്ഥാനം നേടാൻ കഴിയുക* എന്നതു ഭാഗ്യമാണ്; നൽകുന്നവർക്കു മാത്രമേ തങ്ങളുടെ സാന്നിധ്യം അനുഗ്രഹമാക്കാൻ കഴിയൂ..._

_*🍂 കണ്ടറിഞ്ഞ് കൂടെനിന്നവർക്കേ ആളുകൾ ഹൃദയത്തിൽ ഇടംനൽകൂ.* അവരുടെ തുടർസാന്നിധ്യം മാത്രമേ എല്ലാവരും ആഗ്രഹിക്കൂ..._

എല്ലാവർക്കും ശുഭദിനം നേരുന്നു.

Motivation Malayalam

26 Jan, 02:46


Happy Republic Day 2022! 🇮🇳

Motivation Malayalam

31 Dec, 18:34


HAPPY NEW YEAR 🎊🎉

Motivation Malayalam

31 Dec, 01:50


ശുഭ ചിന്തകൾ




വിമർശനം വളർച്ചയുടെ വളമാണ്.* വിമർശനങ്ങളെ സഹിഷ്ണുതയോടെ ഉൾകൊള്ളാൻ നമുക്ക് ആവണം, കാരണം വിജയം വിമർശനത്തിൽ നിന്നും ഊർജം കണ്ടെത്തും..._

_*🍂 ഓരോരുത്തരിലും ഒരു തീ കെടാതെ അവശേഷിക്കുന്നുണ്ടാകും.* എത്ര പ്രതിസന്ധികള്‍ വന്നാലും അവയെ അണയ്ക്കാനാകില്ല. നമ്മിലെ ആ തീയെ കണ്ടെത്തുക. അണയ്ക്കാതെ ആളികത്തിക്കുക..._

_*🍃 പതിയിരിക്കുന്ന അപകടത്തിന്റെ വലുപ്പമല്ല,* ഓരോ അപായത്തേയും മറികടക്കാനുള്ള മുന്നൊരുക്കവും മനോധൈര്യവുമാണ് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നമ്മെ സഹായിക്കുന്നത്..._

_*🍂 തളര്‍ന്നു കിടക്കുമ്പോഴും ഒരടി കൂടി മുന്നോട്ട് വെയ്ക്കാനുള്ള കരുത്ത് നാം അവശേഷിപ്പിക്കണം.* എന്തുകൊണ്ടെന്നാല്‍ തോല്‍ക്കാന്‍ തയ്യാറാകാത്തവനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല..._

ശുഭദിനം നേരുന്നു.

Motivation Malayalam

25 Dec, 03:09


❤️ Merry Christmas 🎄🎄

Motivation Malayalam

18 Dec, 02:52


ശുഭദിന ചിന്തകൾ.


🌹 *വിശ്വാസം ഉണ്ടെങ്കിൽ നിശ്ശബ്ദത പോലും മനസ്സിലാക്കപ്പെടും വിശ്വാസം ഇല്ലെങ്കിലോ എല്ലാ വാക്കുകളും തെറ്റിദ്ധരിക്കപ്പെടുo പരസ്പരവിശ്വാസമാണ് ബന്ധങ്ങളുടെ ആത്മാവ്*🌹

🌹 *കാൽ ഒന്ന് വഴുതിവീണാലും രക്ഷപ്പെടാം. എന്നാൽ നാവിനു(വാക്കിന്) പറ്റിയ വീഴ്‌ച്ചയിൽ നിന്ന് നമമൾക്ക് ഒരിക്കലും രക്ഷപ്പെടാൻ പറ്റില്ല* 🌹




🌹 *നല്ല വാക്കും, പുഞ്ചിരിയുമാണ് മറ്റുള്ളവർക്ക് നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം* 🌹

*🌹സത്യം അറിയാതെ ഊഹിക്കരുത്*
*മനസ്സിലാകാതെ* *വിധിക്കരുത്*
*ചിന്തിക്കാതെ സംസാരിക്കരുത്*🌹

🌹 *വാക്കുകൾ കൊണ്ട് മറ്റുള്ളവർക്ക് പ്രോത്സാഹനം കൊടുക്കാൻ കഴിഞ്ഞാൽ നമ്മൾ ഒരു നല്ല മനസ്സിൻ്റെ ഉടമയാകുകയാണ്.

എല്ലാവർക്കും ശുഭദിനം നേരുന്നു.

Motivation Malayalam

13 Dec, 17:52


ശുഭദിന ചിന്തകൾ.



നാവു പിഴച്ചു എന്ന് നാം പലപ്പോഴും പറയാറുണ്ട് എന്നാൽ
എപ്പോഴും നമുക്ക് പിഴയ്‌ക്കുന്നത് മനസ്സാണ്, നാവല്ല, ഉള്ളിലുള്ളത് പുറത്തുവരുന്നതിനുള്ള മാർഗം മാത്രമാണ് നാവ്..._

_*🍂 ചിന്തകളെയും മനോഭാവത്തെയും ആർക്കും ഒളിച്ചുവയ്‌ക്കാനാവില്ല,* അടിച്ചമർത്തുന്നതെന്തും അനുയോജ്യമായ സമയത്ത് പുറത്തുവരും - അതു വിചാരമാണെങ്കിലും വികാരമാണെങ്കിലും..._

_*🍃 നല്ലത് കൊടുത്തതുകൊണ്ടായില്ല, നല്ല മനസ്സോടെ കൊടുക്കണം.* നിവൃത്തികേടുകൊണ്ടും സാഹചര്യസമ്മർദം കൊണ്ടും ചെയ്യുന്ന നന്മകളേക്കാൾ മേന്മ മനസ്സറിഞ്ഞു കൊടുക്കുന്നതാണ്..._

_*🍂 കൊടുത്തതിന്റെ കണക്കറിയുന്ന പലർക്കും ലഭിച്ചതിന്റെ കണക്കറിയില്ല,* ഏറ്റവും മികച്ചത് നൽകുന്നത് ആതിഥ്യമര്യാദ; നല്ല മനസ്സോടെ നൽകുന്നത് ഹൃദയവിശുദ്ധി..._



എല്ലാവർക്കും ശുഭദിനം നേരുന്നു

Motivation Malayalam

23 Nov, 01:18


ശുഭദിന ചിന്തകൾ.



_🍃 ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ നേരിടേണ്ടി വരുമ്പോൾ *നാം കാര്യത്തെ മാറ്റാൻ ശ്രമിക്കാതെ കാരണത്തെ മാറ്റാൻ ശ്രമിക്കണം...*_

_🍂 ഒരു പ്രശ്നത്തെ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ *നാം പുതിയൊരു പ്രശ്നത്തെ ഒരിക്കലും സൃഷ്ടിക്കരുത്...*_

_🍃 പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ *മനസ്സിലാക്കിവേണം നാം പരിഹരിക്കേണ്ടത്...*_

_🍂 പ്രശ്ങ്ങളുടെ വ്യാപ്തിയെപ്പറ്റി കണക്കെടുക്കും തോറും അതിന്‍റെ വലിപ്പം കൂടിക്കൊണ്ടിരിക്കും, *അവയെ താല്‍കാലിക തടസ്സങ്ങളായി മാത്രം കാണുക...*_

എല്ലാവർക്കും ശുഭദിനം നേരുന്നു