Left Turn with Titto Antony @leftturnwithtittoantony Channel on Telegram

Left Turn with Titto Antony

@leftturnwithtittoantony


Data’s Videos Posters related to Left Politics

Left Turn with Titto Antony (English)

Are you passionate about left politics and looking for a platform to stay updated on the latest news and discussions in the field? Look no further than Left Turn with Titto Antony! This Telegram channel is dedicated to providing its members with a curated selection of data, videos, and posters related to left politics from around the world.

Titto Antony, the moderator of the channel, is an avid follower of left-wing ideologies and aims to create a space where like-minded individuals can come together to engage in insightful conversations and debates. Whether you are a seasoned activist or someone who is just starting to explore left politics, this channel offers something for everyone.

From thought-provoking videos that shed light on social injustices to visually appealing posters that convey powerful messages, Left Turn with Titto Antony covers a wide range of topics within the realm of left politics. By subscribing to this channel, you will have access to a wealth of information that will not only educate you but also inspire you to take action and make a difference.

Join Titto Antony and fellow leftists on this journey towards a more equitable and just society. Stay informed, get involved, and make your voice heard on Left Turn with Titto Antony!

Left Turn with Titto Antony

12 Feb, 02:39


11 വർഷം മുൻപുള്ള ഏഷ്യാനെറ്റ്‌ ചർച്ച.

2015 ഉമ്മൻ ചാണ്ടി സർക്കാർ കാലത്തെ ഒരു ചാനൽ ചർച്ച.

അതിൽ വിനു വി ജോണ് ചോദിക്കുന്നു, അന്നത്തെ ജനപ്രതിനിധി ആയ ടി.എൻ. പ്രതാപനോട് -റോഡ് വികസനം നടക്കാത്തത് ഇച്ഛാ ശക്തി ഇല്ലാത്ത സർക്കാർ ആയതു കൊണ്ട് അല്ലെയെന്നു

1. ദേശീയപാത 45 മീറ്ററിൽ പ്രായോഗികമല്ല.
2. PWD റോഡുകൾ മുതൽ സർവത്ര റോഡുകളും കേരളമാകെ തകർന്നു കിടക്കുന്നു കാരണം സർക്കാരിൻ്റെ കയ്യിൽ പണമില്ല.
3. നിലവിൽ 2000 കോടി കരാറുകാർക്ക് കൊടുക്കാനുള്ളത് കൊണ്ട് അവർ ടെൻ്റർ എടുക്കുന്നില്ല.
4. ദേശീയപാത 30 മീറ്റർ മതി.
എന്തായിരുന്നു UDF ഭരണകാലം എന്ന് ഇതിൽ നിന്ന് അറിയാം

ആ വ്യത്യാസം മനസിലാവാണമെങ്കിൽ ഇപ്പൊ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒന്ന് സഞ്ചരിക്കണം, മികച്ച ഗ്രാമീണ റോഡുകൾ അടക്കം ഇച്ഛാ ശക്തിയുള്ള സർക്കാരിന്റെ വികസനം കാണാം.. ‼️ ❤️😍

https://www.facebook.com/share/p/15whtVU8SB/

Left Turn with Titto Antony

11 Feb, 14:56


വഖഫ് സ്വത്തുകളിൽ ലീഗ് അന്തമില്ലാത്ത കൊള്ളകൾ നടത്തിയിട്ടുള്ളത് നിങ്ങൾക്ക് അറിയാമോ..

വഖഫ് സ്വത്തായ മമ്പറം ജാറം വരെ മറച്ചു വിറ്റിട്ടുണ്ട്.. ‼️

അപ്പോൾ മുനമ്പത്തെ ജനതയെ കണ്ണീർ കുടിപ്പിക്കുന്നത് ആരാണ്..

നിസാർ കമീഷൻ കണ്ടെത്തിയ നിരവധി ലീഗിന്റെ വഖഫ് കൊള്ളകൾ 3 പാർട്ടുകൾ ആയി Riyaz Valkandi യും Sarath Vs ഉം ചേർന്ന് തയ്യാറാക്കി The Cue ഓണലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്..

അവയുടെ ലിങ്കുകൾ താഴെ ഉണ്ട്..

സമയമുണ്ടെങ്കിൽ നിർബന്ധമായും വായിച്ചിരിക്കേണ്ട 3 ഭാഗങ്ങൾ ആണ് താഴെ..



പാർട്ട് 1

https://www.thecue.in/opinion/munambam-waqf-land-and-nisar-commission

പാർട്ട് 2

https://www.thecue.in/opinion/what-nissar-commission-found-in-waqf-deals-of-muslim-league

പാർട്ട് 3

https://www.thecue.in/opinion/nissar-commission-findings-in-wakf-part-3

ജില്ലാ തന്നെ മുറിച്ചു വിറ്റാലും അത്ഭുതപ്പെടാനില്ല എന്നാണ് എനിക്ക് തോന്നുന്നത്.. കഷ്ട്ടം തന്നെ.. ‼️

https://www.facebook.com/share/p/18hy4vCzmX/

Left Turn with Titto Antony

11 Feb, 11:07


Video from Titto Antony

Left Turn with Titto Antony

11 Feb, 07:49


ഈ നാടാകെ കണ്ട കാര്യം പോലും ഒരു ലജ്ജയുമില്ലാതെ നിഷേധിക്കുന്ന വി.ടി ബൽറാം ഒരു കോൺഗ്രസുകാരൻ എത്ര മാത്രം കള്ളനാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. തൃത്താലയിൽ പ്രചരണത്തിൽ വാളയാർ കേസ് ഉപയോഗിച്ചിട്ടില്ലെന്നും എം.ബി രാജേഷിനെതിരെ ഈ വിഷയത്തിൽ പോസ്റ്റർ അടിച്ചിട്ടില്ലെന്നും ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുകയാണ് ഈ കഞ്ഞിക്കുഴി കോൺഗ്രസുകാരൻ.

തൃത്താലയിൽ ബൽറാം മത്സരിച്ചപോൾ കോൺഗ്രസിൻ്റെ ഏറ്റവും പ്രധാന പ്രചരണം വാളയാർ കേസായിരുന്നു. എന്തിനേറെ, വാളയാർ അമ്മയെക്കൊണ്ട് തന്നെ ഇതേ ബലരാമനും യു ഡി എഫും എം.ബി രാജേഷിനെതിരെ പറയിപ്പിക്കുന്ന വീഡിയോ തന്നെ ഏറ്റവും വലിയ തെളിവല്ലേ?

സിബിഐ യിൽ സി പി എമ്മിന് എന്നാണ് വിശ്വാസം വന്നത് എന്നതാണ് ബാലരമയുടെ മറ്റൊരു ചോദ്യം. കേരള പോലീസ് വേണ്ട സി ബി ഐ മതി എന്ന് പറഞ്ഞ് സമരം നടത്തിയത് നിങ്ങളല്ലേ ബാലരമേ

എന്നിട്ട് സി ബി ഐ വാളയാർ അമ്മയെ പ്രതി ചേർത്തപ്പോൾ നിങ്ങൾക്ക് സി ബി ഐ യെ പറ്റാതായി എന്നതല്ലേ സത്യം .

വാളയാർ കേസിൽ സംസ്ഥാന സർക്കാർ ചെയ്തത് ഒന്ന് കൂടി തനിക്ക് വിവരിച്ച് തരാം

ആദ്യ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന പൂങ്കുഴലിയെ മാറ്റി ഡിവൈഎസ്പി എം.ജെ സോജനെ അന്വേഷണം ഏൽപ്പിക്കണമെന്ന് അനിൽ അക്കര ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും വാളയാർ പെൺകുട്ടികളുടെ മാതാവും ആവശ്യപ്പെട്ടു.

സർക്കാർ അത് അംഗീകരിച്ച് കേസ് ഡിവൈഎസ്പി എം.ജെ സോജനെ ഏല്പിച്ചു .

പിന്നീട് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നായി ആവശ്യം

സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിക്കൊടുത്തു

വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതിനെ തുടർന്ന് സർക്കാർ ഹൈക്കോടതിയെ സമീപിക്കണം എന്നും കേസിൽ പുനർവിചാരണയും ആവശ്യമെങ്കിൽ തുടരന്വേഷണവും വേണമെന്ന് സർക്കാർ ആവശ്യപ്പെടണമെന്നുമായി ആവശ്യം

ഉടൻ തന്നെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിചാരണക്കോടതി വിധി റദ്ദാക്കി, പുനർവിചാരണയ്‌ക്ക് ഉത്തരവിട്ടു.

കേസ് സിബിഐ ക്കു വിടണം എന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു

സർക്കാർ കേസ് സിബിഐ ക്കു വിട്ടു.

കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

രണ്ടാമത്തെ കുട്ടിയുടെ മരണത്തെ തുടർന്നാണ് അന്വേഷണത്തെ പറ്റി പരാതി വന്നത്. അപ്പോൾ തന്നെ അന്വേഷണ ഓഫീസർ ആയിരുന്ന എസ്ഐ പിസി ചാക്കോയെ സസ്പെൻഡ് ചെയ്തു.

മേൽനോട്ടം വഹിച്ചിരുന്ന ഡിവൈഎസ്‌പി വാസുദേവൻ, സിഐ വിപിൻദാസ്‌ എന്നിവർക്കെതിരെ 2017 ൽ തന്നെ തൃശ്ശൂർ മേഖലാ ഐ ജി അന്വേഷണം നടത്തിയിരുന്നു.

അപ്പോൾ പിന്നെ എന്തിനായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മയുടെ നീതി യാത്ര

അവരുടെ ആവശ്യപ്രകാരം കേസന്വേഷണം ഏല്പിച്ച എം ജെ സോജനെതിരെ സർക്കാർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തലമുണ്ഡനം നടത്തിയിട്ടുള്ള നീതി യാത്ര .

അതിന് മുൻപ് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഡിവൈഎസ്പി എം ജെ സോജൻ കോടതിയോട് പറഞ്ഞത് ഇതാണ് -- വാളയാർ പെൺകുട്ടികളുടെ മാതാവ് പ്രതികളായ വലിയ മധു, കുട്ടി മധു എന്നിവർ മൂത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിനെ ക്കുറിച്ച് അറിഞ്ഞിട്ടും മൗനം പാലിച്ചു

ഇളയ മകളുടെ മരണത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷം മാത്രമാണ് അവർ ലൈംഗിക പീഡന ആരോപണം പോലീസിൽ ഉന്നയിച്ചത്.

പോക്‌സോ നിയമം അനുസരിച്ചു കുട്ടികൾ ഇങ്ങനെ ലൈംഗികമായി പീഡിപ്പിക്കപെട്ടത് അറിഞ്ഞിട്ടും അത് തടയാൻ ശ്രമിക്കുകയോ അധികൃതരെ അറിയിക്കുകയോ ചെയ്തില്ലെങ്കിൽ രക്ഷാകർത്താവിനു എതിരെ കേസ് എടുക്കണം. ആദ്യത്തെ കുട്ടി മരിച്ചപ്പോൾ തന്നെ മാതാവ്, കുട്ടി ലൈംഗികമായി പീഡിപ്പിക്കപെട്ടത് പോലീസിനെ അറിയിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടി കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു .

എന്നിട്ടും പോലീസ് അവരുടെ പേരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യാതിരുന്നത് പിന്നീട് കേസുമായി ഇവർ സഹകരിക്കില്ല എന്ന പേടി കാരണമാണ് -- സോജൻ കോടതിയോട് പറഞ്ഞു.

അമ്മയും അച്ഛനും നടത്തിയ നിരുത്തരവാദപരമായ ഈ പെരുമാറ്റത്തെ സംബന്ധിച്ച് ഈ കേസിന്റെ വിധിയിൽ കോടതി എടുത്തു പറയുന്നുണ്ട് .-- “മകളുടെ ക്ഷേമത്തെക്കുറിച്ച് മാതാപിതാക്കൾ ശരിക്കും വ്യാകുലപ്പെട്ടിരുന്നെങ്കിൽ, ഇരയുടെ മരണശേഷമെങ്കിലും അവർ പ്രതികൾക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെടുമായിരുന്നു. പ്രതികൾക്കെതിരെ മാതാപിതാക്കൾ മൊഴി നൽകാനുള്ള കാലതാമസം തികച്ചും സംശയാസ്പദമായ സാഹചര്യമാണ്” -- വിചാരണ കോടതി അഭിപ്രായപ്പെട്ടു.

വാളയാർ കേസ് അട്ടിമറിക്കപ്പെട്ടു എന്ന് പരാതി ഉയർന്നപ്പോൾ സംസ്ഥാന സർക്കാർ വെച്ച ജസ്റ്റിസ് പി കെ ഹനീഫ കമ്മീഷനും വിചാരണക്കോടതിയുടെ ഈ നിരീക്ഷണങ്ങൾ ശരി വെച്ചു.

ഇനി ജസ്റ്റീസ് ഹനീഫ കമ്മീഷനോ ഹൈക്കോടതിയോ സോജനെതിരെ നടപടി എടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടോ

സോജൻ കുറ്റക്കാരനല്ല എന്നു മാത്രമല്ല സോജനെ അഭിനന്ദിക്കുക കൂടിയാണ് ഹൈക്കോടതി ചെയ്തത്. ഹനീഫ കമ്മീഷനും അത് ശരി വെയ്ക്കുന്നു.

Left Turn with Titto Antony

11 Feb, 07:49


( The mother of the victims had levelled serious charges against Sojan MJ, the then DySP who had taken over the probe on March 9, 2017, five days after Chacko began investigation. The High Court, however, had said Sojan had done a good job given the constraints.)

ഹനീഫാ കമ്മീഷന്റെ റിപ്പോർട്ടിൽ എസ് ഐ ക്കെതിരെ മാത്രമാണു നടപടി ആവശ്യപ്പെട്ടത്. എന്നാൽ, സംസ്ഥാന പോലീസ് മേധാവി നൽകിയ ഉറപ്പ് എസ്ഐ ചാക്കോക്കെതിരെ തക്കതായ നടപടി എടുക്കുമെന്ന് മാത്രമല്ല ചാർജ്ജ് ഷീറ്റ് നൽകിയത് വരെ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായോ എന്ന് കൂടി അന്വേഷിക്കും എന്നാണ്..

ഗജ ഫ്രോഡ് ആണ് വി.ടി.ബൽറാം..

തൃത്താലകാർക്ക് അത് 2021 ൽ മനസ്സിലായി..

https://www.facebook.com/share/p/1A3DecHwjW/

Left Turn with Titto Antony

01 Feb, 05:40


കഞ്ഞിക്കുഴി ണി: "ഇറങ്ങി ഓടിയാലോ ടാ.. ഇത് തീപ്പൊരി ആണ്.. "

🔥

https://www.facebook.com/share/p/17ba4Rj38Q/

Left Turn with Titto Antony

01 Feb, 05:39


ENA (Extra Neutral Alcohol) GST പരിധിയിൽ വരില്ല എന്ന് ഇന്ന് പഠിച്ചു വിഢിത്തം പറയുന്ന പ്രതിപക്ഷ നേതാവ് ഊളതരം വിളമ്പിയിട്ടുണ്ട്... എന്നാൽ എത്തനോളിന് GST ഉണ്ട്.. 5% ഉണ്ട് GST.

അതാണ് മന്ത്രി പറഞ്ഞിട്ടുള്ളത്.

കോസ്തേപ്പ് തേഞ്ഞിട്ടുണ്ട്.... ☺️

https://www.facebook.com/share/p/1DNQtyrD3f/

Left Turn with Titto Antony

27 Jan, 14:36


Video from Titto Antony

Left Turn with Titto Antony

27 Jan, 14:31


Video from Titto Antony

Left Turn with Titto Antony

27 Jan, 14:24


ഈ ആവശ്യകത വലിയതോതിൽ വർധിക്കാൻ പോവുകയാണ്.

ഇപ്പോൾ നിർദേശിച്ചിരിക്കുന്ന ഓയാസിസ് കമ്പനിയുടെ പദ്ധതി വരുന്നതതോടെ നമ്മുടെ ആവശ്യത്തിനുള്ള മുഴുവൻ സ്പിരിറ്റും ഇവിടെ ഉത്പാദിപ്പിക്കപ്പെടും. അതുവഴി GST ഇനത്തിൽ സംസ്ഥാനത്തിനു വർഷാവർഷം നഷ്ടമാകുന്ന കോടിക്കണക്കിനു രൂപ ലഭിക്കാൻ കഴിയും. അതാണ് സർക്കാരിന്റെ താല്പര്യം.. ‼️

https://www.facebook.com/share/p/1HEaSVS6Yx/

Left Turn with Titto Antony

27 Jan, 14:24


1️⃣ എന്താണ് ബ്രൂവറി വിഷയം

പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ ഒയാസിസ് എന്ന കമ്പനി സ്ഥലം വാങ്ങി അവിടെ ഒരു ഡിസ്റ്റിലറി തുടങ്ങാൻ അനുമതി ആവശ്യപ്പെടുന്നു.
പാരിസ്ഥിതികമോ നയപരമോ നിയമപരമോ ആയ ഒരു പ്രശ്നവും ഇല്ലാത്തതിനാൽ സർക്കാർ അനുമതി നൽകുന്നു. ഈ വ്യവസായ സ്ഥാപനം അവിടെ വരുന്നത് അഴിമതിയാണ് എന്നുപറഞ്ഞ് കോൺഗ്രസ് ബഹളം വയ്ക്കുന്നു. എന്തെങ്കിലും തെളിവുകൾ അതുമായി ബന്ധപ്പെട്ട് മുന്നോട്ടുവയ്ക്കാൻ ഇതുവരെ അവർക്കായിട്ടുമില്ല.

2️⃣ സർക്കാരിന് ഈ വിഷയത്തിൽ എന്താണ് താത്പര്യം

കേരളത്തിൽ വ്യവസായം നടത്താൻ അനുമതി തേടി ഒരു കമ്പനി സർക്കാരിന് മുന്നിൽ വന്നാൽ നിയമപരമോ സാങ്കേതികമോ നയപരമോ ആയ എന്തെങ്കിലും പ്രശ്നമില്ലെങ്കിൽ അനുമതി വേഗത്തിൽ കൊടുക്കുക എന്നതാണ് സർക്കാർ ചെയ്യേണ്ടത്. അതാണ് ചെയ്തത്.
വ്യവസായം വരുന്നത് വഴി നാട്ടിൽ തൊഴിൽ ഉണ്ടാവുകയും, ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ ഇവിടെ ഉത്പാദിപ്പിക്കുക വഴി സംസ്ഥാനത്തിന് വലിയ നികുതി ലാഭം ഉണ്ടാവുകയും ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം ആരംഭിക്കാൻ സർക്കാർ സഹായിച്ചില്ലെങ്കിൽ അല്ലേ തെറ്റ്.

3️⃣ എന്താണ് കോൺഗ്രസ്സ് ഉയർത്തുന്ന വാദങ്ങൾ

A) ആദ്യം കോൺഗ്രസ് പ്രതിഷേധിച്ചത് ഇതിൽ അഴിമതി ഉണ്ടെന്ന് പറഞ്ഞിട്ടാണ്, എന്താണ് അഴിമതി എന്ന് ചോദിച്ചപ്പോൾ സതീശൻ പറഞ്ഞത് ടെൻഡർ വിളിച്ചില്ല എന്നായിരുന്നു.

കേരളത്തിൽ നിലവിലുള്ള 10ൽ 7 IMFL യൂണിറ്റുകളും കോൺഗ്രസ് സർക്കാരുകൾ തുടങ്ങിയവയാണ്. ഒന്നും ടെൻഡർ വിളിച്ചല്ല ആരംഭിച്ചത്. LDF കാലത്ത് തുടങ്ങിയവയ്ക്കും ടെണ്ടർ വിളിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ല. സ്വന്തം ഭൂമിയിൽ സ്വന്തം പണം ഉപയോഗിച്ച് ആരെങ്കിലും വ്യവസായം തുടങ്ങുന്നതിന് സർക്കാർ അങ്ങനെയാണ് ടെണ്ടർ വിളിക്കുക? ഒരു സ്വകാര്യ കമ്പനി കേരളത്തിലെ നിയമ പ്രകാരം ഒരു വ്യവസായ സ്ഥാപനം തുടങ്ങാൻ അപേക്ഷ തന്നാൽ നിയമവും നയവും നോക്കി അനുവാദം കൊടുക്കുകയാണ് സർക്കാർ ചുമതല.

B) അടുത്ത വാദം ഭൂഗർഭജലം ചൂഷണം ചെയ്യും എന്നായിരുന്നു. 🙄

ആ സർക്കാർ ഓർഡർ ഒന്നു വായിച്ചു നോക്കിയെങ്കിൽ ഇത് അറിയുമായിരുന്നു.. ഭൂഗർഭ ജലമല്ല, മഴവെള്ളമാണ്‌ പ്രധാനമായി ഉപയോഗിക്കുന്നത് എന്ന് സർക്കാർ ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി. ഡാമിലെ വെള്ളം അല്ല, മഴവെള്ള കൊയ്ത്തിലൂടെ സംഭരിക്കുന്ന വെള്ളമാണ് ഉദ്ദേശിക്കുന്നത്. കമ്പനിയുടെ പ്രൊപോസലിൽ Rainwater Harvesting പറയുന്നുണ്ട്. അതാണ് പ്രധാന Source. ആവശ്യമെങ്കിൽ ഡാമിലെ വെള്ളവും എടുക്കും. വ്യാവസായിക ആവശ്യത്തിന് ഇപ്പോഴും മലമ്പുഴയിലെ വെള്ളം KWA കൊടുക്കുന്നുണ്ട്.

കേരള വാട്ടർ അതോറിറ്റി വ്യവസായിക നിരക്കിൽ നൽകുന്ന വെള്ളം ഉപയോഗിച്ചുകൂടിയുമാണ് കമ്പനി പ്രവർത്തിക്കാൻ പോകുന്നത്. അതിൽ നിയമപരമോ നയപരമോ ആയ ഒരു പ്രശ്നവുമില്ല..

C) അപ്പോൾ പഞ്ചായത്ത് അറിയാതെ സർക്കാർ അനുമതി നൽകി എന്നായി ആരോപണം.. 😂

പഞ്ചായത്തിനെ നേരത്തേ തന്നെ രേഖാമൂലം അറിയിച്ചിരുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നതോടു കൂടി ആ വാദവും പൊളിഞ്ഞു.
14/02/2024 ന് തന്നെ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് ഈ പദ്ധതി വരുന്നതിനെ കുറിച്ച് കത്ത് നൽകുകയും ആ പദ്ധതിയെ കുറിച്ച് ഒരു ഓൺലൈൻ മീറ്റിംങ്ങ് 26/02/2024 ൽ നടത്തുകയും ചെയ്യ്തിട്ടുണ്ട്. ഒരു വർഷം മുന്നേ തന്നെ കൃത്യമായി പഞ്ചായത്ത് ഈ പദ്ധതിയെ കുറിച്ച് അറിഞ്ഞിട്ടുണ്ട്.
കമ്പനി പഞ്ചായത്ത് അറിയാതെ സ്ഥലം വാങ്ങി എന്നും ആരോപണം ഉണ്ട്.
കേരളത്തിൽ ആരെങ്കിലും സ്ഥലം വാങ്ങുന്നത് പഞ്ചായത്തിനെ അറിയിക്കേണ്ട കാര്യം ഒന്നും ഇല്ല.
എന്നാൽ ഇവിടെ കമ്പനി സ്ഥലം വാങ്ങിയത് കോൺഗ്രസിൻ്റെ പഞ്ചായത്ത്‌ മെമ്പർ ആയ അപ്പുക്കുട്ടൻ വഴിയാണ് (ന്യൂസ്‌ മലയാളം ബ്രേക്കിങ്). ഈ സ്ഥലം വാങ്ങുന്നതിൽ ഇടനില നിന്നതിന് അപ്പുക്കുട്ടൻ കമ്മീഷൻ വാങ്ങിച്ചിട്ടുണ്ടെന്ന കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് കോൺഗ്രസിൻ്റെ തന്നെ MP ആയ V K ശ്രീകണ്ഠനാണ്. അപ്പോൾ സ്ഥലം വാങ്ങിയതും കോൺഗ്രസ് പഞ്ചായത്ത് മെമ്പർ കമ്മീഷൻ വാങ്ങിയതും എല്ലാം കോൺഗ്രസിന് അറിയാമായിരുന്നു. പഞ്ചായത്ത് അറിഞ്ഞില്ല എന്നത് പച്ചക്കള്ളം.

4️⃣ കേരളം മദ്യനയത്തിൽ നിന്നും വ്യതിചലിച്ചോ

കേരള എക്സൈസ് വകുപ്പ് പുറത്തിറക്കിയ മദ്യനയം പബ്ലിക്ക് ഡൊമൈനിൽ ലഭ്യമാണ്. ആർക്ക് വേണേലും എക്സൈസിൻ്റെ വെബ്സൈറ്റിൽ പോയി ഡൗൺലോഡ് ചെയ്യാം. പ്രഖ്യാപിത നയത്തിൽ നിന്ന് സർക്കാർ ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ല. ആ മദ്യനയം ആരെയും അറിയിക്കാതെ മറച്ചുവെച്ചു എന്ന ആരോപണം
വെറും പൊട്ടത്തരം മാത്രമാണ്. മദ്യനയം വന്നപ്പോൾത്തന്നെ അതിനെ എതിർത്ത് പ്രസ്താവന നടത്തിയ ആളാണ് രമേശ്‌ ചെന്നിത്തല.

5️⃣ ഈ വ്യവസായം വന്നാലുള്ള നേട്ടം എന്തൊക്കെയാണ്

ഏകദേശം 600 കോടി രൂപയുടെ നിക്ഷേപവും , 600 പേർക്ക് നേരിട്ടും 2000 പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന ഒരു പദ്ധതിയാണിത്. കേരളത്തിൽ വർഷം തോറും കോടിക്കണക്കിനു ലിറ്റർ സ്പിരിറ്റും ബന്ധപ്പെട്ട മറ്റുത്പന്നങ്ങളുമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇത് മദ്യം ഉണ്ടാക്കുന്നതിന് മാത്രമല്ല, മറ്റു വ്യവസായങ്ങൾക്കും ആവശ്യമുണ്ട്.

Left Turn with Titto Antony

27 Jan, 14:24


എന്തുകൊണ്ടാണ് സഭയിൽ ബ്രുവറി വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷം അവതരിപ്പിക്കാത്തത്🤔

നിങ്ങൾ ആലോചിച്ചിട്ടുണ്ടോ.. ☺️

കർണാടകത്തിൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ കോണ്ഗ്രസിനെ സാമ്പത്തികമായി നിലനിർത്തുന്നത് ഡിസ്റ്റില്ലറികളും, ENA (Extra Neutral Alcohol) യൂണിറ്റുകളും ആണ്.. അത് ഏതാണ്ട് 90% കോണ്ഗ്രസ്സ് നേതാക്കളുടെ കയ്യിൽ ആണ്..

DK Sivakumar ഉം, DK Suresh ഉം അടങ്ങുന്ന വലിയൊരു കോക്കസിന്റെ കീഴിൽ ആണ്.. പണ്ടത്തെ ജോണ് ഡിസ്റ്റില്ലറിസ് എല്ലാം, കോണ്ഗ്രസിന് ഡിസ്റ്റില്ലറികളുമായുള്ള ബന്ധം, കോണ്ഗ്രസ്സ് എന്ന പാർട്ടിയുടെ നിലനിൽപ്പ് കണക്ടഡ് ആയിട്ടുള്ള കാര്യമാണ്..

ഇതൊക്കെ പുറത്തു വന്നലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ.. സഭയിൽ ബ്രുവറി വിഷയം ഇറക്കിയാൽ ഇതൊക്കെ മേശപ്പുറത്തു വരും.. ഒഫീഷ്യൽ ആവും.. കോണ്ഗ്രസ്സ് നാറും.. പല നേതാക്കൾക്കും പുറത്തിറങ്ങി നടക്കാൻ പറ്റില്ല.. അണ്ണാക്കിൽ പിരി വെട്ടി ഇരിക്കേണ്ടി വരും.. ‼️☺️☺️

പിന്നെ കോണ്ഗ്രസ്സ് സഭയിൽ ഇതിന് മുതിരും എന്നു തോന്നുന്നുണ്ടോ..

ധൈര്യമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിന്റെ തോക്കിന്റെ ഉണ്ടക്ക് ഉറപ്പുണ്ടെങ്കിൽ നിയമസഭയിൽ അടിയന്തരപ്രമേയം കൊണ്ടു വരട്ടെ ബ്രുവറി വിഷയം.. ☺️

വാറ്റിയും ഊറ്റിയും ജീവിക്കുന്ന കോൺഗ്രസിന്റെ പണ്ടവും, കുടൽമാലയും ഒക്കെ പുറത്തു ഇടാൻ ഒരവസരം തരൂ.. ‼️ ☺️

സിംഗിൾ ഫാദറിന് ഉണ്ടായ മാപ്രകളിൽ ഒരുത്തനും/ഒരുത്തിയും ഒരു കോലും കൈയിൽപ്പിടിച്ച് സതീശനോട് ഇതിൻ്റെ വിശദീകരണം ചോദിക്കില്ല..

കോൺഗ്രസ്സുകാരുടെ പ്രിവിലേജാണ് പ്രിവിലേജ്.. ‼️

https://www.facebook.com/share/p/19rPaPKg1m/

Left Turn with Titto Antony

25 Jan, 06:53


ഈ ന്യൂസ് നമ്മൾ ആരെങ്കിലും അറിഞ്ഞോ..

ഇല്ല

നമ്മുടെ മലയാളം മാധ്യമങ്ങൾ നമ്മളെ അറിയിച്ചോ..

ഇല്ല

ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ കേരളത്തിലെ വ്യവസായ മുന്നേറ്റത്തിന് പ്രശംസ നേടിയിട്ടുണ്ട്.. മാധ്യമങ്ങൾ വല്ലോം നിങ്ങളോട് പറഞ്ഞോ..

ഇല്ല

രാജ്യത്ത് ഏറ്റവും പുരോഗതി നേടിയ സംസ്ഥാനമാണ് കേരളമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞത് നമ്മളെ മാധ്യമങ്ങൾ അറിയിച്ചോ..

ഇല്ല

പ്രശസ്ത കമ്പനികളും കേരളത്തെ പ്രശംസിച്ചിരുന്നു.. മാധ്യമങ്ങൾ നമ്മളെ അറിയിച്ചോ..

ഇല്ല

https://www.facebook.com/share/p/14nFyG7U6U/

Left Turn with Titto Antony

25 Jan, 06:52


18% GST ആണ് പഴംപൊരിക്ക്. 🤦🤦

പൊറോട്ട കഷ്ടിക്ക് രക്ഷപെട്ടതു ഹൈകോടതി ഇടപെടപ്പോൾ ആണ്. അല്ലെങ്കിൽ അതിനും 18% ആയേനെ.

നമ്മൾ മലയാളികൾ നമ്മളറിയാതെ വലിയ ലക്ഷ്വറി ജീവിതമാണ് നയിച്ചുകൊണ്ടിരുന്നത്.

നമ്മൾ ഇടപെട്ടിലെങ്കിൽ അവർ നമ്മുടെ ജീവിതത്തിൽ എങ്ങനെ ഇടപെടും എന്നതിനുള്ള സാമ്പിൾ.. ‼️ 😐

https://www.facebook.com/share/p/15kueRJpBd/

Left Turn with Titto Antony

25 Jan, 06:51


മനോരമയും മാതൃഭൂമിയും ഒരു മുതലാളിയുടെ കാശ് വാങ്ങി അവർക്ക് വേണ്ടി പത്രത്തിൻ്റെ ഒന്നാം പേജ് അടിയറ വെച്ചതിൽ അത്ര ഞെട്ടലൊന്നുമില്ല. കാരണം പരസ്യം തരുന്നവർക്ക് വേണ്ടി ഇവർ എന്ത് വൃത്തികേടും ചെയ്യും.

ഏതെങ്കിലും കാലത്ത് ഒരു ചെറിയ പരസ്യം തരുന്ന ടീമാണെങ്കിൽ പോലും അവർക്കോ അവരുമായി ബന്ധമുള്ളവർക്കോ എതിരായ ഏത് വാർതയും പത്രങ്ങൾ മുക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി.

സ്വകാര്യ ആശുപത്രികൾക്കെതിരെയുള്ള ഒരു വാർത പോലും പത്രങ്ങൾ നൽകില്ല. സ്വകാര്യ ആശുപത്രികൾ ചികിത്സാ പിഴവിൽ എത്ര പേരെ കൊന്നാലും മനോരമയും മാതൃഭൂമിയും നൈസായി ആ വാർത മുക്കും. അതിന് പകരമായി കൂടുതൽ പരസ്യം ചോദിച്ച് വാങ്ങും.

എന്നാൽ , ഗവൺമെൻ്റ് ആശുപത്രികൾക്കെതിരെ ദിവസവും ഒന്നാം പേജിൽ അടക്കം വാർത നൽകും. ചെറിയ സംഭവം പോലും ഊതിപ്പെരുപ്പിക്കും.

ജ്വല്ലറികൾക്കും ടെക്സ്റ്റയിൽസുകൾക്കുമെതിരെ പരാതിയുമായി ആര് വാർത നൽകിയാലും പത്രങ്ങൾ നൽകില്ല.

എന്നാൽ സി പി ഐ എമിനെതിരെ ആര്, എന്ത് തെമ്മാടിത്തം വിളിച് പറഞ്ഞാലും കേരളത്തിലെ പത്രങ്ങൾ അവ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കും. കാരണം സി പി ഐ എം ഈ പത്രങ്ങളുടെ കാല് നക്കാനോ , അവർക്ക് പരസ്യം നൽകി സുഖിപ്പിക്കാനോ പോകാറില്ല.. ‼️

https://www.facebook.com/share/p/1GZrTDjkwY/

Left Turn with Titto Antony

25 Jan, 06:42


ഇപ്പൊ മത്തിക്ക് കിലോ 50 രൂപ..

300 രൂപക്ക് ഒരു കിലോ വാങ്ങിയ സമയം ഉണ്ടായിരുന്നു.. ട്രോളിംഗ് നിരോധിച്ച കാലത്ത്..

CAG കേൾക്കേണ്ട.. ‼️😬

Left Turn with Titto Antony

18 Jan, 15:26


കേരളത്തിൽ ഒരു ബ്രൂവറി തുടങ്ങിയാൽ അത് മൂലം കൺസുമറുടെ ഭാഗത്ത് നിന്ന് മദ്യത്തിന്റെ ഡിമാൻഡ് കൂടുന്നതിന്റെ ഇക്കണോമിക്സ് എന്താണ്..

ങാ.. അത് പിന്നെ വിവരം ഇല്ലെന്നു കരുതാം..

വി ഡി സതീശൻ ഇന്ന് നടത്തിയ പത്ര സമ്മേളനത്തിൽ ഒരു പച്ച കള്ളം പറയുന്നുണ്ട്..

കോളേജിന് വേണ്ടി അനുവദിച്ച സ്ഥലത്താണ് ബ്രൂവറി വരുന്നതെന്ന് , എന്നാൽ കോളേജിന്റെ സ്ഥലത്തല്ല അത് വരുന്നത് , കോളേജിന്റെ സ്ഥലം വേറെയാണ് , കോളേജ് മേധാവിയുടെ പ്രതികരണവും ഉണ്ട്...

https://www.facebook.com/share/p/189ZNGwa71/

Left Turn with Titto Antony

18 Jan, 15:24


പണി സിനിമ OTT യിൽ ഒന്നുകൂടെ കണ്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. എന്തൊരു ഭംഗിയാണ് നമ്മുടെ റോഡുകൾക്ക്..

തൃശൂർ നഗരത്തിലും പരിസര പ്രദേശത്തും ചിത്രീകരിച്ച സിനിമയിൽ റോഡുകൾ ഒരു പ്രധാന കഥാപാത്രം തന്നെയാണ്. ഏറെ റിസ്കുള്ള കാർ ചേസിംഗ് രംഗങ്ങളും വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും കേരളത്തിലെ ഒരു നഗര റോഡിൽ അനായാസം ചിത്രീകരിക്കാൻ സാധിച്ചെങ്കിൽ അത് നമ്മുടെ നാട്ടിൽ ഉണ്ടായ ഒരു വലിയ മാറ്റം തന്നെയാണ്.

ബിഗ് സല്യൂട്ട്
പി എ മുഹമ്മദ് റിയാസ് 🔥👍

#pamuhammedriyas
#jojugeorge
#panimovie

https://www.facebook.com/share/p/15hHHZqsgP/

Left Turn with Titto Antony

18 Jan, 15:23


ബ്രുവറി അനുമതി വിഷയത്തിൽ പത്തേ അഞ്ചിന് രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരെ കാണുന്നു. ഈ വിവരം നേരത്തെ അറിഞ്ഞ വി.ഡി. സതീശൻ്റെ പ്രസ് സെക്രട്ടറി ഉടൻ തന്നെ സതീശനെ അറിയിക്കുന്നു.

10:08 ന് തന്നെ അതേ വിഷയത്തിൽ വി.ഡി സതീശൻ മാധ്യമപ്രവർത്തകരെ കാണുന്നു. ചെന്നിത്തല കാണുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരെ കാണാനായിരുന്നു പ്ലാൻ. പക്ഷേ, മൂന്ന് മിനിറ്റ് വ്യത്യാസത്തിൽ സംഗതി പാളി.

ഇതാണ് സ്നേഹത്തിൻ്റെ കടയായ കേരളത്തിലെ കോൺഗ്രസിൽ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. ആരാണ് കേമൻ എന്ന അടി മൂർധന്യത്തിലാണ്. കെ സുധാകരൻ വാർതാ സമേളനത്തിൽ വിളിച്ച തെറി എന്നാണ് ഇനി ചെന്നിത്തല വിളിക്കുന്നത് എന്നത് മാത്രമേ അറിയാനുള്ളൂ.. ‼️

https://www.facebook.com/share/p/1C2a3fdKX9/

Left Turn with Titto Antony

18 Jan, 15:22


ചേർത്ത് പിടിച്ചതിൽ സന്തോഷം - മുഖ്യമന്ത്രി പിണറായി വിജയനോട് ഉമാ തോമസ് എം എൽ എ പറഞ്ഞ ആ വാക്കുകളിലുണ്ട്, കേരളം ഈ നേതാവിന് നൽകുന്ന ആദരവ്.

AKG പണ്ട് രോഗ ബാധിതനായി ആശുപത്രിയിൽ കിടക്കുമ്പോൾ, ആശുപത്രിയുടെ പുറത്തു കൂടെ ജാഥ നടത്തി മുദ്രാവാക്യം വിളിച്ചത് ഇങ്ങനെ ആണ്..

"കാലൻ വന്നു വിളിച്ചിട്ടും, എന്താ ഗോപാലാ പോകാത്തെ" എന്നാണ്..

ഉമ്മൻചാണ്ടിയോട് മുഖ്യമന്ത്രി പിണറായോ കാണിച്ചത് മകൻ ചാണ്ടി ഉമ്മൻ പല തവണ പല ഇന്റർവ്യൂവിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്..

പബ്ലിസിറ്റിക്ക് വേണ്ടി ചിരിക്കുന്ന നേതാവല്ല പിണറായി വിജയൻ, തളരുന്ന മനുഷ്യരെ ചേർത്ത് പിടിക്കുന്നതാണ് ആ ശൈലി.. ❤️

https://www.facebook.com/share/p/1Ba7ar7isg/

Left Turn with Titto Antony

17 Jan, 06:19


നിങ്ങൾ പലരോടും ചെയ്യുന്ന പോലെ KJ Jacob നേയും കൃസംഘി ആക്കി കള്ളിയിൽ ഇട്ടോളൂ..

പക്ഷെ ഇദ്ദേഹം ഈ പറയുന്നത് 100% സത്യമാണ്..

മൗദൂദികളുടെ ജമാഅത്തെ ഇസ്ലാമിയുടെ ഈ ചാനൽ മുസ്ലിം സമുദായത്തിൽ ഒളിച്ചും പാത്തും വളരെയധികം വർഗീയ വിഷം കുത്തി നിറക്കുന്നുണ്ട്...

പലരും ഇത് callout ചെയ്തിട്ടുണ്ട് പല സ്ഥലത്തും, പക്ഷെ അന്നെല്ലാം അവരെ കൃസംഘിയോ, സംഘാവോ, മാപ്പിള സഖാവ് എന്നൊക്കെ ആക്കി ഒതുക്കാൻ ആണ് പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ ശ്രമിച്ചിട്ടുള്ളത്..

മുസ്ലിം സമുദായത്തിന് ഉള്ളിൽ നിന്ന് തന്നെ ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയരണം എന്നാണ് പറയാനുള്ളത്.. സമുദായ നേതാക്കന്മാർ എസ്‌പെഷ്യലി സുന്നി വിഭാഗങ്ങളുടെ നേതാക്കൾ ആഹ്വാനം ചെയ്തു തന്നെ ഈ ചാനലിനെ വീടുകളിൽ നിന്ന് ബഹിഷ്ക്കരിക്കേണ്ടതുണ്ട്.. ‼️

https://www.facebook.com/share/v/1Aw6QNYxB2/

Left Turn with Titto Antony

17 Jan, 01:40


മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഒരു പാട്ടെഴുതിയത് കേരളത്തെ ഞെട്ടിക്കുന്ന വാർത്തയാക്കിയത് ഇന്നലത്തെ മനോരമയാണ്. മനോരമ പത്രത്തിൽ ജോജി സൈമൺ എന്ന റിപോർട്ടർ എഴുതിയ ആ വാർത മറ്റ് മാധ്യമങ്ങളും പിന്നാലെ നൽകി.

പിണറായി വിജയനെക്കുറിച്ച് ആരെങ്കിലും പാട്ട് എഴുതിയാൽ ഞെട്ടുന്ന മനോരമയിൽ ഇക്കഴിഞ്ഞ ഡിസംബർ 28ന് ഒരു തനി തള്ളൽ സാധനം വന്നിരുന്നു. മനോരമ വാർത എഴുതിയെഴുതി വളർത്തിക്കൊണ്ടുവന്ന എ കെ ആൻ്റണി യെക്കുറിച്ചായിരുന്നു അത്.

ആൻ്റണി എന്ന കോൺഗ്രസ് നേതാവിനെക്കുറിച്ച് വീക്ഷണം പത്രം പോലും എഴുതാൻ മടിക്കുന്ന തനി പൊങ്ങച്ച വാർത- വായിച്ചാൽ ഒരു കോൺഗ്രസുകാരൻ പോലും അയ്യേ .. എന്ന് പറയുന്ന ഒരു സാധനം.

അത് എഴുതിയത് മനോരമ ന്യൂസ് ചാനൽ മേധാവി ജോണി ലൂക്കോസായിരുന്നു. മന:സാക്ഷിയുടെ ബ്രാൻഡ് അംബാസഡർ, ഒന്നും നേടാൻ ആഗ്രഹിക്കാത്ത കർമ്മയോഗി, ഒന്നിനോടും മത്സരിക്കാത്ത സന്യാസ ജീവിതത്തിനുടമ, ഇ ന്നോളം ഒരു ബഹുമതിയുമേറ്റ് വാങ്ങാത്ത പ്രതിഭ ..... ഇതൊക്കെയാണ് അതിൽ ആൻ്റണി യെക്കുറിച്ച് തള്ളി വിട്ടിരിക്കുന്നത്

ആ മനോരമയാണ് പിണറായി വിജയനെക്കുറിച്ച് ഒരു സംഘടനക്കാർ എഴുതിയ പാട്ടിൻ്റെ പേരിൽ കോലാഹലത്തിന് ശ്രമിക്കുന്നത്. സ്വന്തം പത്രത്തിലൂടെ ആൻ്റണിയെയും കോൺഗ്രസുകാ കാരെയും വെളുപ്പിക്കുന്ന മനോരമക്കാർക്ക് കുരു പൊട്ടിത്തീരില്ല.. ‼️

https://www.facebook.com/share/p/1BLBnbQaNG/

Left Turn with Titto Antony

16 Jan, 11:24


ഗോപൻ സ്വാമിയുടെ സമാധി വലിയൊരു സംരംഭമായി മാറ്റും എന്ന് ഹിന്ദു ഐക്യവേദി

സംരഭക വർഷം♥️

Ease of Doing business കേരളം ഒന്നാമത് എന്ന് ചുമ്മാ പറയുന്നതല്ല..

https://www.facebook.com/share/p/1Ybis2A9AB/?mibextid=wwXIfr

Left Turn with Titto Antony

16 Jan, 10:01


വീണ്ടും മാതൃഭൂമി.. 😂

“Steve Jobs’ wife falls ill” എന്നതാണ് യഥാർത്ഥ ഇംഗ്ലീഷ് വാർത്ത. അതിന്റെ മലയാളം — “സ്റ്റീവ് ജോബ്സിന്റെ ഭാര്യ അസുഖ ബാധിതയായി” എന്നാവണം ല്ലേ..

പക്ഷേ “falls” എന്നൊക്കെ കണ്ടപ്പോൾ മാതൃഭൂമി വിചാരിച്ചു അവർ വീണുകാണും എന്ന്. അതോടെ വാർത്ത കാച്ചി — “സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുമ്പമേളക്കിടെ കുഴഞ്ഞുവീണു” എന്ന്.

എന്നാൽ അതിനൊരു കാരണം വേണമല്ലോ. അപ്പോൾ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തിരക്ക് എന്നതാക്കി കാരണം.

സത്യത്തിൽ അവർക്ക് എന്തായിരുന്നു സംഭവിച്ചത്

കയ്യിൽ ചെറിയൊരു അലർജി ഉണ്ടായി. അത്രതന്നെ. മാതൃഭൂമിക്ക് നമോവാകം.

വായനക്കാർ കുഴഞ്ഞുവീഴാത്ത വാർത്തകൾ കൊടുക്കാൻ അപേക്ഷിക്കുന്നു... 😬

Hot Dog എന്നത് ചുടുപട്ടി എന്നെഴുത്തുന്നത് എന്നാണ് എന്നാണ് ഉറ്റു നോക്കുന്നത്.. 🙄

ഹെന്റെ മാതൃ(ജന്മ)ഭൂമി...‼️

https://www.facebook.com/share/p/1FU9AknYUo/

Left Turn with Titto Antony

02 Jan, 18:44


എന്താണ് സനാതന ധർമ്മം..

ചിദാനന്ദപുരി എന്ന സവർണ്ണ സംഘി സന്യാസി കുറേ നാൾ ആയി മേൽവസ്ത്രം അഴിച്ചു ക്ഷേത്രത്തിൽ കയറുന്നതിനെ വിമർശിച്ചിരുന്നു.

അന്നാരും അയാളെ ചീത്ത വിളിച്ചില്ല.

അന്നു പൊട്ടാത്ത കുരു ശിവഗിരി മഠത്തിലെ സന്യാസി പറഞ്ഞപ്പോൾ പൊട്ടിയെങ്കിൽ അതിൻ്റെ പേരാണ് സനാതന ധർമ്മം !

ഇത്രയേ ഉള്ളൂ സനാതന ധർമ്മം ‼️

~ ശ്രുതി എസ് പങ്കജ്

https://www.facebook.com/share/p/v3bs7R9xgi2MFQC9/

Left Turn with Titto Antony

02 Jan, 18:41


മാപ്പെഴുതി ഒരു വിപ്ലവത്തെ ഒറ്റുന്നത് ആർ എസ് എസ്സിന്റെ മാത്രം കുത്തക അല്ല.

അടിയന്തിരാവസ്ഥ സമയത്ത് ആർ എസ് എസ്സിനെയും ജമാ അത്തെ ഇസ്ലാമിയെയും ഒക്കെ നിരോധിക്കുകയും അവരുടെ നേതാക്കളെ ജയിലിൽ ആക്കുകയും ചെയ്തു.

കേരളത്തിലെ ജമാ അത്തെ ഇസ്ലാമി നേതാക്കൾ തങ്ങൾക്ക് ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമില്ല എന്നെഴുതി കൊടുത്തു മാപ്പ് പറഞ്ഞു സാഷ്ടാഗം പ്രണമിച്ചു പുറത്തു വന്നു.

അതുകൊണ്ട് പിന്നീട് ദേഹോപദ്രവമോ പോലീസിനെക്കൊണ്ടുള്ള ബുദ്ധിമുട്ടോ ഉണ്ടായില്ല. അതിന് കരുണാകാരനോടുള്ള നന്ദി ( മകനോടും ) പിന്നീട് എല്ലാ തിരഞ്ഞെടുപ്പിലും കാണിക്കുകയും ചെയ്തു.. ‼️😏

https://www.facebook.com/share/p/PSMiK2QWqqRpm7Ze/

Left Turn with Titto Antony

27 Dec, 17:41


☺️ മുരളി ഇന്ന് പറഞ്ഞതാണ്

Left Turn with Titto Antony

27 Dec, 17:39


മൗദൂദി കെണിയിൽ മുസ്ലിം ലീഗ്.. കേൾക്കേണ്ടത്

https://youtu.be/7p1CdZ2aGGY?feature=shared

Left Turn with Titto Antony

27 Dec, 17:39


ഇത് 2013 ലിൽ ഉള്ള പ്രസംഗം ആണ്. ഇതിൽ കൃത്യമായി സഖാവ് പിണറായി ജമാത്തെ ഇസ്‌ലാമിയെ പറയുന്നുണ്ട്. അതു മീഡിയ വണ് തന്നെ റിപ്പോർട്ട് ചെയ്ത വാർത്ത..

https://youtu.be/PPnLihRNdgo?si=yd1iapFTk8qOsTnG

Left Turn with Titto Antony

26 Dec, 05:48


കാശ്മീരിൽ CPI(M) ന്റെ സ്ഥാനാർഥി യൂസഫ് തരിഗാമിയെ തോൽപ്പിക്കാൻ ശ്രമിച്ച മൗദൂദികൾ CPI(M) എംപിമാരെ വിജയിപ്പിക്കുന്നുവെന്ന വിരോധാഭാസം കേൾക്കുമ്പോഴാണ്... 😂

നാലുതവണ തുടര്‍ച്ചയായി ചെങ്കൊടി പാറിച്ച കാശ്മീരിലെ കുൽഗാമിൽ CPI(M)ന്റെ തീപ്പൊരി നേതാവും, സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്കെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സയാർ അഹമ്മദ് റെഷിയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി, BJP - Jamat-E-Islami സംയുക്ത പിന്തുണ നൽകി തോൽപ്പിക്കാൻ ശ്രമിച്ചത് നാട് കണ്ടതാണ്.

കാശ്മീരിൽ 1972-ൽ സഖാവ് തരിഗാമി ജയിലിലാവുകയും നാഷണൽ കോൺഫറൻസ്‌ നിരോധിക്കപ്പെടുകയും ചെയ്തപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ജമാഅത്തെ ഇസ്ലാമിക്ക്‌ കുൽഗാം മേഖലയിൽ നിന്നുള്ള രണ്ടു സീറ്റുകൾ ഉൾപ്പെടെ മൊത്തം അഞ്ച്‌ സീറ്റുകളാണ് കിട്ടിയത്.

പക്ഷെ അതിനു ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിലും1987ലും വളർച്ച പടവലങ്ങ പോലെയായപ്പോൾ വെറും ഒരു സീറ്റ് മാത്രമാണ് ജമാഅത്തെ ഇസ്‌ലാമിക്ക് കാശ്മീരിൽ പോലും കിട്ടിയത്.

പിന്നീട് 1996 ലെ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫ്രൻസിനും സിപിഐഎമ്മിനും എതിരായ നിലപാട്‌ സ്വീകരിച്ചു പിഡിപിയെ പിന്തുണക്കുകയായിരുന്നു കശ്മീരിലെ ജമാഅത്തെ ഇസ്‌ലാമി.

ഇപ്പോൾ കാശ്മീരിൽ നിരോധനം നേരിടുന്ന ജമാഅത്തെ ഇസ്‌ലാമി നിരോധനം നീക്കിക്കിട്ടാൻ വേണ്ടിയായിരുന്നു സംഘപരിവാരവുമായി കരാറുണ്ടാക്കി സഖാവ് യൂസഫ് തരിഗാമിയെ പരാജയപ്പെടുത്താൻ ശ്രമിച്ചത്.

കേരളത്തിൽ മത്സരിച്ച നിയമസഭാ മണ്ഡലങ്ങളിൽ ആയിരം വോട്ടുകൾ പോലും തികച്ചു കിട്ടാത്ത മൗദൂദികളാണ് കേരളത്തിന് പുറത്ത് CPI(M) സ്ഥാനാർത്ഥികൾ വിജയിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെയാണ് എന്ന അവകാശവാദവുമായി എല്ലാവരുടെയും ഗർഭം ഏറ്റെടുക്കാൻ നടക്കുന്നത്.. 😄😄

https://www.facebook.com/share/p/AhVEVE5Z5keX56nG/

Left Turn with Titto Antony

24 Dec, 14:10


ബ്രിട്ടീഷ് പാദസേവ ചെയ്ത മൗദൂദി.. ‼️

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ ബ്രിട്ടീഷ് പാദസേവ തുറന്നു കാണിക്കുന്ന ഒരു വീഡിയോ അഡ്വ. K Anilkumar വീക്കിലി ക്രിട്ടിക്ക്ൽ Upfront Stories വഴി ചെയ്തിട്ടുണ്ട്.. 😍

കാലുനക്കൽ RSS കാർ മാത്രം ആണെന്നാണ് കരുതിയത്, മൗദൂദികളും ബ്രിട്ടീഷ് പാദസേവ ചെയ്തവർ ആണെന്ന് ഉള്ള അറിവ് പലർക്കും പുതിയ അറിവായിരിക്കും.. ☺️

(വീഡിയോ താഴെ)

https://www.facebook.com/share/p/JtLTHVCNxZUXw4xg/

Left Turn with Titto Antony

24 Dec, 14:06


മെട്രോ ഒന്നും വേണ്ട എന്ന ഒരു പൊതുബോധം ഉണ്ടാക്കാൻ ഉള്ള മാധ്യമങ്ങളുടെ പണി ആണിത്.

ഡൽഹി മെട്രോ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാനപ്പെട്ട മെട്രൊ പദ്ധതികളുടെ നഷ്ട കണക്ക് താഴെ ഉണ്ട്..

ഡൽഹി മെട്രോ - 5104.15 കോടി (FY 23-24)
ചെന്നൈ മെട്രോ - 567.37 കോടി (FY 22-23)
ഹൈദരബാദ് മെട്രോ - 554.99 കോടി (FY 23-24)
കൊച്ചി മെട്രോ - 433.76 കോടി (FY 23-24)
ബംഗളൂരു മെട്രോ - 349.06 കോടി (FY 23-24)
അഹമ്മദാബാദ് മെട്രോ - 321.17 കോടി (FY 22-23)
ലക്നൗ മെട്രോ - 319.02 കോടി (FY 22-23)
നാഗ്പൂർ മെട്രോ - 165.51 കോടി (FY 22-23)

മുംബൈ മെട്രോ പല റീച്ചുകളും പല കമ്പനികളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. അതിലൊരു റീച്ച് ഓപ്പറേറ്റ് ചെയ്യുന്ന മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 21-22 വർഷത്തെ നഷ്ടം 390.35 കോടി രൂപയാണ്.

എല്ലാ പദ്ധതികളുടെയും വെബ്സൈറ്റിൽ ഓഡിറ്റിംഗ് പൂർത്തിയായ സാമ്പത്തിക വർഷത്തെ റിപ്പോർട്ടുകൾ പബ്ലിഷ് ചെയ്തിട്ടുണ്ട്.

മെട്രോ പോലുള്ള സംവിധാനങ്ങൾക് ലാഭം മാത്രം നോക്കിയിരുന്നാൽ അത് തുടങ്ങാതെ തന്നെ ഇരിക്കുന്നതാണ് നല്ലത്. പക്ഷെ കൊച്ചി തിരുവനന്തപുരം കോഴിക്കോട് പുളുള്ള വലിയ ജനസംഖ്യ ഉള്ള പ്രദേശങ്ങളിൽ മെട്രോ പോലുള്ള സംവിധാനങ്ങൾ ജനങ്ങളുടെ ഒരു അവകാശമാണ്. ജനങ്ങളെ കൂടുതൽ Public Transport ഉപയോഗിക്കാനുള്ള പ്രവണത കൂട്ടാനുള്ള വഴി നോക്കിയാൽ സമ്പത്തിക നേട്ടം ഒക്കെ കാണാൻ സാധിക്കുമായിരിക്കും.. മെട്രോയുടെ വരുമാനം മാത്രം നോക്കിയ നഷ്ടം ആയിരിക്കും എന്നാൽ ജനങ്ങളുടെ സമയം, സ്വകാര്യ വാഹനങ്ങൾ മാത്രം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പൊല്യൂഷൻ, വാഹനാപകടങ്ങൾ, അതുമൂലം ഉണ്ടാകുന്ന മരണങ്ങൾ, ട്രാഫിക്ക് ബ്ലോക്ക് ഒക്കെ കൂടി കണക്ക് കൂട്ടിയാൽ ലാഭം ആണ്. കേരളത്തിൽ പ്രധാന സിറ്റി പരിധികളിൽ വളരേ വിപുലമായ Public Transport System വേണം.

മാധ്യമങ്ങളുടെ ആവശ്യം കേരളത്തിൽ വരാൻ പോകുന്ന രണ്ട് മെട്രോ ( തിരുവനന്തപുരം , കോഴിക്കോട് ) പദ്ധതികൾ നഷ്ടം കാണിച്ച് തടയുക എന്നതാണ്.. ‼️

https://www.facebook.com/share/p/quTPQyBAtPskVVRz/

Left Turn with Titto Antony

24 Dec, 02:31


കേരളത്തിൽ തൊഴിൽരഹിത വേതനം വാങ്ങുന്നത് വെറും 1067 പേര് മാത്രം..

2016 ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇത് 2,46,866 പേരായിരുന്നു…

UDF സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന രൂക്ഷമായ തൊഴിലില്ലായ്മ ഇടതുപക്ഷ സർക്കാർ ചുരുങ്ങിയ കാലം കൊണ്ട് മറികടന്നു എന്നതിന് തെളിവാണിത്..

😍❤️

https://www.facebook.com/share/p/6M9GeCs7FGdt8Wq3/

Left Turn with Titto Antony

23 Dec, 04:55


വ്യവസായ മേഖലയിലെ തൊഴിൽ ചൂഷണത്തെ എതിർത്തപ്പോ അവർ പറഞ്ഞു കമ്മ്യൂണിസ്റ്റുകാർ വ്യവസായത്തിനു എതിരാണ് എന്ന്...

സയണിസത്തെ എതിർത്തപ്പോൾ അവർ പറഞ്ഞ് കമ്മ്യൂണിസ്റ്റുകാർ ജൂതന്മാർക്ക് എതിരാണ് എന്ന്...

ക്ലൂ ക്ലക്സ് ക്ലാനിനെ എതിർത്തപ്പോ അവർ പറഞ്ഞു കമ്മ്യൂണിസ്റ്റുകാർ വെളുത്തവർഗ്ഗകാർക്ക് എതിരാണ് എന്ന്..

അബോർഷൻ വിരുദ്ധ തീവ്രവാദികളെ എതിർത്തപ്പോ അവർ പറഞ്ഞു കമ്മ്യൂണിസ്റ്റുകാർ ക്രിസ്ത്യാനികൾക്ക് എതിരാണ് എന്ന്...

സംഘപരിവാറിനെ എതിർത്തപ്പോ അവർ പറഞ്ഞു കമ്മ്യൂണിസ്റ്റുകാർ ഹിന്ദുക്കൾക്ക് എതിരാണ് എന്ന്...

ജമാഅത്തെ ഇസ്ലാമിയെ എതിർത്തപ്പോ അവർ പറഞ്ഞു കമ്മ്യൂണിസ്റ്റുകാർ മുസ്ലീങ്ങൾക്ക് എതിരെയെന്ന്... ‼️
..............

തീവ്രവാദികളുടെ എല്ലാം ആരോപണങ്ങൾക്ക് എല്ലാം ഒരേ അച്ചാണ്.

മനുഷ്യരെ മതത്തിന്റെ നിറത്തിന്റെ പേരിൽ വിഭജിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്ക് എതിരെ പ്രതിഷേധമായി പടരുക. അതാണ് എല്ലാകാലവും എല്ലായിടത്തും കമ്മ്യൂണിസ്റ്റ് കാർ ചെയ്യുന്നത്...

അത് തുടരുക തന്നെ ചെയ്യും... ✌️

~ Deepak Pacha

https://www.facebook.com/share/p/rw5wpeeuwbQ8unCX/

Left Turn with Titto Antony

23 Dec, 04:54


യോട്ട് ബോട്ട് (yacht boat) എന്ന് കേട്ടിട്ടുണ്ടോ

പ്രവാസി മലയാളികൾക്ക് പെട്ടെന്ന് മനസ്സിലാകും. ദുബായിലെ ഓളപ്പരപുകളിലൂടെ കുതിച്ചുപായുന്ന ബോട്ടുകൾ അവർ ഒരുപാട് കണ്ടതാണ്. എന്നാൽ ഇനി അത് നമ്മുടെ കേരളത്തിലെ ബീച്ചുകളിലും കുതിച്ചുപായും.

കേരള ടൂറിസത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്ന നമ്മുടെ മന്ത്രി മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം ഇന്ന് പ്രഖ്യാപിച്ചത്. നൂറ് കിലോമീറ്റർ വേഗതയിൽ പറക്കാം. ബോട്ടിനുള്ളിൽ ബെഡ്, ബാത് റൂം, ഡൈനിങ് ഉൾപ്പെടെ മികച്ച സൗകര്യങ്ങളും.

ബേപ്പൂർ ബീച്ചിൽ യോട്ട് ബോട്ടുകൾ വന്ന് കഴിഞ്ഞു. 2025 ൽ കോഴിക്കോട് നിന്നും ബേപ്പൂരിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വിധത്തിൽ പദ്ധതി വിപുലീകരിക്കും. അതുപോലെ കേരളത്തിലെ മറ്റ് ബീച്ചുകളിലും യോട്ട് ബോട്ടുകൾ വരും.

മുഹമ്മദ് റിയാസിൻ്റെ കീഴിൽ കേരള ടൂറിസം വേറെ ലെവലാവുകയാണ്. 🔥

#ldfgovernment
#pamuhammadriyas
#keralatourism
#yachtboat

https://www.facebook.com/share/p/ggJ5mvfFRLQiQM11/

Left Turn with Titto Antony

21 Dec, 13:35


ഇന്ത്യൻ ഗവണ്മെന്റ് ഒരു വീട് വെക്കാൻ നൽകുന്ന ആകെ തുക 72,000..

,🌹 കേരളാ ഗവണ്മെന്റ് ഒരു വീട്ടിലെ അടുക്കള നവീകരിക്കാൻ മാത്രം നൽകുന്ന തുക 75,000..

ആ വ്യത്യാസം മനസ്സിലാക്കുക..

ഇടതുപക്ഷം എന്നത് ഈ നാടിനു ആവശ്യം ആയിട്ടുള്ള ഒന്നാണ്.. വെറുതെ പേരിന് എന്തേലും കാണിച്ചു കൂട്ടി പോകുന്ന സർക്കാർ അല്ല.. ജനങ്ങൾക്ക് ഉപകാരപ്രദം ആയിരിക്കും പ്രവർത്തനങ്ങൾ.. 🥰

(കമന്റിൽ)

https://www.facebook.com/share/p/w9jD5UyEezvMquZx/

Left Turn with Titto Antony

21 Dec, 13:35


ഇന്നലെ ഒരു കല്യാണ വീട്ടിലും കേട്ടു ഇതേ ചോദ്യം....

കേരളത്തിൽ ഇടത് സർക്കാർ എന്ത് ചെയ്തു.. 🤔

1. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ സർവ്വകലാശാല.
2. ആദ്യ സൂപ്പർ ഫാബ് ലാബ്.
3. ആദ്യ ഗ്രാഫിൻ സെന്റെർ.
4. ആദ്യ ഡിജിറ്റർ സയൻസ് പാർക്ക്
5. ആദ്യ വാട്ടർ മെട്രോ
6. ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല

7. കെ. ഫോൺ
8. കൊച്ചി മെട്രോ ദ്വീർഘിപ്പിക്കൽ
9. വെള്ളൂരിൽ കേന്ദ്ര സർക്കാർ പൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ഫാക്ടറി KPPL എന്ന പേരിൽ പുനരാരംഭിച്ചു.
10. അതുപോലെ തന്നെ പുനരാരംഭിക്കപ്പെട്ട KEL
11. ചെല്ലാനത്തെ കടൽ ഭിത്തി.
12. ചെറുവൈപ്പിൻ LPG ടെർമിനൽ
13. തൃശൂർ പുഴയ്ക്കൽ 2.5 ലക്ഷം ച അടി വ്യവസായ പാർക്ക്
14. സിയാൽ 1.5 ലക്ഷ ച അടി പുതിയ ടെർമിനൽ
15. എറണാകുളം ജനറൽ ആസ്പത്രി ക്യാൻസർ വാർഡ്.
16. എറണാകുളം മെഡിക്കൽ കോളേജിൽ പൂർത്തിയായ 31 പുതിയ വികസന പദ്ധതികൾ.
17. ഹൃദ്യം പദ്ധതിയിലൂടെ 7200 കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ.
18. മനുഷ്യ ജീവന് കാവലായി സംസ്ഥാനത്തൊട്ടാകെ AI ക്യമറകൾ.
19. ബേപ്പൂർ പോർട്ട് നവീകരണം പൂർത്തിയാക്കി.
20. രാജ്യത്തിന് മാതൃകയായി 1000 MW സൗരോർജ ഉത്പാദനം.
21. ഐടി പാർക്കുകൾക്ക് പുതിയ ഒന്നിലധികം ഫേസുകൾ. (എന്നിട്ടും എല്ലാം ഹൗസ്ഫുൾ)
22. വിഴിഞ്ഞം പോർട്ട് (തുടർച്ച)
23. കൊച്ചി പെട്രോകെമിക്കൽ പാർക്ക്.
24. കൊച്ചി ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ (KBIC)
25. ഗിഫ്റ്റ് സിറ്റി
26. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (New Phase(
27. കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്ക് (New Phase)
28. ഓങ്കോളജി ഫാർമ പാർക്ക്, ആലപ്പുഴ
29. ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, കൊച്ചി (ഘട്ടം-II)
30. സ്പൈസസ് പാർക്ക്, തൊടുപുഴ.
31. ഇന്റർനാഷണൽ എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ, കാക്കനാട്.
32. കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് @ കൊച്ചി
33. കിൻഫ്ര റൈസ് ടെക്‌നോളജി പാർക്ക് @ കണ്ണൂർ
34. കിൻഫ്ര മെഗാ ഫുഡ് പാർക്ക് @ പാലക്കാട്
35. മെഡിക്കൽ ഉപകരണ പാർക്ക് (മെഡ്‌സ്പാർക്ക്) @ തിരുവനന്തപുരം.
36. ഇൻഡസ്ട്രിയൽ പാർക്ക്, കുറ്റിയാടി.
37. കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ സ്പേസ് (കെഐഎസ്), കാസർകോട്.
38. കണ്ണൂരിലെ ലാൻഡ് ബാങ്ക്
39. 75% പൂർത്തിയായ പുതിയ 10 മിനി ഫുഡ് പാർക്കുകൾ @ പല ജില്ലകൾ.
40. 80% പൂർത്തിയായ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ @ പല ജില്ലകൾ.
41. വയനാട് കോഫീ പാർക്ക്
42. ഗ്ലോബൽ ആയൂർവേദ വില്ലജ് @ വർക്കല
43. ചേന്ദമംഗലം കൈത്തറി ഗ്രാമം

44. 5 ലക്ഷത്തിനടുത്ത് LIFE വീടുകൾ.
45. BPL കുടുംബങ്ങൾക്ക് ഭൂമി.
46. പുതിയ റോഡുകളുടെ നിർമാണം
47. 100 ലേറെ പുതിയ പാലങ്ങൾ.
48. 100 പുതിയ റെയിൽ മേൽപ്പാലങ്ങൾ.
49. 45,000 സ്മാർട്ട് ക്ലാസ് മുറികൾ.
50. കുടുംബരോഗ്യ കേന്ദ്രങ്ങളായി ലിഫ്റ്റ് ചെയ്യപ്പെട്ട, വൈകുന്നേരം ആറു മണിവരെ പ്രവർത്തിക്കുന്ന അഞ്ഞൂറിൽപരം സർക്കാർ ആശുപത്രികൾ

51. ഗെയിൽ പദ്ധതി (100%)
52. ഇടമൺ ഇടനാഴി (100%)
53. ദേശീയ പാതാ വികസനം (80%)
54. തീരദേശ പാത (75%)
55. മലയോര പാത (95%)
56. ജലപാത (65%)
57. ക്ഷേമ പെൻഷൻ 1600 രൂപ.
58. 3 ലക്ഷം പട്ടയങ്ങൾ
59. ഇന്ത്യയിൽ ആദ്യമായി അതിദാരിദ്ര നിർമാർജനം
60. PSC നിയമനങ്ങളിൽ ഇന്ത്യയിൽ നമ്പർ 1.

അങ്ങനെ പലതും..

https://www.facebook.com/share/p/sf3YbyzgV3vehuv3/

Left Turn with Titto Antony

21 Dec, 13:34


ഇന്ന് മാതൃഭൂമി പത്രത്തിൽ വന്ന ഒരു വാർത്തയുണ്ട്. കേരളത്തിലെ മാധ്യമങ്ങളുടെ നഗ്നമായ പക്ഷപാതത്തിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല.

ഈ വാർത്തയിൽ പറയുന്ന കേസിലെ പ്രതി നടുവിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഏത് പാർട്ടിക്കാരനാണെന്ന് വാർത്തയിലില്ല. പ്രതി കോൺഗ്രസ് നേതാവാണ് എന്നത് തന്നെ കാരണം.
സി.പി.ഐ.എമ്മുകാരനായിരുന്നെങ്കിൽ വാർത്ത മാതൃഭൂമി എല്ലാ എഡിഷനിലും ഒന്നാം പേജിൽ തന്നെ നൽകുമായിരുന്നു.

ഇവിടെയും നിൽക്കുന്നില്ല മാതൃഭൂമിയുടെ കളി. പരാതിക്കാരി മുസ്ലിം ലീഗ് പ്രവർത്തകയാണെന്ന് വാർത്തയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.

പരാതിക്കാരി ഏത് പാർട്ടിക്കാരിയാണെന്ന് ഈ വാർത്തയിൽ വരേണ്ട കാര്യമില്ല. കാരണം, അവർ കുടുംബശ്രീ പ്രവർത്തകയാണ്. രാഷ്ട്രീയ പ്രവർത്തകയല്ല.

വാർത്തയിൽ പരാതിക്കാരിയുടെ രാഷ്ട്രീയം ചേർത്തത് ബോധപൂർവമാണ്. മുസ്ലിം ലീഗ്കാരി യു.ഡി.എഫിൽപ്പെട്ട ഒരാൾക്കെതിരെ പരാതി സ്വാഭാവികമായും കൊടുക്കില്ലെന്ന് വായനക്കാർ കരുതും.

അങ്ങനെ വരുമ്പോൾ പ്രതി സി.പി.ഐ.എമ്മുകാരനാണെന്ന് ആരെങ്കിലും ധരിച്ചു കൊള്ളട്ടെ എന്നതാണ് അജണ്ട.
ഈ മാധ്യമങ്ങളാണ് ധാർമികതയുടെ ക്ലാസ് എടുക്കുന്നത്.. ‼️

https://www.facebook.com/share/p/DGEktSgmkHV9kJwc/

Left Turn with Titto Antony

21 Dec, 13:33


മൗദൂദികളുടെ സകലമാന കുരുവും പൊട്ടിച്ച ഒരു ലേഖനം Deepak Pacha എഴുതിയത് വായിച്ചു..

സിറിയയിൽ ആട് മേയ്ക്കാൻ പോയവർ വരെ റീചാർജ് ചെയ്തു തെറി വിളിച്ചു നടക്കുന്നുണ്ട് പച്ചയെ... 😂

അത് കണ്ടപ്പോൾ തന്നെ കൊള്ളേണ്ടത് കൊള്ളേണ്ടിടത്തു കൊണ്ടിട്ടുണ്ട് എന്നു മനസ്സിലായി..

വായിക്കാത്തവർക്ക് വേണ്ടി.. ☺️

https://www.thecue.in/opinion/how-jamaat-e-islami-works-in-kerala-writes-deepak-pacha

Left Turn with Titto Antony

18 Dec, 17:46


അജിത് കുമാർ DGP ആയോ

ഇല്ല

DGP ആക്കാൻ മന്ത്രിസഭ തീരുമാനിച്ചോ

ഇല്ല

പിന്നെന്താ സംഭവിച്ചത്

അടുത്ത DGP ആകാൻ സീനിയർ IPS ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഉണ്ടാക്കി.

സീനിയറായ അജിത് കുമാർ ആ ലിസ്റ്റിൽ ഉണ്ടോ

ഉണ്ടാകാം. അയിന്.. 😎

അപ്പൊ ഞങ്ങൾ അജിത് കുമാർ DGP ആയേ എന്ന് കരയും

അപ്പൊ ലിസ്റ്റിലെ മറ്റുള്ളവരുടെ പേരുകൾ നിങ്ങൾക്ക് പ്രശ്നമല്ലേ

ഹേയ് എന്ത് പ്രശ്നം

അവരിൽ ആരെങ്കിലും DGP ആയാലോ

ആരെങ്കിലും ആകട്ടെ മാർച്ച് 31 വരെ ഞങ്ങൾക്ക് പിണറായിയെ തെറി വിളിക്കാൻ ഒരു വഴി കിട്ടിയതാ .

ഇപ്പൊ അത് ആഘോഷിക്കട്ടെ 🕺🕺

https://www.facebook.com/share/p/d5uqr6MJ6sZfT4GU/

Left Turn with Titto Antony

17 Dec, 15:44


''മുസ്ലിം പോക്കറ്റുകളിലാണ് മെക് സെവൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസ്ലിം വിശ്വാസികൾക്ക് ബാധകമാകുന്ന ചില പ്രയോഗങ്ങളൊക്കെ ഇവർ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. എന്താണ് ഇവരുടെ സമുദായ താൽപര്യമെന്ന് വ്യക്തമാക്കണം. മുമ്പ് കേരളത്തിൽ എൻ.ഡി.എഫ് വന്നത് യുവാക്കളെ കളരി അഭ്യസിപ്പിച്ചായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ സംശയം ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരോട് വസ്തുത നിരത്തി മറുപടി പറയുന്നില്ല. മറുപടി പറയാനെത്തുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും മുൻ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുമാണ്.''

- മുഹമ്മദലി കിനാലൂർ, SYS കോഴിക്കോട് ജില്ലാ സെക്രട്ടറി

''മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികൾ ഇത് തിരിച്ചറിണം.''

- പേരോട് അബ്ദുറഹ്മാൻ സഖാഫി, എ.പി വിഭാഗം സെക്രട്ടറി

''മെക് സെവൻ വാട്സപ്പ് കൂട്ടായ്മയുടെ അഡ്മിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായിരുന്നു''

- മോഹനൻ മാസ്റ്റർ, സിപിഐഎം ജില്ലാ സെക്രട്ടറി, കോഴിക്കോട്.

ഇതിൽ ആദ്യത്തെ രണ്ടുപേർ പറഞ്ഞത് സൗകര്യ പൂർവ്വം മറക്കുകയും മൂന്നാമത്തെ ആൾക്ക് സംഘി ചാപ്പ നൽകാൻ പ്രേരിപ്പിക്കുന്നതുമായ ഘടകമെന്താണോ അതാണ് മെക് സെവൻ എന്ന കൂട്ടായ്മയിൽ മുകളിൽ പറഞ്ഞവർ പ്രകടിപ്പിച്ച സംശയത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്.

പിന്നെ, ഇരുട്ടുമുറി താലിബാനിസ്റ്റുകളും അവർക്ക് വേണ്ടി കുഴലൂതുന്നവരും നിരന്നു നിന്ന് ചാപ്പ അടിച്ചാൽ അങ്ങനെ അങ്ങ് ഇല്ലാണ്ടാകില്ല മോഹനൻ മാഷിന്റെ അൻപതു വർഷത്തെ കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രം.

~ Subhash Narayanan

https://www.facebook.com/share/p/emW1uu5uXD547EeT/

Left Turn with Titto Antony

07 Dec, 14:27


SDRFലൂടെ കിട്ടിയ പണം വയനാട് ദുരന്തബാധിതരുടെ വാടക കൊടുക്കാന്‍ ഉപയോഗിക്കാന്‍ കഴിയുമോ

കേന്ദ്രവാദം പൊളിച്ച് വസ്തുത പറഞ്ഞ് മന്ത്രി കെ രാജന്‍...

കേരളം SDRF ഇൽ നിന്നും വയനാടിന് ഫണ്ട് ഉപയോഗിക്കാൻ അല്ല നോക്കുന്നത്.. വയനാടിന് വേണ്ടി പ്രത്യേക പാകേജ് വേണം എന്നാണ് പറഞ്ഞത്.. അതിൻ്റെ കണക്കും കൊടുത്തു..

കേന്ദ്രം പറയുന്നത് SDRF ഇൽ നിന്നും ചിലവഴിക്കണം എന്നാണ്..

https://www.facebook.com/share/v/HnuEbsRq1kgPpyvm/

Left Turn with Titto Antony

07 Dec, 10:41


ഈ വിവരം നിങ്ങൾ ആരേലും അറിഞ്ഞിരുന്നോ..

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മറ്റൊരു കിടിലൻ ഉദ്യമം..

ഡിജി ഡോർ പിൻ.. ‼️

🌹 നമ്പർ നോക്കിയും, QR കോഡ് വഴിയും ഒരു സ്ഥാപനത്തിന്റെയോ, വീടിന്റെയോ വിവരങ്ങൾ ലഭിക്കും.

🌹 വാർഡ് പുനര്നിര്ണയത്തിലോ തദ്ദേശ സ്ഥാപന മാറ്റം ഉണ്ടായലോ ഈ ഡിജി ഡോർ പിൻ മാറില്ല..

🌹 ഡിജി നമ്പർ ഉണ്ടെങ്കിൽ വഴി തെറ്റാതെ സ്ഥാപനത്തിലോ വീട്ടിലോ എത്താം..

🌹 അപകടങ്ങൾ ഉണ്ടായാൽ പൊലീസിനോ അഗ്നിശമന സേനാംഗങ്ങൾക്കോ സ്ഥലത്ത് എത്താം..

🌹 ഭക്ഷണ വിതരണം ഉൾപ്പടെ എല്ലാ എല്ലാ സേവനങ്ങളും എളുപ്പം ആകും..

🌹 വീട്ടുടമ ഡിജി നമ്പർ കൊടുത്താൽ സ്മാർട്ട് ഫോണ് ഉണ്ടെങ്കിൽ വഴി ചോദിച്ചു വലയേണ്ടി വരില്ല..

🌹 വ്യക്തി വിവരങ്ങൾക്ക് സുരക്ഷാ ഭീഷണിയും ഇല്ല..

ഇടതുപക്ഷം.. ❤️😍

https://www.facebook.com/share/p/jzSX7M29MFrzC7SZ/

Left Turn with Titto Antony

07 Dec, 08:28


ഒരു ദിവസം വൈദ്യുതി നിയന്ത്രണം ഉണ്ടെങ്കിൽ രാത്രി എത്ര രൂപയുടെ മെഴുക് തിരി കത്തിക്കേണ്ടിവരും? അത് വെളിച്ചത്തിൻ്റെ മാത്രം കാര്യം. ബാക്കി കാര്യങ്ങളോ ?

അതൊക്കെ വെച്ച് നോക്കുമ്പോൾ ഈ വർധന ഓക്കെയാണ്. 4500 രൂപ ബിൽ വരുന്ന എൻ്റെ വീട്ടിൽ യൂണിറ്റിന് 16 പൈസ വെച്ച് 125 രൂപ വർധനവ് വലിയ ബുദ്ധിമുട്ടല്ല. വൈദ്യുതി ഇല്ലെങ്കിൽ ആണ് ബുദ്ധിമുട്ട്..

Left Turn with Titto Antony

07 Dec, 08:26


2011 മുതൽ 2016 വരെ മൂന്ന് തവണ കറണ്ട് ചാർജ് കൂട്ടി. അഞ്ച് വർഷത്തിൽ 40 ശതമാനം വർദ്ധനവ്. എട്ടര വർഷമായിട്ടും എൽഡിഎഫ് സർക്കാർ ഇത്രയും വർധനവ് വരുത്തിയിട്ടില്ല എന്ന് പോസ്റ്റ്മാൻ തന്നെ പറയുന്നു

Left Turn with Titto Antony

03 Dec, 16:52


Per YTN, the South Korean military is saying the martial law will remain in place until the president says otherwise/officially lifts it

Left Turn with Titto Antony

03 Dec, 16:52


American occupied Korea

Left Turn with Titto Antony

03 Dec, 16:51


After direct US military administration ended in 1948, South Korea was predominantly under military dictatorship till 1992. Looks like a political stunt if you only look at the immediate triggers cited by the president; but never rule anything out. Seismic changes should be expected given the shift in the geopolitical landscape.

എന്ത് നടന്നാലും ചരിത്രം പറയുക. ഇതാണ് ദക്ഷിണ കൊറിയയുടെ ചരിത്രം എന്ന് ഓർമ്മപ്പെടുത്തുക.

Left Turn with Titto Antony

03 Dec, 15:48


രണ്ട് MP മാർ
രണ്ടു നിലപാടുകൾ..

Left Turn with Titto Antony

03 Dec, 15:47


നമ്മുടെ MP മാർ.. ❤️
ഇടതുപക്ഷ MP മാർ.. ❤️
വയനാടിന് വേണ്ടി.. ❤️
രാജ്യസഭയിൽ.. ❤️

#ModiNeglectsWayanad
#wayanadbetraye
#വയനാടെന്താഇന്ത്യയിലല്ലേ

https://www.instagram.com/reel/DDHwnOSvkY7/?igsh=NHRsa2J0NXM0aWxu

Left Turn with Titto Antony

03 Dec, 15:46


#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ?

Left Turn with Titto Antony

25 Nov, 11:28


താടി വച്ച കഥാപ്രസംഗകാരൻ.. 😂😂

ഒരു ചാനൽ അവതാരകൻ യാതൊരു ഉളുപ്പും കൂടാതെ വന്നിരുന്ന നുണ പറയാൻ ഒരു റേഞ്ച് വേണം..

https://www.facebook.com/share/v/HT9EvAcm6iTzLSS5/

Left Turn with Titto Antony

25 Nov, 11:08


കേരളത്തിലെ ഒരു മുന്നണിയുടെ പേര് മാറ്റി ത്രേ - "സൂ.ഡി.എഫ്"

ഐക്യ ജമാത്തെസ്ലാമി മുന്നണി..

CJP - CongRSS JamatheIslami Party.

ചെതറും.. 😏

Left Turn with Titto Antony

24 Nov, 16:57


സമൂഹം അകറ്റി നിർത്തുന്ന മത തീവ്രവാദികളോട് സഖ്യമുണ്ടാക്കി അവർക്കൊപ്പം തിരഞ്ഞടുപ്പ് പ്രവർത്തനം നടത്തി വർഗീയതയെ നോർമലൈസ് ചെയ്യുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കേരളത്തിലെ മതേതര സമൂഹം ഇവരെ തുറന്നു എതിർക്കണം..

https://www.instagram.com/reel/DCwvKpNTLuJ/?igsh=NHUxZ2wyOXN2anZr

Left Turn with Titto Antony

24 Nov, 12:32


റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ റോഷിപാലിനെ കൊലപ്പെടുത്തണം എന്നാഹ്വാനം ചെയ്ത് സൈബറിടങ്ങളിൽ കോൺഗ്രസ് ഹേറ്റ് ക്യാമ്പയിൻ ശക്തമായി തുടരുകയാണ്.
എസ്ഡിപിഐ ബന്ധമുള്ള പ്രൊഫൈലുകളും ക്യാമ്പയിനിൽ പങ്കു ചേരുന്നുണ്ട്.

പാലക്കാട് വ്യാജ വോട്ടുകൾ ചേർത്തത് പുറത്തു കൊണ്ട് വന്നതും കോൺഗ്രസ് SDPI ബന്ധം തുറന്നു പറഞ്ഞതുമാണ് കോൺഗ്രസ് പ്രവർത്തകർക്കുണ്ടായ പ്രകോപനമത്രേ.

ലൈക്ക് അടിച്ചു കൊലവിളികൾക്ക് പ്രോത്സാഹനവുമായി നിയമസഭ സാമാജികൻ പിസി വിഷ്ണുനാഥുമുണ്ട്.

നിങ്ങൾക്ക് ഈ കൊലവിളികളിൽ 3 കാര്യങ്ങൾ മനസ്സിലാക്കാം..

1 മാധ്യമ പ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയിട്ടും റിപ്പോർട്ടർ എന്ന ചാനൽ തുടരുന്ന നിശബ്ദത.

2.റോഷിപാൽ കൊണ്ട് വന്ന SDPI ബന്ധം എന്ന വാർത്ത കൃത്യമാണെന്നു ഇതോടെ ജനങ്ങൾക്ക് മനസ്സിലായി..

3.കോൺഗ്രസ് കൊലവിളികൾക്ക് ഇപ്പോൾ SDPI യുടെ തീവ്രവാദസ്വഭാവം കൈവന്നിട്ടുമുണ്ട്..

നോക്കൂ സ്മൃതി, ഉണ്ണി സാർ ഇതൊന്നും കാണുന്നില്ലേ...?

https://www.facebook.com/share/p/vrkbcaiVBtQbTA3K/

Left Turn with Titto Antony

20 Nov, 01:51


Video from Titto Antony

Left Turn with Titto Antony

20 Nov, 01:46


ഇതാണ് ചോദ്യം

Left Turn with Titto Antony

19 Nov, 18:58


പത്രപരസ്യത്തിൽ പ്രകോപിതരായവരോട്

ബാബറി മസ്ജിദ് ഇല്ലാതാക്കിയവരിൽ രണ്ടാമത്തെ കർസേവകനാണ് രാജീവ് ഗാന്ധി -
ഇത് പറഞ്ഞത് സി പി എം അല്ല, മാധവ് ഗോഡ് ബോലെയാണ്

നരസിംഹറാവു പ്രധാനമന്ത്രിയായ കോൺഗ്രസ് സർക്കാരിൻ്റെ ആഭ്യന്തര സെക്രട്ടറിയായിരുന്നു ഗോഡ് ബോലെ.

ഒന്നാം കർസേവകൻ 1949ൽ കേന്ദ്രവും യുപിയും ഭരിച്ച കോൺഗ്രസ് സർക്കാരുകളുടെ പിന്തുണയിൽ ബാബറി മസ്ജിദിൽ കടത്തിയ വിഗ്രഹം മാറ്റാൻ വിസമ്മതിച്ച മജിസ്ട്രേറ്റ്.

എന്താണ് രാജീവ് ഗാന്ധിയെ കർസേവകൻ എന്ന് വിളിക്കാൻ കാരണം.

1) വാർത്താ വിതരണ മന്ത്രി HKL ഭഗതിൻ്റെ കടുത്ത എതിർപ്പ് അവഗണിച്ച് രാമായണ സീരിയൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യാൻ രാജീവ് ഗാന്ധിയാണ് തീരുമാനിച്ചത്.

2) ഹിന്ദു വോട്ട് ലക്ഷ്യമിട്ട് 1986-ൽ ബാബറി മസ്ജിദ് ഹിന്ദു പൂജയ്ക്ക് തുറന്നു കൊടുത്തു.

3 ) 1989 ൽ മസ്ജിദ് വിശ്വഹിന്ദു പരിഷത്തിന് ശിലാന്യാസ് നടത്താൻ അനുവദിച്ചു. 'ഇതോടെ മസ്ജിദ് ക്ഷേത്രമായെന്ന വാദം ഉയർത്താനായി.

4) 1989 ൽ രാമക്ഷേത്രം നിർമിക്കുമെന്ന് പ്രഖ്യാപിച്ച് രാജീവ് ഗാന്ധി അയോധ്യയിൽ നിന്ന് പ്രചാരണം. തുടങ്ങുന്നു.

5) മണിശങ്കർ അയ്യർ എഴുതിക്കൊടുത്ത പ്രസംഗം മാറ്റി വച്ചാണ് രാജീവ് രാമക്ഷേത്രം നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്.

6) രാമക്ഷേത്ര' പ്രഖ്യാപനവുമായി ആദ്യരഥയാത്ര തുടങ്ങിയ രാജീവ് ഗാന്ധിക്ക് നാഗ്പുരിലെ RSS ആസ്ഥാനത്ത് വൻ വരവേൽപ്

7) അന്നത്തെ Rss മേധാവിയുടെ അരികിലേക്ക് രാജീവ് ദൂതനെ അയച്ചു.

8) രഥയാത്ര തടഞ്ഞ് അദ്വാനിയെ പിടികൂടി അകത്തിട്ട് ബാബറി മസ്ജിദ് സംരക്ഷിച്ച പ്രധാനമന്ത്രി വി പി സിങ്ങിനെ RSS നിർദ്ദേശപ്രകാരം ബി ജെ പി യുമായി ചേർന്ന് അവിശ്വാസ പ്രമേയത്തിലൂടെ താഴെ ഇറക്കി.

9) ഇന്ത്യ കണ്ട മികച്ച മതേതര നേതാവായ വി പി സിങിനെ തോൽപ്പിക്കാൻ രാമായണ സീരിയലിലെ രാമനായി വേഷമിട്ട അരുൺ ഗാവിലിനെ പ്രചാരണത്തിനിറക്കി. അരുൺ ഗാവിൽ ഇന്ന് യുപിയിലെ ബി ജെ പി എം പിയാണ്.

10) നരസിംഹറാവു പ്രധാനമന്ത്രിയായതോടെ കർസേവകരെ പട്ടാളത്തെ ഇറക്കി തടയാതെ പള്ളി പൊളിക്കാൻ ഒത്താശ ചെയ്തത് രാമക്ഷേത്രമെന്ന രാജീവിൻ്റെ വാഗ്ദാനം നടപ്പാക്കാനാണ്.

11) പള്ളി പൊളിച്ചിടത്ത് നിർമിക്കുന്ന ക്ഷേത്രം ദേശീയ ഐക്യത്തിൻ്റെ പ്രതീകമെന്ന് പറഞ്ഞത് അതേ രാജീവ് ഗാന്ധിയുടെ മകളായ പ്രിയങ്ക ഗാന്ധിയാണ്.

https://www.facebook.com/share/p/VmHGWnGk4cqFEM5X/

Left Turn with Titto Antony

19 Nov, 18:58


സന്ദീപ് വാര്യർക്കെതിരെ സി പി ഐ എം പരസ്യം നൽകിയത് പച്ച വർഗീയതയാണെന്നാണ് യു ഡി എഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാക്കളും പറയുന്നത്.

ഗാന്ധിജിയെ ചെറുതായി വെടിവെച്ച് കൊന്നെന്ന് പറഞ്ഞത് സി പി ഐ എം അല്ല, ഇന്ന് നിങ്ങളുടെ കൂടാരത്തിലുള്ള സന്ദീപ് വാര്യരാണ്. അതാണ് പരസ്വത്തിൽ പറയുന്ന ഒരു പ്രധാന കാര്യം.

കശ്മീരികളുടെ കഴുത്തിൽ ടയർ കെട്ടിത്തൂക്കി തീ കൊളുത്തണമെന്ന് പറഞ്ഞതും ഇന്ന് നിങ്ങളുടെ കൂടാരത്തിലുള്ള സന്ദീപ് വാര്യരാണ്, സി പി ഐ എമ്മല്ല. സന്ദീപിൻ്റെ ഫേസ് ബുക് പോസ്റ്റാണ് ആ പരസ്യത്തിലുള്ള മറ്റൊരു കാര്യം.

ബാബറി മസ്ജിദ് തകർത്തതിനെ എതിർത്തവരെ ബാത് റൂമിലെ കീടങ്ങളാക്കി ചിത്രീകരിച്ചതും സി പി ഐ എം അല്ല, ഇന്ന് നിങ്ങളുടെ കൂടാരത്തിലുള്ള സന്ദീപ് വാര്യരാണ്. അതാണ് ആ പരസ്യത്തിലുള്ള മൂന്നാമത്തെ കാര്യം.

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞപ്പോൾ കേരളത്തിലും പൗരത്വ നിയമം നടപ്പാക്കുമെന്ന് പറഞ്ഞത് സന്ദീപ് വാര്യരാണ്. അതാണ് ആ പരസ്യത്തിലുള്ള നാലാമത്തെ കാര്യം.

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ചതും സി പി ഐ എം അല്ല, കോൺഗ്രസും കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും കമൽ നാഥു മാണ്. ഇതാണ് ആ പരസ്യത്തിലുള്ള മറ്റൊരു പ്രധാന കാര്യം.

നിങ്ങളുടെ നേതാക്കൾ പറഞ്ഞതും ചെയ്തതും ഈ നാടിനെ ഓർമ്മിപ്പിച്ച സി പി ഐ എമ്മിനെ വർഗീയ വാദികളാക്കാനുള്ള ആ വെള്ളം വാങ്ങി വെച്ചേക്ക്. നിങ്ങൾക്ക് നട്ടെല്ല് ഉണ്ടെങ്കിൽ പ്രിയങ്ക ഗാന്ധിയോട് ചോദിക്കൂ , എന്തിന് നിങ്ങൾ രാമക്ഷേത്രത്തെ അനുകൂലിച്ചെന്ന്.. ‼️

https://www.facebook.com/share/p/dU47Jvj2qKZnK62r/

Left Turn with Titto Antony

19 Nov, 18:58


ഏതാനും ദിവസം മുമ്പ് സുധാകര - സതീശാദികൾ ഖദറണിയിച്ചു കോണ്ഗ്രസ്സാക്കിയ സന്ദീപ് വാര്യർ ഇന്ന് പറഞ്ഞത് RSS ന് കാര്യാലയമുണ്ടാക്കാൻ സ്വന്തം ഭൂമി കൊടുക്കുമെന്നനാണ്!

കോണ്ഗ്രസ്സിന്റെ ഭൂമി ആർ.എസ്.എസ് കാര്യാലയം. ബലേഭേഷ് !

ഷാഫിയും കൂട്ടരും ഉടുപോയിച്ച ഖദ്റിനു താഴെ RSS ന്റെ കാക്കി കലശം ഭദ്രമായുണ്ടെന്നർഥം.. വാര്യരുടെ താറവാട് RSS തന്നെ. അഖിലേന്ത്യാ നേതാവ് മോദിയും മിത്രം ഷാഫിയും. സംസ്ഥാന നേതാക്കൾ സുധാകര - സതീശദികളും. RSS ഡെപ്യുട്ടേഷനിൽ കോണ്ഗ്രസ്സിൽ ലയിപ്പിച്ചതാണ് വാര്യരെ.

പരസ്യം 4 പത്രത്തിൽ നൽകി. 2 എണ്ണത്തിൽ മാത്രമല്ല. 4 പത്രത്തിലും വ്യത്യസ്ത ഉള്ളടക്കങ്ങൾ ആണ്. 2 പത്രം എന്നത് പച്ചക്കള്ളം. പരസ്യങ്ങൾക്ക് അനുമതി നേരത്തെ വാങ്ങിയിട്ടുണ്ട്. അതിൽ എന്തെങ്കിലും സാങ്കേതികമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കമീഷൻ ചോദിക്കട്ടെ.. ഇതുവരെ ചോദിച്ചിട്ടില്ല. ചോദിക്കുമ്പോൾ കൃത്യമായി വിശദീകരണം നൽകും. വിവാദമുണ്ടാക്കാൻ മറ്റൊന്നും കിട്ടാത്തത് കൊണ്ട് ഖദറണിയിച്ച വാര്യർ RSS ന് കാര്യാലയമുണ്ടാക്കാൻ ഭൂമി കൊടുക്കും എന്നു പറഞ്ഞതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്..

വാര്യർ കോണ്ഗ്രസ്സിന്റെ തൊണ്ടയിൽ കുടുങ്ങിയോ? അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ? എന്തിനാണ് ഷാഫി രണ്ട് പത്രത്തിന് മാത്രം പരസ്യം നല്കിയുള്ളൂ എന്നു കള്ളം പറഞ്ഞത്?

SDPI യും ജമാഅത്തെ ഇസ്ലാമിയും നോട്ടീസടിച്ചു UDF നായി വർഗീയ പ്രചാരണം നടത്തിയത് ഷാഫിയുടെ നിർദേശപ്രകാരമല്ലേ?

SDPI വോട്ട് വേണ്ടെന്ന് ഇതുവരെ ഷാഫി പറഞ്ഞോ?

SDPI യുടെ ചോരപുരണ്ട കയ്യും സന്ദീപിന്റെ വിദ്വേഷ ഹസ്തവും പിടിക്കാൻ ഷാഫിക്ക് മടിയില്ല.. സരിന്റെ കൈ മാത്രേ തട്ടി അകറ്റൂ.. SDPI ജമാഅത്തെ ഇസ്‌ലാമി എന്നിവരിടെ ഉറ്റ തോഴാനായ ഷാഫിയെ പാലക്കാട്ടുക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്..

പരസ്യത്തിന്റെ ഉള്ളടക്കം സന്ദീപ് നേരത്തെ FB യിലിട്ടതും പൊതുമണ്ഡലത്തിൽ ഉള്ളതുമാണ്.. ഇതുവരെ അതിൽ ഷാഫിക്ക് നൊന്തില്ല. ഇലക്ഷന്റെ തലേന്ന് പെട്ടന്ന് നോവുന്നത് വോട്ടിന് വേണ്ടിയാണ്.. ഇതുവരെ സന്ദീപിന്റെ വിദ്വേഷ പോസ്റ്റുകൾക്ക് എതിരെ ഒരക്ഷരം പറയാതിരുന്ന ഷാഫി ഇപ്പോൾ ഞങ്ങൾക്കെതിരെ ആക്രോശിക്കുന്നു.. മാത്രമല്ല സന്ദീപിന്റെ വിദ്വേഅഹ പോസ്റ്റുകളെ ന്യായീകരിക്കേണ്ട ഗതികേടിലുമാണിപ്പോൾ മഹാ കഷ്ട്ടം ,! സന്ദീപിന് വേണ്ടി ഷാഫി ഞങ്ങൾക്കെതിരെയും കേസ് കൊടുക്കട്ടെ. കോടതിയിൽ കാണാം.

ആരാണ് വർഗീയത പറയുന്നത്? പത്രക്കാർക്ക് പോലും മതം ചാർത്തി കൊടുക്കുന്ന ഷാഫി എത്ര ഹീനമായ വർഗീയ പ്രചാരണമാണ് നടത്തുന്നത്..

മാനേജ്‌മെന്റിലുള്ളവരുടെ ജാതിയും മതവും നോക്കി പത്രത്തിന് മതം ചാർത്തിയാൽ മനോരമയും മാതൃഭൂമിയുമൊക്കെ അങ്ങനെ വിശേഷിപ്പിക്കപ്പെടില്ലേ? അത് ആരെങ്കിലും അംഗീകരിക്കുമോ?

- SDPI വോട്ട് വേണ്ടെന്ന് പറയാൻ ഷാഫിക്ക് ധൈര്യമുണ്ടോ?

- ബാബറി മസ്ജിദ് തകർത്തത് ജാമ്പവാന്റെ കാലത്താണെന്നു സുധാകരൻ പറഞ്ഞതിനെ പറ്റി ഷാഫി ഒരക്ഷരം പറയാത്തതെന്തേ?

- RSS കാര്യാലയത്തിന് കോണ്ഗ്രസ്സുകാരൻ വാര്യർ സ്ഥലം കൊടുക്കുന്നതിലും ഷാഫിക്ക് പരിഭവമില്ലാത്തത് എന്ത് കൊണ്ട്..

ഇതിലൊന്നും മിണ്ടാനില്ലാത്ത ഷാഫിക്ക് LDF നെ ആക്രമിക്കുനത്തിന്റെ ഉദ്ദേശം പാലക്കാട്ടുക്കാർ മനസ്സിലാക്കും. വടകരയിൽ ചക്കയിട്ടപ്പോൾ മുയല് ചത്തെന്നു കരുതി ഷാഫി പാലക്കാട് ചക്കയിടരുത്..‼️😊

https://www.facebook.com/share/v/U1vaZHEPcf31DbC6/

Left Turn with Titto Antony

19 Nov, 18:50


Video from Titto Antony

Left Turn with Titto Antony

19 Nov, 18:33


Video from Titto Antony

Left Turn with Titto Antony

12 Nov, 03:21


ഇവരുടെ സംസ്ഥാന പ്രസിഡന്റ്‌ ആണ് പാലക്കാട്‌ മത്സരിക്കുന്ന വ്യാജൻ... ‼️

https://www.facebook.com/share/r/7uj4JuSJWwsd1mt2/

Left Turn with Titto Antony

12 Nov, 02:50


ചേലക്കര പിള്ളേർക്ക് വരെ അറിയാം ആര് ജയിക്കും എന്ന്.. 😍

Left Turn with Titto Antony

12 Nov, 02:50


വയനാട്ക്കാർക്ക് പോലും മനസ്സിലായി VIP ക്കാരെ ജയിപ്പിച്ചാൽ ഒരു ആവശ്യത്തിന് MP യെ നേരിട്ടു പോയി കാര്യം പറയാൻ സാധിക്കില്ല എന്ന്..

Left Turn with Titto Antony

12 Nov, 02:50


*പിണറായി സെക്രട്ടറി ആയിരുന്നപ്പോൾ പനയ്ക്കൽ അച്ചനോട് പറഞ്ഞത്*

Left Turn with Titto Antony

12 Nov, 02:33


മാപ്രകൾ രണ്ടും സെറ്റ് ഇട്ട് പതിവ് പിണറായി തെറി വിളി എന്ന ആചാരം അനുഷ്ഠിക്കുക ആയിരുന്നു.

അപ്പോഴാണ് ഒരു അമ്മ വന്നു ഓഫ് സ്ക്രിപ്റ്റ് ഡയലോഗ് അടിച്ച് ആചാരലംഘനം നടത്തിയത്... ‼️

😂

https://www.facebook.com/share/r/bzguyY1zad5MjTsz/

Left Turn with Titto Antony

11 Nov, 16:11


പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്..

ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ വാർത്തകൾക്ക് പിന്നാലെ മണത്തു നടക്കുന്നവരെ നമ്മൾ കണ്ടിരുന്നു..

ഇത് അതല്ല വിഷയം...

കേരളത്തിലെ സകല മാധ്യമങ്ങളും ഇവിടെയുണ്ട്. എല്ലാവരും തങ്ങുന്നത് പാലക്കാട്‌ മുനിസിപ്പാലിറ്റിയിൽ ആണ്.

പാലക്കാട്‌ മുനിസിപ്പാലിറ്റി ഭരിക്കുന്നത് BJP ആണ്.

ആ നഗരത്തിൽ എവിടെയെങ്കിലും തെരുവ് വിളക്കുകൾ കത്തുന്നത് നിങ്ങൾ കണ്ടിരുന്നുവോ..

കടകളിൽ നിന്നുള്ള വെളിച്ചം അല്ലാതെ നിങ്ങൾക്ക് രാത്രി റോഡുകളിൽ നടക്കാൻ വെളിച്ചം കിട്ടുന്നുണ്ടോ..

ഏതെങ്കിലും ഒരു റോഡ് പൊളിഞ്ഞു തകരാത്തത് അവിടെ ഉണ്ടോ..

തിരുവനന്തപുരത്ത് പുതുക്കി പണിയാൻ വേണ്ടി ഏതെങ്കിലും റോഡ് കുഴിക്കുമ്പോൾ ആര്യ രാജേന്ദ്രനെ തന്തക്കു വിളിക്കുന്ന നിങ്ങൾ അവിടെ ഏതെങ്കിലും റോഡിന്റെ പണി നടക്കുന്നത് എങ്കിലും കാണുന്നുണ്ടോ..

പോകട്ടെ നിങ്ങൾക്ക് ഇവിടുത്തെ ചെയ്യർപേഴ്സന്റെ പേര് അറിയാമോ.. 😊

ഇത് ഒരു ഇടതുപക്ഷം ഭരിക്കുന്ന നഗരസഭ ആയിരുന്നെങ്കിൽ, 13 വർഷമായി ഷാഫിക്ക് പകരം ഒരു ഇടതുപക്ഷ MLA ആയിരുന്നെങ്കിൽ, നിങ്ങൾ ഇവിടുത്തെ മുൻസിപ്പാലിറ്റി റോഡിലെ ഓരോ കുഴിയും, ഓരോ കത്താത്ത സ്ട്രീറ്റ്ലൈറ്റും, ഒരു സ്ട്രീറ്റ് ലൈറ്റ് പോലും സ്ഥാപിക്കാത്ത ഈ നഗരത്തിലെ ഓരോ ഇരുട്ട് നിറഞ്ഞ റോഡുകളും ഓരോ മണിക്കൂറിലും ഇടവിട്ട് നിങ്ങൾ പ്രചരിപ്പിച്ചേനെ.. ‼️

https://www.facebook.com/share/p3VnVH8jXtcy6mJ6/

Left Turn with Titto Antony

11 Nov, 14:22


Video from Titto Antony

Left Turn with Titto Antony

11 Nov, 14:21


Video from Titto Antony

Left Turn with Titto Antony

11 Nov, 14:05


എതിർക്കാൻ വേണ്ടി മാത്രം ഒരു MLA യെ വെറും ഒന്നര വർഷത്തേക്ക് നിയമസഭയിൽ അയച്ചിട്ടു കാര്യമുണ്ടോ

13 വർഷമായി പറയത്തക്ക യാതൊരു തര വികസനവും നടത്താൻ സാധിക്കാത്ത MLA, തന്റെ കരിയർ ഗ്രോത്തിനായി കളം മാറ്റി ചവിട്ടിയിട്ട് വരുത്തി വച്ച ഇലക്ഷനിൽ ഭരണപക്ഷം പിന്തുണ നൽകുന്ന ഒരു സ്ഥാനാർഥി തന്നെ വരട്ടെ ന്നെ..

https://www.facebook.com/share/r/omMq6DLibZmnCAFf/

Left Turn with Titto Antony

11 Nov, 10:34


ആ സീ പ്ലെയിൻ വേറെ ഈ സീ പ്ലെയിൻ വേറെ..

സീ പ്ലെയിൻ ഉമ്മൻ ചാണ്ടി ഉണ്ടാക്കിയതാണ് എന്ന വാദത്തിന്
കൃത്യമായ മറുപടിയുമായി മുഹമ്മദ് റിയാസ് 👍

Left Turn with Titto Antony

11 Nov, 10:21


CITU ഒഴികെ എല്ലാരുമുണ്ടായിരുന്നു 😁

Left Turn with Titto Antony

11 Nov, 10:19


മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച കാര്യങ്ങൾ പഠിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വൈകിയത് കൊണ്ട് കൈരളി ഏവിയേഷൻ എന്ന കമ്പനിക്ക് നഷ്ടം വർദ്ധിച്ചു. സർക്കാരിന്റെ നിഷ്ക്രിയത്വം തുടർന്നതിനാൽ അവർ പദ്ധതി ഉപേക്ഷിക്കാൻ നിർബന്ധിതരായി.

Left Turn with Titto Antony

20 Oct, 17:27


"വർഗീയതക്കെതിരെ നിലപാട് എടുക്കുമ്പോൾ ഒരു ഭാഗത്ത് ആർഎസ്എസിന് പൊള്ളുന്നു

വേറെ ഒരു ഭാഗത്ത് ജമാഅത്ത് ഇസ്ലാമികും എസ്ഡിപിഐക്കും പൊള്ളുന്നു.

നിങ്ങൾക്ക് പൊള്ളുന്നു എന്നത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല വർഗീയതക്കെതിരെ ഇന്നും എന്നും ഒരു നിലപാടെ ഞങ്ങൾക്കുള്ളു.."

~ സഖാവ് പിണറായി വിജയൻ ✊🏿

https://www.facebook.com/share/v/iqAzdta2ZQaL94Pi/

Left Turn with Titto Antony

20 Oct, 17:23


മാപ്രകൾ ഒരൊറ്റ തവണ ചോദിക്കേണ്ട ഒരു ചോദ്യം, ഒരു പ്രേക്ഷകനിൽ നിന്നും വരുമെന്ന് അരുൺ പോലും കരുതിയിട്ടുണ്ടാകില്ല..

കുടുങ്ങി.. ☺️

കോണ്ഗ്രസിന് അങ്ങനെ ഒന്നും തുറന്ന് പറയാൻ പറ്റൂല ടോ വർഗീയവാദികളുടെയും വേട്ടേണ്ടന്ന്.. ☺️

Left Turn with Titto Antony

19 Oct, 15:27


ഒരു ആത്മഹത്യയിലേക്ക് നയിച്ച കോൺഗ്രസ്‌ന്റെ വഞ്ചന

Left Turn with Titto Antony

19 Oct, 15:09


BJP ജയിക്കാതിരിക്കാൻ കോണ്ഗ്രസിന് വോട്ട് ചെയ്യണം പോലും.. ഇന്ന് കേട്ട ഒരു തമാശ ആണ്..

പാലക്കാട് കോൺഗ്രസ് എംഎൽഎ ഓട്ടോ ഇടിച്ചു മരിച്ചത് കൊണ്ട് ഉണ്ടായ ബൈ ഇലക്ഷൻ ഒന്നും അല്ലല്ലോ..

കോണ്ഗ്രസ്സ്-ബിജെപി ഡീലിന്റെ ഭാഗമായി കുത്തികഴപ്പ് കാരണം വടകര പോയി മത്സരിച്ച് വരുത്തി വച്ച ബൈ ഇലക്ഷൻ അല്ലെ..

ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കാൻ രാജ്യസഭാ സീറ്റ് രാജി വച്ചു ആലപ്പുഴ മത്സരിച്ചു ജയിച്ച കോണ്ഗ്രസ്സ് എംപി കെ.സി.വേണുഗോപാലിനെ പോലെ..

കെ.കരുണകരന്റെ ഭാര്യ കല്യാണികുട്ടിയമ്മയ്ക്ക് എതിരെ വരെ മോശമായ പരാമർശം നടത്തിയ കോണ്ഗ്രസ്സ് സ്ഥാനാർഥിക്ക് കോൺഗ്രസുകാർ പോലും വോട്ട് ചെയ്യുമെന്ന് തോന്നുന്നുണ്ടോ..

അതോണ്ട് ഇനി പാലക്കാട് ഇടതുപക്ഷം ജയിക്കട്ടെ..

സരിൻ ജയിക്കട്ടെ..

നിങ്ങളുടെ ഓരോ വോട്ടും ഇടത്പക്ഷ സ്ഥാനാർഥി ഡോ.പി.സരിന് തന്നെ രേഖപ്പെടുത്തി വിജയിപ്പിക്കുക.. ‼️

✊🏾❤️✊🏼

https://www.facebook.com/share/p/71aMQVjZPMetGh7A/

Left Turn with Titto Antony

19 Oct, 14:50


🔥🔥🔥

ഡോ. പി സരിൻ പാലക്കാട് നഗരത്തിൽ ഇന്നുണ്ടായ റോഡ്ഷോയിൽ തടിച്ചു കൂടിയ ജനസാഗരത്തെ മുൻനിർത്തി പറയുന്നത് സശ്രദ്ധം കേൾക്കാം..

✊🏿✊🏿✊🏼✊🏼✊🏾✊🏾

https://www.facebook.com/share/v/c5Jd73HAmsx7vLd2/

Left Turn with Titto Antony

19 Oct, 14:49


പാലക്കാട് കോൺഗ്രസിൽ നിന്ന് രാജിവെച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സി.കെ ഷാനിബും തുറന്ന് പറഞ്ഞിരിക്കുന്നു, വി.ഡി സതീശൻ്റെ സംഘപരിവാർ ബന്ധം.

ഗോൾവാൾക്കറുടെ മുന്നിൽ നിലവിളക്ക് കൊളുത്തിയതൊന്നും യാദൃശ്ചികമല്ലെന്നതിന് ഇനിയും തെളിവ് എന്തിന് ..

https://www.facebook.com/share/p/TLuk8d96AxuyBQuF/

Left Turn with Titto Antony

18 Oct, 16:58


നീയും ലെഫ്റ്റ്
ഞാനും ലെഫ്റ്റ്..!!

നമ്മൾ മാത്രം ഇങ്കുലാബ്
വിളിച്ചാൽ മതിയോ..

🌹 മണ്ഡലം പ്രസിഡന്റ് മുതൽ
അഖിലേന്ത്യാ പ്രസിഡന്റ് വരെ
ബിജെപിയിലേക്ക് പലായനം ചെയ്യുന്ന
രാഷ്ട്രീയ കാലത്താണ് സരിൻ വേറിട്ടുനിക്കുന്നത്..

കേരളത്തിലെ ബിജെപിയുടെ 'A+'
മണ്ഡലമാണ് പാലക്കാട്. കോൺഗ്രസ്സിന്റെ വർഗ സ്വഭാവം നോക്കുകയാണേൽ സരിൻ
രണ്ടാം സ്ഥാനത്ത് കഴിഞ്ഞ രണ്ടുതവണ ഫിനിഷ് ചെയ്ത ബിജെപിയിലേക്ക് ചേക്കാറാമായിരുന്നു..!!

🌹 അവിടെയാണ് അയാൾ മതനിരപേക്ഷ പ്ലാറ്റ്ഫോമായ വിശാല ഇടത് ഐക്യം കാലഘട്ടം ആവശ്യപെടുന്ന സമയത്ത് വർഗസമരത്തിന് കരുത്തുപകരാൻ കമ്മ്യൂണിസ്റ്റ് പാളയത്തിലേക്ക് കടന്നുവരുന്നത്..

ആശയം മാത്രമാണ് രാഷ്ട്രീയത്തിൽ ശത്രു..

ഡോ. പി. സരിന് വിജയാശംസകൾ..

https://www.facebook.com/share/p/kzLcCxZz9PBMNvQs/

Left Turn with Titto Antony

18 Oct, 16:00


കരുണാകരന്റെ മകൾ ബിജെപിയുടെ കൂടെ പോയപ്പോൾ ഇല്ലാത്ത..

ആന്റണിയുടെ മകൻ ബിജെപിയിൽ ചേർന്നപ്പോൾ ഇല്ലാത്ത..

സൈബർ ആക്രമണമാണ് പി സരിൻ സിപിഐ (എം) മുമായി സഹകരിക്കും എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റ കുടുംബത്തിന് നേരിടേണ്ടി വന്നത് ....

കേരളത്തിലെ കോൺഗ്രസിനെ ഇന്ന് നയിക്കുന്ന നേതൃത്വം ഈ ലൈനിലാണ് കോൺഗ്രസിനെ വളർത്തി കൊണ്ടുവരുന്നത്.

"ബിജെപി അല്ല സിപിഐ(എം) ആണ് ശത്രു "

സുധാകരൻ ശാഖയ്ക്ക് കാവൽ നിന്നപ്പോൾ, സതീശൻ ഗോൾവാൾക്കർ ഫോട്ടോക്ക് മുന്നിൽ വിളക്ക് കൊളുത്തി ശാഖാനടത്തിയവനാണ്..

ഇന്നും തുടരുന്നത് ആ കൊടുക്കൽ വാങ്ങലുകളാണ്

ഇന്നലെവരെ പ്രവർത്തിച്ച പാർട്ടികൾ വിട്ട് മതേതരപക്ഷത്ത് നിലയുറപ്പിക്കാൻ വ്യത്യസ്ഥ കാരണങ്ങൾ മൂലം നേതാക്കളോ പ്രവർത്തകരോ വരുമ്പോൾ അവരെയെല്ലാം കൂടെ ചേർത്ത് നിർത്തേണ്ടത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം കൂടിയാണ്..

ഇതുവരെ പ്രവർത്തിച്ച പാർട്ടി വിട്ടു പുറത്തേക്ക് വരുമ്പോൾ രാജ്യം മൃഗീയമായി കയ്യടക്കി കൊണ്ടിരിക്കുന്ന ബിജെപിയിലേക്ക് പോകാതെ മതേതരപക്ഷം തിരഞ്ഞെടുത്ത ഡോ. പി സരിന് അഭിവാദ്യങ്ങൾ.. ✊🏿❤️

https://www.facebook.com/share/p/oY1PXpCN4g9oLn6j/

Left Turn with Titto Antony

18 Oct, 15:59


നിന്‍റെയൊക്കെ സൈബർ തലവനെയാണ് തൂക്കിയത്.

അതായത് 24 X 7 സമയവും സോഷ്യല്‍ മീഡിയയില്‍ നിന്നെയൊക്കെ നിയന്ത്രിച്ചിരുന്ന നിങ്ങളുടെ തലച്ചോറാണ് മാന്തിയത് എന്ന്.. ☺️

കേരളത്തിൽ കോൺഗ്രസിനെക്കുറിച്ച് സരിൻ പറഞ്ഞത് പണ്ടേ ഇടതുപക്ഷം പറയുന്നതാണ്.

1. കോൺഗ്രസിൽ ജനാധിപത്യമില്ല, അഭിപ്രായം പറയാൻ വേദികളും ഇല്ല.
2. സതീശൻ പ്രതിപക്ഷ നേതാവായത് മോശം വഴിയിൽ. ആ കഥ അന്വേഷിക്കണം.
3. സതീശൻ രാജാവിനെപ്പോലെ
4. സതീശന് ബി ജെ പിയോട് മൃദുസമീപനം.
5. രാഹുൽ മാങ്കൂട്ടം മണിയടി രാഷ്ട്രീയക്കാരൻ, ഔചിത്യമില്ലായ്മയുടെ ആൾരൂപം.
6. പാലക്കാട് നഗരസഭ മൂന്നാം തവണയും ബി ജെ പിക്ക് നൽകാൻ കോൺഗ്രസ് നീക്കം.
7. ഷാഫി വടകരയിൽ സ്ഥാനാർഥി ആയതും മാങ്കൂട്ടം ഇപ്പോൾ സ്ഥാനാർഥി ആകുന്നതും ബി ജെ പി ഡീലിൻ്റെ ഭാഗം.
8. രാഹുൽ വളർന്നുവരുന്ന സതീശൻ.
9. രാഷ്ട്രീയമായി കോൺഗ്രസ് കേന്ദ്രത്തിനും ബി ജ പിക്കും എതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?
10. കേരളം ആക്രമിക്കപ്പെട്ടപ്പോഴും സതീശൻ ബി ജെ പിയെ കുറ്റപ്പെടുത്തിയില്ല, നാടിനൊപ്പം നിന്നില്ല.

കേരളത്തിലെ കോൺഗ്രസിൽ ഇടതുപക്ഷ മനസുകൾക്ക് സ്ഥാനമില്ലെന്ന് തിരിച്ചറിഞ്ഞ സരിൻ ഈ പറഞ്ഞതെല്ലാം ശരിയാണ്.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ പറ്റി മുൻ കോണ്ഗ്രസ്സ് സൈബർ ഹെഡിന് പോലും ഒരു പ്രതീക്ഷയുമില്ല എന്ന് ബുദ്ധിയുള്ള കോണ്ഗ്രസ്സുകാർ മനസ്സിലാക്കും..

ഇത്ര അനുകൂല സാഹചര്യം ഉണ്ടായിട്ടും ഹരിയാനയിലെ ഇലക്ഷനിൽ നിങ്ങൾ ചെയ്തത് കണ്ടതല്ലേ..

https://www.facebook.com/share/p/MQJqzHjtes7nSdNd/